സിവില്‍
പോലീസ് ഓഫീസറുടെ ഒഴിവുകള്‍
1898.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസില്‍ സിവില്‍
പോലീസ് ഓഫീസര്‍
തസ്തികയില്‍ ഇപ്പോള്‍
എത്ര ഒഴിവുകളാണുള്ളത്;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
മുഴുവന്‍
ഒഴിവുകളിലേക്കും നിയമനം
നടത്താന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
പാററൂര്‍ ഫ്ലാറ്റ്
നിര്‍മ്മാണം
1899.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറ്റൂരില്‍
സര്‍ക്കാര്‍ ഭൂമി
കയ്യേറി ഫ്ലാറ്റ്
നിര്‍മ്മിച്ച
സംഭവത്തില്‍ എഫ്.ഐ.ആര്
ഫയല്‍ ചെയ്യുന്നത്
സംബന്ധിച്ച
വിജിലന്‍സിന്റെ
നിയമോദേഷ്ടാവിന്റെ
നിയമോപദേശം
എന്തായിരുന്നു;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
നിയമോപദേശ പ്രകാരം
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(സി)
ഭൂമികയ്യേറ്റക്കേസ്സില്
എഫ്.ഐ.ആര് രജിസ്റ്റര്‍
ചെയ്യാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
പ്രവീണ്‍ തൊഗാഡിയ
പ്രതിയായിരുന്ന കേസ്സ്
1900.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവീണ്‍
തൊഗാഡിയ പ്രതിയായിരുന്ന
കേസ്സ്
പിന്‍വലിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് ആരുടെ
അപേക്ഷയിന്മേലാണെന്നും
ആര്‍ക്കാണ് അപേക്ഷ
നല്‍കിയതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കേസ്സ്
പിന്‍വലിച്ചതുമായി
ബന്ധപ്പെട്ട ഉത്തരവ്
ലഭ്യമാക്കാമോ?
പിന്‍വലിച്ച വിജിലന്‍സ്
കേസുകള്‍
1901.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ ഏതൊക്കെ
നമ്പറുകളിലുള്ള ഏതൊക്കെ
സ്വഭാവമുള്ള വിജിലന്‍സ്
കേസുകളാണ്
പിന്‍വലിച്ചതെന്ന്
വിശദമാക്കാമോ;
റോഡപകടങ്ങള്‍
1902.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
വി.ശശി
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡപകട
നിവാരണം ലക്ഷ്യമിട്ട്
പോലീസ്,പൊതുമരാമത്ത്,
മോട്ടോര്‍ വാഹനം,
ആരോഗ്യം തുടങ്ങിയ
വകുപ്പുകള്‍
ഏകോപിപ്പിച്ച്
എന്തെങ്കിലും നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ ?
ഐ.ജി.
ടി. ജെ. ജോസിനെതിരെയുള്ള
അന്വേഷണം
1903.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഐ.ജി.
റാങ്കിലുള്ള പോലീസ്
ഉദ്യോഗസ്ഥനായ ടി. ജെ.
ജോസിനെതിരെ
എന്തെങ്കിലും അന്വേഷണം
വകുപ്പുതലത്തില്‍
നടത്തുകയുണ്ടായോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
വിഷയങ്ങളിലാണ് പ്രസ്തുത
അന്വേഷണം
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഓരോ
അന്വേഷണത്തിലും
എന്തെങ്കിലും
കുറ്റങ്ങള്‍ പ്രസ്തുത
വ്യക്തിയുടെ പേരില്‍
കണ്ടെത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
ടിയാന്റെ
പേരില്‍
വകുപ്പുതലത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കുമോ?
സി.ബി.ഐ.ക്ക്
വിട്ട കേസുകള്‍
1904.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ സംസ്ഥാനത്ത്
റജിസ്റ്റര്‍ ചെയ്ത എത്ര
കേസുകള്‍ സി.ബി.ഐ.ക്ക്
വിട്ടിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇതില്‍
സര്‍ക്കാര്‍ നേരിട്ട്
വിട്ട കേസുകളും കോടതി
നിര്‍ദ്ദേശത്തെ
തുടര്‍ന്ന് വിട്ട
കേസുകളും എത്രയെന്ന്
വിശദമാക്കാമോ;
(സി)
ഇതില്‍
എത്ര കേസുകള്‍ ഇതിനകം
സി.ബി.ഐ.
ഏറ്റെടുത്തെന്ന്
വിശദമാക്കാമോ;
(ഡി)
സി.ബി.ഐ.
ഏറ്റെടുക്കാത്ത
കേസുകളില്‍ ഇതുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാരിന് സി.ബി.ഐ.
നല്കിയ
വിശദീകരണക്കുറിപ്പുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ഡി.വെെ.എഫ്.എെ
പ്രവര്‍ത്തകരായ സുജിത്ത്,
അഭിലാഷ്, നാരായണന്
ഇവർക്കെതിരെ ആക്രമണം
1905.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഇക്കഴിഞ്ഞ
ഡിസംബര്‍ മാസത്തില്‍
അരവത്ത് ഡി.വെെ.എഫ്.എെ
പ്രവര്‍ത്തകരായ
സുജിത്ത്, അഭിലാഷ്,
നാരായണന് എന്നിവരെ
ആക്രമിച്ച്
പരിക്കേല്‍പ്പിച്ച
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ആരൊക്കെയാണ് പ്രതികള്‍;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
എല്ലാ
പ്രതികളെയും
പിടികൂടിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
എസ്.സി/എസ്.ടി,
ആദിവാസി
വിഭാഗങ്ങള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
1906.
ശ്രീ.എ.കെ.ബാലന്
,,
പുരുഷന് കടലുണ്ടി
,,
കെ.വി.വിജയദാസ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.സി/എസ്.ടി,
ആദിവാസി വിഭാഗങ്ങള്‍
സംസ്ഥാനത്ത്
അരക്ഷിതരായിരിക്കുന്നു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ സര്‍ക്കാരിന്റെ
കാലത്ത് പ്രസ്തുത
വിഭാഗങ്ങളില്‍പ്പെട്ടവര്‍
അതിക്രമങ്ങള്‍ക്ക്
ഇരയായതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാണോ; എങ്കില്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
വിഭാഗങ്ങള്‍ക്കെതിരെയുണ്ടായ
അതിക്രമങ്ങളില്‍ പോലീസ്
പ്രതിസ്ഥാനത്തുള്ള
കേസുകള്‍ ഉണ്ടോ;
വെളിപ്പെടുത്താമോ;
(ഡി)
1989
ലെ ഷെഡ്യൂള്‍ഡ്
കാസ്റ്റ് ആന്റ്
ഷെഡ്യൂള്‍ഡ് ട്രൈബ്സ്
പ്രിവന്‍ഷന്‍ ഓഫ്
അട്രോസിറ്റീസ് ആക്ട്
സംസ്ഥാനത്ത് ഫലപ്രദമായി
നടപ്പിലാക്കാന്‍
തയ്യാറാകുമോ; പ്രസ്തുത
ആക്ട് പ്രകാരം
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ
സ്ഥിതിവിവരകണക്കുകള്‍
ശേഖരിക്കാറുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വടകര
സബ് ജയില്‍
1907.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വളരെ
പരിമിതമായ
സൗകര്യങ്ങളോടുകൂടി
വര്‍ഷങ്ങളായി
പ്രവര്‍ത്തിച്ചുവരുന്ന
വടകര സബ്ജയില്‍
മറ്റൊരു സ്ഥലത്തേക്ക്
മാറ്റുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ;
(ബി)
ഇറിഗേഷന്‍
വകുപ്പ് ജയില്‍
നിര്‍മ്മിക്കാന്‍
അനുവദിച്ച സ്ഥലം ജയില്‍
വകുപ്പിന് ലഭിക്കാന്‍
വേണ്ടി ബന്ധപ്പെട്ട
വകുപ്പുമായി
അടിയന്തരമായി ആലോചിച്ച്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കേരള
സിവില്‍ പോലീസ് എസ് എെ
അംഗീകൃത അംഗബലം
1908.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010-ല്‍
കേരള സിവില്‍ പോലീസ്
രൂപീകരിച്ചതിന് ശേഷം SI
തസ്തികയില്‍ കേരള
സിവില്‍ പോലീസ്
കേഡറില്‍ നിലവില്‍ വന്ന
ആദ്യ റാങ്ക് ലിസ്റ്റ്
ഏതാണ്;
(ബി)
31.12.2015-ല്‍
വരെയുള്ള കണക്കുകള്‍
പ്രകാരം SI (കേരള
സിവില്‍ പോലീസ്)
തസ്തികയുടെ Sanctioned
Strength എത്രയാണ്;
(സി)
നിലവില്‍
നേരിട്ട് നിയമനം ലഭിച്ച
എത്ര SI മാര്‍ ജോലി
ചെയ്യുന്നുണ്ട്;
നിലവില്‍ പ്രമോഷന് വഴി
നിയമനം ലഭിച്ച എത്ര SI
മാര്‍ വകുപ്പില്‍
ജോലിനോക്കുന്നുണ്ട്?
കേരള
സിവില്‍ പോലീസ് കേഡര്‍
1909.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010-ല്‍
കേരള സിവില്‍ പോലീസ്
കേഡര്‍ നിലവില്‍
വന്നതിനുശേഷം നിലവില്‍
വന്ന ആദ്യ എസ്.ഐ.
(കെ.സി.പി) റാങ്ക്
ലിസ്റ്റ് ഏതാണ്;
(ബി)
2010-ല്‍
കേരള സിവില്‍ പോലീസ്
കേഡര്‍ രൂപം കൊണ്ടശേഷം
എത്ര എസ്.ഐ. തസ്തികകള്‍
കെ.സി.പി.യിലേക്ക്
പുതിയതായി
സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്?
സബ്
ഇൻസ്പെക്ടർമാരുടെ എണ്ണം
1910.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1.12.2014
ല്‍ കേരള പോലീസില്‍
സബ്ഇന്‍സ്പെക്ടര്‍മാരുടെ
(ജി.ഇ)എത്ര തസ്തികകള്‍
നിലവിലുണ്ട്;
(ബി)
1.12.2014
നു ശേഷം
സബ്ഇന്‍സ്പെക്ടര്‍മാരുടെ
എത്ര തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
ബന്ധപ്പെട്ട
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പോലീസ്
സേനയില്‍ 28 വര്‍ഷം
പൂര്‍ത്തീകരിച്ച
എ.എസ്.എെ. മാരുടെ
പോസ്റ്റ്
എസ്.എെ.മാരാക്കി
അപ്ഗ്രേഡ് ചെയ്തതു വഴി
2015 മേയ് 31 വരെ
എത്രപേര്‍ ഈ
കാറ്റഗറിയില്‍ ജോലി
ചെയ്തു വരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
ശ്രീ.
