UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1681

മന്ത്രിക്കെതിരെയുള്ള പരാതി

പ്രൊഫ. സി.രവീന്ദ്രനാഥ്

()സംസ്ഥാന മന്ത്രിസഭയിലെ അംഗമായ ശ്രീ. കെ.ബി.ഗണേഷ്കുമാറിനെതിരെ ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് ശ്രീ. പി.സി.ജോര്‍ജ് 2013 മാര്‍ച്ച് 3-ാം തീയതി ഈരാറ്റുപേട്ടയിലെ സ്വവസതിയില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ തുടര്‍ന്ന് ഗണേഷ്കുമാറിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(സി)ഇതിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച അന്വേഷണ നടപടികളെന്തൊക്കെയാണ്;

(ഡി)ആരോപണം തെറ്റെങ്കില്‍, സംസ്ഥാന ഭരണത്തില്‍ ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്നയാള്‍ സംസ്ഥാന മന്ത്രിക്കെതിരെ അടിസ്ഥാന രഹിത ആരോപണമുന്നയിച്ചാല്‍ ആ പദവിയില്‍ നിന്നും ആദ്ദേഹത്തെ പുറത്താക്കുമോ; അതിനായി എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?

1682

മന്ത്രിക്കെതിരെയുള്ള പരാതി

ഡോ. കെ.ടി.ജലീല്‍

()ഈ മന്ത്രിസഭയിലെ വനവും സ്പോര്‍ട്സും സിനിമയും വകുപ്പു മന്ത്രിയെക്കുറിച്ച് ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയതായി പറയുന്ന രേഖാമൂലമുള്ള പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി)ഈ പരാതി എന്നാണ് ലഭിച്ചതെന്നും പരാതിയുടെ ഉള്ളടക്കം എന്താണെന്നും വ്യക്തമാക്കാമോ?

1683

ഗാര്‍ഹിക പീഡനം

ശ്രീ. കെ.സുരേഷ് കുറുപ്പ്

()വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രിയുടെ ഭാര്യ മുഖ്യമന്ത്രിയോട് തനിക്കനുഭവിക്കേണ്ടിവന്ന ഗാര്‍ഹിക പീഡനം സംബന്ധിച്ച് രേഖാമൂലമോ വാക്കാലോ പരാതിപ്പെട്ടിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഇങ്ങനെ ഒരു പരാതി മന്ത്രിയുടെ പത്നി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നെന്നും മുഖ്യമന്ത്രി പരാതി സ്വീകരിച്ചില്ലെന്നുമുള്ള ചീഫ് വിപ്പിന്റെ ആരോപണത്തിനെതിരെ നടപടി സ്വീകരിക്കുമോ?

1684

വനംവകുപ്പു മന്ത്രിക്കെതിരെയുള്ള പരാതി

ശ്രീ. രാജു എബ്രഹാം

()സംസ്ഥാന ഗവണ്‍മെന്റില്‍ ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് ശ്രീ.പി.സി.ജോര്‍ജ്ജിനെതിരെ സംസ്ഥാന മന്ത്രിസഭയിലെ അംഗമായ ശ്രീ.കെ.ബി.ഗണേഷ്കുമാര്‍ മുഖ്യമന്ത്രിയ്ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടോ;

(ബി)പരാതിയുടെ ഉള്ളടക്കം വ്യക്തമാക്കാമോ; പരാതിയില്‍ സ്വീകരിച്ച നടപടികളെന്തൊക്കെയെന്ന് വ്യക്തമാക്കാമോ; പരാതിയുടെ ഒരു പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ?

