UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2701

പ്രൈമറി വിദ്യാലയങ്ങളില്‍ ഇന്റര്‍നെറ്റ് സൌകര്യം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളില്‍ ശമ്പളബില്‍ തയ്യാറാക്കല്‍, പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്റന്റ് നല്‍കല്‍, കുട്ടികളുടെ യു. . ഡി. നമ്പര്‍ നല്‍കല്‍, സ്കോളര്‍ഷിപ്പ് ശീര്‍ഷകങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി ജോലികള്‍ ഓണ്‍ ലൈന്‍ മുഖാന്തിരം നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശം നല്‍കാറുണ്ടോ ;

(ബി)ഇത്തരം നിര്‍ദ്ദേശം ലഭിക്കുന്ന പ്രൈമറി വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടര്‍/ഇന്റര്‍നെറ്റ് സൌകര്യം ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടോ :

(സി)അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട അടിസ്ഥാന സൌകര്യങ്ങളോ, പ്രവര്‍ത്തനപരിചയം ഉള്ള ജീവനക്കാരോ മിക്ക പ്രൈമറി സ്കൂളുകളിലും ഇല്ലായ്കയാല്‍ പുറത്ത് നിന്നും ജോലികള്‍ നടപ്പിലാക്കുന്നതിന് വേണ്ട ഫണ്ട് ലഭ്യമാക്കാറുണ്ടോ ;

ഡി)ഇല്ലായെങ്കില്‍ ആയത് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടി കൈക്കൊള്ളുമോ ;

()ബന്ധപ്പെട്ട വിഷയം പരിഹരിക്കുന്നതിന് വേണ്ടി പ്രൈമറി സ്കുളുകളില്‍ സമ്പൂര്‍ണ്ണമായി ഓണ്‍ലൈന്‍ ആയി ഡേറ്റാ എന്‍ട്രി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുവാന്‍ എന്തെല്ലാം പദ്ധതിയാണ് പരിഗണനയിലുള്ളത് ;

(എഫ്)ഇല്ലെങ്കില്‍ സമയബന്ധിതമായി അത്തരം പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനമുണ്ടാകുമോ ?

2702

ഇംഗ്ളീഷ് മീഡിയം ലോവര്‍ പ്രൈമറി ക്ളാസ്സുകള്‍ക്ക്അംഗീകരിച്ച സിലബസ്സ്

ശ്രീ. പുരുഷന്‍ കടലുണ്ടി

()സര്‍ക്കാര്‍ / എയ്ഡഡ് സ്കൂളുകളില്‍ ഇംഗ്ളീഷ് മീഡിയം ലോവര്‍ പ്രൈമറി ക്ളാസ്സുകള്‍ക്ക് അനുവാദം നല്‍കാറുണ്ടോ;

(ബി)എങ്കില്‍ മറ്റു ക്ളാസ്സുകള്‍ക്ക് ഉള്ളതുപോലെ ഇംഗ്ളീഷ് മീഡിയം ലോവര്‍ പ്രൈമറി ക്ളാസ്സുകള്‍ക്ക് അംഗീകരിച്ച പാഠപുസ്തകങ്ങളും സിലബസ്സും കരിക്കുലവും ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണിച്ച് പുസ്തകങ്ങള്‍ തയ്യാറാക്കുന്നതിന് അല്ലെങ്കില്‍ ശുപാര്‍ശ ചെയ്യുന്നതിന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനത്തെ ചുമതലപ്പെടുത്താമോ?

2703

പി. ഡി. ടീച്ചര്‍മാരുടെ നിയമനം

ശ്രീ. എം. ഹംസ

()പാലക്കാട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ എത്ര പ്രൈമറി ഡിവിഷന്‍ അദ്ധ്യാപകര്‍ ജോലി ചെയ്തുവരുന്നു; ഏതു വര്‍ഷംവരെയുള്ളവരുടെ സീനിയോറിറ്റി ലിസ്റ് തയ്യാറാക്കിയിട്ടുണ്ട്;

(ബി)1.6.2012-ല്‍ എത്ര പി. ഡി. ടീച്ചര്‍മാര്‍ പി.എസ്.സി വഴി നിയമനം നേടി;

