UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2777

ലോകോത്തര നിലവാരത്തിലുള്ള റോഡുകള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. പി. റ്റി. . റഹീം

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാനത്തെ 1000 കി. മീറ്റര്‍ റോഡുകള്‍ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ സാദ്ധ്യതാ പഠനം നടത്തിയ വില്‍ബര്‍സ്മിത്ത് അസോസിയേറ്റ്സിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; ഇതിനുള്ള ചെലവ് എത്രയായിരുന്നു; ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ;

(ബി)ഇതിന്റെ നടത്തിപ്പിനായുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കമ്പനിയുടെ രൂപീകരണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇതിന്റെ ഘടനയും പ്രവര്‍ത്തനവും വ്യക്തമാക്കുമോ?

2778

പരസ്യ ബോര്‍ഡുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍

ശ്രീ. പി..മാധവന്‍

ശ്രീ. കെ. അച്ചുതന്‍

ശ്രീ. .സി.ബാലകൃഷ്ണന്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

()സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകളും ബാനറുകളും നിയന്ത്രിക്കാന്‍ എന്തെല്ലാം സംവിധാനമാണ് നിലവിലുളളത് ;

(ബി)പുതുക്കിയ പി.ഡബ്ള്യു.ഡി മാന്വല്‍ അനുസരിച്ച് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാനുളള നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്ന് പറയാമോ ;

(സി)മാന്വല്‍ അനുസരിച്ചുളള വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എന്തെല്ലാം നിയമ നടപടികളാണ് എടുക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

2779

ഗ്രാമീണ റോഡുകളെ മേജർ റോഡുകളാക്കൽ ‍

ശ്രീ. ഐ.റ്റി. ജോർജ്ജ് 

ശ്രീ. ബെന്നി ​ബെഹ്നാൻ‍

ശ്രീ. വി.പി. സജീന്ദ്രൻ‍

ശ്രീ. എം. എ. വാഹിദ്‍

()സംസ്ഥാനത്തെ ഗ്രാമീണ റോഡുകൾ മേജർ റോഡുകളാക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്;

(ബി)എത്ര കി.മീ ഗ്രാമീണ റോഡുകളാണ് മേജർ റോഡുകളായി പ്രഖ്യാപിച്ച് വകുപ്പിന് കീഴിൽ കൊണ്ട് വന്നിട്ടുള്ളത്;

(സി)പ്രസ്തുത റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങൾ പറയുമോ;

(ഡി) പ്രസ്തുത റോഡുകൾക്ക് എന്ത് തുക വകയിരുത്തിയിട്ടുണ്ട്;

2780

ഭൂവസ്ത്ര റോഡുകള്‍

ശ്രീ. ഹൈബി ഈഡന്‍

ശ്രീ. പി.സി. വിഷ്ണുനാഥ്

ശ്രീ. വര്‍ക്കല കഹാര്‍

ശ്രീ. സി.പി. മുഹമ്മദ്

()ഭൂവസ്ത്ര റോഡുകള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇതു കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണ്;

(സി)ഇതു സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ?

2781

ദേശീയ പാത വികസന പദ്ധതി

ശ്രീ.റ്റി.എന്‍.പ്രതാപന്‍

ശ്രീ. ഷാഫി പറമ്പില്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

ശ്രീ. അന്‍വര്‍ സാദത്ത്

()ദേശീയപാത വികസന പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി)പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ടോ ;

(സി)പദ്ധതി പ്രവര്‍ത്തനം തുടങ്ങുന്നതിന് സ്ഥലമെടുപ്പ് പദ്ധതിക്കും പുതിയ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടോ ;

(ഡി)സമയബന്ധിതമായി പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

2782

റോഡുപണികള്‍ നിരീക്ഷിക്കുവാനുള്ള സംവിധാനങ്ങള്‍

ശ്രീമതി. പി. അയിഷാ പോറ്റി

()സംസ്ഥാനത്ത് റോഡുപണികള്‍ നിരീക്ഷിക്കുവാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;

