UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7188

റവന്യൂ കാര്യാലയങ്ങളില്‍ നിന്നും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഏകീകൃത സംവിധാനം

ശ്രീ. പി. ഉബൈദുള്ള

()റവന്യൂ വകുപ്പ് ഓഫീസുകളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി എത്രയാണ്;

(ബി)വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തുവാന്‍ നടപടിസ്വീകരിക്കുമോ;

(സി)സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടുന്നതിനും ഓണ്‍ലൈന്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നടപടി കൈക്കൊള്ളുമോ?

7189

വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്ക് പരിശീലനം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

,, ഹൈബി ഈഡന്‍

()വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസില്‍ എത്തുന്നവരോടുള്ള ജീവനക്കാരുടെ പെരുമാറ്റം സൌഹൃദപരമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കാമോ ;

(ബി)ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(സി)ഏതെല്ലാം വിഷയങ്ങളിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

7190

ആധാരങ്ങള്‍ വേഗത്തില്‍ പോക്കുവരവ് ചെയ്യാന്‍ സംവിധാനം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, കെ. അച്ചുതന്‍

,, ബെന്നി ബെഹനാന്‍

,, ഹൈബി ഈഡന്‍

()ഭൂരേഖ സഹിതം രജിസ്റര്‍ ചെയ്യുന്ന ആധാരങ്ങള്‍ വേഗത്തില്‍ പോക്കുവരവ് ചെയ്യാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;

(ബി)പ്രസ്തുത സൌകര്യം വില്ലേജ് ഓഫീസര്‍ മുഖേന നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

7191

കേരള ഭൂബാങ്ക് പ്രോജക്ട്

ശ്രീ. പി.കെ. ബഷീര്‍

,, എന്‍.. നെല്ലിക്കുന്ന്

,, എന്‍. ഷംസുദ്ദീന്‍

,, പി. ഉബൈദുള്ള

()കേരള ഭൂബാങ്ക് പ്രോജക്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)ഭൂമികയ്യേറ്റം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ ഭൂമിയുടെ വിസ്തീര്‍ണ്ണം, അതിര്, അടയാളം സഹിതമുള്ള പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; വില്ലേജ്തല വിവരം ലഭ്യമാണോ?

7192

റവന്യൂ വകുപ്പ് വക സ്ഥലങ്ങള്‍ വാണിജ്യ മേഖലകളാക്കുന്നതിനായി ഇന്‍കെല്ലിന്റെ പദ്ധതി

ശ്രീ. .കെ. ബാലന്‍

,, പി.റ്റി.എ റഹീം

,, ജെയിംസ് മാത്യൂ

,, വി. ശിവന്‍കുട്ടി

()സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലും പട്ടണങ്ങളിലും റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍ വാണിജ്യ മേഖലകളാക്കുന്നതിനായി ഇന്‍കെല്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; അവ എവിടെയൊക്കെയാണ്;

(ബി)ഇതില്‍ എന്ത് തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)നിലവിലുള്ള പാട്ടവ്യവസ്ഥ (ഭൂപതിവ്) അനുസരിച്ച് ഇത്തരം ഒരു കൈമാറ്റം സാധ്യമാണോ;

(ഡി)പ്രസ്തുത ആവശ്യത്തിനനുസൃതമായി ചട്ടങ്ങളില്‍ മാറ്റം വരുത്താനുദ്ദേശമുണ്ടോ?

7193

ഭൂമിയുടെ ഉടമസ്ഥാവകാശ ഡാറ്റാ ബാങ്ക്

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്തെ ഭൂമി സംബന്ധിച്ച ഉടമസ്ഥാവകാശ രേഖകള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ ഇതിന്റെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ ;

(ബി)ഭൂവുടമസ്ഥരുടെ ഫോട്ടോയടക്കമുള്ള വിവരങ്ങള്‍ ലഭ്യമാകുന്ന തരത്തില്‍ ഡാറ്റാ ബാങ്ക് തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി)ഓരോ പൌരനും സംസ്ഥാനത്ത് ഏതൊക്കെ വില്ലേജുകളില്‍ എത്ര സെന്റ് ഭൂമി ഉണ്ടെന്ന വിവരം വില്ലേജ് ഓഫീസുകളില്‍ ലഭ്യമാക്കുന്നതിനും ഉടമസ്ഥര്‍ക്ക് ഭൂമിയുടെ കരം ഏത് വില്ലേജ് ഓഫീസിലും ഒടുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ?

