Q.
No |
Questions
|
2806
|
കോഴിക്കോട്
ജില്ലയിലെ
ഉള്ള്യേരി
മുതല്‍
കുറ്റ്യാടി
വരെ റോഡ്
വികസനം
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)കോഴിക്കോട്
ജില്ലയിലൂടെ
കടന്നു
പോകുന്ന
എസ്.എച്ച്
38, പി.യു.കെ.സി
റോഡിലെ
ഉള്ള്യേരി
മുതല്‍
കുറ്റ്യാടി
വരെ ഭൂമി
ഏറ്റെടുത്തത്
എപ്പോഴാണെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
ഭാഗത്ത്
റോഡിന്റെ
വീതി
എത്രയെന്ന്
വ്യക്തമാക്കുമോ
;
(സി)പ്രസ്തുത
റോഡിലെ
പല
ഭാഗത്തും
സ്വകാര്യ
വ്യക്തികള്‍
കയ്യേറി
കെട്ടിടങ്ങള്‍
നിര്‍മ്മിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍
ഇപ്പോള്‍
നടന്നു
വരുന്ന
റോഡ്
പ്രവൃത്തിയുടെ
ഭാഗമായി
റോഡിലെ
സ്വകാര്യ
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കാന്‍
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
2807 |
കോഴിക്കോട്
സിറ്റി
റോഡ്സ്
ഇംപ്രൂവ്മെന്റ്
പ്രോജക്ട്
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട്
സിറ്റി
റോഡ്സ്
ഇംപ്രൂവ്മെന്റ്
പ്രോജക്ട്
പ്രകാരം
ഇപ്പോള്‍
എന്തെല്ലാം
പ്രവൃത്തികളാണ്
നടന്നുവരുന്നതെന്ന്
പറയാമോ;
(ബി)ഓരോ
പ്രവൃത്തിയുടേയും
ഇപ്പോഴത്തെ
സ്ഥിതി
വിശദമാക്കുമോ? |
2808 |
കോഴിക്കോട്
സിറ്റി
റോഡ്സ്
ഇംപ്രൂവ്മെന്റ്
പ്രോജക്ട്
ശ്രീ.
എ. പ്രദീപ്
കുമാര്‍
(എ)കോഴിക്കോട്
സിറ്റി
റോഡ്സ്
ഇംപ്രൂവ്മെന്റ്
പ്രോജക്ടുമായി
ബന്ധപ്പെട്ട
മോണിറ്ററിംഗ്
കമ്മിറ്റി
ഒരു വര്‍ഷമായി
വിളിച്ചു
ചേര്‍ത്തിട്ടില്ല
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)കമ്മിറ്റി
വിളിച്ചു
ചേര്‍ക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
? |
2809 |
കോഴിക്കോട്
- ബാലുശ്ശേരി
റോഡ്
അന്തര്‍ദ്ദേശീയ
നിലവാരത്തിലാക്കാന്‍
നടപടി
ശ്രീ.
എ. കെ.
ശശീന്ദ്രന്
(എ)
കോഴിക്കോട്
- ബാലുശ്ശേരി
റോഡ്
അന്തര്‍ദ്ദേശീയ
നിലവാരത്തിലാക്കാന്‍
നിവേദനം
ലഭിച്ചിട്ടുണ്ടോ
;
(ബി)
ഇതിന്മേല്
എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്താമോ
? |
2810 |
കുന്ദമംഗലം
ചേരിഞ്ചാല്‍
കുറ്റിക്കാട്ടൂര്‍
റോഡ്
ഏറ്റെടുക്കുന്നതിന്
നടപടികള്‍
ശ്രീ.
പി.റ്റി.എ.
