UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2230

വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക പുന:സംഘടനാ പദ്ധതി നടപ്പാക്കാനുള്ള സന്നദ്ധത

ശ്രീ. . ചന്ദ്രശേഖരന്‍

,, വി. ശശി

,, കെ. അജിത്

,, . കെ. വിജയന്‍

()വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക പുന:സംഘടനാ പദ്ധതി നടപ്പാക്കിയാല്‍ വര്‍ഷംതോറും വൈദ്യുതി നിരക്ക് പുതുക്കല്‍, വിതരണ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം തുടങ്ങി മറ്റെന്തെല്ലാം വിഷയങ്ങള്‍ കൂടി നടപ്പാക്കേണ്ടിവരുമെന്ന് വിശദമാക്കുമോ;

(ബി)വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ?

2231

വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക പുന:സംഘടന

ശ്രീ.സി.ദിവാകരന്‍

വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക പുന:സംഘടനയ്ക്കുള്ള എന്തെല്ലാം പദ്ധതികളാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

2232

വൈദ്യുതി ബോര്‍ഡിന്റെ കമ്പനിവല്‍ക്കരണം

ശ്രീ. മോന്‍സ് ജോസഫ്

()വൈദ്യുതി ബോര്‍ഡിന്റെ കമ്പനിവല്‍ക്കരണം സംബന്ധിച്ച തീരുമാനം ഏതു ഘട്ടത്തിലാണ്;

(ബി)കമ്പനിവല്‍ക്കരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പഠനം നടത്തിയിട്ടുണ്ടോ; പ്രസ്തുത റിപ്പോര്‍ട്ട് സംസ്ഥാന വൈദ്യുതി വകുപ്പിന് ലഭിച്ചിട്ടുണ്ടോ;

(സി)ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളില്‍ വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കിയിട്ടുണ്ട്;

(ഡി)വൈദ്യുതി ബോര്‍ഡ് പെന്‍ഷന്‍ ഫണ്ട് രൂപീകരിച്ചിട്ടുണ്ടോ; റവന്യൂ വരുമാനത്തില്‍ നിന്നുമാണോ പെന്‍ഷന്‍ ചെലവ് വഹിക്കേണ്ടത് എന്ന് വ്യക്തമാക്കാമോ;

()കമ്പനിവല്‍ക്കരണത്തെ സംബന്ധിച്ച് ഉപഭോക്താക്കളുടെ അഭിപ്രായം തേടിയിട്ടുണ്ടോ ?

2233

കെ.എസ്..ബിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()കെ.എസ്..ബി.യില്‍ സിവില്‍ മേഖലയിലും ഇലക്ട്രിക്ക് മേഖലയിലും കരാറടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ ഏറ്റെടുക്കാറുണ്ടോ;

(ബി)ഇതിനായി 2012-13 സാമ്പത്തിക വര്‍ഷം എത്ര തുക ചെലവഴിച്ചെന്ന് വ്യക്തമാക്കുമോ?

2234

സംസ്ഥാനത്തിന്റെ ഊര്‍ജ്ജാവശ്യം

ശ്രീ.കെ. അജിത്

()സംസ്ഥാനത്തിന്റെ ആകെ ഊര്‍ജ്ജാവശ്യം എത്രയെന്നും ഇതില്‍ സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നതും കേന്ദ്ര പൂളില്‍ നിന്നും ലഭിക്കുന്നതും എത്രയെന്നും വെളിപ്പെടുത്തുമോ;

(ബി)സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ ജലവൈദ്യുതിയുടെയും പാരമ്പര്യേതര ഊര്‍ജ്ജ ഉല്പാദനത്തിന്റെയും കണക്ക് പ്രത്യേകം പ്രത്യേകം വെളിപ്പെടുത്താമോ;

(സി)പാരമ്പര്യേതര ഊര്‍ജ്ജോത്പാദനത്തില്‍, സൌരോര്‍ജ്ജത്തില്‍ നിന്നും, കാറ്റില്‍ നിന്നും എത്രവീതം വൈദ്യുതി ഉല്പാദിപ്പിക്കുന്നു എന്നും നിലവില്‍ സംസ്ഥാന ആവശ്യത്തിന്റെ എത്ര ശതമാനമാണെന്നും, സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന്റെ എത്ര ശതമാനമാണെന്നും വെളിപ്പെടുത്തുമോ;

(ഡി)കൂടുതല്‍ വൈദ്യുതി ഉപയോഗം നടത്തുന്ന സിവില്‍ സ്റേഷനുകള്‍, ആശുപത്രികള്‍ തുടങ്ങിയവയെ സൌരോര്‍ജ്ജത്തിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുമോ ?

