Q.
No |
Questions
|
569
|
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ലാഭകരമായ
നടത്തിപ്പ്
ശ്രീ.
അന്‍വര്‍
സാദത്ത്
,,
ഷാഫി
പറമ്പില്‍
,,
എ. റ്റി.
ജോര്‍ജ്
,,
ലൂഡി
ലൂയിസ്
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
കൂടുതല്‍
പ്രവര്‍ത്തന
സ്വാതന്ത്യ്രം
നല്‍കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
ഏതെല്ലാം
മേഖലകളിലാണ്
ഇത്
പ്രാവര്‍ത്തികമാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ആധുനിക
ആഗോള
സാഹചര്യങ്ങള്‍ക്കനുസൃതമായി
മാറിയ
അവസ്ഥയില്‍
മാനേജ്മെന്റ്
തലത്തില്‍
വൈദഗ്ദ്ധ്യം
ലഭിച്ചവരെ
നിയമിക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ലാഭകരമായ
നടത്തിപ്പിന്
എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
570 |
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങള്
ശ്രീ.
എം. ഉമ്മര്‍
(എ)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
വിശദവിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
(ബി)
ഈ
സ്ഥാപനങ്ങളിലെ
തൊഴിലാളികള്‍ക്ക്
ശമ്പളവും
മറ്റ്
ആനുകൂല്യങ്ങളും
യഥാസമയത്ത്
നല്‍കിവരുന്നുണ്ടോ;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളെ
ലാഭത്തിലേക്ക്
കൊണ്ടുവരുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ? |
571 |
പൊതുമേഖലയിലെ
വ്യവസായ
സ്ഥാപനങ്ങള്‍
ശ്രീ.
എം. ഹംസ
(എ)
കഴിഞ്ഞ
10 വര്‍ഷക്കാലയളവിനുള്ളില്‍
പൊതുമേഖലയില്‍
എത്ര
വ്യവസായങ്ങള്‍
ആരംഭിച്ചുവെന്നും
ഏതെല്ലാം
സ്ഥാപനങ്ങളാണ്
ആരംഭിച്ചതെന്നും
ഓരോ
സ്ഥാപനവും
എന്നാണ്
ആരംഭിച്ചതെന്നും
വെളിപ്പെടുത്തുമോ;
(ബി)
പൊതുമേഖലയില്‍
ഇന്ന്
പ്രവര്‍ത്തിക്കുന്ന
വ്യവസായ
സ്ഥാപനങ്ങള്‍
ഏതെല്ലാമാണ്;
അവയുടെ
പ്രവര്‍ത്തന
പുരോഗതി
വെളിപ്പെടുത്തുമോ;
(സി)
പൊതുമേഖലയില്‍
പുതുതായി
വ്യവസായ
സ്ഥാപനങ്ങള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ? |
572 |
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങള്
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)
കാലഘട്ടത്തില്‍
സംസ്ഥാനത്ത്
എത്ര
പൊതുമേഖലാ
വ്യവസായ
സ്ഥാപനങ്ങള്‍
അടച്ചുപൂട്ടുകയുണ്ടായെന്നും
അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
2006-2011 കാലഘട്ടത്തില്‍
ഇവയില്‍
എത്ര
എണ്ണം
തുറന്നു
പ്രവര്‍ത്തിപ്പിച്ചുവെന്നും
ഈ
കാലഘട്ടത്തില്‍
സംസ്ഥാനത്തെ
എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളെ
ലാഭത്തില്‍
എത്തിക്കാന്‍
സാധിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ;
(സി)
2012 മെയ് 31-ാം
തീയതിയിലെ
കണക്ക്
പ്രകാരം
നിലവില്‍
സംസ്ഥാനത്തെ
എത്ര
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ
ഏതെല്ലാമാണെന്നും
വിശദമാക്കുമോ
? |
573 |
2011-2012
സാമ്പത്തിക
വര്‍ഷത്തില്‍
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
വിറ്റുവരവ്
ശ്രീമതി
കെ.എസ്.