റഹിം
(എ)കുന്ദമംഗലം
ചേരിഞ്ചാല്‍
കുറ്റിക്കാട്ടൂര്‍
റോഡ്
പൊതുമരാമത്ത്
വകുപ്പിന്റെ
കീഴിലുള്ള
റോഡാണോ;
(ബി)കുന്ദമംഗലത്തുനിന്നും
കുറ്റിക്കാട്ടൂരിലേയ്ക്കുള്ള
ഈ
റോഡിന്റെ
നീളം
എത്രയാണ്;
(സി)പൊതുമരാമത്ത്
രേഖയില്‍
ഈ
റോഡിന്റെ
നീളം
എത്രയാണ്;
(ഡി)ഈ
റോഡിന്റെ
മുഴുവന്‍
നീളവും
പൊതുമരാമത്ത്
വകുപ്പ്
ഏറ്റെടുക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ? |
2811 |
തലശ്ശേരി
അസംബ്ളി
മണ്ഡലത്തില്‍
നബാര്‍ഡ്
സഹായത്തോടെ
നടപ്പിലാക്കുന്ന
പദ്ധതികള്‍
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
(എ)തലശ്ശേരി
അസംബ്ളി
മണ്ഡലത്തില്‍
നബാര്‍ഡ്
സഹായത്തോടെ
നടപ്പിലാക്കുന്നത്
ഏതൊക്കെ
പദ്ധതികളാണെന്ന്
വെളിപ്പെടുത്താമോ
;
(ബി)പ്രസ്തുത
പദ്ധതിയില്‍
ഓരോ
പദ്ധതിയുടെയും
നിലവിലുളള
പ്രവര്‍ത്തനം
ഏത്
ഘട്ടത്തിലാണെന്ന്
പറയാമോ ;
(സി)ഇതില്‍
ഓരോ
പ്രവര്‍ത്തിയും
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ
? |
2812 |
ചിപ്പന്‍ചിറ
ഇരുമ്പ്
പാലം
പൂനര്നിര്മ്മിക്കുന്ന
പ്രവൃത്തികള്‍
ശ്രീ.
കോലിയക്കോട്
എന്‍.കൃഷ്ണന്
നായര്‍
(എ)ചിപ്പന്‍ചിറ
ഇരുമ്പ്
പാലം
പുനര്‍നിര്‍മ്മിക്കുന്ന
പ്രവൃത്തികള്‍
ഏതുവരെയായി
എന്ന്
പറയാമോ ;
(ബി)നിലവില്‍
എന്തെല്ലാം
തടസ്സങ്ങളാണ്
പ്രസ്തുത
പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ടുള്ളത്
;
(സി)അവ
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നതെന്നും
വ്യക്തമാക്കുമോ
?
|
2813 |
കുണ്ടമണ്‍
പാലം
നിര്‍മ്മാണം
ശ്രീ.ജി.എസ്.ജയലാല്‍
(എ)കൊല്ലം
-ആയൂര്‍
റോഡിലുളള
മൊട്ടക്കാവ്
പാലം (കുണ്ടമണ്‍)
നിര്‍മ്മിക്കുന്നതിലേക്ക്
അവസാനം
ടെണ്ടര്‍
നല്കിയ
തീയതി, കരാറുകാരന്
എഗ്രിമെന്റ്
വച്ച
തീയതി, കരാര്‍
തുക, കരാര്‍
പ്രകാരം
പാലം പണി
പൂര്‍ത്തീകരിക്കേണ്ടുന്ന
തീയതി
എന്നിവ
അറിയിക്കുമോ
;
(ബി)പ്രസ്തുത
നിര്‍മ്മാണം
ഏറ്റെടുത്ത
കരാറുകാരന്
ആരാണ് ; പ്രസ്തുത
കരാറുകാരന്
നാളിതുവരെ
എത്ര രൂപ
നല്‍കിയിട്ടുണ്ട്
;
(സി)കുണ്ടമണ്പാലം
നിര്‍മ്മാണം
കരാര്‍
നല്‍കിയതിന്
ശേഷം
പുതിയ
തരം
തൂണുകള്‍
നിര്‍മ്മിക്കുന്നതിലേക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ
; എങ്കില്‍
പ്രസ്തുത
ഉത്തരവിന്റെപകര്‍പ്പ്
ലഭ്യമാക്കുമോ
; അതിന്‍പ്രകാരം
പഴയ
തൂണുകള്‍
പൊളിച്ച്
നീക്കി
പുതിയ
തരം