2235

പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ പ്രതിദിനം ആവശ്യമുള്ള വൈദ്യുതി

ശ്രീമതി കെ. എസ്. സലീഖ

()പ്രതിദിനം എത്ര മെഗാവാട്ട് വൈദ്യുതിയാണ് പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള വടക്കന്‍ ജില്ലകളിലേയ്ക്ക് ആവശ്യമുള്ളത്;

(ബി)പ്രഖ്യാപിതവും അപ്രഖ്യാപിതവുമായി മൂന്നു മണിക്കൂറോളം ലോഡ്ഷെഡ്ഡിങ് തുടരുന്നതിനിടെ സബ്-സ്റേഷനുകളുടെ അറ്റകുറ്റപ്പണിയുടെ മറവില്‍ വടക്കന്‍ ജില്ലകളില്‍ 2013 ജനുവരി 28 മുതല്‍ വൈദ്യുതിസ്തംഭനം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മാടക്കത്ര 400 കെ.വി. സബ്-സ്റേഷനില്‍ നിന്നും വടക്കന്‍ ജില്ലകളിലേയ്ക്കുള്ള രണ്ട് 220 കെ.വി. ലൈനുകളിലെ അറ്റകുറ്റപ്പണിയുടെ പേരിലാണോ 2013 ജനുവരി 28 മുതല്‍ ഒരു മാസം പകല്‍ വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തിയത്; വിശദമാക്കുമോ;

(ഡി)അറ്റകുറ്റപ്പണിയുടെ പേരില്‍ അരീക്കോട് 220 കെ.വി. ലൈനിലേയ്ക്കും, ഷൊര്‍ണ്ണൂര്‍ 220 കെ.വി. ലൈനിലേയ്ക്കും വിതരണം നിര്‍ത്തുന്നതോടെ എത്ര മെഗാവാട്ട് വൈദ്യുതിയാണു മുടങ്ങുന്നത്; പരീക്ഷക്കാലത്ത് ലോഡ്ഷെഡ്ഡിങ് പിന്‍വലിക്കില്ലെന്ന വൈദ്യുതി വകുപ്പിന്റെ പ്രഖ്യാപനത്തിനു പിന്നാലെ പകല്‍ മുഴുവന്‍ ലൈന്‍ ഓഫാക്കിയിട്ട് വടക്കന്‍ ജില്ലകളിലെ ജനങ്ങളെ ദ്രോഹിക്കുന്ന വൈദ്യുതി വകുപ്പിന്റെ ഈ നടപടി പുന:പരിശോധിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നു വ്യക്തമാക്കുമോ;

()ഒരു സബ്-സ്റേഷനിലെ പണിക്കായി ലൈന്‍ ഓഫാക്കുമ്പോള്‍ അടുത്ത സബ്-സ്റേഷനില്‍ നിന്ന് വൈദ്യുതി എടുത്താണ് (ബാക്ക് ഫീഡിങ്) സ്തംഭനം ഒഴിവാക്കാറുള്ളതെന്ന വസ്തുത ഇപ്പോള്‍ എന്തുകൊണ്ട് വടക്കന്‍ ജില്ലകളില്‍ പാലിക്കുന്നില്ലായെന്നു വിശദമാക്കുമോ;

(എഫ്)സംസ്ഥാനത്തെ എത്ര സബ്-സ്റേഷനുകളിലാണ് വര്‍ഷകാലത്തിനു മുന്നോടിയായി വാര്‍ഷിക അറ്റകുറ്റപ്പണി തുടങ്ങിയിട്ടുള്ളത്; ആയത് എപ്പോള്‍ പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

2236

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് സംവിധാനം

ശ്രീ. പാലോട് രവി

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

,, കെ. ശിവദാസന്‍ നായര്‍

()വൈദ്യുതി ഉപഭോക്താക്കള്‍ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് സംവിധാനമേര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എവിടെനിന്നെല്ലാമാണ് ഇങ്ങനെ വൈദ്യുതി വാങ്ങാന്‍ കഴിയുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

2237

വൈദ്യുതി ഉത്പാദനവും സംസ്ഥാനത്തിനു പുറത്തുനിന്ന് വാങ്ങിയ വൈദ്യുതിയും

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര യൂണിറ്റ് വൈദ്യുതി അധികമായി ഉത്പാദിപ്പിച്ചുവെന്നു വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്തിനു പുറത്തുനിന്ന് എത്ര മെഗാവാട്ട് വൈദ്യുതി ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വിലകൊടുത്തു വാങ്ങിയെന്നും, ആയതിന്റെ വില യൂണിറ്റിന് എത്രയെന്നും, അതു സംബന്ധിച്ചുള്ള മറ്റെല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ;

(സി)ആയതിനായി സര്‍ക്കാര്‍ ആകെ വിനിയോഗിച്ച തുക എത്രയെന്നു വ്യക്തമാക്കുമോ?

2238

വൈദ്യുതി ഉല്‍പ്പാദനം

ശ്രീ.കെ.വി. വിജയദാസ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്രയൂണിറ്റ് വൈദ്യുതി പുതിയതായി ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ള വിവരം നല്‍കുമോ;

(ബി)മുന്‍ സര്‍ക്കാര്‍ കമ്മീഷന്‍ ചെയ്യുന്നതിനായി പണി പൂര്‍ത്തീകരിച്ചിരുന്ന റാന്നി, പെരിനാട് പദ്ധതികളില്‍ നിന്നല്ലാതെ മറ്റേതെങ്കിലും പുതിയ പദ്ധതികളില്‍ നിന്ന് പുതിയതായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

2239

വൈദ്യുതി ഉല്‍പ്പാദന രംഗത്ത് പുതിയ പദ്ധതി

ശ്രീ. .കെ.ബാലന്‍

,, രാജു എബ്രഹാം

,, ബി.ഡി. ദേവസ്സി

,, കെ.കെ. ജയചന്ദ്രന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വൈദ്യുതി ഉല്‍പാദനരംഗത്ത് ഏതെങ്കിലും പുതിയ പദ്ധതികളോ നിലവിലുള്ള പദ്ധതികളുടെ വിപുലീകരണമോ ഏറ്റെടുത്തിട്ടുണ്ടോ;

(ബി)എങ്കില്‍, അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)മുന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കിയ ഇത്തരത്തില്‍പ്പെട്ട എത്ര പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര മെഗാവാട്ട് ഉല്‍പാദനശേഷി വര്‍ദ്ധന കൈവരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്; ഇതില്‍, എത്ര പുതിയ പദ്ധതികള്‍ ഉള്‍പ്പെടുമെന്ന് വിശദമാക്കുമോ?

