ആര്.ഐ.ഡി.എഫ്
പദ്ധതി
2031.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുല്ലൂര്‍
നിയോജക മണ്ഡലത്തിലെ
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ്
പദ്ധതിയില്‍
ഉള്‍പ്പെട്ട
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
ഓരോന്നിന്റെയും പുരോഗതി
വ്യക്തമാക്കാമോ?
ചാത്തന്നൂര്‍
നിയോജകമണ്ഡത്തിലെ
പി.ഡബ്ല്യു.ഡി. റോഡുകള്‍
2032.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡത്തിലെ
നിലവിലുള്ള
പി.ഡബ്ല്യു.ഡി.
റോഡുകള്‍, ഏതൊക്കെ
പി.ഡബ്ല്യു.ഡി.
സെക്ഷന്‍ ഓഫീസുകളുടെ
പരിധിയിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡുകള്‍ തിരുവനന്തപുരം
പി.ഡബ്ല്യു.ഡി.
ഡിവിഷന്
ഉള്‍പ്പെടെയുള്ള വിവിധ
ഓഫീസുകളുടെ പ്രവര്‍ത്തന
പരിധിയിൽ
ഉള്‍പ്പെട്ടതിനാല്‍
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകളെക്കുറിച്ച്പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത റോഡുകൾ
ചാത്തന്നൂര്‍
സെക്ഷന്‍െറ പരിധിയില്‍
ഉള്‍പ്പെടുത്തി
വിജ്ഞാപനം
ചെയ്യുവാനുള്ള നടപടി
സ്വീകരിക്കുമോ?
ഇ.കെ.നായനാര്‍
മെമ്മോറിയല്‍ ഗവണ്മെന്റ്
പോളിടെക്നിക്കിലെ
കെട്ടിടനിര്‍മ്മാണം
2033.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂരില്‍
പ്രവര്‍ത്തിക്കുന്ന
ഇ.കെ.നായനാര്‍
മെമ്മോറിയല്‍
ഗവണ്മെന്റ്
പോളിടെക്നിക്കിന്റെ
മുടങ്ങിക്കിടക്കുന്ന
കെട്ടിടം പണികള്‍ക്ക്
പുതുക്കിയ എ.എസ്.
ലഭിച്ച് മാസങ്ങള്‍
കഴിഞ്ഞിട്ടും ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയാതെ വന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തി
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ബി
എം ആന്റ് ബി സി ടാറിംഗ്
2034.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബി.
എം ആന്റ് ബി. സി
ടാറിംഗ് നടത്തുന്ന
റോഡുകളില്‍, പ്രസ്തുത
മിശ്രിതത്തിന്റെ താപനില
കൃത്യമാണെന്നും ടാറിംഗ്
ശരിയായ രീതിയില്‍
നടത്തുന്നുണ്ടെന്നും
ഉറപ്പുവരുത്തുമോ;
(ബി)
മിശ്രിതം
റോഡിലിടേണ്ട കൃത്യം
താപനില എത്രയാണെന്ന്
വ്യക്തമാക്കാമോ?
യു.എല്‍.സി.സി
സൊസൈറ്റിയുടെ വര്‍ക്കുകള്‍
2035.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.എല്‍.സി.സി
സൊസൈറ്റി -യ്ക്ക്
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് (2011-2016)
എത്രകോടി രൂപയുടെ
വര്‍ക്ക്
നല്‍കിയിട്ടുണ്ട്;
ഇത്ഏതൊക്കെ ജോലിയെന്നും
ഇതിന്റെ കരാര്‍ തുക
എത്രയെന്നും, ഏതൊക്കെ
ജില്ലയിലാണ്
ജോലിയെന്നും ഓരോ
വര്‍ക്കിനും
എഗ്രിമെന്റ്
തുകയെക്കാള്‍ കൂടുതല്‍
കൊടുത്ത തുക
എത്രയെന്നും പ്രത്യേക
പ്രത്യേകം വിശദമായി
വിവരിയ്ക്കുമോ;
(ബി)
ടി
കാലത്ത് ടെണ്ടര്‍
ഇല്ലാതെ യു.എല്‍.സി.സി
സൊസൈറ്റിക്ക് കൊടുത്ത
ജോലികള്‍ ജില്ലതിരിച്ച്
ജോലി ഏതെന്നും തുക എത്ര
കോടി വീതമെന്നും
വിശദമാക്കുമോ;
(സി)
ഈ
സൊസൈറ്റിക്ക് കൊടുത്ത
ഏതെങ്കിലും
ജോലികള്‍ക്ക്
ഏതെങ്കിലും
ഏജന്‍സികളുടെ അന്വേഷണം
നേരിടുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
യു.എല്‍.സി.സി
സൊസൈറ്റി-ക്ക് വേണ്ടി
കരാറുകളില്‍
ഒപ്പിടുന്നത് ആരാണ്?
പി.ഡബ്ല്യു.ഡി
മാന്വല്‍ പരിഷ്ക്കരണം
2036.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പി.ഡബ്ല്യു.ഡി മാന്വല്‍
പരിഷ്ക്കരിക്കുന്നതിനായി
എന്തെങ്കിലും കര്‍മ്മ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഈ
പദ്ധതിക്കുണ്ടായിരുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളുകയുണ്ടായി;
വിശദീകരിക്കുമോ?
പി.ഡബ്ല്യു.ഡി.
ക്വാര്‍ട്ടേഴ്സുകള്‍
T 2037.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മന്ത്രിമാര്‍,
സ്പീക്കര്‍
തുടങ്ങിയവരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
അംഗമായിട്ടുളളവര്ക്ക്
താമസ സൗകര്യം
ഒരുക്കുന്നതിന്
തിരുവനന്തപുരത്ത്
പി.ഡബ്ല്യു.ഡി. എത്ര
ക്വാര്‍ട്ടേഴ്സുകള്‍
നീക്കിവെച്ചിട്ടുണ്ടായിരുന്നുവെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
ക്വാര്‍ട്ടേഴ്സുകള്‍
ഏതെല്ലാമാണെന്നും
അതില്‍ ആരെല്ലാമാണ്
ഇപ്പോള്‍
താമസിക്കുന്നതെന്നും
അറിയിക്കുമോ;
(സി)
പേഴ്സണല്‍
സ്റ്റാഫിന്‍െറ
ക്വോട്ടയില്‍ ലഭിച്ച
ക്വാര്‍ട്ടേഴ്സുകള്‍
ആരെങ്കിലും മറ്റ്
ജീവനക്കാരുടെ പേരില്‍
മാറ്റി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരാെക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പേഴ്സണല്‍
സ്റ്റാഫിന് അനുവദനീയമായ
ക്വാര്‍ട്ടേഴ്സുകള്‍
തിരിച്ചു
പിടിക്കുന്നതിനും
അനര്‍ഹമായി കെെവശം
വെച്ച് താമസിക്കുന്നവരെ
ഒഴിവാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
നൂതന
റോഡ് നിര്‍മ്മാണ സാങ്കേതിക
വിദ്യകള്‍
2038.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
കാലാവസ്ഥയ്ക്ക് ഏറ്റവും
അനുയോജ്യമായതും
താരതമ്യേന
ചെലവുകുറഞ്ഞതുമായ നൂതന
ടാറിംഗ്/റോഡുനിര്‍മ്മാണ
സാങ്കേതിക വിദ്യകള്‍
എന്തൊക്കെയാണെന്നും ഇവ
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വിശദീകരിക്കുമോ?
പാലം
നിര്‍മ്മാണ പ്രവര്‍ത്തന
പുരോഗതി
2039.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചമ്പക്കുളം
പാലം പണി
പൂര്‍ത്തീകരിക്കുന്നതിന്
റിവൈസ്ഡ് എസ്റ്റിമേറ്റ്
തയ്യാറാക്കി റീടെണ്ടര്‍
ചെയ്തതിനുശേഷം
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
വൈശ്യംഭാഗം
(കഞ്ഞിപാടം) പാലം
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതി
ലഭ്യമായ മുട്ടേല്‍ പാലം
നിര്‍മ്മാണത്തിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍
സര്‍ക്കാര്‍
കെട്ടിടത്തിലേക്ക്
മാറ്റുന്നതിന് നടപടി
2040.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
അധീനതയിലുള്ള എത്ര
കെട്ടിടങ്ങള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ട്; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര സര്‍ക്കാര്‍
ഓഫീസുകള്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
ഓഫീസുകള്‍ സര്‍ക്കാര്‍
കെട്ടിടത്തിലേക്ക്
മാറ്റി
സ്ഥാപിക്കുന്നുതിനുള്ള
നടപടി സ്വീകരിക്കുമോ ?
റോഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി
2041.
ശ്രീ.കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍
കമ്പനിയുടെ
പ്രവര്‍ത്തനത്തിന്
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഈ
പദ്ധതിക്കുണ്ടായിരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളുകയുണ്ടായി;
വിശദീകരിക്കുമോ?
ഐറിഷ്
ഡ്രെയിന്‍ പദ്ധതി നിറുത്തി
വെച്ചത്
2042.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
ടൗണില്‍ ഐറിഷ്
ഡ്രെയിന്‍ പദ്ധതി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി മുമ്പ്
ഉണ്ടായിരുന്ന
ഡ്രെയിനേജ് മണ്ണിട്ട്
മൂടുകയും, ഐറിഷ് മോഡല്‍
പണി നടന്നിരുന്നത്
ഇപ്പോള്‍ നിറുത്തി
വെച്ചിരിക്കുന്നതുമായ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുമൂലം കോട്ടക്കല്‍
ടൗണില്‍
യാത്രക്കാര്‍ക്കും
വാഹനങ്ങള്‍ക്കും
അനുഭവപ്പെടുന്ന
ബുദ്ധിമുട്ട്
അടിയന്തരമായി
പരിഹരിക്കുവാന്‍
പൊതുമരാമത്ത് വകുപ്പിന്
നിര്‍ദ്ദേശം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
കേരളാ
സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
2043.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ്
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
2011-2016 കാലയളവില്‍
ഏറ്റെടുത്ത
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തിയാക്കിയവ
ഏതെല്ലാം; പാതിവഴിയില്‍
ഉപേക്ഷിച്ചവ ഏതെല്ലാം;
വിശദമാക്കുമോ;
(സി)
കെ.എസ്.സി.സി.
