UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3699

കേപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം

ശ്രീ. പി.കെ. ഗുരുദാസന്‍

,, കെ. രാധാകൃഷ്ണന്‍

,, ആര്‍. രാജേഷ്

,, .എം. ആരിഫ്

()കോ-ഓപ്പറേറ്റീവ് അക്കാഡമി ഫോര്‍ പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;

(ബി)കേപ്പിന്റെ കീഴില്‍ ഇപ്പോള്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ;

(സി)സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദമാക്കുമോ;

(ഡി)പ്രസ്തുത സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി ക്ക് വിട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3700

കേപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രൊഫഷണല്‍ കോളേജുകള്‍

ശ്രീ. എം. ഹംസ

()കേപ്പിന്റെ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് എവിടെയെല്ലാമാണ് നിലവില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്ളത്; വിശദമായ ലിസ്റ് പ്രസിദ്ധീകരിക്കുമോ;

(ബി)കേപ്പിന്റെ ആഭിമുഖ്യത്തില്‍ പുതുതായി എത്ര എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങുവാനാണ് തീരുമാനിച്ചിട്ടുള്ളത്; അവ എവിടെയെല്ലാമാണ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(സി)പ്രസ്തുത എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങുന്നതിനായി ഈ വര്‍ഷത്തെ പ്ളാനില്‍ എത്ര തുക ഉള്‍പ്പെടുത്തിയിരിക്കുന്നു; വിശദാംശം വെളിപ്പെടുത്തുമോ; പ്രസ്തുത തുക പര്യാപ്തമാണോ; അല്ലെങ്കില്‍ തുക വര്‍ദ്ധിപ്പിക്കുമോ; എത്ര രൂപയാണ് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്?

3701

സഹകരണ യൂണിവേഴ്സിറ്റി

ശ്രീമതി കെ.കെ. ലതിക

()സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ എത്ര വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഓരോ സ്ഥാപനത്തിലും ഏതെല്ലാം കോഴ്സുകള്‍ നടത്തുന്നുണ്ടെന്നും വ്യക്തമാക്കുമോ;

(ബി)സഹകരണ നിയമപ്രകാരം രജിസ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചുവരുന്ന എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)മേല്‍ സ്ഥാപനങ്ങളുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു സഹകരണ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കുമോ?

3702

പിരിച്ചുവിട്ട സഹകരണ ഭരണ സമിതികള്‍

ശ്രീ. ജി. എസ്. ജയലാല്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര സഹകരണ സംഘങ്ങളുടെ ഭരണസമിതി പിരിച്ചുവിട്ടുവെന്നും, ആയത് ഏതൊക്കെ സ്ഥാപനങ്ങളാണെന്നും അറിയിക്കുമോ;

(ബി)പ്രസ്തുത സംഘങ്ങളില്‍ കാലാവധി പൂര്‍ത്തീകരിച്ച സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നുവോ; വിശദാംശം അറിയിക്കുമോ;

(സി)കാലാവധി പൂര്‍ത്തീകരിക്കാത്ത സ്ഥാപനങ്ങളുടെ ഭരണസമിതികള്‍ പിരിച്ചുവിടപ്പെട്ടത് എന്ത് മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ്; ഭരണസമിതിയില്ലാതായ സംഘങ്ങളില്‍ പകരം സംവിധാനം എന്നാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

3703

അഡ്മിനിസ്ട്രേറ്റര്‍ ഭരണം

ശ്രീ.വി. ശിവന്‍കുട്ടി

ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനുശേഷം, ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ പിരിച്ചുവിട്ടതിനുശേഷം അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ സഹകരണ സ്ഥാപനങ്ങളുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ അടങ്ങിയ പട്ടിക ലഭ്യമാക്കുമോ ?

