സംസ്ഥാനം
പച്ചക്കറികൃഷിയില്‍ കൈവരിച്ച
നേട്ടങ്ങള്‍
*121.
ശ്രീ.ഹൈബി
ഈഡന്
,,
വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്‍െറ
കാലത്ത് സംസ്ഥാനം
പച്ചക്കറികൃഷിയില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പച്ചക്കറിയുടെ ഉത്പാദനം
ഇക്കാലത്ത് എത്രയായി
വര്‍ദ്ധിപ്പിക്കാന്‍
കഴിഞ്ഞു; വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഈ
നേട്ടങ്ങള്‍
കൈവരിക്കാന്‍ പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
വിശദമാക്കുമോ?
നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിനും
വിഷപച്ചക്കറി
ഒഴിവാക്കുന്നതിനുമുള്ള
പദ്ധതികള്‍
*122.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
സി.കെ. ആശ
,,
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷിയോഗ്യമായ എത്ര
ഹെക്ടര്‍
നെല്പ്പാടങ്ങളുണ്ട്എന്നു
കണക്കാക്കിയിട്ടുണ്ടോ;
ഇവയിലെല്ലാം കൂടി എത്ര
നെല്ല്
ഉല്പാദിപ്പിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
നെല്‍കൃഷി
വ്യാപിപ്പിക്കുവാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനായി
ആവിഷ്കരിച്ച്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
വിഷപച്ചക്കറിയില്
നിന്ന് സംസ്ഥാനത്തെ
മോചിപ്പിക്കുന്നതിന്
കൃഷി വകുപ്പ്
ആവിഷ്കരിച്ച്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ ?
ഹരിത
ട്രിബ്യൂണല്‍ ഉത്തരവ് മൂലം
ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ
*123.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
പി.കെ.ബഷീര്‍
,,
ടി. വി. ഇബ്രാഹിം
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്ത്
വര്‍ഷത്തിലധികം
പഴക്കമുള്ള ഡീസല്‍
വാഹനങ്ങള്‍ക്ക്
നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള
ഹരിത ട്രിബ്യൂണല്‍
ഉത്തരവ്, സംസ്ഥാനത്തെ
ഗതാഗത മേഖലയില്‍
ഉണ്ടാക്കാവുന്ന
പ്രത്യാഘാതങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സാധാരണ
ജനങ്ങളുടെ
സഞ്ചാരസൗകര്യത്തെ ഇത്
ഏതെല്ലാം വിധത്തില്‍
ബാധിക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ഇതു
മൂലം ഉണ്ടാകുന്ന
ബുദ്ധിമുട്ടുകൾ തരണം
ചെയ്യാനുള്ള പരിഹാര
നടപടികള്‍
ആലോചിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
റബര്‍
വിലത്തകര്‍ച്ച
*124.
ശ്രീ.ബി.ഡി.
ദേവസ്സി
,,
രാജു എബ്രഹാം
,,
സി. കെ. ശശീന്ദ്രന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബറിന്റെ
വിലത്തകർച്ച മൂലം റബര്‍
കര്‍ഷകര്‍ നേരിടുന്ന
പ്രതിസന്ധി അവലോകനം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(ബി)
വിലത്തകര്‍ച്ച
തടയാന്‍
മുന്‍സര്‍ക്കാരിന്റെ
ഇടപെടല്‍ ഫലപ്രദമാകാതെ
പോയതായുള്ള ആക്ഷേപം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(സി)
ഇറക്കുമതി
നിയന്ത്രിക്കുന്നതിനും
റബ്ബറെെസ്ഡ് ടാറിംഗ്
ഉള്‍പ്പെടെയുള്ള
മാര്‍ഗ്ഗങ്ങളിലൂടെ
റബ്ബറിന്റെ ആഭ്യന്തര
ഉപഭോഗം
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുവാൻ
കേന്ദ്രസര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
*125.
ശ്രീ.കെ.
