UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1291

വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ കുന്തിപ്പുഴയിലെ പാലം നിര്‍മ്മാണം

ശ്രീ. സി. പി. മുഹമ്മദ്

()വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ പാറക്കടവ് കുന്തിപ്പുഴയില്‍ നിര്‍മ്മാണം നടന്നു വരുന്ന പാലം എന്ന് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പാലത്തിന് എത്ര രൂപ ചെലവു വരുമെന്നും അതിന്റെ അടങ്കല്‍ തുകയില്‍ ജില്ലാ പഞ്ചായത്ത്, കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ വിഹിതം എത്രയെന്നും വ്യക്തമാക്കുമോ;

(സി)സംസ്ഥാന റോഡ്സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന് പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത് എന്ത് വ്യവസ്ഥയിലാണെന്ന് വ്യക്തമാക്കുമോ?

1292

കോട്ടക്കീല്‍ക്കടവ് - പട്ടുവംപാലം നിര്‍മ്മാണം

ശ്രീ. റ്റി. വി. രാജേഷ്

കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച കോട്ടക്കീല്‍ക്കടവ് - പട്ടുവം പാലത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്നറിയിക്കുമോ; വിശദാംശം നല്‍കുമോ?

1293

ചടയമംഗലം പെരപ്പയം പാലം നിര്‍മ്മാണം

ശ്രീ. മുല്ലക്കര രത്നാകരന്‍

()ചടയമംഗലം പെരപ്പയം പാലം നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ;

(ബി)എങ്കില്‍, ആയത് പരിഹരിക്കുന്നതിനും ഉടന്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

1294

കോരപ്പുഴപ്പാലം പുതുക്കിപ്പണിയുന്നതിനു നടപടി

ശ്രീ. . കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയിലെ കോരപ്പുഴപ്പാലം പുതുക്കിപ്പണിയുന്നതിനായി 2012 ജൂലൈ മാസം 10-ാം തീയതി പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ വ്യക്തമാക്കുമോ;

(ബി)പാലംനിര്‍മ്മാണത്തിനാവശ്യമായ തുക സി.ആര്‍.എഫ്. പദ്ധതിയില്‍ നിന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നു വിശദമാക്കുമോ;

(സി)പാലത്തിന്റെ അപ്രോച്ച്റോഡുനിര്‍മ്മാണത്തിനുള്ള ഭൂമി ഏറ്റെടുക്കലിന് വേണ്ടിവരുന്ന തുക സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?

1295

കൂട്ടുംവാതുക്കല്‍ കടവ് പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. സി. കെ. സദാശിവന്‍

കായംകുളം, ഹരിപ്പാട്, കരുനാഗപ്പളളി മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കല്‍ കടവ് പാലം നിര്‍മ്മാണത്തിന്റെ പുരോഗതി അറിയിക്കുമോ?

 
1296

മലയാറ്റൂര്‍ - കോടനാട് പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. ജോസ് തെറ്റയില്‍

()മലയാറ്റൂര്‍ - കോടനാട് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പാലത്തിന്റെ എന്തെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തിയാക്കാനുള്ളതെന്ന് വിശദമാക്കുമോ?

1297

നെന്മാറ മണ്ഡലത്തിലെ ഊട്ടറ പാലം പുതുക്കിപ്പണിയുന്നതിന് നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്മാറ മണ്ഡലത്തിലെ ഊട്ടറപാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; പ്രസ്തുത പാലത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;

(ബി)പ്രസ്തുത പാലം പുതുക്കിപ്പണിയുന്നതിനുള്ള എസ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ എന്തു തുകയുടെ എസ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളതെന്നറിയിക്കുമോ;

(സി)പ്രസ്തുത പാലം പുതുക്കിപ്പണിയുന്നതിനുള്ള നടപടി ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പിലാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

1298

ധര്‍മ്മടം നിയോജക മണ്ഡലത്തിലെ പാലങ്ങളുടെ നിര്‍മ്മാണം

ശ്രീ.കെ.കെ. നാരായണന്‍

()ധര്‍മ്മടം നിയോജകമണ്ഡലത്തിലെ തട്ടാരിപ്പാലത്തിന്റെയും ചേക്കുപാലത്തിന്റെയും അലൈന്‍മെന്റ് അംഗീകരിച്ച് കിട്ടിയിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ ആയതിനുള്ള കാലതാമസം എന്താണെന്ന് വ്യക്തമാക്കുമോ ?

