UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1695

റവന്യൂ വരുമാനം

ശ്രീ. കെ. വി. വിജയദാസ്

() 2011-2012 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച റവന്യൂ വരുമാനം എത്രയെന്ന് വ്യക്തമാക്കുമോ; തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഇത് എത്ര ശതമാനം കൂടുതലാണെന്ന് വ്യക്തമാക്കുമോ; കുറവാണെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി) റവന്യൂ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള എന്തെങ്കിലും പ്രത്യേക പാക്കേജിന് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(സി) 2011-2012 സാമ്പത്തിക വര്‍ഷം മൂലധന നിക്ഷേപത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ?

1696

ഓവര്‍ ഡ്രാഫ്റ്റ്

ശ്രീ. എസ്.രാജേന്ദ്രന്‍

2010-2011, 2011-2012 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ എത്ര ദിവസം വീതം ഓവര്‍ ഡ്രാഫ്റ്റിലായി ; എത്ര ദിവസം വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സ് എടുക്കുകയുണ്ടായി ?

1697

സംസ്ഥാന ധനകാര്യ കമ്മീഷന്‍ സെല്‍

ശ്രീ. വി. ഡി. സതീശന്‍

,, . റ്റി. ജോര്‍ജ്

,, പി. . മാധവന്‍

,, എം. പി. വിന്‍സെന്റ്

() സംസ്ഥാന ധനകാര്യ കമ്മീഷന്‍ സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത് ; വിശദമാക്കുമോ ;

(ബി) സെല്ലില്‍ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടോ ; എന്തെല്ലാം വിവരങ്ങളാണ് വെബ്സൈറ്റ് വഴി ലഭിക്കുന്നത്;

(സി) ഏതെല്ലാം സ്ഥാപനങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത് ?

1698

ചെക്ക് പോസ്റ് നവീകരണം

ശ്രീ. കെ. വി. വിജയദാസ്

() ചെക്ക് പോസ്റ് നവീകരണം സംബന്ധിച്ച് എന്തെങ്കിലും പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ; എങ്കില്‍ എത്ര നാളുകള്‍ക്കുള്ളില്‍ പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) വാളയാര്‍ ചെക്ക് പോസ്റിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കുന്നതിനായി ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ?

1699

നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട്

ശ്രീ. കെ. വി. വിജയദാസ്

() 2012-13 ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച നിയോജക മണ്ഡലം ആസ്തി വികസനഫണ്ട് സംബന്ധിച്ച രൂപരേഖ തയ്യാറായിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; ഇല്ലെങ്കില്‍ ആയതിനുണ്ടായ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ;

(ബി) എത്രനാളുകള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ഇതിലേക്കാവശ്യമായ ഫണ്ട് എപ്രകാരം കണ്ടെത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?

1700

ബാങ്ക് നിക്ഷേപകരുടെ സുരക്ഷിതത്വം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, ബെന്നി ബെഹനാന്‍

() ബാങ്ക് നിക്ഷേപകരുടെ സുരക്ഷിതത്വം ഉറപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഇതിനായി നിയമനിര്‍മ്മാണം നടത്തുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമോ;

(സി) നിക്ഷേപങ്ങളുടെ കാര്യത്തില്‍ കബളിപ്പിക്കലുകള്‍ തടയുന്നതിനുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തുമോ?

1701

പുത്തന്‍ തലമുറ ബാങ്കുകളില്‍ സര്‍ക്കാര്‍ അക്കൌണ്ടുകളും നിക്ഷേപങ്ങളും

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. ജി. സുധാകരന്‍

,, സാജു പോള്‍

ശ്രീമതി കെ. എസ്. സലീഖ

() സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ട്രഷറി അക്കൌണ്ടുകളും നിക്ഷേപങ്ങളും പുത്തന്‍തലമുറ ബാങ്കുകളിലേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുമോ ;

(ബി) സാമൂഹ്യ പ്രതിബദ്ധതയുള്ള പൊതുമേഖലാ ബാങ്കുകളേയും ട്രഷറിയെയും ഒഴിവാക്കി സ്വകാര്യ ബാങ്കുകളെ സഹായിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ;

