UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

601

സിഡ്കോ വക ഭൂമിയും കെട്ടിടവും

ശ്രീ. സി.കെ. സദാശിവന്‍

() സിഡ്ക്കോയ്ക്കായി സംസ്ഥാനത്ത് ഏതെല്ലാം സ്ഥലങ്ങളില്‍ എതെല്ലാം കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും, പ്രതിമാസ വാടക എത്ര വീതമാണെന്നും എന്നു മുതലാണ് വാടകയ്ക്ക് എടുത്തിട്ടുള്ളതെന്നും വെളിപ്പെടുത്താമോ ;

(ബി) സിഡ്ക്കോയ്ക്ക് സ്വന്തമായി സംസ്ഥാനത്ത് എവിടെയെല്ലാം എത്ര ഭൂമി ഉണ്ടെന്നും, പ്രസ്തുത ഭൂമി ഇപ്പോള്‍ ഏതെല്ലാം ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തി വരുന്നുണ്ടെന്നും വെളിപ്പെടുത്താമോ ?

602

സിഡ്കോയിലെ ജീവനക്കാരുടെ ജോലി സംബന്ധമായ വിവരങ്ങള്‍ സംബന്ധിച്ച്

ശ്രീ. .എം. ആരിഫ്

() സിഡ്കോയില്‍ എത്ര സ്ഥിരം ജീവനക്കാരുണ്ട് ; തസ്തിക തിരിച്ച് വെളിപ്പെടുത്തുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ ദിവസക്കൂലി അടിസ്ഥാനത്തിലോ കരാര്‍ വ്യവസ്ഥയിലോ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും നിലയിലോ സിഡ്കോയ്ക്ക് വേണ്ടി നിയോഗിക്കപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെയാണെന്നും ഏത് തസ്തികയില്‍, ഏത് ജോലിക്ക്, എന്ത് വേതനത്തില്‍ എത്ര നാളുകളായി ഇവര്‍ ജോലി ചെയ്തുവരുന്നു എന്നും വിശദമാക്കാമോ?

603

സിഡ്കോയുടെ മേല്‍നോട്ടത്തില്‍ ചെറുകിട വ്യവസായങ്ങളുടെ യൂണിറ്റുകള്

ശ്രീ. ബി. സത്യന്‍

() ഓരോ നിയമസഭാ മണ്ഡലത്തിലെയും ഏതെങ്കിലും ഒരു പഞ്ചായത്തില്‍ സിഡ്കോയുടെ മേല്‍ നോട്ടത്തില്‍ ചെറുകിട വ്യവസായങ്ങളുടെ യൂണിറ്റുകള്‍ തുടങ്ങുന്ന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത പദ്ധതിയുടെ നടത്തിപ്പ് വിശദമാക്കാമോ ;

(സി) ഏതെല്ലാം ചെറുകിട വ്യവസായങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

604

സിഡ്കോ ഏറ്റെടുത്ത കരാര്‍ പ്രവൃത്തികള്‍

ശ്രീ. രാജു എബ്രഹാം

() സിഡ്കോ കരാര്‍ ജോലികള്‍ ഏറ്റെടുക്കുന്നുണ്ടോ ;

(ബി) നിലവില്‍ ഏതെല്ലാം സര്‍ക്കാര്‍ വകുപ്പുകളുടെ ഏതെല്ലാം പ്രവൃത്തികള്‍ സിഡ്കോ കരാര്‍ എടുത്തിട്ടുണ്ട് എന്നും കരാര്‍ വ്യവസ്ഥ പ്രകാരം പ്രസ്തുത പ്രവൃത്തികള്‍പൂര്‍ത്തിയാക്കികൊടുക്കേണ്ടിയിരുന്ന തീയതിയും, പ്രവൃത്തികളുടെ നിലവിലെ അവസ്ഥയും വിശദമാക്കാമോ;

(സി) കരാര്‍ പ്രവൃത്തികള്‍ നേരിട്ട് നിര്‍വ്വഹിക്കുന്നതിന് സിഡ്കോയ്ക്ക് സ്വന്തമായി സംവിധാനങ്ങളുണ്ടോ; ഇല്ലെങ്കില്‍ സിഡ്കോ ഏറ്റെടുക്കുന്ന വര്‍ക്കുകള്‍ എപ്രകാരമാണ് നിര്‍വ്വഹിക്കുന്നതെന്നും, അത് വഴി സിഡ്കോയുടെയും സര്‍ക്കാര്‍ വകുപ്പുകളുടേയും നേട്ടം എന്താണെന്നും വിശദമാക്കാമോ?

