UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2641

മലപ്പുറത്ത് കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ റീജിയണല്‍ സെന്റര്‍

ശ്രീ.പി. ഉബൈദുള്ള

()കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ മലബാര്‍ റീജിയണല്‍ സെന്റര്‍ മലപ്പുറത്ത് സ്ഥാപിക്കുന്നത് സംബന്ധിച്ച നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി)കേന്ദ്രം സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; ഇതു സംബന്ധിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)സ്വന്തം സ്ഥലം കണ്ടെത്താന്‍ കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രം ആരംഭിക്കുന്നതിന് താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്താനും വരുന്ന അധ്യയന വര്‍ഷത്തില്‍ തന്നെ കേന്ദ്രം ആരംഭിക്കുവാനും സത്വര നടപടി കൈക്കൊള്ളുമോ ?

2642

പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ്

ശ്രി..കെ.ശശീന്ദ്രന്‍

()സംസ്ഥാനത്തെ പിന്നോക്കവിഭാഗക്കാരായ വിദ്യാര്‍ത്ഥികളുടെ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് വിതരണം, സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ മുടങ്ങിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നതിനായി 50 ശതമാനം കേന്ദ്ര സഹായം കഴിച്ച് 50 കോടി രൂപ സ്കോളര്‍ഷിപ്പിനായി വകയിരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

2643

ബുദ്ധിവികാസമില്ലാത്ത കുട്ടികള്‍ക്കായി ഏകീകൃതപാഠ്യപദ്ധതി

ശ്രീ. സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

,, . സി. ബാലകൃഷ്ണന്‍

()ബുദ്ധിവികാസമില്ലാത്ത കുട്ടികള്‍ക്കായി ഏകീകൃത പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇത്തരം കുട്ടികളെ പഠിപ്പിക്കുന്നതിനും അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ്പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഈ പദ്ധതിക്കായി എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?

2644

ുള്‍ടൈം ലാംഗ്വേജ് ടീച്ചര്‍(സംസ്കൃതം) നിയമനം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷംകൊല്ലം ജില്ലയില്‍ എത്ര പേര്‍ക്ക് ഫുള്‍ടൈം ലാംഗ്വേജ് ടീച്ചര്‍ (സംസ്കൃതം) നിയമനം നല്‍കിയിട്ടുണ്ട്; പ്രസ്തുത നിയമനം വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിലവിലുള്ള പി.എസ്.സി. റാങ്ക്ലിസ്റിന്റെ കാലാവധി നീട്ടുന്നതിന് നടപടി സ്വീകരിക്കുമോ?

2645

അണ്‍ എയ്ഡഡ് മേഖലയിലെ നോണ്‍ ടീച്ചിംഗ് സ്റാഫ് പാക്കേജ്

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അണ്‍ എയ്ഡഡ് മേഖലയില്‍ നോണ്‍ ടീച്ചിംഗ് വിഭാഗത്തില്‍ സ്ഥിര നിയമനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ ജില്ലതിരിച്ച് കണക്ക് വ്യക്തമാക്കുമോ ;

(ബി)നോണ്‍ ടീച്ചിംഗ് സ്റാഫ് പാക്കേജിന്റെ അവസ്ഥ എന്താണ് ; ഇത് എന്നുമുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് ?

2646

എയ്ഡഡ് പ്രൈമറി സ്കൂള്‍ അദ്ധ്യാപകരെ അദ്ധ്യാപകപാക്കേജില്‍ ഉള്‍പ്പെടുത്താന്‍ നടപടി

ഡോ. എന്‍. ജയരാജ്

ശ്രീ. പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

()എയ്ഡഡ് പ്രൈമറി സ്ക്കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം നിലവിലുണ്ടായിരുന്ന അവസരത്തില്‍ സ്ക്കൂള്‍ മാനേജ്മെന്റിനാല്‍ നിയമിതരായ അദ്ധ്യാപകര്‍ക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇപ്രകാരം നിയമനം ലഭിച്ച അദ്ധ്യാപകര്‍ എത്രപേരാണ്; വിശദാംശം നല്കുമോ;

(സി)അദ്ധ്യാപക പാക്കേജില്‍ ഇപ്രകാരമുള്ള അദ്ധ്യാപകരെ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം നല്കുമോ?

