വനം
വകുപ്പിലെ താല്‍ക്കാലിക
ജീവനക്കാര്‍
3318.
ശ്രീ.ബെന്നി
ബെഹനാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം വനം
വകുപ്പില്‍ ഏത് തിയതി
വരെ താല്‍ക്കാലികമായി
ജോലി
നോക്കിയിരുന്നവരെയാണ്
സ്ഥിരപ്പെടുത്തിയത്;
(ബി)
10
വര്‍ഷത്തിന് മുകളില്‍
താല്‍ക്കാലിക
സര്‍വ്വീസുള്ളതും രഹസ്യ
സ്വഭാവമുള്ള പല
കേസുകള്‍
കണ്ടെത്തുന്നതിന്
ആത്മാര്‍ത്ഥമായി
പരിശ്രമിച്ചിട്ടുള്ളതും
പ്രതികളില്‍ നിന്ന്
ഭീഷണി നേരിടുന്നതുമായ
ശ്രീ. ഷമീര്‍ . ഐ.,
പൂവച്ചലിനെ (വി. ജി.
വിഭാഗം, വനം വകുപ്പ്)
സ്ഥിരപ്പെടുത്തുന്നതിനുള്ള
ശിപാര്‍ശ വനം
വകുപ്പില്‍ നിന്നും
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത അപേക്ഷ
അനുഭാവപൂര്‍വ്വം
പരിഗണിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
'വനം
ദീപ്തി പദ്ധതി'
3319.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
ജോസഫ് വാഴയ്ക്കൻ
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'വനം ദീപ്തി' പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
മുഖേന
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ശ്രീ.
ജോസഫ് മാത്യു
പെരുമ്പ്രായില്‍ നല്കിയ പരാതി
3320.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പിലെ
കോട്ടയം
ഡിവിഷനില്‍പ്പെട്ട
എരുമേലി റേഞ്ചില്‍ 2013
മുതലുള്ള തേക്ക്
റീപ്ലാന്റിംഗിലെ
അഴിമതിയെക്കുറിച്ചും
ആദിവാസികളെ ചൂഷണം
ചെയ്യുന്നതിനെക്കുറിച്ചും
ശ്രീ. ജോസഫ് മാത്യു
പെരുമ്പ്രായില്‍,
കുറ്റിപ്ലാങ്ങാട് പി.ഒ,
കൂട്ടിക്കല്‍ എന്ന ആള്
നല്കിയ പരാതിയിന്മേല്
എന്തു നടപടി
സ്വീകരിച്ചു ;
(ബി)
കണ്‍വീനര്‍
സിസ്റ്റത്തില്‍ പണി
നടക്കുന്നു എന്ന്
രേഖകളില്‍ കാണുകയും
എന്നാല്‍ വനം വകുപ്പ്
ഉദ്യോഗസ്ഥര്‍ നേരിട്ട്
പണം മുടക്കി മറ്റ്
ആളുകളുടെ പേരില്‍
ബില്ലുകള്‍ മാറുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്ലാന്റിംഗ്
ജോലികളിലെ അഴിമതി
കാരണം നട്ട
തേക്കിന്തെെകളില്
ഭൂരിപക്ഷവും നശിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ആസ്തി
വികസന ഫണ്ട്- റാന്നി നിയോജക
മണ്ഡലം
3321.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി വികസന ഫണ്ട്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി റാന്നി
നിയോജക മണ്ഡലത്തില്‍
എന്തൊക്കെ
പദ്ധതികള്‍ക്ക് റാന്നി
-ഡി.എഫ്.ഒ., പെരിയാര്‍
ടൈഗര്‍ റിസര്‍വ് മുഖേന
പദ്ധതി
തയ്യാറാക്കുന്നതിനായി
എം.എല്‍.എ. നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ട്;
(ബി)
പദ്ധതികളും
അവയ്ക്കായി
നിര്‍ദ്ദേശിക്കപ്പെട്ട
തുകയും എത്ര വീതമാണ്;
ഇതില്‍ ഏതൊക്കെ
പദ്ധതികള്‍ക്കാണ് ഭരണ
വകുപ്പില്‍ നിന്നും
അനുമതിയായിട്ടുള്ളത്;
(സി)
ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
പ്രയോജനപ്പെടും വിധം
നീലിമലയില്‍ എ.ഡി.എഫ്.
പദ്ധതിയില്‍ നിന്നും
നിര്‍മ്മിക്കാന്‍
ഉദ്ദേശിച്ച ഹെല്‍പ്പ്
ഡസ്കിന്റെ
നിര്‍മ്മാണത്തില്‍
ഭരണാനുമതി എന്നാണ്
ലഭിച്ചത്; ഈ പ്രവൃത്തി
ടെണ്ടര്‍
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
എ.ഡി.എഫ്. പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മറ്റേതെങ്കിലും
എം.എല്‍.എ.-മാര്‍ക്ക്
വനംവകുപ്പ് മുഖേന
ഇത്തരം ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
എന്ന് വിശദമാക്കുമോ; ഈ
പ്രവൃത്തികളുടെ തുക
മുന്‍കൂറായി വനം
വകുപ്പിനു
നല്കിയിട്ടാണോ
ടെന്‍ഡര്‍ ചെയ്തത്;
വിശദാംശം നല്‍കുമോ;
(ഡി)
അടുത്ത
ശബരിമല സീസണ് മുമ്പായി
നീലിമലയില്‍ ഹെല്‍പ്പ്
ഡെസ്ക്
സ്ഥാപിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വൈക്കം
നിയോജക മണ്ഡലത്തിലെ വനം
വകുപ്പിന്‍െറ പദ്ധതികള്‍
3322.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വ്ന്ന
ശേഷം വനംവകുപ്പുവഴി
ഏതെല്ലാം പദ്ധതികളാണ്
വൈക്കം നിയോജക
മണ്ഡലത്തില്‍
നടപ്പാക്കിയിട്ടുള്ളതെന്നും
ഇതിനായി എത്ര തുകയാണ്
വകുപ്പ് വഴി
ചെലവഴിച്ചതെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ വനം
വകുപ്പിന്റെ സാമൂഹ്യ
വനവല്കരണ
വിഭാഗത്തിലൂടെ വൈക്കം
നിയോജക മണ്ഡലത്തില്‍
വൃക്ഷവത്കരണ
പരിപാടിയിലൂടെ എത്ര
വൃക്ഷ തൈകള്‍ വിതരണം
ചെയ്തെന്നും കാവ്
സംരക്ഷണ പദ്ധതിയിലൂടെ
എത്ര കാവുകള്‍ക്ക് എത്ര
തുക വീതം ധനസഹായം
നല്‍കിയെന്നും
വെളിപ്പെടുത്തുമോ?
