Q.
No |
Questions
|
1741
|
അഗ്മാര്‍ക്ക്
സര്‍ട്ടിഫിക്കേഷന്‍
ശ്രീ.
കെ. അജിത്
(എ)
സ്റേറ്റ്
ഗ്മാര്‍ക്ക്
ഗ്രേഡിംഗ്
ലബോറട്ടറിയില്‍
നിയമിച്ചിട്ടുള്ള
കൃഷി
അസിസ്റന്റ്
ഡയറക്ടര്‍മാര്‍ക്ക്
നിശ്ചിത
യോഗ്യത
ഉറപ്പുവരുത്തിയിട്ടുണ്ടോ;
(ബി)
എത്ര
ഇനങ്ങള്‍ക്കാണ്
അഗ്മാര്‍ക്ക്
സര്‍ട്ടിഫിക്കേഷന്‍
നിര്‍ബദ്ധമാക്കിയിട്ടുള്ളത്;
അത്
ഏതൊക്കെ
ഇനങ്ങള്‍ക്കാണെന്ന്
വ്യക്തമാക്കാമോ;;
(സി)
സ്റേറ്റ്
അഗ്മാര്‍ക്ക്
ഗ്രേഡിംഗ്
ലബോറട്ടറികളില്‍
നിയമിക്കപ്പെടാന്‍
സംസ്ഥാനത്ത്
എത്ര
കൃഷി
അസിസ്റന്റ്
ഡയറക്ടര്‍
മാര്‍ക്കാണ്
വിദഗ്ധ
പരിശീലനം
ലഭിച്ചിട്ടുള്ളത്? |
1742 |
കൃഷിഭവനുകളില്‍
കാഷ്വല്‍
സ്വീപ്പര്‍മാരെ
സ്ഥിരപ്പെടുത്തുന്നതിനുള്ള
നടപടി
ശ്രീ.
എസ്. ശര്‍മ്മ
(എ)
10 വര്‍ഷത്തിലേറെയായി
കൃഷിഭവനുകളില്‍
ജോലി
ചെയ്തുകൊണ്ടിരിക്കുന്ന
കാഷ്വല്‍
സ്വീപ്പര്‍മാരെ
സ്ഥിരപ്പെടുത്തുവാന്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
വൈപ്പിന്‍
കൃഷിഭവനില്‍
കാഷ്വല്‍
സ്വീപ്പര്‍മാരായി
ജോലി
ചെയ്യുന്നവരെ
സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടിട്ടുള്ള
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതിന്മേല്‍
സ്വീകരിച്ച
നടപടി
എന്തെന്ന്
വ്യക്തമാക്കുമോ? |
1743 |
കൃഷി
അസിസ്റന്റുമാരുടെ
നിയമനം
ശ്രീ.
കെ. അജിത്
(എ)
സംസ്ഥാനത്ത്
ആകെ എത്ര
കൃഷി
അസിസ്റന്റുമാരുടെ
ഒഴിവുകളാണുള്ളതെന്ന്
വ്യക്തമാക്കുമോ;
വൈക്കം
നിയോജകമണ്ഡലത്തില്‍
എത്ര
കൃഷി
അസിസ്റന്റുമാരുടെ
ഒഴിവുകളുണ്ട്;
(ബി)
കൃഷി
അസിസ്റന്റുമാരുടെ
ഒഴിവുകളില്‍
താല്ക്കാലികമായി
നിയമനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
എത്രകാലത്തേയ്ക്കാണ്
ഈ
രീതിയില്‍
നിയമനം
നടത്തുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
കൃഷി
അസിസ്റന്റുമാരുടെ
ഒഴിവുകള്‍
നികത്തുന്നതിന്
പി. എസ്.സി.
ലിസ്റ്
നിലവിലുണ്ടോയെന്നും
വെളിപ്പെടുത്തുമോ
? |
1744 |
പെരുവള്ളൂര്‍
കൃഷി
ഓഫീസിലെ
കൃഷി
അസിസ്റന്റുമാരുടെ
നിയമനം
ശ്രീ.
കെ. എന്‍.