സലീഖ
(എ)
2010-11, 2011-12 എന്നീ
വര്‍ഷങ്ങളില്‍
എത്ര
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ചു;
എത്രയെണ്ണം
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചു;
ഏറ്റവും
ലാഭത്തില്‍
പ്രവര്‍ത്തിച്ച
പൊതു
മേഖലാ
സ്ഥാപനം
ഏതായിരുന്നു;
ഏറ്റവും
നഷ്ടത്തില്‍
പ്രവര്‍ത്തിച്ച
പൊതുമേഖലാ
സ്ഥാപനം
ഏതായിരുന്നു
എന്നീ
വിവരങ്ങള്‍
താരതമ്യം
ചെയ്ത്
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വര്‍ഷങ്ങളില്‍
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
വിറ്റ്
വരവ്
എത്ര
കോടി രൂപ
വീതമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ വര്‍ഷങ്ങളില്‍
പ്രസ്തുത
സ്ഥാപനങ്ങളുടെ
മൊത്തം
ലാഭം
എത്ര
കോടി
രൂപയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളെ
ലാഭത്തിലാക്കുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ
? |
574 |
വ്യവസായ
വകുപ്പിന്റെ
ഓരോ ശീര്‍ഷകത്തിലും
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷം
അനുവദിച്ച
തുക
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)
2011-12 - ലെ
വ്യവസായ
വകുപ്പിന്റെ
പ്ളാന്‍
ഫണ്ട്
തുകയും 2012
മാര്‍ച്ച്
31 വരെ
ചെലവഴിച്ച
തുകയും
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വ്യവസായ
വകുപ്പിന്‍
കീഴിലുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതെക്കെയാണ്;
ഓരോ
പദ്ധതിക്കും
കേന്ദ്രം
എന്ത്
തുക
അനുവദിച്ചു;
(സി)
വ്യവസായ
വകുപ്പിന്റെ
ഓരോ ശീര്‍ഷകത്തിലും
2012 മാര്‍ച്ച്
31 വരെ
ചെലവഴിച്ച
തുകയുടെ
വിശദാംശം
ലഭ്യമാക്കാമോ? |
575 |
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
നിന്നും
ലഭിക്കേണ്ട
ഗ്യാരന്റി
കമ്മീഷന്‍
പ്രൊഫ.
സി. രവീന്ദ്രനാഥ്
(എ)
2011-12 ല്‍
എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളാണ്
ലാഭത്തില്‍
പ്രവര്‍ത്തിച്ചത്;
(ബി)
ഗ്യാരന്റി
കമ്മീഷന്‍
ഇനത്തില്‍
സര്‍ക്കാരിന്
ലഭിക്കേണ്ട
തുക
എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
തുക
ഈടാക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
|
576 |
പുതിയ
പൊതുമേഖലാ
വ്യവസായസ്ഥാപനം
ശ്രീ.
ജെയിംസ്
മാത്യു
(എ)
ഈ സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
ഏതെങ്കിലും
പുതിയ
പൊതുമേഖലാ
വ്യവസായ
സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ
;
(ബി)
ഇക്കാര്യത്തില്‍
കേന്ദ്രസര്‍ക്കാരുമായി
ചര്‍ച്ച
നടത്തി
ആക്ഷന്‍
പ്ളാന്‍
തയ്യാറാക്കുമെന്ന
ബജറ്റ്
പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ
? |
577 |
പൊതുമേഖലാ
സ്ഥപാനങ്ങളുടെ
പ്രവര്‍ത്തനം
ശ്രീ.
