കാസര്‍കോഡ്
ജില്ലയിലെ ജനസമ്പര്‍ക്ക
പരിപാടികള്‍
1731.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍കോഡ് ജില്ലയില്‍
മുഖ്യമന്ത്രിയുടെ എത്ര
ജനസമ്പര്‍ക്ക
പരിപാടികള്‍
നടത്തിയിട്ടുണ്ട്;
(ബി)
ജനസമ്പര്‍ക്ക
പരിപാടികളില്‍ എത്ര
പരാതികളും അപേക്ഷകളും
ലഭിച്ചു; ആവശ്യങ്ങള്‍
തിരിച്ചു അവയുടെ എണ്ണം
വ്യക്തമാക്കാമോ; എത്ര
പദ്ധതികളിലും
അപേക്ഷകളിലും
തീര്‍പ്പുണ്ടായി ;
(സി)
കാസര്‍കോട്
ജനസമ്പര്‍ക്ക
പരിപാടികളില്‍
ജില്ലക്കുവേണ്ടി
പുതിയതായി പ്രഖ്യാപിച്ച
പദ്ധതികള്‍
ഏതൊക്കെയാണ്; ഇൗ
പദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍
ഇതിനകം സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
മന്ത്രിക്ക് യാത്രയയപ്പ്
1732.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
കോടതി
വിധിയെത്തുടര്‍ന്ന്
മന്ത്രിസ്ഥാനം രാജിവച്ച
എക്സൈസ് മന്ത്രിക്ക്
യാത്രയയപ്പ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ചടങ്ങ് സംഘടിപ്പിച്ചത്
ആരാണ്; പ്രസ്തുത
ചടങ്ങില്‍ പങ്കെടുത്ത
ഉദ്യോഗസ്ഥര്‍
ആരൊക്കെയായിരുന്നു;
ഏതെല്ലാം ഉദ്യോഗസ്ഥര്‍
ചടങ്ങില്‍ പ്രസംഗം
നടത്തുകയുണ്ടായി;
മന്ത്രി മറുപടി പ്രസംഗം
നടത്തുകയുണ്ടായോ;
(ബി)
പ്രസ്തുത
ചടങ്ങ് സംഘടിപ്പിച്ചത്
ഏത് തീയതിയില്‍,
എവിടെവെച്ചായിരുന്നു;
ചടങ്ങിനോടനുബന്ധിച്ച്
ചായസല്‍ക്കാരം
നടത്തുകയുണ്ടായോ;
സല്‍ക്കാരത്തിന് എന്ത്
തുക ചെലവായി; തുക
ചെലവഴിച്ചത് ഏത്
ഹെഡ്ഡില്‍ നിന്നാണ്;
(സി)
രാജിക്കത്ത്
ഗവര്‍ണര്‍ക്ക്
കെെമാറുന്നതിന്
മുമ്പായി ഇത്തരമൊരു
ചടങ്ങ് നടത്തുവാനിടയായ
സാഹചര്യം
എന്തായിരുന്നു; ഇതു വഴി
ഉദ്യോഗസ്ഥന്മാര്
കബളിപ്പിക്കപ്പെടുകയായിരുന്നുവോ;
വിശദമാക്കുമോ?
ജനസമ്പര്‍ക്ക പരിപാടിയും
മലപ്പുറത്തിനു നല്കിയ
സഹായവും
1733.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയില്‍ ഓരോ
ജില്ലയിലും കഴിഞ്ഞ
അഞ്ച് വര്‍ഷത്തിനകം
എത്ര പരാതികള്‍
ലഭിച്ചു; എത്ര
പരാതികള്‍ക്ക് പരിഹാരം
കണ്ടു; എത്ര രൂപയുടെ
ധനസഹായം
നല്കി;വിശദാംശം
വ്യക്തമാക്കുമോ ;
(ബി)
ഓരോ
ജില്ലയിലും വിതരണം
ചെയ്ത ധനസഹായത്തിന്റെ
കണക്ക് ലഭ്യമാക്കുമോ;
(സി)
മലപ്പുറം
ജില്ലയില്‍ 2015 ലെ
ജനസമ്പര്‍ക്ക
പരിപാടിയിലെ അര്‍ഹരായ
മുഴുവന്‍
അപേക്ഷകര്‍ക്കും
ധനസഹായം വിതരണം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പ്രീ
സര്‍വ്വീസ് പരിശീലനം
1734.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
വകുപ്പുകളിലെ ഏതെല്ലാം
തസ്തികകളിലാണ് പ്രീ
സര്‍വ്വീസ്
പരിശീലനമുളളതെന്ന്
വ്യകതമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം വകുപ്പുകളിലെ
പ്രീ സര്‍വ്വീസ്
പരിശീലനമാണ് ഇന്‍
സര്‍വ്വീസായി
പരിഗണിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രീ
സര്‍വ്വീസ് പരിശീലനം
സര്‍വ്വീസായി
പരിഗണിക്കാത്ത
തസ്തികകളുണ്ടെങ്കില്‍,
പ്രീ പരിശീലന കാലയളവ്
ഇന്‍ സര്‍വ്വീസായി
പരിഗണിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പുതിയ
തസ്തികകള്‍
1735.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര പുതിയ
തസ്തികകള്‍ സൃഷ്ടിച്ചു;
ഓരോന്നിന്റേയും
വിശദാംശം
വകുപ്പടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
പുതിയ
തസ്തികകള്‍
അനുവദിച്ചതിലൂടെ
സംസ്ഥാനത്തിന് എത്ര
തുകയാണ് അധിക
ബാധ്യതയായി
വന്നിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ?
അഴിമതി
നിര്‍മ്മാര്‍ജ്ജനം
1736.
ശ്രീ.ജി.സുധാകരന്
,,
എ. പ്രദീപ്കുമാര്‍
,,
എ.എം. ആരിഫ്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണസുതാര്യതയ്ക്കും
അഴിമതി
നിര്‍മ്മാര്‍ജ്ജനത്തിനും
വേണ്ടി സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഹൈക്കോടതിയോ
കീഴ് കോടതികളോ
ആവശ്യപ്പെട്ടതുപ്രകാരം
അഴിമതിക്കേസ്സുകളില്‍
സര്‍ക്കാരിലുള്ളവരുമായി
ബന്ധപ്പെട്ട് വീണ്ടും
വിജിലന്‍സിനു അന്വേഷണം
നടത്തേണ്ടി
വന്നിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
കേസുകളില്‍;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
അഴിമതി കേസുകളില്‍
തെളിവില്ലെന്ന്
ചൂണ്ടിക്കാട്ടി
വിജിലന്‍സ്
സമര്‍പ്പിച്ച
റിപ്പോര്‍ട്ടുകള്‍
കോടതി തള്ളിക്കളയുകയോ
തുടരന്വേഷണത്തിന്
ഉത്തരവിടുകയോ
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
കേസുകളുടെ
കാര്യത്തില്‍;
(ഡി)
ഈ
സര്‍ക്കാര്‍
പിന്‍വലിക്കാന്‍
തീരുമാനിച്ച ഏതെങ്കിലും
കേസ്, കോടതി
നിരാകരിക്കുകയുണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
ഏതെല്ലാം
വിജിലന്‍സ് കേസുകളാണ്
സര്‍ക്കാര്‍
പിന്‍വലിക്കാന്‍
തീരുമാനിച്ചത്?
ധനകാര്യ
- പൊതുഭരണ വകുപ്പുകളുടെ ലയനം
1737.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിനെ
പൂര്‍ണ്ണമായും ഇ-ഓഫീസ്
ആക്കുമോ ;
(ബി)
ധനകാര്യ
- പൊതുഭരണ വകുപ്പുകള്‍
ലയിപ്പിക്കുന്നത്
പരിഗണിക്കുമോ ?
തൊഴില്‍
പരിശീലന പദ്ധതി
1738.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്നോക്ക
സമുദായ വികസന
കോര്പ്പറേഷന് തൊഴില്‍
പരിശീലന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഗസറ്റഡ്
റാങ്കോടെ ഫെയര്‍കോപ്പി
സൂപ്രണ്ട് തസ്തിക
1739.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റ്,
കെ.പി.എസ്.സി, എ.ജി.
എന്നീ ഓഫീസുകളില്‍
ടെെപ്പിസ്റ്റുമാര്ക്ക്
പ്രമോഷനാകുമ്പോള്
ഗസറ്റഡ് റാങ്കുള്ള
ഓഫീസ് സൂപ്രണ്ട് തസ്തിക
നിലവിലുള്ളതു പോലെ
വിവിധ വകുപ്പുകളില്‍
ടെെപ്പിസ്റ്റുമാരുടെ
പ്രമോഷന് തസ്തികയായ
ഫെയര്‍കോപ്പി
സൂപ്രണ്ട് തസ്തിക
സീനിയര്‍ സൂപ്രണ്ട്
തലത്തില്‍
ഉയര്‍ത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
അവര്‍ക്ക്
സീനിയര്‍ സൂപ്രണ്ട്
സ്കെയിലില്‍ ശമ്പളവും
ആനുകൂല്യങ്ങളും
നല്കുവാന് നടപടി
സ്വീകരിക്കുമോ?
സംസ്ഥാന
സര്‍ക്കാര്‍ പ്രഖ്യാപിച്ച
പദ്ധതികള്‍
1740.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂമി
ഏറ്റെടുക്കുന്നത്
സംബന്ധിച്ചും
മറ്റുമുള്ള സാങ്കേതിക
പ്രശ്നങ്ങള്‍
നേരിടുന്നതിനാല്‍
നടപ്പിലാക്കാന്‍
സാധിക്കാത്ത സംസ്ഥാന
സര്‍ക്കാര്‍
പ്രഖ്യാപിച്ച
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ?
അസ്സറ്റ്
സ്റ്റേറ്റ്മെന്റ്
1741.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ മന്ത്രിമാരും
അസ്സറ്റ്
സ്റ്റേറ്റ്മെന്റ്
നല്‍കിയിട്ടുണ്ടോ;
(ബി)
അസ്സറ്റ്
സ്റ്റേറ്റ്മെന്റ്
പ്രകാരം
ഭൂപരിഷ്കരണനിയമത്തിനു
വിരുദ്ധമായി അധികം
ഭൂമിയുള്ളവരുണ്ടോ;
എങ്കില്‍ ഏതെല്ലാം
മന്ത്രിമാര്‍ക്ക്, എത്ര
ഭൂമിയുണ്ടെന്ന്
അറിയിക്കാമോ;
(സി)
മന്ത്രിമാര്‍
നിയമം ലംഘിക്കുന്ന
സ്ഥിതിയുണ്ടായിട്ടുണ്ടോ;
ഇത്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
നിയമപ്രകാരം പരിധിയില്‍
അധികം ഭൂമി
കൈവശമുള്ളര്ക്കെതിരെ
സ്വീകരിക്കുന്ന നടപടി
എന്താണ്; അങ്ങനെയുള്ള
മന്ത്രിമാരുണ്ടെങ്കില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സേവനാവകാശ
നിയമം
1742.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശ
നിയമം
നടപ്പാക്കിയതിലൂടെ
സര്‍ക്കാര്‍ ഓഫീസുകളിലെ
സേവനം ഏറ്റവും
വേഗത്തിലും അഴിമതി
രഹിതവുമായി
പൊതുജനങ്ങള്‍ക്ക്
ലഭിക്കുന്നതിന്
സ്വീകരിക്കുവാന്‍
പോകുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പൊതുജനങ്ങളുടെ
അപേക്ഷകളിന്മേല്
നിശ്ചിത സമയത്തിനകം
തീരുമാനം
ഏടുക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(സി)
സര്‍ക്കാര്‍
ഒാഫീസുകളുടെ
പ്രവര്‍ത്തനം
നിരീക്ഷിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
(ഡി)
നല്ല
രീതിയില്‍ സേവനം
നല്കുന്ന സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
ഓഫീസുകള്‍ക്കും
വാര്‍ഷിക
ഇന്‍ക്രിമെന്റും
മെറിറ്റ് അവാര്‍ഡുകളും
നല്‍കുന്നതിന് നടപടികള്‍
ഉണ്ടാകുമോ?
മുന്നോക്ക
വിഭാഗക്ഷേമ കോര്പ്പറേഷന്
1743.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
മുന്നോക്ക വിഭാഗക്ഷേമ
കോര്പ്പറേഷന്
രൂപീകരിച്ചത് എന്നാണ്;
ഇതിന്റെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
കോര്പ്പറേഷന് ഇതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്
വിശദമാക്കുമോ;
(സി)
കോര്പ്പറേഷന്
മുഖേന നടപ്പാക്കിയ
വിവിധ പദ്ധതികള്‍ക്കായി
നല്കിയ തുകയുടെ കണക്ക്
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
മുന്നോക്ക
ജാതിയില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
ഉപരിപഠനത്തിനായി
സ്കോളര്‍ഷിപ്പുകള്‍
നല്കാന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതി പ്രകാരം
എത്രപേര്‍ക്ക് എത്ര തുക
ചെലവാക്കിയിട്ടുണ്ട്
എന്ന് ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
മുന്നോക്ക വിഭാഗ ക്ഷേമ
കോര്‍പ്പറേഷന്‍െറ
റീജിണല്‍ ,ജില്ലാ
ഓഫീസുകള്‍
എവിടയൊക്കെയാണ്; വിവിധ
പദ്ധതികള്‍ക്കായി
അപേക്ഷ
നല്കേണ്ടവര്ക്ക്
അപേക്ഷാ ഫാറങ്ങളും
മറ്റു വിശദാംശങ്ങളും
എവിടെ നിന്നാണ്
ലഭിക്കുന്നതെന്നുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വിവരാവകാശ
നിയമത്തില്‍ നിന്നും
വിജിലന്‍സ് വകുപ്പിനെ
ഒഴിവാക്കല്‍
1744.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വിജിലന്‍സ് വകുപ്പിനെ
വിവരാവകാശ നിയമത്തില്‍
നിന്ന് ഒഴിവാക്കി
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവ്
പുറപ്പെടുവിക്കാനിടയായ
സാഹചര്യം വിശദമാക്കുമോ;
(സി)
ഇത്
പാര്‍ലമെന്റ്
പാസ്സാക്കിയ പ്രസ്തുത
നിയമത്തിന്റെ വകുപ്പ് 8
ക്ലോസ്(1)-ന്
വിപരീതമാണെന്ന്
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ?
