UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1961

അനധികൃത വാഹനപരിശോധന

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയില്‍ രണ്ടു പേരുടെ മരണത്തിനും തുടര്‍ന്നുണ്ടായ കലാപത്തിനും കാരണമായ സംഭവം എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ;

(ബി)വാഹനപരിശോധന സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി (നമ്പര്‍.യു1/17273/2012 സര്‍ക്കുലര്‍ നമ്പര്‍.6/12) 28.03.12 ന് ഇറക്കിയ സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റേഷനുകളിലും ലഭിച്ചു എന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ;

(സി)എങ്കില്‍ അത് അനുസരിച്ച് പ്രവര്‍ത്തിക്കാനുളള ബാധ്യത പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ഡി)ഈ ഉത്തരവ് വന്നതിനുശേഷം പോലീസിന്റെ ഒളിഞ്ഞിരുന്നുളള വാഹന പരിശോധനയിലൂടെ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നും എത്ര അപകടങ്ങള്‍ ഉണ്ടായി എന്നും വ്യക്തമാക്കുമോ;

()ഈ പരിശോധനകള്‍ സംസ്ഥാന പോലീസ് ചീഫിന്റെ ഉത്തരവ് പരസ്യമായി ലംഘിച്ചിട്ടുളളതാണെങ്കില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുമോ?

1962

പെണ്‍കുട്ടിയെ കാണാതായ സംഭവം

ശ്രീ. പി. റ്റി. . റഹീം

()കോഴിക്കോട് മാവൂര്‍ പോലീസ് സ്റേഷന്‍ പരിധിയില്‍ പെരുവയല്‍ അംശം കായലം ദേശത്ത് പത്തനാടത്ത് പ്രഭാകരന്‍ നായര്‍ എന്നയാളുടെ മകള്‍ പ്രഷീലയെ കാണാതായതായ പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?

1963

പയ്യോളി മനോജ് കൊലക്കേസ്

ശ്രീ.എളമരം കരീം

()പയ്യോളി മനോജ് കൊലക്കേസില്‍ എത്ര പ്രതികള്‍ക്കെതിരെയാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്;

(ബി)ഈ കേസ് പുനഃരന്വേഷണം നടത്തുന്നുണ്ടോ;

(സി)എങ്കില്‍ ആര്‍ക്കാണ് അന്വേഷണചുമതല എന്ന് വ്യക്തമാക്കുമോ;

(ഡി)കോഴിക്കോട് ക്രൈം ബ്രാഞ്ച് (പി) ഡി.വൈ.എസ്.പി. ഷൌക്കത്തലിക്ക് ഈ കേസന്വേഷണത്തിന്റെ ചുമതലയുണ്ടോ?

1964

പയ്യോളി അയനിക്കാട് സനല്‍രാജിന്റെ ദുരൂഹമരണം

ശ്രീ. എളമരം കരീം

,, പി. റ്റി. . റഹീം

,, ബാബു എം. പാലിശ്ശേരി

ശ്രീമതി കെ. കെ. ലതിക

()പയ്യോളി അയനിക്കാട് എന്ന സ്ഥലത്തെ സനല്‍രാജ് എന്ന ചെറുപ്പക്കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതേക്കുറിച്ച് രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്തു നടപടി സ്വീകരിച്ചു;

(ബി)കോഴിക്കോട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് സനല്‍രാജിനെ ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തിയതും പീഡിപ്പിച്ചതുമാണ് മരണത്തിന് കാരണമായിട്ടുള്ളതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ എന്ത് നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്?