3704

കാസര്‍ഗോഡ് ജില്ലാ സഹകരണ ബാങ്ക്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലാ സഹകരണ ബാങ്കിന്റെ ഭരണം അഡ്മിനിസ്ട്രേറ്ററില്‍ നിന്നും എപ്പോള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും, ഇവിടെ പുതിയ ഭരണസമിതിയെ എപ്പോള്‍ ചുമതല ഏല്‍പ്പിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

3705

വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്

ശ്രീമതി ജമീലാ പ്രകാശം

()സഹകരണ മേഖലയില്‍ വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റിന്റെ നിലപാട് എന്താണ്;

(ബി)അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

3706

വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍

ശ്രീ. റ്റി. വി. രാജേഷ്

()വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ശുപാര്‍ശകളെ സംബന്ധിച്ച് സര്‍ക്കാരിന്റെ അഭിപ്രായമെന്താണ്;

(ബി)ഇത് സംബന്ധിച്ച് സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ?

3707

ആശ്വാസ് പദ്ധതി’

ശ്രീ. കെ. രാജു

()‘ആശ്വാസ് പദ്ധതി’ അനുസരിച്ച് എത്ര കോടി രൂപയുടെ ആനുകൂല്യം വായ്പക്കാര്‍ക്ക് നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)3 സെന്റും അതിന് മുകളിലും കൈവശവസ്തു ഉള്ള അംഗങ്ങള്‍ക്ക് സഹകരണ സംഘങ്ങള്‍ വസ്തു ജാമ്യത്തില്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ എന്നു മുതല്‍ നടപ്പിലാക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3708

റിസ്ക്ക് ഫണ്ട് പദ്ധതി

ശ്രീ. സണ്ണി ജോസഫ്

,, സി.പി. മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

()റിസ്ക്ക് ഫണ്ട് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നത്;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ ഇതുവരെ എടുത്തിട്ടുണ്ട്;

(ഡി)തിരിച്ചടക്കല്‍ കാലാവധി കഴിഞ്ഞവര്‍ക്ക് കൂടി ഇത് ബാധകമാക്കുമോ ?

3709

കര്‍ഷക സേവന കേന്ദ്രങ്ങള്‍’

ശ്രീ. കെ. വി. വിജയദാസ്

()2012-13 ബജറ്റില്‍ പ്രഖ്യാപിച്ച ‘കര്‍ഷക സേവന കേന്ദ്രങ്ങള്‍’ എന്ന പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ഓരോ ബ്ളോക്കുകളിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സഹകരണ സംഘത്തിന്റെ കീഴില്‍ ആരംഭിയ്ക്കുന്ന ഈ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(സി)ശ്രീകൃഷ്ണപുരം, പാലക്കാട്, മണ്ണാര്‍ക്കാട് ബ്ളോക്കുകളിലെ ഏതെല്ലാം സഹകരണ സംഘങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന വിവരം വ്യക്തമാക്കുമോ ?

3710

ചടയമംഗലത്ത് ന്യായവില പച്ചക്കറി സ്റാളുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

ചടയമംഗലം നിയോജകമണ്ഡലത്തില്‍ ചടയമംഗലം, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തിലുള്ള ന്യായവില പച്ചക്കറി സ്റാളുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3711

വിലക്കയറ്റ വിരുദ്ധ ചന്തകള്‍

ശ്രീ. കെ.കെ. നാരായണന്‍

സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടായപ്പോള്‍ സഹകരണ വകുപ്പിന്റെ കീഴില്‍ 2008 മുതല്‍ 2012 മെയ് മാസം വരെ എത്ര വിലക്കയറ്റ വിരുദ്ധ ചന്തകള്‍ ആരംഭിച്ചിട്ടുണ്ട് എന്ന് പ്രത്യേകം പ്രത്യേകം വിശദമാക്കുമോ?

3712

ഫാര്‍മേഴ്സ് സര്‍വ്വീസ് സെന്ററുകള്‍

ശ്രീ. തോമസ് ചാണ്ടി

()സഹകരണ വകുപ്പിനു കീഴില്‍ കുട്ടനാട് താലൂക്കില്‍ ഫാര്‍മേഴ്സ് സര്‍വ്വീസ് സെന്ററുകള്‍ എവിടെയൊക്കയാണ് സ്ഥാപിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി)കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരണം പുനരാരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

3713

ചടയമംഗലം നിയോജകമണ്ഡലത്തില്‍ നന്‍മ സ്റോറുകള്‍

ശ്രീ.മുല്ലക്കര രത്നാകരന്‍

()സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുളള നന്മക്ളവ്യവസായവും വിവരസാങ്കേതികവും സ്റോറുകള്‍ എത്രയെണ്ണമാണ് ചടയമംഗലം നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ തുടങ്ങാന്‍ നിശ്ചയിച്ചിട്ടുളളത് ;

(ബി)ഇപ്പോള്‍ എത്ര ക്ളനന്മക്ള സ്റോറുകള്‍ എവിടെയെല്ലാം ആരംഭിച്ചിട്ടുണ്ട്?

