UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4458

പാപ്പിനിശ്ശേരി - പിലാത്തറ റോഡ്

ശ്രീ. റ്റി. വി. രാജേഷ്

()കെ.എസ്.ടി.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പാപ്പിനിശ്ശേരി - പിലാത്തറ റോഡ് നവീകരണത്തിനായി എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത് വിശദമാക്കുമോ ;

(ബി) പദ്ധതിക്ക് എത്ര തുകയാണ് നീക്കിവെച്ചിട്ടുളളത് ;

(സി) പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി എന്ന് ആരംഭിക്കു വാന്‍ സാധിക്കും ?

4459

റോഡുകളുടെ ഗുണനിലവാരം

ശ്രീ. എം. ഉമ്മര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

,, കെ.എന്‍.. ഖാദര്‍

() റോഡുകളുടെ സംരക്ഷണത്തിന് പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികളുടെ വിശദവിവരം നല്‍കുമോ;

(ബി)വിദേശരാജ്യങ്ങള്‍ നടപ്പാക്കിവരുന്ന സാങ്കേതികവിദ്യകള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;

(സി)റോഡപകടങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് റോഡുകളുടെ ഗുണനിലവാരത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്നുണ്ടോയെന്ന് വിവരിക്കുമോ;

(ഡി) അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന എത്ര കിലോമീറ്റര്‍ റോഡാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ?

4460

പ്ളാസ്റിക് ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം

ശ്രീ. എളമരം കരീം

'' കെ.കെ. ജയചന്ദ്രന്‍

'' കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

'' സി. കൃഷ്ണന്‍

()പ്ളാസ്റിക് ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം സംസ്ഥാനത്ത് നടപ്പാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സംസ്ഥാനത്ത് പ്ളാസ്റിക് ഉപയോഗിച്ച് റോഡ് ടാറിംഗ് നിലവിലുണ്ടോ;

(സി)പ്രധാനപ്പെട്ട ഏതെങ്കിലും റോഡ് ടാറിംഗിന് പ്രസ്തുത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ടോ;

(ഡി)സംസ്ഥാനത്ത് പ്ളാസ്റിക് മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് പ്ളാസ്റിക് റോഡ് ടാറിംഗിലൂടെ സാധിക്കുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

()പ്ളാസ്റിക് റോഡ് നിര്‍മ്മാണം സംസ്ഥാനത്ത് വ്യാപകമായി നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ?

4461

ദേശീയ പാതാ വികസനം

ശ്രീ.സണ്ണി ജോസഫ്

,, ബെന്നി ബെഹനാന്‍

,, .റ്റി.ജോര്‍ജ്

,, സി.പി.മുഹമ്മദ്

()സംസ്ഥാനത്തെ ദേശീയ പാത വികസനത്തിന് എന്തെല്ലാം നടപടി ആരംഭിച്ചിട്ടുണ്ട് വിശദമാക്കാമോ ;

(ബി)പൊന്നും വിലയ്ക്ക് ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമി സംബന്ധിച്ച് വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ ;

(സി)ടെന്‍ഡര്‍ നടപടികള്‍ക്ക് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പറയാമോ ;

(ഡി)പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തീകരിക്കാനാകുമന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വിശദമാക്കുമോ ?

4462

പെരുമ്പാവൂര്‍ ടൌണ്‍ ബൈപാസ് റോഡ്

ശ്രീ. സാജു പോള്‍

()പെരുമ്പാവൂര്‍ ടൌണ്‍ ബൈപാസ് റോഡ് നിര്‍മ്മാണനടപടികള്‍ തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)റോഡിന്റെ ദിശ നിശ്ചയിച്ചതില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടോ; ഇവ പരിഹരിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)റോഡിന്റെ ദിശ പുന:പരിശോധനയ്ക്കായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടും പരാതിക്കാരെ കേട്ടശേഷംകോടതി നല്‍കിയ മറുപടിയും ലഭ്യമാക്കുമോ;

(ഡി)പെരുമ്പാവൂര്‍ ടൌണ്‍ ബൈപാസ് റോഡ് നിര്‍മ്മാണത്തിന് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ നിലവിലുണ്ടോ?

