UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1321

തലസ്ഥാനത്തെ വികലമായ റോഡുവികസനം

ശ്രീ. വി. ശിവന്‍കുട്ടി

()തലസ്ഥാനത്ത് വികലമായ റോഡുവികസനം കാല്‍നട യാത്രയ്ക്കായുള്ള സ്ഥലം അപഹരിച്ചിട്ടുള്ളത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുതനടപടി മൂലം റോഡപകടങ്ങള്‍ വര്‍ദ്ധിക്കാനിടയുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)വികലമായ ടാറിങ് മൂലം വൈദ്യുതി പോസ്റുകള്‍ റോഡി ലേക്കായത് വാഹനങ്ങള്‍ കൂടുതല്‍ അപകടത്തില്‍പ്പെടാന്‍ ഇടയാക്കുമെന്നതിനാല്‍ പ്രസ്തുത പോസ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

1322

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡുകളുടെ നവീകരണം

ശ്രീ. വി. ശശി

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മേജര്‍ ഡിസ്ട്രിക്ട് റോഡുകളായി പ്രഖ്യാപിച്ച റോഡുകളുടെ നവീകരണത്തിനായി 2012-13 ല്‍ 50 കോടി രൂപ വകയിരുത്തിയതില്‍ എത്ര കോടി രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)അത്തരത്തിലുള്ള എത്ര റോഡുകളുടെ നവീകരണത്തിനായി ഈ വര്‍ഷം ഭരണാനുമതി നല്‍കിയെന്നും അവ ഏതെല്ലാമെന്നും വെളിപ്പെടുത്തുമോ;

(സി)ഭരണാനുമതി ലഭിച്ച പ്രസ്തുത റോഡുകളില്‍ എത്രയെണ്ണത്തിന് സാങ്കേതികാനുമതി നല്‍കിയെന്ന് വ്യക്തമാക്കുമോ?

1323

റോഡുസുരക്ഷാ പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()റോഡുസുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് എന്തു തുക ചെലവഴിച്ചിട്ടുണ്ടെന്ന് ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;

(ബി)പത്തനംതിട്ട ജില്ലയില്‍ പ്രസ്തുത തുക എന്തെല്ലാം ഇനങ്ങളിലാണ് ചെലവഴിച്ചിട്ടുള്ളതെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;

(സി)പ്രസ്തുത തുകയില്‍ നിന്ന് അടൂര്‍ മണ്ഡലത്തില്‍ ചെലവഴിച്ച തുകയുടെ വിശദാംശം നല്‍കുമോ?

1324

പാപ്പിനിശ്ശേരി-പിലാത്തറ റോഡ്

ശ്രീ. റ്റി. വി. രാജേഷ്

()കെ.എസ്.ടി.പി രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി-പിലാത്തറ റോഡിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഏത് കമ്പനിയാണ് പ്രസ്തുത റോഡിന്റെ നിര്‍മ്മാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്; എത്ര കോടി രൂപയ്ക്കാണ് ടെണ്ടര്‍ എടുത്തിട്ടുള്ളത് എന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത റോഡ് നിര്‍മ്മാണത്തിന് എന്തൊക്കെ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?

1325

വളാഞ്ചേരി-ചെര്‍പ്പുളശ്ശേരി റോഡ് പുനര്‍നിര്‍മ്മാണം

ശ്രീ. സി. പി. മുഹമ്മദ്

()വളരെയേറെ പ്രാധാന്യമുള്ള വളാഞ്ചേരി-ചെര്‍പ്പുളശ്ശേരി റോഡ് അന്താരാഷ്ട്ര നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)പ്രസ്തുത ആവശ്യത്തിലേക്കായി നിവേദനം ലഭിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍, ആരില്‍ നിന്നാണ് നിവേദനം ലഭിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(ഡി)ഏതു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രസ്തുത റോഡിന്റെ നിര്‍മ്മാണം നടത്തുവാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?

