UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4491

കാസര്‍ഗോഡ് -കാഞ്ഞങ്ങാട് സ്റേറ്റ് ഹൈവേയുടെ പ്രവര്‍ത്തിക്ക് അനുമതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കെ.എസ്.ടി.പി.യുടെ രണ്ടാം പാക്കേജില്‍ ഉള്‍പ്പെടുത്തി അഭിവൃദ്ധിപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കാസര്‍ഗോഡ് - കാഞ്ഞങ്ങാട് സ്റേറ്റ് ഹൈവേയുടെ പ്രവൃത്തിക്ക് ബന്ധപ്പെട്ട ഏജന്‍സിയില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ എത്ര തുകയുടെ അംഗീകാരമാണ് ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(സി)ഭൂമി ഏറ്റെടുക്കല്‍ നൂറ് ശതമാനവും പൂര്‍ത്തിയാക്കിയ പ്രസ്തുത റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി എന്ന് ആരംഭിക്കും ; വിശദമാക്കാമോ ?

4492

മാവേലിക്കര മണ്ഡലത്തിലെ വിവിധ മരാമത്ത് പ്രവൃത്തികള്‍

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കര മണ്ഡലത്തിലെ ചത്തിയറ - പളളം റോഡ് ഗതാഗത യോഗ്യമല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) നബാര്‍ഡില്‍ ഉള്‍പ്പെടുത്തി ആയതിന്റെ നിര്‍മ്മാണം ആരംഭിക്കുന്ന തിനുളള നടപടി സ്വീകരിക്കുമോ ;

(സി) മാവേലിക്കര - കണ്ടിയൂര്‍ ബൈപ്പാസിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ ; മാവേലിക്കര മണ്ഡലത്തില്‍ നിലവില്‍ പരിഗണനയിലിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; മാവേലിക്കര മണ്ഡലത്തിലെ നൂറനാട് പാലമുക്ക് - ഇടക്കുന്നം റോഡ് പി.ഡബ്ള്യു.ഡി. ഏറ്റെടുക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ ?

4493

നേമം മണ്ഡലത്തിലെ റോഡുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നേമം നിയോജക മണ്ഡലത്തിലെ വിവിധ നഗരസഭാ വാര്‍ഡുകളില്‍ വകുപ്പ് നടപ്പിലാക്കിയ നഗരസഭാ റോഡുകളുടെ പുനരുദ്ധാരണ/ നവീകരണ/നിര്‍മ്മാണ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതികളില്‍ നിലവില്‍ പുരോഗതിയിലുളളതും ഇനി പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

4494

ഇടനമൂട് ജംഗ്ഷനിലെ റോഡിന്റെ വളവ് നിര്‍മ്മിച്ചതിലെ അപാകത

ശ്രീ. ആര്‍. രാജേഷ്

കായംകുളം - പുനലൂര്‍ റോഡില്‍ ലെപ്രസി സാനിട്ടോറിയത്തിനു സമീപമുളള ഇടനമൂട് ജംഗ്ഷനിലെ റോഡിന്റെ വളവ് നിര്‍മ്മിച്ചതിലെ അപാകത പരിഹരിച്ച് സിഗ്നല്‍ ലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തുമോ ?

4495

ജില്ലാ പഞ്ചായത്ത് റോഡുകള്‍ അടിയന്തിര സാഹചര്യത്തില്‍ പി.ഡബ്ള്യു.ഡി ഏറ്റെടുക്കുന്നതിന് നടപടി

ശ്രീ. കെ. വി. വിജയദാസ്

നിലവിലുളള ജില്ലാ റോഡുള്‍പ്പെടെ ജില്ലാ പഞ്ചായത്തുകള്‍ക്ക് കൈമാറിയിട്ടുളള റോഡുകളില്‍ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ചിലത് പി.ഡബ്ള്യു.ഡി ഏറ്റെടുത്ത് നടത്തുവാന്‍ നടപടി സ്വീകരിച്ചുവോ ; ഇല്ലെങ്കില്‍ വിശദാംശം നല്‍കുമോ ?