തൂണുകള്‍
നിര്‍മ്മിച്ചിട്ടുണ്ടോ
;
(ഡി)പുതിയ
തരം
തൂണുകള്‍
നിര്‍മ്മിക്കുമ്പോള്‍
എസ്റിമേറ്റ്
തുക
പുതുക്കി
നല്കുവാന്
നിയമപരമായി
ബാദ്ധ്യതയുണ്ടോ;
(ഇ)എങ്കില്‍
പ്രസ്തുത
പാലം
നിര്‍മ്മാണത്തിന്റെ
എസ്റിമേറ്റ്
പുതുക്കുന്നതിലേക്കായി
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍
റിവൈസ്ഡ്
എസ്റിമേറ്റ്
സമര്‍പ്പിച്ചിരുന്നുവോ;
പ്രസ്തുത
രേഖ
എന്നാണ്
ലഭിച്ചതെന്ന്
അറിയിക്കുമോ;
(എഫ്)പാലം
പണിയുവാനുളള
എസ്റിമേറ്റ്
റിവൈസ്
ചെയ്തു
ലഭിക്കുന്നതിലേക്കായി
ചീഫ്
ടെക്കനിക്കല്‍
എക്സാമിനര്‍ക്ക്
ബന്ധപ്പെട്ട
രേഖകള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
എന്നാണ്
നല്‍കിയത്
; എത്രമാസം
പ്രസ്തുത
ഫയലില്‍
തീരുമാനമെടുക്കാതെ
തടസ്സപ്പെട്ട്
കിടന്നുവെന്നും
അറിയിക്കുമോ;
ഇതുമായി
ബന്ധപ്പെട്ട
ഫയല്‍
ആരുടെ
കൈവശമാണെന്ന്
അറിയിക്കുമോ
;
(ജി)പാലത്തിന്റെ
പണി പൂര്‍ത്തീകരിക്കുന്നതിലേക്ക്
ആര്.ഇ.പാസ്സാക്കി
നല്‍കാത്തതുമായി
ബന്ധപ്പെട്ട്
കോടതിയില്‍
കരാറുകാരന്
കേസ്സുകള്‍
നല്‍കിയിട്ടുണ്ടോ
;
(എച്ച്)ആര്.ഇ.പാസ്സാക്കി
നല്കുവാനുണ്ടായ
കാലതാമസത്തിന്
കരാറുകാരന്
അധികനിരക്കോ,
പലിശയോ
ആവശ്യപ്പെട്ടിട്ടുണ്ടോ
; ഇത്
എത്രരൂപയാണെന്ന്
വ്യക്തമാക്കുമോ
;
(ഐ)റിവൈസ്ഡ്
എസ്റിമേറ്റിന്റെ
കാര്യത്തില്‍
കാലതാമസം
വന്നതുമൂലം
അധിക തുക
കരാറുകാരന്
നല്‍കേണ്ടി
വന്നാല്‍
പ്രസ്തുത
തുക
കാലതാമസത്തിന്
കാരണക്കാരായ
ഉദ്യേഗസ്ഥരില്‍
നിന്നും
ഈടാക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(ജെ)കുണ്ടമണ്‍
പാലത്തിന്റെ
പണി 95%ഉം
ഇപ്പോള്‍
പൂര്‍ത്തീകരിച്ചുവെങ്കിലും
ആര്.ഇ.പാസ്സാക്കി
നല്‍കുന്നതിലുളള
തടസ്സങ്ങളും,
തര്‍ക്കങ്ങളും
നിമിത്തം
പഴയ
പാലമാണ്
ഇപ്പോഴും
ഉപയോഗിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതുമൂലം
സംഭവിക്കാനിടയുളള
കഷ്ട
നഷ്ടങ്ങള്‍ക്ക്
ഉത്തരവാദി
ആരാണ് ; വ്യക്തമാക്കുമോ;
(കെ)കുണ്ടമണ്‍
പാല നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
വിഷയങ്ങളിന്മേല്
അടിയന്തിര
ശ്രദ്ധ
നല്കി
പാലം
പൊതുജനങ്ങള്‍ക്ക്
ഗതാഗതത്തിനായി
സമര്‍പ്പിക്കുവാന്‍
അടിയന്തിര
നടപടി
സ്വീകരിക്കുമോ
? |
2814 |
ചാത്തന്നൂര്‍
നിയോജക
മണ്ഡലത്തില്‍
പള്ളിക്കമണ്ണടി
പാലത്തിന്
ഭരണാനുമതി
ലഭിച്ചതിന്റെ
വിശദാംശങ്ങള്‍
ശ്രീ.
ജി.എസ്.