1685

വനംവകുപ്പ് മന്ത്രിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍

ശ്രീ.കെ.രാധാകൃഷ്ണന്‍

()വനംവകുപ്പ് മന്ത്രിക്കെതിരെ ഗവ.ചീഫ് വിപ്പ് പത്രസമ്മേളനം നടത്തി ഉന്നയിച്ച ആക്ഷേപങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായോ; അവ എന്തൊക്കെയായിരുന്നു;

(ബി)ആരോപിക്കപ്പെട്ട സംഭവം സംബന്ധിച്ച്, ഗവ.ചീഫ് വീപ്പ്, വനംവകുപ്പ്മന്ത്രി, വനംവകുപ്പ് മന്ത്രിയുടെ ഭാര്യ തുടങ്ങി ആരില്‍നിന്നെല്ലാം മുഖ്യമന്ത്രിയ്ക്ക് നേരില്‍ കണ്ടോ അല്ലാതെയോ പരാതി ലഭിക്കുകയുണ്ടായി;

(സി)പോലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച് വഴി ലഭിച്ച റിപ്പോര്‍ട്ട് എന്തായിരുന്നു; ലഭിച്ച കത്തുകളും ഔദ്യോഗികമായ റിപ്പോര്‍ട്ടുകളും സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;

(ഡി)ഗവ.ചീഫ് വിപ്പിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഈ വിഷയത്തില്‍ മുഖ്യമന്ത്രി കൈക്കൊണ്ട

നടപടികള്‍ എന്തെല്ലാമായിരുന്നു; വിശദമാക്കാമോ; ഏതെങ്കിലും നിലയില്‍ അന്വേഷണം നടത്തുകയുണ്ടോയോ; എങ്കില്‍ വിശദമാക്കാമോ;

()ഗവ.ചീഫ് വിപ്പിന്റെ വെളിപ്പെടുത്തലുകള്‍ വാസ്തവ വിരുദ്ധമാണെന്ന് കണ്ടെത്തിയോ; എങ്കില്‍ ഗവ.ചീഫ് വിപ്പിന്റെ നടപടി സംബന്ധിച്ച് അന്വേഷിക്കുകയുണ്ടായോ; സ്വീകരിച്ച മേല്‍നടപടി വിശദമാമാക്കാമോ?

1686

ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പിലെ അഴിമതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാന ഭക്ഷ്യ സിവില്‍സപ്ളൈസ് വകുപ്പില്‍ വ്യാപകമായ അഴിമതി നടക്കുന്നുണ്ടെന്നും ഇതില്‍ വകുപ്പുമന്ത്രിക്കുകൂടി പങ്കാളിത്തം ഉണ്ടെന്നുമുള്ള ഭരണമുന്നണിയിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (ബി)യുടെ ചെയര്‍മാന്റെ മാധ്യമങ്ങള്‍ വഴിയുള്ള പ്രസ്താവന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഇത് പരിശോധിച്ചിട്ടുണ്ടോ ; വിശദാംശം വെളിപ്പെടുത്താമോ ;

(സി)പ്രസ്തുത അഭിപ്രായം സര്‍ക്കാര്‍ മുഖവിലക്കെടുക്കുമോ ;

(ഡി)പ്രസ്തുത വകുപ്പുമന്ത്രിയെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കുമോ ?

1687

അന്വേഷണ കമ്മീഷനുകള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ഏതെല്ലാം അന്വേഷണകമ്മീഷനുകളെയാണ് നിയമിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)ഇതില്‍ ഏതെല്ലാം അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ട് ആണ് ലഭിച്ചിട്ടുള്ളത്;

(സി)സര്‍ക്കാരിന് ലഭിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകളിന്‍മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ;

(ഡി)ഇതില്‍ സര്‍ക്കാര്‍ അംഗീകരിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകളേതൊക്കെയെന്ന് വ്യക്തമാക്കാമോ;

()ഏതെങ്കിലും അന്വേഷണകമ്മീഷന്‍ പ്രവര്‍ത്തനം പിന്നീട് വേണ്ടെന്ന് വെച്ചിട്ടുണ്ടോ; എങ്കില്‍ ഏത്?