4496

റവന്യൂ ടവറിന്റെ ചുറ്റുമുള്ള റോഡ്

ശ്രീ. മാത്യൂ റ്റി. തോമസ്

()തിരുവല്ലയിലെ കെ.എസ്.എച്ച്.ബി.-യുടെ കീഴിലുള്ള റവന്യൂ ടവറിന്റെ ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)റോഡിന്റെ റീ ടാറിംങ് നടത്തുവാനുള്ള നടപടി സ്വീകരിക്കുമോ ?

4497

ചെറുവണ്ണൂര്‍ - കൊളത്തറ റോഡ് വികസനം

ശ്രീ. എളമരം കരീം

()ചെറുവണ്ണൂര്‍ - കൊളത്തറ റോഡ് വികസിപ്പിക്കുന്ന പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണ് ;

(ബി)എങ്കില്‍ വീതി കൂട്ടാനാവശ്യമായ സ്ഥലം വിട്ടുകിട്ടിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ ?

4498

വൈക്കം നിയോജക മണ്ഡലത്തിലെ പി.ഡബ്ള്യു.ഡി.റോഡുകളുടെ മെയിന്റനന്‍സ്

ശ്രീ.കെ.അജിത്

()വൈക്കം നിയോജക മണ്ഡലത്തിലെ പി.ഡബ്ള്യ.ഡി. റോഡുകളിലെ മഴക്കാലത്തിനു മുമ്പുളള കുഴിയടയ്ക്കല്‍ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ടോ ;

(ബി)പൂര്‍ത്തിയായില്ലെങ്കില്‍ പ്രസ്തുത ജോലികള്‍ എന്ന് പൂര്‍ത്തിയാവുമെന്ന് വെളിപ്പെടുത്താമോ ?

4499

കൊല്ലം ജില്ലയില്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡുകള്

ശ്രീമതി പി. അയിഷാ പോറ്റി

()കൊല്ലം ജില്ലയിലെ എത്ര റോഡുകള്‍ 2011 ജൂണ്‍ മാസത്തിനു ശേഷം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്;

(ബി)പ്രസ്തുത റോഡുകളുടെ പേരുവിവരവും ചെയിനേജും വെളിപ്പെടുത്തുമോ;

(സി)പ്രധാന ഗ്രാമീണ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിന് നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

4500

ആലപ്പുഴ ജില്ലയിലെ സ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട്

ശ്രീ. തോമസ് ചാണ്ടി

() സ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് പ്രകാരം ആലപ്പുഴ ജില്ലയില്‍ ഏറ്റെടുത്ത റോഡുകളുടെ ലിസ്റ് ലഭ്യമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഹരിപ്പാട്, കുട്ടനാട് എം.എല്‍.എ മാര്‍ സംയുക്തമായി സമര്‍പ്പിച്ച റോഡുകളിന്മേലുളള നിവേദന പ്രകാരം ഏറ്റെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ ;

(സി) നെടുമുടി കരുവാറ്റ റോഡിന്റെ ഏതെല്ലാം ഭാഗങ്ങളാണ് ഇനി പൂര്‍ത്തീകരിക്കുവാനുളളതെന്ന് വ്യക്തമാക്കുമോ ?

4501

റോഡുകളുടെയും പാലങ്ങളുടേയും നിര്‍മ്മാണവും അറ്റകുറ്റപ്പണിയും

ശ്രീ. വി. ശശി

()റോഡുകളുടെയും പാലങ്ങളുടേയും നിര്‍മ്മാണങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി ഏതെല്ലാം പദ്ധതികളില്‍ ഉള്‍പ്പെടുത്തി 2011-12 വര്‍ഷത്തില്‍ എഎസ് നല്‍കിയെന്നു പറയാമോ; അതില്‍ എത്ര ലക്ഷം രൂപ വിതംചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ;

(ബി)എ എസ് നല്‍കിയ തുകയുടേയും, ചെലവഴിച്ച തുകയുടേയും വിവരങ്ങള്‍ പദ്ധതി തിരിച്ചും, ജില്ല തിരിച്ചുമുളള കണക്ക് വെളിപ്പെടുത്താമോ?

