UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2671

എസ്.എസ്.. ഫണ്ട് വിനിയോഗം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()സംസ്ഥാനത്തെ എത്ര സ്ക്കൂളുകള്‍ക്ക് എസ്.എസ്.എ ഫണ്ടുപയോഗിച്ച് കെട്ടിടം നിര്‍മ്മിച്ചു നല്കിയെന്നുള്ള വിശദവിവരവും ലിസ്റും ലഭ്യമാക്കുമോ; ഇതിനായി എത്ര രൂപ ചെലവാക്കി;

(ബി)കമ്പ്യൂട്ടറുകളും അനുബന്ധ ഇലക്ട്രോണിക് ഉപകരണങ്ങളും എത്ര സ്ക്കൂളുകള്‍ക്ക് നല്കിയിട്ടുണ്ട്; വിശദവിവരങ്ങളടങ്ങിയ പട്ടിക ലഭ്യമാക്കാമോ; ഇതിനായി എന്ത് തുക ചെലവാക്കി?

2672

എസ്.എസ്.. ഫണ്ട് ക്രമക്കേടുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സംസ്ഥാനത്ത് നടപ്പാക്കിയ സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായും കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)ഈ പദ്ധതിക്കായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമായി ഓരോ വര്‍ഷവും എത്ര തുക വകയിരുത്തിയെന്നും എത്ര തുക വിനിയോഗിച്ചുവെന്നും വിശദമാക്കുമോ;

(സി)തുക വിനിയോഗം സംബന്ധിച്ച് നടത്തിയ പരിശോധനയില്‍ ഈ കാലഘട്ടത്തില്‍ എന്തെല്ലാം ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ഡി)ക്രമക്കേടുകള്‍ കണ്ടെത്തിയ ജില്ല, ബ്ളോക്ക് ഓഫീസുകളുടെ പേരുവിവരം, ഈ കാരലയളവില്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരം, ക്രമക്കേട് സംബന്ധിച്ച തുകയുടെ വിശദാംശങ്ങള്‍ എന്നിവ അറിയിക്കാമോ;

()സംസ്ഥാന ഓഫീസില്‍ കണ്ടെത്തിയ ക്രമക്കേടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; ക്രമക്കേടുകള്‍ സംബന്ധിച്ച് എടുത്ത നടപടികള്‍ വ്യക്തമാക്കാമോ?

2673

എസ്.എസ്.. വഴി നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. ജെയിംസ് മാത്യു

()പൊതുവിദ്യാഭ്യാസ വകുപ്പില്‍ എസ്.എസ്.എ വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായി 2012-2013 ല്‍ അനുവദിച്ച തുകയില്‍ ചെലവഴിക്കാന്‍ കഴിയാതെ ലാപ്സായ തുക എത്രയെന്ന് ഇനം തിരിച്ച് ലഭ്യമാക്കാമോ; ലാപ്സാകാന്‍ കാരണം വിശദമാക്കുമോ;

(ബി)2011-2012 വര്‍ഷം എസ്.എസ്.എ വഴി അനുവദിച്ച എന്തു തുക ലാപ്സായി എന്ന് വെളിപ്പെടുത്താമോ?

2674

കാസര്‍ഗോഡ് ജില്ലയിലെ എസ്.എസ്.എ ഫണ്ട് വിനിയോഗം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()എസ്.എസ്.എ പദ്ധതിയില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍ഗോഡ് ജില്ലക്ക് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ബി)ഇതില്‍ ഓരോ പ്രവര്‍ത്തനത്തിനും നീക്കിവെച്ച തുക എത്രയാണെന്നും ഇതില്‍ ഓരോന്നിനും എത്ര തുക വീതം ഇതുവരെ ചെലവഴിച്ചിട്ടുണ്ടെന്നും പ്രത്യേകം വിശദമാക്കാമോ?