വനശ്രീ
യൂണിറ്റുകളെ
ശക്തിപ്പെടുത്താന്‍ പദ്ധതി
3323.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനശ്രീ യൂണിറ്റുകളെ
ശക്തിപ്പെടുത്താന്‍
പദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ശ്രീമതി
എസ്. കുഞ്ഞമ്മയുടെ അപേക്ഷ
3324.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫോറസ്റ്റ്
റെയിഞ്ചറായി വിട്ടൂര്
തടി ഡിപ്പോയിൽ ജോലി
നോക്കുന്ന ശ്രീ. കെ.
കൊച്ചുകോശിയുടെ അമ്മ
കൊട്ടാരക്കര
കിഴക്കേതെരുവില്‍
തെക്കേവീട്ടില്‍ എസ്.
കുഞ്ഞമ്മ തന്റെ മകന്
പ്രൊബേഷന്‍ ഡിക്ലയര്‍
ചെയ്യാനും പ്രമോഷന്
നടപടികള്‍
ത്വരിതപ്പെടുത്താനും
ആവശ്യപ്പെടുന്ന 7. 1.
16 ലെ അപേക്ഷ വകുപ്പ്
മന്ത്രിക്ക്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇതിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
ശ്രീ.
കൊച്ചുകോശി
സര്‍വ്വീസിനിടയില്‍
എന്തെങ്കിലും
കേസ്സില്പ്പെടുകയും
പ്രസ്തുത കേസ്സ്
തീര്‍പ്പ്
കല്‍പ്പിക്കുകയും
ചെയ്തിട്ടുണ്ടോ;
(ഡി)
ശ്രീ.
കൊച്ചുകോശി തന്റെ
പ്രൊബേഷന്‍ ഡിക്ലയര്‍
ചെയ്യുന്നതിന് അപേക്ഷ
നല്‍കിയിട്ടുണ്ടോ;എങ്കില്‍
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ട്;
പ്രൊബേഷന്‍ ഡിക്ലയര്‍
ചെയ്യാന്‍ എന്തെങ്കിലും
നിയമ തടസ്സങ്ങള്‍
നിലവിലുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
31. 5. 16 ല്‍
റിട്ടയര്‍ ചെയ്യും എന്ന
വസ്തുത
പരിശോധിച്ചിട്ട് ശ്രീ.
കൊച്ചുകോശിയുടെ
പ്രൊബേഷന്‍ ഉടന്‍
ഡിക്ലയര്‍ ചെയ്യാനും
അദ്ദേഹത്തിന്
ലഭിക്കാനുള്ള
പ്രമോഷന് സംബന്ധിച്ച
നടപടികള്‍
ത്വരിതപ്പെടുത്താനും
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ?
തബഡൂര്
ഫോറസ്റ്റ് റോഡ്
3325.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ തബഡൂര്
ഫോറസ്റ്റ് റോഡിന്റെ
ശോചനീയാവസ്ഥ
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പുലിയുടെ
ആക്രമണം
3326.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
കടപ്പാറയിലും
സമീപപ്രദേശങ്ങളിലും
പുലിയുടെ ആക്രമണം
ഉണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രദേശങ്ങളിലെ
വളര്‍ത്തുമൃഗങ്ങളെ പുലി
കടിച്ചുകൊല്ലുന്നതായ
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
പ്രദേശവാസികളുടെ
ഭീതി ഒഴിവാക്കാനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
(ഡി)
പുലിയെ
പിടികൂടി
ഉള്‍ക്കാട്ടില്‍
വിടുന്നതിനായി വനം
വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സമാശ്വാസ
തൊഴില്‍ദാന പദ്ധതി
പ്രകാരമുള്ള ശ്രീമതി സുമയുടെ
അപേക്ഷ
3327.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ തൃശൂര്‍
സെന്റര്‍
സര്‍ക്കിളിന്റെ
പരിധിയില്‍ വരുന്ന
ചാര്‍പ്പ റെയിഞ്ചില്‍
പാര്‍ട്ട് ടൈം
സ്വീപ്പറായി ജോലി
നോക്കി വരവെ 24.02.2010
ല്‍ അന്തരിച്ച റീനയുടെ
മകൾ സുമയ്ക്ക്
"സമാശ്വാസ തൊഴില്‍ദാന
പദ്ധതി"പ്രകാരം ജോലി
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
വാഴച്ചാല്‍
ഗിരിജന്‍ കോളനി
നിവാസിയും
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
നിര്‍ധന കുടുംബാംഗയുമായ
ശ്രീമതി സുമയുടെ അപേക്ഷ
അടിയന്തരമായി
പരിഗണിക്കുന്നതിനും 6
വര്‍ഷക്കാലമായി അപേക്ഷ
നല്കി കാത്തിരിക്കുന്ന
സുമയുടെ ന്യായമായ
അവകാശം പരിഗണിച്ച്
സമാശ്വാസ നിയമനം
നല്‍കുന്നതിനും സത്വര
നടപടി സ്വീകരിക്കുമോ?
അട്ടത്തോട്ടില്‍
സ്കൂള്‍
3328.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
വനത്തിനുള്ളിലെ ആദിവാസി
മേഖലയായ
അട്ടത്തോട്ടില്‍
ആദിവാസികള്‍ക്കായി
പുതിയ സ്കൂള്‍
പ്രവര്‍ത്തനം
ആരംഭിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വനത്തിനുള്ളില്‍
വിദ്യാഭ്യാസ വകുപ്പിന്
സ്ഥലമില്ലാത്തതിനാല്‍
സ്കൂളിന് ആവശ്യമായ
സ്ഥലം ലഭ്യമാക്കുന്നത്
സംബന്ധിച്ച് വനം
വകുപ്പിന് അപേക്ഷ
ലഭിച്ചിട്ടുണ്ടോ ;
(സി)
എങ്കില്‍
ആരില്‍ നിന്ന്, എന്നാണ്
അപേക്ഷ
ലഭിച്ചിട്ടുള്ളത്;
പ്രസ്തുത ഫയല്‍
ഇപ്പോള്‍ ആരുടെ
പക്കലാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സ്കൂളിന്
ഭൂമി അനുവദിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വിശദമാക്കുമോ?