ടി. പി. ശ്രീനിവാസനെ
ആക്രമിച്ച കേസ്
1911.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നയതന്ത്ര
വിദഗ്ധന്‍ ശ്രീ. ടി.
പി. ശ്രീനിവാസനെ
ആക്രമിച്ച സംഭവത്തില്‍
എത്രപേര്‍ക്കെതിരെ
കേസ്സെടുത്തുവെന്നും
ഏതെല്ലാം വകുപ്പുകളാണ്
ഇവരുടെ പേരില്‍
ചേര്‍ത്തതെന്നും
വിശദമാക്കുമോ;
(ബി)
എസ്.എഫ്.ഐ.
പ്രവര്ത്തകന്
കരണത്തടിച്ചപ്പോള്‍
തടയാന്‍ പോലീസ്
വേണ്ടവിധം ശ്രമിച്ചില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
സംഭവത്തില്‍
എന്തെങ്കിലും ഗൂഢാലോചന
നടന്നിട്ടുണ്ടോയെന്ന്
അന്വേഷിക്കുമോ?
ശ്രീ.
ടി. പി. ശ്രീനിവാസനെതിരെയുള്ള
ആക്രമണം
1912.
ശ്രീ.കെ.അച്ചുതന്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഗോള
വിദ്യാഭ്യാസ
സമ്മേളനത്തിന് എത്തിയ
വിദ്യാഭ്യാസ കൗണ്‍സില്‍
ചെയര്മാന് ശ്രീ. ടി.
പി. ശ്രീനിവാസനെ എസ് എഫ
എെ നേതാക്കള്‍
മര്‍ദ്ദിച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
പ്രസ്തുത
സംഭവം
സംബന്ധിച്ച്അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
സംഭവത്തില്‍
ആര്‍ക്കെല്ലാമെതിരെ
നടപടികള്‍
എടുക്കുകയുണ്ടായി;
(ഡി)
പ്രസ്തുത
സംഭവുമായി
ബന്ധപ്പെട്ടവരുടെ
രാഷ്ട്രീയ ബന്ധവും
ക്രിമിനല്‍
റെക്കോര്‍ഡും
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ?
ശ്രീ.
ടി.പി ശ്രീനിവാസന്
ആക്രമിക്കപ്പെട്ട സംഭവം
1913.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ.
ടി.പി ശ്രീനിവാസനെ
കൈയേറ്റം ചെയ്തതു
തടയാതെ, നോക്കി നിന്ന
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പൗരന്
സംരക്ഷണം നല്‍കാനും
ക്രിമിനല്‍ നടപടികള്‍
തടയാനും
ഉത്തരവാദിത്തവും
ചുമതലയും
നല്കപ്പെട്ടിട്ടുള്ള
ഉദ്യോഗസ്ഥര്‍,
കണ്മുമ്പില്
കുറ്റകൃത്യം
നടക്കുമ്പോഴും
കാഴ്ചക്കാരായി നിന്ന
സ്ഥിതിവിശേഷം ഗൗരവമായി
കണ്ട് നടപടി
സ്വീകരിക്കുമോ?
ശ്രീ.
ജേക്കബ് തോമസ്, ഐ.പി.എസ്
നെതിരെയുള്ള പരാതികള്‍
1914.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ
ജേക്കബ് തോമസ്,
ഐ.പി.എസ് നെതിരെ
അന്വേഷണത്തിനായി എത്ര
പരാതികള്‍ ഇതുവരെ
ലഭിച്ചിട്ടുണ്ട്;
(ബി)
ഏതെല്ലാം
പരാതികളില്‍ അന്വേഷണം
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(സി)
അന്വേഷണം
നടത്തിയിട്ടുള്ളവയുടെ
അന്വേഷണ റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(ഡി)
കര്‍ണാടകയില്‍
വസ്തു വാങ്ങിയതും അതിലെ
മരം മുറിച്ചതും
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത
പരാതിയിന്മേലുള്ള
അന്വേഷണ വിവരങ്ങള്‍
വ്യക്തമാക്കുമോ?
ആര്.എസ്.എസ്
പ്രവര്‍ത്തകര്‍ പ്രതികളായ
കേസ്സുകള്‍
1915.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ആര്.എസ്.എസ്./ബി.ജെ.പി./എ.ബി.വി.പി./യുവമോര്‍ച്ച
പ്രവര്‍ത്തകര്‍
പ്രതികളായ എത്ര
കേസ്സുകള്‍
പിന്‍വലിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസ്സുകളേതെല്ലാമെന്നും
ബന്ധപ്പെട്ട പ്രതികള്‍
ആരെല്ലാമെന്നും
വിശദമാക്കാമോ?
ശ്രീ.സുനീഷ്
ജോസഫിനെതിരെ ആക്രമണം
1916.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
കുറ്റിക്കോല്‍ ഗ്രാമ
പഞ്ചായത്ത് ക്ഷേമകാര്യ
സ്ഥിരം സമിതി
ചെയര്മാന്
ശ്രീ.സുനീഷ് ജോസഫിനെ
ഇക്കഴിഞ്ഞ ഡിസംബര്‍
മാസത്തില്‍
ബന്തടുക്കയില്‍ വച്ച്
ആക്രമിച്ച്
പരിക്കേല്‍പ്പിച്ച
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ആരൊക്കെയാണ് പ്രതികള്‍;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
പ്രതികള്‍ ഏതെങ്കിലും
രാഷ്ട്രീയപാര്‍ട്ടിയുമായി
ബന്ധമുള്ളവരാണോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ബാര്‍
കോഴക്കേസ്
1917.
ശ്രീ.ബെന്നി
ബെഹനാന്
,,
സി.പി.മുഹമ്മദ്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.അച്ചുതന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴക്കേസ് അന്വേഷിച്ച
എസ്.പി ആര്. സുകേശന്
ബാര്‍ ഉടമകളുമായി
ചേര്‍ന്ന്
സര്‍ക്കാരിനെതിരെ
ഗൂഡാലോചന നടത്തിയെന്നും
ഇത് ക്രെെം ബ്രാഞ്ച്
അന്വേഷിക്കണമെന്നും
വിജിലന്‍സ് ഡയറക്ടര്‍
ഗവണ്മെന്റിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച് എസ്.പി.
ക്കെതിരെ ഏതെല്ലാം
രീതിയിലുള്ള
അന്വേഷണമാണ് നടത്താന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ ?
സൈബര്‍
ഡോം പദ്ധതി
1918.
ശ്രീ.ഹൈബി
ഈഡന്
,,
പി.എ.മാധവന്
,,
ലൂഡി ലൂയിസ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൈബര്‍ ഡോം പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പോലീസ്
വകുപ്പിന്റെ നവീകരണം
1919.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഓരോ വര്‍ഷവും
പോലീസ് വകുപ്പിന്റെ
നവീകരണവുമായി
ബന്ധപ്പെട്ട് എത്ര തുക
ചെലവാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക ഉപയോഗിച്ച് ഓരോ
വര്‍ഷവും നടത്തിയ
നവീകരണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കാമോ?
അരൂര്‍
മണ്ഡലത്തിലെ പെരുമ്പയത്ത്
പോലീസ് എയ്ഡ് പോസ്റ്റ്
1920.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ ദ്വീപ്
പഞ്ചായത്തായ
പെരുമ്പയത്ത് ഒരു
പോലീസ് എയ്ഡ് പോസ്റ്റ്
സ്ഥാപിക്കണമെന്ന
ആവശ്യത്തിന്മേല്
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ഗുണ്ടാ
ആക്രമണങ്ങള്‍
1921.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ടിട്ടുള്ള
ഗുണ്ടാ ആക്രമണങ്ങള്‍
എത്ര; ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
ആക്രമണങ്ങളില്‍ എത്ര
പേര്
കൊല്ലപ്പെട്ടിട്ടുണ്ട്;
എത്ര പേര്‍ക്ക്
പരിക്കേറ്റിട്ടുണ്ട്;
പൊതുപ്രവര്‍ത്തകര്‍,
സ്ത്രീകള്‍, എസ്.സി.,
എസ്.റ്റി, എന്നിവരുടെ
ജില്ല തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേരെ പ്രതിയാക്കി; എത്ര
പേരെ അറസ്റ്റ് ചെയ്തു;
എത്ര പേരെ ഗുണ്ടാ
ലിസ്റ്റില്‍
ഉള്‍പ്പെടുത്തി; എത്ര
പേര്
ശിക്ഷിക്കപ്പെട്ടു;
ജില്ല തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഗുണ്ടാ
ആക്രമണങ്ങളില്‍
കൊല്ലപ്പെട്ട
നിരപരാധികളുടെ
ആശ്രിതര്‍ക്ക് ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്ക് അനുവദിച്ചു;
ജില്ല തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ?
പോലീസ്
സേനാംഗങ്ങളുടെ നിയമനം
1922.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനാംഗങ്ങളെ
നിയമിക്കുന്നതു
എപ്രകാരമാണെന്നതു
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
റിപ്പോര്‍ട്ട്ചെയ്ത
ഒഴിവുകളില്‍ നിയമനം
നടത്താതിരിക്കാന്‍
സര്‍ക്കാര്‍
പി.എസ്.സി.യെ
സമീപിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ;
(സി)
ജനറല്‍
എക്സിക്യൂട്ടീവ്
വിഭാഗത്തില്‍ നേരിട്ട്
നിയമനം ലഭിച്ച എത്ര സബ്
ഇന്‍സ്പെക്ടര്‍മാര്‍
ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രൊമോഷന്
വഴി പ്രിന്‍സിപ്പല്‍
സബ്
ഇന്‍സ്പെക്ടര്‍മാരായി
എത്ര പേര്
ജോലിചെയ്യുന്നുണ്ടെന്ന്
അറിയിക്കുമോ;
(ഇ)
ജനറല്‍
എക്സിക്യൂട്ടീവില്‍
എസ്.ഐ.മാരുടെ ആകെ
അംഗബലവും അതില്‍
നേരിട്ട് നിയമനം
ലഭിച്ചവർ എത്രയെന്നും
അറിയിക്കുമോ?
