UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1701

പൊക്കം കുറഞ്ഞ തെങ്ങിനങ്ങള്‍

ശ്രീ. എം.പി. വിന്‍സെന്റ്

() കേരളത്തില്‍ നിലവില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള പൊക്കം കുറഞ്ഞ തെങ്ങിനങ്ങള്‍ ഏതെല്ലാം;

(ബി) തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം കണക്കിലെടുത്ത് ഇത്തരം തെങ്ങുകളുടെ കൃഷി വ്യാപിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ

1702

ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്പ്മെന്റ് പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങള്‍

ശ്രീ. കെ. രാജു

() സംസ്ഥാനത്ത് ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്പ്മെന്റ് പദ്ധതിപ്രകാരം ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി നടീല്‍ വസ്തുക്കള്‍, മറ്റ് ഉല്‍പ്പാദന ഉപാധികള്‍ ഇവ വാങ്ങുന്നതിന് നിലവില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളും, മാര്‍ഗ്ഗരേഖകളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ; ആയതിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ ;

(ബി) സ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിപ്രകാരമുള്ള വാഴകൃഷി വികസനത്തിന് വിതരണം നടത്തുന്നതിലേക്കായി എത്ര വാഴ തൈകള്‍ വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ; ഇത് കര്‍ഷകന്‍ നേരിട്ടാണോ വാങ്ങിയിട്ടുള്ളത് ;

(സി)കോര്‍പ്പറേഷന്‍ നേരിട്ട് തൈകള്‍ വാങ്ങിയിട്ടുള്ളത് സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് അനുസൃതമായും സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് കൂടിയാണോയെന്നും വ്യക്തമാക്കുമോ ; ഇത്തരത്തില്‍ നേരിട്ട് തൈകള്‍ വാങ്ങി സംഭരിച്ച് വിതരണം നടത്തുന്നത്മാനദണ്ഡങ്ങള്‍ പാലിച്ചാണോയെന്ന് വ്യക്തമാക്കുമോ ?

1703

നെന്മാറ മണ്ഡലത്തിലെ പച്ചക്കറി ഉല്‍പാദനം

ശ്രീ. വി. ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തില്‍ എത്ര ടണ്‍ പച്ചക്കറിയാണ് ഈ സീസണില്‍ കര്‍ഷകര്‍ ഉദ്പ്പാദിപ്പിച്ചത്;

(ബി)ഇതില്‍ എത്ര ടണ്‍ പച്ചക്കറിയാണ് വി.എഫ്.പി.സി.കെ. മുഖാന്തിരം സംഭരിച്ചത്; പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)പച്ചക്കറി സമയത്തിന് സംഭരിക്കാത്തത് കൊണ്ട് നശിച്ചുപോയവയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;

(ഡി) ഉത്പ്പാദിപ്പിക്കുന്ന പച്ചക്കറി വിപണിയിലെത്തിക്കുന്നതിന് വാഹന വാടക വി.എഫ്.പി.സി.കെ മുഖാന്തിരം നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമോ?

1704

ചെറുകിട റബ്ബര്‍ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, രാജു എബ്രഹാം

,, എസ്. രാജേന്ദ്രന്‍

,, സാജു പോള്‍

() റബ്ബറിനുണ്ടായ വിലയിടിവ് മൂലം ചെറുകിട റബ്ബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ വിഷയവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ ആശയ വിനിമയം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ ;

(സി) നാണ്യവിളയായ റബ്ബറിന്റെ വിലയിടിവ് തുടരുന്ന പക്ഷം കമ്മോഡിറ്റി സേഫ്ടി നെറ്റ് പദ്ധതിയില്‍ റബ്ബറിനെ കൂടി ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

1705

അഗ്രിസൂപ്പര്‍ മാര്‍ക്കറ്റുകള്‍

ശ്രീ. കോലിയക്കോട്. എന്‍. കൃഷ്ണന്‍ നായര്‍

() സംസ്ഥാനത്ത് മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് സ്ഥാപിക്കപ്പെട്ട ആനയറ, മരട്, വേങ്ങേരി മൊത്തവ്യാപാര വിപണികള്‍ അഗ്രിസൂപ്പര്‍മാര്‍ക്കറ്റുകളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തന്നാണ്ടിലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നുവോ;

(ബി) ഇതിനായി തയ്യാറാക്കപ്പെട്ട പദ്ധതിയുടെ മൊത്തം പ്രതീക്ഷിക്കുന്ന ചെലവ് എത്ര; ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എപ്പോള്‍; സാമ്പത്തിക അനുമതിയും ടെണ്ടറും ആയത് എപ്പോള്‍; പദ്ധതിനിര്‍വ്വഹണം പൂര്‍ത്തിയായിട്ടുണ്ടോ; എന്ത് തുക ഇതിനകം ചെലവഴിക്കുകയുണ്ടായി;

(സി) അഗ്രിസൂപ്പര്‍മാര്‍ക്കറ്റുകളായി ഇവ പ്രവര്‍ത്തിച്ചുതുടങ്ങിയത് എന്നുമുതല്‍?

