UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1241

രാമുകാര്യാട് സ്മാരകത്തിനുള്ള ഭൂമി

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() പ്രശസ്ത ചലച്ചിത്ര സംവിധായകനായിരുന്ന രാമുകാര്യാട്ടിന് ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ സ്മാരകം പണിയാന്‍ എത്ര സെന്റ് ഭൂമിയാണ് റവന്യൂവകുപ്പ് നല്‍കിയത് ; സര്‍വ്വേ നമ്പര്‍ വ്യക്തമാക്കാമോ ;

(ബി) സ്മാരക നിര്‍മ്മാണത്തിന് ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ ?

1242

തമിഴ്നാട്ടില്‍ നിന്ന് അനധികൃതമായി കുടിയേറ്റം

ശ്രീ. എസ്. രാജേന്ദ്രന്‍

() ഇടുക്കി വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ തമിഴ്നാട്ടില്‍ നിന്ന് അനധികൃതമായി കുടിയേറ്റം നടക്കുന്നതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വന്‍തോതില്‍ നടക്കുന്ന ഇത്തരം കുടിയേറ്റങ്ങള്‍ സംസ്ഥാനത്തെ ദോഷകരമായി ബാധിക്കും എന്നത് പരിശോധിച്ചിട്ടുണ്ടോ;

(സി) ആഭ്യന്തരവകുപ്പുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;

1243

ചെറുതുരുത്തി തടയണനിര്‍മ്മാണം

ശ്രീ. കെ. രാധാകൃഷ്ണന്‍

() റിവര്‍ മാനേജ്മെന്റ് ഫണ്ട് വിനിയോഗിച്ച് ചേലക്കര നിയോജകമണ്ഡലത്തില്‍ ചെറുതുരുത്തി തടയണ നിര്‍മ്മാണം എന്ന് ആരംഭിച്ചു; ഇതേവരെ വിനിയോഗിച്ച തുകയുടെ വിശദാംശം നല്‍കുമോ;

(ബി) ഈ പദ്ധതിനിര്‍മ്മാണം നിര്‍ത്തിവെച്ചിട്ട് എത്രകാലമായി; നിര്‍ത്തിവെയ്ക്കാനുള്ള കാരണം വിശദമാക്കുമോ;

(സി) നിര്‍ത്തിവെച്ച പ്രവൃത്തി പുനരാരംഭിക്കുവാന്‍ ജലവിഭവവകുപ്പുമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉന്നതതലയോഗം ചേര്‍ന്നതെപ്പോഴാണ്; അതിനുശേഷം നടന്ന നടപടികള്‍ എന്ത്; വിശദമാക്കുമോ;

(ഡി) ഉന്നതതലയോഗതീരുമാനങ്ങളുടെ ഭാഗമായി ജലവിഭവവകുപ്പ് തയ്യാറാക്കി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വെളിപ്പെടുത്തുമോ;

() ഈ പദ്ധതിയുടെ കാലതാമസം ഒഴിവാക്കി നിര്‍മ്മാണം പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1244

റിവര്‍ മാനേജ്മെന്റ് ഫണ്ട്

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് റിവര്‍ മാനേജ്മെന്റ് ഫണ്ട് ഇനത്തില്‍ ഇപ്പോള്‍ നിക്ഷിപ്തമായിട്ടുള്ള തുക എത്ര;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതേവരെ പ്രസ്തുത ഫണ്ടില്‍ നിന്നും നദീതടസംരക്ഷ ണപദ്ധതികള്‍ക്കായി വിനിയോഗിച്ച തുകയുടെയും പദ്ധതിയുടെയും വിശദാംശങ്ങള്‍ ജില്ലതിരിച്ച് അറിയിക്കുമോ;

(സി) ജില്ലകളില്‍ നിന്നും ജലവിഭവവകുപ്പ് തയ്യാറാക്കി സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്കാവശ്യമായ അനുമതിയും തുകയും സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ അതിനുള്ള കാരണം വെളിപ്പെടുത്തുമോ;

() നദീതടസംരക്ഷണപദ്ധതികള്‍ക്കല്ലാതെ ഈ ഫണ്ടില്‍ നിന്നും മറ്റാവശ്യങ്ങള്‍ക്ക് തുക വിനിയോഗിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ

1245

സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയില്‍ പൂഴിവില്‍പന കേന്ദ്രങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ജില്ലയില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയില്‍ പൂഴി വില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇവ പ്രവര്‍ത്തിക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ടോ;

(സി) പ്രസ്തുത കേന്ദ്രങ്ങളിലേക്ക് പൂഴി ലഭിക്കുന്നത് എവിടെ നിന്നാണെന്ന് പരിശോധന നടത്താറുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി) പ്രസ്തുത കേന്ദ്രങ്ങളില്‍ പൂഴിയ്ക്ക് കൊളളവില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() പ്രസ്തുത കേന്ദ്രങ്ങളില്‍ പൂഴി വില്‍പ്പനക്കും, വില്പനക്ക് വിലനിശ്ചയിക്കുന്നതും ആയി ബന്ധപ്പെട്ട ഉത്തരവുകള്‍ ലഭ്യമാക്കുമോ;  

(എഫ്) ഇത്തരം എത്ര വില്പന കേന്ദ്രങ്ങള്‍ വ്രര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

1246

കലക്ടറേറ്റ് കോമ്പൌണ്ടിലെ മരം മുറിച്ചത് സംബന്ധിച്ച പരാതി

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് കലക്ടറേറ്റ് കോമ്പൌണ്ടിലെ മരം അനധികൃതമായി മുറിച്ചതുമായി ബന്ധപ്പെട്ട് റവന്യൂ അധികാരികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ ?

1247

അടൂര്‍ ഫയര്‍ സ്റേഷന് ഭൂമിഏറ്റെടുക്കല്‍ നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ജലവിഭവ വകുപ്പിന്റെ കെ.. പി. ഭൂമി ഏറ്റെടുക്കുന്നതിനായിട്ടുള്ള നടപടികള്‍ ജലവിഭവ വകുപ്പിന്റെ എന്‍. . സി. ലഭ്യമായശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന കാലതാമസംമൂലം അടൂര്‍ ഫയര്‍ സ്റേഷന്‍ കെട്ടിടനിര്‍മ്മാണം സാദ്ധ്യമാകാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടുള്ള കേവല സാങ്കേതികതയില്‍ കുരുങ്ങി വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന അനുബന്ധ ഭൂമി എടുപ്പ് നടപടി സമയബന്ധിതമായി പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;

(സി) വര്‍ഷങ്ങള്‍ നീളുന്ന ഈ ഫയല്‍ നടപടിക്രമത്തിലുള്ള കാലതാമസത്തിന്റെ കാരണം വിശദമാക്കുമോ?

1248

കമ്മാടത്ത് ഭഗവതിക്ഷേത്രംകാവ് കൈയ്യേറിയവര്‍ക്കെതിരെ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

വെസ്റ്എളേരി പഞ്ചായത്തില്‍ കമ്മാടത്ത് ഭഗവതിക്ഷേത്രംകാവ് കൈയ്യേറിയവര്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും കൈയ്യേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ ?

1249

ചാത്തന്നൂര്‍ മിനി സിവില്‍സ്റേഷനിലേയ്ക്ക് മാറ്റി സ്ഥാപിക്കാനുള്ള ഓഫീസുകള്

ശ്രീ.ജി.എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

() ചാത്തന്നൂര്‍ മിനി സിവില്‍സ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും, പ്രസ്തുത കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കേണ്ടുന്ന ആഫീസുകള്‍ സിവില്‍ സ്റേഷനിലേക്ക് പ്രവര്‍ത്തനം മാറ്റിയിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതൊക്കെ ഓഫീസുകളാണ് ഇനിയും മാറ്റി സ്ഥാപിക്കുവാനുള്ളത്; അറിയിക്കുമോ;

(സി) സാങ്കേതികമായി ബുദ്ധിമുട്ടില്ലാത്ത ഓഫീസുകള്‍ വേഗത്തില്‍ പ്രസ്തുത കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ

1250

പ്രകൃതി ദുരന്തങ്ങള്‍ക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുള്ള ധനസഹായം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഇടി-മിന്നല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ധനസഹായം നല്‍കിവരുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; വിശദാംശം നല്‍കുമോ ;

(ബി) നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

1251

കാരായ്മ കുടിയാന്മാര്‍ക്ക് സൌകര്യാവകാശം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ജില്ലയിലെ കാരായ്മ കുടിയാന്മാര്‍ക്ക് സൌകര്യാവകാശം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഈ നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

1252

ചെല്ലഞ്ചി പാലത്തിന്റെ നിര്‍മ്മാണത്തിനുള്ള ഭൂമി


ശ്രീ. കോലിയക്കോട്. എന്‍. കൃഷ്ണന്‍ നായര്‍

() ചെല്ലഞ്ചി പാലത്തിന്റെ നിര്‍മ്മാണാവശ്യത്തി നുള്ള ഭൂമി ഏറ്റെടുത്തിട്ടുണ്ടോ;

(ബി) ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇതിന്റെ നടപടികള്‍ എത്രനാള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ ;

(സി) ഭൂമി വിട്ടുതന്നവരുടെ വിശദ വിവരവും എത്ര ഭൂമിയാണ് ഇവര്‍ ഓരോരുത്തരും നല്‍കിയതെന്നുമുള്ള വിശദവിവരം ലഭ്യമാക്കുമോ ;

(ഡി) ഈ പാലം പണിയുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും വീട് നഷ്ടപ്പെട്ടിട്ടുണ്ടോ; വിശദവിവരം അറിയിക്കുമോ ?

1253

കൊല്ലം റൂറല്‍ പോലീസ് ആസ്ഥാനത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഭൂമി

ശ്രീമതി പി. അയിഷാ പോറ്റി

() കൊല്ലം റൂറല്‍ പോലീസ് ആസ്ഥാനത്തിന് കെട്ടിടം നര്‍മ്മിക്കുന്നതിനായി കൊട്ടാരക്കര വില്ലേജില്‍പ്പെട്ട കെ..പി.യുടെ അധീനതയിലുള്ള സ്ഥലം പോലീസ് വകുപ്പിന് കൈമാറ്റം ചെയ്യുന്നതിനുള്ള റവന്യൂ വകുപ്പിന്റെ നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ;

(ബി) പ്രസ്തുത സ്ഥലം കൈമാറ്റം ചെയ്തുകിട്ടാന്‍ റവന്യൂ വകുപ്പിന്റെ നടപടികള്‍ ത്വരിതപ്പെടുത്തുമോ ; ആയതില്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

1254

വില്ലേജുകള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി

ശ്രീ. എളമരം കരീം

() ഫറോക്ക് കരുവന്‍തിരുത്തി വില്ലേജിന് സ്വന്തമായി കെട്ടിടങ്ങളില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കരുവന്‍തിരുത്തി വില്ലേജിന് സ്വകാര്യ വ്യക്തി സൌജന്യമായി നല്‍കിയ സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?

1255

റീസര്‍വ്വേ നടപടികള്‍

ശ്രീ. .കെ.ബാലന്‍

() സംസ്ഥാനത്ത് റീ-സര്‍വ്വേ നടപടികള്‍ നിര്‍ത്തി വച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിനുളള കാരണം വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്തെ എത്ര വില്ലേജുകളില്‍ ഇതിനകം റീസര്‍വ്വേ പൂര്‍ത്തിയായിട്ടുണ്ട്; അത് ഏതെല്ലാം വില്ലേജുകളാണെന്ന് വ്യക്തമാക്കുമോ; റീ സര്‍വ്വേ നടത്തിയ വില്ലജുകളില്‍ നിന്നും എത്ര ഭൂമി മിച്ചഭൂമിയായി സര്‍ക്കാരിലേക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്; എത്ര ഭൂമി കൈവശക്കാര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്;

(സി) റീ-സര്‍വ്വേ നടപടികള്‍ നിര്‍ത്തി വച്ചാല്‍ ഭൂമി കൈയ്യേറുന്നതും അന്യാധീനപ്പെടുന്നതും ഒഴിവാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കുമോ?

1256

റീസര്‍വ്വേ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ റീസര്‍വ്വേ നടപടി പൂര്‍ത്തീകരിച്ച എത്ര വില്ലേജുകള്‍ ഉണ്ടെന്നും എത്ര വില്ലേജുകളില്‍ റീസര്‍വ്വേ പൂര്‍ത്തീകരിക്കാനുണ്ടെന്നും എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ ?

1257

സര്‍ക്കാര്‍ പുറമ്പോക്കു ഭൂമി ി

ശ്രീ. എസ്. ശര്‍മ്മ

വൈപ്പിന്‍ മണ്ഡലത്തില്‍ നിലവിലുള്ള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുടെ സര്‍വ്വേ നമ്പരും വിസ്തൃതിയും വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ ?

1258

ആക്കുളം കായല്‍ പ്രദേശത്തെ സ്വകാര്യ കയ്യേറ്റങ്ങള്‍

ശ്രീ. ബി. സത്യന്‍

() തിരുവനന്തപുരം താലൂക്കില്‍ ചെറുവയ്ക്കല്‍, ആറ്റിപ്ര, കടകംപള്ളി എന്നീ വില്ലേജുകളിലുള്‍പ്പെട്ട ആക്കുളം കായല്‍ ആകെ എത്ര ഹെക്ടര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് എന്ന് വ്യക്തമാക്കാമോ ; ഇതില്‍ എത്ര ഹെക്ടറാണ് സര്‍ക്കാരിന്റെ പക്കലുള്ളത് ;

(ബി) ഇവിടെ എത്ര കൈയ്യേറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ആരുടെയൊക്കെ പേരിലാണ് കൈയ്യേറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ; ഇവിടെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(സി) ഇവിടെ സ്വകാര്യ സംരഭകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ ?

1259

കരം ഒടുക്കുന്നതിനുള്ള നടപടി

ശ്രീ. പി. സി. വിഷ്ണുനാഥ്

(കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ പടിഞ്ഞാറെ കല്ലട വില്ലേജില്‍ കാരാളി ജംഗ്ഷന്‍, കോതപുരം, പെരുവേലില്‍ വീട്ടില്‍ രവീന്ദ്രന്‍പിള്ളയും രാധാമണിയും കൂടി മുന്‍സര്‍വ്വെ നമ്പര്‍. 6623/6(ടി.നം.16736) ആയി 9 സെന്റ് 44 ലിംഗ്സ് വസ്തു റീസര്‍വ്വേയില്‍ ഉള്‍പ്പെടുത്തി പേരില്‍ക്കൂട്ടി ലഭിക്കുന്നതിനായി കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നീ റീസര്‍വ്വേ ആഫീസുകളില്‍ അപേക്ഷകള്‍ നല്‍കിയിട്ട് നാളിതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലാത്തത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി) പേരില്‍ക്കൂട്ടി കരം ഒടുക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1260

കൊല്ലം ജില്ലയില്‍ ഏഴുകോണില്‍ പോലീസ് സ്റേഷന്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം

ശ്രീമതി പി. അയിഷാ പോറ്റി

() കൊല്ലം ജില്ലയിലെ ഏഴുകോണില്‍ പോലീസ് സ്റേഷനും സര്‍ക്കിള്‍ ആഫീസും നിര്‍മ്മിക്കുന്നതിന് ഏഴുകോണ്‍ വില്ലേജില്‍പ്പെട്ട വസ്തു പോലീസ് വകുപ്പിന് കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ;

(ബി) പ്രസ്തുത ഭൂമി കൈമാറ്റം ചെയ്തുകിട്ടുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടോ ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

1261

റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താലാക്കിയ നടപടി

ശ്രീ. പി കെ. ഗുരുദാസന്‍

,, ജെയിംസ് മാത്യു

,, . എം. ആരിഫ്

ശ്രീമതി. കെ. എസ്. സലീഖ

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച സംസ്ഥാനമൊട്ടാകെയുള്ള റീസര്‍വ്വെ നടപടികള്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) റീസര്‍വ്വെ നടത്തുന്നതിന്റെ ഉദ്ദേശം എന്തായി രുന്നു; അതിപ്പോള്‍ തുടരേണ്ടെന്ന് തീരുമാനിക്കാന്‍ ഇടയാക്കിയ യഥാര്‍ത്ഥ കാരണങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഏത് ഘട്ടത്തിലെത്തിയപ്പോഴാണ് സ്വകാര്യഭൂമി റിസര്‍വ്വേ ചെയ്യുന്നത് നിര്‍ത്താന്‍ ഉത്തരവിട്ടതെന്ന് വിശദമാക്കുമോ;

(ഡി) പ്രസ്തുത നടപടി ഭൂമാഫിയകളെ സഹായിക്കാന്‍ മാത്രം ഉതകുമെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

1262

ലാന്റ് ബാങ്ക് പദ്ധതി

ശ്രീ. പി. തിലോത്തമന്‍

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുറമ്പോക്ക് ഭൂമി കണ്ടെത്തി സര്‍ക്കാരിന്റെ പ്രത്യേക അക്കൌണ്ടില്‍ ഉള്‍പ്പെടുത്തി ഭൂമിയില്ലാത്തവര്‍ക്ക് വിതരണം ചെയ്യുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കുകയും വിജയം വരിക്കുകയും ചെയ്ത ലാന്റ് ബാങ്ക് എന്ന നൂതന പദ്ധതി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടോ; എന്തുകൊണ്ടാണ് ഈ പദ്ധതി സജീവമായി നടപ്പിലാക്കാത്തത് എന്ന് വ്യക്തമാക്കാമോ;

(ബി) സ്വകാര്യവ്യക്തികള്‍ കൈവശം വച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമി കണ്ടെത്തുവാന്‍ നിലവില്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇപ്രകാരം കൈവശം വച്ചിട്ടുള്ള ഭൂമി കണ്ടെത്താതെ ഒഴിവാക്കുന്നതിനും സ്വകാര്യഭൂമികള്‍ റീസര്‍വ്വേ നടത്താതിരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇപ്രകാരം തീരുമാനിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ?

1263

കശുമാവ് കൃഷിവര്‍ദ്ധനക്കായി നല്‍കിയ ഇളവുകള്‍

ശ്രീ. എം. . ബേബി

() സംസ്ഥാനത്തെ കശുമാവ് കൃഷി ചെയ്യുന്നതായി കണക്കാക്കപ്പെട്ട ഭൂമി എത്രയാണ്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശംവച്ചുവന്നിരുന്ന എത്രപേര്‍ പുതുതായി കശുമാവ് കൃഷി ചെയ്തുകൊണ്ട് പരിധി സംബന്ധിച്ച നിയമ വ്യവസ്ഥയില്‍നിന്നും ഒഴിവാക്കപ്പെടുകയുണ്ടായി;

(സി) കശുമാവ് കൃഷി വര്‍ദ്ധന ലക്ഷ്യമാക്കിക്കൊണ്ട് ഭൂമി കൈവശംവച്ചുവരുന്നവര്‍ക്കായി നല്‍കിയ ഇളവുകള്‍ എന്തെല്ലാമായിരുന്നു; ഇതിന്റെ പ്രയോജനം ലഭിച്ചവര്‍ എത്ര; അതുവഴി കശുവണ്ടി ഉല്പാദനത്തിലുണ്ടായ വര്‍ദ്ധന എത്ര; ലക്ഷ്യം എത്ര ?

1264

തോട്ടഭൂമിയുടെ വിനിയോഗം

ശ്രീ. വി. ചെന്താമരാക്ഷന്‍

() സംസ്ഥാനത്തെ തോട്ടഭൂമി ആകെ എത്ര ഏക്കറാണെന്നും പ്രസ്തുത ഭൂമിയുടെ കൈവശക്കാര്‍ എത്രയാണെന്നും വെളിപ്പെടുത്തുമോ;

(ബി) തോട്ടഭൂമിയുടെ അഞ്ച് ശതമാനം തോട്ടം ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് എത്ര തോട്ടം ഉമടകള്‍ക്കാണെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ;

(സി) ആകെ തോട്ടഭൂമിയുടെ എത്ര ശതമാനം ഭൂമി ടൂറിസം ഉള്‍പ്പെടെയുള്ള ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ഡി) തോട്ടഭൂമി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കേണ്ടത് ആരാണ്; എത്ര അപേക്ഷകള്‍ ഇതിനായി ലഭിച്ചിട്ടുണ്ട്; ഇതിനകം അനുമതി നല്‍കിയത് എത്രപേര്‍ക്കാണ് ?

1265

വയല്‍ പ്രദേശങ്ങളുടെ ഉപയോഗം

ശ്രീ. കെ.എന്‍..ഖാദര്‍

വര്‍ഷങ്ങളായി നാളികേരം, കമുക് തുടങ്ങിയ കൃഷികള്‍ നടത്തി വരുന്ന വയല്‍ പ്രദേശങ്ങള്‍ നെല്‍വയലുകളുടെ പട്ടികയില്‍ നിന്നും മാറ്റി മറ്റു കാര്‍ഷിക ആവശ്യങ്ങള്‍ക്കും വീടു വയ്ക്കാനും ഉപയോഗിക്കുന്നതിനു നിലവിലുളള തടസ്സം നീക്കുവാന്‍ നടപടി സ്വീകരിക്കുമോ;

1266

കേരളാ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം

ശ്രീ. . പി. ജയരാജന്‍

() 2008-ലെ കേരളാ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നടപ്പിലാക്കുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള ഉദ്യോഗസ്ഥതല സംവിധാനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി) വില്ലേജ് തലത്തിലും താലൂക്ക് തലത്തിലും ജില്ലാ തലത്തിലും സംസ്ഥാനതലത്തിലുമുള്ള പ്രസ്തുത ഉദ്യോഗസ്ഥതല സംവിധാനത്തില്‍നിന്നും ലഭ്യമായ റിപ്പോര്‍ട്ടുകളെ മറികടന്നുകൊണ്ട് 2011 മെയ് 15-നുശേഷം നാളിതുവരെ എത്ര ഹെക്ടര്‍ നെല്‍വയല്‍ നികത്തുവാന്‍ അനുമതി നല്‍കിയെന്നും ഏത് സാഹചര്യത്തിലാണ് അനുമതി നല്‍കിയതെന്നും വ്യക്തമാക്കുമോ ?

1267

നീര്‍തതട പരിപാലന നിയമം

പ്രൊഫ. സി. രവീന്ദ്രനാഥ്

നീര്‍ത്തടപരിപാലനനിയമം നടപ്പിലാക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

1268

വയല്‍ നികത്തല്‍

ശ്രീ. ബി. സത്യന്‍

() തലസ്ഥാന ജില്ലയില്‍ വ്യാപകമായി നടക്കുന്ന വയല്‍ നികത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; റവന്യൂ, പോലീസ് വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതിനെതിരെ നടപടിയുണ്ടായില്ല എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(ബി) പരിസ്ഥിതിയ്ക്ക് പ്രശ്നം സൃഷ്ടിക്കുകയും ജലസ്രോതസ്സുകളെ ഇല്ലാതാക്കുകയും ചെയ്യുന്ന പ്രസ്തുത പ്രവൃത്തികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കുമോ; കുറ്റക്കാരായവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമോ ?

1269

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം

ശ്രീ. . പി. ജയരാജന്‍

() 2008 -ലെ കേരളാ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നത് എന്നു മുതല്‍ക്കാണെന്നു വ്യക്തമാക്കുമോ ;

(ബി) നിയമം നിലവില്‍ വന്നപ്പോള്‍ കേരളത്തില്‍ എത്രലക്ഷം ഹെക്ടര്‍ നെല്‍പാടങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ;

(സി) കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ഗവണ്‍മെന്റ് അനുമതിയോടെ എത്ര ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍ ഓരോ ജില്ലയിലും നികത്തിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ ;

(ഡി) ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ് പ്രസ്തുത നെല്‍വയലുകള്‍ നികത്തിയതെന്നത് സംബന്ധിച്ചുള്ള ഉത്തരവുകള്‍ ലഭ്യമാക്കുമോ ?

1270

അനധികൃത മണല്‍വാരല്‍

ശ്രീ. എം. ചന്ദ്രന്‍

() കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും ആക്ട് 2011 ലംഘിച്ചുകൊണ്ട് പാലക്കാട് ജില്ലയില്‍ വ്യാപകമായ മണല്‍ വാരല്‍ നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ ആക്ടിന്റെ വെളിച്ചത്തില്‍ എത്ര കേസുകളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പാലക്കാട് ജില്ലയില്‍ രജിസ്റര്‍ ചെയ്തിട്ടുള്ളത്; റവന്യൂ- പോലീസ് വകുപ്പുകള്‍ പിടികൂടിയ കേസുകള്‍ പ്രത്യേകം വ്യക്തമാക്കുമോ ;

(സി) പ്രസ്തുത ഇനത്തില്‍ പിഴയും മറ്റുമായി എത്ര രൂപയാണ് റിവര്‍ മാനേജ്മെന്റ് ഫണ്ടിലേക്ക് മുതല്‍കൂട്ടിയിട്ടുള്ളത് ;

(ഡി) അനധികൃത മണല്‍ വാരല്‍ തടയുന്നതിന് പാലക്കാട് ജില്ലയില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

1271

നെല്‍വയല്‍ നികത്തലുമായി ബന്ധപ്പെട്ട പരാതികള്‍

ശ്രീ. . പി. ജയരാജന്‍

() 2011 മെയ് 15നുശേഷം നെല്‍വയല്‍ നികത്തലുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി) പ്രസ്തുത പരാതികളുടെ അടിസ്ഥാനത്തില്‍ എത്ര ഹെക്ടര്‍ നെല്‍വയല്‍ നികത്തുന്നതു തടയാന്‍ ഉത്തരവുകള്‍ നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ ;

(സി) ഇതു സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ?

1272

കാലവര്‍ഷക്കെടുതി പുനരുദ്ധാരണ പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കാലവര്‍ഷക്കെടുതി പുനരുദ്ധാരണ പദ്ധതികള്‍ പ്രകാരം കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാം; ഈ പ്രവൃത്തികള്‍ ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലാണ് എന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഏതെല്ലാം വാര്‍ഡുകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത് എന്നും വ്യക്തമാക്കുമോ;

(ബി) ഓരോ പ്രവൃത്തിയുടെയും പുരോഗതി വ്യക്തമാക്കാമോ;

(സി) പ്രസ്തുത പ്രവൃത്തികളില്‍ ഇതുവരെയും ആരംഭിക്കാത്തത് ഏതെല്ലാം; ഈ പ്രവൃത്തികള്‍ ചെയ്യാന്‍ കാലതാമസം നേരിടാന്‍ കാരണമെന്ത്; ഏത് ഓഫീസിലാണ് ഇതിന്റെ നടപടികള്‍ പുരോഗമിക്കാത്തത് എന്നുംവ്യക്തമാക്കുമോ

1273

പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധി

ശ്രീ... അസീസ്

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയില്‍ നിന്നും, റവന്യൂ വകുപ്പ് എത്ര രൂപ അനുവദിച്ചു എന്ന് വ്യക്തമാക്കുമോ ?

1274

വരള്‍ച്ച ദുരിതാശ്വാസം

ശ്രീ. വി. ചെന്താമരാക്ഷന്‍

() 2012-2013 വര്‍ഷത്തില്‍ വരള്‍ച്ച ദുരിതാശ്വാസത്തിനായി എത്ര കോടി രൂപയാണ് അനുദിച്ചിട്ടുള്ളത് ; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ;

(ബി) പാലക്കാട് ജില്ലയില്‍ വരള്‍ച്ചയുടെ ഭാഗമായി അടിയന്തിരമായി നടത്തേണ്ട എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത് എന്ന് വിശദമാക്കുമോ ?

1275

വെള്ളപ്പൊക്ക കെടുതികള്‍

ശ്രീ. എം. ചന്ദ്രന്‍

() 2011-12, 2012-13 വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് വെള്ളപ്പൊക്കക്കെടുതികള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായത് ഏതെല്ലാം ജില്ലകളിലാണ്;

(ബി) പ്രസ്തുത വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കക്കെടുതികള്‍ നേരിടുന്നതിന് ഓരോ ജില്ലയ്ക്കും അനുവദിച്ച ദുരിതാശ്വാസ തുക എത്രയെന്ന് അറിയിക്കുമോ;

(സി) 2011-12 വര്‍ഷം വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും റോഡ് പുനരുദ്ധാരണത്തിനായി അനുവദിച്ച തുകയുടേയും പ്രവൃത്തികളുടേയും കണക്ക് ലഭ്യമാക്കുമോ; ജില്ലാടിസ്ഥാനത്തിലുള്ള റോഡുകളുടെ പേരും അനുവദിച്ച തുകയും എത്രയെന്ന് വിശദമാക്കുമോ;

(ഡി) 2012-13 വര്‍ഷം വെള്ളപ്പൊക്കെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും റോഡ് പുനരുദ്ധാരണത്തിന് ആകെ എത്ര തുക അനുവദിച്ച; അനുവദിച്ചു; പ്രവൃത്തികളുടെ ഓരോന്നിന്റേയും പേരും തുകയും എത്രയെന്ന് ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് നല്‍കുമോ?

1276

വരള്‍ച്ച നേരിടുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍

ശ്രീ. ആര്‍. രാജേഷ്

() സംസ്ഥാനത്ത് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന വരള്‍ച്ച നേരിടുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി) വരള്‍ച്ച നേരിടുന്നതിന് കേന്ദ്രത്തില്‍ നിന്നും ധനസഹായം ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍ എത്ര തുകയാണ് സഹായമായി ആവശ്യപ്പെട്ടിരുന്നത്;

(സി) സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുകയുണ്ടായോ; പ്രസ്തുത ആവശ്യത്തിലേക്കായി എത്ര തുകയാണ് അനുവദിച്ചതെന്ന് വ്യക്തമാക്കുമോ;

(ഡി) മതിയായ കേന്ദ്ര സഹായം ലഭിച്ചില്ലെന്ന അഭിപ്രായം നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ ഇതിന് ഇടയായ സാഹചര്യം വ്യക്തമാക്കുമോ?

1277

തൂക്കുപാലങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ദുരന്തനിവാരണവകുപ്പ് മുഖേന സംസ്ഥാനത്ത് പുതുതായി എത്ര തൂക്കു പാലങ്ങള്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ ?

1278

വരള്‍ച്ചാ കെടുതികള്‍ക്ക് ധനസഹായം

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്തു രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരള്‍ച്ചാ കെടുതികള്‍ നേരിടുന്നതിനുവേണ്ടി വിവിധ ജില്ലകള്‍ക്ക് ഇതിനകം അനുവദിച്ചിട്ടുള്ള സാമ്പത്തിക സഹായം എത്രയെന്ന് വ്യക്തമാക്കാമോ ;

(ബി) ഇതിന്റെ ജില്ലതിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ ?

1279

വരള്‍ച്ചാദുരിതാശ്വാസപദ്ധതി

ശ്രീ. തോമസ് ചാണ്ട


() വരള്‍ച്ചാദുരിതാശ്വാസപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടനാട് നിയോജകമണ്ഡലത്തിലെ ഏതെല്ലാം നിര്‍മ്മാണപ്രവൃത്തികള്‍ക്ക് 2012-2013 സാമ്പത്തികവര്‍ഷത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്; വിശദമാക്കുമോ;

(ബി) വനം വകുപ്പുമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വരള്‍ച്ചാദുരിതാശ്വാസപദ്ധതി സംബന്ധിച്ച് മീറ്റിങ്ങിലെ യോഗനടപടിക്കുറിപ്പ് ലഭ്യമാക്കുമോ;

(സി) ഈ മീറ്റിങ്ങില്‍ കുട്ടനാട്ടിലെ വിവിധ പമ്പ് ഹൌസുകളിലെ പഴയ മോട്ടോറുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് കൈക്കൊണ്ട തീരുമാനത്തിന്മേല്‍ എന്തു നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ?

1280

വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്ക്ക് ചെലവഴിച്ച തുക

ശ്രീ. സാജുപോള്‍

() 2011-12 സാമ്പത്തിക വര്‍ഷം വരള്‍ച്ചാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എന്ത് തുക ചെലവഴിച്ചു എന്ന് വെളിപ്പെടുത്താമോ;

(ബി) എത്ര തുകക്കുളള നാശന്ഷടങ്ങളാണ് ഉണ്ടായിട്ടുളളത് എന്ന് കണക്കാക്കിയിരുന്നോ; എങ്കില്‍ എത്ര;

(സി) വരള്‍ച്ച നേരിടുന്നതിന് കേന്ദ്രസഹായം ആവശ്യപ്പെട്ടിരുന്നോ; ഇതിനായി എന്തെങ്കിലും പാക്കേജ് തയ്യാറാക്കി സമര്‍പ്പിച്ചിരുന്നുവോ; ഇത് കേന്ദ്രം പരിഗണിക്കുകയുണ്ടായോ; എത്ര തുകക്കുളള സഹായമാണ് ലഭിച്ചത്;

(ഡി) 2012-13 സാമ്പത്തിക വര്‍ഷം വരള്‍ച്ചാ ദുരിതാശ്വാസത്തിന് ബജറ്റില്‍ തുക വകയിരുത്തിയിരുന്നോ; എങ്കില്‍ എത്ര; ഖജനാവില്‍ നിന്നുംഈ ഇനത്തില്‍ ഇതുവരെ എത്ര തുക ചിലവായി?

<<back

  next page>>

                                                                                                                 

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.