Q.
No |
Questions
|
1931
|
ഫോണ്‍
ചോര്‍ത്തല്‍
ശ്രീ.
രാജു
എബ്രഹാം
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
എത്ര
വ്യക്തികളുടെ
ഫോണുകള്‍
ചോര്‍ത്തുന്നതിനാണ്
അനുവാദം
നല്‍കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)നിലവില്‍
എത്ര
വ്യക്തികളുടെ
ഫോണ്‍
സംഭാഷണം
ചോര്‍ത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)ഏതെല്ലാം
വ്യക്തികളുടെ
ഫോണുകളാണ്
ചോര്‍ത്തല്‍
അനുമതി
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ; |
1932 |
പാസ്പോര്‍ട്ട്
അപേക്ഷയില്‍
തീര്‍പ്പുകല്‍പ്പിക്കാന്‍
സമയപരിധി
ശ്രീ.
എന്‍.
എ. നെല്ലിക്കുന്ന്
(എ)പാസ്പോര്‍ട്ട്
അപേക്ഷയില്‍
തീര്‍പ്പുകല്‍പ്പിക്കാന്‍
സമയപരിധി
നിശ്ചയിച്ചിട്ടുള്ള
സാഹചര്യത്തില്‍
പോലീസ്
വെരിഫിക്കേഷന്‍
നടപടി
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
നല്‍കാന്‍
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍,
സമയപരിധി
നിശ്ചയിക്കുമോ;
(ബി)കാസറഗോഡ്
ജില്ലയില്‍
പാസ്പോര്‍ട്ട്
വെരിഫിക്കേഷനില്‍
അനാവശ്യകാലതാമസം
വരുത്തുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ജില്ലയില്‍
ഏതു
തീയതി
വരെ
വെരിഫിക്കേഷനു
ലഭിച്ച
അപേക്ഷകളില്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ട്;
(ഡി)01.03.2013
വരെ
ലഭിച്ചതില്‍
ഇനി എത്ര
അപേക്ഷകളിന്മേല്‍
റിപ്പോര്‍ട്ട്
നല്‍കാനുണ്ട്;
അതില്‍
ഏറ്റവും
പഴക്കമുള്ള
അപേക്ഷ
വെരിഫിക്കേഷനായി
ലഭിച്ച
തീയതി
എന്നാണെന്നു
വെളിപ്പെടുത്തുമോ? |
1933 |
ചാലക്കുടി
പോലീസ്
സ്റേഷനില്‍
ജനമൈത്രി
പോലീസ്
ശ്രീ.
ബി. ഡി.
ദേവസ്സി
(എ)ജനമൈത്രി
പോലീസ്
പദ്ധതി
നടപ്പാക്കിയ
പോലീസ്
സ്റേഷനുകളില്‍
ഇതിനായി
ആവശ്യത്തിന്
പോലീസുകാരെ
നിയമിച്ചിട്ടുണ്ടോ;
(ബി)ചാലക്കുടി
പോലീസ്
സ്റേഷനില്‍
ജനമൈത്രി
പോലീസ്
പ്രവര്‍ത്തനത്തിനായി
ആവശ്യത്തിന്
ഉദ്യോഗസ്ഥര്‍
ഇല്ലാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
1934 |
ജനമൈത്രി
പദ്ധതി
ശ്രീ.
പി. ഉബൈദുള്ള
ജനമൈത്രി
പോലീസ്
പദ്ധതി
നടപ്പാക്കിയ
സ്ഥലങ്ങളില്‍
കുറ്റകൃത്യ
നിരക്ക്
കുറഞ്ഞ്
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ? |
1935 |
സൈബര്‍
കുറ്റകൃത്യങ്ങള്‍
ശ്രീ.
എ. കെ.
