Q.
No |
Questions
|
1206
|
ഭൂസമരത്തിന്റെ
ഒത്തുതീര്‍പ്പു
വ്യവസ്ഥകള്‍
ശ്രീ.
കെ.വി.
വിജയദാസ്
(എ)
2013 ജനുവരിയില്‍
നടത്തിയ
ഭൂസമരത്തിന്റെ
ഒത്തുതീര്‍പ്പ്
വ്യവസ്ഥകളുടെ
വിശദാംശം
നല്‍കുമോ;
(ബി)
സമരത്തിന്റെ
ഭാഗമായി
ഓരോ
ജില്ലയിലും
ഭൂരഹിതര്‍ക്ക്
എന്നുമുതല്‍
ഭൂമി
വിതരണം
ചെയ്തു
തുടങ്ങാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
ഇതിനായി
ഓരോ
ജില്ലയിലും
ഭൂമി
കണ്ടെത്തി
വിതരണം
ചെയ്യുന്നതിനായി
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
ഇതിനായി
എന്തെല്ലാം
ഭരണസംവിധാനങ്ങളാണ്ക്രമീകരിച്ചിട്ടുള്ളത്
; വ്യക്തമാക്കുമോ? |
1207 |
ഭൂസമരം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)
സംസ്ഥാനത്ത്
ജനുവരി
ഒന്നുമുതല്‍
ആരംഭിച്ച
ഭൂസമരം
ശ്രദ്ധയില്‍പ്പെട്ടിരുന്നുവോ;
(ബി)
എങ്കില്‍
സമരത്തിന്റെ
ഭാഗമായി
സമരസമിതി
ഉന്നയിച്ച
ആവശ്യങ്ങള്‍
എന്തൊക്കെയായിരുന്നെന്ന്
വ്യക്തമാക്കാമോ;
(സി)
സമരം
ഒത്തൂതീര്‍പ്പാക്കുന്നതിന്
സമരസമിതിയുമായി
ചര്‍ച്ച
നടത്തിയിരുന്നുവോ;
എങ്കില്‍
ഏതൊക്കെ
ഘട്ടങ്ങളില്‍
ആരൊക്കെ
പങ്കെടുത്തുകൊണ്ടാണ്
ചര്‍ച്ച
നടത്തിയതെന്ന്
വിശദമാക്കാമോ;
(ഡി)
ചര്‍ച്ചയില്‍
ഏതൊക്കെ
ആവശ്യങ്ങളാണ്
അംഗീകരിക്കപ്പെട്ടത്:
എന്തൊക്കെ
തീരുമാനങ്ങളാണ്
എടുത്തത്;
വിശദമാക്കാമോ;
(ഇ)
ചര്‍ച്ചയുടെ
യോഗനടപടിക്കുറിപ്പ്
നല്‍കുമോ? |
1208 |
ഭൂമി
വിതരണം
ചെയ്യുന്നതിനായി
സ്വീകരിച്ച
നടപടികള്‍
ശ്രീ.കെ.വി.
വിജയദാസ്
(എ)
കേരളത്തില്‍
ഭൂരഹിതരായിട്ടുള്ളവര്‍ക്ക്
ഭൂമി
വിതരണം
ചെയ്യുന്നതിനായി
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ:
ഈ
വര്‍ഷം
എത്ര
പേര്‍ക്ക്
ഭൂമി നല്‍കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
എസ്.സി/എസ്.ടി
വിഭാഗത്തില്‍പ്പെട്ട
ഭൂരഹിതരായവരുടെ
കണക്ക്
ശേഖരിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ
വിശദ
വിവരം
നല്‍കുമോ;
എത്ര
സെന്റ്
ഭൂമി
വീതമാണ്
ഈ
വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്
നല്‍കാന്‍
ഉദ്ദേശിക്കുന്നത്;
സമയബന്ധിതമായിത്
നല്‍കുമോ;
എങ്കില്‍
എത്ര
നാളുകള്‍ക്കുള്ളില്‍
നല്‍കാനാകും;
വിശദമാക്കുമാ;
(സി)
സംസ്ഥാനത്ത്
ഭൂരഹിതരായവരില്‍
എസ്.സി/
എസ്.ടി/മറ്റ്
വിഭാഗങ്ങള്‍
എന്നിവരുടെ
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാണോ;
ഇവര്‍ക്ക്
ഭൂമി നല്‍കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികളുടെ
വിശദ
വിവരം
നല്‍കുമോ
? |
1209 |
സീറോലാന്റ്
ഹോള്‍ഡേഴ്സ്
ശ്രീ.
പി.
തിലോത്തമന്‍
(എ)
സീറോ
ലാന്റ്
ഹോള്‍ഡേഴ്സിനെ
കണ്ടെത്തുന്നതിനും
അവര്‍ക്ക്
ഭൂമി നല്‍കുന്നതിനുമുള്ള
നടപടികള്‍
എവിടെവരെയായി
എന്ന്
വ്യക്തമാക്കുമോ;
ഭൂമിയില്ലാത്ത
എത്രപേരെ
ഇതിനോടകം
കണ്ടെത്തി
എന്ന്
പറയുമോ;
ഇവര്‍ക്ക്
എത്ര
സെന്റ്
ഭൂമി
വീതമാണ്
നല്‍കാന്‍
പോകുന്നതെന്ന്
പറയുമോ;
ആകെ
എത്ര
ഭൂമി
കണ്ടെത്തിയെന്നും
നിലവില്‍
ഭൂരഹിതരായ
മുഴുവന്‍
പേര്‍ക്കും
ഭൂമി നല്‍കാന്‍
എത്ര
ഭൂമി
വേണമെന്നും
പറയുമോ;
എത്ര
കാലയളവിനുള്ളില്‍
ഭൂമിയില്ലാത്തവര്‍ക്ക്
ഭൂമി നല്‍കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
സീറോ
ലാന്റ്
ഹോള്‍ഡേഴ്സിന്
നല്‍കാനുള്ള
ഭൂമിയില്‍
എത്ര
ഹെക്ടര്‍
ഭൂമി ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
കണ്ടെത്തിയതാണെന്ന്
വ്യക്തമാക്കുമോ;
ഈ
ഭൂമി
കണ്ടെത്തുന്നതിനും
അപേക്ഷകരുടെ
അപേക്ഷകള്‍
പരിശോധിച്ച്
അര്‍ഹരായവരെ
കണ്ടെത്തുന്നതിനും
സ്വീകരിച്ച
മാനദണ്ഡം
എന്തായിരുന്നു
എന്ന്
വ്യക്തമാക്കുമോ;
ഇതിനുവേണ്ടി
വില്ലേജ്
ഓഫീസുകളില്‍
അധികമായി
ജീവനക്കാരെ
നിയമിക്കുകയുണ്ടായോ
? |
1210 |
ഭൂരഹിതരില്ലാത്ത
കേരളം
പദ്ധതി
ശ്രീ.