ആന്‍സലന്‍
,,
കെ.സുരേഷ് കുറുപ്പ്
,,
ബി.സത്യന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതി കരാറില്‍
സംസ്ഥാനത്തെ ജനങ്ങളുടെ
താത്പര്യത്തിന്
വിരുദ്ധമായ വ്യവസ്ഥകള്‍
ഉണ്ടോ എന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ അവ
പരിഷ്കരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പദ്ധതിയുടെ
ഭാഗമായി
മത്സ്യത്തൊഴിലാളികള്‍ക്ക്
തൊഴില്‍
നഷ്ടപ്പെടാനിടയാക്കുന്ന
സാഹചര്യമുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ
ഭാഗമായി ഉപജീവനോപാധി
നഷ്ടപ്പെടുന്നവര്‍ക്ക്
ഏതു തരത്തിലുള്ള
പുനരധിവാസമാണ്
നല്‍കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പുനരധിവാസത്തില്‍
തുറമുഖ
നിര്‍മ്മാണത്തിനും
നടത്തിപ്പിനും കരാര്‍
നല്‍കിയിരിക്കുന്ന
കമ്പനിയുടെ
ഉത്തരവാദിത്വം
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ഇ)
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസത്തിന്
എന്തെല്ലാം നടപടികള്‍
കൈക്കൊളളുമെന്ന്
വിശദമാക്കാമോ?
കൃഷി
ഉപജീവനമാക്കിയ കര്‍ഷകര്‍
*126.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.റ്റി.
ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
ഉപജീവനമായി
സ്വീകരിച്ചിട്ടുള്ള
എത്ര കര്‍ഷകര്‍
സംസ്ഥാനത്തുണ്ട്എന്നു
കണക്കാക്കിയിട്ടുണ്ടോ ;
കൃഷി ഉപേക്ഷിച്ചു
പോകുന്ന ഇത്തരം
കര്‍ഷകരെ കാര്‍ഷിക
രംഗത്ത് ഉറപ്പിച്ചു
നിറുത്തുന്നതിനായി
എന്തു
പദ്ധതികളാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കര്‍ഷകര്‍ക്ക്
മിനിമം വരുമാനം ഉറപ്പു
വരുത്തുന്ന പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
*127.
ശ്രീ.പാറക്കല്‍
അബ്ദുള്ള
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതിയുടെ
കാര്യത്തില്‍
എന്തെങ്കിലും
നയവ്യതിയാനം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
അതു സംബന്ധിച്ച
വിശദവിവരം
വെളിപ്പെടുത്താമോ;
(ബി)
പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
ഇക്കാലയളവിലേക്ക്
നിശ്ചയിച്ചിട്ടുള്ള
നിര്‍മ്മാണ ലക്ഷ്യം
നിവവേറ്റാനായിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഗതാഗത
പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍
നടപടി
*128.
ശ്രീ.രാജു
എബ്രഹാം
,,
ഐ.ബി. സതീഷ്
,,
വി. അബ്ദുറഹിമാന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളുടെ സൗകര്യം
പരിഗണിക്കുമ്പോള്‍
വാഹനങ്ങളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്നത്
അവലോകനം
ചെയ്തിട്ടുണ്ടോ; ഇതു
പരിഹരിക്കുന്നതിനായി
എന്തെങ്കിലും
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി)
പൊതുഗതാഗത
സംവിധാനം
മെച്ചപ്പെടുത്തുക വഴി
ജനങ്ങളുടെ
യാത്രാപ്രശ്നം
പരിഹരിക്കാനും
വാഹനപ്പെരുപ്പം
നിയന്ത്രിക്കാനും
കഴിയുമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
റോഡുവഴിയുള്ള
ഗതാഗത സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതുകൊണ്ടുമാത്രം
ഗതാഗത പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
സാധിക്കില്ല
എന്നതിനാല്‍ ജല
ഗതാഗതവും റെയില്‍
ഗതാഗതവും കൂടി
ഫലപ്രദമായ നിലയില്‍
വിപുലീകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
തീരദേശ
കപ്പല്‍ ഗതാഗത പദ്ധതി
*129.