1326

വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം

ശ്രീ.കെ. മുരളീധരന്‍

()വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെയും ശാസ്തമംഗലം, പേരൂര്‍ക്കട, വഴയില എന്നിവിടങ്ങളിലേക്കുള്ള റോഡുകളുടെയും വികസനത്തിന് സ.(സാ)138/2011/പി.ഡബ്ള്യൂ.ഡി തീയതി 22.01.2011, .(സാ)311/2011/പി.ഡബ്ള്യൂ.ഡി തീയതി 23.2.2011 എന്നീ ഉത്തരവുകളെ അടിസ്ഥാനമാക്കി 2011-12 വര്‍ഷത്തെ ബഡ്ജറ്റില്‍ എത്ര രൂപയാണ് പ്രത്യേകമായി വകയിരുത്തിയിരുന്നത്;

(ബി)പ്രസ്തുത പണികള്‍ക്കായി നാഷണല്‍ ഗെയിംസ് നടത്തിപ്പ് ഫണ്ടില്‍ നിന്ന് എത്ര രൂപയുടെ ധനസഹായം ലഭിച്ചിട്ടുണ്ട് എന്ന് അറിയിക്കുമോ ;

(സി)പ്രസ്തുക പണികളുടെ നിര്‍വ്വഹണത്തിനായി ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ഡി)പ്രസ്തുത പണികള്‍ തലസ്ഥാന നഗരറോഡുവികസന പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത് നടത്തുമോയെന്നറിയിക്കുമോ ?

1327

ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം റോഡിന്റെ നിര്‍മ്മാണം

ശ്രീ.റ്റി.വി. രാജേഷ്

()എം.എല്‍.എ മാരുടെ മണ്ഡലം ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ച കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ക്കൂടി കടന്നുപോകുന്ന ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്നറിയിക്കുമോ;

(ബി)പ്രസ്തുത റോഡിന്റെ തുടര്‍ച്ചയായുള്ള ചന്തപ്പുര മുതല്‍ മാതമംഗലംവരെയുള്ള (5/400 മുതല്‍ 10/000 കി.മീ) ഭാഗം ബി.എം&ബി.സി ആക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ആയതിന് ഭരണാനുമതി ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

1328

വയനാട് ചുരം റോഡിന് ബദലായി പണിയാന്‍ ഉദ്ദേശിക്കുന്ന റോഡിന്റെ സാധ്യതാപഠനം

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()വയനാട് ചുരം റോഡിന് ബദലായി പണിയാന്‍ ഉദ്ദേശിക്കുന്ന റോഡിന്റെ സാധ്യതാപഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)പ്രസ്തുത സാധ്യതാപഠനത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ;

(സി)ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ?

1329

റോഡുകളുടെ പുനരുദ്ധാരണം

ശ്രീ. സി. കെ. സദാശിവന്‍

()കായംകുളം മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വാര്‍ഷിക പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് 2011-12, 2012-13 വര്‍ഷങ്ങളില്‍ നടത്തിയിട്ടുളളത്;

(ബി)എന്തു തുക പ്രസ്തുത പ്രവൃത്തികള്‍ക്കായി വിനിയോഗിച്ചു എന്ന് വിശദമാക്കുമോ?

1330

മാവൂര്‍ - എന്‍..ടി - കൊടുവള്ളി റോഡ്

ശ്രീ. പി. റ്റി. . റഹീം

മാവൂര്‍ - എന്‍..ടി.- കൊടുവള്ളി റോഡ് എസ്. ആര്‍. . പി. യില്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കുമോ?