7194

പട്ടയഭൂമി കൈമാറാന്‍ വ്യവസ്ഥകള്‍

ശ്രീ. . സി. ബാലകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, പാലോട് രവി

,, ബെന്നി ബെഹനാന്‍

()പട്ടയഭൂമി കൈമാറാന്‍ നിലവില്‍ വ്യവസ്ഥയുണ്ടോ; വിശദമാക്കുമോ;

(ബി)ഈ വ്യവസ്ഥ ഭേദഗതി ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(സി)ഇതിനായി നിയമനിര്‍മ്മാണം നടത്തുന്ന കാര്യം ആലോചിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

7195

ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, പി. . മാധവന്‍

()‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതി പ്രകാരം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)അപേക്ഷകര്‍ അര്‍ഹരാണോയെന്ന് കണ്ടെത്തുന്നതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(സി)അര്‍ഹരായ അപേക്ഷകര്‍ക്ക് ഭൂമി നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ ?

7196

പരിധിയില്‍ കൂടുതല്‍ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍

ശ്രീ. .. അസീസ്

'' കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്ത് ഭൂപരിഷ്ക്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന ഭൂമിയില്‍ കൂടുതല്‍ കൈവശം വച്ചിരിക്കുന്ന ആളുകളെ കണ്ടെത്തുന്നതിനുള്ള സംവിധാനം എന്തൊക്കെ യാണെന്ന് വ്യക്തമാക്കുമോ;

(ബി)പരിധിയില്‍ കൂടുതല്‍ ഭൂമി കൈവശം വച്ചവരെ കണ്ടെത്തി യിട്ടുണ്ടോ; എങ്കില്‍ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(സി)ഇവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ഡി)സംസ്ഥാനത്ത് വ്യാപകമായി ഭൂമി വാങ്ങി കൂട്ടുന്നവരെ തിരിച്ചറിയുന്നതിന് ഒരുക്കിയിട്ടുള്ള സംവിധാനം വ്യക്ത മാക്കുമോ?

7197

വില്ലേജ് ഓഫീസുകള്‍ ആധുനികവല്‍ക്കരിക്കാന്‍ നടപടി

ശ്രീ. കെ. അച്ചുതന്‍

,, സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്

,, എം.. വാഹീദ്

()സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ ആധുനികവല്‍ക്കരിക്കുന്നതിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ; വിശദമാക്കുമോ ;

(ബി)ആധുനികവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം സൌകര്യങ്ങളാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;

(സി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ ?

7198

നെല്‍പ്പാടങ്ങള്‍ നികത്തുന്നത് തടയാന്‍ സംവിധാനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, പാലോട് രവി

,, അന്‍വര്‍ സാദത്ത്

()സംസ്ഥാനത്തെ നെല്‍പ്പാടങ്ങള്‍ നികത്തുന്നത് തടയാന്‍ എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതിനായി ഭരണപരമായി എന്തെല്ലാം സംവിധാനമാണ് ഒരുക്കിയിട്ടുളളത്;

(സി)നെല്‍പ്പാടം നികത്തുന്നത് തടയാന്‍ സ്പെഷ്യല്‍ സ്ക്വാഡുകളെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമോ?

7199

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം

ശ്രീ. എം. ചന്ദ്രന്‍

()നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് വയല്‍ നികത്തിയതിന് എത്ര പേരുടെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)നിയമം ലംഘിച്ച് വയല്‍ നികത്തിയ ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര പേരുടെ ഭൂമിയാണ് ഇത്തരത്തില്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുള്ളത്;

(സി)പാലക്കാട് ജില്ലയില്‍ നികത്തിയ എത്ര ഏക്കര്‍ ഭൂമിയാണ് പൂര്‍വ്വസ്ഥിതിയിലാക്കിയിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(ഡി)ബാക്കിയുള്ള ഭൂമി കൂടി പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?