(സി)നിലവിലെ സീനിയോറിറ്റി ലിസ്റില്‍ 16.02.2012 ല്‍ ജോയിന്‍ ചെയ്തവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ ഏതു തീയതി വരെയുള്ളവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്;

(ഡി)മറ്റ് ജില്ലകളില്‍ നിന്നും പാലക്കാട് ജില്ലയിലേക്ക് അന്തര്‍ ജില്ലാ സ്ഥലംമാറ്റം വാങ്ങി എത്ര അദ്ധ്യാപകര്‍ നിയമിക്കപ്പെട്ടു;

()1.6.2008 മുതല്‍ 28.2.2013 വരെ അന്തര്‍ജില്ലാ സ്ഥലംമാറ്റം വാങ്ങി പാലക്കാട് ജില്ലയില്‍ ജോയിന്‍ ചെയ്ത അദ്ധ്യാപകരുടെ വിലാസം പ്രസിദ്ധീകരിക്കാമോ; അവര്‍ നിലവില്‍ ഏതെല്ലാം സ്കൂളുകളില്‍ ജോലി ചെയ്യുന്നു എന്ന് വ്യക്തമാക്കുമോ?

2704

അപ്പര്‍ പ്രൈമറി സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യല്‍

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

()വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അപ്പര്‍ പ്രൈമറി സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുമോ;

(ബി)കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുറുമ്പാല അപ്പര്‍ പ്രൈമറി സ്കൂള്‍ അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)പ്രസ്തുത നിവേദനം സംബന്ധിച്ച് സര്‍ക്കാര്‍ വശം നിലവിലുള്ള ഫയല്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന്നടപടി സ്വീകരിക്കുമോ?

2705

മലപ്പുറം ജില്ലയിലെ പ്രൈമറി സ്കൂള്‍ അദ്ധ്യാപകരുടെ ഒഴിവുകള്‍

ശ്രീ. . കെ. വിജയന്‍

()മലപ്പുറം ജില്ലയില്‍ എത്ര പ്രൈമറി സ്കൂള്‍ അദ്ധ്യാപകരുടെ (എല്‍.പി.എസ്..) ഒഴിവുകള്‍ നിലവിലുണ്ടെന്നറിയിക്കുമോ;

(ബി)പ്രസ്തുത ഒഴിവുകളില്‍ പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം ഉപജില്ലതിരിച്ച് സ്കൂളിന്റെ പേരുസഹിതം വ്യക്തമാക്കുമോ;

(സി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്ത ഫയല്‍ നമ്പറും തീയതിയും ഉള്‍പ്പെടെയുള്ള വിശദാംശം നല്‍കുമോ;

(ഡി)ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

2706

ുദ്ധിമാന്ദ്യമുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നസ്ഥാപനങ്ങള്‍

ശ്രീ. സി. കെ. സദാശിവന്‍

()മനസ്സും ചിന്തയും വളരാത്ത കുട്ടികളെ പഠിപ്പിക്കുന്ന എത്ര സ്കൂളുകളാണ് കേരളത്തിലുള്ളത്;

(ബി)ഇതില്‍ സര്‍ക്കാര്‍ അധീനതയിലുള്ള സ്കൂളുകളുടെ എണ്ണം വ്യക്തമാക്കാമോ;

(സി)ത്തരം സ്ഥാപനങ്ങളില്‍ പരിശീലനം നേടിയ ട്രെയിനര്‍മാരെ ഉപയോഗപ്പെടുത്തി സ്കൂള്‍ തലം മുതല്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിനും പന്ത്രണ്ടാം ക്ളാസ്സിന് ശേഷം അവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന രീതിയിലുള്ള കുട, കവര്‍, ചോക്ക്, പാവ, സോപ്പ് തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് പരിശീലനം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;

(ഡി)ിര്‍ധന കുടുംബത്തില്‍പ്പെട്ട ഇത്തരം കുട്ടികള്‍ക്ക് നിശ്ചിത കാലയളവുകളില്‍ ചികിത്സാ സഹായം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

