UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1635

കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികള്‍

ശ്രീ. എം. . ബേബി

'' കെ. രാധാകൃഷ്ണന്‍

'' ജെയിംസ് മാത്യു

ഡോ. കെ. ടി. ജലീല്‍

()കേന്ദ്ര ഗവണ്‍മെന്റിന്റെ മുമ്പാകെ കേരളത്തിന്റെ വികസനത്തിനായി സംസ്ഥാനം ഉന്നയിച്ചിട്ടുളള പ്രമുഖ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഉണ്ടായ വീഴ്ചകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിലയിരുത്തുകയുണ്ടായോ; ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങള്‍ സംബന്ധിച്ച് വിശദമാക്കാമോ;

(ബി)കേരളത്തെ സംബന്ധിച്ച നിര്‍ണ്ണായകമായ എന്തെല്ലാം ആവശ്യങ്ങളാണിപ്പോഴും കേന്ദ്രം പരിഗണിച്ചിട്ടില്ലാത്തതെന്ന് വിലയിരുത്തുകയുണ്ടായോ;

(സി)കേന്ദ്ര സര്‍ക്കാര്‍ ബജറ്റിലൂടെയും അല്ലാതെയും സംസ്ഥാനത്തിനായി ഇതിനകം പ്രഖ്യാപിച്ച പദ്ധതികള്‍ എല്ലാം നടപ്പിലാക്കിയിട്ടുള്ളതായി സര്‍ക്കാര്‍ കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ അവശേഷക്കുന്നവ ഏതൊക്കെയാണെന്ന വിവരം വെളിപ്പെടുത്തുമോ?

1636

കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍

ശ്രീ. മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, സി. കെ. നാണു

സംസ്ഥാനത്തിനായി കേന്ദ്ര സര്‍ക്കാര്‍ മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ചിട്ടുളളതും ഇപ്പോഴും നടപ്പിലാക്കാത്തതുമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

1637

ഒരു വര്‍ഷ കര്‍മ്മപദ്ധതി

ശ്രീ.വി.ശശി

സര്‍ക്കാരിന്റെ ഒരു വര്‍ഷ കര്‍മ്മ പദ്ധതിയില്‍ വിഭാവനം ചെയ്ത ബസ് ഷെല്‍റ്ററുകള്‍, കുടിവെള്ളവിതരണം, പൊതുടോയ്ലറ്റുകള്‍, നഗരശുചിത്വം എന്നിവയുടെ നടത്തിപ്പിനായി സര്‍ക്കാര്‍ വിഹിതമായി ബജറ്റില്‍ വകയിരുത്തിയ 10 കോടി രൂപയില്‍ എത്ര തുക ചെലവഴിച്ചു; ഈ തുക എന്തൊക്കെ പരിപാടികള്‍ക്കായാണ് വിനിയോഗിച്ചതെന്ന് വിശദീകരിക്കാമോ?

1638

100 ദിന കര്‍മ്മപരിപാടി

ശ്രീ.പി.റ്റി..റഹീം

100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്ന മലയോര വികസന അതോറിറ്റി, തീരദേശ വികസന അതോറിറ്റി എന്നിവയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമാക്കാമോ?

1639

2012 ലെ നയപ്രഖ്യാപന പ്രസംഗം

ശ്രീ. കെ. കെ. നാരായണന്‍

2012 ലെ നയപ്രഖ്യാപന പ്രസംഗത്തില്‍ നടപ്പിലാക്കിയവ ഏതെല്ലാമെന്ന് വിശദമാക്കാമോ?

1640

പൊതുഭരണത്തില്‍ വ്യക്തിഗത പ്രവര്‍ത്തനം

ശ്രീ. ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, സി. പി. മുഹമ്മദ്

,, വി.ഡി. സതീശന്‍

()പൊതുഭരണത്തില്‍ വ്യക്തിഗത പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ ;

(ബി)ഇതിനായി ന്യായവും വിശ്വസ്തവുമായ മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കുന്ന കാര്യം ആലോചിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

1641

പൊതുഭരണം

ശ്രീ. . സി. ബാലകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

,, ആര്‍. സെല്‍വരാജ്

,, എം. പി. വിന്‍സെന്റ്

()സംസ്ഥാനത്തെ പൊതുഭരണത്തില്‍ പരിപൂര്‍ണ്ണമായ വിശ്വസ്തതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആവിഷ്കരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഈ ലക്ഷ്യം നിറവേറ്റുന്നതിനായി ഒരു പേഴ്സണല്‍ പോളിസി രൂപീകരിച്ച് നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

1642

സബ്സിഡികളും ക്ഷേമപദ്ധതികളും

ശ്രീ. സി. ദിവാകരന്‍

()ഈ സര്‍ക്കാര്‍ ഇതുവരെ എത്ര തുകയാണ് സബ്സിഡികളും ക്ഷേമപദ്ധതി ആനുകൂല്യങ്ങളുമായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൌണ്ട് വഴി വിതരണം ചെയ്തതെന്ന് വിശദമാക്കുമോ ;

(ബി)ഇതിലൂടെ എത്ര ഗുണഭോക്താക്കള്‍ക്കാണ് ഗുണം ലഭിച്ചിട്ടുള്ളത് ;

(സി)റേഷന്‍ സബ്സിഡി ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ടോ ?