4502

പത്തനംതിട്ട വടുതോട് പാലം

ശ്രീ. മാത്യു. റ്റി. തോമസ്

() പത്തനംതിട്ട റോഡ്സ് & ബ്രിഡ്ജസ് ഡിവിഷന്റെ കീഴിലുളള വടുതോട് പാലത്തിന് ആദ്യമായി ഭരണാനുമതി ലഭിച്ചതെന്നാണ് ;

(ബി) എങ്കില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പണികള്‍ക്കുളള ഭരണാനുമതി എന്നാണ് നല്‍കിയിട്ടുളളത് ;

(സി) പ്രസ്തുത പദ്ധതിക്കായി ടെന്‍ഡര്‍ ഉറപ്പിച്ചതെന്നാണ് ;

(ഡി) എങ്കില്‍ എത്രമാത്രം അധികരിച്ച തുകയ്ക്കാണ് ടെന്‍ഡര്‍ അംഗീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ ?

4503

വണ്ണാത്തിക്കടവില്‍ പുതിയ പാലം

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം - കുറ്റൂര്‍- പെരിങ്ങോം റോഡിലെ വണ്ണാത്തിക്കടവ് പാലം കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) പ്രസ്തുത പാലത്തിന്റെ കാലപ്പഴക്കം മൂലമുളള അപകടാവസ്ഥ പരിഗണിച്ച് പുതിയ പാലം പണിയുന്നതിന് നടപടി സ്വീകരിക്കുമോ ?

4504

കൂളിയാട്കടവ് പാലത്തിന്റെ സാങ്കേതിക അനുമതി

ശ്രീ. എം. ചന്ദ്രന്‍

()ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച കൂളിയാട് കടവ് പാലത്തിന്റെ സാങ്കേതിക അനുമതി വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി)ആയത് പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;

(സി)പ്രസ്തുത നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എന്ന് ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുവാന്‍ സാധിക്കും; വ്യക്തമാക്കുമോ?

4505

ചമ്രവട്ടം-ആശാന്‍പടി-താനൂര്‍ തീരദേശപാത

ശ്രീ. അഹ്ദുറഹിമാന്‍ രണ്ടത്താണി

()ചമ്രവട്ടം റഗുലേറ്റര്‍ -കം- ബ്രിഡ്ജ് തുറന്നതോടെ സമീപ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, ഇതിന് പരിഹാരമായി എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ചമ്രവട്ടം പാലം മുതല്‍ ആശാന്‍പടി-താനൂര്‍ വഴി കടന്നു പോകുന്ന തീരദേശ പാത നടപ്പിലാക്കാന്‍

ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)തിരൂര്‍-കടലുണ്ടി റൂട്ടിലും, ഈ റോഡ് ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന വട്ടത്താണി-പുത്തനത്താണി റൂട്ടിലും എന്തൊക്കെ പ്രവൃത്തികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

()ഈ പ്രവൃത്തികളുടെ നടപടികള്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ?

4506

തലശ്ശേരി - കൂര്‍ഗ്ഗ് പാതയിലെ എരഞ്ഞോളിപ്പാലം പുതുക്കിപ്പണിയാന്‍ നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()തലശ്ശേരി - കൂര്‍ഗ്ഗ് പാതയിലെ എരഞ്ഞോളിപ്പാലം തകര്‍ച്ചയുടെ വക്കിലായതിനാല്‍ പുതുക്കിപ്പണിയണമെന്നവശ്യപ്പെട്ട് നിവേദനം ലഭ്യമായിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഈ നിവേദനത്തിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചു ; വ്യക്തമാക്കുമോ ;

(സി)പാലം പുതുക്കിപ്പണിയുന്നതിനായി ഈ സാമ്പത്തിക വര്‍ഷം തുക നീക്കിവെച്ചിട്ടുണ്ടോ ;

(ഡി)എങ്കില്‍ ആയതിന്റെ പ്രവൃത്തി എന്ന് ആരംഭിക്കുവാന്‍ സാധിക്കുമെന്ന് വെളിപ്പെടത്താമോ ?

