UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1281

വരള്‍ച്ചകെടുതി നേരിടുന്നതിന് സ്വീകരിച്ച നടപടികള്‍

ഡോ. കെ. ടി. ജലീല്‍

() സംസ്ഥാനത്ത് വരള്‍ച്ചമൂലം ഏതെല്ലാം ജില്ലകളിലാണ് കൃഷിനാശം സംഭവിച്ചിട്ടുള്ളത്; ഏതെല്ലാം വിളകള്‍ക്കാണ് നാശം വന്നിട്ടുള്ളത്; വിശദമായ കണക്ക് നല്‍കുമോ; വിളനാശംവന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) വരള്‍ച്ചമൂലം സംസ്ഥാനത്ത് ഉളവായിട്ടുള്ള അടിയന്തിര സാഹചര്യം നേരിടുന്നതിന് എന്തെല്ലാം നടപടികളാണ് സ്വികരിച്ചിട്ടുള്ളത്;

(സി) വരള്‍ച്ചമൂലമുണ്ടാകുന്ന കെടുതികള്‍ നേരിടുന്നതിന് പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തുക; ഇതിന് കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ; എത്ര തുകയാണ് ഇതിനായി ആവശ്യപ്പെട്ടത്; ആവശ്യം പരിഗണിക്കുകയുണ്ടായോ; എങ്കില്‍ എന്ത് സഹായമാണ് ലഭിച്ചത് ?

1282

വെള്ളപ്പൊക്കദുരിതാശ്വാസ ഫണ്ട്

ശ്രീ. വി. ശിവന്‍കുട്ടി

() സംസ്ഥാനത്ത് വെള്ളപ്പൊക്കദുരിതാശ്വാസ ഫണ്ട് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ അനുവദിച്ചു നല്‍കിയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) പ്രസ്തുത ഫണ്ട് ഏറ്റവും കൂടുതല്‍ ലഭിച്ചത് ഏത് നിയമസഭാ മണ്ഡലത്തിനാണെന്ന് വ്യക്തമാക്കുമോ;

(സി) ആയതിന്റെ മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കുമോ ?

1283

വരള്‍ച്ച നേരിടാന്‍ സ്വീകരിച്ച നടപടികള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, റ്റി. എന്‍. പ്രതാപന്‍

,, സി. പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

() കേരളത്തെ വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) വരള്‍ച്ച നേരിടുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് എന്തെല്ലാം ആശ്വാസങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ഡി) കാര്‍ഷിക ലോണുകള്‍ക്കുള്ള റവന്യൂ റിക്കവറികളും ജപ്തി നടപടികളും നിര്‍ത്തി വയ്ക്കുന്നകാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?

1284

വരള്‍ച്ചബാധിത ജില്ലകള്‍ക്കുള്ള ആശ്വാസ നടപടികള്‍

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, . കെ. വിജയന്‍

,, കെ. രാജു

,, മുല്ലക്കര രത്നാകരന്‍

() സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ചയെ നേരിടുന്ന ഈ സമയത്ത് എല്ലാ ജില്ലകളും വരള്‍ച്ചാ ബാധിത ജില്ലകളായി പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ എന്തെല്ലാം ആശ്വാസനടപടികളാണ് ഓരോ ജില്ലയിലും നടന്നുവരുന്നതെന്ന് വിശദമാക്കുമോ;

(ബി) ആശ്വാസ നടപടികള്‍ക്കായി കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനായി എന്തെല്ലാം സഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1285

കേന്ദ്രസര്‍ക്കാരില്‍ നിന്ന് വരള്‍ച്ചാ ദുരിതാശ്വാസം

ശ്രീ. എളമരം കരീം

,, എം. ചന്ദ്രന്‍

,, രാജു എബ്രഹാം

,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

() സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരള്‍ച്ചമൂലം ഉണ്ടാകുന്നകെടുതികള്‍ നേരിടുന്നതിന് എന്ത് നടപടികള്‍ സ്വീകരിച്ചു; വിശദമാക്കുമോ;