2707

ബധിര വിദ്യാലയങ്ങളിലെ അസിസ്റന്റ് ടീച്ചര്‍മാരുടെസീനിയോറിറ്റി ലിസ്റ്

ശ്രീ. വി. ചെന്താമരാക്ഷന്‍

()സര്‍ക്കാര്‍ ബധിര വിദ്യാലയങ്ങളിലെ അസിസ്റന്റ് ടീച്ചര്‍മാരുടെ സീനിയോറിറ്റി ലിസ്റ് പുതുക്കേണ്ടിവന്ന സാഹചര്യം എന്തായിരുന്നു ; പുതുക്കിയ ലിസ്റ് ഏതു മാനദണ്ഡങ്ങള്‍ പ്രകാരമുള്ളതാണ് ;

(ബി)സ്റാഫ് ഫിക്സേഷനില്‍ അധികമെന്നു കണ്ടെത്തിയ എത്ര പേരെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ മാറ്റി നിയമിച്ചിട്ടുണ്ട് ; അവര്‍ ആരെല്ലാമാണെന്ന് വെളിപ്പെടുത്തുമോ ;

(സി)മാറ്റി നിയമിക്കപ്പെട്ടവര്‍ ഏറ്റവും ജൂനിയര്‍ ആയിരുന്നോ ; അല്ലെങ്കില്‍ ഏതു മാനദണ്ഡപ്രകാരമാണ് മാറ്റി നിയമനം നടത്തിയത് ?

(ഡി)ഈ വിദ്യാലയങ്ങളില്‍ കുറഞ്ഞത് ഒരു വിദ്യാര്‍ത്ഥിയെങ്കിലും ഉണ്ടെങ്കില്‍ ഡിവിഷന്‍ നിലനിര്‍ത്തി ആ കുട്ടിയുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2708

ബധിര സ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസ - താമസ - ചികിത്സാ സൌകര്യങ്ങള്‍

. വി. ചെന്താമരാക്ഷന്‍

()സര്‍ക്കാര്‍ ബധിരസ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസ -താമസ-ചികിത്സാകാര്യങ്ങള്‍ കാലാനുസൃതമായി ചിട്ട പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ;

(ബി)പി.ഡബ്ള്യൂ.ഡി. ആക്റ്റിന്റെ (പേഴ്സണ്‍ വിത്ത് ഡിസബിലിറ്റി ആക്റ്റ്) പരിധിയില്‍പ്പെട്ട കുട്ടികള്‍ക്ക് സാധാരണ വിദ്യാര്‍ത്ഥി കള്‍ക്കു ലഭിക്കുന്ന അവകാശങ്ങള്‍ക്കും ആനുകൂല്യ ങ്ങള്‍ക്കും അര്‍ഹതയുണ്ടോ;

(സി)കെ..ആര്‍. പരിഷ്ക്കരണക്കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഇത്തരം സ്കൂളിലെ അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം എത്രയാണ്; ഈ നിര്‍ദ്ദേശം നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍, എന്തു കൊണ്ടാണെന്നു വ്യക്തമാക്കുമോ;

(ഡി)ബധിരരായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ പ്രധാനാദ്ധ്യാപകരുടെ സജീവശ്രദ്ധയും സാന്നിദ്ധ്യവും ഉറപ്പാക്കുന്നതിനായി, അവര്‍ക്ക് സ്കൂള്‍ കോമ്പൌണ്ടില്‍ത്തന്നെ ആധുനികസജ്ജീകരണങ്ങളോടു കൂടിയ ക്വാര്‍ട്ടേഴ്സ് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍, അവര്‍ അവിടെ താമസിച്ചു ജോലിനോക്കുന്നുണ്ടോ;

()അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മ മൂലം പ്രസ്തുതസ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് പീഡനം ഏറ്റുവാങ്ങേണ്ടിവന്നതും, തക്കസമയത്തു ചികിത്സ കിട്ടാതിരുന്നതിനാല്‍ കുട്ടികള്‍ മരിക്കാന്‍ ഇടയായതുമായ സംഭവങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയും, ഹൈക്കോടതി ഇടപെടുകയും ചെയ്തിട്ടുണ്ടോ;

(എഫ്)എങ്കില്‍, ഏതെല്ലാം സംഭവങ്ങളാണെന്നു വിശദമാക്കുമോ?

