UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2911

ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തില്‍ മൊബൈല്‍ മാവേലിസ്റോറുകള്‍

ശ്രീ. എം. ഹംസ

()സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി കൂടിവരുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനുള്ള കാരണം വ്യക്തമാക്കാമോ;

(ബി)വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(സി)ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തില്‍ മൊബൈല്‍ മാവേലിസ്റോര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)അരി, പയര്‍, പഞ്ചസാര, പരിപ്പ്, കടല, ഉഴുന്ന്, മുളക് എന്നിവയുടെ 2006-ഏപ്രില്‍/മെയ് മാസങ്ങളിലെ വിലയും 2013 ഫെബ്രുവരി/മാര്‍ച്ച് മാസത്തെ വിലയും അന്തരവും പ്രത്യേകം പ്രത്യേകം ലഭ്യമാക്കുമോ?

2912

കോഴിക്കോട് വെള്ളയില്‍ സപ്ളൈകോ ടവര്‍ നിര്‍മ്മിക്കുന്നതിന് പദ്ധതി

ശ്രീ. . പ്രദീപ് കുമാര്‍

()കോഴിക്കോട് വെള്ളയില്‍ സപ്ളൈ കോ ടവര്‍ നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2913

കണിച്ചാര്‍ ഗ്രാമപഞ്ചായത്തില്‍ മാവേലി സ്റോര്‍

ശ്രീ.സണ്ണി ജോസഫ്

()കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ ഗ്രാമപഞ്ചായത്തില്‍ മാവേലി സ്റോര്‍ ഇല്ലെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവിടെ മാവേലിസ്റോര്‍ തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

(സി)എങ്കില്‍ മാവേലി സ്റോറിന്റെ പ്രവര്‍ത്തനം സമയബന്ധിതമായി തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2914

അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തില്‍ പുതിയ മാവേലിസ്റോര്‍

ശ്രീ. കെ. കെ. നാരായണന്‍

()അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച മാവേലിസ്റോര്‍ എന്നത്തേക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത മാവേലിസ്റോര്‍ തുടങ്ങുന്നതിന് എന്താണ് കാലതാമസം നേരിടുന്നതെന്ന് വ്യക്തമാക്കുമോ?

2915

വലിയപറമ്പ് പഞ്ചായത്തില്‍ മാവേലിസ്റോര്‍ അനുവദിക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് പഞ്ചായത്തില്‍ മാവേലിസ്റോര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും ആയത് അനുവദിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ;

(ബി)ഒരു പഞ്ചായത്തില്‍ ഒരു മാവേലിസ്റോര്‍ എന്ന രീതിയില്‍ മാവേലി സ്റോര്‍ ഇല്ലാത്ത കേരളത്തിലെ പഞ്ചായത്തുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ?

2916

സിവില്‍ സപ്ളൈസ് വകുപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

ഈ സര്‍ക്കാര്‍ സിവില്‍ സപ്ളൈസ് വകുപ്പുമായി ബന്ധപ്പെട്ട് എത്ര വിജിലന്‍സ് കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടുവെന്നും, അവയില്‍ ഓരോ കേസിലെയും പ്രതികള്‍ ആരൊക്കെയാണന്നും, ഓരോ കേസിന്റെയും വിഷയം എന്താണന്നും, ഓരോ കേസിന്റെയും ഇപ്പോഴത്തെ അന്വേഷണ പുരോഗതി എന്താണന്നും വ്യക്തമാക്കുമൊ?

2917

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനിലെ ജൂനിയര്‍ മാനേജര്‍മാരുടെ എണ്ണം

ശ്രീമതി ജമീലാ പ്രകാശം

()കേരള സ്റേറ്റ് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ അനുവദനീയമായ ജൂനിയര്‍ മാനേജര്‍മാരുടെ തസ്തികകളുടെ എണ്ണം എത്ര;

(ബി)പ്രസ്തുത തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം എത്ര;

(സി)സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ സ്ഥിരം ജീവനക്കാരായ ജൂനിയര്‍ മാനേജര്‍മാരുടെ എണ്ണം എത്ര;

(ഡി)ഏതൊക്കെ ഓഫീസുകളിലെ ഏതെല്ലാം തസ്തികകളിലാണ് ജൂനിയര്‍ മാനേജര്‍മാരെ നിയമിച്ചിരിക്കുന്നത്;

()വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

2918

ഭക്ഷ്യവകുപ്പിലെ സ്ഥലംമാറ്റങ്ങള്‍

ശ്രീ. കെ. കെ. നാരായണന്‍

()1.1.2012 മുതല്‍ 14.3.2013 വരെ ഭക്ഷ്യവകുപ്പില്‍ എത്ര സ്ഥലംമാറ്റങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)സ്ഥലംമാറ്റങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ നിലവിലുണ്ടോ;

(സി)എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ?

