STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*421

പാലിന്റെ പ്രതിദിന ആവശ്യം

ശ്രീ. മുല്ലക്കര രത്നാകരന്‍

,, . ചന്ദ്രശേഖരന്‍

,, കെ. രാജു

,, കെ. അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പ്രതിദിനം ആവശ്യമായ പാലിന്റെ അളവ് എത്ര; ഇതില്‍ സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന പാലിന്റെ അളവ് എത്രയാണ്;

(ബി) പാലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാനത്ത് ഏതെല്ലാം പദ്ധതികളാണ് തുടര്‍ന്നുവരുന്നതെന്ന് പറയുമോ;

(സി) കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏതെങ്കിലും പദ്ധതികളാരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിവരിക്കുമോ;

(ഡി)കൂലി, തീറ്റ, ചികിത്സ തുടങ്ങിയ ചെലവുകള്‍ താങ്ങാനാകാത്തതിനാല്‍ കാലി വളര്‍ത്തല്‍ ഉപേക്ഷിക്കുവാന്‍ കര്‍ഷകര്‍ തയ്യാറാകുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കര്‍ഷകരെ ഇതില്‍ ഉറപ്പിച്ചുനിറുത്തുന്നതിന് എന്തെല്ലാം നടപടികളെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വിശദമാക്കുമോ?

*422

പ്രവര്‍ത്തനരഹിതമായ മാലിന്യസംസ്കരണ പ്ളാന്റ്

ശ്രീ. പി. കെ. ഗുരുദാസന്‍

'' വി. ശിവന്‍കുട്ടി

'' . പ്രദിപ്കുമാര്‍

'' ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്തെ കോര്‍പ്പറേഷനുകള്‍ക്ക് കീഴിലുള്ള ഏതെങ്കിലും മാലിന്യസംസ്കരണ പ്ളാന്റുകള്‍ അടച്ചുപൂട്ടുകയോ പ്രവര്‍ത്തനരഹിതമാകുകയോ ചെയ്തിട്ടുണ്ടോ ; വിശദാംശം വ്യക്തമാക്കുമോ ;

(ബി) എന്തെല്ലാം കാരണത്താലാണ് ഇവ അടച്ചുപൂട്ടുകയോ പ്രവര്‍ത്തനരഹിതമായിത്തീരുകയോ ചെയ്തത് എന്ന് അറിയിക്കുമോ ;

(സി)മാലിന്യസംസ്കരണപ്ളാന്റുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം പ്രസ്തുത കോര്‍പ്പറേഷന്‍ പരിധിയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)മാലിന്യ സംസ്ക്കരണ പ്ളാന്റുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ ?

*423

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2012-13ലെ പദ്ധതി രൂപീകരണം

ശ്രീ. കെ. കെ. നാരായണന്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. കെ. വി. വിജയദാസ്

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2012-13ലെ പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടോ; എങ്കില്‍ എന്നാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്;

(ബി)പ്രസ്തുത രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് കാലതാമസം നേരിട്ടിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ;

(സി)ഈ വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവിനായി എന്തു തുകയാണ് നീക്കിവെച്ചിട്ടുള്ളത്; ഇതില്‍ ആദ്യഗഡുവായി എന്തു തുക പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് കൈമാറി എന്നറിയിക്കാമോ?

*424

കാര്‍ഷിക നിരീക്ഷണ സമിതികള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

,, . പി. ജയരാജന്‍

,, . കെ. ബാലന്‍

,, കെ. കെ. ജയചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി മേഖലാടിസ്ഥാനത്തില്‍ കാര്‍ഷിക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന 2011-12 ലെ ബഡ്ജറ്റ് പ്രഖ്യാപനം നടപ്പാക്കിയോ ; ഇല്ലെങ്കില്‍ അതിനുളള കാരണങ്ങള്‍ വ്യക്തമാക്കാമോ ;

(ബി) ഏതെല്ലാം മേഖലകള്‍ കേന്ദ്രീകരിച്ചാണ് സമിതികള്‍ രൂപീകരിക്കപ്പെട്ടത് എന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത സമിതികളുടെ ഘടനയെ സംബന്ധിച്ചുളള വിശദാംശങ്ങള്‍ നല്‍കാമോ ; ഈ സമിതിയുടെ നാളിതുവരെയുളള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിയി ട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കാമോ ?

