UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2615

വിദ്യാഭ്യാസ അവകാശ നിയമം

ശ്രീ. സി. മമ്മൂട്ടി

()വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 5-ാം ക്ളാസ് വരെ എല്‍.പി യിലും 8-ാം ക്ളാസ് വരെ യു.പി യിലും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എന്ന് മുതല്‍; വ്യക്തമാക്കുമോ;

(ബി)വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ഹെഡ്മാസ്ററെ ടീച്ചിംഗ് ജോലിയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് തീരുമാനമായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നു മുതല്‍ അതു നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ?

2616

ഏകീകൃത സിലബസ് നടപ്പാക്കല്‍

ശ്രീ. പി. കെ. ബഷീര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, സി. മമ്മൂട്ടി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

()വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഏകീകൃത സിലബസ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ;

(ബി)ഏകീകൃത സിലബസ് ഏര്‍പ്പെടുത്തിയാലുണ്ടാകാവുന്ന ഗുണദോഷങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ;

(സി)ഏകീകൃത സിലബസ് നടപ്പാക്കുന്നത് സര്‍ക്കാര്‍ സ്കൂളുകളുടെ പഠന നിലവാരത്തില്‍ ഗുണപരമായ മാറ്റം വരുത്തുമെന്ന കാര്യം പരിഗണിച്ച് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമോ?

2617

വിദ്യാഭ്യാസ അവകാശനിയമം

ശ്രീ.പി.തിലോത്തമന്‍

()വിദ്യാഭ്യാസ അവകാശ നിയമം രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ഇതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)സ്വകാര്യ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും തൊഴില്‍ സുരക്ഷിതത്വവും ശമ്പള വര്‍ദ്ധനവും സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?

2618

കൊയിലാണ്ടി മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികള്‍

ശ്രീ. കെ. ദാസന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിദ്യാഭ്യാസ വകുപ്പു മുഖേനയും മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് സംസ്ഥാന ഫണ്ട് ഉപയോഗിച്ചും കേന്ദ്രാവിഷ്കൃത ഫണ്ടുകള്‍, ഗ്രാന്റുകള്‍ എന്നിവ ഉപയോഗിച്ചും കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ വിശദമായ വിവരവും പുരോഗതിയും ലഭ്യമാക്കാമോ;

(ബി)ഈ പദ്ധതികളില്‍ 2011-2012 വര്‍ഷത്തില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികള്‍ എന്തെല്ലാം; പുരോഗതി വ്യക്തമാക്കാമോ?

(സി)പ്രസ്തുത പദ്ധതികളില്‍ 2012-2013 വര്‍ഷത്തില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ നടപ്പിലാക്കിയ പരിപാടികള്‍, പ്രവൃത്തികള്‍ എന്തെല്ലാം ; പുരോഗതി വ്യക്തമാക്കാമോ?

(ഡി)കൊയിലാണ്ടി മണ്ഡലത്തിലെ ഉച്ചഭക്ഷണ പാചക ചെലവ് വിതരണത്തിന്റെ പുരോഗതി എന്നിവ പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?

2619

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുളള ഭൂപരിധി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കേരളത്തിലെ കോളേജുകള്‍, ഹയര്‍ സെക്കന്ററി സ്കൂളുകള്‍, ഹൈസ്ക്കൂളുകള്‍, എല്‍.പി., യു.പി വിദ്യാലയങ്ങള്‍ എന്നിവക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള ഭൂമിപരിധിയെ സംബന്ധിച്ച് വിശദമാക്കുമോ;

(ബി)ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ് വിഭാഗങ്ങളില്‍ നിഷ്കര്‍ഷിച്ച ഭൂമിയില്ലാത്ത സ്ഥാപനങ്ങളുണ്ടോ; എങ്കില്‍ അവയുടെ പേരുവിവരം ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(സി)നിശ്ചിത അളവില്‍ ഭൂമിയില്ലാത്ത ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഭൂമി സംബന്ധിച്ച് എന്തെങ്കിലും ഇളവ് അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

ഡി)നിശ്ചിത അളവിലുള്ള ഭൂമി ലഭ്യമാക്കുന്നതിന് ഈ സ്ഥാപനങ്ങള്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ ?