(സി) സര്‍ക്കാര്‍ നടത്തിയ ഏതെങ്കിലും വിദഗ്ദ്ധ പഠനത്തിന്റെ അടിസ്ഥാനത്തിലാണോ ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്ന് വ്യക്തമാക്കുമോ ;

(ഡി) ട്രഷറി സ്ഥിരനിക്ഷേപം പൂര്‍ണ്ണമായോ ഭാഗികമായോ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;

() .സി..സി., എച്ച്.ഡി.എഫ്.സി തുടങ്ങിയ പുത്തന്‍ തലമുറ ബാങ്കുകളില്‍ സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും എടുത്ത അക്കൌണ്ടുകളും നിക്ഷേപങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ; നിക്ഷേപങ്ങള്‍ സംബന്ധിച്ച് ഇതിനകം സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ ?

1702

പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധന

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, കെ. അച്ചുതന്‍

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് മൂലം എത്ര കോടി രൂപ അധിക നികുതി വരുമാനമായി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാരിന്റെ കാലത്ത് ഈ ഇനത്തില്‍ അധിക നികുതി വേണ്ടെന്ന് വച്ചിട്ടുണ്ടോ;

(സി) എത്രകോടി രൂപയുടെ നികുതി കുറവ് ഉണ്ടായിട്ടുണ്ടെന്ന് വിശദമാക്കുമോ?

1703

നികുതി അദാലത്തുകള്‍

ശ്രീ. പി. ഉബൈദുള്ള

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നികുതി പിരിവില്‍ ഉണ്ടായ പുരോഗതി വിശദീകരിക്കാമോ;

(ബി) നികുതി പിരിവ് കാര്യക്ഷമമായി നടത്തുന്നതിന് എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്;

(സി) കൂടുതല്‍ നികുതിദായകരുള്ള ഭൂനികുതി, വസ്തുനികുതി, മോട്ടോര്‍ വാഹനനികുതി പോലുള്ള നികുതികള്‍ പിരിച്ചെടുക്കുന്നതിന് പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?

1704

വിദ്യാഭ്യാസ വായ്പകളുടെ പലിശ ബാധ്യത

ശ്രീ. സി. കെ. നാണു

,, ജോസ് തെറ്റയില്‍

() 2003 മുതല്‍ 2009 വരെയുളള വിദ്യാഭ്യാസ വായ്പകളുടെ പലിശ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ ?

1705

ഇസ്ളാമിക് ബാങ്കിംഗ്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() പലിശരഹിത ബാങ്കിംഗ് സമ്പദായത്തിലൂന്നിയ ഇസ്ളാമിക് ബാങ്കിംഗ് കേരളത്തില്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി) ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

1706

രജിസ്റര്‍ ചെയ്ത ചിട്ടിക്കമ്പനികള്‍

ശ്രീ. കെ. അജിത്

() സംസ്ഥാനത്ത് രജിസ്റര്‍ ചെയ്ത എത്ര ചിട്ടിക്കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്തിന് പുറത്ത് രജിസ്റര്‍ ചെയ്ത് സംസ്ഥാനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ചിട്ടിക്കമ്പനികള്‍ എത്രയെന്ന് വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്തിന് പുറത്ത് രജിസ്റര്‍ ചെയ്തിട്ട് കേരളത്തില്‍ ബ്രാഞ്ചുകള്‍ തുടങ്ങുന്ന ചിട്ടിക്കമ്പനികള്‍ രജിസ്റര്‍ ചെയ്ത സംസ്ഥാനത്ത് സജീവ പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാറുണ്ടോ; ഇല്ലെങ്കില്‍ ഇനിയെങ്കിലും അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ഡി) കേരളത്തില്‍ പ്രവര്‍ത്തിക്കാനായി അന്യ സംസ്ഥാനങ്ങളില്‍ രജിസ്റര്‍ ചെയ്യുന്ന കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമോ?

1707

കേന്ദ്ര കുറിനിയമം

ശ്രീ. പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

,, പി. സി. വിഷ്ണുനാഥ്

() കേന്ദ്രകുറി നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമ്പോള്‍ എന്തെല്ലാം മാറ്റങ്ങളാണ് ഈ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നത്;

(ബി) ഇതിന് ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(സി) ഇതുസംബന്ധിച്ച് ആര്‍.ബി..യുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) പൊതുമേഖലയില്‍ നടത്തുന്ന കുറികളെ ഇത് എപ്രകാരം ബാധിക്കുമെന്ന് വ്യക്തമാക്കാമോ ?