605

എന്‍.ഡി.സി.ഡി സഹായ പദ്ധതി

ശ്രീ.കെ.ദാസന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പുതുതായി എത്ര വ്യവസായ സഹകരണ സംഘങ്ങള്‍ ആരംഭിച്ചുവെന്നും അത് എവിടെയെല്ലാമാണ് സ്ഥിതി ചെയ്യുന്നത് എന്നും വ്യക്തമാക്കാമോ;

(ബി) 2011-2012 ബജറ്റില്‍ വ്യവസായ സഹകരണ സംഘങ്ങള്‍ക്കുളള എന്‍.സി.ഡി.സി സഹായ പദ്ധതിയുടെ സംസ്ഥാന വിഹിതമായി എത്ര രൂപ അനുവദിച്ചെന്നും എത്ര രൂപ ചെലവഴിച്ചെന്നും വെളിപ്പെടുത്തുമോ;

(സി) 2012-2013 ബജറ്റില്‍ എന്‍.സി.ഡി.സി.ക്ക് സംസ്ഥാനവിഹിതമായി എത്ര രൂപ നീക്കി വെച്ചിട്ടുണ്ട്?

606

ഉദുമ ടെക്സ്റയില്‍ മില്‍സ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ഉദുമ ടെക്സ്റയില്‍ മില്‍സ് എത്ര കോടി രൂപ മുതല്‍ മുടക്കി സ്ഥാപിച്ചതാണെന്ന് അറിയിക്കാമോ;

(ബി) പ്രസ്തുത ടെക്സ്റയില്‍ മില്‍സില്‍ ഉല്‍പ്പാദനം ആരംഭിച്ചിട്ടുണ്ടോ;

എങ്കില്‍ എന്നാണ് ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

ഇല്ലെങ്കില്‍ ഉല്‍പ്പാദനം തുടങ്ങാത്തതിനുള്ള കാരണം വെളിപ്പെടുത്തുമോ;

(സി) വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന കാസര്‍ഗോഡ് ജില്ലക്ക് മുന്‍ സര്‍ക്കാര്‍ അനുവദിച്ച പ്രസ്തുത സ്ഥാപനത്തില്‍ എപ്പോള്‍ ഉല്‍പ്പാദനം തുടങ്ങുമെന്ന് അറിയിക്കുമോ?

607

പരമ്പരാഗത കൈത്തറി തൊഴില്‍ മേഖലയിലെ പ്രതിസന്ധി

ശ്രീ. കെ. രാധാകൃഷ്ണന്‍

() പരമ്പരാഗത കൈത്തറി തൊഴില്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി) റിബേറ്റ് കുടിശ്ശികയും കൈത്തറി ഉത്പന്നങ്ങള്‍ വാങ്ങിയ വകയില്‍ സംഘയങ്ങള്‍ക്ക് നല്‍കേണ്ട കുടിശ്ശികയും വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി) ചേലക്കര മണ്ഡലത്തിലെ പരമ്പരാഗത കൈത്തറി മേഖലയായ കുഞ്ഞാമ്പുള്ളിയില്‍ പ്രസ്തുത വ്യവസായത്തെ സംരക്ഷിച്ചു നിലനിര്‍ത്തുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ?