3714

കണ്‍സ്യൂമര്‍ഫെഡിന്റെ ടേണ്‍ ഓവര്‍

ശ്രീ. ജി. സുധാകരന്‍

()2005-06-ല്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ടേണ്‍ ഓവര്‍ എത്രയായിരുന്നു;

(ബി)2010-2011-ല്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ടേണ്‍ ഓവര്‍ എത്രയായിരുന്നു;

(സി)2011-2012-ല്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ടേണ്‍ ഓവര്‍ എത്രയായിരുന്നു;

(ഡി)വിലനിലവാരം പിടിച്ചു നിര്‍ത്തുന്നതിന് അവശ്യസാധനങ്ങള്‍ക്ക് സബ്സിഡി നല്‍കാന്‍ കണ്‍സ്യൂമര്‍ഫെഡിന് 2005-2006-ല്‍ എന്തുതുക നല്‍കി; 2010-2011-ല്‍ സബ്സിഡി നല്‍കാന്‍ കണ്‍സ്യൂമര്‍ഫെഡിന് എന്തുതുക നല്‍കിയെന്നും വ്യക്തമാക്കുമോ;

()കണ്‍സ്യൂമര്‍ഫെഡില്‍ സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നതിന് നിലവിലുള്ള സംവിധാനം എന്താണ്; അതിനായി ഇ-ടെണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമോ?

3715

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കണ്‍സ്യൂമര്‍ ഫെഡ്

ശ്രീ..ചന്ദ്രശേഖരന്‍

()കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ എത്ര സ്ഥാപനങ്ങള്‍ ഉണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;

(ബി)ഓരോന്നിലും എത്ര വീതം ജീവനക്കാരുണ്ടെന്ന് അറിയിക്കാമോ?

3716

മൊബൈല്‍ ത്രിവേണി സ്റോര്‍ പദ്ധതി

ശ്രീ. ഷാഫി പറമ്പില്‍

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

,, പി. . മാധവന്‍

()മൊബൈല്‍ ത്രിവേണി സ്റോര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി)പദ്ധതിയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്;

(ഡി)സംസ്ഥാനത്ത് മുഴുവന്‍ ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

3717

മൈലച്ചല്‍ സഹകരണസംഘം

ശ്രീ. .റ്റി.ജോര്‍ജ്

()മൈലച്ചല്‍ സഹകരണസംഘത്തില്‍ രാസവളം കരിച്ചന്തയില്‍ വില്‍ക്കുന്നതു സംബന്ധിച്ച് കേസ്സുകള്‍ ഏതെങ്കിലും നിലവിലുണ്ടോ;

(ബി)എങ്കില്‍ സംഘം ഭരണസമിതിക്കെതിരെ എന്ത് നടപടി സ്വീകരിച്ചു. വ്യക്തമാക്കുമോ?

3718

കൈത്തറി മേഖലയുടെ പുനരുദ്ധാരണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() കൈത്തറി മേഖലയെ പുനരുദ്ധരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച റിവൈവല്‍, റിഫോം, റീസ്ട്രക്ചറിംഗ് പാക്കേജ് നടപ്പിലാക്കുമ്പോള്‍ കേരളത്തിലെ കൈത്തറി വ്യവസായ സഹകരണ സംഘങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധി സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി) പരിശോധനയുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താമോ ;

(സി) ഈ പാക്കേജ് പ്രകാരം 31.03.2012 ലെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം നെറ്റ്വര്‍ത്ത് പോസിറ്റീവ് ആയിരിക്കണമെന്നും, അഞ്ച് വര്‍ഷത്തില്‍ ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തനലാഭം ഉളളവയായി രിക്കണമെന്നുമുള്ള നിബന്ധനകള്‍ എടുത്തുകളയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ ?