എളമരം
കരീം
(എ)
ഭൂരഹിതരില്ലാത്ത
കേരളം
പദ്ധതി
പ്രകാരം
കോഴിക്കോട്
ജില്ലയില്‍
എത്ര
പേര്‍ക്ക്
ആനുകൂല്യം
ലഭ്യമായി
എന്ന്
വ്യക്തമാക്കുമോ;
(ബി)
ബേപ്പൂര്‍
നിയോജക
മണ്ഡലത്തില്‍
ഈ പദ്ധതി
പ്രകാരം
എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
അപേക്ഷ
അനുസരിച്ച്
എത്ര
പേര്‍ക്ക്
ആനുകൂല്യം
ലഭിച്ചു
എന്ന്
വ്യക്തമാക്കുമോ
? |
1211 |
'ഭൂരഹിതരില്ലാത്ത
കേരളം' പദ്ധതി
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)
'ഭൂരഹിതരില്ലാത്ത
കേരളം' പദ്ധതിയില്‍
എത്ര
ആപേക്ഷകളാണ്
ലഭിച്ചിട്ടുള്ളത്;
അപേക്ഷകളിന്മേല്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
ഭൂരഹിതരായ
മുഴുവന്‍
പേര്‍ക്കും
അപേക്ഷ
നല്‍കാന്‍
കഴിഞ്ഞിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതി
പ്രകാരം
ഭൂമി നല്‍കുന്നതിന്
എത്ര
ഹെക്ടര്‍
ഭൂമി
വേണമെന്നാണ്
കണക്കാക്കിയിട്ടുള്ളത്
;
(സി)
ഇതിന്
ആവശ്യമായ
ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാം
; എത്ര
ഹെക്ടര്‍
ഭൂമിയാണ്
കണ്ടെത്തിയിട്ടുള്ളത്
എന്ന്
വെളിപ്പെടുത്തുമോ
;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
സര്‍ക്കാര്‍
ഭൂമി
ലഭ്യമല്ലാത്ത
പ്രദേശങ്ങളില്‍
ആവശ്യമായ
ഭൂമി
എങ്ങിനെ
കണ്ടെത്താമെന്നാണ്
കരുതുന്നത്? |
1212 |
ഭൂരഹിതരുടെ
കുടില്‍കെട്ടി
സമരങ്ങള്‍
ശ്രീ.
എം.
എ.
ബേബി
(എ)
കിടപ്പാടത്തിനായുള്ള
ഭൂരഹിതരുടെ
പ്രക്ഷോഭത്തിന്റെ
ഭാഗമായി,
സംസ്ഥാനത്ത്
ഏതെല്ലാം
സ്ഥലങ്ങളില്‍
കുടില്‍
കെട്ടിയുള്ള
സമരങ്ങള്‍
നടന്നുവെന്ന്
ജില്ല്
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഓരോ
ജില്ലയിലും
എത്ര
വീതം
ഭൂരഹിതര്‍
കുടില്‍കെട്ടിയുള്ള
സമരത്തിന്
പങ്കെടുക്കുയുണ്ടായി;
(സി)
ഭൂരഹിതര്‍ക്ക്
പതിച്ചു
നല്‍കാവുന്ന
എത്ര
ഏക്കര്‍
ഭൂമി
സമരത്തിന്റെ
ഭാഗമായി
ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്;
സര്‍ക്കാരില്‍
നിക്ഷിപ്തമായിരിക്കുന്ന
മൊത്തം
മിച്ചഭൂമി
എത്ര
ഏക്കറാണ്;
(ഡി)
ഭൂരഹിതര്‍ക്ക്
എന്നു
മുതല്‍ ഈ
ഭൂമികള്‍
പതിച്ചുനല്‍കും?
|
1213 |
ഭൂസംരക്ഷണ
സമരം
ഡോ.
ടി.
എം.
തോമസ്
ഐസക്
(എ)
സംസ്ഥാനത്ത്
2013 ജനുവരി
1 മുതല്‍
നടന്ന
ഭൂസംരക്ഷണ
സമരത്തിന്റെ
ഭാഗമായി
ഏതെല്ലാം
ഭൂമികളില്‍
പ്രവേശനം
നടത്തുകയുണ്ടായെന്നും
ഏതെല്ലാം
ഭൂമികളില്‍
ഭൂരഹിതര്‍
കുടില്‍
കെട്ടിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ
;
(ബി)
ഭൂസമരത്തിന്റെ
ഭാഗമായി
ചൂണ്ടിക്കാണിക്കപ്പെട്ട
മിച്ചഭൂമി
ഏതൊക്കെയാണ്
; ഇവ
ഏറ്റെടുത്ത്
ഭൂരഹിതര്‍ക്ക്
പതിച്ച്
നല്കുന്നതിനുള്ള
നടപടികള്‍
നിലവില്‍
ഏത്
ഘട്ടത്തിലാണ്
;
(സി)
സര്‍ക്കാരില്‍
നിക്ഷിപ്തമായിട്ടുള്ളതും
കേസുകളില്‍
അകപ്പെട്ടതിനാല്‍
ഏറ്റെടുക്കാന്‍
കാലതാമസം
വന്നിട്ടുള്ളതും
അല്ലാത്തതുമായ
മൊത്തം
മിച്ചഭൂമി
എത്ര
ഏക്കറാണ്
;
(ഡി)
ഭൂരഹിതര്‍ക്ക്
10 സെന്റ്
വീതം
നല്കുന്നതിനാവശ്യമായി
വരുന്ന
ഭൂമി
എത്ര
ഏക്കറാണ്
; വിശദമാക്കുമോ
? |
1214 |
സീറോ
ലാന്‍ലെസ്സ്
പദ്ധതി
ശ്രീ.
കെ.
കെ.
ജയചന്ദ്രന്‍
,, ബാബു
എം. പാലിശ്ശേരി
,, വി.
ചെന്താമരാക്ഷന്‍
ശ്രീമതി
കെ. കെ.