ഏറ്റെടുത്ത
പ്രവൃത്തികളില്‍
നിന്നും അവരെ
ടെര്‍മിനേറ്റ് ചെയ്ത
സാഹചര്യം
നിലവിലുണ്ടോയെന്നും
ഏതെല്ലാം
പ്രവൃത്തികളില്‍
നിന്നുമാണ് അപ്രകാരം
ചെയ്തതെന്നും ആയതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയായിരുന്നുവെന്നും
വിശദീകരിക്കുമോ;
(ഡി)
2011-2016
കാലഘട്ടത്തില്‍
ഏറ്റെടുത്ത
പ്രവൃത്തികളില്‍
കെ.എസ്.സി.സി. നേരിട്ട്
നടപ്പിലാക്കിയതും സബ്
കോണ്‍ട്രാക്ട് വഴി
നടപ്പിലാക്കിയതുമായ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ?
കുന്നം
ഗവ. ഹയര്‍സെക്കണ്ടറി
സ്കൂളിന്റെ ശോച്യാവസ്ഥ
2044.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ കുന്നം ഗവ.
ഹയര്‍സെക്കണ്ടറി
സ്കൂളിന്റെ
കെട്ടിടങ്ങള്‍ തകര്‍ന്ന
സ്ഥിതിയില്‍ ആയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തുക അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ;
ശബരിമല
റോഡു നവീകരണം
2045.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്ത്ഥാടനകാലത്തോടനുബന്ധിച്ചുളള
റോഡു നവീകരണം യഥാസമയം
പൂര്ത്തിയാകാത്തതുപരിഗണിച്ച്
തീര്‍ത്ഥാടനകാലത്തിനു
മുന്‍പു തന്നെ അനുബന്ധ
റോഡുകളുടെ നവീകരണം
നടത്തുവാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
തീരദേശ
ഹൈവേയുടെ വികസനം
2046.
ശ്രീ.കെ.കുഞ്ഞിരാമന്
,,
എം. നൗഷാദ്
,,
എ.എം. ആരിഫ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ ഹൈവേയുടെ
വികസനത്തെക്കുറിച്ചും
നിലവില്‍ നടന്ന
നിര്‍മ്മാണ
പ്രവൃത്തിയിലെ
അപാകതകള്‍ സംബന്ധിച്ചും
പ്രത്യേകം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
നിര്‍മ്മാണം
നടന്ന പല സ്ഥലങ്ങളിലും
അലൈന്മെന്റില്
നിന്നും
വ്യതിചലിച്ചതായും
അനുവദനീയമായ വീതിയില്‍
കുറവാണെന്നുമുള്ള പരാതി
പരിശോധിക്കാമോ;
(സി)
തീരദേശത്തിന്റെ
വികസനവും തീരദേശ
ജനതയുടെ പുരോഗതിയും
മാത്രമല്ല സമാന്തര
റോഡുകളിലെ തിരക്ക്
കുറയ്ക്കാനും, തീരദേശ
ഹൈവേ പ്രയോജനപ്രദമാകും
എന്നത് കണക്കിലെടുത്ത്
ഈ പാതയുടെ നിര്‍മ്മാണം
വേഗം
പൂര്‍ത്തീകരിക്കാന്‍
നടപടിയെടുക്കാമോ എന്ന്
വ്യക്തമാക്കാമോ?
ശബരിമല
തീര്‍ത്ഥാടനകാലത്തെ സുരക്ഷിത
യാത്ര
2047.
ശ്രീ.രാജു
എബ്രഹാം
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
എം.എം. മണി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനകാലത്തുണ്ടാകുന്ന
വാഹന ബാഹുല്യം
കണക്കിലെടുത്തു
പമ്പയിലേക്കുളള പ്രധാന
റോഡുകളും അനുബന്ധ
റോഡുകളും
നവീകരിക്കാനും വീതി
വര്‍ദ്ധിപ്പിക്കാനും
പദ്ധതിയുണ്ടോ;
(ബി)
മുന്‍
വര്‍ഷങ്ങളില്‍
തീര്‍ത്ഥാടന കാലത്ത്
അറ്റകുറ്റപണികള്‍
നടത്തുകയും എന്നാല്‍
തീര്‍ത്ഥാടന കാലയളവു
തീരുന്നതിനു
മുമ്പുതന്നെ ഇവ പഴയ
സ്ഥിതിയില്‍
ആയിത്തീരുകയും
ചെയ്തിരുന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഈ
രീതിക്കു പകരം
തീര്‍ത്ഥാടന കാലം
ആരംഭിക്കുന്നതിനു
മുമ്പു തന്നെ ഈടുറ്റ
രീതിയില്‍ പ്രധാന
റോഡുകളുടെയും അനുബന്ധ
റോഡുകളുടെയും
അറ്റകുറ്റപ്പണി
പൂര്‍ത്തിയാക്കി
തീര്‍ത്ഥാടകര്‍ക്ക്
സുരക്ഷിതമായ യാത്രാ
സൗകര്യമൊരുക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഇരിണാവ്
പാലം നിര്‍മ്മാണം
2048.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
4.3.2016
ന് 1645 ലക്ഷം രൂപയുടെ
ഭരണാനുമതി ലഭിച്ച
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഇരിണാവ്
പാലം
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
ഇതിന്റെ പ്രവൃത്തി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
റസ്റ്റ്
ഹൗസ് നിര്‍മ്മിക്കുന്നതിന്
നടപടി
2049.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചടയമംഗലം
ടൗണില്‍ എം.സി.
റോഡിന്റെ വശങ്ങളില്
ലഭ്യമായ സ്ഥലത്ത് ഒരു
റസ്റ്റ് ഹൗസ്
നിര്‍മ്മിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കാലാവധി
കഴിഞ്ഞ പാലങ്ങള്‍ .
2050.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍, കൊച്ചി
താലൂക്കില്‍ ഇടക്കൊച്ചി
മുതല്‍
തോപ്പുംപടിവരെയുള്ള
എന്‍.എച്ച് 47 ന്റെ
ഭാഗമായ ഇടുങ്ങിയ റോഡ്
വികസിപ്പിക്കുന്നതിന്
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡിലെ കാലാവധി കഴിഞ്ഞ
അരൂര്‍- ഇടക്കൊച്ചി
പാലത്തിനും പഷ്ണിത്തോടു
പാലത്തിനും പകരം, പുതിയ
പാലങ്ങള്‍ പണിയുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍ ഉണ്ടോ
?
കൊച്ചി
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പിന്റെ
കൈവശമുള്ള റോഡുകള്‍
2051.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ കൈവശമുള്ള
റോഡുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
റോഡുകളില്‍
പുനരുദ്ധാരണത്തിനായി
ഭരണാനുമതി
ലഭിച്ചിട്ടുള്ളവയില്‍
പൂര്‍ത്തിയാകാത്ത
പ്രവൃത്തികള്‍
നിലവിലുണ്ടോ; വിശദ
വിവരങ്ങള്‍
ലഭ്യമാക്കുമോ?
നിയമസഭാ
മണ്ഡലത്തിന് ഒരു പൊതു
മരാമത്ത് സെക്ഷന്‍ ഓഫീസ്
2052.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
നിയമസഭാ മണ്ഡലത്തിന്
ഒരു പൊതു മരാമത്ത്
സെക്ഷന്‍ ഓഫീസ് എന്ന
മാനദണ്ഡം നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇത് നടപ്പാക്കുന്നതിന്
മുന്നോടിയായി നിയമസഭാ
സാമാജികര്‍ക്ക് വര്‍ക്
ഷോപ്പ്
സംഘടിപ്പിച്ചിരുന്നുവോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
എന്ത്
തടസ്സമാണുള്ളതെന്ന്
വ്യക്തമാക്കാമോ?
ഏനംമാവ്
ക്രിസ്റ്റ്യന്‍ പള്ളിയുടെ
സമീപത്തുള്ള റോഡിന്
വീതികൂട്ടാന്‍ നടപടി
2053.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ ചാവക്കാട്
ഏനംമാവ് റോഡില്‍
ഏനംമാവ് ക്രിസ്റ്റ്യന്‍
പള്ളിയുടെ മുമ്പിലെ
റോഡ് വളരെ വീതി
കുറഞ്ഞതാണെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലമുണ്ടാകുന്ന
ഗതാഗത തടസ്സം
ഇല്ലാതാക്കുന്നതിനായി
ആവശ്യമായ ഭൂമി
ഏറ്റെടുത്ത് റോഡിന്
വീതി കൂട്ടാനുള്ള നടപടി
സ്വീകരിക്കുമോ?
