വയലുകളും
തണ്ണീര്‍ത്തടങ്ങളും
കായലുകളും
സംരക്ഷിക്കാന്‍
നടപടി
*91.
ശ്രീ.വി.
ജോയി
,,
കെ.സുരേഷ് കുറുപ്പ്
,,
എം. നൗഷാദ്
,,
എസ്.രാജേന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റംസാര്‍
പട്ടികയില്‍
ഉള്‍പ്പെട്ട
അതീവ പരിസ്ഥിതി
പ്രാധാന്യമുള്ള
വേമ്പനാട്ടുകായലും
ശാസ്താംകോട്ടകായലും
കൈയേറ്റം കാരണം
ആഴവും
വിസ്തൃതിയും
കുറഞ്ഞുവരുന്നതായുള്ള
പഠന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ
കായലുകളെയും
നദീതടങ്ങളെയും
സംരക്ഷിക്കാനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
നികത്തല്‍
ഭീഷണി
നേരിടുന്ന
വയലുകളും
തണ്ണീര്‍ത്തടങ്ങളും
സംരക്ഷിക്കാനായി
സ്വീകരിച്ച
നടപടികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
നെല്‍വയലോ
തണ്ണീര്‍ത്തടമോ
ആയിരുന്ന
സ്ഥലങ്ങളുടെ
ഡാറ്റാ ബാങ്ക്
തയ്യാറാക്കുന്ന
പ്രവൃത്തി
പൂര്‍ത്തിയായിട്ടുണ്ടോ;നിലവിലെ
സ്ഥിതി
അറിയിക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണം
*92.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ബാബു
,,
കാരാട്ട് റസാഖ്
,,
യു. ആര്. പ്രദീപ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളെ
മികച്ചവയാക്കി
മാറ്റുന്നതിന്റെ
രണ്ടാം
ഘട്ടമായി
ഗുണനിലവാരവും
തുല്യതയും
ഉറപ്പാക്കിക്കൊണ്ട്
നടപ്പാക്കി
വരുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ലിംഗസമത്വവും
ജാതി-മതാതീത
സമത്വബോധവും
വിമര്‍ശനാത്മക
ജനാധിപത്യമൂല്യവും
കുട്ടികളില്‍
അങ്കുരിപ്പിക്കുവാന്‍
പര്യാപ്തമായ
വിധത്തില്‍
പൊതുവിദ്യാഭ്യാസ
പാഠ്യപദ്ധതി
രൂപീകരിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിനായി
ഓരോ
വിദ്യാലയത്തിന്റെയും
ചുറ്റുമുള്ള
പൊതുസമൂഹത്തിന്റെ
സാര്‍ത്ഥകമായ
ഇടപെടലിനായി
ആരംഭിച്ചിട്ടുള്ള
രക്ഷാകര്തൃപരിശീലന
പരിപാടി
കാര്യക്ഷമമായി
വ്യാപകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വ്യക്തമാക്കുമോ?
സ്വയംഭരണ
കോളേജുകളുടെ
പ്രവര്‍ത്തനം
*93.
ശ്രീ.ഐ.ബി.
സതീഷ്
,,
എ. പ്രദീപ്കുമാര്‍
,,
ആന്റണി ജോണ്‍
,,
എ. എന്‍. ഷംസീര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
ആരംഭിച്ച
സ്വയംഭരണ
കോളേജുകളുടെ
പ്രവര്‍ത്തനം
അവലോകനം
ചെയ്തിട്ടുണ്ടോ;
ഏതൊക്കെ
കോളേജുകള്‍ക്കാണ്
സ്വയംഭരണം
നല്‍കിയിട്ടുള്ളത്;
(ബി)
സ്വയംഭരണ
കോളേജ് മാനേജ്
മെന്റുകള്‍
സര്‍ക്കാരിന്റെയോ
സര്‍വ്വകലാശാലകളുടെയോ
നിയന്ത്രണത്തിലല്ലാതെ
പരിപൂര്‍ണ്ണ
അധികാരത്തോടെ
പ്രവര്‍ത്തിക്കുന്ന
രീതി
അഭികാമ്യമല്ലാത്തതിനാല്‍
ഇവയുടെമേല്‍
സാമൂഹിക
നിയന്ത്രണമോ
പരിശോധനയോ
സാധ്യമാകുമോയെന്ന്
പരിശോധിക്കുമോ;
(സി)
യു.ജി.സി.പുതുതായി
ഇറക്കിയിരിക്കുന്ന
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പ്രകാരം
കോളേജുകളില്‍
നിന്നുലഭിക്കുന്ന
അപേക്ഷകള്‍
യു.ജി.സി.ക്ക്
അയച്ചു
കൊടുക്കുക,നിര്‍ദ്ദിഷ്ട
സമിതികളിലേയ്ക്ക്
വിദഗ്ധരെ
നാമനിര്‍ദ്ദേശം
ചെയ്യുക,
കോളേജുകള്‍ക്കുവേണ്ടി
സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കുക എന്നിവ
മാത്രമായി
സര്‍വ്വകലാശാലകളുടെ
അധികാരം
പരിമിതപ്പെടുത്തിയിരിക്കുന്ന
നയങ്ങള്‍
തിരുത്താന്‍
ഏതുതരത്തില്‍
ഇടപെടാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി
നടപ്പിലാക്കിയ
പദ്ധതികള്‍
*94.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ
യജ്ഞത്തിന്റെ
ഭാഗമായി ഇതുവരെ
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ആയിരം
സ്കൂളുകൾ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനായി
ആവിഷ്ക്കരിച്ച
പദ്ധതി ഏത്
ഘട്ടത്തിലാണ്;
(സി)
ഹെെസ്കൂള്,
ഹയര്‍സെക്കണ്ടറി
തലത്തിലെ എല്ലാ
ക്ലാസ്സ്
മുറികളും
ഹെെടെക്
ക്ലാസ്സ്
മുറികളാക്കുന്നതിനായി
ആവിഷ്ക്കരിച്ച
പദ്ധതി പ്രകാരം
എന്തൊക്കെ
സൗകര്യങ്ങളാണ്
സ്കൂളുകളില്‍
ഇതിനകം
ഒരുക്കിയിട്ടുള്ളത്;
(ഡി)
അദ്ധ്യാപന-അദ്ധ്യയന
തലത്തില്‍
സമഗ്ര മാറ്റം
കൊണ്ടുവരുന്നതിന്
ഇതിനോടകം
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
ഇതിനായി
അക്കാദമിക്
മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ഇ)
കുട്ടികളുടെ
നെെസര്‍ഗ്ഗിക
കഴിവുകള്‍ക്ക്
പ്രാേത്സാഹനം
നല്‍കുന്നതിന്
പൊതുവിദ്യാഭ്യാസ
യജ്ഞത്തില്‍
എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ?