2647

എയ്ഡഡ് സ്ഥാപനങ്ങളിലെ അനധ്യാപകര്‍ക്ക് പ്രത്യേക പാക്കേജ്

ശ്രീ. . . അസീസ്

()എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധ്യാപകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ;

(ബി)എങ്കില്‍ പാക്കേജിന്റെ വിശദവിവരം ലഭ്യമാക്കുമോ?

2648

അദ്ധ്യാപകര്‍ക്ക്അനുവദിച്ചിരുന്ന ലീവ് സറണ്ടര്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()സെന്‍സസ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്ക് അനുവദിച്ച ലീവ് സറണ്ടര്‍ വെട്ടിക്കുറച്ചിട്ടുണ്ടോ;

(ബി)അധ്യാപകര്‍ക്ക് എത്ര ദിവസത്തെ ലീവ് സറണ്ടര്‍ ആയിരുന്നു അനുവദിച്ചിരുന്നത്; ഇപ്പോള്‍ എത്ര ദിവസം ആണ് വെട്ടിക്കുറച്ചത്;

(സി)ലീവ് സറണ്ടര്‍ വെട്ടിക്കുറയ്ക്കുന്നതിന് കാരണമായ സാഹചര്യം വിശദമാക്കാമോ;

(ഡി)സംസ്ഥാനമൊട്ടാകെ എത്ര അധ്യാപകരെയാണ് സെന്‍സസ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടിരുന്നത്; ലീവ് സറണ്ടര്‍ വെട്ടിക്കുറച്ചതിനാല്‍ ഒരാള്‍ ശരാശരി എത്ര രൂപ സര്‍ക്കാരിലേയ്ക്ക് തിരച്ചടയ്ക്കേണ്ടതായി വരും?

2649

സീനിയോറിറ്റി പുനഃസ്ഥാപിച്ചു നല്‍കുന്നതിന് നടപടി

ശ്രീ. പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

()അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിലൂടെ മാതൃജില്ലയിലെത്തുന്ന അധ്യാപകരുടെ സീനിയോറിട്ടി നഷ്ടപ്പെടുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇപ്രകാരം സംഭവിക്കുന്നത് ഏത് ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ്; വ്യക്തമാക്കുമോ;

(സി)അന്തര്‍ജില്ലാ സ്ഥലം മാറ്റം ലഭിച്ചവര്‍ക്ക് അവരുടെ സര്‍വ്വീസ് സീനിയോറിട്ടിയും വിദ്യാഭ്യാസ യോഗ്യതയും പരിഗണിച്ച് പ്രമോഷന്‍ നല്‍കുന്നതിലൂടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുണ്ടോ;

(ഡി)ഇപ്രകാരം ബാധ്യതയില്ലായെങ്കില്‍ പി.എസ്.സി. അഡ്വൈസ് പ്രകാരമുള്ള സീനിയോറിട്ടി പുനഃസ്ഥാപിച്ചു നല്‍കുന്നതിന് തടസ്സമായുള്ള ഉത്തരവുകള്‍ ഭേദഗതി ചെയ്യുമോ?

