UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1653

2012-13 ബജറ്റില്‍ കൃഷിവകുപ്പിന് വകയിരുത്തിയ തുക

ശ്രീ. രാജു എബ്രഹാം

() 2012-'13 ബജറ്റില്‍ കൃഷിവകുപ്പിനു കീഴില്‍ ഓരോ ഇനത്തിലും വകയിരുത്തിയ പദ്ധതി - പദ്ധതിയേതര തുകയും ഇതുവരെയുള്ള ചെലവുവിവര പട്ടികയും നല്‍കാമോ;

(ബി) 2012-'13 സാമ്പത്തികവര്‍ഷം കൃഷിവകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോന്നിനും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയെന്നും അറിയിക്കുമോ?

1654

കായംകുളത്തെ കുട്ടനാട് പാക്കേജ്പദ്ധതി

ശ്രീ. സി. കെ. സദാശിവന്‍

() കായംകുളം മണ്ഡലത്തില്‍ കുട്ടനാട് പാക്കേജില്‍ നിര്‍ര്‍ദ്ദേശിച്ചിരുന്നതും കേന്ദ്ര സര്‍ക്കാരിന്റെ ഫ്ളഡ് മാനേജ്മെന്റ് പ്രോഗ്രാമിന്റെ പരിധിയില്‍ വരുന്നതുമായ പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതി വിശദമാക്കുമോ;

(ബി) ടെന്‍ഡര്‍ ചെയ്ത പ്രവൃത്തികള്‍ ഏതൊക്കെയാണ്; ഏതൊക്കെ പ്രവൃത്തികളാണ് ടെന്‍ഡര്‍ ചെയ്യപ്പെടേണ്ടത;

(സി) നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണ്?

1655

കുട്ടനാട് പാക്കേജ്

ശ്രീ. ആര്‍. രാജേഷ്

()കുട്ടനാട് പാക്കേജ് സമയബന്ധിതമായി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി) ഉണ്ടെങ്കില്‍ അതിന്റെ കാരണം വിശദമാക്കാമോ;

(സി)പദ്ധതി നടത്തിപ്പിന്റെ ഏത് ഘട്ടം വരെ ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് വിശദമാക്കാമോ;

(ഡി) പദ്ധതി നടത്തിപ്പിനായി ഇതുവരെ എത്ര രൂപ ചെലവഴിച്ചു; എത്ര രൂപ അനുവദിച്ചു; വ്യക്തമാക്കാമോ ?

1656

കുട്ടനാട് പാക്കേജ് പദ്ധതി

ശ്രീ. പി. തിലോത്തമന്‍

() കുട്ടനാട് പാക്കേജ് നടപ്പിലാക്കുന്നതിന്റെ പുരോഗതി വിശദമാക്കുമോ; ഈ പദ്ധതിക്കുവേണ്ടി വിവിധയിനങ്ങളില്‍ ഇതിനോടകം ചെലവിട്ട തുക എത്രയാണെന്ന് വിശദമാക്കുമോ;

(ബി) കുട്ടനാട് പാക്കേജ് നടപ്പിലാക്കുന്നതിനുവേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് വിഹിതം എത്ര വീതമാണെന്ന് വിശദമാക്കുമോ;

(സി) കുട്ടനാട് പാക്കേജിന്റെ ഭാഗമായി ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇതിനുവേണ്ടി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നും, എത്ര തുക ഇതിനുവേണ്ടി ചെലവഴിച്ചുവെന്നും വിശദമാക്കുമോ;

(ഡി) പൊതു ജലാശയങ്ങളും, പൊതു കുളങ്ങളും സംരക്ഷിക്കുവാന്‍ ഇതില്‍ പദ്ധതിയുണ്ടോ; ഉണ്ടെങ്കില്‍ എത്രമാത്രം നടപ്പിലാക്കി എന്ന് പറയുമോ?

1657

പൈനാപ്പിള്‍ മിഷന്‍ പദ്ധതി

ശ്രീ. എം.. ബേബി

() സര്‍ക്കാര്‍ പ്രഖ്യാപിച്ച 'പൈനാപ്പിള്‍ മിഷന്‍' പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ; പദ്ധതിയുടെ ലക്ഷ്യം എന്താണ്;

(ബി) പദ്ധതിക്ക് പ്രതീക്ഷിക്കുന്ന മൊത്തം ചെലവ് എത്ര;

(സി) ഇതിന്റെ ഭരണാനുമതി നല്‍കിയത് എപ്പോഴായിരുന്നു;

(ഡി) സാങ്കേതികാനുമതി നല്‍കിയിരുന്നോ;

() എന്ത് തുക നടപ്പ് വര്‍ഷത്തില്‍ ബഡ്ജറ്റില്‍ ഇതിനായി വകയിരുത്തിയിരുന്നു;

(എഫ്) ഇതിനകം ചെലവഴിച്ചത് എത്ര;

(ജി) മിഷന്‍ പ്രവര്‍ത്തനം വഴി കൈവരിച്ച നേട്ടങ്ങള്‍ വിശദമാക്കാമോ?

