UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1951

ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം

ശ്രീ. പാലോട് രവി

,, പി.. മാധവന്‍

,, ഹൈബി ഈഡന്‍

,, .സി. ബാലകൃഷ്ണന്‍

()പി.എസ്.സി.യില്‍ ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയതു പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്തെല്ലാം പ്രയോജനങ്ങളാണ് ലഭിക്കുന്നത്; വ്യക്തമാക്കാമോ;

(ബി)എല്ലാ വിജ്ഞാപനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുമോ;

(സി)പുതിയ സംവിധാനത്തെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികളുടെ ഇടയില്‍ വേണ്ടത്ര അവബോധം നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

1952

പി.എസ്.സിയിലെ ആകെ നിയമനങ്ങള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പി.എസ്.സി വഴി എത്ര നിയമനങ്ങള്‍ നടത്തിയെന്ന് വ്യക്തമാക്കാമോ?

1953

പി.എസ്.സി. നിയമന ശുപാര്‍ശ

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()പി.എസ്.സി.-ക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നിലവിലുളള പട്ടികയില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമനത്തിന് ശുപാര്‍ശ ചെയ്യുവാന്‍ എത്ര ദിവസം വേണ്ടിവരുന്നു; വ്യക്തമാക്കുമോ;

(ബി)പി.എസ്.സി. അംഗങ്ങളുടെ അംഗീകാരം വൈകുന്നതിലൂടെ നിയമനത്തിന് ശുപാര്‍ശ ചെയ്യേണ്ട ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക നല്‍കുന്നതിന് കാലതാമസം വരുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത കാലതാമസം പരിഹരിക്കുന്നകാര്യം പരിഗണിക്കുമോ?

1954

അപ്രഖ്യാപിത നിയമന നിരോധനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനം നിലവിലുണ്ടോ എന്ന് വിശദമാക്കുമോ;

(ബി)പരമാവധി നിയമനം 2013 ഏപ്രില്‍ 1 ന് ശേഷം നല്‍കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നീക്കമുണ്ടോ;

(സി)ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ തന്നെ പി.എസ്.സി യില്‍ നിന്ന് അഡ്വൈസ് ചെയ്യുന്നതിനും വകുപ്പുകളില്‍നിന്ന് നിയമന നിര്‍ദ്ദേശം അയയ്ക്കുന്നതിനും കാലതാമസം നേരിടുന്നത് അങ്ങ് ശ്രദ്ധിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ നിലവിലുള്ള എല്ലാ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിനും അവയില്‍ 2013 മാര്‍ച്ച് 31 നകം നിയമനം നടത്തുന്നതിനും നടപടി സ്വീകരിക്കുമോ?

1955

പി.എസ്.സി. നിയമനങ്ങളുടെ കാലതാമസം


ശ്രീ. എം.പി. വിന്‍സെന്റ്

()പി.എസ്.സി. നിയമനങ്ങളുടെ കാലതാമസം ഒഴിവാക്കുവാന്‍ ഓണ്‍ലൈന്‍ പരീക്ഷാസമ്പ്രദായം നടപ്പിലാക്കുമോ;

(ബി)പി.എസ്.സി. നിയമനങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുമോ; വ്യക്തമാക്കാമോ?

1956

കാസര്‍ഗോഡ് ജില്ലയിലെ പി.എസ്.സി നിയമനങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍കോട് ജില്ലയില്‍ ജില്ലാതലത്തിലുള്ള നിയമനത്തിനു എത്ര പി.എസ്.സി. റാങ്ക് ലിസ്റുകളാണ് നിലവിലുള്ളത് എന്ന് അറിയിക്കാമോ;

(ബി)പ്രസ്തുത റാങ്ക് ലിസ്റുകളില്‍ നിന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര നിയമനം നടത്തിയെന്ന് റാങ്ക്ലിസ്റ് തിരിച്ച് വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

