UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2061

റെയില്‍വേ സ്റേഷനുകള്‍ക്ക് അന്താരാഷ്ട്ര നിലവാരം

ശ്രീ. പി. റ്റി. . റഹീം

()തിരുവനന്തപുരം, എറണാകുളം റെയില്‍വേ സ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)കോഴിക്കോട് റെയില്‍വേ സ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവോ;

(സി)എങ്കില്‍ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ?

2062

കേരളാതിര്‍ത്തിയില്‍ അവസാനിക്കുന്ന ട്രെയിനുകള്‍ അന്യസംസ്ഥാനങ്ങളിലേക്ക് നീട്ടുന്ന നടപടി

ശ്രീ. പി. റ്റി. . റഹീം

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളാതിര്‍ത്തിയില്‍ അവസാനിക്കുന്ന എത്ര ട്രെയിനുകള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് നീട്ടിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത ട്രെയിനുകള്‍ ഏതെല്ലാമാണ്;

(സി)ഇങ്ങിനെ നീട്ടുന്നത് മൂലം റിസര്‍വേഷനില്‍ കേരളത്തിന് ക്വാട്ട കുറയുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ?

2063

ന്യായവിലയ്ക്ക് ഗുണമേന്മയുള്ള ഭക്ഷണം ട്രെയിനുകളില്‍ ഉറപ്പുവരുത്താന്‍ നടപടി

ശ്രീ. പി. കെ. ബഷീര്‍

()കേരളത്തിലെ ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഗുണനിലവാരം കുറഞ്ഞതാണെന്നതും, വില കൂടുതലാണെന്നതുമുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഗുണമേന്മയുള്ള ഭക്ഷണം ന്യായവിലയ്ക്ക് ട്രെയിനുകളില്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവരോടാവശ്യപ്പെടുമോ?

2064

ചാലക്കുടി റെയില്‍വേ സ്റേഷന്‍

ശ്രീ. ബി.ഡി.ദേവസ്സി

()ആദര്‍ശ് സ്റേഷനാക്കി ഉയര്‍ത്തിയ ചാലക്കുടി റെയില്‍വേ സ്റേഷനില്‍ രണ്ടാം പ്ളാറ്റ്ഫോമിലേയ്ക്ക് ഹൈലെവല്‍ പ്ളാറ്റ്ഫോമുകളും, ടോയ്ലറ്റ് സൌകര്യങ്ങളും, സിറ്റിംഗ് സൌകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;

(ബി)ചാലക്കുടി ഡിവൈന്‍ നഗര്‍ സ്റേഷനില്‍ ആഴ്ചയില്‍ 3 ദിവസം സ്റോപ്പുള്ള(16346,16345) കുര്‍ള എകസ്പ്രസ്സ് ട്രെയിന് തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ബാക്കി ദിവസ്സങ്ങളില്‍ ചാലക്കുടി സ്റേഷനില്‍ സ്റോപ്പ് അനുവദിപ്പിക്കുന്നതിനും, 6316 കൊച്ചുവേളി-ബാംഗ്ളൂര്‍ പ്രതിദിന ട്രെയിനും, 13352 ആലപ്പുഴ -ധന്‍ബാദ് ട്രെയിനും ചാലക്കുടി സ്റേഷനില്‍ സ്റോപ്പ് അനുവദിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2065

മെമു സര്‍വ്വീസിന്റെ സമയം ക്രമീകരിക്കല്‍

ശ്രീ. മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, ശ്രീ. സി. കെ. നാണു

()രാവിലെയും വൈകുന്നേരവും ഓഫീസ് ജീവനക്കാരായ യാത്രക്കാരുടെ തിരക്ക് മൂലം സംസ്ഥാനത്തെ പാസഞ്ചര്‍ ട്രെയിനുകള്‍ നിറഞ്ഞ് കവിയുന്നത് കാരണം ഉണ്ടാകാനിടയുള്ള അപകടസാധ്യത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു പരിഹരിക്കുവാന്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