വി. ശശി
(എ)
വ്യവസായവകുപ്പിന്‍
കീഴിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താനും
നഷ്ടം
ഒഴിവാക്കാനും
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ
;
(ബി)
മുന്‍സര്‍ക്കാര്‍
അധികാരം
ഒഴിയുമ്പോള്‍
എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളാണ്
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്നതെന്ന്
അറിയിക്കുമോ
;
(സി)
നിലവില്‍
പ്രസ്തുത
സ്ഥാപനങ്ങളുടെ
അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ
? |
578 |
വ്യാവസായിക
ഇടനാഴി
സ്ഥാപിക്കുന്നതിന്
നടപടി
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
വര്‍ക്കല
കഹാര്‍
,,
സണ്ണി
ജോസഫ്
,,
അന്‍വര്‍
സാദത്ത്
(എ)
വ്യാവസായിക
ഇടനാഴി
സ്ഥാപിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ആയതു
സംബന്ധിച്ച്
പദ്ധതി
റിപ്പോര്‍ട്ട്
തയ്യാറായിട്ടുണ്ടോയെന്നത്
സംബന്ധിച്ച
വിശദാംശം
ലഭ്യമാക്കാമോ;
(സി)
വ്യാവസായിക
ഇടനാഴി
വികസിപ്പിച്ച്
എടുക്കുന്നത്
എവിടെയൊക്കെയാണ്
എന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കുള്ള
നിക്ഷേപം
എവിടെ
നിന്നെല്ലാം
സ്വരൂപിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
579 |
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
ശ്രീ.
എം.വി.
ശ്രേയാംസ്
കുമാര്‍
(എ)
‘റിയാബി’ന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
നിരീക്ഷിക്കുന്നതിനും
വിലയിരുത്തുന്നതിനുമായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഒരു
വര്‍ഷത്തെ
കര്‍മ്മപരിപാടിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന
വിവരം
ലഭ്യമാക്കുമോ? |
580 |
ഭക്ഷ്യ
സംസ്കരണ
മിഷന്‍
ശ്രീ.
റ്റി.
എന്‍.
പ്രതാപന്‍
,,
എം. എ.
വാഹീദ്
,,
വി. പി.
സജീന്ദ്രന്‍
,,
വി. ഡി.
സതീശന്‍
(എ)
സംസ്ഥാനത്ത്
ഭക്ഷ്യ
സംസ്കരണ
മിഷന്
രൂപം നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
മിഷന്‍
വഴി
എന്തെല്ലാം
ലക്ഷ്യ
ങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മിഷന്‍
നടപ്പാക്കുന്നതിന്
കേന്ദ്ര
സര്‍ക്കാരില്‍
നിന്ന്
ലഭിക്കുന്ന
സഹായങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ
? |
581 |
ഖനനം
സംബന്ധിച്ച
നയരൂപീകരണം
ശ്രീ.
എം. എ.
വാഹീദ്
,,
വി. പി.
സജീന്ദ്രന്‍
,,
വി. ഡി.
സതീശന്‍
,,
ജോസഫ്
വാഴക്കന്‍
(എ)
ഖനനം
സംബന്ധിച്ച
സമഗ്രനയത്തിന്
രൂപം നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ
;
(ബി)
നയ
രൂപീകരണത്തിനായി
പ്രത്യേക
സമിതി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ
; എങ്കില്‍
എന്നു
മുതല്‍
പ്രസ്തുത
നയം
നടപ്പാക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്? |
582 |
“എമര്‍ജിംഗ്
കേരള”
ശ്രീ.
എം. എ.
ബേബി
,,
പി. ശ്രീരാമകൃഷ്ണന്‍
,,
സി. കെ.
സദാശിവന്‍
(എ)
“എമര്‍ജിംഗ്
കേരള”യുടെ
ഭാഗമായി
വ്യവസായങ്ങള്‍ക്ക്
ഭൂമി
ഏറ്റെടുക്കുന്നതിന്
പ്രത്യേക
പാക്കേജ്
കൊണ്ടു
വരാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
പാക്കേജിന്
അന്തിമ
രൂപം
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഭൂമി
ഏറ്റെടുക്കുമ്പോള്‍
നഷ്ടപരിഹാരമായി
ഉടമകള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങള്‍
നല്‍കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വ്യവസായ
സംരംഭത്തിലേര്‍പ്പെടുന്നവര്‍ക്ക്
ഭൂമി
ലഭ്യമാക്കുന്നത്
സംബന്ധിച്ച
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ
? |
583 |
എമര്‍ജിംഗ്
കേരള - വ്യവസായ
പ്രമുഖരുമായുള്ള
ചര്‍ച്ച
ശ്രീ.