1658

ഗ്രീന്‍ഹൌസ് പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

() സംസ്ഥാനത്ത് കൃഷി വകുപ്പ് മുഖാന്തിരം കേരളത്തിലെ ഓരോ പഞ്ചായത്തിലും നടപ്പിലാക്കുന്നതിനായി പ്രഖ്യാപിച്ചിരുന്ന ഗ്രീന്‍ ഹൌസ് പദ്ധതിയുടെ നിജസ്ഥിതി വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം അങ്കമാലി നിയോജക മണ്ഡലത്തില്‍ നിന്നും എം.എല്‍.. മുഖാന്തിരം നിര്‍ദ്ദേശിക്കപ്പെട്ട കര്‍ഷകരില്‍ നിന്നും ആരെയെല്ലാമാണ് തിരഞ്ഞെടുത്തിട്ടുളളതെന്ന് വെളിപ്പെടുത്താമോ;

(സി) അങ്കമാലി നിയോജക മണ്ഡലത്തില്‍ ഗ്രീന്‍ ഹൌസ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആരെയെല്ലാമാണ് തെരെഞ്ഞെടുത്തിട്ടുളളതെന്ന് വെളിപ്പെടുത്താമോ?

1659

പോളച്ചിറ ഏലായില്‍ നബാര്‍ഡ് നടപ്പിലാക്കുന്ന പദ്ധതികള്‍

ശ്രീ.ജി.എസ്. ജയലാല്‍

() കൊല്ലം ജില്ലയിലെ പോളച്ചിറ ഏലായില്‍ നബാര്‍ഡ് സഹായത്തോടെ നടപ്പിലാക്കിവരുന്ന അടിസ്ഥാന സൌകര്യ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കുമോ; പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കേണ്ടുന്നത് എന്നാണ്;

(ബി) അടിസ്ഥാന സൌകര്യ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടുന്ന സാധന സാമഗ്രികളുടെ വിലവര്‍ദ്ധനവ് പരിഗണിച്ച് നിലവിലുള്ള എസ്റിമേറ്റ് പുതുക്കി നിശ്ചയിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് കണ്‍വീനര്‍ നല്‍കിയ നിവേദനം ലഭിച്ചിരുന്നുവോ; എങ്കില്‍ അതിന്മേലുള്ള നടപടി എന്തായെന്ന് അറിയിക്കുമോ?

1660

നിറവ് പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

'' ജോസഫ് വാഴക്കന്‍

'' സി.പി. മുഹമ്മദ്

'' തേറമ്പില്‍ രാമകൃഷ്ണന്‍

() നിറവ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) എന്തെല്ലാം സൌകര്യങ്ങളാണ് ഈ പദ്ധതിയനുസരിച്ച് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഏതെല്ലാം ഏജന്‍സിയുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്;

(ഡി) എത്ര നിയോജകമണ്ഡലത്തിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിവരുന്നത്;

() എല്ലാ മണ്ഡലങ്ങളിലും ഇവ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

1661

നിറവ് പദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സംസ്ഥാനത്ത് നിറവ് പദ്ധതി നടപ്പിലാക്കുന്ന മണ്ഡലങ്ങളില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്;

(ബി) ഓരോ മണ്ഡലത്തിലും നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ ?

1662

വയനാട് ജില്ലയിലെ ഹോര്‍ട്ടിക്കള്‍ച്ചര്‍ പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ പദ്ധതിപ്രകാരം 2012-13 സാമ്പത്തിക വര്‍ഷം വയനാട് ജില്ലയില്‍ ചെലവഴിച്ച തുകയുടെ ബ്ളോക്കുതല വിശദാംശം നല്‍കുമോ ;

(ബി) സംസ്ഥാനത്ത് പ്രസ്തുത ഇനത്തില്‍ ചെലവഴിച്ച തുകയുടെ എത്ര ശതമാനമാണ് വയനാട് ജില്ലയില്‍ ചെലവഴിച്ചതെന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത പദ്ധതിപ്രകാരം നടപ്പു വര്‍ഷം ജില്ലയിലെ ഭൌതീക ലക്ഷ്യം വ്യക്തമാക്കുമോ ?

1663

തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതി

ശ്രീ. എം. . വാഹീദ്

,, വി. റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

,, പി. . മാധവന്‍

() ജനപങ്കാളിത്തത്തോടെ തരിശുഭൂമി കൃഷിയോഗ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പദ്ധതിയില്‍ ഏതെല്ലാം കാര്‍ഷിക വിളകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഈ പദ്ധതിപ്രകാരം എത്ര ഹെക്ടര്‍ സ്ഥലത്ത് വിളകള്‍ കൃഷി ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;

(ഡി) ഏതെല്ലാം സംഘടനകളുടെ സേവനമാണ് ഈ പദ്ധതികള്‍ക്കുവേണ്ടി പ്രയോജനപ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

1664

കോള്‍മേഖല വികസനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() തൃശ്ശൂര്‍-പൊന്നാനി കോള്‍മേഖല വികസനവുമായി ബന്ധപ്പെട്ട പാക്കേജില്‍ ആകെ എത്ര തുകയാണ് അനുവദിച്ചിരിക്കുന്നത് എന്ന് വിശദമാക്കുമോ; അനുവദിച്ച തുകയില്‍ കുറവു വരുത്തിയിട്ടുണ്ടോ ;

(ബി) ഈ വര്‍ഷം പ്രസ്തുത പാക്കേജില്‍ ഉള്‍പ്പെടുത്തി ഏതൊക്കെ പ്രവൃത്തികളാണ് നടപ്പാക്കുന്നതിന് നടപടികള്‍ ആയിട്ടുള്ളത് എന്ന് വിശദമാക്കുമോ ;

(സി) ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള സമയങ്ങളിലാണ് കോള്‍ മേഖലകളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താന്‍ കഴിയൂ എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഈ വര്‍ഷം തന്നെ പ്രവൃത്തികള്‍ നടത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ; വിശദമാക്കുമോ ?