2675

എസ്.എസ്.. പ്രൊജക്റ്റിലെ നിയമനങ്ങള്‍

ശ്രീ. റ്റി. വി. രാജേഷ്

()സംസ്ഥാനത്ത് എസ്.എസ്..യുടെ പ്രൊജക്റ്റിന്‍കീഴില്‍ എത്ര ജീവനക്കാരാണു നിലവിലുള്ളത്; വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത പ്രൊജക്റ്റില്‍ പാര്‍ട്ട്-ടൈം സ്പെഷ്യലിസ്റ് അദ്ധ്യാപകരെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നോ; ഇവര്‍ക്ക് എത്ര രൂപയാണ് പ്രതിമാസ ശമ്പളമായി നിശ്ചയിച്ചിരുന്നത്;

(സി)പാര്‍ട്ട്-ടൈം സ്പെഷ്യലിസ്റ് അദ്ധ്യാപകരായി ഈ വര്‍ഷം ഇതുവരെ എത്രപേരെ നിയമിച്ചു; എത്ര തുക ഇതിനുവേണ്ടി ചെലവഴിച്ചു; വിശദാംശം നല്‍കുമോ?

2676

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം

ശ്രീ. റ്റി.വി. രാജേഷ്

കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി മണ്ഡലത്തില്‍ വിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പിലാക്കുന്ന അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ

2677

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം

ശ്രീ. രാജൂ എബ്രഹാം

()ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;

(ബി)ഈ പദ്ധതിക്കായി എത്ര സ്കൂളുകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്; ഇതിന്റെ മാനദണ്ഡം എന്താണ്;

(സി)പത്തനംതിട്ട ജില്ലയില്‍ ഏതൊക്കെ സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്; ഇതിന് എന്തു തുക ചെലവു വരും;

(ഡി)ഈ പദ്ധതി നടപ്പാക്കുന്നതിന് എത്ര രൂപ, ഏതൊക്കെ ഇനങ്ങളിലായി ചെലവാക്കുന്നു;

()സ്കീമില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ തുക നല്‍കേണ്ടതുണ്ടോ; എങ്കില്‍ എത്ര;

(എഫ്)ഇവര്‍ക്ക് ഏതൊക്കെ മേഖലയിലാണ് പരിശീലനം ലഭിക്കുന്നത്; ഇതിനായി പരിശീലകരെ തെരഞ്ഞെടുത്തിട്ടുണ്ടോ;

(ജി)പരിശീലകരെ തെരഞ്ഞെടുത്തത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്;

(എച്ച്)ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ തദ്ദേശീയരായ നിശ്ചിത യോഗ്യതയുള്ളവരെ കണ്ടെത്തി പരിശീലകരാക്കാന്‍ കഴിയുമോ; അതിനായി എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

2678

വി.എച്ച്.എസ്.സി/ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെപ്രശ്നങ്ങള്‍

ശ്രീ. സി. കൃഷ്ണന്‍

()കേരളത്തിലെ വി.എച്ച്.എസ്.സി/ഹയര്‍ സെക്കന്ററി വിഭാഗത്തിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

2679

ഹയര്‍ സെക്കന്ററി സ്കൂളുകളിലെ കണക്ക് അദ്ധ്യാപകര്‍

ശ്രീ. ജി. എസ്. ജയലാല്‍

()കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ആകെ കണക്ക് അദ്ധ്യാപകരുടെ എത്ര അനുവദനീയ തസ്തികകള്‍ നിലവിലുണ്ട് ; ഓരോ ജില്ലയിലെയും വിവരം പ്രത്യേകമായി അറിയിക്കുമോ;

(ബി)പ്രസ്തുത ജില്ലകളില്‍ മേല്‍പ്പറഞ്ഞ എല്ലാ തസ്തികയിലും അദ്ധ്യാപകര്‍ ജോലി നോക്കുന്നുണ്ടോ ; ഇല്ലായെങ്കില്‍ ഓരോ ജില്ലകളിലും എത്ര വീതം തസ്തികകള്‍ പി.എസ്.സി. നിയമനം നടത്താതെ ഒഴിവായി കിടക്കുന്നുണ്ട് ;

(സി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം അറിയിക്കുമോ;

(ഡി)ഹയര്‍ സെക്കന്ററി കണക്ക് അദ്ധ്യാപകരുടെ നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതുമായി ബന്ധപ്പെട്ടു പരാതികള്‍ ലഭിച്ചിട്ടുണ്ടോ ; വിശദാംശം അറിയിക്കുമോ ?