(സി)മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു) സര്‍വ്വീസുകള്‍ ഓഫീസ് സമയങ്ങളില്‍ ക്രമീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2066

പൊതുഗതാഗത സംവിധാനം

ശ്രീ. ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

()കെ.എസ്.ആര്‍.ടി.സി. യുടെ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനം ശക്തിപ്പെടുത്തുന്നതിന് എന്തെങ്കിലും പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്;

(ഡി)പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2067

കെ.എസ്.ആര്‍.ടി.സി.ക്ക് അനുവദിച്ച പദ്ധതി വിഹിതം

ശ്രീ. എളമരം കരീം

,, പി. കെ. ഗുരുദാസന്‍

,, രാജു എബ്രഹാം

,, എസ്. രാജേന്ദ്രന്‍

()പുതിയ ബസ്സുകള്‍ വാങ്ങുന്നതിനും മറ്റുമായി പദ്ധതി വിഹിതമായി എന്ത് തുകയാണ് ഈ വര്‍ഷം കെ.എസ്.ആര്‍.ടി.സി.ക്ക് അനുവദിച്ചതെന്നും അവ ഏതെല്ലാം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ;

(ബി)തുക അനുവദിക്കുന്നതിന് മുന്നോടിയായി വര്‍ക്കിംഗ് ഗ്രൂപ്പ് എന്തെല്ലാം നിബന്ധനകളാണ് വച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)കോര്‍പ്പറേഷനിലെ പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ചിട്ടുള്ള സൌജന്യപാസ് നിര്‍ത്തലാക്കണമെന്ന് ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ;

(ഡി)പദ്ധതിയിനത്തില്‍ അനുവദിച്ച തുകയില്‍ എന്തു തുക ഏതെല്ലാം ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചു എന്ന് വിശദമാക്കാമോ?

2068

കെ.എസ്.ആര്‍.റ്റി.സി.യില്‍ ജി.പി.എസ്. സംവിധാനം

ശ്രീമതി പി. അയിഷാ പോറ്റി

()കെ.എസ്.ആര്‍.റ്റി.സി.യില്‍ ജി.പി.എസ്. സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ആലോചനയുണ്ടോ;

(ബി)ജി.പി.എസ്. സംവിധാനം വഴി കെ.എസ്.ആര്‍.റ്റി.സി.ക്ക് ഉണ്ടാകുന്ന പ്രയോജനങ്ങള്‍ വിശദമാക്കുമോ;

(സി)കെ.എസ്.ആര്‍.റ്റി.സി.യില്‍ ജി.പി.എസ്. സംവിധാനം ഏര്‍പ്പെടുത്തുന്നതിനു പ്രതീക്ഷിക്കുന്ന ചെലവ് എത്രയാണ്?

2069

തലപ്പാടി, കൂട്ടുപുഴ എന്നിവിടങ്ങളില്‍ നിന്നും ബസ് സര്‍വ്വീസ് അനുവദിയ്ക്കാന്‍ നടപടി

ശ്രീ. റ്റി. വി. രാജേഷ്

കര്‍ണ്ണാടകത്തില്‍ നിന്നും ധാരാളം ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന ശ്രീ.തിരുവര്‍ക്കാട്ടുകാവില്‍ (മാടായിക്കാവ്) കേരളാതിര്‍ത്തിയായ തലപ്പാടിയില്‍ നിന്നും കൂട്ടുപുഴനിന്നും കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

2070

പുനലൂര്‍, കുളത്തുപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്നും റദ്ദാക്കിയ സര്‍വ്വീസുകള്‍

ശ്രീ. കെ. രാജു

()പുനലൂര്‍, കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്നും വിവിധ ബൈ റൂട്ടുകളിലേക്കുളള എത്ര സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)റദ്ദുചെയ്തതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഡ്യൂട്ടിയില്‍ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ടോ;

(സി)റദ്ദ് ചെയ്ത സര്‍വ്വീസുകള്‍ പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?

