ബ്രഡ്ഡിലും
ബണ്ണിലും കാന്‍സറുണ്ടാക്കുന്ന
രാസവസ്തുക്കളുടെ സാന്നിദ്ധ്യം
*151.
ശ്രീ.സി.മമ്മൂട്ടി
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്രാന്‍ഡഡ്
കമ്പനികള്‍ വില്പന
നടത്തുന്ന ബ്രഡ്ഡിലും
ബണ്ണിലും
കാന്‍സറുണ്ടാക്കുന്ന
രാസവസ്തുക്കളുടെ
സാന്നിദ്ധ്യം സെന്റര്‍
ഫോര്‍ സയന്‍സ് ആന്റ്
എന്‍വയോണ്‍മെന്റ്
നടത്തിയ പരിശോധനകളില്‍
കണ്ടെത്തിയതായി
പുറത്തുവന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവയില്‍
പല ബ്രാന്റുകളുടെ
ഉല്പന്നങ്ങളും
പ്രാദേശികമായി
നിര്‍മ്മിച്ച് വില്പന
നടത്തുന്ന
ഉല്പന്നങ്ങളും ഇപ്പോഴും
വിപണിയില്‍ സുലഭമാണെന്ന
കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാന
ഭക്ഷ്യ സുരക്ഷാ വകുപ്പോ
മറ്റേതെങ്കിലും
ഏജന്‍സിയോ
ഇക്കാര്യത്തില്‍
പരിശോധന
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കണ്ടെത്തലുകള്‍
സംബന്ധിച്ച്
വിശദമാക്കാമോ; ഇത്തരം
വിഭവങ്ങളുടെ
വിതരണത്തില്‍ നിയന്ത്രണ
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
*152.
ശ്രീ.എസ്.രാജേന്ദ്രന്
,,
എം.എം. മണി
,,
വി. അബ്ദുറഹിമാന്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും അനുവദിച്ച തുക
എത്രയെന്നും വ്യക്തമായ
മാനദണ്ഡങ്ങള്‍ക്ക്
അനുസൃതമായിട്ടാണോ
പ്രസ്തുത തുക
അനുവദിച്ചതെന്നുമുള്ള
വിശദാംശം നല്‍കുമോ;
(ബി)
മാനദണ്ഡങ്ങള്‍ക്ക്
വിരുദ്ധമായാണ് തുക
അനുവദിച്ചതെങ്കില്‍
ഇത്തരത്തിലുള്ള
ദുരുപയോഗം
നടന്നതിനെതിരെ ഉചിതമായ
നിയമ നടപടി ഉണ്ടാകുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍
*153.
ശ്രീ.എം.
രാജഗോപാലന്‍
,,
റ്റി.വി.രാജേഷ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതത്തിനിരയായവരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ദുരിതബാധിതര്‍ക്ക്
നഷ്ടപരിഹാരം നല്‍കാനായി
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ;
(സി)
ദുരിതബാധിതരുടെ
സൗജന്യചികിത്സ,
പുനരധിവാസം, കടം
എഴുതിത്തള്ളല്‍
തുടങ്ങിയ ആവശ്യങ്ങള്‍
സമയബന്ധിതമായി
നടപ്പാക്കുമോ;
(ഡി)
എന്‍ഡോസള്‍ഫാന്‍
ദുരിതത്തിനിരയായ നിരവധി
പേര് ആനുകൂല്യത്തിന്
അര്‍ഹതയുള്ളവരുടെ
പട്ടികയില്‍
ഉള്‍പ്പെടാതെ പോയതു
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
നിര്‍ഭയ
പദ്ധതി
*154.