വന്യമൃഗങ്ങളില്‍
നിന്നുള്ള സംരക്ഷണം
3329.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആനകള്‍
അടക്കമുള്ള
വന്യമൃഗങ്ങള്‍ വിള
നശിപ്പിക്കുന്നതും
അപകടങ്ങള്‍
വരുത്തുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
നിയന്ത്രിക്കുന്നതിന്
ആവശ്യമായ സൗകര്യങ്ങള്‍
കാസര്‍ഗോഡ് ജില്ലയില്‍
വനം വകുപ്പിന് ഇല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കാസര്‍ഗോഡ്
ജില്ലയ്ക്ക് മാത്രമായി
വനം വകുപ്പിന്റെ
പ്രത്യേകസേനയെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
വനം
വകുപ്പില്‍ ജീവനക്കാര്‍ക്കായി
കാന്റീന്
3330.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിലെ
ജീവനക്കാര്‍ക്ക്
സെന്‍ട്രല്‍ കാന്റീന്
സൗകര്യം
ലഭ്യമാക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വനം
വകുപ്പ്
ജീവനക്കാര്‍ക്ക്
കാന്റീന് സൗകര്യം
ലഭ്യമാക്കണമെന്നത്
സംബന്ധിച്ച് ഇതുവരെ
എന്തെല്ലാം നടപടികള്‍
വകുപ്പ്തലത്തില്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
മറ്റ്
സേനാവിഭാഗങ്ങലളെപ്പോലെ
വനം വകുപ്പിലെ ഫീല്‍ഡ്
വിഭാഗം
ജീവനക്കാര്‍ക്കും
കാന്റീന് സൗകര്യം
ലഭ്യമാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കായല്‍
കൈയ്യേറ്റം
3331.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വക്കം,
ചെറുന്നിയൂര്‍
ഗ്രാമപഞ്ചായത്തുകളോട്
ചേര്‍ന്നുള്ള കായല്‍
പ്രദേശങ്ങളില്‍
വ്യാപകമായ കായല്‍
കൈയ്യേറ്റം നടക്കുന്നത്
പരിസിഥിതി വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച്
എന്തെല്ലാം നടപടികളാണ്
വകുപ്പ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച്
വകുപ്പിന്റെ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ദേശീയഗെയിംസില്‍ പങ്കെടുത്ത
കായികതാരങ്ങള്‍
3332.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയഗെയിംസില്‍
പങ്കെടുത്ത് വാഗ്ദാനം
ചെയ്ത ജോലി നാളിതുവരെ
ലഭ്യമാകാത്ത പല
കായികതാരങ്ങളും മറ്റ്
സംസ്ഥാനങ്ങളിലെ
കായികരംഗത്തേയ്ക്ക്
മാറാനൊരുങ്ങുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മെഡല്‍ ജേതാക്കള്‍ക്ക്
ജോലി നല്കാന്
സര്‍ക്കാര്‍
തീരുമാനിച്ചിരുന്നോ;എങ്കില്‍
എത്ര പേര്‍ക്ക് ജോലി
നല്കി ; ഇനി എത്ര
പേര്‍ക്ക് ജോലി
നല്‍കാനുണ്ട്;
(സി)
ഗസറ്റഡ്
തസ്തികയില്‍ എത്ര
പേര്‍ക്ക് ജോലി
നല്കാന്
തീരുമാനിച്ചിട്ടുണ്ട്;വാഗ്ദാനം
ചെയ്ത പ്രകാരമുള്ള ജോലി
എല്ലാ മെഡല്‍
ജേതാക്കള്‍ക്കും
നല്കാന് നടപടി
സ്വീകരിക്കുമോ?
സംസ്ഥാന
- ജില്ലാ സ്പോര്‍ട്സ്
കൗണ്‍സിലുകള്‍ മുഖേന
നടപ്പാക്കിയ പദ്ധതികള്‍
3333.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
- ജില്ലാ സ്പോര്‍ട്സ്
കൗണ്‍സിലുകള്‍ മുഖേന
2011 മുതല്‍
നടപ്പാക്കിയ പദ്ധതികളും
പരിപാടികളും ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
വിവിധ
ജില്ലകളില്‍ ഈ
കാലയളവില്‍
പൂര്‍ത്തിയാക്കിയതും
ഇപ്പോള്‍
നടന്നുകൊണ്ടിരിക്കുന്നതുമായ
സ്പോര്‍ട്സ് കൗണ്‍സില്‍
മുഖേനയുള്ള നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന് ജില്ല
തിരിച്ച് വിശദമാക്കുമോ;
(സി)
സംസ്ഥാന
- ജില്ലാ സ്പോര്‍ട്സ്
കൗണ്‍സിലുകള്‍ക്ക്
കീഴില്‍ വാടക
ലഭിക്കുന്ന എത്ര
ഷോപ്പുകളും
ഓഡിറ്റോറിയങ്ങളുമുണ്ടെന്നും
ഓരോ ജില്ലയിലും ഇതു
മുഖേന ലഭിക്കുന്ന തുക
എത്രയാണെന്നും ജില്ല
തിരിച്ച് അറിയിക്കുമോ;
(ഡി)
വാടകയിനത്തിലും
അഡ്വാന്‍സ് ഇനത്തിലും
ലഭ്യമാകുന്ന തുക
ഏതെല്ലാം
അക്കൗണ്ടുകളിലാണ്
അടക്കുന്നതെന്നും ഈ തുക
വിനിയോഗിക്കുന്നതിനുള്ള
ചുമതല ആര്‍ക്കാണെന്നും
ഓരോ ജില്ലയിലും ലഭ്യമായ
തുകയും വിനിയോഗിച്ച
തുകയും എത്രയെന്നും
വെളിപ്പെടുത്തുമോ?
വാട്ടര്‍
സ്പോര്‍ട്സ് കേന്ദ്രം
3334.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
ബിയ്യം കായലില്‍
തുടങ്ങിയ വാട്ടര്‍
സ്പോര്‍ട്സ് കേന്ദ്രം
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ കേന്ദ്രം
പ്രവര്‍ത്തനരഹിതമായത്
എന്തുകൊണ്ടാണ് എന്ന്
വിശദമാക്കുമോ;
(ബി)
സ്ഥിരമായി
കോച്ചിനെ കിട്ടാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
മുടങ്ങിയ പരിശീലനം
പുനരാരംഭിക്കാന്‍ ഈ
വേനല്ക്കാലത്തു തന്നെ
നടപടി സ്വീകരിക്കുമോ?