ശ്രീ.എസ്.ശർമ്മ
,,
സി.കൃഷ്ണന്
,,
സി.കെ. ഹരീന്ദ്രന്‍
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
പ്രഖ്യാപിച്ചിരുന്ന
തീരദേശ കപ്പല്‍ ഗതാഗത
പദ്ധതിക്കായി
എന്തെല്ലാം കാര്യങ്ങള്‍
ചെയ്തുവെന്നും ഇതിനായി
എന്തെങ്കിലും തുക
വിനിയോഗിച്ചിരുന്നോ
എന്നും അറിയിക്കാമോ;
(ബി)
കൊല്ലം
,കൊടുങ്ങല്ലൂര്‍,
ബേപ്പൂര്‍ തുറമുഖങ്ങളെ
വികസിപ്പിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
കൈക്കൊണ്ട നടപടികള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി
തയ്യാറാക്കിയ രൂപരേഖയും
മാസ്റ്റര്‍ പ്ലാനും
വ്യക്തമാക്കാമോ;
(ഡി)
ഇതേ
പദ്ധതി തന്നെ സാഗരമാല
എന്ന പേരില്‍ പുതുതായി
അവതരിപ്പിച്ചിരുന്നോ;
എങ്കില്‍ സാഗരമാല
പദ്ധതിയുടെ വിശദാംശവും
അതിനായി മുന്‍
സര്‍ക്കാര്‍
നടപ്പിലാക്കിയ
കാര്യങ്ങളും
അറിയിക്കാമോ?
രാഷ്ട്രീയ
കൃഷി വികാസ് യോജന
*130.
ശ്രീ.പി.വി.
അന്‍വര്‍
,,
വി.എസ്.അച്ചുതാനന്ദന്
,,
എം.എം. മണി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കാര്‍ഷിക മേഖലയുടെ
വികസനത്തിനായി
കേന്ദ്രസര്‍ക്കാരില്‍
നിന്നും ലഭിക്കുന്ന
സഹായം
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
റബ്ബര്‍
അടക്കമുള്ള
കാര്ഷികോല്പന്നങ്ങള്ക്ക്
ന്യായമായ താങ്ങുവില
പ്രഖ്യാപിക്കുന്നതിനും
വിലസ്ഥിരതയ്ക്കുമായി
കേന്ദ്ര സര്‍ക്കാര്‍
ചെയ്തിട്ടുള്ള
കാര്യങ്ങള്‍
വിശദമാക്കുമോ;
(സി)
രാഷ്ട്രീയ
കൃഷി വികാസ് യോജന
പ്രകാരം സംസ്ഥാനത്തു
നടപ്പിലാക്കിയ
പദ്ധതികളും അതിന്റെ
ഫലപ്രാപ്തിയും അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
ജൈവകൃഷി
*131.
ശ്രീ.പി.ടി.എ.
റഹീം
,,
എസ്.രാജേന്ദ്രന്
,,
പി.കെ. ശശി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഉത്പാദിപ്പിക്കുന്ന ജൈവ
കാര്ഷികോല്പന്നങ്ങള്ക്ക്
ഹോര്‍ട്ടികോര്‍പ്പ്
വഴിയോ കൃഷിവകുപ്പ്
നേരിട്ടോ പ്രത്യേക
വിപണി ഉറപ്പാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ജൈവകൃഷിയിലേര്പ്പെടുന്ന
സംഘങ്ങള്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
പ്രോത്സാഹനം
സര്‍ക്കാരിന്റെ
ഭാഗത്തുനിന്ന്
ഉണ്ടാകുമോ?
ത്രിതല
പഞ്ചായത്തുകളില്‍
പഞ്ചവത്സരപദ്ധതി
ഏര്‍പ്പെടുത്താന്‍ നടപടി
*132.
ശ്രീ.വി.റ്റി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
,,
കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ത്രിതല
പഞ്ചായത്തുകളില്‍
പഞ്ചവത്സരപദ്ധതി
ഏര്‍പ്പെടുത്താന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദമാക്കുമോ?
ചരിത്രസ്മാരകങ്ങളും
പൈതൃക സമ്പത്തും
സംരക്ഷിക്കുന്നതിന് നടപടി
*133.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ഐ.ബി. സതീഷ്
,,
പുരുഷന് കടലുണ്ടി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്താറുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പൈതൃക
ശേഷിപ്പുകളും
സാംസ്ക്കാരിക
അടയാളങ്ങളും
അധികാരികളുടെ
അനാസ്ഥമൂലം നശിച്ചു
കൊണ്ടിരിക്കുന്നുവെന്ന
പരാതി ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
നിലവിലുള്ള
ചരിത്രസ്മാരകങ്ങളും
പൈതൃക സമ്പത്തും ഭാവി
തലമുറയ്ത്തായി
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
പുരാവസ്ത-പൈതൃക
കേന്ദ്രങ്ങള്‍
സംരക്ഷിച്ചു കൊണ്ട്
വിനോദ സഞ്ചാരം
പ്രോത്സാഹിപ്പിക്കുന്നതിനുതകുന്ന
പദ്ധതികള്‍ ആസൂത്രണം
ചെയ്തു
നടപ്പിലാക്കുമോയെന്ന്
വിശദമാക്കാമോ?