4463

പി.ഡബ്ള്യൂ.ഡി മാന്വലിന്റെ അടിസ്ഥാനത്തില്‍ വകുപ്പിനെ സജ്ജമാക്കുന്നതിന് നടപടി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, എം.. വാഹീദ്

,, വി.റ്റി. ബല്‍റാം

()പുതുക്കിയ പി.ഡബ്ള്യൂ.ഡി മാന്വലിന്റെ അടിസ്ഥാനത്തില്‍ വകുപ്പിനെ സജ്ജമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത് എന്ന് പറയാമോ;

(ബി)ആയതിനായി ഉദ്യോഗസ്ഥന്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി)പുതുക്കിയ മാന്വലിലെ മാറ്റങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിന് ശില്പശാലകള്‍ നടത്തുന്ന കാര്യം ആലോചനയിലുണ്ടോയെന്ന് വിശദമാക്കുമോ ?

4464

പൊതുമരാമത്ത് വകുപ്പില്‍ ഇ-പേയ്മെന്റ് സംവിധാനം

ശ്രീ. ഷാഫി പറമ്പില്‍

,, പാലോട് രവി

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, സി. പി. മുഹമ്മദ്

() പൊതു മരാമത്ത് വകുപ്പില്‍ ഇ-പേയ്മെന്റ് സംവിധാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) സുതാര്യവും സുരക്ഷിതവും വേഗതയേറിയതുമായ പ്രസ്തുത സമ്പ്രദായം ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിന് എടുത്തിട്ടുളള നടപടികള്‍ എന്തെല്ലാമാണ് ;

(സി) കരാറുകാര്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് ഇതുവഴി ലഭിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി) എങ്കില്‍ ആദ്യഘട്ടം എന്ന് തുടങ്ങാനാകും എന്നാണ് ഉദ്ദേശിക്കുന്നത് ?

4465

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ ഗുണമേന്മ

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളില്‍ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ;

(ബി) എസ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ വിളിക്കുന്ന പ്രവൃത്തികളെ നിരീക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുമോയെന്ന് വിശദമാക്കുമോ ?

4466

ഷെഡ്യൂള്‍ഡ് റേറ്റ് പുതുക്കി നിശ്ചയിക്കുന്നതിനാവശ്യമായ നടപടികള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() പൊതുമരാമത്ത് വകുപ്പിന്റെ ഷെഡ്യൂള്‍ഡ് റേറ്റ് യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) ഉണ്ടെങ്കില്‍ ഷെഡ്യൂള്‍ഡ് റേറ്റ് പുതുക്കി നിശ്ചയിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ?

4467

സംസ്ഥാന റോഡ് വികസന പദ്ധതി

ശ്രീ. പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, കെ. മുരളീധരന്‍

,, പി. സി. വിഷ്ണുനാഥ്

()സംസ്ഥാന റോഡ് വികസന പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ ;

(ബി)ഈ പദ്ധതിയിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(സി)സംസ്ഥാന റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന റോഡുകള്‍ കണ്ടെത്തിയിട്ടുണ്ടോ ;

(ഡി)എങ്കില്‍ ഇതിനുള്ള ഫണ്ട് എങ്ങനെയാണ് സ്വരൂപിക്കുന്നതെന്ന് വിശദമാക്കുമോ ?

4468

സംസ്ഥാന റോഡ് വികസന പദ്ധതി

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാന റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന റോഡുകളുടെ പട്ടിക തയ്യാറാക്കിയോ ; എങ്കില്‍ എത്ര കിലോമീറ്റര്‍ റോഡുകളുടെ പട്ടികയാണ് തയ്യാറാക്കിയത് ; വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത റോഡുകള്‍ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണ് ; തിരഞ്ഞെടുക്കുവാന്‍ ഏത് ഏജന്‍സിയെയാണ് നിയമിച്ചത് ; പ്രസ്തുത ഏജന്‍സിയുടെ ആസ്ഥാനം എവിടെയാണ് ; ഇതിലേയ്ക്കായി ചെലവഴിച്ച തുക എത്ര ; വിശദമാക്കുമോ ;

(സി)എത്ര പാക്കേജായിട്ടാണ് ഇത്തരം റോഡുകള്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് ; ഓരോ പാക്കേജിലും എത്ര റോഡുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് ; പ്രസ്തുത പാക്കേജിന്റെ ഘടന എന്താണെന്നും റോഡ് വികസനത്തിനായി എപ്രകാരമാണ് തുക കണ്ടെത്താന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ ;

(ഡി)ഇത്തരം റോഡുകളില്‍ നിന്നും ടോള്‍ പിരിക്കുവാന്‍ ഉദ്ദേശമുണ്ടോ ; വിശദമാക്കുമോ ?