ജയലാല്‍
(എ)ചാത്തന്നൂര്‍
നിയോജക
മണ്ഡലത്തില്‍
ഉള്‍പ്പെട്ട
പള്ളിക്കമണ്ണടി
പാലത്തിന്
എത്ര
രൂപയുടെ
ഭരണാനുമതിയാണ്
ലഭിച്ചത്;
ഏത്
തീയതിയിലാണെന്നും
അറിയിക്കാമോ;
(ബി)പ്രസ്തുത
പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
നാളിതുവരെ
സ്വീകരിച്ച
നടപടികള്‍
എന്തെക്കെയാണ്;
(സി)അപ്രോച്ച്
റോഡിനുള്ള
ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ട്
എത്ര
മാസമായിയെന്ന്
അറിയിക്കാമോ;
പുരോഗതി
വ്യക്തമാക്കാമോ;
(ഡി)ഭൂമി
ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട്
റവന്യൂ
വകുപ്പ്
കാല
താമസം
വരുത്തുന്ന
വിവരം
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
(ഇ)പ്രസ്തുത
പാലം
നിര്‍മ്മാണത്തിന്
ഭൂമി
ഏറ്റെടുക്കുന്ന
കാര്യത്തില്‍
വകുപ്പിനെ
കൂടി ഉള്‍പ്പെടുത്തി
പ്രത്യേക
യോഗം
വിളിക്കാന്‍
സന്നദ്ധമാകുമോ;
(എഫ്)ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍
ലഘൂകരിക്കുവാന്‍
പുതുതായി
സ്വീകരിച്ചിട്ടുള്ള
നിര്‍ദ്ദേശങ്ങളും
മാര്‍ഗ്ഗങ്ങളും
എന്തൊക്കെ
യാണെന്ന്
അറിയിക്കാമോ? |
2815 |
മുട്ടേന്പാലം,
പടഹാരം
പാലം, തട്ടാശ്ശേരി,
മങ്കൊമ്പ്
സിവില്‍സ്റേഷന്‍
പാലങ്ങളുടെ
നിര്‍മ്മാണം
ശ്രീ.
തോമസ്
ചാണ്ടി
(എ)
ഭരണാനുമതി
ലഭിച്ച
കൈനകരി
ഗ്രാമപഞ്ചായത്തിലെ
മുട്ടേന്പാലത്തിന്
12 കോടി
രൂപയുടെ
റിവൈസ്ഡ്
എസ്റിമേറ്റിന്
അംഗീകാരം
നല്‍കുന്നതിന്
എന്തെല്ലാം
നടപടി
സ്വീകരിച്ചു
; വിശദമാക്കുമോ
;
(ബി)
പടഹാരം
പാലം
നിര്‍മ്മാണത്തിന്
സോയില്‍
ടെസ്റിനുളള
ടെണ്ടര്‍
ക്ഷണിച്ച്
അനുമതി
നല്‍കിയിട്ടുണ്ടോ
;
(സി)
തട്ടാശ്ശേരി,
മങ്കൊമ്പ്
സിവില്‍സ്റേഷന്‍
പാലങ്ങളുടെ
നിര്‍മ്മാണത്തിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ
? |
2816 |
മാവേലിക്കര
മണ്ഡലത്തിലെ
വിവിധ
പ്രവൃത്തികള്‍
ശ്രീ.
ആര്.
രാജേഷ്
(എ)മാവേലിക്കര
മണ്ഡലത്തിലെ
വെട്ടിയാര്‍
പാലം
നിര്‍മ്മിക്കുന്നതിനുള്ള
ഭരണാനുമതി
ഉത്തരവ്
എന്നാണ്
ഇറങ്ങിയത്;
എത്ര
രൂപയുടെ
ഭരണാനുമതിയാണുള്ളത്;
(ബി)മാവേലിക്കര
മണ്ഡലത്തിലെ
വള്ളിക്കുന്ന്
പഞ്ചായത്തിലെ
രാമഞ്ചിറ
റോഡ്
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)മാവേലിക്കര
മണ്ഡലത്തിലെ
കുറത്തിക്കാട്
പോലീസ്
സ്റേഷന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)ആയതിന്
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അനുവദിച്ച
തുക എത്ര;
(ഇ)പ്രസ്തുത
സ്റേഷന്്
നിര്‍മ്മാണം
അടിയന്തിരമായി
ആരംഭിക്കുമോ;
ഇല്ലെങ്കില്‍
എന്താണ്
തടസ്സം; വ്യക്തമാക്കുമോ? |
2817 |
അങ്കമാലി
നിയോജകമണ്ഡലത്തില്‍
കാലടി
സമാന്തര
പാലത്തിന്റെയും,
അപ്രോച്ച്
റോഡിന്റെയും
നിര്‍മ്മാണം
ശ്രീ.
ജോസ്
തെറ്റയില്‍
(എ)അങ്കമാലി
നിയോജകമണ്ഡലത്തില്‍
42 കോടി
രൂപ
അനുവദിച്ചിട്ടുള്ള
കാലടി
സമാന്തര
പാലത്തിന്റെയും,
അപ്രോച്ച്
റോഡിന്റെയും
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
;
(ബി)നിലവിലുള്ള
പാലത്തിനോട്
ചേര്‍ന്നുള്ള
പ്രോപ്പോസല്‍
പരിഗണനയിലുണ്ടോ
;
(സി)സമാന്തരപാലത്തിന്റെയും
അപ്രോച്ച്
റോഡിന്റെയും
നിര്മ്മാണപ്രവര്ത്തനത്തിനായുള്ള
സാധ്യതാ
പഠനം
നടത്തിയിട്ടുണ്ടോ
;
(ഡി)
ആയതിന്റെ
അലൈന്മെന്റും,
സ്കെച്ചും,
പ്ളാനും
തയ്യാറാക്കിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ഇത്
പ്രസിദ്ധീകരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
;
(ഇ)ആയത്
സംബന്ധിച്ച
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
നടത്തിയ
സാധ്യതാപഠന
റിപ്പോര്‍ട്ട്
പരിഗണിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ട്
പരിഗണിക്കാതിരിക്കുന്നതിന്റെ
കാരണം
വ്യക്തമാക്കുമോ
? |
2818 |
തവന്നൂര്‍
മണ്ഡലത്തിലെ
കുണ്ടയാര്‍
പാലം
ഡോ.