1965

പുതിയ പോലീസ് സ്റേഷന്‍ ആരംഭിക്കുന്നത് സംബന്ധിച്ച്

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കാപ്പാട് കേന്ദ്രീകരിച്ച് പുതിയ പോലീസ് സ്റേഷന്‍ ആരംഭിക്കുന്നത് സംബന്ധിച്ച് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നടപടിയും തീരുമാനവും വ്യക്തമാക്കുമോ;

(ബി)കാപ്പാട് പോലീസ് സ്റേഷന്‍ സംബന്ധിച്ച് ഭരണ വകുപ്പില്‍ ഇപ്പോള്‍ നടന്നുവരുന്ന നടപടികളും ഇത് സംബന്ധിച്ച് നടന്ന കത്തിടപാടുകളും വിശദമാക്കുമോ;

(സി)പ്രസ്തുത കത്തുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ഡി)പോലീസ് സ്റേഷന്‍ ആരംഭിക്കുന്ന നടപടിയുടെ പുരോഗതി വിശദമാക്കാമോ?

1966

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം

ശ്രീമതി കെ. കെ. ലതിക

()കുറ്റ്യാടി പോലീസ് സ്റേഷന്‍ ക്രൈം നമ്പര്‍ 203/2013 കേസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കേസ്സന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുന്നതിനു നടപടി സ്വീകരിക്കുമോ എന്നു വ്യക്തമാക്കുമോ?

1967

വയനാട് ക്രൈംബ്രാഞ്ച് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()വയനാട് ക്രൈംബ്രാഞ്ച് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം കബ്ളക്കാട് ബസ് സ്റാന്‍ഡ് വിപുലീകരണത്തിന് കൈമാറുന്നതു സംബന്ധിച്ച നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത വിഷയം സംബന്ധിച്ച് പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)പ്രസ്തുത റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ?

1968

ജയിലിലെ മരണവും നഷ്ടപരിഹാരവും

ശ്രീ. പി. തിലോത്തമന്‍

()ചേര്‍ത്തല തണ്ണീര്‍മുക്കം പഞ്ചായത്ത് സ്വദേശിയായിരുന്ന ഹരിഭവനില്‍ ഗുരുദാസന്‍ മരുന്നും ചികിത്സയും കിട്ടാതെ ജയിലില്‍ വച്ച് മരണമടഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മരണത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകന്‍ വിഷ്ണു നല്‍കിയ പരാതിയിന്മേല്‍ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കമ്മീഷന്‍ വിധിച്ച നഷ്ടപരിഹാരതുക ബന്ധുക്കള്‍ക്ക് നല്‍കിയോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് ഇത് നല്‍കാന്‍ വൈകുന്നതെന്ന് വ്യക്തമാക്കുമോ;

(സി)നഷ്ടപരിഹാരമായി വിധിച്ച തുക എത്രയും വേഗം ബന്ധുക്കള്‍ക്ക് ലഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)ഇപ്രകാരം പോലീസ് നടപടികളുടെയും കൃത്യവിലോപത്തിന്റെയും പേരില്‍ ജീവന്‍ നഷ്ടപ്പെടുകയും മറ്റു തരത്തിലുള്ള നഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന കേസുകളില്‍ സര്‍ക്കാര്‍ നല്‍കേണ്ട നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കാറുണ്ടോ;

()ഈ ഇനത്തില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര തുക നഷ്ടപരിഹാരമായി നല്‍കേണ്ടിവന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

1969

തെന്മല പോലീസ് സ്റേഷന് സ്വന്തം കെട്ടിടം

ശ്രീ. കെ. രാജു

()പുനലൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട തെന്മലയില്‍ പോലീസ് സ്റേഷന്‍ സ്ഥാപിക്കുന്നതിന് ഒരേക്കറോളം സ്ഥലം വനം വകുപ്പ് അനുവദിച്ച് നല്‍കുവാന്‍ തയ്യാറാണെന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ സാഹചര്യത്തില്‍ യൂസര്‍ ഏജന്‍സിയായ ആഭ്യന്തര വകുപ്പ് വനം വകുപ്പിന് നിയമാനുസൃതം നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ നല്‍കുവാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കുമോ; ഇത്തരം അപേക്ഷ നല്‍കുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി)എങ്കില്‍ പ്രസ്തുത തടസ്സം നീക്കി അപേക്ഷ നല്‍കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കുമോ?

