UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2878

ഭക്ഷ്യ സബ്സിഡി

ശ്രീ. ജെയിംസ് മാത്യു

,, കെ. ദാസന്‍

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ഭക്ഷ്യസബ്സിഡിയോടുള്ള ഈ സര്‍ക്കാരിന്റെ നയം എന്താണെന്ന് വിശദമാക്കാമോ;

(ബി)ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് എന്തുമാത്രം സബ്സിഡി നല്‍കേണ്ടുന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലനില്ക്കുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി)ഭക്ഷ്യവസ്തുക്കളുടെ നിലവിലുള്ള സബ്സിഡി എത്രയാണെന്നും അവ എത്രയായി വര്‍ദ്ധിപ്പിക്കാനുദ്ദേശിക്കുന്നു എന്നും വെളിപ്പെടുത്താമോ;

(ഡി)പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താനോ സബ്സിഡിയോടുകൂടിയ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാനോ നടപടി സ്വീകരിക്കുമോ?

2879

ധാന്യവില വര്‍ദ്ധന

ശ്രീ..പി.ജയരാജന്‍

,, പി.കെ.ഗുരുദാസന്‍

,, കെ.സുരേഷ് കുറുപ്പ്

,, എസ്.രാജേന്ദ്രന്‍

()പൊതുവിപണിയിലെ ധാന്യവില വര്‍ദ്ധന കുറക്കുന്നതിനായി കേന്ദ്രം അധികമായി അനുവദിച്ച അരിയും ഗോതമ്പും സംസ്ഥാനത്തെ മിക്ക കാര്‍ഡുടമകള്‍ക്കും ലഭിച്ചില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാ;

(ബി)പ്രത്യേക അലോട്ട്മെന്റ് പ്രകാരം ലഭിച്ച ധാന്യങ്ങള്‍ ഏതെല്ലാം വിഭാഗത്തില്‍പ്പെടുന്ന കാര്‍ഡുടമകള്‍ക്കാണ് വിതരണം ചെയ്യേണ്ടിയിരുന്നതെന്നും അര്‍ഹതപ്പെട്ട കാര്‍ഡുടമകള്‍ക്ക് ധാന്യങ്ങള്‍ ലഭിക്കാതെ പോയതിനു കാരണവും വെളുപ്പെടുത്താമോ;

(സി)കേന്ദ്രം അധികമായി അനുവദിച്ച അരിയുടേയും ഗോതമ്പിന്റെയും അളവ് എത്രയായിരുന്നുവെന്നും ആയത് എന്തു വിലയ്ക്കാണ് റേഷന്‍ കടകള്‍ വഴി വിറ്റഴിക്കേണ്ടിയിരുന്നതെന്നും വിശദമാക്കാമോ;

(ഡി)അരി നിശ്ചയിക്കപ്പെട്ട വിലയേക്കാള്‍ കൂടിയ വിലയ്ക്കാണ് മിക്ക റേഷന്‍ കടകളിലും വിറ്റഴിച്ചതെന്ന കാര്യം പരിശോധിക്കുകയുണ്ടായോ; ഇതിന്റെ പേരില്‍ ഏതെങ്കിലും റേഷന്‍കടകളുടെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

()അധികമായി അനുവദിച്ച ധാന്യങ്ങളില്‍ സിംഹഭാഗവും റേഷന്‍കടകള്‍ വഴി വിതരണം ചെയ്യാതെ കരിഞ്ചന്തയില്‍ മറിച്ചുവിറ്റതായി പരാതിയുയര്‍ന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്മേല്‍ സ്വീകരിച്ച നടപടി എന്തെന്ന് വെളിപ്പെടുത്തുമോ?

2880

ഗ്ളോബല്‍ പൊസിഷനിംഗ്,’ വെഹിക്കിള്‍ ട്രാക്കിംഗ് എന്നീ പദ്ധതികള്‍

ശ്രീ. .കെ. ബാലന്‍

()റേഷന്‍ സാധനങ്ങള്‍ പൊതുവിപണിയിലേക്ക് കടത്തുന്നത് തടയാന്‍ 2012-13 ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളായ ‘ഗ്ളോബല്‍ പൊഷിഷനിംഗ്’, വെഹിക്കിള്‍ ട്രാക്കിംഗ് എന്നിവ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പദ്ധതി വഴി നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;

(സി)എത്ര രൂപയാണ് ഇതിനായി ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്; അതില്‍ എത്ര രൂപാ ചിലവഴിച്ചു; വിശദമാക്കുമോ ?