(ബി)റോഡ് പരിശോധനയ്ക്കായി പ്രത്യേക നിരീക്ഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി)റോഡ് നിര്‍മ്മാണത്തിന് കരാറുകാര്‍ ഗ്യാരന്റി നല്‍കണമെന്ന ഉപാധി എല്ലാ നിര്‍മ്മാണങ്ങള്‍ക്കും ബാധകമാക്കാന്‍ നടപടി സ്വീകരിക്കുമോ?

2783

.ഡി.ബി. സഹായത്തോടെ റോഡുകള്‍ രാജ്യാാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി

ശ്രീ. എന്‍.. നെല്ലിക്കുന്ന്

().ഡി.ബി. സഹായത്തോടെ സംസ്ഥാനത്തെ റോഡുകള്‍ രാജ്യാന്തര നിലവാരത്തിലേക്കു ഉയര്‍ത്തുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എത്ര കിലോമീറ്റര്‍ റോഡാണ് ഇതിനു തെരഞ്ഞെടുത്തിട്ടുള്ളത്; എത്ര കോടി രൂപയാണ് ഇതിനുള്ള ചെലവെന്ന് പറയാമോ ;

(സി)ഏതെല്ലാം ജില്ലയില്‍ ഏതെല്ലാം റോഡുകളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ;

(ഡി)പ്രസ്തുത പദ്ധതിയില്‍ റോഡുകള്‍ തെരഞ്ഞെടുക്കുന്നതിനു സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

2784

നോണ്‍-പ്ളാനില്‍പ്പെടുത്തി ഒ.ഡി.ആര്‍ റോഡുകളുടെ അറ്റകുറ്റപ്പണി ചെയ്യുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നോണ്‍-പ്ളാനില്‍പ്പെടുത്തി സംസ്ഥാനത്തെ ഒ.ഡി.ആര്‍ റോഡുകളുടെ അറ്റകുറ്റപ്പണി ചെയ്യുന്നതിന് തുക അനുവദിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ അടിസ്ഥാനത്തി ലുള്ള കണക്ക് വിശദമാക്കാമോ.

(സി)ഇങ്ങനെ ജില്ലകള്‍ക്ക് തുക അനുവദിക്കുന്നതിന് എന്തെങ്കിലുംമാനദണ്ഡങ്ങള്‍ വച്ചിട്ടുണ്ടോ; എങ്കില്‍ ആയത് വിശദമാക്കാമോ?

2785

ആര്‍..സി.കെ. (റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി, കേരള) എന്ന കമ്പനിയുടെ പ്രവര്‍ത്തന രീതിയും ഉദ്ദേശ്യലക്ഷ്യങ്ങളും

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീ. സി.പി. മുഹമ്മദ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

()ആര്‍..സി.കെ. (റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി, കേരള) എന്ന കമ്പനിയുടെ പ്രവര്‍ത്തന രീതിയും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തൊക്കെയാണ്;

(ബി)പ്രസ്തുത റോഡുകളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടോ;

(സി)ഏത് സ്ഥാപനമാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് വ്യക്തമാക്കുമോ?

2786

പ്ളാസ്റിക് ഉപയോഗിച്ചിട്ടുള്ള ടാറിംഗ്

ശ്രീമതി പി. അയിഷാ പോറ്റി

()പരീക്ഷണ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്ളാസ്റിക് ഉപയോഗിച്ചുള്ള ടാറിംഗ് നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ സാധ്യത എപ്രകാരമാണെന്ന് വെളിപ്പെടുത്തുമോ;

(ബി)പ്ളാസ്റിക് ഉപയോഗിച്ചുള്ള ടാറിംഗ് സമ്പ്രദായം നടപ്പിലാക്കുന്നതിലെ തടസ്സങ്ങള്‍ എന്തൊക്കെ; വെളിപ്പെടുത്തുമോ?