ശ്രീ.ഹൈബി
ഈഡന്
,,
അടൂര്‍ പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
എതിരെയുള്ള
അതിക്രമങ്ങള്‍
തടയുന്നതിനായുള്ള
നിര്‍ഭയ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പാക്കുന്നതു
വഴി
കെെവരിക്കാനുദ്ദേശിയ്ക്കുന്ന
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ചെയ്ത
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ക്യാന്‍സര്‍
സെന്റര്‍ നവീകരണം
*155.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
അര്‍ബുദ രോഗബാധിതരുടെ
എണ്ണത്തിലുണ്ടാകുന്ന
വര്‍ദ്ധനവിന്
അനുസൃതമായി ചികിത്സാ
സൗകര്യങ്ങള്‍
വിപുലീകരിക്കാന്‍
സാധ്യമായിട്ടുണ്ടോ;
(ബി)
നിരന്തര
ജനകീയ സമ്മര്‍ദ്ദത്തെ
തുടര്‍ന്ന് കൊച്ചിയില്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ച
ക്യാന്‍സര്‍
സെന്ററിന്റെ നിലവിലെ
സ്ഥിതി
വെളിപ്പെടുത്താമോ;
(സി)
തിരുവനന്തപുരം
ആര്.സി.സി യുടെ
വിപുലീകരണത്തിനായുള്ള
ഫണ്ട് വിനിയോഗത്തില്‍
മുന്‍ സര്‍ക്കാരിന്റെ
ഭാഗത്തു നിന്ന് സമയ
ബന്ധിതമായ
നടപടിയുണ്ടായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ
സര്‍ക്കാര്‍ അതിനായി
നടപടി സ്വീകരിക്കുമോ;
(ഡി)
മലബാര്‍
മേഖലയിലെ ജനങ്ങളുടെ
താത്പര്യം
കണക്കിലെടുത്ത് മലബാര്‍
ക്യാന്‍സര്‍ സെന്റര്‍
റീജിയണല്‍ ക്യാന്‍സര്‍
സെന്ററായി ഉയര്‍ത്താന്‍
നടപടി സ്വീകരിക്കുമോ?
വിജിലന്‍സിന്
സ്വതന്ത്ര അധികാരം
*156.
ശ്രീ.പി.കെ.
ശശി
,,
ജെയിംസ് മാത്യു
,,
ഡി.കെ. മുരളി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
സംവിധാനം
നിഷ്ക്രിയമായതിനും
ദുരുപയോഗം ചെയ്തതിനും
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് കോടതികളില്‍
നിന്നു പോലും വിമര്‍ശനം
ഏറ്റുവാങ്ങേണ്ടി വന്ന
സാഹചര്യത്തില്‍
വിജിലന്‍സിനെ
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
വിജിലന്‍സിന്
സ്വതന്ത്ര അധികാരം
നല്‍കുന്നതിനെക്കുറിച്ച്
പഠിക്കാനായി കേരള
ഹൈക്കോടതി അമിക്കസ്
ക്യൂറിയെ
നിയമിക്കാനിടയായ
സാഹചര്യം വിശദമാക്കാമോ;
(സി)
വിജിലന്‍സ്
സ്വതന്ത്ര നിലയില്‍
പ്രവര്‍ത്തിച്ചാല്‍
മാത്രമേ അഴിമതി
നിര്‍മ്മാര്‍ജനം
സാദ്ധ്യമാകുകയുള്ളൂ
എന്നത് കണക്കിലെടുത്ത്
സത്യസന്ധരായ
ഉദ്യോഗസ്ഥരെ നിയമിച്ച്
വിജിലന്‍സ് സംവിധാനം
ഫലപ്രദമാക്കുമോയെന്ന്
വ്യക്തമാക്കുമോ?
കഞ്ചാവ്,
മയക്കുമരുന്നുകള്‍
എന്നിവയാല്‍
വിദ്യാര്‍ത്ഥികളില്‍
ഉണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങള്‍
*157.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.ബഷീര്‍
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഞ്ചാവ്,
മയക്കുമരുന്നുകള്‍
എന്നിവ നേരിട്ടും
ആഹാരപദാര്‍ത്ഥങ്ങളില്‍
ചേര്‍ത്തും
ഉപയോഗിക്കുന്നതുമൂലം
വിദ്യാര്‍ത്ഥികളില്‍
ഉണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
വിദ്യാര്‍ത്ഥികളെ
ഇത്തരം
പദാര്‍ത്ഥങ്ങളുടെ
ഉപഭോക്താക്കളാക്കാന്‍
സ്കൂള്‍ പരിസരങ്ങളില്‍
മാഫിയകള്‍
പ്രവര്‍ത്തിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
ആരോഗ്യവകുപ്പ് പരിശോധന
നടത്തി നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ പരിശോധന
നടത്തി കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ?