2881

-പി.ഡി.എസ് പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, പി. . മാധവന്‍

,, റ്റി. എന്‍. പ്രതാപന്‍

,, ഷാഫി പറമ്പില്‍

()-പി.ഡി.എസ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി)സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വ്യക്തമാക്കാമോ;

(സി)പ്രസ്തുത പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ;

(ഡി)എന്തെല്ലാം കേന്ദ്ര സഹായമാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്?

2882

റേഷന്‍ സാധനങ്ങളുടെ ലഭ്യത മൊബൈല്‍ ഫോണിലൂടെ ഉറപ്പാക്കാന്‍ സംവിധാനം

ശ്രീ. .സി. ബാലകൃഷ്ണന്‍

,, പാലോട് രവി

,, ഷാഫി പറമ്പില്‍

,, അന്‍വര്‍ സാദത്ത്

()റേഷന്‍ സാധനങ്ങളുടെ ലഭ്യത ഉപഭോക്താവിന് മൊബൈല്‍ ഫോണിലൂടെ ഉറപ്പാക്കാന്‍ കഴിയുന്ന സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)റേഷന്‍ സാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുവാന്‍ പ്രസ്തുത സംവിധാനം എത്രമാത്രം പ്രയോജനപ്പെടുത്താനാകും എന്നാണ് കരുതുന്നത്;

(സി)എന്തെല്ലാം വിവരങ്ങളാണ് പ്രസ്തുത സംവിധാനം വഴി ഉപഭോക്താവിന് ലഭിക്കുന്നതെന്ന് വിശദീകരിക്കാമോ;

(ഡി)വിവരങ്ങള്‍ കൃത്യമായി ഉപഭോക്താവിനെ അറിയിക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്?

2883

അരിവിതരണം ശക്തമാക്കാന്‍ കര്‍മ്മപരിപാടി

ശ്രീ. പി. . മാധവന്‍

,, വി. പി. സജീന്ദ്രന്‍

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

()അരിവിതരണം ശക്തമാക്കാന്‍ എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)പൊതുവിപണിയില്‍ ഇടപെടുന്ന പ്രത്യേക കേന്ദ്ര പദ്ധതി പ്രകാരം എന്തെല്ലാം സഹായങ്ങളാണ് ഇതിന് നല്‍കുന്നത്;

(ഡി)എന്തെല്ലാം സാധനങ്ങളാണ് ഈ പദ്ധതി പ്രകാരം വിതരണം ചെയ്യാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

2884

അരിയും ഗോതമ്പും കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്നതായ പരാതി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. എം. ഹംസ

,, സാജു പോള്‍

,, ആര്‍. രാജേഷ്

()രൂക്ഷമായ വിലകയറ്റം നിയന്ത്രിക്കുന്നതിന് കേന്ദ്രം അധികമായി അനുവദിച്ച അരിയും ഗോതമ്പും കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇതിന്മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; കേന്ദ്രം അനുവദിച്ച അരി ഏതെല്ലാം വിഭാഗങ്ങള്‍ക്ക് നല്‍കുന്നതിനായിരുന്നു ;

(സി)സംസ്ഥാനത്ത് റേഷന്‍ ഭക്ഷ്യധാന്യം മറിച്ച് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടോ ;

(ഡി)ബി. പി. എല്‍. കുടുംബങ്ങള്‍ക്ക് അധികമായി വിതരണം ചെയ്യുന്ന അരിയുടെയും ഗോതമ്പിന്റെയും അളവും വിലയും വെളിപ്പെടുത്തുമോ ?

2885

അരി, പലവ്യഞ്ജനങ്ങള്‍ എന്നിവയുടെ വില നിയന്ത്രിക്കാന്‍ നടപടി

ശ്രീ. രാജു എബ്രഹാം

()പൊതുവിപണിയില്‍ അരി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയ്ക്ക് ഉണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സിവില്‍ സപ്ളൈസ് വകുപ്പ് എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കിവരുന്നത്;

(ബി)കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കുറഞ്ഞത് 2 മാവേലി സ്റോറുകള്‍ വീതമെങ്കിലും തുടങ്ങുന്നതിനും ഈ മാവേലിസ്റോറുകളില്‍ യഥേഷ്ടം സാധനങ്ങള്‍ എത്തിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