2650

ന്യൂനപക്ഷപദവി ലഭിക്കുന്നതിനുള്ള മാനദണ്ഡം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കേരളത്തിലെ എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ പദവി ലഭ്യമായിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)ന്യൂനപക്ഷപദവി ലഭിച്ച കോളേജുകള്‍, ഹയര്‍സെക്കന്ററി വിദ്യാലയങ്ങള്‍, ഹൈസ്കൂളുകള്‍, എല്‍.പി, യു.പി. വിദ്യാലയങ്ങള്‍ സാങ്കേതിക-മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, എന്നിവയുടെ ജില്ലതിരിച്ചുള്ള പേരുവിവരം അറിയിക്കാമോ;

(സി)ന്യൂനപക്ഷ പദവി ലഭിക്കുന്നതിന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ഡി)ഇത്തരം വിദ്യാലയങ്ങള്‍ക്ക് എന്തെല്ലാം സാമ്പത്തിക സഹായവും മറ്റു ആനുകൂല്യങ്ങളുമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2651

ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാനത്ത് ന്യൂനപക്ഷ പദവിയുള്ള എത്രവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എയ്ഡഡ് മേഖലയില്‍ ഉണ്ട്; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സ്ഥാപനങ്ങളുടെ പേരും, മാനേജ്മെന്റിന്റെ പേരും ഉള്‍പ്പെടെ ജില്ല തിരിച്ചുള്ള പട്ടിക ലഭ്യമാക്കുമോ?

2652

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങള്‍ എത്രയാണ്; 2012-13 വര്‍ഷം എല്ലാ സ്കൂളുകളിലെയും എല്ലാ ഡിവിഷനുകളിലുമായി മൊത്തം എത്ര വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്ന് വിശദമാക്കുമോ;

(ബി)എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും മലയാളം ഭാഷ പഠിപ്പിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം ക്ളാസ്സുകളില്‍ ;

(സി)മലയാളം പഠിപ്പിക്കാത്ത ക്ളാസ്സുകളില്‍ മലയാളം പഠിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി)2013-14 അദ്ധ്യയനവര്‍ഷം മുതല്‍ എല്ലാ ക്ളാസ്സുകളിലും മലയാളം ഭാഷ കൂടി പഠിക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുമോ;

()കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഇംഗ്ളീഷ്, ഹിന്ദി, സംസ്കൃതം, ജര്‍മ്മന്‍, ഫ്രഞ്ച് തുടങ്ങിയ ഭാഷകള്‍ പഠിപ്പിക്കുമ്പോള്‍, വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ മലയാളികളായിരിക്കേ മലയാള ഭാഷ പഠിപ്പിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?

2653

ആഴകം ഗവണ്‍മെന്റ് യു.പി. സ്കൂളിന്റെ സ്ഥലം പഞ്ചായത്തിനു വിട്ടുനല്‍കുന്നതിനുളള നടപടി

്രീ. ജോസ് തെറ്റയില്‍

അങ്കമാലി നിയോജക മണ്ഡലത്തിലെ മുക്കന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ആഴകം ഗവണ്‍മെന്റ് യു.പി. സ്കൂളിന്റെ കൈവശത്തിലുള്ള സ്ഥലത്തുനിന്നും 3.41 ആര്‍ സ്ഥലം പൊതുവഴി വികസിപ്പിക്കുന്നതിനായി പഞ്ചായത്തിന് വിട്ടുനല്‍കുന്നതിന് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്താണെന്ന് വിശദമാക്കാമോ ?

2654

ബഡ്സ് സ്ക്കൂളുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

)കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി എത്ര ബഡ്സ് സ്ക്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

(ബി)ഈ ബഡ്സ് സ്ക്കൂളുകള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഏതൊക്കെ ഏജന്‍സികള്‍ മുഖേനയാണ് നല്‍കുന്നത് ;

(സി)ഈ സ്ക്കൂളുകള്‍ എല്‍.പി. സ്ക്കൂളുകളായി ഉയര്‍ത്തുന്ന വിഷയം സജീവമായി പരിഗണിക്കുമോ ;

(ഡി)എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശം അറിയിക്കാമോ ?