ബാലന്‍
(എ)സംസ്ഥാനത്ത്
നിലവില്‍
എത്ര
സൈബര്‍
പോലീസ്
സ്റേഷനുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ
;
(ബി)സൈബര്‍
കുറ്റകൃത്യങ്ങള്‍
അന്വേഷിക്കുന്നതിനുള്ള
പ്രത്യേക
സെല്‍
പോലീസില്‍
രൂപീകരിച്ചിട്ടുണ്ടോ
; എങ്കില്‍
എന്നാണ്
ആരംഭിച്ചത്
; സെല്ലിന്റെ
ഘടന
വിശദമാക്കുമോ
;
(സി)സൈബര്‍
കുറ്റകൃത്യങ്ങളുമായി
ബന്ധപ്പെട്ട്
ഇതുവരെ
എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്
; എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയതു. എത്ര
കേസ്സുകള്‍
കോടതിയുടെ
പരിഗണനയിലാണ്
; എത്ര
കേസ്സുകളില്‍
പ്രതികളെ
കോടതി
ശിക്ഷിച്ചിട്ടുണ്ട്
; എത്ര
പേരെ
കോടതി
വെറുതെ
വിട്ടു ;
(ഡി)സൈബര്‍
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ
; ഏതെല്ലാം
രീതിയിലുള്ള
കുറ്റകൃത്യങ്ങളാണ്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളത്
വ്യക്തമാക്കാമോ
? |
1936 |
സി.ബി.ഐ
അന്വേഷിക്കുന്ന
കേസുകള്‍
ശ്രീ.
കെ. മുഹമ്മദുണ്ണി
ഹാജി
(എ)സംസ്ഥാനത്ത്
ഇപ്പോള്‍
സി. ബി.
ഐ
അന്വേഷിച്ചു
വരുന്ന
എത്ര
കേസുകള്‍
ഉണ്ട്; അവ
ഏതെല്ലാമാണ്;
വിശദാംശം
നല്‍കുമോ;
(ബി)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
എത്ര
കേസുകള്‍
സി. ബി.
ഐ
ക്ക്
കൈമാറിയിട്ടുണ്ട്;
അവ
ഏതെല്ലാമാണ്? |
1937 |
പുതിയ
പോലീസ്
സ്റേഷനുകള്‍
ശ്രീ.
ജെയിംസ്
മാത്യു
(എ)സംസ്ഥാനത്ത്
പുതുതായി
പോലീസ്
സ്റേഷനുകള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
ഇതിനുള്ള
ലിസ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(സി)പുതിയ
പോലീസ്
സ്റേഷനുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ
?
|
1938 |
ഫോറന്‍സിക്
വിദഗ്ദ്ധരുടെ
തസ്തിക
വര്‍ദ്ധിപ്പിക്കാന്‍
നടപടി
പ്രൊഫ.
സി. രവീന്ദ്രനാഥ്
(എ)ഫോറന്‍സിക്
പരിശോധന
പൂര്‍ത്തിയാകാത്ത
കേസ്സുകളുടെ
എണ്ണം
എത്രയെന്നു
വ്യക്തമാക്കുമോ;
(ബി)സംസ്ഥാന
പോലീസില്‍
ഇപ്പോഴുള്ള
ഫോറന്‍സിക്
വിദഗ്ദ്ധരുടെയും
ക്രിമിനോളജിസ്റുകളുടെയും
എണ്ണം
വ്യക്തമാക്കുമോ;
ഇവരില്‍
ഫോറന്‍സിക്
സയന്‍സ്
ബിരുദാനന്തരബിരുദമുള്ള
എത്രപേര്‍
ഉണ്ടെന്നു
വ്യക്തമാക്കുമോ;
(സി)ജസ്റിസ്
കെ. ടി.
തോമസ്
അദ്ധ്യക്ഷനായ
സമിതിയുടെ
ശുപാര്‍ശ
പ്രകാരം
കേരളത്തില്‍
ആവശ്യമായ
ഫോറന്‍സിക്
വിദഗ്ദ്ധരുടെ
തസ്തിക
എത്രയെന്നു
വ്യക്തമാക്കുമോ;
(ഡി)സംസ്ഥാന
പോലീസില്‍
ഫോറന്‍സിക്
വിദഗ്ദ്ധരുടെ
എത്ര
തസ്തികകളാണു
നിലവിലുള്ളതെന്നു
വ്യക്തമാക്കുമോ;
ഇതു
വര്‍ദ്ധിപ്പിക്കുന്നതിനു
നടപടി
സ്വീകരിക്കുമോ? |
1939 |
പോലീസ്
സേനയുടെ
അംഗബലം
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)കേരളാ
പോലീസ്
സേനയില്‍
ആംഡ്
പോലീസ്, റിസര്‍വ്
പോലീസ്, ലോക്കല്‍
പോലീസ്
എന്നീ
വിഭാഗങ്ങളിലായുളള
അംഗസംഖ്യ
വ്യക്തമാക്കുമോ;
(ബി)വനിതകള്‍,
പുരുഷന്‍മാര്‍
എന്നിവരുടെ
വെവ്വേറെകണക്ക്
ലഭ്യമാക്കാമോ; |
1940 |
പോലീസ്
സേനയുടെ
നവീകരണം
ശ്രീ.