608

മെക്ക ബില്‍ഡിങ് സെലക്ഷന്‍ ടീമിലെ കേരളത്തിന്റെ പ്രതിനിധി

ശ്രീ. . എം. ആരിഫ്

() 2011ലെ ഹജ്ജിനായി മെക്കയില്‍ കെട്ടിടം കണ്ടെത്തുന്നതിന് പോയ ബില്‍ഡിങ് സെലക്ഷന്‍ ടീമില്‍ കേരളത്തിന്റെ പ്രതിനിധി ആരായിരുന്നു; പ്രസ്തുത വ്യക്തി ഏത് തസ്തികയില്‍ എവിടെ ജോലി ചെയ്യുന്ന ആളായിരുന്നു;

(ബി) 2012ല്‍ പ്രസ്തുത കാര്യത്തിനായി നിര്‍ദ്ദേശിച്ചത് ആരെയായിരുന്നെന്നും പ്രസ്തുത വ്യക്തി ഏത് തസ്തികയില്‍ എവിടെ ജോലി ചെയ്യുന്ന ആളായിരുന്നെന്നും വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത വ്യക്തി ടീമിനോടൊപ്പം പോയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്താണെന്ന് അറിയിക്കുമോ?

609

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലെ താല്ക്കാലിക ജീവനക്കാര്‍

ശ്രീ. . എം. ആരിഫ്

() കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ 5 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാര്‍ ആരെല്ലാമാണ്; ഇവരെ സ്ഥിരപ്പെടുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ ?

610

വിവരസാങ്കേതിക മേഖലയുടെ വളര്‍ച്ച

ശ്രീ. ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. റ്റി. ബല്‍റാം

,, ബെന്നി ബെഹനാന്‍

() .റ്റി രംഗത്തെ വളര്‍ച്ചയ്ക്കായി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) പ്രധാനപ്പെട്ട നഗരങ്ങള്‍ കേന്ദ്രമാക്കി ഐ.റ്റി വ്യവസായ സോണുകള്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി) സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഐ.റ്റി പാര്‍ക്കുകള്‍ സ്ഥാപിക്കുന്ന കാര്യം ആലോചനയിലുണ്ടോ;

(ഡി) സാധാരണക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്തുന്ന വിധത്തില്‍ ഐ.റ്റി വികസനത്തിനു രൂപം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ?

611

. ടി. മേഖലയുടെ വികസനം

ശ്രീ. വി. ശശി

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഐ. ടി. മേഖലയുടെ വികസനത്തിനായി എന്ത് തുക ചെലവഴിച്ചു;

(ബി) ഈ കാലയളവില്‍ ഐ. ടി. മേഖലയില്‍ വിദേശ നിക്ഷേപം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

612

.ടി. മേഖലയിലെ നിക്ഷേപം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഐ.ടി. മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് എത്ര കമ്പനികള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഇതില്‍ എത്ര കമ്പനികള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട് ?

613

. റ്റി. വകുപ്പിന്റെ പ്ളാന്‍ ഫണ്ട്

ശ്രീ. വി. ചെന്തമരാക്ഷന്‍

() .റ്റി. വകുപ്പിന്റെ പ്ളാന്‍ ഫണ്ട് തുകയും 2012 മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയും എത്രയെന്ന് വിശദമാക്കാമോ;

(ബി) .റ്റി. വകുപ്പിന്‍കീഴില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഉണ്ടോ; എങ്കില്‍ ഓരോ പദ്ധതിക്കും കേന്ദ്രം എത്ര തുക അനുവദിച്ചു;

(സി) .റ്റി. വകുപ്പിന്റെ ഓരോഹെഡിലും 2012 മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ?