1643

2012-ലെ നയപ്രഖ്യാപനം

ശ്രീ. വി. ശശി

ഗവര്‍ണ്ണറുടെ 2012-ലെ നയപ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ 2012-2013 വര്‍ഷത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയാണ്; അതില്‍ ഏതൊക്കെ പദ്ധതികള്‍ പൂര്‍ണ്ണമാക്കി; ഇതിനായി എത്ര തുക ചെലവാക്കിയെന്ന് വ്യക്തമാക്കുമോ ?

1644

കേരളത്തിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍

ശ്രീ. കെ. ദാസന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാരില്‍ നിന്നും വാഗ്ദാനം ലഭിച്ച കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എത്രയെന്നും അവ ഏതൊക്കെയെന്നും വ്യക്തമാക്കുമോ;

(ബി)ഇതില്‍ ഇനിയും ആരംഭിക്കാത്ത കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ?

1645

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി

ശ്രീ. കെ.കെ. ജയചന്ദ്രന്‍

()മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഇടുക്കി ജില്ലയില്‍ നിന്ന് എത്ര പരാതികളാണ് ലഭിച്ചത് ; എത്ര പരാതികള്‍ ഇതുവരെ പരിഹരിച്ചു നല്‍കി ;

(ബി)ഇടുക്കി ജില്ലയില്‍ ഇതുവരെ പരിഹരിച്ചുനല്‍കാത്തതായി എത്ര പരാതികളാണ് ഉള്ളത് ; ഇവ പരിഹരിച്ച് നല്‍കുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ട് ; വിശദാംശം നല്‍കുമോ ;

(സി)പരാതികള്‍ അടിയന്തിരമായി പരിഹരിക്കുന്നതില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കും എന്ന് വിശദമാക്കാമോ ?

1646

ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ നടപടി

ശ്രീ. മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി.യു. കുരുവിള

,, സി. എഫ്. തോമസ്

()സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി എല്ലാ ഓഫീസുകളിലും മാസത്തിലൊരിക്കലെങ്കിലും മിന്നല്‍പരിശോധന നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)ജനങ്ങള്‍ക്ക് കൃത്യസമയത്ത് സേവനം ലഭ്യമാക്കുന്നതിന് മിന്നല്‍പരിശോധനകള്‍ നടത്തുന്നത് സഹായകമാകുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ആയത് സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ?

1647

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെര്‍ഫോമന്‍സ് മോണിട്ടറിംഗ് സിസ്റം

ശ്രീ.എം.ഹംസ

()സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പേര്‍ഫോമന്‍സ് മോണിട്ടറിംഗ് സിസ്റം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;

(ബി)ഓരോ വകുപ്പിലും പെര്‍ഫോമന്‍സ് മോണിട്ടര്‍ ചെയ്യുന്നതിനായി ഒരു ഉന്നതതല സമിതിയെ ചുമതലപ്പെടുത്തുന്നകാര്യം പരിഗണിക്കുമോ;

(സി)ആധുനിക സാങ്കേതിക വിദ്യകളുടെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ പെര്‍ഫോമന്‍സ് ടാര്‍ജറ്റ് പുനര്‍നിര്‍ണ്ണയിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ ആയതിലേയ്ക്കായി ഭരണപരിഷ്ക്കാര സമിതിയെ നിയമിക്കുമോ; വിശദമാക്കുമോ?

1648

ഐഡിയാസ് സംവിധാനം

ശ്രീ. പി. . മാധവന്‍

'' പാലോട് രവി

'' . പി. അബ്ദുള്ളക്കുട്ടി

'' ആര്‍. സെല്‍വരാജ്

()ഐഡിയാസ് സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഫയലുകളുടെ നീക്കം നിരീക്ഷിക്കുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം വകുപ്പുകളിലാണ് ഈ സംവിധാനം നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി)എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും ഇത് വ്യപിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

()പൊതു ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് വഴി വിവരങ്ങള്‍ അറിയുവാനുള്ള സംവിധാനം ഒരുക്കുമോ?

1649

ഫയല്‍ ട്രാക്കിംഗ് സിസ്റം

ശ്രീ. എം. പി. വിന്‍സെന്റ്

()സംസ്ഥാനത്തെ എത്ര വകുപ്പുകളില്‍ ഫയല്‍ ട്രാക്കിംഗ് സിസ്റം നടപ്പിലാക്കിയിട്ടുണ്ട്;

(ബി)ഇതു പൂര്‍ണ്ണമായും ജനങ്ങള്‍ക്ക് ഫയല്‍ മൂവ്മെന്റ് അറിയത്തക്കവിധം നടപ്പിലാക്കിയിട്ടുണ്ടോ;

(സി)ഫയല്‍ ട്രാക്കിംഗ് സിസ്റം കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുമോ?