ബെന്നി
ബെഹനാന്‍
,,
വര്‍ക്കല
കഹാര്‍
,,
കെ. മുരളീധരന്‍
,,
സണ്ണി
ജോസഫ്
(എ)പോലീസ്
സേനയെ
നവീകരിക്കുന്നതിനും
പൊതുജനങ്ങളോടുള്ള
സമീപനങ്ങളില്‍
കാതലായ
മാറ്റം
വരുത്തുന്നതിനും
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്;
വിശദമാക്കുമോ;
(ബി)ഉദ്യോഗസ്ഥര്‍ക്ക്
പരിശീലനത്തിന്റെ
ഭാഗമായി
ബിഹേവിയര്‍
തെറാപ്പി
ഉള്‍പ്പെടുത്തുന്ന
കാര്യം
പരിഗണിക്കുമോ;
വിശദാംശം
എന്തെല്ലാം;
(സി)ഇതിനായി
എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ
? |
1941 |
സര്‍ക്കാര്‍
ഉദ്യോഗസ്ഥരെ
കേസുകളില്‍പ്പെടുത്തുന്ന
പ്രവണത
ശ്രീ.
എം. പി.
വിന്‍സെന്റ്
(എ)സിവില്‍
തര്‍ക്കങ്ങളില്‍
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കെതിരെ
ക്രിമിനല്‍
കേസ് നല്‍കി
യഥാര്‍ത്ഥ
കുറ്റവാളികള്‍
രക്ഷപ്പെടുന്ന
പ്രവണത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സിവില്‍
തര്‍ക്കങ്ങളില്‍
എതിര്‍കക്ഷി
ഉദ്യോഗസ്ഥനാണെങ്കില്‍
അയാള്‍ക്കെതിരെ
ക്രിമിനല്‍
കേസ് നല്‍കി
സിവില്‍
കേസ്
പിന്‍വലിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഈ
പ്രവണത
തടയുന്നതിന്
നടപടി
സ്വീകരിക്കുമോ? |
1942 |
പട്ടികജാതി-പട്ടികഗോത്ര
വര്‍ഗ്ഗങ്ങള്‍ക്ക്
എതിരെയുള്ളഅതിക്രമങ്ങള്‍
ശ്രീ.
ബെന്നി
ബെഹനാന്‍
,,
ഷാഫി
പറമ്പില്‍
,,
സി. പി.
മുഹമ്മദ്
,,
പാലോട്
രവി
(എ)പട്ടികജാതി-പട്ടികഗോത്രവര്‍ഗ്ഗങ്ങള്‍ക്ക്
എതിരെയുള്ള
അതിക്രമങ്ങള്‍
കൈകാര്യം
ചെയ്യുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ
;
(ബി)ഇതിനായി
സ്പെഷ്യല്‍
മൊബൈല്‍
സ്ക്വാഡുകള്‍
രൂപീകരിക്കുന്ന
കാര്യം
പരിഗണിക്കുമോ
; വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഇതിനായി
എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്
; വിശദമാക്കുമോ
? |
1943 |
പട്ടികജാതിക്കാരുമായി
ബന്ധപ്പെട്ട
കേസുകള്‍
ശ്രീ.