പുനലൂര്‍
- മൂവാറ്റുപുഴ സംസ്ഥാന
പാതയുടെ വികസനം
2054.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുനലൂര്‍
- മൂവാറ്റുപുഴ സംസ്ഥാന
പാതയുടെ വികസനം
കെ.എസ്.റ്റി.പി
ഏറ്റെടുത്തത്
എന്നാണെന്നും പ്രസ്തുത
റോഡ് ഇപ്പോള്‍ എവിടെ
വരെ
വികസിപ്പിച്ചിട്ടുണ്ടെന്നും
പ്രസ്തുത റോഡിന്റെ
നിര്‍മാണപ്രവൃത്തികൾ
ഇപ്പോള്‍
നടന്നുവരുന്നുണ്ടോ;
എങ്കില്‍ ഏത്
ഭാഗത്തെന്നും എത്ര കിലോ
മീറ്റര്‍ റോഡെന്നും
വെളിപ്പെടുത്താമോ;
(ബി)
ഇതിനായി
എന്തു തുകയാണ്
ചെലവഴിക്കുന്നതെന്നും
ഇതിനുളള തുക എവിടെ
നിന്നാണ്
ലഭ്യമായിട്ടുള്ളതെന്നും
വ്യക്തമാക്കാമോ
(സി)
പൊന്‍കുന്നം
മുതല്‍ പുനലൂര്‍
വരെയുള്ള ഭാഗം
വികസിപ്പിക്കുന്നതിന്
സ്ഥലം ഏറ്റെടുക്കല്‍
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏതൊക്കെ
വില്ലേജുകളുമായി എത്ര
ഭൂമിയാണ് ഇനിയും
ഏറ്റെടുക്കാനുള്ളതെന്നും
20 വര്‍ഷമായിട്ടും ഈ
സ്ഥലമെടുപ്പ് നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
വൈകിയതിന്റെ കാരണവും
വ്യക്തമാക്കാമോ; ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍
അടിയന്തിരമായി
പൂര്‍ത്തിയാക്കാന്‍
എന്ത് ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഭാഗത്തെ റോഡ്
നിര്‍മ്മാണം
നടത്തുന്നതിന്
എന്തൊക്കെ നടപടികള്‍
ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ; കഴിഞ്ഞ
സര്‍ക്കാര്‍ ഈ റോഡിന്റെ
പുനലൂര്‍ മുതല്‍
പൊന്‍കുന്നം വരെയുള്ള
ഭാഗം പി.പി.പി.
സ്കീമില്‍
ഉള്‍പ്പെടുത്തി
വികസിപ്പിക്കുന്നതില്‍
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ അത് റദ്ദാക്കി
മറ്റേതെങ്കിലും ഏജന്‍സി
മുഖേന നിര്‍മ്മാണം
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
അരയടത്ത്
പാലം - കോഴിക്കോട് മെഡിക്കല്‍
കോളേജ് റോഡ് വീതികൂട്ടല്‍
2055.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
അരയടത്ത് പാലം മുതല്‍
മെഡിക്കല്‍ കോളേജ്
വരെയുള്ള റോഡില്‍ പല
സ്ഥലങ്ങളിലും വീതി
കുറവായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തൊണ്ടയാട്
ജംഗ്ഷനില്‍ നഗരം വഴി
അത്യാസന്ന രോഗികളുമായി
വരുന്ന ആംബുലന്‍സുകള്‍
പോലും ഗതാഗത കുരുക്ക്
കാരണം
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
അരയടത്ത്
പാലം മുതല്‍ മെഡിക്കല്‍
കോളേജ് വരെയുള്ള റോഡ്
വീതി
കൂട്ടുന്നതിനാവശ്യമായ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
വീതി
കൂട്ടുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ ?
റോഡുകള്‍
ദേശീയ നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന പദ്ധതി
2056.
ശ്രീ.കെ.മുരളീധരന്
,,
അടൂര്‍ പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകള്‍ ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുവാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കിയതെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ലക്ഷ്യമിട്ടിരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്?
ദേശീയപാത
വികസനം
T 2057.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
വികസനവുമായി
ബന്ധപ്പെട്ട നടപടികള്‍
വിശദമാക്കാമോ;
(ബി)
കോഴിക്കാട്
ജില്ലയില്‍
മാഹി-വെണ്ടളം മേഖലയില്‍
എന്‍.എ. എന്‍.എച്ച്
തലത്തില്‍ ഈ
കാര്യത്തില്‍
മുന്നോട്ട് നീക്കിയ
നടപടികള്‍
വിശദമാക്കാമോ?
അടിസ്ഥാന
സൗകര്യ വികസനത്തിനായുള്ള
സുസ്ഥിരവും ആസൂത്രിതവുമായ
ഉദ്യമം
2058.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ.ഡി. പ്രസേനന്‍
,,
വി. ജോയി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യ
വികസനത്തിനായുള്ള
സുസ്ഥിരവും
ആസൂത്രിതവുമായ ഉദ്യമം
(സ്പീഡ് ) എന്ന
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
ഉദ്യമത്തിന്റെ ഭാഗമായി
എന്തൊക്കെ പദ്ധതികള്‍
ആവിഷ്കരിച്ചു
നടപ്പാക്കിയെന്നും
അതിനായി എത്ര തുക വീതം
ചെലവഴിച്ചുവെന്നും
വിശദമാക്കുമോ;
(സി)
ഈ
പദ്ധതിക്കായി
പെട്രോള്‍, ഡീസല്‍
എന്നിവയുടെ മേല്‍
ചുമത്തിയ അധിക വില്പന
നികുതി ഇനത്തില്‍ എത്ര
രൂപ ഇതുവരെ
ലഭിച്ചുവെന്നും അതില്‍
എത്ര തുക ഈ
പദ്ധതിക്കായി
വിനിയോഗിച്ചുവെന്നും
പരിശോധിച്ചിട്ടുണ്ടെങ്കില്
അതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
വൈദ്യുതി
പോസ്റ്റ് മാറ്റി
സ്ഥാപിക്കാന്‍ നടപടി
2059.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ കഞ്ഞിപ്പുര
മൂടാല്‍ ബൈപ്പാസ്
റോഡിന്റെ പണി
മുന്നോട്ടു
പോകണമെങ്കില്‍ പ്രസ്തുത
സ്ഥലത്തെ വൈദ്യുതി
പോസ്റ്റ് മാറ്റി
സ്ഥാപിക്കണമെന്നത്
സംബന്ധിച്ച
പ്രൊപ്പോസല്‍
വകുപ്പില്‍ ഉണ്ടോ;
(ബി)
എങ്കില്‍
ആയതിന് ആവശ്യമായ
ഉത്തരവ് പൊതുമരാമത്ത്
വകുപ്പ്
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍ അടിയന്തിര
നിര്‍ദ്ദേശം
ബന്ധപ്പെട്ടവര്‍ക്ക്
നല്കി പ്രശ്നപരിഹാരം
കാണുവാന്‍ നടപടി
സ്വീകരിക്കുമോ?
എറണാകുളം
ജില്ലയിലെ മലയോര ഹൈവേ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
2060.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ഹെെവേയുടെ ഭാഗമായ
എറണാകുളം ജില്ലയിലെ
ആറാം മെെല്‍ മുതല്‍
മാമലക്കണ്ടം വഴി
എളമ്പ്ലാശ്ശേരി വരെയുളള
റോഡിന്റെ
പ്രവര്‍ത്തനങ്ങള്‍
മുടങ്ങിക്കിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നിര്‍ദ്ദിഷ്ട
റോഡ് പണി
തടസ്സപ്പെടുവാനുളള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
മുടങ്ങിക്കിടക്കുന്ന
പ്രസ്തുത റോഡിന്‍െറ
പ്രവര്‍ത്തനം
പുനരാരംഭിക്കുന്നതിനു
വേണ്ട സത്വര നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കായംകുളം
റെയില്‍വേ സ്റ്റേഷന് റോഡ്
പുനരുദ്ധാരണം
T 2061.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
കെ. പി. റോഡിനെയും
കായംകുളം റെയില്‍വേ
സ്റ്റേഷനെയും തമ്മില്‍
ബന്ധിപ്പിക്കുന്ന റോഡ്
കാലങ്ങളായി തകര്‍ന്ന്
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ റോഡ് ബി.എം.&
ബി.സി. മാതൃകയില്‍
പുനരുദ്ധരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
അങ്കമാലി
നായത്തോട്-എയര്‍പോര്‍ട്ട്
റോഡിന്റെ പുനരുദ്ധാരണം
2062.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
നായത്തോട്-എയര്‍പോര്‍ട്ട്
റോഡില്‍ കവരപ്പറമ്പ്
മുത്ല എയര്‍പോര്‍ട്ട്
വരെയുള്ള ഭാഗത്തെ റോഡ്
പണി പാതി വഴിയില്‍
ഉപേക്ഷിക്കുവാനുണ്ടായ
കാരണം വിശദമാക്കാമോ;
(ബി)
ടി
റോഡില്‍ കവരപ്പറമ്പ്
യാക്കോബായ പള്ളിവരെ
വീതി കൂട്ടുകയും ബാക്കി
ഭാഗം
പുനരുദ്ധരിക്കാതെയും
കാന നിര്‍മ്മിക്കാതെയും
കിടക്കുന്നതിനാല്‍
പ്രദേശവാസികള്‍
അനുഭവിക്കുന്ന ദുരിതം
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
ഇതിനുള്ള
പരിഹാരമാര്‍ഗ്ഗം
വ്യക്തമാക്കാമോ;
(സി)
ഈ ഭാഗത്തെ
പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
(ഡി)
ചെത്തിക്കോട്
ഭാഗത്തുനിന്നും
എയര്‍പോര്‍ട്ട് വരെ
പോകുന്ന റോഡില്‍
വെളളക്കെട്ട്
ഒഴിവാക്കുന്നതിന് ഒാട
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കായംകുളം
പൊതുമരാമത്ത് വകുപ്പ് നിരത്ത്
വിഭാഗം ഓവര്‍സിയര്‍മാരുടെ
ഒഴിവുകള്‍
2063.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
പൊതുമരാമത്ത് വകുപ്പ്
നിരത്ത് വിഭാഗം
അസിസ്റ്റന്റ്
എഞ്ചിനീയറുടെ ഓഫീസില്‍
ഓവര്‍സിയര്‍മാരുടെ
നിലവിലുള്ള ഒഴിവുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
പിലാത്തറ-പാപ്പിനിശ്ശേരി
കെ.എസ്.ടി.പി. റോഡിന്റെയും താവം
റെയില്‍വേ മേല്പാലത്തിന്റെയും
പണി
2064.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിലാത്തറ-പാപ്പിനിശ്ശേരി
കെ.എസ്.ടി.പി.
റോഡിന്റെയും
പാപ്പിനിശ്ശേരി, താവം
റെയില്‍വേ
മേല്‍പ്പാലങ്ങളുടെയും
നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ; ഇവയുടെ
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയും; വിശദാംശം
നല്‍കുമോ?