1706

സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. എളമരം കരീം

()2011-12 ലെ പുതുക്കിയ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ നടത്തിപ്പ് ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ;

(ബി) പദ്ധതി രൂപീകരിക്കുന്നതിനായി ഏത് ഏജന്‍സിയെയാണ് ഏല്പിച്ചിരിക്കുന്നത്;

(സി) പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) പ്രസ്തുത പദ്ധതി എന്നുമുതല്‍ നടപ്പിലാക്കി തുടങ്ങും എന്നറിയിക്കാമോ ?

1707

പൂവച്ചലില്‍ കര്‍ഷക മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിനുളള നടപടി

ശ്രീ. സി. കൃഷ്ണന്‍

() 2011-12 ബഡ്ജറ്റില്‍ പ്രഖ്യാപിച്ചത് പോലെ തിരുവനന്തപുരം ജില്ലയില്‍ പൂവച്ചലില്‍ ലോകനിലവാരമുളള കര്‍ഷക മാര്‍ക്കറ്റ് സ്ഥാപിച്ചുവോ; ഇല്ലെങ്കില്‍ ഇപ്പോള്‍ ഏത് ഘട്ടത്തില്‍ അതിന്റെ നടപടികള്‍ എത്തിനില്‍ക്കുന്നുവെന്ന് അറിയിക്കാമോ;

(ബി) മറ്റു മാര്‍ക്കറ്റുകളില്‍ നിന്നും വ്യത്യസ്തമായി ലോക നിലവാരമുളള പ്രസ്തുത മാര്‍ക്കറ്റിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ് എന്ന് അറിയിക്കാമോ;

(സി) മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിന് നാളിതുവരെ എന്ത് തുക ചെലവഴിച്ചു?

1708

കര്‍ഷക കടാശ്വാസ കമ്മീഷന്‍ എഴുതിത്തള്ളിയ കടങ്ങളുടെ തുക

ശ്രീ. ബാബു എം. പാലിശ്ശേരി

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കര്‍ഷകകടാശ്വാസ കമ്മീഷന്‍ എത്ര തുകയാണ് എഴുതിത്തള്ളിയത്;

(ബി) കടാശ്വാസ കമ്മീഷന്‍ സാമ്പത്തികപരിമിതി കാരണം എഴുതിത്തള്ളിയ കടങ്ങള്‍ക്കുപോലും തുക നല്‍കാന്‍ കഴിയാത്ത അവസ്ഥ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി) ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

1709

കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അനുവദിച്ച തുക

ശ്രീമതി. .എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

() കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നാളിതുവരെ അവാര്‍ഡ് പാസ്സാക്കിയ തുക എത്ര; അതില്‍ എത്ര തുക അനുവദിച്ചു;

(ബി) ബാങ്കുകള്‍ക്ക് തുക ലഭ്യമാകാത്തതുകൊണ്ട് ജപ്തി നടപടികയുമായ് മുന്നോട്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് ഒഴിവാക്കുവാന്‍ എന്ത് നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കാമോ;

(സി) കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ എണ്ണം എത്ര?

1710

കാസര്‍ഗോഡ് സമ്പൂര്‍ണ്ണ ജൈവവള ജില്ല

ശ്രീ. . ചന്ദ്രശേഖരന്‍

() കാസര്‍ഗോഡ് ജില്ലയെ സമ്പൂര്‍ണ്ണജൈവവളജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ടോ എന്നറിയിക്കുമോ;

(ബി) ഉണ്ടെങ്കില്‍ എന്നു മുതല്‍ പ്രാബല്യത്തില്‍ വരും;

(സി) കാസര്‍ഗോഡ് ജില്ലയില്‍ ആവശ്യത്തിനു ജൈവവളം ലഭ്യമാക്കാന്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ഡി) ജൈവവളഗുണനിലവാരം, രാസാംശങ്ങളുടെ സാന്നിദ്ധ്യം എന്നിവ നിര്‍ണ്ണയിക്കുന്നതിനുള്ള പരിശോധന നടത്തുന്നതിന് സംവിധാനമുണ്ടോയെന്നു വ്യക്തമാക്കുമോ?