മാലിന്യ
സംസ്കരണ പദ്ധതികൾ
*134.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കാരാട്ട് റസാഖ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്ലാസ്റ്റിക്, ഇ-
വേസ്റ്റ് എന്നിവ
ഉൾപ്പെടെയുള്ള
മാലിന്യസംസ്കരണത്തിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സജ്ജീകരണങ്ങള്‍
പര്യാപ്തമാണോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്ലാസ്റ്റിക്കും,
ഇ - മാലിന്യവും
പ്രത്യേകം സംഭരിച്ച്
ശാസ്ത്രീയമായി
സംസ്കരിക്കുന്നതിനാവശ്യമായ
പദ്ധതി ആസൂത്രണം
ചെയ്യുന്നുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കാമോ;
(സി)
ഓരോ
പ്രദേശത്തിന്റെ
പ്രത്യേകതയും
ആവശ്യകതയും
കണക്കിലെടുത്ത്
ഗാര്‍ഹിക മാലിന്യ
സംസ്കരണത്തോടൊപ്പം
ബയോഗ്യാസ് കൂടി
ഉല്പാദിപ്പിക്കാന്
കഴിയുന്ന പ്രയോജനകരമായ
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പാക്കുമോ എന്നു
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
*135.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
ബി.സത്യന്
,,
കെ. ബാബു
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
ബസ്സുകള്‍
വാങ്ങുന്നതിനായി
നിലവില്‍ എന്തെല്ലാം
മാനദണ്ഡങ്ങളാണ്
കെ.എസ്.ആര്.ടി.സി.
പാലിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
2006-2011,
2011-2016 എന്നീ
കാലയളവുകളില്‍ എത്ര
പുതിയ ബസ്സുകള്‍
വാങ്ങിയെന്നും അതാതു
കാലയളവില്‍ ഈ ബസ്സുകള്‍
സര്‍വ്വീസ്
നടത്തുന്നതിന്
നിരത്തിലിറക്കാന്‍
കഴിഞ്ഞിട്ടുണ്ടോ എന്നും
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ധനകാര്യ സ്ഥാപനങ്ങളില്‍
നിന്ന് വായ്പയെടുത്ത്
വാങ്ങിയ ബസ്സുകളുടെ
ഷാസികള്‍ തുറസ്സായ
സ്ഥലത്തു കിടന്ന്
നശിച്ചുകൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍
വെളിപ്പെടുത്തുമോ;
(ഡി)
അറ്റകുറ്റപ്പണികള്‍
യഥാസമയം
ചെയ്യാത്തതുമൂലം
കട്ടപ്പുറത്തിരിക്കുന്ന
ബസ്സുകളെ സംബന്ധിച്ച
പരിശോധനയും പരിഹാര
നടപടികളും ഉണ്ടാകുമോ?
ജന്റം
ബസ്സുകള്‍ക്ക് രൂപീകരിച്ച
കോര്പ്പറേഷന്
*136.
ശ്രീ.റോജി
എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ജന്റം ബസ്സുകള്‍ക്ക്
പുതിയ കോര്പ്പറേഷന്
രൂപീകരിച്ചിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ച
ലക്ഷ്യങ്ങളെന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
കോര്പ്പറേഷന് വഴി
സര്‍വ്വീസ് നടത്തുന്ന
ബസ്സുകളുടെ എണ്ണം
എത്രയാണെന്ന്
വിശദമാക്കാമോ?
നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിനുള്ള
പദ്ധതി
*137.
ശ്രീ.എന്‍.
ഷംസുദ്ദീന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
എന്തെങ്കിലും
രൂപപ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഓരോ ജില്ലയിലും എത്ര
ഹെക്ടര്‍ ഭൂമി വീതം
നെല്‍കൃഷിക്ക്
ഉപയുക്തമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
നെല്‍കൃഷി
വികസനത്തിന്
കര്‍ഷകര്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
നിലവിലുള്ളതെന്നും,
കൂടുതലായി എന്തൊക്കെ
സഹായങ്ങള്‍ നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടെന്നും
വിശദമാക്കുമോ?