1299

നിര്‍മ്മാണത്തിലുള്ള റെയില്‍വേ മേല്‍പ്പാലങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

()സംസ്ഥാനത്ത് എത്ര റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം നടക്കുന്നുണ്ടെന്നറിയിക്കുമോ;

(ബി)ഫണ്ടിന്റെ അപര്യാപ്തത മൂലം ഏതെങ്കിലും നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങിയിട്ടുണ്ടോ;

(സി)പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ എതെങ്കിലും പുതിയ റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ അവയുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ;

()സംസ്ഥാനത്ത് പുതിയ റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കുമോ?

1300

അരൂര്‍ - ഇടപ്പള്ളി ഫ്ളൈ ഓവര്‍

ശ്രീ. . എം. ആരിഫ്

()കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരൂര്‍ മുതല്‍ ഇടപ്പള്ളി വരെ ഫ്ളൈ ഓവര്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ഇന്‍കെല്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എത്ര കോടി രൂപയാണ് പ്രസ്തുത പദ്ധതിക്ക് നിര്‍മ്മാണ ച്ചെലവ് പ്രതീക്ഷിക്കുന്നതെന്നറിയിക്കുമോ;

(സി)പ്രസ്തുത പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ ഏത് കമ്പനിയെയാണ് നിയമിച്ചിട്ടുള്ളതെന്നറിയിക്കുമോ;

(ഡി)ബി..ടി. അടിസ്ഥാനത്തിലാണോ പ്രസ്തുത പദ്ധതി നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്നറിയിക്കുമോ?

1301

നീലേശ്വരം - പള്ളിക്കര റെയില്‍ഗേറ്റില്‍ മേല്‍പ്പാലം പണിയുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നീലേശ്വരം പള്ളിക്കര റെയില്‍ഗേറ്റില്‍ മേല്‍പ്പാലം പണി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്നും ആയതു സംബന്ധിച്ച് എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും അറിയിക്കുമോ?

1302

റോഡു വികസനത്തിന് മാസ്റര്‍പ്ളാന്‍

ശ്രീ. കെ.വി.വിജയദാസ്

()കേരളത്തിലെ ദേശീയപാതകളും സംസ്ഥാനപാതകളും നാലൂവരിപ്പാതകളാക്കി ഡിവൈഡര്‍ സ്ഥാപിച്ച് സഞ്ചാരയോഗ്യമാക്കാന്‍ മാസ്റര്‍പ്ളാന്‍ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്കുമോ;

(ബി)ഇല്ലെങ്കില്‍ ആയതിനായി സമഗ്രമായ ഒരു മാസ്റര്‍പ്ളാന്‍ തയ്യാറാക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ?

1303

ദേശീയപാത 212- ന്റെ വികസനം

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

()ദേശീയപാത 212- ന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ പരിഗണനയിലുണ്ടോ;

(ബി)പ്രസ്തുത പ്രവൃത്തികളില്‍ ഏതെങ്കിലും ബൈപ്പാസുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍, അവ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(ഡി)താമരശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1304

ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ 'മരപ്പാലം' കള്‍വര്‍ട്ട് വീതികൂട്ടുന്നതിന് നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

()ദേശീയപാതയില്‍ ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ 'മരപ്പാലം' കള്‍വര്‍ട്ട് വീതി കൂട്ടുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോയെന്നറിയിക്കുമോ;