4507

കോവിലകം താഴെ പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. പുരുഷന്‍ കടലുണ്ടി

()ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ കോവിലകം താഴെ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടും കരാറുകാരന് പ്രവൃത്തിസ്ഥലം ലഭ്യമാക്കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പ്രവര്‍ത്തിസ്ഥലം വിട്ടുനല്‍കാത്തതുകാരണം നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തടസ്സം ഉണ്ടായിട്ടുണ്ടോ;

(സി)പ്രസ്തുത ഭൂമി ലഭ്യമാക്കുന്നതിന് ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

4508

ചെമ്മാപ്പിള്ളിക്കടവ് പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തികള്‍

ശ്രീമതി ഗീതാ ഗോപി

()തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക, താന്ന്യം എന്നീ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെമ്മാപ്പിള്ളിക്കടവ് തൂക്കുപാലത്തിന്റെ നിര്‍മ്മാണത്തിന് ഇതുവരെ സ്വികരിച്ച നടപടികള്‍ വിശദമാക്കാമോ ;

(ബി)പ്രസ്തുത തുക്കുപാലത്തിന്റെ നിര്‍മ്മാണത്തിന് എന്തെങ്കിലും തടസ്സം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ പ്രസ്തുത തടസ്സം നീക്കി അടിയന്തിരമായി പാലം പണി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വികരിക്കുമോ ?

4509

മലപ്പുറം ജില്ലയിലെ തവനൂര്‍-തിരുനാവായ പാലത്തിന് 2011-12-ലെ ബഡ്ജറ്റില്‍ വകയിരുത്തിയ തുക

ഡോ. കെ. ടി. ജലീല്‍

()മലപ്പുറം ജില്ലയിലെ തവനൂര്‍- തിരുനാവായ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തവനൂര്‍-തിരുനാവായ പാലത്തിന് 2011-12-ലെ മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി എത്ര കോടിരൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നത് എന്ന് പറയുമോ;

(ബി)പ്രസ്തുത പാലം നിര്‍മ്മിക്കുന്നതിനായിട്ടുള്ള അലൈന്‍മെന്റ് നിശ്ചയിച്ചിട്ടുണ്ടോ;

(സി)ഇതിലേക്കായി ആരുടെയൊക്കെ സര്‍വ്വേ നമ്പരിലുള്ള സ്ഥലമാണ് ഇരു പഞ്ചായത്തുകളിലെ സ്വകാര്യ വ്യക്തികളില്‍ നിന്നുമായി ലഭ്യമാക്കേണ്ടത് എന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എന്ന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് ?

4510

ചങ്ങുംകരി തുക്കുപാലം

ശ്രീ. തോമസ് ചാണ്ടി

()റവന്യൂവകുപ്പിനു കീഴില്‍ എടത്വ പഞ്ചായത്തിലെ ചങ്ങങ്കരിയില്‍ അനുവദിച്ച തൂക്കുപാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കുമോ ;

(ബി)കെല്‍ ഏറ്റെടുത്ത പ്രസ്തുത തൂക്കുപാലത്തിന്റെ നിര്‍മ്മാണത്തിന് കാലാവധി നീട്ടി നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ ;

(സി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

4511

കോഴിക്കോട് നഗരത്തിലെ മോണോ റെയില്‍ പദ്ധതി

ശ്രീ. കെ. എന്‍. . ഖാദര്‍

()കോഴിക്കോട് നഗരത്തില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന മോണോ റെയില്‍ പദ്ധതി കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്ന കരിപ്പൂര്‍ വരെ നീട്ടണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ആയതിനാവശ്യമായ നടപടി സ്വീകരിക്കുമോ ;

(സി)മോണോ റെയില്‍ പദ്ധതിയുടെ പ്രവര്‍ത്തനം എപ്പോള്‍ മുതല്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത് ;

(ഡി)ഈ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാമോ ?

4512

ഫറോക്ക് വെസ്റ് തല്ലൂര്‍ റെയില്‍വെ ഫ്ളൈ ഓവര്‍

ശ്രീ. എളമരം കരീം

()ഫറോക്ക് വെസ്റ് തല്ലൂര്‍ റെയില്‍വെ ഫ്ളൈ ഓവര്‍ നിര്‍മ്മാണം നിലവില്‍ ഏത് ഘട്ടത്തിലാണ് ;

(ബി)പ്രസ്തുത പ്രവൃത്തിക്കാവശ്യമായ അനുമതി റെയില്‍വെയില്‍ നിന്ന് ലഭിച്ചിട്ടുണ്ടോ ;

(സി)എങ്കില്‍ ഏത് ഏജന്‍സിയാണ് പ്രസ്തുത പ്രവൃത്തി ഏറ്റെടുക്കുന്നത് ;

(ഡി)പ്രസ്തുത പ്രവൃത്തിക്കാവശ്യമായ ഭൂമി ലഭ്യമായിട്ടുണ്ടോയെന്ന് വിശദമാക്കുമോ ?