പോലീസ്
യൂണിവേഴ്സിറ്റി
1923.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
,,
സി.പി.മുഹമ്മദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
യൂണിവേഴ്സിറ്റി
സ്ഥാപിക്കുന്നതിന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പോലീസ്
സ്റ്റേഷനുകളുടെ
അധികാരപരിധികളുടെ
പുന:ക്രമീകരണം
1924.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ പോലീസ്
സ്റ്റേഷനുകളിലെ അധികാര
പരിധികള്‍
പുന:ക്രമീകരിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
മങ്കട നിയോജക
മണ്ഡലത്തിലെ മലപ്പുറം,
മങ്കട, കൊളത്തൂര്‍,
പെരിന്തല്‍മണ്ണ പോലീസ്
സ്റ്റേഷനുകളുടെ അധികാര
പരിധികള്‍
പുന:ക്രമീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സോളാര്‍
കോഴ ആരോപണം
1925.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
കെ.കെ.ജയചന്ദ്രന്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
കോഴ
ആരോപണങ്ങളെത്തുടര്‍ന്ന്,
ഡല്‍ഹി പോലീസ് കേസ്
രജിസ്റ്റര്‍ ചെയ്തതായി
സര്‍ക്കാരിന് വിവരം
ലഭിച്ചിട്ടുണ്ടോ;
ഡല്‍ഹിയിലും
സംസ്ഥാനത്തും കോഴ
നല്‍കിയതായുള്ള ആരോപണം
നിലനില്‍ക്കെ, സംസ്ഥാന
വിജിലന്‍സ് കേസ്
രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം
നടത്താതിരിക്കുന്നത്
എന്തുകൊണ്ടാണ്?
നാഷണല്‍
ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ
1926.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ക്രൈം റെക്കോര്‍ഡ്സ്
ബ്യൂറോയുടെ
2013,2014,2015
വര്‍ഷങ്ങളിലെ
റിപ്പോര്‍ട്ടുകള്‍
പ്രകാരം താഴെപ്പറയുന്ന
കുറ്റകൃത്യങ്ങളുടെ
കാര്യത്തില്‍ കേരളം
എത്രാം സ്ഥാനത്താണ്;
ഓരോ
കുറ്റകൃത്യങ്ങളുടെയും
ആകെ എണ്ണം എത്ര; ഓരോ
വര്‍ഷവും ഓരോ
കുറ്റകൃത്യത്തിലും എത്ര
ശതമാനം
വര്‍ദ്ധനവ്/കുറവ്
രേഖപ്പെടുത്തിയിട്ടുണ്ട്;
(a)സ്റ്റേറ്റിനെതിരായ
കുറ്റകൃത്യങ്ങള്‍.
കുറ്റകൃത്യങ്ങളുടെ
സ്വഭാവം
വിശദീകരിക്കുമോ; (b)
കൊലപാതകങ്ങള്‍ (c)
കൊലപാതക ശ്രമങ്ങള്‍ (d)
ആത്മഹത്യകള്‍ (e)
കര്‍ഷക ആത്മഹത്യകള്‍
(f)
ലൈംഗികാതിക്രമങ്ങള്‍
(g)സ്ത്രീകള്‍ക്കു
നേരെയുള്ള
അതിക്രമങ്ങള്‍
(h)കുട്ടികള്‍ക്കു
നേരെയുള്ള
അതിക്രമങ്ങള്‍ (i)
ഗുണ്ടാ ആക്രമണങ്ങള്‍
(j) പണം തട്ടിപ്പ്
കേസുകള്‍ (k) സ്വത്ത്
തട്ടിപ്പു കേസ്സുകള്‍
(l)പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കു
നേരെയുള്ള
അതിക്രമങ്ങള്‍ (m)
പട്ടികജാതി
വിഭാഗങ്ങള്‍ക്കു
നേരെയുള്ള
അതിക്രമങ്ങള്‍ (n)
കൗമാരക്കാരായ
പെണ്‍കുട്ടികള്‍ക്കു
നേരെയുള്ള
അതിക്രമങ്ങള്‍
നാഷണല്‍
ക്രെെം റിക്കാര്‍ഡ്സ് ബ്യൂറോ
1927.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചു
വരുന്നതായി നാഷണല്‍
ക്രെെം റിക്കാര്‍ഡ്സ്
ബ്യൂറോ
ചൂണ്ടിക്കാട്ടിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
എത്ര കേസ്സുകളിന്മേല്
ഫോറന്‍സിക് പരിശോധനാ
ഫലം അറിയാനുണ്ടെന്നും
ഇവയില്‍ കാലപഴക്കം
ചെന്ന എത്ര
കേസ്സുകളുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
ഫോറന്‍സിക്
പരിശോധനാ ഫലം കാലതാമസം
കൂടാതെ
ലഭ്യമാക്കുന്നതിനും
ഇത്തരം ലാബുകളില്‍
അത്യാധുനിക
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ?
നഗരൂര്‍
പോലീസ് സ്റ്റേഷന്
അനുവദിക്കാന്‍ നടപടി
1928.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
എവിടെയെല്ലാമാണ് പുതിയ
പോലീസ് സ്റ്റേഷനുകള്‍
അനുവദിച്ചതെന്നും,
ഇതില്‍ ഏതെല്ലാം
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
നഗരൂര്‍
കേന്ദ്രമായി പോലീസ്
സ്റ്റേഷന്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(സി)
ഏതെല്ലാം
പ്രദേശമാണ് നഗരൂര്‍
പോലീസ് സ്റ്റേഷന്
പരിധിയായി
തീരുമാനിച്ചിട്ടുള്ളത്;
(ഡി)
നഗരൂര്‍
ഗ്രാമപഞ്ചായത്ത്
കെട്ടിടവും മറ്റ് ഭൗതിക
സാഹചര്യങ്ങളുമൊരുക്കാമെന്ന്
തീരുമാനമെടുത്ത നഗരൂര്‍
പോലീസ് സ്റ്റേഷന്
എത്രയും പെട്ടെന്ന്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
നടപ്പാത
കൈയേറുന്ന സമരക്കാര്‍ക്കെതിരെ
നടപടി
1929.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടപ്പാതകള്‍
കൈയ്യേറി സമരം
നടത്തുന്നതും, മറ്റു
തരത്തിലുള്ള
തടസ്സങ്ങള്‍
സൃഷ്ടിക്കുന്നതും
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ഇത്തരം
സംഭവങ്ങള്‍ക്കെതിരെ
എവിടെയെങ്കിലും പോലീസ്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
സ്കൂള്‍,
കോളേജ് കേന്ദ്രീകരിച്ച് ലഹരി
വസ്തൂക്കളുടെ വില്പന
1930.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍,
കോളേജ് എന്നിവ
കേന്ദ്രീകരിച്ച് വില്പന
നടത്തുന്ന ലഹരി
വസ്തുക്കളുടെ ഉറവിടം
കണ്ടെത്തുവാന്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയുടെ
ഉപയോഗത്തിനെതിരെ
സ്കൂള്‍, കോളേജ്
തലങ്ങളില്‍
ബോധവല്‍ക്കരണം
നടത്താറുണ്ടോ?
(സി)
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
കേന്ദ്രീകരിച്ച്
നടത്തുന്ന ലഹരിയുടെ
വില്പന തടയുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കസ്റ്റഡി
മരണം
1931.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
വര്‍ഷത്തില്‍ എത്ര
കസ്റ്റഡി മരണം
സംഭവിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കാമോ;എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
എത്ര
പേര്‍ക്കെതിരെ ഔദ്യോഗിക
തലത്തില്‍ നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
കസ്റ്റഡി
മരണം തടയുന്നതിന്
ഔദ്യോഗിക തലത്തില്‍
എന്തെങ്കിലും വകുപ്പ്തല
നടപടിക്ക് ശുപാര്‍ശ
നല്‍കിയിട്ടുണ്ടോ?
ജനമൈത്രി
പൊലീസ്
1932.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനമൈത്രി
പോലീസില്‍ വിവിധ
വിഭാഗങ്ങളിലുള്ള
ആളുകളുടെ സന്തുലിത
പ്രാതിനിധ്യം
സമിതിയില്‍ ഉറപ്പ്
വരുത്തുമോ
എന്നറിയിക്കാമോ?
സ്മെെല്‍
പദ്ധതി
1933.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്മെെല്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
മാഫിയകളെ
അമര്‍ച്ച ചെയ്യുന്നതിന് നടപടി
1934.
ശ്രീ.വര്‍ക്കല
കഹാര്‍
,,
പി.എ.മാധവന്
,,
ആര് . സെല്‍വരാജ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാഫിയകളെ
അമര്‍ച്ച ചെയ്യുന്നതിന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
മുഹമ്മദ്
ഫൈസലിന്റെ പരാതി
1935.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
പോലീസ് സ്റ്റേഷനില്‍
160672/2015 നമ്പര്‍
പ്രകാരം രജിസ്റ്റര്‍
ചെയ്ത മുഹമ്മദ്
ഫൈസലിന്റെ പരാതിയില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
പരാതി
തുടരന്വേഷണത്തിനായി
സൈബര്‍ സെല്ലിലേക്ക്
അയച്ചു കൊടുത്തിരുന്നോ
എന്നറിയിക്കാമോ;
(സി)
എങ്കില്‍
അതില്‍ സൈബര്‍ സെല്‍
നടത്തിയ അന്വേഷണ
പുരോഗതി
വെളിപ്പെടുത്താമോ;
(ഡി)
നഷ്ടപ്പെട്ട
വസ്തുക്കള്‍
സംബന്ധിച്ച്
എന്തെങ്കിലും വിവരം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കണ്ടെത്തുന്നതിന്
ഊര്‍ജ്ജിത ശ്രമങ്ങള്‍
നടത്തുമോ?
ആഭ്യന്തര,
ആരോഗ്യ
മന്ത്രിമാര്‍ക്കെതിരെയുള്ള
കോഴയാരോപണം
1936.