എ. ഖാദര്‍
(എ)
പെരുവള്ളൂര്‍
പഞ്ചായത്തിലെ
കൃഷി
ഓഫീസില്‍
കൃഷി
അസിസ്റന്റുമാരുടെ
നിയമനം
നടക്കാത്തതിനാല്‍
അനുഭവപ്പെടുന്ന
പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പഞ്ചായത്തില്‍
അടിയന്തരമായി
രണ്ടു
കൃഷി
അസിസ്റന്റുമാരെ
നിയമിക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
1745 |
അരൂര്‍
മണ്ഡലത്തിലെ
സോയില്‍
കണ്‍സര്‍വേഷന്‍
ശ്രീ.
എ.എം.
ആരിഫ്
ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
സോയില്‍
കണ്‍സര്‍വേഷന്‍
വകുപ്പ്
മുഖേന
എന്തൊക്കെ
പദ്ധതികളാണ്
അരൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കിയത്;
വിശദമാക്കുമോ? |
1746 |
വാമനപുരത്തെ
സോയില്‍
കണ്‍സര്‍വേഷന്‍
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വാമനപുരം
നിയോജമണ്ഡലത്തിലെ
വിവിധ
പഞ്ചായത്തുകളില്‍
സോയില്‍
കണ്‍സര്‍വേഷന്‍
ഡിപ്പാര്‍ട്ട്മെന്റ്
വഴി
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാം
; ഇവയ്ക്ക്
ചെലവഴിച്ച
തുക
എത്രയാണെന്നുമുള്ള
കണക്ക്
ഇനം
തിരിച്ച്
വിശദമാക്കുമോ
;
(ബി)
പൂര്‍ത്തിയാക്കാത്തതും
ഇപ്പോള്‍
നടന്നുകൊണ്ടിരിക്കുന്നതുമായ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ
? |
1747 |
കുടപ്പുഴയിലെ
അഗ്രോണമക്
റിസര്‍ച്ച്
സെന്ററിന്റെ
നിര്‍മ്മാണം
ശ്രീ.
ബി.ഡി.
ദേവസ്സി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
(എ)
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
കീഴിലുള്ള,
ചാലക്കുടി
മണ്ഡലത്തിലെ
കുടപ്പുഴയിലെ
അഗ്രോണമിക്
റിസര്‍ച്ച്
സെന്റര്‍,
കുടപ്പുഴയ്ക്ക്
ഒരു
വാട്ടര്‍
ടെക്നോളജി
സെന്റര്‍
ഇവ
അനുവദിക്കുന്നതിനായി
എത്ര
രൂപയാണ്
ബജറ്റില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്;
(ബി)
അതില്‍
എത്ര
രൂപയാണ്
ഇപ്പോള്‍
അനുവദിച്ചിട്ടുള്ളത്;
(സി)
ബാക്കി
തുക കൂടി
അനുവദിക്കാന്‍
നടപടി
സ്വീകരിക്കുമോ?
|
1748 |
നീലേശ്വരം
ബസ്
സ്റാന്‍ഡ്
നിര്‍മ്മിക്കാന്‍
കാര്‍ഷിക
സര്‍വ്വകലാശാല
നല്കിയ
സ്ഥലം
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)
നീലേശ്വരം
നഗരസഭയ്ക്ക്
ബസ്
സ്റാന്‍ഡ്
നിര്‍മ്മിക്കാന്‍
കാര്‍ഷികസര്‍വ്വകലാശാലയുടെ
സ്ഥലം
എന്നാണ്
അനുവദിച്ചത്;
(ബി)
ഈ
സ്ഥലം
നഗരസഭയ്ക്കു
കൈമാറിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്നും,
എന്നു
കൈമാറുമെന്നും
അറിയിക്കുമോ? |
1749 |
തെരുവ്നായ്ക്കളുടെ
വന്ധ്യംകരണ
പരിപാടി
പ്രൊഫ.