4513

കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം

ശ്രീ. . ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് നഗരസഭയിലെ കോട്ടച്ചേരിയില്‍ അനുവദിച്ച റെയില്‍വേ മേല്‍പ്പാലത്തിന്റെ പണി റോഡ്സ് ആന്റ്ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തത് എന്നാണെന്ന് പറയാമോ ;

(ബി) പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്നറിയിക്കാമോ ;

(സി)ഇതിന് നേരിടുന്ന തടസ്സം എന്താണെന്നും ആയത് നീക്കുവാന്‍ എന്ത് നടപടി സ്വീകരിച്ചു എന്നും വെളിപ്പെടുത്തുമോ ;

(ഡി) എങ്കില്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കുമെന്ന് വിശദമാക്കുമോ ?

4514

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികളുടെ വിശദാംശം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()നടപ്പു സാമ്പത്തിക വര്‍ഷം പൊതുമരാമത്ത് വകുപ്പു കെട്ടിട വിഭാഗത്തിന് കീഴില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ ;

(ബി)ഇതില്‍ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചവ ഏതെല്ലാം ; ഇനം തിരിച്ച് വ്യക്തമാക്കുമോ ;

(സി)ഓരോ പ്രവൃത്തിയുടെയും നിലവിലുള്ള സ്ഥിതി എന്ത് ; വ്യക്തമാക്കുമോ ;

(ഡി)പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

4515

ആറ്റിങ്ങള്‍ ഗവണ്‍മെന്റ് കോളേജിലും ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിനും വനിതാ ഹോസ്റലുകള്‍ നിര്‍മ്മിക്കുവാന്‍ നടപടി

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങള്‍ ഗവണ്‍മെന്റ് കോളേജിലും ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിനും വനിതാ ഹോസ്റലുകള്‍ നിര്‍മ്മിക്കുന്ന പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ; വ്യക്തമാക്കാമോ ;

(ബി) ഇവ ഓരോന്നിന്റെയും കരാര്‍ തുക എത്ര ; കരാര്‍ എടുത്തിരി ക്കുന്നത് ആരാണ് ; വിശദമാക്കുമോ ;

(സി)ഓരോ പ്രവൃത്തിക്കും ഇതുവരെ എന്തു തുക വീതം ചെലവായി ട്ടുണ്ട് .

(ഡി) ഈ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തികരിക്കുന്നതിനായാണ് കരാര്‍ നല്‍കിയിട്ടുളളത് ; വിശദമാക്കാമോ ?

4516

സി.ബി.. ക്കാരുടെ താമസം

ശ്രീ. സാജു പോള്‍

()എറണാകുളം പി. ഡബ്ള്യൂ.ഡി. റസ്റ് ഹൌസിലെ മുറികളില്‍ എട്ടര വര്‍ഷക്കാലം സി. ബി.. ഉദ്യോഗസ്ഥര്‍ താമസിച്ച വാടക ഇനത്തില്‍ 949500 രൂപ പി. ഡബ്ള്യൂ.ഡി.യ്ക്ക് നല്കാത്തത് സംബന്ധിച്ച പ്രസ്തുത തുക ഈടാക്കണമെന്ന് ചൂണ്ടിക്കാട്ടിയും പരാതി ലഭിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത പരാതിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)പ്രസ്തുത പരാതിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ?

4517

കടയ്ക്കല്‍ മിനി സിവില്‍ സ്റേഷന്‍ മന്ദിര നിര്‍മ്മാണ നടപടികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()കടയ്ക്കല്‍ മിനി സിവില്‍ സ്റേഷന്‍ മന്ദിര നിര്‍മ്മാണ നടപടികള്‍ ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ;

(ബി)പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ആരാണ് പ്രസ്തുത പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്;

(ഡി)എത്ര സമയത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് തീരുമാനിച്ചിട്ടുളളത്; വിശദമാക്കുമോ;

4518

പൊതുമരാമത്ത് സെക്ഷന്‍ ഓഫീസുകളുടെ പുന:ക്രമീകരണം

ശ്രീ. പി. ഉബൈദുള്ള

()പൊതുമരാമത്ത് സെക്ഷന്‍ ഓഫീസുകള്‍ മണ്ഡലാടിസ്ഥാനത്തില്‍ പുന:ക്രമീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിരുന്നുവോ;

(സി)എങ്കില്‍ നാറ്റ്പാക്ക് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വിവരിക്കുമോ;

(ഡി)നിയോജകമണ്ഡലാടിസ്ഥാനത്തില്‍ സെക്ഷന്‍ ഓഫീസുകള്‍ ക്രമീകരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

4519

കൊല്ലത്തെ പി.ഡബ്ള്യു.ഡി. ഇലക്ട്രിക്കല്‍ വിംഗ്.