1970

പറമ്പിക്കുളം പോലീസ് ക്വാര്‍ട്ടേഴ്സ് പുതുക്കി പണിയുന്നതിന് നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()പറമ്പിക്കുളം പോലീസ് സ്റേഷനോടനുബന്ധിച്ചുളള പോലീസ് ക്വാര്‍ട്ടേഴ്സ് ഉപയോഗയോഗ്യമല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എത്ര ക്വാര്‍ട്ടേഴ്സുകളാണ് ഇത്തരത്തില്‍ തകര്‍ന്നു കിടക്കുന്നത്; എത്ര വര്‍ഷമായി ഈ ക്വാര്‍ട്ടേഴ്സുകള്‍ ഉപയോഗിക്കാതായിട്ടെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ക്വാര്‍ട്ടേഴുകള്‍ പുതുക്കി പണിയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശം ലഭ്യമാക്കുമോ?

1971

ിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ അറസ്റു ചെയ്യാന്‍ നടപടി

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര മണ്ഡലത്തിലെ പടനിലം ഹയര്‍ സെക്കന്ററി സ്കൂളിലെ 10-ാം ക്ളാസ് വിദ്യാര്‍ത്ഥിനിയെ പീഡപ്പിച്ച കേസിലെ പ്രതികളെ അറസ്റു ചെയ്തിട്ടുണ്ടോ;

(ബി)ഈ കേസില്‍ അന്വേഷണം തൃപ്തികരമല്ല എന്നത് പരിശോധിച്ചിട്ടുണ്ടോ; ഈ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അന്വേഷണ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ മാറ്റിയിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ;

(സി)അടിയന്തിരമായി പ്രതികളെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

1972

ആംഡ് ബറ്റാലിയനിലെ കോണ്‍സ്റബിള്‍ തസ്തിക

ശ്രീ.കെ.എം.ഷാജി

()തിരുവനന്തപുരം സ്പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയനിലെ അനുവദനീയമായ പോലീസ് കോണ്‍സ്റബിള്‍മാരുടെ അംഗബലമെത്ര;

(ബി)പ്രസ്തുത തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട്;

(സി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)നിലവില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശദമാക്കുമോ?

1973

വിജിലന്‍സ് ആസ്ഥാനത്ത് ലഭിച്ച പരാതികള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

()സംസ്ഥാന വിജിലന്‍സ് ആസ്ഥാനത്ത് ടോള്‍ ഫ്രീ നമ്പര്‍ 8592900900 വഴി ലഭിച്ച പരാതികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി)കഴിഞ്ഞ 2 വര്‍ഷത്തിനുളളില്‍ ലഭിച്ച പരാതികളുടെ എണ്ണം വ്യക്തമാക്കാമോ;

(സി)അതില്‍ പ്രാഥമിക അന്വേഷണം നടത്തിയ പരാതികളെത്ര; അന്വേഷണം നടക്കാത്ത പരാതികളെത്ര; വ്യക്തമാക്കാമോ;

(ഡി)തുടരന്വേഷണത്തിന് ഉത്തരവിട്ട പരാതികളെത്ര എന്ന് വ്യക്തമാക്കാമോ?

1974

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ വിജിലന്‍സ് അന്വേഷണം

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. എം. ഹംസ

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. . പ്രദീപ്കുമാര്‍

()ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി നടത്തിപ്പില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടോ; എത്ര കോടി രൂപ ഖജനാവിന് നഷ്ടം വരുത്താന്‍ ഇടയാക്കി എന്നായിരുന്നു ആരോപണം;

(ബി)അന്വേഷണവുമായി ബന്ധപ്പെട്ട് രേഖകള്‍ എന്തെങ്കിലും പരിശോധിക്കാന്‍ അവശേഷിക്കുന്നുണ്ടോ; ആരോപണങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട എല്ലാ രേഖകളും അന്വേഷണ സംഘം പരിശോധിക്കുകയുണ്ടായോ;