(ബി)പ്രസ്തുത ഭാഗത്ത് ടാര്‍ ചെയ്യപ്പെട്ട ഭാഗത്തിനു പുറമെ കാല്‍നടയാത്രയ്ക്ക് സ്ഥലമില്ലാത്തതിനാല്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചത് മൂലമുള്ള ഗതാഗത തടസ്സം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത റോഡ് സ്വകാര്യവ്യക്തികള്‍ കയ്യേറിയതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ റവന്യൂ അധികാരികളില്‍ നിന്ന് സ്പഷ്ടീകരണം ആവശ്യപ്പെട്ടിട്ടുണ്ടോ;

(ഡി)മരപ്പാലം കള്‍വര്‍ട്ട് ഉള്‍പ്പെട്ട ഭൂമിയുടെ ഫീല്‍ഡ് മെഷര്‍മെന്റ് ബുക്കിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

1305

ദേശീയ പാത 212 - ല്‍ കുന്ദമംഗലത്ത് ബൈപാസ്

ശ്രീ. പി.റ്റി.. റഹീം

()ദേശീയപാത 212 ന് കുന്ദമംഗലത്ത് ബൈപ്പാസ് നിര്‍മ്മിക്കുന്നത് പരിഗണനയിലുണ്ടോയെന്നറിയിക്കുമോ;

(ബി)മെഡിക്കല്‍ കോളജ്, സി.ഡബ്ള്യൂ.ആര്‍.ഡി.എം, പെരിങ്ങളം വരിട്ട്യാക്കില്‍ വഴി താമരശ്ശേരിയിലേക്കുള്ള റോഡ് ബൈപ്പാസായി പരീഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നറിയിക്കുമോ?

1306

ദേശീയപാത 212

ശ്രീ. പി. റ്റി. . റഹീം

()ദേശീയ പാത 212-ന്റെ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ മന്ദഗതിയിലാണെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പാതയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം പദ്ധതികള്‍ പരിഗണനയിലുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

1307

ദേശീയപാതകളിലെ നിര്‍മ്മാണം മുടങ്ങിക്കിടക്കുന്ന ബൈപ്പാസുകള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

()കേരളത്തിലെ ദേശീയപാതകളിലെ നിര്‍മ്മാണം മുടങ്ങിക്കിടക്കുന്ന ബൈപ്പാസുകള്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ;

(ബി)ഇതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ;

(സി)ഇവയുടെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കുന്ന തിന് എന്തൊക്കെ നടപടികളാണു സ്വീകരിക്കുന്നതെന്നു വ്യക്തമാക്കുമോ;

(ഡി)കോഴിക്കോട് ജില്ലയില്‍ പൂളാടിക്കുന്ന് മുതല്‍ വെങ്ങളം വരെയുള്ള ബൈപ്പാസ് നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നു വ്യക്തമാക്കുമോ?

1308

ദേശീയപാതകളിലെ ബൈപാസുകളുടെ നിര്‍മ്മാണം

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

,, സി. കെ. നാണു

()ദേശീയപാതകളിലെ ബൈപാസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് നിലവില്‍ എന്തു സംവിധാനമാണുള്ളത്;

(ബി)കഴക്കൂട്ടം - കോവളം - കളിയിക്കാവിള ബൈപാസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ദേശീയപാതകളിലെ ബൈപാസുകളുടെ നിര്‍മ്മാണം നടത്തുന്നതിനെക്കുറിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി അധികാരികളുടെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഒരു യോഗം വിളിച്ചുകൂട്ടാന്‍ നടപടി സ്വീകരിക്കുമോ?

1309

കരമന-കളിയിക്കാവിള ദേശീയപാതയുടെ വീതി കൂട്ടുന്നതിനുള്ള നടപടി

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

'' ജോസ് തെറ്റയില്‍

'' സി.കെ. നാണു.