1711

സംസ്ഥാനത്തെ ജൈവ കൃഷി സമ്പ്രദായം

ശ്രീ. എം. ഹംസ

() സംസ്ഥാനത്ത് നിലവിലുള്ള കൃഷി രീതികള്‍ ഏതെല്ലാം ; അടുത്ത 5 വര്‍ഷത്തിനകം സംസ്ഥാനത്തൊട്ടാകെ ജൈവകൃഷി സമ്പ്രദായം ഏപ്പെടുത്തുമെന്ന പ്രഖ്യാപനം സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടോ; നാളിതുവരെ പ്രസ്തുത ജൈവകൃഷി സമ്പ്രദായം നടപ്പില്‍ വരുത്തുന്നതിനായി എത്ര രൂപ ചെലവഴിച്ചു. ജില്ല അടിസ്ഥാനത്തിലുള്ള കണക്ക് പ്രസിദ്ധീകരിക്കാമോ ;

(ബി) ഓരോ ജില്ലയിലും എത്ര സ്ഥലത്ത് ജൈവകൃഷി നടപ്പിലാക്കി ; സംസ്ഥാനത്തെ ഏതെല്ലാം കൃഷിഭവനുകളില്‍ ജൈവകൃഷി സംവിധാനം നടപ്പിലാക്കിയിട്ടുണ്ട് ; വിശദാംശം ലഭ്യമാക്കാമോ ;

(സി) ജൈവകൃഷി സംവിധാനം സാര്‍വ്വത്രികമാക്കുന്നതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ആണ് കേരള കൃഷി വകുപ്പ് സംഘടിപ്പിച്ചത് എന്ന് വിശദീകരിക്കാമോ ; എത്ര രൂപ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു :

(ഡി) ജൈവകൃഷി സംവിധാനം നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ ഏതെങ്കിലും ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ ; കര്‍ഷക ഇതര സംഘടനകളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അത്തരം ഏജന്‍സികള്‍ക്ക് ജൈവകൃഷി ചെയ്യുന്നതിനായി എത്ര തുക നല്‍കി ;

() പ്രസ്തുത ഏജന്‍സികള്‍ എത്ര ഏക്കര്‍ ജൈവകൃഷി നടത്തി ; വിശദാംശം ലഭ്യമാക്കാമോ ?

1712

ഓര്‍ഗാനിക് കൃഷി സമ്പ്രദായം

ശ്രീ. കെ.എന്‍.. ഖാദര്‍

() ഓര്‍ഗാനിക് കൃഷി സമ്പ്രദായം സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കുന്നതോടൊപ്പം കൂടുതല്‍ ജൈവകൃഷിക്ക് പ്രാധാന്യം നല്കാന്‍ ശ്രദ്ധിക്കുമോ ;

(ബി) ജൈവകൃഷി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് കൂടുതല്‍ സാമ്പത്തികസഹായം നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

1713

അഗ്രോ ക്ളിനിക്കുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, . ചന്ദ്രശേഖരന്‍

,, പി. തിലോത്തമന്‍

,, ചിറ്റയം ഗോപകുമാര്‍

() സംസ്ഥാനത്ത് മൊത്തം എത്ര അഗ്രോ ക്ളിനിക്കുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; പ്രസ്തുത ക്ളിനിക്കുകളിലൂടെ കര്‍ഷകര്‍ക്ക് എന്തെല്ലാം സേവനങ്ങളാണ് ലഭിച്ചിരുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത ക്ളിനിക്കുകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ താറുമാറായിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇവയുടെ പ്രവര്‍ത്തനം വീണ്ടും സജീവമാക്കുന്നതിന് എന്തെങ്കിലും നടപടികളുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ ?

1714

കുട്ടാനാട് റൈസ് ബയോ പാര്‍ക്ക്

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട് റൈസ് ബയോ പാര്‍ക്ക് സ്ഥാപിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി) പ്രസ്തുത ബയോപാര്‍ക്കിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഉത്തരവായിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

1715

കുട്ടനാട് പാലക്കാട് എന്നിവിടങ്ങളില്‍റൈസ് ബയോ പാര്‍ക്ക്

ശ്രീ. സി. കെ. സദാശിവന്‍

() കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളിലെ റൈസ് ബയോ പാര്‍ക്ക്, പാലക്കാട് പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയത് എന്നാണ്; പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണം ആരംഭിച്ചിട്ടുണ്ടോ;

(ബി) പദ്ധതിയ്ക്ക് വേണ്ടിവരുന്ന മൊത്തം ചെലവ് എത്രയെന്നാണ് കണക്കാക്കിയിട്ടുള്ളത്;

(സി) തന്നാണ്ടിലെ ബഡ്ജറ്റില്‍ പ്രസ്തുത പദ്ധതിയ്ക്കായി വകയിരുത്തപ്പെട്ട തുക എത്ര; പദ്ധതി നിര്‍വ്വഹണത്തിനായി ഇതിനകം എന്തു തുക ചെലവഴിക്കുകയുണ്ടായി; പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യും ?

