അവയവദാനവും
സ്വീകരിക്കലും - നിയമവ്യവസ്ഥകള്‍
2275.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവയവദാനവും
സ്വീകരിക്കലും
സംബന്ധിച്ച് തുടര്‍ന്നു
വരുന്ന നിയമവ്യവസ്ഥകള്‍
എന്തെല്ലാമെന്നും
ഇതില്‍ എന്തെങ്കിലും
മാറ്റങ്ങള്‍ ഈ
സര്‍ക്കാര്‍
വരുത്തിയോയെന്നും
വ്യക്തമാക്കുമോ;
(ബി)
അവയവദാന
മാറ്റ
ശസ്ത്രക്രിയയുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാറിന്‍െറ
കാലയളവില്‍ എത്ര തുക
ചെലവഴിച്ചു;
(സി)
അവയവദാന
മാറ്റ ശസ്ത്രക്രിയ
സംസ്ഥാനത്ത് ഏതെല്ലാം
സര്‍ക്കാര്‍/സ്വകാര്യ
ആശുപത്രികളില്‍
നിലവില്‍
നടന്നുവരുന്നു; ഇവയില്‍
ഓരോ അവയവദാന മാറ്റ
ശസ്ത്രക്രിയയ്ക്കും
സര്‍ക്കാര്‍/സ്വകാര്യ
ആശുപത്രികളില്‍
ഈടാക്കുന്ന ചികിത്സാ
നിരക്ക് എത്ര തുക വീതം
എന്ന് വ്യക്തമാക്കുമോ;
(ഡി)
മസ്തിഷ്ക മരണം സംഭവിച്ച
എത്ര പേരുടെ അവയവങ്ങള്‍
സര്‍ക്കാര്‍
നേതൃത്വത്തില്‍ വിവിധ
സ്വീകര്‍ത്താക്കള്‍ക്ക്
ദാനം ചെയ്തുവെന്നും
അവര്‍ ആരെല്ലാം എന്നും
(ദാനം ചെയ്തവരും
സ്വീകരിച്ചവരും)
ഇവയില്‍ ഓരോന്നിനും
സര്‍ക്കാരിന് ഉണ്ടായ
ചെലവ് എത്ര എന്നും
വ്യക്തമാക്കുമോ;
(ഇ)
അവയവദാന/മാറ്റ
ശസ്ത്രക്രിയ വളരെ
സങ്കീര്‍ണ്ണമായ നമ്മുടെ
സംസ്ഥാനത്ത്
നിയമത്തില്‍ സമൂലമാറ്റം
വരുത്തി വ്യവസ്ഥകള്‍
ഉദാരമാക്കി മള്‍ട്ടി
ഓര്‍ഗന്‍
ട്രാൻസപ്ലാന്റിംഗ്
സെന്റർ അടിയന്തരമായി
തുടങ്ങുവാന്‍ നടപടി
സ്വീകരിക്കുമോ ; എങ്കിൽ
എന്തു നടപടി
സ്വീകരിക്കും ;
വ്യക്തമാക്കുമോ?
പുതിയ
മെഡിക്കല്‍ കോളേജുകളുടെ
നിര്‍മ്മാണ പുരോഗതി
2276.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
മേഖലയ്ക്ക്ദിശാബോധം
നല്കുന്ന പുതിയ
മെഡിക്കല്‍ കോളേജുകളുടെ
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
ആശുപത്രികളുടെ
പ്രവര്‍ത്തനം കൂടുതല്‍
ഫലപ്രദമാക്കുന്നതിന്
മരുന്നുകളുടെ ലഭ്യത,
ജീവനക്കാരുടെ
സാന്നിദ്ധ്യം, ലാബ്
സംവിധാനങ്ങളുടെ
പ്രവര്‍ത്തനം ഉറപ്പ്
വരുത്തല്‍ എന്നീ
കാര്യങ്ങളില്‍ ശ്രദ്ധ
നല്കുന്നതിനാവശ്യമായ
പ്രത്യേക മോണിറ്ററിംഗ്
സംവിധാനം ലഭ്യമാക്കുമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികള്‍
വൃത്തിയായി
സൂക്ഷിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
നടപ്പാക്കുമെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യ വകുപ്പ് കൊട്ടാക്കര
മണ്ഡലത്തില്‍ നടപ്പിലാക്കിയ
വികസന പദ്ധതികള്‍
2277.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ആരോഗ്യ
വകുപ്പ് മുഖേന
കൊട്ടാക്കര നിയോജക
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
വകയിരുത്തിയ തുകയും
ചെലവഴിച്ച തുകയും ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
ഇരിണാവ്
ആയൂര്‍വേദ സര്‍ക്കാര്‍
ഡിസ്പെന്‍സറി
2278.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
പഞ്ചായത്തിലെ ഇരിണാവ്
ആയൂര്‍വേദ സര്‍ക്കാര്‍
ഡിസ്പെന്‍സറി ആയൂര്‍വേദ
ആശുപത്രിയാക്കി
ഉയര്ത്തിയതെന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍ എത്രയെന്നു
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ആശുപത്രിയില്‍ കൂടുതല്‍
തസ്തികകള്‍ സൃഷ്ടിച്ച്
കിടത്തി ചികിത്സാ
സൗകര്യം
ലഭ്യമാക്കുന്നതിനും
അടിസ്ഥാന സൗകര്യം
മെച്ചപ്പെടുത്തുന്നതിനും
സത്വര നടപടി
സ്വീകരിക്കുമോ?
കിടത്തി ചികിത്സയുള്ള
സര്‍ക്കാര്‍ ആശുപത്രികള്‍
2279.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിടത്തി ചികിത്സയുള്ള
എത്ര സര്‍ക്കാര്‍
ആശുപത്രികളുണ്ട്; ജില്ല
തിരിച്ച് എണ്ണം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രികളില്‍
ലബോറട്ടറി പരിശോധനാ
സൗകര്യം ഇല്ലാത്ത
ആശുപത്രികളുടെ
വിവരങ്ങള്‍ നല്‍കുമോ;
(സി)
കൊല്ലം
ജില്ലയില്‍ എത്ര
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങള്‍
ഉണ്ട്; പ്രസ്തുത
കേന്ദ്രങ്ങളില്‍
ലബോറട്ടറി സൗകര്യം
ഇല്ലാത്തവ ഏതെല്ലാം;
(ഡി)
പ്രസ്തുത
കേന്ദ്രങ്ങളില്‍
ലബോറട്ടറി സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം
വെളിപ്പെടുത്താമോ ?
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
2280.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രോഗ
നിര്‍ണയ - ചികിത്സാ
സംവിധാനം
ശക്തിപ്പെടുത്തുന്നതിനും
അതിനായി തനതായ
സാങ്കേതിക വിദ്യ
വികസിപ്പിച്ചെടുക്കുന്നതിനും
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
പുതിയൊരു ഗവേഷണ
കേന്ദ്രം
സ്ഥാപിക്കുമെന്ന
പ്രഖ്യാപനം
നടപ്പാക്കാന്‍
കഴിയാതിരുന്നത് എന്തു
കൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍
ആലപ്പുഴയില്‍ ആരംഭിച്ച
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനങ്ങള്‍
കാലോചിതമായി
വിപുലീകരിക്കുന്നതിനു
കഴിയാതിരുന്നത്
എന്തുകൊണ്ടെന്ന്
അറിയിക്കാമോ;
(സി)
വിവിധ
രോഗ നിര്‍ണയത്തിനായി
അന്യ സംസ്ഥാനങ്ങളിലെ
സ്ഥാപനങ്ങളെ
ആശ്രയിക്കേണ്ടി
വരുന്നതും അതു വഴി രോഗ
നിര്‍ണയം വൈകുന്നതും
ഒഴിവാക്കാന്‍
എന്തുനടപടി
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
പടന്നക്കാട് ജില്ലാ
ആയൂര്‍വ്വേദ ആശുപത്രി
2281.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പടന്നക്കാട്
ജില്ലാ ആയൂര്‍വ്വേദ
ആശുപത്രി 100
കിടക്കയുള്ള
ആശുപത്രിയായി അപ്ഗ്രേഡ്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
എന്റോസള്ഫാന്
രോഗികള്‍
ഉള്‍പ്പെടെയുള്ളവര്‍
ചികിത്സ തേടുന്ന ഇൗ
സ്ഥാപനം ഇൗ വര്‍ഷം
തന്നെ അപ്ഗ്രേഡ്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
നഴ്സുമാരുടെ
ഒഴിവുകള്‍
2282.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
ആരോഗ്യവകുപ്പ്സ്റ്റാഫ്
നഴ്സ് തസ്തികയിലെ
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതെപ്പോഴാണ്;
(ബി)
ഇതുവരെ
എത്ര വേക്കന്‍സികള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തു;എത്ര
നിയമനങ്ങള്‍
നടക്കുകയുണ്ടായി;
(സി)
ഉദ്യോഗക്കയറ്റം,
റിട്ടയര്‍മെന്റ്,
ദീര്‍ഘകാല അവധി
എന്നിങ്ങനെ
ഉണ്ടായിട്ടുള്ള എത്ര
ഒഴിവുകള്‍ ഇനിയും
റിപ്പോര്‍ട്ട്
ചെയ്യുവാനുണ്ട്;
(ഡി)
തിരുവനന്തപുരം
ജില്ലയില വിവിധ
ആശുപത്രികളിലും
സി.എച്ച്.സി.കളിലും
പി.എച്ച്.സി.കളിലുമായി
പുതുതായി എത്ര സ്റ്റാഫ്
നഴ്സ് തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
(ഇ)
പുതുതായി
സൃഷ്ടിച്ച എല്ലാ
ഒഴിവുകളും
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;പുതുതായി
സൃഷ്ടിച്ച എത്ര
സ്റ്റാഫ് നഴ്സ്
ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാനുണ്ട്;
വിശദാംശം
വെളിപ്പെടുത്താമോ ?
ബയോമെഡിക്കല്‍ വേസ്റ്റ്
2283.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ/സര്‍ക്കാര്‍
ആശുപത്രികളില്‍ നിന്നും
പുറന്തള്ളപ്പെടുന്ന
ബയോമെഡിക്കല്‍ വേസ്റ്റ്
സുരക്ഷിതമായല്ല
സംസ്ക്കരിക്കുന്നത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സംസ്ഥാനത്തെ
പി.എച്ച്.സി./
സി.എച്ച്.സി.കളില്‍
വേസ്റ്റ്
സംസ്ക്കരിക്കുന്ന
സംവിധാനങ്ങള്‍
നിലവിലില്ല എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(സി)
ബയോമെഡിക്കല്‍
വേസ്റ്റുകള്‍
സുരക്ഷിതമായി
സംസ്ക്കരിക്കാത്തത്
മാരക വ്യാധികള്‍ക്ക്
കാരണമായേക്കാവുന്നത്
സംബന്ധിച്ചും അത്
ഉണ്ടാക്കുന്ന
ആരോഗ്യപ്രശ്നങ്ങള്‍
സംബന്ധിച്ചും പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പഠനം
നടത്തുവാനും
മുന്‍കരുതലുകള്‍
എടുക്കുവാനും നടപടി
സ്വീകരിക്കുമോ ;
വ്യക്തമാക്കാമോ ?
വിദ്യാര്‍ത്ഥികളുടെ ആരോഗ്യം
അഭിവൃദ്ധിപ്പെടുത്തുന്നതിനായി
പദ്ധതികള്‍
2284.
ശ്രീ.സി.പി.മുഹമ്മദ്
,,
ജോസഫ് വാഴയ്ക്കൻ
,,
ആര് . സെല്‍വരാജ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികളുടെ
ശാരീരികവും മാനസികവുമായ
ആരോഗ്യം
അഭിവൃദ്ധിപ്പെടുത്തുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം
;വ്യക്തമാക്കാമോ;
(സി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;വിശദ
വിവരം
വെളിപ്പെടുത്താമോ?
ഗ്രാമീണാരോഗ്യമേഖലയിലെ
സ്പെഷ്യലിസ്റ്റ് ഒഴിവുകള്‍
2285.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
എല്‍. ഡി. എഫ്.
സര്‍ക്കാരിന്റെ കാലത്ത്
നടപ്പാക്കിയ
നിര്‍ബന്ധിത ആരോഗ്യ
സേവന വ്യവസ്ഥ
ഒഴിവാക്കാനുണ്ടായ
സാഹചര്യം
എന്തായിരുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
ഗ്രാമീണാരോഗ്യമേഖലയില്
896
സ്പെഷ്യലിസ്റ്റുകള്‍
വേണ്ടിടത്ത് വെറും 36
പേര്
മാത്രമാണുള്ളതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സര്‍ക്കാരിന്റെ
അനാസ്ഥ കൊണ്ട്
ഗ്രാമീണാരോഗ്യ മേഖല
നിശ്ചലമാകാനിടയായതു
മൂലം ഗ്രാമീണ
ജനങ്ങള്‍ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
'സിക
' വൈറസ്- മുന്‍കരുതലുകള്‍
2286.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'സിക
' വൈറസ് കേരള
സംസ്ഥാനത്ത്
എത്തിപ്പെടാതിരിക്കാന്‍
ആരോഗ്യ വകുപ്പ്
നാളിതുവരെ സ്വീകരിച്ച
നടപടികളും
മുന്‍കരുതലുകളും,
പ്രസ്തുത രോഗപരിശോധനാ
നടപടികളും എന്താണ്
എന്നു് വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
വേണ്ട ജാഗ്രത/ചികിത്സാ
സൗകര്യം/ പരിശോധാനാ
സൗകര്യം/കൊതുകു
നശീകരണം/ ജനങ്ങളെ
ബോധവത്കരിക്കല്‍ എന്നിവ
ഓരോന്നിനുമായി വകുപ്പ്
എന്ത് നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ;
(സി)
ഡെങ്കി,
ചിക്കന്‍ഗുനിയ,
ജപ്പാന്‍ജ്വരം എന്നീ
ഈഡിസ് കൊതുകു പരത്തുന്ന
രോഗങ്ങള്‍ക്ക്
വിധേയരായി നാളിതുവരെ
സര്‍ക്കാര്‍
ആശുപത്രികളില്‍
ചികിത്സയ്ക്ക്
എത്തിയവര്‍ എത്ര;
മരണപ്പെട്ടവര്‍ എത്ര;
വിശദാംശം ലഭ്യമാക്കുമോ?
'എനര്‍ജി
ഡ്രിങ്കു'കളുടെ പരിശോധന
T 2287.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'എനര്‍ജി
ഡ്രിങ്കുകള്‍' എന്ന
പേരില്‍ വിപണനം
ചെയ്യുന്ന
ഉല്പന്നങ്ങള് വിപണനം
ചെയ്യുന്നതിന് മുമ്പ്
എന്തെല്ലാം
പരിശോധനകളാണ്
നടത്തുന്നത് ;
(ബി)
ഇത്തരം
എനര്‍ജി ഡ്രിങ്കുകളില്‍
ആരോഗ്യത്തിന് ദോഷകരമായ
പദാര്‍ത്ഥങ്ങളും
അളവില്‍ കൂടുതല്‍
കഫീനിന്റെ
സാന്നിദ്ധ്യവുമുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഉല്പാദിപ്പിക്കുന്നതും
വിപണനം ചെയ്യുന്നതുമായ
എല്ലാ എനര്‍ജി
ഡ്രിങ്കുകളും ആവശ്യമായ
പരിശോധനകള്‍ നടത്തിയ
ശേഷം വിപണനം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ ?
പി.എം.എസ്.എസ്.വൈ
പദ്ധതി
2288.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാനമന്ത്രി
സ്വസ്ഥീയ സുരക്ഷാ യോജന
(പി.എം.എസ്.എസ്.വൈ)
യില്‍ ഉള്‍പ്പെടുത്തി
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
കഴിഞ്ഞഎല്.ഡി.എഫ്.
ഭരണകാലത്ത് എത്ര കോടി
രൂപയുടെ
പ്രവര്‍ത്തനങ്ങള്‍
നടത്തിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തിരുവനന്തപുരം
മെഡിക്കല്‍ കോളേജിന്
എന്തു തുകയുടെ
എന്തെല്ലാം പദ്ധതിയാണ്
നടപ്പാക്കിയതെന്ന്
വെളിപ്പെടുത്തുമോ?
സി.എച്ച്.സി
കളിലെ സ്റ്റാഫ് പാറ്റേണ്‍
2289.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.എച്ച്.സി
കളിലെ സ്റ്റാഫ്
പാറ്റേണ്‍ എപ്രകാരമാണ്;
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സി.എച്ച്.സി
-കള്‍ക്കായി എത്ര
സ്റ്റാഫിനെ ഏതെല്ലാം
തസ്തികയില്‍
നിയമിച്ചുവെന്ന്
അറിയിക്കാമോ?
സിക
വൈറസ്
2290.
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഗോള
ഭീഷണിയായിക്കൊണ്ടിരിക്കുന്ന
സിക വൈറസ്
അതിവേഗത്തില്‍
പടര്‍ന്ന്
പിടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(സി)
സിക
വൈറസ് പ്രതിരോധത്തിനായി
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ?