1957

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ നിയമനങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിവിധ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ എന്നിവിടങ്ങളില്‍ കരാറടിസ്ഥാനത്തിലും താല്‍ ക്കാലികാടിസ്ഥാനത്തിലും എത്രപേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ പി.എസ്. സിയോ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചോ മുഖേന സംവരണ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടല്ലാത്ത ഇത്തരം നിയമനങ്ങള്‍ നിയന്ത്രിക്കുവാനോ തടയുവാനോ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(സി)സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ പട്ടികജാതി വര്‍ഗ്ഗ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുള്ള അവസരങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള ഇത്തരം നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കുവാനും അങ്ങനെ നിയമിക്കപ്പെട്ടവരെ ഒഴിവാക്കി പകരം അര്‍ഹരായവരെ ചട്ട പ്രകാരം നിയമിക്കുവാനും നടപടികള്‍ സ്വീകരിക്കുമോ ?

1958

സര്‍ക്കാര്‍ സര്‍വ്വീസില്‍ എസ്.സി/എസ് റ്റി വിഭാഗങ്ങളുടെ പ്രാതിനിധ്യ കുറവ്

ശ്രീ. . കെ. ബാലന്‍

()ഈ സര്‍ക്കാര്‍ വന്നതിനുശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ എസ്.സി/എസ്.ടി വിഭാഗങ്ങളുടെ പ്രാതിനിധ്യ കുറവ് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വകുപ്പുകളിലായി എത്ര തസ്തികകള്‍ കുറവ് ഉണ്ടെന്ന് കാറ്റഗറി തിരിച്ചു (ഗസറ്റഡ്, നോണ്‍ ഗസറ്റഡ്, ലാസ്റ് ഗ്രേഡ്) വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തസ്തികകള്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റിനായി എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് റിസര്‍വ്വ് ചെയ്തു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ഗസറ്റഡ് നോണ്‍ ഗസറ്റഡ് ലാസ്ഗ്രേഡ് വിഭാഗങ്ങളിലായി എത്ര തസ്തികകളാണ് റിസര്‍വ്വ് ചെയ്തിട്ടുളളത്;

(സി)പ്രസ്തുത തസ്തികകളില്‍ എത്രയെണ്ണം പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കാറ്റഗറി തിരിച്ച് വ്യക്തമാക്കുമോ;

(ഡി)ഈ തസ്തികകളില്‍ ഏതിനെങ്കിലും സ്പെഷ്യല്‍ റൂള്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നിയമനം നടത്താന്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

1959

കോളേജ്, സ്കൂള്‍ അധ്യാപകരുടെ നിയമനത്തിനുള്ള പ്രായപരിധി

ശ്രീ. റ്റി.വി.രാജേഷ്

()കോളേജ്, സ്കൂള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള അധ്യാപകനിയമനത്തിന് പി.എസ്.സി.ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി എത്രയാണ്;

(ബി)പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ഇത് എല്ലാ നിയമനങ്ങള്‍ക്കും ബാധകമാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

1960

പത്തനംതിട്ട ജില്ലയില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ് നിയമനം

ശ്രീമതി പി. അയിഷാപോറ്റി

()പത്തനംതിട്ട ജില്ലയില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ് തസ്തികയില്‍ വിവിധ വകുപ്പുകളിലായി എത്ര ഒഴിവുകള്‍ നിലവിലുണ്ട്;

(ബി)പ്രസ്തുത ഒഴിവുകളുടെ എണ്ണം വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ;

(സി)പ്രസ്തുത തസ്തികയില്‍ നിലവിലുള്ള ഒഴിവുകള്‍ എല്ലാം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1961

പി.എസ്.സി ലിസ്റുകളുടെ കാലാവധി നീട്ടുന്നതിനുളള നടപടി

ശ്രീ. എന്‍..നെല്ലിക്കുന്ന്

()വിരമിക്കല്‍ പ്രായം 56 ആയി ഉയര്‍ത്തിയതിനെത്തുടര്‍ന്നു പി.എസ്.സി ലിസ്റുകളുടെ കാലാവധി നീട്ടിയിട്ടുണ്ടോ;

(ബി)കാസര്‍കോട് ജില്ലയില്‍ 2012 ഡിസംബര്‍ രണ്ടിനു കാലാവധി തീരേണ്ട എച്ച്.എസ്.എ ഇംഗ്ളീഷ് റാങ്ക് ലിസ്റ് കാലാവധി നീട്ടിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ നീട്ടിയ കാലാവധി;

(സി)പി.എസ്.സി ലിസ്റുകളുടെ കാലാവധി ഒരു വര്‍ഷം നീട്ടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടോ?