1716

കല്ല്യാശ്ശേരി മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ഗ്രീന്‍ഹൌസുകള്‍

ശ്രീ. റ്റി. വി. രാജേഷ്

() സംസ്ഥാനത്തെ പഞ്ചായത്തുകള്‍തോറും ഗ്രീന്‍ഹൌസുകള്‍ സ്ഥാപിക്കുന്ന പദ്ധതിയനുസരിച്ച് കല്ല്യാശ്ശേരി മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ഗ്രീന്‍ ഹൌസുകള്‍ സ്ഥാപിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഗുണഭോക്താക്കള്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് ഇതുവഴി ലഭ്യമാക്കുന്നത്; വിശദാംശം നല്‍കുമോ ?

1717

ഗ്രീന്‍ ഹൌസ് പദ്ധതി

ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍

() സംസ്ഥാനത്ത് ഗ്രീന്‍ ഹൌസ് പദ്ധതി വ്യാപിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി പുതിയതായി ഏതെല്ലാം പഞ്ചായത്തുകളില്‍ പ്രസ്തുത പദ്ധതി നടപ്പില്‍ വരുത്തി എന്നറിയിക്കാമോ;

(ബി) ഈ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ സാങ്കേതിക പരിശീലനം നല്‍കുന്നതിന് വേണ്ടി ജില്ലാ കൃഷി ആഫീസറുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; ഇത്തരത്തില്‍ എത്ര വിദഗ്ദ്ധ സമിതികള്‍ രൂപീകരിക്കപ്പെട്ടുവെന്നറിയിക്കാമോ?

1718

വരള്‍ച്ച നേരിടുന്നതിനായി കോഴിക്കോട് ജില്ലയില്‍ ആവിഷ്കരിച്ച പദ്ധതികള്‍

ശ്രീ. . പ്രദീപ്കുമാര്‍

ഈ വരുന്ന വേനല്‍ക്കാലത്തെ വരള്‍ച്ച കാര്‍ഷികമേഖലയെ ബാധിക്കുന്നത് തടയുന്നതിനായി കോഴിക്കോട് ജില്ലയില്‍ കൃഷി വകുപ്പ് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ?

1719

വരള്‍ച്ചമൂലമുള്ള കൃഷിനാശം

ശ്രീമതി കെ.എസ്. സലീഖ

() നടപ്പുവര്‍ഷം സംസ്ഥാനത്ത് വരള്‍ച്ചയെത്തുടര്‍ന്ന് എത്ര കോടി രൂപയുടെ കൃഷിനാശം സംഭവിച്ചു; ജില്ലതിരിച്ച് വ്യക്തമാക്കുമോ;

(ബി) കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് സംസ്ഥാനത്ത് എത്ര ഏക്കര്‍ നെല്‍കൃഷി ഉണങ്ങി നശിച്ചു; ജില്ലതിരിച്ച് വ്യക്തമാക്കുമോ;

(സി) കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉപ്പുവെള്ളം കയറി എത്ര ഹെക്ടര്‍ നെല്‍പ്പാടം നശിച്ചു; വ്യക്തമാക്കുമോ;

(ഡി) മഴകുറവും അണക്കെട്ടുകളില്‍ വെള്ളമില്ലാത്തതുമൂലവും നെല്‍കൃഷി ഏറ്റവും കൂടുതല്‍ നശിച്ചത് ഏത് ജില്ലയിലാണ്; എത്ര കോടിയുടെ നഷ്ടം; വ്യക്തമാക്കാമോ;

() പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം കിട്ടാത്തതിനാല്‍ പാലക്കാട് ജില്ലയില്‍ എത്ര ഏക്കറിലധികം കൃഷി നശിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്; വിശദമാക്കുമോ;

(എഫ്) ഇപ്പോള്‍ കര്‍ഷകര്‍ക്ക് വന്നിട്ടുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് കര്‍ഷകരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ജി) കടുത്ത വരള്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ടാം വിളയ്ക്ക് ഒരേക്കറിന് എത്ര ടണ്‍ നെല്ല് വിളയിക്കാന്‍ കഴിയും; ഇത് പ്രകാരം ഉല്‍പാദനത്തില്‍ എത്ര ടണ്ണിന്റെ കുറവുവരും; വിശദമാക്കാമോ;

(എച്ച്) കാര്‍ഷികമേഖലയിലെ അടിസ്ഥാന സൌകര്യവികസനത്തിനുള്ള വായ്പയ്ക്ക് ഉയര്‍ന്ന പലിശ ഈടാക്കുന്ന റിസര്‍വ്വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നയം അംഗീകരിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറാണോ; വിശദമാക്കുമോ;

( ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നും ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ?