കെ.ടി.
ജലീല്‍
(എ)തവന്നൂര്‍
മണ്ഡലത്തില്‍പ്പെട്ട
എടപ്പാള്‍-തവന്നൂര്‍
റോഡിന്റെ
കുണ്ടയാര്‍
പാലത്തിന്റെ
കൈവരികള്‍
തകര്‍ന്നതും,സ്ളാബ്
ഇളകിയതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ചമ്രവട്ടം
പദ്ധതി
വന്നതോടുകൂടി
ഈ
റൂട്ടില്‍
വാഹനങ്ങളുടെ
എണ്ണം
വര്‍ദ്ധിച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഈ
പാലം
അപകടത്തിലാണെന്നുള്ള
കാര്യം
ഗൌരവമായി
കണ്ട്
പാലം
പുതുക്കി
പണിയുവാന്‍
അടിയന്തിര
നടപടി
സ്വീകരിക്കുമോ? |
2819 |
കോഴിക്കോട്
കോരപ്പുഴയ്ക്ക്
കുറുകെ
പുതിയപാലം
ശ്രീ.
എ. കെ.
ശശീന്ദ്രന്
(എ)കോഴിക്കോട്
ജില്ലയിലെ
കോരപ്പുഴയ്ക്ക്
കുറുകെ
പുതിയപാലം
നിര്‍മ്മിക്കാനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണ്;
വെളിപ്പെടുത്താമോ
;
(ബി)പ്രസ്തുത
പാലം
നിര്‍മ്മിയ്ക്കാനുള്ള
ഭരണാനുമതി
നല്‍കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു;
വെളിപ്പെടുത്തുമോ
? |
2820 |
അഴീക്കല്‍,
പെരിഞ്ചേരിക്കടവ്
പാലങ്ങള്‍
ശ്രീമതി
കെ. കെ.
ലതിക
(എ)കോഴിക്കോട്
കുറ്റ്യാടി
മണ്ഡലത്തിലെ
അഴീക്കല്‍
കടവ്, പെരിഞ്ചേരിക്കടവ്
പാലങ്ങള്‍
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച
നടപടിക്രമങ്ങള്‍
ഏതുഘട്ടം
വരെയായി
എന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതികളില്‍
എത്ര
തുകവീതം
ചെലവഴിച്ചു;
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
പാലങ്ങളുടെ
നിര്‍മ്മാണ
പ്രവര്‍ത്തികള്‍
ആരംഭിക്കുന്നതിന്
സമയബന്ധിതമായി
നടപടികള്‍
പൂര്‍ത്തിയാക്കുവാന്‍
നിര്‍ദ്ദേശം
നല്‍കുമോ;
വ്യക്തമാക്കുമോ? |
2821 |
കൊടുവള്ളി
നിയോജക
മണ്ഡലത്തില്‍
ഭരണാനുമതി
ലഭിച്ച
പാലങ്ങളുടെ
പണി
ശ്രീ.
പി. റ്റി.