2680

ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളുകളിലെഅദ്ധ്യാപകരുടെ തസ്തിക നിര്‍ണ്ണയം

ശ്രീ. ജോസഫ് വാഴക്കന്‍

()2011-12 വര്‍ഷം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളുകളിലേക്ക് അനുവദിച്ച അഡീഷണല്‍ ബാച്ചിലേക്ക് വേണ്ടി വരുന്ന അദ്ധ്യാപകരുടെ തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്നറിയിക്കുമോ;

(ബി)എത്ര ഒഴിവുകളാണ് ക്ളിപ്തപ്പെടുത്തിയത് എന്ന് വ്യക്തമാക്കുമോ;

(സി)ടി ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് അറിയിക്കുമോ?

2681

ഹയര്‍ സെക്കന്‍ഡറി അധികബാച്ചുകളില്‍ അദ്ധ്യാപകതസ്തിക

ശ്രീ. കെ. രാജു

()ഈ ഗവണ്മെന്റ് അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍-എയ്ഡഡ് മേഖലകളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ എത്ര അധികബാച്ചുകള്‍ അനുവദിച്ചിട്ടു ണ്ടെന്നതിന്റെ ജില്ലതിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത അധികബാച്ചുകളിലേയ്ക്കുള്ള അദ്ധ്യാപക തസ്തികകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍, എത്രയെണ്ണം അനുവദിക്ക പ്പെട്ടിട്ടുണ്ട്;

(സി)ഇവയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, ഇതിനുള്ള നടപടി സ്വീകരിക്കുമോ?

2682

എച്ച്.എസ്.. നാച്യുറല്‍ സയന്‍സ് ഒഴിവുകള്‍

ശ്രീ. . പി. ജയരാജന്‍

()കണ്ണൂര്‍ ജില്ലയില്‍ എച്ച്.എസ്.എ നാച്യുറല്‍ സയന്‍സ് (ജൂനിയര്‍) തസ്തികയിലേക്ക് കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷ നടത്തി റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചതെന്നാണ്;

(ബി)നാളിതുവരെ എച്ച്.എസ്.. നാച്യുറല്‍ സയന്‍സ് (ജൂനിയര്‍) തസ്തികയില്‍ ഈ ലിസ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(സി)നാളിതുവരെ എത്ര വേക്കന്‍സികള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ഡി)എച്ച്.എസ്.. (നാച്യുറല്‍ സയന്‍സ്) വേക്കന്‍സി അവസാനം പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് എന്നു വ്യക്തമാക്കുമോ; ഏതു സ്കൂളിലാണ് പ്രസ്തുത ഒഴിവുണ്ടായതെന്ന് വ്യക്തമാക്കുമോ;

()2013-ല്‍ ഉദ്യോഗക്കയറ്റം മൂലവും റിട്ടയര്‍മെന്റ് മൂലവും പുതിയ തസ്തികകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു പ്രകാരം എച്ച്.എസ്.. നാച്യുറല്‍ സയന്‍സ് (ജൂനിയര്‍) തസ്തികയില്‍ കണ്ണൂര്‍ ജില്ലയില്‍ എത്ര വേക്കന്‍സികള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ കഴിയും എന്നു വ്യക്തമാക്കുമോ?