1688

ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനു സ്ഥലം നല്‍കുവാന്‍ നടപടി

ശ്രീ. ആര്‍. രാജേഷ്

()നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ സ്ഥലം ഐ.റ്റി.ബി.പി.ക്കു കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുതസ്ഥലം ഐ.റ്റി.ബി.പി.ക്കു കൈമാറാന്‍ പാടില്ലെന്ന എം.എല്‍..യുടെ കത്ത് ലഭിച്ചിട്ടുണ്ടോ;

(സി).റ്റി.ബി.പി.ക്കു കൈമാറാന്‍ തീരുമാനിച്ചത് ആരോഗ്യവകുപ്പിനുകീഴിലുള്ള വളരെ പ്രധാനപ്പെട്ട ഭൂമിയാണെന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി).റ്റി.ബി.പി.ക്കായി ഇത്രയും പ്രധാനമല്ലാത്ത മറ്റേതെങ്കിലും ഭൂമി ലഭിക്കുമോയെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

()കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ ഇതിനാവശ്യമായ സ്ഥലം ലഭ്യമാണെന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പൂഞ്ഞാറിലെ സ്ഥലം ഐ.റ്റി.ബി.പി.ക്കായി തെരഞ്ഞെടുത്താല്‍ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ സ്ഥലം ആരോഗ്യവകുപ്പിന്റെ കീഴിലുള്ള വലിയ പദ്ധതികള്‍ക്കായി വിനിയോഗിക്കാമെന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

1689

പുതുതായി വാങ്ങിയ വാഹനങ്ങള്‍

ശ്രീ. .കെ. ബാലന്‍

()ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എത്ര പുതിയ വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ട്; വകുപ്പും, വാഹനത്തിന്റെ മോഡലും വിലയും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)നിലവിലുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഗവണ്‍മെന്റ് ആവശ്യത്തിന് പര്യാപ്തമല്ല എന്ന് കരുതുന്നുണ്ടോ;

(സി)ഔദ്യോഗിക ആവശ്യത്തിന് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(ഡി)സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ വന്നതിന് ശേഷം വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചതും ഉപയോഗിച്ചു കൊണ്ടിരിക്കുന്നതുമായ വാഹനങ്ങളുടെ എണ്ണവും ചെലവായ തുകയും വകുപ്പ് തിരിച്ച് ലഭ്യമാക്കുമോ;

()സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1690

ആശ്രിതനിയമനം

ശ്രീ. ബാബു എം. പാലിശ്ശേരി

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആശ്രിതനിയമനത്തിന് അപേക്ഷ നല്‍കിയിട്ടും നിയമനം ലഭിക്കാത്ത എത്ര അപേക്ഷകര്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ?

1691

. എം. ജി. ജീവനക്കാര്‍ക്ക് പെന്‍ഷന്‍

ശ്രീ. കെ. മുരളീധരന്‍

()ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണനയിലുണ്ടോ;

(സി)പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് സമയബന്ധിതമായ നടപടി സ്വീകരിക്കുമോ?

1692

നാദാപുരം നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്  ഓഫീസുകള്‍ക്കും കെട്ടിടം

ശ്രീ. .കെ. വിജയന്‍

()നാദാപുരം നിയോജക മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടമില്ലാത്ത സര്‍ക്കാര്‍ ഓഫീസുകളുടെ വിശദവിവരം നല്‍കുമോ;

(ബി)പ്രസ്തുത സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ?

1693

അഖില്‍ കെ. ടി. സമര്‍പ്പിച്ച അപേക്ഷ

ശ്രീമതി കെ. കെ. ലതിക

()അഖില്‍ കെ.ടി, കോഴിത്തോട്ടത്തില്‍, അടുക്കത്ത് പി.ഒ എന്നയാള്‍ സമര്‍പ്പിച്ച 4166/വി..പി/സി.എം./2012 തീയതി 23-5-12 നമ്പര്‍ പ്രകാരമുള്ള അപേക്ഷയില്‍ തീരുമാനം എടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത അപേക്ഷ സംബന്ധിച്ച് അപേക്ഷകന് എന്തെങ്കിലും അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ.;

(സി)ഇല്ലെങ്കില്‍ പ്രസ്തുത അപേക്ഷയിന്മേല്‍ എന്തു നടപടി എടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

1694

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

()2013 ഏപ്രില്‍ 1 മുതല്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നുണ്ടോ;