4469

ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍

ശ്രീ.കെ.എന്‍..ഖാദര്‍

()ദേശീയ പാത വികസനത്തിന് ഭൂമിയും കെട്ടിടങ്ങളും നല്‍കേണ്ടി വരുന്നവര്‍ക്ക് ഏതു വിധത്തിലുളള പ്രതിഫലം നല്‍കാനാണ് ഉദ്ദേശിക്കുന്നത് ;

(ബി)പ്രസ്തുത പാക്കേജിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(സി)ഭൂമി ഏറ്റെടുക്കല്‍ നടപടി എന്നു പൂര്‍ത്തിയാക്കണമെന്നാണ് ഉദ്ദേശിക്കുന്നത് ?

4470

കരമന-കളിയിക്കാവിള നാലുവരിപാത

ശ്രീ..റ്റി. ജോര്‍ജ്

()കരമന-കളിയിക്കാവിള നാലുവരിപാത യ്ക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്ന നടപടി ഏതുഘട്ടം വരെയായി എന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത പാതയുടെ ഇരുവശത്തും സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം അടിയന്തിരമായി തടയാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ ?

4471

മങ്കട മണ്ഡലത്തില്‍ നിന്നും പ്രൊപ്പോസല്‍ നല്‍കിയ പ്രകാരമുളള റോഡുകളുടെ നിര്‍മ്മാണം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() പുതുതായി ഗ്രാമീണ റോഡുകള്‍, പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഗ്രാമീണ റോഡുകള്‍ ധാരാളമുളള മങ്കട മണ്ഡലത്തില്‍ നിന്നും പ്രൊപ്പോസല്‍ നല്‍കിയ പ്രകാരമുളള എല്ലാ റോഡുകളും ഏറ്റെടുക്കുമോ ?

4472

2011-12 സാമ്പത്തിക വര്‍ഷത്തില്‍ സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്ന് അനുവദിച്ച തുക

ശ്രീ. പി. കെ. ബഷീര്‍

() 2011-12 സാമ്പത്തിക വര്‍ഷത്തില്‍ സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്ന് എത്ര രൂപ സംസ്ഥാനത്തിനനുവദിച്ചിരുന്നുവെന്ന് പറയാമോ ;

(ബി) പ്രസ്തുത ഫണ്ട് സമയബന്ധിതമായി ഉപയോഗിക്കാതിരുന്നത് മൂലം ലാപ്സായിട്ടുണ്ടോയെന്ന് അറിയിക്കുമോ ;

(സി) ഏതെങ്കിലും റോഡുകള്‍ക്ക് പ്രസ്തുത ഫണ്ട് അനുവദിക്കുകയും ആയത് ഉപയോഗിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?

4473

2011-12 ബജറ്റില്‍ പൊതുമരാമത്ത് വകുപ്പിന പ്ളാന്‍ ഫണ്ടില്‍ നീക്കിവച്ചിരുന്ന തുകയുടെ വിശദാംശങ്ങള്‍

ശ്രീ. . കെ. ബാലന്‍

()2011-12 ബജറ്റില്‍ പൊതുമരാമത്ത് വകുപ്പിന് പ്ളാന്‍ ഫണ്ടില്‍ എത്ര തുകയാണ് നീക്കിവച്ചിരുന്നത്; ഇതില്‍ എത്ര തുകയ്ക്കുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ട്;

(ബി)മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് പ്ളാന്‍ ഫണ്ടില്‍ നിന്നും ഭരണാനുമതി നല്‍കിയതില്‍ എത്ര തുക കുടിശ്ശികയുണ്ടായിരുന്നു എന്ന് അറിയിക്കുമോ;

(സി)2011-12 ബജറ്റില്‍ പൊതുമരാമത്ത് വകുപ്പിന് നോണ്‍ പ്ളാന്‍ ഫണ്ടില്‍ എത്ര തുകയാണ് നീക്കിവച്ചിരുന്നത്; ഇതില്‍ എത്ര തുകയ്ക്കുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ഡി)ചീഫ് എഞ്ചിനീയര്‍ (ഗാഡ്സ്)-ന് ഭരണാനുമതി നല്‍കാവുന്നത് എത്ര തുകവരെയുള്ള പ്രവര്‍ത്തികള്‍ക്കാണെന്ന് വ്യക്തമാക്കുമാ;