2886

നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ നടപടി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ. വി. വിജയദാസ്

()നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എത്രമാത്രം ഫലം കണ്ടു എന്ന് പരിശോധിച്ചിട്ടുണ്ടോ ;

(ബി)കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(സി)ഇതിനായി നടത്തുന്ന റെയ്ഡുകള്‍ ഫലവത്താകുന്നില്ലെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

2887

പാമോയിലിനും വെളിച്ചെണ്ണയ്ക്കും സബ്സിഡി

ശ്രീ. പി. റ്റി. . റഹീം

()വെളിച്ചെണ്ണയ്ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)പാമോയിലിന് എത്ര രൂപയാണ് സബ്സിഡി നല്‍കുന്നത്;

(സി)സബ്സിഡി നല്‍കുന്ന കാര്യത്തില്‍ പാമോയിലിനും വെളിച്ചെണ്ണക്കും ഒരേ പരിഗണന നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

2888

റേഷന്‍കട വഴി വിതരണം ചെയ്യുന്ന അരി

ശ്രീ. . . അസീസ്

()സംസ്ഥാനത്ത് റേഷന്‍കട വഴി വിവിധ തരം അരി എന്ത് വിലയ്ക്കാണ് എ.പി.എല്‍, ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി).പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ 20 രൂപ 50 പൈസയ്ക്ക് റേഷന്‍കടകള്‍ വഴി വിതരണം ചെയ്തു വരുന്ന അരി വിതരണം നിറുത്തി വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി)20 രൂപ 50 പൈസയ്ക്ക് ഉപഭോക്താവിന് ലഭിക്കുന്ന അരി, സര്‍ക്കാര്‍ കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ അനുവദിച്ചിട്ടുള്ള അരി തന്നെയാണ് എന്ന് ഉറപ്പു വരുത്തുന്നതിന് എന്തൊക്ക് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

2889

അരി വിതരണം

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. കെ. രാജു

,, പി. തിലോത്തമന്‍

()സംസ്ഥാനത്തെ റേഷന്‍ കടകളില്‍ കുറഞ്ഞ നിരക്കിലുള്ള പച്ചരി ഉള്‍പ്പെടെയുള്ള അരിക്ക് കൂടിയ നിരക്ക് ഈടാക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അരി മറിച്ചു വില്പനയില്‍ റേഷന്‍ കടകളിലൂടെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായുള്ള ആരോപണത്തിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്ത് ഏതെല്ലാം നിരക്കില്‍ ഏതെല്ലാം ഇനം അരി എത്ര കിലോഗ്രാം വീതം എ.പി.എല്‍, ബി.പി.എല്‍, ..വൈ വിഭാഗങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്താമോ;

(സി)അര്‍ഹതപ്പെട്ട കുറഞ്ഞ നിരക്കിലുള്ള അരി ഉപഭോക്താക്കള്‍ക്ക് കൃത്യ അളവില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് എന്തെങ്കിലും സംവിധാനങ്ങളുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

2890

വ്യത്യസ്ത സ്കീമുകളിലുളള കാര്‍ഡുടമകള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

()റേഷന്‍ കടകളിലൂടെ ഒരു രൂപ നിരക്കില്‍ അരിക്ക് അര്‍ഹതയുളള റേഷന്‍ കാര്‍ഡുടമകള്‍ എത്രയാണ്; പ്രതിമാസം എത്ര കി.ഗ്രാം അരി വീതം പ്രസ്തുത സ്കീമില്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു; എന്നു മുതലാണ് പ്രസ്തുത സ്കീം നടപ്പിലാക്കിയത്;

(ബി)പ്രസ്തുത സ്കീം നടപ്പില്‍ വരുത്തിയതിനു ശേഷം 2013 ഫെബ്രുവരി 28 വരെ എത്ര കിലോഗ്രാം അരി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുകയുണ്ടായി; ആയതിലേക്ക് പ്രസ്തുത കാലയളവില്‍ ചെലവായ തുക എത്ര;

(സി)രണ്ട് രൂപ നിരക്കില്‍ 35 കി. ഗ്രാം അരി നല്‍കാനുളള പദ്ധതി എന്നു മുതലായിരുന്നു പ്രാബല്യത്തില്‍ വന്നിരുന്നത്; പ്രസ്തുത സ്കീം അനുസരിച്ച് അന്നു കണക്കാക്കപ്പെട്ട അര്‍ഹരായ കാര്‍ഡുടമകള്‍ എത്രയായിരുന്നു;