കുന്നുംഭാഗം
സ്പോര്‍ട്സ് സ്കൂള്‍
3335.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞിരപ്പള്ളി
കുന്നുംഭാഗത്ത്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്ന
സ്പോര്‍ട്സ് സ്കൂളിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത സ്കൂളില്‍
2016-17 അദ്ധ്യയന
വര്‍ഷം തന്നെ കുട്ടികളെ
പ്രവേശിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
നിലവിലുള്ള
സ്കൂള്‍ അതേ രീതിയില്‍
തുടര്‍ന്നുകൊണ്ട്
സ്പോര്‍ട്ട്സ്
ഡിവിഷന്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ദേശീയ
ഗെയിംസ് വില്ലേജിന്റെ
പ്രീ ഫേബ് ഹൗസിംഗ്
യൂണിറ്റ്
അനുവദിച്ചതനുസരിച്ച്
കെട്ടിട നിര്‍മ്മാണം
എപ്പോഴത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കുമോ ?
35-ാം
നാഷണല്‍ ഗെയിംസ്
3336.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നടന്ന 35-ാം നാഷണല്‍
ഗെയിംസ് വന്‍
വിജയമാക്കുന്നതിന്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
കൂടുതല്‍
ദേശീയ അന്തര്‍ ദേശീയ
കായിക മത്സരങ്ങള്‍
സംസ്ഥാനത്ത്
നടത്തുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(സി)
നാഷണല്‍
ഗെയിംസ് നടത്തിയതിലൂടെ
എത്ര സ്റ്റേഡിയങ്ങളും
മറ്റും മുതല്‍കൂട്ടായി
എന്ന് വ്യക്തമാക്കുമോ ;
(ഡി)
കേരളത്തിന്റെ
കായിക പ്രതിഭകള്‍ക്ക്
മികച്ച പരിശീലനം
ലഭിക്കുന്നതിന്
നവീകരിക്കപ്പെട്ടതും
പുതുതായി
നിര്‍മ്മിച്ചതുമായ
സ്റ്റേഡിയങ്ങള്‍
വിട്ടുനല്‍കുന്നതിന്
നടപടി ഉണ്ടാകുമോ?
മൂവിംഗ്
തിയേറ്റര്‍
3337.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമങ്ങളില്‍
മിനിതിയറ്റര്
സ്ഥാപിക്കുന്നതിനും
മൂവിംഗ് തിയേറ്റര്‍
എന്ന ആശയം
നടപ്പാക്കുന്നതിനും
ചലച്ചിത്ര വികസന
കോര്പ്പറേഷന് വഴിയോ
ചലച്ചിത്ര അക്കാദമി
വഴിയോ നീക്കം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
എവിടെയാക്കെയെന്നും,
പദ്ധതിയുടെ
വിശദാംശങ്ങളും
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി-യില്‍
'സുരക്ഷിത സ്ത്രീ യാത്രാ'
പദ്ധതി
3338.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി-യില്‍
'സുരക്ഷിത സ്ത്രീ
യാത്രാ' പദ്ധതി
നടപ്പാക്കിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഇ-ഗവേണന്‍സ്
പദ്ധതി
3339.
ശ്രീ.കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ ഇ-ഗവേണന്‍സ്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കെ.എസ്.ആര്.
റ്റി.സി-യിലെ പ്രതിസന്ധി
3340.
ശ്രീ.ഇ.പി.ജയരാജന്
,,
എളമരം കരീം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
നയങ്ങള്‍, കേരള സംസ്ഥാന
റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്‍പ്പറേഷനെ
പ്രതിസന്ധിയിലാക്കിയിട്ടുള്ളതായി
അറിയാമോ; കെ. എസ്.
ആര്. ടി. സി.യുടെ
വരവും ചെലവും
തമ്മിലുള്ള അന്തരം കൂടി
വരുകയാണോ എന്നു
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
നല്കേണ്ടതായ 1:2
അനുപാതത്തിലുള്ള മൂലധന
വിഹിതം യഥാസമയം
നല്കുന്നുണ്ടോ;
പ്രസ്തുത ഇനത്തില്‍
കോര്പ്പറേഷന് അര്‍ഹമായ
തുക എത്രയാണ്;
(സി)
സൗജന്യപാസ്
ഉള്‍പ്പെടെയുള്ള മറ്റ്
ഇനങ്ങളില്‍ സര്‍ക്കാര്‍
നല്കേണ്ടതായ തുക
എല്ലാം
നല്‍കിയിട്ടുണ്ടോ;
കുടിശ്ശികയുണ്ടായിട്ടുണ്ടെങ്കില്
അവ എത്രയാണ്;
(ഡി)
സ്വകാര്യ
ബസ്സുകാര്‍ക്ക്
ദേശസാല്‍കൃത
റൂട്ടുകളില്‍
റൂട്ടുകള്‍ നിശ്ചയിച്ചു
നല്‍കുന്നത് കെ. എസ്.
ആര്. ടി. സിയെ
പ്രതികൂലമായി
ബാധിക്കുമെന്നറിയാമോ;
(ഇ)
മേല്‍പ്പറഞ്ഞ
വിഷയങ്ങളില്‍
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ;
(എഫ്)
ഡിസലിനും
പെട്രോളിനും
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ സെസും
അധിക നികുതിയും കെ.
എസ്. ആര്. ടി. സി.യെ
പ്രതികൂലമായി
ബാധിക്കുന്നതായി
അറിയാമോ?