(ബി)എങ്കില്‍ 2013 മാര്‍ച്ച് 31 വരെ പി.എസ്.സി അഡ്വൈസ് ചെയ്യുകയും ബന്ധപ്പെട്ട വകുപ്പ് 2013 എപ്രില്‍ 1 ന് ശേഷം നിയമനം നടത്തുകയും ചെയ്താല്‍ പ്രസ്തുത ജീവനക്കാര്‍ക്ക് ഏതുതരം പെന്‍ഷന്‍ പദ്ധതിയാണ് സ്വീകരിക്കേണ്ടിവരിക എന്ന് വിശദമാക്കുമോ:

(സി)പ്രസ്തുത ജീവനക്കാരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ഡി)ജീവനക്കാരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി വകുപ്പു മേധാവികള്‍ പുതിയ നിയമനങ്ങള്‍ വൈകിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

()ഉണ്ടെങ്കില്‍ അതിനെതിരെ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ?

1695

സ്ത്രീകള്‍ക്കെതിരെയുളള അവഹേളനം

ശ്രീ. പുരുഷന്‍ കടലുണ്ടി

()സംസ്ഥാനത്ത് ഉദ്യോഗസ്ഥരുടേയും ഭരണാധികാരികളുടേയും ഭാഗത്തു നിന്ന് സ്ത്രീ നിന്ദ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതു തടയുന്നതിന് പുതുതായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ശ്രദ്ധയില്‍പെടാതെ പോവുന്നതിന്റെ കാരണം അന്വേഷിക്കാമോ?

1696

സെപ്റ്റംബര്‍ 17 പൊതു അവധിയായി പ്രഖ്യാപിക്കാന്‍ നടപടി

ശ്രീ. മോന്‍സ് ജോസഫ്

()വിശ്വകര്‍മ്മജരുടെ പുണ്യദിനമായ സെപ്റ്റംബര്‍ 17 പൊതു അവധിയായി പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)60 വയസ്സ് കഴിഞ്ഞ പരമ്പരാഗത വിശ്വകര്‍മ്മ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമോ;

(സി)2003-ല്‍ വിശ്വകര്‍മ്മജരെ പരമ്പരാഗത തൊഴിലാളിയായി പ്രഖ്യാപിച്ച ഉത്തരവിലെ അപാകതകള്‍ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കുമോ;

(ഡി)കേരളാ ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ സേവനം വിപുലീകരിച്ച് മേഖലാ ഓഫീസ് പുന:സ്ഥാപിക്കുമോ;

()വിശ്വകര്‍മ്മജരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ടോ; ഈ കമ്മീഷന്‍ ചെയര്‍മാന്‍ ആരാണ്; ഇതിന്റെ ആസ്ഥാനം എവിടെയാണ്; പ്രത്യേക ഓഫീസ് അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ എത്രയും വേഗം പരിഹാരമുണ്ടാകുമോ; കമ്മീഷന് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഉണ്ടായ കാലതാമസം വ്യക്തമാക്കാമോ; ഇതു പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കുമോ?

1697

വിശ്വകര്‍മ്മ സമുദായത്തിന്റെ പ്രശ്നങ്ങള്‍

ശ്രീ. കെ. രാജു

വിശ്വകര്‍മ്മ സമുദായത്തിന്റെ പ്രശ്നങ്ങള്‍ പഠിച്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന് ആവശ്യമായ ചെലവുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ നാളിതുവരെ എത്ര രൂപ ചെലവായി എന്ന് വ്യക്തമാക്കുമോ; റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര പേര്‍; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1698

വര്‍ഗ്ഗീയധ്രുവീകരണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, എസ്. ശര്‍മ്മ

,, ബാബു. എം. പാലിശ്ശേരി

,, ബി. സത്യന്‍

വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ച് ചില മതമൌലികവാദ സംഘടനകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

1699

സഭാതര്‍ക്കം പരിഹരിക്കാന്‍ രൂപീകരിച്ച മന്ത്രിതലഉപസമിതിയുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ.സാജു പോള്‍

()യാക്കോബായ-ഓര്‍ത്തഡോക്സ് സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ രൂപികരിച്ച മന്ത്രിതല ഉപസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്;