*425

കോര്‍പ്പറേഷനുകളിലെ ഡ്രെയിനേജ് സംവിധാനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, സി. മമ്മൂട്ടി

,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ നിലവിലുള്ള ഡ്രെയിനേജ് സംവിധാനം കാര്യക്ഷമതയില്ലാത്തതും അപര്യാപ്തവുമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സംസ്ഥാനത്ത് ഡ്രെയിനേജ് സൌകര്യം നിലവിലുള്ള മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)എല്ലാ മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലും ആധുനിക റീസൈക്ളിംഗ് സംവിധാനത്തോടു കൂടിയ ഡ്രെയിനേജ് സംവിധാനം ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമായിട്ടുണ്ടോ;

(ഡി)എങ്കില്‍ അതിനുള്ള ഒരു മാസ്റര്‍ പ്ളാന്‍ തയ്യാറാക്കി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ?

*426

സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധി

ശ്രീ. വി. ചെന്താമരാക്ഷന്‍

,, എം.. ബേബി

,, .എം. ആരിഫ്

,, കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിക്ക് കാരണമായ ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)ഉദാരവല്ക്കരണ നയങ്ങളില്‍ നിന്നും സ്വതന്ത്ര വ്യാപാര കരാറുകളില്‍ നിന്നും പിന്മാറാനും സബ്സിഡികള്‍ ശക്തിപ്പെടുത്താനും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;

(സി)കാര്‍ഷിക പ്രതിസന്ധിയില്‍ ഇവയ്ക്കുള്ള പങ്ക് വ്യക്തമാക്കുമോ ?

*427

ഗള്‍ഫ് മലയാളികള്‍ക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതികള്‍

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

,, ജെയിംസ് മാത്യൂ

ഡോ. കെ.ടി. ജലീല്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഗള്‍ഫ് മലയാളികള്‍ക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)ഗള്‍ഫ് മലയാളികളുടെ ക്ഷേമത്തിനായി പ്രഖ്യാപിച്ചിരുന്ന പദ്ധതികളെല്ലാം നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്കായി പ്രഖ്യാപിച്ചിരുന്ന പദ്ധതികളെല്ലാം നടപ്പിലാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ഡി)വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളികളെ സംബന്ധിച്ച ഒടുവിലത്തെ കണക്കുകള്‍ ലഭ്യമാക്കുമോ?

*428

കാര്‍ഷിക കടാശ്വാസ നിയമം ഭേദഗതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. കെ. ജയചന്ദ്രന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കാര്‍ഷിക കടാശ്വാസ നിയമം ഭേദഗതി ചെയ്യുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)ഏതു സാഹചര്യത്തിലാണ് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിക്കാനിടയായ സാഹചര്യം എന്തായിരുന്നു; ഇത് പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുള്ള നിര്‍ദ്ദേശം ഭേദഗതിയിലുണ്ടോ; വിശദമാക്കാമോ;

(ഡി)കര്‍ഷക ആത്മഹത്യ തടയേണ്ടത് സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം എന്തായിരുന്നു; പകര്‍പ്പ് ലഭ്യമാക്കാമോ?

*429

കുട്ടനാട് പാക്കേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. സി. കെ. സദാശിവന്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. ജി. സുധാകരന്‍

,, ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കുട്ടനാട് പാക്കേജിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തമ്മിലുളള ഏകോപനമില്ലായ്മമൂലം പ്രതിസന്ധി യിലായിട്ടുണ്ടോ ;

(ബി) കുട്ടനാടിന്റെ കാര്‍ഷിക മേഖലയ്ക്ക് അനുയോജ്യമായ രീതിയിലാണോ പാക്കേജിന്‍കീഴില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്ന് പരിശോധിക്കാന്‍ കൃഷി വകുപ്പിന് സംവിധാനങ്ങളുണ്ടോ; ഇല്ലെങ്കില്‍ അത് ഏര്‍പ്പെടുത്താന്‍ തയ്യാറാകുമോ ;

(സി) പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുമോ ?