കെ.എസ്.ആര്.ടി.സി
കണ്ടക്ടര്‍ റാങ്ക്
ലിസ്റ്റില്‍ നിന്നുള്ള നിയമനം
3341.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
കണ്ടക്ടര്‍ റാങ്ക്
ലിസ്റ്റില്‍ 2010-ല്‍
അഡ്വൈസ് ചെയ്ത എത്ര
പേരെ നാളിതുവരെ
നിയമിച്ചു;
(ബി)
അഡ്വൈസ്
ചെയ്തിട്ട് നാളിതുവരെ
നിയമനം നല്‍കാത്ത എത്ര
പേരുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
കണ്ടക്ടര്‍മാരുടെ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ പൂജ
3342.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
ഒക്ടോബര്‍ മാസത്തില്‍
കാസര്‍ഗോഡ്
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ പ്രേതബാധ
ഒഴിപ്പിക്കുന്നതിന്റെ
പേരില്‍ പൂജ നടത്തിയ
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംഭവം സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ആരുടെ
നേതൃത്വത്തിലാണ് പൂജ
സംഘടിപ്പിച്ചത്;
(ഡി)
പ്രസ്തുത
സംഭവം സംബന്ധിച്ച
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍
ആര്‍ക്കെതിരെയെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി-സര്‍വ്വീസുകളും
ജീവനക്കാരും
3343.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍
കെ.എസ്.ആര്.ടി.സി.യില്‍
ഓരോ വര്‍ഷവും എത്ര
പുതിയ ബസ്സുകള്‍
നിരത്തിലിറക്കി എന്നും
ഓരോ വര്‍ഷവും
സര്‍വ്വീസ് നടത്തിയ ആകെ
ബസ്സുകളുടെ എണ്ണവും
വ്യക്തമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഓരോ
വര്‍ഷവും എത്ര പുതിയ
ബസ്സുകള്‍
നിരത്തിലിറക്കി എന്നും
ഒാരോ വര്‍ഷവും
സര്‍വ്വീസ് നടത്തിയ ആകെ
ബസ്സുകളുടെ എണ്ണവും
വ്യക്തമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഓരോ
മാസവും റദ്ദാക്കിയ
സര്‍വ്വീസുകള്‍
എത്രയെന്ന്
വ്യക്തമാക്കാമോ ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
അവസാനവര്‍ഷം
കെ.എസ്.ആര്.ടി.സി
യില്‍ എത്ര ജീവനക്കാര്‍
ഉണ്ടായിരുന്നു എന്ന്
തസ്തിക തിരിച്ച്
വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
2015
വര്‍ഷം
കെ.എസ്.ആര്.ടി.സി.യില്‍
എത്ര ജീവനക്കാര്‍
ഉണ്ട്; തസ്തിക തിരിച്ച്
വിശദീകരിക്കാമോ;
(എഫ്)
2015
-16 വര്‍ഷം
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
പിടിച്ചെടുത്ത
എല്‍.എെ.സി. പ്രീമിയം,
വായ്പാ ഗഡുക്കള്‍,
പെന്ഷന് കുടിശ്ശിക
എന്നീ ഓരോ ഇനത്തിലും
എത്ര തുക
കെ.എസ്.ആര്.ടി.സി.
നല്കാന് ഉണ്ട്;
വിശദാംശം
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ചെയിന്‍ സര്‍വ്വീസ്
3344.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂരില്‍
നിന്നും പത്തനംതിട്ട-
റാന്നി-എരുമേലി വഴി
പൊന്‍കുന്നത്തേക്കും
മുണ്ടക്കയത്തേയ്ക്കും
കെ.എസ്.ആര്.ടി.സി..
ചെയിന്‍ സര്‍വ്വീസ്
ആരംഭിക്കുമ്പോള്‍ എത്ര
ഷെഡ്യൂളുകളായിരുന്നു
ഓരോ ഭാഗത്തേയ്ക്കും
ഉണ്ടായിരുന്നതെന്ന്
അറിയിയ്ക്കുമോ; ഇതിനായി
എത്ര ബസുകളാണ് വിവിധ
ഡിപ്പോകളില്‍ നിന്നും
അനുവദിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്പോള്‍
നിലവില്‍ ഈ
റൂട്ടുകളില്‍ ദിവസേന
എത്ര ഷെഡ്യൂളുകള്‍
ഉണ്ടെന്നും എത്ര
ബസുകള്‍ ഇതിനായി
ഉപയോഗിക്കുന്നുണ്ടെന്നും
വിശദമാക്കാമോ;
(സി)
ലാഭകരമായി
സര്‍വ്വീസ്
നടത്തിയിട്ടും
ഷെഡ്യൂളുകള്‍
വെട്ടിക്കുറയ്ക്കാനിടയായ
സാഹചര്യങ്ങള്‍
വ്യക്തമാക്കാമോ;
ഷെഡ്യൂളുകള്‍
വെട്ടിക്കുറച്ചതു വഴി
ജനങ്ങള്‍ക്കുണ്ടായ
ബുദ്ധിമുട്ട്
പരിഹരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
കണ്ടക്ടര്‍ നിയമനം
3345.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.കണ്ടക്ടര്‍
നിയമനത്തിന് അഡ്വൈസ്
മെമ്മൊ ലഭിച്ച് ഒരു
വര്‍ഷമായിട്ടും നിയമനം
ലഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;എത്രപേര്‍ക്ക്
ഇനി നിയമനം
ലഭിക്കാനുണ്ട്
എന്നറിയിക്കാമോ;
(ബി)
ഇവര്‍ക്ക്
എന്ന് നിയമനം
നല്‍കുമെന്നും എത്ര
ഒഴിവുകളാണ് 2016
മാര്‍ച്ച് 31നകം
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യിലെ
പെന്ഷന് കുടിശ്ശിക
3346.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യിലെ
പെന്‍ഷന്‍കാര്‍ക്ക്
എത്ര മാസത്തെ പെന്ഷന്
ഇനിയും നല്കുവാനുണ്ട്;
കുടിശ്ശിക എന്നത്തേക്ക്
കൊടുത്തുതീര്‍ക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പെന്ഷന്
മുടങ്ങുന്നതുകൊണ്ട്
പലരും
ബുദ്ധിമുട്ടിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;കുടിശ്ശികയില്ലാതെ
പെന്ഷന് വിതരണം
ചെയ്യുന്നതിന് സമഗ്രമായ
നയം പ്രഖ്യാപിക്കുമോ?