സി. രവീന്ദ്രനാഥ്
(എ)
കാര്‍ഷിക
യൂണിവേഴ്സിറ്റിയില്‍
ഡോ. നാരായണന്റെ
നേതൃത്വത്തില്‍
നടക്കുന്ന
തെരുവ്
നായ
വന്ധ്യംകരണ
പരിപാടിയായ
(ഇ.എന്‍.ഡി)
പദ്ധതിയുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തെരുവ്
നായ്ക്കള്‍
പെരുകുന്നത്
ഈ
പദ്ധതിയിലൂടെ
തടയുവാന്‍
കഴിയുമെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എല്‍.എസ്.ജി.ഡി.
സഹകരിച്ച്
ഈ പദ്ധതി
കേരളം
മുഴുവന്‍
നടപ്പിലാക്കുവാന്‍
ശ്രമിക്കുമോ? |
1750 |
ഓണാട്ടുകര
കാര്‍ഷിക
ഗവേഷണ
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
ശ്രീ.
സി. കെ.
സദാശിവന്‍
(എ)
ഓണാട്ടുകര
മേഖല
കാര്‍ഷിക
ഗവേഷണ
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെട്ടതു
സംബന്ധിച്ച
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
വിഷയത്തില്‍
എന്ത്
നടപടി
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കാമോ
? |
1751 |
കേരള
ഫീഡ്സ്
കാലിത്തീറ്റ
ശ്രീമതി
ഇ.എസ്.
ബിജിമോള്‍
(എ)
കേരള
ഫീഡ്സ്
ഉപ്പാദിപ്പിക്കുന്ന
കാലിത്തീറ്റയ്ക്ക്
ഈ സര്‍ക്കാര്‍
അധികാരത്തില്‍വന്നതിനുശേഷം
എത്ര തവണ
വില വര്‍ദ്ധിപ്പിച്ചു;
ഇപ്പോള്‍
കിലോഗ്രാമിന്
എന്ത്
വിലയ്ക്കാണ്
കാലിത്തീറ്റ
കര്‍ഷകര്‍ക്ക്
നല്‍കുന്നത്;
(ബി)
കേരള
ഫീഡ്സ്
കാലിത്തീറ്റ
സംസ്ഥാനത്തെ
എല്ലാ
ഭാഗത്തും
സുലഭമായി
ലഭിക്കുന്നതിന്
എന്ത്
നടപടി
സ്വീകരിച്ചു
വരുന്നു;
(സി)
കര്‍ഷകര്‍ക്ക്
സബ്സിഡി
നിരക്കില്‍
കാലിത്തീറ്റ
നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ഡി)
കേരള
ഫീഡ്സിനെ
വൈവിദ്ധ്യവത്ക്കരിക്കുവാന്‍
സ്വീകരിച്ചു
വരുന്ന
നടപടികള്‍
എന്തൊക്കെ;
വ്യക്തമാക്കുമോ? |
1752 |
മൃഗസംരക്ഷണ
വകുപ്പിന്റെ
ബഡ്ജറ്റ്
വിഹിതം
ശ്രീ.
രാജു
എബ്രഹാം
(എ)
2012-13 ബഡ്ജറ്റില്‍
മൃഗസംരക്ഷണ
വകുപ്പിന്റെ
കീഴില്‍
ഓരോ
ഇനത്തിലും
വകയിരുത്തിയ
പദ്ധതി
പദ്ധതിയേതര
തുകയും
ഇതുവരെയുള്ള
ചെലവു
വിവര
പട്ടികയും
ലഭ്യമാക്കാമോ
;
(ബി)2012-
13 സാമ്പത്തിക
വര്‍ഷം
മൃഗസംരക്ഷണ
വകുപ്പിന്
അനുവദിച്ച
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതൊക്കെ;
ഓരോന്നിനും
വകയിരുത്തിയ
തുകയും
ചെലവഴിച്ച
തുകയും
എത്ര ; വിശദമാക്കുമോ
? |
1753 |
പശുവളര്‍ത്തല്‍
ശ്രീ.
പി. കെ.