1665

പൊക്കാളി പാടങ്ങളും കോള്‍ നിലങ്ങളും

ശ്രീ. എം. ഉമ്മര്‍

'' എന്‍. . നെല്ലിക്കുന്ന്

'' പി. ഉബൈദുള്ള

() കേരളത്തിലെ പൊക്കാളി പാടങ്ങളുടെയും കോള്‍ നിലങ്ങളുടെയും വിസ്തൃതി കുറഞ്ഞുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി) ഇത്തരം പാടങ്ങളുടെ വിസ്തൃതി കുറയുന്നതിനുള്ള കാരണങ്ങളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി) പൊക്കാളി പാടങ്ങളിലേയും കോള്‍ നിലങ്ങളിലേയും ആവാസവ്യവസ്ഥ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ?

1666

രാഷ്ട്രീയ കൃഷി വികാസ് യോജന

ശ്രീ. വി. ഡി. സതീശന്‍

,, എം. . വാഹീദ്

,, റ്റി. എന്‍. പ്രതാപന്‍

,, സി. പി. മുഹമ്മദ്

() രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയനുസരിച്ചുള്ള സബ്സിഡിവഴി ജനശ്രീയുടെ ആഭിമുഖ്യത്തില്‍ ജൈവ ബസാറുകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എന്തെല്ലാം സഹായങ്ങളാണ് ഈ പദ്ധതി നടത്തിപ്പിനായി നല്‍കാനുദ്ദേശിക്കുന്നത്?

1667

ഫാര്‍മേഴ്സ് സര്‍വ്വീസ് സെന്ററുകള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' സണ്ണി ജോസഫ്

'' എം. . വാഹീദ്

'' പാലോട് രവി

() സംസ്ഥാനത്ത് ഫാര്‍മേഴ്സ് സര്‍വ്വീസ് സെന്ററുകളുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി) കര്‍ഷകര്‍ക്ക് കൃത്യസമയത്ത് വിത്തും വളവും ലഭ്യമാക്കുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത സെന്ററുകളില്‍ ഒരുക്കിയിട്ടുള്ളത്;

(ഡി) ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

1668

കാര്‍ഷിക വികസന നയം

ശ്രീ. . കെ. ബാലന്‍

() സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക വികസന നയം രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നയമെന്താണെന്ന് വ്യക്തമാക്കുമോ;

(ബി) ഇല്ലെങ്കില്‍ ഇതിനുള്ള നടപടികള്‍ വ്യക്തമാക്കുമോ;

(സി) നയരൂപീകരണത്തിന് കമ്മീഷന്‍ / കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആരെല്ലാമാണ് കമ്മിറ്റിയില്‍ ഉള്ളത് എന്ന് വ്യക്തമാക്കുമോ;

(ഡി) നയരൂപീകരണത്തിന് കമ്മിറ്റി മുമ്പാകെ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ / സമീപനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

1669

ചാത്തന്നൂരിലെ ആര്‍.കെ. വി. വൈ. പദ്ധതി

ശ്രീ. ജി.എസ്.ജയലാല്‍

() രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൌകര്യവികസനം സാദ്ധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ; വിശദാംശം അറിയിക്കുമോ;

(ബി) പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിലേക്കായി നമ്പര്‍. 25280/പി.പി.എം/12/ .ഡി. തീയതി 4/8/2012 പ്രകാരം കൃഷി വകുപ്പ് സെക്രട്ടറി കൃഷി വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നുവോ; എങ്കില്‍ നാളിതുവരെയായി ഇതിന്മേലുള്ള നടപടി പുരോഗതി എന്തായി എന്ന് വ്യക്തമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആര്‍.കെ.വി.വൈ. പദ്ധതിപ്രകാരം എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസ്തുത മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടോ; തീയതിയും ഭരണാനുമതി നമ്പരും ഉള്‍പ്പെടെ അറിയിക്കുമോ; ഇല്ലായെങ്കില്‍ പോരായ്മ പരിഹരിച്ച് പദ്ധതി ഏറ്റെടുക്കുവാന്‍ ഗവണ്‍മെന്റ് സന്നദ്ധമാകുമോ?

1670

വേങ്ങേരി കാര്‍ഷികവിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

കോഴിക്കോട് വേങ്ങേരിയിലെ കാര്‍ഷിക വിപണന കേന്ദ്രത്തില്‍ നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

1671

കര്‍ഷകര്‍ക്ക് ധനസഹായം ബാങ്കുകള്‍ വഴി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

,, . സി. ബാലകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

() കൃഷി വകുപ്പു വഴി നടപ്പാക്കുന്ന പദ്ധതിയുടെ ധനസഹായം കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വഴി നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ സവിശേഷതകള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) പ്രസ്തുത പദ്ധതി എവിടെയൊക്കെ നടപ്പിലാക്കിയിട്ടുണ്ട്; വിശദമാക്കുമോ;

(ഡി) സംസ്ഥാനത്ത് എല്ലായിടത്തും ഈ പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1672

കര്‍ഷക ഗ്രൂപ്പുകള്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, ഷാഫി പറമ്പില്‍

,, എം. . വാഹീദ്

,, പാലോട് രവി

() സംസ്ഥാനത്ത് കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത ഗ്രൂപ്പുകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) കര്‍ഷകര്‍ നേരിടുന്ന ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാക്കാനും അവരുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാനും എന്തെല്ലാം സൌകര്യങ്ങളാണ് ഇതിലുള്ളതെന്ന് വിശദമാക്കുമോ;

(ഡി) ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാതെ വരികയാണെങ്കില്‍ അവ ലേലം ചെയ്യുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് അവകാശം നല്‍കുന്ന കാര്യം പരിഗണിക്കുമോ?