7200

റിവര്‍ മാനേജ്മെന്റ് ഫണ്ട്

ശ്രീ. എം. ചന്ദ്രന്‍

()റിവര്‍മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് എവിടെയെങ്കിലും നദികളും പുഴകളും സംരക്ഷിക്കുന്നതിനുളള പ്രവര്‍ത്തനം നടത്തിയിട്ടുണ്ടോ;

(ബി) റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് ഏതെല്ലാം പ്രവൃത്തികളാണ് ചെയ്തിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(സി)ഭാരതപ്പുഴ സംരക്ഷണത്തിനായി ഇതിനകം എത്ര തുക റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍നിന്നും ചെലവഴിച്ചിട്ടുണ്ട്;

(ഡി)ഇനി എത്ര തുക ചെലവഴിക്കുവാന്‍ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുമോ;

()ബാക്കിയുളള പണം ചെലവഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ ?

7201

തൃശ്ശൂര്‍ ജില്ലയ്ക്ക് റിവര്‍ മാനേജ്മെന്റ് ഫണ്ട്

ശ്രീമതി ഗീതാ ഗോപി

()2011-12 വര്‍ഷത്തില്‍ തൃശ്ശൂര്‍ ജില്ലയ്ക്ക് റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നും പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

7202

ദുരന്തനിവാരണ നയം

ശ്രീ. സി. ദിവാകരന്‍

()സംസ്ഥാനത്ത് ഒരു ദുരന്തനിവാരണ നയം നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ദുരന്തനിവാരണ നയത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)ദുരന്തനിവാരണത്തിനായി ജില്ലാതല അതോറിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ; ആരെല്ലാമാണ് അതിലെ അംഗങ്ങളെന്ന് അറിയിക്കുമോ;

(ഡി)ഇതിന്റെ പ്രവര്‍ത്തനത്തിനായി കേന്ദ്ര സഹായം ലഭിക്കുന്നുണ്ടോയെന്ന് വെളിപ്പെടുത്തുമോ?

7203

ജില്ലാതല ദുരന്ത നിവാരണ സെല്ലുകളുടെപ്രവര്‍ത്തനം

ശ്രീ. എം.. ബേബി

'' കെ.കെ. ജയചന്ദ്രന്‍

'' കെ.വി.അബ്ദുള്‍ ഖാദര്‍

ശ്രീമതി കെ.കെ. ലതിക

()കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനക്ഷമത സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(സി)ജില്ലാതല ദുരന്ത നിവാരണ സെല്ലുകളുടെ സ്ഥിതിയെന്തെന്ന് പരിശോധിച്ചിട്ടുണ്ടോ; സെല്ലിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങള്‍ ലഭിക്കാത്തതുമൂലം തിരുവനന്തപുരം സെല്ലിന്റെ പ്രവര്‍ത്തനം അവതാളത്തിലാണെന്ന കാര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;

(ഡി)ജില്ലാതല ദുരന്ത നിവാരണ സെല്ലുകളുടെ പ്രവര്‍ത്തനം കാര്യ ക്ഷമമാക്കുന്നതിന് ഇതിനകം സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;

()മുന്‍വര്‍ഷം കാലവര്‍ഷക്കെടുതി മൂലം ഉണ്ടായ നാശ നഷ്ടങ്ങള്‍ എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ച തുക എത്ര; പ്രസ്തുത തുക എപ്രകാരം വിനിയോഗിക്കുകയുണ്ടായി; നാശനഷ്ടം സംഭവിക്കുന്നവര്‍ ക്കെല്ലാം സഹായം ലഭ്യമാക്കുമോ?

7204

പ്രകൃതി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, ആര്‍. സെല്‍വരാജ്

,, . പി. അബ്ദുള്ളക്കുട്ടി

,, എം. പി. വിന്‍സെന്റ്

()പ്രകൃതി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് കാലാവധി നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)നിശ്ചിത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കാലാവധി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(സി)പ്രസ്തുത കാലാവധി എത്ര വര്‍ഷത്തേക്കാണ് ഉയര്‍ത്തുവാന്‍ തീരുമാനിച്ചിട്ടുള്ളത്; വിശദമാക്കുമോ?

7205

കാലവര്‍ഷക്കെടുതി അനുഭവിക്കുന്നവര്‍ക്കുള്ള സഹായങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കാലവര്‍ഷക്കെടുതി മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് എന്തെല്ലാം സഹായമാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)കടലാക്രമണത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് എന്തെല്ലാം സഹായമാണ് നല്കുന്നതെന്ന് വിശദമാക്കാമോ;

(സി)ഇത്തരം സന്ദര്‍ഭങ്ങളില്‍ നല്കുന്ന അടിയന്തിര സഹായങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ ?