കെെക്കൂലി
വാങ്ങുന്നതിനെതിരെ നടപടി
1745.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
കെെക്കൂലി
വാങ്ങുന്നതുമായി
ബന്ധപ്പെട്ട് എത്ര
സര്‍ക്കാര്‍
ജീവനക്കാര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വകുപ്പ് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
ഇവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
വയോജനക്ഷേമ
വകുപ്പ് രൂപീകരണം
1746.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുതിര്‍ന്ന
പൗരന്മാർക്കുള്ള
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
വയോജനക്ഷേമ വകുപ്പ്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കുമോ?
വികലാംഗരായ
ജീവനക്കാര്‍ക്ക്
സ്ഥാനക്കയറ്റത്തിന് സംവരണം
1747.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസിലുള്ള
വികലാംഗരായ
ജീവനക്കാര്‍ക്ക്
സ്ഥാനക്കയറ്റത്തിന് 3%
സംവരണം
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച
ബഹുമാനപ്പെട്ട
ഹൈക്കോടതിയുടെ ഉത്തരവ്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഉത്തരവ്
നടപ്പാക്കുന്നതിന്
സര്‍ക്കാര്‍ അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ?
ജീവകാരുണ്യ
പ്രവര്‍ത്തനത്തിനിടയില്‍
ജീവന് നഷ്ടമാകുന്നവരുടെ
കുടുംബങ്ങളുടെ സംരക്ഷണം
1748.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ആഗസ്റ്റ് 26-ാം തീയതി
പാലക്കാട് ജില്ലയിലെ
കാഞ്ചിക്കോട്
കൊയ്യാമരക്കാട് എന്ന
സ്ഥലത്ത് വച്ച്
അപകടത്തില്‍പ്പെട്ട
ബൈക്ക് യാത്രക്കാരനെ
രക്ഷിക്കുന്നതിനിടയില്‍
കോട്ടക്കല്‍
ആര്യവൈദ്യശാലയിലെ 3
ജീവനക്കാര്‍ ലോറി
ഇടിച്ച് മരണപ്പെട്ട
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപകടത്തില്‍പ്പെട്ട
ബൈക്ക്
യാത്രക്കാരനടക്കം
തല്‍ക്ഷണം മരിച്ച 4
പേരുടെ കുടുംബങ്ങളെ
സഹായിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍
മരണപ്പെട്ട 3
ചെറുപ്പക്കാരുടെ
ഭാര്യമാര്‍ക്ക്
സര്‍ക്കാര്‍ ജോലി
കൊടുക്കുന്നതിനെ പറ്റി
ആലോചിച്ചിട്ടുണ്ടോ;ജോലി
കൊടുക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ജീവകാരുണ്യ
പ്രവര്‍ത്തനത്തിനിടയില്‍
ജീവന്
നഷ്ടമാകുന്നവരുടെ
കുടുംബങ്ങളെ
സംരക്ഷിക്കുന്നവര്‍ക്കു
കൂടി അത്തരം ആനുകൂല്യം
നല്‍കുമോ?
ദിവസക്കൂലി,
കരാര്‍,എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയുള്ള
നിയമനങ്ങള്‍
1749.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ വിവിധ
വകുപ്പുകളിലായി എത്ര
പേരെ ദിവസക്കൂലി,
കരാര്‍ വ്യവസ്ഥകളില്‍
നിയമിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ ; ഇതില്‍
എത്ര നിയമനങ്ങള്‍
അനുവദിക്കപ്പെട്ടിട്ടുള്ള
തസ്തികകളില്‍
ആയിരുന്നു; ഇതില്‍ എത്ര
പേരെ സ്ഥിരപ്പെടുത്തി;
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം എത്ര പേരെ
സ്ഥിരപ്പെടുത്തി;
വകുപ്പു മേധാവിയുടെ
ഉത്തരവ് പ്രകാരം എത്ര
പേരെ സ്ഥിരപ്പെടുത്തി;
വകുപ്പു തിരിച്ചുള്ള
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍
നിന്നുള്ള ലിസ്റ്റ്
പ്രകാരം എത്ര പേരെ
നിയമിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ ; ഇതില്‍
എത്ര പേരെ ശമ്പള
സ്കെയില്‍ ഉള്ള
തസ്തികകളില്‍
നിയമിച്ചിട്ടുണ്ട്;
എത്ര പേരെ കരാര്‍,
ദിവസക്കൂലി
വ്യവസ്ഥയിലും
നിയമിച്ചു; ഇതില്‍ എത്ര
പേരെ സ്ഥിരപ്പെടുത്തി;
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം എത്ര പേരെ
സ്ഥിരപ്പെടുത്തി;
വകുപ്പു മേധാവിയുടെ
ഉത്തരവ് പ്രകാരം എത്ര
പേരെ സ്ഥിരപ്പെടുത്തി;
വകുപ്പ് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
സര്‍ക്കാര്‍
ഓഫീസുകളില്‍
കെട്ടിക്കിടക്കുന്ന
ഫയലുകള്‍
1750.
ശ്രീ.ലൂഡി
ലൂയിസ്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍
കെട്ടിക്കിടക്കുന്ന
ഫയലുകള്‍
തീര്‍പ്പാക്കാന്‍
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്.?
സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും എണ്ണം
1751.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ വിവിധ
വകുപ്പുകളിലായി
ജോലിനോക്കുന്ന
സര്‍ക്കാര്‍
ജീവനക്കാരുടെ എണ്ണവും
അദ്ധ്യാപകരുടെ എണ്ണവും
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
2016
ജനുവരി 31 വരെ
സര്‍വ്വീസിലുള്ള
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും
എണ്ണമെത്രയെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക്
അക്കാദമിക് കോഴ്സുകളില്‍
ചേര്‍ന്ന് പഠനം
1752.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക്
അക്കാദമിക്
കോഴ്സുകളില്‍ ചേര്‍ന്ന്
പഠനം നടത്തുന്നതിന്
തടസ്സങ്ങളുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
പഠനം
നടത്തുന്നതിന്
സര്‍ക്കാരിന്റെ
മുന്‍കൂര്‍ അനുമതി
തേടേണ്ടതുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
അക്കാദമിക
താല്‍പ്പര്യങ്ങള്‍
സര്‍ക്കാര്‍
പ്രോത്സാഹിപ്പിക്കുമോയെന്ന്
അറിയിക്കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
സര്‍ക്കാര്‍ മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
ഉണ്ടോ; എങ്കില്‍,
വിശദമാക്കാമോ?
ജനസമ്പര്‍ക്ക
പരിപാടി
1753.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രി
നടത്തിയ മൂന്ന്
ജനസമ്പര്‍ക്ക
പരിപാടികളും
വിജയമായതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തിലുള്ള
പരിപാടികള്‍ അതാതു
വകുപ്പ് മന്ത്രിമാരും
ജില്ലാ കളക്ടര്‍മാരും
എല്ലാം വര്‍ഷവും
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
കാലഹരണപ്പെട്ട
നിയമങ്ങള്‍ മാറ്റി
ജനങ്ങള്‍ക്ക് ഏറ്റവും
വേഗം സേവനം
ലഭ്യമാക്കുന്നതിനുള്ള
എന്തെല്ലാം പുതിയ
നടപടികള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ;
ജനസമ്പര്‍ക്ക
പരിപാടി - വയനാട് ജില്ല
1754.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയിലൂടെ വയനാട്
ജില്ലയില്‍ നിന്ന്
വിവിധ
ആവശ്യങ്ങള്‍ക്കായി എത്ര
അപേക്ഷകള്‍ ലഭ്യമായി
എന്ന് വിശദമാക്കുമോ;
(ബി)
ഇതില്‍
എത്ര പരാതികള്‍ക്ക്
ഇതുവരെ പരിഹാരം
കണ്ടെത്തിയിട്ടുണ്ട്
എന്നതിന്റെ താലൂക്ക് തല
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇതില്‍
സാമ്പത്തിക
സഹായത്തിനുള്ള
അപേക്ഷകള്‍ എത്രയെണ്ണം
ഉണ്ടായിരുന്നു
എന്നതിന്റെ താലൂക്ക് തല
വിശദാംശം ലഭ്യമാക്കുമോ?
മന്ത്രിമാര്‍
ചെലവഴിച്ച തുക
1755.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ് നാളിതുവെര
ഒൗദ്യോഗിക വസതിയിലും
ഓഫീസിലുമായി
മുഖ്യമന്ത്രിയും
മന്ത്രിമാരും, അതിഥി
സല്‍ക്കാര ഇനത്തില്‍
ഒാരോരുത്തരും എത്ര വീതം
തുക ചിലവഴിച്ചെന്ന്
വിശദമാക്കാമോ;
(ബി)
നാളിതുവരെ
മുഖ്യമന്ത്രിയും
മന്ത്രിമാരും മൊബെെല്‍
ഫോണ്‍ ചാര്‍ജ്ജ്
ഇനത്തില്‍ ഓരോരുത്തരും
എത്ര തുക
ചിലവഴിച്ചെന്ന്
വ്യക്തമാക്കാമോ;
(സി)
നാളിതുവരെ
മുഖ്യമന്ത്രിയും
മന്ത്രിമാരും ടി.എ,
ഡി.എ ഇനങ്ങളില്‍
ഓരോരുത്തരും എത്ര തുക
കെെപ്പറ്റിയെന്ന്
വിശദമാക്കാമോ?
മന്ത്രിമാരുടെ
രാജി
1756.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നപ്പോള്‍
മുഖ്യമന്ത്രി
ഉള്‍പ്പെടെ എത്ര
മന്ത്രിമാര്‍
ഉണ്ടായിരുന്നു;
നിലവില്‍ എത്ര
മന്ത്രിമാരുണ്ട്; എത്ര
പേര് രാജിവച്ചു;
എന്തൊക്കെ കാരണങ്ങളുടെ
പേരിലാണ് രാജിവച്ചത്
എന്ന് വ്യക്തമാക്കുമോ;
(ബി)
എക്സെെസ്
വകുപ്പ് മന്ത്രി ഏതു
കോടതിയുടെ എന്ത്
നിരീക്ഷണത്തിന്റെ
അടിസ്ഥാനത്തിലാണ്
രാജിക്കത്ത്
നല്‍കിയതെന്നും, എത്ര
ദിവസം മുഖ്യമന്ത്രി
പ്രസ്തുത രാജിക്കത്ത്
കെെവശം വച്ചുവെന്നും
പ്രസ്തുത കോടതി വിധി
എത്ര ദിവസത്തേക്ക്
മേല്‍ക്കോടതി സ്റ്റേ
അനുവദിച്ചുവെന്നും
തുടര്‍ന്ന്
എന്നുമുതലാണ് എക്സെെസ്
മന്ത്രി വീണ്ടും
ചുമതലയേറ്റെടുത്തതെന്നും
വ്യക്തമാക്കുമോ?
ഫയലുകളിന്മേല്
സത്വര തീര്‍പ്പ്
1757.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
നിന്നും മറ്റ്
സര്‍ക്കാര്‍
ഡയറക്ട്രേറ്റുകളില്‍
നിന്നും
സംസ്ഥാനത്തിന്റെ എല്ലാ
ഭാഗത്ത് നിന്നുമുള്ള
പൗരന്മാര്ക്കും
വേഗത്തില്‍
ഫയലുകളിന്മേല്
തീര്‍പ്പ് ലഭിക്കുന്നു
എന്ന് ഉറപ്പ്
വരുത്തുന്നതിന്
ഗൗരവപൂര്‍ണ്ണമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(ബി)
ഫയലുകളില്‍
തീരുമാനമെടുക്കാനുള്ള
ഉദ്യോഗസ്ഥരുടെ
തട്ടുകളുടെ എണ്ണം
കുറച്ചും അത്യാവശ്യം
ഫയലുകളില്‍ ജില്ലകളില്‍
തന്നെ
തീരുമാനമെടുക്കാന്‍
കഴിയും വിധവും
അധികാരവികേന്ദ്രീകരണം
സാധ്യമാക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനുവേണ്ടി
സേവന അവകാശനിയമം എല്ലാ
തലങ്ങളിലേയ്ക്കും
വ്യാപിപ്പിക്കുമോയെന്ന്
വിശദമാക്കാമോ?