1331

നാട്യന്‍ചിറ - ഉദുവടി - ചേലക്കര ബൈപാസ് റോഡിന്റെ നിര്‍മ്മാണം

ശ്രീ. കെ. രാധാകൃഷ്ണന്‍

()നാട്യന്‍ചിറ - ഉദുവടി - ചേലക്കര ബൈപാസ് റോഡ് നിര്‍മ്മിക്കാന്‍ 2009 -ല്‍ ഭരണാനുമതി നല്‍കി തുക അനുവദിച്ചിരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ബൈപാസ് നിര്‍മ്മാണം ഇതേവരെ ആരംഭിക്കുവാന്‍ കഴിയാത്തതിനുള്ള കാരണം വിശദീകരിക്കാമോ;

(സി)പ്രസ്തുത ബൈപാസ് നിര്‍മ്മാണത്തിലെ തടസ്സങ്ങള്‍ നീക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ഡി)തടസ്സങ്ങള്‍ നീക്കി ബൈപാസ് നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

1332

അങ്കമാലി നിയോജക മണ്ഡലത്തിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്

ശ്രീ. ജോസ് തെറ്റയില്‍

()ഈ സര്‍ക്കാര്‍ അങ്കമാലി നിയോജക മണ്ഡലത്തിലെ റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മറ്റനുബന്ധ പ്രവൃത്തികള്‍ക്കും അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ;

(ബി)ആയത് ഏതെല്ലാം പദ്ധതികള്‍ക്കായാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)ആയതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

1333

പേരാമ്പ്ര ബൈപ്പാസ് റോഡ് നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പേരാമ്പ്ര ബൈപ്പാസ് റോഡ് നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കുമോ;

(ബി)പ്രസ്തുത റോഡ് നിര്‍മ്മാണത്തിനാവശ്യമായ സ്ഥലമെടുപ്പ് എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നറിയിക്കുമോ;

(സി)സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആരെങ്കിലും ബഹു: ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവരുടെ പേരുവിവരം വെളിപ്പെടുത്തുമോ;

(ഡി)പ്രസ്തുത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പുതിയ സര്‍ക്കുലറുകളോ, ഉത്തരവുകളോ റവന്യൂ വകുപ്പില്‍ നിന്ന് ലഭിച്ചിട്ടുണ്ടോ;

()എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

1334

തലശ്ശേരി നിയോജക മണ്ഡലത്തിലെ റോഡുകളുടെനവീകരണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()തലശ്ശേരി അസംബ്ളി മണ്ഡലത്തിലെ തലശ്ശേരി-നാദാപുരം റോഡിന്റെയും കൊളശ്ശേരി-കായലോട് റോഡിന്റെയും നവീകരണ പ്രവൃത്തികള്‍ക്കുളള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;

(ബി)എങ്കില്‍ ഓരോ പ്രവൃത്തിക്കും എത്ര രൂപയുടെ പ്രൊപ്പോസലാണ് നിലവിലുളളതെന്നും പ്രസ്തുത പ്രവൃത്തികളുടെ നടപടികള്‍ ഏതു ഘട്ടത്തിലാണെന്നും വിശദമാക്കുമോ;

(സി)2013-2014 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ആവശ്യമായ തുക നീക്കിവെച്ച് പ്രസ്തുത പ്രവൃത്തികള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

1335

തങ്കളം-കോയിപ്പള്ളി ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണം

ശ്രീ. റ്റി. യു. കുരുവിള

()കോതമംഗലം നിയോജകമണ്ഡലത്തിലെ തങ്കളം- കോയിപ്പള്ളി ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, ആയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(സി)പ്രസ്തുത ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കുമോ?