1673

ഒരു മീനും ഒരു നെല്ലും പദ്ധതി

ശ്രീ. സി.എഫ്. തോമസ്

'' റ്റി.യു. കുരുവിള

() 'ഒരു മീനും ഒരു നെല്ലും' പദ്ധതി വ്യാപകമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ ഭാഗമായി എന്തെല്ലാം സഹായമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(സി) കാലാനുസൃതമായി പ്രസ്തുത പദ്ധതിയുടെ ആനൂകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ?

1674

നെല്‍കൃഷി വികസന പദ്ധതി

ശ്രീ. സണ്ണി ജോസഫ്

,, .റ്റി.ജോര്‍ജ്

,, വര്‍ക്കല കഹാര്‍

,, പി. . മാധവന്‍

() നെല്‍കൃഷി വികസന പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ബി) ഗ്രൂപ്പ് ഫാമിംഗ്, കരനെല്‍കൃഷി എന്നിവ പ്രോല്‍സാഹിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) കരനെല്‍കൃഷി വഴിയും തരിശു ഭൂമി കൃഷിയോഗ്യമാക്കിയത് വഴിയും എത്ര ടണ്‍ നെല്ല് അധികമായി ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ഡി) പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ധനസഹായങ്ങളാണ് നെല്‍ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം

1675

നെല്ല് ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി

ശ്രീ. . കെ. ബാലന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, . എം. ആരീഫ്

,, പുരുഷന്‍ കടലുണ്ടി

() സംസ്ഥാനത്ത് നെല്ല്ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ;

(ബി) ഈ വര്‍ഷം നെല്ല് ഉല്പാദന ലക്ഷ്യം എത്രയായിരുന്നു; ലക്ഷ്യം നിറവേറ്റാന്‍ സാധ്യമായോ; എത്ര ടണ്‍ നെല്ല് ഈ വര്‍ഷം ഉല്പാദിപ്പിക്കുകയുണ്ടായി;

1676

സംസ്ഥാനത്തെ നെല്ലുല്പാദനത്തകര്‍ച്ച

ശ്രീ. ചിറ്റയം ഗോപകുമാര്‍

() സംസ്ഥാനത്ത് ഇക്കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ള ഏറ്റവും കുറവ് നെല്ലുല്‍പ്പാദനമാണ് നിലവില്‍ സംജാതമായിട്ടുള്ളത് എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കാര്‍ഷിക വികസനത്തിന് കേന്ദ്രവിഹിതം വര്‍ദ്ധിപ്പിച്ചിട്ടും നിരവധി നെല്‍കൃഷി വികസന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടും ഉണ്ടായിട്ടുള്ള ഈ നെല്ലുല്പാദന തകര്‍ച്ചയ്ക്ക് കാരണമെന്തെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം അറിയിക്കുമോ?

1677

നെല്‍കൃഷി വികസനത്തിനായി നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. എം. ഹംസ

() നെല്‍കൃഷി വികസനത്തിനായി നടപ്പിലാക്കിയ പദ്ധതികള്‍ ലക്ഷ്യപ്രാപ്തിയിലെത്തിയില്ല എന്ന ആക്ഷേപം ശ്രദ്ധയിലുണ്ടോ;

(ബി) നിലവില്‍ എന്തെല്ലാം സ്കീമുകള്‍ ആണ് നെല്‍കൃഷി വികസനത്തിനായി ആവിഷ്ക്കരിച്ചിട്ടുള്ളത്; ഏതെല്ലാം ഹെഡുകളിലായി എത്ര രൂപയാണ് നീക്കിവച്ചിരുന്നത്; അതില്‍ ഓരോ ഹെഡിലും എത്ര ചെലവഴിച്ചു എന്ന് ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് പ്രസിദ്ധീകരിക്കാമോ;

(സി) നെല്‍കൃഷി വികസിപ്പിക്കുന്നതിനായിട്ടുള്ള സര്‍ക്കാരിന്റെ വിവിധ സ്കീമുകള്‍ക്ക് പകരം കൃഷിക്കാരന് പ്രയോജനം ലഭിക്കുന്ന രീതിയില്‍ ഏകീകൃത സ്കീം നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;

(ഡി) നിലവില്‍ സംസ്ഥാനത്ത് എത്ര ഏക്കര്‍ ഭൂമിയിലാണ് നെല്‍കൃഷി ചെയ്തു വരുന്നത്; ജില്ലാടിസ്ഥാനത്തില്‍ കണക്ക് നല്‍കാമോ?