അന്തര്‍
സംസ്ഥാന നദീജല കരാറുകള്‍
*158.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
തോമസ് ചാണ്ടി
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന നദീജല
കരാറുകള്‍
സമയബന്ധിതമായും,
കാലോചിതമായും
പുനരവലോകനം
ചെയ്യുന്നതിന് ഒരു
സ്ഥിരം കര്‍മ്മസേന
രൂപീകരിക്കാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ ഘടന
എങ്ങനെയായിരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
പറമ്പിക്കുളം-ആളിയാര്‍
പ്രോജക്ട് (പി.എ.പി)
കരാര്‍ പുനരവലോകനം
നടത്തി പുതുക്കേണ്ട
സമയം കഴിഞ്ഞിട്ടും ആയത്
പുതുക്കാത്തത്
എന്തുകൊണ്ടാണ്;
(ഡി)
പി.എ.പി
കരാര്‍ പുതുക്കുന്നതിന്
വേണ്ടി എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
പ്രസ്തുത
കരാര്‍ പുതുക്കുന്നതിന്
സുപ്രീം കോടതിയില്‍
നിലവിലുളള ഏതെങ്കിലും
കേസ്
തടസ്സമായിട്ടുണ്ടോ;
വിശദമാക്കുമോ?
എയര്‍
കേരള പദ്ധതി
*159.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എന്‍. ഷംസുദ്ദീന്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ പുതിയ
വ്യോമയാന നയത്തിന് രൂപം
നല്കാന് പോകുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
അന്താരാഷ്ട്ര
സര്‍വ്വീസുകളുടെ
കാര്യത്തില്‍ നിലവിലെ
നിബന്ധനകളില്‍ കാര്യമായ
ഇളവുകള്‍ ഉണ്ടാകാമെന്ന
സൂചനകളുടെ
പശ്ചാത്തലത്തില്‍
നിര്‍ദ്ദിഷ്ട എയര്‍
കേരള പദ്ധതിയുടെ
കാര്യത്തില്‍ എന്തു
നയമാണ്
സ്വീകരിക്കുകയെന്ന്
വ്യക്തമാക്കുമോ?
മൊബൈല്‍
ടവറുകള്‍ ഉയര്‍ത്തുന്ന ഭീഷണി
*160.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
മൊബൈല്‍ ടവറുകള്‍
പൊതുജനാരോഗ്യത്തിന്
ഏതെങ്കിലും തരത്തില്‍
ഹാനികരമാണോ;
ഇതുസംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ജനവാസകേന്ദ്രങ്ങളില്‍
മൊബൈല്‍ ടവറുകള്‍
സ്ഥാപിക്കുന്നതിന്
നിലവില്‍
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവിലുള്ള
മാനദണ്ഡങ്ങള്‍ക്ക്
വിരുദ്ധമായി
പൊതുജനാരോഗ്യത്തിന്
ഹാനികരമാകുന്ന
രീതിയില്‍
സ്ഥാപിക്കപ്പെട്ടിട്ടുള്ള
മൊബൈല്‍ ടവറുകള്‍
നീക്കം ചെയ്യുന്നതിനും
ആവശ്യമായ ബദല്‍
മാര്‍ഗ്ഗങ്ങള്‍
അവലംബിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കോടതികളില്‍
നിലവിലുള്ള കേസ്സുകള്‍
*161.
ശ്രീ.ഐ.ബി.