614

സര്‍ക്കാര്‍ ഉത്തരവുകള്‍ വെബ്സൈറ്റില്‍

ശ്രീ. റ്റി. വി. രാജേഷ്

() പല വകുപ്പുകളിലുമുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ അവ പ്രസിദ്ധീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് വിവരസാങ്കേതിക വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

615

സ്മാര്‍ട്ട്സിറ്റി പദ്ധതി

ശ്രീ. കെ.വി. വിജയദാസ്

() സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ജ്ജീവമായതായ പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ

വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) സ്മാര്‍ട്ട്സിറ്റി പദ്ധതി പൊതുമേഖലയില്‍തന്നെ നിലനിര്‍ത്തുവാനാണോ അതോ പി.പി.പി. ആയി നടപ്പിലാക്കുവാനാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

616

സമാര്‍ട്ട്സിറ്റി കെട്ടിടങ്ങള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

() സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ മാസ്റര്‍ പ്ളാന്‍ അനുസരിച്ച്

പ്രത്യേക സാമ്പത്തിക മേഖലയില്‍ നിര്‍മ്മിക്കാന്‍ വിഭാവനം ചെയ്ത മൊത്തം കെട്ടിടങ്ങള്‍ എത്ര ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണെന്ന് വ്യക്തമാക്കുമോ;

(ബി) നിര്‍മ്മാണം പൂര്‍ത്തിയാക്കിയവയുടെ വിസ്തീര്‍ണ്ണം എത്ര

ചതുരശ്ര അടിയാണ് ഇപ്പോള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ആദ്യ കെട്ടിടത്തിന് വിസ്തീര്‍ണം എത്രയാണ്; പ്രസ്തുത കെട്ടിടത്തിന് പ്രതീക്ഷിക്കുന്ന മൊത്തം നിര്‍മ്മാണ ചിലവ് എത്രയാണ്: .സിയും പില്ലറുകളും തുടങ്ങി എല്ലാ പ്രവൃത്തികളും കരാര്‍ എടുത്തത് ഒരു ഏജന്‍സിയാണോ;

(സി) കെട്ടിട നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ വിളിച്ചത് എന്നാണെന്നും ടെണ്ടറില്‍ എത്ര പേര്‍ പങ്കെടുത്തു എന്നും ഏത് കരാറുകാരനുമായിട്ടാണ് കരാറില്‍ ഒപ്പ് വെച്ചത് എന്നും കരാറുകള്‍ പ്രകാരമുള്ള മൊത്തം തുക എത്രയാണെന്നും വെളിപ്പെടുത്തുമോ;

(ഡി) വ്യവസ്ഥയനുസരിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കാവുന്ന തീയതി ഏതാണെന്നും ഏ.സി, പില്ലര്‍ തുടങ്ങി കെട്ടിടം ഉപയോഗിക്കാവുന്ന നിലയില്‍ പൂര്‍ത്തിയാക്കപ്പെട്ടിട്ടുണ്ടോയെന്നും ഉള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ?

617

സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ പവലിയന്‍ നിര്‍മ്മാണം

ശ്രീ. . എം. ആരിഫ്

() സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പവലിയന്‍ നിര്‍മ്മാണത്തിന്റെ പ്ളാനും എസ്റിമേറ്റും തയ്യാറാക്കിയതാരാണെന്നും എസ്റിമേറ്റ് തുക എത്രയായിരുന്നുവെന്നും വര്‍ക്ക് ടെണ്ടര്‍ ചെയ്തിട്ടുണ്ടോയെന്നും എത്രപേര്‍ ടെണ്ടറില്‍ പങ്കെടുത്തിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ;

(ബി) ഏറ്റവും കുറഞ്ഞ ടെണ്ടര്‍ ഏതായിരുന്നു; ഏത് കരാറുകാരനുമായിട്ടാണ് കരാറില്‍ ഒപ്പ് വച്ചത്;

(സി) പവലിയന്‍ നിര്‍മ്മാണം ആരംഭിച്ചത് എന്നായിരുന്നുവെന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടത് എന്നായിരുന്നുവെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും പൂര്‍ത്തിയാകുമ്പോള്‍ ചെലവ് എത്രയായി വര്‍ദ്ധിച്ചുവെന്നും പവലിയന്‍ എത്ര ചതുരശ്ര മീറ്റര്‍ ഉണ്ടെന്നും അതിന്റെ ഉപയോഗം എന്താണെന്നും ഉള്ള വിവരങ്ങള്‍ വെളിപ്പെടുത്തുമോ?