*430

നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. റ്റി.യു.കുരുവിള

,, സി.എഫ്.തോമസ്

,, മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി)'ഒഡേപെക്' വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ റിക്രൂട്ട്മെന്റ് നടത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

*431

ജൈവ കൃഷി വ്യാപനത്തിന് പദ്ധതി

ശ്രീ. അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

,, റ്റി.എന്‍. പ്രതാപന്‍

,, ബെന്നി ബെഹനാന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ജൈവ കൃഷി വ്യാപനത്തിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി)ഏതെല്ലാം ഏജന്‍സികളുമായി ചേര്‍ന്നാണ് പദ്ധതികള്‍ തയ്യാറാക്കിയിട്ടുളളത് ;

(സി)ജൈവകൃഷിയുമായി മുന്നോട്ടു പോകുന്ന സ്വകാര്യ സംഘടനകളെ ഈ പദ്ധതിയില്‍ പങ്കാളികളാക്കുന്ന കാര്യം പരിഗണിക്കുമോ ?

*432

കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, സണ്ണി ജോസഫ്

,, പാലോട് രവി

,, സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം;

(ബി)കര്‍ഷകര്‍ക്കുവേണ്ടി എന്തെല്ലാം പദ്ധതികളാണ് ഈ കേന്ദ്രങ്ങള്‍ നടത്തിവരുന്നത്;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്;

(ഡി)കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനാഗ്രഹിക്കുന്നത്?

*433

പ്രാദേശിക വികസന അതോറിറ്റി

ശ്രീമതി കെ.എസ്.സലീഖ

ശ്രീ. .കെ.ബാലന്‍

,, പി.റ്റി..റഹീം

,, രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് പുതിയതായി രൂപീകരിച്ച വിവിധ പ്രാദേശിക വികസന അതോറിറ്റികള്‍ ഏതെല്ലാം പഞ്ചായത്തുകളെ അതിന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുത്തിയെന്നറിയിക്കുമോ ;

(ബി)ഓരോ വികസന അതോറിറ്റിയുടെയും ഇനം തിരിച്ച് പ്രവര്‍ത്തന പരിധിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)പ്രാദേശിക വികസന അതോറിറ്റിയുടെ പ്രവര്‍ത്തനം അവയുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)പ്രാദേശിക വികസന അതോറിറ്റികളുടെ പ്രവര്‍ത്തനം പ്രസ്തുത ഗ്രാമപഞ്ചായത്തുകളുടെ ഉദ്യോഗസ്ഥ സംവിധാനത്തില്‍ അധികജോലി ഭാരം ഏല്പിക്കുമെന്ന് കരുതുന്നുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കാമോ ;

()സംസ്ഥാനത്ത് വിവിധ പ്രാദേശിക വികസന അതോറിറ്റികളുടെ രൂപീകരണം തദ്ദേശ സ്ഥാപനങ്ങളുടെ അധികാരത്തെ എപ്രകാരം ബാധിക്കുന്നു; വിശദമാക്കുമോ ?

*434

കൃഷിഭവനുകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണവും ഇന്റര്‍നെറ്റ് സംവിധാനവും

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

,, എം. വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ കൃഷിഭവനുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനും ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ഉദ്ദേശിക്കുന്നുവോ ;

(ബി) ഈ സംവിധാനം ഏര്‍പ്പെടുത്തുക വഴി കൃഷിക്കാര്‍ക്ക് എന്തെല്ലാം പ്രയോജനങ്ങളാണ് ലഭ്യമാകുക; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)കൃഷി ഭവനുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന നടപടികള്‍ നിലവില്‍ ഏതു ഘട്ടം വരെയായെന്ന് അറിയിക്കുമോ ?

*435

പ്ളാസ്റിക്കിന്റെ പുനരുപയോഗ പുന:ചംക്രമണ സാദ്ധ്യതകള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, വി. ഡി. സതീശന്‍

'' വര്‍ക്കല കഹാര്‍

'' സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നഗരങ്ങളിലെ പ്ളാസ്റിക്ക് ഉപയോഗം നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളത്, വിശദമാക്കുമോ ;

(ബി)ഉപയോഗശൂന്യമായ പ്ളാസ്റിക്കിന്റെ പുനരുപയോഗ പുനഃചംക്രമണ സാദ്ധ്യതകള്‍ വിലയിരുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇതിനെക്കുറിച്ച് പഠിക്കുവാന്‍ ഏതെങ്കിലും കമ്മിറ്റിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ ;

(ഡി)കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

()ഇതിന്മേല്‍ എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളത് ?