2071

കായംകുളം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ സര്‍വ്വീസ് പുന:സ്ഥാപിക്കല്‍

ശ്രി. സി. കെ. സദാശിവന്‍

()കായംകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും അടുത്ത കാലത്ത് റദ്ദു ചെയ്തിട്ടുള്ള ബസ് സര്‍വ്വീസുകള്‍ പുന:സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ബി)കായംകുളം ഡിപ്പോ ഇപ്പോള്‍ ലാഭകരമായിട്ടാണോ പ്രവര്‍ത്തിക്കുന്നത്; അല്ലെങ്കില്‍ പ്രതിദിനം ശരാശരി എത്ര രൂപയാണ് നഷ്ടമുണ്ടായിക്കൊണ്ടിരിക്കുന്നത്;

(സി)2011, 2012, 2013 വര്‍ഷങ്ങളില്‍ കായംകുളം ഡിപ്പോയുടെ വരവിന്റെയും ലാഭത്തിന്റേയും പ്രതിമാസ കണക്ക് ലഭ്യമാക്കാമോ?

2072

മാവേലിക്കര ഡിപ്പോയില്‍ റദ്ദാക്കിയ സര്‍വ്വീസുകള്‍

ശ്രീ. ആര്‍. രാജേഷ്

()കായംകുളത്തു നിന്നും പന്തളത്തേക്ക് ചുനക്കര നൂറനാട് വഴി കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.. യുടെ കത്ത് ലഭിച്ചിട്ടുണ്ടോ; ഈ കത്തിന്മേല്‍ വാഹനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എന്തു നടപടി സ്വീകരിച്ചു;

(ബി)ഡീസല്‍ പ്രതിസന്ധിയ്ക്ക് ശേഷം മാവേലിക്കര ഡിപ്പോയില്‍ നിന്നും എത്ര ബസ്സുകളാണ് നിര്‍ത്തലാക്കിയത്; മാവേലിക്കരയില്‍ നിന്നും വരേണിക്കല്‍ വഴിയുള്ള സര്‍വ്വീസ് ലാഭകരമായിരുന്നോ; എങ്കില്‍ വാഹനം നിര്‍ത്താനുണ്ടായ കാരണം വ്യക്തമാക്കുമോ; വാഹനം പുന:സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി)ഡീസല്‍ പ്രതിസന്ധിക്കു ശേഷം മാവേലിക്കര ഡിപ്പോയിലുണ്ടായ വരുമാനത്തിലെ വ്യത്യാസം എത്ര; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2073

തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി.ഡിപ്പോയില്‍നിന്നും ബസ്സ് സര്‍വ്വീസ് ആരംഭിക്കാന്‍ നടപടി

ശ്രീ.പി.ശ്രീരാമകൃഷ്ണന്‍

()തൃശൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്ന് തിരൂരിലേയ്ക്ക് പുതിയ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് ഏത് വഴിയാണ് സര്‍വ്വീസ് നടത്തുന്നത് എന്ന് വിശദമാക്കാമോ;

(ബി)നോട്ടിഫൈഡ് റൂട്ടായ കുന്ദംകുളം, ആല്‍ത്തറ പുത്തന്‍പള്ളിവഴി തിരൂരിലേയ്ക്ക് എത്ര ബസ്സുകള്‍ അനുവദിച്ചിട്ടുണ്ട്;

(സി)നോട്ടിഫൈഡ് റൂട്ടായ കുണ്ടുകടവ് ആല്‍ത്തറ റൂട്ടില്‍ ടൌണ്‍ ടു ടൌണ്‍, ഫാസ്റ്, സൂപ്പര്‍ ഫാസ്റ് ബസ്സുകള്‍ക്ക് അനുവദിച്ച ഫെയര്‍സ്റേജിലെ അപാകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ടി.ടി. സര്‍വ്വീസുകള്‍ക്ക് കുണ്ടുകടവ് ജംഗ്ഷന്‍ കഴിഞ്ഞാല്‍ അടുത്തസ്റേജ് 12 കി.മീ. ദൂരെയുള്ള പുത്തന്‍പ്പള്ളി ആയതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ;