()അത്തരം പ്രവര്‍ത്തികള്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വീതിച്ചു നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച ഉത്തരവിന്റെ കോപ്പി ലഭ്യമാക്കുമോ;

(എഫ്)എത്ര എം. എല്‍. . മാര്‍ ശുപാര്‍ശചെയ്ത റോഡുകള്‍ക്ക് ഇപ്രകാരം ഭരണാനുമതി നല്‍കിയിട്ടുണ്ട്; എങ്കില്‍ ഇപ്രകാരം കൊടുത്ത റോഡുകളുടെ വിശദാംശങ്ങള്‍ നല്‍കുമോ?

4474

റോഡ് ഫണ്ട് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ നഗരസഭകള്‍

ശ്രീ. പി. കെ. ബഷീര്‍

() റോഡ് ഫണ്ട് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന റോഡ് വികസന പദ്ധതിയില്‍ ഏതെല്ലാം നഗരസഭകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറയുമോ ;

(ബി) പ്രസ്തുത പ്രവൃത്തിയില്‍ മലപ്പുറം ജില്ലയെ ഉള്‍പ്പെടുത്തി യിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം റോഡുകളാണെന്നും പ്രസ്തുത പണി എപ്പോള്‍ ആരംഭിക്കുമെന്നും വ്യക്തമാക്കുമോ ?

4475

പൊതുമരാമത്ത് വകുപ്പില്‍ ജന്‍ഡര്‍ ബജറ്റ്

ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

,, പി.സി.ജോര്‍ജ്

ഡോ:എന്‍.ജയരാജ്

()പൊതുമരാമത്ത് വകുപ്പില്‍ ജന്‍ഡര്‍ ബജറ്റിംങ്ങ് നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുവോ ;

(ബി)ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)നടപ്പു സാമ്പത്തിക വര്‍ഷം ജന്‍ഡര്‍ ബജറ്റിംങ്ങ് നടപ്പാക്കുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ചെയ്തിട്ടുളളത്; വ്യക്തമാക്കാമോ ?

4476

പൊതുമരാമത്ത് പ്രവൃത്തികള്‍ക്കുളള ഭരണാനുമതി

ശ്രീ. എം. ചന്ദ്രന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പൊതുമരാമത്ത് പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുളളത്;

(ബി)ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കപ്പെട്ടത്; വിശദമാക്കുമോ;

(സി)ഭരണാനുമതി നല്കിയിട്ടുളള പ്രവൃത്തികള്‍ക്കെല്ലാംകൂടി എത്ര തുകയാണ് അനുവദിച്ചിട്ടുളളത്; വിശദമാക്കുമോ?

4477

നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതം

ശ്രീമതി. കെ. കെ. ലതിക

() പൊതുമരാമത്ത് വകുപ്പിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതം എത്രയെന്ന് വ്യക്തമാക്കുമോ .

(ബി) പ്രസ്തുത വിഹിതം ഏതൊക്കെ കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുക; വ്യക്തമാക്കുമോ ;

(സി) റോഡ് പരിഷ്കരണ പ്രവര്‍ത്തികള്‍ നടത്തുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ ;

(ഡി)ഓരോ നിയോജക മണ്ഡലത്തിന്റെ പരിധിയിലും എത്ര തുക വീതം അനുവദിച്ചിട്ടുണ്ട് ; പദ്ധതിയേതര വിഹിതത്തില്‍ എത്ര തുക ഇനി അനുവദിക്കാനുണ്ട് വ്യക്തമാക്കുമോ ?

4478

കുറ്റ്യാടി മണ്ഡലത്തിലെ സ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം

ശ്രീമതി. കെ. കെ. ലതിക

കുറ്റ്യാടി മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഏതെങ്കിലും റോഡുകള്‍ സ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

4479

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഏറ്റെടുത്ത റോഡുകളുടെ പണി

ശ്രീ. എം. . ബേബി

,, എം. ചന്ദ്രന്‍

,, കെ. രാധാകൃഷ്ണന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഏറ്റെടുത്ത എല്ലാ റോഡുകളുടെയും പണിക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ വകയിരുത്തിയത് എത്രയെന്ന് വിശദമാക്കുമോ;

(ബി)ഇതില്‍ എത്ര റോഡുകളുടെ പണി പൂര്‍ത്തിയായി എന്ന് വ്യക്തമാക്കാമോ?