1962

പി.എസ്.സി. റാങ്ക് ലിസ്റുകളുടെ കാലാവധി നീട്ടല്‍

ശ്രീ. റ്റി. വി. രാജേഷ്

പി.എസ്.സി. റാങ്ക് ലിസ്റുകളുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ പി.എസ്.സി എന്തൊക്കെ തുടര്‍നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ?

1963

സീമാന്‍ തസ്തികയിലെ റാങ്ക് ലിസ്റ്

ശ്രീ. ജി. സുധാകരന്‍

()കൊല്ലം ജില്ലയില്‍ തുറമുഖ വകുപ്പില്‍ സീമാന്‍ തസ്തികയിലേക്കുള്ള പി.എസ്.സി. റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പ്രസ്തുത റാങ്ക് ലിസ്റില്‍ നിന്നും എത്ര പേര്‍ക്ക് ഇതുവരെ നിയമനം നല്‍കിയെന്ന് അറിയിക്കുമോ;

(ഡി)റാങ്ക് ലിസ്റിന്റെ കാലാവധി വ്യക്തമാക്കുമോ?

1964

ബിവറേജസ് കോര്‍പ്പറേഷനില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍-കം- ഓപ്പറേറ്റര്‍ റാങ്ക് ലിസ്റ്

ശ്രീ. വി.പി. സജീന്ദ്രന്‍

()കേരള സ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രമര്‍ - കം - ഓപ്പറേറ്റര്‍ തസ്തികളിലേക്കുള്ള റാങ്ക് ലിസ്റ് നിലവില്‍ വന്നിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത റാങ്ക് ലിസ്റിന്റെ കാലാവധി എന്നുവരെയാണ്; ഇതുവരെ പ്രസ്തുത തസ്തികയിലേക്ക് വിവിധ ഘട്ടങ്ങളിലായി എത്ര വേക്കന്‍സികള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ടുകള്‍ ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;

(സി)ഘട്ടം ഘട്ടം ആയി റിപ്പോര്‍ട്ട് ചെയ്ത വേക്കന്‍സികള്‍ക്കായി പി.എസ്.സി വീണ്ടും അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്താനുദ്ദേശിക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)പ്രസ്തുത തസ്തികയിലേക്ക് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള എല്ലാ വേക്കന്‍സികളിലും നിലവിലുള്ള റാങ്ക് ലിസ്റില്‍ നിന്നും നിയമനം നടത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

1965

ഹെഡ്ക്വാര്‍ട്ടേഴ്സ് നിയമനത്തിലെ സീനിയോറിറ്റി

ശ്രീ.പി.സി. വിഷ്ണുനാഥ്

()ഹെഡ്ക്വാര്‍ട്ടേഴ്സ് വേക്കന്‍സിയില്‍ മറ്റു ജില്ലകളില്‍ നിന്ന് തലസ്ഥാനത്ത് നിയമനം ലഭിക്കുകയും ജോലിയില്‍ തുടരവെ സ്വന്തം ജില്ലയില്‍ ഓഫീസുകള്‍ ഇല്ലാത്ത കാരണത്താല്‍ മറ്റു വകുപ്പുകളിലേയ്ക്ക് അന്തര്‍ വകുപ്പ് മാറ്റം ലഭിക്കുമ്പോള്‍ ആദ്യ നിയമനം മുതലുള്ള സീനിയോറിറ്റി നല്‍കണമെന്ന നിര്‍ദ്ദേശം പി.എസ്.സി അംഗീകരിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ; അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ഇതുമായി ബന്ധപ്പെട്ട പൊതുഭരണ വകുപ്പില്‍ ഉപദേശം സി3/7493/2012/പി&.ആര്‍.ഡി ഫയലില്‍ എന്തെങ്കിലും തീരുമാനം ആയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