(ഡി)മേല്പറഞ്ഞ രണ്ട് സ്കീമിലും നിലവില്‍ എത്ര വീതം കാര്‍ഡ് ഉടമകള്‍ ഉണ്ട്; അല്ലാത്തവര്‍ മൊത്തം എത്ര;

()പ്രസ്തുത രണ്ട് സ്കീമിലും അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം നിശ്ചിത അളവുകളില്‍ അരി ലഭ്യമാക്കുന്നതിന് ഈ വര്‍ഷം മൊത്തം എന്ത് തുക ആവശ്യമാണ്; ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്തപ്പെട്ട തുക എത്ര?

2891

രണ്ടുരൂപാ നിരക്കില്‍ അരി വിതരണം

ശ്രീ. സി. ദിവാകരന്‍

()രണ്ടു രൂപാ നിരക്കില്‍ 2013 ജനുവരി മുതല്‍ എത്ര ടണ്‍ അരിയാണ് വിതരണം ചെയ്തത്;

(ബി)രണ്ടു രൂപാ നിരക്കില്‍ എത്ര കാര്‍ഡുടമകള്‍ക്കാണ് ഇപ്പോള്‍ അരി വിതരണം ചെയ്യുന്നത്; കാര്‍ഡ് ഒന്നിന് എത്ര കിലോഗ്രാം അരിയാണ് വിതരണം ചെയ്യുന്നത് ?

2892

ഒരു രൂപ നിരക്കില്‍ റേഷനരി

ശ്രീ. എളമരം കരീം

()പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍കാര്‍ക്ക് 1 രൂപ നിരക്കില്‍ റേഷന്‍ അരി നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തുച്ഛ വരുമാനക്കാരായ പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍കാര്‍ക്ക് റേഷനരി ഒരു രൂപ നിരക്കില്‍ നല്‍കാന്‍ ഉത്തരവ് നല്‍കുമോ;

(സി)ഈ വിഭാഗത്തെ സമഗ്ര ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമോ?

2893

ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് മുഴുവന്‍ ബി.പി.എല്‍. കാര്‍ഡ് നല്‍കാന്‍ നടപടി

ശ്രീ.. . അസീസ്

()സംസ്ഥാനത്ത് എത്ര ലക്ഷം ബി.പി.എല്‍ റേഷന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്;

(ബി)2009 ലെ ബി.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എത്ര ലക്ഷം കുടുംബങ്ങള്‍ക്കാണ് ബി. പി. എല്‍ കാര്‍ഡ് ലഭ്യമാക്കാത്തതെന്ന് വ്യക്തമാക്കുമോ;

(സി)2009 ലെ ബി. പി.എല്‍ ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2894

.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ കാര്‍ഡ് ആക്കി മാറ്റാന്‍ നടപടി

ശ്രീ. ബി.സത്യന്‍

()ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടേണ്ട റേഷന്‍ കാര്‍ഡുടമകള്‍ തെറ്റായ നടപടിക്രമങ്ങള്‍ മൂലം എ.പി.എല്‍ വിഭാഗത്തില്‍ വന്നത് തിരിയെ ബി.പി.എല്‍ കാര്‍ഡ് ആയി മാറ്റിക്കിട്ടാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിയ്ക്കേണ്ടത് എന്ന് വെളിപ്പെടുത്തുമോ;

(ബി)മുഖ്യമന്ത്രിയുടെ സുതാര്യകേരളം പദ്ധതിയില്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡ് ലഭിയ്ക്കുവാന്‍ അപേക്ഷ നല്‍കുന്ന എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് ഏതു മാനദണ്ഡം സ്വീകരിച്ചാണ് ബി.പി.എല്‍ കാര്‍ഡാക്കി നല്‍കുന്നതെന്ന് വിശദമാക്കുമോ ?

2895

ബി.പി.എല്‍. റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിന് നടപടി

ശ്രീ. സി. കൃഷ്ണന്‍

ബി.പി.എല്‍. റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിന് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയ 5.11.2011-ലെ ഉത്തരവ് പ്രകാരം എത്ര പേര്‍ക്ക് ഈ ഇനത്തില്‍ റേഷന്‍ കാര്‍ഡ് അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ അടിസ്ഥാനത്തില്‍ വിശദമാക്കാമോ ?