വന്കിടകമ്പനികള്
അനധികൃതമായി കൈവശം
വച്ചിരിക്കുന്ന
ഭൂമി
*95.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
കെ.സി.ജോസഫ്
,,
എ.പി. അനില്‍
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്കിടകമ്പനികള്
അനധികൃതമായി
കൈവശം
വച്ചിരിക്കുന്ന
ഭൂമി
തിരിച്ചെടുക്കുന്നതിന്
നിയമനിര്‍മ്മാണം
നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിയമത്തിന്റെ
കരട്
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
1957
ലെ ഭൂസംരക്ഷണ
നിയമത്തിലെ
വ്യവസ്ഥകള്‍
പ്രകാരം നടപടി
സ്വീകരിക്കുന്നതിന്
നിയോഗിച്ചിരുന്ന
സ്പെഷ്യല്‍
ഓഫീസറുടെ നടപടി
ക്രമങ്ങളെ
ചോദ്യം
ചെയ്തുകൊണ്ട്
കേരള
ഹൈക്കോടതിയില്‍
സമര്‍പ്പിച്ചിട്ടുള്ള
റിട്ട് ഹര്‍ജി
അടിയന്തരമായി
തീര്‍പ്പാക്കുന്നതിന്
എന്തെങ്കിലും
പ്രത്യേക
സംവിധാനം
ഏര്‍പ്പാടാക്കാന്‍
വകുപ്പ്
ആലോചിക്കുന്നുണ്ടോ;വിശദാംശം
നല്‍കുമോ?
സര്‍ക്കാര്‍
വിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തുന്നതിന്
പദ്ധതി
*96.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.വി.അബ്ദുള്‍
ഖാദര്‍
,,
രാജു എബ്രഹാം
,,
ആന്റണി ജോണ്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
വിദ്യാലയങ്ങളിലെ
പശ്ചാത്തല
സൗകര്യ
വികസനത്തിനായി
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
വിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കി
അന്തര്‍ദേശീയ
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന്
പൊതുവിദ്യാഭ്യാസ
സംരക്ഷണ
യജ്ഞത്തില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഇതിനായി
ഒരു സ്കൂളിന്
സര്‍ക്കാര്‍
ചെലവഴിക്കാവുന്ന
പരമാവധി തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതിയ്ക്കായി
സ്കൂളുകളുടെ
മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കുന്നത്
ആരാണെന്നും
ഇതിനകം എത്ര
സ്കൂളുകള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
മരാമത്തു
പണികളുടെ
ഗുണനിലവാരം
*97.
ശ്രീ.എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എന്‍. ഷംസുദ്ദീന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മരാമത്തു
പണികളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തെങ്കിലും
സംവിധാനം
നിലവിലുണ്ടോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഗുണനിലവാരം
പുലര്‍ത്താത്ത
കേസ്സുകളില്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ്എന്ന്
വിശദമാക്കാമോ;
(സി)
ഗുണനിലവാര
പരിശോധനാ
സംവിധാനം
കൂടുതല്‍
ശക്തിപ്പെടുത്താന്‍
നടപടി
സ്വീകരിക്കുമോ
എന്നറിയിക്കുമോ?
ഓഖി
ദുരന്തം ബാധിച്ച
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
ആശ്വാസ നടപടികള്‍
*98.
ശ്രീ.എല്‍ദോസ്
പി.
കുന്നപ്പിള്ളില്‍
,,
കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
റോജി എം. ജോണ്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
ഹാര്‍ബര്‍
എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്
ശേഷം
മന:ശാസ്ത്രപരമായ
പ്രശ്നങ്ങള്‍
കാരണം തൊഴിലിന്
പോകുവാന്‍
കഴിയാതെ ഒരു
വിഭാഗം
മത്സ്യത്തൊഴിലാളികളും
അവരുടെ
കുടുംബങ്ങളും
ബുദ്ധിമുട്ടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കുടുംബങ്ങള്‍ക്കായി
എന്ത് ആശ്വാസ
നടപടികളാണ്
നടപ്പിലാക്കിയത്;അവര്‍ക്കായി
ഫാമിലി ബേസ്ഡ്
പ്ലാന്‍
തയ്യാറാക്കും
എന്ന
ഉറപ്പിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
ആഴക്കടല്‍
മീന്‍പിടിത്ത
പദ്ധതി
*99.