(ബി) സംസ്ഥാനത്ത് മിക്ക ജില്ലകളിലും നെല്ല് ഉള്‍പ്പെടെയുളള കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി നശിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തിലുളള കൃഷി നാശത്തിന്റെ കണക്ക് ശേഖരിച്ച് ലഭിക്കുകയുണ്ടായോ ; ജില്ലാഅടിസ്ഥാനത്തിലുളള കണക്ക് ലഭ്യമാക്കാമോ;

(സി) കുടിവെളള ദൌര്‍ലഭ്യം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ വകുപ്പ് വഴിയുളള കുടിവെളള വിതരണം ഫലപ്രദമായി നടക്കുന്നുണ്ടോ; ഇല്ലെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമോ; കുടിവെളള വിതരണത്തില്‍ ഉദ്യോഗസ്ഥര്‍ തട്ടിപ്പു നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കാമോ;

(ഡി) വരള്‍ച്ചാകെടുതികള്‍ നേരിടുന്നതിന് പദ്ധതികള്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; എന്ത് തുകയ്ക്കുളള സഹായമാണ് ആവശ്യപ്പെട്ടിട്ടുളളത്. ഇത് പരിഗണിക്കുകയുണ്ടായോ; സഹായം ലഭിക്കുകയുണ്ടായോ; വിശദമാക്കുമോ;

() 2011-12 സാമ്പത്തിക വര്‍ഷം വരള്‍ച്ചാദുരിതാശ്വാസത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എത്രകോടിയുടെ സഹായമാണ് ആവശ്യപ്പെട്ടിരുന്നത്; എന്ത് തുകലഭിച്ചു; എത്ര തുക ചെലവഴിച്ചു; വിശദമാക്കുമോ?

1286

ദ്രുതകര്‍മ്മസേനയുടെ രൂപീകരണം

ശ്രീ. സണ്ണി ജോസഫ്

'' എം. . വാഹീദ്

'' എം.പി. വിന്‍സെന്റ്

'' ഷാഫി പറമ്പില്‍

() സംസ്ഥാനത്ത് ദ്രുതകര്‍മ്മസേന രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) സേനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) സേനയിലെ അംഗങ്ങള്‍ ആരെല്ലാമാണ് വിശദമാക്കുമോ;

(ഡി) എവിടെയെല്ലാമാണ് സേനയുടെ പ്രവര്‍ത്തനം പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്?

1287

റീ സര്‍വ്വേ ഓഫീസിലെ ജീവനക്കാരുടെ പുനര്‍വിന്യാസം

ശ്രീ. സി. കൃഷ്ണന്‍

() 30.10.2012-ലെ ഉത്തരവ് പ്രകാരം സ്വകാര്യ ഭൂമിയിലെ റീ സര്‍വ്വേ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതിന്റെ ഭാഗമായി വകുപ്പിലെ 3000ത്തോളം ജീവനക്കാരെ പുനര്‍വിന്യാസം/പുനഃക്രമീകരണം നടത്തിയിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ പ്രസ്തുത ജീവനക്കാര്‍ക്ക് ഏപ്രില്‍ 1 മുതല്‍ ശമ്പളം ലഭിക്കുന്നതിനുവേണ്ടിയും തുടര്‍ച്ചാനുമതിക്ക് വേണ്ടിയും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

1288

മലയോര കൈവശ കൃഷിക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി

ശ്രീ. രാജു എബ്രഹാം

() പത്തനംതിട്ട ജില്ലയില്‍ 1.1.1977 ന് മുന്‍പുള്ളതും സംയുക്ത പരിശോധന പൂര്‍ത്തീകരിച്ചതുമായ മലയോര കൈവശ കൃഷിക്കാരുടെ കൈവശ ഭൂമിക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;