എ. റഹീം
(എ)മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
കൊടുവള്ളി
നിയോജക
മണ്ഡലത്തില്‍
ഭരണാനുമതി
ലഭിച്ച
ഏതെല്ലാം
പാലങ്ങളുടെ
പ്രവൃത്തിയാണ്
ആരംഭിച്ചിട്ടുള്ളത്
;
(ബി)പ്രവൃത്തി
ഇതുവരെയും
ആരംഭിക്കാത്ത
പാലങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ
;
(സി)മൊയോട്ടക്കടവ്
പാലത്തിന്റെ
പ്രവൃത്തി
ഏത്
ഘട്ടത്തിലാണ്
;
(ഡി)പ്രസ്തുത
പാലം
അപ്രോച്ച്
റോഡ്
പ്രവൃത്തി
എസ്റിമേറ്റില്‍
ഉള്‍പ്പെട്ടിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)പാലത്തിന്റെ
പ്രവൃത്തി
പൂര്‍ത്തീകരിക്കുമ്പോള്‍
അപ്രോച്ച്
റോഡ്
നിര്‍മ്മിക്കുന്നതിനുള്ള
എന്ത്
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
2822 |
കല്ല്യാശ്ശേരി
നിയോജക
മണ്ഡലത്തിലെ
കോട്ടക്കീല്‍ക്കടവ്-പട്ടുവം
പാലം
നിര്‍മ്മാണത്തിന്റെ
പുരോഗതി
ശ്രീ.റ്റി.വി.രാജേഷ്
(എ)കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
നിയോജക
മണ്ഡലത്തിലെ
ഭരണാനുമതി
ലഭിച്ച
കോട്ടക്കീല്‍ക്കടവ്-പട്ടുവം
പാലം
നിര്‍മ്മാണത്തിന്റെ
പുരോഗതി
വ്യക്തമാക്കുമോ
; ഇത്
സംബന്ധിച്ച്
വിശദമായ
എസ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണ
പ്രവൃത്തി
എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
പറയാമോ ? |
2823 |
മൊയ്തുപാലം
ശ്രീ.
കെ. കെ.നാരായണന്
(എ)നാഷണല്‍
ഹൈവേയിലെ
മൊയ്തുപാലം
നിര്‍മ്മിക്കുന്നതിനുള്ള
നടപടി
ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ
;
(ബി)ഇതിന്റെ
പ്രവൃത്തി
എന്ന്
ആരംഭിക്കുമെന്നും
ടെണ്ടര്‍
നടപടികളുടെ
വിശദാംശങ്ങളും
വെളിപ്പെടുത്തുമോ
? |
2824 |
കല്‍പ്പറ്റ
നിയോജക
മണ്ഡലത്തില്‍
നടപ്പാക്കുന്ന
പ്രവൃത്തികള്‍
ശ്രീ.
എം. വി.
ശ്രേയാംസ്കുമാര്‍
(എ)
നടപ്പു
സാമ്പത്തിക
വര്‍ഷം
പൊതുമരാമത്ത്
വകുപ്പ്
റോഡ്സ് &
ബ്രിഡ്ജസ്
-ന്റെ
കീഴില്‍
കല്‍പ്പറ്റ
നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ
വിശദാംശം
ലഭ്യമാക്കുമോ
;
(ബി)
ആയതില്‍
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിച്ചവ
ഏതെല്ലാം;
ഇനം
തിരിച്ച്
വ്യക്തമാക്കുമോ
;
(സി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലുളള
സ്ഥിതി
എന്തെന്ന്
വ്യക്തമാക്കുമോ
;
(ഡി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ
? |
2825 |
പൊതുമരാമത്ത്
സെക്ഷനുകളുടെ
പുന;ക്രമീകണം
ശ്രീ.
സണ്ണി
ജോസഫ്
,,
വി. റ്റി.
ബല്‍റാം
,,
എം. പി.
വിന്‍സെന്റ്
(എ)പുന:സംഘടിപ്പിക്കപ്പെട്ട
മണ്ഡലങ്ങളുടെ
ഘടനയ്ക്കനുസരിച്ച്
പൊതുമരാമത്ത്
സെക്ഷനുകള്‍
പുന:ക്രമീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)ഇത്
സംബന്ധിച്ച്
നാറ്റ്പാക്ക്
നല്കിയ
റിപ്പോര്‍ട്ട്
പരിഗണിച്ചിട്ടുണ്ടോ;
(സി)പുന:ക്രമീകരണം
എന്ന്
മുതല്‍
നടപ്പാക്കാനാകും
എന്നാണ്
പ്രതീക്ഷിക്കുന്നത്
എന്ന്
വിശദമാക്കുമോ? |
2826 |
തലശ്ശേരി-മാഹി
ബൈപ്പാസ്
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
(എ)തലശ്ശേരി-മാഹി
ബൈപ്പാസിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
ഏത്
ഘട്ടത്തിലാണ്
;
(ബി)പ്രസ്തുത
പ്രവര്‍ത്തി
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ
? |
2827 |
കണ്ടിയൂര്‍
ബൈപാസ്, ചത്തിയറ-പള്ളം
റോഡുകളുടെ
നിര്‍മ്മാണം
ശ്രീ.
ആര്.