കെ.എസ്.ആര്.ടി.സിയിലെ
എം പാനല്‍ ജീവനക്കാര്‍
3347.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ എത്ര എം-പാനല്‍
ജീവനക്കാര്‍ ജോലി
ചെയ്തുവരുന്നുണ്ട്
എന്ന് അറിയിക്കുമോ;
(ബി)
ഇവരെ
സ്ഥിരപ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പലര്‍ക്കും
മറ്റൊരു ജോലിക്ക്
അപേക്ഷിക്കുവാനുള്ള
പ്രായപരിധി
അധികരിച്ചിട്ടുള്ളതിനാല്
ഒരു മനുഷ്യാവകാശ
പ്രശ്നമായി കണ്ട്
ഇക്കാര്യത്തില്‍
അടിയന്തരമായി നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
റോഡ്
സുരക്ഷാ അതോറിറ്റി
3348.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
കലണ്ടര്‍ വര്‍ഷത്തില്‍
സംസ്ഥാനത്ത് എത്ര
വാഹനാപകടങ്ങള്‍
നടന്നിട്ടുണ്ട്;
മരിച്ചവരുടെയും
പരിക്കുപറ്റിയവരുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
റോഡ്
അപകടങ്ങള്‍
കുറയ്ക്കുന്നതിന് എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വിവിധ വകുപ്പുകളുടെ
ഏകോപനം ഇക്കാര്യത്തില്‍
ഉണ്ടായിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
റോഡ് സുരക്ഷാ അതോറിറ്റി
ഇക്കാര്യത്തില്‍ എന്ത്
സംഭാവനയാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
റോഡ്
സുരക്ഷാ അതോറിറ്റിക്ക്
അനുവദിച്ച തുക വകമാറ്റി
ചെലവഴിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കേരള
അര്‍ബന്‍ റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്പ്പറേഷന്
3349.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.യു.ആര്.റ്റി.സി.യുടെ
ലാഭനഷ്ടം
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ എത്രയാണ്;
(ബി)
കെ.യു.ആര്.ടി.സി.യില്‍
പുതിയ തസ്തികകള്‍
സൃഷ്ടിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.യിലെ
ജീവനക്കാരെത്തന്നെ
കെ.യു.ആര്.ടി.സി.യില്‍
വിന്യസിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
(ഡി)
പുതിയ
തസ്തികകള്‍
സൃഷ്ടിക്കുവാനുള്ള
തീരുമാനം ഈ
കോര്പ്പറേഷന് അധിക
ബാധ്യത
സൃഷ്ടിക്കുമെന്ന്
കരുതുന്നുണ്ടോ;
(ഇ)
കെ.യു.ആര്.ടി.സി.യുടെ
നടത്തിപ്പില്‍
കെ.എസ്.ആര്.ടി.സി.യ്ക്ക്
ഉണ്ടായതുപോലുള്ള
അധികബാധ്യത
ഉണ്ടാകാതിരിക്കാന്‍
ജാഗ്രത പുലര്‍ത്തുമോ ?
വാഹന
അപകടങ്ങള്‍
3350.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര വാഹനങ്ങള്‍ ഓരോ
വര്‍ഷവും പുതുതായി
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
അപകടങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
കൊണ്ടുവരാന്‍
പൊതുജനങ്ങള്‍ക്ക്
പ്രയോജനകരമായ
പദ്ധതികള്‍
നിലവിലുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
വാട്സ്
അപ്പ് വഴി പരാതികള്‍
സ്വീകരിക്കുന്ന
സംവിധാനം നിലവിലുണ്ടോ;
എങ്കില്‍ മൊബൈല്‍ ഫോണ്‍
നമ്പര്‍ അറിയിക്കുമോ;
ആലപ്പുഴ
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ ഷെഡ്യൂളുകള്‍
3351.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ ബസ്സുകളുടെ
കുറവുകാരണം
ഷെഡ്യുളുകള്‍
വെട്ടിക്കുറച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
ഷെഡ്യൂളുകളാണ്
വെട്ടിക്കുറച്ചിട്ടുള്ളത്;
എത്ര ബസ്സുകളുടെ
കുറവാണ്
ഡിപ്പോയിലുള്ളത്;
വിശദമാക്കാമോ;
(ബി)
ആലപ്പുഴ
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
ഡ്രൈവര്‍മാരുടെയും
കണ്ടക്ടര്‍മാരുടെയും
അനുവദനീയ തസ്തികകള്‍
എത്ര; നിലവില്‍ എത്ര
പേര് ജോലി ചെയ്യുന്നു;
എത്ര ഒഴിവുകളുണ്ട്;
വ്യക്തമാക്കാമോ?
റദ്ദാക്കിയ
ബസ്സ് സര്‍വ്വീസുകള്‍
3352.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ആറുമാസത്തിനുള്ളില്‍
പാപ്പനംകോട്
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും,
നേമം നിയോജക
മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളിലേക്കുള്ള
എത്ര ബസ്സ്
സര്‍വ്വീസുകള്‍
റദ്ദാക്കിയിട്ടുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
റദ്ദാക്കിയതിനുള്ള
കാരണം എന്താണന്നും
വിശദമാക്കുമോ?
കൊട്ടാരക്കര
ഡിപ്പോയില്‍ നിന്നും പുതിയ
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
3353.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
ഡിപ്പോയില്‍ നിന്നും
പുതിയ
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനുള്ള
സാധ്യത
ആരാഞ്ഞുകൊണ്ടുള്ള
കൊട്ടാരക്കര
നിയോജകമണ്ഡലം എം.എല്‍.എ
യുടെ എത്ര കത്തുകള്‍
കെ.എസ്.ആര്.ടി.സി.യുടെ
പരിഗണനയില്‍ ഉണ്ട്;
(ബി)
ഓരോ
കത്തിലും സ്വീകരിച്ച
തുടര്‍ നടപടികള്‍
വിശദമാക്കുമോ;
(സി)
എത്ര
സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ടെന്നും
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കുമോ?
ചാത്തന്നൂര്‍
കെ.എസ്.ആര്.ടി.സി ഡിപ്പോ
3354.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ഗവണ്മെന്റിന്റെ
കാലത്ത് ചാത്തന്നൂര്‍
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നും
ഓപ്പറേറ്റ് ചെയ്തിരുന്ന
ബസുകൾ എത്രയെന്നും
ഇതിനായി എത്ര ബസുകള്‍
ഡിപ്പോയ്ക്ക്
നല്‍കിയിരുന്നുവെന്നും
എത്ര ജീവനക്കാരെ
ഡിപ്പോയില്‍
നിയമിച്ചിരുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഓപ്പറേറ്റ് ചെയ്യുന്ന
ബസുകൾ എത്രയെന്നും
ഇതിലേയ്ക്ക് എത്ര
ബസുകളും എത്ര
ജീവനക്കാരെയും
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഡിപ്പോയില്‍
ബസുകളുടെയും
ജീവനക്കാരുടെയും കുറവ്
നിമിത്തം ഷെഡ്യൂളുകള്‍
ക്യാന്‍സല്‍ ചെയ്യുന്ന
വിവരം റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിലേയ്ക്കായി
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തെല്ലാമെന്ന്
അറിയിക്കുമോ?