ശ്രീ.എസ്.ശർമ്മ
,,
പി.കെ.ഗുരുദാസന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
നിര്‍ദ്ദേശ പ്രകാരം
കെ.പി.സി.സി പ്രസിഡന്റ്
ആയിരിക്കെ ശ്രീ.രമേശ്
ചെന്നിത്തല 2 കോടി
രൂപയും,
നെയ്യാറ്റിന്‍കര
ഉപതെരഞ്ഞെടുപ്പിനു
മുമ്പായി ശ്രീ.വി.എസ്.
ശിവകുമാര്‍ 25 ലക്ഷം
രൂപയും വാങ്ങിയെന്ന
ബാര്‍ ഹോട്ടല്‍
അസോസിയേഷന് പ്രസിഡന്റ്
ഡോ.ബിജു രമേശിന്റെ
വെളിപ്പെടുത്തല്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വസ്ഥമായി
കച്ചവടം നടത്താനും
ബാര്‍ ലൈസന്‍സ് ഫീസ്
കൂട്ടാതിരിക്കാനും
വേണ്ടി മാഫിയ
പിരിവായിട്ടാണ് പ്രസ്തു
പണം നല്‍കിയതെന്ന
ആരോപണത്തെക്കുറിച്ച്
അറിയാമോ;
(സി)
പ്രസ്തുത
ആരോപണം സംബന്ധിച്ച് ഏത്
നിലയിലുള്ള
അന്വേഷണത്തിനാണ്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ആക്ഷേപം
ഉന്നയിച്ച ആളില്‍
നിന്നും മൊഴി
എടുത്തിട്ടുണ്ടോ?
നരിക്കുനി
പോലീസ് സ്റ്റേഷന്
1937.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊടുവള്ളി
നിയോജകമണ്ഡലത്തിലെ
നരിക്കുനി ആസ്ഥാനമായി
പുതിയ പോലീസ്
സ്റ്റേഷന്
ആരംഭിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നരിക്കുനി
ആസ്ഥാനമായി പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തരത്തിലുള്ള നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
ജനങ്ങളുടെ
ജീവനും സ്വത്തിനും സംരക്ഷണം
1938.
ശ്രീ.എസ്.ശർമ്മ
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
ബി.ഡി. ദേവസ്സി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്,
ജനങ്ങളുടെ ജീവനും
സ്വത്തിനും സംരക്ഷണം
ലഭിക്കുന്നുണ്ടോ;
ഇല്ലെങ്കിൽ സാഹചര്യം
സംബന്ധിച്ച്അവലോകനം
നടത്തിയിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
കൊലപാതകങ്ങളും
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
നേരെയുള്ള
അതിക്രമങ്ങളും
കവര്‍ച്ചയും അഴിമതികളും
കുറ്റകൃത്യങ്ങളും
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പോലീസ്
സംവിധാനം കാര്യക്ഷമമാണോ
;ഇല്ലെങ്കിൽ കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
കുറ്റകൃത്യങ്ങള്‍
കണ്ടെത്തുന്നത്
തെളിയിക്കുന്നതിലും
പോലീസിനെ
കാര്യക്ഷമമാക്കുന്നതിലും
വിഘാതം സൃഷ്ടിക്കുന്ന
ഘടകങ്ങള്‍
എന്തെല്ലാമാണ്;
നിലവിലുള്ള നിയമങ്ങളും
മനുഷ്യാവകാശ പരിരക്ഷയും
ഉറപ്പാക്കാന്‍
തയ്യാറാകുമോ ;
വിശദമാക്കാമോ ?
വര്‍ഗ്ഗീയ
സംഘട്ടനങ്ങള്‍
1939.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഗ്ഗീയ
വികാരം ഇളക്കി വിടാന്‍
ശ്രമിച്ച എത്ര പേരെ ഈ
സര്‍ക്കാരിന്റെ കാലത്ത്
അറസ്റ്റ് ചെയ്തുവെന്നും
ഏതെല്ലാം സംഘടനകളെ നിയമ
വിരുദ്ധ
പ്രവര്‍ത്തനത്തിന്റെ
പേരില്‍
നിരോധിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലത്തുണ്ടായ വര്‍ഗ്ഗീയ
സംഘട്ടനങ്ങളുടെ ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
വ്യക്തമാക്കുമോ?
കുട്ടികളെ
തട്ടിക്കൊണ്ടു പോകല്‍
1940.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികളെ കച്ചവടം
ചെയ്യുന്നത്
വര്‍ദ്ധിക്കുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
കുട്ടികളെ
തട്ടിക്കൊണ്ടു പോയി
കച്ചവടം നടത്തുന്ന
ഏജന്റുമാര്‍
പ്രവര്‍ത്തിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിനെതിരായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
ജനങ്ങളുടെ
സംരക്ഷണവുമായി ബന്ധപ്പെട്ട
പ്രശ്നങ്ങള്‍
1941.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങളുടെ
ജീവിതത്തിനും
സ്വത്തിനും സഞ്ചാര
സ്വാതന്ത്ര്യത്തിനും
സംരക്ഷണം
നല്കുന്നതില് വീഴ്ച
ഉണ്ടാകുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊള്ളയും
പിടിച്ചുപറിയും
പീഡനങ്ങളും കവര്‍ച്ചയും
ഗുണ്ടാ ആക്രമണങ്ങളും
ബലാത്സംഗങ്ങളും
സംസ്ഥാനത്ത് നിത്യ
സംഭവങ്ങളായിരിക്കുകയും,
ജനങ്ങള്‍ ഭീതിയില്‍
അകപ്പെട്ടിരിക്കുകയുമാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വീടുകളില്‍
കിടന്നുറങ്ങാനും
സ്ത്രീകള്‍ക്കും
പെണ്‍കുട്ടികള്‍ക്കും
നാട്ടിലിറങ്ങി
നടക്കാനും കഴിയാത്തതും
വഴിയാത്രക്കാരെ ഗുണ്ടാ
സംഘങ്ങള്‍ പട്ടാപ്പകല്‍
അടിച്ചുകൊല്ലുന്നതുമായ
അന്തരീക്ഷം
സംജാതമായെന്ന ആക്ഷേപം
പരിശോധിക്കുകയുണ്ടായോ;
(ഡി)
ഫലപ്രദമായ
നിയമ നടപടി
ഉണ്ടാകാത്തതിനാല്‍
പീഡനക്കാരും
പിടിച്ചുപറിക്കാരും
ഗുണ്ടകളും മോഷ്ടാക്കളും
നാട്ടില്‍ ഏറിവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
ഓപ്പറേഷന്
സുരക്ഷ പദ്ധതി
1942.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓപ്പറേഷന് സുരക്ഷ
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
കുന്ദമംഗലം
പോലീസ് സ്റ്റേഷന്
1943.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്ന
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
ആയതിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
പുതുക്കാട്
പോലീസ് ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണം
1944.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുക്കാട്
പഴയ പോലീസ് സ്റ്റേഷന്
കെട്ടിടം നില്ക്കുന്ന
സ്ഥലത്ത് പോലീസ്
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മിക്കണമെന്ന
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത വിഷയം
പരിഗണനയിലുണ്ടോ
എന്നറിയിക്കുമോ?
(സി)
എങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടി വ്യക്തമാക്കാമോ?
സ്ത്രീപീഡന
കേസുകള്‍
1945.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാനത്താകെ എത്ര
സ്ത്രിപീഡന കേസുകളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
വര്‍ഷം, ജില്ല ഇവ
തിരിച്ച് കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
എത്ര കേസുകളാണ്
കോടതിയില്‍ കുറ്റപത്രം
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
എത്ര പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ടെന്നും
എത്ര പേര്
ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും
പറയാമോ?
വിജിലന്‍സ്
അന്വേഷണം
1946.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ.സുരേഷ് കുറുപ്പ്
,,
വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എക്സെെസ്
വകുപ്പ്
മന്ത്രിക്കെതിരായ
ബാര്‍കോഴ ആരോപണം
സംബന്ധിച്ചുള്ള
ത്വരിതാന്വേഷണം
വിജിലന്‍സ്
പുനരാരംഭിച്ചിട്ടുണ്ടോ;
(ബി)
അന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് ;അന്വേഷണം
നടത്തുന്നത് ആരുടെ
നേത്യത്വത്തിലാണ്
;ബാര്‍കോഴ
സംബന്ധിച്ചുയര്‍ന്നുവന്ന
ഏതെല്ലാം
പരാതികളെകുറിച്ചാണ്
അന്വേഷിക്കുന്നത്;
പരാതിക്കാരുടെയും ബാര്‍
ഉടമകളുടെയും മൊഴികളും
തെളിവുകളും
പൂര്‍ണ്ണമായും
ശേഖരിച്ചിട്ടുണ്ടോ;
(സി)
മന്ത്രിക്കെതിരായ
മൊഴികളും തെളിവുകളും
ശേഖരിക്കാന്‍
കൂട്ടാക്കുന്നില്ലെന്ന
ആക്ഷേപം ഉണ്ടായത്
ഇപ്പോഴത്തെ അന്വേഷണ
ഉദ്യാേഗസ്ഥര്‍
പരിഗണിച്ചിട്ടുണ്ടോ;
അന്വേഷണം
പൂര്‍ത്തീകരിക്കുന്നതിനും
എഫ്.എെ.ആര്
രജിസ്റ്റര്‍
ചെയ്യുന്നതിനും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
ആരോപിക്കപ്പെട്ടവര്‍
മന്ത്രിസ്ഥാനത്ത്
തുടരുന്നത്
അന്വേഷണത്തെയും
സ്വതന്ത്രമായി മൊഴി
നല്‍കുന്നതിനെയും
സ്വാധീനിക്കുമെന്ന
ആക്ഷേപം
പരിഗണിച്ചിട്ടുണ്ടോ?