1966

നിയമന ഏജന്‍സികള്‍ മുഖേനയല്ലാതെ നടന്ന നിയമനങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

()പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍, എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ തുടങ്ങിയ നിയമന ഏജന്‍സികള്‍ മുഖേനയല്ലാതെ വിവിധ ഓഫീസുകളിലെ തസ്തികകളിലേയ്ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിയമിക്കപ്പെട്ടവര്‍ ഏത്രയെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തസ്തികകള്‍ ഏതെല്ലാം; വിശദാംശം നല്‍കാമോ; അതിനു സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കുമോ;

(സി)ഇത്തരം ജീവനക്കാരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(ഡി)പ്രസ്തുത ജീവനക്കാര്‍ക്ക് പ്രതിമാസം ശമ്പളം മറ്റ് അലവന്‍സുകള്‍ എന്നീയിനത്തില്‍ നല്‍കിവരുന്ന തുക എത്രയാണെന്ന് വ്യക്തമാക്കുമോ?

1967

തസ്തികമാറ്റം വഴിയുള്ള ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ് നിയമനം

ശ്രീമതി.പി. അയിഷാ പോറ്റി

()നിലവിലെ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ് തസ്തികയുടെ (നേരിട്ടുളള നിയമനവും തസ്തികമാറ്റം വഴിയുളള നിയമനവും) വിജ്ഞാപനത്തിന്റെ വിശദാംശം ലഭ്യമാക്കുമോ;

(ബി)പ്രസ്തുത തസ്തികയില്‍ നിലവില്‍ തസ്തികമാറ്റം വഴിയുളള നിയമനത്തിന്റെ എണ്ണം വിജ്ഞാപനസമയത്ത് എത്ര ശതമാനം ആയിരുന്നു;

(സി)പ്രസ്തുത തസ്തികയില്‍ 2010 ലെ ശമ്പളപരിഷ്ക്കരണ പ്രകാരം തസ്തികമാറ്റം വഴിയുളള നിയമനത്തിന്റെ എണ്ണം എത്ര ശതമാനമാണ്;

(ഡി)പ്രസ്തുത തസ്തികയില്‍ ഒന്നാം ഘട്ടമെന്ന നിലയില്‍ 140 പേരെ നിയമിച്ചപ്പോള്‍ തസ്തികമാറ്റം വഴി എത്ര പേരെ നിയമിച്ചു എന്ന് വ്യക്തമാക്കുമോ?

1968

ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ലാബ് അസിസ്റന്റുമാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()വിവിധ വകുപ്പുകളില്‍ എത്ര താല്ക്കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നു എന്നുള്ള വിവരം തസ്തിക തിരിച്ച് ലഭ്യമാക്കുമോ ;

(ബി)തസ്തികകള്‍ വെട്ടിക്കുറക്കുന്നതിന് എക്സ്പെന്റിച്ചര്‍ കമ്മിറ്റിയുടെ ശുപാര്‍ശ നിലവിലുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ലാബ് അസിസ്റന്റുമാരുടെ ആയിരത്തോളം ഒഴിവുകള്‍ ഉണ്ടായിട്ടും പ്രസ്തുത തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ് പ്രസിദ്ധീകരിക്കുന്നതില്‍ പി.എസ്.സി. കാലതാമസം വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ ;

(ഡി)വിവിധ വകുപ്പുകളില്‍ എന്‍ട്രി കേഡര്‍ തസ്തികകളില്‍ മൂവായിരത്തോളം ഒഴിവുകള്‍ ഉണ്ടായിട്ടും 1000 ഒഴിവുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ?

1969

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വിവരം നല്‍കല്‍

ശ്രീ. പി.കെ.ഗുരുദാസന്‍

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവരം നല്‍കുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുവാനോ, സംരക്ഷിക്കുവാനോ ഉദ്ദേശിക്കുന്നുണ്ടോ?