7206

ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണം

ശ്രീ. ജെയിംസ് മാത്യു

()മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താലൂക്ക് ഓഫീസര്‍മാര്‍ മുഖേന ധനസമാഹരണം നടത്തുന്നുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം താലൂക്കുകളില്‍ നിന്ന് എന്ത് തുക വീതം സമാഹരണം നടത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ഇങ്ങിനെ ധനസമാഹരണം നടത്തുന്നതില്‍ മികച്ച സേവനം നടത്തുന്നവര്‍ക്കും മാതൃകാപരമായി ഇടപെടുന്നവര്‍ക്കും എന്തെങ്കിലും പ്രോത്സാഹനം നല്‍കുന്നുണ്ടോ; വിശദമാക്കുമോ;

(ഡി)ഇല്ലെങ്കില്‍ പ്രോത്സാഹനമായി എന്തെങ്കിലും നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഉദ്ദേശമുണ്ടോ?

7207

വെളളപ്പൊക്ക ദുരിതാശ്വാസ പദ്ധതി പ്രകാരം റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിക്കുന്നതിനുളള മാനദണ്ഡം

ശ്രീ. ജോസ് തെറ്റയില്‍

()വെളളപ്പൊക്കദുരിതാശ്വാസ പദ്ധതി പ്രകാരം റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിക്കുന്നതില്‍ നിലവിലുളള മാനദണ്ഡം എന്തെന്ന് വ്യക്തമാക്കുമോ ;

(ബി)നിയമസഭ, പാര്‍ലമെന്റ് അംഗങ്ങള്‍ അല്ലാതെയും നിലവിലെ മാനദണ്ഡപ്രകാരം പഞ്ചായത്ത് കമ്മിറ്റിയില്‍ പാസാക്കിയ പ്രമേയമില്ലാതെയും പഞ്ചായത്ത് പ്രസിഡന്റോ, മെമ്പര്‍മാരോ മറ്റു വ്യക്തികളോ നല്‍കുന്ന അപേക്ഷയില്‍ തുക അനുവദിക്കുവാന്‍ സാധിക്കുമോയെന്നു വ്യക്തമാക്കുമോ ?

7208

ജില്ല മാറിയുള്ള ദുരിതാശ്വാസ സഹായം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ദുരിതാശ്വാസ നിധിയില്‍ നിന്നും സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ച് ഉത്തരവ് ലഭിച്ചപ്പോള്‍ കണ്ണൂര്‍ ജില്ലയിലേക്ക് നല്‍കേണ്ട ഉത്തരവ് കാസര്‍ഗോഡ് കലക്ടര്‍ക്ക് നല്‍കിയതുമൂലം നാളിതുവരെ എത്രപേര്‍ക്കാണ് സഹായം ലഭ്യമാക്കാന്‍ കഴിയാതെ വന്നതെന്നും ഇവര്‍ക്ക് സഹായം ലഭിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും, എങ്കില്‍ പ്രസ്തുത സാമ്പത്തിക സഹായം എന്നത്തേയ്ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

7209

പ്രകൃതിക്ഷോഭങ്ങളുടെ അനുബന്ധ സംഭവങ്ങളിലൂടെ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം

ശ്രീ. പി. തിലോത്തമന്‍

()വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് പോലുള്ള അപകടങ്ങളിലൂടെ വീട് തീപിടിച്ച് സര്‍വ്വവും നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ നഷ്ട പരിഹാരത്തിനും സാമ്പത്തിക സഹായത്തിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കിയാല്‍ പ്രകൃതി ദുരന്ത മല്ലാത്തതിനാല്‍ സാമ്പത്തിക സഹായം നല്‍കാനാകില്ല എന്ന കാരണം പറഞ്ഞ് അപേക്ഷ നിരസിക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇപ്രകാരമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കില്ല എന്ന് ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)കാറ്റ്, മഴ, ഇടിമിന്നല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ മൂലമല്ലാതെ പ്രകൃതിക്ഷോഭങ്ങളുടെ അനുബന്ധ സംഭവങ്ങളിലൂടെ ആളപായവും വീടുകള്‍ക്കും പണിശാലകള്‍ക്കും നാശനഷ്ടവും ഉണ്ടാകുമെന്ന കാര്യം ബോധ്യപ്പെട്ട ഇത്തരം സംഭവങ്ങളില്‍ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