കാസര്‍കോട്
ജില്ലയിലെ
കൊലപാതക-മോഷണക്കേസ്സുകള്‍
1947.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍കോട് ജില്ലയില്‍
എത്ര കൊലപാതക
മോഷണക്കേസ്സുകള്‍
ഉണ്ടായിട്ടുണ്ട്;
പോലീസ് സ്റ്റേഷനുകള്‍
തിരിച്ചുള്ള കണക്ക്
നല്‍കാമോ;
(ബി)
ഈ
കേസ്സുകളില്‍ എത്ര
പ്രതികളെ
പിടികൂടിയിട്ടുണ്ട് ;
പ്രതികളില്‍
ആരെയെങ്കിലും അറസ്റ്റ്
ചെയ്യാന്‍ ബാക്കിയുണ്ടോ
എന്നറിയിക്കുമോ;
(സി)
2006-11
വര്‍ഷങ്ങളില്‍
കാസര്‍കോട് ജില്ലയില്‍
ഉണ്ടായ
കൊലപാതക-മോഷണക്കേസ്സുകള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
1948.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
സംസ്ഥാനത്ത്
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇപ്രകാരം എത്ര
കേസ്സുകള്‍ (ജില്ല
അടിസ്ഥാനത്തില്‍)
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പട്ടികജാതി
വിഭാഗത്തിനെതിരെ ഉള്ള
അതിക്രമങ്ങള്‍
തടയുന്നതിനും
കുറ്റവാളികള്‍ക്കെതിരെ
സമയബന്ധിതമായി ശിക്ഷാ
നടപടികള്‍
സ്വീകരിക്കുന്നതിനും
തയ്യാറാകുമോ;
(ഡി)
പ്രസ്തുത
വിഭാഗങ്ങള്‍ക്കെതിരെ
അതിക്രമങ്ങള്‍
ഉണ്ടാകുമ്പോള്‍ 1989-ലെ
അതിക്രമങ്ങള്‍ തടയല്‍
ആക്ട് പ്രകാരം കേസ്സ്
രജിസ്റ്റര്‍ ചെയ്യാന്‍
പോലീസ് തയ്യാറാകാത്ത
സ്ഥിതിവിശേഷം
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
കാഞ്ഞങ്ങാട്
ട്രാഫിക് യൂണിറ്റ്
1949.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
അനുവദിച്ച ട്രാഫിക്
യൂണിറ്റിന്റെ
പ്രപ്പോസല്‍
തയ്യാറാക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
പറയാമോ;
(ബി)
പുതുതായി തസ്തികകള്‍
സൃഷ്ടിച്ച് യൂണിറ്റിന്
ആവശ്യമായ നിയമനങ്ങള്‍
നടത്തുമോ;
(സി)
യൂണിറ്റിന് പുതിയ വാഹനം
അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ?
എടപ്പാളില്‍
പുതിയ പോലീസ് സ്റ്റേഷന്
1950.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊന്നാനി പോലീസ്
സബ്ഇന്‍സ്പെക്ടര്‍
ഓഫീസിന്റെ പ്രവര്‍ത്തന
പരിധി എത്ര
കിലോമീറ്റര്‍
ചുറ്റളവിലാണെന്ന്
വിശദമാക്കുമോ;
(ബി)
പൊന്നാനിയില്‍
നിന്ന് മാണൂര്‍,
അണ്ണക്കമ്പാട് എന്നീ
വിദൂര
പ്രദേശങ്ങളിലേക്ക്
എത്തിപ്പെടുന്നതിന്റെ
പ്രയാസങ്ങളും, സമയ
ദൈര്‍ഘ്യവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമൂലം ഇവിടെയുള്ള
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പൊന്നാനി
സ്റ്റേഷന്റെയും,
ചങ്ങരംകുളം
സ്റ്റേഷന്റെയും
ഭാഗങ്ങള്‍ ചേര്‍ത്ത്
എടപ്പാളില്‍ പുതിയ
പോലീസ് സ്റ്റേഷന്
നിര്‍മ്മിക്കാന്‍ നടപടി
എടുക്കുമോ;
(ഡി)
പൊന്നാനി സ്റ്റേഷന്
മതിയായ വാഹന സൗകര്യം
ഇല്ലാത്തതു മൂലം
ക്രമസമാധാന പാലനം
നടത്തുന്നതിന്
പ്രയാസപ്പെടുന്നത്
ശ്രദ്ധിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
പൊന്നാനി പോലീസ്
സ്റ്റേഷന് പുതിയ വാഹനം
അനുവദിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
രജിസ്റ്റര്‍
ചെയ്ത രാഷ്ട്രീയപരമായ
കേസുകള്‍
1951.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പോലീസ് രജിസ്റ്റര്‍
ചെയ്തിട്ടുള്ള
രാഷ്ട്രീയപരമായ
കേസുകളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസുകളിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പിന്‍വലിച്ച
കേസുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പിന്‍വലിക്കുന്നതിനുള്ള
കാരണം വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആറ്റിങ്ങല്‍
മേഖലയിലെ കുറ്റകൃത്യങ്ങള്‍
1952.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ഡി.വൈ.എസ്.പി.യുടെ
പരിധിയില്‍ വരുന്ന
മേഖലയില്‍ വ്യാപകമായി
കുറ്റകൃത്യങ്ങളുടെ
എണ്ണം
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
കുറ്റകൃത്യങ്ങളിലെ
സ്വഭാവത്തിലെ
വൈരുദ്ധ്യവും,
എണ്ണത്തിലുണ്ടായിരിക്കുന്ന
വര്‍ദ്ധനവും
കണക്കിലെടുത്ത്
ആറ്റിങ്ങല്‍ മേഖലയെ ഒരു
എ.എസ്.പി.യുടെ
നിയന്ത്രണത്തില്‍
കൊണ്ടുവരുന്നതിന് നടപടി
സ്വീകരിക്കുമോ?
എെക്കരപ്പടി
കേന്ദ്രമായി പോലീസ്
സ്റ്റേഷന്
1953.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ എെക്കരപ്പടി
കേന്ദ്രമായി പോലീസ്
സ്റ്റേഷന് വേണമെന്ന
ആവശ്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
അന്യസംസ്ഥാന
തൊഴിലാളികള്‍ പ്രതികളായ
കേസുകള്‍
1954.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാന
തൊഴിലാളികള്‍ പ്രതികളായ
എത്ര കേസുകള്‍ ഇതിനോടകം
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
ഇവയുടെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
അന്യസംസ്ഥാന
തൊഴിലാളികള്‍ പ്രതികളായ
നിരവധി കേസുകള്‍
ഉണ്ടാകുന്ന സാഹചര്യം
കണക്കിലെടുത്ത് അവരുടെ
പ്രവൃത്തികള്‍
നിരീക്ഷിക്കുന്നതിനും
കുറ്റകൃത്യങ്ങള്‍
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
റോഡപകടങ്ങള്‍
തടയാന്‍ സ്ഥാപിച്ച ക്യാമറകള്‍
1955.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ആഭ്യന്തരവകുപ്പിനു
കീഴില്‍ റോഡപകടങ്ങള്‍
തടയുക, മറ്റ്
അതിക്രമങ്ങള്‍
കണ്ടെത്തുക തുടങ്ങിയ
ആവശ്യങ്ങള്‍ക്കായി
സംസ്ഥാനത്തുടനീളം എത്ര
ക്യാമറകള്‍ സ്ഥാപിച്ചു;
ആയതിന് എത്ര തുക
ചിലവായി; ഏതെല്ലാം
സ്ഥാപനങ്ങളാണ് ഇവ
സ്ഥാപിച്ചത്; ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക് എത്ര
തുക ഇനിയും
നല്കുവാനുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
നിലവില്‍
പ്രവര്‍ത്തനക്ഷമമായ
ക്യാമറകള്‍ എത്ര;
പ്രവര്‍ത്തനരഹിതമായ
ക്യാമറകള്‍ എത്ര; മോഷണം
പോയവ എത്ര; വിശദാംശം
നല്‍കുമോ;
(സി)
ഇത്തരം
ക്യാമറ സംവിധാനത്തിലൂടെ
എത്ര കേസ്സുകളില്‍
പ്രതികളെയും, പ്രതികള്‍
ഉപയോഗിച്ച
വാഹനങ്ങളെയും,
റോഡപകടങ്ങള്‍
നടത്തിയിട്ട്
നിര്‍ത്താതെപോയ
വാഹനങ്ങളെയും അവ
ഓടിച്ചവരെയും
കണ്ടെത്തുവാന്‍ കഴിഞ്ഞു
; വിശദാംശം നല്‍കുമോ;
(ഡി)
പ്രവര്‍ത്തനക്ഷമമല്ലാത്ത
ക്യാമറകള്‍
പ്രവര്‍ത്തനക്ഷമമാക്കുവാന്‍
എന്തെല്ലാം നടപടികള്‍
നാളിതുവരെ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
ഒന്‍പത് ജില്ലകളില്‍
പോലീസിന്റെ നഗര
നിരീക്ഷണത്തിനുള്ള
ക്യാമറ സംവിധാനത്തില്‍
വീഴ്ച വന്നതായി
കരുതുന്നുണ്ടോ;
എങ്കില്‍ എന്താണ്
കാരണം; വിശദാംശം
നല്‍കുമോ;
(എഫ്)
പ്രസ്തുത
ക്യാമറകളുടെ നിരീക്ഷണം,
നിയന്ത്രണം
എന്നിവയ്ക്കായി
നിയോഗിച്ചിട്ടുള്ള
ഉന്നത ഉദ്യോഗസ്ഥര്‍
ആരെല്ലാമാണ്; ഇവരുടെ
പ്രവര്‍ത്തന വീഴ്ചമൂലം
പല ക്യാമറകളും
തകരാറിലായി എന്നത്
പരിശോധിച്ചുവോ;
എങ്കില്‍ എന്തുകൊണ്ടാണ്
തകരാറിലായത്എന്ന്
വ്യക്തമാക്കുമോ?
മാവോയിസ്റ്റ്
പ്രവര്‍ത്തനം
1956.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവോയിസ്റ്റ്
പ്രവര്‍ത്തനം
സംബന്ധിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്
പ്രകാരം എത്ര പേരെ
കരുതല്‍ തടങ്കലില്‍
പാര്‍പ്പിച്ചിട്ടുണ്ട്
എന്ന്
വെളിപ്പെടുത്താമോ?