1650

ഫയല്‍ നടപടികളിലെ കാലതാമസം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ഈ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുളള നിയമസഭാസാമാജികരുടെ ആസ്തി വികസന ഫണ്ട് ഉപയോഗ്യമാക്കിയുളള പദ്ധതികളില്‍ അധികവും മൂന്നു വകുപ്പുകളിലൂടെയുളള നിരവധി തട്ടുകളിലൂടെ പൂര്‍ത്തിയാക്കേണ്ടുന്നതിനാല്‍, സമയബന്ധിതമായി ഫയല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നിരവധി സാഹചര്യങ്ങള്‍ നിലവിലുണ്ടായിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സാമ്പത്തിക വര്‍ഷാവസാനത്തിനു മുന്‍പ് സമയബന്ധിതമായി അനുബന്ധ ഫയല്‍ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ജീവനക്കാര്‍ക്കായി പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(സി)ഇല്ലായെങ്കില്‍ അടിയന്തിരമായി മതിയായ നിര്‍ദ്ദേശം നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമോ;

(ഡി)യഥാസമയം കൃത്യമായി ഫയല്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ അകാരണമായി ചില ജീവനക്കാര്‍ ഫയല്‍ നടപടികള്‍ വൈകിക്കുന്നത് മുഖാന്തിരം പൂര്‍ത്തീകരിക്കേണ്ട പദ്ധതികള്‍ ലാപ്സായി പോകുന്ന സാഹചര്യം നിലവിലുളളത് വിലയിരുത്തിയിട്ടുണ്ടോ;

()ഇല്ലായെങ്കില്‍ അടിയന്തിരമായി അനുബന്ധ വിഷയത്തിന്‍മേല്‍ ഒരു വിലയിരുത്തലും തുടര്‍നടപടിയും സ്വീകരിക്കുന്നതിന് തയ്യാറാകുമോ;

(എഫ്)ജീവനക്കാരുടെ കെടുകാര്യസ്ഥത മുഖാന്തിരം കോടിക്കണക്കിനായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുവേണ്ടിയുളള ഫയല്‍ നടപടി ക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് ആയതിന് ഉത്തരവാദികളായവര്‍ക്കെതിരെ ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള ശിക്ഷണ നടപടികള്‍ സംബന്ധിച്ച വിശദാംശം അറിയിക്കുമോ;

(ജി)ഫയല്‍ നടപടി ക്രമങ്ങളുടെ താമസം മൂലം പദ്ധതി തുക ലാപ്സായി പോകുന്ന സാഹചര്യം വിലയിരുത്തി വീഴ്ച വരുത്തിയിട്ടുളളവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുളള ശ്രമമുണ്ടാകുമോ?

1651

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങള്‍

ശ്രീമതി പി. അയിഷാ പോറ്റി

()സര്‍ക്കാര്‍ ആഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചു ദിവസമാക്കി മാറ്റുന്നതിന് ആലോചിക്കുന്നുണ്ടോ;

(ബി)ആയതു സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ

1652

റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം

ശ്രീ. കെ.എം. ഷാജി

,, കെ. മുഹമ്മദുണ്ണി ഹാജി

,, പി.ബി. അബ്ദുള്‍ റസാക്

,, എന്‍. ഷംസുദ്ദിന്‍

()സര്‍ക്കാരിന്റെ സേവനമേഖലയില്‍ റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതൊക്കെ മേഖലകളിലാണ് അങ്ങനെ ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി)ഇതിനായി രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്കാമോ ?

1653

-മെയില്‍ വഴി ലഭ്യമായ അപേക്ഷകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()2012 - ല്‍ മുഖ്യമന്ത്രിക്ക് ഇ- മെയില്‍ വഴി ലഭ്യമായ അപേക്ഷകള്‍ എത്രയാണെന്ന് വെളിപ്പെടുത്തുമോ;

(ബി)ലഭ്യമായ ഇ - മെയില്‍ അപേക്ഷകളില്‍ എത്ര എണ്ണത്തിന്മേല്‍ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി)നടപടി സ്വീകരിക്കാത്ത ഇ - മെയില്‍ അപേക്ഷകള്‍ എത്രയാണെന്നും നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണങ്ങളെന്തെല്ലാമാണെന്നും വിശദമാക്കുമോ?

1654

പത്മഭൂഷണ്‍ ബഹുമതി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()പത്മഭൂഷണ്‍ ബഹുമതിക്കായി ഏതൊക്കെ വ്യക്തികളെയാണ് നിര്‍ദ്ദേശിച്ചത്; വിശദാംശം നല്‍കുമോ;

(ബി)പത്മഭൂഷണ്‍ ബഹുമതിക്കായി ഒരാളുടെ പേരു മാത്രം നിര്‍ദ്ദേശിക്കാനിടയായ സാഹചര്യം വിശദീകരിക്കുമോ;

(സി)സംസ്ഥാനസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വ്യക്തിക്ക് പത്മഭൂഷണ്‍ ലഭിക്കാതെപോയ സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ?