()എങ്കില്‍ കുണ്ടുകടവ് ജംഗ്ഷന്‍ കഴിഞ്ഞാല്‍ അത്താണി, മാറഞ്ചേരി, എരമംഗലം എന്നീ പുതിയ ഫെയര്‍ സ്റേജുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

2074

കാസര്‍കോട്-മംഗലാപുരം ദേശസാല്‍കൃതറൂട്ടിലെ ബസ് സര്‍വ്വീസുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍കോട്-മംഗലാപുരം റൂട്ട് ദേശസാത്കരിച്ചത് എന്നാണെന്നും, അന്ന് കേരളത്തിന്റെയും കര്‍ണ്ണാടകത്തിന്റെയും എത്ര വീതം ബസ്സുകളാണ് സര്‍വ്വീസ് നടത്തിയിരുന്നതെന്നും, ഇപ്പോള്‍ എത്ര വീതം സര്‍വ്വീസുകളാണു നടക്കുന്നതെന്നും വ്യക്തമാക്കുമോ;

(ബി)ദേശസാത്കരിച്ചശേഷം ആദ്യമായി ഇവിടെ സ്വകാര്യബസ് സര്‍വ്വീസ് ആരംഭിച്ചത് എന്നാണെന്നും, സര്‍വ്വീസ് നടത്തുന്നതിനുള്ള അനുമതി ലഭ്യമാക്കിയത് എങ്ങനെയാണെന്നും വ്യക്തമാക്കുമോ; ഇപ്പോള്‍ എത്ര സ്വകാര്യസര്‍വ്വീസുകളുണ്ടെന്നു വ്യക്തമാക്കുമോ;

(സി)ഇപ്പോള്‍ ഈ റൂട്ടില്‍ സംസ്ഥാനത്തിനര്‍ഹതയുള്ള മുഴുവന്‍ ബസ്സുകളും ഓടിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ മുഴുവന്‍ ബസ്സുകളും ഓടിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)സ്വകാര്യസര്‍വ്വീസുകള്‍ ഒഴിവാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?

2075

ഫെയര്‍സ്റേജ്

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കര-നെല്ലിക്കുന്നം-ഓടനാവട്ടം -ഓയൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് അനുവദിച്ചിരിക്കുന്ന ഫെയര്‍സ്റേജ് കേന്ദ്രങ്ങള്‍ ഏതെല്ലാം;

(ബി)പ്രധാന ജംഗ്ഷനായ ഓടനാവട്ടത്ത് പ്രസ്തുത ബസ്സുകള്‍ക്ക് ഫെയര്‍സ്റേജ് നിശ്ചയിച്ചിട്ടില്ലെങ്കില്‍ ആയതിന് സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ വിശദമാക്കുമോ?

2076

കോളിയൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റോപ്പിലെ ഫെയര്‍സ്റേജിലെ അപകാത

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജകമണ്ഡലത്തിലെ പൂങ്കുളം വാര്‍ഡിലെ കോളിയൂര്‍ എന്ന കെ.എസ്.ആര്‍.ടി.സി. ബസ് സ്റോപ്പിലെ ഫെയര്‍സ്റേജിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പരാതിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

2077

കൊച്ചി മെട്രോ റെയില്‍ തുറവൂര്‍ വരെ നീട്ടുന്നതിന് നടപടി

ശ്രീ. . എം. ആരിഫ്

()എറണാകുളം നഗരത്തിന്റെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കൊച്ചി-മെട്രോ എത്രമാത്രം സഹായകരമാകും എന്ന് ഏതെങ്കിലും ഔദ്യോഗിക ഏജന്‍സിയെക്കൊണ്ട് പഠനം നടത്തിയിട്ടുണ്ടോ;