2683

ഹയര്‍സെക്കന്ററി ജൂനിയര്‍ അദ്ധ്യാപകരെ സീനിയര്‍അദ്ധ്യാപകരായി പ്രൊമോട്ടു ചെയ്യുന്നതിനുള്ള നടപടി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ഹയര്‍ സെക്കന്ററി ജൂനിയര്‍ അദ്ധ്യാപകരെ സീനിയര്‍ അദ്ധ്യാപകരായി പ്രൊമോട്ടു ചെയ്യുന്നതിനുള്ള നടപടിക്രമവും മാനദണ്ഡവും വിശദമാക്കാമോ;
(ബി)എല്‍.പി/യു.പി, എച്ച്.എസ്.. തുടങ്ങിയവരെ എച്ച്.എസ്.എസ്.റ്റി. മാരായി പ്രൊമോട്ടു ചെയ്യുമ്പോഴുള്ള ആനുകൂല്യം ജൂനിയര്‍ അദ്ധ്യാപകര്‍ക്ക് ലഭിക്കുന്നില്ലായെന്ന യാഥാര്‍ത്ഥ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എല്‍.പി./യു.പി., എച്ച.എസ്.എ മാരില്‍ നിന്നും എച്ച്.എസ്.എസ്.റ്റി. മാരായി പ്രൊമോഷന്‍ ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ വിശദമാക്കാമോ;

(ഡി)പ്രസ്തുത തസ്തികകളില്‍ നിന്നും പ്രൊമോഷന്‍ നടത്തുന്നതിന് അനുപാതം നിശ്ചയിക്കുമോ?

2684

ശമ്പള പരിഷ്കരണത്തിലെ അനോമലി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

ഹയര്‍സെക്കന്ററി സീനിയര്‍ അധ്യാപകരുടെ ശമ്പള പരിഷ്കരണത്തിലെ അനോമലി പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കുമോ?

2685

ഹയര്‍ സെക്കണ്ടറി ജിയോളജി അദ്ധ്യാപക തസ്തികകള്‍

ഡോ. കെ. ടി. ജലീല്‍

()ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിലവില്‍ ജിയോളജിഅദ്ധ്യാപകരുടെ എത്ര ഒഴിവുകളാണ് ഉള്ളത്;

(ബി)ഇതില്‍ സീനിയര്‍, ജൂനിയര്‍ എന്നിങ്ങനെ തരം തിരിച്ച് വ്യക്തമാക്കുമോ;

(സി)ഈ ഒഴിവുകള്‍ ഹയര്‍ സെക്കണ്ടറി വകുപ്പ് പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ എന്നാണ് റിപ്പോര്‍ട്ട് ചെയ്തത് എന്ന് വ്യക്തമാക്കുമോ?

2686

ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഗ്രാമപഞ്ചായത്തിനുള്ള അവകാശം

ശ്രീ. . റ്റി. ജോര്‍ജ്

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിന് ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എന്ത് അവകാശമാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ ?

2687

ന്റിസിപ്പേറ്ററി തസ്തികകളില്‍ യോഗ്യതാ പരിരക്ഷ

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

()സംസ്ഥാനത്ത് പുതുതായി അനുവദിച്ച 550 ഹയര്‍ സെക്കന്‍ഡറി ബാച്ചുകളുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ട ആന്റിസിപ്പേറ്ററി തസ്തികകളില്‍ എത്ര അദ്ധ്യാപകര്‍ നിയമിതരായി;

(ബി)ഇപ്രകാരം നിയമിതരായ അദ്ധ്യാപകര്‍ക്ക് തസ്തികകള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ എടുക്കുന്ന കാലതാമസം മൂലം പലര്‍ക്കും നിഷ്ക്കര്‍ഷിച്ചിട്ടുള്ള പ്രായപരിധി കടന്നുപോകുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍, ഇപ്രകാരം ആന്റിസിപ്പേറ്ററി തസ്തികകളില്‍ നിയമിതരായ അദ്ധ്യാപകര്‍ക്കു പങ്കാളിത്തപെന്‍ഷന്‍ സ്കീമിലൂടെ നിയമനം നല്‍കാന്‍ പരിഗണിക്കുന്ന അവസരത്തില്‍ യോഗ്യതാ പ്രായപരിധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഇവര്‍ക്കു പരിരക്ഷ ലഭിക്കാന്‍ നടപടി സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ?