രാജേഷ്
(എ)മാവേലിക്കര
മണ്ഡലത്തിലെ
കണ്ടിയൂര്‍
ബൈപാസ്
നിര്‍മ്മാണം
എന്നാരംഭിക്കുവാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ;
(ബി)ബൈപാസ്
നിര്‍മ്മാണത്തിനാവശ്യമായ
സ്ഥലം
പൂര്‍ണമായി
ഏറ്റെടുക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
(സി)നിലവില്‍
ഭരണാനുമതിയുടെ
കാലാവധി
അവസാനിച്ചിട്ടുണ്ടോ;
(ഡി)ബൈപാസ്
നിര്‍മ്മാണം
ആരംഭിക്കുന്നതിലേക്കായി
അടിയന്തിരമായി
ഇടപെടുമോ;
(ഇ)മാവേലിക്കര
മണ്ഡലത്തിലെ
ചത്തിയറ-പള്ളം
റോഡിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)ഈ
റോഡിന്
കഴിഞ്ഞ
സര്‍ക്കാര്‍
ബഡ്ജറ്റില്‍
തുക
വകയിരുത്തിയിരുന്നുവോ;
എങ്കില്‍
തുക എത്ര;
(ജി)ചത്തിയറ-പള്ളം
റോഡിന്റെ
നിര്‍മ്മാണം
നടത്തുന്നതിനാവശ്യമായ
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ? |
2828 |
മുരിങ്ങൂര്‍
ഡിവൈന്‍
നഗര്‍
റെയില്‍വേ
ഓവര്‍
ബ്രിഡ്ജ്
നിര്‍മ്മാണം
ശ്രീ.ബി.ഡി.ദേവസ്സി
മുരിങ്ങൂര്‍
ഡിവൈന്‍
നഗര്‍
റെയില്‍വേ
ഓവര്‍ബ്രിഡ്ജ്
നിര്‍മ്മാണത്തിനായി
സ്ഥലമെടുപ്പ്
പൂര്‍ത്തിയാക്കിയ
സാഹചര്യത്തില്‍
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്നറിയിക്കാമോ
? |
2829 |
കിളിമാന്നൂര്‍
സിവില്‍
സ്റേഷന്
ശ്രീ.
ബി. സത്യന്
(എ)കിളിമാന്നൂരിലെ
സിവില്‍
സ്റേഷന്
കെട്ടിടത്തിന്റെ
നിര്‍മ്മാണം
നിലവില്‍
ഏത്
ഘട്ടത്തിലാണെന്ന്
പറയാമോ ;
(ബി)പ്രസ്തുത
പ്രവൃത്തി
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്
;
(സി)പ്രസ്തുത
പ്രവൃത്തിയുടെ
കരാര്‍
നല്‍കിയിരിക്കുന്നത്
ആരുടെ
പേരിലാണ്
;
(ഡി)പ്രസ്തുത
പ്രവൃത്തിക്കായി
എത്ര
രൂപയാണ്
കരാര്‍
ചെയ്യപ്പെട്ടിട്ടുള്ളത്
;
(ഇ)ഇതുവരെ
എത്ര
രൂപയാണ്
ഇതിനായി
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ
? |
2830 |
പേരാമ്പ്ര
മിനി
സിവില്‍സ്റേഷന്‍
കെട്ടിട
നിര്‍മ്മാണ
നടപടി
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റര്‍
(എ)പേരാമ്പ്ര
മിനിസിവില്സ്റേഷന്
കെട്ടിട
നിര്‍മ്മാണത്തിന്
എത്ര
തുകയുടെ
ഭരണാനുമതിയാണ്
ലഭിച്ചിട്ടുളളത്;
(ബി)പ്രസ്തുത
കെട്ടിട
നിര്‍മ്മാണത്തിന്റെ
ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ
;
(സി)സംസ്ഥാനത്ത്
ഇതേ
സമയത്ത്
അനുവദിച്ച
മറ്റ്
മിനി
സിവില്‍
സ്റേഷനുകളുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
എല്ലാം
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)പേരാമ്പ്ര
മിനി
സിവില്‍
സ്റേഷന്
നിര്‍മ്മാണം
കാലതാമസം
ഒഴിവാക്കി
ഉടന്‍
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
2831 |
നാഷണല്‍
ഹൈവേ
കാസര്‍ഗോഡ്
ഡിവിഷന്
ഓഫീസ്
ശ്രീ.
കെ. കുഞ്ഞിരാമന്
(തൃക്കരിപ്പൂര്‍)
നാഷണല്‍
ഹൈവേയ്ക്ക്
സ്വന്തമായി
ഡിവിഷനില്ലാത്ത
കാസര്‍ഗോഡ്
ജില്ലയില്‍
ഒരു
ഡിവിഷന്
ഓഫീസ്
ആരംഭിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ
? |
2832 |
കായംകുളം
കോര്‍ട്ട്
കോംപ്ളക്സ്
ശ്രീ.