1720

വരള്‍ച്ചമൂലം കാര്‍ഷികമേഖലയിലുണ്ടായ നഷ്ടം

ശ്രീ. മുല്ലക്കര രത്നാകരന്‍

വരള്‍ച്ച ബാധിതമായി കേരളത്തിലെ കാര്‍ഷിക വിളകള്‍ നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക മേഖലയിലുണ്ടായിട്ടുള്ള നഷ്ടം കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

1721

ചാത്തന്നൂര്‍ ഏലായിലെ പുഞ്ചകൃഷി പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ പോളച്ചിറ ഏലായില്‍ കൃഷിവകുപ്പിന്റെയും, ത്രിതല പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ പുഞ്ചകൃഷി നടത്തുവാന്‍ നടപടി സ്വീകരിച്ചുവോ; എങ്കില്‍ എത്ര ഏക്കര്‍ ഭൂമിയിലാണ് കൃഷി നടത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;

(ബി) കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് ഏതൊക്കെ ഏജന്‍സികളില്‍ നിന്നും എന്തൊക്കെ സഹായങ്ങള്‍ ഉല്പാദനോപാധികളായും സാമ്പത്തികമായും നല്‍കുന്നുണ്ട്; ഏജന്‍സി തിരിച്ച് അറിയിക്കുമോ;

(സി) നിലവില്‍ എത്ര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിട്ടുണ്ട്; ശേഷിക്കുന്ന സ്ഥലത്ത് കൃഷി ചെയ്യുന്നതിലേക്ക് തടസ്സങ്ങള്‍ വല്ലതുമുണ്ടോ; എങ്കില്‍ എന്താണ്;

(ഡി) പോളച്ചിറ ഏലായിലെ കൃഷിഭൂമിയില്‍ ഉപ്പിന്റെ അളവ് കൂടുതലാണെന്ന മണ്ണ് പരിശോധന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

() കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ആവശ്യമായ ജലം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ?

1722

കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് നല്‍കിവരുന്ന പെന്‍ഷന്‍ പദ്ധതികള്‍

ശ്രീ. എളമരം കരീം

() സംസ്ഥാനത്തെ കൃഷി വകുപ്പ് നിലവില്‍ കര്‍ഷകര്‍ക്ക് നല്‍കി വരുന്ന പെന്‍ഷനുകള്‍ ഏതെല്ലാം; എന്നറിയിക്കുമോ;

(ബി) ഇവ ഓരോന്നിനും നല്‍കി വരുന്ന തുക എത്രയെന്ന് അറിയിക്കാമോ ;

(സി) ഈ പെന്‍ഷനുകളുടെ വിതരണത്തില്‍ കുടിശ്ശികയുണ്ടോ ;

(ഡി) എന്നു മുതല്‍ക്കാണ് കുടിശ്ശികയുള്ളത് എന്നറിയിക്കാമോ ?

1723

ചെറുകിട കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍

ഡോ. കെ. ടി. ജലീല്‍

() അറുപത് വയസ്സ് കഴിഞ്ഞ ചെറുകിട - നാമമാത്ര കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ 2012-ല്‍ എത്ര പേര്‍ക്ക് ലഭ്യമാക്കിയെന്ന് വിശദമാക്കാമോ;

(ബി) എത്ര രൂപ ഇതിനായി ചെലവഴിച്ചു; അപേക്ഷിച്ചവര്‍ക്കെല്ലാം പെന്‍ഷന്‍ ലഭ്യമാക്കിയോ;

(സി) എത്ര മാസത്തെ കുടിശ്ശിക ഇപ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കുവാനുണ്ടെന്ന് വ്യക്തമാക്കാമോ ?