സി. കൃഷ്ണന്‍
(എ)2002-2012
കാലയളവില്‍
സംസ്ഥാനത്ത്
പട്ടികജാതിക്കാരുമായി
ബന്ധപ്പെട്ട
എത്ര
കേസുകളാണ്
രജിസ്റര്‍
ചെയ്തിട്ടുളളത്;
(ബി)പ്രസ്തുത
കേസുകളില്‍
എത്ര
കേസുകളാണ്
പോലീസ്
സ്റേഷനില്‍
വെച്ച്
പരിഹരിച്ചതെന്നും,
എത്ര
കേസുകള്‍
തീര്‍പ്പായെന്നും,
ബാക്കി
എത്ര
കേസുകള്‍
കോടതിയുടെ
പരിഗണനയിലാണെന്നും
അറിയിക്കുമോ? |
1944 |
പട്ടികജാതി-വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരായ
അക്രമങ്ങള്‍
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
പട്ടികജാതി-വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരായ
എത്ര
അക്രമകേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)എത്ര
കേസ്സുകളില്‍
കോടതിയില്‍
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
പറയാമോ;
(സി)ഈ
കാലയളവില്‍
ഇതുമായി
ബന്ധപ്പെട്ട്
എത്ര
കേസുകളില്‍
കോടതി
ശിക്ഷ
വിധിക്കുകയോ
തീര്‍പ്പാക്കുകയോ
ചെയ്തിട്ടുണ്ടെന്നും
അതിന്റെ
വിശദാംശങ്ങളും
ലഭ്യമാക്കാമോ? |
1945 |
സ്ഫോടക
വസ്തു
കൈവശം
വച്ചതുമായി
ബന്ധപ്പെട്ടകേസുകള്‍
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
സ്ഫോടക
വസ്തുക്കളുമായി
എത്ര
പേര്‍
പിടിയിലായിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)പിടിയിലായവരുടെ
പേരും
ജില്ലയും
വ്യക്തമാക്കാമോ;
(സി)എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തുവെന്നും
എത്ര
പേരെ
ശിക്ഷിച്ചുവെന്നും
അറിയിക്കാമോ? |
1946 |
എസ്.ഐ.
നിയമനം
ത്വരിതപ്പെടുത്താന്‍
നടപടി
ശ്രീ.
പി. തിലോത്തമന്‍
(എ)2007
-ലെ
വിജ്ഞാപനത്തിലൂടെ
പോലീസ്
വകുപ്പിലേയ്ക്ക്
സബ് ഇന്‍സ്പെക്ടര്‍മാരെ
തെരഞ്ഞെടുക്കുന്നതിനുവേണ്ടി
നടത്തിയ
പി.എസ്.സി.
പരീക്ഷ
റാങ്ക്
ലിസ്റില്‍
നിന്നും
എത്ര
പേരെ
നിയമിച്ചു
എന്നു
വ്യക്തമാക്കുമോ;
ബി)നിയമനം
വൈകുന്നതുമൂലം
റാങ്ക്ലിസ്റില്‍
ഉള്‍പ്പെട്ട
40 വയസ്സിലധികം
പ്രായമുള്ളവര്‍ക്ക്
നിയമനത്തിന്റെ
ഭാഗമായ
ട്രെയിനിംഗ്
വളരെ
ബുദ്ധിമുട്ടായിരിക്കുമെന്ന്
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കുവാന്‍
എന്തു
നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ;
(സി)നിലവില്‍
സബ് ഇന്‍സ്പെക്ടര്‍മാരുടെ
എത്ര
ഒഴിവുകളാണുളളത്
എന്ന്
വ്യക്തമാക്കുമോ;
(ഡി)നിലവിലുള്ള
ലിസ്റില്‍
നിന്നും
സബ് ഇന്‍സ്പെക്ടര്‍
തസ്തികയിലേയ്ക്ക്
നിയമനം
നടത്തേണ്ടതില്ല
എന്ന്
തീരുമാനിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എത്രയും
വേഗം
നിയമനം
നടത്തുവാന്‍
നടപടി
സ്വീകരിക്കുമോ? |
1947 |
കാസര്‍കോഡ്
ജില്ലയിലെ
വര്‍ഗ്ഗീയ
സ്വഭാവമുള്ള
കേസ്സുകള്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍(ഉദുമ)
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍ഗോഡ്
ജില്ലയില്‍
വര്‍ഗ്ഗീയ
സ്വഭാവമുള്ള
എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)ഏതൊക്കെ
പോലീസ്
സ്റേഷനുകീഴില്‍
ഏതൊക്കെ
സംഭവത്തിന്റെ
പേരിലാണ്
കേസ്സ്
എടുത്തിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)കേസ്സിലെ
എല്ലാ
പ്രതികളേയും
അറസ്റ്
ചെയ്തിട്ടുണ്ടോ
എന്നും~ ഇവര്‍ക്കെതിരെയുള്ള
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ
എന്നും
വിശദമാക്കാമോ? |
1948 |
കാസര്‍ഗോഡ്
ജില്ലയിലെ
പോലീസ്
ഉദ്യോഗസ്ഥരുടെസ്ഥലംമാറ്റം
ശ്രീ.