(ബി) റാന്നി നിയോജക മണ്ഡലത്തിലെ പെരുമ്പെട്ടി വില്ലേജില്‍ കഴിഞ്ഞ 80 വര്‍ഷത്തിലധികമായി താമസിക്കുന്ന കൈവശ കൃഷിക്കാര്‍ക്കുപോലും പട്ടയം നല്‍കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവിടെ എത്ര കൈവശകൃഷിക്കാരുടെ എത്ര ഭൂമിക്കാണ് പട്ടയം നല്‍കാനുള്ളത്; ഇവര്‍ക്ക് പട്ടയം നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്നു വ്യക്തമാക്കുമോ; പട്ടയം നല്‍കുന്നതിന് നിലവില്‍ എന്തു തടസ്സമാണുള്ളത്; ഇവര്‍ക്ക് എന്നത്തേക്ക് പട്ടയം നല്‍കാന്‍ കഴിയും എന്ന് അറിയിക്കുമോ;

(സി) റാന്നി താലൂക്കിലെ ഇനിയും പട്ടയം നല്‍കേണ്ട ആളുകളുടെ എണ്ണവും, അവരുടെ കൈവശത്തിലുള്ള ഭൂമിയുടെ അളവും സഹിതം വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ; ഇവര്‍ക്ക് പട്ടയം നല്‍കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ;

(ഡി) റാന്നി താലൂക്കിലെ ചൂരക്കുഴി കോളനിയിലെ താമസക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ എന്തൊക്കെയാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്; ഇനിയും എന്തൊക്കെ നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്; ഈ നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കി പട്ടയം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;

() പത്തനംതിട്ട ജില്ലയിലെ കൈവശകൃഷിക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് പകരമായി ഇടുക്കി ജില്ലയിലെ മൂന്നാര്‍ - കമ്പക്കല്ലിലെ 8000 ഏക്കര്‍ നീലക്കുറിഞ്ഞി സാങ്ച്വറിക്ക് മാറ്റിവെച്ച ഭൂമി പരിഹാര വനവത്ക്കരണത്തിനുള്ള ഭൂമിയായി കണക്കാക്കി കേന്ദ്രാനുമതി വാങ്ങുന്നതിന് റവന്യൂ-വനം വകുപ്പുകള്‍ സംയുക്തമായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇതിന് കേന്ദ്രാനുമതി ലഭ്യമാണോ; ഇതു സംബന്ധിച്ച് കേന്ദ്രാനുമതി തേടിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(എഫ്) ഇപ്പോള്‍ നല്‍കുന്ന പട്ടയങ്ങളില്‍ 25 വര്‍ഷത്തേക്ക് ഇതു കൈമാറാന്‍ പാടില്ല എന്ന് വ്യവസ്ഥ വയ്ക്കുന്നത് എന്തുകൊണ്ട്; ഇതുമൂലം ഭൂമികളുടെ പട്ടയം ബാങ്കുകളില്‍ ഈടായി സ്വീകരിക്കാത്തതുമൂലം സാധാരണക്കാരായ നിരവധി കര്‍ഷകര്‍ക്ക് തങ്ങളുടെ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനും മറ്റും ബാങ്ക് വായ്പ ലഭിക്കാത്ത സാഹചര്യമുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ വ്യവസ്ഥ മാറ്റുന്നതിനോ, അല്ലെങ്കില്‍, കാലാവധി 5 വര്‍ഷമാക്കി കുറയ്ക്കുന്നതിനോ നടപടി സ്വീകരിക്കുമോ ?

1289

ഉടുമ്പന്‍ചോല താലൂക്കില്‍ കുടിയേറിയ കര്‍ഷകരുടെ ഭൂമിക്ക് പട്ടയം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഉടുമ്പന്‍ചോല താലൂക്കില്‍ 1977 ജനുവരി ഒന്നിനുമുമ്പ് കുടിയേറിയ കര്‍ഷകരുടെ ഭൂമിക്ക് പട്ടയം നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു ; ആകെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് ; എത്ര പേര്‍ക്ക് ഇതുവരെ പട്ടയം നല്‍കിയിട്ടുണ്ട് ;

(ബി) 1977 ജനുവരി ഒന്നിനുമുമ്പ് കുടിയേറിയ കര്‍ഷകരുടെ ഭൂമി കുത്തകപാട്ടമാണ് എന്ന് ചൂണ്ടിക്കാട്ടി പട്ടയം നിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) 1977 നുമുമ്പ് കുടിയേറിയ എല്ലാ കര്‍ഷകര്‍ക്കും കാലവിളംബം കൂടാതെ പട്ടയം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