സി. കെ.
സദാശിവന്
ഭരണാനുമതി
ലഭിച്ച
കായകുളം
കോര്‍ട്ട്
കോംപ്ളക്സ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലുള്ള
അവസ്ഥ
വിശദമാക്കുമോ
? |
2833 |
കായംകുളം,
കൃഷ്ണപുരം
വില്ലേജാഫീസുകള്‍
ശ്രീ.
സി. കെ.
സദാശിവന്
(എ)കായംകുളം
അസംബ്ളി
നിയോജക
മണ്ഡലത്തിലെ
കായംകുളം,
കൃഷ്ണപുരം
വില്ലേജാഫീസുകളുടെ
കെട്ടിടങ്ങള്‍
കാലപ്പഴക്കം
കൊണ്ട്
ജീര്‍ണ്ണാവസ്ഥയിലായി
അപകട
ഭീഷണി
ഉയര്‍ത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
വില്ലേജാഫീസുകള്‍ക്ക്
പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
? |
2834 |
കണ്ണിവയല്‍
റ്റി.റ്റി.ഐ.
ശ്രീ.
കെ. കുഞ്ഞിരാമന്
(തൃക്കരിപ്പൂര്‍)
മലബാര്‍
പാക്കേജില്‍
ഉള്‍പ്പെടുത്തി
കാസര്‍ഗോഡ്
ജില്ലയിലെ
മലയോര
കുടിയേറ്റ
മേഖലയിലെ
ടീച്ചേഴ്സ്
ട്രെയിനിംഗ്
ഇന്‍സ്റിറ്റ്യൂട്ട്
ആയ
കണ്ണിവയല്‍
റ്റി.റ്റി.ഐ.ക്ക്
3 കോടി
10ലക്ഷം
രൂപ
കെട്ടിട
നിര്‍മ്മാണത്തിനായി
അനുവദിച്ച്
4 വര്‍ഷം
കഴിഞ്ഞിട്ടും
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുവാന്‍
സാധിക്കാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ
? |
2835 |
അടൂര്‍
ഗവണ്മെന്റ്
പോളിടെക്നിക്കിന്റെ
വനിതാ
ഹോസ്റല്‍
ടെന്‍ഡറിംഗ്
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)
അടൂര്‍
ഗവണ്മെന്റ്
പോളിടെക്നിക്കിന്റെ
വനിതാ
ഹോസ്റല്‍
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ഗവണ്മെന്റ്
ടെന്‍ഡര്‍
കമ്മിറ്റയുടെ
പരിഗണനയ്ക്കായി
വച്ചിട്ടുളള
ഫയലിന്മേലുളള
നടപടിയിലെ
കാലതാമസത്തിന്റെ
കാരണം
വ്യക്തമാക്കുമോ
;
(ബി)
ബന്ധപ്പെട്ട
ഫയലിന്മേലുളള
നടപടി
അടിയന്തിരമായി
പൂര്‍ത്തിയാക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കുമോ
? |
2836 |
അടൂര്‍
ഗവണ്മെന്റ്
പോളിടെക്നിക്ക്
കെട്ടിട
റീടെന്‍ഡറിംഗ്
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)
അടൂര്‍
ഗവണ്മെന്റ്
പോളിടെക്നിക്കിന്റെ
കെട്ടിട
നിര്‍മ്മാണം
സംബന്ധിച്ച്
ജോലി
റീടെന്‍ഡര്‍
ചെയ്യേണ്ടുന്നതിലേയ്ക്ക്
വേണ്ട
നടപടികളുടെ
നിലവിലുളള
കാലതാമസം
വ്യക്തമാക്കുമോ
;
(ബി)
ആയതിലുളള
കാലതാമസം
ഒഴിവാക്കി
റീടെന്ഡറിംഗിന്
നടപടി
സ്വീകരിക്കുന്നതിനുളള
നിര്‍ദ്ദേശം
നല്‍കുമോ
? |
2837 |
സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സുകള്‍
ശ്രീ.
എന്‍.
ഷംസുദ്ദീന്
(എ)റിട്ടയര്‍
ചെയ്ത
ഉദ്യോഗസ്ഥരും,
സ്ഥലം
മാറിപോയതുമായ
ഉദ്യോഗസ്ഥരും
ഇപ്പോഴും
സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സുകളില്‍
താമസിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)ഉണ്ടെങ്കില്‍
അവരുടെ
ജില്ലതിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ
;
(സി)ഇവരെ
ഒഴിപ്പിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
<<back |
|