2688

ഹയര്‍ സെക്കണ്ടറി ചോദ്യപേപ്പറുകളിലെ അപാകത

ശ്രീ. തോമസ് ചാണ്ടി

,, .കെ. ശശീന്ദ്രന്‍

()ഈ മാസം നടന്ന ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ രണ്ടാം വര്‍ഷത്തെ ഫിസിക്സ്, ഇംഗ്ളീഷ്, ഒന്നാം വര്‍ഷത്തെ കെമിസ്ട്രി തുടങ്ങിയ പരീക്ഷകളുടെ ചോദ്യപേപ്പറിലുണ്ടായ അപാകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ അപാകതകള്‍ പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ;

(സി)സര്‍ക്കാര്‍ സ്കൂളുകളിലുള്ള ശരാശരിക്കാരായ വിദ്യാര്‍ത്ഥികളെ കൂട്ടത്തോല്‍വിയില്‍ നിന്ന് ഒഴിവാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

2689

ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍മാരെ നോണ്‍ ടീച്ചിംഗ് സ്റാഫായി പരിഗണിക്കുന്നതിന് നടപടി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

()ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍മാരെ നോണ്‍ ടീച്ചിംഗ് സ്റാഫായി പരിഗണിക്കുന്നതിന് ആലോചിക്കുന്നുണ്ടോ;

(ബി)ഇതു സംബന്ധിച്ച് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ?

2690

കണ്ണൂര്‍ ജില്ലയിലെ ജില്ലാന്തര സ്ഥലംമാറ്റം

ശ്രീ. . പി. ജയരാജന്‍

()ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്. റ്റി. ജൂനിയര്‍ തസ്തികയില്‍ വിവിധ വിഭാഗങ്ങളില്‍ 2011 മെയ് 18 നു ശേഷം കണ്ണൂര്‍ ജില്ലയിലേക്ക് എത്ര അദ്ധ്യാപകര്‍ക്ക് ജില്ലാന്തര സ്ഥലംമാറ്റം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ജില്ലാന്തര സ്ഥലംമാറ്റം ലഭിച്ചവര്‍ ഓരോരുത്തരും അവര്‍ തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ എത്ര വര്‍ഷം സേവനം പൂര്‍ത്തീകരിച്ചവരാണെന്നു വ്യക്തമാക്കുമോ;

(സി)ജില്ലാന്തര സ്ഥലംമാറ്റം അല്ലാതെ വര്‍ക്ക് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ കണ്ണൂര്‍ ജില്ലയില്‍ എത്ര പേര്‍ക്കു സ്ഥലം മാറ്റം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2691

ഹയര്‍ സെക്കന്ററി അദ്ധ്യാപകരുടെ പൊതുസ്ഥലംമാറ്റവ്യവസ്ഥകള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ഹയര്‍സെക്കന്ററി അദ്ധ്യാപകരുടെ പൊതു സ്ഥലംമാറ്റ വ്യവസ്ഥകള്‍ നിലവിലുണ്ടോ; ഇത് പരിഷ്കരിച്ചിട്ടുണ്ടോ; ഇതിന്റെ പ്രാബല്യം എന്നുമുതലാണെന്ന് അറിയിക്കുമോ;

(ബി)2011-ന് ശേഷം ഹയര്‍ സെക്കന്ററി അദ്ധ്യാപകരുടെ പൊതു സ്ഥലം മാറ്റം നടത്തിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;

(സി)2013-ലെ ജനറല്‍ ട്രാന്‍സ്ഫര്‍ നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തരമായി നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

2692

വി.എച്ച്.എസ്.-കളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ നടപടി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളുകളിലെ ചില കോഴ്സുകള്‍ക്ക് പി.എസ്.സി. യുടെ അംഗീകാരമില്ലാത്ത അവസ്ഥ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)വി.എച്ച്.എസ്.-കളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നുണ്ടോ;

(സി)പിന്നോക്ക പ്രദേശമായ കാസര്‍കോട് മൊഗ്രാല്‍ ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ ട്രാവല്‍ ആന്റ് ടൂറിസം കോഴ്സ് തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?