1655

ഭരണഭാഷ മലയാളം

ശ്രീ. പി. . മാധവന്‍

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

()മലയാളം ഭരണഭാഷയാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)വകുപ്പ് തലങ്ങളില്‍ ഔദ്യോഗിക ഭാഷാ സമിതികള്‍ രൂപവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ ഭാഷാ സമിതികളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഈ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുവാനും ഉറപ്പുവരുത്തുവാനും എന്തെല്ലാം ഭരണതല സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ?

1656

ഭരണഭാഷ മലയാളത്തിലാക്കികൊണ്ടുള്ള ഉത്തരവ്

ശ്രീമതി കെ. എസ്. സലീഖ

()2002-ലെ കേളപ്പിറവി ദിനത്തില്‍ ആറ് വകുപ്പുകളില്‍ ഭരണഭാഷ മലയാളമാക്കി ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷം സെക്രട്ടേറിയറ്റിലെ ഏതെല്ലാം വകുപ്പുകളില്‍ ആയത് നടപ്പില്‍ വരുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)ഭരണഭാഷ മലയാളത്തിലാക്കിക്കൊണ്ടുള്ള ഉത്തരവ് സെക്രട്ടേറിയറ്റിലെ പല വകുപ്പുകളിലും പാലിക്കപ്പെടുന്നില്ലായെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(സി)ഭരണഭാഷ മലയാളമാക്കിയ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണോ സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധിതമാക്കിയതെന്ന് അറിയിക്കുമോ;

(ഡി)സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധിതമാക്കിയ നടപടി എന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത് എന്നറിക്കുമോ?

1657

കേന്ദ്രീയ വിദ്യാലയങ്ങളില്‍ മലയാളം പാഠ്യവിഷയമാക്കാന്‍ നടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്

()ഭരണഭാഷ മലയാളമാക്കുകയും സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കുകയും ചെയ്ത സാഹചര്യത്തിലും സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ മലയാളം പാഠ്യവിഷയമല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കേന്ദ്ര സര്‍ക്കാരുമായാലോചിച്ച് ഈ സ്കൂളുകളിലെ മലയാളികളായ കുട്ടികള്‍ക്കെങ്കിലും മാതൃഭാഷ പഠിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി)ഈ വിഷയത്തില്‍ മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

1658

ബജറ്റുകളില്‍ കേരളത്തിനര്‍ഹമായ പരിഗണന

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. . കെ. ബാലന്‍

,, കെ. സുരേഷ് കുറുപ്പ്

,, കെ. കുഞ്ഞമ്മത് മാസ്റര്‍

()ബജറ്റുകളില്‍ കേരളത്തിനര്‍ഹമായ പരിഗണനകളൊന്നും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ സര്‍വ്വകക്ഷിനിവേദകസംഘം പോവുക എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണ്; വിശദമാക്കാമോ;

(ബി)ഒറ്റക്കെട്ടായ ആവശ്യങ്ങളാണ് കേരളം ഉന്നയിക്കുന്നതെന്ന് പ്രധാനമന്ത്രിക്ക് ബോദ്ധ്യമാകാന്‍ സര്‍വ്വകക്ഷിനിവേദകസംഘത്തെ അയയ്ക്കാമായിരുന്നില്ലേ;

(സി)റെയില്‍വേബജറ്റും പൊതുബജറ്റും പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനുശേഷം മുഖ്യമന്ത്രിയ്ക്ക് പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് കേരളത്തിലെ പ്രശ്നങ്ങളുടെ ഗൌരവാവസ്ഥ ബോദ്ധ്യപ്പെടുത്താന്‍ സാദ്ധ്യമായോ;

(ഡി)കേരളത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്രം നോക്കിക്കൊള്ളും എന്ന നിലപാട് സംസ്ഥാന സര്‍ക്കാരിന് ഉണ്ടോ; കേന്ദ്രഗവര്‍മെണ്ടില്‍ ഒറ്റക്കെട്ടായി സമ്മര്‍ദ്ദം ചെലുത്തുവാന്‍ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ്; വിശദമാക്കുമോ?