1708

അംഗീകാരമില്ലാത്ത ചിട്ടിക്കമ്പനികള്‍

ശ്രീ. കെ. അജിത്

() സംസ്ഥാനത്ത് അംഗീകാരമില്ലാത്ത എത്ര ചിട്ടിക്കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇവയുടെ വിവരം ജില്ലതിരച്ച് വ്യക്തമാക്കാമോ;

(ബി) ഇവയ്ക്കെതിരെ എന്തുനടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(സി) അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നു എന്ന് ഗവണ്‍ന്മെന്റ് കണ്ടെത്തിയ ഏതെങ്കിലും കമ്പനികള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?

T1709

ചിട്ടി നിയമം

ശ്രീ. . കെ. വിജയന്‍

() സംസ്ഥാനത്ത് നിലവിലുള്ള ചിട്ടി നിയമങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി) കേരളത്തില്‍ നിയമ പ്രകാരം അംഗീകാരം ഉള്ള ചിട്ടികള്‍ ഏതൊക്കെയാണെന്ന് പേര് സഹിതം വ്യക്തമാക്കുമോ;

(സി) നിയമപ്രകാരമല്ലാതെ പ്രവര്‍ത്തിക്കുന്ന ചിട്ടികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമോ എന്ന് വിശദമാക്കുമോ ?

1710

പെട്രോള്‍ വിലവര്‍ദ്ധനവിലെ ഇളവുകള്‍

ശ്രീ. കെ. അജിത്

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് എത്ര തവണ വില വര്‍ദ്ധിപ്പിച്ചു എന്നും ഓരോ തവണയും എത്ര രൂപ വീതം വര്‍ദ്ധിപ്പിച്ചു എന്നും വ്യക്തമാക്കാമോ;

(ബി) ഈ വര്‍ദ്ധനവില്‍ ഓരോ തവണയും എത്ര രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കി എന്നും നല്‍കിയ ഇളവുകള്‍ ഇപ്പോഴും തുടരുന്നുണ്ടോ എന്നും വ്യക്തമാക്കാമോ;

(സി) ഇല്ലെങ്കില്‍ ഇളവുകള്‍ എന്തുകാരണത്താലാണ് പിന്‍ വലിച്ചതെന്ന് വ്യക്തമാക്കാമോ?

1711

സ്വാകര്യ ബാങ്കുകള്‍ വഴി ശമ്പളവും പെന്‍ഷനും

ശ്രീ. സി. കൃഷ്ണന്‍

() സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളവും പെന്‍ഷനും സ്വകാര്യ ബാങ്കുകളിലൂടെ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) പ്രസ്തുത തീരുമാനം എടുക്കാനുള്ള കാരണം വിശദമാക്കുമോ?

1712

ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരുടെ വേതനം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, സണ്ണിജോസഫ്

,, ഷാഫി പറമ്പില്‍

,, വി. റ്റി. ബല്‍റാം

() സംസ്ഥാനത്തെ വിവിധ പോസ്റാഫീസുകളില്‍ അലവന്‍സ്, ബോണസ് എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കാതെ ജോലി ചെയ്യുന്ന ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ(മഹിളാപ്രധാന്‍ ഏജന്റുകള്‍) വേതനം കാലോചിതമായി പരിഷ്ക്കരിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

(ബി) ഈ മേഖലയില്‍ പണിയെടുക്കുന്ന ഏജന്റുമാരുടെ പ്രശ്നങ്ങള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇതിനായി എന്തെല്ലാം നടപടികളാണ് എടുക്കാനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