2919

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ വിഭജനം

ശ്രീ. എളമരം കരീം

()സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനും, ഡിപ്പാര്‍ട്ടുമെന്റും രണ്ടായി വിഭജിക്കുന്നതിലൂടെ അധികമായി വരുന്ന 1295 ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ക്ക് എവിടെ ലാവണം നല്‍കാനാണ് ഉദ്ദേശിക്കുന്നത് ;

(ബി)സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ ഹെല്‍പ്പര്‍മാരുടെ നിലവിലെ ലിസ്റില്‍ നിന്നും എത്ര പേരെ നിയമിക്കുവാന്‍ ഉദ്ദേശിക്കുന്നു ;

(സി)ദിവസക്കൂലി ഇനത്തിലും കരാറടിസ്ഥാനത്തിലും സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം എത്രയാണ് ;

(ഡി)പ്രസ്തുത ജീവനക്കാരെ നിയമിക്കുന്നതിന്റെ മാനദണ്ഡം എന്താണ് ?

2920

സപ്ളൈകോയില്‍ താല്‍ക്കാലിക ജീവനക്കാരുടെ നിയമനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ സംസ്ഥാനത്തെ സപ്ളൈകോയില്‍ നിന്ന് എത്ര താത്ക്കാലിക ജീവനക്കാരെ ഒഴിവാക്കിയെന്നും, പുതുതായി എത്ര താത്ക്കാലിക ജീവനക്കാരെ നിയമിച്ചെന്നും വിശദമാക്കാമോ;

(ബി)ജീവനക്കാരെ പിരിച്ചുവിട്ടതിന്റെയും പുതുതായി എടുത്തതിന്റെയും മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(സി)പുതുതായി എടുത്ത ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിനായി പ്രതിമാസം എന്തു തുക ആവശ്യമായി വരുന്നുണ്ടെന്ന് വിശദമാക്കാമോ?

2921

നിയമനങ്ങളും സ്ഥലംമാറ്റവും

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, റ്റി. വി. രാജേഷ്

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, രാജു എബ്രഹാം

()സിവില്‍ സപ്ളൈസ് വകുപ്പില്‍ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും വ്യാപകമായ ക്രമക്കേടും കോഴയും നടക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(ബി)നിയമനത്തിലും സ്ഥലംമാറ്റത്തിനും പിന്നില്‍ ഉദ്യോഗസ്ഥരും ചില ഉന്നത ഭരണപക്ഷ രാഷ്ട്രീയ നേതാക്കളുമുള്‍പ്പെടുന്ന മാഫിയ കൂട്ടുകെട്ടിന്റെ പ്രവര്‍ത്തനമാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(സി)ഇതിന്റെ പേരില്‍ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി)തിരുവനന്തപുരം മേഖലാ ഓഫീസില്‍ 155 പേരെ സ്ഥലംമാറ്റി പുതിയ ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇത് ഈ മേഖലയിലെ സപ്ളൈകോയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ;

()സിവില്‍ സപ്ളൈസ് വകുപ്പില്‍ നടക്കുന്ന ക്രമക്കേടുകളേയും, നിയമനങ്ങളിലും സ്ഥലംമാറ്റത്തിലുമുളള അഴിമതിയേയും സംബന്ധിച്ച് അന്വേഷണം നടത്താന്‍ തയ്യാറാകുമോ?

2922

ജില്ലാ സപ്ളൈ ഓഫീസര്‍, താലൂക്ക് സപ്ളൈ ഓഫീസര്‍ എന്നീ തസ്തികകളില്‍ സ്ഥലംമാറ്റങ്ങള്‍

ശ്രീ. കെ. കെ. നാരായണന്‍

()1.1.12 മുതല്‍ 14.3.13 വരെ ഭക്ഷ്യവകുപ്പില്‍ ജില്ലാ സപ്ളൈ ഓഫീസര്‍, താലൂക്ക് സപ്ളൈ ഓഫീസര്‍ എന്നീ തസ്തികകളില്‍ എത്ര സ്ഥലംമാറ്റങ്ങള്‍ നടത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സ്ഥലംമാറ്റങ്ങളുടെ വിശദാംശങ്ങളും ഉത്തരവുകളുടെ പകര്‍പ്പും ലഭ്യമാക്കാമോ?

2923

ഉപഭോക്തൃ ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിന് നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് ഉപഭോക്തൃ ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് ;

(സി)2013-2014 സാമ്പത്തിക വര്‍ഷത്തില്‍ ബഡ്ജറ്റില്‍ ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ ?