(ബി)എത്ര സ്റേഷനുകളാണ് കൊച്ചി-മെട്രോയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്;

(സി)വാഹന പാര്‍ക്കിംഗിന് പ്രത്യേക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ഡി)ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി എറണാകുളത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന അരൂര്‍ മണ്ഡലത്തിലെ ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി കൊച്ചി-മെട്രോ തുറവൂര്‍ വരെയെങ്കിലും നീട്ടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2078

സ്വകാര്യ ബസ്സുകളുടെ അമിതവേഗത

ശ്രീ. എം. ഉമ്മര്‍

()സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളുടെ അമിത വേഗത, അനുവദനീയമായ റൂട്ട് മാറി സര്‍വ്വീസ് നടത്തുന്നത്, എന്നിവ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)റൂട്ട് മാറിയുളള സര്‍വ്വീസും, മദ്യപിച്ച് വാഹനമോടിക്കുന്നതുമാണ് അമിത വേഗതയ്ക്ക് കാരണമാണെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ഇത്തരം പ്രവണതകള്‍ തടയുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ?

2079

വര്‍ദ്ധിച്ചുവരുന്ന വാഹന അപകടങ്ങള്‍

ശ്രീ. പി. കെ. ബഷീര്‍

()കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങളും, മരണ നിരക്കും ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങള്‍ എന്തെല്ലാമാണെന്ന് പഠനവിധേയമാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി)അപകടങ്ങളും, മരണനിരക്കും കുറയ്ക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

2080

വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ബി)അവധി ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നല്‍കാതിരിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി)വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറുകയും യാത്രാ ഇളവ് അനുവദിക്കാതിരിക്കുകയും വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കാന്‍ ബസ്സ് പെര്‍മിറ്റ് ഫാസ്റ് പാസഞ്ചറാക്കുകയും ചെയ്യുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത് പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ ?

2081

കെ.എസ്.ആര്‍.ടി.സി നിര്‍ത്തലാക്കിയ ഷെഡ്യൂളുകള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()2012 ജനുവരി മുതല്‍ ഇതുവരെ കെ.എസ്.ആര്‍.ടി.സി എത്ര സര്‍വ്വീസുകള്‍ സംസ്ഥാനത്ത് നിര്‍ത്തലാക്കിയിട്ടുണ്ട്;

(ബി)ഇതില്‍ തൃശ്ശൂര്‍, ഗുരുവായൂര്‍ ഡിപ്പോകളില്‍ നിന്നും എത്ര സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്; ഇവ ഏതെല്ലാം സ്ഥലങ്ങളിലേക്കുളളവയായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(സി)ഇവ നിര്‍ത്തലാക്കാനുളള കാരണം വ്യക്തമാക്കാമോ?

2082

റോഡ് വാഹന സുരക്ഷാ പ്രവര്‍ത്തനങ്ങള്‍

ശ്രീ. പാലോട് രവി

,, ഷാഫി പറമ്പില്‍

,, . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് റോഡ് വാഹന സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ നടപ്പാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത് ;

(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

2083

ക്യാമറ സര്‍വെയ്ലന്‍സ് പദ്ധതി

ശ്രീ. പാലോട് രവി

,, ഷാഫി പറമ്പില്‍

,, . സി. ബാലകൃഷ്ണന്‍

,, . പി. അബ്ദുള്ളക്കുട്ടി

()മോട്ടോര്‍ വാഹനവകുപ്പിന്റെ കീഴില്‍ വാഹനങ്ങളുടെ അധിക വേഗത കണ്ടെത്തുന്നതിനായി നടപ്പാക്കിവരുന്ന ആധുനിക സര്‍വെയ്ലന്‍സ് പ്രോഗ്രാം വ്യാപിപ്പിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നതെന്ന് അറിയിക്കുമോ ;

(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം നല്‍കുമോ ?