1290

ബേപ്പൂര്‍ നിയോജമണ്ഡലത്തിലെ രാജീവ് കോളനി നിവാസികള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി

ശ്രീ. എളമരം കരീം

() ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ രാജീവ് കോളനി നിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇനിയും പട്ടയം ലഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇവര്‍ക്ക് പട്ടയം നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) എത്രപേര്‍ക്ക് പട്ടയം നല്‍കാന്‍ ബാക്കിയുണ്ട് എന്ന് വ്യക്തമാക്കുമോ?

1291

മിച്ചഭൂമി കേസുകള്‍തീര്‍പ്പാക്കാന്‍ സ്വീകരിച്ച നടപടി

ഡോ. ടി.എം.തോമസ് ഐസക്

ശ്രീ. കെ.കെ.നാരായണന്‍

,, കെ.ദാസന്‍

,, ബി.ഡി.ദേവസ്സി

() ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട തോട്ടഭൂമികളുടെ പാട്ടക്കാലാവധി കഴിഞ്ഞിട്ടുണ്ടോ;

(ബി) പാട്ടക്കാലാവധി കഴിഞ്ഞ തോട്ടഭൂമികള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിട്ടുണ്ടോ; ഇവ പൂര്‍ണ്ണമായും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ;

(സി) മിച്ചഭൂമിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ എത്രയാണ്; കേസുകള്‍ നീണ്ടുപോകുന്നത് മൂലം ഏറ്റെടുക്കാന്‍ കഴിയാത്ത ഭൂമികള്‍ എത്രയാണ്;

(ഡി) ഇത്തരം കേസുകള്‍ സമയബന്ധമായി തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

1292

ലാന്റ് ട്രിബ്യൂണല്‍ അവാര്‍ഡ് പ്രകാരമുള്ള മിച്ചഭൂമി

ശ്രീമതി കെ.കെ. ലതിക

() കൊയിലാണ്ടി ലാന്റ് ട്രിബ്യൂണല്‍ അവാര്‍ഡ് പ്രകാരം വടകര താലൂക്കിലെ ഏതെല്ലാം വില്ലേജുകളിലാണ് മിച്ചഭൂമി കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത മിച്ചഭൂമി ആരുടെയെല്ലാം കൈവശമാണ് ഇപ്പോഴുള്ളതെന്നും എത്ര ഭൂമിവീതം ഓരോരുത്തരുടെയും കൈവശമുണ്ടെന്നും ഉടമകളുടെ പേരുവിവരം സഹിതം ലിസ്റ് ലഭ്യമാക്കുമോ;

(സി) ഇത് സംബന്ധമായി ഏതെങ്കിലും കോടതികളില്‍ കേസ്സ് നിലനില്‍ക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

1293

മിച്ചഭൂമിയുടെ അളവും ഗുണഭോക്താക്കളുടെ എണ്ണവും

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതി ന്ശേഷം വിതരണം ചെയ്ത മിച്ച ഭൂമിയുടെ അളവും, ഗുണഭോക്താക്കളുടെ എണ്ണവും വിശദമാക്കാമോ;

(ബി) കഴിഞ്ഞ സര്‍ക്കാര്‍ 5 വര്‍ഷംകൊണ്ട് ഭൂരഹിതര്‍ക്കായി വിതരണം ചെയ്ത ഭൂമിയുടെ അളവും ഗുണഭോക്താക്കളുടെ എണ്ണവും വിശദമാക്കുമോ?