1970

ലഹരിമരുന്ന് കേസ്സുകള്‍ക്കായി പ്രത്യേക കോടതി

ശ്രീമതി കെ. എസ്. സലീഖ

()ലഹരി മരുന്ന് കേസ്സുകള്‍ക്കായി പ്രത്യേക കോടതി എല്ലാ സംസ്ഥാനങ്ങളും സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)ലഹരി മരുന്ന് കേസ്സുകള്‍ സംസ്ഥാനത്ത് ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്ത് ലഹരി മരുന്ന് കേസ്സുകള്‍ തീര്‍പ്പാക്കുന്നതില്‍ സംസ്ഥാനത്തെ വിവിധ കോടതികളില്‍ വലിയ കാലതാമസം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി)ഇത്തരം കേസ്സുകളില്‍ കുറ്റപത്രവും മറ്റ് രേഖകളും ഇലക്ട്രോണിക് രൂപത്തില്‍ ഫയല്‍ ചെയ്യാന്‍ അനുവദിക്കണമെന്ന ബഹു. സുപ്രീംകേടതിയുടെ വളരെ പ്രധാനപ്പെട്ട നിരീക്ഷണം നടപ്പില്‍ വരുത്തി ഇത്തരം കേസ്സുകള്‍ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് അതിവേഗ കോടതികള്‍ സ്ഥാപിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1971

വിമുക്തഭടന്‍മാരുടേയും സൈനികരുടേയും പ്രശ്നപരിഹാര നടപടികള്‍

ശ്രീ. ഷാഫി പറമ്പില്‍

,, എം. എ വാഹീദ്

,, അന്‍വര്‍ സാദത്ത്

,, .സി. ബാലകൃഷ്ണന്‍

()വിമുക്തഭടന്‍മാരുടേയും സൈനികരുടേയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതുവരെ ലഭിച്ച പരാതികളില്‍ എന്ത് നടപടികള്‍ സ്വീകരിച്ചു; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)വിമുക്തഭടന്‍മാരുടെയും സൈനികരുടെയും പുനരധിവാസത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണുദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

()ഇവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

1972

ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായധനത്തിന്റെ വിതരണം

ശ്രീ. ജി. എസ്. ജയലാല്‍

()മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും തുക അനുവദിക്കുകയും കൈപ്പറ്റുന്നതിനുമുമ്പ് അപേക്ഷകര്‍ മരണപ്പെടുന്ന കേസ്സുകളില്‍ അപേക്ഷകരുടെ കുടുംബങ്ങള്‍ക്ക് പ്രസ്തുതതുക ലഭിക്കാതെ പോകുന്ന സാഹചര്യം നിലനില്‍ക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)2,000/- രൂപ മുതല്‍ 10,000/- രൂപ വരെയുള്ള തുക കൈപ്പറ്റുന്നതിലേയ്ക്ക് അവകാശസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ;

(സി)നിലവില്‍ ഇത്തരത്തിലുള്ള തുക വിതരണം ചെയ്യുന്നതിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്;

(ഡി)നാമമാത്രമായ തുകകള്‍ വില്ലേജ് ഓഫീസ് ഉള്‍പ്പെടെയുള്ള മറ്റു പ്രാദേശിക ഓഫീസുകളില്‍ നിന്നും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുവാന്‍ നിര്‍ദ്ദേശം നല്‍കുമോ?

1973

തവന്നൂര്‍ മണ്ഡലത്തിലുള്ളവര്‍ക്ക് അനുവദിച്ച ചികില്‍സാ ധനസഹായം

ഡോ. കെ. ടി. ജലീല്‍

()മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് തവനൂര്‍ മണ്ഡലത്തിലേക്ക് എം.എല്‍.എ മുഖേന എത്ര പേര്‍ക്ക് ചികിത്സാ ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ആകെ എത്ര തുകയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്;

(സി)ഇതില്‍ എത്രപേര്‍ക്ക് ഇതിനകം ധനസഹായം വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്;

(ഡി)ഇനി എത്ര പേര്‍ക്കാണ് ധനസഹായം വിതരണം ചെയ്യാനുള്ളതെന്ന് വ്യക്തമാക്കുമോ?