1724

നാളികേര വിഭവങ്ങള്‍ ഉദ്പാദിപ്പിക്കുന്നതിനുള്ള പുതിയ യൂണിറ്റുകളക്കുള്ള സബ്സിഡി

ശ്രീ. എം. . ബേബി

() നാളികേര വിഭവങ്ങള്‍ ഉദ്പാദിപ്പിക്കുന്ന പുതിയ യൂണീറ്റുകള്‍ക്ക് മൂലധന ചെലവിന്റെ എത്ര ശതമാനം തുക സബ്സിഡിയായി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു;

(ബി) പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; പകര്‍പ്പ് നല്‍കാമോ; ഈ വര്‍ഷം ബഡ്ജറ്റ് അടങ്കല്‍ എത്ര; സബ്സിഡിക്കായി അപേക്ഷ ക്ഷണിച്ചത് എപ്പോഴായിരുന്നു;

(സി) സബ്സിഡിയ്ക്ക് എത്രപേര്‍ അപേക്ഷിച്ചിട്ടുണ്ട്; ഇതിനകം എത്രപേര്‍ക്ക് സബ്സിഡി നല്‍കുകയുണ്ടായി; ജില്ലതിരിച്ച് ലിസ്റ് നല്‍കാമോ?

1725

കൃഷിഭവന്‍ വഴിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

ശ്രീ. റ്റി..അഹമ്മദ് കബീര്‍

() കൃഷിഭവന്‍ വഴി കര്‍ഷകര്‍ ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യുമ്പോള്‍ ബാങ്ക് അക്കൌണ്ടുകള്‍ ദേശസാല്‍കൃത ബാങ്കില്‍ നിന്നുള്ളതായിരിക്കണമെന്ന വ്യവസ്ഥ ഇളവുചെയ്യുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(ബി) ഗ്രാമപ്രദേശങ്ങളില്‍ ദേശസാല്‍കൃത ബാങ്കുകളുടെ ശാഖകള്‍ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് ഭാവിയില്‍ ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നതിന് വിദൂരയാത്ര നടത്തേണ്ട അവസ്ഥ ഒഴിവാക്കുന്നതിനായി, സഹകരണ ബാങ്ക് അക്കൌണ്ടുകള്‍ കൂടി പരിഗണിക്കാന്‍ കഴിയുന്ന രീതിയില്‍ വ്യവസ്ഥയില്‍ ഇളവുനല്‍കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ?

1726

കര്‍ഷക കുടുംബങ്ങളുടെ ആത്മഹത്യ

ശ്രീ. കെ. സുരേഷ് കുറുപ്പ്

() കാര്‍ഷികത്തകര്‍ച്ചയും സാമ്പത്തിക പ്രയാസവും കാരണത്താല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ എണ്ണം സംബന്ധിച്ച് വിശദമാക്കുമോ;

(ബി) ആത്മഹത്യ ചെയ്ത എത്ര കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്?

1727

കര്‍ഷക ആത്മഹത്യ ഒഴിവാക്കുന്നതിനുള്ള നടപടി

ശ്രീമതി. .എസ്. ബിജിമോള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തു; ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കാമോ;

(ബി) ആത്മഹത്യ ചെയ്ത കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) കര്‍ഷക ആത്മഹത്യ ഒഴിവാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് വ്യക്തമാക്കാമോ?

1728

പാലക്കാട് ജില്ലയില്‍ കൃഷിനാശം മൂലം നഷ്ടമുണ്ടായവര്‍ക്ക് സഹായം

ശ്രീ. എം.ചന്ദ്രന്‍

() പാലക്കാട് ജില്ലയില്‍ മുണ്ടകന്‍ നെല്‍കൃഷി എത്ര ഹെക്ടറിലാണ് ഉള്ളത്;

(ബി) കൃഷിനാശം മൂലം എത്ര കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്;

(സി) നഷ്ടം സംഭവിച്ച കൃഷിക്കാര്‍ക്ക് സഹായം നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?

1729

വരള്‍ച്ചമൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള ആശ്വാസപദ്ധതികള്‍

ശ്രീ. റോഷി അഗസ്റിന്‍

,, എം.വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

,ശ്രീ. പി.സി. ജോര്‍ജ്

() സംസ്ഥാനത്ത് വരള്‍ച്ചമൂലം സംഭവിച്ചിട്ടുള്ള കൃഷി നാശത്തിന്റെ തോത് എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) വരള്‍ച്ചയെ അതിജീവിച്ച് കൃഷിയിടങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം കരുതല്‍ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) വരള്‍ച്ചയെ തുടര്‍ന്ന് കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് എന്തെല്ലാം ആശ്വാസ പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

1730

കുട്ടനാട്ടിലെ മടവീഴ്ചക്ക് നഷ്ടപരിഹാരം

ശ്രീ. തോമസ് ചാണ്ടി

() മടവീഴ്ച മൂലം കുട്ടനാട്ടിലെ ഏതെല്ലാം പാടശേഖരങ്ങളില്‍ കൃഷി നാശം സംഭവിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി) കര്‍ഷകര്‍ക്ക് ഈ ഇനത്തില്‍ എത്ര തുക നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(സി) ഏതെല്ലാം പാടശേഖരങ്ങള്‍ക്ക് ഇനിയും നഷ്ടപരിഹാരം അനുവദിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ?