ശ്രീ.എം.
രാജഗോപാലന്‍
,,
എസ്.ശർമ്മ
,,
കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ.ജെ. മാക്സി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
ഹാര്‍ബര്‍
എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അയ്യപ്പന്
കമ്മിറ്റി
ശിപാര്‍ശയുടെ
അടിസ്ഥാനത്തിലും
വിവിധ
ഹെെക്കോടതികളുടെ
ഇടപെടലിന്റെ
ഫലമായും തീരദേശ
സംസ്ഥാനങ്ങള്‍ക്കായി
കേന്ദ്രസര്‍ക്കാര്‍
ആവിഷ്കരിച്ച
ആഴക്കടല്‍
മീന്‍പിടിത്ത
പദ്ധതിയുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം
സംസ്ഥാനത്തിന്
ലഭിക്കേണ്ടിയിരുന്ന
സഹായങ്ങള്‍
എന്തൊക്കെയാണെന്നും
എന്തൊക്കെ
സഹായങ്ങള്‍
ലഭിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ;
(സി)
1957
മുതല്‍
എെ.സി.എ.ആര്.ന്റെ
കീഴില്‍
കൊച്ചിയില്‍
പ്രവര്‍ത്തിച്ചുവരുന്നതും
മത്സ്യബന്ധനം,
മത്സ്യസംസ്കരണം,
മത്സ്യവിപണനം,
മത്സ്യബന്ധന
മേഖലയ്ക്കു
വേണ്ട
യന്ത്രങ്ങള്‍,
ഉപകരണങ്ങള്‍,യാനങ്ങള്‍
തുടങ്ങി സമസ്ത
മേഖലകളിലും
സമഗ്ര സംഭാവന
നല്‍കുന്നതുമായ
സെന്‍ട്രല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഫിഷറീസ്
ടെക്നോളജി(സി.ഐ.എഫ്.ടി.)യുടെ
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിന്
ആവശ്യമായ സ്ഥലം
നല്‍കണമെന്ന
ആവശ്യം
പരിഗണനയിലുണ്ടോ?
നെല്‍വയല്‍
തണ്ണീര്‍ത്തട
സംരക്ഷണ നിയമത്തിലെ
വ്യവസ്ഥകളില്‍ ഇളവ്
*100.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
സി.മമ്മൂട്ടി
,,
പി.ബി. അബ്ദുല്‍
റസ്സാക്ക്
,,
കെ.എം.ഷാജി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം വികസന
പദ്ധതികള്‍ക്കാണ്
നെല്‍വയല്‍
തണ്ണീര്‍ത്തട
സംരക്ഷണ
നിയമത്തിലെ
വ്യവസ്ഥകളില്‍
ഇളവ്
നല്‍കിയിട്ടുളളത്;
(ബി)
ഇതിന്
നിയമ പ്രാബല്യം
നല്‍കിയിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
ഇളവ്
നല്കുമ്പോള്
ജലസംരക്ഷണത്തിന്
എന്തെങ്കിലും
വ്യവസ്ഥ
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദീകരിക്കുമോ?
തീരദേശ
മേഖലയുടെ സമഗ്ര
വികസനത്തിന്
പദ്ധതികള്‍
*101.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ. ദാസന്
,,
വി. ജോയി
,,
കെ.ജെ. മാക്സി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
ഹാര്‍ബര്‍
എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തീരദേശ
മേഖലയുടെ സമഗ്ര
വികസനത്തിനായി
എന്തെല്ലാം
നവീന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി തീരദേശ
മേഖലകള്‍ക്കായി
രണ്ടായിരം കോടി
രൂപയുടെ
പാക്കേജ്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കുമോ;
(സി)
പ്രസ്തുത
തീരദേശ വികസന
പാക്കേജിനുള്ള
വിശദമായ പദ്ധതി
രേഖ
തയ്യാറാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
തീരദേശ
മേഖലയില്‍
കിഫ്ബി
മുഖാന്തിരം
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്താനുദ്ദേശിക്കുന്നുവെന്നും
ഇതിനായി
ബജറ്റില്‍ എത്ര
കോടി രൂപ
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണം
*102.
ശ്രീ.എം.
സ്വരാജ്
,,
പുരുഷന് കടലുണ്ടി
,,
സി. കെ.