2620

മാതൃഭാഷ കേരളത്തിലെ സ്കൂളുകളില്‍ പാഠ്യവിഷയമാക്കാന്‍ നടപടി

ശ്രീ.കെ.എം.ഷാജി

()മലയാളഭാഷ കേരളത്തിലെ മുഴുവന്‍ സ്കൂളുകളിലും പാഠ്യവിഷയമാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്;

(ബി)ഇത് കര്‍ശനമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;

2621

മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കല്‍

ശ്രീ.കെ. സുരേഷ് കുറുപ്പ്

,, വി. ശിവന്‍കുട്ടി

,, പുരുഷന്‍ കടലുണ്ടി

ശ്രീമതി കെ.എസ്. സലീഖ

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങളില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കേണ്ടതിന്റെ ആവശ്യകത വിലയിരുത്തിയിട്ടുണ്ടോ; ഇതു സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)മലയാളം പഠിപ്പിക്കാത്ത സി.ബി.എസ്., .സി.എസ്., .എസ്.സി അണ്‍എയിഡഡ് സ്കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ ഇത്തരം വിദ്യാലയങ്ങളുടെ കാര്യത്തില്‍ സ്വീകരിച്ച സമീപനം എന്താണ്;

(സി)സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്ഥിരനിയമനം ലഭിക്കുന്നതിന് മലയാളഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും മലയാളഭാഷ പഠിപ്പിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ ?

2622

കാസര്‍ഗോഡ് ജില്ലയില്‍ മലയാളം പഠിപ്പിക്കാത്ത സ്കൂളുകള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()മാതൃഭാഷ പഠിപ്പിക്കാത്ത ഏതെങ്കിലും സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്നുണ്ടോ;

(ബി)കാസര്‍ഗോഡ് ജില്ലയില്‍ മലയാളം പഠിപ്പിക്കാത്ത അത്തരം സ്കൂളുകളുണ്ടോ; എങ്കില്‍ ഏതൊക്കെ സ്കൂളുകളെന്ന് പേര് സഹിതം വ്യക്തമാക്കുമോ?

2623

മലയാള ഭാഷാ പഠനം

ശ്രീ. ബാബു എം. പാലിശ്ശേരി

()മലയാള ഭാഷാ പഠനത്തിനായി സംസ്ഥാനത്ത് പ്രാഥമിക നിലവാരത്തിലുള്ള കോഴ്സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം കോഴ്സുകള്‍;

(ബി)മലയാള ഭാഷാ പഠനത്തിന് മാത്രമായി പ്രവര്‍ത്തിക്കുന്ന എത്ര കേന്ദ്രങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്നുണ്ട്;

(സി)പ്രാഥമിക ഉന്നത നിലവാരങ്ങളില്‍ പഠിച്ച് പാസ്സാകാവുന്ന മലയാള ഭാഷാ പാഠ്യപദ്ധതിയുടെ സിലബസ്സുകളെക്കുറിച്ചും പഠന കേന്ദ്രങ്ങളെക്കുറിച്ചും പരീക്ഷ നടത്താന്‍ നിയോഗിക്കപ്പെട്ട ഏജന്‍സിയെക്കുറിച്ചും ഈ കോഴ്സുകള്‍ മറ്റേതെല്ലാം കോഴ്സുകള്‍ക്ക് സമാനമായി കരുതുന്നുണ്ടെന്നതിനെക്കുറിച്ചും വിശദമാക്കാമോ?