() സംസ്ഥാനത്ത് വലിയതോതില്‍ വയലുകള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാര്യം ശ്രദ്ധയിലുണ്ടോ;

(എഫ്) നെല്‍കൃഷി തരിശിട്ടതിന്റെ പേരില്‍ 2006 മുതല്‍ നാളിതുവരെ എത്ര നിയമനടപടികള്‍ സ്വീകരിച്ചു എന്നതിന്റെ ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ നല്‍കാമോ;

(ജി) തരിശിടുന്ന ഭൂമി ഏറ്റെടുത്ത എത്ര കേസുകള്‍ സംസ്ഥാനത്തുണ്ട്; ഏതെല്ലാം ജില്ലകളില്‍; വിശദാംശം ലഭ്യമാക്കാമോ?

1678

തരിശ് കൃഷിസ്ഥലങ്ങളിലെ കൃഷി

ശ്രീ. . പ്രദീപ്കുമാര്‍

() 2008-ലെ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തരിശായി കിടക്കുന്ന കൃഷി സ്ഥലങ്ങള്‍ ഏറ്റെടുത്ത് കൃഷി നടത്തുന്നതിന് എന്തെങ്കിലും നടപടികള്‍ കൃഷി വകുപ്പ് നടത്തിയിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1679

നെല്‍കൃഷി വികസനത്തിനുവേണ്ടിയുള്ള പദ്ധതികള്‍

ശ്രീ. പി. തിലോത്തമന്‍

() നെല്‍കൃഷിയുടെ പുരോഗതിക്കുവേണ്ടി ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദമാക്കുമോ; സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നെല്‍കൃഷി എത്രമാത്രം പുരോഗമിച്ചു എന്നു പറയുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൃഷി ചെയ്തിരുന്ന കൃഷിയിടങ്ങളില്‍ കൃഷി ചെയ്യാതെയുള്ളത് എത്രയെന്ന് വ്യക്തമാക്കുമോ;

(സി) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കുകയും വിജയം വരിക്കുകയും ചെയ്ത കരനെല്‍കൃഷി ഇപ്പോള്‍ നിലവിലുണ്ടോ; ഈ ഇനത്തില്‍ എത്ര വിളവുകിട്ടി എന്നു വിശദമാക്കുമോ;

(ഡി) ചേര്‍ത്തലയിലെ കരപ്പാടങ്ങളിലെ കൃഷി പരിപോഷിപ്പിക്കുവാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊള്ളുമെന്ന് വ്യക്തമാക്കുമോ?

1680

നെല്ലുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി

ശ്രീ.കെ. വി. വിജയദാസ്

() സംസ്ഥാനത്ത് നെല്ലുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പ്രത്യേക പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി) നെല്ലിന്റെ സംഭരണവില വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

1681

നെല്‍കൃഷി വികസനം

ശ്രീ. .എം.ആരീഫ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നെല്‍കൃഷി വികസനത്തിനായി എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്; വിശദാമാക്കാമോ;

(ബി) പ്രസ്തുത പദ്ധതികളുടെ ഫലമായി നെല്ലുല്പാദത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ?

1682

തൊടുപുഴയില്‍ നെല്‍വയല്‍ നികത്തിയതിന് സ്വികരിച്ച നടപടി

ശ്രീ. എം. . ബേബി

() ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ പത്ത് ഏക്കര്‍ നെല്‍വയല്‍ നികത്തിയതിനെതിരെ കാര്‍ഷിക ഉല്പാദന കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചുകൊണ്ട് സ്റേഡിയം നിര്‍മ്മിക്കാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ശ്രമിച്ചതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത ഭൂമിയില്‍ ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട നെല്‍വയല്‍ എത്ര ഏക്കറായിരുന്നു ;

(സി) കമ്മീഷണറുടെ ഉത്തരവ് നിലനില്ക്കെ വയല്‍ നികത്തുന്നതിന് അനുകൂലമായി മുഖ്യമന്ത്രി സ്വീകരിച്ച നടപടി എന്തായിരുന്നു ; ഇത് സംബന്ധമായി ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവ് നല്‍കുമോ ?

1683

സംസ്ഥാനത്തെ നെല്ലുല്‍പാദനത്തിന്റെ വിശദാംശങ്ങള്‍

ശ്രീമതി കെ.എസ്. സലീഖ

() സംസ്ഥാനത്ത് നെല്ലുല്‍പാദനം ഏറ്റവുമധികം ഉണ്ടായത് ഏതുവര്‍ഷം; കൃഷിഭൂമിയുടെ വിസതൃതി അപ്പോള്‍ എത്ര ഹെക്ടര്‍ ആയിരുന്നു; ആ വര്‍ഷം എത്ര ടണ്‍ നെല്ല് ഉല്‍പാദിപ്പിച്ചു; അന്നത്തെ ജനസംഖ്യ എത്രയായിരുന്നു; വിശദമാക്കുമോ;

(ബി) 2011-12-ല്‍ വയലെന്ന് പറയാവുന്ന ഭൂമിയുടെ വിസ്തൃതി എത്ര; നെല്ല് ഉല്‍പാദനം എത്രയായി കുറഞ്ഞു;

(സി) സംസ്ഥാനത്ത് നെല്ലുല്‍പാദനം കുത്തനെ ഇടിയുന്നതും കൃഷിഭൂമിയുടെ വിസ്തൃതി ഗണ്യമായ വിധത്തില്‍ കുറയുന്നതും കാരണം അരി പ്രധാന ആഹാരമായ 3.33 കോടി കേരളീയരുടെ ഭക്ഷ്യസുരക്ഷയെ എത്ര കണ്ട് അപകടത്തിലാക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്; പ്രസ്തുത പ്രശ്നം പരിഹരിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ഡി) നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ലംഘിച്ചും പഴുതുകള്‍ മുതലെടുത്തും പാടങ്ങള്‍ ഇതര ആവശ്യങ്ങള്‍ക്കായി മാറ്റിയതാണ് കൃഷിഭൂമിയുടെ വിസ്തീര്‍ണ്ണം കുറയാനുള്ള കാരണമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