സതീഷ്
,,
രാജു എബ്രഹാം
,,
ഒ. ആര്. കേളു
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ കോടതികളില്‍
കേസ്സുകള്‍
കെട്ടിക്കിടക്കുന്നത്
നീതിന്യായ വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളെ
സാരമായി
ബാധിക്കുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വര്‍ഷങ്ങളായി
തീര്‍പ്പാകാതെ
കിടക്കുന്ന കേസ്സുകള്‍
അദാലത്തിലൂടെ
തീര്‍പ്പാക്കുന്നതിനു
നടപടി സ്വീകരിക്കുമോ;
ഇതിനായി സ്പെഷ്യല്‍
ജഡ്ജിമാരെ
നിയമിക്കുവാന്‍
സാധിക്കുമോ എന്ന കാര്യം
പരിശോധിക്കുമോ;
(സി)
കോടതികളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനും
ആവശ്യത്തിന്
ജഡ്ജിമാരെയും
മജിസ്ട്രേറ്റുമാരെയും
നിയമിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ഇ-ഫയലിംഗ്
ശൃംഖല
*162.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
ഇ-ഫയലിംഗ് സിസ്റ്റം
നടപ്പാക്കിയത് എന്നു
മുതലാണെന്നും ആയത്
വിജയകരമായിരുന്നോയെന്നും
വിശദമാക്കാമോ;
(ബി)
ഇ-ഫയലിംഗ്
സിസ്റ്റം എല്ലാ
വകുപ്പുകളിലും
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ജില്ലാ,
താലൂക്ക്തല ഓഫീസുകളില്‍
നിന്ന്
സെക്രട്ടേറിയറ്റില്‍
എത്തുന്ന ഫയലുകള്‍
സ്കാന്‍ ചെയ്ത് ഇ-ഫയല്‍
ആക്കി മാറ്റാന്‍
കാലതാമസം
നേരിടുന്നുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഫയലുകള്‍
തപാല്‍ വഴി
സെക്രട്ടേറിയറ്റിലും
ഉയര്‍ന്ന ഓഫീസുകളിലും
എത്താനെടുക്കുന്ന
കാലതാമസം ഇ-ഫയലിംഗ്
ഏര്‍പ്പെടുത്തുക വഴി
പരിഹരിക്കാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍
ഓഫീസുകളെയും ഇ-ഫയലിംഗ്
ശൃംഖലയില്‍
കണ്ണിയാക്കാനുളള നടപടി
സമയബന്ധിതമായി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കേരളത്തിന്
ഓള് ഇന്ത്യാ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സസ്
*163.
ശ്രീ.എം.
സ്വരാജ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. നൗഷാദ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്
ഓള് ഇന്ത്യാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍
സയന്‍സസ്
അനുവദിക്കുമെന്ന
വര്‍ഷങ്ങള്‍ക്കുമുമ്പുള്ള
കേന്ദ്ര സര്‍ക്കാര്‍
വാഗ്ദാനത്തിന്റെ
അടിസ്ഥാനത്തില്‍ അത്
നേടിയെടുക്കുന്നതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(ബി)
എയിംസ്
അനുവദിക്കാനായി
എന്തൊക്കെ നിബന്ധനകളാണ്
പാലിക്കേണ്ടതെന്ന്
അറിയിക്കാമോ;
(സി)
ഈ
നിബന്ധനകള്‍
പാലിച്ചുകൊണ്ട് അതു
നേടിയെടുക്കാന്‍ മുന്‍
സര്‍ക്കാര്‍ എടുത്ത
നടപടികള്‍ അറിയിക്കാമോ?
കണ്ണൂര്‍
വിമാനത്താവളം
*164.
ശ്രീ.ജെയിംസ്
മാത്യു
,,
റ്റി.വി.രാജേഷ്
,,
എം. രാജഗോപാലന്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവളത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
വിമാനത്താവളം
യാഥാര്‍ത്ഥ്യമാക്കാനായി
1996-ലെ എല്‍.ഡി.എഫ്
സര്‍ക്കാരും 2001-ല്‍
അധികാരത്തിലെത്തിയ
യു.ഡി.എഫ് സര്‍ക്കാരും
പിന്നീട് അധികാരത്തില്‍
വന്ന എല്‍.ഡി.എഫ്
സര്‍ക്കാരും ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
4000
മീറ്റര്‍ റണ്‍വേ വിഭാവന
ചെയ്തിരുന്നത് 3050
മീറ്ററോ 3400 മീറ്ററോ
ആയി ചുരുക്കാന്‍ ശ്രമം
നടന്നിരുന്നോ; എങ്കില്‍
ഏതു
കാലഘട്ടത്തിലായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(ഡി)
കണ്ണൂര്‍
വിമാനത്താവളം
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാരിന്റെ
കര്‍മ്മപദ്ധതികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
പരിസ്ഥിതി
സംരക്ഷണനയം
T *165.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
ടി. വി. ഇബ്രാഹിം
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരിസ്ഥിതി
സംരക്ഷണം സംബന്ധിച്ച
നയം വ്യക്തമാക്കുമോ;
(ബി)
പരിസ്ഥിതിയും
പ്രകൃതി സൗന്ദര്യവും
സംരക്ഷിച്ചുകൊണ്ടു
മാത്രമേ ഭൗതിക വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കാവൂ എന്ന
പ്രകൃതിസ്നേഹികളുടെ
ആവശ്യത്തിന്മേലുള്ള
നിലപാട്
വ്യക്തമാക്കുമോ?