സ്വാതന്ത്ര്യസമര
സേനാനികളുടെ ആശ്രിതര്‍
1758.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാതന്ത്ര്യസമര
സേനാനികളുടെ
ആശ്രിതര്‍ക്ക് നല്കി
വരുന്ന ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ആശ്രിതര്‍
എന്ന ഗണത്തില്‍
ആരെയെല്ലാം
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
സ്വാതന്ത്ര്യസമര
സേനാനികളുടെ
സര്‍ക്കാര്‍
ഉദ്യോഗസ്ഥരായ
ആശ്രിതര്‍ക്ക്
സ്ഥലംമാറ്റം സംബന്ധിച്ച
കാര്യങ്ങളില്‍
എന്തെങ്കിലും ഇളവ്
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും വിദേശ യാത്ര
1759.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ് നാളിതുവരെ
മുഖ്യമന്ത്രിയും, ഓരോ
മന്ത്രിമാരും സ്വകാര്യ
പരിപാടികള്‍ക്കായി എത്ര
തവണ ഏതൊക്കെ
വിദേശരാജ്യങ്ങള്‍
സന്ദര്‍ശിച്ചെന്ന്
വിശദമാക്കാമോ?
സര്‍ട്ടിഫിക്കറ്റുകള്‍,
പെന്‍ഷനുകള്‍ നല്കുന്ന
നിയമ/ചട്ടങ്ങളിലെ ഭേദഗതി
1760.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ജനസമ്പര്‍ക്ക
പരിപാടികളില്‍ നിന്നും
ലഭിച്ച നിവേദനങ്ങള്‍
ഉള്‍പ്പെടെ പരിശോധിച്ച്
പൊതുജനങ്ങള്‍ക്കായി
സര്‍ട്ടിഫിക്കറ്റുകള്‍,
പെന്‍ഷനുകള്‍ എന്നിവ
ലഭിക്കുന്നത്തിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിനായി
ഏതെല്ലാം നിയമ/ചട്ട
ഭേദഗതികളാണ്
വരുത്തിയതെന്ന്
അറിയിക്കാമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
1761.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സിവില്‍ സര്‍വ്വീസിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സര്‍വ്വീസില്‍
ഉദ്യോഗസ്ഥ
പുനര്‍വിന്യാസം
നടത്താന്‍ നടപടി
സ്വീകരിക്കുമോ;
(സി)
സര്‍ക്കാര്‍
സര്‍വ്വീസിനെ പൊതു
സര്‍വ്വീസാക്കി
മാറ്റാന്‍
ആലോചിക്കുന്നുണ്ടോ;
(ഡി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
രൂപീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
അന്വേഷണ
കമ്മീഷനുകള്‍
1762.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര അന്വേഷണ
കമ്മീഷനുകളെ
നിയമിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
അന്വേഷണ കമ്മീഷനുകള്‍
റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിച്ചു;
വിശദാംശം ലഭ്യമാക്കാമോ;
(സി)
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിനായി
ഓരോ അന്വേഷണ കമ്മീഷനും
അനുവദിച്ച സമയപരിധി
എത്ര എന്ന്
വ്യക്തമാക്കാമോ;
പാലക്കാട്
ജില്ലയിലെ മജിസ്ട്രേറ്റ്
കോടതികള്‍
1763.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ എത്ര
മജിസ്ട്രേറ്റ്
കോടതികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
;
(ബി)
ഇൗ
മജിസ്ട്രേറ്റ്
കോടതികളില്‍ നിലവില്‍
എത്ര കേസുകള്‍
കെട്ടിക്കിടക്കുന്നുണ്ട്;
ഓരോ കോടതിയിലും
തീര്‍പ്പാക്കാനുള്ള
കേസുകള്‍ എത്രയെന്ന്
വിശദമാക്കുമോ;
(സി)
കേസുകള്‍
അടിയന്തരമായി
തീര്‍പ്പാക്കുന്നതിന്
പാലക്കാട് ജില്ലയില്‍
പുതിയ മജിസ്ട്രേറ്റ്
കോടതികള്‍
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കാസര്‍കോട്
ജില്ലയില്‍ മോട്ടോര്‍
ആക്സിഡന്റ് ക്ലെയിംസ്
ട്രൈബ്യൂണല്‍
1764.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എം.എ.സി.ടി. (മോട്ടോര്‍
ആക്സിഡന്റ് ക്ലെയിംസ്
ട്രൈബ്യൂണല്‍) ഏതെല്ലാം
ജില്ലകളില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഒന്നിലധികം
എം.എ.സി.ടി
പ്രവര്‍ത്തിക്കുന്ന
ജില്ലകള്‍ ഉണ്ടോ;
എങ്കില്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
കാസര്‍കോട്
ജില്ലയില്‍ എം.എ.സി.ടി.
ഇല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; കാസര്‍കോട്
ജില്ലയില്‍ എം.എ.സി.ടി
സ്ഥാപിക്കാനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ?
സര്‍ക്കാര്‍
കക്ഷിയായ കേസ്സുകള്‍
1765.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
കോടതികളില്‍
തീര്‍പ്പാകാതെ
കിടക്കുന്ന സര്‍ക്കാര്‍
കക്ഷിയായ കേസ്സുകള്‍,
രണ്ട് വര്‍ഷക്കാലം
പഴക്കമുള്ളവ, 3
വര്‍ഷക്കാലം
പഴക്കമുള്ളവ, അഞ്ചോ
അതിലധികമോ വര്‍ഷം
പഴക്കമുള്ളവ എന്നിങ്ങനെ
തരം തിരിച്ച്
എത്രവീതമെന്നു്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇതുവരെ സംസ്ഥാന
സര്‍ക്കാര്‍ കക്ഷിയായ
എത്ര കേസ്സുകളില്‍
എതിര് കക്ഷിയുടെ
വക്കാലത്ത് എ.ജി.യുടെ
സ്വകാര്യ ഓഫീസോ
എ.ജി.യുടെ ബന്ധുക്കളോ
ഏറ്റെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ജുഡീഷ്യറിയുടെ
സ്വതന്ത്രമായ പ്രവര്‍ത്തനവും
ആക്ഷേപവും
1766.
ശ്രീ.ഇ.പി.ജയരാജന്
ഡോ.കെ.ടി.ജലീല്‍
ശ്രീ.വി.ചെന്താമരാക്ഷന്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജുഡീഷ്യറിയുടെ
സ്വതന്ത്രമായ
പ്രവര്‍ത്തനം
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നു;
(ബി)
സോളാര്‍,
ബാര്കോഴക്കേസുകളിലെ
ഉത്തരവുകളുടെ പേരില്‍
തൃശൂര്‍ വിജിലന്‍സ്
ജഡ്ജിയെ
ആക്ഷേപിച്ചവര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ജഡ്ജിമാരെ
പരസ്യമായി വിമര്‍ശിച്ച
മന്ത്രിമാര്‍
ആരൊക്കെയായിരുന്നു;
(ഡി)
ഹൈക്കോടതി
ജഡ്ജിയെ ആക്ഷേപിച്ചതിന്
സാംസ്കാരിക വകുപ്പു
മന്ത്രിക്കെതിരെ
ക്രിമിനല്‍ കോടതി
അലക്ഷ്യ നടപടി
ആരംഭിച്ചിട്ടുള്ളതായി
അറിയാമോ; ജസ്റ്റിസ്
അലക്സാണ്ടര്‍ തോമസ്
കോടതിയില്‍
പ്രകടിപ്പിച്ച ഏത്
അഭിപ്രായത്തെ
തുടര്‍ന്നായിരുന്നു
മന്ത്രി ഫെയ്സ്
ബുക്കില്‍ അഭിപ്രായം
പോസ്റ്റ്
ചെയ്തിരുന്നത്;
വിശദമാക്കാമോ?
കല്‍പ്പറ്റയില്‍
ഫസ്റ്റ് ക്ലാസ്സ്
മജിസ്ട്രേറ്റ് കോടതി
1767.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റയില്‍
ഫസ്റ്റ് ക്ലാസ്സ്
മജിസ്ട്രേറ്റ് കോടതി
അനുവദിക്കുന്നതു
സംബന്ധിച്ച് നിവേദനം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച്
ഹൈക്കോടതിയില്‍ നിന്ന്
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
തീരദേശ
പരിപാലന നിയമം
1768.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
എ.റ്റി.ജോര്‍ജ്
,,
വി.റ്റി.ബല്‍റാം
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശവാസികളായ
മത്സ്യതൊഴിലാളികള്‍ക്ക്
അവര്‍ തലമുറകളായി
വസിച്ചു വരുന്ന
വസ്തുവില്‍ ഭവനങ്ങള്‍
നിര്‍മ്മിക്കുന്നതിന്
തീരദേശ പരിപാലന നിയമം
വിഘാതം സൃഷ്ടിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതു പരിഹരിക്കുവാന്‍
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(സി)
മത്സ്യത്തൊഴിലാളികളുടെ
ഭവനനിര്‍മ്മാണത്തിനുള്ള
പ്രസ്തുത പ്രതിസന്ധി
പരിഹരിക്കുവാന്‍
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ?
കേരള
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ് അതോറിറ്റി
1769.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ഏപ്രില്‍ മാസത്തിനുശേഷം
കോഴിക്കോട്
ജില്ലയില്‍ നിന്നുള്ള
എത്ര അപേക്ഷകളില്‍ കേരള
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ്
അതോറിറ്റി തീര്‍പ്പ്
കല്പ്പിച്ചു എന്നത്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
കോഴിക്കോട്
ജില്ലയില്‍ നിന്നു
ലഭിച്ചിട്ടുള്ള
അപേക്ഷകളില്‍
എത്രയെണ്ണം
തീര്‍പ്പാക്കാനുണ്ട്;
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
അപേക്ഷകള്‍
എന്നത്തേക്ക്
തീര്പ്പാക്കുാനാകും;
(ഡി)
യഥാസമയം
അപേക്ഷകള്‍
തീര്‍പ്പാക്കാത്തത്
കാരണം
മത്സ്യത്തൊഴിലാളികള്‍
ഉള്‍പ്പെടെയുള്ള അവശ
വിഭാഗങ്ങള്‍ക്ക് ഭവന
നിര്‍മ്മാണത്തിന്
നല്കുന്ന സഹായധനം
വിനിയോഗിക്കാന്‍
കഴിയാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
തീരദേശ
പരിപാലന അതോറിറ്റിയിലെ
അപേക്ഷകള്‍
സമയബന്ധിതതമായി
തീര്‍പ്പാക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
പങ്കാളിത്ത പെന്ഷന്
പദ്ധതി,
1770.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2013 ഏപ്രില്‍ മുതല്‍
ജോലിയില്‍ പ്രവേശിച്ച
എത്ര ജീവനക്കാര്‍
പങ്കാളിത്ത പെന്ഷന്
പദ്തിയില്
ഉള്‍പ്പെട്ടിട്ടുണ്ട്;
കെ.എസ്
.ആര്.ടി.സി.യിൽ
പെയിന്റര്‍ തസ്തിക
1771.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്
.ആര്.ടി.സി.യിലെ
പെയിന്റര്‍ തസ്തികയുടെ
ലിസ്റ്റ് പി.എസ്.സി
പ്രസിദ്ധീകരിച്ചിട്ടുണ്ടോ
;
(ബി)
പ്രസ്തുത
തസ്തികയിലേക്ക് എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് ; എല്ലാ
ഒഴിവുകളിലേക്കും നിയമന
ശുപാര്‍ശ
നൽകിയിട്ടുണ്ടോ ?
പി.എസ്.സി.
വഴിയുള്ള നിയമനങ്ങള്‍
1772.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
പി.എസ്.സി. വഴി എത്ര
നിയമനങ്ങള്‍ നടത്തി;
സംസ്ഥാനതലത്തിലും
ജില്ലാതലത്തിലുമുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അഞ്ച് വര്‍ഷം കൊണ്ട്
പി.എസ്.സി. വഴി നടത്തിയ
നിയമനങ്ങളുടെ
കണക്കുകള്‍ ജില്ല
തിരിച്ച്
വ്യക്തമാക്കുമോ?
പി.എസ്.സി.
പരീക്ഷകളും നിയമന ശുപാര്‍ശയും
1773.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
യൂണിവേഴ്സിറ്റി
നിയമനങ്ങള്‍
പി.എസ്.സി.ക്കു വിടാന്‍
തീരുമാനിച്ചതിനുശേഷം
ഉണ്ടായ മാറ്റങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കേരളത്തിലെ
യൂണിവേഴ്സിറ്റി
ലാസ്റ്റ് ഗ്രേഡ്
ഒഴിവുകളില്‍
താല്‍ക്കാലിക
ജിവനക്കാരായി ജോലി
ചെയ്യുന്നവര്‍
പി.എസ്.സി. വഴി
നടത്തുന്ന പരീക്ഷകളില്‍
പാസ്സായി ലിസ്റ്റില്‍
ഇടം നേടിയെങ്കിലും
നിയമനം ലഭിക്കാതെ
ആശങ്കാകുലരായി കഴിയുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
യൂണിവേഴ്സിറ്റി
നിയമനങ്ങള്‍
പി.എസ്.സിക്കു വിടാനും
ഹയര്‍സെക്കണ്ടറി
സ്കൂളുകളില്‍ അനധ്യാപക
നിയമനം നടത്താനും ഇൗ
സര്‍ക്കാര്‍
തീരുമാനിച്ചുവെങ്കിലും
നിയമനങ്ങളുടെ
കാര്യത്തില്‍
മുന്‍കാലങ്ങളെ
അപേക്ഷിച്ചു വളരെ വലിയ
കുറവാണു കഴിഞ്ഞ 5
വര്‍ഷങ്ങളില്‍
വന്നിട്ടുള്ളതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
2006
മുതല്‍ 2011 മെയ് വരെ
പി.എസ്.സി. എത്ര
പരീക്ഷകള്‍
നടത്തിയെന്നും എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്കു
നിയമന ശിപാര്‍ശ
നല്‍കിയെന്നും
വ്യക്തമാക്കാമോ;
(ഇ)
2011
മുതല്‍ 2015 വരെ
പി.എസ്.സി. നടത്തിയ
പരീക്ഷകളുടെയും നിയമന
ശിപാര്‍ശ നല്കിയ
ഉദ്യോഗാര്‍ത്ഥികളുടെയും
കണക്കു
വ്യക്തമാക്കാമോ?