618

സ്മാര്‍ട്ട് സിറ്റിയിലെ പുതിയ പ്രവര്‍ത്തനങ്ങള്‍

ശ്രീ. സി. ദിവാകരന്‍

സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിട്ടശേഷം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത് എന്നും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും വിശദീകരിക്കാമോ?

619

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി-പ്രാരംഭ നടപടികള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, . പി. അബ്ദുളളക്കുട്ടി

,, പി. . മാധവന്‍

,, പി. സി. വിഷ്ണുനാഥ്

() കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി) പ്രസ്തുത പദ്ധതിക്ക് സെസ്സ് പദവി ലഭിച്ചിട്ടുണ്ടോയെന്നറിക്കുമോ?

620

കണ്ണൂര്‍ സൈബര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം

ശ്രീ. സി. കൃഷ്ണന്‍

() പയ്യന്നൂര്‍ മണ്ഡലത്തില്‍ മുന്‍പ് അനുവദിച്ച കണ്ണൂര്‍ സൈബര്‍ പാര്‍ക്കിന്റെ നിലവിലുള്ള അവസ്ഥ വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പാര്‍ക്ക് എന്ന് പ്രവര്‍ത്തന സജ്ജമാകുമെന്ന് അറിയിക്കുമോ?

621

ജനസേവന കേന്ദ്രങ്ങളും അക്ഷയ കേന്ദ്രങ്ങളും അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. .പി. ജയരാജന്‍

() ജനസേവന കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ ആരംഭിക്കുന്നതു സംബന്ധിച്ച് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;

(ബി) നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രസ്തുത കേന്ദ്രങ്ങള്‍ എവിടെയെല്ലാം അനുവദിക്കണമെന്നുള്ളത് ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(സി) കണ്ണൂര്‍ ജില്ലയില്‍ എവിടെയെല്ലാം ജനസേവന കേന്ദ്രങ്ങളും, അക്ഷയ കേന്ദ്രങ്ങളും സ്ഥാപിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടോ; ഉത്തരവിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(ഡി) പുതുതായി അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുവാന്‍ തയ്യാറാകുമോയെന്നും അതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പ്രാഥമികമായി എന്തെല്ലാം സൌകര്യങ്ങള്‍ നല്‍കണമെന്നും വ്യക്തമാക്കുമോ ?

622

അതിവേഗ റെയില്‍പ്പാത

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വി.റ്റി. ബല്‍റാം

,, ബെന്നി ബെഹനാന്‍

,, പി.. മാധവന്‍

() സംസ്ഥാനത്ത് അതിവേഗ റെയില്‍പ്പാത സ്ഥാപിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ ; എങ്കില്‍ ഇതിന്റെ നോഡല്‍ ഏജന്‍സി ഏതാണെന്ന് വ്യക്തമാക്കുമോ ;

(ബി) ഈ പദ്ധതിക്കായി എത്ര ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നും എത്ര കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടതായിവരും എന്നും വെളിപ്പെടുത്തുമോ ;

(സി) പുതിയ പാതയുടെ അലൈന്‍മെന്റ്, ഏറ്റെടുക്കുന്ന സ്ഥലം, പുനരധിവാസ പാക്കേജ് എന്നിവ സംബന്ധിച്ച് ധാരണ ഉണ്ടാക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ഡി) ഈ പദ്ധതി എത്ര കാലം കൊണ്ട് പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

623

അതിവേഗ റെയില്‍പാത

ശ്രീ. . ചന്ദ്രശേഖരന്‍

() സംസ്ഥാനത്ത് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന അതിവേഗ റെയില്‍പാതയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന്അറിയിക്കുമോ;

(ബി) പ്രസ്തുത പദ്ധതിക്ക് റെയില്‍വേയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ;

(സി) പ്രസ്തുത പദ്ധതിയില്‍ സംസ്ഥാനത്തിന്റെയും റെയില്‍വെയുടെയും പങ്കാളിത്തം ഏത് രീതിയിലാണെന്നറിയിക്കാമോ?

<<back    
                                                                                                                                                                                                           

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.