4480

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം

ശ്രീ. . എം. ആരിഫ്

ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് വണ്‍ ടൈം മെയിന്റനന്‍സ് ഇനത്തിലോ നോണ്‍ പ്ളാന്‍ വര്‍ക്കായോ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എത്രരൂപയ്ക്കുള്ള ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളതെന്ന് പറയുമോ; നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ?

4481

വൈപ്പിന്‍ മണ്ഡലത്തിലെ മഴക്കാല പൂര്‍വ്വ പ്രവൃത്തികള്‍

ശ്രീ. എസ്. ശര്‍മ്മ

()വൈപ്പിന്‍ മണ്ഡലത്തിലെ മഴക്കാല പൂര്‍വ്വ പ്രവൃത്തികള്‍ നടത്തുന്നതിന് അനുവദിച്ച തുക എത്ര ;

(ബി)പ്രസ്തുത പ്രവൃത്തികളുടെ വിശദാംശം വ്യക്തമാക്കാമോ ;

(സി)പ്രസ്തുത പ്രവൃത്തികള്‍ ശുപാര്‍ശ ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനും ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ആരെന്ന് വ്യക്തമാക്കാമോ ;

(ഡി)പ്രസ്തുത പ്രവൃത്തികള്‍ ശുപാര്‍ശ ചെയ്തിട്ടില്ലായെങ്കില്‍, കാരണം വ്യക്തമാക്കാമോ ?

4482

റാന്നി - ബ്ളോക്ക്പടിയില്‍ ആരംഭിക്കുന്ന പുതിയ ബൈപാസിന്റെ ഭരണാനുമതി

ശ്രീ. രാജു എബ്രഹാം

() റാന്നി - ബ്ളോക്ക്പടിയില്‍ നിന്ന് ആരംഭിക്കുന്ന പുതിയ ബൈപാസിന്റെ ഭരണാനുമതിയ്ക്കായി നല്‍കിയ എസ്റിമേറ്റിന് അംഗീകാരം നല്‍കിയിട്ടുണ്ടോ ;

(ബി) ഇല്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ .

(സി) അതുമായി ബന്ധപ്പെട്ട ഫയലിന്റെ ഇപ്പോഴത്തെ അവസ്ഥയും, അനുമതി വൈകുന്നതിന്റെ കാരണവും വ്യക്തമാക്കുമോ;

(ഡി) ഇതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് വ്യക്തമാക്കാമോ ;

()പ്രസ്തുത പ്രവൃത്തിക്ക് റാന്നി വില്ലേജില്‍ ഉള്‍പ്പെടുന്ന ഏതൊക്കെ സര്‍വ്വേ നമ്പരുകളില്‍പ്പെടുന്ന എത്ര പേരുടെ ഭൂമിയാണ് ആയതിനായി ഏറ്റെടുക്കേണ്ടിവരിക ; ആയതിനായി പണം നല്‍കേണ്ടതുണ്ടോ ; വിശദമാക്കുമോ ;

(എഫ്)പ്രസ്തുത ആവശ്യത്തിനായി ആളുകള്‍ ഭൂമി വിട്ടുനല്‍കുകയുണ്ടാ യോയെന്ന് വ്യക്തമാക്കാമോ ?

4483

മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ്

ശ്രീ. കെ. കെ. നാരായണന്‍

()മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസിന്റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് പറയാമോ ;

(ബി)ഇതിന് വേണ്ടി സ്ഥലമെടുപ്പ് എത്രത്തോളം പൂര്‍ത്തീകരിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമോ ;

(സി)എങ്കില്‍ ഇതിന്റെ പ്രവൃത്തി എന്ന് തുടങ്ങുവാന്‍ സാധിക്കുമെന്നും വിശദമാക്കുമോ ?

4484

കണ്ണൂര്‍ ബൈപ്പാസ്

ശ്രീ. കെ. കെ. നാരായണന്‍

()നിര്‍ദ്ദിഷ്ട കണ്ണൂര്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനുള്ള നടപടി ഏതു ഘട്ടത്തിലാണെന്ന് പറയാമോ;

(ബി)എങ്കില്‍ ഇതിന്റെ പ്രവൃത്തി എന്ന് തുടങ്ങുന്നതിന് സാധിക്കുമെന്ന് വ്യക്തമാക്കാമോ ?