1974

എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്തെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ആകെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര ദുരന്തബാധിതര്‍ക്കാണ് ധനസഹായം നല്‍കിയതെന്ന് വ്യക്തമാക്കുമോ;

(സി)ഒരു സഹായവും ലഭിച്ചിട്ടില്ലാത്ത ദുരന്തബാധിതരെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

1975

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

ശ്രീ. പി. തിലോത്തമന്‍

()സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ എത്ര ജീവനക്കാര്‍ ജോലിചെയ്യുന്നു ; വ്യക്തമാക്കുമോ ;

(ബി)അതോറിറ്റിയിലെ പ്രസ്തുത ജീവനക്കാരുടെ തസ്തികകള്‍ എപ്രകാരമെന്ന് വ്യക്തമാക്കുമോ;

(സി)ദുരന്തനിവാരണ അതോറിറ്റിയിലെ ജീവനക്കാരെ നിയമിക്കുന്നതിനുള്ള യോഗ്യതകളും മാനദണ്ഡങ്ങളും എന്തെല്ലാമാണ്;

(ഡി)പ്രസ്തുത മാനദണ്ഡം കര്‍ശനമായി പാലിക്കപ്പെട്ടുതന്നെയാണോ നിയമനങ്ങള്‍ നടക്കുന്നതെന്ന് വ്യക്തമാക്കുമോ;

()നിശ്ചിത യോഗ്യതയില്‍ ഇളവുവരുത്തിയും മാനദണ്ഡങ്ങള്‍ മറികടന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ നിയമനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

1976

കുടിവെള്ളം, കൃഷി എന്നീ മേഖലകളില്‍ സ്വീകരിച്ചിട്ടുള്ള ദുരിതനിവാരണ നടപടികള്‍

ശ്രീ. കെ. രാജു

()കഠിനമായ വരള്‍ച്ച നേരിടുന്ന സംസ്ഥാനത്ത് കുടിവെള്ളം, കൃഷി എന്നീ മേഖലകളില്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള ദുരിതനിവാരണ നടപടികള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)വരള്‍ച്ചയും, അനുബന്ധമായ കെടുതികളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിന് എന്തൊക്കെ പ്രതിരോധ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;

(സി)വരള്‍ച്ചാദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ജില്ലകള്‍ക്കും അനുവദിക്കപ്പെട്ടിട്ടുള്ള തുക എത്ര വീതമാണെന്നു വ്യക്തമാക്കുമോ?

1977

മരണപ്പെട്ട ജയാനന്ദന്റെ കുടുംബത്തിന് ദുരിതാശ്വാസ സഹായം

ശ്രീ.കെ. ദാസന്‍

()കൊയിലാണ്ടിയില്‍ മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട ജയാനന്ദന്റെ ഭാര്യ മുക്രവളപ്പില്‍ നിഷ, ദുരിതാശ്വാസ സഹായത്തിനായി നിവേദനം നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിവേദനം എന്ന് ലഭിച്ചു എന്നും അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കാമോ;

(ബി)മരണപ്പെട്ട ജയാനന്ദന്റെ കുടുംബത്തിന് എപ്പോള്‍ ദുരിതാശ്വാസ സഹായം ലഭ്യമാക്കും എന്ന് വ്യക്തമാക്കാമോ?

1978

ആശ്രിതനിയമനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സര്‍വ്വീസിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്ന പദ്ധതിപ്രകാരം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര നിയമനങ്ങള്‍ നല്‍കിയെന്ന് വ്യക്തമാക്കാമോ;

(ബി)ആശ്രിതനിയമനപദ്ധതിപ്രകാരം ജോലിക്ക് അവസരം കാത്ത് നില്‍ക്കുന്ന മുഴുവന്‍ പേര്‍ക്കും ജോലി നല്‍കുമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എത്രപേര്‍ക്ക് നിയമനം നല്‍കിയെന്ന് അറിയിക്കുമോ;

(സി)പ്രസ്തുത പദ്ധതിപ്രകാരം എത്ര പേര്‍ നിയമനം കാത്ത് നില്‍ക്കുന്നുണ്ടെന്ന് വിശദമാക്കാമോ?