എ. കെ.
ബാലന്‍
,,
എളമരം
കരീം
,,
എം. ഹംസ
,,
ബി. ഡി.
ദേവസ്സി
(എ)
“എമേര്‍ജിംഗ്
കേരള”യുമായി
ബന്ധപ്പെട്ട്
മുംബൈയില്‍
കഴിഞ്ഞ
മാസം
മുഖ്യമന്ത്രിയും
മറ്റ്
മന്ത്രിമാരും
ഇന്ത്യയിലെ
ചില
വ്യവസായ
പ്രമുഖരുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
എങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കൂടിക്കാഴ്ചയില്‍
വ്യവസായികള്‍
എന്തെല്ലാം
ആവശ്യങ്ങള്‍
മുന്നോട്ടുവയ്ക്കുകയുണ്ടായി
എന്നും
ഏതെല്ലാം
വ്യവസായികള്‍
സംസ്ഥാനത്ത്
ഏതെല്ലാം
വ്യവസായങ്ങള്‍
ആരംഭിക്കുവാനുള്ള
സന്നദ്ധത
അറിയിച്ചിട്ടുണ്ട്
എന്നും
വ്യക്തമാക്കുമോ;
(സി)
കൊച്ചിയില്‍
നടത്താന്‍
ഉദ്ദേശിക്കുന്ന
എമര്‍ജിംഗ്
കേരള
രാജ്യാന്തര
നിക്ഷേപക
സംഗമത്തിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്നും
മുംബൈയിലെ
കൂടിക്കാഴ്ച
ആയതിന്
എത്രത്തോളം
സഹായകരമായിരുന്നുവെന്നും
രാജ്യാന്തര
നിക്ഷേപക
സംഗമത്തില്‍
അവതരിപ്പിക്കുന്നതിനുള്ള
പദ്ധതി
നിര്‍ദ്ദേശങ്ങള്‍
തയ്യാറായിട്ടുണ്ടോ
എന്നും
വിശദമാക്കുമോ? |
584 |
“എമര്‍ജിംഗ്
കേരള”ആഗോള
നിക്ഷേപക
സംഗമം
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
കെ.ശിവദാസന്‍
നായര്‍
,,
വര്‍ക്കല
കഹാര്‍
,,
സണ്ണി
ജോസഫ്
(എ)
സംസ്ഥാനത്തേക്ക്
വന്‍തോതില്‍
നിക്ഷേപം
ആകര്‍ഷിക്കുന്നതിനുള്ള
എമര്‍ജിഗ്
കേരളക്ക്
തുടക്കമിട്ടിട്ടുണ്ടോ;
(ബി)
ആഗോള
നിക്ഷേപക
സംഗമം
നടക്കുന്നത്
എന്നു
മുതലാണെന്ന്
അറിയിക്കുമോ;
(സി)
സംഗമത്തിന്
മുന്നോടിയായി
രാജ്യത്തിനു
പുറത്തും
അകത്തും
നയതന്ത്ര
പ്രതിനിധികളും
നിക്ഷേപകരുമായി
കൂടികാഴ്ച
നടത്തിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
“എമര്‍ജിംഗ്
കേരള”
സംഗമത്തില്‍
പങ്കെടുക്കുന്നത്
സംബന്ധിച്ച്
രാജ്യത്തിനകത്തും
പുറത്തുമുള്ളവരുടെ
പ്രതികരണം
എങ്ങനെയാണെന്ന്
വിശദമാക്കുമോ
? |
585 |
‘എമര്‍ജിംഗ്
കേരള’
ശ്രീ.