(ബി)ഇതിനകം സമിതി നടത്തിയ സമാധാനശ്രമങ്ങള്‍ വിശദമാക്കുമോ; നടത്തിയ കൂടിയാലോചനകളുടെ വിശദവിവരം അറിയിക്കുമോ;

1700

കുടിവെള്ളപ്പൈപ്പുപൊട്ടല്‍

ശ്രീ. വി. ശിവന്‍കുട്ടി

തലസ്ഥാനനഗരത്തില്‍ നിരന്തരം കുടിവെള്ളപ്പൈപ്പു പൊട്ടി ജനങ്ങളുടെ ദാഹജലം മുട്ടുന്നതിനെ സംബന്ധിച്ചും ആയതു പരിഹരിക്കുന്നതു സംബന്ധിച്ചും മുഖ്യമന്ത്രി കൈക്കൊണ്ട നടപടികളെ സംബന്ധിച്ചു വിശദമാക്കുമോ?

1701

സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനം

ശ്രീ.കെ.എന്‍..ഖാദര്‍

,, റ്റി..അഹമ്മദ് കബീര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, കെ.മുഹമ്മദുണ്ണി ഹാജി

()രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ പരസ്പരം കൊലപ്പെടുത്തിയിട്ടുണ്ടെന്ന പ്രമുഖരാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍, ജനാധിപത്യ പ്രക്രിയയ്ക്കും, സമാധാനപൂര്‍വ്വമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും എതിരെ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ;

(ബി)സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരുടെ ജീവനുനേരെ ഭീഷണി നിലനിര്‍ത്തി സ്വതന്ത്രരാഷ്ട്രീയ പ്രവര്‍ത്തനം അട്ടിമറിക്കപ്പെടുന്ന സ്ഥിതി വിശേഷം അവസാനിപ്പിക്കാന്‍ എന്തൊക്കെ നടപടികളാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ആരോഗ്യകരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേദിയാകേണ്ട കലാലയങ്ങളെയും വിദ്യാര്‍ത്ഥി സമൂഹത്തേയും ഈ കൊലവിളി രാഷ്ട്രീയം ദുഷിപ്പിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമോ?

1702

മലബാര്‍ സിമന്റ്സ് ജീവനക്കാരന്റെ മരണം

ശ്രീ. വി. ചെന്താമരാക്ഷന്‍

()മലബാര്‍ സിമന്റ്സ് ജീവനക്കാരന്‍ സതീന്ദ്രകുമാര്‍ കോയമ്പത്തൂരില്‍ വാഹന അപകടത്തില്‍ മരണപ്പെട്ടത് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്തുന്നുണ്ടോ;ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

(ബി)മലബാര്‍ സിമന്റ്സിലെ അഴിമതി സംബന്ധിച്ച് സതീന്ദ്രകുമാര്‍ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടോ; പ്രസ്തുത പരാതി സംബന്ധിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ?

1703

സെക്രട്ടേറിയറ്റിലെ പാര്‍ട്ട്ടൈം/ഫുള്‍ടൈം തസ്തികകളിലെ നിയമനം

ശ്രീ എളമരം കരീം

()സെക്രട്ടേറിയറ്റില്‍ പാര്‍ട്ട് ടൈം/ഫുള്‍ടൈം സ്വീപ്പര്‍,സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയിലും പാര്‍ടൈം/ഫുള്‍ടൈം ഗാര്‍ഡ്നര്‍ തസ്തികയിലും ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര റിട്ടയര്‍മെന്റ് ഒഴിവുകള്‍ ഉണ്ടായിട്ടുണ്ട്;

(ബി)പ്രസ്തുത റിട്ടയര്‍മെന്റ് ഒഴിവുകള്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണോ നികത്തേണ്ടത് എന്നറിയിക്കുമോ; എങ്കില്‍ ആയതിനു സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(സി)പ്രസ്തുത തസ്തികകളില്‍ നിലവില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ എത്രപേരെ നിയമിച്ചിട്ടുണ്ട്;

(ഡി)പ്രസ്തുത ജീവനക്കാരെ നിയമിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡം എന്തെന്ന് വ്യക്തമാക്കുമോ?