ഗുരുദാസന്‍
(എ)
സംസ്ഥാനത്ത്
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച്
പശുക്കളുടെ
എണ്ണം
കുറഞ്ഞുവരുന്നതായുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാല്‍വില
വര്‍ദ്ധിപ്പിച്ചിട്ടും
പശുവളര്‍ത്തല്‍
ലാഭകരമല്ലാതാകാന്‍
കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പശുവളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിനും
ഗുണമേന്മയുള്ള
പാല്‍
സംസ്ഥാനത്ത്
ലഭ്യമാക്കുന്നതിനും
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ? |
1754 |
ആന്ത്രാക്സ്
രോഗം
ശ്രീ.
കെ. മുഹമ്മദുണ്ണി
ഹാജി
(എ)
തമിഴ്നാട്ടിലെ
തേനിയില്‍
ആന്ത്രാക്സ്
രോഗാണുക്കള്‍
കന്നുകാലികളില്‍
കണ്ടെത്തിയ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തിലേയ്ക്ക്
കൊണ്ടുവരുന്ന
കന്നുകാലികളില്‍
ഇത്തരം
രോഗബാധയില്ല
എന്നുറപ്പുവരുത്തുന്നതിന്
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ? |
1755 |
ആന്ത്രാക്സ്
നിയന്ത്രിക്കുന്നതിന്
സംവിധാനം
ശ്രീ.
കെ. വി.
വിജയദാസ്
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും
കേരളത്തിലേക്ക്
എത്തുന്ന
കന്നുകാലികള്‍ക്ക്
ആന്ത്രാക്സ്
ഉള്‍പ്പെടെയുള്ള
സാംക്രമികരോഗങ്ങള്‍
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
ഇത്
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച
മുന്‍കരുതല്‍
നടപടികളെക്കുറിച്ച്
വിശദമാക്കുമോ;
(ബി)
ചെക്ക്
പോസ്റുകളില്‍
വെറ്ററിനറി
ഡോക്ടര്‍മാരുടെ
സേവനം
ലഭ്യമാണോ;
ഇല്ലെങ്കില്‍
വിശദാംശം
നല്‍കുമോ;
(സി)
അതിര്‍ത്തി
ചെക്ക്
പോസ്റുകളില്‍
ഇത്
തടയുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങളും
ക്രമീകരണങ്ങളുമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ? |
1756 |
ആന്ത്രാക്സ്
രോഗം
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)
കേരളത്തില്‍
എവിടെയെങ്കിലും
കന്നുകാലികളില്‍
ആന്ത്രാക്സ്
രോഗം
കണ്ടെത്തിയതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എവിടെയാണ്;
എന്തൊക്കെ
പ്രതിരോധനടപടി
സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(ബി)
അന്യസംസ്ഥാനങ്ങളില്‍
നിന്നും
ആട്, കോഴി,
മാട്
എന്നീ
ഇനത്തില്‍
എത്ര
കിലോ
മാംസം
ഒരു വര്‍ഷത്തില്‍
കേരളത്തിലേക്ക്
കൊണ്ടുവരുന്നുണ്ട്;
(സി)
അന്യസംസ്ഥാനങ്ങളില്‍
നിന്നും
ഇറച്ചിക്കായി
കോഴികളെയും
കന്നുകാലികളെയും
കൊണ്ടുവരുന്നതിന്
എന്തൊക്കെ
നടപടിക്രമങ്ങളുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
നടപടിക്രമങ്ങള്‍
പാലിച്ചുകൊണ്ടാണ്
ഇറച്ചിക്കായി
കോഴികളെയും
കന്നുകാലികളെയും
കൊണ്ടുവരുന്നതെന്ന്
ഉറപ്പുവരുത്താന്‍
എന്ത്
സംവിധാനമാണുള്ളതെന്ന്
വ്യക്തമാക്കുമോ? |
1757 |
കാട
കോഴി
വളര്‍ത്തല്‍
ശ്രീ.
എ. കെ.