ശശീന്ദ്രന്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിന്റെ
ഭാഗമായി
സാധാരണക്കാരുടെ
കുട്ടികള്‍
വളരെയധികം
ആശ്രയിക്കുന്നവയും
ഏറെക്കുറെ
പൊതുവിദ്യാലയങ്ങള്‍
എന്ന നിലയില്‍
പ്രവര്‍ത്തിക്കുന്നവയുമായ
എയ്ഡഡ്
സ്കൂളുകളെക്കൂടി
ഉള്‍പ്പെടുത്തിക്കൊണ്ട്
സര്‍ക്കാര്‍
പദ്ധതി വിഹിതം
വഹിക്കുന്ന
ചലഞ്ച് ഫണ്ട്
ഉപയോഗിച്ചുള്ള
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഗൗരി
നേഘയുടെ
മരണത്തിനിടയാക്കിയവരോടുള്ള
സ്കൂള്‍
അധികൃതരുടെ
സമീപനവും
മുന്നിയൂര്‍
സ്കൂളിലെ
അധ്യാപകനായിരുന്ന
കെ.കെ.അനീഷിന്റെ
ആത്മഹത്യയിലേയ്ക്കു്
നയിച്ചത്
പോലെയുള്ള
സംഭവങ്ങളും
അനധികൃത
സ്കൂള്‍
കൈമാറ്റം,
സുതാര്യമല്ലാത്ത
അധ്യാപക നിയമനം
തുടങ്ങിയ
മാനേജ്
മെന്റുകളുടെ
ആശാസ്യകരമല്ലാത്ത
പ്രവര്‍ത്തനങ്ങളും
കര്‍ശനമായി
നിയന്ത്രിക്കാന്‍
വേണ്ട ഇടപെടല്‍
സാധ്യമാകുമോ;
(സി)
നിരവധി
എയ്ഡഡ്
വിദ്യാലയങ്ങളില്‍
ജാതിമത
ഭിന്നതകള്‍
നിലനിര്‍ത്തുന്നതായും
അച്ചടക്കത്തിന്റെ
പേരില്‍
ജനാധിപത്യമൂല്യങ്ങള്‍
നിരുല്സാഹപ്പെടുത്തുന്നതായും
ഉള്ള ആക്ഷേപം
ഉയര്‍ന്നിരിക്കുന്ന
സാഹചര്യത്തില്‍
സര്‍ക്കാര്‍
വിദ്യാലയങ്ങളെ
കൂടുതല്‍
പ്രോത്സാഹിപ്പിക്കാന്‍
നടപടിയെടുക്കുമോ?
ഭൂമി വിതരണം
*103.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
കെ. രാജന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂമിയില്ലാത്ത
പാവപ്പെട്ടവര്‍ക്ക്
ഭൂമി വിതരണം
ചെയ്യുന്നതിനായി
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
എല്ലാ
ജില്ലകളിലും
ലാന്‍ഡ്
അസൈന്മെന്റ്
കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
ലാന്‍ഡ്
ട്രിബ്യൂണലുകളില്‍
കെട്ടിക്കിടക്കുന്ന
അപേക്ഷകള്‍
തീര്പ്പുകല്പിക്കുന്നതിന്
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
താലൂക്ക്
ലാന്‍ഡ്
ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
ഊര്‍ജ്ജിതപ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ?
ദുരന്തനിവാരണ
പ്രവര്‍ത്തനത്തിന്
ആപതാമിത്ര പദ്ധതി
*104.
ശ്രീ.അനൂപ്
ജേക്കബ്
,,
വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദുരന്തനിവാരണ
അതോറിറ്റിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
അത്
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഓഖി
ദുരന്തമുണ്ടായപ്പോള്‍
ദുരന്തനിവാരണ
അതോറിറ്റിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമായില്ല
എന്ന ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
എന്തൊക്കെ
തിരുത്തല്‍
നടപടികളാണ്
സ്വീകരിച്ചത്;
(സി)
ജില്ലാ
ദുരന്തനിവാരണ
അതോറിറ്റികളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ്;
(ഡി)
കേന്ദ്ര
സഹായത്തോടെ
നടപ്പിലാക്കുന്ന
"ആപതാമിത്ര"
പ്രോജക്ട്
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
അംഗീകാരമില്ലാത്ത
സ്ക്കൂളുകളിലെ
വിദ്യാര്‍ത്ഥികളുടെ
തുടര്‍വിദ്യാഭ്യാസം
*105.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
കെ.എം.ഷാജി
,,
അബ്ദുല്‍ ഹമീദ് പി.
,,
സി.മമ്മൂട്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്ക്കൂളുകള്‍
പൂട്ടുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ക്കൂളുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
തുടര്‍വിദ്യാഭ്യാസം
ഉറപ്പാക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
നിര്‍ദ്ദേശിക്കുന്ന
മാനദണ്ഡങ്ങള്‍
പാലിക്കാന്‍
തയ്യാറാകുന്ന
സ്കൂളുകള്‍ക്ക്
അംഗീകാരം
നല്കുന്ന
കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
പോളിടെക്നിക്കുകളുടെ
വികസനം
*106.
ശ്രീ.യു.
ആര്. പ്രദീപ്
,,
റ്റി.വി.രാജേഷ്
,,
കെ. ബാബു
,,
ഒ. ആര്. കേളു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പോളിടെക്നിക്കുകളിലെ
അധ്യയന നിലവാരം
ഉയര്‍ത്തുന്നതിനും
അവയുടെ
വികസനത്തിനുമായി
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പോളിടെക്നിക്കുകളില്‍
മെറ്റീരിയല്‍
ടെസ്റ്റിംഗ്
ആന്റ്
സര്ട്ടിഫിക്കേഷന്
കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
അവയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
പോളിടെക്നിക്കുകളിലാണ്
ബിസിനസ്
ഇന്‍കുബേഷന്‍
സെന്ററുകള്‍
ആരംഭിച്ചിട്ടുള്ളത്;
(ഡി)
പോളിടെക്നിക്കുകളുടെ
വികസനത്തിനായി
നടപ്പുസാമ്പത്തിക
വര്‍ഷത്തെ
ബജറ്റില്‍ എത്ര
തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കശുവണ്ടി
ഫാക്ടറികള്‍
നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കാന്‍
നടപടി
*107.