3719

സഹകരണ സംഘങ്ങളിലൂടെ കൈവശ വസ്തു ഉളള അംഗങ്ങള്‍ക്ക് വായ്പ

ശ്രീ. വി.പി.സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

,, വി.റ്റി.ബല്‍റാം

,, സി.പി.മുഹമ്മദ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സഹകരണ സംഘങ്ങളിലൂടെ കൈവശ വസ്തു ഉളള അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ;

(ബി)വായ്പ നല്‍കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരുന്നു; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പരമാവധി വായ്പ തുക എത്രയായിരുന്നു;

(ഡി)വായ്പാ തിരിച്ചടവിന്റെ വ്യവസ്ഥകള്‍ എന്തൊക്കെയായിരുന്നു എന്ന് വിശദാംശം ലഭ്യമാക്കുമോ?

3720

സ്വാശ്രയ സംഘങ്ങള്‍ക്ക് പലിശ രഹിത വായ്പ

ശ്രീ. കെ. രാജു

()സംസ്ഥാനത്ത് ക്യഷിക്കാരുടെ സ്വാശ്രയ സംഘങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കുന്നതിനുളള എന്തെങ്കിലും പദ്ധതികള്‍ നിലവില്‍ ഉണ്ടോ;

(ബി)എങ്കില്‍ ഏത് ബാങ്കുകളിലൂടെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3721

കാര്‍ഷിക വായ്പകള്‍

ശ്രീ. ജി. എസ്. ജയലാല്‍

()പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ കാര്‍ഷിക ആവശ്യത്തിലേക്കായി പലിശരഹിത വായ്പയോ നാമമാത്ര പലിശാ വായ്പയോ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;

(ബി)പ്രസ്തുത വായ്പകള്‍ ഭൂരിഭാഗം ബാങ്കുകളും നല്‍കുവാന്‍ വിമുഖത കാണിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവ വിലയിരുത്തുന്നതിലേക്ക് എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(സി)മേല്‍പ്പറഞ്ഞ തരം വായ്പകള്‍ അനുവദിക്കുന്നതിന് സ്വീകരിച്ച് വരുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം വെളിവാക്കുമോ?

3722

വായ്പ എടുക്കുന്ന വ്യക്തിയുടെ മരണവും തിരിച്ചടവും

ശ്രീമതി പി. അയിഷാ പോറ്റി

()സഹകരണ വായ്പ എടുത്ത വ്യക്തി വായ്പ തിരിച്ചടയ്ക്കുന്നതിന് മുന്‍പ് മരണപ്പെട്ടാല്‍ വായ്പ തിരിച്ചടവിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം സഹകരണ ബാങ്കുകളില്‍ നിന്നും സഹകരണ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഈ

ആനുകൂല്യം ലഭ്യമാകും;

(സി)വിദ്യാഭ്യാസ വായ്പ എടുത്ത ഗൃഹനാഥനോ വിദ്യാര്‍ത്ഥിയോ മരണപ്പെട്ടാല്‍ സഹകരണ ബാങ്കുകള്‍ വായ്പ എഴുതിത്തള്ളുന്ന ഉത്തരവുണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

3723

വായ്പ എടുക്കുന്ന വ്യക്തിയുടെ മരണവും തിരിച്ചടവും

ശ്രീമതി പി. അയിഷാ പോറ്റി

()സഹകരണ വായ്പ എടുത്ത വ്യക്തി വായ്പ തിരിച്ചടയ്ക്കുന്നതിന് മുന്‍പ് മരണപ്പെട്ടാല്‍ വായ്പ തിരിച്ചടവിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം സഹകരണ ബാങ്കുകളില്‍ നിന്നും സഹകരണ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഈ ആനുകൂല്യം ലഭ്യമാകും;

(സി)വിദ്യാഭ്യാസ വായ്പ എടുത്ത ഗൃഹനാഥനോ വിദ്യാര്‍ത്ഥിയോ മരണപ്പെട്ടാല്‍ സഹകരണ ബാങ്കുകള്‍ വായ്പ എഴുതിത്തള്ളുന്ന ഉത്തരവുണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