()കരമന-കളിയിക്കാവിള ദേശീയപാതയുടെ വീതി കൂട്ടുന്നതിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിലും നേരിട്ടുകൊണ്ടിരിക്കുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത കാലതാമസം ഒഴിവാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

1310

ടോള്‍പിരിവ് കേന്ദ്രങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സംസ്ഥാനതപാതകളിലും ദേശീയപാതകളിലും പൊതുമരാമത്ത് റോഡുകളിലുമായി എത്ര സ്ഥലങ്ങളില്‍ ടോള്‍ പിരിവ് നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ ടോള്‍ പിരിവ് കേന്ദ്രത്തിലും പിരിവ് തുടങ്ങിയത് എന്നുമുതലാണെന്ന് വിശദമാക്കുമോ ;

(സി)വകുപ്പ് നേരിട്ട് ടോള്‍പിരിവ് നടത്തുന്ന കേന്ദ്രങ്ങള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ ;

(ഡി)ലേലം ചെയ്ത് നല്കിയിട്ടുള്ള ടോള്‍ പിരിവ് കേന്ദ്രങ്ങള്‍ എത്രയുണ്ടെന്ന് വ്യക്തമാക്കുമോ ?

1311

ടോള്‍പിരിവ് കേന്ദ്രങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സംസ്ഥാനതപാതകളിലും ദേശീയപാതകളിലും പൊതുമരാമത്ത് റോഡുകളിലുമായി എത്ര സ്ഥലങ്ങളില്‍ ടോള്‍ പിരിവ് നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ ടോള്‍ പിരിവ് കേന്ദ്രത്തിലും പിരിവ് തുടങ്ങിയത് എന്നുമുതലാണെന്ന് വിശദമാക്കുമോ ;

(സി)വകുപ്പ് നേരിട്ട് ടോള്‍പിരിവ് നടത്തുന്ന കേന്ദ്രങ്ങള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ ;

(ഡി)ലേലം ചെയ്ത് നല്കിയിട്ടുള്ള ടോള്‍ പിരിവ് കേന്ദ്രങ്ങള്‍ എത്രയുണ്ടെന്ന് വ്യക്തമാക്കുമോ ?

1312

കാസര്‍ഗോഡ് - കാഞ്ഞങ്ങാട് സംസ്ഥാനപാത

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് - കാഞ്ഞങ്ങാട് സംസ്ഥാനപാതയുടെ പ്രവൃത്തി ടെണ്ടര്‍ ചെയ്തിട്ടുണ്ടോ;

(ബി)പ്രസ്തുത പ്രവൃത്തിക്ക് എത്ര കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)ഏത് കമ്പനിയാണ് പ്രസ്തുത പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത് ; പൂര്‍ത്തീകരണ കാലാവധി അറിയിക്കുമോ;

(ഡി)നിലവിലുള്ള എസ്റിമേറ്റില്‍ പ്രസ്തുത റോഡിലെ ചളിയങ്കോട് ഭാഗത്തെ കയറ്റവും ഇറക്കവും എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ?

1313

കോട്ടയം-കുമരകം- ചേര്‍ത്തല ടൂറിസ്റ് ഹൈവേ

ശ്രീ. കെ. സുരേഷ് കുറുപ്പ്

()കോട്ടയം-കുമരകം-ചേര്‍ത്തല ടൂറിസ്റ്ഹൈവേക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി)പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ :

(സി)പ്രസ്തുത ഹൈവേയുടെ നിര്‍മ്മാണത്തില്‍ സ്വകാര്യപങ്കാളിത്തം ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ?

1314

പട്ടാമ്പി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ കെട്ടിടനിര്‍മ്മാണം

ശ്രീ. സി. പി. മുഹമ്മദ്

()പട്ടാമ്പി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററിസ്കൂളിലെ പല കെട്ടിടങ്ങളും കാലപ്പഴക്കത്താല്‍ നാശോന്മുഖമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത കെട്ടിടങ്ങള്‍ അടിയന്തരമായി പുതുക്കിപ്പണിയുന്നതിന് നടപടി സ്വീകരിക്കുമോ?