2896

ജനകീയ വിജിലന്‍സ്' കമ്മിറ്റികള്‍

ശ്രീ. സി.ദിവാകരന്‍

()ഭക്ഷ്യ-പൊതുവിതരണ രംഗത്ത് 'ജനകീയ വിജിലന്‍സ് കമ്മിറ്റികള്‍' പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി)'ജനകീയ വിജിലന്‍സ് കമ്മിറ്റി'കള്‍ രൂപീകരിച്ചത് എന്നാണ്?

2897

ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകള്‍

ശ്രീ. വി.ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വിജിലന്‍സ് അന്വേഷണങ്ങള്‍ എത്ര;

(ബി)അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2898

ഇന്റര്‍മീഡിയറ്റ് ഗോഡൌണുകള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, എം. . വാഹീദ്

,, വി. റ്റി. ബല്‍റാം

,, അന്‍വര്‍ സാദത്ത്

()സംസ്ഥാനത്ത് ഇന്റര്‍മീഡിയറ്റ് ഗോഡൌണുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഭക്ഷ്യശേഖരണത്തിനും വിതരണത്തിനുമായി എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)എന്തെല്ലാം കാര്യങ്ങള്‍ പദ്ധതി നടത്തിപ്പിനായി ചെയ്തിട്ടുണ്ടെന്ന് വിശദീകരിക്കുമോ;

()എന്തെല്ലാം കേന്ദ്രസഹായമാണ് പദ്ധതിക്ക് ലഭിക്കുന്നത്?

2899

എഫ്. സി. . അനുവദിച്ച അരി, ഗോതമ്പ്, മണ്ണെണ്ണ, പഞ്ചസാര എന്നിവയുടെ വിഹിതം

ശ്രീ. സി. ദിവാകരന്‍

()എഫ്. സി. . യില്‍ നിന്ന് കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ കേരളത്തിന് അനുവദിച്ച എ. പി. എല്‍., ബി.പി.എല്‍. വിഭാഗത്തിന്റെ അരി, ഗോതമ്പ്, മണ്ണെണ്ണ, പഞ്ചസാര എന്നിവയുടെ വിഹിതം എത്രയാണ് ;

(ബി)ഇതില്‍ ഏറ്റെടുത്തത് എത്രയെന്നും വിതരണം ചെയ്തത് എത്രയെന്നും വിശദമാക്കാമോ ?

2900

ആലപ്പുഴയിലെ എഫ്.സി.ഐ ഗോഡൌണുകളില്‍ നിന്നും അരിവിതരണം ഊര്‍ജ്ജിതമാക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ എഫ്.സി.ഐ ഗോഡൌണില്‍ അരി കെട്ടി കിടക്കുന്നതായുള്ള മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുമോ;

(ബി)ആലപ്പുഴ ജില്ലയിലെ എഫ്.സി.ഐ ഗോഡൌണുകളില്‍ നിന്നും അരി നീക്കം മന്ദഗതിയിലാണ് നടക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി)ആലപ്പുഴയിലെ എഫ്.സി.ഐ ഗോഡൌണുകളില്‍ നിന്നും അരി വിതരണം ഊര്‍ജ്ജിതപ്പെടുത്തി റേഷനിംഗ് സംവിധാനം കുറ്റമറ്റതാക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?

2901

ഭക്ഷണ സാധനങ്ങളുടെ വില നിയന്ത്രണം

ശ്രീ. . കെ. വിജയന്‍

()ഹോട്ടലുകള്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ വില നിയന്ത്രിക്കുന്നതിന് എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(സി)ഭക്ഷണശാലകളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ എന്തൊക്കെ നടപടി കളാണ് സ്വീകരിച്ചിട്ടുള്ളത് ?