1713

കേരള നാഷണല്‍ സേവിംഗ്സ് സര്‍വ്വീസില്‍ ഒഴിവുള്ള തസ്തികകള്‍

ശ്രീ. വി. ശിവന്‍കുട്ടി

() സംസ്ഥാന ധനകാര്യവകുപ്പിനു കീഴിലുള്ള കേരള നാഷണല്‍ സേവിംഗ്സ് സര്‍വ്വീസില്‍ അസിസ്റന്റ് ഡയറക്ട്ര്‍ ഓഫ് നാഷണല്‍ സേവിംഗ്സ്-ന്റെ എത്ര തസ്തികകളിലാണ് ഇപ്പോള്‍ ഒഴിവുള്ളത്;

(ബി) പ്രസ്തുത തസ്തികകളില്‍ ഗ്രാമവികസന വകുപ്പിലെ എക്സ്റന്‍ഷന്‍ ഓഫീസര്‍മാരില്‍ നിന്നും സെക്രട്ടേറിയറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസിലെ ഉദ്യോഗസ്ഥരില്‍ നിന്നും കൂടാതെ നേരിട്ടുള്ള നിയമനം മുഖേനയും എത്ര ഉദ്യോഗാര്‍ത്ഥികളെയാണ് നിയമിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത തസ്തികളില്‍ ഇപ്പോള്‍ ഒഴിവുകള്‍ നിലവിലുള്ളത് ഏതൊക്കെ ജില്ലകളിലാണെന്ന് വ്യക്തമാക്കുമോ?

1714

പോസ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പേരിലുള്ള പോസ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യുന്നതിനുള്ള സൌകര്യം നിലവിലുണ്ടോ;

(ബി) ഇപ്രകാരം ഒരു സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് നിഷേധിക്കുന്ന ഓഫീസ് തലവന്മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ?

1715

അഞ്ച് വര്‍ഷത്തേക്ക് ഒരു മണ്ഡലത്തിന് 25 കോടി

ശ്രീ. പി. റ്റി. . റഹീം

() അഞ്ച് വര്‍ഷത്തേക്ക് ഒരു മണ്ഡലത്തില്‍ 25 കോടി എന്ന തോതില്‍ ആസ്ഥി വികസന ഫണ്ട് അനുവദിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ, എന്ന് വ്യക്തമാക്കുമോ;

(ബി) ഇത് നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;

(സി) എം.എല്‍.എ മാര്‍ ആര്‍ക്കാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത് എന്ന് വ്യക്തമാക്കാമോ;

(ഡി) വിവിധ വകുപ്പുകളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസറെ നിശ്ചയിച്ചിട്ടുണ്ടോ;

() ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറക്കിയിട്ടുള്ള ഉത്തരവുകള്‍ ലഭ്യമാക്കാമോ;

(എഫ്) 5 വര്‍ഷത്തെ പദ്ധതികള്‍ ഒന്നായി നിര്‍ദ്ദേശിക്കാന്‍ എം.എല്‍.എ മാര്‍ക്ക് അനുമതി നല്‍കുമോ എന്ന് വ്യക്തമാക്കാമോ?

1716

മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ ഓപ്പറേഷന്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

2009-10, 2010-11, 2011-12, എന്നീ വര്‍ഷങ്ങളില്‍ മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ ചെലവ് (സപ്ളൈകോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവയ്ക്കുള്ള സബ്സിഡി, റേഷന്‍ സബ്സിഡി, നെല്ല് സംഭരണം എന്നീ ഇനങ്ങളിന്മേലുള്ള വിപണി ഇടപെടല്‍ എന്നിവയ്ക്ക് ) വര്‍ഷവും ഇനവും തിരിച്ച് നല്‍കുമോ?

1717

കേരള സ്വയംസംരംഭക വികസന മിഷന്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, വി. ചെന്താമരാക്ഷന്‍

() കേരള സ്വയംസംരംഭക വികസന മിഷന്‍ സംസ്ഥാനത്ത് ഒരു ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും അഞ്ചുലക്ഷം പരോക്ഷ തൊഴിലും ഉറപ്പാക്കുമെന്ന് വിഭാവനം ചെയ്തിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്തിയ തുകയില്‍ ഇതിനകം ചെലവാക്കിയത് എത്രയാണെന്ന് വ്യക്തമാക്കുമോ;

(സി) പദ്ധതികളുടെ ഗുണഭോക്താക്കളെ ഏത് മാനദണ്ഡത്തിലാണ് തെരഞ്ഞെടുത്തത്; ഇതിനകം തെരഞ്ഞെടുക്കപ്പെട്ടവരുടെ ജില്ല തിരിച്ചുളള എണ്ണം വ്യക്തമാക്കാമോ;