ക്രമസമാധാനപാലനവും
അന്വേഷണവും വേര്‍തിരിക്കല്‍
*166.
ശ്രീ.തോമസ്
ചാണ്ടി
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍ ലോ &
ഓര്‍ഡറും ക്രൈം
ഇന്‍വെസ്റ്റിഗേഷനും
വേര്‍തിരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
ഇതിനായി പോലീസ്
സ്റ്റേഷനുകളില്‍
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുമോ?
എയര്‍
കേരള വിമാന സര്‍വ്വീസ്
*167.
ശ്രീ.ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയര്‍
കേരള വിമാന സര്‍വ്വീസ്
ആരംഭിക്കുന്നതിന്
അനുമതി
ലഭിച്ചിട്ടുണ്ടോയെന്നും
എങ്കില്‍ എന്നാണ്
ലഭിച്ചതെന്നും
വെളിപ്പെടുത്തുമോ;
(ബി)
അനുമതി
ലഭിക്കുന്നതിന്
എന്തെല്ലാം
നിബന്ധനകളാണ്
പാലിക്കേണ്ടതെന്നും
പ്രസ്തുത
നിബന്ധനകളെല്ലാം
പാലിച്ചിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(സി)
എയര്‍
കേരള പദ്ധതി
എന്നത്തേക്ക്
യാഥാര്‍ത്ഥ്യമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
പാചക
വാതക സിലിണ്ടറുകള്‍ മൂലമുള്ള
അപകടങ്ങൾ
*168.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
എം.ഉമ്മര്‍
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചക
വാതക സിലിണ്ടറുകള്‍
പൊട്ടിത്തെറിച്ചും
ലീക്കു ചെയ്തും
ഉണ്ടാകുന്ന അപകടങ്ങള്‍
വര്‍ദ്ധിക്കുന്ന കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിനുള്ള കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ
അറിയിക്കാമോ;
(സി)
സിലിണ്ടറുകളുടെ
പഴക്കം, ഫില്ലിംഗിലെയും
വിതരണത്തിലേയും
അശ്രദ്ധ,
വിതരണ/സര്‍വ്വീസ്
കേന്ദ്രങ്ങളുടെ
നിഷ്ക്രിയത്വം,
ഉപഭോക്താക്കള്‍ക്കുള്ള
അജ്ഞത എന്നിവ
പരിഹരിക്കാന്‍ ആവശ്യമായ
മുന്‍കരുതലുകള്‍
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കാമോ ?
ഇതര
സംസ്ഥാന തൊഴിലാളികളില്‍
നിന്നും പകര്‍ച്ച വ്യാധി
ഭീഷണി
*169.
ശ്രീ.എം.എം.
മണി
,,
എസ്.ശർമ്മ
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ തൊഴില്‍
മേഖലകളില്‍ ഇതര സംസ്ഥാന
തൊഴിലാളികളുടെ
സാന്നിദ്ധ്യം വ്യാപകമായ
സാഹചര്യത്തില്‍
തൊഴിലാളി
ക്യാമ്പുകളില്‍ നിന്നും
പകര്‍ച്ച വ്യാധികളുടെ
ഭീഷണി
ഉണ്ടായിട്ടുണ്ടോ;
(ബി)
കേരളത്തില്‍
നിന്നും ഉന്മൂലനം
ചെയ്യപ്പെട്ട മലമ്പനി
തുടങ്ങിയ
പകര്‍ച്ചവ്യാധികള്‍ ഇതര
സംസ്ഥാന
തൊഴിലാളികളിലൂടെ
തിരിച്ചു വരുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
അനാരോഗ്യകരമായ
ചുറ്റുപാടില്‍ കഴിയുന്ന
ഇവര്‍ക്ക് രോഗ
പ്രതിരോധത്തിനും
ചികിത്സയ്ക്കുമുളള
സൗകര്യം ഏര്‍പ്പെടുത്തി
രോഗ വ്യാപന ഭീഷണി
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(ഡി)
ലേബര്‍
ക്യാമ്പുകളിലെ ശുചിത്വം
ഉറപ്പ് വരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
108-ആംബുലന്‍സ്
സംവിധാനം
*170.