2902

രണ്ടാം ഘട്ട നെല്ല് സംഭരണം

ശ്രീ. എം. ചന്ദ്രന്‍

,, സി. കെ. സദാശിവന്‍

,, വി. ചെന്താമരാക്ഷന്‍

,, . എം. ആരിഫ്

()സംസ്ഥാനത്ത് സപ്ളൈകോയുടെ രണ്ടാം ഘട്ട നെല്ല് സംഭരണം ആരംഭിച്ചിട്ടുണ്ടോ ; ഇതിന് സപ്ളൈകോ നിശ്ചയിച്ചിരിക്കുന്ന വില സ്വകാര്യ മില്ലുകള്‍ നല്കുന്നതിനേക്കാള്‍ കുറവാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)സംഭരണ സമയത്ത് കുറഞ്ഞവില നിശ്ചയിക്കുക വഴി സംഭരണം അട്ടിമറിക്കപ്പെടാനും കര്‍ഷകര്‍ക്ക് മതിയായ പ്രതിഫലം കിട്ടാതെ വരികയും ചെയ്യും എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)യഥാസമയം സംഭരണവില നിശ്ചയിക്കാത്തത് നെല്ല് സംഭരണത്തെ ബാധിക്കുമെന്നും അതു വഴി അരി വിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്നകാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)സ്വകാര്യ മില്ലുടമകള്‍ക്ക് ഗുണം ചെയ്യുന്ന ഈ രീതി അവസാനിപ്പിച്ച് ഉചിതമായ വില നല്‍കി നെല്ല് സംഭരണം ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

2903

പാലക്കാട് ജില്ലയിലെ നെല്ലു സംഭരണം

ശ്രീ. എം. ചന്ദ്രന്‍

()പാലക്കാട് ജില്ലയില്‍നിന്നുള്ള നെല്ല് ഭൂരിഭാഗവും സ്വകാര്യമില്ലുടമകള്‍ വാങ്ങിക്കൂട്ടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ആയതുമൂലം സപ്ളൈകോയുടെ നെല്ലുസംഭരണം ജില്ലയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് എത്ര ടണ്ണിന്റെ കുറവാണ് വന്നിട്ടുള്ളത്;

(സി)സ്വകാര്യമില്ലുടമകള്‍ കിലോക്ക് 21 രൂപ നിരക്കില്‍ കര്‍ഷകരില്‍നിന്നും നേരിട്ട് നെല്ലു വാങ്ങുന്നതുകൊണ്ടാണ് സപ്ളൈകോക്കു നെല്ലുലഭിക്കാത്തതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇതു കണക്കിലെടുത്ത് നെല്ലിന്റെ സംഭരണവില 17 രൂപയില്‍ നിന്നും വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2904

ഗ്യാസ് സിലിണ്ടറുകള്‍ യഥാസമയം വീടുകളില്‍ എത്തിക്കുന്നതിന് നടപടി

ശ്രീ.എം..വാഹീദ്

()ഗ്യാസ് സിലിണ്ടറുകള്‍ തലസ്ഥാന ജില്ലയുടെ പലഭാഗങ്ങളിലും ഒന്നിച്ച് ചങ്ങലയില്‍ ബന്ധിച്ച് റോഡരികില്‍ വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഹോം ഡെലിവറിയും ബില്ലും ആവശ്യപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് യഥാസമയം റീഫില്‍ നല്‍കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത വിഷയം സംബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഏജന്‍സികളെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; പരാതിപ്പെടുന്ന ഉപഭോക്താക്കളെ ഏജന്‍സിതന്നെ മാറാന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)റീഫില്‍ ബുക്ക്ചെയ്താല്‍ യഥാസമയം വീടുകളില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

()റീഫില്‍ യഥാസമയം നല്‍കാത്ത ഏജന്‍സികള്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത്?

2905

പൊന്നാനി താലൂക്ക് സപ്ളൈ ഓഫീസു വഴി വിതരണം ചെയ്ത ഉല്പന്നങ്ങള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി താലൂക്ക് സപ്ളൈ ഓഫീസ് വഴി 2013 ജനുവരി ഒന്നു മുതല്‍ 2013 മാര്‍ച്ച് 20 വരെ എന്തൊക്കെ ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെ അളവിലാണ് വിതരണം ചെയ്യേണ്ടിയിരുന്നതെന്ന് അറിയിക്കാമോ;

(ബി)മേല്‍പ്പറഞ്ഞ കാലയളവില്‍ വിതരണം ചെയ്ത ഉല്‍പന്നങ്ങളുടെ അളവ് പ്രത്യേകം വിശദമാക്കാമോ;

(സി)താലൂക്കില്‍ എത്ര റീട്ടയില്‍ റേഷന്‍ ഷോപ്പുകള്‍ ഉണ്ട്; എത്ര ഹോള്‍സെയില്‍ ഷോപ്പുകള്‍ / ഡിപ്പോകള്‍ ഉണ്ട്;

(ഡി)സപ്ളൈ ഓഫീസില്‍ നിന്ന് വിതരണം ചെയ്ത ഉല്‍പന്നങ്ങള്‍ പൂര്‍ണ്ണമായി റേഷന്‍ കട വഴി ജനങ്ങള്‍ക്ക് വിതരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ കണക്ക് റേഷന്‍ കടകളില്‍ നിന്ന് സപ്ളൈ ഓഫീസില്‍ ലഭ്യമാക്കിയിട്ടുണ്ടോ;

()പ്രത്യേക സ്ക്വാഡുകള്‍ താലൂക്കില്‍ റേഷന്‍ കടകളില്‍ പരിശോധന നടത്തിയിട്ടുണ്ടോ എന്ന് അറിയിക്കുമോ?