1659

കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നിവേദനം

ശ്രീ. റ്റി. വി. രാജേഷ്

()കേന്ദ്ര പൊതുബഡ്ജറ്റിനും റെയില്‍വേ ബഡ്ജറ്റിനും ശേഷം സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ ആവശ്യങ്ങളാണ് ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുള്ളത്;

(ബി)സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

1660

പെട്രോളിന്റെയും ഡീസലിന്റെയും നികുതികള്‍

ശ്രീ. എം. . വാഹീദ്

()ഒരു ലിറ്റര്‍ ഡീസലിന്മേലും പെട്രോളിന്മേലും കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ്, കസ്റംസ് നികുതികള്‍ എത്ര രൂപ വീതമാണ്;

(ബി)ഈ നികുതികള്‍ കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപ വീതമാണ് നികുതി ചുമത്തുന്നത്;

1661

പെട്രോളിയം ഉല്പന്നങ്ങളുടെയും വളങ്ങളുടെയും വില നിയന്ത്രണം

ശ്രീ.ജി.സുധാകരന്‍

,, .പ്രദീപ്കുമാര്‍

പ്രൊഫ. സി.രവീന്ദ്രനാഥ്

,, കെ.വി.വിജയദാസ്

()പെട്രോളിയം ഉല്പന്നങ്ങളുടെയും വളങ്ങളുടെയും വില നിയന്ത്രണം എടുത്ത് കളഞ്ഞതുള്‍പ്പെടെയുളള കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന വിവിധ നയ സമീപനങ്ങള്‍ സംസ്ഥാനത്തിന്റെ സമ്പദ് ഘടനയേയും ജനങ്ങളേയും ഏതെല്ലാം നിലയില്‍ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി)ഇതിന്റെ പ്രത്യാഘാതങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊ ണ്ടിരിക്കുന്ന സാഹചര്യത്തില്‍ യു.പി..സര്‍ക്കാര്‍ പിന്തുടര്‍ന്നു വരുന്ന നയങ്ങളില്‍ മാറ്റം വരുത്തിക്കാന്‍, സംസ്ഥാനത്തു നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ വഴി എന്തെങ്കിലും ശ്രമം നടത്താനുദ്ദേശിക്കുന്നുണ്ടോ;

(സി)ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുകയുണ്ടായിട്ടുണ്ടോ; ചര്‍ച്ചയില്‍ എന്തെങ്കിലും ഉറപ്പ് ഏതെങ്കിലും കാര്യത്തില്‍ ലഭിക്കുകയുണ്ടായോ; വിശദമാക്കാമോ?

1662

ഇറ്റാലിയന്‍ നാവികരെ തിരിച്ചു കൊണ്ടുവരാന്‍സ്വീകരിച്ച നടപടികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കടലില്‍ വച്ച് വെടിവച്ചു കൊലപ്പെടുത്തിയ ഇറ്റാലിയന്‍ നാവികര്‍ ഇറ്റലിയില്‍ നിന്നും ഇനി മടങ്ങിവരില്ലായെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിന് കേരള സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

1663

ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സ്വീകരിച്ച നടപടി

ശ്രീ. കെ. വി. വിജയദാസ്

()മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കുമോ;

(ബി)ഇവരെ ഇന്ത്യയില്‍ത്തന്നെ വിചാരണചെയ്യുന്നതിനായി ഈ സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടുകൂടി നടപടി സ്വീകരിച്ചുവോ; എങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് അത്തരം നടപടി സ്വീകരിച്ചില്ലെന്നുളള വിവരം നല്‍കുമോ;

(സി)അനാഥമായ പ്രസ്തുത മത്സ്യത്തൊഴിലാളി കുടുംബത്തിന് എന്തെല്ലാം ആനുകൂല്യങ്ങള്‍ കേരള സര്‍ക്കാര്‍ ഇതുവരെ നല്‍കിയെന്നുളള വിശദവിവരം നല്‍കുമോ?

1664

ഇറ്റാലിയന്‍ അംബാസിഡര്‍ക്കെതിരെകേസ്സെടുക്കുന്നതിന്നടപടി

ശ്രീ. കെ. കെ. നാരായണന്‍

()ഇറ്റാലിയന്‍ സൈനികര്‍ക്ക് ജാമ്യം നിന്ന അംബാസിഡര്‍ക്കെതിരെ കേസ്സെടുക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനും മറ്റ് നടപടികള്‍ സ്വീകരിക്കുന്നതിനും തയ്യാറാകുമോ;

(ബി)എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ?

1665

കടല്‍കൊല

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()കേരളത്തിന്റെ അധികാര പരിധിയില്‍ വരുന്ന സമുദ്രാതിര്‍ത്തിയില്‍ രണ്ട് മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷകള്‍ കോടതി പരിഗണിച്ചപ്പോള്‍ ജാമ്യം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്തായിരുന്നു;

(ബി)സംസ്ഥാന സര്‍ക്കാര്‍ ജാമ്യം നിഷേധിക്കണമെന്നാവശ്യപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നുവോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വെക്കുമോ;

(സി)കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പ്കേട് കൊണ്ടാണ് ഇറ്റാലിയന്‍ നാവികര്‍ രാജ്യം വിടാനിടയായതെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;

(ഡി)ഇറ്റാലിയന്‍ നാവികരെ ഇനി ഇന്ത്യയിലേക്ക് അയക്കില്ലെന്ന ഇറ്റലിയുടെ അറിയിപ്പ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചതിനു ശേഷം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായി ആരെങ്കിലും കേന്ദ്ര സര്‍ക്കാരിലേയ്ക്ക് കത്ത് അയച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