ജെയിംസ്
മാത്യു
(എ)
നിക്ഷേപകരെ
ആകര്‍ഷിക്കുന്നതിനായി
2011-12 ലെ
ബജറ്റില്‍
പ്രഖ്യാപിച്ച
‘എമര്‍ജിംഗ്
കേരള’
സംഗമ
നടത്തിപ്പിന്റെ
പുരോഗതി
വിശദമാക്കാമോ;
(ബി)
ഈ
സംഗമം
എന്ന്, എവിടെ
നടത്തുവാനാണ്
ഉദ്ദേശിക്കുന്നത്? |
586 |
വ്യവസായ
സ്ഥാപനങ്ങള്‍ക്ക്
ഏര്‍പ്പെടുത്തിയ
വൈദ്യുതി
നിയന്ത്രണം
ശ്രീ.
സി. ദിവാകരന്‍
,,
പി. തിലോത്തമന്‍
,,
വി. ശശി
,,
ഇ. കെ.
വിജയന്‍
(എ)
സംസ്ഥാനത്തെ
വ്യവസായങ്ങള്‍ക്ക്
നല്‍കുന്ന
വൈദ്യുതിയ്ക്ക്
ഏതെങ്കിലും
തരത്തിലുള്ള
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍
ഏതെല്ലാം
തരത്തിലുള്ള
നിയന്ത്രണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
നിയന്ത്രണംമൂലം
വ്യവസായ
സ്ഥാപനങ്ങള്‍
ഉല്പാദനം
കുറച്ചിട്ടുണ്ടോയെന്നും
ഉല്പാദനം
കുറച്ചതു
കാരണം
സ്ഥാപനങ്ങള്‍
നഷ്ടത്തിലായിക്കൊണ്ടിരിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും
എങ്കില്‍
ഇത്തരം
വ്യവസായങ്ങളെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ഏതെല്ലാം
വ്യവസായ
സ്ഥാപനങ്ങള്‍
വൈദ്യുതിയ്ക്ക്
ഉയര്‍ന്ന
നിരക്കില്‍
എന്തു
തുക നല്‍കി
വരുന്നുണ്ടെന്നും
വിശദമാക്കുമോ? |
587 |
മാവൂര്‍
ഗ്വാളിയര്‍
റയോണ്‍സിന്റെ
ഭൂമി
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)
ഗ്വാളിയര്‍
റയോണ്‍സിനു
മാവൂരില്‍
ഉണ്ടായിരുന്ന
ഭൂമി
എത്രയെന്നും
പ്രസ്തുത
ഭൂമി
ഇപ്പോള്‍
ആരുടെ
കൈവശമാണെന്നും
വ്യക്തമാക്കാമോ
;
(ബി)
പ്രസ്തുത
ഭൂമിയുടെ
അവകാശം
പൂര്‍ണമായും
സര്‍ക്കാരില്‍
നിക്ഷിപ്തമാണോ
;
(സി)
ഗ്വാളിയര്‍
റയോണ്‍സ്
പ്രവര്‍ത്തിച്ചിരുന്ന
ഭൂമിയില്‍
പുതിയ
വ്യവസായ
സംരംഭങ്ങള്‍
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടോ
; എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
ഇതിനകം
ലഭിച്ചിട്ടുള്ളത്
എന്ന്
വിശദമാക്കാമോ
;
(ഡി)
പ്രസ്തുത
ഭൂമി
പ്രയോജനപ്പെടുത്തികൊണ്ടുള്ള
പുതിയ
എന്തെങ്കിലും
പദ്ധതിയെക്കുറിച്ച്
ആലോചിച്ചിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കാമോ
? |
588 |
“ആയുര്‍കെയര്‍
കേരള”
ശ്രീ.
ബി.ഡി.