2240

നടക്കാതെപോയ ജലവൈദ്യുതപദ്ധതി നിര്‍ദ്ദേശങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, എം. ചന്ദ്രന്‍

,, എസ്. രാജേന്ദ്രന്‍

,, ബി. ഡി. ദേവസ്സി

()സംസ്ഥാനം വിഭാവനം ചെയ്തിരുന്ന ഏതെല്ലാം ജലവൈദ്യുതപദ്ധതി നിര്‍ദ്ദേശങ്ങളാണ് വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ ത്തുടര്‍ന്ന് നടക്കാതെപോയിട്ടുള്ളതെന്നു വിശദമാക്കുമോ;

(ബി)കേരളത്തില്‍ ഉപേക്ഷിക്കുകയോ, നടപ്പാക്കാന്‍ കഴിയാതെപോയതോ ആയ ഏതെങ്കിലും പദ്ധതി സംബന്ധിച്ച് ഇപ്പോഴത്തെ വൈദ്യുതിപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുന:പരിശോധന നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ;

(സി)എത്ര മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഇപ്പോള്‍ സംസ്ഥാനം നേരിടുന്നത്;

(ഡി)വിഭാവനം ചെയ്തതിനുശേഷം ഉപേക്ഷിക്കപ്പെട്ട ജലവൈദ്യുത പദ്ധതി നിര്‍ദ്ദേശങ്ങള്‍ എത്ര മെഗാവാട്ടിന്റേതായിരുന്നു?

2241

ചെറുകിട ജലവൈദ്യുത പദ്ധതികള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

'' എന്‍. ഷംസുദ്ദീന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര ചെറുകിട ജല വൈദ്യുത പദ്ധതികള്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ടെന്ന കാര്യം വിശദമാക്കാമോ;

(ബി)കമ്മീഷന്‍ ചെയ്ത ചെറുകിട ജലവൈദ്യുത പദ്ധതികളുടെ പേരുവിവരവും ഉദ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവും വ്യക്തമാക്കാമോ;

(സി)നിര്‍മ്മാണത്തിലിരിക്കുന്ന ചെറുകിട ജല വൈദ്യുത പദ്ധതികളുടെ പേരും അവയില്‍ നിന്നും പ്രതീക്ഷിക്കുന്ന വൈദ്യുതിയുടെ തോതും അറിയിക്കുമോ;

(ഡി)പ്രസ്തുത പദ്ധതികള്‍ എന്ന് കമ്മീഷന്‍ ചെയ്യുമെന്ന് അറിയിക്കാമോ?

2242

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുതുതായി ഉത്പാദിപ്പിച്ച വൈദ്യുതിയുടെ കണക്ക്

ശ്രീ. . കെ. ബാലന്‍

()കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് (2006-11) എത്ര യൂണിറ്റ് വൈദ്യുതിയാണ് പുതുതായി ഉത്പാദിപ്പിച്ചത്; ഓരോ പദ്ധതിയുടെയും പേരും, ഉത്പാദനശേഷിയും, കമ്മീഷന്‍ ചെയ്ത തീയതിയും വ്യക്തമാക്കുമോ;

(ബി)കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണമാരംഭിച്ച എത്ര പദ്ധതികള്‍ ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഉദ്ഘാടനം/കമ്മീഷന്‍ ചെയ്തിട്ടുണ്ട്; പദ്ധതിയുടെ പേരും, ഉത്പാദനശേഷിയും, ഉദ്ഘാടനം ചെയ്ത തീയതിയും വ്യക്തമാക്കുമോ;

(സി)കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതിയുത്പാദനത്തിന് ഏതെങ്കിലും പുതിയ പദ്ധതികള്‍ക്കു രൂപം നല്‍കിയിരുന്നുവോ; പദ്ധതിയുടെ പേരും, ഉത്പാദനശേഷിയും വ്യക്തമാക്കുമോ; ഇതില്‍ ഏതെങ്കിലും പദ്ധതികള്‍ക്ക് അനുമതി ലഭിച്ചിരുന്നുവോ; ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഇതില്‍ ഏതെങ്കിലും പദ്ധതികളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ വന്നതിനുശേഷം വൈദ്യുതിയുത്പാദനത്തിനായി പുതുതായി എത്ര പദ്ധതികള്‍ ആരംഭിച്ചു; എത്ര യൂണിറ്റ് വൈദ്യുതിയുത്പാദനമാണ് ലക്ഷ്യമിടുന്നത്; ഓരോ പദ്ധതിയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

()വൈദ്യുതിയുത്പാദനമേഖലയില്‍ രൂപം നല്‍കാന്‍ പോകുന്ന പുതിയ പദ്ധതികള്‍ ഏതെല്ലാമാണെന്നു വിശദമാക്കുമോ?