1704

അദ്ധ്യാപകര്‍ക്ക് അനുവദിച്ച ലീവ് സറണ്ടര്‍ കുറച്ച നടപടി

ശ്രീ. കെ. സുരേഷ് കുറുപ്പ്

()കഴിഞ്ഞ മദ്ധ്യവേനലവധിക്കാലത്ത് 48 ദിവസത്തെ സെന്‍സസ് ജോലി ചെയ്ത അദ്ധ്യാപകര്‍ക്ക് അനുവദിച്ചിരുന്ന 24 ദിവസത്തെ ലീവ് സറണ്ടര്‍ 8 ദിവസത്തേയ്ക്കു മാത്രമാക്കിയ ഉത്തരവ് മരവിപ്പിക്കുകയോ, പിന്‍വലിക്കുകയോ ചെയ്തിട്ടുണ്ടോ;

(ബി)പ്രസ്തുതവിഷയം സംബന്ധിച്ച് അദ്ധ്യാപകസംഘടനകള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നോയെന്നു വ്യക്തമാക്കുമോ;

(സി)പ്രസ്തുതനിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നു വ്യക്തമാക്കുമോ?

1705

പണിമുടക്കുമായി ബന്ധപ്പെട്ട കേസുകള്‍

ശ്രീ. സി. ദിവാകരന്‍

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ നിലവിലുണ്ട്?

1706

സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ സമരം

ശ്രീ.കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

()പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ സമരത്തില്‍ എത്ര പേര്‍ പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിക്കുകവഴി സര്‍ക്കാരിന് എത്ര കോടി രൂപയുടെ വരുമാനനേട്ടമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

1707

തസ്തികമാറ്റംവഴിയുള്ള നിയമനം

ശ്രീ. അന്‍വര്‍ സാദത്ത്

()28/02/2011-ലെ ജി..(പി)നം.65/2011/പൊഭവ നോട്ട്-2 പ്രകാരം 13/01/2007 മുതല്‍ യോഗ്യരായ ടൈപ്പിസ്റ്/സി.എ മാര്‍ക്ക് പൊതുഭരണവകുപ്പില്‍ അസിസ്റന്റ് തസ്തികയിലേക്ക് തസ്തികമാറ്റ നിയമനത്തിനായി എത്ര തസ്തികകള്‍ വീതം നീക്കി വച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഉത്തരവ് പ്രകാരമുള്ള നിയമനം യഥാസമയം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;

(സി)പ്രസ്തുത ഉത്തരവനുസരിച്ച് യോഗ്യരായ എല്ലാ ജീവനക്കാര്‍ക്കും തസ്തികമാറ്റം വഴി പൊതുഭരണ വകുപ്പില്‍ അസിസ്റന്റ് തസ്തികയിലേക്ക് നിയമനം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

1708

വിരമിച്ച ജീവനക്കാരുടെ നിയമനം

ശ്രീ. റ്റി. വി. രാജേഷ്

()വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലും കോര്‍പ്പറേഷനുകളിലും ബോര്‍ഡുകളിലുമായി എത്ര പെന്‍ഷന്‍ പറ്റിയ ജീവനക്കാരെയും താല്‍ക്കാലിക ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ;

(ബി)ഇതില്‍ പെന്‍ഷന്‍ പറ്റിയവര്‍ എത്ര; പ്രസ്തുത ജീവനക്കാര്‍ക്ക് പെന്‍ഷനും വേതനവും നല്‍കുന്നത് സര്‍ക്കാറിന് അധികബാധ്യത ഉണ്ടാക്കുകയില്ലേ;

(സി)പ്രസ്തുത തസ്തികകളിലേക്ക് പി.എസ്.സി. വഴി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ പ്രസ്തുത ഒഴിവുകളിലേക്ക് പി.എസ്.സി. ലിസ്റില്‍ നിന്നുളളവരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1709