ശ്രീ.രാജു
എബ്രഹാം
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എം.
മുകേഷ്
,,
ഡി.കെ. മുരളി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മത്സ്യബന്ധനവും
ഹാര്‍ബര്‍
എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇറക്കുമതി
ചുങ്കത്തില്‍
വര്‍ദ്ധനവ്
വരുത്തിയതുള്‍പ്പെടെയുള്ള
കേന്ദ്രസര്‍ക്കാര്‍
നയം
സംസ്ഥാനത്തെ
ചെറുകിട
ഇടത്തരം
കശുവണ്ടി
ഫാക്ടറികളെ
പ്രതിസന്ധിയിലാക്കിയിരിക്കുന്നത്
പരിഹരിക്കാന്‍
നടത്തുന്ന
ശ്രമങ്ങള്‍
അറിയിക്കാമോ;
(ബി)
പര്യാപ്തമായ
തോതിലില്ലെങ്കിലും
സംസ്ഥാനത്ത്
ലഭിക്കുന്ന
മികച്ച
നിലവാരമുള്ള
തോട്ടണ്ടി
സംഭരിച്ച്
കശുവണ്ടി
കോര്പ്പറേഷന്
കീഴിലും
കാപ്പെക്സിന്
കീഴിലുമുള്ള
ഫാക്ടറികള്‍ക്ക്
ലഭ്യമാക്കാന്‍
സാധ്യമായിട്ടുണ്ടോ;
(സി)
ഒന്നരലക്ഷത്തിലധികം
തൊഴിലാളികള്‍
പണിയെടുക്കുന്ന
ചെറുകിട
കശുവണ്ടി
ഫാക്ടറികള്‍
നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കാന്‍
സര്‍ക്കാര്‍
നടത്തുന്ന
പരിശ്രമങ്ങള്‍
അറിയിക്കാമോ;
(ഡി)
വിയറ്റ്നാമില്‍
നിന്നുള്ള
ഗുണനിലവാരം
കുറഞ്ഞ
കശുവണ്ടി
ഇറക്കുമതി
ചെയ്ത്
കൂട്ടിക്കലര്‍ത്തി
വിറ്റ്
സംസ്ഥാനത്തെ
കശുവണ്ടിയ്ക്കുള്ള
വിപണി തന്നെ
നഷ്ടപ്പെടുത്തുന്ന
വന്‍കിട
വ്യവസായികളുടെ
പ്രവൃത്തി
അവസാനിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോ?
യു.
ജി. സി.
പുറപ്പെടുവിച്ച
റെഗുലേഷന്
*108.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
ഡോ.എം.
കെ. മുനീര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോളേജുകള്‍ക്ക്
സ്വയം ഭരണം
നല്‍കുന്നതുമായി
ബന്ധപ്പെട്ട്
യു. ജി. സി.
അടുത്തകാലത്ത്
പുറപ്പെടുവിച്ച
റെഗുലേഷന്
ഉന്നത
വിദ്യാഭ്യാസ
രംഗത്തുണ്ടാക്കാവുന്ന
പ്രത്യാഘാതങ്ങളെ
സംബന്ധിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ
റെഗുലേഷന്
സര്‍ക്കാരിന്റെയും
സര്‍വ്വകലാശാലകളുടെയും
നിയന്ത്രണാധികാരത്തെ
പരിമിതപ്പെടുത്തുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ
?
അപകടാവസ്ഥയിലായ
പാലങ്ങളും
കലുങ്കുകളും
*109.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
പി.കെ. ശശി
,,
ജെയിംസ് മാത്യു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അപകടാവസ്ഥയിലായ
പാലങ്ങളുടെയും
കലുങ്കുകളുടെയും
പുനരുദ്ധാരണത്തിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇവയുടെ
കാലപ്പഴക്കം
സംബന്ധിച്ച്
സര്‍വ്വേ
നടത്തിയിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(സി)
കാലപ്പഴക്കമുള്ള
പാലങ്ങള്‍
എന്ന്
നിര്‍മ്മിച്ചവയാണെന്നും
അവയുടെ
അപകടസ്ഥിതി
സംബന്ധിച്ച
വിവരവും
വെളിപ്പെടുത്തുമോ;
(ഡി)
ഇത്തരം
പാലങ്ങളുടെയും
കലുങ്കുകളുടെയും
പുനര്‍നിര്‍മ്മാണത്തിനായി
നടപ്പ്
സാമ്പത്തിക
വര്‍ഷം എത്ര
കോടി രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഉന്നത
വിദ്യാഭ്യാസ
രംഗത്ത് അക്കാദമിക
മികവ് ഉയര്‍ത്തുവാൻ
പദ്ധതി
*110.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഇ.പി.ജയരാജന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.ഡി.