ബാലന്‍
(എ)
കേന്ദ്ര
വനം - പരിസ്ഥിതി
വകുപ്പ്
കാട കോഴി
വളര്‍ത്തല്‍
നിരോധിച്ചിട്ടുണ്ടോ;
കേരളത്തിലും
നിരോധനം
പ്രാബല്യത്തില്‍
വന്നിട്ടുണ്ടോ;
പ്രസ്തുത
നിരോധനത്തിനെതിരെ
നിലവില്‍
കോടതി
വിധിയുണ്ടോ;
(ബി)
സംസ്ഥാന
ജന്തുക്ഷേമ
ബോര്‍ഡ്
കൂട്ടിലടച്ചുള്ള
പക്ഷിവളര്‍ത്തലിനെതിരെ
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍
ആ
ഉത്തരവ്
കോഴി
വളര്‍ത്തലിനും
കാട കോഴി
വളര്‍ത്തലിനും
ബാധകമാണോ
എന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)കാട
കോഴി
വളര്‍ത്തല്‍
നിരോധിച്ചതിനെത്തുടര്‍ന്ന്
നബാര്‍ഡ്
പോലുള്ള
സ്ഥാപനങ്ങള്‍
കാട കോഴി
വളര്‍ത്തലിന്
വായ്പകള്‍
അനുവദിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കാട
കോഴി
ഇറച്ചിയും
മുട്ടയും
പോഷകഗുണവും
ഔഷധഗുണവും
ഉള്ളതാണെന്നിരിക്കെ
ഈ
തൊഴിലിനെ
പ്രോത്സാഹിപ്പിക്കാനും
നിലവിലെ
പ്രതിസന്ധി
പരിഹരിക്കാനും
എന്തു
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
1758 |
സംസ്ഥാന
പൌള്‍ട്രി
ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷന്‍
പദ്ധതികള്‍
ശ്രീ.
ജി.എസ്.
ജയലാല്‍
(എ)
സംസ്ഥാന
പൌള്‍ട്രി
ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷന്‍
മുഖേന
ഇപ്പോള്‍
നടപ്പിലാക്കി
വരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
നിയോജകമണ്ഡല
അടിസ്ഥാനത്തില്‍
എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കിവരുന്നത്;
കൊല്ലം
ജില്ലയിലെ
ഏതൊക്കെ
നിയോജക
മണ്ഡലങ്ങളില്‍
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
(സി)
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍
ഏതൊക്കെ
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
(ഡി)
പദ്ധതി
നടപ്പിലാക്കുമ്പോള്‍
പ്രസ്തുത
മണ്ഡലത്തെ
പൂര്‍ണ്ണമായും
അവഗണിക്കുന്നുവെന്ന
ആക്ഷേപം
പ്രദേശത്തെ
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും,
ജനപ്രതിനിധികള്‍ക്കും
ഉണ്ടെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത്
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
1759 |
കെപ്കോയുടെ
കോഴിത്തീറ്റ
ഉല്‍പ്പാദന
പ്ളാന്റുകള്‍
ശ്രീ.
വി. ശിവന്‍കുട്ടി
(എ)
കെപ്കോയുടെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
കോഴിത്തീറ്റ
ഉല്‍പ്പാദനപ്ളാന്റുകള്‍
എത്ര ; എവിടെയെല്ലാം;
(ബി)
കെപ്കോ
കോഴിത്തീറ്റ
പൊതുവിപണിയില്‍
വിതരണം
ചെയ്യാന്‍
മാത്രമുള്ള
അളവില്‍
ഇപ്പോള്‍
ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍
കൂടുതല്‍
പ്ളാന്റുകള്‍
സ്ഥാപിച്ച്
പൊതുവിപണിയില്‍
കോഴിത്തീറ്റ
ലഭ്യമാക്കാന്‍
നടപടി
സ്വീകരിക്കുമോ? |
1760 |
മള്‍ട്ടി
സ്പെഷ്യാലിറ്റി
മൊബൈല്‍
വെറ്ററിനറി
ക്ളിനിക്കും
എമര്‍ജന്‍സി
വെറ്ററിനറി
കെയര്‍
സര്‍വ്വീസും
ശ്രീ.