2624

ലാഭകരമല്ലാത്ത സ്കൂളുകള്‍

ശ്രീ.കെ.അജിത്

()സംസ്ഥാനത്ത് ആകെയും വൈക്കം താലൂക്കിലും ലാഭകരമല്ലാത്തതായി എത്ര സ്കൂളുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)സ്കൂളുകളെ ലാഭകരമല്ലാത്തതായി കണ്ടെത്തുന്നതിനുള്ള മാനദണ്ഡം എന്തൊക്കെയെന്ന് വെളിപ്പെടുത്തുമോ;

(സി)വൈക്കം താലൂക്കില്‍ ലാഭകരമല്ലാത്തതായി കണ്ടെത്തിയ ഏതെങ്കിലും സ്കൂളുകള്‍ പിന്നീട് ലാഭകരമായി തീര്‍ന്നിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ സ്കൂളുകളാണെന്ന് വ്യക്തമാക്കുമോ?

2625

വിദ്യാഭ്യാസ നവീകരണത്തിനായി അനുവദിച്ച തുക

ശ്രീ.എം.ചന്ദ്രന്‍

()വിദ്യാഭ്യാസ നവീകരണത്തിനായി കേന്ദ്രം എത്രകോടി രൂപയാണ് സംസ്ഥാനത്തിനു നല്‍കിയിട്ടുള്ളത്;

(ബി)പ്രസ്തുത തുകയില്‍ ഭൂരിഭാഗവും ദുര്‍വിനിയോഗം ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ദുര്‍വിനിയോഗം ചെയ്ത ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?

2626

അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്കൂളുകള്‍

ശ്രീ.സി.എഫ്.തോമസ്

()സംസ്ഥാനത്ത് അംഗീകാരമില്ലാത്ത എത്ര അണ്‍ എയ്ഡഡ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കുമോ;

(ബി)ദേശീയ വിഭ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇതില്‍ അംഗീകാരം നല്‍കാവുന്ന പരമാവധി സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

(സി)ആലപ്പുഴ, കോട്ടയം ജില്ലകളില്‍നിന്നും ഇത്തരത്തിലുള്ള എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപേക്ഷ അംഗീകാരത്തിനായി ലഭിച്ചിട്ടുണ്ട്; അവയുടെ വിശദാംശം ലഭ്യമാക്കുമോ?

2627

ഉച്ചഭക്ഷണ ഫണ്ട്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

,, ഡോ. എന്‍. ജയരാജ്

()സംസ്ഥാനത്ത് സ്കൂള്‍തല ഉച്ചഭക്ഷണ പരിപാടിയ്ക്ക് പാചകക്കൂലി, കണ്ടിജന്റ് ചാര്‍ജ്ജ് ഇനത്തില്‍ 2011-12, 2012-13 അദ്ധ്യയന വര്‍ഷത്തില്‍ കുടിശ്ശിക വന്നിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)പ്രസ്തുത ഇനങ്ങള്‍ക്കായി വകയിരുത്തിയിട്ടുള്ള തുക എപ്രകാരം വിതരണം ചെയ്യണമെന്നാണ് നിശ്ചയിച്ചിരുന്നത്; ആയത് പാലിക്കാന്‍ സാധിച്ചുവോ;

(സി)ഇപ്രകാരം സ്കൂളുകള്‍ക്ക് ഫണ്ട് വീതം വയ്ക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്?

2628

എയ്ഡഡ് സ്കൂള്‍ കുട്ടികള്‍ക്ക് സൌജന്യ യൂണിഫോം പദ്ധതി

ശ്രീ.റ്റി..അഹമ്മദ് കബീര്‍

()വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ സൌജന്യ യൂണിഫോം പദ്ധതി എയ്ഡഡ് മേഖലയിലെ കുട്ടികള്‍ക്ക് കൂടി നടപ്പിലാക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എയ്ഡഡ് മേഖലയിലെ കുട്ടികള്‍ക്ക് കൂടി യൂണിഫോം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

2629

സ്കൂളുകളില്‍ ഡിജിറ്റല്‍ ലൈബ്രറി

ശ്രീ. . .അസീസ്

()സ്കൂളുകളില്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)ഇവയുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്ന് വ്യക്തമാക്കുമോ;

(സി)ഏതെല്ലാം സ്കൂളുകളിലാണ് ഇവ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2630

പാഠ്യവിഷയങ്ങള്‍ ഇ-ടെക്സ്റ് വഴി നല്കുന്ന പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