*436

പുരാവസ്തു മ്യൂസിയങ്ങളുടെ ആധുനികവല്‍ക്കരണം

ശ്രീ. വി. പി. സജീന്ദ്രന്‍

,, പാലോട് രവി

,, അന്‍വര്‍ സാദത്ത്

,, പി. സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പുരാവസ്തു വകുപ്പിന്‍ കീഴിലെ മ്യൂസിയങ്ങള്‍ അന്തര്‍ദ്ദേശീയ തലത്തില്‍ ആധുനികവല്‍ക്കരിക്കുന്ന കാര്യം ആലോചനയിലുണ്ടോ;

(ബി)എങ്കില്‍ ഇതിനായി ഒരു പ്രത്യേക പദ്ധതിക്ക് രൂപം നല്‍കി കേന്ദ്രത്തിന് സമര്‍പ്പിക്കുമോ;

(സി)ഏതെല്ലാം മ്യൂസിയങ്ങളാണ് പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(ഡി)പുരാവസ്തുക്കള്‍ സംരക്ഷിച്ച് പ്രദര്‍ശിപ്പിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുമോ?

*437

കാര്‍ഷികരംഗത്ത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍

ശ്രീ. എം. . ബേബി

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. . എം. ആരിഫ്

,, രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കാര്‍ഷിക രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ സംസ്ഥാനത്തെ കര്‍ഷകരെ ഏതെല്ലാം നിലകളില്‍ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി)ഏതെല്ലാം കൃഷികളില്‍ ഏര്‍പ്പെട്ട കര്‍ഷകര്‍ക്ക് എന്തെല്ലാം നിലയിലുളള പ്രയാസങ്ങളാണ് ഇപ്പോള്‍ നേരിടേണ്ടി വരുന്നതെന്ന് വെളിപ്പെടുത്താമോ;

(സി)കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നിലപാടുകളില്‍ മാറ്റം വരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത് ?

*438

വയോജന നയത്തില്‍ മാറ്റം

ശ്രീ. എസ്.രാജേന്ദ്രന്‍

,, .പി.ജയരാജന്‍

,, പുരുഷന്‍ കടലുണ്ടി

,, കെ.രാധാകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വൃദ്ധജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വയോജന നയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)ജനസംഖ്യയില്‍ 60 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ എത്ര ശതമാനമുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)വയോജനങ്ങളുടെ ആരോഗ്യ സുരക്ഷാരംഗം നേരിടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണ് ; അവ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

*439

സംസ്ഥാന ശുചിത്വ മിഷന്‍

ശ്രീ. സി. മമ്മൂട്ടി

,, എന്‍. ഷംസുദ്ദീന്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാന ശുചിത്വമിഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)ശുചിത്വമിഷന്‍ പുതുതായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതികളില്‍ നിന്നും പ്രതീക്ഷിക്കുന്ന നേട്ടങ്ങളെക്കുറിച്ചുള്ള വിശദവിവരം നല്‍കാമോ?

*440

കാര്‍ഷിക മേഖലയില്‍ മൊബൈല്‍ ഗവേര്‍ണന്‍സ്

ശ്രീ. സണ്ണി ജോസഫ്

,, പി. സി. വിഷ്ണുനാഥ്

,, പാലോട് രവി

,, സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കാര്‍ഷിക മേഖലയില്‍ വിജ്ഞാന സമ്പാദനത്തിനും വിജ്ഞാന വ്യാപനത്തിനുമായി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്;

(ബി)ഇതിനായി മൊബൈല്‍ ഗവേര്‍ണന്‍സ് പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ;

(സി)ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം; ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കാമോ?

*441

ഗ്രാമസഭയിലെ ജനപങ്കാളിത്തം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, കെ. എന്‍. . ഖാദര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഗ്രാമസഭകളിലെ ജനപങ്കാളിത്തക്കുറവിന്റെ കാരണങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അതു സംബന്ധിച്ച കണ്ടെത്തലുകള്‍ വെളിപ്പെടുത്തുമോ;

(സി)ഗ്രാമസഭകളുടെ പ്രാധാന്യവും, ഉത്തരവാദിത്തവും സംബന്ധിച്ച് അംഗങ്ങളെ ബോധവല്‍ക്കരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)ഗ്രാമസഭകളുടെ പ്രവര്‍ത്തനം വിജയകരമാക്കാന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ഇപ്പോള്‍ നല്കിയിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