2243

കായംകുളം താപനിലയത്തിന്റെ പ്രവര്‍ത്തനം

ശ്രീമതി കെ. എസ്. സലീഖ

()അച്ചന്‍കോവിലാറിന്റെ ജലനിരപ്പ് ഇപ്പോള്‍ എത്ര അടിയാണ്; പ്രസ്തുതജലനിരപ്പ് താഴ്ന്നത് കായംകുളം താപനിലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നു കരുതുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ജലനിരപ്പ് എത്ര അടി കൂടി താഴ്ന്നാല്‍ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരുമെന്നാണു വൈദ്യുതി വകുപ്പ് കണക്കാക്കുന്നത്; വിശദമാക്കുമോ;

(സി)വൈദ്യുതിക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തില്‍, ഇപ്പോള്‍ മുഖ്യമായും ആശ്രയിക്കുന്ന കായംകുളം താപനിലയത്തിന്റെ പ്രവര്‍ത്തനം കൂടി നിര്‍ത്തേണ്ടിവന്നാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)പ്രസ്തുത താപനിലയത്തിന്റെ ശേഷി നിലവില്‍ എത്ര മെഗാവാട്ടാണ്; ആയതില്‍ നിന്നും വൈദ്യുതി വകുപ്പ് എത്ര മെഗാവാട്ട് വൈദ്യുതി വാങ്ങുന്നു; ഇതിനു പ്രതിമാസം ചെലവാകുന്ന തുകയെത്ര; യൂണിറ്റിന് എത്ര രൂപ നിരക്കില്‍; വിശദമാക്കുമോ;

()പ്രതിദിനം എത്ര ലിറ്റര്‍ വെള്ളമാണ് പ്രസ്തുത താപനിലയത്തിന് ആവശ്യമായി വരുന്നത്;

(എഫ്)1999-ല്‍ നിലയം പ്രവര്‍ത്തനം തുടങ്ങിയശേഷം അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഇത്രയധികം താഴ്ന്നത് ആദ്യമായിട്ടാണോ; ജലനിരപ്പ് താഴ്ന്നാല്‍ വെള്ളത്തില്‍ ഉപ്പിന്റെ അംശം വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടോ; ഇതു താപനിലയത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമോ; വിശദമാക്കുമോ?

2244

ഡീസല്‍ വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി

ശ്രീ. വി.എസ്. സുനില്‍കുമാര്‍

,, കെ. അജിത്

,, വി. ശശി

,, ചിറ്റയം ഗോപകുമാര്‍

()ഡീസല്‍ ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന വൈദ്യുതി നിലയങ്ങളില്‍ നിന്നും വാങ്ങുന്ന വൈദ്യുതിയുടെ അളവ് എത്ര, എത്ര രൂപയാണ് ഒരു യൂണിറ്റിന് നല്‍കിയിരുന്നതെന്ന് വെളിപ്പെടുത്തുമോ;

(ബി)ഡീസല്‍ വില വര്‍ദ്ധനവിനെ തുടര്‍ന്ന് ഈ വൈദ്യുതിയുടെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ എത്ര രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)ഈ വില വര്‍ദ്ധനവിനെ തുടര്‍ന്ന് പ്രതിദിനം എത്ര രൂപ അധികമായി വൈദ്യുതി ബോര്‍ഡിന് കണ്ടെത്തേണ്ടതായിട്ടുണ്ട്; ഈ നഷ്ടം നികത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

2245

പഞ്ചായത്തുകളില്‍ സൌരോര്‍ജ പ്ളാന്റ് കേന്ദ്രങ്ങള്‍

ശ്രീ. ആര്‍. സെല്‍വരാജ്

,, അന്‍വര്‍ സാദത്ത്

,, . സി. ബാലകൃഷ്ണന്‍

,, പി. . മാധവന്‍

()പഞ്ചായത്തുകളില്‍ സൌരോര്‍ജ പ്ളാന്റ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടോ ; വിശദമാക്കുമോ;

(ബി)പ്ളാന്റുകളുടെ സവിശേഷതകള്‍ എന്തെല്ലാം ; വിശദമാക്കുമോ;

(സി)പ്ളാന്റുകളുടെ നിര്‍മ്മാണത്തിനുള്ള തുക എങ്ങനെ കണ്ടെത്താനാണ് തീരുമാനിച്ചിരിക്കുന്നത് ;

(ഡി)ഇതിനായി, എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ലഭിക്കുന്നത് ?

2246

സൌരോര്‍ജ്ജ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് കൊറിയന്‍കമ്പനിയുമായി കരാര്‍

ശ്രീ. .പി. ജയരാജന്‍

,, കെ. ദാസന്‍

,, എം. ഹംസ

,, സാജു പോള്‍

()സൌരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് കൊറിയന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; ഈ കമ്പനിയുടെ സൌരോര്‍ജ്ജ ഉല്‍പാദനരംഗത്തെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)പ്രസ്തുത കമ്പനിയുടെ സാങ്കേതിക കഴിവുകള്‍ എന്തൊക്കെയാണെന്നാണ് പരിശോധനയില്‍ മനസ്സിലാക്കിയിട്ടുള്ളത്; വെളിപ്പെടുത്താമോ;

(സി)സാങ്കേതിക വിദ്യ മറ്റേതെങ്കിലും കമ്പനിയില്‍ നിന്നും ഈ കമ്പനി സ്വായത്തമാക്കുകയാണോ എന്നും അത് സംബന്ധിച്ച കരാര്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;

(ഡി)പ്രസ്തുത കമ്പനിയുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയിട്ടുണ്ടോ; ലഭ്യമായ വിവരങ്ങള്‍ വിശദമാക്കാമോ?