)സംസ്ഥാനത്തെ സ്കൂളുകളില്‍ പാഠപുസ്തകങ്ങള്‍ യഥാസമയം എത്തിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;
ബി)2013-2014 അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ ഓരോ ജില്ലകളിലേക്കും എത്ര വീതം വിതരണം ചെയ്തുവെന്നും ബാക്കി പുസ്തകങ്ങള്‍ എന്ന് വിതരണം ചെയ്യുമെന്നും വിശദമാക്കുമോ ;

(സി)വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉള്‍പ്പെടുത്തി പാഠ്യവിഷയങ്ങള്‍ ഇ-ടെക്സ്റ് വഴിയുള്ള ടാബ്ലറ്റുകളായി നല്കുന്ന പദ്ധതി പരിഗണനയിലുണ്ടോ ;

(ഡി)എങ്കില്‍ വിശദാംശങ്ങള്‍ നല്കുമോ ?

2631

ഡിപ്ളോമ കോഴ്സുകള്‍ ബി.എഡിന് തുല്യമാക്കി ഉത്തരവ്

ശ്രീ. .കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

()അറബിക്, ഉര്‍ദു, ഹിന്ദി, ഡിപ്ളോമ കോഴ്സുകള്‍ ബി.എഡി ന് തുല്യമാക്കി പുറപ്പെടുവിച്ച ഉത്തരവിന്റെ കോപ്പി ലഭ്യമാക്കുമോ;

(ബി)പ്രസ്തുത ഉത്തരവിന്റെ നിയമസാധുത വ്യക്തമാക്കാമോ?

2632

സി.ബി.എസ്.. സ്കൂളുകള്‍ക്ക് എന്‍..സി.

ശ്രീ.എം..ബേബി

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, എം.ഹംസ

,, .എം.ആരിഫ്

()പുതിയ സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍..സി. നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)പുതിയ സ്കൂള്‍ ആരംഭിക്കുന്നതിന് എന്‍..സി. ലഭിക്കുന്നതിനായി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര സി.ബി.എസ്.. സ്കൂളുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വ്യാപകമായ തോതില്‍ സി.ബി.എസ്.. സ്കൂളുകള്‍ അനുവദിച്ചത് പൊതുവിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ;

()സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ളാസില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞുവരുന്നതായി ശ്രദ്ധില്‍പ്പെട്ടിട്ടുണ്ടോ;

എഫ്)2011-12 ലും 2012-13 ലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അവ എത്രത്തോളമെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ജി)അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന പൊതുവിദ്യാലയങ്ങളുടെ എണ്ണം പെരുകിവരുന്ന സാഹചര്യത്തില്‍ പുതിയ സി.ബി.എസ്.. സ്കൂളുകള്‍ക്ക് എന്‍..സി. നല്‍കാനുള്ള നീക്കത്തില്‍നിന്നും പിന്തിരിയുമോ?

2633

സ്കൂളുകളില്‍ ഉപഭോക്തൃ ക്ളബുകള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ബെന്നി ബെഹനാന്‍

,, കെ. ശിവദാസന്‍ നായര്‍

()സ്കൂളുകളില്‍ ഉപഭോക്തൃ ക്ളബുകള്‍ രൂപീകരിക്കുന്നതിനുള്ള പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)വിദ്യാര്‍ത്ഥികളില്‍ ഉപഭോക്തൃ സംസ്കാരവും അറിവും വളര്‍ത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുതെന്ന് വിശദമാക്കുമോ;

(ഡി)എന്തെല്ലാം കാര്യങ്ങള്‍ പദ്ധതി നടത്തിപ്പിനായി ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;

()എന്തെല്ലാം കേന്ദ്രസഹായമാണ് പദ്ധതിക്ക് ലഭിക്കുന്നത്?