2655

പരീക്ഷക്കാലത്തെ അദ്ധ്യാപകപരിശീലനം

ശ്രീ. . കെ. ബാലന്‍

()വിവിധ അദ്ധ്യാപകപരിശീലനങ്ങള്‍ പരീക്ഷക്കാലത്ത് (മാര്‍ച്ച് മാസത്തില്‍) നടത്താന്‍ തീരുമാനിച്ചിരുന്നോ; എങ്കില്‍ അവ ഏതെല്ലാം ;

(ബി)വിവിധ അദ്ധ്യാപകപരിശീലനങ്ങള്‍ക്കായി സര്‍ക്കാരിന്റെയും വിവിധ വിദ്യാഭ്യാസ ഏജന്‍സികളുടെയുമായി എത്ര രൂപയാണ് 2012-13-ലേയ്ക്കു നീക്കിവെച്ചിരുന്നത്; ഇതില്‍ എത്ര രൂപ ചെലവഴിച്ചു; എത്ര അദ്ധ്യാപകര്‍ക്കു പരിശീലനം നല്‍കി; എല്‍.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(സി)അദ്ധ്യാപകപരിശീലനങ്ങള്‍ കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ (2012-13) എപ്പോള്‍ നടത്തണമെന്നാണ് അദ്ധ്യാപക സംഘടനകളുമായി ധാരണയിലെത്തിയിരുന്നത്; അപ്രകാരമാണോ പരിശീലനം നടന്നത്; വിശദമാക്കുമോ?

2656

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ എത്ര സ്ക്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്;

(ബി)ഇപ്രകാരം തീരുമാനിച്ചിട്ടുള്ള സ്കൂളുകളില്‍ പുതിയ ക്ളാസ്സുകള്‍ ആരംഭിക്കുന്നതിന് എന്തെങ്കിലും അധിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി)അധികമായി വരുന്ന അദ്ധ്യാപകരുടെ നിയമന നടപടികള്‍ എപ്പോള്‍ ആരംഭിക്കുമെന്ന് വെളിപ്പെടുത്തുമോ;

(ഡി)പ്രസ്തുത പദ്ധതി പ്രകാരം അപ്ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ച പേരാമ്പ്ര മണ്ഡലത്തിലെ വെങ്ങപ്പറ്റ ജി യു. പി. സ്ക്കൂള്‍, പേരാമ്പ്ര പ്ളാന്റേഷന്‍ ജി യു. പി സ്ക്കൂള്‍ എന്നിവിടങ്ങളില്‍ 2013-14 അധ്യയവനവര്‍ഷം 8-ാം ക്ളാസ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

2657

സെല്‍ഫ് ഫിനാന്‍സിംഗ് സ്കൂളുകളിലെ ജീവനക്കാര്യം

ശ്രീ.പി.കെ.ബഷീര്‍

()സി.ബി.എസ്./.എസ്.സി സെല്‍ഫ് ഫൈനാന്‍സിംഗ് സ്കൂളുകളിലെ ജീവനക്കാരുടെ കാര്യത്തില്‍ ഹൈക്കോടതി 1042/2012-ാം നമ്പര്‍ റിട്ട് അപ്പീലില്‍ പുറപ്പെടുവിച്ച വിധി ന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായി ഇപ്പോഴും മാനേജുമെന്റുകള്‍ പെരുമാറുന്നകാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

(സി)ജീവനക്കാരുടെ ചെക്ക് ബുക്കുകളില്‍ അവരെക്കൊണ്ട് ഒപ്പിടുവിച്ച് സ്കൂളില്‍തന്നെ സൂക്ഷിക്കുന്ന നിയമവിരുദ്ധ നടപടി മാനേജ്മെന്റുകള്‍ തുടരുന്ന സാഹചര്യത്തില്‍ കോടതി നിര്‍ദ്ദേശിച്ച പ്രകാരമുള്ള പരിശോധനകളും നിയമനടപടികളും കര്‍ശനമാക്കുമോ;

(ഡി)അവധി ആവശ്യപ്പെടുന്നവരെയും മാനേജ്മന്റിെന്റെ പീഡനത്തിനെതിരെ പ്രതികരിക്കുന്ന ജീവനക്കാരെയും പിരിച്ചുവിടുന്ന നടപടി തടയാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുമോ?