ശ്രീ. ജി. എസ്. ജയലാല്‍

()കൊല്ലം ജില്ലയില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന പല കെട്ടിടങ്ങളുടെയും ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തികരിക്കുവാന്‍ കാലതാമസം നേരിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത സാഹചര്യത്തില്‍ കൊല്ലം പി. ഡബ്ള്യൂ. ഡി. ഇലക്ട്രിക്കല്‍ വിംഗിന്റെ സെക്ഷന്‍ ഓഫീസ് പത്തനാപുരത്തേയ്ക്ക് മാറ്റിസ്ഥാപിക്കന്ന നടപടി ഉപേക്ഷിക്കണമെന്നത് സംബന്ധിച്ച അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത നടപടിയില്‍ നിന്നും പിന്മാറുവാന്‍ തയ്യാറാകുമോ; വിശദമാക്കുമോ?

4520

ഫറോക്ക് പി.ഡബ്ള്യു.ഡി. റസ്റ് ഹൌസില്‍ പുതിയ കെട്ടിടം

ശ്രീ. എളമരം കരീം

()ഫറോക്ക് പി.ഡബ്ള്യു.ഡി. റസ്റ് ഹൌസ് ക്യാമ്പസില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതിന്മേല്‍ എന്ത് നടപടിയാണ് കൈക്കൊണ്ടത് എന്ന് വ്യക്തമാക്കുമോ?

4521

കൊട്ടാരക്കര കോടതി സമുച്ചയം

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കര കോടതി സമുച്ചയത്തിന് രണ്ടാമതൊരു ലിഫ്റ്റും അഗ്നി പ്രതിരോധ സംവിധാനവും ഏര്‍പ്പെടുത്തുന്നതിനുള്ള പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചത് എന്നാണ്;

(ബി)പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ലിഫ്റ്റ് സ്ഥാപിക്കുന്ന നടപടിക്രമങ്ങള്‍ നിലവില്‍ ഏതു ഘട്ടത്തിലാണ്;

(ഡി)പ്രസ്തുത പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ ?

4522

കുട്ടനാട്ടില്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട്ടിലെ പൊതുമരാമത്ത് വകുപ്പിനു കീഴിലുളള എടത്വ സബ്ട്രഷറി നിര്‍മ്മാണം, പുളിങ്കുന്ന് താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണം എന്നിവ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ;

(ബി) സിവില്‍ സ്റേഷന്‍ അനക്സ് കെട്ടിട നിര്‍മ്മാണത്തിന് വിശദമായ എസ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

4523

ഫറോക്ക് കരുവന്‍ തുരുത്തി റോഡിന്റെ ഡ്രെയിനേജ് സംവിധാനം

ശ്രീ. എളമരം കരീം

()ഫറോക്ക് കരുവന്‍തുരുത്തി റോഡിന്റെ വശങ്ങളില്‍ ഡ്രെയിനേജ് നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശമുണ്ടോ ;

(ബി)ഇതിനായി പി.ഡബ്ള്യൂ.ഡി എസ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ ;

(സി)എങ്കില്‍ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയിട്ടുണ്ടോ ?

4524

നാട്ടിക നിയോജകമണ്ഡലത്തിലെ കരാര്‍ പ്രവൃത്തികള്‍

ശ്രീമതി ഗീതാ ഗോപി

()സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരമുളള പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന കരാറുകാര്‍ യഥാസമയം അവ പൂര്‍ത്തീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കാമോ;

(സി)നാട്ടിക നിയോജകമണ്ഡലത്തിലെ പ്രവൃത്തികള്‍ ഏറ്റെടുത്ത എത്ര കരാറുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.