2634

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫോണ്‍ കണക്ഷന്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്തെ എത്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ ഫോണ്‍ നല്‍കിയിട്ടുണ്ടെന്നുള്ള വിവരം ജില്ലതിരിച്ചു വ്യക്തമാക്കുമോ;

(ബി)നിരവധി സ്കൂളുകളുമായും മറ്റ് അനുബന്ധ സ്ഥാപനങ്ങളുമായും ഔദ്യോഗികജോലിയുടെ ഭാഗമായി നിരന്തരം ബന്ധപ്പെടേണ്ടിവരുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെല്ലാം ഫോണ്‍ ബന്ധം സ്ഥാപിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)ഇത്തരം സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ പണമുപയോഗിച്ച് ഫോണ്‍ ബന്ധം സ്ഥാപിക്കുന്നതിന് അനുമതി നല്‍കാറുണ്ടോ;

(ഡി)ഇങ്ങനെ അനുമതി നല്‍കിയിട്ടുള്ള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ ഫോണ്‍ ചാര്‍ജ് നല്‍കുന്നതിനുള്ള ഫണ്ട് സര്‍ക്കാര്‍ ലഭ്യമാക്കാറുണ്ടോ;

()എല്ലാ ഉപജില്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും സര്‍ക്കാര്‍ചെലവില്‍ ഫോണ്‍ സ്ഥാപിച്ച് ഉപയോഗയോഗ്യമാക്കുന്നതിനു നടപടി സ്വീകരിക്കുമോ?

2635

ഇംഗ്ളീഷ് പഠനത്തിന്റെ ഗുണനിലവാരം

ശ്രീ. കെ. കെ. നാരായണന്‍

()ഗവണ്‍മെന്റ് ഹൈസ്കൂളിലെ ഇംഗ്ളീഷ് പഠനത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഇംഗ്ളീഷില്‍ ബി.എഡ് ഉളള അദ്ധ്യാപകരെ നിയമിക്കാന്‍ ഉത്തരവായിട്ടുണ്ടോ;

(ബി)എങ്കില്‍ ഒരു ഡിവിഷന്‍ മാത്രമുളള സ്കൂളുകള്‍ക്ക് ഇത് ബാധകമാണോ;

(സി)രണ്ട് സ്കൂളുകള്‍ ക്ളബ്ബ് ചെയ്തുകൊണ്ട് ഇത് നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ?

2636

പരീക്ഷാ ഭവനില്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ നടപടി

ശ്രീ. . കെ. വിജയന്‍

()പരീക്ഷാ ഭവനില്‍ സ്വീകരിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള കാലപരിധി സംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകളോ സര്‍ക്കുലറുകളോ നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇല്ലെങ്കില്‍ ഓഫീസ് നിയമത്തിലെ ‘ഫൈവ് ഡേ റൂള്‍’ പാലിച്ചാണോ ഫയല്‍ നടപടി സ്വീകരിക്കുന്നത്;

(സി)പരീക്ഷാ ഭവനില്‍ സ്വീകരിക്കുന്ന അപേക്ഷകളിന്മേല്‍ വര്‍ഷങ്ങളോളം തീര്‍പ്പാക്കാത്തതിന്റെ കാരണം വിശദമാക്കുമോ;

(ഡി)കാലതാമസത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;

()ശ്രീ. നിഷാദ് കെ.കെ 22.09.2008 ല്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ (ഫയല്‍ നമ്പര്‍ ഇ.എക്സ്/ സിഎസ്/40798/ 2008/സി.ജി.ഇ നാളിതുവരെ സ്വീകരിച്ച നടപടി വിശദമാക്കുമോ;

(എഫ്)പ്രസ്തുത ഫയലിന്മേല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എസ്.എസ്.എല്‍.സി ഡ്യൂപ്ളിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് എന്നത്തേക്ക് നല്‍കാന്‍ കഴിയുമെന്ന് അറിയിക്കുമോ;

(ജി)ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

2637

കുട്ടികള്‍ കുറവുള്ള സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ നീക്കം

ശ്രീ. എളമരം കരീം

()കുട്ടികള്‍ കുറവുള്ള സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ നീക്കമുണ്ടോ; ഇത്തരത്തിലുള്ള എത്ര സ്കൂളുകള്‍ നിലവിലുണ്ട്;