അധികാര
വികേന്ദ്രീകരണ, ജനാധിപത്യ
ശാക്തീകരണ
പ്രവര്‍ത്തനങ്ങളില്‍
കേരളത്തിന് ലഭിച്ച
അംഗീകാരങ്ങള്‍
*138.
ശ്രീ.അനില്‍
അക്കര
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാറിന്റെ കാലത്ത്
അധികാര വികേന്ദ്രീകരണ,
ജനാധിപത്യ ശാക്തീകരണ
പ്രവര്‍ത്തനങ്ങളില്‍
കേരളം ദേശീയ തലത്തില്‍
ഒന്നാമത്
എത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
തരം
പ്രവര്‍ത്തനങ്ങള്‍ക്കാണ്
കേരളത്തിന് ദേശീയ
തലത്തില്‍
അംഗീകാരങ്ങള്‍
ലഭിച്ചതെന്ന്
വിശദമാക്കുമോ;
(സി)
ഇതു
ലഭിക്കാന്‍
ഭരണതലത്തില്‍ കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾക്കുള്ള ഫണ്ടുകൾ
*139.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എം.
നൗഷാദ്
,,
കെ.വി.വിജയദാസ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് തനതു
ഫണ്ടില്ലാത്തത്
വികസനത്തിന്
തടസ്സമാകുന്നതായ പരാതി
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
നിർദ്ദേശിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രദേശത്തിന്റെ
പ്രത്യേകതകളും
സാധ്യതകളും
മുന്‍നിര്‍ത്തിയുളള
നികുതി
നിര്‍ദ്ദേശങ്ങള്‍,
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങൾക്ക്
നടപ്പില്‍
വരുത്തുന്നതിനായി
ആവശ്യമായ
പദ്ധതികള്‍ക്ക് രൂപം
നല്‍കുമോയെന്നു
വ്യക്തമാക്കാമോ;
(സി)
തനതു
ഫണ്ടുകള്‍
സമാഹരിക്കുന്നതിന്
വേണ്ടത്ര
സാധ്യതയില്ലാത്ത
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് സഹായ
നിധി രൂപീകരിക്കുമോ
എന്നു വ്യക്തമാക്കാമോ?
പൊതു
ഗതാഗത സംവിധാനം
കാര്യക്ഷമമാക്കുന്നതിനുളള
നടപടികള്‍
*140.
ശ്രീ.കെ.ജെ.
മാക്സി
,,
സി.കൃഷ്ണന്
,,
എം. മുകേഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
ഗതാഗത സംവിധാനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സ്വകാര്യ ഗതാഗത
സര്‍വ്വീസുകള്‍
ലാഭകരമായി
നടക്കുമ്പോള്‍
കെ.എസ്.ആര്.ടി.സി
നഷ്ടത്തിലാകാനുളള
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(സി)
നിലവിലുളള
സര്‍വ്വീസുകള്‍
ലാഭകരമാക്കുന്നതിനും
കൂടുതല്‍
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനും
ഷെഡ്യൂളുകള്‍
പുനക്രമീകരിക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ?
സുഗന്ധവ്യഞ്ജന
വിളകളുടെ ഉല്പാദനം
*141.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
കാര്‍ഷിക സമ്പദ്
വ്യവസ്ഥയില്‍
സുഗന്ധവ്യഞ്ജന
വിളകള്‍ക്കുള്ള
പ്രാധാന്യം
കണക്കിലെടുത്ത്
സുഗന്ധവ്യഞ്ജന വിളകളുടെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന
കര്‍മ്മ പരിപാടികള്‍
ആവിഷ്ക്കരിക്കുവാന്‍
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
പ്രസ്തുത കാര്‍ഷിക മേഖല
നേരിടുന്ന പ്രധാന
വെല്ലുവിളികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
പത്ത്
വര്‍ഷത്തിലധികം പഴക്കമുള്ള
ഡീസല്‍ വാഹനങ്ങള്‍ക്കുളള
വിലക്ക്
*142.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പത്ത് വര്‍ഷത്തിലധികം
പഴക്കമുള്ള ഡീസല്‍
വാഹനങ്ങള്‍ക്ക് വിലക്ക്
ഏര്‍പ്പെടുത്തിയ ഹരിത
ട്രിബ്യൂണലിന്റെ
ഉത്തരവ് നിലവില്‍
വന്നാല്‍
കെ.എസ്.ആര്.ടി.സി യെ
അത് എങ്ങനെ
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
കെ.എസ്.ആര്.ടി.സി യുടെ
എത്ര ബസ്സുകള്‍
നിരത്തില്‍ നിന്നും
പിന്‍വലിക്കേണ്ടിവരുമെന്നും
അത് ആകെ ബസ്സുകളുടെ
എത്ര
ശതമാനമായിരിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
ഇൗ
ഉത്തരവിനെക്കുറിച്ച്
സംസ്ഥാന സര്‍ക്കാരിന്റെ
നിലപാട് എന്താണെന്ന്
വ്യക്തമാക്കുമോ?