നബാര്‍ഡ്,
സെന്‍ട്രല്‍ റോഡ് ഫണ്ട്
എന്നിവയുടെ വിഹിതങ്ങള്‍
ഉപയോഗിച്ച് പൊതുമരാമത്ത്
പ്രവൃത്തികള്‍
2065.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.ഏഫ്
സര്‍ക്കാരിന്റെ
ഭരണകാലയളവില്‍
നബാര്‍ഡ്, സെന്‍ട്രല്‍
റോഡ് ഫണ്ട് എന്നീ
വിഹിതങ്ങള്‍ ഉപയോഗിച്ച്
എത്ര തുകയുടെ
പൊതുമരാമത്ത്
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭിച്ചു
എന്ന് വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഇനത്തില്‍ ഭരണാനുമതി
ലഭിച്ചതില്‍ കൊല്ലം
ജില്ലയില്‍പ്പെടുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങളും
നിലവിലുള്ള സ്ഥിതിയും
വെളിപ്പെടുത്താമോ?
ചാലക്കുടി
- ആനമല റോഡ് നവീകരണം
2066.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന ടൂറിസം പാതയായ
ചാലക്കുടി - ആനമല
റോഡിന്‍െറ അവസാന പത്ത്
കിലോമീറ്റര്‍ ദൂരം
ബി.എം. ആന്റ് ബി.സി.
ടാറിംഗ് നടത്തി
നവീകരിക്കുന്നതിനായി
അടിയന്തിര നടപടി
സ്വീകരിക്കുമോ?
പേരാമ്പ്ര
- ചെമ്പ്ര-കൂരാച്ചുണ്ട് റോഡ്
നവീകരിക്കുന്നതിന് നടപടി
2067.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേരാമ്പ്ര
- ചെമ്പ്ര-കൂരാച്ചുണ്ട്
റോഡ് നവീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിന് എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
നവീകരണ
പ്രവര്‍ത്തനങ്ങള്‍ ഉടനെ
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
റോഡുകളുടെ
ഉപരിതലം പുതുക്കുന്നതിന്
പദ്ധതി
2068.
ശ്രീ.വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡുകളുടെ ഉപരിതലം
പുതുക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളുകയുണ്ടായി;
വിശദീകരിക്കുമോ?
റോഡുകളുടെ
ഗുണനിലവാര പരിശോധന
2069.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
നടക്കുന്ന റോഡുകളുടെ
നിര്‍മ്മാണം,
മെയിന്റനന്‍സ്
എന്നിവയുടെ ഗുണനിലവാരം
പരിശോധിക്കാന്‍ പല
ഏജന്‍സികളും
നിലവിലുളളപ്പോള്ത്തന്നെ
ഇക്കാര്യത്തില്‍
ഗുരുതരമായ പോരായ്മകള്‍
സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് തരണം
ചെയ്യാന്‍ എന്തൊക്കെ
നടപടികളാണ്
കൈക്കൊണ്ടിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ചുവര്‍ഷം ഗുണനിലവാര
പരിശോധനയില്‍ വീഴ്ച
കണ്ടെത്തിയതിനെത്തുടര്‍ന്ന്
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;
ഇതിന്റെ പേരില്‍ ലഭിച്ച
ശിക്ഷാനടപടികളുടെ
വിശദാംശം ലഭ്യമാക്കാമോ?
പാലക്കാട്
ജില്ലയിലെ കല്ലേപ്പുള്ളി,
മാട്ടുമാന്ത എന്‍ ജി ഒ
ക്വാര്‍ട്ടേഴ്സുകള്‍
2070.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
കല്ലേപ്പുള്ളി,
മാട്ടുമാന്ത
എന്നിവടങ്ങളിലായി എത്ര
എന്‍.ജി.ഒ.
ക്വാര്‍ട്ടേഴ്സുകളാണ്
നിലവിലുള്ളത് ;
വ്യക്തമാക്കാമോ;
(ബി)
ഇപ്പോള്‍
എത്ര എണ്ണത്തില്‍
താമസക്കാരുണ്ട് ;
അവരുടെ പേര് വിവരങ്ങളും
ഔദ്യോഗിക പദവികളും
ലഭ്യമാക്കുമോ ;
(സി)
ഒഴിഞ്ഞുകിടക്കുന്ന
ക്വാര്‍ട്ടേഴ്സുകള്‍
എത്ര ; ഇപ്രകാരം
ഒഴിഞ്ഞുകിടക്കാന്‍
കാരണം എന്ത് ;
വിശദമാക്കുമോ ;
(ഡി)
ഏറ്റവും
ഒടുവിലായി
ക്വാര്‍ട്ടേഴ്സുകള്‍
അറ്റകുറ്റപ്പണികള്‍
നടത്തിയത് എന്നാണ്;
അതിന് എത്ര തുകയാണ്
ചെലവഴിച്ചിത് ;
വിശദമാക്കുമോ;
(ഇ)
ക്വാര്‍ട്ടേഴ്സുകള്‍
അനുവദിക്കുന്നത്
ആരാണെന്നും
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
ഏറ്റവും ഒടുവില്‍
ക്വാര്ട്ടേഴ്സു്
അനുവദിച്ച തീയതി ഏതാണ്
എന്നും ആര്‍ക്കാണ്
അനുവദിച്ചത് എന്നും
അദ്ദേഹത്തിന്റെ
ഔദ്യോഗിക പദവി എന്താണ്
എന്നും വ്യക്തമാക്കാമോ
;
(എഫ്)
ജോലിയില്‍
നിന്നും വിരമിച്ചിട്ടും
ക്വാര്‍ട്ടേഴ്സുകള്‍
ഒഴിഞ്ഞു
കൊടുക്കാത്തവര്‍
കല്ലേപ്പുള്ളി,
മാട്ടുമാന്ത
ക്വാര്ട്ടേഴ്സുുകളില്
ഉണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്, ഇവരെ
ഒഴിപ്പിക്കാന്‍ എന്ത്
നടപടി സ്വീകരിച്ചു ;
വിശദമാക്കുമോ ;
(ജി)
ക്വാര്ട്ടേഴ്സുുകള്
അനുവദിച്ചിട്ടും
താമസയോഗ്യമല്ലാത്തതിന്റെ
പേരില്‍ ഏറ്റെടുക്കാത്ത
എത്ര പേരുണ്ടെന്ന്
വ്യക്തമാക്കാമോ ;
ക്വാര്‍ട്ടേഴ്സുകള്‍
ഏറ്റെടുത്തിട്ടും
താമസിക്കാതെ സ്ഥിരമായി
പൂട്ടിയിട്ടിരിക്കുന്ന
ജീവനക്കാരുണ്ടെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
ക്വാര്‍ട്ടേഴ്സിന്
വേണ്ടി എത്ര
അപേക്ഷകളാണ്
നിലവിലുള്ളത് ; ഇവയുടെ
സീനിയോറിറ്റി
ഉള്‍പ്പെടെയുള്ള
രേഖയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
പ്രത്യേക പരിഗണന
ലിസ്റ്റില്‍പ്പെട്ട
എത്രപേര്‍ ഇവിടെ
താമസക്കാരായിട്ടുണ്ട് ;
(എസ് സി/ എസ് ടി,
ജവാന്, വികലാംഗര്‍
തുടങ്ങിയവര്‍) ഇവരുടെ
പേര് വിവരവും പരിഗണനാ
വിഷയവും ലഭ്യമാക്കുമോ ?
പ്രോജക്ട്
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കോസ്റ്റ്
എസ്റ്റിമേഷന്‍ സോഫ്റ്റ് വെയര്‍
2071.
ശ്രീ.റ്റി.വി.രാജേഷ്
,,
പി. ഉണ്ണി
,,
പി.കെ. ശശി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പണികളുടെ ഗുണനിലവാരം
ഉറപ്പു വരുത്തുന്നതിനും
ഓണ്‍ലൈന്‍
അംഗീകാരത്തിനും,
എസ്റ്റിമേറ്റുകള്‍
തയ്യാറാക്കുന്നതിനും
വേണ്ടി 'പ്രൈസ്'
സോഫ്റ്റ് വെയര്‍
(പ്രോജക്ട്
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്
കോസ്റ്റ് എസ്റ്റിമേഷന്‍
സോഫ്റ്റ് വെയര്‍)
ഉപയോഗപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
സോഫ്റ്റ്വെയര്
വികസിപ്പിച്ചത്
ആരാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സോഫ്റ്റ്വെയറിന്റെ
പ്രയോജനങ്ങള്‍
എന്തൊക്കെയാണെന്നും
ഇതില്‍ ഉള്‍പ്പെടുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കുമോ?
ചാലക്കുടി
റെസ്റ്റ്ഹൗസിന്റെ
അപ്ഗ്രഡേഷന്
2072.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
നിര്‍മ്മിച്ച അഡീഷണല്‍
ബ്ലോക്കിന്റെ
ഉദ്ഘാടനത്തോടെ,
കൂടുതല്‍ സൗകര്യങ്ങളോടെ
പ്രവര്‍ത്തിക്കുന്ന
ചാലക്കുടി പി ഡബ്ലിയൂ
ഡി റെസ്റ്റ് ഹൗസിന്റെ
ഗ്രേഡ്
ഉയര്‍ത്തുന്നതിനും,
കെയര്‍ ടേക്കര്‍,
വാച്ചര്‍, സ്വീപ്പര്‍
തുടങ്ങിയ തസ്തികളില്‍
നിയമനം നടത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
കോഴിക്കോട്
- വയനാട് തുരങ്കപാത
2073.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുളള
വയനാട് ചുരം റോഡിന്
ബദലായി കോഴിക്കോട്,
വയനാട് ജില്ലകളെ
ബന്ധിപ്പിച്ച് വനഭൂമി
നഷ്ടപ്പെടാതെയും,
പരിസ്ഥിതി ആഘാതം
കുറച്ചും,
ആനക്കാംപൊയില്‍-കളളാടി-മേപ്പാടി
വഴിയുളള തുരങ്ക പാത
നിര്‍മ്മാണത്തിന്
ഏതെങ്കിലും ഏജന്‍സി
സാധ്യതാ പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാന
ആവശ്യം എന്ന പരിഗണന
നല്കി പദ്ധതിക്ക്
ഭരണാനുമതി
നല്‍കുന്നതിനും
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
ഇടക്കൊച്ചി
- തോപ്പുംപടി തീരദേശ റോഡ്
2074.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
താലൂക്കില്‍ ഇടക്കൊച്ചി
മുതല്‍ തോപ്പുംപടി വരെ,
വേമ്പനാട്ടു കായല്‍
തീരത്തു കൂടി തീരദേശ
റോഡിനുള്ള നിര്‍ദ്ദേശം
നിലവിലുണ്ടോ;
(ബി)
തീരദേശ
റോഡുമായി ബന്ധപ്പെട്ട്
പൊതുമരാമത്ത് വകുപ്പ്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കൊണ്ടോട്ടി
പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ്
2075.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലിക്കറ്റ്
എയര്‍പോര്‍ട്ടിനു സമീപം
സ്ഥിതി ചെയ്യുന്ന
കൊണ്ടോട്ടി
പി.ഡബ്ല്യു.ഡി.