7210

കോട്ടയം ജില്ലയിലെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതികള്

ശ്രീ. കെ. അജിത്

()കോട്ടയം ജില്ലയില്‍ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരം പൂര്‍ത്തികരിച്ച പ്രവൃത്തികള്‍ക്ക് തുക നല്‍കുന്നതിന് കാലതാമസം ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ കാലതാമസത്തിനുളള കാരണം എന്തെന്ന് വ്യക്തമാക്കുമോ ;

(ബി)ഏതു മാസം വരെ പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ക്ക് പ്രതിഫലം നല്‍കിയിട്ടുണ്ട്;

(സി)പണം നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാനുളള നടപടികള്‍ സ്വീകരിക്കുമോ ?

7211

അറയ്ക്കല്‍ വില്ലേജിലെ പാറ ഖനനം

ശ്രീ. കെ. രാജു

()കൊല്ലം ജില്ലയിലെ അറയ്ക്കല്‍ വില്ലേജില്‍ ഉള്‍പ്പെട്ട മലമേല്‍ പ്രദേശത്ത് നടത്തിയ പാറ ഖനനത്തില്‍ എന്ത് തുക നഷ്ടം സംഭവിച്ചു എന്നാണ് റവന്യൂ വകുപ്പ് കണക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത തുക ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)'ലീസ്' വ്യവസ്ഥ പ്രകാരമുള്ള സ്ഥലത്തിന് പുറത്തു നിന്നും പാറ ഖനനം നടത്തിയിട്ടുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത സ്ഥലത്തിന്റെ വിസ്തൃതി സംബന്ധിച്ച് സര്‍വ്വേ വകുപ്പും റവന്യൂ വകുപ്പും നടത്തിയ അന്വേഷണത്തില്‍ ലീസിന് നല്‍കിയ സ്ഥലത്തിന് പുറത്തു നിന്നും ഖനനം നടന്ന പ്രദേശങ്ങളുടെ വിസ്തൃതി എത്രയാണെന്ന് വ്യക്തമാക്കുമോ; ഇവ തമ്മില്‍ വൈരുദ്ധ്യമുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഈ വിഷയത്തില്‍ റവന്യൂ അധികൃതര്‍ ക്വാറി ഉടമകളെ സഹായിക്കുന്നതായി കരുതുന്നുണ്ടോ; എങ്കില്‍ ഇതിനെതിരെ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

7212

മുന്നിലവ് പഞ്ചായത്തില്‍ അനധികൃത പാറഖനനം

ശ്രീ. കുഞ്ഞമ്മത് മാസ്റര്‍

()കോട്ടയം ജില്ലയിലെ മുന്നിലവ് പഞ്ചായത്തില്‍ അനധികൃത പാറഖനനം നടത്തുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(സി)ആദിവാസി ഭൂമി നിയമവിരുദ്ധമായി കൈക്കലാക്കിയാണ് ഖനനം നടത്തുന്നതെന്ന വിവരം അന്വേഷിക്കാമോ ;

(ഡി)ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമോ ?

7213

പടക്കനിര്‍മ്മാണ ശാലകളുടെ ലൈസന്‍സ്

ശ്രീ. കെ. വി. അബ്ദുള്‍ഖാദര്‍

()പടക്ക നിര്‍മ്മാണ കേന്ദ്രങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അനധികൃതമായും ലൈസന്‍സില്ലാതെയും പടക്ക നിര്‍മ്മാണശാലകള്‍ പ്രവര്‍ത്തിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് മനസ്സിലാക്കിയിട്ടുണ്ടോ;

(സി)ഇത്തരം പടക്ക നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എത്ര സ്ഥാപനങ്ങള്‍ക്കുമേല്‍ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇത്തരത്തില്‍ എത്ര അപകടങ്ങള്‍ ഉണ്ടായി; എത്ര പേര്‍ മരിച്ചു; പരിക്കേറ്റവര്‍ എത്ര; ജില്ല തിരിച്ചുള്ള കണക്ക് നല്‍കാമോ ?