(സി)ഇപ്പോള്‍ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്; ഈ കേസില്‍ തുടക്കം മുതല്‍ അന്വേഷണം നടത്തിവന്നിരുന്ന ആരെയൊക്കെ ഇതിനകം സ്ഥലം മാറ്റിയിട്ടുണ്ട്;

(ഡി)ഈ കേസ് അന്വേഷണം സംബന്ധിച്ച് വിജിലന്‍സ് കോടതിയില്‍ നിന്നുണ്ടായ ഏറ്റവും ഒടുവിലത്തെ നിര്‍ദ്ദേശം എന്തായിരുന്നു; വിശദമാക്കാമോ?

 
1975

വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥര്‍

ശ്രീ. പി. ഉബൈദുള്ള

()ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ വിജിലന്‍സ് കേസ്സുകള്‍ നിലവിലുണ്ടോ;

(ബി)എങ്കില്‍ ആരുടെയെല്ലാം പേരില്‍ ഏതെല്ലാം കേസുകളാണെന്ന് വിശദീകരിക്കാമോ;

(സി)വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കാതിരിക്കാന്‍ നടപടിസ്വീകരിക്കുമോ?

1976

ഫയര്‍ ആന്റ് റസ്ക്യൂ സര്‍വ്വീസിന് ലഭിച്ച കേന്ദ്രഫണ്ട്വിനിയോഗം

ശ്രീ. വി. ശിവന്‍കുട്ടി

()കേരള ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വ്വീസില്‍ 2005 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ഓരോ വര്‍ഷവും എത്ര കേന്ദ്രഫണ്ട് ലഭിച്ചു എന്നു വ്യക്തമാക്കുമോ;

(ബി)ഏറ്റവും അവസാനമായി ലഭിച്ച ഫണ്ട് ഏതൊക്കെ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചു എന്നു വിശദമാക്കുമോ?

1977

ഫയലുകള്‍ കാണാതായതു സംബന്ധിച്ച പരാതി

ശ്രീ. വി. ശിവന്‍കുട്ടി

()കേരള ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വ്വീസിലെ ചില സുപ്രധാന ഫയലുകള്‍ കാണാതായതു സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പരാതിയിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്നു വിശദമാക്കാമോ?

1978

ഫയലുകള്‍ കാണാതായതു സംബന്ധിച്ച പരാതി

ശ്രീ. . പി. ജയരാജന്‍

()കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് ആസ്ഥാനത്തു നിന്നും ചില സുപ്രധാന ഫയലുകള്‍ കാണാതായതു സംബന്ധിച്ച വാര്‍ത്തകളുടെ നിജസ്ഥിതി എന്താണെന്നു വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയലുകളാണ് കാണാതായതെന്നു വ്യക്തമാക്കുമോ;

(സി)കാണാതായ ഫയലുകളെ സംബന്ധിച്ച് അന്വേഷണം നടത്തുകയും ഉത്തരവാദികളെ കണ്ടെത്തുകയും ചെയ്തോയെന്ന് വ്യക്തമാക്കുമോ;


(ഡി)ഫയല്‍ കാണാതായതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;

()പരാതിയിന്‍മേല്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കുമോ?

1979

ഫയര്‍സ്റേഷനുകളില്‍ വാഹനങ്ങളുടെ അപര്യാപ്തത

ശ്രീ. സി. കൃഷ്ണന്‍

()ഫയര്‍ സ്റേഷനുകളില്‍ വാഹനങ്ങളുടെ അപര്യാപ്തതമൂലം കൃത്യ സമയത്ത് അപകട സ്ഥലങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;


(ബി)കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഫയര്‍ സ്റേഷനുകളില്‍ എത്ര വാഹനങ്ങളുടെ കുറവ് നിലവിലുണ്ട്; എവിടെയൊക്കെയാണെന്ന് വിശദമാക്കാമോ;

(സിഫയര്‍ സ്റേഷനുകള്‍ക്ക് പുതുതായി വാഹനം അനുവദിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ?