2924

കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റുമാരുടെ ഒഴിവുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റുമാരുടെ ഒഴിവുകള്‍ ഉണ്ടോ എന്നും എങ്കില്‍ എത്രയെന്നും ഇവ ഓരോന്നും ഏത് തീയതി മുതലാണ് ഒഴിഞ്ഞുകിടക്കുന്നതെന്നും അറിയിക്കാമോ;

(ബി)ഏതെങ്കിലും ജില്ലയില്‍ കാലാവധി കഴിഞ്ഞ പ്രസിഡന്റിനെ തുടരുവാന്‍ അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(സി)കണ്‍സ്യൂമര്‍ ഫോറം മെമ്പര്‍മാരുടെ എത്ര ഒഴിവുകള്‍ ഉണ്ടെന്നും അവ എവിടെയെല്ലാമാണെന്നും എപ്പോള്‍ നികത്തുമെന്നും അറിയിക്കാമോ;

(ഡി)കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റുമാരുടെ ഒഴിവുകള്‍ നികത്താത്തത് എന്തുകൊണ്ടാണെന്നും എപ്പോള്‍ നികത്തുമെന്നും അറിയിക്കാമോ?

2925

രജിസ്ട്രേഷന്‍ വകുപ്പിന്റെ മൊത്ത വരുമാനം

ശ്രീ. എം. ഹംസ

()1.2.2006 മുതല്‍ 31.3.2011 വരെ കാലയളവില്‍ ഭൂമി രജിസ്ട്രേഷന്‍ ഇനത്തിലും മറ്റിനത്തിലും രജിസ്ട്രേഷന്‍ വകുപ്പിന്റെ വരുമാനം എത്രയായിരുന്നു; വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കുകള്‍ നല്‍കാമോ;

(ബി)1.7.2011 മുതല്‍ 28.2.2013 വരെ സംസ്ഥാത്ത് എത്ര ആധാരങ്ങള്‍ രജിസ്റര്‍ ചെയ്തു എന്നതിന്റെ കണക്ക് ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ; അതുവഴി സംസ്ഥാന ഖജനാവിന് എത്ര രൂപയാണ് വരുമാനം ഉണ്ടായത്;

(സി)സംസ്ഥാനത്ത് ഇനിയും ഫെയര്‍വാല്യൂ നിശ്ചയിക്കാത്ത പ്രദേശങ്ങള്‍ ഉണ്ടോ; എങ്കില്‍ ഏതെല്ലാം;

(ഡി)നിശ്ചയിച്ച ഫെയര്‍വാല്യൂ സംബന്ധിച്ച എല്ലാ അപാകതകളും, ആക്ഷേപങ്ങളും പരിഹരിച്ചുവോ; ഇനി അത്തരം ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

2926

രജിസ്ട്രേഷന്‍ വകുപ്പില്‍ തീര്‍പ്പാവാതെ കിടക്കുന്ന കേസ്സുകള്‍

ശ്രീ. . റ്റി. ജോര്‍ജ്

,, വി.റ്റി. ബല്‍റാം

,, സണ്ണി ജോസഫ്

,, . പി. അബ്ദുള്ളക്കുട്ടി

()രജിസ്ട്രേഷന്‍ വകുപ്പില്‍ തീര്‍പ്പാവാതെ കിടക്കുന്ന കേസ്സുകള്‍ തീര്‍പ്പാക്കാന്‍ എന്തെങ്കിലും പദ്ധതി പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ഏത് തരം കേസുകളാണ് പദ്ധതിയനുസരിച്ച് തീര്‍പ്പാക്കുന്നത്;

(ഡി)പദ്ധതിയുടെ കാലാവധി എന്നുവരെയാണ്; കാലാവധി നീട്ടുന്നു കാര്യം പരിഗണനയിലുണ്ടോ?

2927

രജിസ്ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസുകള്‍

ശ്രീ.വി. ശിവന്‍കുട്ടി

ഈ സര്‍ക്കാര്‍ രജിസ്ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് എത്ര വിജിലന്‍സ് കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടുവെന്നും, അവയില്‍ ഓരോ കേസിലേയും പ്രതികള്‍ ആരൊക്കെയാണെന്നും ഓരോ കേസിന്റേയും വിഷയം എന്താണെന്നും ഓരോ കേസിന്റേയും ഇപ്പോഴത്തെ അന്വേഷണ പുരോഗതി എന്താണെന്നും വ്യക്തമാക്കുമോ ?