അന്തര്‍സംസ്ഥാന
ടൂറിസ്റ്റ് ലക്ഷ്വറി ബസുകളുടെ
അപകടം
3355.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാത്രികാലങ്ങളില്‍
അന്തര്‍സംസ്ഥാന
സര്‍വ്വീസ് നടത്തുന്ന
ടൂറിസ്റ്റ് ലക്ഷ്വറി
ബസുകള്‍
അപകടത്തില്‍പെടുന്നത്
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രാത്രി
സര്‍വ്വീസ് നടത്തുന്ന
ബസുകളില്‍ രണ്ട്
ഡ്രെെവര്‍മാര്‍
വേണമെന്ന മോട്ടോര്‍
വാഹനചട്ടങ്ങളിലെ
നിബന്ധന പലപ്പോഴും
പാലിക്കപ്പെടുന്നില്ലെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇൗ നിബന്ധന കര്‍ശനമായി
പാലിക്കുന്നുണ്ടോയെന്ന്
ഉറപ്പുവരുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
സൂപ്പര്‍ക്ലാസ്
പെര്‍മിറ്റ് റൂട്ടുകള്‍
3356.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബസ്റൂട്ടുകളില്‍
സൂപ്പര്‍ക്ലാസ്
പെര്‍മിറ്റ്
റൂട്ടുകളായി
എത്രയെണ്ണമാണ്
നിശ്ചയിച്ചിട്ടുള്ളത്;
അവയേതൊക്കെ;
(ബി)
പ്രസ്തുത
റൂട്ടുകളില്‍ സ്വകാര്യ
ബസുകള്‍ക്ക്
പെര്‍മിറ്റ്
നിശ്ചയിച്ചുകൊണ്ട്
എന്നാണ് സര്‍ക്കാര്‍
ഉത്തരവായത്; ഈ ഉത്തരവ്
വന്നിട്ട് സര്‍ക്കാര്‍
പുനഃപരിശോധിച്ചിട്ടുണ്ടോ;
അതിന് പ്രകാരം
സ്വകാര്യ ബസുകള്‍ക്കും
തുടര്‍ന്നും
പെര്‍മിറ്റ്
അനുവദിച്ചിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
തീരുമാനം മാറ്റി
സ്വകാര്യ ബസുകള്‍ക്ക്
വീണ്ടും പെര്‍മിറ്റ്
നല്കാന്
തീരുമാനിച്ചത് എന്ത്
കൊണ്ട്;
വ്യക്തമാക്കുമോ?
ഇതുമായി ബന്ധപ്പെട്ട്
ഏതെങ്കിലും കോടതിയില്‍
കേസ്സുണ്ടോ; കേസില്‍
വിധി വന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
സൂപ്പര്‍
ക്ലാസ് റൂട്ടുകളില്‍
പുതുതായി ഏത്ര
റൂട്ടുകളിലാണ്
കെ.എസ്.ആര്.ടി.സി
സര്‍വ്വീസ്
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
സൂപ്പര്‍ ക്ലാസ്
പെര്‍മിറ്റ്
റൂട്ടുകളില്‍
എല്ലാംതന്നെ സര്‍വ്വീസ്
നടത്തുന്ന
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകളുടെ
സമാന്തരമായി
സ്വകാര്യബസുകള്‍
സര്‍വ്വീസ്
നടത്തുന്നുണ്ടോ; ഇത്
കെ.എസ്.ആര്.ടി.സി യുടെ
വരുമാനത്തെ
ബാധിക്കാറില്ലെ; ഇത്തരം
കേസുകളില്‍ എന്തു
നിലപാടാണ്
സ്വീകരിക്കുന്നത്?
കൊയിലാണ്ടിയില്‍
കെ.എസ്.ആര്.ടി.സി. ചെയിന്‍
സര്‍വ്വീസ്
3357.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
പട്ടണത്തില്‍ നിന്ന്
കിഴക്കന്‍ ഉള്‍നാടന്‍
മലയോര മേഖലകളിലേയ്ക്ക്
ആവശ്യത്തിന് ഗതാഗത
സൗകര്യം ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമൂലം താലൂക്ക്
ആസ്ഥാനത്ത് എത്തുന്ന
ജനങ്ങള്‍ നേരിടുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊയിലാണ്ടി
പട്ടണം കേന്ദ്രീകരിച്ച്
കെ.എസ്.ആര്.ടി.സി.
ചെയിന്‍ സര്‍വ്വീസ്
ആരംഭിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കൊയിലാണ്ടിയില്‍
കെ.എസ്.ആര്.ടി.സിക്ക്
ഓപ്പറേറ്റിംഗ് സെന്റര്‍
3358.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരം കേന്ദ്രീകരിച്ച്
കെ.എസ്.ആര്.ടി.സി
ഓപ്പറേറ്റിംഗ് സെന്റര്‍
അനുവദിക്കണമെന്ന ആവശ്യം
നിരന്തരമായി ഉയര്‍ന്നു
വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ ആവശ്യത്തിന് നിയമസഭാ
സാമാജികനില്‍ നിന്ന്
ലഭിച്ച നിവേദനത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
സെന്ററിന്
ആവശ്യമായ സൗകര്യങ്ങള്‍
ഒരുക്കാമെന്ന്
കൊയിലാണ്ടി നഗരസഭ
അറിയിച്ചിട്ടും
സര്‍ക്കാരിന്റെ ഭാഗത്തു
നിന്ന് അനുകൂല
നടപടികള്‍
ഉണ്ടാകുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കോഴിക്കോട്
സോണല്‍ ഓഫീസര്‍ ഈ
വിഷയത്തില്‍ സര്‍വ്വേ
നടത്തി സര്‍ക്കാരിന്
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ
വിശദാംശം ലഭ്യമാക്കാമോ;
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
സെക്രട്ടേറിയറ്റ്
പടിക്കല്‍ അനിശ്ചിതകാല
സത്യാഗ്രഹം
3359.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
എംപാനല്‍ ജീവനക്കാര്‍
അഞ്ച് വര്‍ഷം
സര്‍വ്വീസുള്ളവരെ
സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട്
സെക്രട്ടേറിയറ്റ്
പടിക്കല്‍ അനിശ്ചിതകാല
സത്യാഗ്രഹം
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2012-ലെ
കരാറില്‍ ഇതുമായി
ബന്ധപ്പെട്ട് എന്തു
വ്യവസ്ഥയാണ് ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
2012-ലെ
കരാര്‍ അടിസ്ഥാനമാക്കി
രണ്ട് മാസത്തിനുള്ളില്‍
തീരുമാനമെടുക്കണമെന്ന
കേരള ഹൈക്കോടതിയുടെ
WP(c)No. 3225 of 2016
(c) ഉത്തരവ്
നടപ്പാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ?