സിക
വൈറസ് പ്രതിരോധം
2291.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിക
വൈറസ് പടരുന്നതു
തടയാന്‍ കേരളത്തില്‍
എന്തൊക്കെ പ്രതിരോധ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സിക
വൈറസ് പരത്തുന്ന ഈഡിസ്
കൊതുകിന്റെ അമിതമായ
സാന്ദ്രത കണ്ടെത്തി
കൊതുകു
നിര്‍മ്മാര്‍ജ്ജനം
നടത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
കേരളത്തിലേയും
തമിഴ് നാട്ടിലേയും
വിമാനത്താവളങ്ങളില്‍
പരിശോധന
ഊര്ജ്ജിതപ്പെടുത്തണമെന്ന
കേന്ദ്ര നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്താമോ?
സിക
വൈറസിനെതിരേ മുന്‍കരുതല്‍
2292.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിക
വൈറസ് ബാധിതരുടെ എണ്ണം
വര്‍ദ്ധിക്കുന്നതിനാല്‍
ജാഗ്രത പാലിക്കണമെന്ന
ലോകാരോഗ്യ സംഘടനയുടെ
മുന്നറിയിപ്പ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തു മുന്‍കരുതല്‍
നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
ലാബ്
പരിശോധനാ സൗകര്യം
2293.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
പി.തിലോത്തമന്
,,
ചിറ്റയം ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലാബ് പരിശോധനാ
സൗകര്യങ്ങളില്ലാത്ത
ആശുപത്രികളുണ്ടോ;
എങ്കില്‍ ഓരോ
ജില്ലയിലും എത്ര വീതം;
(ബി)
ലാബ്
പരിശോധനാ
സൗകര്യങ്ങളില്ലാത്ത
പ്രാഥമികാരോഗ്യകേന്ദ്രങ്ങളും
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളുമുണ്ടോ;എങ്കില്‍
ഓരോ വിഭാഗത്തിലും ഓരോ
ജില്ലയില്‍ എത്ര
വീതമെന്ന്
വെളിപ്പെടുത്തുമോ;
(സി)
ആശുപത്രികള്‍
ഉള്‍പ്പെടെ ആവശ്യമായ
എല്ലായിടങ്ങളിലും
പരിശോധനാ ലാബുകള്‍
ആരംഭിക്കാന്‍
കഴിയാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(ഡി)
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍
ഉള്‍പ്പെടെയുള്ള
ആശുപത്രികളില്‍
എത്തുന്ന രോഗികളില്‍
എത്ര ശതമാനം സ്വകാര്യ
ലാബുകളെ
ആശ്രയിക്കുന്നുവെന്ന്
കണക്കാക്കിയിട്ടുണ്ടോ;വ്യക്തമാക്കുമോ?
കേരള
ഹെല്‍ത്ത് റിസര്‍ച്ച് &
വെല്‍ഫെയര്‍ സൊസൈറ്റി
2294.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എച്ച്.ആര്.ഡബ്ല്യു.എസ്
ല്‍ നിയമിതനായ
എക്സ്ക്യൂട്ടീവ്
എഞ്ചിനീയര്‍ ഏത്
സ്ഥാപനത്തില്‍ നിന്നും
വന്നതാണെന്നും എന്നാണ്
കെ.എച്ച്.ആര്.ഡബ്ല്യു.എസ്-ല്‍
ജോയിന്‍ ചെയ്തതെന്നും ഈ
തസ്തികയുടെ
സ്കെയില്‍-ഓഫ്-പേ
എത്രയാണെന്നും
വ്യക്തമാക്കാമോ;
ഇത്തരത്തില്‍
സ്ഥാപനത്തിന് അധിക
സാമ്പത്തിക ബാധ്യത
ഉണ്ടാക്കുന്ന
ഡെപ്യുട്ടേഷന്
ജീവനക്കാരേയും
കോണ്‍ട്രാക്ട്
ജീവനക്കാരേയും
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
58 വയസ്സ് കഴിഞ്ഞവരും
മറ്റ് സ്ഥാപനത്തില്‍
നിന്നും റിട്ടയര്‍
ചെയ്ത ശേഷം വരുന്നതുമായ
ഉദ്യോഗസ്ഥരില്‍ നിന്നും
ഈ സ്ഥാപനത്തിന്
സാമ്പത്തികനഷ്ടം
ഉണ്ടായാല്‍ തിരിച്ചു
പിടിയ്ക്കാന്‍ എന്തു
സംവിധാനമാണ്
നിലവിലുള്ളത്;
ഇല്ലെങ്കില്‍
ഇതിനാവശ്യമായ ഉത്തരവ്
പുറപ്പെടുവിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഈ
സ്ഥാപനത്തില്‍ 2010
ജൂണ്‍ മാസത്തിന് ശേഷം
സ്ഥിരമായി ഏതെങ്കിലും
തസ്തികയില്‍ നിയമനം
നടത്തിയിരുന്നോ;
ഉണ്ടെങ്കില്‍
ഇത്തരത്തില്‍ നിയമനം
ലഭിച്ചവരുടെ
വിദ്യാഭ്യാസ യോഗ്യതയും
സ്കെയില്‍-ഓഫ്-പേ യും
ഏത് ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്
നിയമനം നടത്തിയതെന്നും
വ്യക്തമാക്കാമോ;
ഇതിന്റെ രേഖ
മേശപ്പുറത്ത്
വയ്ക്കാമോ; 20 വര്‍ഷവും
അതില്‍ താഴെയും
കാലയളവില്‍ ജോലി ചെയ്തു
വരുന്ന ദിവസവേതനക്കാരെ
സ്ഥിരപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
കെ.എച്ച്.ആര്.ഡബ്ല്യു.എസ്
ല്‍ സര്‍ക്കാര്‍
ജിവനക്കാര്‍ക്ക് മൂന്നു
വര്‍ഷത്തിലൊരിക്കല്‍
സ്ഥലം മാറ്റം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; ഈ
രീതിയില്‍
ആര്‍ക്കെങ്കിലും
സ്ഥലംമാറ്റം
നല്‍കിയിരുന്നോ;
വിശദവിവരം നല്‍കുക;
(ഇ)
ഈ
സ്ഥാപനത്തില്‍ ഐ.വി
ഫ്ലൂയിഡ് യൂണിറ്റ്
നിര്‍ത്തലാക്കിയപ്പോള്‍
അന്നു ജോലി ചെയ്തിരുന്ന
ടെക്നീഷ്യന്മാരെ
പിരിച്ചുവിടാതെ
തുടരാന്‍
അനുവദിക്കുന്നത്
സാമ്പത്തികബാധ്യത
കൂട്ടുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
ജീവനക്കാര്‍ക്ക്
ഫ്ലൂയിഡ് യൂണിറ്റില്‍
ജോലി
ചെയ്തിരുന്നപ്പോഴുള്ള
ശമ്പളമാണോ ഇപ്പോഴും
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
നിറുത്തലാക്കിയ
യൂണിറ്റിലെ ജീവനക്കാരെ
സര്‍വ്വീസില്‍ നിന്നും
പിരിച്ചുവിടാന്‍ നടപടി
സ്വീകരിക്കുമോ?
ആര്.സി.സി
യ്ക്ക് അനുവദിച്ച തുക
2295.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2001
മുതല്‍ 2006 വരെ
ആര്.സി.സി- യുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനായി
എന്ത് തുകയാണ്
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
2006-11-
കാലത്ത് ആര്.സി.സി-
യ്ക്ക് എന്ത് തുകയാണ്
നല്‍കിയതെന്നും, അത്
എന്തെല്ലാം
പ്രവര്ത്തികള്ക്കായിരുന്നെന്നും
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ആര്.സി.സി
യ്ക്കായി ഇതിനകം എന്ത്
തുക ഏതെല്ലാം
പദ്ധതിയ്ക്കായി
നല്‍കിയെന്നും
ആയതിന്‍െറ ഇതുവരെയുള്ള
വിനിയോഗവും
വെളിപ്പെടുത്തുമോ?
ആര്.സി.സി.
യില്‍ മജ്ജ മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയാ യൂണിറ്റ്
2296.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനസര്‍ക്കാരിന്റെ
പൂര്‍ണ്ണ
ഉടമസ്ഥതയിലുള്ള
ആദ്യത്തെ മജ്ജ
മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയാ യൂണിറ്റ്
ആര്.സി.സി. യില്‍
സ്ഥാപിച്ചത്
എന്നായിരുന്നു; ഇതിനായി
എത്ര തുക
ചെലവഴിച്ചിട്ടുണ്ട് ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
പ്രസ്തുത
ചികിത്സയ്ക്കായി എത്ര
തുക അനുവദിച്ചുവെന്ന്
വെളിപ്പെടുത്താമോ ?
എന്‍.ആര്.എച്ച്.എം
വിഹിതം
2297.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
എന്‍.ആര്.എച്ച്.എം
വിഹിതമായി കേരളത്തിന്
എത്ര കോടി രൂപയുടെ
ധനസഹായം
ലഭിച്ചിട്ടുണ്ട്;
ആയതിന്റെ വിശദവിവരം
നല്‍കുമോ;
(ബി)
ഏതെല്ലാം
ഇനങ്ങളിലായാണ് പ്രസ്തുത
പണം വിനിയോഗം
ചെയ്തിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം
എന്‍.ആര്.എച്ച്.എം
-ല്‍ എത്ര ജീവനക്കാരെ
നിയമിച്ചിട്ടുണ്ട്;
തസ്തികകളുടെ
വിശദവിവരങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
നിയമനങ്ങള്‍ നടത്തിയ
രീതിയും ജീവനക്കാരെ
തെരഞ്ഞെടുക്കുന്ന
മാനദണ്ഡങ്ങളും
വിശദീകരിക്കുമോ?
എന്‍.ആര്.എച്ച്.എം
വഴി നടപ്പിലാക്കിയ പദ്ധതികള്‍
2298.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
എന്‍.ആര്.എച്ച്.എം.വഴി
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ മൂന്ന്
വര്‍ഷങ്ങളില്‍
വകയിരുത്തിയ തുക,
ചെലവഴിച്ച തുക
എന്നിവയുടെ ഇനം
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ?
എന്‍.എച്ച്.എം.
വഴിയുള്ള
ഫിസിയോതെറാപ്പിസ്റ്റ്
നിയമനങ്ങള്‍
2299.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.എച്ച്.എം.
വഴി സ്റ്റാഫ് നഴ്സ്,
ജെ.പി.എച്ച്.എന്‍.,
ഫാര്‍മസിസ്റ്റ് എന്നീ
തസ്തികകളില്‍ നിയമനം
നടത്തുന്നതിന്റെ
മാനദണ്ഡമെന്താണ്;
വിശദമാക്കാമോ;
(ബി)
എന്‍.എച്ച്.എം.
വഴിയുള്ള
ഫിസിയോതെറാപ്പിസ്റ്റ്
നിയമനങ്ങള്‍ പി. എസ്.
സി. ലിസ്റ്റില്‍
നിന്നും നടത്തുവാന്‍
നടപടി സ്വീകരിക്കുമോ ?
നഴ്സ്
കം ഫാര്‍മസിസ്റ്റ്
(ഹോമിയോപ്പതി) കോഴ്സ്
2300.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഴ്സ്
കം ഫാര്‍മസിസ്റ്റ്
(ഹോമിയോപ്പതി) കോഴ്സ്
ഇപ്പോള്‍ സർക്കാർ
നടത്തുന്നുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമാണ്
ഇപ്പോള്‍ ഈ കോഴ്സ്
നടത്തുന്നത്;
(ബി)
കോഴിക്കോട്
മേപ്പയൂര്‍ എ.കെ.ബി
മിഷന് ആശുപത്രിയില്‍
നിലവില്‍ ഈ കോഴ്സിന്
അനുമതി ഉണ്ടോ; 2014-15
അദ്ധ്യയനവര്‍ഷം ഇവിടെ
വിദ്യാര്‍ത്ഥി പ്രവേശനം
നടത്തിയിട്ടുണ്ടോ; ഈ
വിദ്യാര്‍ത്ഥികളുടെ
പരീക്ഷ കഴിഞ്ഞ് ഫലം
പ്രസിദ്ധീകരിച്ചോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
ഈ
കോഴ്സ് സര്‍ക്കാര്‍
നിര്‍ത്തലാക്കുകയോ
പരിഷ്കരിക്കുകയോ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
നിലവിലുണ്ടായിരുന്ന
കോഴ്സില്‍ പ്രവേശനം
നേടിയവര്‍ക്ക് കോഴ്സ്
പൂര്‍ത്തീകരിക്കാനും
സര്‍ട്ടിഫിക്കറ്റ്
നല്‍കാനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പുതിയ കോഴ്സിന്
തുല്യമായി പഴയ കോഴ്സിനെ
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
പുതിയ
കോഴ്സ് സ്വകാര്യ
സ്ഥാപനങ്ങള്‍ക്ക്
നടത്താന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ്
അനുമതി;
പ്രവേശനത്തിനുള്ള
മാനദണ്ഡം, സര്‍ക്കാര്‍
നിശ്ചയിച്ച ഫീസ് എന്നിവ
വിശദമാക്കുമോ?
പുതിയ
ഡെന്റല്‍ കോളേജുകള്‍
2301.
ശ്രീ.എം.പി.വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ഡെന്റല്‍
കോളേജുകള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വിമാന
ആംബുലന്‍സ് സര്‍വ്വീസ്
2302.
ശ്രീ.സി.പി.മുഹമ്മദ്
,,
അന്‍വര്‍ സാദത്ത്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിമാന
ആംബുലന്‍സ്
സര്‍വ്വീസിന്
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആയൂഷ്
ഹോളിസ്റ്റിക്ക്
കേന്ദ്രങ്ങള്‍
2303.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയൂഷ് ഹോളിസ്റ്റിക്ക്
കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഭക്ഷ്യ
സുരക്ഷാ നിയമം
T 2304.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ബുദത്തിന്
കാരണമാകുമെന്ന്
കണ്ടെത്തിയിട്ടുള്ള
'മോണോ സോഡിയം
ഗ്ലൂട്ടമേറ്റ്"
അടങ്ങിയിട്ടുള്ള
ഭക്ഷണപദാര്‍ത്ഥങ്ങളുടെ
വിപണനം തടയുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കാമോ;
(ബി)
ഭക്ഷ്യ
സുരക്ഷാ ഗുണനിലവാര
നിയമം ലംഘിച്ച് ഭക്ഷണ
പദാര്‍ത്ഥങ്ങള്‍
നിര്‍മ്മിക്കുകയും
വിപണനം ചെയ്യുകയും
ചെയ്യുന്ന
കമ്പനികള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്;
(സി)
പ്രസ്തുത
കമ്പനികള്‍ക്കെതിരെ
ശക്തമായ നടപടി
സ്വീകരിക്കുന്നതിന്
നിലവിലുള്ള നിയമം
പര്യാപ്തമാണോ;
അല്ലാത്തപക്ഷം ഇത്
ഭേദഗതി ചെയ്യുന്ന
കാര്യം പരിഗണിക്കുമോ?
ഭക്ഷ്യ
എണ്ണയുടെ ഉപയോഗം
T 2305.
ശ്രീ.റ്റി.യു.
കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
എണ്ണയുടെ
ആവർത്തിച്ചുള്ള ഉപയോഗം
മൂലം കാന്‍സര്‍
ഉള്‍പ്പെടെയുള്ള
മാരകരോഗങ്ങളും കുടല്
രോഗങ്ങളും
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥിതിവിശേഷം
നിയന്ത്രിക്കുന്നതിനായി
ഭക്ഷ്യസുരക്ഷാ വകുപ്പ്
നടപ്പിലാക്കിവരുന്ന
നടപടികള്‍
എതെല്ലാമെന്നു
വിശദമാക്കുമോ;
(സി)
ഭക്ഷ്യ
എണ്ണയുടെ പ്രസ്തുത
ഉപയോഗം മൂലമുണ്ടാകുന്ന
രോഗങ്ങള്‍
നിയന്ത്രിക്കുന്നതിനായി
പൊതു ജനങ്ങള്‍ക്കും
ഭക്ഷണശാല
നടത്തിപ്പുകാര്‍ക്കും
അവബോധം നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ജൂനിയർ
പബ്ലിക് ഹെൽത്ത്
നേഴ്സ്മാർക്കുള്ള ട്രെയിനിംഗ്
2306.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജെ.പി.എച്ച്.എന്‍-I
തസ്തികയില്‍
സീനിയോരിറ്റി
ലിസ്റ്റിലെ 3182 മുതല്‍
3726 വരെയുള്ളവരില്‍
നിന്നും 100 പേര്‍ക്ക്
എല്‍.എച്ച്.ഐ.
ട്രെയിനിംഗ്
നല്‍കുന്നതിനുള്ള
ഉത്തരവ്
നല്‍കിയിരുന്നുവോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ട്രെയിനിംഗ്
താത്കാലികമായി
റദ്ദുചെയ്യുന്നതിനുള്ള
കാരണം വിശദമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച് പരാതി
കോടതിയുടെ
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
പരാതി സംബന്ധിച്ച
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കാമോ;
(ഇ)
ട്രെയിനിംഗും
തുടര്‍ന്നുള്ള
പ്രൊമോഷനും
കാത്തിരിക്കുന്നവരില്‍
ബഹുഭൂരിപക്ഷവും
റിട്ടയര്‍മെന്റിന്
അടുത്തെത്തിയിരിക്കുന്നവരായതിനാല്
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ ?