കെ.എസ്.എഫ്.ഇ
ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍ നിയമനം
1774.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കെ.എസ്.എഫ്.ഇ ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികയിലേക്കുള്ള
നിയമനത്തിനായി എത്ര
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്ത്
ലഭിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകളില്‍ എത്ര
പേര്‍ക്ക് നിയമന
ശിപാര്‍ശ നല്കി; ഇനി
എത്ര പേര്‍ക്ക് നിയമന
ശിപാര്‍ശ നല്‍കാനുണ്ട്;
(സി)
2015-ല്‍
എത്ര ഒഴിവുകളാണ്
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട് ചെയ്ത്
ലഭിച്ചത്;
(ഡി)
ഇതില്‍
മുഴുവന്‍ പേര്‍ക്കും
നിയമന ശിപാര്‍ശ
നല്‍കിയോ എന്ന്
വ്യക്തമാക്കുമോ?
പി.എസ്സ്.സി
റാങ്ക് ലിസ്റ്റുകള്‍
1775.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ഹൈബി ഈഡന്
,,
പി.എ.മാധവന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്സ്.സി
റാങ്ക് ലിസ്റ്റുകളുടെ
സമയബന്ധിതമായ
പ്രസിദ്ധീകരണത്തിനായി
ആവിഷ്ക്കരിച്ച
കര്‍മ്മപദ്ധതിയിലൂടെ
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ; ;
(ബി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
എല്‍.ഡി.സി
നിയമനം
1776.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ എല്‍.ഡി.സി
റാങ്ക് പട്ടികയില്‍
നിന്ന് ഇതുവരെ എത്ര
പേര്‍ക്കാണ് നിയമനം
നല്‍കിയിരിക്കുന്നത്;
(ബി)
പ്രസ്തുത
പട്ടികയില്‍ നിന്നും
കാര്യമായി നിയമനങ്ങള്‍
നടന്നിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിവിധ
വകുപ്പു തലവന്മാര്
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഇ)
ജില്ലയില്‍
വിവിധ വകുപ്പുകളിലായി
നിലവില്‍ എത്ര
എല്‍.ഡി.സി
ഒഴിവുകളാണുള്ളത് എന്ന്
വിശദമാക്കാമോ?
നിയമനം
നടക്കാത്ത പി.എസ്.സി
റാങ്ക് ലിസ്റ്റുകള്‍
1777.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനിടയില്‍
പി.എസ്.സി.
തയ്യാറാക്കിയ റാങ്ക്
ലിസ്റ്റുകളില്‍
ആര്‍ക്കും നിയമനം
നല്‍കാത്ത റാങ്ക്
ലിസ്റ്റുകള്‍ ഉണ്ടോ;
എങ്കില്‍ റാങ്ക്
ലിസ്റ്റിന്റെ പേര്,
വകുപ്പ്, ലിസ്റ്റ്
നിലവില്‍ വന്ന തീയതി,
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികളുടെ
എണ്ണം എന്നിവ
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റാങ്ക്
ലിസ്റ്റില്‍പ്പെട്ട
തസ്തികയ്ക്ക്എത്ര
ഒഴിവുകളാണ് ബന്ധപ്പെട്ട
വകുപ്പ്
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിരുന്നത്; റാങ്ക്
ലിസ്റ്റ് തിരിച്ചുള്ള
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
മൂന്ന്
വര്‍ഷം കഴിഞ്ഞ എത്ര
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി സര്‍ക്കാര്‍
നിര്‍ദ്ദേശ പ്രകാരം
നീട്ടീയിട്ടുണ്ട്; എത്ര
പ്രാവശ്യം നീട്ടി;
പ്രസ്തുത റാങ്ക്
ലിസ്റ്റുകളില്‍ കാലാവധി
നീട്ടുന്നതിന് മുമ്പ്
എത്ര നിയമനങ്ങള്‍
നടന്നു; കാലാവധി
നീട്ടിയതിനു ശേഷം എത്ര
നിയമനങ്ങള്‍ നടന്നു;
റാങ്ക് ലിസ്റ്റ്
തിരിച്ചുള്ള
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കോളേജ്
അദ്ധ്യാപകരുടെ റെഗുലറൈസേഷന്
1778.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോളേജ്
അദ്ധ്യാപകരുടെ
റെഗുലറൈസേഷനുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കുന്ന
കാര്യത്തില്‍
പി.എസ്.സി.യുടെ
അനാവശ്യമായ കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
റെഗുലറൈസേഷന്
നടപടികള്‍
വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ;
(സി)
30.01.2016
വരെയുള്ള കാലയളവില്‍
എത്ര പേരുടെ
റെഗുലറൈസേഷന്
റിപ്പോര്‍ട്ടുകള്‍
വിദ്യാഭ്യാസ വകുപ്പിന്
ലഭ്യമായിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
(ഡി)
പ്രസ്തുത
അദ്ധ്യാപകരുടെ
റെഗുലറൈസേഷന്
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും
എന്നറിയിക്കാമോ?
ആലപ്പുഴ
ജില്ലയിലെ പി.എസ്.സി
നിയമനങ്ങള്‍
1779.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ആലപ്പുഴ ജില്ലയില്‍
പി.എസ്.സി റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം
നല്‍കിയെന്ന വിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ജില്ലയിൽ മേൽകാലയളവില്‍
നിലവില്‍ വന്ന
പി.എസ്.സി.ലിസ്റ്റുകള്‍
ഏതെല്ലാമെന്നും അതില്‍
നിന്നുമുള്ള
നിയമനങ്ങള്‍
എത്രവരെയായെന്നും
പറയാമോ;
(സി)
പ്രസ്തുത
ജില്ലയില്‍
നിലവിലുണ്ടായിരുന്നതും
ഈ സര്‍ക്കാര്‍
കാലയളവില്‍ നിലവില്‍
വന്നതും ഒരാളെ പോലും
നിയമിക്കാതെ
ക്യാന്സലായതുമായ
ലിസ്റ്റുകള്‍
ഏതെല്ലാമാണെന്നു
പറയാമോ; ഇപ്രകാരമുള്ള
ലിസ്റ്റുകളില്‍
നോട്ടിഫിക്കേഷന്‍ വന്ന
കാലത്ത് ഉണ്ടായിരുന്ന
ഒഴിവുകളിലേയ്ക്ക് പോലും
നിയമനം നടത്താതിരുന്ന
ലിസ്റ്റുകള്‍
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ?
ഇടുക്കി
ജില്ലയില്‍ ക്ലാര്‍ക്ക്
തസ്തികയില്‍ നിയമനം
1780.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ ക്ലാര്‍ക്ക്
തസ്തികയിലെ
പി.എസ്.സി.റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നത് എന്നാണ്; ഇതുവരെ
എത്ര പേര്‍ക്ക് നിയമന
ശിപാര്‍ശ
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
2016
ജനുവരി 31 വരെ
റിപ്പോര്‍ട്ട്
ചെയ്തതില്‍ നിയമന
ശിപാര്‍ശ നല്‍കാത്ത
എത്ര ഒഴിവുകള്‍
ഉണ്ട്;യഥാസമയം നിയമന
ശിപാര്‍ശ
നല്കാതിരിക്കാനിടയായ
സാഹചര്യം
വിശദീകരിക്കാമോ;
(സി)
യഥാസമയം
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?
ലാസ്റ്റ്
ഗ്രേഡ് സബോര്‍ഡിനേറ്റ്
സർവ്വീസ്
1781.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലാസ്റ്റ്
ഗ്രേഡ് നിയമനത്തിനായി
സെക്രട്ടേറിയറ്റില്‍
പുതുതായി
നടപ്പിലാക്കുന്ന
ലാസ്റ്റ് ഗ്രേഡ്
സബോര്‍ഡിനേറ്റ്
സർവ്വീസ് ചട്ടത്തിന്റെ
പരിധിയില്‍
പി.എസ്.സി.യെ കൂടി
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
സിസ്റ്റം
ഓഡിറ്റ്
1782.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
പി.എസ്.സി.-യില്‍
സിസ്റ്റം ഓഡിറ്റ്
നടപ്പിലാക്കുമോ ?
വിരമിച്ച
ജീവനക്കാര്‍
1783.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം ഓരോ
വകുപ്പില്‍ നിന്നും
വിരമിച്ച ജീവനക്കാരുടെ
വിശദാംശം
വാര്‍ഷികാടിസ്ഥാനത്തിലും
വകുപ്പ് തലത്തിലും
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
പേരെ പി. എസ്. സി. വഴി
നിയമിച്ചു.
വാര്‍ഷികാടിസ്ഥാനത്തില്‍
വകുപ്പ് തിരിച്ച്
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ പുതുതായി
ഏതെല്ലാം സ്ഥാപനങ്ങളിലെ
നിയമനമാണ് പി. എസ്. സി
വഴിയാക്കിയതെന്ന്
വിശദമാക്കാമോ?
ഡയാലിസിസ്
ടെക്നീഷ്യന് കോഴ്സിന്
അംഗീകാരം
1784.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍ നടത്തുന്ന
ഡയാലിസിസ് ടെക്നീഷ്യന്
കോഴ്സ് പി.എസ്.സി.
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത കോഴ്സിന്
പി.എസ്.സി. അംഗീകാരം
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
ഒഴിവുകള്‍
റിപ്പോര്‍ട്ടുചെയ്യുന്നതിലെ
വീഴ്ച
1785.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒഴിവുകള്‍
യഥാസമയം പി.എസ്.സി.ക്ക്
റിപ്പോര്‍ട്ടു
ചെയ്യുന്നതില്‍
മേലധികാരികള്‍
വീഴ്ചവരുത്തുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതൊഴിവാക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുകയും
അത്
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുകയും
ചെയ്യുമോ;
(ബി)
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
ഒഴിവുകളിലേയ്ക്ക്
പി.എസ്.സി. യഥാസമയം
നിയമന ശിപാര്‍ശ
നല്‍കുന്നില്ലെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാലതാമസത്തിന്
കാരണമെന്തെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇതൊഴിവാക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
നിയമന
ശിപാര്‍ശ നല്കി എത്ര
ദിവസത്തിനകം പ്രസ്തുത
തസ്തികയിലേക്ക് നിയമനം
നല്‍കണമെന്നാണ്
നിഷ്കര്‍ഷിച്ചിട്ടുള്ളത്;
ചില കേസുകളില്‍ നിയമന
ശിപാര്‍ശ ലഭിച്ച് ഒരു
വര്‍ഷം കഴിഞ്ഞിട്ടും
നിയമനം ലഭിക്കാത്ത
സ്ഥിതി വിശേഷം
നിലവിലുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം എത്ര
കേസുകള്‍ നിലവിലുണ്ട്;
(ഡി)
നിയമന
ശിപാര്‍ശ ലഭിച്ചതില്‍
നിയമനം ആഗ്രഹിക്കുന്ന
എല്ലാവര്ക്കും നിയമനം
ലഭിക്കുന്നുണ്ടോയെന്ന
കാര്യം
പരിശോധിക്കാറുണ്ടോ;
(ഇ)
നിയമന
ശിപാര്‍ശ ലഭിച്ചതും
നിയമനം ലഭിക്കേണ്ട
നിശ്ചിത കാലാവധിക്ക്
ശേഷവും നിയമനം
ലഭിക്കാത്തതുമായ എല്ലാ
കേസുകളും പ്രത്യേകം
പരിശോധിച്ച്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ല ലോവർ ഡിവിഷൻ
ക്ലാര്ക്ക്ഒഴിവും
നിയമനവും
1786.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എല്‍.ഡി.
ക്ലാര്‍ക്ക്മാരുടെ എത്ര
തസ്തികകള്‍ ഒഴിഞ്ഞ്
കിടപ്പുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഒഴിവുകള്‍
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
തസ്തികയില്‍ നിയമനം
നടത്തുന്നതിനുള്ള
പി.എസ്.സി റാങ്ക്
ലിസ്റ്റ് എന്നാണ്
നിലവില്‍ വന്നത്;
ഇതില്‍ നിന്ന് എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സബോര്‍ഡിനേറ്റ്
സര്‍വ്വീസ്
1787.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവ.
സെക്രട്ടേറിയറ്റിലെ
ലാസ്റ്റ് ഗ്രേഡ് വിഭാഗം
ജീവനക്കാര്‍ക്ക്
സബോര്‍ഡിനേറ്റ്
സര്‍വ്വീസ്
നടപ്പിലാക്കുന്നത്
സംബന്ധിച്ച നടപടികള്‍
ഏതുവരെയായി എന്ന്
വ്യക്തമാക്കുമോ;
(ബി)
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷനിലെ ലാസ്റ്റ്
ഗ്രേഡ് വിഭാഗം
ജീവനക്കാര്‍ക്കും
സബോര്‍ഡിനേറ്റ്
സര്‍വ്വീസ്
ബാധകമാക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(സി)
പി.എസ്.സി.