റെസ്റ്റ് ഹൗസ്
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തേണ്ടതിന്റെ
ആവശ്യകത പരിഗണനയില്‍
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റെസ്റ്റ് ഹൗസ്
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനുവേണ്ടി
എന്തെല്ലാം കാര്യങ്ങള്‍
ചെയ്യുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ആസ്തിവികസന
ഫണ്ടില്‍ ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
2076.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
ആസ്തിവികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം പൊതുമരാമത്ത്
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുളളതെന്നും
പ്രസ്തുത പ്രവൃ
ത്തികളുടെ ഭരണാനുമതി
തുക എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തീകരിച്ചവയുടെ
ലിസ്റ്റ്
ലഭ്യമാക്കാമോ;
(സി)
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികളും അവ
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണവും
വ്യക്തമാക്കാമോ;
(ഡി)
പൂര്‍ത്തീകരിക്കാത്ത
പ്രവൃ ത്തികള്
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
കഴക്കൂട്ടം
റെയില്‍വേ സ്റ്റേഷനില്‍
നിന്നും മേനംകുളം
ഭാഗത്തേയ്ക്ക് റോഡ്
2077.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴക്കൂട്ടം
റെയില്‍വേ സ്റ്റേഷനില്‍
നിന്നും മേനംകുളം
ഭാഗത്തേയ്ക്ക് ഫുഡ്
കോര്പ്പറേഷന് ഓഫ്
ഇന്‍ഡ്യയുടെ ഗോഡൗണിന്റെ
സൈഡില്‍ കൂടി റോഡ്
നി൪മ്മിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയതിന് നടപടി
സ്വീകരിക്കുമോ?
കാസര്‍കോട്
നിയോജകമണ്ഡലത്തിലെ റോഡുകളുടെ
ശോചനീയാവസ്ഥ
2078.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
നിയോജകമണ്ഡലത്തിലെ
എ.പി. സര്‍ക്കിള്‍ -
ഗോസാഡ റോഡ്, ചൗക്കി -
ഉളിയത്തടുക്ക - എസീപി
നഗര്‍ - ഹിദായത്തീനഗര്
കോപ്പറോഡ്, കാസര്‍കോട്
- മധൂര്റോഡ്,
വിദ്യാനഗര്‍ -
ഉളിയത്തടുക്ക - സീതാം
ഗോളിറോഡ്, താരമ്പാടി -
പുണ്ടൂര്‍ റോഡ് എന്നീ
റോഡുകളുടെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടീട്ടുണ്ടോ;
വിദമാക്കുമോ;
(ബി)
പ്രസ്തുത
റോഡുകള്‍
പുനരുദ്ധരിക്കുന്നതിന്
പണം
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രവൃത്തി
ഏപ്പോള്‍ തുടങ്ങുമെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ പണം
അനുവദിച്ചു പ്രവൃത്തി
തുടങ്ങാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(സി)
റോഡിന്റെ
അറ്റകുറ്റപ്പണികള്‍ക്ക്
സ്റ്റേറ്റ് ലെവല്‍
ടാസ്ക് ഫോഴ്സ്
കമ്മിറ്റി ഭരണാനുമതി
നല്കുമ്പോള്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്; ഈ
സ്കീമില്‍
ഉള്‍പ്പെടുത്തി
മുകളില്‍ പറഞ്ഞ
റോഡുകള്‍
നന്നാക്കുന്നതിനു
നടപടികള്‍
സ്വീകരിക്കുമോ?
മട്ടാഞ്ചേരി
ആര്.ഡി.ഒ. ക്വാര്‍ട്ടേഴ്സ്
2079.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നിയോജക മണ്ഡലത്തില്‍
ആസ്തി വികസന
പദ്ധതിയിലുള്‍പ്പെടുത്തി
2014-ല്‍ ഭരണാനുമതി
ലഭിച്ച ആര്.ഡി.ഒ.
ക്വാര്‍ട്ടേഴ്സ്-
മട്ടാഞ്ചേരിയുടെ
പ്രവൃത്തി ഇതുവരെയും
ആരംഭിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പിന്
സ്ഥലം കൈമാറാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
ആസ്തി
വികസന പദ്ധതികളില്‍
ഉള്‍പ്പെടുന്നവ
പൂര്‍ത്തീകരിക്കാന്‍
സമയപരിധി
നിശ്ചയിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ?
കൊയിലാണ്ടി
പി.ഡബ്ല്യു.ഡി. ബില്‍ഡിംഗ്
സെക്ഷനിലെ പോരായ്മകള്‍
2080.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
പി.ഡബ്ല്യു.ഡി.
ബില്‍ഡിംഗ് സെക്ഷനിലെ
അസിസ്റ്റന്റ്
എന്‍ജിനിയര്‍ നിലവില്‍
വടകര സെക്ഷന്റെ അധിക
ചുമതല
വഹിക്കുന്നതിനാല്‍
കൊയിലാണ്ടി
മണ്ഡലത്തിലെ
പൊതുമരാമത്ത്
പ്രവൃത്തികള്‍
ഒന്നുംതന്നെ
സമയബന്ധിതമായി
നടക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വടകര
സെക്ഷനില്‍
അസിസ്റ്റന്റ്
എന്‍ജിനിയറെ
നിയമിച്ചുകൊണ്ട് ഇതിന്
പരിഹാരം ഉണ്ടാക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
സെക്ഷനില്‍ മൂന്ന്
ഓവര്‍സിയര്‍മാരുടെ
കുറവു കാരണം സെക്ഷനിലെ
പ്രവൃത്തികളുടെ
കാര്യത്തില്‍ വലിയ
ബുദ്ധിമുട്ടുകള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ബില്‍ഡിംഗ്
സെക്ഷനില്‍
ഓവര്‍സിയര്‍മാരെ
നിയമിയ്ക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സെന്‍ട്രല്‍
റോഡ് ഫണ്ട്
2081.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
സെന്‍ട്രല്‍ റോഡ് ഫണ്ട്
വിനിയോഗിച്ച് ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍
സെന്‍ട്രല്‍ റോഡ്
ഫണ്ടില്‍
ഉള്‍പ്പെടുത്തി
ചെയ്യേണ്ട
പ്രവൃത്തികളുടെ
ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
അന്തര്‍ദേശീയ
തീര്‍ത്ഥാടന
കേന്ദ്രങ്ങളായ
മലയാറ്റൂര്‍, കാലടി
എന്നിവയുടെ ദേശീയ
പ്രാധാന്യം
കണക്കിലെടുത്ത്
അങ്കമാലി-ചന്ദ്രപ്പുര-മഞ്ഞപ്ര-മലയാറ്റൂര്‍-
അടിവാരം റോഡ്,
സെന്‍ട്രല്‍ റോഡ്
ഫണ്ടില്‍
ഉള്‍പ്പെടുത്തി എല്ലാ
രേഖകളും സഹിതമുള്ള
പ്രൊപ്പോസല്‍
സര്‍ക്കാറിന്
സമര്‍പ്പിക്കുവാന്‍
ചീഫ് എഞ്ചിനിയര്‍ക്ക്
നിര്‍ദ്ദേശം നല്‍കാമോ;
വിശദാംശം ലഭ്യമാക്കാമോ?
സംസ്ഥാനത്തെ
ദേശീയ പാതകളില്‍ സേഫ്റ്റി
ഒാഡിറ്റിംഗ്
2082.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയപാതകളില്‍
അപകടങ്ങള്‍
വര്‍ദ്ധിച്ചു
വരുന്നതായുളള
സ്ഥിതിവിവര കണക്കുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്ഥിരം
അപകടമേഖലകളാകുന്ന
പ്രദേശങ്ങള്‍
കണ്ടെത്തുന്നതിനും
കാരണങ്ങള്‍ വിശകലനം
ചെയ്യുന്നതിനും
പരിഹാരങ്ങള്‍
കണ്ടെത്തുന്നതിനുമായി
സംസ്ഥാനത്തെ ദേശീയ
പാതകളില്‍ സേഫ്റ്റി
ഒാഡിറ്റിംഗ്
നടത്തുന്നതിന് നടപടി
സ്വീകരിക്കാമോ;
(സി)
സംസ്ഥാനത്തെ
എല്ലാ പ്രധാന
റോഡുകളിലും ഇത്തരം
ഓഡിറ്റിംഗ്
ഏര്പ്പുടുത്തുന്നത്
ഗുണകരമായിരിക്കുമെന്ന്
കരുതുന്നുണ്ടോ; ആയതിന്
നടപടി സ്വീകരിക്കാമോ?
മൂവാറ്റുപുഴ
ഫയര്‍ സ്റ്റേഷന് കെട്ടിടം
2083.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
ഫയര്‍ സ്റ്റേഷന്
കെട്ടിട
നിര്‍മ്മാണത്തിനായി
പൊതുമരാമത്ത് വകുപ്പ്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
ആയതിന്റെ നിലവിലെ
സ്ഥിതി എന്താണെന്നും
അറിയിക്കാമോ?