വയനാട്
ജില്ലയിലെ ചികിത്സാ
സൗകര്യങ്ങള്‍
2307.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചികിത്സാ
സൗകര്യങ്ങള്‍ കുറഞ്ഞ
വയനാട് ജില്ലയില്‍
കേന്ദ്ര സഹായത്തോടെ
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രി
ആരംഭിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
നിലവിലുണ്ടായിരുന്ന
ചികിത്സാ സൗകര്യങ്ങള്‍
തന്നെ കാര്യക്ഷമമായി
നടപ്പാക്കുന്നതില്‍
സര്‍ക്കാരിന് വീഴ്ച
വന്നതായിട്ടുള്ള
വാര്‍ത്തകള്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
വയനാട്ടിലെ
ചികിത്സാ സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
പ്രഖ്യാപിച്ച
സൗകര്യങ്ങള്‍
നടപ്പാക്കുന്നതിനും
സര്‍ക്കാര്‍ വേണ്ടത്ര
പരിഗണന
കാണിക്കാതിരുന്നുവെന്ന
ആക്ഷേപത്തിന്റെ കാരണം
വിശദമാക്കുമോ?
വയനാട്
ജില്ലയിലെ ആശുപത്രി
ജീവനക്കാരുടെ കുറവ്
2308.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ ഗവണ്മെന്റ്
ഹോസ്പിറ്റലുകളില്‍
വേണ്ടത്ര ഡോക്ടര്‍മാര്‍
ഇല്ലാത്തതുമൂലം
രോഗികള്‍
ബുദ്ധിമുട്ടനുഭവിക്കുന്ന
കാര്യം
ശ്രദ്ധില്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
വയനാട് ജില്ലയില്‍
പി.എച്ച് .സി മുതല്‍
ജില്ലാ ആശുപത്രി വരെ
ഡോക്ടര്‍മാരുടെയും പാരാ
മെഡിക്കല്‍
സ്റ്റാഫിന്റെയും കുറവ്
എത്രയാണെന്നും എത്ര
സ്റ്റാഫുകളാണ്
വേണ്ടിയിരുന്നതെന്നും
പി.എച്ച് .സി , സി
.എച്ച് .സി., ജനറല്‍
ഹോസ്പിറ്റല്‍, ജില്ലാ
ഹോസ്പിറ്റല്‍ എന്നി
ക്രമത്തില്‍
സ്പെഷ്യലിസ്റ്റ്
കേഡര്‍മാര്‍ ഉള്‍പ്പെടെ
തരം തിരിച്ച് വിവരം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
ആവശ്യമായ
ഡോക്ടര്‍മാര്‍, പാരാ
മെഡിക്കല്‍ സ്റ്റാഫ്
എന്നിവരെ അടിയന്തരമായി
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കൊല്ലം
ജില്ലയിലെ നെടുങ്ങോലം
ഗവണ്മെന്റ് താലൂക്ക് ആശുപത്രി
2309.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആരോഗ്യ വകുപ്പില്‍
പുതുതായി എത്ര
തസ്തികകള്‍
അനുവദിച്ചുവെന്ന്
അറിയിക്കുമോ; കൊല്ലം
ജില്ലയിലെ നെടുങ്ങോലം
ഗവണ്മെന്റ് താലൂക്ക്
ആശുപത്രിയില്‍ പ്രസ്തുത
പുതിയ തസ്തികകള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
നെടുങ്ങോലം
ഗവണ്മെന്റ് താലൂക്ക്
ആശുപത്രിയില്‍
സി.എച്ച്.സി.
നിലവാരത്തില്‍
ആവശ്യമുള്ള
ഡോക്ടര്‍മാരും ഇതര
ജീവനക്കാരും
നിലവിലില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ആശുപത്രി 24 മണിക്കൂറും
പ്രവര്‍ത്തിപ്പിക്കുവാന്‍
ആവശ്യമായ ജീവനക്കാര്‍
ഇല്ലാത്ത സാഹചര്യം
പരിഗണിച്ച് പുതിയ
തസ്തിക സൃഷ്ടിക്കുവാന്‍
നടപടി സ്വീകരിയ്ക്കുമോ;
(ഡി)
നിലവില്‍
താലൂക്ക്
ആശുപത്രികളില്‍
ആവശ്യമായ
ഡോക്ടര്‍മാരുടെയും, ഇതര
പാരാമെഡിക്കല്‍
ജീവനക്കാരുടെയും ഓരോ
കാറ്റഗറിയിലെയും എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കുമോ?
ജീവന്
രക്ഷാമരുന്നുകളുടെ വില
വര്‍ദ്ധന
2310.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ സംസ്ഥാനത്ത്
ലഭ്യമായിരുന്ന ജീവന്
രക്ഷാ മരുന്നുകള്‍
ഏതെല്ലാം; പ്രസ്തുത
മരുന്നുകളുടെ
വിലയിലുണ്ടായ
വര്‍ദ്ധനവ് എത്ര
ശതമാനമാണ് ; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
മരുന്നുകളുടെ
സംസ്ഥാനത്തെ മൊത്ത
വിതരണ ചുമതലക്കാര്‍
ആരെല്ലാം; പ്രസ്തുത
മരുന്നുകളുടെ വില
വര്‍ദ്ധന തടയുവാന്‍
ഇവരുടെ പേരില്‍ എന്തു
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
വില
വര്‍ദ്ധനവ് സംബന്ധിച്ച്
ഡ്രഗ്സ് കണ്ട്രോളര്
പി. ഹരിപ്രസാദ് നല്കിയ
റിപ്പോര്‍ട്ടില്‍
പറയുന്ന വിശദാംശങ്ങള്‍
എന്തെല്ലാം;
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
അമിതവില
വര്‍ദ്ധനവുണ്ടായ
ജീവന്‍രക്ഷാ
മരുന്നുകള്‍
ഏതെല്ലാമാണെന്നും
ഇതില്‍ ഏതെല്ലാം
മരുന്നുകളുടെ വിതരണവും
വില്പനയും കേരളത്തില്‍
നിര്‍ത്തിവച്ചിട്ടുണ്ടെന്നും
അറിയിക്കുമോ ;
ജീവന്‍രക്ഷാ
മരുന്നുകള്‍ വിലകുറച്ച്
നല്കുവാന് നടപടി
സ്വീകരിക്കുമോ ;
(ഇ)
ഈ
സര്‍ക്കാര്‍,
മരുന്നുനിര്‍മ്മാണ
കമ്പനികളില്‍ നിന്നും
ഉപഹാരം
സ്വീകരിച്ചിരുന്ന
ഏതെല്ലാം
ഡോക്ടര്‍മാര്‍ക്കെതിരെ
നടപടി സ്വീകരിച്ചു;
ഇത്തരം ആനുകൂല്യം
സ്വീകരിക്കുന്ന
ഡോക്ടര്‍മാര്‍ക്കെതിരെ
കടുത്ത ശിക്ഷാ/നിയമ
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവോ;
വിശദാംശം
വ്യക്തമാക്കുമോ?
കുരങ്ങ്
പനി
2311.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ കുരങ്ങ് പനി
റിപ്പോര്‍ട്ട് ചെയ്തത്
എപ്പോഴാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
വയനാട്
ജില്ലയില്‍ ഇതുവരെ ഈ
രോഗം പിടിപെട്ട്
മരിച്ചുവരുടെ എണ്ണം
ലഭ്യമാക്കാമോ;
(സി)
ഇതില്‍
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
എത്ര പേരുണ്ട് എന്ന്
അറിയിക്കുമോ;
(ഡി)
രോഗം
പ്രതിരോധിക്കുന്നതില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ ;
ഇപ്പോഴും കുരങ്ങ് പനി
വയനാട് ജില്ലയില്‍
പടരുന്നു എന്ന ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
രോഗം പ്രതിരോധിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
നൂറനാട്
ലെപ്രസി സാനിറ്റേറിയം
2312.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നൂറനാട്
ലെപ്രസി സാനിറ്റേറിയം
താലൂക്ക്
ആശുപത്രിയാക്കി
മാറ്റുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രി
താലൂക്കാശുപത്രിയാക്കി
ഉയര്‍ത്തുകയും
നടപ്പുസാമ്പത്തിക
വര്‍ഷത്തില്‍ ആവശ്യമായ
സ്റ്റാഫിനെ
നിയമിക്കുകയും
ചെയ്യുമോയെന്ന്
വിശദമാക്കുമോ?
ഇടുക്കി
ജില്ലയിലെ താലൂക്ക്
ആശുപത്രികളിലെ ഒഴിവുകള്‍
2313.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ ആരോഗ്യ
വകുപ്പില്‍ വിവിധ
ആശുപത്രികളിലായി എത്ര
ഡോക്ടര്‍മാരുടെ ഒഴിവ്
നിലവിലുണ്ട്; എത്ര
പേര് അനധികൃത
അവധിയില്‍
പോയിരിക്കുന്നു; എത്ര
പേര് വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍
ജില്ലയ്ക്ക് പുറത്ത്
ജോലി ചെയ്യുന്നു
വിശദാംശം നല്‍കാമോ;
(ബി)
ഗൈനക്കോളജി,
ശിശുരോഗ വിഭാഗം,
അനസ്തേഷ്യാ എന്നീ
തസ്തികകള്‍ ഒഴിഞ്ഞ്
കിടക്കുന്ന എത്ര
താലൂക്ക് ആശുപത്രികള്‍
ഉണ്ട്; വിശദാംശം
നല്‍കാമോ;
(സി)
താലൂക്ക്
ആശുപത്രികളില്‍
ഗൈനക്കോളജി, ശിശുരോഗ
വിഭാഗം, അനസ്തേഷ്യാ
വിഭാഗങ്ങള്‍ മുടക്കം
കൂടാതെ
പ്രവര്‍ത്തിക്കുന്നു
എന്ന് ഉറപ്പ്
വരുത്താന്‍ നാളിതുവരെ
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
നടപടികള്‍
ഫലപ്രദമാണെന്ന്
കരുതുണ്ടോ;
വിശദമാക്കുമോ?
കിടത്തി
ചികിത്സയുള്ള
പി.എച്ച്.സി.കള്‍
2314.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്ര പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ 24
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
കിടത്തി ചികിത്സയുള്ള
പി.എച്ച്.സി.കളായി
ഉയര്‍ത്തിയിരുന്നുവെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
ഇത്തരത്തില്‍
മാറ്റിയിട്ടുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
അറിയിക്കാമോ?
താനൂര്‍
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍ താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തുന്നതിനുളള നടപടി
2315.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തുന്നത്
സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്ത്രീകളും കുട്ടികളും
ഏറെ ആശ്രയിക്കുന്ന
പ്രസ്തുത സി.എച്ച്.സി,
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍
വേഗത്തിലാക്കുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മാവൂര്‍
ഗ്രാമപഞ്ചായത്തില്‍
പി.എച്ച്.സി
2316.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
ഗ്രാമപഞ്ചായത്തില്‍
പി.എച്ച്.സി
നിലവിലില്ലാത്തത്
ആരോഗ്യരംഗത്തെ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതില്‍
പ്രയാസങ്ങള്‍
സൃഷ്ടിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
സ്റ്റാഫ്
നഴ്സ് തസ്തികകള്‍
2317.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ സ്റ്റാഫ്
നഴ്സ് ഗ്രേഡ്-II,
ഗ്രേഡ്-I തസ്തികകള്‍
എത്ര വീതമെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്റ്റാഫ്
നഴ്സ് ഗ്രേഡ്-I
തസ്തികയിലേക്ക്
പ്രമോഷന്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ഉത്തരവിറങ്ങിയതെന്നും
എത്ര പേര്‍ക്ക്
പ്രമോഷന്
നല്‍കിയെന്നും
വ്യക്തമാക്കാമോ;
(സി)
പ്രമോഷന്
ലഭിച്ചവരെ എറണാകുളം
ജില്ലയില്‍ തന്നെ
തുടരുന്നതിന്
അനുവദിച്ച്
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍
മുന്‍കാലങ്ങളില്‍
ഇത്തരത്തില്‍ തുടരാന്‍
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രമോഷന്
ലഭിച്ചവരെ ഇതര
ജില്ലകളില്‍
നിയമിക്കാത്തതുമൂലം
വര്‍ഷങ്ങളായി അന്യ
ജില്ലകളില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
സ്വന്തം ജില്ലയില്‍
നിയമനം ലഭിക്കാതെ
വരുന്ന സാഹചര്യം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
പരിഹരിക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി വ്യക്തമാക്കാമോ?
മലപ്പുറം
ജില്ലയിലെ ഡിഫ്തീരിയ ബാധ
2318.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞവര്‍ഷം
എത്രപേര്‍ക്ക്
ഡിഫ്തീരിയ രോഗം
ബാധിച്ചിട്ടുണ്ട്;
എത്രപേര്‍
മരിച്ചിട്ടുണ്ട്;
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ ഡിഫ്തീരിയ
രോഗപ്രതിരോധ മരുന്ന്
ആവശ്യത്തിന്
ലഭ്യമല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്താണ്
പ്രസ്തുതപ്രതിസന്ധിക്ക്
കാരണമെന്ന്
അറിയിക്കുമോ;
(സി)
എന്തെല്ലാം
പ്രതിരോധ നടപടികളാണ്
പ്രസ്തുത
രോഗത്തിനെതിരായി
മലപ്പുറം ജില്ലയില്‍
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ;
(ഡി)
മതിയായ
പ്രതിരോധ മരുന്ന്
ലഭ്യമാക്കുമോയെന്ന്
അറിയിക്കുമോ; പ്രസ്തുത
രോഗവ്യാപനം
തടയുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പോസ്റ്റ്
ക്രിയേഷന്
2319.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറവിലങ്ങാട്
താലൂക്ക് ആശുപത്രിയുടെ
പോസ്റ്റ് ക്രിയേഷന്
സംബന്ധിച്ച്
നല്‍കിയിരുന്ന പുതിയ
പ്രൊപ്പോസല്‍ (ഫയല്‍
നമ്പര്‍ 221/
എം2/2016/എച്ച്
&;എഫ് ഡബ്ളിയു )
പ്രകാരം
സമര്‍പ്പിച്ചിരുന്ന
ഫയലില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഫയല്‍
നമ്പര്‍ 13344/2012-ല്‍
ആവശ്യപ്പെട്ടിരുന്ന
കാര്യങ്ങള്‍ ഡി എച്ച്
എസ് ല്‍ നിന്നും
ലഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
പ്രസ്തുത ഫയലില്‍
അകാരണമായി താമസം
വരുത്തുന്നുവെന്ന
കാര്യം പരിശോധിക്കുമോ?
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രി
2320.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിയുടെ
ഉടമസ്ഥതയിലുള്ള 110
ഏക്കറില്‍ ആശുപത്രിയുടെ
ആവശ്യത്തിലധികമുള്ള
സ്ഥലത്ത് ആരോഗ്യ
മേഖലയിലെ പ്രധാനപ്പെട്ട
ഏതെങ്കിലും വികസന
പദ്ധതി
നടപ്പിലാക്കുന്നതിന്
അലോചിക്കുന്നുണ്ടോ;
(ബി)
ഇതിനായി
എന്തെങ്കിലും നടപിടകള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത സ്ഥലത്ത്
സംസ്ഥാനത്തിനാകെ
മുതല്‍ക്കൂട്ടാവുന്ന
തരത്തില്‍ ഒരു
ആരോഗ്യകേന്ദ്രം
സ്ഥാപിക്കുന്നതടക്കമുള്ള
വികസന പദ്ധതികള്‍
നടപ്പിലാക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
സ്വകാര്യ
ആശുപത്രികളുടെയും
ലാബുകളുടെയും ചൂഷണം
2321.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ആശുപത്രികളുടെയും
ലാബുകളുടെയും
പ്രവര്‍ത്തനം
നിയന്ത്രിക്കുന്നതിനും
ചൂഷണം
അവസാനിപ്പിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
സ്ഥാപനങ്ങളില്‍
ജോലിചെയ്യുന്ന
ഡോക്ടര്‍മാര്‍,
നഴ്സുമാര്‍, ലാബ്
ടെക്നീഷ്യന്മാര്,
മറ്റു ജിവനക്കാര്‍
എന്നിവരുടെ യോഗ്യത,
പ്രായം എന്നിവ
പരിശോധിക്കുന്നതിനും
ഗുണമേന്മ
ഉറപ്പുവരുത്തുന്നതിനും
എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
വിശദമാക്കുമോ?
നഴ്സിംഗ്
വിദ്യാര്‍ത്ഥികള്‍ക്ക്
സ്റ്റൈപന്റ്
2322.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
ഗവ. നേഴ്സിംഗ് സ്കൂളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
കഴിഞ്ഞ രണ്ട് വര്‍ഷമായി
സ്റ്റൈപന്റ്
നല്‍കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തു നടപടിയാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(സി)
മറ്റ്
ജില്ലകളിലെ നഴ്സിംഗ്
വിദ്യാര്‍ത്ഥികള്‍ക്ക്
സ്റ്റൈപന്റ് കൃത്യമായി
ലഭിക്കുമ്പോള്‍
കാസര്‍ഗോഡ് ജില്ലയില്‍
മാത്രം
മുടങ്ങുന്നതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(ഡി)
നിലവില്‍
സ്റ്റൈപന്റ്
എത്രയെന്നും,ഇത്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്നും
വിശദമാക്കാമോ?