1294

മിച്ചഭൂമി വ്യാജരേഖ നിര്‍മ്മാണം

ശ്രീ. ആര്‍. രാജേഷ്

() സംസ്ഥാനത്ത് വ്യാപകമായി മിച്ചഭൂമി വ്യാജരേഖ നിര്‍മ്മിച്ച് കൈക്കലാക്കാന്‍ ശ്രമം നട ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് 72 ഏക്കര്‍ മിച്ചഭൂമി വ്യാജരേഖയുണ്ടാക്കി കൈക്കലാക്കിയ വിവരം സര്‍ക്കാരിന് അറിവുള്ളതാണോ ;

(സി) ഇതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ച വന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടോ ;

(ഡി) കൊച്ചി കടമക്കുടിയിലെ നിര്‍ദ്ദിഷ്ട മെഡിസിറ്റിക്കായി എത്ര ഏക്കര്‍ സ്ഥലമാണ് ഏറ്റെടുത്തിട്ടുള്ളത് ;

() ഈ സ്ഥലം രേഖകള്‍ പ്രകാരം ഏത് തരം സ്ഥലത്തില്‍ ഉള്‍പ്പെട്ടതാണെന്ന് വിശദമാക്കുമോ ;

1295

ഭൂമിയുടെ ഉപയോഗം

ശ്രീ.വി. ചെന്താമരാക്ഷന്‍

() സംസ്ഥാനത്തെ മൊത്തം ഭൂമി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; തോട്ടം ഭുമി എത്ര; കശുവണ്ടി കൃഷി ചെയ്തുവരുന്ന ഭൂമി എത്ര; നെല്‍കൃഷി ചെയ്തുവരുന്ന ഭൂമി എത്ര; സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി എത്ര; മിച്ചഭൂമി എത്ര;

(ബി) പരിധി കഴിഞ്ഞ ഭൂമി കൈവശം വെച്ചുവരുന്ന വ്യക്തികളും സ്ഥാപനങ്ങളും എത്ര; അത്തരത്തിലുള്ള ഭൂമി എത്ര;

(സി) ഭൂരഹിതരായ കുടുംബങ്ങള്‍ എത്ര; വ്യക്തമാക്കുമോ ?

1296

ആറന്മുള സ്വകാര്യ എയര്‍പോര്‍ട്ട്

ഡോ. ടി. എം. തോമസ് ഐസക്

() ആറന്മുള സ്വകാര്യ എയര്‍പോര്‍ട്ടിനുവേണ്ടി നിര്‍ദ്ദേശി ക്കപ്പെട്ട മുഴുവന്‍ ഭൂമിയില്‍ സര്‍ക്കാര്‍ഭൂമി എത്ര; സ്വകാര്യവ്യക്തികളുടെ ഭൂമി എത്ര; മിച്ചഭൂമിയായി കരുതപ്പെടുന്ന ഭൂമി എത്ര; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) സര്‍ക്കാര്‍ഭൂമിയും, മിച്ചഭൂമിയും മുന്‍പ് നെല്‍ക്കൃഷി ചെയ്തുവന്ന ഭൂമി ആണോ; സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ നെല്‍വയല്‍ എത്ര ഏക്കര്‍; വിശദമാക്കുമോ;

(സി) സര്‍ക്കാര്‍ഭൂമിയോ മിച്ചഭൂമിയോ എയര്‍പോര്‍ട്ടിനായി നല്‍കാമോ; പകരം ഷെയര്‍ വാങ്ങുവാന്‍ തീരുമാനം എടുത്തിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ?

1297

പുറമ്പോക്കില്‍ നിവസിക്കുന്നവര്‍ക്കുള്ള പട്ടയം

ശ്രീ. ബി. ഡി. ദേവസ്സി

തൃശ്ശൂര്‍ ജില്ലയിലെ വിവിധ പുറമ്പോക്കുകളില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള അപേക്ഷകളില്‍ സര്‍ക്കാര്‍ എന്ത് നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്നും, എന്നത്തേയ്ക്ക് ഇവര്‍ക്ക് പട്ടയം നല്‍കുന്നതിന് സാധിക്കുമെന്നും വ്യക്തമാക്കുമോ ?

1298

മണക്കാട് വില്ലേജില്‍ പട്ടയം

ശ്രീ. വി. ശിവന്‍കുട്ടി

നേമം നിയോജകമണ്ഡലത്തില്‍ അമ്പലത്തറ വാര്‍ഡില്‍ മണക്കാട് വില്ലേജിലെ വരവിള, ചൂരല്‍തോപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ വളരെ വര്‍ഷങ്ങളായി സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന എണ്‍പതോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ചുള്ള ഫയലിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്തെന്ന് വിശദമാക്കുമോ ?