ശ്രീമതി
യു. പ്രതിഭാ ഹരി
ശ്രീ.വി.
ജോയി
,,
ബി.ഡി. ദേവസ്സി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
എല്‍ ഡി എഫ്
സര്‍ക്കാരിന്റെ കാലത്ത്
തിരുവനന്തപുരം ആലപ്പുഴ
ജില്ലകളില്‍ ആരംഭിച്ച
108-ആംബുലന്‍സ്
സംവിധാനത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കുമോ ;
(ബി)
ഈ
സംവിധാനം എല്ലാ
ജില്ലകളിലേക്കും
വ്യാപിപ്പിക്കുമെന്ന
മുന്‍ സര്‍ക്കാരിന്റെ
പ്രഖ്യാപനം
യാഥാര്‍ത്ഥ്യമാക്കാന്‍
എന്തെങ്കിലും തുടര്‍
നടപടിയുണ്ടാകുമോ ;
വിശദാംശം അറിയിക്കുമോ ;
(സി)
നിലവില്‍
സര്‍വ്വീസ് നടത്തുന്ന
ജില്ലകളില്‍ 108
ആംബുലന്‍സ്
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാരിന്
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ?
ദേശീയ
പോലീസ് കമ്മീഷന്
റിപ്പോര്‍ട്ട്
*171.
ശ്രീമതി
ഗീതാ ഗോപി
,,
ഇ.എസ്.ബിജിമോള്‍
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പോലീസ് കമ്മിഷന്റെ ഏഴാം
റിപ്പോര്‍ട്ട് എല്ലാ
സംസ്ഥാനങ്ങളിലും
നടപ്പാക്കണമെന്ന്
സുപ്രീം കോടതി വിധി
ഉണ്ടായിട്ടുണ്ടോ;
(ബി)
റിപ്പോര്‍ട്ടിലെ
പ്രധാന ശുപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ഈ
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
മറ്റേതെങ്കിലും
സംസ്ഥാനത്ത്
നടപ്പിലാക്കിയതായി
അറിവുണ്ടോ; സംസ്ഥാനത്ത്
എന്തുകൊണ്ടാണ് ഇത്
നടപ്പാകാതെ പോയതെന്ന്
വെളിപ്പെടുത്തുമോ?
നെല്ല്
സംഭരണം
*172.
ശ്രീ.യു.
ആര്. പ്രദീപ്
,,
വി.എസ്.അച്ചുതാനന്ദന്
,,
കെ.വി.വിജയദാസ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലുസംഭരണം
കാര്യക്ഷമമാക്കുന്നതിന്
ആലോചനയുണ്ടോ; എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ; നെല്ലിന്റെ
സംഭരണവില പുതുക്കാൻ
നടപടി ഉണ്ടാകുമോ;
(ബി)
നെല്ലു
സംഭരിച്ചതില്‍ മുന്‍
സര്‍ക്കാറിന്റെ
കാലയളവിലെ
കുടിശ്ശികകളെല്ലാം
കൊടുത്തു
തീര്‍ത്തിട്ടുണ്ടോ;
ആയതിനു എത്ര തുക
അനുവദിച്ചെന്ന്
അറിയിക്കുമോ;
(സി)
നെല്ലു
സംഭരണം യഥാസമയം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
സാമുദായിക
ഭിന്നത ഉണ്ടാക്കുന്ന
വര്‍ഗ്ഗീയ ശക്തികളുടെ
പ്രവര്‍ത്തനങ്ങള്‍
*173.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
സി.കൃഷ്ണന്
,,
പി.ടി.എ. റഹീം
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആരാധനാലയങ്ങള്‍
കേന്ദ്രീകരിച്ച്
വര്‍ഗ്ഗീയ ശക്തികള്‍
സാമുദായിക ഭിന്നത
ഉണ്ടാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നത്
ഇന്റലിജന്‍സ്
വിഭാഗത്തിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ഛിദ്രശക്തികളെ അമര്‍ച്ച
ചെയ്യാനായി
എടുക്കാനുദ്ദേശിക്കുന്ന
നിയമനടപടികള്‍
അറിയിക്കാമോ;
(സി)
ഇത്തരം
ഛിദ്രശക്തികളുടെ
പേരില്‍ നിയമ വിരുദ്ധ
പ്രവര്‍ത്തനം തടയല്‍
നിയമപ്രകാരം കര്‍ശന
നടപടി സ്വീകരിക്കുമോ ?