2247

സൌരോര്‍ജ്ജ വൈദ്യുതി പദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സൌരോര്‍ജ്ജ വൈദ്യുത പദ്ധതി പ്രോത്സാഹിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)എന്തെല്ലാം ആനുകൂല്യങ്ങളാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

2248

സ്വകാര്യമേഖലയില്‍ ജലവൈദ്യുത പദ്ധതി

ശ്രീ. .കെ. ബാലന്‍

()സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ എത്ര ജലവൈദ്യുത പദ്ധതികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നു; ഓരോന്നിന്റെയും സ്ഥാപിത ശേഷിയും ഉല്പാദനവും എത്രയാണ്; വൈദ്യുതി വില്പന എങ്ങനെയാണെന്നും വ്യക്തമാക്കുമൊ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്വകാര്യമേഖലയില്‍ ജലവൈദ്യുത പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി)സ്വകാര്യമേഖലയില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുവാന്‍ സര്‍ക്കാരിന്റെ മുമ്പില്‍ അപേക്ഷകള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ നല്‍കുമോ?

2249

വൈദ്യുതി വിതരണരംഗത്ത് സ്വകാര്യപങ്കാളിത്തം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()വൈദ്യുതി വിതരണരംഗത്ത് സ്വകാര്യപങ്കാളിത്തം ആകാം എന്നും കെ.എസ്..ബി. യെ കമ്പനിയാക്കി മാറ്റാം എന്നും സമ്മതിച്ച് സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാരിലേക്ക് ഏതെങ്കിലും കത്ത് എഴുതിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍, ആയതിന്റെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;

(സി)കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വൈദ്യുതി രംഗത്തെ സബ്സിഡി ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ സംസ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍, വിശദാംശം വെളിപ്പെടുത്താമോ?

2250

വൈദ്യുതി വിതരണമേഖലയുടെ സ്വകാര്യവല്‍ക്കരണംമൂലമുണ്ടാകാനിടയുള്ള ചാര്‍ജ്ജ് വര്‍ദ്ധന

ശ്രീ. സി. ദിവാകരന്‍

()വൈദ്യുതി വിതരണമേഖല സ്വകാര്യവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)എങ്കില്‍ ഏത് രീതിയില്‍ ആണ് ഇത് നടപ്പിലാക്കുന്നത് ;

(സി)ഇതുമൂലം വൈദ്യുതിചാര്‍ജ് ഗണ്യമായി വര്‍ദ്ധിക്കാനുള്ള സാധ്യത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ എന്ത് പരിഹാരം ആണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ?

2251

വൈദ്യുതി മോഷണം/ദുരൂപയോഗം

ശ്രീ. . കെ. ബാലന്‍

()2001 മേയ് മുതല്‍ 2006 മേയ് വരെ എത്ര വൈദ്യുതി മോഷണം/ ദുരൂപയോഗം സംബന്ധിച്ച കേസ്സുകള്‍ കണ്ടെത്തി; എത്ര യൂണിറ്റ് വൈദ്യുതി ഇപ്രകാരം നഷ്ടമായി; എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തു; എത്ര തുക പിഴ നിശ്ചയിച്ചു; എത്ര തുക പിരിഞ്ഞുകിട്ടി; പ്രത്യേക അദാലത്ത് വഴിയല്ലാതെ എത്ര കേസ്സുകളിലായി എത്ര രൂപയുടെ ഇളവ് സര്‍ക്കാര്‍ നല്‍കി; അദാലത്ത് വഴി എത്ര കേസ്സുകള്‍ തീര്‍പ്പാക്കി; എത്ര രൂപയുടെ ഇളവ് നല്‍കി ;

(ബി)2006 മെയ് മുതല്‍ 2011 മേയ് വരെ എത്ര വൈദ്യുതി മോഷണം/ ദുരൂപയോഗം സംബന്ധിച്ച കേസ്സുകള്‍ കണ്ടെത്തി; എത്ര യൂണിറ്റ് വൈദ്യുതി ഇപ്രകാരം നഷ്ടമായി; എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തു; എത്ര തുക പിഴ നിശ്ചയിച്ചു; എത്ര തുക പിരിഞ്ഞുകിട്ടി; പ്രത്യേക അദാലത്ത് വഴിയല്ലാതെ എത്ര കേസ്സുകളിലായി എത്ര രൂപയുടെ ഇളവ് സര്‍ക്കാര്‍ നല്‍കി; അദാലത്ത് വഴി എത്ര കേസ്സുകള്‍ തീര്‍പ്പാക്കി; എത്ര രൂപയുടെ ഇളവ് നല്‍കി ;

(സി)2011 മേയ് മുതല്‍ 2013 ജനുവരി വരെ എത്ര വൈദ്യുതി മോഷണം/ ദുരൂപയോഗം സംബന്ധിച്ച കേസ്സുകള്‍ കണ്ടെത്തി; എത്ര യൂണിറ്റ് വൈദ്യുതി ഇപ്രകാരം നഷ്ടമായി; എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തു; എത്ര തുക പിഴ നിശ്ചയിച്ചു; എത്ര തുക പിരിഞ്ഞുകിട്ടി; അദാലത്ത് വഴിയല്ലാതെ എത്ര കേസ്സുകളിലായി എത്ര രൂപയുടെ ഇളവ് സര്‍ക്കാര്‍ നല്‍കി; അദാലത്ത് വഴി എത്ര കേസ്സുകള്‍ തീര്‍പ്പാക്കി; എത്ര രൂപയുടെ ഇളവ് നല്‍കി ; വ്യക്തമാക്കുമോ?