1336

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെറോഡുകളുടെ നിര്‍മ്മാണം

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ഏതെല്ലാം റോഡുകളുടെ എസ്റിമേറ്റാണ് പി.ഡബ്ള്യൂ.ഡി കൊയിലാണ്ടി സബ് ഡിവിഷനില്‍ നിന്ന് പി.ഡബ്ള്യൂ.ഡി കോഴിക്കോട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഖേന നോര്‍ത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്ക് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)കോഴിക്കോട് ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയറില്‍ നിന്ന് നോര്‍ത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്ക് ലഭിച്ചിട്ടുള്ള കൊയിലാണ്ടി മണ്ഡലത്തിലെ റോഡുകളുടെ എസ്റിമേറ്റ് ഏതെല്ലാം എന്നറിയിക്കുമോ;

(സി)പ്രസ്തുത റോഡുകളുടെ എസ്റിമേറ്റുകളില്‍ കോഴിക്കോട് നോര്‍ത്ത് പി.ഡബ്ള്യൂ.ഡി റോഡ്സ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കൊയിലാണ്ടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏതെല്ലാം റോഡുകളുടെ എസ്റിമേറ്റുകള്‍ ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചുവെന്നും ഓരോ റോഡിന്റേയും എസ്റിമേറ്റ് തുക എത്രയെന്നും പ്രസ്തുത എസ്റിമേറ്റുകള്‍ എന്നാണ് ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളതെന്നും അറിയിക്കുമോ;

(ഡി)പി.ഡബ്ള്യൂ.ഡി റോഡ്സ് ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ പ്രസ്തുത റോഡുകളുടെ എസ്റിമേറ്റുകള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?

1337

കോഴിക്കോട് ജില്ലയില്‍ സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തുന്നതിനായി ശുപാര്‍ശ ചെയ്ത റോഡുകള്‍

ശ്രീ.പി.റ്റി..റഹീം

കോഴിക്കോട് ജില്ലയില്‍ സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത റോഡുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ?

1338

നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന റോഡുകള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

()സംസ്ഥാനത്തെ ഏതൊക്കെ റോഡുകള്‍ക്കാണ് ഈ വര്‍ഷം നബാര്‍ഡിന്റെ സഹായം ലഭിച്ചതെന്ന് വ്യക്തമാക്കുമോ ;

(ബി)കോഴിക്കോട് ജില്ലയില്‍ പരപ്പന്‍ പൊയില്‍ - പുന്നശ്ശേരി കാക്കൂര്‍ - പാവണ്ടൂര്‍ - എടക്കര - പട്ടര്‍പാലം - ചേളന്നൂര്‍ റോഡ് നബാര്‍ഡില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് കത്ത് ലഭിച്ചിട്ടുണ്ടോ ;

(സി)എങ്കില്‍ പ്രസ്തുത വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

1339

അങ്കമാലി നിയോജക മണ്ഡലത്തിലെ റോഡുകള്‍

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള റോഡുകള്‍ ഏതെല്ലാമെന്നും പ്രസ്തുത റോഡുകളുടെ ദൈര്‍ഘ്യവും വ്യക്തമാക്കുമോ;

(ബി)കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അങ്കമാലി നിയോജക മണ്ഡലത്തില്‍ പി.ഡബ്ള്യു.ഡി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്ത റോഡുകള്‍ ഏതെല്ലാമെന്നും പിന്നീട് തിരിച്ചെടുത്ത റോഡുകള്‍ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാരിന്റെ കാലത്ത് അങ്കമാലി നിയോജക മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഉണ്ടായിരുന്ന ഏതെല്ലാം റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. പ്രസ്തുത റോഡുകള്‍ മേജര്‍ ഡിസ്ട്രിക് റോഡുകളായി പ്രഖ്യാപിച്ചിട്ടുണ്ടോ എന്നറിയിക്കുമോ;

1340

പൊന്നാനി-എലത്തൂര്‍ തീരദേശ റോഡിന്റെ നിര്‍മ്മാണം

ശ്രീ. . കെ. ശശീന്ദ്രന്‍

()പൊന്നാനി-എലത്തൂര്‍ തീരദേശ റോഡിന്റെ നിര്‍മ്മാണ ത്തിന്റെ പുരോഗതി വെളിപ്പെടുത്തുമോ;