പ്രസേനന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാണിജ്യവൽക്കരണവും
വർഗീയതയും
അരാജകത്വവുമാണ്
ഇന്നത്തെ ഉന്നത
വിദ്യാഭ്യാസ
മേഖല നേരിടുന്ന
മുഖ്യവെല്ലുവിളികള്‍
എന്നത്
കണക്കിലെടുത്ത്
സംസ്ഥാനത്തെ
ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
അക്കാദമിക
മികവ്
വര്‍ദ്ധിപ്പിച്ച്
ജ്ഞാനോല്‍പ്പാദനം
നടത്തുന്ന അതേ
പ്രാധാന്യത്തോടെ
സാമൂഹ്യ
പ്രവര്‍ത്തനങ്ങളുടെ
കേന്ദ്രങ്ങള്‍
കൂടിയായി
വികസിപ്പിക്കാനായി
ഏതെല്ലാം
തരത്തിലുള്ള
ഇടപെടല്‍
സാധ്യമാകുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഉന്നത
വിദ്യാഭ്യാസ
രംഗത്ത്
അക്കാദമിക
മികവ്
ഉയര്‍ത്തുവാനായുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
അറിവ്
ആര്ജ്ജിക്കുന്നവരെ
കയറ്റുമതി
ചെയ്യുന്ന
നിലവിലെ
രീതിയേക്കാള്‍
പ്രാധാന്യത്തോടെ
നൂതനമായ അറിവ്
ഇറക്കുമതി
ചെയ്ത്
ജ്ഞാനോല്‍പ്പാദനം
മികവുറ്റതാക്കുന്നതിനായി
പരിപാടി
ആവിഷ്ക്കരിക്കുമോ?
റീസര്‍വ്വേ
നടപടികള്‍
*111.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുല്ലക്കര
രത്നാകരന്
,,
കെ. രാജന്
,,
വി.ആര്. സുനില്‍
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റീസര്‍വ്വേ
നടപടികള്‍
പൂര്‍ത്തീകരിക്കാനാകാത്തത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(ബി)
നിലവിലെ
സാഹചര്യത്തില്‍
റീസര്‍വ്വേ
നടപടികള്‍
എത്രവര്‍ഷം
കൊണ്ട്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
റീസര്‍വ്വേ
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
എന്തൊക്കെ
മാര്‍ഗ്ഗങ്ങള്‍
അവലംബിക്കുമെന്ന്
വ്യക്തമാക്കുമോ?
സര്‍വ്വകലാശാലകളുടെ
പരീക്ഷകളും
ഫലപ്രഖ്യാപനവും
കൃത്യതയോടെ
നടത്തുന്നതിന്
നടപടി
*112.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍
കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ്
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍
പ്രവേശനം
മുതല്‍
പരീക്ഷവരെയുള്ള
പ്രവര്‍ത്തനം
സംബന്ധിച്ച
കലണ്ടര്‍
പ്രസിദ്ധീകരിക്കാറുണ്ടോ;ഇതിന്
ഏകീകൃത
സ്വഭാവമുണ്ടോ;
(ബി)
പ്രവേശനവും
പരീക്ഷകളും
യഥാസമയം
നടത്താത്തതു
കാരണം
കേരളത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സംസ്ഥാനത്തിനകത്തും
പുറത്തും
ഉപരിപഠനത്തിനും
ജോലി
ലഭ്യതയ്ക്കും
തടസ്സങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സര്‍വ്വകലാശാലകള്‍
നടത്തുന്ന
പരീക്ഷകളുടെ
ഫലപ്രഖ്യാപനവും
ബിരുദ
സര്‍ട്ടിഫിക്കറ്റുകളുടെ
വിതരണവും
അനന്തമായി
നീളുന്നത്
വിദ്യാര്‍ത്ഥികളിലും
രക്ഷിതാക്കളിലും
ആശങ്ക
ഉണ്ടാക്കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്
പരിഹരിക്കുന്നതിന്
പരീക്ഷകളും
ഫലപ്രഖ്യാപനവും
സര്‍ട്ടിഫിക്കറ്റ്
വിതരണവും
കൃത്യതയോടെ
യഥാസമയം
നടത്തുന്നതിന്
നടപടി
സ്വീകരിക്കുമോ
എന്ന്
വ്യക്തമാക്കുമോ?
ദേശീയപാത
വികസനം
*113.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ദേശീയപാത
നാലുവരിയാക്കുന്നതിന്റെ
പുരോഗതി
വ്യക്തമാക്കാമോ;ഇതുസംബന്ധിച്ച്
ഉണ്ടായിട്ടുള്ള
അനിശ്ചിതത്വത്തിന്
എന്തെല്ലാം
പരിഹാര
നിര്‍ദ്ദേശങ്ങള്‍
കണ്ടെത്തി
എന്നറിയിക്കാമോ;
(ബി)
കേരളത്തിലെ
ദേശീയപാത
വികസനത്തിന്
തയ്യാറാക്കിയ
പദ്ധതികള്‍
വിഭജിക്കുന്നതിനുള്ള
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;ആയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;വലിയ
റീച്ചുകള്‍
വിഭജിക്കുന്നതിന്
കേന്ദ്ര
സര്‍ക്കാരിന്റെ
അനുമതി
ലഭിച്ചിട്ടുണ്ടോ
എന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍ഭൂമി
കയ്യേറ്റം
*114.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍ഭൂമി
വ്യാപകമായി
കയ്യേറിയത്
തടയുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍ഭൂമി
പാട്ട
വ്യവസ്ഥയില്‍
കൈവശം
വച്ചിട്ടുള്ളവര്‍
വ്യവസ്ഥകള്‍
ലംഘിച്ചുകൊണ്ട്
ഭൂമി ദുരുപയോഗം
ചെയ്യുന്നതും
അന്യാധീനപ്പെടുത്തുന്നതും
തടയുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍ഭൂമി
കയ്യേറ്റം
തടയുന്നതിനും
സാധാരണക്കാരുടെ
ഭൂമി മാഫിയകള്‍
സംഘടിതമായി
ഒഴിപ്പിക്കുന്നതും
കയ്യേറുന്നതും
തടയുന്നതിനുമുള്ള
ലാന്‍ഡ്
ഗ്രാബിംഗ്
(പ്രൊഹിബിഷന്‍)
ആക്ട്
നടപ്പാക്കുന്നതിന്
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഹാരിസണ്‍
പ്ലാന്റേഷന്
കൈവശം
വച്ചിരുന്ന
തോട്ടം
ഭൂമിയുമായി
ബന്ധപ്പെട്ട
ഏതെങ്കിലും
ഭൂമി
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ?