(ബി)പ്രസ്തുത സ്കൂളുകള്‍ സര്‍ക്കാര്‍ മേഖലയില്‍ എത്ര; എയ്ഡഡ് മേഖലയില്‍ എത്ര;

(സി)സ്കൂളുകളില്‍ ഈ വര്‍ഷം സ്റാഫ് ഫിക്സേഷന്‍ നടത്തിയിട്ടുണ്ടോ; അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കാനുള്ള തീരുമാനം നടപ്പിലാക്കിയോ;

(ഡി)നിലവില്‍ എത്ര അദ്ധ്യാപകര്‍ തസ്തികയില്ലാതെ സര്‍വ്വീസിലുണ്ട്; റീട്രെഞ്ച്ഡ് അദ്ധ്യാപകര്‍ക്ക് എന്തെല്ലാം ആനൂകൂല്യങ്ങള്‍ നല്‍കുന്നുണ്ട്; വിശദമാക്കുമോ?

2638

സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന

ശ്രീ. പി. റ്റി. . റഹീം

()പ്ളസ് വണ്‍ അഡ്മിഷന്‍ നല്‍കുന്നതിന് സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടോ;

(ബി)സി.ബി.എസ്.ഇക്ക് പത്താം ക്ളാസില്‍ പരീക്ഷ നിര്‍ബന്ധമില്ല എന്ന കാര്യം അഡ്മിഷന്‍ മാനദണ്ഡം നിശ്ചയിക്കുമ്പോള്‍ പരിഗണിച്ചിട്ടുണ്ടോ?

2639

മലബാര്‍ മേഖലയിലെ പ്ളസ്ടു സ്കൂളുകള്‍

ശ്രീ. മോന്‍സ് ജോസഫ്

()2010-2011 സാമ്പത്തികവര്‍ഷം മലബാര്‍ മേഖലയില്‍ എത്ര പ്ളസ്ടു സ്കൂളുകള്‍ അനുവദിച്ചു;

(ബി)അനുവദിച്ച സ്കൂളുകള്‍ക്കെല്ലാം അനുബന്ധമായി പോസ്റ് ക്രിയേഷന്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ എന്നു മുതല്‍ പോസ്റ് ക്രിയേഷന്‍ നടത്തി എന്ന് വ്യക്തമാക്കാമോ;

(സി)പ്ളസ്ടു അനുവദിച്ച സ്കൂളുകളില്‍ പഠിപ്പിച്ചിരുന്ന അധ്യാപകര്‍ക്ക് ബാച്ചുകള്‍ അനുവദിച്ച തീയതി മുതല്‍ സീനിയോറിറ്റി കണക്കാക്കാന്‍ തടസ്സമുണ്ടോ;

(ഡി)ബാച്ചു തുടങ്ങിയ തീയതി മുതല്‍ ഇവര്‍ക്ക് ശമ്പളം അനുവദിക്കുന്നതിനുള്ള പ്രധാന തടസ്സം വ്യക്തമാക്കാമോ;

()കോര്‍പറേറ്റ് മാനേജ്മെന്റ് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വഴി മലബാറിലേക്ക് അയച്ച അധ്യപകരുടെ സീനിയോറിറ്റി സംബന്ധിച്ച വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവയില്‍ എന്തു നടപടി സ്വീകരിച്ചു?

(എഫ്)കോര്‍പ്പറേറ്റ് മാനേജ്മെന്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്ത അധ്യാപകര്‍ക്ക് അവര്‍ നിയമിതരായ ജില്ലയില്‍ ജോലി ചെയ്തിരുന്നുവെങ്കില്‍ സീനിയോറിറ്റിയും വേതനനഷ്ടവും ഉണ്ടാകുമായിരുന്നില്ല എന്ന വിഷയം മാനുഷിക പരിഗണനയോടെ കാണുവാന്‍ ശ്രമിക്കുമോ എന്ന് വ്യക്തമാക്കാമോ?

2640

വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍

ശ്രീ. പി. റ്റി. . റഹീം

()കേരളത്തില്‍ മുസ്ളീം മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ഉണ്ടോ;

(ബി)എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.