കര്‍ണ്ണാടകത്തിലേക്ക്
അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
3360.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കര്‍ണ്ണാടകത്തിലേക്ക്
എത്ര അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ട്.;അതില്‍
എത്രയെണ്ണം സര്‍വ്വീസ്
നടത്തുന്നു എന്ന്
വ്യക്തമാക്കാമോ ;
(ബി)
പുതുതായി
അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ജോയിനിംഗ് സമയം നീട്ടാൻ
ഉത്തരവ്
3361.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഡ്രൈവര്‍ തസ്തികയില്‍
നിയമന ഉത്തരവ് ലഭിച്ച
ശ്രീ.
എം.സജിത്ത്കുമാര്‍,
മമ്മള്ളി ഹൗസ്, കീഴിൽ
പി.ഒ., കോഴിക്കോട്
എന്നയാള്‍ ജോയിനിംഗ്
സമയം നീട്ടി
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍ സ്വീകരിച്ച
നടപടികൾ
എന്തെല്ലാമെന്നു
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആൾക്ക് സര്‍വ്വീസിൽ
ചേരുന്നതിന് അനുവാദം
നൽകിക്കൊണ്ടുള്ള
ഉത്തരവ് നൽകിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ?
തീവ്ര
പ്രകാശമുള്ള ഹെഡ് ലൈറ്റുകള്‍
T 3362.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈറേഞ്ച്
പ്രദേശങ്ങളിലും
മഞ്ഞുവീഴ്ചയുള്ള
സ്ഥലങ്ങളിലും
മോട്ടോര്‍വാഹനങ്ങളില്‍
ഉപയോഗിക്കുന്ന
തീവ്രപ്രകാശമുള്ള ഹെഡ്
ലൈറ്റുകള്‍, ഹൈറേഞ്ച്
അല്ലാത്ത
പ്രദേശങ്ങളിലും
വാഹനങ്ങളിൽ ഉപയോഗിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ഹെഡ് ലൈറ്റുകള്‍
ഉപയോഗിക്കുന്ന
വാഹനങ്ങള്‍
കണ്ടെത്തുന്നതിന്
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നറിയിയ്ക്കുമോ;
(സി)
ഇത്തരം
ഹെഡ് ലൈറ്റുകള്‍
ഉപയോഗിക്കുന്നതുമൂലം
എതിരേ വരുന്ന
വാഹനങ്ങള്‍
അപകടത്തില്പ്പെടാനിടയുണ്ടെന്നതിനാൽ
ഇക്കാര്യത്തിൽ ശക്തമായ
നടപടി
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ?
മോട്ടോര്‍
വാഹന വകുപ്പിന്റെ ഓഫീസുകളിലെ
ജോലിഭാരം
3363.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പിന്റെ
ഓഫീസുകളില്‍ നിലവില്‍
നല്കുന്ന സേവനങ്ങള്‍
കുറ്റമറ്റ രീതിയില്‍
നല്കാവുന്ന വിധം
ജീവനക്കാര്‍ ഉണ്ടോ
എന്ന് പറയാമോ;
(ബി)
ഡ്രൈവിംഗ്
ലൈസന്‍സ്,
വാഹനരജിസ്റ്റ്രേഷന്
തുടങ്ങിയ നിരവധി
ആവശ്യങ്ങള്‍ക്ക്
ഓഫീസുകളിലെത്തുന്നവരുടെ
എണ്ണം ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
സര്‍വ്വീസ്
എളുപ്പമാക്കുന്നതിനും
കുറ്റമറ്റതാക്കുന്നതിനും
എന്തെല്ലാം
സൗകര്യങ്ങളാണ് ഈ
സര്‍ക്കാര്‍
വര്‍ദ്ധിപ്പിച്ചത്
എന്ന് പറയാമോ?
ഹോളോഗ്രാം
പതിച്ച സ്മാര്‍ട്ട് നമ്പര്‍
പ്ലേറ്റുകള്‍
നടപ്പിലാക്കുന്നതിന് നടപടി
3364.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
സി.മോയിന്‍ കുട്ടി
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരേ
നമ്പരിലും
പെര്‍മിറ്റിലും
ഒന്നിലേറെ വാഹനങ്ങള്‍
നിരത്തിലിറക്കുന്ന
തട്ടിപ്പുകള്‍
വര്‍ദ്ധിച്ചു വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വ്യാജ
നമ്പരുകള്‍
പ്രദര്‍ശിപ്പിച്ച്
വാഹനങ്ങള്‍
ഓടിക്കുന്നതായ
ക്രമക്കേട്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
ഹോളോഗ്രാം പതിച്ച
സ്മാര്‍ട്ട് നമ്പര്‍
പ്ലേറ്റുകള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വടക്കഞ്ചേരി
ഫയര്‍&റെസ്ക്യൂ സ്റ്റേഷന്
കെ.എസ്.ആര്.ടി.സി വക ഭൂമി
3365.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടക്കഞ്ചേരി
ഫയര്‍ & റെസ്ക്യൂ
സ്റ്റേഷന് കെട്ടിടം
പണിയുന്നതിന് വേണ്ടി
കെ.എസ്.ആര്.ടി.സി.
വടക്കഞ്ചേരി
ഡിപ്പോയില്‍ നിന്നും
ഭൂമി
അനുവദിച്ചിട്ടുണ്ടോ;
എന്നാണ്
കെ.എസ്.ആര്.ടി.സി.
തീരുമാനമെടുത്തത്; ഭൂമി
കൈമാറുന്നതിനുള്ള
കാലതാമസം എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭൂമി
കൈമാറുന്നതിന്റെ
ഭാഗമായി റവന്യൂ വകുപ്പ്
കെ.എസ്.ആര്.ടി.സി.
യ്ക്ക് ഭൂമി സറണ്ടര്‍
ചെയ്യുന്നതിനുള്ള
അപേക്ഷകള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
കെ.എസ്.ആര്.ടി.സി.
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഭൂമി
കൈമാറുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
കൊറ്റി
-കോട്ടപ്പുറം ബോട്ട്
സര്‍വ്വീസ്
3366.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ആയിറ്റയില്
പ്രവര്‍ത്തിക്കുന്ന
കൊറ്റി-കോട്ടപ്പുറം
ബോട്ട് സര്‍വ്വീസ്
കാര്യക്ഷമമായി
പ്രവര്‍ത്തിക്കാന്‍
വകുപ്പ് തലത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റൂട്ടില്‍ ഇപ്പോള്‍
എത്ര ബോട്ടുകള്‍
സര്‍വ്വീസ്
നടത്തുന്നുവെന്ന്
വ്യക്തമാക്കാമോ?