() കൃഷിയിറക്കാതെ തരിശായി കിടക്കുന്ന പാടങ്ങള്‍ ഉപയോഗശൂന്യമായതിന്റെ കാരണം വിലയിരുത്തി കൃഷിക്ക് ഉപയുക്തമാക്കാനും തരിശുനിലങ്ങള്‍ മുഴുവന്‍ കൃഷിയിറക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;

(എഫ്) നിലവില്‍ വിളമേനി (ഉല്‍പാദനശേഷി) ഹെക്ടറിന് എത്ര ടണ്‍; ആയത് വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1684

നെല്‍വയല്‍ നികത്തുന്നതിന് ലഭിച്ച അപേക്ഷകള്‍

ശ്രീ. . പ്രദീപ് കുമാര്‍

() കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ എത്ര ഏക്കര്‍ നെല്‍വയലുകള്‍ ഉണ്ടെന്ന് കൃഷി വകുപ്പ് വിവരം ശേഖരിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) 2008നുശേഷം നെല്‍വയല്‍ നികത്തുന്നതിന് കൃഷി വകുപ്പിലേക്ക് സ്വകാര്യ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍നിന്നോ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

() നെല്‍വയല്‍ നികത്തുന്നതിന് ആര്‍ക്കെങ്കിലും ശുപാര്‍ശ നല്‍കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍വ്യക്തമാക്കുമോ?

1685

ഡാമുകളില്‍ നിന്നും വെള്ളം ലഭ്യമാക്കാത്തതു മൂലമുള്ള കൃഷിനാശം

ശ്രീ. എം. ചന്ദ്രന്‍

() ഡാമുകളില്‍ നിന്നും യഥാസമയം വെള്ളം ലഭ്യമാക്കാത്തതുമൂലം ആലത്തൂര്‍ താലൂക്കില്‍ വ്യാപകമായി നെല്‍കൃഷി നശിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എത്ര ഹെക്ടര്‍ നെല്‍കൃഷിയാണ് ഇത്തരത്തില്‍ നശിച്ചുപോയതെന്ന് വ്യക്തമാക്കുമോ;

(സി) ഇത് എത്ര കര്‍ഷകരുടേതാണെന്ന് വ്യക്തമാക്കുമോ;

(ഡി) ഇവര്‍ക്ക് വിത്ത് വളം മുതലായവ സൌജന്യമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

1686

കേരള അഗ്രോ ഫ്രൂട്ട് പ്രോഡക്ട്സിന്റെ പ്രവര്‍ത്തനം

ശ്രീ. പുരുഷന്‍ കടലുണ്ടി

() രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ.) പദ്ധതിയില്‍പ്പെടുത്തി സ്ഥാപിച്ച പുനലൂര്‍ കേരള അഗ്രോ ഫ്രൂട്ട് പ്രോഡക്ട്സിന്റെ പുതിയ പെറ്റ് ബോട്ടിലിംഗ് പ്ളാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചുവോ; ഇല്ലെങ്കില്‍ കാരണം അറിയിക്കുമോ;

(ബി) കേരള അഗ്രോ ഫ്രൂട്ട് പ്രോഡക്ട്സില്‍ നിന്നും ഇപ്പോള്‍ വിപണിയില്‍ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഏതെല്ലാമാണ്;

(സി) കേരള അഗ്രോ ഫ്രൂട്ട് പ്രോഡക്ട്സിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ആവി്ക്കരിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?

1687

കാര്‍ഷിക ഉല്പ്പന്നങ്ങളുടെ സംഭരണവില

ശ്രീ. കെ. വി. വിജയദാസ്

() സംസ്ഥാനത്ത് കാര്‍ഷികോല്പന്നങ്ങള്‍ക്ക് സംഭരണവിലണ സ്ഥിരമായി നല്‍കുന്നതിന് എന്തെങ്കിലും പ്രത്യേക പാക്കേജ് പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാശം നല്‍കുമോ;

(ബി) കാര്‍ഷികോല്പന്നങ്ങള്‍ക്ക് സംഭരണവില നല്‍കുന്നതിനായി വില സ്ഥിരതാഫണ്ടിന് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ?

1688

കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകളുടെ പ്രവര്‍ത്തന പുരോഗതി

ശ്രീ. മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

,, തോമസ് ഉണ്ണിയാടന്‍

(കുട്ടനാട് പാക്കേജ്, ഇടുക്കി പാക്കേജ്, വയനാട് പാക്കേജ് എന്നിവയുടെ പ്രവര്‍ത്തന പുരോഗതി വൃക്തമാക്കുമോ;

(ബി) ഇത്തരം പദ്ധതികള്‍ കാലതാമസം കൂടാതെ നടപ്പാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

1689

ഫാര്‍മര്‍ സര്‍വ്വീസ് സെന്ററുകള്‍

ശ്രീ. എം. ഹംസ

() സംസ്ഥാനത്തെ തെരഞ്ഞെടുത്ത കോപ്പറേറ്റീവ് സൊസൈറ്റികളില്‍ 'ഫാര്‍മര്‍ സര്‍വ്വീസ് സെന്ററുകള്‍' ആരംഭിക്കും എന്ന പ്രഖ്യാപനം പരിഗണനയിലുണ്ടോ;