2709

സ്പെഷ്യല്‍ സ്കൂളുകള്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()സംസ്ഥാനത്ത് ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ക്ക് വേണ്ടി എത്ര സ്പെഷ്യല്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇതില്‍ സര്‍ക്കാര്‍ മേഖലയില്‍ എത്ര; സന്നദ്ധ സംഘടനകള്‍ നടത്തുന്നത് എത്ര;

(ബി)സന്നദ്ധസംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭ്യമാക്കുന്നുണ്ടോ;

(സി)ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മതിയായ വേതനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

2710

പഠനഭാരം കുറയ്ക്കുന്നതിന് നടപടി

ശ്രീ.കെ.വി.അബ്ദുള്‍ ഖാദര്‍

()എസ്.എസ്.എല്‍.സി സാമൂഹ്യപാഠപുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് അമിതപഠനഭാരം ഏല്‍പ്പിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)പരാതികളിന്മേല്‍ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)മുന്‍ വര്‍ഷങ്ങളിലേതുപോലെ പരീക്ഷയ്ക്ക് പഠനഭാരം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2711

സ്ക്രബിനെ അനുവദിക്കുന്നതിനുള്ള മാനദണ്ഡം

ശ്രീ. എസ്. ശര്‍മ്മ

()എസ്. എസ്. എല്‍. സി. പരീക്ഷ എഴുതുന്ന ഐ. . ഡി. വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്രബിനെ അനുവദിക്കുന്നതിനും എക്സ്ട്രാടൈം കിട്ടുന്നതിനും വൈപ്പിന്‍ മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളില്‍ നിന്നും എത്ര വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള അപേക്ഷകളാണ് ലഭിച്ചതെന്ന് സ്കൂള്‍ തിരിച്ച് വ്യക്തമാക്കുമോ ;

(ബി)ഇതില്‍ എത്ര കുട്ടികള്‍ക്കാണ് സ്ക്രബിനെ അനുവദിച്ചതെന്നും എക്സ്ട്രാടൈം അനുവദിച്ചതെന്നും പ്രത്യേകം വ്യക്തമാക്കുമോ ;

(സി)സ്ക്രബിനെ അനുവദിക്കുന്നതിനും എക്സ്ട്രാ ടൈം അനുവദിക്കുന്നതിനും നിശ്ചയിച്ച മാനദണ്ഡം എന്തെന്ന് വ്യക്തമാക്കാമോ ?

2712

ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ അവസ്ഥ

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()ഡി.പി..പി പദ്ധതിയില്‍ ആരംഭിച്ചിട്ടുള്ളതും ഇപ്പോള്‍ എസ്.എസ്.എ പദ്ധതിയില്‍ തുടരുന്നതുമായ ബദല്‍ സ്കൂളുകള്‍ അഥവാ ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ നിലവിലെ അവസ്ഥ എന്താണ്;

(ബി)കാസര്‍ഗോഡ് ജില്ലയില്‍ ഇത്തരത്തിലുള്ള എത്ര സ്കൂളുകളുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി)ജില്ലയില്‍ ഏതെല്ലാം ബദല്‍ സ്കൂളുകളെയാണ് എല്‍.പി. യായി ഉയര്‍ത്താന്‍ ആലോചിക്കുന്നത്; ഇതിന്റെ നടപടിക്രമങ്ങള്‍ ഏത് വരെയായി എന്ന് വ്യക്തമാക്കുമോ;

(ഡി)ഇവിടെ ജോലി ചെയ്യുന്ന അദ്ധ്യാപകരെ യോഗ്യതയ്ക്കനുസരിച്ച് എല്‍.പി. സ്കൂളുകളില്‍ നിയമിക്കാനുള്ള നടപടി സ്വീകരിക്കുമോ;

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥലവും അടിസ്ഥാന സൌകര്യങ്ങളും ഏര്‍പ്പെടുത്തുകയാണെങ്കില്‍ കാസര്‍ഗോഡ് ജില്ലയിലെ പിന്നോക്ക പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇത്തരം ബദല്‍ സ്കൂളുകള്‍ എല്‍.പി ആയി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ?