പാസ്പോര്‍ട്ട്
- ഓണ്‍ലൈന്‍
വെരിഫിക്കേഷന്
1957.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാസ്പോര്‍ട്ട്
വിതരണത്തിനുള്ള പോലീസ്
പരിശോധനാ സംവിധാനം
പൂര്‍ണ്ണമായും
ഓണ്‍ലൈനായി
നടപ്പിലാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
പൂര്‍ണ്ണമായി നടപ്പില്‍
വരുത്തുന്നതിന്
കഴിയാത്തത്
എന്തുകൊണ്ടാണ് ;
(ബി)
ഏതൊക്കെ
ജില്ലകളിലാണ് ഓണ്‍ലൈന്‍
വെരിഫിക്കേഷന്
സംവിധാനം
ഏര്‍പ്പെടുത്താന്‍
കഴിയാത്തത്;
(സി)
പാസ്പോര്‍ട്ട്
വിതരണം
കാര്യക്ഷമമാക്കാന്‍
എല്ലാ ജില്ലകളിലും
ഓണ്‍ലൈന്‍ പോലീസ്
വെരിഫിക്കേഷന്
സംവിധാനം പൂര്‍ണ്ണമായും
നടപ്പിലാക്കുന്നതിനും
യഥാസമയം വെരിഫിക്കേഷന്
നടപടികള്‍
പൂര്‍ത്തിയാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
വാഹനാപകടങ്ങള്‍
1958.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹന പരിശോധനയും
ബോധവത്കരണവും
ശക്തമായിട്ടും
വാഹനാപകടങ്ങള്‍
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാര്‍
കാലയളവിനുള്ളില്‍
നാളിതുവരെ എത്ര
വാഹനാപകടങ്ങള്‍
രജിസ്റ്റര്‍ ചെയ്തു;
എത്ര പേര്
മരണപ്പെട്ടു; എത്ര
പേര്‍ക്ക് പരിക്കേറ്റു;
ഇതുമായി ബന്ധപ്പെട്ട്
എത്ര പേരെ അറസ്റ്റ്
ചെയ്തു; ഇനിയും എത്ര
പേരെ അറസ്റ്റ്
ചെയ്യാനുണ്ട്;
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം നാളിതുവരെ
മദ്യപിച്ചു
വാഹനമോടിച്ചതിന്റെ
ഫലമായി എത്ര കേസ്സുകള്‍
രജിസ്റ്റര്‍ ചെയ്തു;
എത്ര പേര്
മരണപ്പെട്ടു; എത്ര
പേര്‍ക്ക് പരിക്കേറ്റു;
വിശദമാക്കുമോ;
(ഡി)
ഇത്തരത്തില്‍
മദ്യപിച്ച് വാഹനം
ഓടിച്ച് അപകടം
വരുത്തുന്നവരുടെ
ലൈസന്‍സ്
എന്നേയ്ക്കുമായി റദ്ദ്
ചെയ്യുവാനും
ജാമ്യമില്ലാ വകുപ്പ്
പ്രകാരം അറസ്റ്റ്
ചെയ്ത് ശിക്ഷ വാങ്ങി
നല്‍കുന്നതിനും എന്ത്
നടപടി സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ;
(ഇ)
വാഹന
പരിശോധനയുമായി
ബന്ധപ്പെട്ട്
നിര്‍ത്താതെ പോയ
വാഹനങ്ങളെ പിന്തുടരുന്ന
പോലീസിന്റെ നടപടിയില്‍
പേടിച്ച് നിയന്ത്രണം
വിട്ട് ഈ സര്‍ക്കാര്‍
കാലയളവിനുള്ളില്‍
നാളിതുവരെ എത്ര പേര്
മരണപ്പെട്ടു; എത്ര
പേര്‍ക്ക് പരിക്കേറ്റു
; വ്യക്തമാക്കുമോ;
(എഫ്)
ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
നാളിതുവരെ ഹെല്‍മെറ്റ്
ധരിക്കാത്തതിന്റെ
പേരില്‍ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു; എന്ത് തുക പിഴ
ഈടാക്കി;
(ജി)
വാഹനമോടിക്കുമ്പോള്‍
സീറ്റ് ബെല്‍റ്റ്
ധരിക്കാത്തതിന്റെ
പേരില്‍ ഈ
കാലയളവിനുള്ളില്‍ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു; പിഴ ഇനത്തില്‍
എത്ര തുക ഈടാക്കി;
റോഡിന്റെ മറവിലും
ട്രാഫിക് സിഗ്നലിന്റെ
സമീപത്തും വാഹന പിരശോധന
നടത്തുന്നതും മൂലം
അപകടങ്ങള്‍
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ ഇതു മൂലം ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍ എത്ര
വാഹനാപകടങ്ങള്‍
ഉണ്ടായിട്ടുണ്ട്;
അതുവഴി എത്ര പേര്
മരണപ്പെട്ടു ; ഇതുമായി
ബന്ധപ്പെട്ട് എത്ര
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിച്ചു;
അവര്‍ ആരെല്ലാമെന്ന്
വിശദമാക്കുമോ; ഇത്തരം
പരിശോധന നിര്‍ത്തലാക്കി
നൂതന മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കുറ്റാരോപിതരായ
ഐ.പി.എസ്. ഓഫീസര്‍മാര്‍
1959.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയില്‍ ഉണ്ടായ
കുറ്റാരോപണങ്ങളും
അഭിപ്രായപ്രകടനങ്ങളും
പരിശോധിച്ചുവോ ;
(ബി)
എങ്കില്‍
ഇവയിന്മേല്
സര്‍ക്കാരിന് ലഭിച്ച
വിവരങ്ങള്‍ എന്തെന്നും
ഇത്തരം സംഭവങ്ങള്‍
തടയുവാന്‍ സ്വീകരിച്ച
നടപടികള്‍ എന്തെന്നും
വ്യക്തമാക്കുമോ;
(സി)
ഐ.പി.എസ്.
ഓഫീസറായ ടോമിന്
തച്ചങ്കരി,
ഐ.പി.എസ്.വനിതാ ഓഫീസറായ
ശ്രീലേഖ എന്നിവര്‍
തമ്മിലുള്ള
പ്രശ്നങ്ങള്‍
എന്തെല്ലാമെന്നും ഇവര്‍
നേരിടുന്ന അന്വേഷണ
വിഷയങ്ങള്‍
എന്തെല്ലാമെന്നും
ഇവര്‍ക്കുമേല്‍ എത്ര
അന്വേഷണങ്ങള്‍
പൂര്‍ത്തിയായി എന്നും
എത്ര അന്വേഷണങ്ങള്‍
നടക്കുന്നുവെന്നും
ഇവരുടെ സര്‍വ്വീസ്
കാലയളവില്‍ എത്ര ദിവസം
സര്‍വ്വീസില്‍ നിന്നും
പുറത്തു
നില്ക്കേണ്ടിവന്നു
എന്നും
അഴിമതിക്കേസ്സുകളിലെ
വിശദാംശം എന്തെന്നും
വ്യക്തമാക്കുമോ ;
(ഡി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഐ.പി.എസ്.
ഓഫീസര്‍മാരുടെ
സ്ഥലമാറ്റ
ഉത്തരവുകളില്‍
എത്രയെണ്ണം
കോടതി/സര്‍ക്കാര്‍
തലങ്ങളിലും
വ്യക്തിപരമായും ചോദ്യം
ചെയ്യപ്പെട്ടു ;
വിശദാംശം ലഭ്യമാക്കുമോ
;
(ഇ)
ഈ സര്‍ക്കാര്‍
കാലയളവില്‍ പ്രതികളില്‍
നിന്നും പിടിച്ചെടുത്ത
രേഖകള്‍ നശിപ്പിച്ചവരും
പരീക്ഷകളില്‍
കോപ്പിയടിച്ചവരുമായ
ആഭ്യന്തര വകുപ്പ്
ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്നും അവരുടെ
പേരില്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവെന്നും
അവര്‍ ഇപ്പോള്‍
സര്‍വ്വീസില്‍
ഉണ്ടോയെന്നും എങ്കില്‍
ഏത് തസ്തികയില്‍
,എവിടെയെന്നും
വ്യക്തമാക്കുമോ ;
(എഫ്)
കേരള
പോലീസിന്റെ നയത്തിനു
വിരുദ്ധമായി
പ്രവര്‍ത്തിക്കുന്ന
ഐ.പി.എസ്. ഉദ്യോഗസ്ഥരെ
കണ്ടെത്തി, എന്ത്
നിയമനടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ ?
പെണ്‍കുട്ടികളെ
കാണാതായ കേസുകള്‍
1960.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പെണ്‍കുട്ടികളെ
കാണാതായിട്ടുള്ള എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര പെണ്‍കുട്ടികളെ
കണ്ടെത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഇതില്‍
എത്ര കേസുകളിലാണ്
കോടതിയില്‍ കുറ്റപത്രം
സമര്‍പ്പിച്ചിട്ടുള്ളതെന്നും
എത്ര പേര്
ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും
പറയാമോ?
പന്തീരങ്കാവില്‍
പുതിയ പോലീസ് സ്റ്റേഷന്
1961.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ പന്തീരങ്കാവ്
ആസ്ഥാനമായി പുതിയ
പോലീസ് സ്റ്റേഷന്
സ്ഥാപിക്കണമെന്ന
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
മലക്കപ്പാറയില്‍
പോലീസ് സ്റ്റേഷന്
1962.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി
പഞ്ചായത്തിലെ
മലക്കപ്പാറയില്‍ പോലീസ്
സ്റ്റേഷന് പുതിയ
കെട്ടിടം പണിയുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
അടിയന്തിര നടപടി
സ്വീകരിക്കുമോ ?
വടശ്ശേരിക്കരയില്‍
പോലീസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ കാര്യാലയം
1963.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വടശ്ശേരിക്കരയില്‍
പോലീസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍
കാര്യാലയം
നിര്‍മ്മിക്കുന്നതിനായി
എത്ര സെന്റ് ഭൂമിയാണ്
വിട്ടുകിട്ടിയിട്ടുള്ളത്
; പ്രസ്തുത ഭൂമിയില്‍
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്ത് തുകയാണ്
അനുവദിച്ചിട്ടുള്ളത് ;
എന്തൊക്കെ
സൗകര്യങ്ങളാണ്
കെട്ടിടത്തില്‍
ഉണ്ടാവുക ;
(സി)
നിര്‍മ്മാണപ്രവൃത്തി
ടെന്‍ഡര്‍
ചെയ്തിട്ടുണ്ടോ ; ആരാണ്
നിര്‍മ്മാണം
ഏറ്റെടുത്തിട്ടുള്ളത് ;
(ഡി)
എത്ര
നാളുകള്‍ക്കകം പണി
പൂര്‍ത്തീകരിക്കാനാണ്
കരാര്‍ വച്ചിട്ടുള്ളത്
; നിര്‍മ്മാണത്തിന്റെ
മേല്‍നോട്ടം
നിര്‍വ്വഹിക്കുന്നത്
ആരാണ് ; വിശദാംശം
ലഭ്യമാക്കുമോ ?