2906

സപ്ളൈകോയുടെ താലൂക്ക് കേന്ദ്രങ്ങളില്‍ ഗോഡൌണുകള്‍

ശ്രീ. ഹൈബി ഈഡന്‍

'' എം. പി. വിന്‍സെന്റ്

()'സപ്ളൈകോ' താലൂക്ക് കേന്ദ്രങ്ങളില്‍ ഗോഡൌണുകള്‍ തുറക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ഇതിനുള്ള ഭൂമി എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്;

(ഡി)സപ്ളൈകോയുടെ അവശ്യവസ്തുക്കളുടെ വിതരണം വേഗത്തിലും സുതാര്യവുമാക്കാനുള്ള പദ്ധതി എപ്രകാരം പ്രയോജനപ്പെടുത്തുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്?

2907

സപ്ളൈകോയുടെ വിലനിലവാരം പത്രങ്ങളില്‍ പരസ്യം ചെയ്യുന്ന നടപടി

ശ്രീ. സി. ദിവാകരന്‍

()സപ്ളൈകോയുടെ വിലനിലവാരം ഇപ്പോള്‍ പത്രങ്ങളില്‍ പരസ്യം ചെയ്യാറുണ്ടോ; എങ്കില്‍ ഏതെല്ലാം ദിവസങ്ങളിലാണ് ;

(ബി)2012 ഡിസംബര്‍ മുതല്‍ ഏതെല്ലാം ദിവസങ്ങളിലാണ് പത്രപരസ്യം നല്‍കിയതെന്ന് അറിയിക്കാമോ;

(സി)എല്ലാ മാസവും ഒന്നാം തീയതി പരസ്യം നല്‍കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?

2908

സംസ്ഥാനത്തെ റേഷന്‍കടകളും മാവേലി സ്റോറുകളും

ശ്രീമതി ഗീതാ ഗോപി

()സംസ്ഥാനത്ത് എത്ര റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാവേലി സ്റോറുകളുടെ എണ്ണം ലഭ്യമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ പുതിയ റേഷന്‍ കടകള്‍ അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ അവയുടെ ജില്ല തിരിച്ചുള്ള എണ്ണം വ്യക്തമാക്കുമോ;

2909

മൊബൈല്‍ മാവേലി സ്റോറുകള്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()മൊബൈല്‍ മാവേലി സ്റോറുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി)വയനാട് ജില്ലയിലെ ആദിവാസി പിന്നോക്ക പ്രദേശങ്ങളില്‍ മൊബൈല്‍ മാവേലി സ്റോറുകള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(സി)കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ആദിവാസി പ്രദേശങ്ങളില്‍ മൊബൈല്‍ മാവേലി സ്റോറിന്റെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2910

കൊയിലാണ്ടി താലൂക്കില്‍ പുതിയ മാവേലി സ്റോറുകള്‍ ആരംഭിക്കാന്‍ നടപടി

ശ്രീ. കെ. ദാസന്‍

()പുതിയ മാവേലി സ്റോറുകള്‍ ആരംഭിക്കുന്നതിനായി കൊയിലാണ്ടി താലൂക്കില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചു; എവിടെയെല്ലാം മാവേലി സ്റോറുകള്‍ ആരംഭിക്കാനാണ് അപേക്ഷ ലഭിച്ചത്; വ്യക്തമാക്കാമോ;

(ബി)കൊയിലാണ്ടി താലൂക്കില്‍ എവിടെയെല്ലാം പുതിയ മാവേലി സ്റോറുകള്‍ ആരംഭിച്ചിട്ടുണ്ട്;

(സി)കൊയിലാണ്ടി മണ്ഡലത്തില്‍ 10 ലക്ഷത്തില്‍ കൂടുതല്‍ വിറ്റുവരവുള്ള മാവേലി സ്റോറുകള്‍ ഏതെല്ലാം?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.