2693

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സ് പരിഷ്ക്കരണം

ശ്രീ. എളമരം കരീം

()വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള കോഴ്സുകള്‍ പരിഷ്ക്കരിക്കാന്‍ ആലോചിക്കുന്നുണ്ടോ;

(ബി)എങ്കില്‍, ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചു;

(സി)ആയതിലേയ്ക്കായി ഡയറക്ടറെ നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, എത്ര നാളായി ഡയറക്ടര്‍ ഇല്ലാതെ സ്ഥാപനം പ്രവര്‍ത്തിക്കുന്നു; ഇതിന്റെ കാരണം എന്താണ്?

2694

പ്ളസ്ടൂ സ്കൂളുകള്‍ ആരംഭിക്കാന്‍ നടപടി

ശ്രീ.ജി.സുധാകരന്‍

()ഹയര്‍സെക്കന്ററി പഠനസൌകര്യമില്ലാത്ത പഞ്ചായത്തുകളില്‍ അടുത്ത അധ്യയനവര്‍ഷം തന്നെ പ്ളസ്ടൂ കോഴ്സുകള്‍ ആരംഭിക്കുന്നതിന് ഉദ്ദേശ്യമുണ്ടോ;

(ബി)പ്ളസ്ടൂ സ്കൂളുകളില്ലാത്ത പുന്നപ്ര വടക്ക്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തുകളിലെ ഗവണ്‍മെന്റ് സ്കൂളുകളില്‍ ഹയര്‍സെക്കന്ററി വിഭാഗം ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?

2695

സെറ്റ് പരീക്ഷ പരിഷ്കരണം

ശ്രീ. പി. കെ. ബഷീര്‍

()സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അധ്യാപകരാകുന്നതിനുള്ള യോഗ്യതാ പരീക്ഷയായ സെറ്റ് പരീക്ഷാ പരിഷ്കരണം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)സെറ്റ് പരീക്ഷ യുജി.സി. സെറ്റ് പരീക്ഷ പോലെ തന്നെ 6 മാസത്തിലൊരിക്കല്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം കൃത്യമായ ഇടവേളകളില്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

2696

സീനിയര്‍-ജൂനിയര്‍ വിവേചനം പരിഹരിക്കാന്‍ നടപടി

ശ്രീ.കെ. അജിത്

()ഒരേ അടിസ്ഥാന യോഗ്യതയില്‍ നിയമന്ം നേടുന്ന അദ്ധ്യാപകരില്‍ ഹയര്‍ സെക്കന്ററിയില്‍ ഉള്ളവരെ സീനിയര്‍മാരായും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ ഉള്‍പ്പെടുന്നവരെ ജൂനിയര്‍മാരായും കണക്കാക്കുന്ന വിവേചനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ അപാകത പരിഹരിക്കണമെന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലെ അദ്ധ്യാപകരുടെ ആവശ്യത്തിന്മേല്‍ എന്തു നടപടിയാണ് കൈക്കൊള്ളുന്നതെന്ന് വ്യക്തമാക്കാമോ;

(സി)ഹയര്‍ സെക്കന്ററിയിലെ ഒരു പീരിഡ് 45 മിനിറ്റും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലെ ഒരു പീരിഡ് 1 മണിക്കൂറും എന്ന വ്യത്യാസംമൂലം ജീവനക്കാര്‍ക്കുണ്ടായ വിവേചനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ അപാകതകള്‍ പരിഹരിയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2697