(ബി) ഫാര്‍മര്‍ സര്‍വ്വീസ് സെന്റര്‍ ആയി തെരഞ്ഞെടുക്കപ്പെടുന്ന പ്രൈമറി സഹകരണ സംഘങ്ങള്‍ക്ക് എത്ര രൂപ അനുവദിക്കും; വ്യക്തമാക്കുമോ;

(സി) പ്രസ്തുത പദ്ധതിപ്രകാരം എത്ര പ്രാഥമിക സഹകരണ സംഘങ്ങളെ ഫാര്‍മര്‍ സര്‍വ്വീസ് സെന്റര്‍ ആയി തെരഞ്ഞെടുത്തു; ഏതെല്ലാം; വിശദാമാക്കുമോ;

(ഡി) ഒറ്റപ്പാലം അംസംബ്ളി മണ്ഡലത്തിലെ ഏതെല്ലാം പ്രാഥമിക സഹകരണ സംഘങ്ങളെയാണ് 'ഫാര്‍മര്‍ സര്‍വ്വീസ്' സെന്ററുകള്‍ ആയി തെരഞ്ഞെടുത്തത്; എന്ത് തുക അനുവദിച്ചു; പ്രസ്തുത സഹകരണ സംഘങ്ങള്‍ എന്തെല്ലം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു; വിശദാംശം ലഭ്യമാക്കുമോ?

1690

കര്‍ഷക സേവനകേന്ദ്രങ്ങള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സംസ്ഥാനത്ത് എത്ര ബ്ളോക്കുകളിലാണ് കര്‍ഷക സേവനകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) ഇതിന് എന്തു തുകയാണ് അനുവദിച്ചത്; ഓരോ കേന്ദ്രത്തിലേക്കും തുക അനുവദിച്ചുവോ;

(സി) കര്‍ഷകസേവനകേന്ദ്രത്തിന്റെ പ്രധാന ചുമതലകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

1691

പാടശേഖരത്തിലെ തോട് നിര്‍മ്മാണം

ശ്രീ. പുരുഷന്‍ കടലുണ്ടി

()ബാലുശ്ശേരി അസംബ്ളിമണ്ഡലത്തിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കുറിയില്‍ താഴെ പാടശേഖരത്തില്‍പ്പെട്ട 60 ഏക്കര്‍ നെല്‍വയലിലെ ജലനിയന്ത്രണം മെച്ചപ്പെടുത്തി ഇവിടെ മൂന്ന് വിള നെല്‍കൃഷി നടപ്പാക്കുന്നതിന് പാടശേഖരമധ്യത്തിലൂടെ ഒരു തോട് നിര്‍മ്മിക്കുന്നതിന് പ്രസ്തുത പാടശേഖരം സന്ദര്‍ശിച്ചപ്പോള്‍ കൃഷി വകുപ്പുമന്ത്രി കൃഷി വകുപ്പ് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ ;

(ബി) പ്രസ്തുത പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ ;

(സി) ഇതിനുവേണ്ടി തയ്യാറാക്കപ്പെട്ട എസ്റിമേറ്റിന്റെയും സാങ്കേതിക അനുമതിയുടേയും പകര്‍പ്പ് ലഭ്യമാക്കാമോ ;

(ഡി) പ്രവര്‍ത്തി നടത്തുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്?

1692

റൈസ് ബയോപാര്‍ക്കും നാളികേര ബയോപാര്‍ക്കും

ശ്രീ. ജി. സുധാകരന്‍

() കുട്ടനാട്ടിലും പാലക്കാട്ടും റൈസ് ബയോപാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ ;

(സി) റൈസ് ബയോപാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടപ്പാക്കിയിട്ടുള്ളത് ; ഇതിനായി ഇതുവരെ എത്ര തുക ചെലവായി എന്നും വ്യക്തമാക്കുമോ ;

(ഡി) സംസ്ഥാനത്ത് നാളികേര ബയോപാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ;

() നാളികേര ബയോപാര്‍ക്കുകള്‍ സഥാപിക്കുന്നതിനായി എത്ര കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളത് ; ഇതുവരെ എത്ര തുക ചെലവഴിച്ചുവെന്നും അറിയിക്കുമോ ?

1693

നാളികേര ബയോപാര്‍ക്ക് പദ്ധതി

ശ്രീ. കെ. സുരേഷ് കുറുപ്പ്

() നാളികേര ബയോപാര്‍ക്ക് പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; പാര്‍ക്കിനായി എത്ര ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്തിട്ടുണ്ട്; ഇപ്പോള്‍ പദ്ധതിയ്ക്ക് എന്തു തുക ചെലവ് പ്രതീക്ഷിക്കുന്നു; തന്നാണ്ടിലെ അടങ്കല്‍ തുക എത്ര;

(ബി) പദ്ധതി നിര്‍വ്വഹണത്തില്‍ ഇതിനകം എന്തു തുക ചെലവഴിച്ചു; ബയോപാര്‍ക്ക് പൂര്‍ണ്ണമായും എന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും;

(സി) ബയോപാര്‍ക്ക് പദ്ധതിയുടെ ഏതെല്ലാം ഘടകങ്ങളുടെ നിര്‍മ്മാണം ടെന്‍ഡര്‍ ചെയ്യുകയുണ്ടായി; പണി പൂര്‍ത്തിയായവ എത്ര ശതമാനം ?