സിഗ്നല്ലൈറ്റുകളില്
സിസിടിവി ക്യാമറകള്‍
1964.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ മിച്ചല്‍
ജംഗ്ഷന്, തട്ടാരമ്പലം
ജംഗ്ഷന്, ചാരുംമൂട്
ജംഗ്ഷന്
എന്നിവിടങ്ങളില്‍
സ്ഥാപിച്ചിട്ടുള്ള
സിഗ്നല്ലൈറ്റുകളില്
സിസിടിവി ക്യാമറകള്‍
സ്ഥാപിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ചെക്ക്പോസ്റ്റുകളിലൂടെ
കള്ളക്കടത്ത്
1965.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ അതിര്‍ത്തി
ചെക്ക്പോസ്റ്റുകളിലൂടെ
വന്‍തോതില്‍
കള്ളക്കടത്ത്
നടക്കുന്നുണ്ട് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കള്ളക്കടത്ത്
തടയുന്നതിന് ആഭ്യന്തര
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികളാണ്
എന്തെല്ലാമാണ് എന്ന്
വിശദമാക്കുമോ;
(സി)
ചെക്ക്പോസ്റ്റുകള്‍
കേന്ദ്രീകരിച്ച്
വിജിലന്‍സ് പരിശോധന
നടത്തിയിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
എത്രപേര്‍ക്കെതിരെ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ഡി)
കള്ളക്കടത്ത്
തടയുന്നതിന് പ്രത്യേക
പോലീസ് സ്ക്വാഡ്
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കുട്ടികള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
1966.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
2011 മുതല്‍ എത്ര
കുട്ടികള്‍ക്കെതിരെ
അതിക്രമങ്ങള്‍
നടന്നിട്ടുണ്ട്
എന്നറിയിക്കാമോ ;
(ബി)
കുട്ടികള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍ ഇല്ലായ്മ
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;വിശദാംശം
വ്യക്തമാക്കുമോ ?
ശുഭയാത്ര
2015 പദ്ധതി
1967.
ശ്രീ.കെ.അച്ചുതന്
,,
വര്‍ക്കല കഹാര്‍
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശുഭയാത്ര 2015 പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികളാണ്എടുത്തിട്ടുള്ളത്?
പുതിയ ഫയര്‍ സ്റ്റേഷൻ
1968.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനാപുരം
താലൂക്കില്‍ ആരംഭിച്ച
ഫയര്‍ സ്റ്റേഷനില്‍
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
പുരോഗമിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഫയര്‍
സ്റ്റേഷനില്‍
അത്യാവശ്യമായ ആധുനിക
ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍ നിലവിലുണ്ടോ
എന്നറിയിക്കാമോ;
(സി)
ഫയര്‍
സ്റ്റേഷനില്‍
ആംബുലന്‍സും ബോട്ടും
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
പുരോഗമിക്കുന്നുണ്ടോ;
എങ്കില്‍ എന്ന്
പ്രാവര്‍ത്തികമാകുമെന്ന്
വ്യക്തമാക്കുമോ?
ആലപ്പുഴ
ഫയര്‍ സ്റ്റേഷന്
1969.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലപ്പുഴ ഫയര്‍
സ്റ്റേഷന് എന്തെല്ലാം
ഉപകരണങ്ങള്‍ ലഭ്യമാക്കി
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫയര്‍ സ്റ്റേഷന്റെ
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിനായി
എന്തെല്ലാം ഉപകരണങ്ങള്‍
ലഭ്യമാക്കണമെന്ന്
അഭ്യര്‍ത്ഥിച്ചിരുന്നു;
(സി)
പ്രസ്തുത
ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
നെടുങ്കണ്ടം
ഫയര്‍ സ്റ്റേഷന്
1970.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുങ്കണ്ടത്ത്
ഫയര്‍ സ്റ്റേഷന്
അനുവദിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ഫയര്‍
സ്റ്റേഷനിനായി റവന്യു
വകുപ്പ് വിട്ട്
നല്‍കാമെന്ന്
പറഞ്ഞിരിക്കുന്ന സ്ഥലം
വകുപ്പ്
ഏറ്റെടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതുമായി
ബന്ധപ്പെട്ട് വകുപ്പ്
നാളിതു വരെ
നടത്തിയിട്ടുള്ള
നടപടികള്‍,
അയച്ചിട്ടുള്ള
നിര്‍ദ്ദേശങ്ങള്‍
എന്നിവ സംബന്ധിച്ച
വിശദീകരണം നല്‍കാമോ?
ബാങ്കില്‍ നിന്നും മടങ്ങിയ
സോളാര്‍ കമ്പനി ചെക്കുകള്‍
1971.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വസ
നിധിയിലേയ്ക്ക്
കൊച്ചിയിലെ ടീം സോളാര്‍
കമ്പനിയോ സരിതാ നായരോ
നല്‍കിയിരുന്ന എത്ര
ചെക്കുകളാണ് ബാങ്കില്‍
നിന്നും
മടങ്ങിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
2011
ആഗസ്റ്റ് 8 ന്
മുഖ്യമന്ത്രിയുടെ
ആഫീസില്‍ സോളാര്‍
കമ്പനി പ്രതിനിധികളില്‍
നിന്നും ലഭിച്ച ചെക്ക്
എത്ര
ലക്ഷത്തിന്റേതായിരുന്നു;
ഇത് ധനകാര്യ വകുപ്പിലെ
മോണിറ്ററിംഗ് സെല്‍ വഴി
ബാങ്കിന് കൈമാറുകയും
ബാങ്കില്‍ നിന്ന്
ചെക്ക് മടങ്ങുകയും
ചെയ്തിരുന്നുവോ;
(സി)
ചെക്ക്
മുഖ്യമന്ത്രിയ്ക്ക്
നല്കുന്ന ഫോട്ടോ
ഉപയോഗിച്ചുകൊണ്ട്
സോളാര്‍ കമ്പനിയും
സരിതയും തട്ടിപ്പ്
നടത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിരുന്നുവോ;
(ഡി)
ചെക്ക്
നല്കി
കബളിപ്പിച്ചവര്‍ക്കെതിരെ
സ്വീകരിച്ചിരുന്ന നടപടി
എന്തായിരുന്നു ; ഇത്
സംബന്ധിച്ച് പോലീസ്
കേസ്സ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടായിരുന്നുവോ?
വിജിലന്‍സ് അന്വേഷണം
1972.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാസ്ത്ര
സാങ്കേതിക പരിസ്ഥിതി
കൗണ്‍സിലില്‍
വിജിലന്‍സ് അന്വേഷണം
നടന്നിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതു വിഷയങ്ങളെ
സംബന്ധിച്ചാണ് അന്വേഷണം
നടന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
കൗണ്‍സിലിലോ, ശാസ്ത്ര
സാങ്കേതിക വകുപ്പിലോ
വിജിലന്‍സ്
ഉദ്യോഗസ്ഥര്‍
തെളിവെടുപ്പ് നടത്തിയോ
എന്നും ഏതെങ്കിലും
ഫയലുകള്‍
അന്വേഷണത്തിനായി
കൊണ്ടുപോയിട്ടുണ്ടോ
എന്നും വിശദമാക്കുമോ?
ഡി.വൈ.എസ്.പി
ക്കെതിരായ പരാതി
1973.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താമരശ്ശേരി
ഡി.വൈ.എസ്.പി യായിരുന്ന
ശ്രീ. ജയ്സണ്‍ എബ്രഹാം
നാദാപുരം പാറക്കടവ്
പീഡനക്കേസില്‍
ഇടപെട്ടത് സംബന്ധിച്ച്
നല്കിയ പരാതിയില്‍
ഇതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പരാതി
സംബന്ധമായി അന്വേഷണം
നടത്തിയത് ഏത്
ഉദ്യോഗസ്ഥനാ ണെന്ന്
വിശദമാക്കാമോ?
ബാര്‍
കോഴ കേസ് വിജിലന്‍സ് കോടതി
ഉത്തരവിനെതിരെ അപ്പീല്‍
1974.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴ കേസില്‍
തുടരന്വേഷണം
നടത്തുവാന്‍
തിരുവനന്തപുരം
വിജിലന്‍സ് കോടതിയുടെ
29.10.2015-ലെ
ഉത്തരവിനെതിരെ
ഹൈക്കോടതിയില്‍
വിജിലന്‍സ് അപ്പീലിന്
പോകുന്നതിന് ആരുടെ
അനുമതി
വാങ്ങിച്ചിരുന്നു എന്നു
വ്യക്തമാക്കുമോ;
(ബി)
മുഖ്യമന്ത്രി,
ആഭ്യന്തരവും
വിജിലന്‍സും
വകുപ്പുമന്ത്രി,
നിയമമന്ത്രി, നിയമ
വകുപ്പ് സെക്രട്ടറി,
ആഭ്യന്തരവും
വിജിലന്‍സും വകുപ്പു
സെക്രട്ടറി,
അഡ്വക്കേറ്റ് ജനറല്‍
എന്നിവരുടെ അനുമതി
വാങ്ങിച്ചതിനുശേഷമാണോ
വിജിലന്‍സ്
ഹൈക്കോടതിയില്‍
അപ്പീലിന് പോയത് എന്നു
വ്യക്തമാക്കുമോ;
(സി)
ബാര്‍
കോഴ കേസില്‍
തിരുവനന്തപുരം
വിജിലന്‍സ് കോടതിയുടെ
തുടരന്വേഷണ
വിധിക്കെതിരെ
ഹൈക്കോടതിയില്‍
വിജിലന്‍സിനുവേണ്ടി
സുപ്രീം കോടതിയിലെ
സീനിയര്‍ അഭിഭാഷകന്
ശ്രീ.കപില്‍ സിബല്‍
ഹാജരായതിന്
ഫീസിനത്തില്‍ എത്ര രൂപ
നല്കി എന്നു
വ്യക്തമാക്കുമോ?
(ഡി)
ബാര്‍
കോഴ കേസില്‍
തിരുവനന്തപുരം
വിജിലന്‍സ് കോടതിയുടെ
തുടരന്വേഷണ
വിധിക്കെതിരെ
ഹൈക്കോടതിയില്‍
വിജിലന്‍സിനുവേണ്ടി
സുപ്രീം കോടതിയിലെ
സീനിയര്‍ അഭിഭാഷകനായ
അദ്ദേഹം ഹാജരായത് ആരുടെ
നിര്‍ദ്ദേശപ്രകാരമാണ്
എന്ന് വ്യക്തമാക്കുമോ?