ദുരന്തനിവാരണ
രൂപരേഖകൾ
*115.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍
കുഞ്ഞുമോന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദുരന്തനിവാരണ
ആക്ട് 2005
നിലവിൽ
വന്നതിനു ശേഷം
സംസ്ഥാന/ജില്ലാതലങ്ങളിലും
തദ്ദേശഭരണസ്ഥാപനങ്ങളിലും
ദുരന്തനിവാരണ
രൂപരേഖകൾ
തയ്യാറാക്കിയിട്ടുണ്ടോ;ഇല്ലെങ്കിൽ
അതിന്റെ കാരണം
വിശദീകരിക്കാമോ;
(ബി)
വരൾച്ച
മൂലമുണ്ടാകുന്ന
പ്രശ്നങ്ങൾ
പരിഹരിക്കുന്നതിനും
പ്രതിരോധിക്കുന്നതിനും
സംസ്ഥാനത്ത്
വരൾച്ചാ മാനേജ്
മെന്റ് മാന്വൽ
നിലവിലുണ്ടോ;
ഇല്ലെങ്കിൽ ഇത്
തയ്യാറാക്കുന്നത്
പരിഗണനയിലുണ്ടോ;
(സി)
കെ.എസ്.ഡി.എം.എ
യുടെ
2016-17-ലെ
വാർഷിക
റിപ്പോർട്ട്
തയ്യാറാക്കി
ദുരന്തനിവാരണ
ആക്ട് വകുപ്പ്
70(2)
അനുസരിച്ചുള്ള
നടപടികള്‍
സ്വീകരിക്കാത്തതിന്റെ
കാരണം
വിശദീകരിക്കാമോ;ഇതുകാരണം
ദുരന്തനിവാരണ
പദ്ധതികൾ
ആസൂത്രണം
ചെയ്യുന്നതിൽ
വീഴ്ച
സംഭവിച്ചതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്-
തിരുവനന്തപുരം
ദേശീയപാത വികസനം
*116.
ശ്രീ.ആര്.
രാജേഷ്
,,
ബി.സത്യന്
,,
ജെയിംസ് മാത്യു
,,
കെ.കുഞ്ഞിരാമന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
മുതല്‍
തിരുവനന്തപുരം
വരെയുള്ള
ദേശീയപാത
നാല്പത്തിയഞ്ച്
മീറ്ററില്‍
നാലുവരിയാക്കി
വികസിപ്പിക്കുന്നതിനുള്ള
പദ്ധതിയുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ബി)
സ്ഥലം
ഏറ്റെടുക്കാനുള്ള
നടപടികള്‍
ആരംഭിക്കുന്നതിന്
മുന്നോടിയായി
ദേശീയപാത
അതോറിറ്റി
സ്ഥലം നോട്ടിഫൈ
ചെയ്തിട്ടുണ്ടോ;എത്ര
സ്ഥലം
ഏറ്റെടുക്കേണ്ടി
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;പാത
വികസനത്തിനുള്ള
രൂപരേഖ
തയ്യാറായിട്ടുണ്ടോ;
(സി)
സ്ഥലം
വിട്ടു
നല്‍കുന്നവര്‍ക്ക്
ആകര്‍ഷകമായ വില
നല്കി ഭൂമി
ഏറ്റെടുക്കുന്നതു
സംബന്ധിച്ച
എതിര്‍പ്പ്
കുറയ്ക്കുന്നതിനും
വീട്
നഷ്ടപ്പെടുന്നവരെ
പുനരധിവസിപ്പിക്കുന്നതിനും
വേണ്ട
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടോ;ഏറ്റെടുക്കേണ്ട
ഭൂമിയുടെ
അടിസ്ഥാനവില
നിശ്ചയിക്കാനുള്ള
നടപടി
ആരംഭിച്ചിട്ടുണ്ടോ
എന്ന്
അറിയിക്കുമോ?
കോളേജുകള്‍ക്ക്
സ്വയംഭരണാവകാശം
*117.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018
ഫെബ്രുവരിയില്‍
യു.ജി.സി.