ലതിക
(എ)
സംസ്ഥാനത്തെ
ഭൂരഹിതരുടെ
കണക്ക്
ലഭ്യമാണോ;
എല്ലാ
ഭൂരഹിതര്‍ക്കും
അപേക്ഷ
നല്‍കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സീറോ
ലാന്റ്ലെസ്സ്
പദ്ധതി
പ്രകാരം
ഭൂമി
ലഭിക്കുന്നതിന്
എത്ര
അപേക്ഷാഫോറങ്ങളാണ്
വിതരണം
ചെയ്തിരുന്നത്;
ഇതില്‍
എത്ര
അപേക്ഷയാണ്
പൂരിപ്പിച്ച്
തിരികെ
ലഭിച്ചത്;
ഇതില്‍
പട്ടികജാതിക്കാരായ
അപേക്ഷകര്‍
എത്ര; പട്ടികവര്‍ഗ്ഗമെത്ര;
(സി)
പ്രസ്തുത
പദ്ധതി
പ്രകാരം
ഭൂരഹിതര്‍ക്ക്
നല്‍കുന്നതിനുള്ള
ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക്
നല്‍കാമോ;
(ഡി)
ഭൂരഹിതരായ
പട്ടികവിഭാഗങ്ങള്‍ക്ക്
നല്‍കാനുദ്ദേശിക്കുന്ന
ഭൂമിയുടെ
അളവെത്ര;
(ഇ)
ഭൂരഹിതരായ
പട്ടികവിഭാഗങ്ങളെ
കണ്ടെത്തി
അവര്‍ക്ക്
കുറഞ്ഞത്
ഒരേക്കര്‍
ഭൂമി
വീതം നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
1215 |
ഭൂരഹിതര്‍ക്കു
വിതരണം
ചെയ്യുന്നതിനുള്ള
മിച്ചഭൂമി
ശ്രീ.ഇ.പി.
ജയരാജന്‍
(എ)
സംസ്ഥാനത്താകെ
ഭൂരഹിതരായവര്‍ക്കു
വിതരണം
ചെയ്യുന്നതിനായി
എത്ര
മിച്ച
ഭൂമിയുണ്ടെന്നുള്ളതിന്റെ
ജില്ല
തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ഗവണ്‍മെന്റ്
മിച്ചഭൂമിയായി
പ്രഖ്യാപിച്ചിട്ടും
ഭൂമി
വിട്ടുതരാതെ
കൈവശം
വച്ച്
അനുഭവിക്കുന്ന
ഭൂവുടമകളെ
സംബന്ധിച്ച്
ഗവണ്‍മെന്റിന്റെ
പക്കല്‍
ലഭ്യമായ
വിവരങ്ങള്‍
എന്തെല്ലാമാണെന്നു
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഭൂമി
ഏറ്റെടുക്കുവാന്‍
ഗവണ്‍മെന്റ്
കൈക്കൊണ്ടുവരുന്ന
നടപടികള്‍
എന്തെല്ലാമെന്നുവ്യക്തമാക്കുമോ
? |
1216 |
സീറോ
ലാന്റ്ലെസ്സ്
പദ്ധതി
ശ്രീ.
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
(എ)
സീറോ
ലാന്റ്
ലെസ്സ്
പദ്ധതി
പ്രകാരം
ഭൂമി നല്‍കുന്നതിന്
എത്ര
അപേക്ഷളാണ്
ലഭിച്ചിട്ടുള്ളത്;
ഇതില്‍
പട്ടികജാതിക്കാരായ
അപേക്ഷകര്‍
എത്ര; പട്ടികവര്‍ഗ്ഗമെത്ര;
(ബി)
സംസ്ഥാനത്ത്
എത്ര
ഭൂരഹിത
കുടുംബങ്ങള്‍
ഉണ്ട്
എന്നാണ്
കണക്കാക്കപ്പെട്ടിരിക്കുന്നത്;
(സി)
എല്ലാ
ഭൂരഹിതര്‍ക്കും
അപേക്ഷ
സമര്‍പ്പിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വിലയിരുത്തുന്നുണ്ടോ;
(ഡി)
ഭൂരഹിതരായ
പട്ടിക
വിഭാഗങ്ങളെ
കണ്ടെന്നത്തുന്നതിനും
അവര്‍ക്ക്
ഭൂമി നല്‍കുന്നതിനും
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
ഇവര്‍ക്ക്
എത്ര
അളവില്‍
ഭൂമി നല്‍കാനാണ്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുള്ളത്;
ഇതിന്
ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക്
ലഭ്യമാക്കുമോ? |
1217 |
ലാന്റ്
ബാങ്ക്
ശ്രീ.
കെ.
അജിത്
(എ)
സംസ്ഥാനത്തെ
ലാന്റ്
ബാങ്കില്‍
ഇപ്പോള്‍
എത്ര
ഹെക്ടര്‍
ഭൂമിയാണുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ
കാലത്തും,
ഈ
സര്‍ക്കാരിന്റെ
കാലത്തും
ലാന്റ്
ബാങ്കിലെത്തിയ
ഭൂമി
എത്രയെന്ന്
വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
അനധികൃത
ഭൂമികൈയ്യേറ്റക്കാരില്‍
നിന്നും
പിടിച്ചെടുത്ത്
ലാന്റ്
ബാങ്കില്‍
നിക്ഷേപിച്ച
ഭൂമി
ഭൂരഹിതര്‍ക്ക്
വിതരണം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്റെ
കണക്ക്
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ? |
1218 |
'ഭൂരഹിതരില്ലാത്ത
കേരളം'പദ്ധതി
ശ്രീ.
എം.
ഹംസ
(എ)
'ഭൂരഹിതരില്ലാത്ത
കേരളം' എന്ന
പദ്ധതിയുടെ
നടത്തിപ്പിന്റെ
ആദ്യപടിയായി
2012 ഏപ്രില്‍
മാസത്തില്‍
സര്‍വ്വെ
നടത്തും
എന്ന സര്‍ക്കാരിന്റെ
പ്രഖ്യാപനം
ശ്രദ്ധയിലുണ്ടോ
; അതിന്‍പടി
സര്‍വ്വേ
നടത്തിയോ;
എങ്കില്‍
ഏതെല്ലാം
ജില്ലകളില്‍
പ്രസ്തുത
സര്‍വ്വെ
നടത്തി;
(ബി)
പ്രസ്തുത
സര്‍വ്വേയ്ക്കായി
ആരെയാണ്
ചുമതലപ്പെടുത്തിയത്;
(സി)
ഏതെല്ലാം
ജില്ലകളില്‍
സര്‍വ്വെ
നടപടികള്‍
പൂര്‍ത്തിയായി;
സര്‍വ്വെ
റിപ്പോര്‍ട്ട്
സര്‍ക്കാരില്‍
ലഭ്യമാണോ;
എങ്കില്‍
ലഭ്യമാക്കുമോ
;
(ഡി)
ഒറ്റപ്പാലം
താലൂക്കിലെ
ഓരോ
പഞ്ചായത്തിലെയും
ഭൂരഹിതരുടെ
എണ്ണം
പ്രസിദ്ധീകരിക്കുമോ
? |
1219 |
ആദിവാസികളുടെ
അന്യാധീനപ്പെട്ട
ഭൂമി
തിരിച്ചെടുക്കല്‍
ശ്രീ.