2928

രജിസ്ട്രേഷന്‍ വകുപ്പില്‍ ഇന്റേണല്‍ വിജിലന്‍സ് വിഭാഗം

ശ്രീ. ലൂഡി ലൂയിസ്

,, ഷാഫി പറമ്പില്‍

,, . സി. ബാലകൃഷ്ണന്‍

,, എം. പി. വിന്‍സന്റ്

()രജിസ്ട്രേഷന്‍ വകുപ്പില്‍ ഇന്റേണല്‍ വിജിലന്‍സ് വിഭാഗം രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ എന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)വകുപ്പിലെ തെറ്റായ പ്രവണതകള്‍ തടയുന്നതിന് ഈ സംവിധാനം എത്രമാത്രം പ്രയോജനകരമാകും എന്നാണ് കരുതുന്നത്;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദീകരിക്കുമോ?

2929

ഭൂമി രജിസ്ട്രേഷന്‍ നിബന്ധനകള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

ദീര്‍ഘകാലമായി വൃക്ഷവിളകള്‍ കൃഷിചെയ്തു വരുന്നതും, എന്നാല്‍ ഭൂഉടമസ്ഥത സംബന്ധിച്ച പ്രമാണങ്ങളില്‍ വയല്‍/നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭൂമി, കൈമാറ്റ സമയത്ത് പുതിയ പ്രമാണങ്ങളില്‍ തരം മാറ്റി രേഖപ്പെടുത്തുന്നതിന് എന്തെല്ലാം നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്?

2930

രജിസ്ട്രേഷന്‍ വകുപ്പിലെ സ്ഥലം മാറ്റങ്ങള്‍

ശ്രീ. കെ. കെ. നാരായണന്‍

()1.1.2012 മുതല്‍ 15.3.2013 വരെ രജിസ്ട്രേഷന്‍ വകപ്പില്‍ എത്ര സ്ഥലംമാറ്റ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട് എന്നും എത്ര പേര്‍ക്ക് സ്ഥലം മാറ്റം നല്‍കിയിട്ടുണ്ട് എന്നും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കാലയളവില ഓരോ തസ്തികയിലും എത്രപേര്‍ക്ക് സ്ഥലം മാറ്റം നല്‍കിയിട്ടുണ്ട് എന്നും ഇതിന്റെ വിശദാംശങ്ങളും ലഭ്യമാക്കാമോ?

2931

കോട്ടുക്കലില്‍ സബ്രജിസ്ട്രാര്‍ ഓഫീസ്

ശ്രീ. മുല്ലക്കര രത്നാകരന്‍

ചടയമംഗലം മണ്ഡലത്തിലെ കോട്ടുക്കലില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2932

മോങ്ങം സബ്രജിസ്ട്രാര്‍ ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. പി. ഉബൈദുളള

()മലപ്പുറം മണ്ഡലത്തിലെ മോങ്ങം സബ്രജിസ്ട്രാര്‍ ഓഫീസ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ആയതു സംബന്ധിച്ച ഫയലില്‍ (5116/3/2012/നി.) എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

2933

പൊന്നാനി സബ് രജിസ്ട്രാര്‍ ഓഫീസിലെ ശോചനീയാവസ്ഥ

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി സബ് രജിസ്ട്രാര്‍ ഓഫീസ് പൊന്നാനി കോടതിയോട് ചേര്‍ന്ന, ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പുരാതന കെട്ടിടത്തിലെ മുകള്‍ തട്ടില്‍ 200 ചതുരശ്ര അടിയില്‍ താഴെയുള്ള ചായ്പു മുറിയില്‍ പ്രവര്‍ത്തിക്കുന്നതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ :

(ബി)ഒന്നര ലക്ഷത്തിലധികം ആളുകള്‍ ആശ്രയിക്കുന്ന പ്രസ്തുത ഓഫീസ് സ്ഥലപരിമിതി കാരണം ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ സിവില്‍ സ്റേഷന്‍ കോംപൌണ്ടിലുള്ള റവന്യു ഭൂമിയില്‍ എസ്. ആര്‍. . ഓഫീസ് പണിയുന്നതിന് നടപടി സ്വീകരിക്കാമോ ;

(ഡി)ഇതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ ; വിശദമാക്കാമോ ?

2934

കേളകം ആസ്ഥാനമായി സബ്രജിസ്ട്രാര്‍ ഓഫീസ്

ശ്രീ. സണ്ണി ജോസഫ്

()കണ്ണൂര്‍ ജില്ലയിലെ കേളകം ആസ്ഥാനമായി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത് വൈകാന്‍ കാരണമെന്താണ് ;

(ബി)സമയബന്ധിതമായി സബ് രജിസ്ട്രാര്‍ ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.