2252

ഊര്‍ജ്ജ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികള്‍

ശ്രീ. കെ.വി. വിജയദാസ്

()ഈ സര്‍ക്കാര്‍ ഊര്‍ജ്ജസംരക്ഷണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)സി.എഫ്.എല്‍ ലാമ്പുകള്‍ ഇപ്പോഴും നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വ്യക്തമാക്കുമോ;

(സി)സബ് സ്റേഷനുകളുടെ പണി സമയബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

2253

വൈദ്യുതി സംരക്ഷണത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍

ശ്രീ. ഷാഫി പറമ്പില്‍

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

()വൈദ്യുതി സംരക്ഷണത്തിന് വൈദ്യുതി ബോര്‍ഡ് എന്തെല്ലാം ബദല്‍മാര്‍ഗ്ഗങ്ങളാണ് തേടാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി)ഇതിനായി പ്രത്യേക സമിതിയെ നിയോഗപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)സൌരോര്‍ജ്ജ വൈദ്യുതിയുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനും വീടുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി, ഗ്രിഡിലേക്ക് എടുത്ത് പ്രയോജനപ്പെടുത്താനുമുള്ള സാദ്ധ്യതകള്‍ പരിഗണിക്കുമോ ;

(ഡി)ഇത്തരം പദ്ധതി നടപ്പാക്കുന്നതിന് ബോര്‍ഡിന്റെ മുമ്പിലുള്ള തടസ്സങ്ങള്‍ നീക്കുന്ന കാര്യങ്ങള്‍ സമിതി പഠനവിധേയമാക്കുമോ ?

2254

വൈദ്യുതി പ്രസരണനഷ്ടം

ശ്രീ. .കെ. വിജയന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈദ്യുതി പ്രസരണനഷ്ടം കുറയ്ക്കാന്‍ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടത്;

(ബി)വൈദ്യുതി പ്രസരണനഷ്ടം വഴി പ്രതിദിനം ബോര്‍ഡിന് എത്രരൂപയുടെ നഷ്ടമുണ്ടാവാറുണ്ട്; വ്യക്തമാക്കാമോ;

2255

വൈദ്യുതിയുടെ പ്രസരണനഷ്ടം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കേരളത്തില്‍ ഇപ്പോള്‍ വൈദ്യുതിയുടെ പ്രസരണനഷ്ടം എത്ര ശതമാനമാണ് എന്നറിയിക്കുമോ;

(ബി)2006 ഏപ്രില്‍ മാസത്തിലും, 2011 ഏപ്രില്‍ മാസത്തിലും പ്രസരണനഷ്ടം എത്രയായിരുന്നു എന്ന് വിശദമാക്കാമോ;

(സി)വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിതകടം ഇപ്പോള്‍ എത്രയാണ്; ഇത് 2011 മാര്‍ച്ചില്‍ എത്രയായിരുന്നു എന്ന് വിശദമാക്കാമോ;

(ഡി)വൈദ്യുതിബോര്‍ഡില്‍ പവ്വര്‍ പര്‍ച്ചേയ്സ് കമ്മറ്റികള്‍ ഇപ്പോള്‍ നിലവിലുണ്ടോ;

()ഉണ്ടെങ്കില്‍, ഇവ സജീവമായി നിലനില്‍ക്കുന്നുണ്ടോ; വിശദമാക്കാമോ?

2256

വൈദ്യുതി മേഖലയില്‍ മെയിന്റനന്‍സ് ഷെഡ്യൂള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് വൈദ്യുതി മെഖലയില്‍ നിലവില്‍ മെയിന്റനന്‍സ് ഷെഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;

(ബി)മെയിന്റനന്‍സ് പ്രവൃത്തികള്‍ക്കായി സംസ്ഥാനത്ത് ഏതൊക്കെ മേഖലകളില്‍ എത്ര ദിവസങ്ങള്‍ ആണ് ലൈന്‍ ഓഫ് ചെയ്യുന്നതെന്ന് വെളിപ്പെടുത്താമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ മെയിന്റനന്‍സ് പ്രവൃത്തികള്‍ക്കായി ഏതൊക്കെ ഉപകരണങ്ങളും, സ്പെയര്‍ പാര്‍ട്ട്സുകളും പര്‍ച്ചേസ് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ഡി)ഇതിനായി എന്തു തുക ചെലവഴിച്ചെന്ന് വിശദമാക്കാമോ?

2257

കേരളത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധി

ശ്രീ. സി.എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി.യു. കുരുവിള

()കേരളത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുവാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുവാന്‍ സോളാര്‍ എനര്‍ജി വ്യാപകമായി ഉപയോഗിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

2258

വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, എസ്. ശര്‍മ്മ

,, റ്റി. വി. രാജേഷ്

പ്രൊഫ. സി. രവീന്ദ്രനാഥ്

()വേനല്‍ക്കാലത്ത് വൈദ്യുതി പ്രതിസന്ധി നേരിടുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദമാക്കാമോ ;

(ബി)ഇതിനായി കേന്ദ്രത്തില്‍നിന്നും കൂടുതല്‍ വൈദ്യുതി ലഭിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ ;

(സി)കേരളത്തിന് അനുവദിച്ച കേന്ദ്രവിഹിതത്തില്‍ കുറവുണ്ടായിട്ടുണ്ടോ ; വിശദമാക്കാമോ ?