ആയുര്‍വേദ
പഠന മേഖലയിലെ ഗവേഷണ
കേന്ദ്രങ്ങള്‍
2323.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയുര്‍വേദ
പഠന മേഖലയില്‍ എത്ര
ഗവേഷണ കേന്ദ്രങ്ങളാണ്
പ്രവര്‍ത്തിക്കുന്നത് ;
(ബി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
നേതൃത്വത്തില്‍ ഗവേഷണ
കേന്ദ്രങ്ങള്‍ പുതുതായി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
ഡയാലിസിസ്
സൗകര്യം
2324.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുംകണ്ടം
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസിനുള്ള സൗകര്യം
ഏര്‍പ്പെടുത്തുന്ന
വിഷയം പരിഗണനയിലുണ്ടോ;
(ബി)
സംസ്ഥാനത്ത്
എത്ര താലൂക്ക്
ആശുപത്രികളില്‍
പ്രസ്തുത
സൗകര്യമുണ്ടെന്നതു
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(സി)
ഇടുക്കി
ജില്ലയില്‍ പ്രസ്തുത
സൗകര്യമുള്ള
സര്‍ക്കാര്‍
ആശുപത്രികള്‍ ഉണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
ചേര്‍ത്തല
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ് ആശുപത്രി
2325.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ ഏതെല്ലാം
വിഭാഗങ്ങളിലാണ്
ഡോക്ടര്‍മാരുടെ
കുറവുള്ളതെന്നും അതു
പരിഹരിക്കാന്‍ എന്തു
നടപടി
സ്വീകരിച്ചുവെന്നും
പറയാമോ;
(ബി)
ഇവിടെ
നേത്ര രോഗ വിഭാഗം എല്ലാ
ദിവസവും
പ്രവര്‍ത്തിച്ചിരുന്നതാണെങ്കിലും
ഇപ്പോള്‍ മൂന്നു
ദിവസമാക്കാന്‍
കാരണമെന്തെന്നു പറയാമോ;
എല്ലാ ദിവസവും ഈ
വിഭാഗത്തില്‍
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ദന്തല്‍
ഡോക്ടര്‍മാരുടെ
ലിസ്റ്റില്‍ നിന്നും
ചേര്‍ത്തല താലൂക്ക്
ആശുപത്രിയില്‍ നിയമനം
നടത്താത്തത്
എന്തുകൊണ്ടാണെന്ന്
പറയാമോ?
റീജിയണല്‍
കാന്‍സര്‍ സെന്ററര്‍
2326.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീജിയണല്‍
കാന്‍സര്‍ സെന്ററിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എവിടെ എന്ന്
അറിയിക്കുമോ;
(ബി)
എത്ര
രൂപയാണ് നിര്‍മ്മാണ
ചെലവ്
പ്രതീക്ഷിക്കുന്നത്;
(സി)
എന്നത്തേക്ക്
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
പാലക്കാട്
ജില്ലയില്‍ ലാബ്
ടെക്നീഷ്യന്മാരുടെ
തസ്തികകള്‍
2327.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ സര്‍ക്കാര്‍
മേഖലയിലെ
ആശുപത്രികളില്‍ ലാബ്
ടെക്നീഷ്യന്മാരുടെ
എത്ര തസ്തികകളാണ്
നിലവിലുള്ളത് എന്ന്
വിശദമാക്കുമോ;
(ബി)
ജനങ്ങളുടെയും,
ആശുപത്രികളുടെയും
എണ്ണത്തിനനുസരിച്ചുള്ള
തസ്തികകള്‍
നിലവിലുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
ലാബ്
ടെക്നീഷ്യന്മാരുടെ
എത്ര തസ്തികകളാണ്
അധികമായി
ആവശ്യമുള്ളതെന്ന്
ആരോഗ്യ വകുപ്പ്
ഡയറക്ടറും പാലക്കാട്
ഡി.എം.ഒ.യും
സര്‍ക്കാരിലേക്ക്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുള്ളത്; ഇവ
സൃഷ്ടിക്കാന്‍
എന്തെങ്കിലും നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ആശുപത്രികള്‍ക്കും
ജനങ്ങള്‍ക്കും
ആനുപാതികമായി ലാബ്
ടെക്നീഷ്യന്മാരുടെ
തസ്തികകള്‍
സൃഷ്ടിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഡയാലിസിസ്
യൂണിറ്റുകള്‍
2328.
ശ്രീ.കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
കെ.ശിവദാസന്‍ നായര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഡയാലിസിസ്
യൂണിറ്റുകളുടെ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
താത്കാലിക
ജീവനക്കാരുടെ വേതനം
2329.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ദേശീയ
ആരോഗ്യപദ്ധതിയില്‍
താത്കാലികമായി
ജോലിചെയ്തുവരുന്ന
പബ്ളിക് റിലേഷന്‍സ്
ഓഫീസര്‍മാര്‍
അടക്കമുള്ള
ജീവനക്കാരുടെ പ്രതിമാസ
വേതനം ഉയര്‍ത്തണം എന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സര്‍വ്വീസിലെ
സീനിയോറിട്ടി, തസ്തിക,
വിദ്യാഭ്യാസ യോഗ്യത
എന്നിവയ്ക്കനുസൃതമായി
ശമ്പളം
പരിഷ്കരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ജീവനക്കാരുടെ
ജോലിസ്ഥിരത
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വിശദമാക്കാമോ?
കാന്‍സര്‍
രോഗികള്‍ക്കുള്ള പെന്ഷന് -
പുനരധിവാസ പദ്ധതികള്‍
2330.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ധനരായ
കാന്‍സര്‍
രോഗികള്‍ക്കും മറ്റ്
മാരക രോഗങ്ങള്‍
ബാധിച്ച്
കിടപ്പിലായവര്‍ക്കും
നല്‍കിവരുന്ന പെന്ഷന്
-പുനരധിവാസ നടപടികള്‍
എന്തെല്ലാം;
(ബി)
പുനരധിവാസ
നടപടികള്‍
വ്യാപിപ്പിക്കുന്നതിനും
പെന്ഷന് തുക
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
സാന്ത്വനം
വാളണ്ടീയര്‍മാര്‍
2331.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലിയേറ്റീവ് രംഗത്ത്
സ്തുത്യര്‍ഹമായ സേവനം
അനുഷ്ഠിച്ച് വരുന്ന
സാന്ത്വനം
വാളണ്ടീയര്മാരുടെ
തുച്ഛമായ വേതനം
പരിഷ്ക്കരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
വര്‍ദ്ധന സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
വേതനം കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
പതിനെട്ട്
വയസ്സിനുതാഴെയുള്ളവര്‍ക്ക്
സൗജന്യചികിത്സ
2332.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിനെട്ട്
വയസ്സിനു
താഴെയുള്ളവര്‍ക്ക്
ഏതൊക്കെ
രോഗങ്ങള്‍ക്കുള്ള
ചികിത്സകളാണ്
സൗജന്യമായി നല്‍കുന്നത്;
വരുമാന പരിധിയുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഏതൊക്കെ
ആശുപത്രികളിലെ
ചികിത്സകള്‍ക്കാണ്
സഹായം അനുവദിക്കുന്നത്;
എത്ര തുക വരെയുള്ള
ചികിത്സകള്‍ക്കാണ്
സഹായം നല്‍കുന്നത്;
വിശദമാക്കുമോ?
ആയുര്‍വേദ-യോഗ-പ്രകൃതി
ചികിത്സാ രംഗം
2333.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയുര്‍വേദ-യോഗ-പ്രകൃതി
ചികിത്സാ രംഗത്തെ
വളര്‍ച്ചയുടെ
പ്രാമുഖ്യം പരിഗണിച്ച്,
ടി ചികിത്സാരംഗത്തിന്റെ
വളര്‍ച്ചയ്ക്കും
പ്രചാരത്തിനുമായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
എല്ലാ
പഞ്ചായത്തുകളിലും
ആയുര്‍വേദ-യോഗ-പ്രകൃതി
ചികിത്സാ കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
യോഗതെറാപ്പിയുടെ
പ്രചാരത്തിന് ആവശ്യമായ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുമോ,
വ്യക്തമാക്കുമോ?
കുന്നംകുളം
ഗവ. താലൂക്കാശുപത്രിയിലെ
ഒഴിവുള്ള തസ്തികകള്‍
2334.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നംകുളം
ഗവ.
താലൂക്കാശുപത്രിയില്‍
നിലവില്‍ എത്ര
ഡോക്ടര്‍മാരുടെയും,
നഴ്സുമാരുടെയും
തസ്തികകളാണ്
ഒഴിഞ്ഞുകിടക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
ഒഴിഞ്ഞുകിടക്കുന്ന
ഡോക്ടര്‍മാരുടെയും
നഴ്സുമാരുടെയും
തസ്തികകള്‍
നികത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജനറല്‍ ആശുപത്രിയില്‍
നിലവിലുള്ള തസ്തികകള്‍
2335.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജനറല്‍ ആശുപത്രിയില്‍
നിലവിലുള്ള തസ്തികകള്‍
ഏതെല്ലാമാണ്; പ്രസ്തുത
തസ്തികകളില്‍
ഏതെങ്കിലും ഒഴിഞ്ഞു
കിടപ്പുണ്ടോ; എങ്കില്‍
എത്ര കാലമായി
ഒഴിഞ്ഞുകിടക്കുന്നു;
(ബി)
പ്രസ്തുത
ആശുപത്രിയിലെ സി റ്റി
സ്കാന്‍, എക്സ് -റേ
മെഷീന് എന്നിവ
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എത്രകാലമായി ഇത്
പ്രവര്‍ത്തിക്കുന്നില്ല;
പ്രസ്തുത സംവിധാനം
ഉപയോഗപ്പെടുത്താന്‍
വരുന്ന പാവപ്പെട്ട
രോഗികള്‍ക്ക് വേണ്ടി
ബദല്‍ സംവിധാനം
ഏര്‍പ്പാട്
ചെയ്തിട്ടുണ്ടോ;
പ്രസ്തുത ആശുപത്രിയില്‍
എത്ര കിടക്കകളാണ്
ഉള്ളത്; പലപ്പോഴും
കിടക്ക ലഭിക്കാതെ
രോഗികള്‍ക്ക് നിലത്ത്
കിടക്കേണ്ടി വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ദുരവസ്ഥ
ശാശ്വതമായി
പരിഹരിക്കുവാന്‍ എന്ത്
നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ഡി.എം.ഒ മുഖേനയുള്ള
താല്‍ക്കാലിക നിയമനങ്ങള്‍
2336.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ അലോപ്പതി,
ഹോമിയോ, ആയുര്‍വ്വേദ
സ്ഥാപനങ്ങളില്‍ ഡി.എം.ഒ
മുഖേന താല്‍ക്കാലിക
നിയമനങ്ങള്‍
നടത്തുന്നതെന്തടിസ്ഥാനത്തിലാണെന്നും,
ഇതിന് എന്തെങ്കിലും
മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ;
(ബി)
ഈ
നിയമനം നടത്തുമ്പോള്‍
നോട്ടിഫിക്കേഷന്‍
പുറപ്പെടുവിക്കാറുണ്ടോ;
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ജൂനിയര്‍ പബ്ലിക്
ഹെല്‍ത്ത് നഴ്സ് തസ്തിക
2337.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ് ജില്ലയില്‍
ജൂനിയര്‍ പബ്ലിക്
ഹെല്‍ത്ത് നഴ്സ്
തസ്തികയില്‍
എന്‍.സി.എ.-എസ്.ഐ.സി.-നാടാര്‍
വിഭാഗത്തിന്റെ
ഒഴിവുകള്‍
നികത്തുന്നതിലേക്കായി
എന്നാണ് റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നത്; പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം നല്കി;
അവസാനമായി നിയമന
ഉത്തരവ് എന്നാണ്
നല്‍കിയിട്ടുള്ളത്;
(ബി)
നിലവില്‍
എന്‍.സി.എ.-എസ്.ഐ.യു.സി.-നാടാര്‍
വിഭാഗത്തില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്; ഇവ
ഉടന്‍
നികത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ജീവിതശെെലി
രോഗങ്ങള്‍ നിയന്ത്രിക്കാന്‍
സംവിധാനം
2338.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജീവിതശെെലി
രോഗങ്ങള്‍
നിയന്ത്രിക്കുന്നതിനായി
പി. എച്ച. സി., സി.
എച്ച. സി. -കളില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഗ്രാമീണതലത്തില്‍
ആരുടെ ചുമതലയിലാണ് ഇൗ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നത് ;
വിശദമാക്കാമോ?
കേരളത്തിലെ
ക്യാന്‍സര്‍ ചികിത്സ
2339.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ക്യാന്‍സര്‍ രോഗികളുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്യാന്‍സര്‍
ചികിത്സ നടത്തുന്ന
സര്‍ക്കാര്‍
ആശുപത്രികള്‍
ഏതൊക്കെയെന്ന്
അറിയിക്കുമോ;
(സി)
റീജിയണല്‍
ക്യാന്‍സര്‍ സെന്ററിനെ
അന്താരാഷ്ട്ര
നിലവാരത്തില്‍
ഉയര്‍ത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ;
(ഡി)
മലബാര്‍
ക്യാന്‍സര്‍ സെന്ററിനെ
റീജിയണല്‍ ക്യാന്‍സര്‍
സെന്ററായി ഉയര്‍ത്താന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
കൊച്ചി
ക്യാന്‍സര്‍
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
നിലവില്‍ ചികിത്സ
നടത്തുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ; ഇവിടെ
അടിസ്ഥാന ആവശ്യങ്ങളുടെ
അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ?
കാസര്‍ഗോഡ്
മണ്ഡലത്തിലെ പ്രൈമറി &
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററുകള്‍
2340.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
അസംബ്ലി
നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
പ്രൈമറി ഹെല്‍ത്ത്
സെന്റര്‍
(പി.എച്ച്.സി.) &
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
(സി.എച്ച്.സി.) കള്‍
എത്ര; ഇവയില്‍ എത്ര
തസ്തികകളാണ് ഉള്ളത്;
പ്രസ്തുത തസ്തികകളില്‍
ഒഴിഞ്ഞു കിടക്കുന്നവ
ഏതെല്ലാം; എത്ര കാലമായി
ഒഴിഞ്ഞു കിടക്കുന്നു;
പ്രസ്തുത തസ്തികകള്‍
എന്നത്തേക്ക്
നികത്താനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍ഗോഡ് മണ്ഡലത്തിലെ
ഏതെങ്കിലും
പി.എച്ച്.സി.യെ
സി.എച്ച്.സി.യായി
ഉയര്‍ത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
ഏതെങ്കിലും
സി.എച്ച്.സി.യെ
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്താനുള്ള
സാധ്യതകള്‍ ഉണ്ടോ;
ഇതേക്കുറിച്ച്
നടത്തിയിട്ടുള്ള
പഠനങ്ങള്‍
എന്തെല്ലാം;വ്യക്തമാക്കാമോ?
മെഡിക്കല്‍
കോളേജുകളിലെ സ്കാനിങ്,
എക്സ്-റേ പരിശോധനകള്‍
2341.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകളില്‍ സ്കാനിങ്,
എക്സ്-റേ തുടങ്ങിയ
പരിശോധനകള്‍ ആവശ്യമുള്ള
രോഗികള്‍ക്ക് യഥാസമയം
പരിശോധന നടത്താന്‍
കഴിയാത്ത സ്ഥിതി
നിലവിലുണ്ടോ;
(ബി)
അടിയന്തര
പരിശോധന ആവശ്യമുള്ള
രോഗികള്‍ക്കുപോലും
പരിശോധന നടത്തി ഫലം
ലഭിയ്ക്കുന്നതിന്
ദീര്‍ഘനാള്‍
കാത്തിരിക്കേണ്ടി
വരുന്നുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതു
കാരണം പല രോഗികള്‍ക്കും
സ്വകാര്യ ലാബുകളെ
പരിശോധനകള്‍ക്കായി
ആശ്രയിക്കേണ്ടി
വരുന്നുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
ആശുപത്രികളിലും
മെഡിക്കല്‍
കോളേജുകളിലും
കാര്യക്ഷമമായ പരിശോധന
സംവിധാനങ്ങള്‍
ഇല്ലാത്തത് രോഗികളെ
ബുദ്ധിമുട്ടിക്കുന്നതാണെന്നതും
സ്വകാര്യ ലാബുകളെ
പരോക്ഷമായി
സഹായിക്കുന്നതാണെന്നുമുള്ള
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഇത്തരം
പരിശോധനാ സംവിധാനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
പ്രത്യേക പരിഗണന
നല്‍കുമോ?
കൊണ്ടോട്ടി
കമ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍
2342.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊണ്ടോട്ടി
കമ്യൂണിറ്റി ഹെല്‍ത്ത്
സെന്ററിനെ താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തുന്ന
നടപടിക്രമം ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
ധനകാര്യവകുപ്പില്‍
നിന്നും ലഭിച്ച കത്തിന്
ആവശ്യമായ മറുപടി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
താലൂക്ക്
ആശുപത്രിയായി ഉയര്‍ത്തി
എന്നത്തേയ്ക്ക്
ഉത്തരവിറക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ ?