1979

അക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് ധനസഹായം

ശ്രീ.കെ.കെ. ജയചന്ദ്രന്‍

സംസ്ഥാനത്ത് അക്രമങ്ങളിലും മറ്റും കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കാറുണ്ടോ; ഇല്ലെങ്കില്‍ ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?

1980

സ്വാതന്ത്യ്രസമരസേനാനി പരേതനായ മൊയ്തീന്റെ ഭാര്യയ്ക്ക് കുടുംബ പെന്‍ഷന്‍

ശ്രീ. ബി. ഡി. ദേവസ്സി

()സ്വാതന്ത്യ്ര സമരസേനാനി ചാലക്കുടി, കാഞ്ഞിരപ്പറമ്പില്‍ പരേതനായ മൊയ്തീന്റെ ഭാര്യ ശ്രീമതി ഐഷുമ്മയ്ക്ക് കേന്ദ്ര സ്വാതന്ത്യ്ര സമര സേനാനികളുടെ കുടുംബത്തിനുള്ള പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷ പരിഗണനയിലുണ്ടോ;

(ബി)ബഹു. ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം എന്‍..സി.റ്റി. സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്ത് പെന്‍ഷന്‍ ലഭ്യമാക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?

1981

അന്തര്‍സംസ്ഥാന നദീജലകരാറുകള്‍പ്രകാരം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ജലം ലഭ്യമാക്കാനുള്ള നടപടി

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

()കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തിലെ ഏറ്റവും കടുത്ത വരള്‍ച്ചയെ സംസ്ഥാനം അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ അത് നേരിടുവാന്‍ സ്വീകരിച്ചുള്ള നടപടികള്‍ വിശദമാക്കുമോ ;

(ബി)അന്തര്‍സംസ്ഥാന നദീജല കരാറുകള്‍പ്രകാരം കേരളത്തിന് ലഭിക്കേണ്ട മുഴുവന്‍ ജലവും സംസ്ഥാനത്തിന് ലഭ്യമാക്കുന്നതിന് എന്തെല്ലാം പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

1982

പറമ്പിക്കുളം - ആളിയാര്‍ കരാര്‍ ലംഘനം

ശ്രീ. കെ. വി. വിജയദാസ്

()പറമ്പിക്കുളം - ആളിയാര്‍ കരാര്‍ പ്രകാരം തമിഴ്നാട് കേരളത്തിന് ജലം നല്‍കാത്തതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിന്റെ സുപ്രധാന തീരുമാനങ്ങളുടെ വിശദാംശം നല്‍കുമോ;

(ബി)ഇക്കാര്യത്തില്‍ സമയബന്ധിതമായി സ്വീകരിയ്ക്കുന്ന നടപടികളുടെ വിശദാംശം നല്‍കുമോ?

1983

പറമ്പിക്കുളം-ആളിയാര്‍ കരാര്‍

ശ്രീ. . കെ. ബാലന്‍

,, വി. ചെന്താമരാക്ഷന്‍

,, കെ. രാധാകൃഷ്ണന്‍

,, എം. ഹംസ

()പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരം ലഭ്യമാകേണ്ട ജലം 2012 നവംബര്‍ മുതലുള്ള മാസങ്ങളില്‍ കൃത്യമായി ലഭിച്ചിട്ടുണ്ടോ; കരാറിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)കരാര്‍ പ്രകാരമുള്ള ജലം ലഭ്യമാകാത്തതിനാല്‍ പാലക്കാട് ജില്ലയില്‍ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്തു കൃഷി നശിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കൃഷി സംരക്ഷിക്കാന്‍ എന്തു നടപടികളാണ് സ്വീകരിച്ചത്;

(സി)കരാര്‍ പ്രകാരമുള്ള ജലം ലഭ്യമാക്കാനായി തമിഴ്നാടുമായി ബന്ധപ്പെട്ടിരുന്നുവോ; മറുപടി എന്തായിരുന്നുവെന്ന് അറിയിക്കുമോ; ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നുവോ; നിലപാട് എന്തായിരുന്നു; വിശദമാക്കുമോ?