4485

അങ്കമാലി ബൈപാസ്

ശ്രീ. ജോസ് തെറ്റയില്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അങ്കമാലി ബൈപാസിന്റെ നിര്‍മ്മാണത്തിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലം ; വിശദമാക്കാമോ ;

(ബി)പൊതുമരാമത്ത് വകുപ്പിന്റെ 4988/ഡി/പി.ഡബ്ള്യൂ.ഡി/2010 നമ്പര്‍ ഫയലില്‍ അങ്കമാലി ബൈപാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് വ്യക്തമാക്കാമോ ;

(സി)കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

4486

അങ്കമാലി നിയോജക മണ്ഡലത്തിലെ കോതായിതോട് പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോക മണ്ഡലത്തിലെ അയ്യമ്പുഴ മഞ്ഞപ്ര റോഡിന്റെ നിര്‍മ്മാണത്തിനനുവദിച്ച 168 ലക്ഷം രൂപയില്‍ പ്രസ്തുത റോഡില്‍ സ്ഥിതി ചെയ്യുന്ന കോതായിതോട് പാലത്തിന്റെ നിര്‍മ്മാണത്തിനായി നീക്കിവച്ച 68 ലക്ഷം രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കുമോ; പ്രസ്തുത പ്രവര്‍ത്തി എന്ന് ആരംഭിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)ആയതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പിലെ 14039/ബി.1/പി.ഡബ്ള്യൂ.ഡി./11 & 30807/ബി.1/10/ പി.ഡബ്ള്യൂ.ഡി. നമ്പര്‍ ഫയലുകളിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;

(സി)പ്രസ്തുത നിര്‍മ്മാണത്തിന്റെ അനുവാദത്തിനായി ധനകാര്യവകുപ്പിനും ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ക്കും ഫയലുകള്‍ അയച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?

4487

തിരുവല്ല ബൈപ്പാസ് നിര്‍മ്മാണം

ശ്രീ. മാത്യു. റ്റി. തോമസ്

തിരുവല്ല ബൈപ്പാസിന്റെ നിര്‍മ്മാണം എന്ന് ആരംഭിക്കുവാന്‍ സാധിക്കും; വിശദമാക്കുമോ?

4488

കോഴിക്കോട് നഗരവികസന പദ്ധതി

ശ്രീ. പി. റ്റി. . റഹീം

()കോഴിക്കോട് നഗര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സി. ഡബ്ള്യൂ. ആര്‍. ഡി. എം. റോഡിന്റെ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കുമോ;

(ബി)കോര്‍പ്പറേഷന്‍, പഞ്ചായത്ത് മേഖലകളിലൂടെ ഒരേ റോഡ് കടന്നുപോകുമ്പോള്‍ കോര്‍പ്പറേഷന്‍ ഭാഗത്ത് മാത്രം റോഡ് പരിഷ്ക്കരിക്കുന്നതുകൊണ്ട് റോഡ് പൂര്‍ണ്ണമായി ഉപയോഗപ്രദമാകുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ സി.ഡബ്ള്യൂ.ആര്‍.ഡി.എം. റോഡ് പെരിങ്ങളം ജംഗ്ഷന്‍വരെ പരിഷ്ക്കരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

4489

ചടയമംഗലം നിയോജകമണ്ഡലത്തിലെ റോഡുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()ചടയമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര ഗ്രാമീണ റോഡുകളാണ് അപ്ഗ്രഡേഷന്‍ നടത്തി സഞ്ചാര യോഗ്യമാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ;

(ബി)ആയതിന്റെ പഞ്ചായത്തു തലത്തിലുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

4490

ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ കല്ലാനോട്-ഇല്ലിപ്പിലായ്-മണിച്ചേരി-വയലിട പി.ഡബ്ള്യു.ഡി. റോഡ്

ശ്രീ. പുരുഷന്‍ കടലുണ്ടി

()ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ കൂരാച്ചുണ്ട്, പനങ്ങാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലാനോട്-ഇല്ലപ്പിലായ്-മണിച്ചേരി-വയലിട പി.ഡബ്ള്യു.ഡി റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനു വേണ്ടി നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും നടപടി കൈക്കൊണ്ടിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ഇതുവഴി ഗതാഗതം സുഗമമാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തികളുടെ എസ്റിമേറ്റ് തയ്യാറാക്കുന്നതിന് നിര്‍ദ്ദേശിക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.