1731

രാസവളങ്ങളുടെ വിലനിയന്ത്രണം

ഡോ. കെ. ടി. ജലീല്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാസവളങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ എത്ര തവണ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി) രാസവളങ്ങളുടെ വില നിയന്ത്രിക്കുന്നതിനും സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് അവയുടെലഭ്യത ഉറപ്പ് വരുത്താനും സര്‍ക്കാര്‍ തലത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിഞ്ഞു എന്ന് വിശദമാക്കാമോ;

(സി) ഇതിനായി എത്ര രൂപ കൃഷി വകുപ്പില്‍ നിന്നും ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ ?

1732

വാമനപുരം മണ്ഡലത്തിലെ കൃഷിക്കാര്‍ക്ക് സബ്സിഡി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ വാമനപുരം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ കൃഷിവകുപ്പ് മുഖാന്തിരം ഏതെല്ലാം കൃഷികള്‍ക്ക് സബ്സിഡിയോ സഹായമോ നല്കിയിട്ടുണ്ടെന്നു വിശദമാക്കുമോ ;

(ബി) മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും വിവിധ കൃഷികള്‍ക്കായി ആനുകൂല്യം നല്കിയവരുടെ -കൃഷി ഇനം, കര്‍ഷകന്റെ വിവരം, നല്കിയ തുക എന്നിവയടങ്ങിയ വിശദമായ പട്ടിക നല്കാമോ ;

(സി) ആനുകൂല്യം/സബ്സിഡി ഇനത്തില്‍ ഇതുവരെ മണ്ഡലത്തില്‍ എത്ര തുക ചെലവാക്കിയെന്നുള്ള വിവരം ലഭ്യമാക്കുമോ ?

1733

നാളികേര കര്‍ഷകര്‍ക്ക് ഇരുചക്ര വാഹനം വാങ്ങുന്നതിനുള്ള ബാങ്ക് വായ്

ശ്രീ. എം.. ബേബി

() നാളികേര കര്‍ഷകര്‍ക്ക് ഇരുചക്ര വാഹനം വാങ്ങുന്നതിന് ബാങ്ക് വായ്പയുടെ എത്ര ശതമാനം സബ്സിഡി നല്‍കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്; ഈ പദ്ധതിയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ എപ്പോള്‍; ഒരു പകര്‍പ്പ് നല്‍കുമോ ;

(ബി) ഈ പദ്ധതിക്ക് ബഡ്ജറ്റ് അടങ്കല്‍ എത്രയായിരുന്നു; എത്ര കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുകയുണ്ടായി; ലഭിച്ച അപേക്ഷയുടെ എണ്ണം എത്ര; സബ്സിഡി നല്‍കിയ ഇനത്തില്‍ ഖജനാവില്‍ നിന്നും ചെലവായ തുക എത്ര;

(സി) അടുത്ത വര്‍ഷം എത്രപേര്‍ക്ക് പ്രസ്തുത സഹായം നല്‍കാന്‍ലക്ഷ്യമുണ്ട്?

1734

പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍ വാര്‍ഷികാഘോഷ പരിപാടിയിലുണ്ടായ ഭക്ഷ്യവിഷബാ

ശ്രീ. ജോസ് തെറ്റയില്‍

() കാലടി പ്ളാന്റേഷന്‍ കോര്‍പ്പറേഷന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അഘോഷപരിപാടികളിലുണ്ടായ ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് ചികിത്സാ സൌകര്യത്തിന് പുറമെ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) ഭക്ഷ്യവിഷബാധയേറ്റവരുടെ പഠനാവസരങ്ങളും തൊഴിലവസരങ്ങളും നഷ്ടപ്പെടുവാനും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതിനുമുള്ള പ്രാതിനിധ്യ ബാദ്ധ്യത കണക്കിലെടുത്ത് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

1735

വിള ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. പി. കെ. ബഷീര്‍

() കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി അഗ്രികള്‍ച്ചറല്‍ ഇന്‍ഷ്വറന്‍സ് കമ്പിനി ഓഫ് ഇന്ത്യയിലൂടെ നടപ്പിലാക്കുന്ന വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് ;

(ബി) ഏതെല്ലാം വിളകള്‍ക്കാണ് പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത് ; വ്യക്തമാക്കുമോ ?

1736

വില്ലിച്ചിറ പാടശേഖരം കോള്‍ മേഖലയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് മണ്ഡലത്തിലെ വില്ലിച്ചിറ പാടശേഖരം കോള്‍ മേഖലയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭ്യമായിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അതിന്‍മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം വ്യക്തമാക്കാമോ?