നെയ്യാറ്റിന്‍കര പി.ആര്‍.വില്യം ഹയര്‍ സെക്കന്ററി സ്കൂളിലെ ലാബ് അസിസ്റന്റ്മാരുടെ അംഗീകാരം

ശ്രീ. ഹൈബി ഈഡന്‍

()നെയ്യാറ്റിന്‍കര പി. ആര്‍ വില്യം ഹയര്‍ സെക്കന്ററി സ്കൂളില്‍ നിലവില്‍ എത്ര ലാബ് അസിസ്റന്റ്മാരാണ് ജോലി നോക്കി വരുന്നത്;

(ബി)ഇതില്‍ എത്ര പേരുടെ നിയമനം അംഗീകരിച്ചിട്ടുണ്ട്;

(സി)നിയമനത്തിന് അംഗീകാരം ലഭിക്കാത്ത ലാബ് അസിസ്റന്റുമാരുണ്ടെങ്കില്‍ അംഗീകാരം ലഭ്യമാകുന്നതിനുളള തടസ്സം സംബന്ധിച്ചു വിശദ വിവരം നല്‍കുമോ?

2698

സ്മാര്‍ട്ട് ക്ളാസ്സ് റൂമുകള്‍

ശ്രീ. . പി. ജയരാജന്‍

()ഗവണ്‍മെന്റ് മേഖലയിലെയും എയ്ഡഡ് മേഖലയിലെയും ഹയര്‍സെക്കന്ററി സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ളാസ്സ്റൂമുകള്‍ സ്ഥാപിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത്;

(ബി)ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നത് ഏതു സ്കീമില്‍പ്പെടുത്തിയാണെന്നു വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതി പ്രകാരം സ്കൂളുകളില്‍ എന്തെല്ലാം സൌകര്യങ്ങളാണ് ഒരുക്കുന്നതെന്നു വ്യക്തമാക്കുമോ;

(ഡി)2012-13-ല്‍ കണ്ണൂര്‍ ജില്ലയില്‍ ഏതെല്ലാം സ്കൂളുകള്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

()2013-2014-ല്‍ പ്രസ്തുത പദ്ധതിക്കായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ?

2699

മലപ്പുറം ജില്ലയില്‍ വിരമിക്കുന്ന മലയാളം പ്രൈമറി സ്കൂള്‍ അധ്യാപകര്‍

ശ്രീ. .കെ. വിജയന്‍

()2012-2013അധ്യായന വര്‍ഷത്തില്‍ മലപ്പുറം ജില്ലയില്‍ എത്ര മലയാളം പൈമറി സ്കൂള്‍ അധ്യാപകരാണ് വിരമിക്കുന്നത്; സ്കൂളിന്റെ പേര് സഹിതം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത വിരമിക്കലുകള്‍ മൂലമുണ്ടാകുന്ന ഒഴിവുകളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതായ ഒഴിവുകള്‍ എത്രയാണെന്ന് വ്യക്തമാക്കുമോ?

2700

പ്രൈമറി അദ്ധ്യാപകരുടെ ഹയര്‍ സെക്കണ്ടറി പ്രൊമോഷന്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

()നിലവില്‍ പ്രൈമറി വിഭാഗത്തില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് യോഗ്യതയും അധികയോഗ്യതയും ഉണ്ടായിട്ടും ഹയര്‍ സെക്കണ്ടറി വിഭാഗത്തിലേയ്ക്ക,് ഹൈസ്കൂള്‍ വിഭാഗത്തില്‍ യോഗ്യരായവരുടെ അഭാവത്തില്‍ മാത്രമേ പ്രൊമോഷന്‍ ലഭിക്കുകയുള്ളൂ എന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ആയത് പരിഹരിക്കുവാന്‍ നിലവിലെ 25% ക്വാട്ട ആനുപാതികമായി പുനര്‍ നിശ്ചയിക്കുന്നതിന് ഹയര്‍ സെക്കണ്ടറി സ്പെഷ്യല്‍ റൂള്‍ ഭേദഗതി വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.