2713

.ടി. അറ്റ് സ്കൂള്‍ പദ്ധതി

ശ്രീമതി കെ. എസ്. സലീഖ

)2001-ല്‍ രൂപീകൃതമായ ഐ.ടി. അറ്റ് സ്കൂള്‍ പ്രവര്‍ത്തനം കഴിഞ്ഞ ഒരു വര്‍ഷമായി അവതാളത്തിലാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടുവോ; വിശദമാക്കുമോ;

(ബി)ഇതു കാരണം 2012-13 അക്കാദമിക് വര്‍ഷം സംസ്ഥാനത്തെ സ്കൂളുകളില്‍ എട്ട്, ഒന്‍പത് ക്ളാസ്സുകളിലെ ഐ.ടി. പരീക്ഷ അനിശ്ചിതത്വത്തിലായിയെന്ന വസ്തുത ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(സി)ഇതുകാരണം കാലാകാലങ്ങളായി നല്ല രീതിയില്‍ നടന്നുവരുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഭാഗമായ ഐ.ടി. പരീക്ഷ 90 ശതമാനം സ്കൂളുകളിലും 2012-13 അക്കാദമിക് വര്‍ഷം ആദ്യദിനത്തില്‍ തന്നെ മുടങ്ങിയതായി മനസിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)ലക്ഷക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ച 'സമ്പൂര്‍ണ്ണ' എന്ന സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ 2012-13 അദ്ധ്യായന വര്‍ഷം വേണ്ടരീതിയില്‍ നടപ്പാക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍ പെട്ടുവോ; വിശദമാക്കുമോ;

().ടി. അറ്റ് സ്കൂളില്‍ ഇപ്പോള്‍ നടക്കുന്ന പുതിയ നിയമനങ്ങള്‍ എല്ലാം ഒരു മാനദണ്ഡവും പാലിക്കാതെയാണ് നടക്കുന്നതെന്ന വ്യാപക ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് ഇനി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(എഫ്)ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഇപ്രകാരം ഗൌരവമായ വീഴ്ചകളിലേക്ക് കൂപ്പുകുത്തുന്ന ഐ.ടി. അറ്റ് സ്കൂളിനെ 2013-14 അദ്ധ്യായനവര്‍ഷം ശരിയായ ദിശയിലേയ്ക്ക് എത്തിക്കുവന്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

2714

.ടി പരീക്ഷ നടത്തിപ്പിലെ ബുദ്ധിമുട്ട്

ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍

()8,9 ക്ളാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 2013 വര്‍ഷാന്ത്യത്തിലെ ഐ.റ്റി പരീക്ഷ സമയകുറവ് മൂലം നടത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാമോ ?

2715

കായികക്ഷമത ഉറപ്പ് വരുത്തുന്നതിന് പദ്ധതി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()സ്കൂള്‍ കുട്ടികളുടെ കായികക്ഷമത ഉറപ്പ് വരുത്തുന്നതിന് ഏതെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ ;

(ബി)ഈ പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണ് ; സ്കൂളുകളില്‍ ഇത് ശരിയായവിധം നടക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(സി)പഞ്ചായത്ത് തലത്തില്‍ എല്‍.പി., യു. പി., വിദ്യാര്‍ത്ഥികള്‍ക്കായി ഒരു കായിക അദ്ധ്യാപക തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2716

കായിക പരിശീലനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ചെറുപ്പത്തില്‍തന്നെ സ്വയരക്ഷയ്ക്കുള്ള കരുത്ത് നേടിയെടുക്കത്തക്കവിധം പ്രാപ്തരാക്കുന്നതിലേക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള കായിക പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശം അറിയിക്കാമോ?

2717

സ്കൂള്‍ തലത്തില്‍ സ്പോര്‍ട്സ് ഇനങ്ങള്‍പ്രോല്‍സാഹിപ്പിക്കുന്നതിന് പദ്ധതികള്‍

ശ്രീ. എസ്. ശര്‍മ്മ

()സ്കൂള്‍ തലത്തില്‍ കബഡി, ഹോക്കി, ഖോഖോ, ബാസ്ക്കറ്റ് ബോള്‍ എന്നീ സ്പോര്‍ട്സ് ഇനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും അടിസ്ഥാന സൌകര്യം ഒരുക്കുന്നതിനും ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ ;

(ബി)ഇത്തരത്തിലുള്ള ഏതെല്ലാം പദ്ധതികളാണ് വൈപ്പിന്‍ മണ്ഡലത്തിലെ സ്കൂളുകളില്‍ നടപ്പിലാക്കിയതെന്ന് വ്യക്തമാക്കുമോ ;

(സി)നടപ്പിലാക്കിയിട്ടില്ലെങ്കില്‍ ആയതിനുള്ള തടസ്സമെന്തെന്ന് വ്യക്തമാക്കുമോ ?