1980

കുന്നംകുളം ഫയര്‍ ആന്റ് റസ്ക്യൂ സ്റേഷനില്‍ ജലംലഭിക്കുന്നതിനുള്ള പദ്ധതി

ശ്രീ. ബാബു എം. പാലിശ്ശേരി

()കുന്നംകുളം ഫയര്‍ ആന്റ് റസ്ക്യൂ സ്റേഷനില്‍ വേനല്‍കാലത്ത് ദിനംപ്രതി എത്ര ഫോണ്‍ കോളുകളാണ് ശരാശരി എത്താറുള്ളത്;

(ബി)സേവനമേഖലയുടെ വലിപ്പം കൊണ്ടും, തീയണയ്ക്കാനുള്ള ഫോണ്‍ കോളുകളുടെ എണ്ണം കൊണ്ടും സംസ്ഥാനത്തു തന്നെ മുന്നില്‍ നില്‍ക്കുന്ന ഈ സ്റേഷനില്‍ ആവശ്യത്തിന് വെള്ളം ലഭ്യമല്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഈ സ്റേഷന്‍ കോമ്പൌണ്ടില്‍ ആവശ്യത്തിനുള്ള ജലം ലഭിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുമോ;

(ഡി)എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ?

1981

ചാലക്കുടി ഫയര്‍സ്റേഷന് പുതിയ കെട്ടിടം

ശ്രീ. ബി.ഡി.ദേവസ്സി

()പഴയതും ജീര്‍ണ്ണിച്ചതുമായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി ഫയര്‍സ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)ചാലക്കുടി ഫയര്‍സ്റേഷനില്‍ ആവശ്യത്തിന് ജീവനക്കാരും വാഹനമടക്കമുള്ള സൌകര്യങ്ങളും ഉപകരണങ്ങളും ഇല്ലാത്തതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

1982

ഫയര്‍ഫോഴ്സിലെ ഹോം ഗാര്‍ഡുകള്‍ക്ക്യൂണിഫോം അലവന്‍സ്

ശ്രീ. മാത്യു റ്റി. തോമസ്

()ഫയര്‍ഫോഴ്സില്‍ ഹോംഗാര്‍ഡുകളായി നിയമനം ലഭിച്ച വിമുക്തഭടന്‍മാര്‍ക്ക് യൂണിഫോം അലവന്‍സിന് അര്‍ഹതയുണ്ടോ;

(ബി)ഈ ഇനത്തില്‍ ഹോംഗാര്‍ഡുകള്‍ക്ക് തുക കൊടുത്തുതീര്‍ക്കുവാനുണ്ടോ; എങ്കില്‍ എത്ര കുടിശ്ശിക ഉണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഇത് കൊടുത്തുതീര്‍ക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1983

ജയില്‍ നവീകരണം

ശ്രീ.കെ.കെ.ജയചന്ദ്രന്‍

()2011-12, 2012-13 എന്നീ വര്‍ഷങ്ങളില്‍ ജയില്‍ നവീകരണത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും എത്ര തുക ലഭിച്ചു; എത്ര തുക ചെലവഴിച്ചു; എത്ര തുക ലാപ്സായി; വിശദാംശം നല്കുമോ;

(ബി)കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ജയില്‍ നവീകരണത്തിനുള്ള ഫണ്ട് ഏതെല്ലാം പദ്ധതികള്‍ക്കാണ് ചെലവഴിക്കുന്നത്; ഇതില്‍ നിന്നും വകമാറ്റി ചെലവഴിച്ച തുക എത്ര?