2787

പൊതുമരാമത്ത് വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റിംഗ്

ശ്രീമതി ഗീതാഗോപി

()പൊതുമരാമത്ത് വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പാക്കിയിട്ടുണ്ടോ ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ബി)അഴിമതി തടയുന്നതിന് സോഷ്യല്‍ ഓഡിറ്റിംഗ് എത്രത്തോളം സഹായിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ?

2788

സംസ്ഥാനത്ത്5100 കോടി രൂപ മുടക്കി തിരഞ്ഞെടുക്കപ്പെട്ട 1200 കിലോ മീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടി

ശ്രീ. കെ. കെ.നാരായണന്‍

()സംസ്ഥാനത്ത് 5100 കോടി രൂപ മുടക്കി തിരഞ്ഞെടുക്കപ്പെട്ട 1200 കിലോ മീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് പറയാമോ ;

(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ഏതൊക്കെ റോഡുകളാണെന്നും എത്രയൊക്കെ കിലോ മീറ്ററുകളാണെന്നും വിശദമാക്കാമോ ?

2789

റോഡുകള്‍ ദേശീയ സ്റാന്‍ഡേര്‍ഡിലേക്ക് (എസ്.ആര്‍..പി) ഉയര്‍ത്തി പുനരുദ്ധരിക്കുന്നതിന് നടപടി

ശ്രീ. . എം. ആരിഫ്

()1000 കി. മീ റോഡുകള്‍ ദേശീയ സ്റാന്‍ഡേര്‍ഡിലേക്ക് (എസ്.ആര്‍..പി) ഉയര്‍ത്തി പുനരുദ്ധരിക്കുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്;

(ബി)ആകെ എത്ര രൂപയാണ് ആയതിനായി നീക്കി വെച്ചിട്ടുള്ളത്;

(സി)ആയതിലെ ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റായി ആരെയാണ് നിയോഗിച്ചിരിക്കുന്നത്;

(ഡി)എത്ര നിര്‍മ്മാണ പ്രവൃത്തികളാണ് പ്രസ്തുത പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ളത്; മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;

()അരൂര്‍ മണ്ഡലത്തിലെ ചെങ്ങണ്ട-തൃച്ചാറുകുളം-കൊമ്പനാമുറി റോഡ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിക്കുവാനുള്ള അപേക്ഷ പരിഗണിച്ചിട്ടുണ്ടോ;

(എഫ്)ഇല്ലെങ്കില്‍ അടുത്ത ഘട്ടത്തില്‍ പരിഗണിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

2790

പത്തനംതിട്ട ജില്ലയിലെ നഗരവികസന പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നഗരവികസന പദ്ധതിയില്‍ റോഡുകള്‍ പരിഗണിക്കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതിയെ സംബന്ധിച്ച പൂര്‍ണ്ണമായ വിശദാംശം അറിയിക്കുമോ;

(സി)പത്തനംതിട്ട ജില്ലയെ കൂടി ഈ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് തയ്യാറാകുമോ?

2791

നാറ്റ്പാക്ക് വികസന പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()കേരളത്തില്‍ റോഡ് വികസനത്തിനായി നാറ്റ്പാക്ക് വികസന പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ബി)ബന്ധപ്പെട്ട വികസനപദ്ധതിയുടെ വിശദാംശം നല്‍കുമോ?

2792

സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നും ധനസഹായം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നും സംസ്ഥാനത്തിന് ഏറ്റവും അവസാനമായി ഏതൊക്കെ റോഡുകള്‍ക്കാണ് ധനസഹായം ലഭിച്ചിട്ടുള്ളത് ;

(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം ലഭിക്കുന്നതിന് സര്‍ക്കാര്‍ കേന്ദ്രത്തിന് പുതിയ റോഡുകളുടെ ലിസ്റ് സമര്‍പ്പിച്ചിട്ടുണ്ടോ ;

(സി)ഉണ്ടെങ്കില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ഏതൊക്കെ റോഡുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ ?