എന്‍.
എ. നെല്ലിക്കുന്ന്
(എ)കാസര്‍ഗോഡ്
ജില്ലയിലെ
പോലീസ്
സ്റേഷനുകളില്‍
പോലീസുദ്യോഗസ്ഥര്‍
പീരിയോഡിക്കല്‍
ട്രാന്‍സ്ഫറില്ലാതെ
സ്ഥിരമായി
ജോലി
ചെയ്യുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കാസര്‍ഗോഡ്
ടൌണ്‍
പോലീസ്
സ്റേഷനില്‍
എത്ര
ഉദ്യോഗസ്ഥര്‍
ജോലി
നോക്കുന്നുണ്ട്;
ഓരോരുത്തരും
എന്നുമുതല്‍
ആ
സ്റേഷനില്‍
ജോലി
നോക്കുന്നുണ്ടെന്നും
ആ
ജില്ലയില്‍
മൊത്തം
എത്ര വര്‍ഷം
തുടര്‍ച്ചയായി
ജോലി
ചെയ്തിട്ടുണ്ടെന്നും
ഉള്ള
വിശദവിവരം
നല്കുമോ?
(സി)സ്ഥാപിത
താല്പര്യക്കാരായ
ചില
ഉദ്യോഗസ്ഥര്‍
സ്ഥിരമായി
ഒരേ
സ്റേഷനില്‍
ജോലി
നോക്കുന്നത്
അവിടത്തെ
ക്രമസമാധാന
പാലന
വീഴ്ചയ്ക്കും
കുറ്റകൃത്യങ്ങള്‍ക്കുള്ള
പ്രേരണയ്ക്കും
കാരണമാകുന്നു
എന്നത്
പരിഗണിച്ച്
നിശ്ചിത
കാലാവധി
കഴിഞ്ഞു
ജോലി
നോക്കുന്നവരെ
സ്ഥലം
മാറ്റാന്‍
നിര്‍ദ്ദേശം
നല്കുമോ? |
1949 |
വ്യാജനോട്ടുകേസ്സുകള്‍
നാഷണല്‍
ഇന്‍വെസ്റിഗേഷന്‍
ഏജന്‍സിക്കു
കൈമാറാന്‍
നടപടി
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)കാസര്‍ഗോഡ്
ജില്ലയില്‍
കാഞ്ഞങ്ങാട്
മലബാര്‍
ഗോള്‍ഡ്
ജ്വല്ലറിയില്‍
വ്യാജ
ഇന്ത്യന്‍
കറന്‍സി
നല്‍കി
സ്വര്‍ണ്ണം
വാങ്ങാന്‍
ശ്രമിച്ച
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍,
ഇതു
സംബന്ധിച്ച
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
വിശദാംശം
അറിയിക്കുമോ;
(സി)അന്വേഷണം
നാഷണല്‍
ഇന്‍വെസ്റിഗേഷന്‍
ഏജന്‍സിക്കു
കൈമാറിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
അറിയിക്കുമോ;
(ഡി)സംസ്ഥാനത്ത്
സമാനമായ
കേസ്സുകള്‍
ഇന്‍വെസ്റിഗേഷന്‍
ഏജന്‍സിക്കു
കൈമാറിയിട്ടുള്ള
സാഹചര്യത്തില്‍
മേല്‍പ്പറഞ്ഞ
കേസ്
പ്രസ്തുത
ഏജന്‍സിക്കു
കൈമാറുന്നതിനുള്ള
തടസ്സമെന്താണെന്നു
വിശദമാക്കുമോ? |
1950 |
സ്കൂളില്‍
പ്രധാനാധ്യാപകന്‍
കുട്ടികളെ
പീഡിപ്പിച്ച
വിഷയം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)കാസര്‍ഗോഡ്