(ഡി) ഇതിനകം എത്രപേര്‍ക്ക് പരിശീലനം നല്‍കുകയുണ്ടായി; പരിശീലനം ലഭിച്ച എത്രപേര്‍ക്ക് കെ.എഫ്.സി. പലിശരഹിത വായ്പ ലഭ്യമാക്കുകയുണ്ടായി; എത്ര സംരംഭങ്ങള്‍ നിലവില്‍ വരുകയുണ്ടായി; ഇവരുടെ പലിശ ഇനത്തില്‍ സര്‍ക്കാര്‍ എന്തു തുക കെ.എഫ്.സി.ക്ക് നല്‍കുകയുണ്ടായി എന്നതിന്റെ വിശദാംശം നല്‍കാമോ ?

1718

സ്വയംസംരംഭക മിഷന്‍

ശ്രീ. തോമസ് ചാണ്ടി

() കേരള സംസ്ഥാന സ്വയംസംരംഭക മിഷന്റെ കീഴില്‍ രജിസ്റര്‍ ചെയ്തതും പരിശീലനം ലഭ്യമായതും ആയ കുട്ടനാട്ടിലെ പഞ്ചായത്തുകളില്‍ നിന്നുള്ള യുവാക്കളുടെ ലിസ്റ് ലഭ്യമാക്കുമോ;

(ബി) പ്രസ്തുത മിഷന്റെ കീഴില്‍ കുട്ടനാട്ടില്‍ ഏതെല്ലാം ചെറുകിട-മൈക്രൊ വ്യവസായ സംരംഭങ്ങളാണ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത വ്യവസായ സംരംഭങ്ങള്‍ക്ക് എത്ര തുക വായ്പ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1719

ജി.എസ്.ടി. നടപ്പിലാക്കുമ്പോള്‍ കേരളത്തിന്റെ നികുതി വരുമാനത്തില്‍ വര്‍ദ്ധന

ശ്രീ. രാജു എബ്രഹാം

() ജി.എസ്.ടി. നടപ്പിലാക്കുമ്പോള്‍ കേരളത്തിന്റെ നികുതി വരുമാനത്തില്‍ വര്‍ദ്ധന പ്രതീക്ഷിക്കുന്നുണ്ടോ; ആദ്യവര്‍ഷം എത്രശതമാനം അധികവര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) വാറ്റ് നികുതി ഉയര്‍ത്തിയത് മൂലം തന്നാണ്ടില്‍ എന്തുതുക അധിക വരുമാനം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത് എന്ന് വിശദമാക്കുമോ?

1720

ടോക്കണ്‍ പ്രൊവിഷനുള്ള പൊതുമരാമത്ത് പ്രവൃത്തികള്‍

ശ്രീ. ബി. സത്യന്‍

() 2012 ബഡ്ജറ്റില്‍ ഉള്‍പ്പെടുന്ന നൂറ് രൂപാവീതം ടോക്കണ്‍ അഡ്വാന്‍സ് നിര്‍ദ്ദേശിച്ച പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് എത്ര നാള്‍ക്കകം ഭരണാനുമതി ലഭിച്ചില്ലെങ്കിലാണ് പ്രവൃത്തി ലാപ്സാകുന്നത്;

(ബി) ഈ പ്രവൃത്തികളുടെ ടോക്കണ്‍ അഡ്വാന്‍സ് ആയിരം രൂപയാക്കി മാറ്റിക്കിട്ടാന്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത്;

(സി) പ്രവൃത്തി കാരി ഓവര്‍ ചെയ്തുപോകുവാന്‍ കുറഞ്ഞത് എത്ര രൂപയുടെ ടോക്കണ്‍ അഡ്വാന്‍സ് ആണ് ഉണ്ടായിരിക്കേണ്ടത്?