യിലെ താഴ്ന്ന വിഭാഗം
ജീവനക്കാര്‍ക്ക്
സബോര്‍ഡിനേറ്റ്
സര്‍വ്വീസ്
നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്
ഏതെങ്കിലും സംഘടനകളോ
വ്യക്തികളോ
നിവേദനങ്ങള്‍
പി.എസ്.സി.ക്കോ
സര്‍ക്കാരിനോ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകർപ്പ് ലഭ്യമാക്കുമോ?
യൂണിവേഴ്സിറ്റി
അസിസ്റ്റന്റ്
1788.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യൂണിവേഴ്സികളിലെ
അനധ്യാപക നിയമനങ്ങള്‍
പി.എസ്.സി.ക്കു വിട്ട
സാഹചര്യത്തില്‍
നിലവിലുള്ള
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റില്‍ നിന്നും
അസിസ്റ്റന്റുമാരുടെ
നിയമനം നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഓരോ
യൂണിവേഴ്സിറ്റിയിലും
നിലവില്‍ എത്ര
ഒഴിവുകളുണ്ടെന്നു
അറിയാമോ ;
(സി)
നിലവിലുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്രപേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എപ്പോള്‍
അവസാനിക്കും;
വിശദമാക്കുമോ?
ഭിന്നശേഷിയുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
1789.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വിവിധ സര്‍ക്കാര്‍
വകുപ്പുകളില്‍ എത്ര
ഭിന്നശേഷിയുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കിയെന്ന്
വകുപ്പ് തിരിച്ചു
വ്യക്തമാക്കാമോ ?
മന്ത്രിമാര്‍ക്കെതിരായ
കേസും കോടതിവിധിയും
മന്ത്രിമാരുടെ രാജിയും
1790.
ശ്രീ.എ.കെ.ബാലന്
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ.കെ.നാരായണന്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മന്ത്രിസഭയില്‍
നിന്നും
രാജിവെച്ചുകൊണ്ട്
മുഖ്യമന്ത്രിക്ക് കത്ത്
സമര്‍പ്പിച്ച
മന്ത്രിമാര്‍
ആരൊക്കെയായിരുന്നു;
(ബി)
ഏതെല്ലാം
സാഹചര്യങ്ങളിലായിരുന്നു
മന്ത്രിമാര്‍ രാജി
സമര്‍പ്പിച്ചിരുന്നത്;
ആരുടെയെല്ലാം
രാജിക്കത്ത്
മുഖ്യമന്ത്രി
ഗവര്‍ണര്‍ക്ക്
കെെമാറുകയുണ്ടായി; രാജി
സ്വീകരിച്ചതിന്റെയും
സ്വീകരിക്കാതിരുന്നതിന്റെയും
കാര്യകാരണങ്ങള്‍
വിശദമാക്കാമോ;
(സി)
രാജി
സമര്‍പ്പിച്ചിരുന്ന
ശ്രീ. ബാബുവിനെതിരെയും
ശ്രീ. കെ. എം.
മാണിക്കെതിരെയും
ഉയര്‍ന്നുവന്നിരുന്ന
ആരോപണത്തില്‍ യാതാെരു
കേസും ഇല്ലെന്ന്
ഹെെക്കോടതിയോ
മറ്റേതെങ്കിലും
കോടതിയോ
പറഞ്ഞിട്ടുണ്ടോ;
തൃശ്ശൂര്‍,
തിരുവനന്തപുരം
വിജിലന്‍സ് കോടതികളുടെ
ഉത്തരവ് ഏതെങ്കിലും
കോടതി റദ്ദുചെയ്യുകയോ
പരാതികളില്‍ നടപടികള്‍
പൂര്‍ത്തിയാക്കി
കുറ്റവിമുക്തമാക്കുകയോ
ചെയ്തിട്ടുണ്ടോ;
(ഡി)
കേസില്‍
വിജിലന്‍സ് കോടതികളുടെ
ഉത്തരവുകള്‍ക്കെതിരെ
കേരള സര്‍ക്കാര്‍
ഹെെക്കോടതിയെ
സമീപിക്കുകയുണ്ടായോ;
സര്‍ക്കാര്‍
ഹര്‍ജികളില്‍ കോടതി
ഉത്തരവ് എന്തായിരുന്നു;
വിജിലന്‍സ് കോടതികളുടെ
ഉത്തരവ് ഹെെക്കോടതി
റദ്ദാക്കുകയുണ്ടായോ;
(ഇ)
രണ്ടാളുടെയും
പേരിലുള്ള കേസ്
അന്വേഷണങ്ങളുടെ
നിജസ്ഥിതി
വെളിപ്പെടുത്താമോ ?
ലാബ്
ടെക്നീഷ്യന് ഗ്രേഡ് 2
തസ്തികയിലെ നിയമനം
1791.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ജില്ലകളിലേയ്ക്ക് ലാബ്
ടെക്നീഷ്യന് ഗ്രേഡ് 2
തസ്തികയിലേക്ക്
പി.എസ്.സി റാങ്ക്
ലിസ്റ്റുകള്‍
പ്രസിദ്ധീകരിച്ച
തീയതികള്‍
ഏതൊക്കെയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ലിസ്റ്റുകളില്‍ നിന്നും
അഡ്വൈസ്
ചെയ്യപ്പെട്ടവര്‍,
ഏറ്റവും ഒടുവില്‍
അഡ്വൈസ് ചെയ്യപ്പെട്ട
തീയതി എന്നിവയുടെ
പട്ടിക ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(സി)
പത്തനംതിട്ട
ജില്ലയിയിലെ പ്രസ്തുത
പി.എസ്.സി റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എന്ന് അവസാനിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
എത്ര തസ്തികകള്‍
ഒഴിവുള്ളതായാണ് ജില്ലാ
മെഡിക്കല്‍ ആഫീസര്‍
അറിയിച്ചിട്ടുള്ളത്;
ഇതിലേക്ക് നിയമനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
നിയമനങ്ങളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച് ഡി.എം.ഒ
യില്‍ നിന്നും
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
നിയമനം
വേഗത്തിലാക്കാന്‍
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സൈനികന്
ശ്രീ.കെ. വി. പ്രദീപന്റെ
വിധവയുടെ നിവേദനം
1792.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനത്തിലിരിക്കെ
മരണമടഞ്ഞ സൈനികന്
ശ്രീ.കെ. വി.
പ്രദീപന്റെ വിധവയ്ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ തൊഴില്‍
നല്‍കണമെന്നും സൈനിക
ക്ഷേമനിധിയില്‍ നിന്നും
അര്‍ഹതപ്പെട്ട
ആനുകൂല്യങ്ങള്‍
നല്‍കണമെന്നും
ആവശ്യപ്പെട്ടുള്ള
നിവേദനം എപ്പോഴാണ്
ഗവണ്മെന്റിനു
സമര്‍പ്പിച്ചത്;
(ബി)
ഇതു
സംബന്ധിച്ച് പൊതുഭരണ
വകുപ്പിലെ No.
6693/SW3/12/GAD
ഫയലിന്മേലുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(സി)
മരണമടഞ്ഞ
സൈനികന്റെ വിധവയ്ക്ക്
സമാശ്വാസ തൊഴില്‍
നല്‍കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(ഡി)
സൈനിക
സേവനത്തിലിരിക്കെ
മരണമടയുന്നവരുടെ
ആശ്രിതര്‍ക്ക്
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
ലഘൂകരിക്കുവാനും
സേവനങ്ങള്‍ വേഗത്തില്‍
ലഭ്യമാക്കുവാനും
നടപടികള്‍
സ്വീകരിക്കുമോ?
ഷാജു അനൂപ് എന്നിവർക്കുള്ള
ധനസഹായം
1793.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ശ്രീ. P.U. ഷാജു
പുറക്കുളം (H), പോട്ട
എന്ന രോഗിയുടെ വൃക്ക
മാറ്റിവയ്ക്കല്‍
ചികിത്സക്കായും , അനൂപ്
S/o ഗ്രേസി ജോസ്,
പെല്ലിശ്ശേരി (H),
വാഴക്കുന്ന് എന്ന
രോഗിയുടെ
ചികിത്സക്കായും കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും ധനസഹായം
ലഭിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍ ധനസഹായം
വിതരണം ചെയ്യാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ധനസഹായം അടിയന്തരമായി
വിതരണം ചെയ്യുവാനുള്ള
നടപടി സ്വീകരിക്കുമോ?
മട്ടന്നൂര്‍ സ്വദേശികളുടെ
കുടുംബത്തിനുള്ള അധിക ധനസഹായം
1794.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ഐക്കരപ്പടിയില്‍
23.11.2015-ന്
ടൂറിസ്റ്റ് ബസും
ലോറിയും കൂട്ടിയിടിച്ച്
മരണപ്പെട്ട മട്ടന്നൂര്‍
സ്വദേശികളായ
അഞ്ചുപേരുടെ
കുടുംബത്തിന്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും രണ്ടു ലക്ഷം
രൂപ വീതം 8.12.2015-ലെ
ജി.ഒ. (എം.എസ്.)
നമ്പര്‍
651/2015/റവന്യൂ
(ഡി.ആര്.എഫ്-ബി)
വകുപ്പിന്റെ ഉത്തരവു
പ്രകാരം
അനുവദിച്ചെങ്കിലും
കൂടുതല്‍ തുക
അനുവദിക്കണമെന്നാവശ്യപ്പെട്ട്
നേരിട്ട് നിവേദനം
നല്‍കുകയും നിയമസഭയില്‍
വിഷയം ഉന്നയിക്കുകയും
ചെയ്തതിനെതുടര്‍ന്ന്
ഓരോ കുടുംബത്തിനും
അനുവദിച്ച തുക മൂന്നു
ലക്ഷം രൂപയായി
ഉയര്‍ത്താമെന്ന് ഉറപ്പ്
നല്‍കിയതിനെ തുടര്‍ന്ന്
ദുരിതാശ്വാസനിധിയില്‍
നിന്നും സഹായധനം
മൂന്നുലക്ഷം രൂപയായി
വര്‍ദ്ധിപ്പിച്ചുകൊണ്ട്
ഉത്തരവു
പുറപ്പെടുവിക്കയുണ്ടായോ;
എങ്കില്‍ ഉത്തരവ്
ലഭ്യമാക്കുമോ?
തിരൂർ
മണ്ഡലത്തിലെ രോഗികള്‍ക്ക്
കാരുണ്യപദ്ധതിപ്രകാരമുള്ള
സഹായധനം
1795.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ
കാരുണ്യചികിത്സാ ധനസഹായ
പദ്ധതിപ്രകാരം തിരൂര്‍
മണ്ഡലത്തിലുള്‍പ്പെട്ട
രോഗികള്‍ക്ക് എത്ര തുക
സഹായധനമായി
അനുവദിച്ചിട്ടുണ്ടെന്നതിന്റെ
കണക്ക് പേരുവിവരം സഹിതം
ലഭ്യമാക്കുമോ?
ദിവ്യ
.ആര്, ദീപു. ആര്
എന്നിവര്‍നല്‍കിയ പരാതി
1796.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദിവ്യ
.ആര്, ദീപു. ആര്
എന്നിവര്‍ പെറ്റീഷന്
നമ്പര്‍ 6055/CM/VIP/14
തീ. 16/7/2014, കുമാരി
അശ്വതി ജോണ്‍
പെറ്റീഷന് നമ്പര്‍
6831/CM/VIP/2015 തീ.
31/8/2015 എന്നിവ
പ്രകാരം ബഹു.
മുഖ്യമന്ത്രിക്ക്
നല്കിയ
അപേക്ഷകളിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പെറ്റീഷനുകള്‍
സോഷ്യല്‍ സെക്യൂരിറ്റി
മിഷന് കെെമാറിയോ;
സോഷ്യല്‍ സെക്യൂരിറ്റി
മിഷന് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്നറിയിക്കാമോ;
ഇക്കാര്യം
പരാതിക്കാരെയും
എം.എല്‍.എ.യെയും
അറിയിച്ചിട്ടുണ്ടോ;
ഇല്ലായെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പെറ്റീഷനുകള്ക്ക്തൃപ്തികരമായ
മറുപടി നല്‍കാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കാമോ;
(ഡി)
പ്രസ്തുത
അപേക്കള് സ്വീകരിച്ച്
ഇവര്‍ക്ക് സഹായം
നല്കുന്ന കാര്യം
പരിഗണിക്കുമോ; ഇവരുടെ
തുടര്‍
വിദ്യാഭ്യാസത്തിന്
ബഹു.മുഖ്യമന്ത്രി
നല്‍കിയിരിക്കുന്ന
ഉറപ്പ് പാലിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അങ്കമാലി
നിയോജക മണ്ഡലം
1797.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
മാമ്പ്രകരയില്എരയാംകുടി
കരയില്‍ കുന്നപ്പിള്ളി
വീട്ടില്‍ ശാന്ത
സുബ്രഹ്മണ്യന്,
തുറവൂര്‍ പഞ്ചായത്തില്‍
ആനപ്പാറ കരയില്‍
വടക്കുംതല വീട്ടില്‍
ജോണ്സണ്, പാറക്കടവ്
പഞ്ചായത്തില്‍
കുറുമശ്ശേറി കരയില്‍
പന്തലാക്കല്‍ വീട്ടില്‍
രജിത
എന്നിവര്ക്ക്മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും യഥാക്രമം
അന്‍പതിനായിരം, ഒരു
ലക്ഷം, ഒരു ലക്ഷം രൂപ
വീതം
അനുവദിച്ചുവെങ്കിലും
ആയത് ലഭിക്കുന്നതിനുളള
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(ബി)
ഇത്
എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
ദുരിതാശ്വാസ
നിധിയിൽ നിന്നുള്ള സഹായം
1798.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും തുക
അനുവദിക്കുന്നത്
മുടങ്ങിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കാമോ ;
(സി)
തടസ്സം
നീക്കി അര്‍ഹരായ എല്ലാ
അപേക്ഷകര്‍ക്കും തുക
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
മലയാറ്റൂര്‍
വട്ടപറമ്പില്‍ വീട്ടില്‍
പൗലോസ് കോരതിന്റെ അപേക്ഷ
1799.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാറ്റൂര്‍
നിയോജകമണ്ഡലത്തിലെ
കാടപ്പാറ കരയില്‍
വട്ടപറമ്പില്‍
വീട്ടില്‍ പൗലോസ് കോരത്
ടിയാള്‍ക്ക് ഹൃദയ
സംബന്ധമായ രോഗത്തിന്
ദുരിതാശ്വാസ നിധിയില്‍
നിന്നും തുക അനുവദിച്ച്
കിട്ടുന്നതിനായി Lr.