സി. ദിവാകരന്‍
സംസ്ഥാനത്ത്
മള്‍ട്ടി
സ്പെഷ്യാലിറ്റി
മൊബൈല്‍
വെറ്ററിനറി
ക്ളിനിക്കും
എമര്‍ജന്‍സി
വെറ്ററിനറി
കെയര്‍
സര്‍വ്വീസും
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നത്;
നേട്ടങ്ങള്‍
വിശദമാക്കാമോ? |
1761 |
ചാലക്കുടിയില്‍
ബ്രീഡ്ഫാം
വികസനം
ശ്രീ.
ബി.ഡി.
ദേവസ്സി
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
തുമ്പൂര്‍മുഴി
ബ്രീഡ്ഫാം
വികസനത്തിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ
? |
1762 |
ഹൈടെക്
ഫാമിംഗ്
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)
പൊന്നാനി
മണ്ഡലത്തില്‍
ഹൈടെക്
ഫാമിംഗ്
പദ്ധതിയുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
(സി)
സംസ്ഥാനത്ത്
ഇതുവരെ
എത്ര
ഹൈടെക്
ഫാമുകള്‍
തുടങ്ങിയിട്ടുണ്ട്
എന്ന്
വിശദമാക്കാമോ? |
1763 |
ചാലക്കുടി
മണ്ഡലത്തിലെ
പോത്തിറച്ചി
സംസ്കരണ
ഫാക്ടറി
ശ്രീ.
ബി.ഡി.
ദേവസ്സി
(എ)
ചാലക്കുടി
മണ്ഡലത്തിലെ
കാഞ്ഞിരപ്പിള്ളിയില്‍
പോത്തിറച്ചി
സംസ്കരണ
ഫാക്ടറി
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണ്;
(ബി)
ഫാക്ടറിയുടെ
നിര്‍മ്മാണം
എന്ന്
ആരംഭിയ്ക്കുവാന്‍
കഴിയും; വ്യക്തമാക്കുമോ? |
1764 |
ലൈവ്
സ്റോക്ക്
ഇന്‍സ്പെക്ടര്‍
തസ്തിക
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)
ലൈവ്
സ്റോക്ക്
ഇന്‍സ്പെക്ടര്‍
തസ്തികയില്‍
ഉണ്ടാകുന്ന
ഒഴിവുകളില്‍
തസ്തികമാറ്റം
വഴിയുള്ള
നിയമനത്തിന്
എത്ര
ശതമാനം
ഒഴിവുകളാണ്
മാറ്റിവെക്കേണ്ടത്;
വ്യക്തമാക്കാമോ;
(ബി)
കണ്ണൂര്‍,
കാസര്‍ഗോഡ്
ജില്ലകളില്‍
27.03.2008 മുതല്‍
നാളിതുവരെ
ലൈവ്
സ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
എത്ര
ഒഴിവുകളാണ്
ഉണ്ടായിട്ടുള്ളത്;
അവയില്‍
തസ്തിക
മാറ്റം
വഴിയുള്ള
നിയമനത്തിന്
എത്ര
ഒഴിവുകള്‍
വീതം
മാറ്റിവെച്ചിട്ടുണ്ട്;
അതില്‍
പി.എസ്.സി.ക്ക്
എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഒഴിവുകളില്‍
അന്തര്‍ജില്ലാ
സ്ഥലംമാറ്റത്തിനായി
എത്ര
വീതം
ഒഴിവുകള്‍
മാറ്റിവെച്ചിട്ടുണ്ട്;
വിശദമാക്കുമോ
? |
1765 |
കെ.എല്‍.ഡി
ബോര്‍ഡിലെ
സി.എ.
തസ്തിക
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
(എ)
കെ.എല്‍.ഡി.
ബോര്‍ഡിലെ
13 സി.എ.
തസ്തികകളില്‍
നിലവില്‍
എത്രപേര്‍
ഉണ്ട്; അവര്‍
ആരൊക്കെ;
എവിടെയൊക്കെ
ജോലിചെയ്യുന്നുവെന്ന്അറിയിക്കുമോ;
(ബി)
ഇവര്‍
തല്‍സ്ഥലങ്ങളില്‍
ജോലി
ചെയ്യാന്‍
തുടങ്ങിയിട്ട്
എത്ര വര്‍ഷമായി;
(സി)
സര്‍വ്വീസിന്റെ
കാര്യക്ഷമതയ്ക്കായി
ദീര്‍ഘനാള്‍
ഒരേസ്ഥലത്ത്
ജോലിചെയ്യുന്നവരെ
മാറ്റണമെന്ന
മാനദണ്ഡങ്ങളില്‍
നിന്ന്
സി.എ.