3724

പരശുവയ്ക്കല്‍ സര്‍വ്വീസ് സഹകരണ സംഘം

ശ്രീ. .റ്റി. ജോര്‍ജ്

()പരശുവയ്ക്കല്‍ സര്‍വ്വീസ് സഹകരണ സംഘത്തിലെ എന്തെല്ലാം ക്രമക്കേടുകള്‍ കണ്ടെത്തി;

(ബി)അതിന്റെ പകര്‍പ്പ് ഹാജരാക്കുമോ;

(സി)പ്രസ്തുത സംഘത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചു?

3725

പ്രാഥമിക സഹകരണ സംഘങ്ങളുടെ പശ്ചാത്തല സൌകര്യ വികസനം

ശ്രീ. കെ. വി. വിജയദാസ്

()കേന്ദ്രാവിഷ്കൃത പദ്ധതിയുമായി ബന്ധപ്പെടുത്തി കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ കെട്ടിട നിര്‍മ്മാണമുള്‍പ്പെടെയുള്ള പശ്ചാത്തല സൌകര്യവികസനത്തിനുള്ള നടപടി നിലവില്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി)ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)എങ്കില്‍ എന്തെല്ലാം നടപടികളാണ് സമയബന്ധിതമായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

3726

വാര്‍ഷിക പദ്ധതി നടത്തിപ്പിലെ പുരോഗതി

ശ്രീ. കെ. മുരളീധരന്‍

'' വി. ഡി. സതീശന്‍

'' പാലോട് രവി

'' ലൂഡി ലൂയിസ്

()ഈ സര്‍ക്കാരിന്റെ കാലത്ത് സഹകരണ വകുപ്പിന്റെ വാര്‍ഷിക പദ്ധതി നടത്തിപ്പില്‍ എന്തെല്ലാം പുരോഗതി കൈവരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി നടത്തിപ്പില്‍ എത്ര ശതമാനം തുക ചെലവഴിക്കുകയുണ്ടായി ;

(സി)എന്‍.സി.ഡി.സി. പദ്ധതിയില്‍ ചെലവഴിച്ചത് എത്ര ശതമാനം തുകയാണെന്ന് വെളിപ്പെടുത്തുമോ ?

3727

സഹകരണ സ്ഥാപനങ്ങള്‍ക്ക് ഏകീകരിച്ച നെയിം ബോര്‍ഡുകള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()കേരളത്തിലെ എല്ലാ പ്രാഥമിക സഹകരണ സ്ഥാപനങ്ങളുടേയും നെയിം ബോര്‍ഡുകള്‍ക്ക് ഏകീകൃത സ്വഭാവം ഉണ്ടാകുന്നതിനായി, ഒരു നിശ്ചിത കളറിലുള്ള പ്രതലത്തില്‍, നിശ്ചിത നിറത്തില്‍ സ്ഥാപനത്തിന്റെ നെയിം ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ബി)ജില്ലാതല സഹകരണ സ്ഥാപനങ്ങള്‍ക്കും, സംസ്ഥാന തല സ്ഥാപനങ്ങള്‍ക്കും ഇതുപോലെയുള്ള നിര്‍ദ്ദേശം നല്‍കുമോ ?

3728

സഹകരണ വിജിലന്‍സ് വിഭാഗം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

,, . എം. ആരിഫ്

,, ബാബു എം. പാലിശ്ശേരി

,, വി. ചെന്താമരാക്ഷന്‍

()സഹകരണമേഖലയിലെ അഴിമതിക്കേസ്സുകള്‍ അന്വേഷിക്കാനായി രൂപീകരിച്ച സഹകരണ വിജിലന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടോ;

(ബി)ഇതില്‍ എത്ര വിഭാഗങ്ങള്‍ ഉണ്ടെന്നും അതില്‍ എല്ലാം കൂടി എത്ര ഉദ്യോഗസ്ഥന്‍മാര്‍ ഉണ്ടെന്നും വ്യക്തമാക്കാമോ;

(സി)മുന്‍ സര്‍ക്കാരിന്റെ കാലത്തെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത കേസ്സുകള്‍ വിജിലന്‍സ് വിഭാഗം ഇപ്പോള്‍ അന്വേഷിക്കുന്നുണ്ടോ;

(ഡി)വിജിലന്‍സ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ എത്ര കേസ്സുകളില്‍ ഇനിയും തുടര്‍ നടപടി സ്വീകരിക്കാന്‍ ബാക്കി നില്പുണ്ട്?