2084

മോട്ടോര്‍ വാഹന വകുപ്പില്‍ പിന്‍വാതില്‍ നിയമനം

ശ്രീ. ആര്‍. രാജേഷ്

()മോട്ടോര്‍ വാഹന വകുപ്പില്‍ പിന്‍വാതില്‍ നിയമനം നടക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എത്രയാളുകള്‍ക്ക് ഇപ്രകാരം നിയമനം നല്‍കിയിട്ടുണ്ട് ;

(ബി)ഗള്‍ഫില്‍ ജോലി ചെയ്തുവരുന്നവരെയും ഇപ്രകാരം നിയമിച്ചതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഈ സര്‍ക്കാര്‍ എത്ര പേരെ ഈ വകുപ്പില്‍ നിയമിച്ചിട്ടുണ്ട് ; പി.എസ്.സി. നിയമനം ഈ കാലയളവില്‍ എത്രയാളുകള്‍ക്ക് നല്‍കിയിട്ടുണ്ട്?

2085

സ്വകാര്യ ബസ് യാത്രക്കാരില്‍ നിന്നും പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കാതിരിക്കുന്ന നടപടി

ശ്രീ. കെ. അജിത്

()സ്വകാര്യ ബസുകളില്‍ യാത്രക്കാരില്‍ നിന്നും പണം വാങ്ങിയിട്ടും ടിക്കറ്റ് നല്‍കാതിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ രീതിയില്‍ ടിക്കറ്റ് നല്‍കാതിരിക്കുന്നതിന് വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പണം വാങ്ങിയിട്ടും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതിരിക്കുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;

(സി)ഏതെല്ലാം സ്ഥലങ്ങളിലാണ് യാത്രക്കാരില്‍ നിന്നും പണം വാങ്ങിയിട്ടും ടിക്കറ്റ് നല്‍കാതിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ഡി)യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കുവാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ ആരാണെന്ന് വ്യക്തമാക്കാമോ;

()പണം നല്‍കിയിട്ടും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാത്ത ബസുകള്‍ക്കെതിരെ യാത്രക്കാര്‍ ആരോടാണ് പരാതിപ്പെടേണ്ടതെന്ന് അറിയിക്കുമോ; ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2086

കണ്ടക്ടര്‍-ഡ്രൈവര്‍ ലൈസന്‍സുകള്‍ക്കുള്ള പരീക്ഷകള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിനുള്ള നടപടി

ശ്രീ. ജി. സുധാകരന്‍

()ബസ് കണ്ടക്ടര്‍ ലൈസന്‍സ് ടെസ്റിന്റെയും, ഡ്രൈവേഴ്സ് ബാഡ്ജ് ടെസ്റിന്റെയും നിലവിലുള്ള പരീക്ഷാരീതി എന്തെന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുതപരീക്ഷകള്‍ക്കു വ്യക്തമായ സിലബസ് നിശ്ചയിച്ച്, കമ്പ്യൂട്ടര്‍വത്ക്കരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)കമ്പ്യൂട്ടര്‍വത്ക്കരിക്കാനുള്ള സാങ്കേതികതടസ്സം എന്താണെന്നു വിശദമാക്കുമോ; പ്രസ്തുതതടസ്സം പരിഹരിക്കാന്‍ എത്ര കാലം വേണ്ടി വരുമെന്നറിയിക്കുമോ;

(ഡി)കമ്പ്യൂട്ടര്‍വത്ക്കരണം, അഴിമതിയും എം.വി..മാരുടെ ജോലിഭാരവും കുറയ്ക്കാന്‍ സഹായിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, കമ്പ്യൂട്ടര്‍വത്ക്കരണം നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?