2793

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നന്നും ഏറ്റെടുത്ത റോഡുകള്

ശ്രീ. . . അസീസ്

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് എത്ര കിലോമീറ്റര്‍ റോഡുകളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഏറ്റെടുത്തത്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)ഇവയില്‍ എത്ര റോഡുകള്‍ പുനരുദ്ധാരണം നടത്തി ഗതാഗത യോഗ്യമാക്കി എന്ന് വ്യക്തമാക്കുമോ?

2794

നെയ്യാറ്റിന്‍കര റോഡ്സ് സബ്ഡിവിഷന്‍ അതിര്‍ത്തിയില്‍ നിന്ന് പി.ഡബ്ള്യു.ഡി. ഏറ്റെടുക്കുന്ന റോഡുകള്‍

ശ്രീമതി ജമീലാ പ്രകാശം

()നെയ്യാറ്റിന്‍കര റോഡ്സ് സബ്ഡിവിഷന്‍ അതിര്‍ ത്തിയില്‍ നിന്ന് എത്ര റോഡുകള്‍ പി.ഡബ്ള്യു.ഡി. ഏറ്റെടുക്കണം എന്നുള്ള നിവേദനങ്ങളാണ് ലഭിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത നിവേദനങ്ങളിന്മേല്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ട്;

(സി)അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

2795

കണ്ണറവിള-മണ്ണക്കല്ല്-മന്നോട്ടുകോണം റോഡും പാലവും പുതുക്കി പണിയുവാന്‍ നടപടി

ശ്രീമതി ജമീലാ പ്രകാശം

()കണ്ണറവിള-മണ്ണക്കല്ല്-മന്നോട്ടുകോണം റോഡും പ്രസ്തുത റോഡിലുള്ള പാലവും പുതുക്കി പണിയണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത നിവേദനത്തിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

2796

ആയൂരിനും ഏനാത്ത് ജംഗ്ഷനും ഇടയില്‍ സുരക്ഷാ ക്രമീകരണങ്ങള്

ശ്രീമതി പി. അയിഷാ പോറ്റി

()എം.സി റോഡില്‍ ആയൂരിനും ഏനാത്ത് ജംഗ്ഷനും ഇടയില്‍ കഴിഞ്ഞ ആറ് മാസകാലയളവിനുള്ളില്‍ നടപ്പിലാക്കിയ സുരക്ഷാ ക്രമീകരണങ്ങള്‍ എന്തൊക്കെയാണ്; വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത ക്രമീകരണങ്ങള്‍ക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്;

(സി)ഈ മേഖലയില്‍ പ്രസ്തുത കാലയളവില്‍ വാഹന അപകടത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ടെന്നും, എത്ര പേര്‍ക്ക് ഗുരുതര പരിക്കുകള്‍ പറ്റിയെന്നുമുള്ള വിവരം ലഭ്യമാക്കുമോ?

2797

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ റോഡ് നിര്‍മ്മാണത്തിലെ കാലതാമസം

ശ്രീ. ജി. എസ്. ജയലാല്‍

()ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ റോഡ് നിര്‍മ്മാണം ആരംഭിക്കുകയും പൂര്‍ത്തീകരിക്കാത്തതുമായ ഏതൊക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നിലവിലുളളതെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത റോഡുകളുടെ പണി പൂര്‍ത്തീകരിക്കുവാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