2658

കേരള സംസ്ഥാന ഓപ്പണ്‍സ്കൂളില്‍ രജിസ്ട്രേഷന്‍

ശ്രീ.മുല്ലക്കര രത്നാകരന്‍

,, .ചന്ദ്രശേഖരന്‍

,, ജി.എസ്.ജയലാല്‍

,, പി.തിലോത്തമന്‍

()2011-2012 -ല്‍ കേരള സംസ്ഥാന ഓപ്പണ്‍ സ്കുളില്‍ എത്ര വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ നടത്തി; ഇതില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് റഗുലര്‍ കോഴ്സില്‍ പ്രവേശനം ലഭിച്ചു;

(ബി)റഗുലര്‍ കോഴ്സിലേയ്ക്ക് മാറിയ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് മടക്കി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഫീസ് മടക്കി നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ എന്തെല്ലാം;

(സി)ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് മടക്കി നല്‍കിയതില്‍ എന്തെങ്കിലും തിരിമറി നടന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര തുകയുടെ തിരിമറിയാണ് നടന്നത്; ഇതിനുത്തരവാദികളായവരുടെ പേരില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

2659

കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ മലബാര്‍ മേഖലാ കേന്ദ്രം

ശ്രീ. പി. ഉബൈദുള്ള

()കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ മലബാര്‍ മേഖലാ കേന്ദ്രം ആരംഭിക്കുന്ന കാര്യം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ;

(ബി)അനുയോജ്യമായ സ്ഥലം കണ്ടെത്തി തഹസില്‍ദാര്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ ?

2660

അദ്ധ്യാപക പാക്കേജില്‍ ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. പി. റ്റി. . റഹീം

()ദീര്‍ഘകാല അവധിയിലുള്ള അദ്ധ്യാപകരെ അദ്ധ്യാപക പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഇവരെ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

2661

അധ്യാപകരുടെ നിയമനങ്ങള്‍ക്ക് അപ്രൂവല്‍

ശ്രീ.കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ പാക്കേജുവഴി എത്ര അദ്ധ്യാപകരുടെ നിയമനങ്ങള്‍ക്ക് അപ്രൂവല്‍ കിട്ടിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

2662

ഏകാദ്ധ്യാപകര്‍ക്ക് സാമ്പത്തിക സഹായം

ശ്രീ. . കെ.ബാലന്‍

()സംസ്ഥാനത്ത് എത്ര ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ ഉണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)എത്ര വിദ്യാര്‍ത്ഥികളാണ് ഈ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്;

(സി)ഈ വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ വേതനം ഇപ്പോള്‍ എത്ര രൂപയാണ്; മറ്റ് എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇത്തരം സ്കൂളുകളിലെ അദ്ധ്യാപകര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിന് വിധേയമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()എങ്കില്‍ എത്ര അദ്ധ്യാപകര്‍ ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്; ഇവര്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

2663

അധ്യാപകരുടെ ലീവ് സറണ്ടര്‍

ശ്രീ. സി. ദിവാകരന്‍

അധ്യാപകരുടെ ലീവ് സറണ്ടര്‍ 24 ദിവസത്തില്‍ നിന്ന് 8 ദിവസമായി കുറയ്ക്കാനുള്ള കാരണമെന്താണെന്ന് വിശദമാക്കുമോ?