1299

തൃശ്ശൂര്‍ ജില്ലയില്‍ പട്ടയം വിതരണം

പ്രൊഫ. സി. രവീന്ദ്രനാഥ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃശ്ശൂര്‍ ജില്ലയില്‍ എത്ര പേര്‍ക്ക് പട്ടയം വിതരണം ചെയ്തു;

(ബി) പട്ടയം ലഭിക്കുന്നതിനായി പുതുക്കാട് മണ്ഡലത്തില്‍ നിന്നും അപേക്ഷകള്‍ ലഭ്യമായിട്ടുണ്ടോ;

(സി) തീര്‍പ്പ് കല്‍പ്പിക്കാത്ത എത്ര അപേക്ഷകളാണ് നിലവില്‍ ഉളളത്;

(ഡി) ഇത് എന്ന് തീര്‍പ്പ് കല്‍പ്പിക്കാനാകും എന്ന് വിശദമാക്കുമോ?

1300

വടകര താലൂക്കിലെ മിച്ച ഭൂമി

ശ്രീമതി കെ.കെ. ലതിക

() വടകര താലൂക്കിലെ ഏതെല്ലാം വില്ലേജുകളിലാണ് മിച്ചഭൂമി ഉളളത്; പ്രസ്തുത മിച്ചഭൂമി ആരുടെയെല്ലാം കൈവശത്തിലാണ് ഇപ്പോള്‍ ഉളളത:് ഓരോരുത്തരുടെയും കൈവശം എത്ര അളവ് മിച്ചഭൂമി ഉണ്ട്; ഭൂവുടമയുടെ പേര് സഹിതമുളള ലിസ്റ് ലഭ്യമാക്കുമോ;

(ബി) പ്രസ്തുത മിച്ചഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) പ്രസ്തുത മിച്ചഭൂമിയില്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നവ ഏതൊക്കെയെന്നും ഏതെല്ലാം കോടതികളിലാണ് കേസുകള്‍ നിലനില്‍ക്കുന്നതെന്നും വ്യക്തമാക്കുമോ?

1301

മിച്ചഭൂമി സമരം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() മിച്ചഭൂമി പിടിച്ചെടുക്കുമെന്ന പ്രഖ്യാപനവും മിച്ചഭൂമിയില്‍ കുടില്‍കെട്ടിയും ചെയ്ത സമരം ജനുവരി 1 മുതല്‍ നടന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍വന്നിരുന്നുവോ;

(ബി) എങ്കില്‍ എന്തെല്ലാം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത് എന്ന് അറിയിച്ചിരുന്നുവോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) സമരം അവസാനിപ്പിക്കുന്നതിന് എന്തെങ്കിലും ചര്‍ച്ചകള്‍ നടന്നിരുന്നുവോ ; എങ്കില്‍ എന്തെല്ലാം തീരുമാനങ്ങളാണ് എടുത്തത് എന്ന് വ്യക്തമാക്കുമോ ;

(ഡി) കുടില്‍ കെട്ടി സമരം നടത്തിയ ഭൂമികള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് മിച്ചഭൂമിയായി പ്രഖ്യാപിച്ചതാണോ അതോ കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്തും മിച്ചഭൂമിയായി നിലനിന്നത് തന്നെയാണോ എന്ന് വ്യക്തമാക്കുമോ ;

() അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി വിതരണം ചെയ്യുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ ?

1302

മിച്ചഭൂമി

ശ്രീ. മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്ത് മിച്ചഭൂമി എത്രയുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ ആകെ വിസ്തൃതി എത്ര; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

1303

വനംഭൂമി കൈവശമുള്ള കുടുംബങ്ങള്‍ക്ക് പട്ടയം നല്കുന്നതിനുള്ള നടപടി 

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തില്‍ അയ്യമ്പുഴ പഞ്ചായത്തിലെ ചാത്തക്കുളം, കരേക്കാട്ട്, കടുകുളങ്ങര, കണ്ണിമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി വനഭൂമി കൈവശം വച്ച് താമസിക്കുന്ന പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനായി വനം വകുപ്പിന്റെ അഭിപ്രായസഹിതം സമര്‍പ്പിച്ചിട്ടുള്ള റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത പരിശോധനാ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വിശദമാക്കാമോ ;

(ബി) ഇവര്‍ക്ക് എന്നത്തേക്ക് പട്ടയം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?