No. jt/ang-15/521
dated 16.6.2015
സമര്‍പ്പിച്ച
അപേക്ഷയില്‍ (No.
4681/VIP/CM/2015 dated
07.07.2015)
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
കുടുംബത്തിന്റെ
ദയനീയാവസ്ഥ
കണക്കിലെടുത്ത് തുക
അടിയന്തരമായി
അനുവദിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ദുരിതാശ്വാസനിധി
1800.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും തുക
അനുവദിച്ചിട്ടും ഹെഡ്
ഓഫ് അക്കൗണ്ടില്‍
പണമില്ലാത്തതിന്റെ
പേരില്‍ പ്രസ്തുത തുക
രോഗികള്‍ക്ക്
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അനുവദിച്ച
തുക വിതരണം ചെയ്യാന്‍
കാലതാമസം
നേരിടുന്നതിന്റെ കാരണം
വിശദമാക്കാമോ;
(സി)
ഈ
ഇനത്തില്‍ കുടിശ്ശിക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കുടിശ്ശിക എന്നത്തേക്ക്
വിതരണം ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ നടത്തിയ സമരം
1801.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ നടത്തിയ
സമരം
ഒത്ത്തീര്പ്പാക്കിക്കൊണ്ട്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
പ്രഖ്യാപിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രഖ്യാപിച്ച
ആനുകൂല്യങ്ങള്‍
സമയബന്ധിതമായി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധതര്ക്കായി പാക്കേജ്
1802.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധതര്ക്ക് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പുതുതായി
എന്തെങ്കിലും
പാക്കേജുകള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മുഖ്യമന്ത്രിയുടെ
ചികിത്സാ സഹായ നിധി
1803.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
മുഖ്യമന്ത്രിയുടെ
ചികിത്സാ സഹായ
നിധിയില്‍ നിന്നും
സാമ്പത്തിക
സഹായത്തിനായി അപേക്ഷ
നല്കിയവരില് ഇനിയും
തുക അനുവദിക്കാനുള്ള
എത്ര അപേക്ഷകള്‍
മുഖ്യമന്ത്രിയുടെ
ഓഫീസില്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ; സഹായം
അനുവദിച്ചവരില്‍ എത്ര
പേര്‍ക്ക് ഇനിയും തുക
ലഭ്യമാക്കാനുണ്ടെന്നും,
ഇത് എപ്പോള്‍
ലഭ്യമാക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
1804.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
സി.എം.ഡി.ആർ.എഫ്.
നം.13503/2015, തീയതി
17/03/2015 ആയി അപേക്ഷ
സമര്‍പ്പിച്ചിരുന്ന
ശ്രീ.നാരായണന്‍കുട്ടി,
കുന്നശ്ശേരിയില്‍
കടുത്തുരുത്തി, കോട്ടയം
എന്നയാൾക്ക്, തുക
അനുവദിച്ചിട്ടുണ്ടോ;
ഇതിന്റെ ജി.ഒ.
ഇറങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കോപ്പി
നല്‍കാമോ; തുക
കെെമാറുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
സി.എം.ഡി.ആർ.എഫ്.
നം.13030, തീയതി
16/03/2015 ആയി അപേക്ഷ
സമര്‍പ്പിച്ചിരുന്ന
ശ്രീമതി ഏലിയാമ്മ,
കട്ടത്തറ വീട്,
ചമ്പകുളം,
കുട്ടനാട്,ആലപ്പുഴ
എന്നയാളുടെ
നിവേദനത്തില്‍ തുക
അനുവദിച്ചിട്ടുണ്ടോ,
തുക കെെമാറിയിട്ടുണ്ടോ;
ഇതിന്റെ ജി.ഒ.
ഇറങ്ങിയിട്ടുണ്ടോ;
ആയതിന്റെ കോപ്പി
ലഭ്യമാക്കാമോ;
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
1805.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
ഉള്‍പ്പെടുത്തി തിരൂര്‍
മണ്ഡലത്തില്‍ എത്ര തുക
നല്കി;
(ബി)
ഇതില്‍
10,000രൂപയ്ക്ക്
മുകളില്‍ ധനസഹായം
നല്കിയ എത്ര
അപേക്ഷകള്‍
ഉണ്ടായിരുന്നു; അവരുടെ
പേര് വിവരം, നല്കിയ
തുക സഹിതം
വ്യക്തമാക്കുമോ?
പറമ്പിക്കുളം-ആളിയാര്‍
കരാര്‍
T 1806.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം-ആളിയാര്‍
കരാര്‍ പ്രകാരം
കേരളത്തിന് നല്കുന്ന
ജല വിഹിതം എത്രയെന്ന്
വിശദാമാക്കുമോ;
(ബി)
കേരള-തമിഴ്
നാട് ജലവിനിമയ
നിയന്ത്രണ ബോര്‍ഡ് യോഗം
ചേര്‍ന്നത് എന്നാണ്
എന്ന് വ്യക്തമാക്കുമോ;
പ്രസ്തുത ബോര്‍ഡ്
വര്‍ഷത്തില്‍ എത്ര തവണ
യോഗം ചേരുമെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
കരാര്‍ പ്രകാരം നടപ്പ്
വര്‍ഷം സംസ്ഥാനത്തിന്
ലഭിച്ചിട്ടുള്ള ജലം
എത്രയെന്നും ഭാവിയിൽ
എത്ര ലഭിക്കുമെന്നും
ഇതിനായി ഏന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നും വിശദമാക്കുമോ?
ഒരു
ഡ്രോയിംഗ് അന്റ്
ഡിസ്ബേഴ്സിംഗ് ഓഫീസര്‍
സംവിധാനം
1807.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
ഓഫീസിന് ഒരു ഡി.ഡി.ഒ
(ഡ്രോയിംഗ് ആന്റ്
ഡിസ്ബേഴ്സിംഗ് ഓഫീസര്‍)
സംവിധാനം
ഏര്‍പ്പെടുത്തിയതു
മൂലമുണ്ടായ പോരായ്മകള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
സംവിധാനം
നടപ്പിലാക്കിയപ്പോള്‍
ജീവനക്കാരുടെ അധിക
ജോലിഭാരത്തെ
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
സംവിധാനം കാര്യക്ഷമമായി
നടത്തുന്നതിന്
ജീവനക്കാരുടെ കുറവ്
പരിഹരിക്കാന്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ ?
ഗസറ്റഡ്
ഉദ്യോഗസ്ഥന്മാരുടെ ശമ്പളം
1808.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗസറ്റഡ്
ഉദ്യോഗസ്ഥരുടെ ശമ്പളം
ഇനി മുതല്‍ ഒന്നിച്ച്
മാറിയെടുക്കണമെന്ന
ധനവകുപ്പിന്റെ ഉത്തരവ്
മൂലം ട്രഷറി വകുപ്പ്
അടച്ചു പൂട്ടുന്ന
സ്ഥിതിയിലേയ്ക്കും
ബാങ്കുകള്‍ വന്‍ നേട്ടം
ഉണ്ടാക്കുന്ന
സ്ഥിതിയിലേയ്ക്കും
മാറുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭൂരിപക്ഷം
ഗസറ്റഡ്
ഉദ്യോഗസ്ഥന്മാരും
ശമ്പളം മുഴുവനായി
പിന്‍വലിക്കാത്തത്
കാരണം ബാക്കി തുക
നിക്ഷേപമായി
സര്‍ക്കാരിന്
ഉപയോഗിക്കത്തക്ക
രീതിയില്‍
കിടക്കുമായിരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തെക്കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
ഇക്കാര്യത്തില്‍
മുമ്പ് ഉണ്ടായിരുന്ന
സംവിധാനം നിലനിര്‍ത്തി
ട്രഷറി സേവിങ്സ് ബാങ്ക്
സംവിധാനം
ശക്തിപ്പെടുത്തി
സംസ്ഥാന ഖജനാവിന്
കൂടുതല്‍ ശക്തി പകരുന്ന
കാര്യം പരിഗണിയ്ക്കുമോ?
സെയില്‍സ് ടാക്സ്, എക്സൈസ്
ടാക്സ് വരുമാനം
1809.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014-2015,
2015-16 സാമ്പത്തിക
വര്‍ഷം സെയില്‍ടാക്സ്
ഇനത്തില്‍ വരുമാനം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
ബിവറേജസ്
കോര്‍പ്പറേഷനില്‍
നിന്ന് പ്രസ്തുത
വര്‍ഷങ്ങളില്‍
സര്‍ക്കാരിന് ലഭിച്ച
സെയില്‍ടാക്സ്, എക്സൈസ്
വരുമാനം എത്രയാണ്?
ഇ-ടെണ്ടറിംഗ്
വ്യവസ്ഥയില്‍ ഇളവ്
1810.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്റ്റിമേറ്റ്
തുക അഞ്ച് ലക്ഷത്തിനും
പതിനഞ്ചു ലക്ഷത്തിനും
ഇടയ്ക്കുള്ള ചില
പ്രവൃത്തികള്‍ക്ക്
ഇ-ടെണ്ടറിംഗ് വ്യവസ്ഥ
ഒഴിവാക്കി ധനകാര്യ
(ഇന്‍ഡസ്ട്രീസ് &
പി.ഡബ്ല്യൂ.ഡി വകുപ്പ്
സ.ഉ.(പി) നം. 4/2016/ധന
തീയതി 13.01.2016
ഉത്തരവ്
പുറപ്പെടുവിച്ചതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി
വകുപ്പ് കോര്‍പ്പസ്
ഫണ്ട് വിനിയോഗിച്ച്,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ഉദ്യോഗസ്ഥര്‍
നിര്‍വ്വഹണ
ഏജന്സികളായിട്ടുള്ള
പ്രവൃത്തികള്‍ക്കും
നടപ്പ് സാമ്പത്തിക
വര്‍ഷത്തില്‍
ഇത്തരത്തില്‍
ടെണ്ടറിംഗ് വ്യവസ്ഥ
ഒഴിവാക്കിയിട്ടുണ്ടോ;
(സി)
മേല്‍
ഉത്തരവിലെ രണ്ടാം
ഖണ്ഡികയിലെ
"തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
പ്രവൃത്തികള്ക്കൊഴികെ"
എന്ന സൂചനയുടെ
സ്പഷ്ടീകരണം
ലഭ്യമാക്കുമോ?
എം.എല്‍.എ
മാരുടെ ആസ്തി വികസന ഫണ്ട
1811.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
മാരുടെ ആസ്തി വികസന
ഫണ്ടില്‍ നിന്നും
ഗ്രാമീണ റോഡുകള്‍ പി
ഡബ്ള്യു. ഡി. മുഖേന
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടും, തുക
ലഭിക്കുന്നതിനുള്ള
തടസ്സം നേരിടുന്നതുമൂലം
സമയബന്ധിതമായ
പ്രവര്‍ത്തി ചെയ്യാന്‍
കഴിയാതെ വരുന്നതിനാല്‍
ഇക്കാര്യത്തില്‍
ധനകാര്യവകുപ്പ്
സമയബന്ധിതമായ ഇടപെട്ട്,
പ്രവര്ത്തിനം
നടത്താന്‍ വേണ്ട അനുകൂല
സാഹചര്യമുണ്ടാക്കുമോയെന്ന്
വ്യക്തമാക്കാമോ?
പലിശ
സമാശ്വാസ പദ്ധതി
1812.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീ
സംരംഭകര്‍ക്കായി
ബജറ്റിലൂടെ
പ്രഖ്യാപിച്ച പലിശ
സമാശ്വാസ പദ്ധതിയുടെ
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഈ
വര്‍ഷത്തെ ബജറ്റില്‍ ഈ
പദ്ധതിക്ക്
വകയിരുത്തപ്പെട്ട തുക
എത്ര;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം, പലിശ
ബാധ്യത ഇനത്തില്‍
ഖജനാവില്‍ നിന്നും
പിന്‍വലിക്കപ്പെട്ട തുക
എത്ര ?
ശമ്പള
പരിഷ്കരണം
1813.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1/7/2014
തീയതി മുതല്‍ മുന്‍കാല
പ്രാബല്യം നല്കി
നടപ്പിലാക്കിയ ശമ്പള
പരിഷ്കരണത്തില്‍ ഒരു
ജീവനക്കാരന് ലഭിക്കുന്ന
കുറഞ്ഞ വര്‍ദ്ധനവ് എത്ര
രൂപയാണ്;
(ബി)
1/7/2009
തീയതി മുതല്‍
പ്രാബല്യത്തില്‍ വന്ന
ശമ്പള പരിഷ്കരണത്തില്‍
ഒരു ജീവനക്കാരന്
ശമ്പളത്തില്‍ ലഭിച്ച
കുറഞ്ഞ വര്‍ദ്ധനവ് എത്ര
രൂപയായിരുന്നു?