ഇ.
പി.
ജയരാജന്‍
(എ)
1999-ലെ
ആദിവാസികളുടെ
അന്യാധീനപ്പെട്ട
ഭൂമി
തിരിച്ചെടുക്കല്‍
നിയമം
എന്നുമുതലാണു
പ്രാബല്യത്തില്‍
വന്നതെന്നു
വ്യക്തമാക്കുമോ
;
(ബി)
പ്രസ്തുത
നിയമ
പ്രകാരം
ഓരോ
ജില്ലയിലും
എത്ര
ഹെക്ടര്‍
ഭൂമി
ആദിവാസികള്‍ക്കു
തിരികെ
നല്‍കുന്നതിനായി
ഗവണ്‍മെന്റ്
ഏറ്റെടുത്തുവെന്ന്
വ്യക്തമാക്കുമോ
;
(സി)
ഇങ്ങനെ
ഏറ്റെടുത്ത
ആദിവാസികളുടെ
ഭൂമി
ആദിവാസി
ജനവിഭാഗങ്ങള്‍ക്ക്
തിരികെ
നല്‍കുവാന്‍
എന്തുനടപടിയാണു
സ്വീകരിച്ചതെന്നു
വ്യക്തമാക്കുമോ
;
(ഡി)
ഇങ്ങനെ
ഏറ്റെടുത്ത
എത്ര
ഹെക്ടര്‍
ഭൂമി
ആദിവാസി
ജനവിഭാഗങ്ങള്‍ക്ക്
ഓരോ
ജില്ലയിലും
തിരികെ
നല്‍കിയിട്ടുണ്ടെന്നു
വ്യക്തമാക്കുമോ
? |
1220 |
ഭൂമിയില്ലാത്തവര്‍ക്ക്
ഭൂമി
ശ്രീമതി
കെ. എസ്.
സലീഖ
(എ)
സംസ്ഥാനസര്‍ക്കാരിന്റെ
കൈവശം
ഇപ്പോള്‍
എത്ര
ഏക്കര്‍
ഭൂമിയാണുള്ളത്;
ജില്ലതിരിച്ചു
വ്യക്തമാക്കുമോ;
(ബി)
ഈസര്‍ക്കാര്‍
അധികാരമേറ്റശേഷം
2012 ആഗസ്റ്
15 വരെ
ഭൂമിയില്ലാത്തവരുടെയും,
ഭൂമിക്ക്
അര്‍ഹതയുള്ളവരു
ടെയും
കണക്ക്
വിവിധ
വില്ലേജാഫീസുകള്‍
വഴി
ശേഖരിച്ചതുപ്രകാരം
എത്ര
പേര്‍
ഇതിന്
അര്‍ഹരായിട്ടുണ്ട്;
ജില്ലതിരിച്ചു
കണക്ക്
ലഭ്യമാക്കുമോ;
(സി)
2013 ജനുവരി
1 മുതല്‍
നടന്ന
ഭൂസമരത്തെത്തുടര്‍ന്ന്
പ്രസ്തുത
തീയതി 2012
ആഗസ്റ്
15-ല്‍
നിന്നും
എന്നുവരെ
നീട്ടുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ഡി)
ഭൂമിദാനപദ്ധതിയില്‍
കാന്‍സര്‍
രോഗികള്‍,
വികലാംഗര്‍,
വിധവകള്‍
എന്നിവര്‍ക്കു
മുന്‍ഗണന
നല്‍കാന്‍
നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ഇ)
2013 ആഗസ്റ്
15-ന്
എത്രപേര്‍ക്കാണ്
ഭൂമി നല്‍കാന്‍
ഉദ്ദേശിക്കുന്നത്;
എത്ര
സെന്റ്
വീതം; ആയതിലേയ്ക്ക്
എത്ര
ഏക്കര്‍
ഭൂമി
വേണ്ടിവരും;
വിശദമാക്കുമോ;
(എഫ്)
സര്‍ക്കാരാവശ്യത്തിനായി
മാറ്റിവെച്ചിട്ടുള്ള
ഭൂമി, പദ്ധതികളുടെ
ആവശ്യത്തിന്
ഏറ്റെടുക്കുകയും
ഇപ്പോള്‍
ഉപയോഗിക്കാത്തതുമായ
ഭൂമി, പുറമ്പോക്കുഭൂമി
എന്നിവ
അളന്നു
തിട്ടപ്പെടുത്തി
നിയമത്തില്‍
കാലോചിതമായ
മാറ്റം
വരുത്തി
ഭൂമിയില്ലാത്ത
മുഴുവന്‍
പേര്‍ക്കും
നല്‍കുവാന്‍
നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ? |
1221 |
ഭൂസംരക്ഷണ
സേനയുടെ
രൂപീകരണം
ശ്രീ.
വര്‍ക്കല
കഹാര്‍
,, ഹൈബി
ഈഡന്‍
,, പി.
എ.
മാധവന്‍
,, സണ്ണി
ജോസഫ്
(എ)
ഭൂസംരക്ഷണ
സേന
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സേനയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
സേനയിലെ
അംഗങ്ങള്‍
ആരെല്ലാമാണ്;
വിശദമാക്കുമോ;
(ഡി)
എവിടെയെല്ലാമാണ്
സേനയുടെ
പ്രവര്‍ത്തനം
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്
? |
1222 |
ഭൂസമരക്കാരുടെ
ആവശ്യങ്ങള്‍
ശ്രീ.
എന്‍.
എ.നെല്ലിക്കുന്ന്
,, റ്റി.
എ.
അഹമ്മദ്
കബീര്‍
,, അബ്ദു
റഹിമാന്‍
രണ്ടത്താണി
,, കെ.
എന്‍.എ.