1304

ലീഗല്‍ മെട്രോളജി വകുപ്പിന്റെ കാര്യക്ഷമത

ശ്രീ. സണ്ണി ജോസഫ്

,, പാലോട് രവി

,, റ്റി.എന്‍. പ്രതാപന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

() ലീഗല്‍ മെട്രോളജി വകുപ്പിന്െ കാര്യക്ഷമമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് എടുക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ;

(ബി) ഏതെല്ലാം കാര്യങ്ങളിലാണ് വകുപ്പില്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നത് ;

(സി) ഇതിനായി വകുപ്പില്‍ ഇടനിലക്കാരെ ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി) ഇടനിലക്കാര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ ?

1305

കയര്‍ മേഖലയിലെ പുതിയ സംഘങ്ങള്‍

ശ്രീ. കെ. അജിത്

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം കയര്‍ മേഖലയില്‍ പുതിയ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ നിലവിലുള്ള സംഘങ്ങളില്‍ കൂടുതല്‍ തൊഴിലാളികള്‍ ഉണ്ടായിട്ടാണോ, കയര്‍ ഉല്പന്നങ്ങള്‍ക്ക് വിപണിയില്‍ കുറവുണ്ടായിട്ടാണോ എന്ന് വ്യക്തമാക്കുമോ ;

(സി) പുതിയതായി സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെങ്കില്‍ ആയതിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എത്ര സംഘങ്ങള്‍ക്ക് എത്ര രൂപവീതമെന്ന് വെളിപ്പെടുത്തുമോ ;

(ഡി) സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെങ്കില്‍ കയര്‍ മേഖലയുടെ സംരക്ഷണത്തിനായി നീക്കിവച്ചിട്ടുള്ള പണമാണോ അതെന്ന് വ്യക്തമാക്കുമോ ?

1306

ഇന്‍കം സപ്പോര്‍ട്ട് സ്കീം

ശ്രീ. പി. തിലോത്തമന്‍

() കയര്‍ മേഖലയില്‍ ഇന്‍കംസപ്പോര്‍ട്ട്സ്കീം നടപ്പിലാക്കുന്ന സര്‍ക്കാര്‍ നടപടി എവിടെവരെയായി എന്ന് വിശദമാക്കാമോ ; എത്രപേര്‍ക്ക് ഇന്‍കംസപ്പോര്‍ട്ട് സ്കീം പ്രകാരമുള്ള ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും പറയാമോ ;ഇത് സംബന്ധിച്ച ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ബി) ഇന്‍കംസപ്പോര്‍ട്ട്സ്കീം പ്രകാരമുള്ള ആനുകൂല്യം ലഭ്യമാക്കുന്നതിന് നിലവിലുള്ള സാങ്കേതിക നൂലാമാലകള്‍ പരിഹരിക്കുവാനും ; ഇന്‍കംസപ്പോര്‍ട്ട്സ്കീം പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യം കയര്‍ സംഘങ്ങള്‍ക്ക് നേരിട്ട് പണമായി നല്‍കുവാനും നടപടി സ്വീകരിക്കുമോ ?

1307

കയര്‍ കേരള 2012

ശ്രീ. .എം. ആരിഫ്

() നടപ്പു സാമ്പത്തികവര്‍ഷം കയര്‍ വകുപ്പിന്‍കീഴില്‍ ഓരോ കണക്കിലും സംസ്ഥാനബജറ്റില്‍ എത്ര തുകയാണ് വകയിരുത്തിയത്; ഇതില്‍ ഖജനാവില്‍ നിന്നും എന്ത് തുക ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി) കയര്‍ കേരള 2012-ല്‍ എത്ര തുകയ്ക്കുളള വ്യാപാര ഓര്‍ഡര്‍ ലഭിച്ചു; അത്രയും വ്യാപാരം നടക്കുകയുണ്ടായോ; വിശദാംശം നല്‍കുമോ?