വിഭാഗത്തെ
മാത്രം
ഒഴിവാക്കുന്ന
രീതിയ്ക്ക്
മാറ്റം
വരുത്തുമോ;
വ്യക്തമാക്കുമോ? |
1766 |
ഗവണ്‍മെന്റ്പ്രസ്സില്‍
അച്ചടി
പ്ളേറ്റുകള്‍
ശ്രീ.
പി. കെ.
ഗുരുദാസന്‍
(എ)
ഗവണ്‍മെന്റ്
പ്രസ്സില്‍
അച്ചടിപ്ളേറ്റുകള്‍
വാങ്ങിയതില്‍
ക്രമക്കേടുകള്‍
നടന്നതായുള്ള
വാര്‍ത്ത
ശരിയാണോ;
(ബി)
ആവശ്യമായ
ടെണ്ടര്‍
നടപടിക്രമങ്ങള്‍
പാലിച്ചാണോ
അച്ചടി
പ്ളേറ്റുകള്‍
വാങ്ങിയത്;
അച്ചടി
വിഭാഗത്തിലെ
ക്വാളിറ്റി
കണ്‍
ട്രോളര്‍
മാതൃകാ
പ്ളേറ്റുകള്‍
പരിശോധിച്ച്
അംഗീകാരം
നല്‍കിയിരുന്നോ;
വിശദമാക്കുമോ;
(സി)
വാങ്ങിയ
അച്ചടി
പ്ളേറ്റുകളുടെ
ഗുണനിലവാരം
സംബന്ധിച്ചും
അവ
വാങ്ങാനായി
എത്ര രൂപ
ചെലവഴിച്ചു
എന്നും
വ്യക്തമാക്കുമോ;
(ഡി)
ഗവണ്‍മെന്റ്
പ്രസ്സിലെ
അച്ചടി
ജോലി
ലാഭത്തിലാണോ
നഷ്ടത്തിലാണോ
നടത്തുന്നത്
എന്ന്
വ്യക്തമാക്കുമോ? |
1767 |
സര്‍ക്കാര്‍
ഡയറിയിലെ
തെറ്റ്
ശ്രീ.
വി. ശിവന്‍കുട്ടി
(എ)
ഈ
വര്‍ഷത്തെ
സര്‍ക്കാര്‍
ഡയറികളും
കലണ്ടറുകളും
പ്രിന്റ്
ചെയ്യുന്നതിന്
ചെലവായ
ആകെ തുക
എത്ര;
(ബി)
പ്രിന്റ്
ചെയ്ത
ഡയറികളില്‍
തെറ്റായ
വിവരം
വന്നതിനാല്‍
എത്ര
ഡയറികള്‍
വിതരണം
ചെയ്യാതെ
മാറ്റിവച്ചിട്ടുണ്ട്;
സംഭവിച്ച
തെറ്റ്
എന്തായിരുന്നു;
ഇതേ
തെറ്റ്
മുന്‍വര്‍ഷത്തെ
സര്‍ക്കാര്‍
ഡയറിയിലും
സംഭവിക്കുകയുണ്ടായോ;
തെറ്റ്
ചൂണ്ടികാണിക്കപ്പെട്ടതിനു
ശേഷവും
അത് ആവര്‍ത്തിക്കാനിടയായത്
എന്തുകൊണ്ടാണ്;
(സി)
പ്രതിപക്ഷ
നേതാവിന്റെ
നമ്പറിന്
പകരം
ഗവണ്‍മെന്റ്
ചീഫ്
വിപ്പിന്റെ
നമ്പര്‍
ഡയറിയില്‍
നല്‍കിയ
തെറ്റ് ഈ
വര്‍ഷവും
ആവര്‍ത്തിക്കുകയുണ്ടായോ;
ഇതിനുത്തരവാദികള്‍
ആരായിരുന്നു;
സ്വീകരിച്ച
നടപടി
എന്ത് ? |
1768 |
മലപ്പുറം
ജില്ലയില്‍
പുതിയ
സര്‍ക്കാര്‍
പ്രസ്സ്
ശ്രീ.