റബറിന്റെ
വിലയിടിവ് മൂലം ഉള്ള
പ്രതിസന്ധികൾ
*143.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ.സുരേഷ് കുറുപ്പ്
,,
ആന്റണി ജോണ്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബറിന്റെ
വിലയിടിവ്
സംസ്ഥാനത്തിന്റെ കാർഷിക
മേഖലയില്‍ ഉണ്ടാക്കിയ
പ്രത്യാഘാതം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
കേന്ദ്രസര്‍ക്കാരിന്റെ
നയങ്ങളും
വാണിജ്യക്കരാറുകളും
റബര്‍ വിലയെ
ഏതുതരത്തിലാണ്
ബാധിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
റബര്‍
കര്‍ഷകര്‍ക്ക് ആശ്വാസം
നൽകുക എന്ന
ഉദ്ദേശ്യത്തോടു കൂടി
ന്യായവില
ഉറപ്പാക്കാനായി
കേന്ദ്രസര്‍ക്കാരിന്റെ
സഹായത്തോടെ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വെജിറ്റബിള്‍
ആന്റ് ഫ്രൂട്ട് പ്രൊമോഷന്
കൗണ്‍സിലിന്റെ പ്രവര്‍ത്തനം
*144.
ശ്രീ.ഒ.
ആര്. കേളു
,,
പി.ടി.എ. റഹീം
,,
കെ. ബാബു
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെജിറ്റബിള്‍
ആന്റ് ഫ്രൂട്ട്
പ്രൊമോഷന്
കൗണ്‍സിലിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
കൗണ്‍സിലിന്റെ
പ്രവര്‍ത്തന ഫലമായി
പച്ചക്കറിയുടെയും
പഴവര്‍ഗ്ഗങ്ങളുടെയും
ഉത്പാദനത്തില്‍
കൈവരിക്കാന്‍ കഴിഞ്ഞ
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ:
(സി)
പച്ചക്കറി,
പഴം വിപണിയിലെ
വിലസ്ഥിരതയില്ലായ്മയും
അടിക്കടിയുള്ള
വിലക്കയറ്റവും തടയാന്‍
കൗണ്‍സിലിനു കഴിയാതെ
പോയതിന്റെ കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങള്‍
ശക്തമാക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
പാര്‍ട്ണര്‍
കേരള മിഷന്
*145.
ശ്രീ.ഷാഫി
പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
വി.എസ്.ശിവകുമാര്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാര്‍ട്ണര്‍ കേരള
മിഷന്
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ ലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇതുവഴി
നടത്തിയിട്ടുള്ളത്;
വിശദമാക്കുമോ?
ചെറുകിട
ഇടത്തരം തുറമുഖങ്ങളുടെ വികസനം
*146.
ശ്രീ.വി.
ജോയി
,,
വി.എസ്.അച്ചുതാനന്ദന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്‍െറ
കാലത്ത് സംസ്ഥാനത്തെ
ചെറുകിട ഇടത്തരം
തുറമുഖങ്ങളുടെ വികസന
പ്രവര്‍ത്തനം
നടന്നിരുന്നില്ല എന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ഓരോ തുറമുഖങ്ങളുടേയും
വികസന സാധ്യതകള്‍
പ്രത്യേകം പഠിച്ച്
സാധ്യമായ വികസനം
സാക്ഷാത്ക്കരിക്കുന്നതിന്
പദ്ധതികള്‍ ആസൂത്രണം
ചെയ്തു നടപ്പാക്കുമോ;
(സി)
തുറമുഖങ്ങള്‍
വഴിയെത്തുന്ന
ചരക്കുകള്‍ ജല
മാര്‍ഗ്ഗം
ലക്ഷ്യസ്ഥാനത്ത്
എത്തിക്കുന്നതിന്
ഉള്‍നാടന്‍
തുറമുഖങ്ങള്‍
നിര്മ്മിക്കുന്നതിന്െറ
ആവശ്യകതയുണ്ടോ;എങ്കില്‍
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
ചെറുകിട തുറമുഖങ്ങളുടെ
അവസ്ഥയെന്താണെന്ന്
വിശദമാക്കാമോ?