7214

ആറന്മുള വിമാനത്താവളത്തിനായി മണ്ണിട്ടു നികത്തിയ സ്ഥലം

ശ്രീ. രാജു എബ്രഹാം

()ആറന്മുള വിമാനത്താവളത്തിനായി എത്ര ഏക്കര്‍ സ്ഥലമാണ് ഇതുവരെ മണ്ണിട്ടു നികത്തിയത്;

(ബി)പാടശേഖരങ്ങള്‍ മണ്ണിട്ടു നികത്താന്‍ നിലവിലുള്ള നിയമപ്രകാരം എന്തൊക്കെ അനുമതിയാണ് ലഭിക്കേണ്ടത്;

(സി)ആറന്മുളയില്‍ വിമാനത്താവളത്തിനായുള്ള സ്ഥലം മണ്ണിട്ടു നികത്താന്‍ എന്തൊക്കെ അനുമതികളാണ് നല്‍കിയിരിക്കുന്നത്;

(ഡി)ഇതു സംബന്ധിച്ച് എത്ര പരാതികളാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭിച്ചിട്ടുള്ളത്;

()പ്രസ്തുത ഭൂമി മണ്ണിട്ടു നികത്തിയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലോ, സ്വമേധയായോ എന്തെങ്കിലും നടപടികള്‍ മണ്ണിട്ടു നികത്തിയതില്‍ സ്വീകരിച്ചിട്ടുണ്ടോ;

(എഫ്)വയല്‍ നികത്തിയവര്‍ക്കെതിരെ ഇതുവരെ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ട്;

(ജി)വയല്‍ നികത്തിയവരോട് വിശദീകരണം ചോദിക്കുകയോ, നിയമപ്രകാരം പുതുതായി ഇട്ടിട്ടുള്ള മണ്ണ് നീക്കം ചെയ്ത് പൂര്‍വ്വസ്ഥിതിയിലാക്കുവാനോ ഉള്ള നടപടി സ്വീകരിക്കുമോ;

(എച്ച്)നടപടികള്‍ സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് നിലവിലുള്ള നിയമങ്ങളെന്ന് വ്യക്തമാക്കുമോ;

()നികത്തിയ ഭൂമിയില്‍ പുറമ്പോക്ക് എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര;

(ജെ)ആറന്മുള നിലം നികത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഗുരുതരമായ ക്രമക്കേടാണെന്നും നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിട്ടും ഇതുവരെ നടപടികള്‍ സ്വീകരിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ?

7215

പാണ്ടുപാറ പ്രദേശം ഹില്ലി ട്രാക്ടില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി

ശ്രീ. ജോസ് തെറ്റയില്‍

()മഞ്ഞപ്ര വില്ലേജിന്റെ ഭാഗമായിരുന്ന കേരള ഭൂമിപതിവ് ചട്ടപ്രകാരം ഹില്ലി ട്രാക്ടില്‍ ഉള്‍പ്പെട്ടിരുന്ന പാണ്ടുപാറ പ്രദേശം അയ്യംമ്പുഴ വില്ലേജില്‍ ഉള്‍പ്പെട്ടപ്പോള്‍ ഹില്ലി ട്രാക്ട് അല്ലായെന്ന് പറയുന്നതിന്റെ കാരണം വിശദമാക്കുമോ;

(ബി)അങ്കമാലി നിയോജകമണ്ഡലത്തിലെ അയ്യമ്പുഴ പഞ്ചായത്തിലെ പാണ്ടുപാറയില്‍ 1977 ന് മുന്‍പ് കൃഷിചെയ്തു ജീവിക്കുന്ന കര്‍ഷകര്‍ക്ക് പ്രസ്തുത പ്രദേശം ഹില്‍ട്രാക്ട് ഏരിയയില്‍ ഉള്‍പ്പെടുത്തി കൈവശക്കാര്‍ക്ക് അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് പ്രത്യേക ഉത്തരവ് ലഭിക്കുന്നതിനായി ലാന്റ് റവന്യൂ കമ്മീഷണര്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ഡി)ഇല്ലെങ്കില്‍ കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ?