2259

വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണങ്ങളും

ശ്രീ. എം.ചന്ദ്രന്‍

()നിലവിലുളള ലോഡ്ഷെഡ്ഡിംഗ് സമയം കൂട്ടുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എത്ര സമയമാണ്;

(ബി)വൈദ്യുതി പ്രതിസന്ധി പരിഹരിക്കുവാന്‍ എന്തെല്ലാം നിയന്ത്രണങ്ങളാണ് വരുത്തുവാന്‍ ഉദ്ദേശിക്കുന്നത്;

(സി)സബ് സ്റേഷനുകളുടെ റിപ്പയര്‍ എന്ന വ്യാജേന ആഴ്ചയില്‍ ഒരു ദിവസം പവര്‍ ഹോളിഡെ പ്രഖ്യാപിക്കുവാന്‍ പോകുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

2260

വൈദ്യുതി നിയന്ത്രണം

ശ്രീ. . കെ. ബാലന്‍

ശ്രീമതി. കെ. കെ. ലതിക

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

,, എസ്. രാജേന്ദ്രന്‍

()സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ചും അതിനിടയായ കാരണങ്ങളെ സംബന്ധിച്ചും വിശദമാക്കുമോ;

(ബി)നിലവിലുള്ള നിയന്ത്രണങ്ങള്‍ എന്നു പിന്‍വലിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കിയിട്ടുണ്ടോ;

(സി)നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടോ; ഇതിനായി തയ്യാറാക്കപ്പെട്ട പരിപാടി എന്താണ് ; വിശദമാക്കുമോ?

2261

വൈദ്യുതിയുപയോഗം കുറയ്ക്കുന്ന ഫൈവ് സ്റാര്‍ റേറ്റിങ്ങുള്ള ഉപകരണങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()വൈദ്യുതിയുപയോഗം കുറയ്ക്കുന്ന ഫൈവ് സ്റാര്‍ റേറ്റിങ്ങുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് വൈദ്യുതി ബോര്‍ഡ് എന്തെങ്കിലും കിഴിവു നല്‍കുന്നുണ്ടോയെന്നു വ്യക്തമാക്കുമോ;

(ബി)ഇത്തരമൊരു പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(സി)ഉണ്ടെങ്കില്‍, വിശദാംശങ്ങള്‍ നല്‍കുമോ?

2262

പൊതു പ്രഖ്യാപനമില്ലാതെ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം

ശ്രീ. കെ.അജിത്

()പൊതുവായി ഏര്‍പ്പെടുത്തിയ ലോഡ് ഷെഡ്ഡിംഗിനു പുറമെ പൊതു പ്രഖ്യാപനമില്ലാതെ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ടോ;

(ബി)പൊതുവായ പ്രഖ്യാപനത്തിലല്ലാതെ കഴിഞ്ഞ നാലു മാസത്തിനിടയില്‍ വൈക്കം 110 കെ.വി സബ്സ്റേഷനില്‍ ഏതൊക്കെ ദിവസങ്ങളില്‍ എത്ര സമയം വീതം വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് വെളിപ്പെടുത്താമോ;

(സി)സംസ്ഥാനത്ത് പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയി കൂടുതല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ?

2263

പരസ്യപ്രദര്‍ശന ബോര്‍ഡുകള്‍ക്ക് വൈദ്യുതി ഉപയോഗിക്കുന്നതിന് നിരോധനം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, വി. റ്റി. ബല്‍റാം

,, പാലോട് രവി

,, ലൂഡി ലൂയിസ്

()പരസ്യപ്രദര്‍ശന ബോര്‍ഡുകള്‍ക്ക് വൈദ്യുതി ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി)ഇത്തരത്തില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സര്‍ക്കിള്‍, സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ;

(സി)ഇത് ലംഘിക്കുന്നവരുടെ വൈദ്യുതി കണക്ഷന്‍ റദ്ദാക്കുന്ന കാര്യം ആലോചിക്കുമോ ; വിശദമാക്കുമോ ?

2264

ടൈം ഓഫ് ദ ഡേ (ടി..ഡി.) മീറ്റര്‍ സമ്പ്രദായം

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീമതി ഗീതാഗോപി

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, കെ. രാജു

()സംസ്ഥാനത്ത് എത്ര വൈദ്യുതി ഉപഭോക്താക്കളെ ടൈം ഓഫ് ദ ഡേ (ടി..ഡി.) മീറ്റര്‍ സമ്പ്രദായത്തിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കുമേ;

(ബി)ഈ മീറ്റര്‍ ഘടിപ്പിക്കുന്നതിന് വൈദ്യുത ഉപഭോക്താക്കളെ കണ്ടെത്തുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വെളിപ്പെടുത്തുമോ;

(സി)ഇത്തരം വൈദ്യുത ഉപഭോക്താക്കളില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കുന്ന രീതി എങ്ങനെയാണെന്ന് വിശദമാക്കുമോ;

(ഡി)ഇത്തരം ഉപഭോക്താക്കളെ കണ്ടെത്തി അധിക ചാര്‍ജ്ജ് ഈടാക്കുന്നതുമൂലം എത്ര അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2265

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിന്റെ ശതമാനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ചാര്‍ജ്ജിന്റെ എത്ര ശതമാനമാണെന്ന് അറിയിക്കുമോ ?