ജില്ലയില്‍
ചെറുവത്തൂര്‍
ഉപജില്ലാ
പരിധിയിലുള്ള
സ്കൂളില്‍
പ്രധാനാധ്യാപകന്‍
കുട്ടികളെ
പീഡിപ്പിച്ച
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഇതു
സംബന്ധിച്ച്
കേസ്
രജിസ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശം
അറിയിക്കാമോ? |
1951 |
പാര്‍ട്ടി
ഓഫീസ്
ആക്രമണം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സി.പി.ഐ
(എം) കാസര്‍ഗോഡ്
ജില്ലാ
കമ്മിറ്റി
ഓഫീസ്
എത്ര
പ്രാവശ്യം
ആക്രമിക്കപ്പെട്ടിട്ടുണ്ട്;
(ബി)എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
ആരൊക്കെയാണ്
പ്രതികള്‍;
പ്രതികളെ
എല്ലാവരേയും
അറസ്റ്
ചെയ്തിട്ടുണ്ടോ;
വിശദാംശം
അറിയിക്കാമോ? |
1952 |
പെരിങ്ങോം
പോലീസ്
സ്റേഷന്‍
വിഭജനം
ശ്രീ.
സി. കൃഷ്ണന്‍
(എ)പുതുതായി
പോലീസ്
സ്റേഷനുകള്‍
അനുവദിക്കാനുളള
പ്രൊപ്പോസലുകള്‍
പരിഗണനയിലുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)കണ്ണൂര്‍
ജില്ലയില്‍
പെരിങ്ങോം
പോലീസ്
സ്റേഷന്‍
വിഭജിച്ച്
ചെറുപുഴ
ആസ്ഥാനമായി
പുതിയ
പോലീസ്
സ്റേഷന്‍
രൂപീകരിക്കാനുളള
പ്രൊപ്പോസലിന്റെ
നിലവിലുളള
അവസ്ഥ
വിശദമാക്കാമോ? |
1953 |
മരണത്തിലെ
ദുരൂഹത
ശ്രീ.അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)മലപ്പുറം
ജില്ലയിലെ
തലക്കടത്തൂര്‍
സുലൈമാന്‍
പടി
സ്വദേശി
മുളിയാട്ടില്‍
മുഹമ്മദ്
മൊഹിനുദ്ദീന്‍
എന്നയാള്‍
വിദേശത്ത്
വച്ച്
മരണപ്പട്ടുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ജക്കാര്‍ത്തയിലെ
ഇന്ത്യന്‍
എംബസി
ഇക്കാര്യം
സ്ഥിരീകരിക്കാത്തതിനാല്‍
ദുരൂഹത
നിലനില്‍ക്കുന്ന
കാര്യം
അറിയാമോ;
(സി)ദുരൂഹത
അകറ്റി
കുടുംബത്തിന്റെ
മാനസിക
പ്രയാസങ്ങള്‍
ദുരീകരിക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ? |
1954 |
പ്രതിമ
തകര്‍ത്തവര്‍ക്കെതിരെ
നടപടി
ഡോ.
കെ. ടി.
ജലീല്‍
(എ)മലപ്പുറം,
കോട്ടക്കല്‍
രാജാസ്
ഗവണ്‍മെന്റ്
ഹയര്‍
സെക്കന്‍ഡറി
സ്കൂളില്‍
സ്ഥാപിച്ച
ഒ. വി.