മെഡിക്കല്‍
കോളേജുകളിലെ അവയവമാറ്റ
ശസ്ത്രക്രിയ
2343.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍ അവയവമാറ്റ
ശസ്ത്രക്രിയകള്‍ക്ക്
നിലിവിലുള്ള
സൗകര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
കരള്‍ മാറ്റിവയ്ക്കല്‍
ശസ്ത്ര്രക്രിയ , ഹൃദയം
മാറ്റിവയ്ക്കല്‍
ശസ്ത്ര്രക്രിയ,
ബൈപ്പാസ്, കിഡ്നി
മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയ എന്നീ
സൗകര്യങ്ങള്‍ ഇല്ലാത്ത
മെഡിക്കല്‍
കോളേജുകളില്‍ ആയതിനുള്ള
സൗകര്യം
ഏര്‍പ്പെടുത്തുമോ;
(സി)
സാധാരണക്കാര്‍ക്ക്
കുറഞ്ഞ ചിലവില്‍
അവയവമാറ്റ
ശസ്ത്രക്രിയകള്‍
ചെയ്യുന്നതിന് ആവശ്യമായ
ആധുനിക അടിസ്ഥാന
സൗകര്യങ്ങളും
യന്ത്രസാമഗ്രികളും
ഏര്‍പ്പെടുത്തുന്നതിനും
ഡോക്ടര്‍മാര്‍ക്ക്
പ്രത്യേക പരിശീലനം
നല്കുന്നതിനുമുള്ള
സമഗ്ര പദ്ധതി
ആവിഷ്കരിച്ച്
നടപ്പാക്കുമോ?
തെക്കേക്കര
കുറത്തിക്കാട് കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിന്റെ
പ്രവര്‍ത്തനം
2344.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
തെക്കേക്കര
കുറത്തിക്കാട്
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
കിടത്തി ചികിത്സ
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ
(ബി)
പ്രസ്തുത
സി.എച്ച്.സി. യുടെ
പ്രവര്‍ത്തനം
പൂര്‍ണ്ണമായും
സജ്ജമാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
സി.എച്ച്.സി. യില്‍
ആവശ്യമായ സ്റ്റാഫിനെ
നിയമിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
ശ്രീചിത്രാ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സിലെ നിരക്ക്
വര്‍ദ്ധന
T 2345.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ശ്രീചിത്രാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍
സയന്‍സില്‍ ഏതൊക്കെ
വിഭാഗത്തില്‍പ്പെട്ട
ചികിത്സകള്‍ക്കാണ്
നിരക്ക് വര്‍ദ്ധനവ്
വരുത്തിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
അട്ടപ്പാടി,
നല്ലൂര്‍നാട് മേഖലയിലെ
ആശുപത്രികളുടെ ശോചനീയാവസ്ഥ
2346.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരോഗ്യ വകുപ്പ്
സ്പെഷ്യാലിറ്റി
ആശുപത്രികളാക്കി സേവനം
ലഭ്യമാക്കിയ
അട്ടപ്പാടി,
നല്ലൂര്‍നാട്
ആശുപത്രികളുടെ ഇന്നത്തെ
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അട്ടപ്പാടി,
നല്ലൂര്‍നാട് മേഖലയിലെ
ആശുപത്രികളുടെ
ശോചനീയാവസ്ഥ
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇതോടൊപ്പം
പ്രവര്‍ത്തനമാരംഭിച്ച
ട്രൈബല്‍ ഹെല്‍ത്ത്
യൂണിറ്റുകളുടെ
പ്രവര്‍ത്തനങ്ങള്‍
നിര്‍ജ്ജീവമായത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ ആശുപത്രികളിലെ
ഒഴിവുകള്‍
2347.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
വിവിധ ആശുപത്രികളില്‍
ഏതെല്ലാം ജീവനക്കാരുടെ
തസ്തികകളാണ് ഒഴിഞ്ഞു
കിടക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികകള്‍ എന്നു
മുതലാണ് ഒഴിഞ്ഞു
കിടക്കുന്നത്;അതില്‍
ജീവനക്കാരെ
നിയമിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കാഞ്ഞങ്ങാട്
- സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രി
2348.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
- സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രി
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
പുതിയ
കെട്ടിടം
പണിയുന്നതിനായി
നിലവിലുള്ള പഴയ
കെട്ടിടം
പൊളിച്ചുമാറ്റുന്നതിനുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
പുതിയ
കെട്ടിടത്തിന്റെ
നിര്‍മ്മാണ പ്രവര്‍ത്തി
എന്നത്തേക്ക്
ആരംഭിക്കാനാകും
;വിശദാംശം
വെളിപ്പെടുത്താമോ ?
സംസ്ഥാനത്തെ
പി.എച്ച്.സി കളുടെ
പ്രവര്‍ത്തനം
2349.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എച്ച്.സി
കളുടെ പ്രവര്‍ത്തനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
ഇൗ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വിശദീകരിക്കാമോ;
(ബി)
ഡോക്ടര്‍മാര്‍
ഇല്ലാത്ത എത്ര
പി.എച്ച്.സി കള്‍
സംസ്ഥാനത്തുണ്ട്;
(സി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
പി.എച്ച്.സി കളിലെ
ഡോക്ടര്‍മാരുടെയും,
പാരാമെഡിക്കല്‍
സ്റ്റാഫുകളുടെയും
ഒഴിവുകള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സമഗ്രആരോഗ്യ
നയം
2350.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്രആരോഗ്യ
നയം ആവിഷ്കരിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നയം നാളിതുവരെ
നടപ്പിലാക്കാന്‍
കഴിയാതിരുന്നതിന്റെ
കാരണമെന്ത്; ആയത്
വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കുമോ?
ക്യാന്‍സറും
ജീവിത ശൈലി രോഗങ്ങളും
2351.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്യാന്‍സര്‍
ഉള്‍പ്പെടെയുള്ള
രോഗങ്ങളുടെ ക്രമാതീതമായ
വര്‍ദ്ധനവ് സംബന്ധിച്ച്
എന്തെങ്കിലും
തരത്തിലുള്ള പഠനം
സര്‍ക്കാര്‍
നേതൃത്വത്തില്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ജീവിത
ശൈലി രോഗങ്ങളുടെ
അനിയന്ത്രിതമായ
വര്‍ദ്ധനവ് സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
നിര്‍മ്മാര്‍ജ്ജനം
ചെയ്ത പല രോഗങ്ങളും
വീണ്ടും തിരികെ വരികയും
പുതിയ രോഗങ്ങളുടെ
കടന്നുകയറ്റവും ആരോഗ്യ
രംഗത്ത് സമഗ്രമായ
മാറ്റവും ജാഗ്രതയും
അവശ്യമാണെന്നത്
സര്‍ക്കാര്‍ ഗൗരവമായി
കാണുമോ;
വ്യക്തമാക്കുമോ?
ഇടുക്കിയിലെ
ജില്ലാ ആശുപത്രികള്‍
2352.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ ആരോഗ്യ
വകുപ്പിനു കീഴില്‍
ഒന്നില്‍ കൂടുതല്‍
ജില്ലാ ആശുപത്രികള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയൊക്കെയാണ്
പ്രവര്‍ത്തിക്കുന്നത്;
വിശദാംശം നല്‍കാമോ;
(ബി)
തൊടുപുഴ
താലൂക്ക് ആശുപത്രിയെ
ജില്ലാ ആശുപത്രിയായി
ഉയര്‍ത്തിയിട്ടുണ്ടോ;
ജില്ലാ ആശുപത്രിയുടെ
പദവി നല്കിയപ്പോള്
പുതിയതായി എത്ര
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(സി)
പ്രസ്തുത
തസ്തികകളില്‍
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
(ഡി)
ചെറുതോണിയില്‍
പ്രവര്‍ത്തിക്കുന്ന
ആശുപത്രി ജില്ല
ആശുപത്രിയാണോ,
മെഡിക്കല്‍ കോളേജാണോ
എന്നത് സംബന്ധിച്ച
വിശദീകരണം നല്‍കാമോ;
(ഇ)
ജില്ലാ
ആശുപത്രിയുടെ സേവനവും
മെഡിക്കല്‍ കോളേജിന്റെ
സേവനവും ഒരു
സ്ഥാപനത്തില്‍ നിന്നാണോ
ലഭിക്കുന്നത്;
ആണെങ്കില്‍ എന്തുകൊണ്ട്
എന്ന് വിശദീകരിക്കാമോ;
(എഫ്)
ചെറുതോണിയില്‍
പ്രവര്‍ത്തിച്ചിരുന്ന
ജില്ലാ ആശുപത്രിയിലെ
ജീവനക്കാരെ തൊടുപുഴ
ആശുപത്രിയിലേക്ക്
മാറ്റുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ ?
ആരോഗ്യകേരളം
സാന്ത്വന പരിചരണ പദ്ധതി
2353.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യകേരളം
സാന്ത്വന പരിചരണ പദ്ധതി
പ്രകാരം നിയമിതരായ
നഴ്സുമാരുടെ സേവന വേതന
വ്യവസ്ഥകള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാരുടെ നിയമനം
ആരംഭിച്ചത് ഏത് വര്‍ഷം
മുതലാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത ജീവനക്കാരുടെ
നിയമനം
സ്ഥിരവേതനാടിസ്ഥാനത്തിലാക്കുന്നതിനുളള
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി വ്യക്തമാക്കുമോ?
സര്‍ക്കാര്‍
താലൂക്ക് ആശുപത്രികളില്‍
കാഷ്വാലിറ്റി ആരംഭിക്കുന്നത്
2354.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍
താലൂക്ക്
ആശുപത്രികളിലും
കാഷ്വാലിറ്റി
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ ഇനിയും
കാഷ്വാലിറ്റി
ആരംഭിക്കാത്ത
ഹോസ്പിറ്റലുകളെ
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ ;
(സി)
പ്രസ്തുത
സംവിധാനം
നടപ്പാക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ഡി)
പ്രസ്തുത
ഉത്തരവു പ്രകാരം എല്ലാ
സര്‍ക്കാര്‍ താലൂക്ക്
ആശുപത്രികളിലും
കാഷ്വാലിറ്റി സംവിധാനം
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
എമര്‍ജന്‍സി
ആംബുലന്‍സ് സര്‍വ്വീസ്
2355.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എമര്‍ജന്‍സി
ആംബുലന്‍സ് സര്‍വ്വീസ്
എല്ലാ ജില്ലകളിലും
ഏര്‍പ്പെടുത്തുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രഖ്യാപനം ഈ
സര്‍ക്കാരിന്‍െറ
ഏതെങ്കിലും ബജറ്റില്‍
ആവര്‍ത്തിച്ചിരുന്നോ;
എങ്കില്‍ അതിനായി എത്ര
തുക
നീക്കിവച്ചിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
ഗവണ്മെന്റ്
മെഡിക്കല്‍ കോളേജുകളുടെ
വികസനം
2356.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006-2011
കാലയളവില്‍
തിരുവനന്തപുരം,
ആലപ്പുഴ, കോട്ടയം,
തൃശൂര്‍, കോഴിക്കോട്
ഗവണ്മെന്റ് മെഡിക്കല്‍
കോളേജുകളുടെ പശ്ചാത്തല
വികസനത്തിനും പുതിയ
ഉപകരണങ്ങള്‍
വാങ്ങുന്നതിനും എത്ര
തുക വീതം ചെലവഴിച്ചു;
(ബി)
2011-2016
കാലയളവില്‍
തിരുവനന്തപുരം,
ആലപ്പുഴ, കോട്ടയം,
തൃശൂര്‍, കോഴിക്കോട്
ഗവണ്മെന്റ് മെഡിക്കല്‍
കോളേജുകളുടെ പശ്ചാത്തല
വികസനത്തിനും പുതിയ
ഉപകരണങ്ങള്‍
വാങ്ങുന്നതിനുമായി എത്ര
തുക വീതം ചെലവഴിച്ചു?
മെഡിക്കല്‍
കോളേജുകളിലെ അടിസ്ഥാന സൗകര്യം
2357.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകളിലെ അടിസ്ഥാന
സൗകര്യം
വര്‍ദ്ധിപ്പിക്കാന്‍
എന്തൊക്കെ പദ്ധതികളാണ്
വിഭാവനം ചെയ്തിരുന്നത്;
ഏതൊക്കെ പദ്ധതികളാണ്
പൂര്‍ത്തീകരിക്കാനായത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
മെഡിക്കല്‍
കോളേജുകളിലെ അടിസ്ഥാന
സൗകര്യങ്ങളുടെയും
പരിശോധനാ
സൗകര്യങ്ങളുടെയും
അപര്യാപ്തത മൂലം
പാവപ്പെട്ട രോഗികള്‍
സ്വകാര്യ ആശുപത്രികളെ
ആശ്രയിക്കേണ്ടിവരുന്ന
സാഹചര്യം
മനസ്സിലാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കാനായി
ആവിഷ്കരിച്ച നടപടികള്‍
വിശദമാക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ നേഴ്സുമാരുടെ
പ്രൊമോഷന്
2358.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സര്‍ക്കാര്‍
ആശുപത്രികളിലെ എത്ര
നേഴ്സുമാര്‍ക്ക്
പ്രൊമോഷന്
നല്‍കിയെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര
നേഴ്സുമാര്‍ക്ക്
പ്രമോഷന്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍ സൗജന്യ
ഡയാലിസിസ് സൗകര്യം
2359.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
സര്‍ക്കാര്‍
ആശുപത്രികളിലും സൗജന്യ
ഡയാലിസിസ് സൗകര്യം
ഏര്‍പ്പെടുത്തുമെന്ന
വാഗ്ദാനം
പ്രാവര്‍ത്തികമാക്കാന്‍
കഴിയാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതുമൂലം
വന്‍തുക ഈടാക്കി
ഡയാലിസിസ് സൗകര്യം
നല്കുന്ന സ്വകാര്യ
ആശുപത്രികളെ
രോഗികള്ക്ക്ആശ്രയിയ്ക്കേണ്ടി
വരുന്നത്
വിലയിരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ആറ്റിങ്ങല്‍
താലൂക്കാശുപത്രിയില്‍
ട്രോമാകെയര്‍ സംവിധാനം
2360.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
റോഡ് സേഫ്റ്റി
അതോറിറ്റി 16.12.2015
-ന് ചേര്‍ന്ന
സ്ക്കൂട്ടിനൈസിംഗ്
കമ്മിറ്റി
മീറ്റിംഗിന്റെ ഭാഗമായി
ആറ്റിങ്ങല്‍ വലിയകുന്ന്
താലൂക്കാശുപത്രിയില്‍
ട്രോമാകെയര്‍ യൂണിറ്റ്
സ്ഥാപിക്കുവാന്‍
എന്തെല്ലാം രേഖകള്‍
സമര്‍പ്പിക്കുവാന്‍
ആരോഗ്യവകുപ്പ്
ഡയറക്ടറോട്
ആവശ്യപ്പെട്ടുവെന്ന്
വ്യക്തമാക്കാമോ;
(ബി)
നം.എം.
സി.-2/14362/08/ഡി.
എച്ച്. എസ്. തീയതി
26.10.2015 ഫയല്‍
പ്രകാരം എന്തു തുകയുടെ
ശുപാര്‍ശയാണ് കേരള റോഡ്
സേഫ്റ്റി
അതോറിറ്റിയ്ക്ക്
സമര്‍പ്പിച്ചതെന്നും
ഇതില്‍ കെട്ടിട
നിര്‍മ്മാണത്തിന് എന്തു
തുകയാണെന്നും
ഉപകരണത്തിന് എന്തു
തുകയാണെന്നും
വ്യക്തമാക്കാമോ ;
എസ്റ്റിമേറ്റ്
പ്ലാനുമള്പ്പെടെയുള്ള
ശുപാര്‍ശയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
04.02.2016
-ല്‍ 009727-ാം
നമ്പരായി തപാലില്‍
സ്വീകരിച്ച കേരള റോഡ്
സേഫ്റ്റി അതോറിറ്റിയുടെ
കത്തിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
ആറ്റിങ്ങല്‍
വലിയകുന്ന്
താലൂക്കാശുപത്രിയില്‍
ട്രോമാകെയര്‍ യൂണീറ്റ്
ആരംഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;വിശദാംശം
വെളിപ്പെടുത്താമോ ?
ചെറുവത്തൂര്‍
വി.വി സ്മാരക സി.എച്ച്.സി
2361.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
എന്റോസള്ഫാന്
പാക്കേജില്‍
ഉള്‍പ്പെടുത്തി
ചെറുവത്തൂര്‍ വി.വി
സ്മാരക സി.എച്ച്.സി
യില്‍ ഒന്നരക്കോടി രൂപ
ചിലവില്‍
നിര്‍മ്മിക്കാന്‍
പോകുന്ന
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
മാനസികാരോഗ്യ
പദ്ധതി
2362.
ശ്രീ.പി.എ.മാധവന്
,,
എ.റ്റി.ജോര്‍ജ്
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനസികാരോഗ്യ പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സ്കൂളുകളില്‍
ഹെര്‍ബല്‍ ഗാര്ഡന്
2363.