2718

ആരോഗ്യ-കായിക വിദ്യാഭ്യാസം നിര്‍ബന്ധിതപാഠ്യ വിഷയമാക്കുന്നതിനുള്ള നടപടി

ശ്രീ. കെ. രാജു

()ആരോഗ്യ-കായിക വിദ്യാഭ്യാസം നിര്‍ബന്ധിത പാഠ്യ വിഷയമാക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വികരിക്കുമോ;

(ബി)കായികാദ്ധ്യാപകരെ ഒന്നിലധികം സ്കൂളുകളില്‍ ക്ളബ്ബിംഗ് അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള സാഹചര്യം വ്യക്തമാക്കുമോ ; ഇതിനുള്ള നീക്കം ഉപേക്ഷിക്കുമോ ?

2719

കാവിലുംപാറ ഗവണ്‍മെന്റ് യു.പി. സ്കൂള്‍ അപ്ഗ്രഡേഷന്‍

ശ്രീ. . കെ. വിജയന്‍

()നാദാപുരം നിയോജക മണ്ഡലത്തിലെ കാവിലുംപാറ ഗവണ്‍മെന്റ് യു.പി.സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)2013-2014 അദ്ധ്യയന വര്‍ഷം പ്രസ്തുത സ്കൂളില്‍ ഹൈസ്കൂള്‍ ക്ളാസുകള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ;

(സി)അടിസ്ഥാന സൌകര്യ വികസനം, തസ്തിക സൃഷ്ടിക്കല്‍ എന്നിവ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;

(ഡി)ഇവ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് അടുത്ത അദ്ധ്യയന വര്‍ഷം തന്നെ ക്ളാസ്സുകള്‍ ആരംഭിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?

2720

യു.പി സ്കൂളുകള്‍ ഹൈസ്കൂളുകളാക്കി ഉയര്‍ത്താന്‍തീരുമാനം

ശ്രീമതി പി. അയിഷാ പോറ്റി

()കൊല്ലം ജില്ലയില്‍പെട്ട ഏതെല്ലാം യു.പി. സ്കൂളുകള്‍ ഹൈസ്കൂളുകളാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്;

(ബി)പ്രസ്തുത സ്കൂളുകളില്‍ ഹൈസ്കൂള്‍ തലത്തിലേക്കുള്ള പ്രവേശനം വരുന്ന അദ്ധ്യയനവര്‍ഷം മുതല്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത സ്കൂളുകളില്‍ വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?

2721

കൊയ്പ്പാടിയില്‍ ഹൈസ്കൂള്‍

ശ്രീ. പി.ബി.അബ്ദുള്‍ റസാക്

()കാസര്‍ഗോഡ് ജില്ലയിലെ മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശ മേഖലയില്‍ എത്ര സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നതും പുഴയും റെയില്‍വേ ഇരട്ടപ്പാതയും ദേശീയ പാതയും കടക്കേണ്ടതിനാല്‍ തുടര്‍പഠനത്തിന് പോകാനാവാതെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന കാസര്‍ഗോഡ് കൊയ്പ്പാടി കടപ്പുറം പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇവിടെ ആര്‍.എം.എസ്.എ പദ്ധതിയില്‍ ഒരു ഹൈസ്കൂള്‍ അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമോ?

2722

തലശ്ശേരി അസംബ്ളി മണ്ഡലത്തില്‍ പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()2013-2014 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ തലശ്ശേരി അസംബ്ളി മണ്ഡലത്തില്‍ വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ ഏതെങ്കിലും സ്ഥാപനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ ഏതൊക്കെ സ്ഥാപനമാണെന്നും ഇതിനായി ബഡ്ജറ്റില്‍ എന്തു തുക വകയിരുത്തിയിട്ടുണ്ടെന്നും വിശദമാക്കാമോ ;

(സി)സ്ഥാപനം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

2723

നൂറനാട് പടനിലം ഏലിയാസ് നഗര്‍ ഫാത്തിമമാതാ സ്കൂളിന്അംഗീകാരം

ശ്രീ. മോന്‍സ് ജോസഫ്

()ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ നൂറനാട്, പടനിലം, ഏലിയാസ്നഗര്‍, ഫാത്തിമ മാതാ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ 2003 -04 വര്‍ഷം മുതല്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കി വരുന്നത് പരിഗണിച്ച് അംഗീകാരം നല്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)ഈ സ്കൂള്‍ സംബന്ധിച്ച് മാവേലിക്കര ഡി.., ..ഒ എന്നിവര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കോപ്പി ലഭ്യമാക്കുമോ;