വിജയന്റെ
പ്രതിമ
തകര്‍ക്കപ്പെട്ട
സംഭവത്തില്‍
പോലീസ്
അന്വേഷണം
നടത്തുന്നുണ്ടോ;
ബി)എങ്കില്‍
അന്വേഷണ
ചുമതല
ആര്‍ക്കാണ്;
(സി)അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ;
കുറ്റക്കാരെ
കണ്ടെത്തിയോ;
ഇല്ലെങ്കില്‍
അന്വേഷണം
എന്ന്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കാമോ? |
1955 |
പൊന്നാനിയില്‍
തീരദേശ
പോലീസ്
സ്റേഷന്‍
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനിയില്‍
തീരദേശ
പോലീസ്
സ്റേഷന്‍
അനുവദിച്ച്
ഉത്തരവായിട്ടുണ്ടോ;
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)എങ്കില്‍
അത്
തുടങ്ങുന്നതിന്
സ്ഥലം/കെട്ടിടം
എന്നിവ
കണ്ടെത്തിയിട്ടുണ്ടോ;
എവിടെയാണെന്ന്
വിശദമാക്കാമോ;
(സി)പ്രസ്തുത
സ്റേഷന്‍
തുടങ്ങുന്നതിന്
എന്താണ്
തടസ്സമെന്ന്
വിശദമാക്കാമോ:
(ഡി)സ്റേഷന്‍
എന്ന്
തുടങ്ങാനാകും
എന്ന്
വിശദമാക്കാമോ?
|
1956 |
തിരൂര്‍
ആസ്ഥാനമായി
പോലീസ്
സമുച്ചയം
ശ്രീ.
സി. മമ്മൂട്ടി
(എ)തിരൂര്‍
ആസ്ഥാനമായി
വിവിധ
പോലീസ്
സ്റേഷനുകള്‍ക്ക്
ഒരു
പോലീസ്
സമുച്ചയം
നിര്‍മ്മിക്കണമെന്ന
ആവശ്യത്തിന്മേല്‍
എന്തെങ്കിലും
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
ഇത്
എന്നത്തേയ്ക്ക്
നടപ്പിലാക്കാനാണ്
തീരുമാനിച്ചിട്ടുളളത്;
(ബി)തിരൂരില്‍
വിവിധ
സ്ഥലങ്ങളില്‍,
പരിമിതമായ
സൌകര്യത്തില്‍
പോലീസ്
ആഫീസുകള്‍
പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കാന്‍
എന്തു
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)തിരൂരില്‍
പോലീസ്
വകുപ്പ് 2013-14-ല്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളും,
പരിപാടികളും,
എന്തെല്ലാമെന്ന്
വിശദമാക്കുമോ? |
1957 |
അനധികൃതമായി
മരംമുറിച്ച
സംഭവം
ശ്രീമതി
ഗീതാ
ഗോപി
(എ)തൃശ്ശൂര്‍
ടൌണില്‍
രാമനിലയം
സ്റേഡിയം
റോഡില്‍
പൊതു
സ്ഥലത്ത്
അനധികൃതമായി
മരംമുറിച്ചതു
സംബന്ധിച്ച
എന്തെങ്കിലും
പരാതി
ലഭിച്ചിട്ടുണ്ടോ
; എങ്കില്‍
പരാതി
നല്കിയത്
ആരെല്ലാമാണെന്ന്
വ്യക്തമാക്കുമോ
;
(ബി)ഇതിന്‍മേല്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ
;
(സി)അനധികൃത
മരംമുറി
നടന്നിട്ടുണ്ടോ;
വിശദീകരിക്കാമോ
;
(ഡി)അനധികൃതമായി
മരംമുറിച്ചതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ
? |
1958 |
പോലീസ്
നടപടിയെ
തുടര്‍ന്നുള്ള
മരണങ്ങള്‍
ശ്രീ.
എളമരം
കരീം
ഡോ.
കെ. ടി.
ജലീല്‍
ശ്രീ.