7216

ഭൂരഹിതരുടെ അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കുന്നതിലുളള കാലതാമസം

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് ഭൂമി പതിവിനായി ലഭിക്കുന്ന അപേക്ഷകളില്‍ വര്‍ഷങ്ങളായി തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുന്ന സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് പരിഹരിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)അപേക്ഷകരുടെ മുന്‍ഗണനാക്രമം തെറ്റിച്ച് ചിലര്‍ക്ക് കാലതാമസമില്ലാതെ ഭൂമി നല്‍കുകയും മറ്റുളളവര്‍ക്ക് കാലമേറെയായിട്ടും ഭൂമി ലഭിക്കാതിരിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)ഭൂമി പതിച്ചു കിട്ടുവാന്‍ അപേക്ഷ നല്‍കുന്ന ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കുമോ?

7217

മാവേലിക്കരയിലെ ആദിക്കാട്ട്കുളങ്ങരയില്‍ കനാല്‍ പുറമ്പോക്ക് കയയേറിയ സംഭവം

ശ്രീ. ആര്‍. രാജേഷ്

()2012 ജൂണ്‍ മാസം ചേര്‍ന്ന മാവേലിക്കരയിലെ താലൂക്ക് സഭയില്‍ എടുത്ത പാലമേല്‍ പഞ്ചായത്തിലെ ആദിക്കാട്ട്കുളങ്ങരയില്‍ കനാല്‍ പുറമ്പോക്കില്‍ അനധികൃതമായി കൃഷി ചെയ്ത ഭൂമി കയ്യേറിയത് അവസാനിപ്പിക്കണം എന്ന തീരുമാനം നടപ്പിലാക്കിയോ;

(ബി)എങ്കില്‍ പ്രസ്തുത തീരുമാനം നടപ്പിലാക്കിയതിനുശേഷവും വീണ്ടും കടന്നുകയറ്റം ഉള്ളതായി അന്വേഷിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് നൂറനാട് പോലീസ് സ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടോ;

(സി)കടന്നുകയറ്റം അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

7218

വൈക്കത്തെ അനധികൃത മണല്‍സൈറ്റുകള്‍

ശ്രീ. കെ. അജിത്

() വൈക്കം നിയോജക മണ്ഡലത്തില്‍ എത്ര അംഗീകൃത മണല്‍സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ഇതില്‍ പുഴ മണല്‍, കരമണല്‍ സൈറ്റുകള്‍ എണ്ണം തിരിച്ച് ഓരോ പഞ്ചായത്തിലും എത്ര വീതമാണെന്നും വ്യക്തമാക്കുമോ ;

(ബി)അംഗീകാരമില്ലാത്ത മണല്‍സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ എന്തു നടപടി കളാണ് കൈക്കൊണ്ടിട്ടുളളത് എന്ന് വ്യക്തമാക്കുമോ ;

(സി)മണല്‍സൈറ്റുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ?

7219

ലാന്റ് അക്വിസിഷന്‍ നടപടികള്‍ ത്വരിതപ്പെടുത്താനുളള ക്രമീകരണങ്ങള്‍

ശ്രീമതി കെ. കെ. ലതിക

()ലാന്റ് അക്വിസിഷന്റെ നിലവിലുളള നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് എന്തെങ്കിലും പുതിയ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ടോ;

(സി)എങ്കില്‍ എന്തൊക്കെ ക്രമീകരണങ്ങളാണ് വരുത്തിയിട്ടുളളതെന്ന്ു വ്യക്തമാക്കുമോ;

(ഡി)ഇതു സംബന്ധമായി പുറപ്പെടുവിച്ചിട്ടുളള ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

7220

സംഘടനകള്‍ക്കും, ട്രസ്റുകള്‍ക്കും പതിച്ചു നല്‍കിയ സര്‍ക്കാര്‍ ഭൂമി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() 2006 മുതല്‍ 2012 ജൂണ്‍ വരെയുളള കാലയളവില്‍ സര്‍ക്കാര്‍ ഭൂമി ഏതെങ്കിലും സംഘടനകള്‍, ട്രസ്റുകള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് പതിച്ച് നല്‍കുകയോ പാട്ടത്തിന് നല്‍കുകയോ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി)എങ്കില്‍ ഏതെല്ലാം സംഘടനകള്‍ക്ക് എത്ര സെന്റ് വീതം നല്‍കി എന്ന വിശദാംശങ്ങള്‍ അറിയിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.