1721

അന്യ സംസ്ഥാന ലോട്ടറി തടയാന്‍ നടപടി

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ.മുരളീധരന്‍

,, ലൂഡി ലൂയിസ്

() ഈ സര്‍ക്കാരിന്റെ കാലത്ത് അന്യ സംസ്ഥാന ലോട്ടറികള്‍ നിരോധിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ വിശദമാക്കുമോ ;

(ബി) ഏതെല്ലാം ലോട്ടറികളാണ് നിരോധിച്ചതെന്ന് വിശദമാക്കുമോ ;

(സി) അന്യസംസ്ഥാന ലോട്ടറികള്‍ വില്‍ക്കുന്നത് കര്‍ശനമായി തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

1722

അന്യസംസ്ഥാന ലോട്ടറികള്‍

ശ്രീ. എം. ഉമ്മര്‍

() അന്യസംസ്ഥാന ലോട്ടറികള്‍ക്ക് ഇപ്പോള്‍ സംസ്ഥാനത്ത് അനുമതി നല്‍കുന്നുണ്ടോ;

(ബി) അന്യസംസ്ഥാന ലോട്ടറി നിരോധനം മൂലം ലോട്ടറി വില്‍പ്പനക്കാരില്‍ തൊഴില്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ?

1723

ലോട്ടറി നടത്തിപ്പിലെ പുരോഗതി

ശ്രീ. ബെന്നി ബെഹനാന്‍

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ലോട്ടറി നടത്തിപ്പില്‍ എന്തെല്ലാം പുരോഗതി കൈവരിച്ചിട്ടണ്ട്;

(ബി) ഇക്കാലയളവില്‍ ലോട്ടറി വില്പന വരുമാനം എത്ര വര്‍ദ്ധിച്ചിട്ടുണ്ട്;

(സി) ലോട്ടറി നറുക്കെടുപ്പുകള്‍ക്ക് എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുകയുണ്ടായി; വിശദാംശങ്ങള്‍ നല്‍കുമോ;

() ഏതെല്ലാം ലോട്ടറികളാണ് പുതുതായി തുടങ്ങിയത്; ഇവയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് വ്യക്തമാക്കുമോ?

1724

കാരുണ്യ ബെനവലെന്റ് ഫണ്ടില്‍ നിന്നും കുട്ടനാട് താലൂക്കില്‍ നല്‍കിയ ചികിത്സാ ധനസഹായം

ശ്രീ. തോമസ് ചാണ്ടി

() കാരുണ്യ ബെനവലെന്റ് ഫണ്ടില്‍ നിന്നും കുട്ടനാട് താലൂക്കിലെ എത്ര അപേക്ഷകര്‍ക്ക് എത്ര തുകവീതം ചികിത്സാ ധനസഹായമായി അനുവദിച്ചിട്ടുണ്ട്;

(ബി) ജില്ലാതല കമ്മിറ്റിക്ക് മുന്‍പാകെ കുട്ടനാട്ടില്‍ നിന്നുള്ള എത്ര അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കി തീര്‍പ്പുകല്‍പിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

1725

ഭാഗ്യക്കുറിയുടെ പാക്കിംഗ് വിതരണ സംവിധാനങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() കേരള ഭാഗ്യക്കുറി വകുപ്പില്‍ പ്രസ്സുകളില്‍ അച്ചടിക്കുന്ന ടിക്കറ്റുകള്‍ പാക്ക് ചെയ്യുവാനും ജില്ലാ ആഫീസുകളില്‍ വിതരണം ചെയ്യുവാനും നിലവിലുള്ള സംവിധാനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി) വകുപ്പില്‍ ഈ ജോലികള്‍ നിര്‍വ്വഹിക്കുന്ന അറ്റന്റര്‍-കം-പാക്കര്‍ തസ്തികയിലെ ജീവനക്കാരുടെ എണ്ണം എത്രയാണ് ;

(സി) ടിക്കറ്റുകള്‍ പാക്ക് ചെയ്ത് വിതരണം ചെയ്യുന്നതിന് നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കി മറ്റാരെയെങ്കിലും ചുമതല ഏല്‍പ്പിക്കുവാന്‍ ആലോചിക്കുന്നുണ്ടോ;

(ഡി) വകുപ്പ് ആരംഭിച്ച കാലം മുതല്‍ കാര്യക്ഷമമായും കുറ്റമറ്റരീതിയിലും വകുപ്പിലെ തന്നെ ജീവനക്കാര്‍ നേരിട്ട് ചെയ്തുവരുന്ന ഈ ജോലി പുറമെയുള്ളവരെ ഏല്‍പ്പിക്കുവാനുള്ള നടപടികള്‍ ഒഴിവാക്കുമോ;

() ഇപ്രകാരമുള്ള ജോലികള്‍ പുറമെ ഏല്‍പ്പിക്കുന്നതുവഴി ജീവനക്കാരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന നടപടികള്‍ ഒഴിവാക്കുമോ ?