1308

കയര്‍മേഖലയിലെ പുനരുദ്ധാരണ പദ്ധതികള്‍

ശ്രീ. എസ്. ശര്‍മ്മ

() കയര്‍ വകുപ്പിന്റേതായി എത്ര ഓഫീസുകളും ഉദ്യോഗസ്ഥരുമാണ് വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്; വകുപ്പിന്റെ ഉടമസ്ഥതയില്‍ വൈപ്പിന്‍ മണ്ഡലത്തില്‍ നിലവിലുള്ള സ്ഥലം എത്രയെന്ന് വ്യക്തമാക്കുമോ;

(ബി) കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിനായി പ്രസ്തുത പ്രദേശത്ത് സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

1309

സംസ്ഥാന കയര്‍ മേള 

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, വി. പി. സജീന്ദ്രന്‍

,, പി. . മാധവന്‍

() സംസ്ഥാനത്ത് ഈ വര്‍ഷം കയര്‍ മേള സംഘടിപ്പിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) എത്ര രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ഈ മേളയില്‍ പങ്കെടുക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എത്ര കോടി രൂപയ്ക്കുള്ള നേരിട്ടുള്ള ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത് ; വിശദമാക്കുമോ ;

(ഡി) മറ്റ് വര്‍ഷങ്ങളേക്കാള്‍ വിറ്റുവരവില്‍ എത്ര വര്‍ദ്ധനവാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

() കയര്‍ മേഖലയില്‍ ഗവേഷണ സാങ്കേതിക വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ മേളയില്‍ എടുത്തിട്ടുണ്ട്?

1310

കയര്‍ വകുപ്പിനുള്ള ബഡ്ജറ്റ് വിഹിതവും കേന്ദ്രാവിഷ്കൃത പദ്ധതികളും

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() 2012-13 വര്‍ഷത്തെ ബഡ്ജറ്റില്‍ കയര്‍ വകുപ്പിന് കീഴില്‍ ഓരോ കണക്കിലും വകയിരുത്തിയ പദ്ധതി പദ്ധതിയേതിര തുകയും ഇതുവരെ ചെലവഴിച്ച തുകയും എത്രയെന്ന് വിശദമാക്കുമോ;

(ബി) 2012-13 വര്‍ഷം കയര്‍ വകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോന്നിനും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയെന്ന് വ്യക്തമാക്കുമോ ?

1311

തൊണ്ട് സംഭരണ പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി.എന്‍. പ്രതാപന്‍

,, കെ. ശിവദാസന്‍ നായര്‍

() തൊണ്ട് സംഭരണ പദ്ധതി പരിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പരിഷ്ക്കരിച്ച പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് വരുത്തിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി) പരിഷ്ക്കരിച്ച പുതുക്കിയ പദ്ധതി എന്ന് മുതല്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്?

1312

കയര്‍ മേഖലയില്‍ നടപ്പിലാക്കുന്ന കര്‍മ്മ പരിപാടികള്‍

ശ്രീ. പി.സി. ജോര്‍ജ്

'' റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() കയര്‍ മേഖലയുടെ വികസനത്തിനായി എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) കയറുല്പന്നങ്ങളുടെ ആഭ്യന്തര വിപണി ശക്തിപ്പെടുത്താന്‍ എന്തെല്ലാം കര്‍മ്മ പരിപാടികളാണ് നിലവിലുള്ളത്;

(സി) കയറുല്പന്നങ്ങളുടെ കയറ്റുമതിയില്‍ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ്;

(ഡി) പ്രസ്തുത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പുവരുത്താന്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

() നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി വൈവിധ്യങ്ങളായ കയറുല്പന്നങ്ങളുടെ ഉല്പാദനം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ വിപണന സാധ്യതകള്‍ കണ്ടെത്താന്‍ നടപടി സ്വീകരിക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.