ശ്രീ.സണ്ണി
ജോസഫ്
,,
ബെന്നി ബെഹനാന്
,,
പി.സി വിഷ്ണുനാഥ്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍ ഹെര്‍ബല്‍
ഗാര്ഡന് ആരംഭിക്കാന്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മരുന്നുകളുടെ
ഗുണനിലവാരം
2364.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍ വിതരണം
ചെയ്യുന്ന മരുന്നുകളുടെ
ഗുണനിലവാരം
കുറവാണെന്നുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കാമോ;
(ബി)
ജില്ലാ-താലൂക്ക്
ആശുപത്രികള്‍ കാലാവധി
കഴിഞ്ഞ മരുന്നുകള്‍
സ്റ്റോക്ക്
ചെയ്തിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഉണ്ടെങ്കില്‍
ഇത്തരം സ്റ്റോക്കുകള്‍
പിടിച്ചെടുത്ത്
നശിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ഡി)
ഗുണനിലവാരമുള്ള
മരുന്നുകള്‍ വിതരണം
ചെയ്യുന്നുവെന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദമാക്കാമോ ?
ഭക്ഷ്യസുരക്ഷ
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍ നടപടി
2365.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
എന്‍. ഷംസുദ്ദീന്
,,
എം.ഉമ്മര്‍
,,
സി.മോയിന്‍ കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷ
വിഭാഗത്തിന്റെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
അതിന്റെ വിശദവിവരം
വെളിപ്പെടുത്തുമോ ;
(ബി)
ഭക്ഷ്യസുരക്ഷയെ
സംബന്ധിച്ച് ജനങ്ങളില്‍
അവബോധം സൃഷ്ടിക്കാനുള്ള
നടപടികള്‍
പരിഗണനയിലുണ്ടോ ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ?
ഭക്ഷണശാലകളിലെ
പരിശോധന
2366.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്തെ
ഭക്ഷണശാലകളില്‍ നടത്തിയ
പരിശോധനയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
കേസുകളുടെ എണ്ണം എത്ര;
(ബി)
ഇതില്‍
എത്ര കേസുകളില്‍
പ്രതികള്‍
ശിക്ഷിക്കപ്പെട്ടിട്ടുണ്ട്;
എത്ര രൂപ പിഴയായി
ഇൗടാക്കിയിട്ടുണ്ട്;വ്യക്തമാക്കാമോ;
(സി)
ഫാസ്റ്റ്
ഫുഡ് ഭക്ഷണശാലകളില്‍
ഫലപ്രദമായി പരിശോധന
നടത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
രൂപ പിഴയായി
ഒടുക്കിയിട്ടുണ്ട്;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ബാക്ടീരിയോളജി
ടെസ്റ്റ്
2367.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
വസ്തുക്കളിലെ മായവും
പഴക്കവും
പരിശോധിക്കുന്നതിനായി
സംസ്ഥാനത്ത് എത്ര
ലാബുകളാണ് ഉള്ളതെന്നും
അവ
എവിടെയൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ബാക്ടീരിയോളജി
ടെസ്റ്റ് നടത്താന്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
ഉള്ളതെന്നും
സംസ്ഥാനത്ത് എത്ര
മൈക്രോബയോളജിസ്റ്റുകള്‍
ഉണ്ടെന്നും
വെളിപ്പെടുത്താമോ;
(സി)
ബാക്ടീരിയോളജി
ടെസ്റ്റിന് സാമ്പിളുള്‍
പൂജ്യം ഡിഗ്രി ഊഷ്മാവ്
നിലനിര്‍ത്തുന്ന
പെട്ടിയിലാക്കി നിശ്ചിത
സമയത്തിനകം
ലബോറട്ടറിയിലെത്തിച്ചാലേ
പരിശോധനാ ഫലം
കൃത്യമാകുകയുള്ളു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എന്നാല്‍ ഭൂരിഭാഗം
ഇന്‍സ്പെക്ടര്‍മാരും
ബസ്സുകളിലാണ്
സാമ്പിളുകള്‍ കൊണ്ടു
പോകുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ബാക്ടീരിയോളജി
ടെസ്റ്റിനുള്ള
സാമ്പിളുകള്‍ പൂജ്യം
ഡിഗ്രി ഊഷ്മാവ്
നിലനിര്‍ത്തുന്ന
പെട്ടിയിലാക്കി
സമയബന്ധിതമായി
ലാബുകളില്‍
എത്തിക്കുന്നതിനുള്ള
സംവിധാനം നടപ്പില്‍
വരുത്തുമോയെന്ന്
വ്യക്തമാക്കാമോ?
ആശുപത്രികളുടെ
അടിസ്ഥാന വികസന
പ്രവര്‍ത്തനങ്ങള്‍
2368.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മെഡിക്കല്‍ കോളേജ്
ആശുപത്രി മുതല്‍
പി.എച്ച്.സി വരെയുള്ള
സ്ഥാപനങ്ങളുടെ അടിസ്ഥാന
വികസന
പ്രവര്‍ത്തനത്തിനായി
നടത്തിയ പ്രവൃത്തികള്‍
എന്തൊക്കെയെന്നും
അതിനായി എത്ര തുക
ചെലവായിട്ടുണ്ടെന്നും
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത മേഖലയിലെ
അടിസ്ഥാന
സൗകര്യവികസനത്തിനായി
ഇതു വരെ ചെലവഴിച്ച തുക
എത്രയെന്നും ഏതൊക്കെ
പദ്ധതി പ്രകാരമെന്നും
അറിയിക്കാമോ; ഇതില്‍
കേന്ദ്ര സഹായം
പ്രത്യേകം അറിയിക്കുമോ?
കുറുവിലങ്ങാട്
താലൂക്ക് ആശുപത്രി
2369.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറുവിലങ്ങാട്
താലൂക്ക് ആശുപത്രിയുടെ
അത്യാവശ്യ പോസ്റ്റുകള്‍
സാംഗ്ക്ഷന്
ചെയ്യുന്നതിനുവേണ്ടി
ഡി.എച്ച്.എസ്.
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസല്‍ അടങ്ങിയ
ഫയല്‍ നമ്പര്‍
221/2016/M/H&FW
നമ്പര്‍ ഫയലില്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫയലും പഴയ
13344/2012/M/H&FW
ഫയലും തമ്മില്‍
കൂട്ടിക്കുഴച്ച്
ആവശ്യമായ തസ്തികപോലും
അനുവദിക്കാതെ ഫയല്‍
വീണ്ടും
ഡി.എച്ച്.എസ്സിലേക്ക്
അയയ്ക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
221/2016/M/H&FW
നമ്പര്‍ ഫയല്‍
അടിയന്തരമായി
ധനകാര്യവകുപ്പിന്റെ
പരിഗണനയില്‍
അയയ്ക്കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ?
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകള്‍-ദേശീയ
നിലവാരം
2370.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകളെ
ഇന്ത്യന്‍ പബ്ലിക്
സ്റ്റാന്റേര്‍ഡ്
പ്രകാരം ദേശീയ
നിലവാരത്തിലുയര്ത്തുന്നതിന്
മുന്‍സര്‍ക്കാര്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
ഇതിനായി എത്ര കോടി
രൂപയാണ് ചെലവഴിച്ചത്;
(ബി)
ഈ
സര്‍ക്കാര്‍ പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തൊക്കെ ചെയ്തെന്നും
എന്ത് തുക ഇതുവരെ
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ പരിശാേധന
2371.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലമായതോടെ
ദാഹശമനത്തിന്
കച്ചവടക്കാര്‍
വില്‍ക്കുന്ന ജ്യൂസ്,
സര്‍ബത്ത്
തുടങ്ങിയവയില്‍,
ആരോഗ്യത്തിന്
ഹാനികരമായ വസ്തുക്കള്‍
അടങ്ങിയിട്ടുണ്ടോയെന്ന്
ഭക്ഷ്യസുരക്ഷാ വകുപ്പ്
പരിശോധിക്കാറുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ സീസണില്‍ ഇതേവരെ എത്ര
സാമ്പിളുകള്‍ എടുത്തു
പരിശോധിച്ചിട്ടുണ്ടെന്നതിന്റെ
വിശദവിവരം നല്‍കുമോ;
(സി)
ജ്യൂസ്,
സര്‍ബത്ത്
എന്നിവയുണ്ടാക്കാന്‍
മലിനജലം
ഉപയോഗിക്കുന്നു എന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
ഭക്ഷ്യസുരക്ഷാവകുപ്പ്,
ആരോഗ്യവകുപ്പ് എന്നിവ
കാര്യക്ഷമമായ
പരിശോധനയും,
തുടര്‍നടപടികളും
സ്വീകരിക്കുമോ?
ആരോഗ്യവകുപ്പ്
ജീവനക്കാരുടെ സ്റ്റാഫ്
പാറ്റേണ്‍
2372.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്‍പത്
വര്‍ഷം മുന്‍പ്
ആരോഗ്യവകുപ്പ്
നിര്‍ണ്ണയിച്ച
ഡോക്ടര്‍മാര്‍,
നേഴ്സുമാര്‍,
പാരാമെഡിക്കല്‍
ജീവനക്കാര്‍ എന്നിവരുടെ
സ്റ്റാഫ് പാറ്റേണ്‍
അടിയന്തരമായി
പുന:പരിശോധിക്കുമെന്ന
പ്രഖ്യപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
എന്നാല്‍
നാളിതുവരെയായി ഇത്
നടപ്പാക്കിയിട്ടില്ല
എന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
എന്തുകൊണ്ടാണിത്
നടപ്പാക്കാന്‍
കഴിയാതിരുന്നതെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യമേഖലയിലെ
വികസനം
2373.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യമേഖലയുടെ
സമഗ്രവികസനം
ലക്ഷ്യമാക്കി ഈ
സര്‍ക്കാര്‍ എന്തെല്ലാം
കാര്യങ്ങള്‍
നടപ്പാക്കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ആരോഗ്യമേഖലയില്‍
നടപ്പാക്കിയ അടിസ്ഥാന
സൗകര്യങ്ങളുടെ വികസനവും
ചികിത്സാ ഗുണനിലവാരവും
മെച്ചപ്പെടുത്തുക വഴി
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികള്‍ക്ക് ദേശീയ
അംഗീകാരം
നേടിയെടുക്കുവാന്‍
കഴിഞ്ഞുവോയെന്ന്
വ്യക്തമാക്കുമോ;
(സി)
2016-17
സാമ്പത്തികവര്‍ഷം
ആരോഗ്യമേഖലയില്‍
വിഭാവനം ചെയ്തിട്ടുള്ള
കര്‍മ്മ പദ്ധതികള്‍
എന്തെല്ലാം;
വ്യക്തമാക്കുമോ?
വൃക്കരോഗികളുടെ
എണ്ണത്തിലുള്ള വര്‍ദ്ധനവ്
2374.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൃക്ക രോഗികളുടെ എണ്ണം
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വൃക്ക
രോഗം വര്‍ദ്ധിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കണ്ടെത്തലുകള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പഠനം
നടത്തിയിട്ടില്ലെങ്കില്‍
അത്തരം ഒരു പഠനം
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
വൃക്ക
രോഗികളെ
സഹായിക്കുന്നതിനുള്ള
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളത് എന്ന്
വ്യക്തമാക്കുമോ?
സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രികള്‍
2375.
ശ്രീ.എസ്.രാജേന്ദ്രന്
ശ്രീമതി.പി.
അയിഷാ പോറ്റി
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രികള്‍
നിലവിലില്ലാത്ത
ജില്ലകളില്‍ അവ
സ്ഥാപിക്കുന്നതാണെന്ന
,2011-12, 2012-13
വര്‍ഷങ്ങളിലെ ബജറ്റ്
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഏതെല്ലാം
ജില്ലകളില്‍ ഇത്തരം
പുതിയ ആശുപത്രികള്‍
പ്രവര്‍ത്തനസജ്ജമായി;
എത്ര ആശുപത്രികള്‍
നിര്‍മ്മിച്ചു;
(സി)
പ്രസ്തുത
ആശുപത്രികള്‍ ഇല്ലാത്ത
ജില്ലകളില്‍
എന്നത്തേക്ക് ഇവ
സ്ഥാപിക്കും; അതിനായി
വകയിരുത്തിയതും ഇതുവരെ
ചെലവഴിച്ചതുമായ തുക
എത്രയെന്ന്
അറിയിക്കുമോ;
(ഡി)
മുന്‍സര്‍ക്കാര്‍
മാതൃകാപരമായി
വിപുലീകരിച്ച തൈക്കാട്
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രി
മെഡിക്കല്‍കോളേജായി
മാറ്റാന്‍ നീക്കമുണ്ടോ;
ഇതിനു പകരം ആശുപത്രി
വികസിപ്പിച്ചിട്ടുണ്ടോ?
പരിക്കേറ്റവര്‍ക്കും
ട്രോമോ കേസുകള്‍ക്കും സൗജന്യ
ചികിത്സ
2376.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനാപകടങ്ങളില്‍
പരിക്കേറ്റവര്‍ക്കും
ട്രോമോ കേസുകള്‍ക്കും
നൂറ് ശതമാനം സൗജന്യ
ചികിത്സ
ഉറപ്പുവരുത്തുമെന്ന്
പ്രഖ്യാപിച്ചിരുന്നോ ;
(ബി)
എങ്കില്‍
ഏതെല്ലാം സ്ഥലത്ത് ഇവ
ആരംഭിക്കുന്നതിന്
സാധിച്ചിട്ടുണ്ടെന്നും
ഇതിനായി ഓരോ ബജറ്റിലും
എത്ര തുകകള്‍ വീതം
നീക്കി വച്ചുവെന്നും
വ്യക്തമാക്കുമോ ;
(സി)
എവിടെയെങ്കിലും
ഈ പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
; എങ്കില്‍
എവിടെയെല്ലാം ; ഇതിനായി
സംസ്ഥാന ഖജനാവില്‍
നിന്നും എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വൃദ്ധജനങ്ങള്‍ക്കായി
നേഴ്സിംഗ് ഹോമുകളും
വിശ്രമകേന്ദ്രങ്ങളും
2377.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൃദ്ധജനങ്ങള്‍ക്കായി
നിലവാരമുള്ള നേഴ്സിംഗ്
ഹോമുകളും വിശ്രമ
കേന്ദ്രങ്ങളും
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത പദ്ധതിക്കായി
ഈ അഞ്ച് വര്‍ഷ
കാലയളവിനുള്ളില്‍
ഏതെല്ലാം ബഡ്ജറ്റില്‍
എത്ര തുക വീതം
നീക്കിവച്ചിട്ടുണ്ടെന്നും
നാളിതുവരെ എത്ര തുക
എന്തെല്ലാം
പ്രവൃത്തികള്‍ക്കായി
ചെലവഴിച്ചിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ?
108
ആംബുലന്‍സ് സംവിധാനം
2378.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
രാജു എബ്രഹാം
,,
ബി.ഡി. ദേവസ്സി
,,
എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
108
ആംബുലന്‍സ് സംവിധാനം
എല്ലാ ജില്ലകളിലും
ഏര്‍പ്പെടുത്തുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കിയോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
ഉണ്ടായിരുന്ന പ്രസ്തുത
സംവിധാനത്തെ നിലവിലെ
സ്ഥിതിയുമായി താരതമ്യം
ചെയ്തു വിശദമാക്കാമോ;
(സി)
2012-13
ബജറ്റില്‍ പ്രസ്തുത
ആവശ്യത്തിനായി 40 കോടി
രൂപ വകയിരുത്തിയിട്ടും
പ്രസ്തുത സംവിധാനത്തെ
ശരിയായ രീതിയിൽ
പരിപാലിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം
എന്താണെന്നറിയിക്കുമോ?
108
ആംബുലന്‍സുകള്‍
2379.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര 108
ആംബുലന്‍സുകളാണ്
നിലവിലുള്ളത്; ഇതില്‍
എത്ര എണ്ണം നിലവില്‍
ഓടുന്നുണ്ട്; ആലപ്പുഴ
ജില്ലയില്‍ ഏതൊക്കെ
ആശുപത്രികള്‍ക്കാണ്
ആംബുലന്‍സ്
അനുവദിച്ചിട്ടുള്ളത്;
(ബി)
108
ആംബുലന്‍സുകളില്‍ ജോലി
നോക്കുന്ന
ഡ്രൈവര്‍മാര്‍ക്കും
നഴ്സിങ്
അസിസ്റ്റന്റിനും വേതനം
കൃത്യമായി
നല്കുന്നുണ്ടോ;
ഇവര്‍ക്കുള്ള വേതനം
എന്നുവരെയാണ്
നല്‍കിയിട്ടുള്ളത്;
ഇവരെ
സ്ഥിരപ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ചേര്‍ത്തലയില്‍
നിന്നും 108
ആംബുലന്‍സുകള്‍ കോട്ടയം
മെഡിക്കല്‍
കോളേജിലേക്കും എറണാകുളം
ജനറല്‍
ആശുപത്രിയിലേക്കും
പോകുന്നതിനുള്ള
പ്രത്യേക അനുമതി
നല്‍കുമോ?