മൂവാറ്റുപുഴ
നിയോജക മണ്ഡലത്തിലെ വാച്ച്
സ്റ്റേഷന് - ഏനാനല്ലൂര്‍
റോഡിലുള്ള
മടത്തുംതോട്ടുപാലത്തിന്റെ
അപകടാവസ്ഥ
2084.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയോജക മണ്ഡലത്തിലെ
വാച്ച് സ്റ്റേഷന് -
ഏനാനല്ലൂര്‍ റോഡിലുള്ള
മടത്തുംതോട്ടുപാലത്തിന്റെ
അപകടാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാലം പുനര്‍
നിര്‍മ്മിക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ;
(സി)
പാലം
നിര്‍മ്മാണത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
സംസ്ഥാനത്തെ
ദേശീയപാത ബൈപ്പാസ്സുകളുടെ
നിര്‍മ്മാണം
2085.
ശ്രീ.എ.എം.
ആരിഫ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ആര്. രാജേഷ്
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയപാത
ബൈപ്പാസ്സുകളുടെ
നിര്‍മ്മാണത്തെക്കുറിച്ച്
നയം വ്യക്തമാക്കാമോ;
(ബി)
ആസൂത്രണം
കഴിഞ്ഞിട്ട് നാലു
പതിറ്റാണ്ട്
പിന്നിടുന്ന ആലപ്പുഴ
എന്‍.എച്ച് ബൈപ്പാസ്
റോഡിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് അവലോകനം
നടത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ബൈപ്പാസ്സിന്റെ
നിര്‍മ്മാണപുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
;
മേല്‍പ്പാലത്തിന്റെയും
അപ്രോച്ച് റോഡിന്റെയും
സ്കെച്ച് വിശദമായി
പരിശോധിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
സ്കെച്ചിന്റെ കോപ്പി
ലഭ്യമാക്കാമോ;
(ഡി)
ബൈപ്പാസ്
റോഡിലെ അടിപ്പാത
കടന്നുപോകുന്ന
സ്ഥലത്തുണ്ടാകാനിടയുള്ള
അപകടം മുന്നില്‍ക്കണ്ട്
കോണ്‍ക്രീറ്റ് സൈഡ്
വാളിന്റെ ഉയരവും നീളവും
വര്‍ദ്ധിപ്പിക്കുന്നതിനും
അപകട സിഗ്നലുകള്‍
സ്ഥാപിക്കുന്നതിനും
നിര്‍ദ്ദേശം നല്‍കാമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ 'വണ്‍ ടൈം
മെയിന്റനന്‍സ്' റോഡുകള്‍
2086.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍ വണ്‍ ടൈം
മെയിന്റനന്‍സില്‍
ഭരണാനുമതി ലഭിച്ച
ഗ്രാമീണ റോഡുകള്‍
ഏതെല്ലാമെന്നും
പ്രസ്തുത
പ്രവത്തികളില്‍
ഏതെല്ലാം ടെണ്ടര്‍
ചെയ്തെന്നും ആയതില്‍
ആരംഭിച്ചവ
ഏതെല്ലാമാണെന്നും
വിശദമാക്കുമോ;
(ബി)
ഇനിയും
ടെണ്ടര്‍ ചെയ്യാത്തതും
ആരംഭിക്കാത്തതുമായ
പ്രവത്തികളില്‍
അതിനുള്ള തടസ്സം
എന്താണെന്ന്
വ്യക്തമാക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ ഗ്രാമീണ
റോഡുകളുടെ ശോചനീയാവസ്ഥ
2087.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
മണ്ഡലത്തിലെ ഗ്രാമീണ
റോഡുകളുടെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഗ്രാമീണ
റോഡുകളുടെ ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്
പദ്ധതികള്‍
പരിഗണനയിലുണ്ടോ ?
സബ്ഡിവിഷന്
പുനക്രമീകരണം
2088.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
സബ്ഡിവിഷന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
അസി.എഞ്ചിനീയര്‍മാര്‍,
ഓവര്‍സിയര്‍മാര്‍
എന്നിവരുടെ പ്രവര്‍ത്തന
മേഖല അതത്
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
പുനക്രമീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇങ്ങനെ
പുനക്രമീകരിക്കുമ്പോള്‍
ഒരു നിയോജകമണ്ഡലത്തിലെ
മുഴുവന്‍ പൊതുമരാമത്തു
റോഡുകളും അതത് അസി.
എഞ്ചിനീയര്‍ ഓഫീസിന്റെ
പരിധിയിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഗ്രാവലിന്റെ
മാര്‍ക്കറ്റ് റേറ്റ്
2089.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാവലിന്
മാര്‍ക്കറ്റ് റേറ്റ്
ലഭ്യമാകാത്തതുമൂലം
കുട്ടനാട്ടിലെ
പൊതുമരാമത്ത്
പ്രവൃത്തികള്‍
തടസ്സപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗ്രാവലിന്
മാര്‍ക്കറ്റ് റേറ്റ്
അനുവദിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
കുട്ടനാട്ടിലെ
ഏതെല്ലാം നിര്‍മ്മാണ
പ്രവൃത്തികളാണ്
ഗ്രാവലിന് മാര്‍ക്കറ്റ്
റേറ്റ് നല്കാത്തതുമൂലം
മുടങ്ങിക്കിടക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നെടുമങ്ങാട്
നീയോജകമണ്ഡത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍-വിജിലന്‍സ്
അന്വേഷണം
2090.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
നീയോജകമണ്ഡത്തില്
കഴിഞ്ഞകാലങ്ങളില്‍
നടന്നിട്ടുള്ള വികസന
പ്രവര്‍ത്തങ്ങളെക്കുറിച്ച്
വിജിലന്‍സ് അന്വേഷണം
നടത്താന്‍ വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ ?
കോട്ടപ്പുറം-അച്ചാംതുരുത്തി
പാലം നിര്‍മ്മാണം
2091.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
കോട്ടപ്പുറം-അച്ചാംതുരുത്തി
പാലം നിര്‍മ്മാണം
എന്നാണ്
ആരംഭിച്ചിട്ടുള്ളത്;
(ബി)
ഈ
പാലം എത്ര മാസത്തിനകം
നിര്‍മ്മാണം
പൂര്‍ത്തീകരിക്കണമെന്നാണ്
വ്യവസ്ഥ
ചെയ്തിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
എസ്റ്റിമേറ്റ്
എത്രയാണെന്നും ടെണ്ടര്‍
എടുത്ത
കരാറുകാരന്/കമ്പനി
ആരാണെന്നും
വ്യക്തമാക്കാമോ;
(ഡി)
ഈ
പാലം നിര്‍മ്മാണത്തിന്
കരാര്‍, സബ്
കോണ്‍ട്രാക്ട് ആയി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കരാറുകാരന്റെ വിശദവിവരം
ലഭ്യമാക്കാമോ;
(ഇ)
60
മാസങ്ങള്‍
പിന്നിട്ടിട്ടും
പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
കഴിയാതെ വന്നത് ആരുടെ
നിരുത്തരവാദ നടപടികള്‍
കൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഈ
പ്രവൃത്തിയുടെ
കരാറുകാരന്
നീട്ടികൊണ്ടുപോയ
പ്രവൃത്തിക്ക് തുക
വര്‍ദ്ധിപ്പിച്ചു
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ശതമാനം; എത്ര രൂപ;
ഇത്തരത്തില്‍ പ്രവൃത്തി
വൈകിപ്പിച്ച് ഇതുവരെയും
പൂര്‍ത്തീയാക്കാത്ത
കരാറുകാര്‍ക്കും
ഉദ്യോഗസ്ഥര്‍ക്കും
എതിരെ നടപടി
സ്വീകരിക്കുമോ?
മെറ്റേണിറ്റി
വാര്‍ഡ് തുറന്നു
പ്രവര്‍ത്തിപ്പിക്കാന്‍ നടപടി
2092.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയില്‍
നിര്‍മ്മാണം
പൂര്‍ത്തിയായി വരുന്ന
മെറ്റേണിറ്റി
ബ്ലോക്കിന്റെ
ഇലക്ട്രിക്കല്‍
വര്‍ക്കിന് വേണ്ടിയുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
കാലതാമസം
ഒഴിവാക്കി
പണിപൂര്‍ത്തീകരിച്ച്
മെറ്റേണിറ്റി വാര്‍ഡ്
തുറന്നു
പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ ജീവനക്കാരുടെ
സ്ഥലംമാറ്റത്തിന് പുതിയ
മാനദണ്ഡങ്ങള്‍
2093.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ ജീവനക്കാരുടെ
സ്ഥലംമാറ്റത്തിന് പുതിയ
മാനദണ്ഡങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇനിയുള്ള
എല്ലാ
സ്ഥലംമാറ്റങ്ങള്‍ക്കും
പ്രസ്തുത മാനദണ്ഡങ്ങള്‍
ബാധകമാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ചെങ്ങന്നൂര്‍
താലൂക്കിലെ പേരിശ്ശേരി
സമാന്തരപാത
T 2094.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
താലൂക്കിലെ പേരിശ്ശേരി
സമാന്തരപാത
യാഥാര്‍ത്ഥ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
പേരിശ്ശേരിയിൽ
റയിൽവേ ലെവല്‍ ക്രോസ്സ്
ഉള്ളതിനാൽ ചെങ്ങന്നൂര്‍
താലൂക്കിലെ ആല,
ചെറിയനാട്, പുലിയൂര്
നിവാസികൾക്ക് അടിയന്തര
സന്ദര്‍ഭങ്ങളിൽ
ചെങ്ങന്നൂര്‍ ടൗണില്‍
എത്തുന്നതിന്
ബുദ്ധിമുട്ടനുഭവപ്പെടുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പേരിശ്ശേരി സമാന്തരപാത
നിര്‍മ്മാണത്തിന്
സര്‍ക്കാര്‍ ഫണ്ട്
ഏതെങ്കിലും തലത്തില്‍
വകയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പാതക്കാവശ്യമായ ഭൂമി
സര്‍ക്കാര്‍ അക്വയര്‍
ചെയ്തിട്ടുണ്ടോ;
(ഇ)
ഈ
സമാന്തരപാത
യാഥാര്‍ത്ഥ്യമാക്കുവാന്‍
എന്തെല്ലാം നടപടി
ഭാവിയില്‍
സ്വീകരിക്കുമെന്ന്
വിശദീകരിക്കാമോ?