ഭക്ഷ്യ
സുരക്ഷ
*174.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.സുരേഷ് കുറുപ്പ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ വകുപ്പിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
ഗുണനിലവാരമുള്ള
ആഹാരസാധനങ്ങളാണ്
വില്‍ക്കുന്നതെന്ന്
ഉറപ്പാക്കാന്‍
വകുപ്പിന്
സാധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഭക്ഷ്യ ഉല്‍പ്പാദന
സംഭരണ വിതരണ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
എല്ലാ
സ്ഥാപനങ്ങള്‍ക്കും
രജിസ്ട്രേഷനോ ലൈസന്‍സോ
ഉണ്ടാകണമെന്ന നിയമം
പാലിച്ചിട്ടുണ്ടോ എന്നു
വ്യക്തമാക്കാമോ;
(സി)
ലൈസന്‍സും
രജിസ്ട്രേഷനും ഉള്ള
സ്ഥാപനങ്ങള്‍ ശുചിത്വ
നിലവാരവും ഗുണനിലവാരവും
ഉള്ള ആഹാരസാധനങ്ങളാണോ
വില്‍ക്കുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
കുറ്റക്കാരായ
സ്ഥാപനങ്ങളെ
നിയന്ത്രിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍ എന്താണെന്നും
അതു ഫലപ്രദമാണോ എന്നും
ഇത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ
ക്രിമിനല്‍
നടപടിയെടുക്കാറുണ്ടോയെന്നും
വ്യക്തമാക്കാമോ ?
ഫയലുകള്‍
അടിയന്തരമായി
തീര്‍പ്പാക്കാന്‍ നടപടി
*175.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എസ്.ശർമ്മ
,,
പി.വി. അന്‍വര്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റ്
ഉള്‍പ്പെടെ വിവിധ
സര്‍ക്കാര്‍
ഓഫീസുകളില്‍ നിരവധി
ഫയലുകള്‍
തീരുമാനമെടുക്കാതെ
ദീര്‍ഘകാലം വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ഫയലുകള്‍ അടിയന്തരമായി
തീര്‍പ്പാക്കാന്‍ നടപടി
സ്വീകരിക്കാമോ;
(സി)
അധികാര
വികേന്ദ്രീകരണം
ഫലപ്രദമാകാത്തതാണോ
ഫയല്‍ ബാഹുല്യത്തിന്
കാരണമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
സേവനം യഥാസമയം
ജനങ്ങള്‍ക്ക്
ലഭ്യമാക്കാനായി ഏതു
തരത്തിലുള്ള
ഭരണപരിഷ്കാരമാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
നെല്‍
കര്‍ഷകര്‍ക്ക് ഇ.
പി.ആര്.എസ്. പദ്ധതി
*176.
ശ്രീ.വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നെല്‍ കര്‍ഷകര്‍ക്ക് ഇ.
പി.ആര്.എസ്. പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതു വഴി
കൈവരിക്കാനുദ്ദേശിച്ചത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളുകയുണ്ടായി;
വിശദീകരിക്കുമോ?