ദേവസ്സി
(എ)
"ആയുര്‍
കെയര്‍
കേരള''യുടെ
പ്രവര്‍ത്തനം
ആരംഭിക്കുവാനുള്ള
അടിയന്തിര
നടപടി
സ്വീകരിക്കുമോ
? |
589 |
മട്ടന്നൂര്‍
വെള്ളിയാമ്പറമ്പിലെ
കിന്‍ഫ്രയുടെ
വ്യവസായ
കേന്ദ്രത്തിന്
ഭൂമി
ഏറ്റെടുക്കല്‍
ശ്രീ.
ഇ. പി.
ജയരാജന്‍
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
വെള്ളിയാമ്പറമ്പില്‍
കിന്‍ഫ്രയുടെ
ആഭിമുഖ്യത്തിലുള്ള
വ്യവസായ
വളര്‍ച്ചാകേന്ദ്രം
സ്ഥാപിക്കുന്നതിനായി
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
ഏതു
ഘട്ടം
വരെയായിയെന്നും
എപ്പോള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ;
(ബി)
വ്യവസായ
വളര്‍ച്ചാകേന്ദ്രം
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട്
കിന്‍ഫ്ര
കൈക്കൊണ്ട
അനുബന്ധ
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ? |
590 |
കൊല്ലത്ത്
സ്ഥാപിക്കാന്‍
തീരുമാനിച്ച
ധാതുമണല്‍
ഗവേഷണം,
നാനോ
ടെക്നോളജി
ഇന്‍സ്റിറ്റ്യൂട്ടുകളുടെ
പ്രവര്‍ത്തനം
ശ്രീ.
സി. ദിവാകരന്‍
മുന്‍
സര്‍ക്കാര്‍
കൊല്ലം
ജില്ലയില്‍
സ്ഥാപിക്കാന്‍
തീരുമാനിച്ച
ധാതുമണല്‍
ഗവേഷണ
ഇന്‍സ്റിറ്റ്യൂട്ടിന്റെയും
നാനോ
ടെക്നോളജി
റിസര്‍ച്ച്
ഇന്‍സ്റിറ്റ്യൂട്ടിന്റെയും
ഇപ്പോഴത്തെ
അവസ്ഥ
എന്തെന്നും
പ്രസ്തുത
ഇന്‍സ്റിറ്റ്യൂട്ടുകള്‍
എന്ന്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്നും
അറിയിക്കുമോ
? |
591 |
വരവൂരിലെ
നിര്‍ദ്ദിഷ്ഠ
വ്യവസായ
പാര്‍ക്ക്
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)
ചേലക്കര,
വരവൂരില്‍
നിര്‍ദ്ദിഷ്ഠ
വ്യവസായ
പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
ഭൂമി
വിലയ്ക്കു
വാങ്ങുന്നതിനുള്ള
നടപടി
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;
(ബി)
ഭൂമി
ഏറ്റെടുക്കല്‍
നടപടി
അടിയന്തിരമായി
പൂര്‍ത്തിയാക്കി
സമയബന്ധിതമായി
വ്യവസായപാര്‍ക്ക്
സ്ഥാപിക്കുന്നതിനാ
വശ്യമായ
നടപടികള്‍
സ്വീകരിക്കുമോ? |
592 |
കിനാലൂര്‍
വ്യവസായ
വികസന
കേന്ദ്രം
പദ്ധതി
ശ്രീ.