പൊതുമരാമത്ത്
വകുപ്പിന്റെ വിവിധ
തസ്തികകളിലുള്ള ഒഴിവുകള്‍
2095.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ വിവിധ
വിഭാഗങ്ങളിലായി
വ്യത്യസ്ത തസ്തികകളില്‍
നിലവിലുള്ള ഒഴിവുകളെ
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
(ബി)
നിലവിലുള്ള
റാങ്കുലിസ്റ്റുകളില്‍
നിന്നും ഒഴിവുകള്‍
നികത്തുന്നതിനുള്ള
സത്വര നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പി.ഡബ്ല്യു.ഡി
ഇലക്ട്രിക്കല്‍
എഞ്ചിനീയര്‍
തസ്തികയില്‍
(Cata.054/2010) ല്‍
നിന്നും എത്രപേരെ
ഇതുവരെ
നിയമിച്ചിട്ടുണ്ടെന്നും
നിലവിലുള്ള ഒഴിവുകള്‍
എത്രയെന്നും
അറിയിക്കുമോ;
(ഡി)
പ്രസ്തുത
ഒഴിവുകളിലേക്ക്
നിലവിലുള്ള
റാങ്കുലിസ്റ്റിന്റെ
കാലാവധി
കഴിയുന്നതിനുമുമ്പ്
നിയമനം
നടത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
മിനി സിവില്‍ സ്റ്റേഷനിലെ
അറ്റകുറ്റപ്പണികള്‍
2096.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മിനി സിവില്‍
സ്റ്റേഷനിലെ പ്രധാന
കെട്ടിടത്തില്‍
ഏതെല്ലാം ഓഫീസുകളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(ബി)
മിനി
സിവില്‍ സ്റ്റേഷനും
പരിസരവും വൃത്തിഹീനമായി
കിടക്കുന്നതിനാലും
സമയത്ത്
അറ്റകുറ്റപ്പണികള്‍
നടത്താത്തതിനാലും ഈ
കെട്ടിടത്തിന്റെ
ഭാഗങ്ങള്‍ക്ക് സാരമായ
കേടുപാടുകള്‍
സംഭവിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
2015-16 സാമ്പത്തിക
വര്‍ഷത്തില്‍
അറ്റകുറ്റപ്പണികള്‍ക്കായി
എത്ര തുക
വകയിരുത്തിയിരുന്നുവെന്നും
പണികള്‍
നടത്തിയിട്ടുണ്ടോ
എന്നും വിശദമാക്കുമോ;
(സി)
മിനി
സിവില്‍ സ്റ്റേഷന്റെ
പരിസരവും മറ്റും
ആകര്‍ഷകമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
പൊതുമരാമത്തു വര്‍ക്കുകള്‍
2097.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍
2016 മാര്‍ച്ച് 31 നു
മുമ്പ് സാങ്കേതികാനുമതി
ലഭിച്ച്, പ്രവൃത്തി
പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലാത്ത
പി.ഡബ്ലിയു.ഡി
വര്‍ക്കുകളുടെ ലിസ്റ്റ്
ലഭ്യമാക്കാമോ;
പ്രസ്തുത മണ്ഡലത്തില്‍
ഭരണാനുമതി
ലഭിച്ചിട്ടുള്ളതും
സാങ്കേതിക അനുമതി
ലഭിച്ചിട്ടില്ലാത്തതുമായ
പി.ഡബ്ലിയു.ഡി
വര്‍ക്കുകളുടെ 2016
മാര്‍ച്ച് 31 വരെയുള്ള
ലിസ്റ്റും വിശദാംശവും
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍
പി.ഡബ്ലിയു.ഡി-യുടെ
ചുമതലയില്‍ പ്രവൃത്തി
പുരോഗമിക്കുന്ന
കെട്ടിടങ്ങളുടെ
ലിസ്റ്റ്
ലഭ്യമാക്കാമോ;
പ്രവൃത്തി എന്ന്
ആരംഭിച്ചുവെന്നും
അവശേഷിക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ?
പാലങ്ങളുടെയും
റോഡുകളുടെയും ജി.ഐ.എസ്.
മാപ്പിംഗ്
2098.
ശ്രീ.കെ.
ദാസന്
,,
ബി.ഡി. ദേവസ്സി
,,
പി.ടി.എ. റഹീം
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ളതും
വകുപ്പ്
പരിപാലിച്ചുവരുന്നതുമായ
പാലങ്ങളുടെയും
റോഡുകളുടെയും ജി.ഐ.എസ്.
മാപ്പിംഗ്
പൂര്‍ത്തീകരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
റോഡുകളുടെയും
പാലങ്ങളുടെയും ഡാറ്റ
അപ്ഡേറ്റ് ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
വിശദാംശം നല്‍കാമോ?
ഹെെവേകളുടെയും
റോഡുകളുടെയും സംരക്ഷണവും
അറ്റകുറ്റപ്പണികളും
2099.
ശ്രീ.കാരാട്ട്
റസാഖ്
,,
കെ.വി.വിജയദാസ്
,,
സി.കൃഷ്ണന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹെെവേകളുടെയും
റോഡുകളുടെയും
സംരക്ഷണവും
അറ്റകുറ്റപ്പണികളും
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ മാെബെെല്‍
റോഡ് റിപ്പയര്‍
യൂണിറ്റ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
പൊതുമരാമത്ത്
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍,
നഗരങ്ങളിലെ
ഗതാഗതക്കുരുക്കുകള്‍
പരിഹരിക്കുന്നതിന്
സിറ്റി ഇംപ്രൂവ്മെന്റ്
പ്രോഗ്രാമുകളും
ജംഗ്ഷന് നവീകരണവും
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കാമോ?
കോണ്‍ക്രീറ്റിനു
പകരം ഇന്റര്‍ലോക്ക്
2100.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളില്‍
ടാറിംഗിന്റെ ഇരുവശത്തും
ചെയ്യുന്ന
കോണ്‍ക്രീറ്റ്, പൈപ്പും
കേബിളും ഇടുന്നതിന്
വീണ്ടും
കുഴിക്കുന്നതുമൂലം വലിയ
സാന്വത്തികനഷ്ടം
ഉണ്ടാകുന്നത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ കോണ്‍ക്രീറ്റ്
ചെയ്യുന്നതിനുപകരം
ഇന്റര്‍ലോക്ക് ഇടാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കാമോ?
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
ഏറ്റെടുക്കുന്ന പൊതുമരാമത്ത്
പ്രവൃത്തികള്‍
2101.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പൊതുമരാമത്ത്
പ്രവൃത്തികള്‍
കരാറെടുക്കുന്ന
'കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്' വഴി
സബ് കോണ്‍ട്രാക്ട്
ലഭിക്കുന്ന കരാറുകാര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
പൊതുമരാമത്ത്
പ്രവൃത്തികള്‍
കരാറെടുത്ത ശേഷം
മറിച്ചു നല്കുന്ന
നടപടി മൂലം പല
പ്രവൃത്തികളും
തടസ്സപ്പെടുന്ന വിവരം
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
പ്രവൃത്തി മറിച്ചു
നല്‍കുന്നത്,
പി.ഡബ്ളൂ.ഡി
എസ്റ്റിമേറ്റ് തുകയില്‍
വ്യാപക വര്‍ദ്ധനവ്
വരുത്തുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ടെണ്ടര്‍
എടുത്ത തുകയേക്കള്‍
ഇരട്ടിയോളം റിവൈസ്ഡ്
എസ്റ്റിമേറ്റ് നല്കി
സംസ്ഥാന ഖജനാവിന് നഷ്ടം
വരുത്തുന്ന രീതിയില്‍
പ്രവൃത്തി മറിച്ചു
നല്കുന്ന
കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷന്റെ നടപടി
അവസാനിപ്പിക്കുന്നതിന്എന്താണ്
തടസ്സമെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രവൃത്തി
വൈകുന്നതിനും
സാമ്പത്തിക നഷ്ടത്തിനും
കാരണമാകുന്ന
സര്‍ക്കാര്‍ ഏജന്‍സിയെ
നിയന്ത്രിക്കുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
ന്യായവില
നിശ്ചയിക്കുന്നതിനു മുമ്പായി
സ്ഥലം വിട്ടുകാെടുക്കേണ്ടി
വന്ന ഉടമകള്‍
T 2102.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
ആവശ്യങ്ങള്‍ക്ക് സ്ഥലം
അക്വയര്‍
ചെയ്യുമ്പോള്‍
ഉടമകള്‍ക്കു നല്കുന്ന
നഷ്ടപരിഹാരത്തിന് ഉദാര
പാക്കേജുകള്‍
എന്നുമുതലാണ് നിലവില്‍
വന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭൂമിക്ക്ന്യായവില
നിശ്ചയിച്ച് വിജ്ഞാപനം
പുറപ്പെടുവിച്ചത്
എന്നെന്ന്
വെളിപ്പെടുത്തുമോ;
(സി)
ന്യായവില
നിശ്ചയിക്കുന്നതിനു
മുമ്പായി സ്ഥലം
വിട്ടുകാെടുക്കേണ്ടി
വന്ന ഉടമകള്‍
നഷ്ടപരിഹാരത്തിന്റെ
കാര്യത്തില്‍ നേരിടുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
(ഡി)
വസ്തുവില
കുറച്ചുവച്ച്
രജിസ്റ്റര്‍ ചെയ്ത
ആധാരങ്ങളിലെ വിലയുടെ
അടിസ്ഥാനത്തില്‍
നഷ്ടപരിഹാരം കിട്ടിയ
ആയിരക്കണക്കിന് ഉടമകള്‍
നീതിന്യായ കോടതികളെ
സമീപിച്ച് അതിന്റെ
പേരില്‍ നഷ്ടം
സഹിച്ചുകൊണ്ടിരിക്കുന്ന
കാര്യം അനുഭാവപൂര്‍വ്വം
പരിശോധിക്കുമോ;
(ഇ)
കോടതി
അനുവദിച്ചു നല്കിയ തുക
പലിശ ഉള്‍പ്പെടെ
തിരിച്ചു പിടിക്കാനുള്ള
തുടര്‍ ഉത്തരവു്പ്രകാരം
പണമടയ്ക്കാന്‍ ആവാതെ
വീണ്ടും അപ്പീലുമായി
നടക്കുന്ന ഉടമകളുടെ
സ്ഥിതി
പരിശോധിക്കുകയും,
ന്യായമായ
തീര്‍പ്പുണ്ടാക്കി
കോടതി വ്യവഹാരങ്ങളുടെ
എണ്ണം
പരിമിതപ്പെടുത്താനുമുള്ള
നടപടി കെെക്കൊള്ളുമോ?