ഖാദര്‍
(എ)
ഭൂരഹിതരില്ലാത്ത
കേരളം
എന്ന
സ്വപ്നം
സാക്ഷാത്കരിക്കാന്‍
തയ്യാറാക്കിയ
പദ്ധതി
വിശദമാക്കുമോ;
(ബി)
ഇതിനാവശ്യമായ
ഭൂമി
ഏതുവിധത്തില്‍
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത്;
അതു
സംബന്ധിച്ച
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്ത്
ഭൂസമരം
നടത്തുന്നവരുടെ
ആവശ്യങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
മുന്‍
മന്ത്രിസഭയുടെ
കാലത്ത്
എത്ര
മിച്ചഭൂമി
പിടിച്ചെടുത്തിരുന്നു;
എത്ര
ഭൂരഹിതര്‍ക്ക്
ഭൂമി
വിതരണം
ചെയ്തു
എന്നതിന്റെ
വിശദവിവരം
നല്കുമോ? |
1223 |
സര്‍ക്കാരും
ഭൂസംരക്ഷണസമിതിയും
തമ്മില്‍
നടന്നചര്‍ച്ചയിലെ
തീരുമാനങ്ങള്
ശ്രീ.
ഇ.
പി.
ജയരാജന്‍
,, എ.
കെ.
ബാലന്‍
,, എസ്.
രാജേന്ദ്രന്‍
,, കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
(എ)
സംസ്ഥാനത്തെ
ഭൂരഹിതകുടുംബങ്ങളുടെ
എണ്ണം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍
എത്ര; പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗങ്ങളിലെ
ഭൂരഹിതരുടെ
എണ്ണം
ലഭ്യമാക്കുമോ;
(ബി)
ഭൂസംരക്ഷണസമിതിയുടെ
നേതൃത്വത്തില്‍
സംസ്ഥാനവ്യാപകമായി
നടന്ന
സമരം സര്‍ക്കാരും
സമരസമിതിയും
തമ്മില്‍
നടന്ന
ചര്‍ച്ചയില്‍
ഒത്തുതീരുകയുണ്ടായോ;
എന്തെല്ലാം
ആവശ്യങ്ങളാണ്
സമരസമിതി
ഉന്നയിച്ചത്;
ഏതെല്ലാം
വിഷയങ്ങളില്‍
തീരുമാനമായി;
വിശദമാക്കുമോ;
(സി)
ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍
നടപ്പാക്കുന്നതിന്
ഇതിനകം
സ്വീകരിച്ച
നടപടി
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
നിലവില്‍
എത്ര
ഹെക്ടര്‍
മിച്ചഭൂമിയുണ്ടെന്നാണ്
കണക്കാക്കപ്പെട്ടിട്ടുള്ളത്;
ജില്ലതിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ;
(ഇ)
നിലവിലുള്ള
മിച്ചഭൂമി
ഭൂരഹിതര്‍ക്കു
വിതരണം
ചെയ്യുന്നതും,
ഭൂരഹിതരായ
മുഴുവന്‍
കുടുംബങ്ങള്‍ക്കും
അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള
അവസരം
നല്‍കുന്നതും
സംബന്ധിച്ച
ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍
വിശദമാക്കുമോ?
|
1224 |
ലാന്റ്
ഇന്‍ഫര്‍മേഷന്‍
മിഷന്‍
ശ്രീ.
വര്‍ക്കല
കഹാര്‍
,, പാലോട്
രവി
,, വി.പി.സജീന്ദ്രന്‍
,, എ.റ്റി.ജോര്‍ജ്
(എ)
സംസ്ഥാനത്ത്
ലാന്റ്
ഇന്‍ഫര്‍മേഷന്‍
മിഷന്റെ
പ്രവര്‍ത്തനത്തിന്
തുടക്കമിട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇവയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഭൂവിസ്തൃതി
നിര്‍ണ്ണയത്തിനും
സ്കെച്ചുകള്‍
തയ്യാറാക്കുന്നതിനും
എന്തെല്ലാം
സൌകര്യങ്ങളാണ്ഈ
സംരംഭത്തില്‍
ഒരുക്കിയിട്ടുളളത്;
(ഡി)
എന്തെല്ലാം
ആധുനിക
സാങ്കേതിക
വിദ്യകളാണ്
പ്രസ്തുത
സംരംഭത്തിനുവേണ്ടി
പ്രയോജനപ്പെടുത്തുന്നത്?
|
1225 |
റവന്യൂ
വകുപ്പിലെ
ഓണ്‍ലൈന്‍
സംവിധാനം
ശ്രീ.
സി.
പി.
മുഹമ്മദ്
,, വി.
റ്റി.
ബല്‍റാം
,, ഹൈബി
ഈഡന്‍
,, ഷാഫി
പറമ്പില്‍
(എ)
റവന്യൂ
വകുപ്പ്
വഴി
ലഭിക്കുന്ന
സേവനങ്ങള്‍
ഓണ്‍ലൈന്‍
ആക്കിയിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)
എന്തെല്ലാം
സേവനങ്ങളാണ്
ഓണ്‍ലൈന്‍
വഴി
ലഭിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)
ഓണ്‍ലൈന്‍
വഴി
ലഭിക്കുന്ന
ഏതെല്ലാം
സേവനങ്ങള്‍ക്ക്
ആധികാരിത
ഉണ്ട് ; വിശദമാക്കുമോ
;
(ഡി)
ഏതെല്ലാം
ഏജന്‍സിയുടെ
സഹായത്തോടെയാണ്
ഇത്
നടപ്പാക്കുന്നത്
?
|
1226 |
റീഹാബിലിറ്റേഷന്‍
ആന്റ്
റീസെറ്റില്‍മെന്റ്
സ്കീം
ശ്രീ.
ആര്‍.
രാജേഷ്
(എ)
റീഹാബിലിറ്റേഷന്‍
ആന്റ്
റീസെറ്റില്‍മെന്റ്
പോളസി
പ്രകാരം
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്ക്
സ്ഥലം
ഏറ്റെടുക്കുന്നതിനായി
നടപ്പു
സാമ്പത്തിക
വര്‍ഷത്തെ
ബജറ്റില്‍
(2012-13) എത്ര
തുകയാണ്
വകയിരുത്തിയിരുന്നത്;
(ബി)
പ്രസ്തുത
സ്കീം
പ്രകാരം
ഏതെല്ലാം
വകുപ്പുകളില്‍
എന്തെല്ലാം
പദ്ധതികള്‍ക്കുവേണ്ടിയാണ്
സ്ഥലം
ഏറ്റെടുത്തിട്ടുളളത്;
(സി)
ഇങ്ങനെ
സ്ഥലം
ഏറ്റെടുത്തവയില്‍
എന്ത്
തുക
ചെലവഴിച്ചു
എന്ന്
വ്യക്തമാക്കാമോ?
|
1227 |
റവന്യൂ
വകുപ്പിന്
അനുവദിച്ച
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ശ്രീ.
എ.
എം.
ആരിഫ്
(എ)
2012-13 ലെ
ബജറ്റില്‍
റവന്യൂ
വകുപ്പിന്‍
കീഴില്‍
ഓരോ
കണക്കിലും
സംസ്ഥാന
ബജറ്റില്‍
എത്ര
തുകയാണ്
വകയിരുത്തിയത്;
ഇതില്‍
ഇതിനകം
ഖജനാവില്‍
നിന്നും
എന്തു
തുക
ചെലവഴിച്ചു
എന്നു
വെളിപ്പെടുത്തുമോ;
(ബി)
2012-13 വര്‍ഷം
റവന്യൂ
വകുപ്പിന്
അനുവദിച്ച
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതൊക്കെയാണെന്നും
ഓരോന്നിനും
വകയിരുത്തിയ
തുകയും
ഖജനാവില്‍
നിന്നും
ചെലവഴിച്ച
തുകയും
എത്രയാണെന്ന്
അറിയിക്കാമോ
?
|
1228 |
റവന്യു
ഡിവിഷന്‍
അനുവദിക്കുന്നത്
ശ്രീ.
കെ.
രാജു
സംസ്ഥാനത്ത്
പുതിയ
റവന്യൂ
ഡിവിഷനുകള്‍
എവിടെയൊക്കെയാണ്
പുതിയതായി
അനുവദിക്കുവാന്‍
പോകുന്നതെന്ന്
വ്യക്തമാക്കുമോ;
പുനലൂര്‍
ആസ്ഥാനമാക്കി
പുതിയ
റവന്യൂ
ഡിവിഷന്‍
അനുവദിക്കേണ്ടതിന്റെ
ആവശ്യകത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പുനലൂര്‍
ആസ്ഥാനമാക്കി
പുതിയറവന്യൂ
ഡിവിഷന്‍
അനുവദിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
|
1229 |
ചേലക്കര
നിയോജക
മണ്ഡലത്തിലെ
റിവര്‍
മാനേജ്മെന്റ്
ഫണ്ടുകളുടെ
വിശദാംശം
ശ്രീ.
കെ.
രാധാകൃഷ്ണന്‍
(എ)
ചേലക്കര
നിയോജക
മണ്ഡലത്തില്‍
ഭാരതപ്പുഴയുടെ
തീരത്ത്
സ്ഥിതിചെയ്യുന്ന
പഞ്ചായത്തുകള്‍
ഏതെല്ലാം
;
(ബി)
ഈ
മേഖലകളില്‍
റിവര്‍
മാനേജ്മെന്റ്
ഫണ്ട്
ഇനത്തില്‍
2012 ഡിസംബര്‍
31 വരെയുള്ള
അഞ്ച്
വര്‍ഷത്തിനുള്ളില്‍
സ്വരൂപിച്ച
തുകയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
;
(സി)
2011-2012, 2012-2013 വര്‍ഷങ്ങളില്‍
ഈ
മേഖലകളില്‍
നടപ്പിലാക്കുവാന്‍
ശുപാര്‍ശ
ചെയ്ത
സംരക്ഷണ
പ്രവര്‍ത്തികള്‍
ഏതെല്ലാം
; വിശദമാക്കുമോ
;
(ഡി)
ഈ
മേഖലകളില്‍
നിന്ന്
സ്വരൂപിക്കുന്ന
ഫണ്ടിനനുസരിച്ചുള്ള
സംരക്ഷണ
പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
വീഴ്ചയുണ്ടാകുന്നതായി
പരിശോധിച്ചിട്ടുണ്ടോ
;
(ഇ)
എങ്കില്‍
അതിനുള്ള
കാരണങ്ങളും
അവ
പരിഹരിക്കുന്നതിനുള്ള
നടപടികളും
സ്വീകരിക്കുമോ
?
|
1230 |
കേരളത്തില്‍
പുതിയ
ജില്ലകള്‍
രൂപീകരിക്കുന്നത്
സംബന്ധിച്ച്
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
പുതിയ
ജില്ല
രൂപീകരിക്കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
പരിഗണിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
പുതിയ
ജില്ലകള്‍
രൂപീകരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ജനസംഖ്യാനുപാതികമായി
സംസ്ഥാനത്ത്
എത്ര
ജില്ലകള്‍
കൂടി
രൂപീകരിക്കാനുണ്ടാകുമെന്ന്
അറിയിക്കാമോ:
(ഡി)
സംസ്ഥാനത്ത്
ഏറ്റവും
കൂടുതല്‍
ജനസംഖ്യയുള്ള
മലപ്പുറം
ജില്ല
വിഭജിച്ച്
പുതിയ
ജില്ല
രൂപീകരിക്കുന്നതിനുള്ള
നടപടികളുടെ
ഇപ്പോഴത്തെ
അവസ്ഥ
വിശദമാക്കാമോ?
|
1231 |
പുതിയതായി
താലൂക്കുകള്‍
രൂപീകരിക്കുന്നതിനുള്ള
നടപടി
ശ്രീ.
സി.
കെ.
സദാശിവന്‍
(എ)
കായംകുളം
താലൂക്ക്
രൂപീകരിക്കുന്നതിന്
എന്തെങ്കിലും
നടപടികള്‍
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും
നടക്കുന്നുണ്ടോ
;
(ബി)
പുതുതായി
താലൂക്ക്
രൂപീകരിക്കുന്നതിന്
വില്ലേജ്-താലൂക്ക്
പുന:സംഘടനാ
റിപ്പോര്‍ട്ട്
പ്രകാരം
തയ്യാറാക്കിയ
പ്രയോറിറ്റി
ലിസ്റ്
അനുസരിച്ച്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
;
(സി)
പുതിയ
താലൂക്കുകള്‍
രൂപീകരിക്കുന്നതിനായി
നിലവിലുള്ള
ഏതൊക്കെ
താലൂക്കുകള്‍
വിഭജിക്കണമെന്ന
ശുപാര്‍ശയാണ്
ലഭിച്ചിട്ടുള്ളത്
?
|
1232 |
താലൂക്ക്
രൂപീകരിക്കുന്നതിനും
അതിര്‍ത്തി
പുനര്‍നിര്‍ണ്ണയിക്കുന്നതിനുമുള്ള
നടപടികള്‍
ശ്രീ.