1666

വിദേശസഹായം ലഭിക്കുന്ന ട്രസ്റുകളും സന്നദ്ധസംഘടനകളും

ശ്രീ. ജെയിംസ് മാത്യു

()വിദേശ സഹായം ലഭിക്കുന്ന എത്ര ട്രസ്റുകളും സന്നദ്ധസംഘടനകളും സംസ്ഥാനത്തുണ്ടെന്ന് വ്യക്തമാക്കാമോ ; ഇവ ഏതൊക്കെയെന്ന് അറിയിക്കാമോ ;

(ബി)ഇവ ഓരോന്നും 2011-2012, 2012-2013 സാമ്പത്തിക വര്‍ഷങ്ങളില്‍ കൈപ്പറ്റിയ വിദേശ ധനസഹായം എത്രയെന്ന് വ്യക്തമാക്കാമോ ?

1667

ഗള്‍ഫ് നാടുകളിലെ എംബസികളിലെ സേവനം

ശ്രീ. പി. കെ. ഗുരുദാസന്‍

()ഗള്‍ഫ് നാടുകളിലെ എംബസികളിലെ സേവനം മെച്ചപ്പെടുത്തുന്നതിനായി 2011 ന് ശേഷം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ ?

1668

സേവനാവകാശ നിയമം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

സേവനാവകാശ നിയമം ഇതുവരെ പ്രാബല്യത്തില്‍ വരാത്ത വകുപ്പുകളില്‍ എന്ന് മുതലാണ് സേവനാവകാശ നിയമം പ്രാബല്യത്തില്‍ വരുത്താനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

1669

വിവരാവകാശ നിയമം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയതിന്റെ പേരില്‍ ഇതുവരെ എത്ര ഉദ്യോഗസ്ഥര്‍മാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ശിക്ഷാനടപടിയുടെ ഭാഗമായി വിവരാവകാശ കമ്മീഷന്‍ പിഴയിനത്തില്‍ എത്ര തുക ഇതുവരെ ചുമത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി)വിവരാവകാശനിയമം നടപ്പിലാക്കിയത് മൂലം സിവില്‍ സര്‍വ്വീസില്‍ അഴിമതി കുറയ്ക്കുന്നതിനും നടപടികളില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിനും സാധിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

1670

ആനുകൂല്യങ്ങള്‍ ബാങ്ക് വഴി നല്‍കുന്ന പദ്ധതി

ശ്രീ.എം.വി.ശ്രേയാംസ്കുമാര്‍

()ആനുകൂല്യങ്ങള്‍ ബാങ്ക് വഴി നല്‍കുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)പ്രസ്തുത പദ്ധതിയുടെ വയനാട് ജില്ലയിലെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;

(സി)ജില്ലയിലെ എല്ലാ ഗുണഭോക്താക്കള്‍ക്കും ബാങ്ക് അക്കൌണ്ട് ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)പ്രസ്തുത പദ്ധതി എന്നേക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ;

1671

മൂന്നാര്‍മേഖലയിലെ ഭൂമികൈയ്യേറ്റം

ശ്രീ.മുല്ലക്കര രത്നാകരന്‍

()മൂന്നാര്‍ മേഖലയില്‍ ഭൂമി കയ്യേറ്റം വ്യാപകമായി നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

(ബി)ഉണ്ടെങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ?

(സി)മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മൂന്നാറിലെ കയ്യേറ്റഭൂമികള്‍ ഒഴിപ്പിക്കുന്നതിനുവേണ്ടിയുള്ള ഒരു പ്രത്യേക ദൌത്യ സംഘത്തെ നിശ്ചയിക്കുന്നകാര്യം പരിഗണിക്കുന്നുണ്ടോ?

1672

അതിഥി സല്‍ക്കാരങ്ങള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ സംസ്ഥാന മന്ത്രിമാരും ചീഫ് വിപ്പും അതിഥി സല്‍ക്കാരത്തിനായി സംസ്ഥാന ഖജനാവില്‍ നിന്നും ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;

(ബി)ഓരോരുത്തരും ചെലവഴിച്ച തുകയുടെ വിവരങ്ങള്‍ പ്രത്യേകം ലഭ്യമാക്കാമോ?

1673

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()മുഖ്യമന്ത്രിയുടെയും, സംസ്ഥാന മന്ത്രിമാരുടെയും വിദേശ യാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെയും പി.എം.ഒ യുടെയും ക്ളിയറന്‍സ് ലഭ്യമായിരുന്നോ; എങ്കില്‍ ഒരോ മന്ത്രിമാര്‍ക്കും വിദേശ യാത്രക്ക് കേന്ദ്രം നല്‍കിയ ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)മുഖ്യമന്ത്രിയും ഒരോ മന്ത്രിമാരും ഒരോ തവണയും വിദേശയാത്ര നടത്തിയതിന്റെ കാരണം വിശദമാക്കാമോ;

(സി)ഈ ഓരോ വിദേശയാത്രകള്‍ വഴി സംസ്ഥാനത്തിന് എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ?