ആധാരങ്ങള്‍
ഡിജിറ്റലൈസ് ചെയ്യുന്ന നടപടി
2103.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആധാരങ്ങള്‍ ഡിജിറ്റലൈസ്
ചെയ്യുന്ന നടപടികള്‍
ഏതു ഘട്ടം വരെയായി
എന്നറിയിക്കാമോ; ഇനി
എത്ര സബ് രജിസ്ട്രാര്‍
ഓഫിസുകളില്‍
രജിസ്ട്രേഷന്
നടപടികള്‍
പൂര്‍ത്തീകരിക്കാനുണ്ടെന്നും
അവ ഏതെല്ലാമെന്നും എത്ര
സമയം കൊണ്ട് അവ
പൂര്‍ത്തികരിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ;
(ബി)
കുടുംബ
വസ്തുക്കള്‍ ഭാഗം
ചെയ്യുന്നതിന്റെ
നടപടിക്രമം എന്താണെന്ന്
വിശദമാക്കുമോ; ഇത്
സംബന്ധിച്ച്
ഉണ്ടായിട്ടുള്ള
പരാതികളില്‍
സ്വീകരിച്ചിട്ടുള്ള
തീരുമാനമെന്താണെന്നും
പരാതിയുണ്ടെങ്കില്‍
എത്ര ദിവസത്തിനകം
ആര്‍ക്കാണ്
സമര്‍പ്പിക്കേണ്ടതെന്നും
വിശദമാക്കുമോ?
ആധാരങ്ങള്‍
വ്യക്തികള്‍ക്ക് സ്വയം
തയ്യാറാക്കാന്‍ അനുമതി
2104.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷനുള്ള
ആധാരങ്ങള്‍
വ്യക്തികള്‍ക്ക് സ്വയം
തയ്യാറാക്കാന്‍ അനുമതി
നല്കി സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
പ്രസ്തുത ഉത്തരവ്
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
ആധാരമെഴുതുന്നവരുടെ
സംഘടനാ
പ്രതിനിധികളുമായി
ഏതെങ്കിലും തരത്തിലുള്ള
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
പ്രസ്തുത ചര്‍ച്ചകളുടെ
അടിസ്ഥാനത്തിലാണോ
ഇത്തരത്തില്‍
തീരുമാനമെടുത്തതെന്ന്
അറിയിക്കുമോ;
(സി)
സംസ്ഥാനത്തെ
ആധാരമെഴുത്തുകാരുടെ
തൊഴില്‍ മേഖലയെ ഇത് ഏത്
രീതിയില്‍
ബാധിക്കുമെന്നത്
വിലയിരുത്തിയ ശേഷമാണോ
പ്രസ്തുത ഉത്തരവ്
പുറപ്പെടുവിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
ഉത്തരവ് റദ്ദ്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
മുന്‍കൂട്ടി
വിലയിരുത്താത്ത എന്ത്
സാഹചര്യമാണ്,
ഇത്തരത്തില്‍ ഒരു
ഉത്തരവ് റദ്ദ്
ചെയ്യുന്നതിന്
ഇടയാക്കിയതെന്ന്
വ്യക്തമാക്കുമോ?
രജിസ്ട്രേഷന്
വകുപ്പിന്റെ സേവനം
മെച്ചപ്പെടുത്തുന്നതു
സംബന്ധിച്ച്
2105.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പിന്റെ
ഓഫീസുകളില്‍
ഇന്റര്‍നെറ്റ്
കണക്ടിവിറ്റി സ്ഥിരമായി
തകരാറിലാകുന്നതുമൂലം
സാധാരണക്കാര്‍
ബുദ്ധിമുട്ടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൊതുജനങ്ങള്‍ക്ക്
മെച്ചപ്പെട്ട സേവനം
ഉറപ്പു
വരുത്തുന്നതിനായി നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
നെറ്റ്
കണക്ടിവിറ്റിയുടെ
തകരാറ് ദിവസങ്ങളോളം
നീളുന്ന പക്ഷം
അനുയോജ്യമായ ബദല്‍
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
രജിസ്ട്രേഷന്
ഇനത്തിലുള്ള ഇളവുകള്‍
2106.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.ഫ്
സര്‍ക്കാരിന്റെ
കാലയളവില്‍
രജിസ്ട്രേഷന്
ഇനത്തില്‍ ന്ലകിയ
ഇളവുകള്‍
പരിശോധിക്കുമോ;
വിശദവിവരം നല്‍കുമോ?
ആധാരമെഴുതുന്നതിന്
ലൈസന്‍സ് ഇല്ലാത്തവര്‍ക്കു്
ആധാരം എഴുതുന്നതിന് അനുവാദം
2107.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആധാരമെഴുതുന്നതിന്
ലൈസന്‍സ്
ഇല്ലാത്തവര്‍ക്കും
ആധാരം എഴുതുന്നതിന്
അനുവാദം നല്കിയ
ഉത്തരവ്
പ്രാബല്യത്തില്‍
വന്നിട്ടുണ്ടോ; അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ആധാരം
എഴുത്തുമായി
ബന്ധപ്പെട്ട നിരവധി
നിയമങ്ങളും ചട്ടങ്ങളും
അറിയാതെ
സാധാരണക്കാര്‍ക്ക്,
ലൈസന്‍സ് ഇല്ലാത്തവരുടെ
ആധാരം എഴുതുന്നത്,
നിരവധി
നിയമപ്രശ്നങ്ങള്‍ക്ക്
കാരണമാകുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
പള്ളിക്കര
നാഷണല്‍ ഹൈവേയില്‍ ആര്.ഒ.ബി
2108.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പള്ളിക്കര
നാഷണല്‍ ഹൈവേയില്‍
ആര്.ഒ.ബി
നിര്‍മ്മിക്കുന്നതിനുള്ള
റിവൈസ്ഡ് എസ്റ്റിമേറ്റ്
തയ്യാറായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
തയാറാക്കിയതും
അധികൃതര്‍ക്ക്
സമര്‍പ്പിച്ചതും
എന്നാണെന്നു
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
എസ്റ്റിമേറ്റ് തുക
എത്രയെന്ന്
അറിയിക്കാമോ;
(സി)
പദ്ധതി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
ചാലക്കുടി
റെയില്‍വേ സ്റ്റേഷനില്‍
കൂടുതല്‍ സൗകര്യങ്ങള്‍
2109.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആദര്‍ശ്
സ്റ്റേഷനായി
ഉയര്‍ത്തപ്പെട്ട
ചാലക്കുടി റെയില്‍വേ
സ്റ്റേഷനില്‍ കൂടുതല്‍
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
കൂടുതല്‍
ട്രയിനുകള്‍ക്ക്
സ്റ്റോപ്പ്
അനുവദിപ്പിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുള്ള
വിവിധ അപേക്ഷകളില്‍
ആവശ്യമായ
മേല്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ?
കൊരട്ടിയില്‍
റെയില്‍വേ അണ്ടര്‍പാസ്
2110.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊരട്ടിയില്‍
പഴയ ദേശീയപാതയേയും
പുതിയ ദേശീയ പാതയേയേും
തമ്മില്‍
ബന്ധിപ്പിച്ചുകൊണ്ട്
റെയില്‍വേ അണ്ടര്‍പാസ്
നിര്‍മ്മിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുളള
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
തിരുവനന്തപുരം
- മംഗലാപുരം അതിവേഗ
റെയില്‍പാതാ പദ്ധതി
2111.
ശ്രീ.ജെയിംസ്
മാത്യു
,,
വി. അബ്ദുറഹിമാന്
,,
വി. കെ. സി. മമ്മത് കോയ
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
- മംഗലാപുരം അതിവേഗ
റെയില്‍പാതാ പദ്ധതി
പരിഗണനയിലുണ്ടോ ;
എങ്കില്‍ അതിന്റെ
വിശദാംശം അറിയിക്കാമോ;
(ബി)
റെയില്‍വേ
പുതുതായി
പ്രഖ്യാപിച്ചിട്ടുള്ള
സംയുക്ത സംരംഭ
മാതൃകയില്‍ സംസ്ഥാനവും
റെയില്‍വേയും ചേര്‍ന്ന്
നടപ്പാക്കിയ നവീകരണവും
പാതയിരട്ടിപ്പിക്കാന്‍
ബാക്കി നില്ക്കുന്ന
ഭാഗത്തെ പണിയും
പൂര്‍ത്തിയാക്കി റോള്‍
ഓണ്‍ റോള്‍ ഓഫ്
സംവിധാനവും
ഏര്‍പ്പെടുത്തിയാല്‍
അതി വേഗ റെയില്‍പാതാ
പദ്ധതിയുടെ അഞ്ചു
ശതമാനത്തില്‍ താഴെ തുക
കൊണ്ട് നിലവിലെ യാത്രാ
സൗകര്യവും ചരക്ക്
ഗതാഗതവും പതിന്മടങ്ങ്
വര്‍ദ്ധിപ്പിക്കാനും
യാത്രാ സമയം ഗണ്യമായി
കുറയ്ക്കാനും
സാധിക്കുമെന്ന
നിര്‍ദ്ദേശം പഠന
വിധേയമാക്കാന്‍
തയ്യാറാകുമോ ?