2266

വൈദ്യുതി ചാര്‍ജ്ജ് ഓണ്‍ലൈന്‍ വഴി അടയ്ക്കുന്നതിന് സംവിധാനം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, വി. റ്റി. ബല്‍റാം

,, പി. . മാധവന്‍

,, ആര്‍. സെല്‍വരാജ്

()സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് ഓണ്‍ലൈന്‍ വഴി അടയ്ക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഉപഭോക്താക്കള്‍ക്കാണ് ഈ സംവിധാനം നിലവിലുള്ളത് ;വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ സംവിധാനം ഏതെല്ലാം സ്ഥലങ്ങളിലാണ് ലഭ്യമാക്കിയിരിക്കുന്നത് ;വിശദമാക്കുമോ;

(ഡി)സംസ്ഥാനത്തൊട്ടാകെ എല്ലാ ഉപഭോക്താക്കള്‍ക്കും വൈദ്യുതി ചാര്‍ജ് ഓണ്‍ലൈനില്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ ?

2267

കേടായ വൈദ്യുതി മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി

ശ്രീ. പി.സി. വിഷ്ണുനാഥ്

'' വി.പി. സജീന്ദ്രന്‍

'' അന്‍വര്‍ സാദത്ത്

'' .റ്റി. ജോര്‍ജ്

()സംസ്ഥാനത്തെ കേടായ വൈദ്യുതി മീറ്ററുകള്‍ മാറ്റി സ്ഥാപിക്കുവാന്‍ എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളത്;

(ബി)കേടായ എത്ര മീറ്ററുകള്‍ വാങ്ങാന്‍ നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ;

(സി)കേടായ മീറ്ററുകള്‍ മാറ്റിസ്ഥാപിക്കാത്തതുമൂലം ബോര്‍ഡിനുണ്ടാകുന്ന വരുമാനനഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

2268

അടുക്കളമാലിന്യത്തില്‍ നിന്ന് പാചകവാതകവും വൈദ്യുതിയും ഉത്പാദിപ്പിക്കുവാന്‍ സാധിക്കുന്ന പോര്‍ട്ടബിള്‍ പ്ളാന്റുകള്‍

ശ്രീ. പി. തിലോത്തമന്‍

()അടുക്കളമാലിന്യത്തില്‍ നിന്ന് പാചകവാതകവും വൈദ്യുതിയും ചെറിയതോതിലെങ്കിലും ഉത്പാദിപ്പിക്കുവാന്‍ സാധിക്കുന്ന പോര്‍ട്ടബിള്‍ പ്ളാന്റുകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയും, കൂടുതലുണ്ടാക്കുന്ന വൈദ്യുതി സര്‍ക്കാരിനു നല്‍കുകയും ചെയ്യുന്ന സ്കീമുകള്‍ സര്‍ക്കാര്‍സഹായത്തോടെ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍, വ്യക്തമാക്കുമോ;

(സി)സോളാര്‍ പാനലുകള്‍ വീടുകളില്‍ സ്ഥാപിച്ച് വീട്ടാവശ്യങ്ങള്‍ക്കു വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്ന വിശ്വസനീയവും, ദീര്‍ഘകാലസേവനം ഉറപ്പുനല്‍കുന്നതുമായ ഏജന്‍സികള്‍ ഏതെന്നും, അവയുടെ വിശദവിവരങ്ങളും നല്‍കാമോ?

2269

അനെര്‍ട്ട് വഴി നടപ്പിലാക്കുന്ന പദ്ധതികള്‍

ശ്രീ. റ്റി. വി. രാജേഷ്

സംസ്ഥാനത്ത് ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിന് അനെര്‍ട്ട് വഴി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്; വിശദാംശം നല്‍കാമോ?

2270

ബചത് ലാമ്പ് യോജന പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

()ബചത് ലാമ്പ് യോജന പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ എത്ര സി.എഫ്. ലാമ്പുകള്‍ വാങ്ങിയെന്നും എത്ര രൂപ ഇതിന് ചെലവായി എന്നും അറിയിക്കാമോ;

(ബി)ഇതില്‍ എത്രയെണ്ണം വിതരണം ചെയ്തു എന്നും എത്രയെണ്ണം ബാക്കിയുണ്ടെന്നും അറിയിക്കാമോ;

(സി)സി.എഫ്. ലാമ്പുകള്‍ നല്‍കുമ്പോള്‍ 'ബോര്‍ഡിന്' പകരം കിട്ടിയ ബള്‍ബുകള്‍ എത്രയെന്നും ഇവ എന്തുചെയ്തു എന്നും അറിയിക്കാമോ;

(ഡി)പ്രസ്തുത വകയില്‍ ഉണ്ടായ ലാഭനഷ്ടങ്ങള്‍ വ്യക്തമാക്കാമോ;

()ഈ പദ്ധതി പ്രകാരം നാളിതുവരെ എത്ര ഊര്‍ജ്ജം ലാഭിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?

<back

  next page>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.