1726

കാരുണ്യാ ചികിത്സാ ധനസഹായ പദ്ധതി

ശ്രീ. ജി. എസ.് ജയലാല്‍

() കാരുണ്യാ ചികിത്സാ ധനസഹായ പദ്ധതിപ്രകാരം ആനുകൂല്യം നല്‍കുന്ന ആശുപത്രികളില്‍ നിലവില്‍ ഏതൊക്കെ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെട്ടിട്ടുണ്ട് ;

(ബി) കൂടുതല്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തുവാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുവോ ; വിശദാംശം അറിയിക്കുമോ ;

(സി) പ്രസ്തുത പദ്ധതി പ്രകാരം ബഹു. ധനകാര്യ വകുപ്പു മന്ത്രി നേരിട്ട് ധനസഹായം അനുവദിക്കുന്നുണ്ടോ ; എങ്കില്‍ ആയതിലേയ്ക്ക് സമര്‍പ്പിക്കേണ്ടുന്ന രേഖകള്‍ എന്തൊക്കെയാണ് ; എത്ര രൂപ വരെയാണ് അനുവദിക്കുന്നത് ; വിശദാംശം അറിയിക്കുമോ ?

1727

കോഴിയിറച്ചിയുടെ അനധികൃത വരവ്

ശ്രീമതി ഗീതാ ഗോപി

() അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കോഴിയും കോഴിയിറച്ചിയും നിയമവിരുദ്ധമായി കൊണ്ടുവരുന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇത് തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

1728

അന്യസംസ്ഥാനത്തുനിന്നും വരുന്ന കോഴിയിറച്ചിക്ക് താങ്ങുവില

ശ്രീ. മോന്‍സ് ജോസഫ്

() അന്യസംസ്ഥാനത്തു നിന്നും വരുന്ന കോഴികള്‍ക്ക് കിലോഗ്രാമിന് 70 രൂപ എന്ന സ്ഥിരമായ നിരക്ക് വാണിജ്യ നികുതി കമ്മീഷണര്‍ ഉത്തരവ് നല്‍കിയിട്ടുണ്ടോ; ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) കേരളത്തിനകത്ത് ഉല്പാദിപ്പിക്കുന്ന കോഴികള്‍ക്കും 70 രൂപ എന്ന രീതിയില്‍ വില നിശ്ചയിക്കുന്നത് വിലവര്‍ദ്ധനവിന് ഇടവരും എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) കേരളത്തിന് പുറത്തുനിന്നും വരുന്ന കോഴികള്‍ക്കു മാത്രം താങ്ങുവിലയും നികുതിയും നിശ്ചയിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) കേരളത്തിലെ കോഴി കര്‍ഷകര്‍ക്ക് 13.5% എന്ന നികുതി നിര്‍ദ്ദേശം പുനപരിശോധിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ ?

1729

നേമം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ എത്രതുക അനുവദിച്ചിട്ടുണ്ട്;

(ബി) എങ്കില്‍ അതിന്റെ ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍ അനുവദിച്ചിട്ടുള്ള തീയതി എന്നിവ ലഭ്യമാക്കുമോ?

1730

നേമം നിയോജകമണ്ഡലത്തിലെ മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍

ശ്രീ. വി.ശിവന്‍കുട്ടി

() നേമം നിയോജകമണ്ഡലത്തിലെ മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിലേക്കായി എത്ര തുക ധനകാര്യ വകുപ്പ് അനുവദിച്ചിട്ടുണ്ട്;

(ബി) എങ്കില്‍ ആയതിന്റെ ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍, അനുവദിച്ചിട്ടുള്ള തീയതി എന്നിവ ലഭ്യമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.