2798

മാവേലിക്കര മണ്ഡലത്തിലെ വിവിധ റോഡുകളുടെയും കെട്ടിടങ്ങളുടെയും പ്രവൃത്തികള്‍

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര മണ്ഡലത്തിലെ കുറത്തി കാട് ജംഗ്ഷന്‍, നരേന്ദ്രപ്രസാദ് ജംഗ്ഷന്‍ റോഡുകളുടെ നിര്‍മ്മാണം നടത്തുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(ബി)പ്രസ്തുത മണ്ഡലത്തിലെ വെട്ടിയാര്‍ പോസ്റാഫീസ് ജംഗ്ഷന്‍ റോഡ് അടിയന്തിരമായി നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി)മാവേലിക്കരയിലെ പൊതുമരാമത്ത് എഞ്ചിനീയറുടെ കാര്യാലയം നിലവാരമില്ലാത്തതാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ആയതിന്റെ നിര്‍മ്മാണം നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2799

ചേര്‍ത്തല മണ്ഡലത്തിലെ മരാമത്ത് പ്രവൃത്തികളുടെ വിശദാംശം

ശ്രീ. പി. തിലോത്തമന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ചേര്‍ത്തല മണ്ഡലത്തില്‍പ്പെട്ട ഏതെല്ലാം പൊതുമരാമത്ത് ജോലികള്‍ക്ക് ഭരണാനുമതി നല്‍കിയെന്നും ഏതെല്ലാം ജോലികള്‍ക്ക് ടെക്നിക്കല്‍ സാങ്ഷന്‍ നല്‍കിയെന്നും ഏതെല്ലാം ജോലികള്‍ക്ക് ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചുവെന്നും പ്രസ്തുത ജോലികള്‍ക്ക് അനുവദിച്ച തുക എത്ര വീതമെന്നും വിശദമാക്കുമോ ;

(ബി)ഈ വരുന്ന സാമ്പത്തികവര്‍ഷം ചേര്‍ത്തല മണ്ഡലത്തില്‍ ചെയ്യുന്നതിന് തെരഞ്ഞെടുത്തിട്ടുള്ള പൊതുമരാമത്ത് ജോലികളുടെ മുന്‍ഗണനാക്രമവും ആയതിനായി ചെലവഴിക്കാനുദ്ദേശിക്കുന്ന തുകയും വ്യക്തമാക്കുമോ ?

2800

കുട്ടനാട്ടിലെ റോഡുനിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. തോമസ് ചാണ്ടി

()വെളളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭ്യമായിട്ടും പൂര്‍ത്തിയാക്കാത്ത കുട്ടനാട്ടിലെ റോഡു നിര്‍മ്മാണ പ്രവൃത്തികള്‍ വിശദമാക്കുമോ;

(ബി)കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് സമര്‍പ്പിച്ചിട്ടുളള അപേക്ഷകളിന്മേല്‍ അനുകൂല തീരുമാനമെടുക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(സി)നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീയപൂരം ഗ്രാമപഞ്ചായത്തിലെ ഹൈസ്കൂള്‍ പടി മുതല്‍ വേലിയില്‍പടിവരെ റോഡു നിര്‍മ്മാണത്തിന്റെ ഫണ്ട് അനുവദിക്കുന്നതിനായി കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ഡി)തലവടി ഗ്രാമപഞ്ചായത്തില്‍ തറയില്‍പടി മുതല്‍ തോട്ടത്തില്‍ പടിവരെ റോഡ് പുനരുദ്ധാരണത്തിന് കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

2801

കെ.എസ്.റ്റി.പി. രണ്ടാംഘട്ടം

ശ്രീ. ബെന്നിബഹനാന്‍

ശ്രീ. വി. റ്റി. ബല്‍റാം

ശ്രീ.ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. . റ്റി. ജോര്‍ജ്

()കെ.എസ്.റ്റി.പി. രണ്ടാംഘട്ടം പദ്ധതി നടപ്പാക്കുന്നതിന് ഈ സര്‍ക്കാരിന്റെ കാലത്ത് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സാമ്പത്തികകാര്യവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ ;

(സി)പ്രസ്തുത പദ്ധതിക്ക് കേന്ദ്രവും ലോകബാങ്കും എന്തെല്ലാം സഹായമാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ ;

(ഡി)വരുന്ന സാമ്പത്തികവര്‍ഷം എത്ര കി.മി. റോഡുകളുടെ പുനരുദ്ധാരണവും ഹെവിമെയിന്റനന്‍സും ആണ് നടപ്പിലാക്കുന്നത് ?