ജോസ്
തെറ്റയില്‍
(എ)
സംസ്ഥാനത്ത്
താലൂക്ക്
രൂപീകരണവും
അതിര്‍ത്തി
പുനര്‍നിര്‍ണ്ണയവും
സംബന്ധിച്ച്
എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എറണാകുളം
ജില്ലയിലെ
ആലുവ, പറവൂര്‍,
കുന്നത്തുനാട്
താലൂക്കുകളുടെ
അതിര്‍ത്തി
പുനര്‍നിര്‍ണ്ണയിക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ആലുവ
താലൂക്കിന്റെ
പരിധിയിലെ
16 വില്ലേജ്
ആഫീസുകളില്‍
9 എണ്ണവും
അങ്കമാലിയിലായതിനാലും
ജില്ലയുടെ
വടക്കേയറ്റത്ത്
കിടക്കുന്ന
മലയോരപ്രദേശമായ
പഞ്ചായത്തുകളിലെ
ജനങ്ങള്‍ക്ക്
ആലുവ
താലൂക്കില്‍
എത്തുന്നത്
ദുഷ്കരമായതിനാലും
അങ്കമാലി
ആസ്ഥാനമായി
പുതിയ
താലൂക്ക്
രൂപീകരിക്കാന്‍
നടപടി
സ്വീകരിക്കുമോ?
|
1233 |
താലൂക്ക്
വികസന
സമിതിയോഗം
ശ്രീ.
എളമരം
കരീം
(എ)
താലൂക്ക്
വികസന
സമിതി
യോഗങ്ങളില്‍
വകുപ്പുതല
ഉദ്യോഗസ്ഥര്‍
പങ്കെടുക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പങ്കെടുക്കുന്നതിനുള്ള
നിര്‍ദ്ദേശം
നല്‍കുമോ;
(സി)
ഉന്നയിക്കുന്ന
പരാതികള്‍ക്ക്
നടപടി
സ്വീകരിക്കുന്നതിനും
കാലതാമസം
ഒഴിവാക്കുന്നതിനും
വ്യക്തമായ
നിര്‍ദ്ദേശം
നല്‍കുമോ?
|
1234 |
സ്റേറ്റ്
ഡിസാസ്റര്‍
മാനേജ്മെന്റ്
അതോറിറ്റിയിലെ
നിയമനങ്ങള്‍
ഡോ.
ടി.
എം.
തോമസ്
ഐസക്
(എ)
കേരള
സ്റേറ്റ്
ഡിസാസ്റര്‍
മാനേജ്മെന്റ്
അതോറിറ്റിയില്‍
നിയമനങ്ങള്‍
നടത്തുന്നതിന്
റിക്രൂട്ടിംഗ്
റൂള്‍സ്
നിലവിലുണ്ടോ
; വിശദമാക്കുമോ
;
(ബി)
അതോറിറ്റിയില്‍
നാളിതുവരെ
എത്ര
തസ്തികകള്‍
സര്‍ക്കാര്‍
സൃഷ്ടിച്ചിട്ടുണ്ട്
; ധനകാര്യ
വകുപ്പിന്റെ
അനുമതിയോടു
കൂടിയാണോ
;
(സി)
ഏതെല്ലാം
തസ്തികകളില്‍
ഏതെല്ലാം
മാനദണ്ഡങ്ങള്‍
പ്രകാരം
നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്
;
(ഡി)
പി.എസ്.സി.യും
എംപ്ളോയ്മെന്റ്
എക്സ്ചേഞ്ചും
വഴി
പ്രസ്തുത
തസ്തികയിലേക്ക്
ആളെ
കിട്ടുന്നതിന്
ശ്രമം
നടത്തിയിട്ടുണ്ടായിരുന്നുവോ
; ഇല്ലെങ്കില്‍
കാരണമെന്ത്
;
(ഇ)
അതോറിറ്റിയില്‍
നിയമനം
നടത്തിയവരുടെ
പേരും
മേല്‍വിലാസവും
നിയമനരീതിയും
വിശദമാക്കാമോ
;
(എഫ്)
ഏതെല്ലാം
നിയമനത്തിനുവേണ്ടി
നിശ്ചയിക്കപ്പെട്ട
യോഗ്യതകളില്‍
പിന്നീട്
തിരുത്തല്‍
വരുത്തുകയുണ്ടായി
; വിശദമാക്കാമോ
?
|
1235 |
കുന്ദമംഗലം
സബ്
താലൂക്ക്
ഓഫീസിന്റെ
പ്രവര്‍ത്തനം
ശ്രീ.പി.റ്റി.എ.
റഹീം
(എ)
കേരളത്തിലെ
ഏക സബ്
താലൂക്കായ
കുന്ദമംഗലം
സബ്
താലൂക്കില്‍
എത്ര
ജീവനക്കാരാണുള്ളത്;
(ബി)
ഈ
ഓഫീസ്
ശാക്തീകരിക്കുന്നതിനുള്ള
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(സി)
ഏതെല്ലാം
നിര്‍ദ്ദേശങ്ങളാണ്
സര്‍ക്കാര്‍
പരിഗണിക്കുന്നത്;
(ഡി)
ഇത്
സംബന്ധിച്ച്
ലാന്റ്
റവന്യൂ
കമ്മീഷണറുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ഇ)
74669/C2/2011/REV.
നമ്പര്‍
ഫയലില്‍
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ
?
|
1236 |
വില്ലേജ്
ഓഫീസുകളിലെ
ഒഴിവുകള്‍
നികത്തുന്നതിനുള്ള
നടപടി
ശ്രീ.
ജെയിംസ്
മാത്യു
(എ)
സംസ്ഥാനത്ത്
എത്ര
വില്ലേജ്
ഓഫീസുകള്‍
നിലവിലുണ്ട്;
(ബി)
വില്ലേജ്
ഓഫീസുകളില്‍
വില്ലേജ്
ഓഫീസര്‍മാരുടെയും
മറ്റ്
ഉദ്യോഗസ്ഥരുടെയും
ഒഴിവുകള്‍
നിലവിലുണ്ടോ;
എങ്കില്‍
ഓഫീസര്‍മാരുടെയും
മറ്റുദ്യോഗസ്ഥരുടേയും
ഒഴിവുകളുടെ
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ;
(സി)
വില്ലേജ്
ഓഫീസുകളില്‍
ഉദ്യോഗസ്ഥരുടെ
തസ്തിക
ഒഴിഞ്ഞുകിടക്കുന്നത്
വിവിധ
ആവശ്യങ്ങള്‍ക്കായി
വില്ലേജ്
ഓഫീസിനെ
ആശ്രയിക്കുന്ന
സാധാരണക്കാരായ
ജനങ്ങളെ
ബാധിക്കുമെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ
? |
1237 |
കുട്ടമംഗലം
സര്‍വ്വീസ്
സഹകരണ
ബാങ്കിലെ
വിജിലന്‍സ്
അന്വേഷണം
ശ്രീ.