ശീതകാല
പച്ചക്കറി കൃഷിയും
ഹോര്‍ട്ടികോര്‍പ്പിന്റെ
പ്രവര്‍ത്തനവും
*147.
ശ്രീ.ഇ.കെ.വിജയന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശീതകാല പച്ചക്കറി കൃഷി
നടത്തുന്ന എത്ര
പ്രദേശങ്ങളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ശീതകാല
പച്ചക്കറി കൃഷി
നടത്തുന്ന കര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കൃഷിക്കാരില്‍
നിന്നും നേരിട്ട്
പച്ചക്കറി
സംഭരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
പച്ചക്കറി
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി
ഹോര്‍ട്ടികോര്‍പ്പിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
മാലിന്യസംസ്ക്കരണം
*148.
ശ്രീ.എം.
സ്വരാജ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഡി.കെ.
മുരളി
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാലിന്യസംസ്ക്കരണം
ശാസ്ത്രീയമായി
നടപ്പാക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വികേന്ദ്രീകൃത
ഉറവിടമാലിന്യ
സംസ്ക്കരണം ജനകീയ
പ്രസ്ഥാനമാക്കാന്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
വിപുലീകരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
ഉണ്ടാകുമെന്ന്
അറിയിക്കാമോ;
(ബി)
ശാസ്ത്രീയ
മാലിന്യ സംസ്ക്കരണം ഒരു
സംസ്ക്കാരമായി
വളര്‍ത്തിയെടുക്കുന്നതിന്
മുന്‍കൈയെടുക്കുമോ;
(സി)
ജനകീയാസൂത്രണവും
സാക്ഷരതായജ്ഞവും പോലെ
മാലിന്യസംസ്ക്കരണം ഒരു
ജനകീയ സംരംഭമാക്കി
തീര്‍ക്കാനുള്ള
പദ്ധതികള്‍ ആസൂത്രണം
ചെയ്തു നടപ്പാക്കുമോ?
പരസ്യ
ഹോര്‍ഡിംഗുകള്‍ക്കുള്ള സമഗ്ര
വ്യവസഥ
*149.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുടനീളം
സ്ഥാപിച്ചിട്ടുള്ള
പരസ്യ ഹോര്‍ഡിംഗുകളുടെ
സുരക്ഷിതത്വവും മറ്റും
ശ്രദ്ധിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
വലിയ
പരസ്യ ബോര്‍ഡുകള്‍
സ്ഥാപിക്കുമ്പോള്‍
സ്വീകരിക്കേണ്ട
മാനദണ്ഡങ്ങള്‍, ഇതിനു
അനുമതി നല്കുവാനുള്ള
അധികാരം എന്നിവ
വ്യവസ്ഥചെയ്ത് നിയമം
കൊണ്ടുവരുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
പരസ്യ
ഹോര്‍ഡിങ്ങുകള്‍
റോഡിനോട് ചേര്‍ന്ന്
രാത്രിയില്‍
പ്രകാശത്തോടെ
വെയ്ക്കുന്നത് കാരണം
ഡ്രൈവര്‍മാരുടെ ശ്രദ്ധ
മാറുകയും അതുവഴി
അപകടമുണ്ടാകുന്നതുമായുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് പരസ്യ
ഹോര്‍ഡിംഗുകളില്‍
നിന്ന് നികുതി
പിരിക്കുവാന്‍ ഒരു
ഏകീകൃത സ്വഭാവമില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇതിനെല്ലാം ഉതകുന്ന ഒരു
സമഗ്ര വ്യവസഥ
കൊണ്ടുവരുമോയെന്ന്
വ്യക്തമാക്കാമോ?
വിഴിഞ്ഞം
തുറമുഖം
*150.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം ഏതു
ഘട്ടം വരെയായി എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്തെന്നും
എന്തൊക്കെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുവെന്നും
വിശദമാക്കുമോ?