1984

പി..പി കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട ജലം

ശ്രീ. വി. ചെന്താമരാക്ഷന്‍

()പി..പി. കരാര്‍പ്രകാരം മണക്കടവ് വഴി കേരളത്തിനര്‍ഹതപ്പെട്ട 7.25 ടി.എം.സി. ജലം നേടിയെടുക്കുവാന്‍ കഴിയാതിരുന്നതുമൂലമാണ് പാലക്കാട് ജില്ലയുടെ പലഭാഗത്തും കടുത്ത വരള്‍ച്ച നേരിടേണ്ടിവന്നതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കര്‍ഷകര്‍ കടുത്ത കാര്‍ഷിക നഷ്ടം നേരിടുന്നതിനാല്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ ?

1985

അന്തര്‍ സംസ്ഥാന ജലകരാറുകള്‍

ശ്രീമതി. കെ.എസ്. സലീഖ

()കാവേരീജലകരാര്‍ പ്രകാരം ഓരോവര്‍ഷവും സംസ്ഥാനത്ത് ലഭിക്കേണ്ട ജലം എത്ര;

(ബി)ലഭ്യമല്ലാത്ത ജലം ലഭ്യമാക്കുന്നതിനായി എന്ത് നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു;

(സി)കാവേരി ട്രിബ്യൂണല്‍ പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട ജലം മറ്റേതെങ്കിലും സംസ്ഥാനം ഉപയോഗിക്കുന്നുണ്ടോ;

(ഡി)എങ്കില്‍ ഇവ തടയാനും സംസ്ഥാനത്തിനുള്ള ജലം നേടിയെടുക്കാനും എന്തൊക്കെ അടിയന്തിരനടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

()പാമ്പാര്‍, ഭവാനി, കബനി എന്നീ നദികളില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട ജലം എത്ര വര്‍ഷമായി ലഭിക്കുന്നില്ല;

(എഫ്)പ്രസ്തുത നഷ്ടം മറ്റെന്തെങ്കിലും മാര്‍ഗ്ഗം വഴി നേടിയെടുക്കുന്നതിനായി ഒരു പഠനം നടത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ജി)പറമ്പിക്കുളം - ആളിയാര്‍ പദ്ധതി പ്രകാരം ജലം ലഭിച്ചാല്‍ വേനല്‍ ചൂടില്‍ നിന്നും പാലക്കാടന്‍ മേഖലയെ സംരക്ഷിക്കാന്‍ കഴിയും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എച്ച്)എങ്കില്‍ പ്രസ്തുത ജലം ലഭ്യമാക്കാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

1986

കാവേരി നദീജലതര്‍ക്ക ട്രൈബ്യൂണല്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()കാവേരി നദീജലതര്‍ക്ക ട്രൈബ്യൂണല്‍ അന്തിമവിധി പ്രകാരം, കേരളത്തില്‍ കാവേരി, ഭവാനി, പാമ്പാര്‍ എന്നീ സബ്ബേസിനുകളില്‍ നിന്നും എത്ര ടി.എം.സി. ജലം വീതമാണ് ലഭിക്കേണ്ടത്;

(ബി)അനുവദിക്കപ്പെട്ട ജലം മുഴുവന്‍ ലഭിക്കുന്നുണ്ടോ;

(സി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ?

1987

സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്ത് ചീട്ടുകളിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി

()സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ചീട്ടുകളിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കുന്ന അച്ചടക്ക നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;

(ബി)കോഴിക്കോട് വെസ്റ് ഹില്‍ എന്‍.സി.സി. സെന്ററില്‍ ജോലി സമയത്ത് ഉദ്യോഗസ്ഥര്‍ ചീട്ടുകളിച്ചതായി ഫോട്ടോ സഹിതം പത്രത്തില്‍ വാര്‍ത്ത വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.