1315

ചെങ്ങന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത് കെട്ടിടം പുനര്‍നിര്‍മ്മിക്കാന്‍ നടപടി

ശ്രീ.പി.സി. വിഷ്ണുനാഥ്

()ചെങ്ങന്നൂര്‍ ബ്ളോക്ക്പഞ്ചായത്ത് കെട്ടിടം കാലപ്പഴക്കത്താല്‍ നിലംപൊത്താറായ അവസ്ഥയിലാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത കെട്ടിടം പുനര്‍നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1316

കോട്ടയം കോടിമത ചെയിന്‍ സര്‍വ്വേ സ്കൂള്‍ കെട്ടിടം പണി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()കോട്ടയം കോടിമതയിലുളള ചെയിന്‍ സര്‍വ്വെ സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണംആരംഭിച്ചത് എന്നാണെന്നും പ്രസ്തുത പണി പൂര്‍ത്തിയാക്കേണ്ടത് എന്നാണെന്നും അറിയിക്കുമോ;

(ബി)പ്രസ്തുത കെട്ടിടത്തിന്റെ നിലവിലുളള സ്ഥിതി എന്താണെന്നും പ്രസ്തുത നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിന്റെ കാരണം എന്താണെന്നും അറിയിക്കുമോ;

(സി)പ്രസ്തുത നിര്‍മ്മാണത്തിനായി നാളിതുവരെ എന്തു തുക ചെലവഴിച്ചിട്ടുണ്ടെന്നും, സര്‍വ്വെ വകുപ്പ് അതിനായി എന്തു തുക അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കുമോ;

(ഡി)പ്രസ്തുത തുക എന്നാണ് അനുവദിച്ചതെന്നും ആയത് ഏതൊക്കെ ഇനത്തിലാണ് ചെലവഴിക്കപ്പെട്ടതെന്നും അറിയിക്കുമോ;

()നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കെട്ടിടം സര്‍വ്വേ വകുപ്പിന് എന്നത്തേക്ക് കൈമാറാനാകുമെന്ന് അറിയിക്കുമോ?

1317

കാക്കനാട് പ്രസ് അക്കാഡമിക്ക് പുതിയ ബ്ളോക്കും ഹോസ്റലും പണിയുന്നതിന് നടപടി

ശ്രീ.ബെന്നി ബെഹനാന്‍

()കാക്കനാട് പ്രസ് അക്കാഡമിക്ക് പുതിയ ബ്ളോക്കും ഹോസ്റലും പണിയുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

1318

അമ്പലപ്പുഴ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്

ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴ മണ്ഡലത്തില്‍ ഏതൊക്കെ പൊതുമരാമത്ത് പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നറിയിക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വിശദമാക്കുമോ;

(സി)2012-13 സാമ്പത്തിക വര്‍ഷത്തില്‍ പ്രസ്തുത മണ്ഡലത്തില്‍ ഏതൊക്കെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുളളത്; വിശദമാക്കുമോ?

1319

അരൂര്‍ പോലീസ് സ്റേഷന്‍ നിര്‍മ്മാണം

ശ്രീ. . എം. ആരിഫ്

()അരൂര്‍ പോലീസ് സ്റേഷന്‍ നിര്‍മ്മാണത്തിന് എത്ര കോടി രൂപയുടെ എ.എസ്. ആണ് നല്‍കിയിട്ടുള്ളതെന്നും എന്നാണ് നല്‍കിയത് എന്നും വ്യക്തമാക്കുമോ ;

(ബി)2012-2013 ലെ ബഡ്ജറ്റില്‍ അരൂര്‍ പോലീസ് സ്റേഷന്‍ നിര്‍മ്മാണത്തിനായി എന്തു തുകയാണ് വകയിരുത്തിയിട്ടുള്ളത് ;

(സി)ആദ്യ എ.എസ്. കാലാവധി അവസാനിച്ചിട്ടുണ്ടോ ; എങ്കില്‍ 2012-2013 ബഡ്ജറ്റില്‍ വകയിരുത്തിയ തുകയ്ക്ക് പുതുക്കിയ ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

1320

പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രിയുടെ നിര്‍മ്മാണം

ശ്രീ. സി. കെ. സദാശിവന്‍

()കായംകുളം അസംബ്ളി മണ്ഡലത്തിലെ പത്തിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന ആയുര്‍വേദ ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.