എ. പ്രദീപ്കുമാര്‍
,,
പുരുഷന്‍
കടലുണ്ടി
(എ)കോഴിക്കോട്
ജില്ലയില്‍
കഴിഞ്ഞ 3 ആഴ്ചകള്‍ക്കിടയില്‍
പോലീസ്
നടപടിയെ
തുടര്‍ന്ന്
സനല്‍രാജ്,
ജയാനന്ദന്‍,
മഹേഷ്,
രാജേഷ്
എന്നീ
നാലുപേര്‍
വ്യത്യസ്ത
സാഹചര്യങ്ങളില്‍
മരണപ്പെടാനിടയായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സംഭവങ്ങളെ
തുടര്‍ന്ന്,
ജനങ്ങള്‍ക്കിടയില്‍
പോലീസിനെക്കുറിച്ച്
വ്യാപകമായ
പരാതിയുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പോലീസിന്റെ
ഭാഗത്തുനിന്നുള്ള
അതിക്രമങ്ങള്‍
അവസാനിപ്പിക്കുവാന്‍
നടപടി
കൈക്കൊള്ളുമോ? |
1959 |
കോഴിക്കോട്
മാങ്കാവ്
ബൈപ്പാസ്
റോഡില്‍
ബൈക്ക്യാത്രികര്‍
മരണമടഞ്ഞ
സംഭവം
ശ്രീ.
എം. എ.
ബേബി
ഡോ.
തോമസ്
ഐസക്
ശ്രീ.
എളമരം
കരീം
''
എസ്. രാജേന്ദ്രന്‍
(എ)കോഴിക്കോട്
മാങ്കാവ്
ബൈപ്പാസ്
റോഡില്‍
തിരുവണ്ണൂര്‍
ജംഗ്ഷനില്‍
പന്നിയങ്കര
പോലീസ്
എസ്.ഐ.യുടെ
നേതൃത്വത്തില്‍
2013 മാര്‍ച്ച്
9 ന്
രാത്രി
വാഹന
പരിശോധന
നടത്തിയിരുന്നോ;
(ബി)എങ്കില്‍,
പരിശോധനയ്ക്കിടയില്‍
ഹെല്‍മറ്റ്
ധരിക്കാതെ
ബൈക്കോടിച്ച്
വന്ന
മഹേഷ്, രാജേഷ്
എന്നിവരെ
തടഞ്ഞ്
നിര്‍ത്താന്‍
ശ്രമം
നടക്കുകയുണ്ടായോ;
(സി)ബൈക്ക്
യാത്രികരില്‍,
പിറകില്‍
ഇരിക്കുകയായിരുന്ന
യാത്രക്കാരന്റെ
ഷര്‍ട്ടില്‍
എസ്.ഐ.
കയറിപ്പിടിച്ച്
വലിച്ചതിനെ
തുടര്‍ന്ന്
ബൈക്ക്
യാത്രക്കാര്‍
ഓടിക്കൊണ്ടിരുന്ന
ബസ്സിന്റെ
അടിയില്‍പ്പെട്ട്
മരണപ്പെട്ടതായ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഈ
സംഭവത്തില്‍
കുറ്റക്കാരനായ
എസ്.ഐ.യുടെ
പേരില്‍
എന്തു
നടപടി
സ്വീകരിച്ചു? |
1960 |
ബസ്
കണ്ടക്ടറുടെ
ആത്മഹത്യ
ശ്രീ.
എളമരം
കരീം
(എ)കോഴിക്കോട്
പാലാഴി- മുക്കത്ത്കാവ്
റൂട്ടിലോടുന്ന
സിറ്റി
ബസ്സിലെ
കണ്ടക്ടര്‍
ആത്മഹത്യ
ചെയ്തത്
കസബ
സ്റേഷനില്‍
നിന്നുളള
പോലീസിന്റെ
ഭീഷണി
മൂലമാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)തന്റെ
ആത്മഹത്യക്ക്
കാരണം
പോലീസ്
കള്ളക്കേസില്‍
കുടുക്കുമെന്ന
ഭിഷണിയാണെന്ന്
മരണപ്പെട്ട
ജയാനന്ദന്‍
എഴുതിവെച്ച
കത്തുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ജയാനന്ദന്റെ
ആത്മഹത്യക്ക്
പിന്നില്‍
പോലീസിന്റെ
നടപടി
ഒരു
കാരണമാണോ
എന്ന്
അന്വേഷണം
നടത്തിയോ;
(ഡി)എങ്കില്‍
എന്താണ്
അന്വേഷണ
റിപ്പോര്‍ട്ട്
എന്ന്
വ്യക്തമാക്കുമോ? |
<<back |
next page>>
|