സ്ഥലംമാറ്റത്തിന്റെ മാനദണ്ഡങ്ങള്‍

ശ്രീ. . കെ. ബാലന്‍

()ഈ സര്‍ക്കാര്‍, ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പുതിയ മാനദണ്ഡങ്ങള്‍ എന്തെങ്കിലും നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ അടങ്ങിയ ഉത്തരവ് ഏതാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഉത്തരവിലെ മാനദണ്ഡങ്ങള്‍ പാലിച്ചാണോ കഴിഞ്ഞവര്‍ഷത്തെ സ്ഥലംമാറ്റങ്ങള്‍ നടത്തിയിട്ടുള്ളത് എന്നറിയിക്കുമോ;

(സി)നിലവിലുള്ള ഉത്തരവിലെ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കുമോ;

(ഡി)വിവിധ വകുപ്പുകളില്‍ സ്ഥലംമാറ്റ നടപടികള്‍ സംബന്ധിച്ച് അഴിമതികള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കുമോ?

1710

കേരളാ കേഡറിലെ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍

ശ്രീ. എം.. ബേബി

കേരള കേഡറിലെ എത്ര ഐ.പി.എസ്. ഉദ്യോഗസ്ഥന്‍മാര്‍ പോലീസ് സേനയിലല്ലാതെ വിവിധ വകുപ്പുകളിലും ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലുമായി ജോലി ചെയ്തു വരുന്നുണ്ട്; ഇവര്‍ ആരെല്ലാം; എന്നുമുതല്‍; ഇവരുടെ പോലീസ് സേനയിലെ കേഡര്‍ എന്താണെന്നും വ്യക്തമാക്കാമോ?

1711

അഖിലേന്ത്യാസര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ക്ക് പുനര്‍നിയമനം

ശ്രീ. . പി. ജയരാജന്‍

()അഖിലേന്ത്യാസര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത എത്ര ഉദ്യോഗസ്ഥര്‍ക്ക് ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ പുനര്‍നിയമനം അല്ലെങ്കില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇവര്‍ ആരെല്ലാമെന്ന് വ്യക്തമാക്കുമോ; ഓരോരുത്തര്‍ക്കും അവര്‍ വഹിക്കുന്ന സ്ഥാനങ്ങള്‍ക്ക് പ്രതിമാസം എന്തെല്ലാം സാമ്പത്തിക ആനുകൂല്യങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഇതില്‍ ആര്‍ക്കൊക്കെ ഔദ്യോഗിക വാഹനവും ഔദ്യോഗികവസതിയും ലഭ്യമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ?

1712

കേന്ദ്ര സര്‍വീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്ത പെന്‍ഷന്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()കേരളത്തിലെ കേന്ദ്ര സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഇവരുടെ പെന്‍ഷന്‍ വിഹിതം അടക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണോ, അതോ സംസ്ഥാന സര്‍ക്കാരാണോയെന്ന് വ്യക്തമാക്കുമോ;

(സി)സര്‍ക്കാര്‍ വിഹിതം 2004 മുതല്‍ ഇതേവരെ എവിടെയാണ് അടച്ചിട്ടുള്ളതെന്നു പറയാമോ;

(ഡി)ഉദ്യോഗസ്ഥരില്‍ നിന്നും പിടിച്ചിട്ടുളള തുക എവിടെയാണ് അടച്ചിട്ടുള്ളതെന്ന് പറയാമോ;

1713

ഗ്രാമീണ കോടതികളും സായാഹ്ന കോടതികളും സ്ഥാപിക്കാന്‍ നടപടി


ശ്രീ. ജി. സുധാകരന്‍

()സംസ്ഥാനത്ത് ഗ്രാമീണ കോടതികളും സായാഹ്ന കോടതികളും സ്ഥാപിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)ആലപ്പുഴ ജില്ലയില്‍ എവിടെയെല്ലാമാണ് സായാഹ്ന കോടതികളും ഗ്രാമീണ കോടതികളും തുടങ്ങുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും അവ എന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അറിയിക്കുമോ?