3729

പുന്നപ്ര സഹകരണ ആശുപത്രി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

()പുന്നപ്ര സഹകരണ ആശുപത്രിയില്‍ 2010 ഏപ്രില്‍ വരെ ഏതെല്ലാം വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു; വിശദമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെങ്കിലും വിഭാഗങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചുവോ; എങ്കില്‍ കാരണം വിശദമാക്കുമോ;

(സി)പ്രസ്തുത ആശുപത്രിയില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ?

3730

നമുക്ക് ഗ്രാമങ്ങളില്‍ പോകാം’ എന്ന പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, അന്‍വര്‍ സാദത്ത്

,, ബെന്നി ബെഹനാന്‍

,, . റ്റി. ജോര്‍ജ്

()‘നമുക്ക് ഗ്രാമങ്ങളില്‍ പോകാം’ എന്ന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി)പദ്ധതിയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്;

(ഡി)സംസ്ഥാനത്ത് മുഴുവന്‍ ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

3731

സഹകരണമേഖലയില്‍ ടൂറിസ്റ്ഹോമുകള്‍

ശ്രീമതി ഗീതാ ഗോപി

()സഹകരണ മേഖലയില്‍ ടൂറിസ്റ്ഹോമുകള്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി)ടൂറിസ്റ് കേന്ദ്രങ്ങള്‍ക്ക് സമീപമായി ഇത്തരം സഹകരണ ടൂറിസ്റ്ഹോമുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3732

ഗ്രാമവ്യവസായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്

ശ്രീ..പി. ജയരാജന്‍

()ഗ്രാമവ്യവസായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ;

(ബി)ഗ്രാമവ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും നിലവില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവയ്ക്കും എന്തെല്ലാം ആനുകൂല്യങ്ങളാണ് ഗവണ്‍മെന്റ് നല്‍കുന്നതെന്നു വ്യക്തമാക്കുമോ;

(സി)ഗ്രാമവ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് പ്രവര്‍ത്തന മൂലധനം കണ്ടെത്തുവാനും വായ്പയെടുക്കുവാനും എന്റര്‍പ്രണേഴ്സിന് എന്തെല്ലാം സഹായങ്ങളാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നും ലഭ്യമാക്കുന്നതെന്നു വ്യക്തമാക്കുമോ;

(ഡി)പ്രവര്‍ത്തന മൂലധനത്തിന് മാര്‍ജിന്‍ മണി സഹായം നല്‍കുന്ന എന്തെല്ലാം പദ്ധതികള്‍ നിലവിലുണ്ടെന്നും മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയ മാര്‍ജിന്‍ മണി പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കെല്ലാംതന്നെ കൃത്യമായി ഇത്തരം ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ ?

3733

സഹകരണ ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സഹകരണ ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പെന്‍ഷന്‍ പ്രായം എത്രയായി നിജപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ?

3734

സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍

ശ്രീ. പി. ഉബൈദുള്ള

()സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതുപോലെ സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നകാര്യം പരിഗണനയിലുണ്ടോ;

(ബി)ദേശസാല്‍കൃത ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായത്തിന് സമാനമായി സംസ്ഥാന സഹകരണ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3735

സഹകരണ ജീവനക്കാര്‍ക്ക് സ്വാശ്രയ പെന്‍ഷന്‍ പദ്ധതി

ശ്രീ. പി. ഉബൈദുള്ള

()സഹകരണ ജീവനക്കാര്‍ക്ക് സ്വാശ്രയ പെന്‍ഷന്‍ പദ്ധതി പ്രകാരം ഇപ്പോള്‍ നല്‍കി വരുന്ന പെന്‍ഷന്‍ തുക എത്രയാണ്;

(ബി)പെന്‍ഷന്‍ തുക കാലോചിതമായി പരിഷ്ക്കരിക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(സി)സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതുപോലെ പെന്‍ഷനും ഡി.എയും സഹകരണ ജീവനക്കാര്‍ക്ക് അവരുടെ തസ്തികയ്ക്കും ശമ്പളത്തിനും അനുസൃതമായി നല്‍കുന്ന കാര്യം പരിഗണിക്കുമോ?