പുറത്തിറക്കിയ
റഗുലേഷന്
അനുസരിച്ച്
കോളേജുകള്‍ക്ക്
സ്വയംഭരണാവകാശം
നേടുന്നതിന്
സംസ്ഥാന
സര്‍ക്കാരിന്റെ
അനുമതി
ആവശ്യമില്ലായെന്ന്
വ്യക്തമാക്കിയിട്ടുണ്ടോ;
(ബി)
സ്വയംഭരണാവകാശം
ലഭിക്കുന്നതിന്
ആവശ്യമായ എല്ലാ
സ്റ്റാന്റേര്ഡുകളും
കോളേജുകള്‍ക്ക്
ഉണ്ടെങ്കില്‍,
സര്‍ക്കാരിനോ
യൂണിവേഴ്സിറ്റിക്കോ
പ്രസ്തുത
സ്ഥാപനം
സ്വയംഭരണാവകാശം
നേടുന്നത്
തടയുവാന്‍
കഴിയില്ലായെന്ന
നിബന്ധന മൂലം
ഉളവായിട്ടുള്ള
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇക്കാര്യം
ഹയര്‍
എഡ്യൂക്കേഷന്‍
കൗണ്‍സില്‍
ചര്‍ച്ച
ചെയ്തിട്ടുണ്ടോ;എങ്കില്‍
തീരുമാനം
എന്തായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
യു.ജി.സി.
കൊണ്ടുവന്നിട്ടുള്ള
പ്രസ്തുത
നിബന്ധന ഈ
സര്‍ക്കാരിന്റ
നയങ്ങള്‍ക്ക്
തിരിച്ചടിയാണോ;എങ്കില്‍
ഇക്കാര്യത്തില്‍
എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഗതാഗതം
സുഗമമാക്കാൻ റോഡ്
മെച്ചപ്പെടുത്തൽ
*118.
ശ്രീ.പി.സി.
ജോര്‍ജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാഹനപ്പെരുപ്പത്താല്‍
സംസ്ഥാനത്തെ
റോഡുകളില്‍
വരാനിരിക്കുന്ന
രൂക്ഷമായ
ഗതാഗതക്കുരുക്കിനെതിരെ
പൊതുമരാമത്ത്
വകുപ്പ്എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു
എന്ന്
വിശദമാക്കുമോ;
(ബി)
വാഹനപ്പെരുപ്പം
കണക്കിലെടുത്ത്
നിലവിലുള്ള
റോഡുകളുടെ
സ്ഥിതി
മെച്ചപ്പെടുത്തുന്നതിന്
വേണ്ടി
എന്തെങ്കിലും
പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
റോഡുകളുടെ
വീതി
വര്‍ദ്ധിപ്പിച്ച്
ഗതാഗതം
സുഗമമാക്കുവാന്‍,എളുപ്പത്തില്‍
സ്ഥലം
ഏറ്റെടുക്കാന്‍
കഴിയുന്ന
തരത്തില്‍
നിയമത്തില്‍
മാറ്റം
വരുത്താനും
കോടതി ഇടപെടല്‍
ആവശ്യമില്ലാതെ
ഉണ്ടാകാതിരിക്കാനും
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ;
(ഡി)
ടൗണുകളിലെ
ഗതാഗതക്കുരുക്കിന്
ശമനം
ഉണ്ടാകാന്‍
തിരക്കുള്ള
സ്ഥലങ്ങളില്‍
അടിയന്തരമായി
മേല്‍പ്പാലങ്ങള്‍
നിര്‍മ്മിക്കാന്‍
പദ്ധതി
തയ്യാറാക്കുമോ;
(ഇ)
ടൗണുകളില്‍
തിരക്കുള്ള
സ്ഥലങ്ങളില്‍
സാധാരണക്കാരായ
ജനങ്ങള്‍ക്ക്
റോഡ്
മുറിച്ചുകടക്കുന്നതിന്
മേല്‍നടപ്പാതകള്‍
നിര്‍മ്മിക്കാന്‍
നടപടി
സ്വീകരിക്കുമോ?
ജസ്റ്റീസ്
ദിനേശന് കമ്മീഷന്
റിപ്പോര്‍ട്ട്
*119.
ശ്രീ.ടി.
വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍
.എ.നെല്ലിക്കുന്ന്
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
പ്രശ്നങ്ങളെ
സംബന്ധിച്ച്
പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
നിയോഗിച്ച
ജസ്റ്റീസ്
ദിനേശന്
കമ്മീഷന്
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ
പ്രധാന
ശിപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ഈ
റിപ്പോര്ട്ടിന്മേല്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു
എന്ന്
വിശദമാക്കുമോ?
ആധാരം
രജിസ്ട്രേഷന്
ഓണ്‍ലൈന്‍
ആക്കിയതിനെത്തുടര്ന്നുണ്ടായ
ബുദ്ധിമുട്ടുകള്‍
*120.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
,,
പി.ഉബൈദുള്ള
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്തും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആധാരം
രജിസ്ട്രേഷന്
ഓണ്‍ലൈന്‍
ആക്കിയതിനെ
തുടര്‍ന്നുണ്ടായ
ബുദ്ധിമുട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
രജിസ്ട്രേഷന്
ആവശ്യമായ
വിവരങ്ങള്‍
നല്‍കാനുള്ള
പബ്ലിക് പേള്‍
സംവിധാനം
ഇടയ്ക്കിടെ
തടസ്സപ്പെടുന്നത്
പരിഹരിക്കാന്‍
സത്വരനടപടി
സ്വീകരിക്കുമോ;
(സി)
സമയബന്ധിതമായി
ആധാരങ്ങള്‍
രജിസ്റ്റര്‍
ചെയ്ത്
നല്‍കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ?