UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1426

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സമയബന്ധിതമായിപൂര്‍ത്തീകരിക്കാന്‍ നടപടി

ശ്രീ.എം. ഹംസ

()മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലുമായി കേന്ദ്ര ത്തില്‍നിന്ന് ലഭ്യമായിട്ടുള്ള പദ്ധതികള്‍ ഏതെല്ലാം;

(ബി)ഓരോ പദ്ധതിയിലുമായി എന്തു തുകയാണ് അനുവദിച്ചത്; പ്രസ്തുത തുക അനുവദിച്ചുകിട്ടിയത് എന്നാണ്;

(സി)പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തിയാക്കേണ്ട കാലാവധി എന്നായിരുന്നു;

(ഡി)സമയബന്ധിതമായി പ്രസ്തുത കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്;

(എഫ്)യു..ഡി.എസ്.എസ്.എം.ടി അനുവദിച്ചുകിട്ടിയ നഗരസഭകള്‍ ഏതെല്ലാം; ഒരോ നഗരസഭയ്ക്കും ഏതെല്ലാം പദ്ധതികള്‍ക്കായി എന്തു തുകയാണ് അനുവദിച്ചുകിട്ടിയത്;

(ജി)ഓരോ പദ്ധതിയും തുടങ്ങിയത് എന്നാണ്; പ്രസ്തുത പദ്ധതികള്‍ അവസാനിപ്പിക്കുവാനുള്ള കാലാവധി എന്നാണെന്നറിയിക്കുമോ;

(എച്ച്)ഒറ്റപ്പാലം നഗരസഭയിലെ യു..ഡി.എസ്.എസ്.എം.ടി പദ്ധതി പൂര്‍ത്തിയാക്കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ;

()എങ്കില്‍ എന്തെല്ലാം; ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ ?

1427

തെരുവുനായ്ക്കളുടെ ശല്യംനിയന്ത്രിക്കുന്നതിനുള്ളനടപടി

ശ്രീ. എം. ഉമ്മര്‍

()തെരുവുനായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി)വിനോദസഞ്ചാരകേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും ചുറ്റിത്തിരിയുന്ന തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ ?

1428

നഗരസഭകളുടെ ഭൂമിയില്‍ വിനോദസഞ്ചാര-വാണിജ്യപദ്ധതികള്‍

ശ്രീ. സണ്ണി ജോസഫ്

,, എം. . വാഹീദ്

,, അന്‍വര്‍ സാദത്ത്

,, . റ്റി. ജോര്‍ജ്

()നഗരസഭകളുടെ ഭൂമിയില്‍ വിനോദസഞ്ചാര-വാണിജ്യ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാ

ക്കുമോ ;

(സി)പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്ന ഏജന്‍സികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി)പ്രസ്തുത പദ്ധതിക്കായി ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

1429

കോര്‍പ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും ഫാര്‍മസിസ്റ് തസ്തികകള്‍

ശ്രീ. മോന്‍സ് ജോസഫ്

()കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഫാര്‍മസിസ്റുകളുടെ ആകെ എത്ര തസ്തികകള്‍ നിലവിലുണ്ട്; പട്ടിക ലഭ്യമാക്കുമോ;

(ബി)പ്രസ്തുത തസ്തികകളില്‍ നിലവില്‍ എത്ര പേര്‍ ജോലിചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)തിരുവനന്തപുരം നഗരസഭയില്‍ ഫാര്‍മസിസ്റിന്റെ എത്ര തസ്തികകള്‍ നിലവിലുണ്ട്; വിശദാംശം ലഭ്യമാക്കുമോ;

(ഡി)എല്ലാ നഗരസഭകളിലും കോര്‍പ്പറേഷനുകളിലും ഫാര്‍മസിസ്റ് തസ്തികകള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ?

1430

'സാനിറ്ററി ലാന്റ്ഫില്‍' സംവിധാനം

ശ്രീ. എന്‍. എ നെല്ലിക്കുന്ന്

,, കെ. മുഹമ്മദുണ്ണി ഹാജി

,, പി. ഉബൈദുള്ള

()പ്ളാസ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള 'സാനിറ്ററി ലാന്റ്ഫില്‍' സംവിധാനം ഏതൊക്കെ നഗരസഭകളില്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശം നല്‍കുമോ;

(ബി)ഒന്നിലധികം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ 'കോമണ്‍ലാന്റ് ഫില്‍' സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമോ;

(സി)മാലിന്യസംസ്കരണത്തിനുവേണ്ടി 'സാനിറ്ററി ലാന്റ് ഫില്‍' സംവിധാനം ഗ്ര്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്നത് പരിഗണിക്കുമോ; വിശദാംശം നല്‍കുമോ?

1431

മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും ഖരമാലിന്യസംസ്ക്കരണം

ശ്രീ. മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

()മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഖരമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനായി സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ;

(ബി)അടുത്ത സാമ്പത്തികവര്‍ഷത്തില്‍ എല്ലാ നഗരകേന്ദ്രങ്ങളിലും ആധുനികരീതിയിലുള്ള മാലിന്യ സംസ്ക്കരണ സംവിധാനം നിര്‍ബ്ബന്ധമായും ഏര്‍പ്പെടുത്തുന്നതിനു നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?

1432

മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍

ശ്രീ.എം ചന്ദ്രന്‍

()ഈ സര്‍ക്കാര്‍ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)സംസ്കരിക്കുവാന്‍ പ്രയാസമുള്ള പ്ളാസ്റിക്, ഗ്ളാസ്, തുടങ്ങിയ മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;

(സി)എങ്കില്‍ അവ എന്തെല്ലാമെന്ന് വിശദമാക്കുമോ?

1433

നഗരസഭകള്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായിനീക്കി വച്ചിട്ടുള്ള തുക

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് നഗരസഭകള്‍ എത്രത്തോളം പ്രാധാന്യം നല്കുന്നുണ്ടെന്ന് വിശദമാക്കുമോ;

(ബി)അടുത്തവര്‍ഷത്തെ നഗരസഭകളുടെ ബജറ്റില്‍ കൂടുതല്‍ തുക ഇതിനായി നീക്കിവയ്ക്കുവാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ടോ:

(സി)2013- 14 വര്‍ഷത്തില്‍ ഓരോ നഗരസഭയും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി സ്വന്തം ഫണ്ടില്‍ നിന്ന് നീക്കിവച്ചിട്ടുള്ള തുക എത്രവീതമാണെന്ന് അറിയിക്കുമോ?

1434

നഗരതൊഴിലുറപ്പ് പദ്ധതി

ശ്രീ. കെ. മുരളീധരന്‍

,, ബെന്നി ബെഹനാന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

()നഗര തൊഴിലുറപ്പുപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി എത്ര കോടി രൂപ വകയിരുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി തൊഴില്‍ ബജറ്റും കര്‍മ്മപദ്ധതികളും നഗരസഭകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?

1435

അയ്യന്‍കാളി തൊഴിലുറപ്പുപദ്ധതി

ശ്രീ. വി. ശശി

നഗര ശുചീകരണ പദ്ധതിയുമായി ബന്ധപ്പെടുത്തി അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ബജറ്റില്‍ വകയിരുത്തിയ പത്തു കോടി രൂപയില്‍ എത്ര തുക എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചുവെന്ന് വ്യക്തമാക്കുമോ?

1436

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പൊതുമരാമത്തുവകുപ്പ് നേരിട്ട് റീ ടാറിംഗ് നടത്തിയ നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എത്ര റോഡുകളാണ് 2012 -13 വര്‍ഷത്തില്‍ പൊതുമരാമത്തു വകുപ്പ് നേരിട്ട് റീ ടാറിംഗ് നടത്തിയതെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് റീടാറിംഗ് നടത്താനിടയാക്കിയ സാഹചര്യവും അതിന് നിശ്ചയിച്ച മാനദണ്ഡവും വ്യക്തമാക്കുമോ;

(സി)ഇപ്രകാരം പൊതുമരാമത്ത് വകുപ്പ് നിര്‍വഹിച്ച പ്രവൃത്തിക്ക് അതേവര്‍ഷം കോര്‍പ്പറേഷന്‍ കോണ്‍ട്രാക്ടര്‍ക്ക് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്ന് പേയ്മെന്റ് നല്കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്കുമോ?

1437

കോഴിക്കോട് നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെഒഴിവുകള്‍

ശ്രീ..പ്രദീപ്കുമാര്‍

()കോഴിക്കോട് നഗരസഭയുടെ ആരോഗ്യവിഭാഗത്തില്‍ എത്ര അലോപ്പതി/ആയുര്‍വേദ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തസ്തികകള്‍ എത്ര കാലമായി ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത തസ്തികകള്‍ നികത്തുന്നതിനാവശ്യമായ നടപടിസ്വീകരിച്ചിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന് വ്യക്തമാക്കുമോ?

1438

കോഴിക്കോട് നഗരസഭയില്‍ നടപ്പിലാക്കുന്നകേന്ദ്രാവിഷ്കൃത പദ്ധതികള്‍


ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് നഗരസഭയില്‍ ഏതെല്ലാം കേന്ദ്രാവിഷ്കൃത പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ ;

(ബി)ഓരോ പദ്ധതിയ്ക്കും വകയിരുത്തിയ തുകയും പദ്ധതിനിര്‍മ്മാണ കാലാവധിയും വിശദമാക്കുമോ ?

1439

കോഴിക്കോട് നഗരസഭ പാട്ടത്തിന് നല്‍കിയിട്ടുളള സ്ഥലങ്ങള്‍


ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് നഗരസഭയുടെ ഉടമസ്ഥതയിലുളള ഏതൊക്കെ സ്ഥലങ്ങള്‍ പാട്ടത്തിനു നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)ആര്‍ക്കെല്ലാമാണ് പാട്ടത്തിന് നല്‍കിയിട്ടുളളതെന്നും പാട്ടക്കാലാവധി എത്രയെന്നും വിശദമാക്കുമോ;

(സി)പാട്ടക്കാലാവധി കഴിഞ്ഞിട്ടും കൈവശം വച്ചുവരുന്ന ഏതൊക്കെ സ്ഥലങ്ങളുണ്ടെന്ന് വിശദാംശങ്ങള്‍ സഹിതം അറിയിക്കുമോ;

(ഡി)പാട്ടത്തുകയായി ഒരോ വര്‍ഷവും എന്തു തുക നഗരസഭയ്ക്ക് ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

1440

കോഴിക്കോട് കോര്‍പ്പറേഷനിലെ ഉറവിട മാലിന്യ സംസ്കരണം

ശ്രീ. . പ്രദീപ്കുമാര്‍

()ഉറവിട മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് കേര്‍പ്പറേഷനില്‍ എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

1441

ആറ്റിങ്ങല്‍ നഗരസഭയ്ക്ക് പ്രത്യേക സാമ്പത്തിക സഹായം


ശ്രീ.ബി. സത്യന്‍

()ആറ്റിങ്ങല്‍ നഗരസഭയുടെ നൂറാം വാര്‍ഷകാഘോഷങ്ങളുടെ ഭാഗമായി നഗരകാര്യ വകുപ്പിന് സമര്‍പ്പിച്ച അഞ്ചു കോടി രൂപയുടെ റോഡുവികസന പദ്ധതിയിന്മേല്‍ ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആറ്റിങ്ങല്‍ നഗരസഭയ്ക്ക് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ വിശദ വിവരം ലഭ്യമാക്കുമോ ?

1442

കുന്നംകുളം ബസ്സ്റാന്റ് നിര്‍മ്മാണം


ശ്രീ. ബാബു. എം. പാലിശ്ശേരി

()കുന്നംകുളം നഗരസഭയിലെ നിര്‍ദ്ദിഷ്ട ബസ്സ്റാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദമാക്കുമോ;

(ബി)ബസ്സ്റാന്റ് നിര്‍മ്മാണത്തിനായി കുന്നംകുളം നഗരസഭ 2012-13 സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ട്;

(സി)ബസ്സ്റാന്റ് നിര്‍മ്മാണത്തിന് എത്ര തുകയുടെ പദ്ധതിക്കാണ് നഗരസഭ അനുമതി തേടിയിട്ടുളളത്;

(ഡി)ബസ്സ്റാന്റ് നിര്‍മ്മാണത്തിനുളള പദ്ധതിച്ചെലവ് ഏത് ഏജന്‍സിയില്‍ നിന്നാണ് നഗരസഭ കണ്ടെത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

1443

കല്‍പ്പറ്റ നഗരസഭയിലെയു..ഡി.എസ്.എസ്.എം.ടി. പദ്ധതിയുടെ പ്രവര്‍ത്തനം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റ നഗരസഭയിലെ യു..ഡി.എസ്.എസ്.എം.ടി. പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഓരോ പാക്കേജും ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി)നടപ്പു സാമ്പത്തിക വര്‍ഷം പ്രസ്തുത പദ്ധതിക്കായി എന്തു തുക വകയിരുത്തിയെന്നും അതില്‍ എത്ര തുക ചെലവഴിച്ചെന്നും വിശദമാക്കുമോ?

1444

ചാലക്കുടി മുനിസിപ്പല്‍ പട്ടണത്തിലെ മലിനീകരണം

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി മുനിസിപ്പല്‍ പട്ടണത്തിലെ രൂക്ഷമായ മലിനീകരണ പ്രശ്നം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

1445

കാഞ്ഞങ്ങാട് നഗരസഭയിലെ മാലിന്യ

സംസ്കരണ പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

()കാഞ്ഞങ്ങാട് നഗരസഭയില്‍ മാലിന്യസംസ്കരണ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പദ്ധതിക്ക് ധനസഹായം നല്‍കിയിരുന്നുവോയെന്നും ഏത് ഏജന്‍സി മുഖേന എന്തു തുക നല്‍കിയെന്നും അറിയിക്കുമോ;

(സി)പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരുന്നതെന്നും ആകെ എന്തു തുക പ്രസ്തുത പദ്ധതിക്കായി അനുവദിച്ചെന്നും അറിയിക്കുമോ;

(ഡി)പ്രസ്തുത പദ്ധതി പൂര്‍ത്തിയാവുകയും മാലിന്യ സംസ്കരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

()കാസര്‍ഗോഡ് ജില്ലയില്‍ മറ്റെവിടെയെങ്കിലും മാലിന്യസംസ്കരണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും അവ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും അറിയിക്കുമോ;

(എഫ്)മാലിന്യ സംസ്കരണ പ്ളാന്റുകളുടെ നിര്‍മ്മാണത്തിലും പ്രവര്‍ത്തനത്തിലും ഉണ്ടായ വീഴ്ചകള്‍ക്കും ധനദുര്‍വിനിയോഗത്തിനുമെതിരെ അന്വേഷണവും ഉത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടിയും സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?

1446

കേരള സുസ്ഥിര നഗരവികസന പദ്ധതി

ശ്രീ. പി. കെ. ഗുരുദാസന്‍

,, . പ്രദീപ്കുമാര്‍

,, ബാബു എം. പാലിശ്ശേരി

,, വി. ശിവന്‍കുട്ടി

()കേരള സുസ്ഥിര നഗരവികസന പദ്ധതിയുടെ നടത്തിപ്പിനെ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)പ്രസ്തുത പദ്ധതി നിര്‍വ്വഹണം വായ്പാരേഖയില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന സമയക്രമത്തില്‍ പൂര്‍ത്തികരിക്കപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ പദ്ധതി മുടങ്ങിയതിന്റെ ഭാഗമായി ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ നല്‍കേണ്ടതായി വന്നിട്ടുണ്ടോയെന്നറിയിക്കുമോ;

(സി)ഏതെല്ലാം പ്രോജക്ട് ഘടകങ്ങളാണ് 2012-13-ല്‍ പ്രസ്തുത പദ്ധതി പ്രകാരം ഏറ്റെടുത്ത് നടപ്പാക്കാന്‍ സാധിച്ചതെന്ന് അറിയിക്കുമോ;

(ഡി)ഏതെല്ലാം മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് പ്രസ്തുത പദ്ധതികള്‍ 2012-13-ല്‍ നടപ്പാക്കപ്പെട്ടിട്ടുള്ളതെന്നറിയിക്കുമോ?

1447

വര്‍ദ്ധിച്ചു വരുന്ന നഗരവല്‍ക്കരണം

ശ്രീ. പി. സി. ജോര്‍ജ്

,, എന്‍. ജയരാജ്

,, റോഷി അഗസ്റിന്‍

.. എം. വി. ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്ത് നഗരവല്‍ക്കരണത്തിന്റെ തോത് വര്‍ദ്ധിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പുതുതായി രൂപം കൊണ്ടിട്ടുള്ള നഗരപ്രദേശങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്തെ നഗരവല്‍ക്കരണത്തിന്റെ സവിശേഷതകളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ;

(സി)നഗരവല്‍ക്കരണത്തിന്റെ വ്യാപനം മുന്‍കൂട്ടിക്കണ്ട് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും അനുയോജ്യമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും നടപടി സ്വീകരിക്കുമോ?

1448

കെട്ടിടനിര്‍മ്മാണച്ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍

ശ്രീ. . കെ. ബാലന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. വി. വിജയദാസ്

,, രാജു എബ്രഹാം

()കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത ചട്ടങ്ങളില്‍ ഭേദഗതി വരുത്തുവാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ; ബില്‍ഡേഴ്സിനുവേണ്ടി ബില്‍ഡേഴ്സ് ഉണ്ടാക്കിയ ഭേദഗതികളാണിവ എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ചട്ടങ്ങളില്‍ വരുത്തിയിരിക്കുന്ന ഭേദഗതി നിര്‍മ്മാണ മേഖലയിലെ ആര്‍ക്കെല്ലാം ഏതെല്ലാം തരത്തില്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തിയിട്ടുളളത് എന്നറിയിക്കുമോ;

(ഡി)ചട്ടങ്ങളിലെ ഭേദഗതി നാഷണല്‍ ബില്‍ഡിംഗ്സ് റൂള്‍സിലെ സുരക്ഷാക്രമീകരണങ്ങള്‍ ഒന്നും തന്നെ പാലിക്കാതെയുളളതാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

1449

കെട്ടിട നിര്‍മ്മാണച്ചട്ടങ്ങളില്‍ വന്ന മാറ്റങ്ങളുംസര്‍ക്കാര്‍ നിലപാടും


ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കെട്ടിട നിര്‍മ്മാണച്ചട്ടങ്ങളില്‍ വന്ന മാറ്റങ്ങള്‍ മൂലം പ്രസ്തുത മേഖലയില്‍ നിക്ഷേപത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)പ്രസ്തുത വര്‍ദ്ധനവിന് അനുസൃതമായി കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ ആവശ്യകതയും വര്‍ദ്ധിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത സാഹചര്യങ്ങള്‍ നേരിടുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ;

(ഡി)പ്രസ്തുത സാഹചര്യം മുന്‍നിര്‍ത്തി 'അഫോര്‍ഡബിള്‍ ഹൌസിംഗ്' എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിന് ഉദ്ദേശ്യമുണ്ടോ;

()എങ്കില്‍ 2013-14 സാമ്പത്തിക വര്‍ഷം പ്രസ്തുത ആശയവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കുമോ?

1450

കെട്ടിടനമ്പര്‍ കിട്ടാത്ത വീടുകള്‍ക്ക് നമ്പര്‍ നല്‍കുവാന്‍ നിയമനിര്‍മ്മാണം

ശ്രീ. ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

പാലോട് രവി

()നഗരങ്ങളില്‍ സാങ്കേതിക കാരണങ്ങളാല്‍ കെട്ടിടനമ്പര്‍ കിട്ടാത്ത വീടുകള്‍ക്ക് നമ്പര്‍ നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത നടപടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്നറിയിക്കുമോ;

(സി)ആയതിനായി നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;

(ഡി)ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ?

1451

വന്‍കിട കെട്ടിടനിര്‍മ്മാണങ്ങള്‍ക്കുള്ള അനുമതി

ശ്രീ. പി. സി. വിഷ്ണുനാഥ്

,, വി. പി. സജീന്ദ്രന്‍

,, . സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

()നഗരങ്ങളില്‍ വന്‍കിട സംരംഭങ്ങള്‍ക്കുള്ള കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ ;

(ബി)ആയതിനായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുന്നതിലേക്കായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ?

1452

ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കെട്ടിട നിര്‍മ്മാണച്ചട്ടങ്ങള്‍ ചെറിയതോതില്‍ ലംഘിക്കപ്പെട്ടുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ റഗുലറൈസ് ചെയ്ത് നല്കുന്ന കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ബി)ഇതിനായി കെട്ടിട നിര്‍മ്മാണച്ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ ; എങ്കില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ ;

(സി)ഇതുമൂലം എത്രമാത്രം കെട്ടിട ഉടമസ്ഥരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കാനായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ

1453

അനധികൃത കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് സാധൂകരണംനല്‍കുന്ന നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, റ്റി. വി. രാജേഷ്

,, എം. ഹംസ

,, . എം. ആരിഫ്

()അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് സാധൂകരണം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊളളുന്നതിന് പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയാണെന്നറിയിക്കുമോ;

(സി)അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നതിന് ഒരേ മാനദണ്ഡം അനുസരിച്ചുളള സമീപനമാണോ സ്വീകരിക്കുന്നത് എന്നറിയിക്കുമോ;

(ഡി)ഏതു തീയതി മുതലുളള അനധികൃത കെട്ടിട നിര്‍മ്മാണങ്ങളാണ് സാധൂകരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്നറിയിക്കുമോ; പ്രസ്തുത തീയതി തെരഞ്ഞെടുക്കാനുളള മാനദണ്ഡം എന്തായിരുന്നെന്നറിയിക്കുമോ?

1454

നഗരങ്ങളില്‍ ചട്ടങ്ങള്‍ ലംഘിച്ചു നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ ക്രമപ്പെടുത്തി നല്‍കുന്നതിന് നടപടി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. അച്ചുതന്‍

,, പി..മാധവന്‍

,, ആര്‍.സെല്‍വരാജ്

()നഗരങ്ങളില്‍ ചട്ടങ്ങള്‍ ലംഘിച്ചു നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ ക്രമപ്പെടുത്തി നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)എങ്കില്‍ ആയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുമോ;

(സി)ചട്ടങ്ങള്‍ ലംഘിച്ചു നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് കൂടുതല്‍ പിഴ ഈടാക്കി ക്രമപ്പെടുത്തി നല്‍കുന്നത് പരിഗണിക്കുമോ; വിശദമാക്കുമോ;

(സി)ആയതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?

1455

നഗരങ്ങളിലെ കെട്ടിട നിര്‍മ്മാണച്ചട്ടങ്ങളില്‍വരുത്തിയ ഭേദഗതി

ശ്രീ. ബെന്നി ബഹനാന്‍

'' റ്റി. എന്‍. പ്രതാപന്‍

'' വി.ഡി. സതീശന്‍

'' ജോസഫ് വാഴക്കന്‍

()നഗരങ്ങളിലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ അടുത്തിടെ ഭേദഗതി വരുത്തിയിട്ടുണ്ടോ;

(ബി)ആയതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത ഭേദഗതികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;

(ഡി)നഗരങ്ങളില്‍ ഫ്ളാറ്റ് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് പ്രസ്തുത ഭേദഗതികള്‍ സഹായകരമാകും എന്നു കരുതുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

1456

തിരുവനന്തപുരം നഗരസഭയുടെ ടൌണ്‍പ്ളാനിംഗുമായി ബന്ധപ്പെട്ട മാസ്റര്‍ പ്ളാന്‍

ശ്രീ.മോന്‍സ് ജോസഫ്

()തിരുവനന്തപുരം നഗരസഭയുടെ ടൌണ്‍പ്ളാനിംഗുമായി ബന്ധപ്പെട്ട കരട് മാസ്റര്‍ പ്ളാന്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുമോ; പ്രസ്തുത കരടു മാസ്റര്‍പ്ളാനിന്റെ ഫെയര്‍ എപ്പോള്‍ പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കരട് മാസ്റര്‍പ്ളാനിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)തിരുവനന്തപുരം നഗരസഭയുടെ ഉള്ളൂര്‍ സോണലില്‍ റിവൈസ്ഡ് മാസ്റര്‍പ്ളാനില്‍പ്പെട്ട എത്ര അപേക്ഷകള്‍ 2013-ല്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(ഡി)റിവൈസ്ഡ് മാസ്റര്‍പ്ളാനില്‍പ്പെട്ട പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് നികത്തിയ പുരയിടങ്ങള്‍ക്ക് ആര്‍.1/4545/2011 നമ്പര്‍ എല്‍.എസ്.ജി.ഡി സര്‍ക്കുലര്‍ പ്രകാരം നഗരസഭയുടെ ഉള്ളൂര്‍ സോണലില്‍ നിന്ന് 2013-ല്‍ അനുമതി നല്‍കിയിട്ടുണ്ടോ; ഇതു സംബന്ധിച്ച് അപേക്ഷ ലഭിച്ചിട്ടുണ്ടോ;

()ആര്‍.എം.പി.സ്കീമുകളില്‍പ്പെട്ട കെട്ടിട നിര്‍മ്മാണ അപേക്ഷകളില്‍ പ്രസ്തുത സര്‍ക്കുലര്‍ ബാധകമാണോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(എഫ്)ആര്‍.എം.പി.സ്കീമുകളിലുള്‍പ്പെട്ട പഴയനിലം നികത്തല്‍ പുരയിടങ്ങള്‍ക്ക് തിരുവനന്തപുരം നഗരസഭയുടെ കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമം വ്യക്തമാക്കുമോ;

(ജി)തിരുവനന്തപുരം നഗരസഭ ആര്‍.1/4545/2011 എല്‍.എസ്.ജി.ഡി. നമ്പര്‍ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ;

(എച്ച്)കാലാകാലങ്ങളിലുണ്ടാകുന്ന ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?

1457

കെട്ടിട നിര്‍മ്മാണാനുമതി നല്‍കുന്നതിനുളള അധികാര പരിധി വര്‍ദ്ധിപ്പിച്ച നടപടി

ശ്രീ. ലൂഡി ലൂയിസ്

,, എം.പി.വിന്‍സെന്റ്

,,ഷാഫി പറമ്പില്‍

,,വി.റ്റി.ബല്‍റാം

()നഗരങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തിനുളള അനുമതി നല്‍കുന്നതിന് നഗരസഭകള്‍ക്കും ജില്ലാ ടൌണ്‍ പ്ളാനര്‍മാര്‍ക്കുമുണ്ടായിരുന്ന അധികാര പരിധി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

(ബി)വര്‍ദ്ധിപ്പിച്ച അധികാര പരിധി സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)ആയതു സംബന്ധിച്ച ് ബന്ധപ്പെട്ട ചട്ടങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

1458

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, പി. ഉബൈദുള്ള

,, എന്‍. ഷംസുദ്ദീന്‍

,, എന്‍. . നെല്ലിക്കുന്ന്

()ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ മാതൃകയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിക്കുന്നതിനുള്ള നടപടി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കമ്മീഷന്റെ പ്രവര്‍ത്തനമേഖലകള്‍ നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)പ്രസ്തുത കമ്മീഷന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നറിയിക്കുമോ?

1459

ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചതുകയുടെ വിനിയോഗം


ശ്രീ. കെ. രാധാകൃഷ്ണന്‍

()നടപ്പു സാമ്പത്തിക വര്‍ഷം ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ബഡ്ജറ്റില്‍ വകയിരുത്തിയിരുന്ന തുക എത്രയാണെന്നറിയിക്കുമോ;

(ബി)പ്രസ്തുത തുകയില്‍ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുക എത്രയെന്നറിയിക്കുമോ;

(സി)പ്രസ്തുത തുകയില്‍ ഇതേ വരെ വിനിയോഗിച്ച തുക എത്രയാണെന്നറിയിക്കുമോ;

(ഡി)സംസ്ഥാനത്തെ ഏതെല്ലാം ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് എന്തു തുക വീതം ചെലവഴിച്ചിട്ടുണ്ടെന്നതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

()എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രസ്തുത തുക വിനിയോഗിച്ചിട്ടുണ്ടോ;

(എഫ്)ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ അറിയിക്കുമോ;

(ജി)ചില പ്രത്യേക ന്യൂനപക്ഷങ്ങള്‍ക്കു മുന്‍ഗണന നല്‍കി പ്രസ്തുത തുക വിനിയോഗിച്ചുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എച്ച്)എങ്കില്‍ അപ്രകാരമുള്ള പരാതികള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1460