(സി)ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കോളനി, ലക്ഷംവീട്കോളനി, പട്ടികജാതി കോളനി, മറ്റ് പരമ്പരാഗത മേഖലയില്‍ പണിയെടുക്കുന്നവര്‍ എന്നിവരുടെ മക്കള്‍ക്ക് രണ്ട് കിലോമീറ്ററില്‍ കൂടൂതല്‍ ദൂരം സഞ്ചരിച്ച് വിദ്യാഭ്യാസം ചെയ്യേണ്ടി വന്നിരുന്ന സാഹചര്യത്തില്‍ പുനലൂര്‍ ബിഷപ്പ് സ്ഥാപിച്ച പ്രസ്തുത സ്കൂളിനെതിരെ ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ എന്തെങ്കിലും പരാതി നല്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പരാതികളുടെ കോപ്പി ലഭ്യമാക്കുമോ;

(ഡി)പാവപ്പെട്ടവരുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കുന്ന ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി അംഗീകാരം നല്കുന്നതിന് നടപടി ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

()കേരളാ വിദ്യാഭ്യാസ ചട്ടം നിര്‍ദ്ദേശിക്കുന്ന എല്ലാ പശ്ചാത്തല സൌകര്യങ്ങളും ലഭ്യമാക്കുകയും സ്റേറ്റ് ഇംഗ്ളീഷ് മീഡിയം സിലബസ് പഠിപ്പിക്കുകയും മലയാള നിര്‍ബന്ധിതമായി നടപ്പാക്കുകയും ചെയ്യുന്ന ഈ മാതൃക വിദ്യാലയത്തിന് അംഗീകാരം നല്കുവാന്‍ എന്തൊക്കെ അടിയന്തര നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ?

2724

അടൂര്‍ വിദ്യാഭ്യാസ ജില്ല രൂപീകരണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അടൂര്‍ താലൂക്കിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ദൂരത്തായി സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ആഫീസുമായി ബന്ധപ്പെടുന്നതിന് അടൂര്‍ നിവാസികള്‍ വളരെയേറെ ബുദ്ധിമുട്ടനുഭവിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇല്ലായെങ്കില്‍ അനുബന്ധ വിഷയത്തിന്‍മേല്‍ വിശദമായ വിലയിരുത്തല്‍ നടത്തുമോ;

(സി)പത്തനംതിട്ട റവന്യൂ ജില്ലയില്‍ നിലവിലുള്ള തിരുവല്ല, പത്തനംതിട്ട വിദ്യാഭ്യാസ ജില്ല ആഫീസുകളുടെ പരിധിയില്‍ വരുന്നതായ സ്ക്കൂളുകളുടേയും മറ്റ് അനുബന്ധ വിദ്യാഭ്യാസസ്ഥാപനങ്ങളുടേയും പുനരൂപീകരണം നടത്തി അടൂര്‍ വിദ്യാഭ്യാസജില്ല രൂപീകരിക്കുന്നതിനുള്ള നടപടി നിലവിലുണ്ടോ;

(ഡി)ഇല്ലായെങ്കില്‍ അടൂര്‍വിദ്യാഭ്യാസജില്ല രൂപീകരിച്ച് നിലവില്‍ പത്തനംതിട്ട, തിരുവല്ല എന്നീ ജില്ലാ ആഫീസുകളില്‍ നിലനില്‍ക്കുന്ന ജോലിഭാരം കുറച്ച് കാര്യക്ഷമതയോടെ ജോലി നിര്‍വ്വഹിക്കുന്നതിനും, അടൂര്‍ നിവാസികള്‍ ഇന്നനുഭവിക്കുന്ന ജില്ലാ വിദ്യാഭ്യാസ ആഫീസ് ഇല്ലായ്മ പരിഹരിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

2725

സി.ബി.എസ്.ഇ സ്കൂളുകള്‍

ശ്രീമതി ഗീതാ ഗോപി

()സംസ്ഥാനത്ത് എത്ര സ്വകാര്യ സി.ബി.എസ്.ഇ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ല തിരിച്ച് അറിയിക്കുമോ;

(ബി)സി.ബി.എസ്.ഇ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ എണ്ണം ജില്ല തിരിച്ച് അറിയിക്കുമോ;

(സി)സ്വകാര്യ സി.ബി.എസ്.ഇ സ്കൂളുകളുടെ മേല്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്ന് വിശദമാക്കാമോ;

(ഡി)സി.ബി.എസ്.ഇ സ്കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ മാതൃഭാഷയായ മലയാളം പാഠ്യവിഷയമാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?