2087

കെ.എസ്.ആര്‍.ടി.സി യുടെ മൂലധനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()കെ.എസ്.ആര്‍.ടി.സി യുടെ നിലവിലുള്ള മൂലധനം എത്രയാണ്; ഈ സര്‍ക്കാര്‍ പുതുതായി എത്ര കോടി രൂപ മൂലധനമായി നല്‍കുകയുണ്ടായി;

(ബി)നിലവില്‍ പുതിയ എത്ര ബസ്സുകള്‍ ആവശ്യമാണെന്നും അതിനായി എന്തു തുക ആവശ്യമായി വരുമെന്നും അറിയിക്കുമോ;

(സി)കെ.എസ്.ആര്‍.ടി.സി യുടെ കടം വാങ്ങാനുള്ള ശേഷി പരമാവധി എത്രയാണ്;

(ഡി)നിലവില്‍ കെ.എസ്.ആര്‍.ടി.സി യ്ക്ക് പ്രവര്‍ത്തിക്കാന്‍ എന്ത് തുകയുടെ ആവശ്യം ഉണ്ട്; സംസ്ഥാന സര്‍ക്കാര്‍ എന്ത് തുക നല്‍കിയിട്ടുണ്ട്; ഇനിയും വേണ്ടിവരുന്ന തുക ഏതെല്ലാം രീതിയില്‍ സ്വരൂപീക്കാന്‍ ഉദ്ദേശിക്കുന്നു ?

2088

കെ.എസ്.ആര്‍.ടി.സി. യ്ക്ക് ലഭിച്ച കേന്ദ്ര സഹായം

ശ്രീ. കെ. കെ. നാരായണന്‍

കെ.എസ്.ആര്‍.ടി.സി. യുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്രത്തിനോടാവശ്യപ്പെട്ട് എന്തെല്ലാം സഹായങ്ങള്‍ നേടിയെടുത്തു എന്ന് വ്യക്തമാക്കാമോ?

2089

കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിസന്ധി പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സമിതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിസന്ധി പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സമിതി രൂപീകരിച്ചിരുന്നോ;

(ബി)പ്രസ്തുത സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്താണെന്ന് വ്യക്തമാക്കുമോ;

(സി)കെ.എസ്.ആര്‍.ടി.സി.ക്ക് സപ്ളൈകോ പമ്പുകളില്‍ നിന്നും ഡീസല്‍ നല്‍കുന്നതിന് പ്രസ്തുത സമിതിയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നോ; പ്രസ്തുത നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

2090

ജന്‍റെം ബസുകളുടെ അറ്റകുറ്റപണികള്‍

ശ്രീ.മോന്‍സ് ജോസഫ്

()ജന്‍റെം പദ്ധതിയനുസരിച്ച് കെ.എസ്.ആര്‍.ടി.സി യ്ക്ക് എത്ര ബസ്സുകളാണ് നഗരസഭകള്‍ നല്‍കിയത്;

(ബി)പ്രസ്തുത ബസ്സുകളുടെ അറ്റകുറ്റപണികള്‍ ആരാണ് വഹിക്കുന്നത്; എത്ര ബസുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്നു;

(സി)പ്രവര്‍ത്തന രഹിതമായ ബസ്സുകള്‍ സര്‍വീസ് നടത്തുന്നതിന് കെ.എസ്.ആര്‍.ടി.സി നടപടി സ്വീകരിക്കുമോ;

(ഡി)ജന്‍റെം ബസ്സുകളുടെ സ്പെയര്‍ പാര്‍ട്സും അറ്റകുറ്റപണികള്‍ക്കുള്ള സാങ്കേതിക വിദ്യയും കെ.എസ്.ആര്‍.ടി.സി യ്ക്ക് ലഭിക്കുന്നുണ്ടോ; പുതിയ സാങ്കേതിക വിദ്യയ്ക്ക് അനുസരിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പരിശീലിപ്പിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ പരിശീലനത്തിന് നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.