പി.സി.
വിഷ്ണുനാഥ്
,, കെ.
ശിവദാസന്‍
നായര്‍
,, ബെന്നി
ബെഹനാന്‍
,, ഡൊമിനിക്
പ്രസന്റേഷന്‍
(എ)
2007-ല്‍
കുട്ടനാട്ടിലെ
ആര്‍
ബ്ളോക്കിലെ
കുട്ടമംഗലം
സര്‍വ്വീസ്
സഹകരണ
ബാങ്ക്
നടത്തിയ
ഭൂമി
വില്‍പ്പന
സംഭവത്തില്‍
വിജിലന്‍സ്
അന്വേഷണം
നടത്താന്‍
ഉത്തരവ്
ആയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
കാര്യങ്ങളിലാണ്
വിജിലന്‍സ്അന്വേഷണം
നടത്താന്‍
തീരുമാനിച്ചിട്ടുളളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ആര്‍ക്കെല്ലാം
എതിരെയാണ്
വിജിലന്‍സ്
അന്വേഷണം
നടത്തുന്നത്;
വിശദമാക്കുമോ;
(ഡി)
അന്വേഷണം
പൂര്‍ത്തിയാക്കുന്നതുവരെ
ഇതില്‍
ഉള്‍പ്പെട്ട
വസ്തുക്കളില്‍
പോക്കുവരവ്
നടത്തുന്നത്
നിര്‍ത്തി
വയ്ക്കാനും
ഭൂമിയുടെ
ഇപ്പോഴത്തെ
അവസ്ഥ
നിലനിര്‍ത്തുവാനും
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്? |
1238 |
വില്ലേജുകളില്‍
സംയുക്ത
പരിശോധന
നടത്തുന്നതിനുള്ള
നടപടികള്‍
ശ്രീ.
എം.
വി.
ശ്രേയാംസ്
കുമാര്‍
(എ)
വയനാട്
ജില്ലയിലെ
വൈത്തിരി
താലൂക്കില്‍പ്പെട്ട
ഏതെല്ലാം
വില്ലേജുകളിലാണ്
സംയുക്ത
പരിശോധന
നടത്തുന്നതിന്
നിര്‍ദ്ദേശം
നല്‍കിയതെന്ന്
വിശദമാക്കുമോ
;
(ബി)
പ്രസ്തുത
സ്ഥലങ്ങളിലെ
സംയുക്ത
പരിശോധന
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
; വിശദമാക്കുമോ
;
(സി)
ഇതു
സംബന്ധിച്ച്
സര്‍ക്കാര്‍
വകുപ്പിലെ
വിവിധ
തലങ്ങളില്‍
നടത്തിയ
മീറ്റിംഗുകളുടെയും
എടുത്ത
തീരുമാനങ്ങളുടെയും
വിശദാംശം
നല്‍കുമോ
;
(ഡി)
പ്രസ്തുത
സ്ഥലം
യഥാര്‍ഥ
കര്‍ഷകര്‍ക്ക്
നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
1239 |
റവന്യൂ
കെട്ടിട
നികുതി
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)
റവന്യൂവകുപ്പുമായി
ബന്ധപ്പെട്ട
കെട്ടിട
നികുതി
കുടിശ്ശിക
ഒരു വര്‍ഷത്തിലധികമായി
നിലവിലുള്ളത്
ഗാര്‍ഹിക/വ്യാവസായിക
ഇനം
തിരിച്ച്
ജില്ലാടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(ബി)
യഥാസമയം
കണ്ടെത്തി
റിപ്പോര്‍ട്ട്
ചെയ്യുവാന്‍
കഴിയാത്ത
കാരണത്താല്‍
കെട്ടിട
നികുതി
ഈടാക്കലില്‍
നിന്ന്
ഒഴിവായിട്ടുള്ള
കെട്ടിടങ്ങളെ
കണ്ടെത്തുന്നതിന്
പ്രത്യേകമായ
ഒരു
സംവിധാനം
നടപ്പില്‍
വരുത്തുന്നതിന്
തയ്യാറാകുമോ;
(സി)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍,
നിര്‍മ്മാണാനുമതി
കെട്ടിടങ്ങള്‍ക്ക്
നല്‍കുന്നതിനോടൊപ്പം
അനുബന്ധ
വിവരം
യഥാസമയം
റവന്യൂ
വകുപ്പിലേക്ക്
അറിയിക്കുന്നതിനുള്ള
ക്രമീകരണം
നടപ്പിലാക്കുന്നതിലൂടെ
റവന്യൂ
കെട്ടിട
നികുതി
ഒഴിവാക്കപ്പെടുന്നതിനുള്ള
സാധ്യത
പൂര്‍ണ്ണമായും
കുറയ്ക്കാമെന്നതിനാല്‍
പ്രസ്തുത
നിര്‍ദ്ദേശം
നടപ്പിലാക്കുന്നത്
പരിഗണിക്കുമോ? |
1240 |
ലീസ്
വ്യവസ്ഥയില്‍
നല്‍കിയ
ഭൂമി
തിരിച്ചെടുക്കല്‍
ശ്രീ.
സി.
ദിവാകരന്‍
(എ)
സര്‍ക്കാരില്‍
നിന്ന്
ലീസ്
വ്യവസ്ഥയില്‍
സ്വകാര്യ
വ്യക്തികള്‍ക്കും,
കമ്പനികള്‍ക്കും
നല്‍കിയ
ഭൂമി
കരാര്‍
ലംഘനം
നടത്തിയിട്ടും,
കോടതി
വിധി
ഉണ്ടായിട്ടും
ഭൂമി
തിരിച്ചെടുക്കാന്‍
സര്‍ക്കാര്‍
എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
നെല്ലിയാമ്പതി
വനഭൂമി
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിന്
സഹായകരമായ
നടപടി
സ്വീകരിക്കാന്‍
യു.ഡി.എഫ്
നിയോഗിച്ച
ഉപസമിതി
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ
? |
<<back |
next page>>
|