3736

സഹകരണ മേഖലയിലെ പെന്‍ഷന്‍ പ്രായം

ശ്രീ. കെ. വി. വിജയദാസ്

()കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ എന്തെങ്കിലും പ്രത്യേക പാക്കേജ് ഇതിലേയ്ക്കായി നടപ്പിലാക്കാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം നല്‍കുമോ?

3737

ഖാദിമേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം

ശ്രീ. സി. കൃഷ്ണന്‍

()സര്‍ക്കാര്‍ നടപ്പിലാക്കിയ ഇന്‍കംസപ്പോര്‍ട്ട് സ്കീം പ്രകാരം 2010-11, 2011-12 വര്‍ഷങ്ങളില്‍ ഖാദി മേഖലയ്ക്ക് എത്ര തുക അനുവദിച്ചിട്ടുണ്ട്;

(ബി)പ്രസ്തുത ഓരോ വര്‍ഷത്തിലും ഏതെല്ലാം ഖാദി സ്ഥാപനങ്ങള്‍ക്ക് എത്ര തുക വീതം നല്‍കിയിട്ടുണ്ട്;

(സി)ഈ കാലയളവില്‍ ഓരോന്നിലും ഖാദി തൊഴിലാളികള്‍ക്ക് എത്ര വീതം ആനുകൂല്യം ലഭിച്ചിട്ടുണ്ട്?

3738

ഖാദി ഉല്‍പാദന കേന്ദ്രങ്ങളുടെ പുനരുദ്ധാരണം

ശ്രീ. എം. ഹംസ

()സംസ്ഥാനത്തെ ഖാദി ഉല്‍പാദന കേന്ദ്രങ്ങള്‍ ശോച്യാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഖാദി ഉല്‍പാദന കേന്ദ്രങ്ങള്‍ പുനരുദ്ധരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഖാദി ഉല്‍പാദന കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിനായി ഈ സര്‍ക്കാര്‍ പ്ളാനില്‍ എത്ര തുകയാണ് നീക്കിവച്ചിരിക്കുന്നത്; പ്രസ്തുത തുക അപര്യാപ്തമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ തുക വര്‍ദ്ധിപ്പിക്കുമോ;

(സി)ഖാദി ഉല്‍പന്നങ്ങളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എന്തെല്ലാം പദ്ധതികള്‍ ആണ് ആവിഷ്ക്കരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; ഇതിനായി എത്ര തുകയാണ് നീക്കിവച്ചിരിക്കുന്നത്; തുക വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?

3739

ഖാദി ഗ്രാമവ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കല്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()ഖാദി ഗ്രാമവ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ;

(ബി)ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രം ധരിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ ജീവനക്കാര്‍ മറന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വീണ്ടും നിര്‍ദ്ദേശം നല്‍കുമോ ?

3740

ഖാദി ഉല്പാദനം

ശ്രീ. സി. കൃഷ്ണന്‍

2009-10, 2010-11, 2011-12 വര്‍ഷങ്ങളിലെ ഖാദി ഉല്പാദനത്തിലെ വര്‍ദ്ധനവ് വിശദമാക്കാമോ?

3741

ഖാദി വ്യവസായ നവീകരണം

ശ്രീ. സി. കൃഷ്ണന്‍

സംസ്ഥാനത്തെ ഖാദി വ്യവസായം നവീകരിച്ച് സംരക്ഷിക്കാന്‍ എന്തെങ്കിലും പദ്ധതി സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ; വിശദമാക്കുമോ ?