ഇടുക്കി
ജില്ലയിലെ ഹോസ്പിറ്റല്‍
അറ്റന്‍ഡന്റ് ഗ്രേഡ്-2
തസ്തികയിലെ ഒഴിവുകൾ
2380.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ വിവിധ
ആശുപത്രികളിലായി
ഹോസ്പിറ്റല്‍
അറ്റന്‍ഡന്റ് ഗ്രേഡ്-2
തസ്തികയില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്;
ഒഴിവുകള്‍ സംബന്ധിച്ച
വിശദാംശം ആശുപത്രികളുടെ
പേര് തിരിച്ച്
നല്‍കുമോ;
(ബി)
ഹോസ്പിറ്റല്‍
അറ്റന്‍ഡന്റ് ഗ്രേഡ്-2
തസ്തികയില്‍
ഉണ്ടായിട്ടുള്ള
ഒഴിവുകള്‍ പ്രമോഷന്
മുഖേന നികത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച്
കൈകൊണ്ടിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കാമോ;
ഭക്ഷ്യസുരക്ഷാ
ഗുണനിലവാര നിയമം -2006
2381.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011മുതല്‍
2016 വരെ ഭക്ഷ്യസുരക്ഷാ
ഗുണനിലവാര നിയമം -2006
പ്രകാരവും, ഫുഡ്
സേഫ്റ്റി ആന്റ്
സ്റ്റാന്റേഡ്സ്
അതോറിറ്റി ഒാഫ് ഇന്‍ഡ്യ
പ്രകാരവും സംസ്ഥാനത്ത്
(ജില്ല തിരിച്ച്)
ലൈസന്‍സും
രജിസ്ട്രേഷനും നല്കുന്ന
അധികാര സ്ഥാനങ്ങള്‍
ആരെല്ലാമെന്നും ഓരോ
വര്‍ഷവും എത്ര പേര്
രജിസ്ട്രേഷന്
സ്വീകരിച്ചു എന്നും
പ്രസ്തുത അധികാര
സ്ഥാനത്തിന്റെ
കണക്കുകള്‍ വര്‍ഷം
തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും
വിഷലിപ്തമായ
ഉല്പന്നങ്ങള്
വില്‍ക്കുന്നതും,
ഹോട്ടല്‍ തുടങ്ങിയ
മേഖലകളിലെ ഭക്ഷ്യ
വിഷബാധ സംബന്ധിച്ചും
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ട
കേസ്സുകള്‍ എത്ര;
ഭക്ഷ്യ വിഷബാധയേറ്റ്
ഓരോ വര്‍ഷവും
മരണപ്പെട്ടവര്‍ എത്ര;
ഇതിനു കാരണക്കാരായ
വിപണനക്കാര്‍ ആരെല്ലാം;
എന്തു നടപടി നാളിതുവരെ
സ്വീകരിച്ചു വിശദാംശം
ലഭ്യമാക്കുമോ;
(സി)
2015-16
വര്‍ഷം ഹോട്ടലുകളില്‍
എത്ര റെയ്ഡുകള്‍ നടത്തി
എന്നും കുറ്റക്കാരായി
എത്ര പേരെ കണ്ടെത്തി
എന്നും എത്ര തുക ഫൈന്‍
ആയി ലഭിച്ചു എന്നും
മറ്റ് എന്ത് നടപടികള്‍
ഇവര്‍ക്കെതിരെ
സ്വീകരിച്ചു എന്നും
വിശദാംശം
വ്യക്തമാക്കുമോ?
ആശാ
വര്‍ക്കര്‍മാരുടെ സേവന
വേതനവ്യവസ്ഥകള്‍
2382.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചു വരുന്ന
ആശാ വര്‍ക്കര്‍മാരുടെ
സേവന വേതന വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇവരുടെ
പ്രവര്‍ത്തി സമയവും
പ്രവര്‍ത്തനങ്ങളും
നിരീക്ഷിക്കുന്നതിന്
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ?
സിക്കിള്‍
സെല്‍ അനീമിയ , ഹിമോഫീലിയ
രോഗികള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
T 2383.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിക്കില്‍
സെല്‍ അനീമിയ (അരിവാള്‍
രോഗം), ഹിമോഫീലിയ
എന്നിവ ബാധിച്ച
രോഗികള്‍ക്ക് നല്കി
വരുന്ന ആനുകൂല്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)
ഇവര്‍ക്ക്
പെന്ഷന്
നല്‍കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍ മേഖലയിലെ
മെഡിക്കല്‍ കോളേജുകള്‍
2384.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് മാസത്തിനുശേഷം
സംസ്ഥാനത്ത് ആരംഭിച്ച
മെഡിക്കൽ
കോളേജുകള്‍ക്ക്
മെഡിക്കല്‍ കൗണ്‍സില്‍
ഓഫ് ഇന്ത്യയുടെ
അംഗീകാരം ലഭിച്ചുവോ;
എങ്കില്‍ പ്രസ്തുത
അനുമതി പത്രത്തിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ബി)
പുതുതായി
ആരംഭിച്ച സര്‍ക്കാര്‍
മെഡിക്കല്‍ കോളേജില്‍
ഓരോന്നിലും ഏതെല്ലാം
വിഷയത്തില്‍ പി.ജി.
കോഴ്സുകള്‍
അനുവദിച്ചിട്ടുണ്ട്;
ഓരോ വിഷയത്തിലും പി.ജി.
കോഴ്സുകള്‍ക്ക് എത്ര
സീറ്റുകള്‍ വീതം
അനുവദിച്ചിട്ടുണ്ട്;
(സി)
പുതുതായി
സര്‍ക്കാര്‍ മേഖലയില്‍
അനുവദിച്ച മെഡിക്കല്‍
കോളേജുകളില്‍
ഓരോന്നിലും ഏതെല്ലാം
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്; അവ
ഏത്രയാണ്; ഏതെല്ലാം
തസ്തികകളിലാണ് ഇപ്പോള്‍
ഒഴിവുള്ളത്;
വിശദമാക്കുമോ?
പുതിയ
മെഡിക്കല്‍ കോളേജുകളിലെ
തസ്തികകള്‍
2385.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയതായി ആരംഭിച്ച
മെഡിക്കല്‍
കോളേജുകളില്‍ എത്ര
തസ്തികകള്‍ ഏതെല്ലാം
വിഭാഗങ്ങളിലായി
സൃഷ്ടിച്ചുവെന്ന്
വിശദമാക്കാമോ?
സ്വാശ്രയ
മെഡിക്കല്‍ കോളേജ് പ്രവേശനം
2386.
ശ്രീ.എം.
ഹംസ
,,
പി.ശ്രീരാമകൃഷ്ണന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍ട്രന്‍സ്
കമ്മീഷണര്‍
തയ്യാറാക്കുന്ന റാങ്ക്
ലിസ്റ്റില്‍ നിന്ന്
വ്യത്യസ്ത സ്വാശ്രയ
മെഡിക്കല്‍
കോളേജുകളിലേക്ക്
പ്രവേശനം
ലഭിക്കുന്നവര്‍
ഒരേതരത്തിലുള്ള ഫീസാണോ
നല്‍കേണ്ടത്;
അല്ലെങ്കില്‍ അതിന്റെ
കാരണം വിശദമാക്കാമോ;
കരാറിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
എന്‍ട്രന്‍സ്
കമ്മീഷണറുടെ
ലിസ്റ്റില്‍ നിന്ന്
പ്രവേശനം നടത്തുന്ന
കോളേജുകള്‍
മാനേജ്മെന്റ്
സീറ്റുകളിലേക്ക്
പ്രവേശനം നടത്തുന്ന
രീതി വിശദമാക്കാമോ;
ഇത്തരം കോളേജുകളില്‍
ന്യൂനപക്ഷ പദവിയുള്ളവ
മെരിറ്റ് സീറ്റുകളായി
നീക്കിവെച്ചിട്ടുള്ള
അമ്പതു ശതമാനം
സീറ്റുകളില്‍
കമ്മ്യൂണിറ്റി ക്വാട്ട
പ്രവേശനം നടത്തുന്നത്
കരാര്‍ പ്രകാരമാണോ;
അതിന്റെ മാനദണ്ഡവും
പ്രവേശന രീതിയും
വ്യക്തമാക്കാമോ;
(സി)
കരാറിലേര്‍പ്പെടാത്ത
കോളേജുകള്‍ക്ക് നല്കി
വരുന്ന സൗകര്യങ്ങള്‍
പിന്‍വലിക്കുമോ ;
(ഡി)
അഡ്മിഷന്
സൂപ്പര്‍വൈസറി
കമ്മിറ്റിയുടെ
പ്രവര്‍ത്തനം
നിഷ്ഫലമാക്കാന്‍
കാരണമെന്തെന്ന്
അറിയിക്കുമോ?
സര്‍ക്കാര്‍
ഡെന്റല്‍ കോളേജുകൾ
2387.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ ഡെന്റല്‍
കോളേജുകളുടെ എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത കോളേജുകളില്‍
ഓരോ കോഴ്സുകള്‍ക്കും
എത്ര സീറ്റുകള്‍
വീതമാണുള്ളതെന്ന്
വ്യക്തമാക്കുമോ?
ട്രാവന്‍കൂര്‍
കൊച്ചിന് മെഡിക്കല്‍
കൗണ്‍സില്‍ രജിസ്ട്രേഷന്
2388.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ്,
പ്രൈവറ്റ് മെഡിക്കല്‍
കോളേജുകളില്‍
പെര്‍മിറ്റഡ് അണ്
റെക്കഗ്നെെസ്ഡ്
സീറ്റുകളില്‍ പ്രവേശനം
നേടിയ ബിരുദാനന്തര
ബിരുദ
വിദ്യാര്‍ത്ഥികളില്‍
എത്രപേര്‍ക്ക് ഏതെല്ലാം
വിഷയങ്ങളില്‍
ട്രാവന്‍കൂര്‍
കൊച്ചിന് മെഡിക്കല്‍
കൗണ്‍സില്‍
രജിസ്ട്രേഷന്
നല്‍കിയിട്ടുണ്ട്;
(ബി)
ഇത്തരം
സീറ്റുകളില്‍ പ്രവേശനം
നേടിയ ബിരുദാനന്തര
ബിരുദ
വിദ്യാര്‍ത്ഥികളില്‍
അപേക്ഷ നല്‍കിയതില്‍
എത്രപേര്‍ക്ക് ഏതെല്ലാം
വിഷയങ്ങളില്‍
ട്രാവന്‍കൂര്‍
കൊച്ചിന് മെഡിക്കല്‍
കൗണ്‍സില്‍
രജിസ്ട്രേഷന്
നല്‍കാനുണ്ട്;
എത്രപേരുടെ അപേക്ഷ
നിരസിച്ചിട്ടുണ്ട്;
(സി)
ഇത്തരം
സീറ്റുകളില്‍ പ്രവേശനം
നേടി ബിരുദാനന്തര
ബിരുദം
കരസ്ഥമാക്കിയവര്‍ക്ക്
രജിസ്ട്രേഷന്
നല്‍കിയത്
രേഖപ്പെടുത്തുന്നതിന്
എന്തെങ്കിലും
രജിസ്റ്റര്‍/രേഖ
ട്രാവന്‍കൂര്‍
കൊച്ചിന് മെഡിക്കല്‍
കൗണ്‍സിലോ സര്‍ക്കാരോ
സൂക്ഷിക്കുന്നുണ്ടോ;
കഴിഞ്ഞ അഞ്ചു വര്‍ഷം
ഇത്തരത്തിലുള്ള
ബിരുദാനന്തര
ബിരുദധാരികള്‍ക്ക്
രജിസ്ട്രേഷന്
നല്‍കിയതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഗവണ്മെന്റ്,
പ്രൈവറ്റ് മെഡിക്കല്‍
കോളേജുകളില്‍
പെര്‍മിറ്റഡ് അണ്
റെക്കഗ്നെെസ്ഡ്
സീറ്റുകളില്‍ പ്രവേശനം
നേടിയ ബിരുദാനന്തര
ബിരുദ
വിദ്യാര്‍ത്ഥികള്‍ക്ക്
ട്രാവന്‍കൂര്‍
കൊച്ചിന് മെഡിക്കല്‍
കൗണ്‍സില്‍
രജിസ്ട്രേഷന്
നല്കുന്നതിനാവശ്യമായ
എന്തെങ്കിലും ശിപാര്‍ശ
മെഡിക്കല്‍ കൗണ്‍സില്‍
ഓഫ് ഇന്ത്യക്ക്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരം
വിദ്യാര്‍ത്ഥികള്‍ക്ക്
രജിസ്ട്രേഷന്
ലഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ഇ)
ട്രാവന്‍കൂര്‍
കൊച്ചിന് മെഡിക്കല്‍
കൗണ്‍സിലിന്റെ കഴിഞ്ഞ
നാലു യോഗങ്ങളുടെ
മിനിട്ട്സും അംഗീകരിച്ച
പ്രമേയത്തിന്റെ
പകര്‍പ്പും
ലഭ്യമാക്കുമോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
കാന്‍സര്‍ വിഭാഗം
2389.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
കാന്‍സര്‍ വിഭാഗം
എം.ഡി/ഡി.എം. മുതലായ
കോഴ്സുകള്‍ക്ക്
മെഡിക്കല്‍
കൗണ്‍സിലിന്റെ അംഗീകാരം
ലഭിക്കാത്തതിനുള്ള
കാരണങ്ങള്‍
എതെല്ലാമാണ്; ഇൗ
പ്രശ്നം പരിഹരിക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വിശദീകരിക്കാമോ;
(ബി)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
ലിനീര്‍ ആക്സലറേറ്റര്‍
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇത് സ്ഥാപിക്കാന്‍
നേരിടുന്ന
കാലതാമസത്തിനുള്ള
കാരണങ്ങള്‍
എന്തെല്ലാമാണ്;
(സി)
ലിനീര്‍
ആക്സലറേറ്റര്‍
സ്ഥാപിക്കുന്നതിന്
വേണ്ടി വരുന്ന ചെലവ്
എത്രയാണെന്ന് പറയാമോ;
പ്രസ്തുത തുക
ചെലവാക്കാന്‍ അനുവാദം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക് തുക
അനുവദിക്കുമെന്ന്
പറയാമോ?
തിരുവനന്തപുരം
മെഡിക്കല്‍കോളേജില്‍
പെറ്റ് സ്കാനര്‍
സ്ഥാപിക്കുന്നത്
2390.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാന ബജറ്റില്‍
തിരുവനന്തപുരം
മെഡിക്കല്‍കോളേജില്‍
പെറ്റ് സ്കാനര്‍
സ്ഥാപിക്കുന്നതിനായി
എട്ടു കോടി രൂപ
വകയിരുത്തിയിരുന്നതു
വിനിയോഗിച്ച് പ്രസ്തുത
യന്ത്രം സ്ഥാപിച്ചുവോ;
വ്യക്തമാക്കുമോ;
(ബി)
സ്ഥാപിച്ചുവെങ്കില്‍
ആയത് എന്നാണ്
സ്ഥാപിച്ചതെന്നും, അത്
ഇപ്പോള്‍
പ്രവര്‍ത്തനക്ഷമമാണോ
എന്നും
വ്യക്തമാക്കുമോ?
ഡോക്ടര്‍മാര്‍ക്ക്
വിദേശത്തു പോകാന്‍ അവധി
2391.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2016
കാലയളവില്‍ മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പിലെ
എത്ര അദ്ധ്യാപകര്‍ക്ക്
വിദേശത്തു പോകാന്‍ അവധി
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
2011-2016
കാലയളവില്‍ ആരോഗ്യ
വകുപ്പിലെ എത്ര
ഡോക്ടര്‍മാര്‍ക്ക്
വിദേശത്തു പോകാന്‍ അവധി
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഔഷധ
ഗവേഷണ കേന്ദ്രം
2392.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയൂര്‍വേദത്തിനും
ട്രൈബല്‍ മെഡിസിനും
വേണ്ടി ഔഷധ ഗവേഷണ
കേന്ദ്രം
സ്ഥാപിക്കുമെന്ന
വാഗ്ദാനം നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
ചികിത്സാ
സമ്പ്രദായങ്ങളുടെ സംയോജനം
2393.
ശ്രീ.എം.എ.
വാഹീദ്
,,
സി.പി.മുഹമ്മദ്
,,
വര്‍ക്കല കഹാര്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അലോപ്പതി
ഒഴികെയുള്ള ചികിത്സാ
സമ്പ്രദായങ്ങളുടെ
സംയോജനത്തിനും
വളര്‍ച്ചയ്ക്കുമായി
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആയുര്‍വേദ
പ്രോത്സാഹനം-നൂതന പദ്ധതികള്‍
2394.
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയുര്‍വേദത്തെ
പ്രോത്സാഹിപ്പിക്കുന്നതിനും
ഈ രംഗത്ത് പുതിയ
സാങ്കേതിക വിദ്യകള്‍
പ്രയോജനപ്പെടുത്തി
നേട്ടങ്ങള്‍
കൈവരിക്കുന്നതിനും
പര്യാപ്തമായ നൂതന
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
(ബി)
ആയുര്‍വേദ
ചികിത്സാരംഗത്ത്
വളര്‍ച്ചയും പുരോഗതിയും
കൈവരിക്കുന്നതിനും ഈ
രംഗത്തെ വിവിധ
ഗവേഷണത്തിനും ഉതകുന്ന
വിധത്തില്‍ ഒരു
ഗവേഷണകേന്ദ്രം
സ്ഥാപിക്കുന്നതിന്
പദ്ധതി രൂപീകരിക്കുമോ;
(സി)
ഇക്കാര്യത്തില്‍
മതിയായ കേന്ദ്രസഹായം
നേടിയെടുക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പത്തനംതിട്ട
ജില്ലാ ആയുര്‍വ്വേദ
ആശുപത്രിയില്‍ ലിഫ്റ്റ്
നിര്‍മ്മിക്കുന്നതിന്
നടപടി
2395.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലാ ആയുര്‍വ്വേദ
ആശുപത്രിക്കായി പുതിയ
മന്ദിരം എന്നാണ്
നിര്‍മ്മിച്ചത്; എത്ര
രൂപയായിരുന്നു അന്ന്
നിര്‍മ്മാണത്തിനായി
ചെലവഴിച്ചത്;
(ബി)
പ്രസ്തുത
കെട്ടിടത്തില്‍
ലിഫ്റ്റ്
സ്ഥാപിക്കുന്നതിനുള്ള
സൗകര്യം
ചെയ്തിട്ടുണ്ടെങ്കിലും,
ലിഫ്റ്റ്
സ്ഥാപിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രായമേറിയവരും,
ശാരീരിക ബുദ്ധിമുട്ട്
അനുഭവിക്കുന്നവരുമായ
രോഗികള്‍ക്ക് പടികള്‍
കയറുന്നതിനുള്ള പ്രയാസം
കണക്കിലെടുത്ത് ഇവിടെ
ലിഫ്റ്റ്
നിര്‍മ്മിക്കുന്നതിന്
ഫണ്ടനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഇവിടെ
അടിയന്തരമായി ലിഫ്റ്റ്
സ്ഥാപിക്കുന്നതിനും,
വീല്‍ചെയറുകളും ,
സ്ട്രെച്ചറുകളും
കൊണ്ടുപോകുന്നതിന്
പ്രത്യേക സൗകര്യം
ഒരുക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
ആയൂര്‍വ്വേദ
ആശുപത്രികളുടെ
പ്രവര്‍ത്തനം
2396.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീണ്ട
അവധിയെടുക്കുന്ന
ആയൂര്‍വ്വേദ
ഡോക്ടര്‍മാര്‍ക്ക് പകരം
തൊട്ടടുത്ത
ഡിസ്പെന്‍സറികളിലെ
ഡോക്ടര്‍മാര്‍ക്ക്
അധികച്ചുമതല
നല്‍കുന്നത് കാരണം
ആശുപത്രികളുടെ
പ്രവര്‍ത്തനം
താളംതെറ്റുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വളരെ
ദൂരം സഞ്ചരിച്ച് രണ്ടോ
മൂന്നോ സ്ഥാപനങ്ങളില്‍
ജോലി നോക്കേണ്ടി
വരുന്നതിനാല്‍,
ഡോക്ടര്‍മാര്‍ക്കും
രോഗികള്‍ക്കും
ഉണ്ടാകുന്ന ദുരിതം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
മറ്റു വകുപ്പുകളില്‍
ചെയ്യുന്നതു പോലെ
ആയൂര്‍വേദ
സ്ഥാപനങ്ങളിലും
ദിവസവേതനാടിസ്ഥാനത്തില്‍
പകരക്കാരെ നിയമിക്കാന്‍
നടപടി സ്വീകരിക്കുമോ?
നെടുങ്കുന്നം
ആയുര്‍വ്വേദ ഡിസ്പെന്‍സറി
2397.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
വര്‍ഷത്തെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
നെടുങ്കുന്നം
ആയുര്‍വ്വേദ
ഡിസ്പെന്‍സറിയെ
ആയുര്‍വ്വേദ
ആശുപത്രിയായി
ഉയര്‍ത്തുന്നത്
സംബന്ധിച്ച് നാളിതുവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച
ഉത്തരവ്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പഞ്ചായത്തുകളില്‍
ആയുര്‍വ്വേദ ചികിത്സാ
കേന്ദ്രങ്ങള്‍
2398.
ശ്രീ.ബെന്നി
ബെഹനാന്
,,
വി.ഡി.സതീശന്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
പഞ്ചായത്തുകളിലും
ആയുര്‍വ്വേദ ചികിത്സാ
കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന്
2399.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന്
രൂപീകരിച്ചതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
അവശ്യമരുന്നുകള്‍
വിലകുറച്ച്
രോഗികള്‍ക്ക്
ലഭ്യമാക്കുന്നതിനായി
കോര്പ്പറേഷന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
സ്ഥിരം
രോഗികള്‍ക്ക് ആവശ്യമായ
മരുന്നുകള്‍ പലതും
കോര്പ്പറേഷന് ഔട്ട്
ലെറ്റുകളില്‍ ലഭ്യമല്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അതു പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ?
ഡ്രഗ്സ്
&
ഫാര്‍മസ്യൂട്ടിക്കല്‍സിലെ
നിയമനം
T 2400.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന
ഡ്രഗ്സ് &
ഫാര്‍മസ്യൂട്ടിക്കല്‍സില്‍
ഏതെല്ലാം തസ്തികകളിലാണ്
നിയമനം നടത്തുവാന്‍
എഴുത്തു പരീക്ഷയും
ഇന്റര്‍വ്യൂവും
നടത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഏത്
ഏജന്‍സിയാണ് എഴുത്തു
പരീക്ഷയും
ഇന്റര്‍വ്യൂവും
നടത്തിയതെന്നും എവിടെ
വച്ചാണ് നടത്തിയത്
എന്നും വ്യക്തമാക്കുമോ?
(സി)
ഡ്രഗ്സ്
&
ഫാര്‍മസ്യൂട്ടിക്കല്‍സിലെ
ഏതെല്ലാം
തസ്തികകളിലേക്കാണ്
പി.എസ്.സി. വഴി നിയമനം
നടത്തേണ്ടത് എന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ ഫാര്‍മസികളിലെ
മരുന്നുവില നിയന്ത്രണം
2401.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലെ
ഫാര്‍മസികളുടെ
പ്രവര്‍ത്തനം
നിരീക്ഷിക്കാറുണ്ടോ;ഇവ
ആശുപത്രികളുടെ അമിതലാഭം
വര്‍ദ്ധിപ്പിക്കാനുള്ള
ഒരു ഉപാധിയാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
ഡ്രഗ്
ഇന്‍സ്പെക്ടര്‍മാര്‍
പ്രസ്തുത
ഫാര്‍മസികളില്‍ നിന്നും
സാമ്പിളുകള്‍ ശേഖരിച്ച്
മരുന്നുകളുടെ
ഗുണനിലവാരം
ഉറപ്പുവരുത്താറുണ്ടോ;
(സി)
രോഗികള്‍ക്ക്
പ്രത്യേകിച്ച് കിടത്തി
ചികിത്സ
നല്‍കുന്നവര്‍ക്ക് അമിത
വിലയ്ക്കാണ് മരുന്നു
വില്ക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവയുടെ പ്രവര്‍ത്തനം
നിയന്ത്രിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
നിരോധിക്കപ്പെട്ട
മരുന്നുകളുടെ പട്ടിക
2402.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരോധിക്കപ്പെട്ട
മരുന്നുകള്‍
വിറ്റഴിക്കപ്പെടുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇതിനെതിരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
നിരോധിക്കപ്പെട്ട
മരുന്നുകളുടെ പട്ടിക
യഥാസമയം പൊതുജനങ്ങളെയും
ഫാര്മസിസ്ററുകളെയും
അറിയിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(സി)
ഇതിന്
ഉചിതമായ രീതിയില്‍
അറിയിപ്പ്
നല്‍കുന്നതിന് വൈകാതെ
നടപടിയുണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?
ആയൂര്‍വേദ,
ഹോമിയോ ചികിത്സാ സൗകര്യങ്ങള്‍
2403.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
എത്ര ഹോമിയോ, ആയൂര്‍വേദ
ഡിസ്പെന്‍സറികളും
യുനാനി,സിദ്ധ
അശുപത്രികളും
ആരംഭിച്ചിട്ടുണ്ടെന്നറിയിക്കുമോ
;
(ബി)
ആയൂര്‍വേദ,
ഹോമിയോ ചികിത്സാ
സൗകര്യങ്ങള്‍ എല്ലാ
പഞ്ചായത്തുകളിലും
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്നു
വിശദമാക്കുമോ ?
കൊട്ടാരക്കര
ഗ്രൂപ്പിന്റെ കീഴിലുള്ള
ക്ഷേത്രങ്ങള്‍
2404.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
കൊട്ടാരക്കര
ഗ്രൂപ്പിന്റെ
അധീനതയില്‍ ഉള്ളതും
ചെലവിനേക്കാള്‍
കൂടുതല്‍ വരുമാനം
ഉള്ളതുമായ
ക്ഷേത്രങ്ങള്‍
ഏതെല്ലാമാണ്
എന്നറിയിക്കുമോ;
(ബി)
പ്രസ്തുത
ക്ഷേത്രങ്ങളുടെ
പ്രതിമാസ വരവും ചെലവും
എത്രയെന്ന്
വെളിപ്പെടുത്തുമോ?
ക്ഷേത്രങ്ങളുടെ
പുന;രുദ്ധാരണം
2405.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്റെ
അധികാര
പരിധിയില്‍പ്പെടുന്ന
ക്ഷേത്രങ്ങളോട്
ചേര്‍ന്ന് കിടക്കുന്ന
കുളം, കാവ്, ആല്‍ത്തറ,
ചിറ എന്നിവയുടെ
പുന;രുദ്ധാരണത്തിന്
വേണ്ടി റവ്യന്യൂ
(ദേവസ്വം) വകുപ്പ് സ.ഉ.
(സാധാ) നം.
6435/14/ആര്.ഡി.
നമ്പറായി 23.12.14-ന്
ഉത്തരവിറക്കിയിരുന്നുവോ;
(ബി)
പ്രസ്തുത
ഉത്തരവ്
നടപ്പിലാക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിരുന്നത്;
(സി)
പ്രസ്തുത
ഉത്തരവില്‍ പറയുന്ന
ക്ഷേത്രങ്ങള്‍ക്ക്
പരാമര്‍ശിക്കപ്പെട്ട
തുക ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
ക്ഷേത്രങ്ങള്‍ക്ക്
ലഭിച്ചുവെന്നും
ബാക്കിയുള്ളവര്‍ക്ക്
ലഭിക്കാതിരിക്കുന്നതിനുള്ള
കാരണം എന്താണെന്നും
വിശദമാക്കുമോ;
(ഡി)
ഇക്കാര്യത്തില്‍ വീഴ്ച
വരുത്തിയവര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിനും,
ലഭിക്കാത്ത
ക്ഷേത്രങ്ങള്‍ക്ക് അത്
ലഭിക്കുന്നതിനും നടപടി
സ്വീകരിക്കുമോ ?
ക്ഷേത്രങ്ങളിലേയും
കാവുകളിലേയും ആചാര
സ്ഥാനികര്‍ക്കും
കോലധാരികള്‍ക്കുമുള്ള സാമ്പത്തിക
സഹായം
2406.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉത്തരമലബാറിലെ
ക്ഷേത്രങ്ങളിലേയും
കാവുകളിലേയും ആചാര
സ്ഥാനികര്‍ക്കും
കോലധാരികള്‍ക്കും
സാമ്പത്തിക സഹായം
നല്കി വരുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഇനത്തില്‍ നിലവില്‍
എത്ര മാസത്തെ കുടിശ്ശിക
നല്‍കാനുണ്ട്
എന്നറിയിക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത പദ്ധതിയില്‍
എത്ര പേരെ സാമ്പത്തിക
സഹായത്തിനായി കൂടുതലായി
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍ കൂടുതല്‍
പേരെ
ഉള്‍പ്പെടുത്തണമെന്ന
നിരന്തരമായുള്ള
ആവശ്യത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ദേവസ്വം
ബോര്‍ഡ് സ്ഥാപനങ്ങളില്‍
പട്ടികജാതി
പട്ടികഗോത്രവര്ഗക്കാര്ക്ക്
നിയമനം
2407.
ശ്രീ.ഇ.പി.ജയരാജന്
,,
പി.കെ.ഗുരുദാസന്
,,
പുരുഷന് കടലുണ്ടി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴിലുള്ള
ക്ഷേത്രങ്ങളിലും
സ്ഥാപനങ്ങളിലും
പട്ടികജാതി
പട്ടികഗോത്രവര്ഗക്കാര്ക്ക്
നാമമാത്ര പ്രാതിനിധ്യം
മാത്രമേ ഉള്ളുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കൂടല്‍
മാണിക്യം ദേവസ്വം
ബോര്‍ഡിനു കീഴിലുള്ള
ക്ഷേത്ര, ഭരണ
നിര്‍വ്വഹണ
ജീവനക്കാരില്‍ ഒരാള്‍
പോലും ഈ വിഭാഗത്തില്‍
നിന്നുള്ളവരില്ലെന്നതും,
ഗുരുവായൂര്‍
ദേവസ്വത്തിനു കീഴിലെ
ക്ഷേത്ര ജീവനക്കാരില്‍
ആനക്കാര്, വാച്ച്മാന്
എന്നീ തസ്തികകളില്‍
മാത്രവും കൊച്ചിന്
ദേവസ്വത്തിനു കീഴിലെ
ക്ഷേത്ര ജീവനക്കാരില്‍
അടിച്ചുതളി, കൗണ്ടര്‍
അസിസ്റ്റന്റ് എന്നീ
തസ്തികകളില്‍ മാത്രവും
പട്ടിക ജാതി പട്ടിക
ഗോത്രവിഭാഗത്തില്‍പ്പെട്ടവരെ
നിയമിച്ചിട്ടുള്ളുവെന്നതും,
മലബാര്‍,
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴിലും സമാന
സ്ഥിതിയാണെന്നതു
കണക്കിലെടുത്തും
അടിയന്തര തിരുത്തല്‍
നടപടിക്ക് തയ്യാറാകുമോ;
(സി)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡു മുഖേന നിയമനം
നടത്തുന്ന
തസ്തികകളിലേക്ക്
പട്ടികജാതി/പട്ടിക
ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി
പ്രത്യേക
റിക്രൂട്ട്മെന്റ്
നടത്താന്‍ തയ്യാറാകുമോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കുമോ;
(ഡി)
ക്ഷേത്ര
നിയമനങ്ങളിലും ദേവസ്വം
ബോര്‍ഡിന്റെ
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലേക്കുള്ള
നിയമനങ്ങളിലും
പട്ടികജാതി
പട്ടികഗോത്രവര്ഗ്ഗക്കാര്
ഒഴിവാക്കപ്പെട്ടിരിക്കുന്നത്
അടിയന്തരമായി
പരിഹരിക്കാന്‍ എന്ത്
നടപടിയാണുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ; ഈ
തസ്തികകളില്‍ കൂടി
സംവരണം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ശബരിമലയിലെ
വരുമാനം
2408.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പു
വര്‍ഷത്തെ മണ്ഡല
കാലയളവിലും മകരവിളക്കു
കാലയളവിലുമായി
ശബരിമലയില്‍ ആകെ എത്ര
കോടി രൂപ ലഭിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇത്
മുന്‍ വര്‍ഷത്തെക്കാള്‍
കൂടുതലോ കുറവോ എന്ന്
വ്യക്തമാക്കാമോ?
അമ്പലപ്പുഴ
ശ്രീകൃഷ്ണ സ്വാമി
ക്ഷേത്രത്തിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
2409.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
ശ്രീകൃഷ്ണ സ്വാമി
ക്ഷേത്രത്തില്‍ കഴിഞ്ഞ
അഞ്ചു
വര്‍ഷത്തിനുള്ളില്‍
ഏതെല്ലാം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
നടന്നത്; വിശദമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
അടങ്കല്‍ തുക
എത്രയെന്നും അവയുടെ
കരാറുകാർ ആരാണെന്നും
വ്യക്തമാക്കാമോ;
(സി)
ക്ഷേത്രത്തില്‍
നടത്തിയിട്ടുള്ള
പ്രവൃത്തികളില്‍
ക്രമക്കേടുണ്ടെന്ന്
ചൂണ്ടിക്കാട്ടി
ആരെങ്കിലും പരാതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ശബരിമലയിലെ
സ്ത്രീപ്രവേശനം
2410.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുപ്രീം
കോടതിയുടെ നിര്‍ദ്ദേശം
കണക്കിലെടുത്ത്
ശബരിമലയിലെ സ്ത്രീ
പ്രവേശനത്തെക്കുറിച്ച്
സര്‍ക്കാര്‍
എന്തെങ്കിലും തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ:
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കാമോ?
ക്ഷേത്രകലകളുടെ
നിരക്ക് വര്‍ദ്ധന
2411.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡിന്റെ കീഴിലുള്ള
അമ്പലങ്ങളില്‍
ഉത്സവങ്ങളോടനുബന്ധിച്ച്
നടത്തുന്ന
ക്ഷേത്രകലകള്‍ക്ക്
വർഷങ്ങൾക്ക് മുൻപ്
ദേവസ്വംബോര്‍ഡ്
നിശ്ചയിച്ച
നിരക്കുകളാണ് ഇപ്പോഴും
പ്രാബല്യത്തിലുള്ളതെന്നും,
അതു കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കണമെന്നും
ആവശ്യപ്പെട്ട് നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഹരികഥയ്ക്ക്
നിലവിലുള്ള ഏഴുരൂപ എന്ന
നിരക്ക്
അപര്യാപ്തമായതുകൊണ്ട്
പ്രസ്തുത കലാരൂപം തന്നെ
ഇല്ലാതായിക്കൊണ്ടിരിക്കുന്ന
അവസ്ഥ പരിഗണിച്ച്
നിരക്കുകൾ
വര്‍ദ്ധിപ്പിച്ചു
നല്‍കുമോ?