()ഇക്കാര്യത്തില്‍ സ്ത്രീ സമൂഹത്തിന്റെ സഹകരണം ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

*442

പാല്‍ വില വര്‍ദ്ധന

ശ്രീ. . പ്രദീപ് കുമാര്‍

,, . കെ. ബാലന്‍

ശ്രീമതി കെ.കെ.ലതിക

ശ്രീ. കെ. കുഞ്ഞിരാമന്‍ ( ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മില്‍മ പാലിന് എത്ര രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്; റിച്ച് പ്ളസ് പാലിന്റെ വില വീണ്ടും ഒരു രൂപ കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര രൂപ വീതമാണ് കൂട്ടാന്‍ ഉദ്ദേശിക്കുന്നത്;

(ബി)അന്യസംസ്ഥാനങ്ങളില്‍ നിന്നും മില്‍മ പാല്‍ സംഭരിക്കുന്നുണ്ടോ. വിശദാംശം നല്‍കുമോ ;

(സി)ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ വില വര്‍ദ്ധനയുടെ പ്രയോജനം ലഭ്യമാകുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

*443

ഇലക്ട്രോണിക് മാലിന്യങ്ങളുടെ സംസ്ക്കരണം

ശ്രീ. പി.കെ. ബഷീര്‍

,, എന്‍.. നെല്ലിക്കുന്ന്

'' റ്റി.. അഹമ്മദ് കബീര്‍

'' കെ.എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഇലക്ട്രോണിക് മാലിന്യങ്ങള്‍ സംസ്ഥാനത്തിന് ഭീഷണിയാകുന്നസ്ഥിതിവിശേഷം ഒഴിവാക്കാനാവശ്യമായ മുന്‍കരുതല്‍ നടപടി കളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദ മാക്കുമോ;

(സി)ഉപയോഗശൂന്യമായ ഇലക്ട്രോണിക്, ഇലക്ട്രിക് ഉപകരണ ങ്ങള്‍ മുഖേനയുള്ള മാലിന്യങ്ങള്‍ സംസ്ക്കരിച്ച് പുനരുപയോഗ പ്രദമാക്കുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളും അതിനായുള്ള വ്യവസായശാലകളും ആരംഭിക്കാനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

*444

കെട്ടിടനിര്‍മ്മാണ മേഖലയിലെ തട്ടിപ്പുകളും ചൂഷണങ്ങളും

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, സി. മോയിന്‍കുട്ടി

,, പി. ഉബൈദുള്ള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷ ക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട നിര്‍മ്മാതാക്കളുടെയും, നിര്‍മ്മാണക്കമ്പനികളുടെയും പ്രവര്‍ത്തനം നിരീക്ഷിക്കാനും, വിലയിരുത്താനുമുള്ള സംവിധാനങ്ങള്‍ വിശദമാക്കുമോ;

(ബി)കെട്ടിടനിര്‍മ്മാണ മേഖലയിലെ തട്ടിപ്പുകളും ചൂഷണങ്ങളും അതുമുഖേനയുണ്ടാകുന്ന പ്രശ്നങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അവ പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)പ്രസ്തുത മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മാറിയ പരിതസ്ഥിതികള്‍ക്ക് അനുസരിച്ച് പരിഷ്ക്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

*445

കൃഷി അധിഷ്ഠിത പാഴ് വസ്തുക്കളില്‍ നിന്ന് ജൈവഊര്‍ജ്ജവും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കാന്‍ പദ്ധതി

ശ്രീ. പാലോട് രവി

,, കെ. മുരളീധരന്‍

,, പി. . മാധവന്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കൃഷി അധിഷ്ഠിത പാഴ് വസ്തുക്കളില്‍ നിന്ന് ജൈവഊര്‍ജ്ജവും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ;

(ബി) ഈ പദ്ധതി നടപ്പാക്കുന്നതിന് കാര്‍ഷിക സര്‍വ്വകലാശാല ഏതെല്ലാം ഏജന്‍സികളുമായാണ് സഹകരിക്കുന്നത് ;

(സി) ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട് ?