1674

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഡല്‍ഹി സന്ദര്‍ശനം

ശ്രീ. കെ. രാധാകൃഷ്ണന്‍

()പാര്‍ലമെന്റില്‍ റയില്‍വേ ബഡ്ജറ്റും, ധനകാര്യ ബഡ്ജറ്റും അവതരിപ്പിച്ചതിന് ശേഷം, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും അടങ്ങിയ സംഘം, സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുന്നതിലേക്ക് കേന്ദ്രമന്ത്രിമാരെ കാണുന്നതിനായി ഡല്‍ഹിയില്‍ പോയത് ഏത് തീയതിയിലാണ്; ഇതിനായി എത്ര ദിവസം ഡല്‍ഹിയില്‍ കഴിയേണ്ടി വന്നു;

(ബി)ഏതെങ്കിലും കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഉത്തരവ് ലഭിക്കുകയുണ്ടായോ?

1675

വനം വകുപ്പുമന്ത്രിയുടെ വിദേശ പര്യടനം

ശ്രീ. സി. കെ. സദാശിവന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, പുരുഷന്‍ കടലുണ്ടി

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

()വനം വകുപ്പുമന്ത്രി ഏതെല്ലാം വിദേശ രാജ്യങ്ങളില്‍, എത്ര തവണ ഔദ്യോഗികമായും സ്വകാര്യവുമായ ആവശ്യങ്ങള്‍ക്ക് സന്ദര്‍ശനം നടത്തിയിട്ടുണ്ട് ; ഈ സന്ദര്‍ശനങ്ങള്‍ക്കെല്ലാം കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ ; ലഭിച്ച അനുമതിയുടെ പകര്‍പ്പുകള്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ ;

(ബി)വനം വകുപ്പുമന്ത്രി വിദേശ പര്യടനത്തിലായിരുന്ന ഓരോ അവസരത്തിലും അദ്ദേഹത്തിന്റെ വകുപ്പുകളുടെ ചുമതല മറ്റാര്‍ക്കു നല്‍കാനായിരുന്നു മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നത് ; ഓരോ വേളയിലും ഇതിനായി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പുകള്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ ;

(സി)മന്ത്രിയുടെ ഓരോ വിദേശപര്യടനവും എന്തെല്ലാം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ; ഓരോ ഘട്ടത്തിലും ഇതിനായി ഖജനാവില്‍ നിന്നും ചെലവായ തുക എത്ര വീതം ;

(ഡി)ആരുടെയെങ്കിലും ക്ഷണം സ്വീകരിച്ച് വിദേശയാത്ര നടത്തിയിട്ടുണ്ടോ ; എങ്കില്‍ ആരുടേത് ; എപ്പോഴെല്ലാം ; ചെലവുകള്‍ വഹിച്ചത് ആരെല്ലാം ;

()ഓരോ വിദേശ യാത്രാവേളയിലും മുന്‍കൂട്ടി തയ്യാറാക്കിയ യാത്രാപരിപാടികളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ ; ഏതെല്ലാം വേളയില്‍ പരിപാടിയില്‍ മാറ്റം വരുത്തി ; മറ്റേതെങ്കിലും സ്ഥലത്ത് പോവുകയുണ്ടായോ ; വിശദമാക്കാമോ ?

1676

ചീഫ് വിപ്പിന് അനുവദിച്ച സൌകര്യങ്ങള്‍

ശ്രീ. എം. ചന്ദ്രന്‍

()ഗവണ്‍മെന്റ് ചീഫ് വിപ്പിന് താമസിക്കാന്‍ ടൂറിസം വകുപ്പ് വാടകയ്ക് എടുത്തു നല്കിയ ഏറ്റവും ഒടുവിലത്തെ വീടിന്റെ വാടക എത്രയാണ്; ഒഴിവാക്കിയ വീടിന്റെ വാടക എത്രയായിരുന്നു; ചീഫ് വിപ്പിന് വേണ്ടി എത്ര മാസത്തെ വാടക കെട്ടിടഉടമയ്ക്ക് നല്കുകയുണ്ടായി;

(ബി)ഗവണ്‍മെന്റ് ചീഫ് വിപ്പ് താമസമാക്കിയതിനുശേഷം പ്രസ്തുത കെട്ടിടത്തിനുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്നും ചെലവായ മൊത്തം തുക എത്ര; വൈദ്യുതി, ഫര്‍ണീച്ചര്‍, വീട്ട്സാമഗ്രികള്‍ തുടങ്ങി ഏതെല്ലാം ഇനത്തിന് എന്തു തുക ചെലവഴിക്കുകയുണ്ടായി;

(സി)പുതിയ വീട്ടില്‍ എന്തെല്ലാം സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി കിട്ടാന്‍ നിര്‍ദ്ദേശം ലഭിക്കുകയുണ്ടായി; ഇതിനകം ചെലവായ തുക എത്ര?