വിജിലന്റ്
കേരള പദ്ധതി
1975.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വര്‍ക്കല കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്റ് കേരള പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഈ പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വിജിലൻസ്
കോടതിയിൽ ലഭിച്ച പൊതുതാല്പര്യ
ഹർജിയിന്മേലുള്ള അന്വേഷണം
1976.
ശ്രീ.എം.എ.ബേബി
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.പി.ടി.എ.
റഹീം
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൈക്കൂലി
കൈപ്പറ്റിയെന്ന്
സോളാര്‍ കമ്മീഷന്
മുന്നില്‍ ശ്രീമതി സരിത
നല്കിയ മൊഴിയുടെ
അടിസ്ഥാനത്തില്‍
വിജിലന്‍സ് കോടതിയില്‍
വന്ന പൊതുതാല്പര്യ
ഹര്‍ജിയില്‍
മുഖ്യമന്ത്രിയ്ക്കും
ഊർജ്ജവകുപ്പ്
മന്ത്രിയ്ക്കും എതിരെ
എഫ്.ഐ.ആര്.
രജിസ്റ്റര്‍ ചെയ്തു
അന്വേഷണം നടത്താന്‍
കോടതി
ഉത്തരവിട്ടിരുന്നുവോ;
(ബി)
അന്വേഷണം
പൂര്‍ത്തിയാക്കി ഏത്
തീയതിക്ക് മുമ്പായി
റിപ്പോര്‍ട്ട്
ഹാജരാക്കാനായിരുന്നു
നിര്‍ദ്ദേശം; അന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; അന്വേഷണം
നടത്തുന്നത് ആരുടെ
നേതൃത്വത്തില്‍
ആരെല്ലാം അടങ്ങിയ
സംഘമാണ്;
അന്വേഷണത്തിന്റെ
ഭാഗമായി ആരെയൊക്കെ
ചോദ്യം
ചെയ്യുകയുണ്ടായി;
(സി)
വിജിലന്‍സ്
കോടതിയിലെ
ഹര്‍ജിക്കാരന്റെ
ആവശ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
വെളിപ്പെടുത്തലിനെ
തുടര്‍ന്ന് വിജിലന്‍സ്
സ്വന്തം നിലയില്‍ തന്നെ
കേസ് എടുത്ത് അന്വേഷണം
നടത്താതിരുന്നത്
എന്തുകൊണ്ടായിരുന്നു;
വിജിലന്‍സ് കോടതിയുടെ
ഉത്തരവ് ഹൈക്കോടതി
റദ്ദാക്കിയിട്ടുണ്ടോ;
(ഡി)
കൈക്കൂലി
കൈപ്പറ്റിയെന്ന
ഹര്‍ജിക്കാരുടെ
പരാതിയിന്മേല്
അന്വേഷണം പാടില്ലെന്ന്
ഹൈക്കോടതി
നിര്ദ്ദേശിച്ചിട്ടുണ്ടോയെന്നറിയിക്കുമോ
?
ടൈറ്റാനിയം
അഴിമതി
1977.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൈറ്റാനിയം
കേസില്‍ നിലവില്‍
മുഖ്യമന്ത്രി
പ്രതിയാണോ; എങ്കില്‍
വിശദാംശം നല്‍കുമോ;
വിജിലന്‍സ്
സംവിധാനം
1978.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
പി.ടി.എ. റഹീം
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
സംവിധാനം, സ്വതന്ത്ര
അധികാരം എന്നീ
കാര്യങ്ങള്‍
പഠിക്കുന്നതിനു വേണ്ടി
ഹൈക്കോടതി നിയമിച്ച
അമിക്കസ്ക്യൂറിമാരുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
നിലനില്‍ക്കുന്ന എന്ത്
സാഹചര്യം
കണക്കിലെടുത്തുകൊണ്ടായിരുന്നു
ഹൈക്കോടതി ഇത്തരമൊരു
നിലപാടില്‍
എത്തിച്ചേര്‍ന്നിരുന്നത്;
(സി)
വിജിലന്‍സിന്റെ
നവീകരണത്തെക്കുറിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാനുള്ള
ഹൈക്കോടതി
നിര്ദ്ദേശത്തിന്റെയടിസ്ഥാനത്തില്
വിജിലന്‍സ് ഡയറക്ടര്‍
തയ്യാറാക്കിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കാമോ;
വിധിക്കെതിരെ
സര്‍ക്കാര്‍ സ്റ്റേ
സമ്പാദിച്ചിരിക്കുന്നതിന്റെ
കാരണം
വെളിപ്പെടുത്താമോ;
(ഡി)
വിജിലന്‍സിന്
സ്വതന്ത്രമായും
നിയമാനുസൃതമായും
പ്രവര്‍ത്തിക്കാന്‍
സാധിക്കാത്തതിന്റെ
സാഹചര്യം
വെളിപ്പെടുത്താമോ?
വിജിലന്‍സ്
അന്വേഷണം
1979.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇപ്പോഴത്തെ
മുഖ്യമന്ത്രിക്കെതിരെ
എത്ര വിജിലന്‍സ്
കേസുകള്‍ നിലവിലുണ്ട്;
വിശദവിവരം നല്‍കുമോ?
വിജിലന്‍സ്
സംവിധാനം
1980.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
വകുപ്പുകളില്‍
വര്‍ദ്ധിച്ചു വരുന്ന
ക്രമക്കേടുകളും
അഴിമതികളും തടയാന്‍
നിലവിലുള്ള വിജിലന്‍സ്
സംവിധാനം എത്രത്തോളം
പര്യാപ്തമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വകുപ്പുകളിലെ
അഡ്മിനിസ്ട്രേറ്റീവ്
വിജിലന്‍സ് സംവിധാനം
ശക്തിപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
സര്‍ക്കാര്‍
വകുപ്പുകളിലും
പൊതുമേഖലാ
സ്ഥാപനങ്ങളിലും
രൂപീകരിച്ച വിജിലന്‍സ്
സെല്ലുകളുടെ
പ്രവര്‍ത്തനം
വിശദമാക്കുമോ?
വിജിലന്‍സ്
വകുപ്പിന്റെ പുനക്രമീകരണം
1981.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
വകുപ്പിലെ അന്വേഷണ
വിഭാഗത്തില്‍ വകുപ്പുതല
നിയമ പരിജ്ഞാനമുള്ള
ഉദ്യോഗസ്ഥരെക്കൂടി
നിയമിച്ച്
കാര്യക്ഷമമാക്കുമോ;
(ബി)
വിജിലന്‍സ്
പ്രത്യേക
വിഭാഗമാക്കുമോ?
മന്ത്രിമാര്‍ക്കെതിരെ
കേസ്സ്
1982.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതി
നടത്തിയതുമായി
ബന്ധപ്പെട്ട് എത്ര
മന്ത്രിമാര്‍ക്കെതിരെ
കോടതികളില്‍ കേസ്സ്
നിലനില്‍ക്കുന്നുണ്ട്;
(ബി)
ഏതെല്ലാം
മന്ത്രിമാര്‍ക്കെതിരെയാണ്
കേസ്സ്
നിലനില്‍ക്കുന്നത്;
ഇവര്‍ക്കെതിരെയുള്ള
അഴിമതി ആരോപണത്തിന്റെ
വിശദാംശം ലഭ്യമാക്കാമോ?
മന്ത്രിമാര്‍ക്കെതിരെയുള്ള
വിജിലന്‍സ് കേസ്
1983.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരില്‍ എത്ര
മന്ത്രിമാര്‍ക്കെതിരെ
വിജിലന്‍സ് കേസ്
നിലവിലുണ്ട്?
ജയിലുകളുടെ
നവീകരണം
1984.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലുകള്‍
നവീകരിക്കുന്നതിന്
നിര്‍ദ്ദേശം
സമര്‍പ്പിക്കുവാനായി
കമ്മീഷനെ
നിയമിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പല
ജയിലുകളിലും വിചാരണ
തടവുകാരുടെയും ശിഷാ
തടവുകാരുടെയും എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചതായി
കരുതുന്നുണ്ടോ;
(സി)
പലയിടത്തും
അടിസ്ഥാന
സൗകര്യങ്ങള്‍പോലും
ലഭ്യമല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ജയിലുകളിലെ
ജീവനക്കാരുടെ കുറവ്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
ജയിലുകളിലുള്ള
കുട്ടികളുടെ പരിപാലനം
1985.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലുകളില്‍
അമ്മമാര്‍ക്കൊപ്പം
കഴിയുന്ന കുട്ടികളുടെ
വിദ്യാഭ്യാസം, മാനസിക,
ശാരീരിക വളര്‍ച്ച,
ബുദ്ധി വികാസം എന്നിവ
ഉറപ്പാക്കുന്നതിന്
എന്തെല്ലാം
ചെയ്യുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
കുട്ടികളുടെ
സംരക്ഷണത്തിനായും
പരിപാലനത്തിനായും
പ്രത്യേകിച്ച്
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏത്
രീതിയിലാണ് ഇവരുടെ
പരിപാലനം
ഉറപ്പുവരുത്തുന്നതെന്ന്
അറിയിക്കുമോ;
(സി)
സാമൂഹിക
നീതി വകുപ്പ്
അംഗനവാടികള്‍ വഴി
ലഭ്യമാക്കുന്ന എല്ലാ
ആനുകൂല്യങ്ങളും ഇത്തരം
കുട്ടികള്‍ക്ക്
ലഭ്യമാക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇത്
ഉറപ്പുവരുത്തുമോയെന്ന്
അറിയിക്കുമോ;
(ഡി)
കുട്ടികളെ
പാര്‍പ്പിക്കാന്‍
സൗകര്യമില്ലാത്ത
ജയിലുകളില്‍ ഇത്തരം
തടവുകാരെ
പാര്‍പ്പിക്കുന്നുണ്ടോ;
എങ്കില്‍ ഇത്തരം
തടവുകാരെ സൗകര്യമുള്ള
ഇടത്തേയ്ക്ക് മാറ്റുന്ന
കാര്യം പരിഗണിക്കുമോ ?