ലൈറ്റ്
മെട്രോ പദ്ധതി
T *177.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എ. പ്രദീപ്കുമാര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് എന്നീ
നഗരങ്ങളില്‍
നടപ്പാക്കുമെന്ന്
പ്രഖ്യാപിച്ച ലൈറ്റ്
മെട്രോ പദ്ധതിയുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ; ഇതിനായി
മുന്‍ സര്‍ക്കാര്‍
ചെയ്ത കാര്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക്
കേന്ദ്രസര്‍ക്കാരിന്റെ
അംഗീകാരം
ലഭ്യമായിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
കണ്‍സള്‍ട്ടന്റായി
ആരെയാണ്
നിയമിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
നഗരങ്ങളില്‍ ലൈറ്റ്
മെട്രോയ്ക്ക് പകരം
മെട്രോ പദ്ധതിയാണ്
ആവശ്യമെന്ന
വിദഗ്ദ്ധരുടെ
അഭിപ്രായത്തിന്റെ
അടിസ്ഥാനത്തില്‍
പുനഃപരിശോധന
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ആയുര്‍വ്വേദ
ചികിത്സാ കേന്ദ്രങ്ങള്‍
*178.
ശ്രീ.കെ.മുരളീധരന്
,,
അനില്‍ അക്കര
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എല്ലാ
പഞ്ചായത്തുകളിലും
ആയുര്‍വ്വേദ ചികിത്സാ
കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍ പദ്ധതി
വിഭാവനം
ചെയ്തിരുന്നോഎന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിച്ചതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിശദീകരിക്കുമോ?
നിയമസഭാ
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം
*179.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
കേരള നിയമസഭാ
തെരഞ്ഞെടുപ്പ്
പെരുമാറ്റചട്ടം ഏത്
തീയതിയിലാണ് നിലവില്‍
വന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പെരുമാറ്റചട്ടം
നിലവില്‍വന്നശേഷം
എടുത്ത മന്ത്രിസഭാ
തീരുമാനങ്ങളില്‍
ഏതെല്ലാമാണ് പ്രസ്തുത
ചട്ടത്തിന്
വിരുദ്ധമായവയെന്ന്
മന്ത്രിസഭായോഗ തീയതി
ഉള്‍പ്പെടെ
വിശദമാക്കുമോ;
(സി)
പ്രസ്തുത
കാര്യങ്ങള്‍ പുതിയ
സര്‍ക്കാരിന്റെ
പരിശോധനയ്ക്ക്
വിധേയമായിട്ടില്ലെങ്കില്‍,
പെരുമാറ്റചട്ടലംഘനം
നടത്തിയതായ
തീരുമാനങ്ങള്‍ ഏതൊക്കെ
എന്ന് വിശദമായി
പരിശോധിച്ച് അടിയന്തര
നടപടി സ്വീകരിയ്ക്കാന്‍
തയ്യാറാകുമോ എന്നും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കുമോ?
മെഡിക്കല്‍
കോളേജുകള്‍ക്ക് അംഗീകാരം
നഷ്ടപ്പെടാനിടയായ സാഹചര്യം
*180.
ശ്രീ.ആര്.
രാജേഷ്
,,
ആന്റണി ജോണ്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ മെഡിക്കല്‍
കോളേജുകള്‍ക്ക്
അംഗീകാരം
നഷ്ടപ്പെടാനിടയായ
സാഹചര്യം വിശദമാക്കാമോ;
(ബി)
അടിസ്ഥാന
പശ്ചാത്തല സൗകര്യവും
അദ്ധ്യയന
സൗകര്യവുമില്ലാത്ത
കോളേജുകള്‍ക്ക് അനുമതി
നല്കിയ നടപടി ഈ
സ്ഥിതിക്ക്
കാരണമായിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
സ്വാശ്രയ
മെഡിക്കല്‍
കോളേജുകള്‍ക്ക്
മെഡിക്കല്‍
കൗണ്‍സിലിന്റെ അംഗീകാരം
ലഭിക്കുന്നതിന് ആരോഗ്യ
സര്‍വ്വകലാശാലയുടെയോ
സര്‍ക്കാരിന്റെയോ
ഭാഗത്തുനിന്നും
ഇടപെടല്‍
സാധ്യമല്ലെന്നിരിക്കെ
അഫിലിയേഷന്
നഷ്ടപ്പെട്ട
കോളേജുകളിലേക്കുള്ള
വിദ്യാര്‍ത്ഥി പ്രവേശനം
തടയാന്‍ നടപടി
സ്വീകരിക്കുമോ?