2802

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിന്റെ നവീകരണം

ശ്രീ. തോമസ് ചാണ്ടി

() കെ.എസ്.ടി.പി. ഏറ്റെടുത്ത ആലപ്പുഴ - ചങ്ങനാശ്ശേരി റോഡില്‍ എന്തെല്ലാം നവീകരണ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ ;

(ബി) .സി. റോഡിലെ വീതികുറഞ്ഞ പാലങ്ങളുടെ വീതി കൂട്ടുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ;

(സി) എത്ര തൂപയുടെ നവീകരണ പദ്ധതികളാണ് കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ചെയ്തുതീര്‍ത്തതെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ ?

2803

പാലക്കാട് ജില്ലയില്‍ നോണ്‍ പ്ളാന്‍ ഫണ്ടില്‍ നിന്നും വികസിപ്പിച്ചെടുത്ത പഞ്ചായത്ത് റോഡുകള്‍

ശ്രീ..കെ.ബാലന്‍

()ഈ വര്‍ഷം പാലക്കാട് ജില്ലയില്‍ നോണ്‍ പ്ളാന്‍ ഫണ്ടില്‍ നിന്നും ഏതെല്ലാം നിയോജക മണ്ഡലങ്ങളിലെ പഞ്ചായത്ത് റോഡുകള്‍ വികസിപ്പിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട് ; പ്രസ്തുത നിയോജക മണ്ഡലങ്ങളുടെ പേരും അനുവദിച്ച തുകയും പറയാമോ; തെരഞ്ഞെടുപ്പിനുളള മാനദണ്ഡം എന്തായിരുന്നു;

(ബി)ജില്ലയിലെ ഏതെല്ലാം നിയോജകമണ്ഡലങ്ങള്‍ക്കാണ് ഫണ്ട് അനുവദിക്കാതിരുന്നത്; കാരണമെന്തായിരുന്നു ;

(സി)ഫണ്ട് അനുവദിക്കാത്ത നിയോജക മണ്ഡലങ്ങള്‍ക്ക് കൂടി ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി)പ്രസ്തുത ഫണ്ടില്‍ പാലക്കാട് ജില്ലയ്ക്ക് എത്ര രൂപയാണ് അനുവദിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ ?

2804

എന്‍.എച്ച്. 212 - ന്റെ വിപുലീകരണം

ശ്രീ. പി.റ്റി.. റഹീം

()എന്‍.എച്ച്. 212 വിപുലീകരിക്കുന്നതിന് ഏതെങ്കിലും കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിക്ക് എത്ര ഭൂമിയാണ് അക്വയര്‍ ചെയ്യുന്നത്;

(സി)എത്ര മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കുന്നത്;

(ഡി)ഇതിനുള്ള നടപടികള്‍ എപ്പോഴാണ് ആരംഭിക്കുന്നതെന്ന് പറയാമോ;

()പ്രവൃത്തി പൂര്‍ത്തിയാകുമ്പോള്‍ എത്ര സ്ഥലത്ത് ടോള്‍ നല്‍കേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു;

(എഫ്)ടോള്‍ തുക എത്ര വീതമായിരിക്കുമെന്ന് വ്യക്തമാക്കുമോ?

2805

പാവങ്ങാട് - അത്തോളി റോഡ്

ശ്രീ. . കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയില്‍ പാവങ്ങാട് മുതല്‍ അത്തോളി വരെയുള്ള റോഡിന്റെ വീതികൂട്ടി ബി.എം. & ബി.സി. ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ ;

(ബി)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്താമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.