1737

ആനത്തൊട്ടാവാടിയുടെ വ്യാപനം തടയല്

ശ്രീമതി ഇ. എസ്. ബിജിമോള്‍

() ആനത്തൊട്ടാവാടി എന്ന സസ്യം സംസ്ഥാനത്തെ സസ്യസമ്പത്തിനെ നശിപ്പിക്കുകയും മനുഷ്യനും മൃഗങ്ങള്‍ക്കും ഹാനികരവുമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ആനത്തൊട്ടാവാടിയുടെ വ്യാപനം തടയുവാന്‍ കൃഷി വകുപ്പ് മുഖേന നടപടി സ്വീകരിക്കുമോ ?

1738

കൃഷി ഭവനുകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് ആകെ എത്ര കൃഷിഭവനുണ്ടെന്ന് പറയാമോ;

(ബി) എല്ലാ കൃഷിഭവനുകളിലുമായി പൂര്‍ണ്ണ ചുമതലയുള്ള കൃഷി ആഫീസര്‍മാര്‍ എത്ര പേരുണ്ടെന്ന് പറയാമോ;

(സി) സംസ്ഥാനത്തെ പല കൃഷി ഭവനുകളിലും ആഫീസര്‍മാരില്ലാത്തതിനാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നിര്‍വ്വഹിക്കാന്‍ കഴിയുന്നില്ലെന്ന പരാതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ അവ പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

() കൃഷി ആഫീസര്‍മാരായി ചുമതല ഏല്‍ക്കുകയും അവിടെനിന്നും മറ്റ് ആഫീസുകളില്‍ 'വര്‍ക്ക് അറേഞ്ച്മെന്റായി' ജോലി നോക്കി വരുന്ന എത്രപേരുണ്ടെന്ന് പറയുമോ;

(എഫ്) 'വര്‍ക്ക് അറേഞ്ച്മെന്റ്' ആയി ജോലി നോക്കുന്നവരെ പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കുന്നതിന് ചുമതലയുള്ള കൃഷി ആഫീസുകളിലേക്ക് മടക്കി അയയ്ക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1739

സമുദ്രനിരപ്പിനു താഴെയുള്ള കൃഷി സംബന്ധിച്ച അന്തര്‍ ദേശീയ ഗവേഷണ പരിശീലന കേന്ദ്രം

ശ്രീ. സി. കെ. സദാശിവന്‍

() സമുദ്ര നിരപ്പിന് താഴെയുള്ള കൃഷി സംബന്ധിച്ച അന്തര്‍ ദേശീയ ഗവേഷണ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഭരണാനുമതി നല്കിയത് എന്നായിരുന്നു;

(ബി)പ്രസ്തുത കേന്ദ്രം സ്ഥാപിക്കുന്നതിന് പ്രതീക്ഷിക്കുന്ന മൊത്തം ചെലവ് എത്ര കോടിയാണ് ; നടപ്പു വര്‍ഷത്തെ ബഡ്ജറ്റ് വിഹിതം എത്രയായിരുന്നു; ഇതിനകം എന്ത് തുക ചെലവായിട്ടുണ്ട്; ഗവേഷണ കേന്ദ്രം എന്തെല്ലാം ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട് ;

(സി) ഗവേഷണ കേന്ദ്രത്തില്‍ ഭരണ നിര്‍വ്വഹണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; ഇതിനകം എത്ര പേരെ ഏതെല്ലാം വ്യവസ്ഥകള്‍ പ്രകാരം നിയമിക്കുകയുണ്ടായി ?

1740

അഗ്മാര്‍ക്ക് ട്രേഡിംഗ് ലബോറട്ടറികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

'' കെ. രാജു

'' .കെ. വിജയന്‍

'' വി. ശശി

() സംസ്ഥാനത്ത് എത്ര അഗ്മാര്‍ക്ക് ട്രേഡിംഗ് ലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; പ്രസ്തുത ലബോറട്ടറികളുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി) കാര്‍ഷിക-ഭക്ഷ്യ ഉല്‍പന്നങ്ങളായ എത്ര ഇനം സാധനങ്ങള്‍ക്ക് പ്രസ്തുത ലബോറട്ടറികളില്‍ നിന്നും അഗ്മാര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നുണ്ട്; അവ ഏതെല്ലാം;

(സി) പ്രസ്തുത ലബോറട്ടറികളില്‍ നിന്നും യഥാസമയം ഉല്‍പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുന്ന വിവരം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ഡി) മായം ചേരാത്ത കാര്‍ഷിക - ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ലഭിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.