റ്റി.
എ. അഹമ്മദ്
കബീര്‍
(എ)
സംസ്ഥാനത്ത്
എവിടെയെങ്കിലും
പുതിയ
സര്‍ക്കാര്‍
പ്രസ്സുകള്‍
ആരംഭിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഏത്
ജില്ലയിലാണ്;
എത്
മണ്ഡലത്തിലാണ്;
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഏറ്റവും
കൂടുതല്‍
സര്‍ക്കാര്‍
ഓഫീസുകളുള്ള
മലപ്പുറം
ജില്ലയില്‍
പുതിയ
സര്‍ക്കാര്‍
പ്രിന്റിംഗ്
പ്രസ്സ്
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
1769 |
പ്രസ്സുകളിലെ
ബൈന്‍ഡര്‍
ഗ്രേഡ് 2 തസ്തിക
ശ്രീ.
എസ്. ശര്‍മ്മ
(എ)
തിരുവനന്തപുരം
ജില്ലയിലുള്ള
ഗവണ്‍മെന്റ്
പ്രസ്സ്,
ഗവണ്‍മെന്റ്
പ്രസ്സ്,
മണ്ണന്തല,
സ്റാമ്പ്
മാനുഫാക്ച്ചറിംഗ്
പ്രസ്സ്,
സെന്‍ട്രല്‍
ജയില്‍
പ്രസ്സ്
എന്നിവിടങ്ങളില്‍
ബൈന്‍ഡര്‍
ഗ്രേഡ് 2 തസ്തികകള്‍
എത്ര
വീതമെന്ന്
വ്യക്തമാക്കാമോ
;
(ബി)
പ്രസ്തുത
തസ്തികകളില്‍
വകുപ്പുതല
പ്രമോഷന്‍
ലഭിച്ചവര്‍
എത്ര; പി.എസ്.സി.
മുഖേന
ജോലി
ലഭിച്ചവര്‍
എത്ര; പി.എസ്.സി.യുടെയും
പ്രമോഷന്‍
ലഭിച്ചവരുടേയും
നിലവിലുള്ള
അനുപാതം
എത്ര; വ്യക്തമാക്കുമോ
? |
1770 |
ഗവണ്‍മെന്റ്
പ്രസ്സുകളില്‍
ബൈന്‍ഡര്‍
ഗ്രേഡ് 2 തസ്തിക
ശ്രീ.
എസ്. ശര്‍മ്മ
(എ)
1976-ലെ
സബോര്‍ഡിനേറ്റ്
സര്‍വ്വീസ്
സ്പെഷ്യല്‍
റൂള്‍
വരുന്നതിന്
മുമ്പ്
കേരളത്തിലെ
ഗവണ്‍മെന്റ്
പ്രസ്സുകളില്‍
ബൈന്‍ഡര്‍
ഗ്രേഡ് 2
-ല്‍
എത്ര
തസ്തികകളാണ്
ഉണ്ടായിരുന്നത്;
അതിനുശേഷം
പുതുതായി
എത്ര
തസ്തികകളാണ്
അനുവദിച്ചത്;
വ്യക്തമാക്കാമോ
; ഇത്
സംബന്ധിച്ച
സര്‍ക്കാര്‍
ഉത്തരവുകള്‍
ലഭ്യമാക്കാമോ
;
(ബി)
പ്രസ്തുത
തസ്തികയില്‍
പി.എസ്.സി.
വഴിയും,
പ്രൊമോഷന്‍
വഴിയും
ജോലി
ലഭിക്കുന്നതിന്
നിശ്ചയിച്ച
അനുപാതം
എന്തെന്ന്
വ്യക്തമാക്കുമോ
? |
<<back |
|