എച്ച്.ആര്.എ
- വൈ കാറ്റഗറി നഗരം
1814.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ജീവനക്കാര്‍ക്ക്
എച്ച്.ആര്.എ
നല്‍കുന്നതിനായി വൈ
കാറ്റഗറി നഗരമായി
കോഴിക്കോട്, കൊച്ചി,
തിരുവനന്തപുരം,
തൃശൂര്‍, കൊല്ലം
എന്നിവയുടെ കൂടെ
21.7.15 ലെ 2/5/2014-E
II (B)/ Ministry/ Fin
നമ്പര്‍ ഉത്തരവ്
പ്രകാരം മലപ്പുറത്തേയും
ഉള്‍പ്പെടുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജസ്റ്റിസ്
രാമപചന്ദ്രന് നായര്‍
അദ്ധ്യക്ഷനായുളള ശമ്പള
പരിഷ്കരണ കമ്മീഷന്
മലപ്പുറം നഗരത്തില്‍
അനുവദിക്കുവാന്‍
ശിപാര്‍ശ ചെയ്ത
എച്ച്.ആര്.എ
20.1.2016-ലെ പുതിയ
ഉത്തരവ് പ്രകാരം
അനുവദിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
കോഴിക്കോട്, കൊച്ചി,
തിരുവനന്തപുരം,
തൃശൂര്‍, കൊല്ലം,
കണ്ണൂര്‍ നഗരങ്ങളിലെ
ജീവനക്കാര്‍ക്ക്
അര്‍ഹമായ എച്ച്.ആര്.എ
മലപ്പുറം നഗരത്തിലെ
ജീവനക്കാര്‍ക്കും
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പത്താം
ശമ്പള കമ്മീഷന്
റിപ്പോര്‍ട്ട്
1815.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
ശമ്പള പരിഷ്കരണ ഉത്തരവ്
ഇറക്കിയപ്പോള്‍, പത്താം
ശമ്പള കമ്മീഷന്
റിപ്പോര്‍ട്ടിലെ
നിര്‍ദ്ദേശത്തിന്
വിരുദ്ധമായി
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും കുറവ്
ചെയ്ത ആനുകൂല്യങ്ങള്‍
എന്തെല്ലാമെന്ന്
പറയാമോ;
(ബി)
പ്രസ്തുത
പരിഷ്കരണത്തിന് മുമ്പ്
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും എത്ര
ശതമാനം ഡി.എ ആണ്
നല്‍കിയിരുന്നത്;
പരിഷ്കരണത്തോടെ
അടിസ്ഥാന ശമ്പളത്തില്‍
ലയിപ്പിച്ച ഡി.എ. എത്ര
ശതമാനം ; പുതിയ
അടിസ്ഥാന
ശമ്പളത്തോടൊപ്പം എത്ര
ശതമാനം ഡി.എ
നല്‍കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
അടുത്ത
ശമ്പള പരിഷ്കരണം ഏതു
വര്‍ഷം
നടപ്പിലാക്കുമെന്ന്
തീരുമാനിച്ചിട്ടുണ്ടോ,
എങ്കില്‍ എന്ന്
നടപ്പാക്കും എന്ന്
അറിയിക്കുമോ?
അഞ്ചാം
സംസ്ഥാന ധനകാര്യ
കമ്മീഷന്
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
1816.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഞ്ചാം
സംസ്ഥാന ധനകാര്യ
കമ്മീഷന്
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍ പ്രകാരം
പ്രാദേശിക
സര്‍ക്കാരുകള്‍ക്കായി
2016-17 സാമ്പത്തിക
വര്‍ഷത്തില്‍
പൂര്‍ണ്ണമായി
നിര്‍ദ്ദേശിക്കപ്പെട്ട
തുക ബഡ്ജറ്റില്‍
വകയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ആയത് എന്നത്തേക്ക്
വകയിരുത്തുമെന്ന്
വിശദമാക്കുമോ?
അഞ്ചാം
ധനകാര്യ കമ്മീഷന്റെ
റിപ്പോര്‍ട്ട്
1817.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഞ്ചാം
സംസ്ഥാന ധനകാര്യ
കമ്മീഷന്റെ
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
ശുപാര്ശകളിന്മേല്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
റവന്യൂ
റിക്കവറി വിഭാഗത്തില്‍
പി.എസ്.സി വഴി നിയമനം
1818.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ്
ഫിനാന്‍ഷ്യല്‍
എന്റര്‍പ്രൈസസിലെ
റവന്യൂ റിക്കവറി
വിഭാഗത്തില്‍
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിന്ന്
പിരിഞ്ഞവരെയും 65
വയസ്സു കഴിഞ്ഞവരെയും
തുടരാന്‍
അനുവദിക്കുന്നത് എന്തു
മാനദണ്ഡത്തിലാണ്;
(ബി)
റവന്യൂ
വകുപ്പില്‍ നിന്നും
പെന്ഷന് പറ്റിയ ഒരു
സംഘം വ്യക്തികള്‍
വര്‍ഷങ്ങളായി
ജോലിചെയ്യുന്ന
കെ.എസ്.എഫ്.ഇ റവന്യൂ
റിക്കവറി
വിഭാഗത്തെക്കുറിച്ച്
പരാതികള്‍ ലഭിച്ചിട്ടും
സര്‍ക്കാര്‍
നടപടിയെടുക്കാത്തതെന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഭാഗത്തിലേക്ക്
പി.എസ്.സി വഴി നിയമനം
നടത്താന്‍
നടപടിയെടുക്കുമോ;
വിശദമാക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
വാര്‍ഷിക പദ്ധതി ചെലവ്
1819.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പദ്ധതി ചെലവ് കഴിഞ്ഞ
അഞ്ച് വര്‍ഷങ്ങളില്‍
(2011-12 മുതല്‍
2015-16 വരെ) എത്ര
ശതമാനം വീതമായിരുന്നു;
ഓരോ വര്‍ഷത്തേക്കും
പദ്ധതി വിഹിതം എത്ര
രൂപയായിരുന്നു; ചെലവ്
എത്ര രൂപയായിരുന്നു;
വര്‍ഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പദ്ധതി ചെലവ് കഴിഞ്ഞ
അഞ്ച് വര്‍ഷങ്ങളില്‍
എത്ര ശതമാനമായിരുന്നു;
ഓരോ വര്‍ഷവും അനുവദിച്ച
തുകയും ചെലവഴിച്ച
തുകയും വിശദമാക്കുമോ;
(സി)
എസ്.സി.,
എസ്.ടി. വകുപ്പുകളുടെ
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ
പദ്ധതി ചെലവ് എത്ര
ശതമാനമായിരുന്നു; ഓരോ
വര്‍ഷവും അനുവദിച്ച
തുകയും ചെലവഴിച്ച
തുകയും വിശദമാക്കുമോ;
(ഡി)
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ വാര്‍ഷിക
പദ്ധതി ചെലവ് കഴിഞ്ഞ
അഞ്ച് വര്‍ഷങ്ങളില്‍
എത്ര ശതമാനമായിരുന്നു;
ഓരോ വര്‍ഷവും അനുവദിച്ച
തുകയും ചെലവഴിച്ച
തുകയും വ്യക്തമാക്കുമോ?
നികുതി
കുടിശ്ശിക
1820.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷമുള്ള ഓരോ
വര്‍ഷത്തെയും നികുതി
കുടിശ്ശിക എത്ര
വീതമെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍ നികുതി
കുടിശ്ശിക ഉണ്ടോ;
എങ്കില്‍ എത്ര തുക;
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
നികുതി കുടിശ്ശികയ്ക്ക്
ഇടയായ കാരണങ്ങള്‍
ഏതെല്ലാം; അവ
ഒാരോന്നും മൂലം
കുടിശ്ശികയായ തുക എത്ര
വീതം; വ്യക്തമാക്കാമോ;
(ഡി)
2015-16
വര്‍ഷത്തെ നികുതി
കുടിശ്ശിക എത്ര; ഇതില്‍
എത്ര തുക ഇതുവരെ
പിരിച്ചെടുത്തു;
വ്യക്തമാക്കാമോ;
(ഇ)
പിരിഞ്ഞ് കിട്ടാനുള്ള
കുടിശ്ശിക എത്ര; ഇത്
ഏതെല്ലാം വകുപ്പുകളില്‍
നിന്ന്;
വ്യക്തമാക്കാമോ?
റബ്ബര്‍
വില സ്ഥിരതാ പദ്ധതി
T 1821.
ശ്രീ.സി.ദിവാകരന്
,,
കെ.രാജു
,,
മുല്ലക്കര രത്നാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബ്ബറിന്
സര്‍ക്കാര്‍
പ്രഖ്യാപിച്ച വില
സ്ഥിരതാ പദ്ധതി
കര്‍ഷകര്‍ക്ക്
പ്രയോജനപ്പെടുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റബ്ബര്‍
സംഭരണം നടത്തിയ വകയില്‍
കുടിശ്ശിക കൊടുത്തു
തീര്‍ക്കാനുണ്ടോ;
എങ്കില്‍ എത്ര എന്ന്
വ്യക്തമാക്കുമോ;
(സി)
റബ്ബര്‍
സംഭരണത്തില്‍ നിന്നും
മാര്‍ക്കറ്റ്ഫെഡും
റബ്ബര്‍മാര്‍ക്കും
പിന്മാറിയിട്ടുണ്ടോ;
എങ്കില്‍
പിന്മാറാനുണ്ടായ
കാരണങ്ങള്‍
വിശദമാക്കുമോ;
(ഡി)
വില
സ്ഥിരതാ പദ്ധതി
നടപ്പാക്കാന്‍ എത്ര തുക
നീക്കി വച്ചു; എത്ര തുക
ഇതുവരെ ചെലവാക്കി;
പ്രസ്തുത പദ്ധതി
കാര്യക്ഷമമായി
നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
റബ്ബര്‍
സംഭരണം
T 1822.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബ്ബര്‍
വിലയിടിവ് മൂലം നട്ടം
തിരിയുന്ന
റബ്ബര്കര്ഷര്കരെ
സഹായിക്കാനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റെടുക്കുമ്പോള്‍
1 കിലോ റബ്ബറിന്റെ വില
എത്രയായിരുന്നു;
ഇപ്പോള്‍ എത്രയാണ്;
വിലയിടിവിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
നാമമാത്ര ചെറുകിട-
വന്‍കിട റബ്ബര്‍
കര്‍ഷകരുടെ ജില്ല
തിരിച്ചുള്ള കണക്ക്
സര്‍ക്കാരിന്റെ
പക്കലുണ്ടോ; പട്ടികയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ; റബ്ബര്‍
ഉത്പാദനം സംബന്ധിച്ച
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ഡി)
സംസ്ഥാന
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ള
സബ്സിഡി നിരക്കിലുള്ള
റബര്‍ സംഭരണം
എന്നുമുതലാണ്
ആരംഭിച്ചത്; ഓരോ
വര്‍ഷവും കിലോയ്ക്ക്
എത്ര രൂപയ്ക്കാണ്
റബ്ബര്‍
സംഭരിച്ചിരുന്നത്;
മാര്‍ക്കറ്റ്
വിലയുമായുള്ള അന്തരം
സബ്സിഡിയായി എങ്ങനെയാണ്
കര്ഷകന്
ലഭ്യമാക്കിയിട്ടുള്ളത്;
ഓരോ വര്‍ഷവും
ഇത്തരത്തില്‍ എത്ര
റബ്ബര്‍ സംഭരിച്ചു
എന്നും, കര്‍ഷകര്‍ക്ക്
സബ്സിഡിയായി എത്ര തുക
വീതം ലഭിച്ചുവെന്നും
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
ഇതിനുള്ള സംഭരണ
ഏജന്‍സികള്‍
ഏതൊക്കെയാണ്;
(ഇ)
സബ്സിഡി
ലഭിക്കുന്നതിനായി
പി.ആര്.എസ്സുകളില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള റബ്ബര്‍
കര്‍ഷകരുടെ കണക്ക്
ജില്ല തിരിച്ച്
ലഭ്യമാക്കാമോ; ഇപ്പോള്‍
റബ്ബറിന്റെ
മാര്‍ക്കറ്റ് വില
എത്രയാണ്; താങ്ങ്
വിലയായി സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ളത്
എത്ര രൂപയാണ്;
(എഫ്)
റബ്ബര്‍
പ്രൊഡക്ഷന്‍
ഇന്‍സെന്റീവ് സ്കീം
കൊണ്ട്
ലക്ഷ്യമാക്കുന്നത്
എന്താണ്; ഇതുപ്രകാരം
എത്ര രൂപയുടെ ആനുകൂല്യം
കര്‍ഷകര്‍ക്ക്
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
റബ്ബര്‍ സംഭരണത്തിന്റെ
പ്രയോജനം ചെറുകിട
കര്‍ഷര്‍ക്കും നാമമാത്ര
കര്‍ഷര്‍ക്കും
ലഭിക്കുന്നില്ല എന്ന
ആരോപണം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വന്‍കിടക്കാരുടെ
ചൂഷണത്തില്‍ നിന്നും
ഇവരെ രക്ഷിക്കാന്‍
സംഭരണം സംബന്ധിച്ച്
പ്രത്യേക
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്കാന് തയ്യാറാകുമോ;
വിശദാംശം ലഭ്യമാക്കാമോ?