2726

എന്‍..സി ലഭിച്ച സി.ബി.എസ്.ഇ സ്കൂളുകള്‍

ഡോ. കെ. ടി. ജലീല്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സര്‍ക്കാര്‍ അംഗീകാരം ഉണ്ടായിരുന്ന സി.ബി.എസ്.ഇ സ്കൂളുകള്‍ എത്രയായിരുന്നു;

(ബി)പുതുതായി എത്ര സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍..സി നല്‍കുകയുണ്ടായി;

(ഡി)നിലവിലുണ്ടായിരുന്നതും, ഈ സര്‍ക്കാര്‍ അനുമതി നല്‍കിയതുമായ സി.ബി.എസ്.ഇ സ്കൂളുകളുടെ എണ്ണം പ്രത്യേകമായി ജില്ല തിരിച്ച് വെളിപ്പെടുത്താമോ?

2727

എസ്.സി..ആര്‍.ടി.യില്‍ പ്യൂണ്‍/ക്ളറിക്കല്‍-അസിസ്റന്റ് തസ്തികയിലേയ്ക്ക് നിയമനം

ശ്രീ. . കെ. ശശീന്ദ്രന്‍

()കേരള സ്റേറ്റ് കൌണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗില്‍ പ്യൂണ്‍/ക്ളറിക്കല്‍-അസിസ്റന്റ് തസ്തികയിലേയ്ക്ക് 2013 ഫെബ്രുവരി മാസം 9-ാം തീയതി ഒട്ടേറെ പേര്‍ പരീക്ഷ എഴുതിയിരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ പരീക്ഷയുടെ റിസള്‍ട്ട് എന്ന് പ്രസിദ്ധീകരിക്കുമെന്ന്വ്യക്തമാക്കാമോ?

2728

അദ്ധ്യാപികമാര്‍ക്കെതിരെ നടപടി

ശ്രീ. . റ്റി. ജോര്‍ജ്

()20/7/2012 ല്‍ 1939/വി..പി/12/എം(എഡ്യു) നമ്പരായി വിദ്യാഭ്യാസവകുപ്പ് മന്ത്രിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ അദ്ധ്യാപികമാരെക്കുറിച്ച് സ്കൂള്‍ തലത്തില്‍ മറ്റ് വിദ്യാര്‍ത്ഥിനികളോട് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമാക്കാമോ;

(ബി)12/10/2011 ല്‍ ശ്രീ. ഗിരീശന്‍, പി.റ്റി.. എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയിന്‍മേല്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ക്രമ നമ്പര്‍ 4,5 പ്രകാരം കുറ്റക്കാരായ അദ്ധ്യാപികമാര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപികമാര്‍ക്ക് കൌണ്‍സിലിംഗ് നല്‍കിയിട്ടുണ്ടോ?

2729

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാര പരിധി

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി മണ്ഡലത്തിലെ കാടുകുറ്റി പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാര പരിധി ഭരണ സേവന സൌകര്യങ്ങള്‍ കണക്കിലെടുത്ത് ചാലക്കുടി ഉപജില്ലയ്ക്കു കീഴിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2730

അഡീഷണല്‍ സ്കില്‍ ഡെവലപമെന്റ് പ്രോഗ്രാം

ശ്രീ. . റ്റി. ജോര്‍ജ്

()അഡീഷണല്‍ സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം പാറശ്ശാല നിയോജകമണ്ഡലത്തില്‍ ഏതെല്ലാം ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നടപ്പിലാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത് ;

(ബി)പ്രസ്തുത പ്രോഗ്രാം നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചു വരുന്നു; വിശദമാക്കുമോ ?

<<back

>>next page

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.