2664

ലാബ് അസിസ്റന്റിന്റെ യോഗ്യത സംബന്ധിച്ച്

ശ്രീ. കെ. അജിത്

()2004 - ല്‍ പവിത്രേശ്വരം കെ. എന്‍. എന്‍. എം. വി. എച്ച്. എസ്. എസ് -ല്‍ ലാബ് അസിസ്റന്റായി നിയമിച്ച ജെ. എസ്. ഹരികുമാറിന്റെ വിദ്യാഭ്യാസ യോഗ്യത എന്തെന്ന് വെളിപ്പെടുത്താമോ ;

(ബി)പ്രസ്തുത നിയമനത്തിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള വി. എച്ച. എസ്. . ഡയറക്ടറുടെ നിയമന ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(സി)പ്രസ്തുത വ്യക്തിയെ നിയമിച്ചത് ഏതു സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നും പ്രസ്തുത ഉത്തരവിന് ഏതു കാലയളവുവരെ പ്രാബല്യമുണ്ടായിരുന്നുവെന്നും വ്യക്തമാക്കുമോ ; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(ഡി)ഈ കാലയളവില്‍ കേരളത്തിലെ വി. എച്ച് എസ്. . സ്കൂളുകളില്‍ എത്ര ലാബ് അസിസ്റന്റുമാരെ നിയമിച്ചിട്ടുണ്ട് എന്നും ഇങ്ങനെ നിയമിക്കപ്പെട്ടവരില്‍ ഐ.ടി../.ടി.സി. അടിസ്ഥാനവിദ്യാഭ്യാസയോഗ്യതയായി എത്ര പേരെ നിയമിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കുമോ ?

2665

പൊതുവിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ നടപ്പിലാക്കുന്നകേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, രാജു എബ്രഹാം

()പൊതുവിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ നടപ്പിലാക്കുന്നകേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഒരോന്നിനും 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ അനുവദിച്ച തുക എത്രയാണ്? ഇത് പൂര്‍ണ്ണമായും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;

(ബി)അനുവദിച്ച തുക ചെലവഴിക്കാത്തതിന്റെ പേരില്‍ ഏതെങ്കിലും പദ്ധതിയുടെ കാര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുളള ഫണ്ടില്‍ കേന്ദ്രം കുറവു വരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?

2666

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍

ശ്രീ. രാജു എബ്രഹാം

()കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍. എം. എസ്. .) പ്രകാരം, സംസ്ഥാനത്ത് 2010-11, 2011-12, 2012-13 വര്‍ഷങ്ങളില്‍ ഹൈസ്കൂളുകള്‍ അനുവദിച്ചിട്ടുണ്ടോ ; എങ്കില്‍ അവ ഏതൊക്കെയെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ ; സ്കൂളുകള്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി)പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളവ ഏതൊക്കെയാണ് ; ബാക്കിയുള്ള സ്കൂളുകളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ ;

(സി)ആര്‍. എം. എസ്. . പദ്ധതി പ്രകാരം ഹൈസ്കൂളുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ അടിസ്ഥാന സൌകര്യവികസനത്തിനായി ഓരോ സ്കൂളുകള്‍ക്കും ലഭിച്ച തുകയും, ആ തുകയുപയോഗിച്ച് ഏര്‍പ്പെടുത്തിയ അടിസ്ഥാന സൌകര്യങ്ങള്‍ എന്തൊക്കെയെന്നും സ്കൂളുകളുടെ പേര്, തുകലഭിച്ച വര്‍ഷം എന്നിവ തരം തിരിച്ച് വ്യക്തമാക്കുമോ ;

(ഡി)ആര്‍. എം. എസ്. . പ്രകാരം പുതുതായി ഹൈസ്കൂളുകളായി പ്രഖ്യാപിക്കപ്പെട്ട സ്കൂളുകളില്‍ അടിസ്ഥാന സൌകര്യവികസനത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; ഇവയ്ക്ക് ആര്‍. എം. എസ്. . - ല്‍ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ടോ ;

()എങ്കില്‍ ഓരോ സ്കൂളിനും എത്ര തുക വീതമെന്നും ഇതുപയോഗിച്ച് എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ ;

(എഫ്)ഇല്ലെങ്കില്‍ ഇതിന് ഫണ്ട് അനുവദിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ജി)പുതുതായി പ്രഖ്യാപിച്ച ഈ സ്കൂളുകളില്‍ 8-ാം ക്ളാസ്സിലേക്കാവശ്യമായ അധ്യാപകരെ നിയമിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇതിനായി എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കുമോ ?