1984

തടവുകാര്‍ക്ക് പരോള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തടവുകാരില്‍ നിന്നും എത്ര പരോള്‍ അപേക്ഷകള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി)ഇതില്‍ പരോള്‍ അനുവദിക്കാത്ത അപേക്ഷകളുടെ എണ്ണം വ്യക്തമാക്കാമോ;

(സി)ഓരോ ജില്ലയിലുമുള്ള ശിക്ഷാ തടവുകാരുടേയും റിമാന്റ് തടവുകാരുടെയും എണ്ണം ലഭ്യമാക്കാമോ?

1985

ജയിലുകളില്‍ നിന്ന് പൊതുവിപണിയില്‍ എത്തിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍

ശ്രീ. . . അസീസ്

()സംസ്ഥാനത്തെ ഏതൊക്കെ ജയിലുകളിലാണ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകം ചെയ്ത് ജയിലിന് പുറത്ത് പൊതുജനങ്ങള്‍ക്കായി വില്‍പ്പന നടത്തുന്നത്;

(ബി)ഏതൊക്കെ വിഭവങ്ങളാണ് വില്‍പ്പന നടത്തുന്നത്;

(സി)ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകം ചെയ്ത് വില്‍പന നടത്തുന്നതിനുള്ള ലൈസന്‍സുകള്‍ ജയിലുകളില്‍ നേടിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;


(ഡി)വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകം ചെയ്ത് പായ്ക്ക് ചെയ്യുന്നതെന്ന് ഉറപ്പ് വരുത്താന്‍ എന്തൊക്കെനടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമൊ?

1986

തടവുകാരുടെ തൊഴില്‍ നൈപുണ്യം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, കെ. മുരളീധരന്‍

,,എം.. വാഹീദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

()തടവുകാരുടെ തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)അന്തേവാസികള്‍ക്ക് എന്തെല്ലാം തൊഴില്‍ സാദ്ധ്യതയ്ക്കുള്ള മാര്‍ഗ്ഗങ്ങളാണ് പദ്ധതിയില്‍ ഒരുക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

1987

പരോളിലിറങ്ങി തിരികെ വരാത്ത തടവുകാര്‍

ശ്രീ. . . അസീസ്

()സംസ്ഥാനത്ത് പരോളിലിറങ്ങി കാലാവധി കഴിഞ്ഞ് ജയിലുകളില്‍ തിരികെ പ്രവേശിക്കാത്ത എത്ര തടവുകാരുണ്ടെന്ന് ജയില്‍ തിരിച്ച് വ്യക്തമാക്കുമോ;

(ബി)ഇവരെ കണ്ടെത്തി ജയിലുകളില്‍ തിരികെ പ്രവേശിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?

1988

വനിതാ ജയിലുകള്‍

ശ്രീ. . പി. ജയരാജന്‍

()കേരളത്തില്‍ ആകെ എത്ര വനിതാ ജയിലുകള്‍ ഉണ്ടെന്നു വ്യക്തമാക്കുമോ;

(ബി)ഒരോ വനിതാ ജയിലിലും എത്ര തടവുകാര്‍ വീതമാണെന്നു വ്യക്തമാക്കുമോ;

(സി)ശിക്ഷയുടെ കാലാവധി കഴിഞ്ഞിട്ടും മോചനം ലഭിക്കാതെ ജയിലില്‍ കഴിയുന്ന എത്ര വനിതാ തടവുകാരുണ്ടെന്നു വ്യക്തമാക്കുമോ;

(ഡി)ശിക്ഷയുടെ കാലാവധി കഴിഞ്ഞും ജയില്‍ മോചനം നല്‍കാതിരിക്കുന്നത് അനീതിയാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും കരുതുന്നുണ്ടോയെന്നു വ്യക്തമാക്കുമോ;

()എങ്കില്‍ ശിക്ഷാ കാലാവധി കഴിഞ്ഞ വനിതാ തടവുകാരെ മോചിപ്പിക്കുവാന്‍ എന്തു നടപടിയാണു സ്വീകരിച്ചതെന്നു വ്യക്തമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.