ന്യൂനപക്ഷക്ഷേമത്തിനായി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികള്‍


ശ്രീ. . കെ. വിജയന്‍

()ന്യൂനപക്ഷക്ഷേമത്തിനായി ഈ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതികള്‍ എന്തെല്ലാം; വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(സി)പ്രസ്തുതപദ്ധതി നടപ്പിലാക്കുന്നതിന് കഴിഞ്ഞ ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ടായിരുന്നുവെന്നറിയിക്കുമോ;

(ഡി)ആയതില്‍ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്;

()നീക്കിവച്ച തുക പൂര്‍ണ്ണമായും വിനിയോഗിക്കാത്തതിനുള്ള കാരണം വിശദമാക്കുമോ?

1461

ന്യൂനപക്ഷങ്ങള്‍ക്കായി നടപ്പാക്കിയ പുതിയ പദ്ധതികള്‍

ശ്രീ. എസ് ശര്‍മ്മ

()ഈ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കായി നടപ്പാക്കിയ പുതിയ പദ്ധതികള്‍ വിശദമാക്കുമോ ;

(ബി)ഓരോ ജില്ലയിലും ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

1462

ന്യൂനപക്ഷപ്രൊമോട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം.പി. വിന്‍സെന്റ്

,, .റ്റി. ജോര്‍ജ്

,, ഷാഫി പറമ്പില്‍

,, ആര്‍. സെല്‍വരാജ്

()സംസ്ഥാനത്ത് എസ്.സി/എസ്.ടി പ്രൊമോട്ടര്‍മാരെ നിയമിക്കുന്ന മാതൃകയില്‍ ന്യൂനപക്ഷ പ്രൊമോട്ടര്‍മാരെ നിയമിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)പ്രസ്തുത പ്രൊമോട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളും ചുമതലകളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(ഡി)പ്രസ്തുത പ്രൊമോട്ടര്‍മാര്‍ മുഖേന എന്തെല്ലാം ക്ഷേമപദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

()ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

1463

ന്വൂനപക്ഷ പ്രൊമോട്ടര്‍മാര്‍

ശ്രീ. പി. റ്റി.. റഹീം

()ന്യൂനപക്ഷ പ്രൊമോട്ടര്‍മാരായി എത്ര പേരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പ്രൊമോര്‍ട്ടര്‍മാര്‍ ഏതെല്ലാം ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരാണെന്ന് വിശദമാക്കുമോ ;

(സി)പ്രസ്തുത പ്രൊമോര്‍ട്ടര്‍മാരില്‍ മുസ്ളീംങ്ങള്‍, ക്രിസ്ത്യാനികള്‍, പാര്‍സികള്‍, ബുദ്ധന്മാര്‍, സിക്കുകാര്‍, ജൈനന്‍മാര്‍ എന്നീ വിഭാഗങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ;

(ഡി)ചില സംഘടനകള്‍ പ്രസ്തുത പ്രൊമോട്ടര്‍മാരെ മതപ്രബോധകരായും രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് സെക്രട്ടറിമാരായും ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വ്യക്തമാക്കുമോ ?

1464

ന്യൂനപക്ഷക്ഷേമ കോ-ഓര്‍ഡിനേറ്റര്‍മാരുടെചുമതലകള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()ന്യൂനപക്ഷക്ഷേമ പരിപാടിയുടെ ഭാഗമായി പഞ്ചായത്തുകളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടോ ;

(ബി)പ്രസ്തുത ജീവനക്കാര്‍ക്ക് എന്തെല്ലാം അടിസ്ഥാന യോഗ്യതകളാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത് ;

(സി)കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഗ്രാമപഞ്ചായത്തുകളുടെ ശുപാര്‍ശകള്‍ക്ക് പ്രാമുഖ്യം നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ ;

(ഡി)നിലവില്‍ വിവിധ വകുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ എന്തെല്ലാം അധികച്ചുമതലകളാണ് പ്രസ്തുത കോ-ഓര്‍ഡിനേറ്റര്‍മാര്‍ നിര്‍വഹിക്കേണ്ടി വരുന്നത് എന്നറിയിക്കുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.