2667

കോഴിക്കോട് ജില്ലയില്‍ ആര്‍.എം.എസ്.. പ്രകാരംനടപ്പിലാക്കുന്ന പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

()കോഴിക്കോട് ജില്ലയില്‍ ആര്‍.എം.എസ്.. പ്രകാരം നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാം ;

(ബി)കൊയിലാണ്ടി മണ്ഡലത്തിലെ വന്‍മുഖം ഗവണ്‍മെന്റ് യു.പി. സ്കൂള്‍ അപ്ഗ്രഡേഷന്‍ കാര്യത്തില്‍ കോടതി കേസിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ ?

2668

ആര്‍.എം.എസ്.എ പ്രകാരം അനുവദിച്ച തുക

ശ്രീ. എളമരം കരീം

()ആര്‍.എം.എസ്.എ പദ്ധതിയനുസരിച്ച് ഈ വര്‍ഷം എത്ര കോടി രൂപ കേന്ദ്രസര്‍ക്കാര്‍ കേരളത്തിനനുവദിച്ചു; എത്ര സകൂളുകള്‍ അപ്ഗ്രേഡ് ചെയ്തു;

(ബി)ആര്‍.എം.എസ്.എ യുടെ ഭാഗമായി സംസ്ഥാന ജില്ലാ ഓഫീസുകള്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ;

(സി)ഹയര്‍സെക്കന്ററി സ്കൂളുകളുടെ അക്കാദമികവും ഭൌതികവുമായ സാഹചര്യം മെച്ചപ്പെടുത്താന്‍ പദ്ധതിയില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ട്; വിശദമാക്കാമോ?

2669

കാസര്‍കോഡ് ജില്ലയില്‍ വിവിധ ഭാഷാ അധ്യാപകതസ്തികകള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()ആര്‍.എം.എസ്.. പ്രകാരം കാസര്‍കോട് ജില്ലയില്‍ ആരംഭിച്ച ഹൈസ്കൂളുകളില്‍ കന്നട അദ്ധ്യാപക തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ഇംഗ്ളീഷ്, അറബിക്, ഉറുദു, സംസ്കൃതം ഭാഷാ അധ്യാപക തസ്തികകള്‍ ഈ സ്കൂളുകളില്‍ അടുത്ത അധ്യായന വര്‍ഷമെങ്കിലും ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമോ;

(ഡി)കാസര്‍കോട് ജില്ലയിലെ പിന്നോക്ക പ്രദേശവും നിലവില്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ ഇല്ലാത്തതുമായ വൊര്‍ക്കാടി പഞ്ചായത്തില്‍ ആര്‍.എം.എസ്.എ പദ്ധതി പ്രകാരം ഒരു ഹൈസ്കൂള്‍ ആരംഭിക്കുമോ?

2670

എസ്.എസ്.എ ക്ക് അനുവദിച്ച ഫണ്ട്

ശ്രീ. എളമരം കരീം

()എസ്.എസ്.എ യ്ക്ക് ഈ വര്‍ഷത്തെ പ്ളാന്‍ ഇനത്തില്‍ അനുവദിച്ച തുകയില്‍ ഇതുവരെ എത്ര ചെലവഴിച്ചു;

(ബി)ഏതെങ്കിലും ഇനത്തില്‍ പൂര്‍ണമായും തുക ചെലവഴിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടോ;

(സി)ബ്ളോക്ക് തലംവരെയുള്ള മോണിറ്ററിംഗ് സമിതി പ്രവര്‍ത്തനക്ഷമാണോ; വ്യക്തമാക്കുമോ?

<<back

>>next page

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.