പുരുഷന്‍
കടലുണ്ടി
ബാലുശ്ശേരി
നിയോജക
മണ്ഡലത്തിലുള്‍പ്പെട്ട
കിനാലൂരിലുള്ള
വ്യവസായ
വികസന
കേന്ദ്രത്തില്‍
വ്യവസായങ്ങള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
പദ്ധതികള്‍
പരിഗണനയിലുണ്ടോ
? |
593 |
കാസര്‍ഗോഡ്
ജില്ലയിലെ
പുതിയ
വ്യവസായ
സംരംഭങ്ങള്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
പൊതുമേഖലാ,
സ്വകാര്യ
മേഖല
വ്യവസായങ്ങള്‍
ഏറ്റവും
കുറഞ്ഞ
കാസര്‍ഗോഡ്
ജില്ലയില്‍
പുതുതായി
വ്യവസായങ്ങള്‍
ആരംഭിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
എന്തൊക്കെയാണ്
പ്രസ്തുത
വ്യവസായങ്ങള്‍
എന്ന്
വ്യക്തമാക്കാമോ
? |
594 |
പാലൂര്‍കോട്ട
വ്യവസായ
കേന്ദ്രം
ശ്രീ.
റ്റി.
എ. അഹമ്മദ്
കബീര്‍
(എ)
മലപ്പുറം
ജില്ലയിലെ
പാലൂര്‍കോട്ട
വ്യവസായ
കേന്ദ്രം,
വ്യവസായ
എസ്റേറ്റ്
ആയി
പ്രഖ്യാപിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനാവശ്യമായ
സത്വര
നടപടി
സ്വീകരിക്കുമോ
? |
595 |
സിഡ്കോ
ഉല്പന്നങ്ങളുടെ
വിപണനം
ശ്രീ.
കെ. കെ.
നാരായണന്‍
(എ)
ചെറുകിട
വ്യവസായ
വികസന
കോര്‍പ്പറേഷന്‍
വിറ്റുവരുന്ന
ഉല്പന്നങ്ങളില്‍
സ്വന്തമായി
ഉല്പാദിപ്പിക്കുന്നവ
ഏതൊക്കെയാണെന്നും
സ്വന്തം
യൂണിറ്റുകള്‍
വഴിയല്ലാതെ
ഉല്പാദിപ്പിക്കുന്നവ
ഏതെല്ലാമെന്നും
വിശദമാക്കുമോ;
(ബി)
സിഡ്കോ
ഉല്പാദകരില്‍
നിന്നും
വാങ്ങുന്ന
ഉല്പന്നങ്ങളുടെ
വിപണനത്തിന്
എത്ര
ശതമാനം
മാര്‍ജിന്‍
എടുക്കുന്നുണ്ട്;
(സി)
സിഡ്കോ
നിലവില്‍
വിപണനം
ചെയ്യുന്ന
ഉല്പന്നങ്ങള്‍
ഏതെല്ലാം
സ്വകാര്യ
യൂണിറ്റുകളില്‍
നിന്നും
ഉല്പാദിപ്പിക്കുന്നവയാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
സിഡ്കോ
വാങ്ങുന്നതും
വില്ക്കുന്നതുമായ
ഉല്പന്നങ്ങളുടെ
ഗുണനിലവാരവും
വിലയും
നിശ്ചയിക്കുന്നതിനുള്ള
സംവിധാനം
വിശദമാക്കുമോ
? |
596 |
കുറ്റ്യാടി
നാളികേര
പാര്‍ക്ക്
ശ്രീമതി
കെ.കെ.
ലതിക
(എ)
കുറ്റ്യാടി
നാളികേര
പാര്‍ക്ക്
ആരംഭിക്കുന്നതിന്
സ്വീകരിച്ച
നടപടിക്രമങ്ങള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാര്‍ക്കിനു
വേണ്ടി
സ്ഥലമെടുപ്പ്
പൂര്‍ത്തിയാക്കിയോ
എന്നും
മാസ്റര്‍
പ്ളാന്‍
അംഗീകരിച്ചിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(സി)
എങ്കില്‍
മാസ്റര്‍
പ്ളാന്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
597 |
പുതുക്കാട്
മണ്ഡലത്തിലെ
കേരാപാര്‍ക്ക്
പ്രൊഫ.