(ബി)പൊന്നാനി-എലത്തൂര്‍ തീരദേശ റോഡില്‍ എലത്തൂര്‍ ഭാഗത്ത് നാലുവരിപ്പാത ആക്കുന്നതിനുളള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

1341

കാഞ്ഞങ്ങാട് നഗരസഭയിലെ മിനി സിവില്‍ സ്റേഷന്റെ നിര്‍മ്മാണം

ശ്രീ. . ചന്ദ്രശേഖരന്‍

()കാഞ്ഞങ്ങാട് നഗരസഭയില്‍ നിര്‍മ്മിക്കുന്ന മിനി സിവില്‍ സ്റേഷന്റെ ഗ്രൌണ്ട് ഫ്ളോര്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടോയെന്നറിയിക്കുമോ;

(ബി)പ്രസ്തുത നിര്‍മ്മാണത്തിന്റെ ടെന്‍ഡര്‍ നല്‍കിയ തീയതിയും കരാര്‍ പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട തീയതിയും അറിയിക്കുമോ;

(സി)നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെങ്കില്‍ കാരണം അറിയിക്കുമോ;

(ഡി)നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് കാലതാമസം വരുത്തിയതിന്റെ പേരില്‍ കരാറുകാരനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;

()മിനി സിവില്‍ സ്റേഷന്റെ ഗ്രൌണ്ട്ഫ്ളോര്‍ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കാനാകുമെന്ന് അറിയിക്കുമോ?

1342

കിളിമാനൂര്‍ മിനിസിവില്‍ സ്റേഷന്റെ നിര്‍മ്മാണം

ശ്രീ.ബി. സത്യന്‍

()കിളിമാനൂര്‍ മിനി സിവില്‍ സ്റേഷന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തിയില്‍ ഏതെല്ലാം പണികളാണ് അവശേഷിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കാനാകുമെന്നും ഉത്ഘാടനം എന്നു നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത സിവില്‍ സ്റേഷനില്‍ ഏതെല്ലാം വകുപ്പുകളുടെ ഓഫീസുകളാണ് പ്രവര്‍ത്തിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

1343

കോതമംഗലം മിനി സിവില്‍ സ്റേഷന്റെ നിര്‍മ്മാണം

ശ്രീ. റ്റി. യു. കുരുവിള

()കോതമംഗലം മിനി സിവില്‍ സ്റേഷന്റെ നിര്‍മ്മാണം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുമോ;

(ബി)പ്രസ്തുത മിനി സിവില്‍സ്റേഷന്റെ നിര്‍മ്മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഏന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

1344

പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കളിസ്ഥലമായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയ നടപടി

ശ്രീ. പി. റ്റി. . റഹീം

()കോഴിക്കോട് ജില്ലയിലെ മണക്കാട് യു. പി. സ്കൂളിന് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കളിസ്ഥലമായി ഉപയോഗിക്കാന്‍ പെര്‍മിസ്സീവ് സാംഗ്ഷന്‍ നല്‍കിക്കൊണ്ട് 25035/പി.എസ്.2/2011/പി.ഡബ്ള്യു.ഡി. നമ്പര്‍ ഫയലില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉത്തരവ് നല്‍കിയിട്ടുണ്ടോ ;

(ബി)എങ്കില്‍ പ്രസ്തുത ഉത്തരവ് നല്‍കിയ തീയതി വ്യക്തമാക്കുമോ ;

(സി)പ്രസ്തുത ഫയലിന്മേല്‍ നാളിതുവരെയായി സ്വീകരിച്ച നടപടി വിശദമാക്കുമോ ;

(ഡി)പെര്‍മിസ്സീവ് സാംഗ്ഷന്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ ;

() ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വിശദമാക്കുമോ ?

1345

ഹരിത നിര്‍മ്മാണ നയം

ശ്രീ. വി. ശശി

പരിസ്ഥിതി സൌഹൃദ നിര്‍മ്മിതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഹരിത നിര്‍മ്മാണ നയം രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.