3742

ആഴ്ചയില്‍ ഒരു ദിവസം ഖാദി വസ്ത്രം

ശ്രീ. കെ. രാജു

()സംസ്ഥാന ജീവനക്കാര്‍ ആഴ്ചയില്‍ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കണമെന്ന മുന്‍ സര്‍ക്കാര്‍ ഉത്തരവ് ഇപ്പോള്‍ നിലവില്‍ ഉണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഈ ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോ, എന്ന് പരിശോധിക്കുമോ;

(സി)ഈ ഉത്തരവ് പാലിക്കുവാന്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് വകുപ്പ് മേലധികാരികള്‍ക്ക് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

3743

മാലിന്യനീക്കം

ശ്രീ. വി. ശിവന്‍കുട്ടി

സംസ്ഥാനത്തെ നഗരസഭകള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍, ടൌണ്‍ഷിപ്പുകള്‍ എന്നിവിടങ്ങളിലെ മാലിന്യനീക്കം, മാലിന്യ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണവകുപ്പ് നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന ചുമതലകളുടെ/പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

3744

ഹൌസ് ബോട്ടുകളുടേയും മോട്ടോര്‍ ബോട്ടുകളുടെടേയും മാലിന്യങ്ങള്

ശ്രീ. തോമസ് ചാണ്ടി

()ഹൌസ് ബോട്ടുകളുടേയും മോട്ടോര്‍ ബോട്ടുകളുടേയും മാലിന്യങ്ങളില്‍ നിന്നും വേമ്പനാട് കായലിനേയും കുട്ടനാട്ടിലൂടെ ഒഴുകുന്ന ആറുകളേയും തോടുകളേയും സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികള്‍ മലിനീകരണ നിയന്ത്രണ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തു പ്രദേശങ്ങളെ മലിനീകരണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ?

3745

ചന്തിരൂര്‍ പൊതുമലിനീകരണ നിയന്ത്രണ പ്ളാന്റ്

ശ്രീ. . എം. ആരീഫ്

()ചന്തിരൂരില്‍ പൊതുമലിനീകരണ നിയന്ത്രണ പ്ളാന്റിന് കിന്‍ഫ്ര വഴി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എത്ര തുകയാണ് അനുവദിച്ചത്;

(ബി)അവിടെ പൊതുമലിനീകരണ നിയന്ത്രണ പ്ളാന്റ് സ്ഥാപിക്കുന്നതിന് ഏകദേശം എത്ര രൂപയാണ് എസ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്;

(സി)പൊതുമലിനീകരണ നിയന്ത്രണ പ്ളാന്റ് സ്ഥാപിക്കുന്നതിനായി കണ്‍സള്‍ട്ടന്‍സിയായി സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്കോയെ തീരുമാനിച്ചിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഈ പ്ളാന്റ് സ്ഥാപിക്കുന്നതിനായി 2011-12 വര്‍ഷത്തെ ബഡ്ജറ്റില്‍ 5 കോടി രൂപ പ്രഖ്യാപിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഈ സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ പ്രസ്തുത നിര്‍ദ്ദേശം ഒഴിവാക്കിയതിനെ തുടര്‍ന്ന് അരൂര്‍ എം.എല്‍.. ഈ പ്ളാന്റ് നിര്‍മ്മാണത്തിനായി ആറ് കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് സബ്മിഷന്‍ ഉന്നയിക്കുകയും തുക അനുവദിക്കാമെന്ന് ഉറപ്പ് നല്‍കിയതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)ഇത് സംബന്ധിച്ച് എന്‍വയോണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 3531/2/11/ഋി്. എന്ന ഫയലിന്മേല്‍ പ്ളാനിംഗ് ആന്റ് എക്കണോമിക്സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് അടുത്ത സാമ്പത്തിക വര്‍ഷം തുക അനുവദിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ; ഇതിന്മേല്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ 47123/ജഡഇ4/2012/എശി. എന്ന ഫയല്‍ എന്തു നിര്‍ദ്ദേശത്തോടു കൂടിയാണ് തിരിച്ചയച്ചത് എന്ന് അറിയാമോ;

(ജി)കിന്‍ഫ്രാ മുഖേന കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുവദിച്ച ആറ് കോടി രൂപയ്ക്ക് അടിയന്തിരമായി അഡ്മിനിസ്ട്രേറ്റീവ് സാങ്ഷന്‍ നല്‍കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(എച്ച്)സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി ആറ് കോടി രൂപ ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.