സി. രവീന്ദ്രനാഥ്
(എ)
പുതുക്കാട്
മണ്ഡലത്തില്‍
കേരാപാര്‍ക്ക്
ആരംഭിക്കുന്നതിന്റെ
ഭാഗമായുള്ള
സ്ഥലം
ഏറ്റെടുക്കല്‍
ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പദ്ധതിയുടെ
പുരോഗതി
വിലയിരുത്താമോ;
(സി)
ഈ
സാമ്പത്തിക
വര്‍ഷം
പ്രസ്തുത
പദ്ധതി
ആരംഭിക്കാനാവശ്യമായ
നടപടി
സ്വീകരിക്കുമോ? |
598 |
നിക്ഷേപസമാഹരണത്തിനുള്ള
പദ്ധതികള്‍
ശ്രീ.
കെ. വി.
വിജയദാസ്
(എ)
കേരളത്തില്‍
കഴിഞ്ഞ
ഒരു വര്‍ഷത്തില്‍
നിക്ഷേപ
സമാഹരണരംഗത്തുണ്ടായ
വര്‍ദ്ധനവ്
എത്രയാണ്;
(ബി)
ഇതിനായി
നടപ്പ്
വര്‍ഷം
എന്തെല്ലാം
പദ്ധതികളാണ്
രൂപീകരിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്വ്യക്തമാക്കുമോ;
(സി)
എമേര്‍ജിംഗ്കേരളയുടെ
രൂപരേഖ
തയ്യാറായിട്ടുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ? |
599 |
സിഡ്കോയിലെ
നിയമനം
ശ്രീ.
സാജു
പോള്‍
(എ)
ഈ സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
ഇതുവരെ
സ്മാള്‍
ഇന്‍ഡസ്ട്രിയല്‍
ഡവലപ്പ്മെന്റ്
കോര്‍പ്പറേഷന്‍
(സിഡ്കോ)
ഏതെല്ലാം
തസ്തികകളിലേക്ക്
നിയമനം
നടത്താന്‍
ഓണ്‍ലൈനിലൂടെ
എത്ര തവണ
അപേക്ഷ
ക്ഷണിക്കുകയുണ്ടായി;
ഇപ്രകാരം
എത്രപേരെ
നിയമിക്കുകയുണ്ടായി;
(ബി)
ഓണ്‍ലൈനിലൂടെ
അപേക്ഷ
ക്ഷണിച്ച
കാര്യം
പത്ര
പരസ്യങ്ങളിലൂടെ
അറിയിച്ചിട്ടുണ്ടായിരുന്നുവോ;
ഇല്ലെങ്കില്‍
കാരണം
വെളിപ്പെടുത്താമോ;
(സി)
എംപ്ളോയ്മെന്റ്
എക്സ്ചേഞ്ചു
മുഖേന
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടായിരുന്നുവോ;
ഇല്ലെങ്കില്‍
കാരണം
വെളിപ്പെടുത്താമോ;
(ഡി)
പൊതുമേഖലാ
സ്ഥാപനങ്ങളിലുണ്ടാകുന്ന
ഒഴിവുകളിലേക്ക്
നിയമനം
നടത്തുമ്പോള്‍
പാലിക്കേണ്ട
നിലവിലുളള
നിര്‍ദ്ദേശങ്ങളുടേയും
വ്യവസ്ഥകളുടേയും
ലംഘനം
ഓണ്‍
ലൈനിലൂടെ
മാത്രം
അപേക്ഷ
ക്ഷണിച്ച്
നിയമനം
നടത്തുന്ന
കാര്യത്തിലുണ്ടായിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ? |
600 |
ചെറുകിട,
കുടില്‍
വ്യവസായങ്ങള്‍
പ്രൊഫ.
സി. രവീന്ദ്രനാഥ്
ചെറുകിട,
കുടില്‍
വ്യവസായ
സ്ഥാപനങ്ങള്‍
നിലനിറുത്തുന്നതിനും,
പുതിയവ
തുടങ്ങുന്നതിനുമായുള്ള
പദ്ധതികള്‍
താലൂക്ക്
തലത്തില്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
അവ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ? |
<<back |
next page>>
|