1677

മന്ത്രിമാരുടെ ടെലിഫോണ്‍ ചാര്‍ജ്

ശ്രീ. . എം. ആരിഫ്

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ സംസ്ഥാനത്തെ ഓരോ മന്ത്രിയുടേയും ചീഫ് വിപ്പിന്റേയും പേഴ്സണല്‍ സ്റാഫംഗങ്ങളുടെ മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ഫോണ്‍ ചാര്‍ജ്ജിനത്തില്‍ സംസ്ഥാന ഖജനാവില്‍ നിന്നും ചെലവായ തുക പ്രത്യേകം ലഭ്യമാക്കാമോ?

1678

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിദേശയാത്രകള്‍

ശ്രീ. എം. . ബേബി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ചെലവില്‍ വിദേശത്ത് പോയിട്ടുണ്ട്; ഇവര്‍ ആരൊക്കെയെന്നും ഇവരുടെ ഉദ്യോഗപ്പേരും വ്യക്തമാക്കാമോ;

(ബി)എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് ഇവര്‍ ഈ യാത്ര നടത്തിയത് ; യാത്രകള്‍ക്ക് ചെലവഴിച്ച തുക എത്ര;

(സി)ഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ ആരെങ്കിലും ഇത്തരം യാത്ര നടത്തിയിട്ടുണ്ടോ ; എങ്കില്‍ അവര്‍ക്കെതിരെ സ്വീകരിച്ച നടപടികളെന്തൊക്കെ?

1679

വനം വകുപ്പു മന്ത്രിക്കെതിരായ ആരോപണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, സാജു പോള്‍

,, എം. ചന്ദ്രന്‍

,, റ്റി. വി. രാജേഷ്

()വനംവകുപ്പു മന്ത്രിയുടെ ഭാര്യ 2013 മാര്‍ച്ച് 7-ാം തീയതി രാവിലെ ക്ളിഫ് ഹൌസിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കാണുകയുണ്ടായോ;

(ബി)ഗവണ്‍മെന്റ് ചീഫ് വിപ്പ് പത്രസമ്മേളനം നടത്തി വനംവകുപ്പുമന്ത്രിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിവെക്കുന്ന നിലയില്‍ ഡോ. യാമിനി തങ്കച്ചി മുഖ്യമന്ത്രിയോട് സംസാരിക്കുകയുണ്ടായോ;

(സി)ഗവണ്‍മെന്റ് ചീഫ് വിപ്പ് മുഖ്യമന്ത്രിയ്ക്ക് തന്ന പരാതിയില്‍ പറയുന്ന സംഗതികളെയും ഡോ. യാമിനി തങ്കച്ചി നേരിലും ഹര്‍ജിയിലും പറഞ്ഞ കാര്യങ്ങളെയും കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിടുകയുണ്ടായോ; അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത് ആരെയാണ്;

(ഡി)സന്ദര്‍ശനവേളയില്‍ ഡോ. യാമിനി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതി തിരസ്കരിക്കുകയുണ്ടായോ; എങ്കില്‍ കാരണം എന്താണ്;

()ഗവണ്‍മെന്റ് ചീഫ് വിപ്പിന്റെ ആരോപണം വസ്തുതാപരമാണോ അല്ലയോ എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടോ; ആണെങ്കില്‍ സ്വീകരിച്ച നടപടി എന്താണ്;

(എഫ്)അല്ലെങ്കില്‍ മന്ത്രിസഭയിലെ ഒരംഗത്തെക്കുറിച്ച് പരസ്യമായി ആരോപണം ഉന്നയിക്കുകയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും തെളിവുകള്‍ ഉണ്ടെന്ന് ആവര്‍ത്തിക്കുകയും ചെയ്ത ജോര്‍ജിനെതിരെ സ്വീകരിച്ച നടപടി എന്താണെന്ന് വിശദമാക്കുമോ;

(ജി)ശ്രീ. ജോര്‍ജിനെതിരെ ആരോപിതനായ മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടോ?

1680

ഘടകകക്ഷി ചെയര്‍മാന്റെ കത്തിന്മേലുളള നടപടി

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്തെ ഭരണമുന്നണിയിലെ ഘടകകക്ഷിയുടെ മന്ത്രിസഭയിലെ പ്രതിനിധിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഘടകകക്ഷി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിരുന്നുവോ;

(ബി)എന്തൊക്കെ കാരണങ്ങളാലാണ് മന്തിസഭാംഗത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടതെന്ന് വിശദമാക്കാമോ;

(സി)ഈ കത്തിന്മേല്‍ മുഖ്യമന്ത്രി എന്ത് നിലപാടു സ്വീകരിച്ചെന്ന് വിശദമാക്കുമോ?

(ഡി)മന്ത്രി സഭാംഗത്തെ എന്നത്തേയ്ക്ക് ഒഴിവാക്കുമെന്ന് വെളിപ്പെടുത്താമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.