1714

കോടതികളിലെ വ്യവഹാരഭാഷ മലയാളമാക്കുന്നതിന്നടപടി

ശ്രീമതി ഗീതാ ഗോപി

()ഭരണഭാഷ മാതൃഭാഷയാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായി , കോടതികളിലെ വ്യവഹാരഭാഷ മലയാളമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ;

(ബി)കോടതികളിലെ വ്യവഹാരഭാഷ മലയാളമാക്കുന്നതു സംബന്ധിച്ചുള്ള നിലപാട് വ്യക്തമാക്കുമോ;

(സി)നിയമങ്ങളും കോടതിയുത്തരവുകളും മലയാളത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)ജുഡീഷ്യറി നേരിട്ടു നടത്തുന്ന നിയമനങ്ങള്‍ക്ക് മാതൃഭാഷായോഗ്യത നിര്‍ബന്ധിതമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കുമോ?

1715

മാവേലിക്കരയില്‍ വിജിലന്‍സ് കോടതി അനുവദിക്കുന്നതിന് നടപടി

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കരയില്‍ വിജിലന്‍സ് കോടതി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കുമോ ;

(ബി)മാവേലിക്കരക്കോടതി പൂര്‍ണ്ണസജ്ജമായ എം..സി.റ്റി കോടതി ആക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1716

ആറ്റിങ്ങല്‍ കോടതിയില്‍ മജിസ്ട്രേറ്റുകോടതി സ്ഥാപിക്കാന്‍ നടപടി

ശ്രീ. ബി.സത്യന്‍

()13-ാം ധനകാര്യകമ്മിഷന്റെ ശുപാര്‍ശ പ്രകാരം സംസ്ഥാനത്ത് പുതുതായി താല്ക്കാലിക കോടതികള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങല്‍ കോടതിയില്‍ അധികമായി മജിസ്ട്രേറ്റ് കോടതി ആരംഭിക്കുവാന്‍ ബഹു.ഹൈക്കോടതിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ടോ;

(ബി)എങ്കില്‍ അതുപ്രകാരമുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ; ബന്ധപ്പെട്ട വിവരങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

1717

ആറ്റിങ്ങല്‍ കോടതിയിലെ അഡീഷണല്‍ ബ്ളോക്ക് നിര്‍മ്മാണം

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ കോടതിയുടെ ഭാഗമായി അഡീഷണല്‍ ബ്ളോക്ക് നിര്‍മ്മിക്കുന്നതിന് ബഹു: ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍, എന്തു തുകയുടെ ഭരണാനുമതി യാണ് നല്‍കിയിട്ടുള്ളതെന്നറിയിക്കുമോ; ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത അഡീഷണല്‍ ബ്ളോക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നറിയിക്കുമോ?

1718

എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും നിയമനം

ശ്രീ. അന്‍വര്‍ സാദത്ത്

()ക്രിമിനല്‍ നടപടി നിയമം 20 വകുപ്പു പ്രകാരം ഏതെല്ലാം തസ്തികകളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായി നിയമിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ ;

(ബി)ക്രിമിനല്‍ നടപടി നിയമം 21 വകുപ്പു പ്രകാരം ഏതെല്ലാം തസ്തികകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് സ്പെഷ്യല്‍ എക്സിക്യ്ൂട്ടീവ് മജിസ്ട്രേറ്റുമാരായി നിയമിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1719

ചാലക്കുടിയില്‍ കോര്‍ട്ട് കോംപ്ളക്സും, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സും നിര്‍മ്മിക്കുന്നതിന് നടപടി

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടിയില്‍ കോര്‍ട്ട് കോംപ്ളക്സും, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സും നിര്‍മ്മിക്കു ന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍, അടിയന്തിരനടപടി സ്വീകരിക്കുമോ?

1720

ശാസ്ത്രസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം

ശ്രീ. എം. ചന്ദ്രന്‍

()സംസ്ഥാനത്ത് ഏതെല്ലാം ശാസ്ത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സ്ഥാപനങ്ങളില്‍ കേന്ദ്ര - സംസ്ഥാന - ഇതര ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് പ്രത്യേകം വ്യക്തമാക്കുമോ;

(സി)പ്രസ്തുത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താറുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.