1694

അന്യസംസ്ഥാന ലോബികള്‍

ശ്രീ. ജി സുധാകരന്‍

,, ബാബു എം. പാലിശ്ശേരി

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ. കെ. നാരായണന്‍

() അന്യസംസ്ഥാന ലോബികള്‍ വിപണി കീഴടക്കിയതാണ് നാളീകേര വില ഗണ്യമായി കുറയാന്‍ കാരണമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ ;

(സി)എന്തെല്ലാം നടപടികളാണ് ഈ ലോബിക്കെതിരെ സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കാമോ ?

1695

2012 ലെ കൊപ്രാസംഭരണം

ശ്രീ. കെ. രാധാകൃഷ്ണന്‍

,, കെ. ദാസന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍

() 2012 ല്‍ സംസ്ഥാനത്ത് നടന്ന കൊപ്ര സംഭരണം സംബന്ധിച്ച നടപടികളെ കുറിച്ച് സര്‍ക്കാര്‍ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(ബി) 2012 ല്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്രയും കൊപ്ര സംഭരിക്കാന്‍ സാധിച്ചുവോ; ഇല്ലെങ്കില്‍ ഇതു സംബന്ധിച്ച കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി) കഴിഞ്ഞ വര്‍ഷം ഉടനീളം താങ്ങുവിലയേക്കാളും താഴ്ന്ന നിരക്കിലാണ് കൊപ്രയുടെ വില നിലനിന്നിരുന്നത് എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ സാഹചര്യത്തിലേക്ക് നയിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(ഡി) ഈ വര്‍ഷത്തെ കൊപ്രസംഭരണത്തിന്റെ ലക്ഷ്യവും അതിനായുള്ള തയ്യാറെടുപ്പുകളും വിശദമാക്കാമോ?

1696

കേരഫെഡ്

ശ്രീ. . ചന്ദ്രശേഖരന്‍

,, ജി. എസ്. ജയലാല്‍

,, . കെ. വിജയന്‍

,, കെ. രാജു

() സംസ്ഥാനത്ത് കേരഫെഡ് മുഖേന പച്ചതൊണ്ടും ചിരട്ടയും സംഭരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഈ സംഭരണം ആരംഭിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്നുമുതല്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ;

(ബി) പച്ചതൊണ്ടിനും ചിരട്ടയ്ക്കും വില നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തു വില നല്‍കി സംഭരിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത് ; വില നിശ്ചയിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ ;

(സി) കാലോചിതമായി വില നിശ്ചയിച്ച് കൃഷി ഭവനുകള്‍ മുഖേന ഇവ സംഭരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

1697

കേരഫെഡ് എഫ്..ടി. സംരംഭം

ശ്രീ. വി. ശിവന്‍കുട്ടി

() കേരഫെഡ് - എഫ്..ടി. സംരംഭത്തിന് പ്രൈമറി പ്രോസസിംഗിനുവേണ്ടി അഞ്ച് കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നുവോ;

(ബി) എന്ത് തുക ഇതിനകം ചെലവായി; എന്തെല്ലാം കാര്യങ്ങള്‍ക്കായി ഫണ്ട് വിനിയോഗിക്കപ്പെട്ടു;

(സി) പദ്ധതിയുടെ മൊത്തം കണക്കാക്കപ്പെട്ട ചെലവെത്ര; സംരംഭം സംബന്ധിച്ച് വിശദമാക്കാമോ ?

1698

പച്ചത്തേങ്ങ സംഭരണം

ശ്രീ. മുല്ലക്കര രത്നാകരന്‍

() പച്ചത്തേങ്ങാ സംഭരണത്തിന്റെ ഭാഗമായി ഇതിനകം എത്ര സംഭരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി) എത്രത്തോളം സംഭരിക്കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കുമോ;

(സി)ഇവയുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

1699

കൃഷിഭവന്‍ മുഖേനയുള്ള പച്ചത്തേങ്ങ സംഭരണം

ശ്രീ. പി. കെ. ബഷീര്‍

() സംസ്ഥാന സര്‍ക്കാരിന്റെ കൃഷി വകുപ്പില്‍ കൃഷിഭവനുകള്‍ മുഖേനയുള്ള പച്ചത്തേങ്ങ സംഭരണം ആരംഭിച്ചിട്ടുണ്ടോ ;

(ബി) ഓരോ ജില്ലയിലും എത്ര കൃഷിഭവനുകള്‍ ടി പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെട്ടിട്ടുണ്ട് ; ആയതില്‍ മലപ്പുറം ജില്ലയിലെ ഏതെല്ലാം കൃഷി ഭവനുകള്‍ ഉള്‍പ്പെടുന്നുണ്ട് ; വിശദമാക്കുമോ ;

(സി) സംഭരണം സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

1700

കോഴിക്കോട് ജില്ലയില്‍ വിത്തുതേങ്ങ സംഭരണം

ശ്രീ. . കെ. വിജയന്‍

() കോഴിക്കോട് ജില്ലയില്‍ വിത്തുതേങ്ങ സംഭരണം വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കാരണം വ്യക്തമാക്കുമോ;

(ബി) വിത്ത് തേങ്ങ സംഭരിക്കാനാവശ്യമായ നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.