*446

നഗരസഭകളില്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ പേരു ചേര്‍ക്കുന്നതിനുള്ള സംവിധാനം

ശ്രീ. എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷ ക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നഗരസഭകളില്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ പേരു ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സര്‍ട്ടിഫിക്കറ്റില്‍ പേരു ചേര്‍ക്കുന്നതിന് നഗരസഭകളില്‍ വരുന്ന കാലതാമസം ഒഴിവാക്കി അപേക്ഷിക്കുന്ന ദിവസം തന്നെ സര്‍ട്ടിഫിക്കറ്റില്‍ പേരു ചേര്‍ത്ത് നല്‍കാനാകുമോ;

(സി)സര്‍ട്ടിഫിക്കറ്റുകളില്‍ പേരുകള്‍ തെറ്റായി ചേര്‍ത്തത് തിരുത്തുന്നതിന് നിലവിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുമോ;

(ഡി)ഇത്തരം സര്‍ട്ടിഫിക്കറ്റുകളുടെ വിതരണത്തിന് ആവശ്യമായ സൌകര്യങ്ങളില്ല എന്ന പരാതി നിലവിലുണ്ടോ ?

*447

കേന്ദ്ര ആസൂത്രണ മോണിറ്ററിംഗ് യൂണിറ്റ്

ശ്രീ. റോഷി അഗസ്റിന്‍

,, എം.വി ശ്രേയാംസ് കുമാര്‍

ഡോ: എന്‍.ജയരാജ്

ശ്രീ. പി.സി.ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയു ം വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര ആസൂത്രണ മോണിറ്ററിംഗ് യൂണിറ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;

(ബി)പ്രസ്തുത യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;;

(സി)പ്രസ്തുത യൂണിറ്റിന്റെ നേതൃത്വത്തില്‍ എല്ലാ ഭരണ വകുപ്പുകളിലും പെര്‍ഫോര്‍മെന്‍സ് ആന്റ് മോണിറ്ററിംഗ് ഇവാലുവേഷന്‍ സിസ്റം നടപ്പാക്കുവാന്‍ ഉദ്ദേശിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

*448

നാണ്യവിള കൃഷി

ശ്രീ. ജി. സുധാകരന്‍

,, എളമരം കരീം

,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

,, സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ നാണ്യവിളകൃഷിയിടങ്ങള്‍ നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തരിശുഭൂമിയിലും സ്വകാര്യ-സഹകരണ സ്ഥാപനങ്ങളുടെ കൃഷിയോഗ്യമായ സ്ഥലങ്ങളിലും നാണ്യവിള കൃഷി ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;

(സി)നാണ്യവിളയേയും നാണ്യവിളകര്‍ഷകനേയും പ്രോത്സാഹിപ്പിക്കുന്നതിനും, സംരക്ഷിക്കുന്നതിനും എന്തെങ്കിലും പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

*449

കാര്‍ഷികോല്പന്നങ്ങളുടെ സംഭരണം

ശ്രീ. റ്റി. വി. രാജേഷ്

ശ്രീമതി കെ. കെ. ലതിക

പ്രൊഫ. സി. രവീന്ദ്രനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് നിന്നും എന്തെല്ലാം കാര്‍ഷിക ഉല്പന്നങ്ങള്‍ താങ്ങുവിലയ്ക്ക് സംഭരിക്കുന്നതിന് ഏതെല്ലാം ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും സംഭരണ നടപടികളുടെ പുരോഗതിയും വിശദമാക്കാമോ; സംഭരണലക്ഷ്യവും നേട്ടവും വിശദമാക്കാമോ;

(ബി)സംഭരണം പരാജയപ്പെടാനുളള കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

സി)സംഭരണ സംവിധാനത്തിലെ പാളിച്ചകള്‍ പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുകയുണ്ടായോ?

*450

ഡോ:സുകുമാര്‍ അഴീക്കോടിന് സ്മാരകം

ശ്രീ. പുരുഷന്‍ കടലുണ്ടി

,, ബാബു എം. പാലിശ്ശേരി

,, കെ.വി.അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളത്തിലെ സാംസ്കാരിക നായകനായിരുന്ന അന്തരിച്ച ഡോ:സുകുമാര്‍ അഴീക്കോടിന്റെ സ്മരണയ്ക്ക് സമുചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) സ്മാരകം നിര്‍മ്മിക്കുന്നതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ ; എന്തെങ്കിലും നിര്‍ദ്ദേശം പരിഗണനയിലുണ്ടോ വിശദമാക്കാമോ ?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.