റബ്ബര്‍
കര്‍ഷകരുടെ പ്രശ്നങ്ങള്‍
T 1823.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബ്ബര്‍
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
കേന്ദ്രസര്‍ക്കാരിന്
നിവേദനം
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
ആവശ്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരുന്നത്;
വിശദമാക്കാമോ;
(ബി)
റബ്ബര്‍
കര്‍ഷകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
വിപണി
ഇടപെടല്‍ പദ്ധതി
നടപ്പിലാക്കിയതുമായി
ബന്ധപ്പെട്ട്
സര്‍ക്കാരിന് ഉണ്ടായ
സാമ്പത്തിക ബാദ്ധ്യതയെ
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ?
സിവില്‍
സര്‍വ്വീസിന്റെ
കാര്യക്ഷമത
1824.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സിവില്‍ സര്‍വ്വീസിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതു
സംബന്ധിച്ച്
സര്‍ക്കാര്‍ നയം
വ്യക്തമാക്കുമോ;
(ബി)
സിവില്‍
സര്‍വ്വീസിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
നിലവിലെ
ശമ്പളപരിഷ്ക്കരണ
കമ്മീഷന്
നല്‍കിയിട്ടുള്ള
ശിപാര്‍ശകള്‍
നടപ്പാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
നീലേശ്വരം
ഇ. എം.എസ്. സ്റ്റേഡിയം
1825.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോഡ്
ജില്ലയിലെ നീലേശ്വരം
ഇ.എം.എസ്. സ്റ്റേഡിയം
നിര്‍മ്മാണത്തിന്
കഴിഞ്ഞ വര്‍ഷം ബഡ്ജറ്റ്
സ്പീച്ചിൽ അഞ്ചു കോടി
രൂപ
അനുവദിച്ചിരുന്നുവെങ്കിലും
തുക ലഭ്യമാക്കാന്‍
കഴിയാതെ വന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
പ്രസ്തുത
സ്റ്റേഡിയത്തിനാവശ്യമായ
തുക എപ്പോള്‍
അനുവദിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
മെഡിക്കല്‍
അലവന്‍സ്
1826.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പെന്‍ഷന്‍കാര്‍ക്ക്
പ്രതിവര്‍ഷം എന്തു തുക
മെഡിക്കല്‍
അലവന്സ്ഇനത്തില്
നല്‍കുന്നുണ്ട്;
(ബി)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും,
സര്‍ക്കാരില്‍ നിന്നും,
ചികിത്സാ ആനുകൂല്യം
കെെപ്പറ്റുന്ന മറ്റ്
വിഭാഗങ്ങള്‍ക്കുമായി
പ്രതിവര്‍ഷം മെഡിക്കല്‍
റീഇംബേഴ്സ്മെന്റ്
ഇനത്തില്‍ എന്തു തുക
നല്‍കിവരുന്നുണ്ട്;
(സി)
മറ്റു
ജനങ്ങളുടെ ചികിത്സാ
ഇന്‍ഷ്വറന്‍സ്
പദ്ധതികള്‍ക്കായി
പ്രതിവര്‍ഷം എത്ര തുക
സര്‍ക്കാര്‍ ഫണ്ടില്‍
നിന്നും
ചെലവാകുന്നുണ്ട്;
(ഡി)
അതിഭീമമായ
തുക ഓരോ വര്‍ഷവും
ചെലവഴിക്കേണ്ടി വരുന്ന
സാഹചര്യത്തില്‍ എല്ലാ
വിഭാഗത്തിനുമുള്ള
ചികിത്സാ ഇന്‍ഷ്വറന്‍സ്
സൗകര്യം
ഏര്‍പ്പെടുത്തുന്നതിലേക്ക്
സര്‍ക്കാര്‍
ആഭിമുഖ്യത്തില്‍ ഒരു
ഇന്‍ഷ്വറന്‍സ് കമ്പനി
ആരംഭിക്കുന്നകാര്യം
പരിഗണിക്കുമോ?
റബ്ബറിന്റെ
വിലയിടിവ്
T 1827.
ശ്രീ.മോന്‍സ്
ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബ്ബറിന്റെ
വിലയിടിവും മറ്റ്
കാരണങ്ങളും മൂലം
കര്‍ഷകര്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനും,
വിലസ്ഥിരത ഉറപ്പ്
വരുത്തുന്നതിനും
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ കേന്ദ്ര
സര്‍ക്കാരിനോട് സഹായം
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;
(സി)
റബ്ബറിന്റെ
വിലയിടിവ് തടയുന്നതിനും
റബ്ബര്‍ കര്‍ഷകരുടെ
ക്ഷേമത്തിനുമായി
അടിയന്തരനടപടികള്‍
സ്വീകരിക്കുമോ?
സാമ്പത്തിക
വളര്‍ച്ചാനിരക്ക്
1828.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്‍െറ
2010-11, 2011-12,
2012-13, 2013-14,
2014-15 വര്‍ഷങ്ങളിലെ
സാമ്പത്തിക വളര്‍ച്ച
നിരക്ക് എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
2015-16
വര്‍ഷത്തില്‍ എത്ര
ശതമാനം സാമ്പത്തിക
വളര്‍ച്ചയുണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
വിശദമാക്കുമോ ?
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളം
1829.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1.7.2011
മുതല്‍ 31.1.2016 വരെ
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് ശമ്പളം
നല്കിയ വകയില്‍ എത്ര
തുക ചെലവഴിച്ചു;
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ ?
സര്‍ക്കാര്‍
ജിവനക്കാരുടെ മെഡിക്കല്‍
റീ-ഇമ്പേഴ്സ്മെന്റ്
1830.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
മെഡിക്കല്‍
റീ-ഇമ്പേഴ്സ്മെന്റ്
ഇനത്തില്‍ ഒരു വര്‍ഷം
എത്ര രൂപയുടെ ചെലവ്
വരുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത സമ്പ്രദായം
അവസാനിപ്പിച്ച്
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
മെഡിക്കല്‍
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കണമെന്ന്
10-ാം ശമ്പളപരിഷ്ക്കരണ
കമ്മീഷന് ശിപാര്‍ശ
നല്‍കിയിരുന്നോ;
വിശദാംശം അറിയിക്കുമോ;
(സി)
ജീവനക്കാര്‍ക്ക്
മെഡിക്കല്‍
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കുന്നത്
നിലവിലുള്ള
സംവിധാനത്തേക്കാള്‍
ലാഭകരമാണോ എന്നത്
സംബന്ധിച്ച പഠനം
നടത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ജീവനക്കാര്‍ക്ക്
സ്വകാര്യ ആശുപത്രികളെ
ഉള്‍പ്പെടുത്തി ഒരു
സമഗ്ര മെഡിക്കല്‍
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
;ഇല്ലെങ്കില്‍
ഇക്കാര്യത്തിലുള്ള
തടസ്സമെന്തെന്ന്
വ്യക്തമാക്കുമോ?
നയപ്രഖ്യാപന
പ്രസംഗങ്ങളിലെ
നിര്‍ദ്ദേശങ്ങള്‍
1831.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നയപ്രഖ്യാപന
പ്രസംഗങ്ങളില്‍
പ്രഖ്യാപിക്കപ്പെട്ട
പുതിയ നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമായിരുന്നു;
ഓരോ നിര്‍ദ്ദേശങ്ങളും
നടപ്പിലാക്കാന്‍
വകയിരുത്തിയ
തുകയെത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കാന്‍
നീക്കിവച്ച
തുകയെത്രയാണ്; ഇതിന്റെ
എത്ര ശതമാനം നാളിതുവരെ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
കേരളത്തിന്റെ
പൊതു കടം
1832.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010-11
വര്‍ഷത്തിലെ
കേരളത്തിന്റെ പൊതു കടം
എത്രയായിരുന്നു; ആ
വര്‍ഷത്തെ ആകെ റവന്യൂ
വരുമാനം
എത്രയായിരുന്നു;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം റവന്യൂ
വരുമാനത്തിന്‍െറ വര്‍ഷം
തിരിച്ചുള്ള
കണക്ക്നല്കാമോ?
ചെലവഴിക്കാത്ത
വകമാറ്റിയ ബഡ്ജറ്റ്
ഹെഡ്ഡുകള്‍
1833.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍ ഏതെല്ലാം
ഹെഡ്ഡുകളിലായി
വകയിരുത്തിയ വിഹിതമാണ്
നൂറ് ശതമാനവും
ചെലവഴിക്കപ്പെടാതെ
ഇപ്പോള്‍ ബാക്കി
നില്പ്പുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
നടപ്പുവര്‍ഷത്തില്‍
വകയിരുത്തിയ എതെല്ലാം
ഹെഡ്ഡുകളിലെ എത്ര
തുകയാണ് വകമാറ്റി
ചെലവഴിച്ചതെന്ന്
വെളിപ്പെടുത്താമോ;
തൃക്കരിപ്പൂര്‍
, മയ്യിച്ചയില്‍ റെയില്‍
അണ്ടര്‍ പാസ്സ് നിർമ്മാണം
1834.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
മയ്യിച്ചയില്‍ റെയില്‍
അണ്ടര്‍ പാസ്സ്
നിര്‍മ്മിക്കുന്നതിന്
റെയില്‍വെ ഉണ്ടാക്കിയ
എസ്റ്റിമേറ്റ് പ്രകാരം
ആസ്തിവികസന ഫണ്ടില്‍
നിന്നും തുക അനുവദിച്ച്
കൊണ്ട് ഭരണാനുമതി
പുറപ്പെടുവിച്ച്
മാസങ്ങള്‍ കഴിഞ്ഞിട്ടും
തുക റെയില്‍വേയ്ക്ക്
ഡെപ്പോസിറ്റ് ചെയ്തു
നല്കാത്തതിനാല്
പ്രവൃത്തി
തടസ്സപ്പെട്ടത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
പ്രസ്തുത തുക നടപ്പു
സാമ്പത്തിക
വര്‍ഷത്തിനകം
നല്‍കിയില്ലെങ്കില്‍
റെയില്‍വേയുടെ
എസ്റ്റിമേറ്റില്‍
വരുന്ന വര്‍ദ്ധനവ്
വഹിക്കുന്നത്
ആരാണ്എന്ന് കൂടി
വ്യക്തമാക്കുമോ?
കരാറുകാര്‍ക്ക്
കൊടുത്ത് തീര്‍ക്കുവാനുള്ള
തുക
1835.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
കരാറുകാര്‍ക്ക്
കൊടുത്ത്
തീര്‍ക്കുവാനുള്ള തുക
എത്രയാണെന്ന്
വിശദമാക്കാമോ ?
സംസ്ഥാനത്തിന്റെ
പൊതുകടം
1836.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ഡിസംബര്‍ 31 വരെയുള്ള
സംസ്ഥാനത്തിന്റെ
പൊതുകടം എത്രയാണെന്ന്
പറയാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഏതെല്ലാം
സ്രോതസ്സുകളില്‍
നിന്നും എത്ര തുക
കടമെടുത്തിട്ടുണ്ടെന്നും
ഏതെല്ലാം
ആവശ്യങ്ങള്‍ക്കുവേണ്ടിയാണ്
ഈ തുക
വിനിയോഗിച്ചതെന്നും
വിശദമാക്കാമോ;
(സി)
വാണിജ്യ
നികുതി ഇനത്തില്‍ 2015
ഡിസംബര്‍ 31 വരെ എത്ര
തുക പിരിഞ്ഞ്
കിട്ടാനുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
പിരിഞ്ഞ്
കിട്ടാനുള്ള തുകയില്‍
സര്‍ക്കാര്‍ സ്റ്റേ
നല്‍കിയത് എത്ര
തുകയ്ക്കാണ് എന്ന്
പറയാമോ?
പെട്രോളിന്റെയും
ഡീസലിന്റെയും വില്പന നികുതി
1837.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെട്രോളിന്റെയും
ഡീസലിന്റെയും വില്പന
നികുതിയില്‍
ഗവണ്മെന്റ് ഏറ്റവും
ഒടുവില്‍ വര്‍ദ്ധന
വരുത്തിയത് എപ്പോഴാണ്;
എത്രയില്‍ നിന്ന് എത്ര
ശതമാനമാക്കി
വര്‍ദ്ധിപ്പിച്ചു;
(ബി)
വില്പന നികുതിയില്‍
വര്‍ദ്ധന വരുത്തിയതും,
പുതിയ സെസ്
ഏര്‍പ്പെടുത്തിയതും വഴി
ഒരു ലിറ്റര്‍
പെട്രോളും, ഒരു
ലിറ്റര്‍ ഡീസലും
സംസ്ഥാനത്ത് നിന്ന്
വാങ്ങുന്ന ഒരാള്‍ക്ക്
നിലവില്‍ എത്ര രൂപ
അധികമായി നല്‍കണം;
(സി)
നിലവില്‍
സംസ്ഥാനത്ത്
വില്‍ക്കുന്ന ഒരു
ലിറ്റര്‍ പെട്രോളിനും,
ഡീസലിനും സംസ്ഥാനം
ഈടാക്കുന്ന മൊത്തം
നികുതി എത്ര ശതമാനം
വീതമാണ്;
(ഡി)
2010
ഡിസംബറില്‍
ക്രൂഡോയിലിന്റെയും
പെട്രോളിന്റെയും ആഗോള
വിലയും സംസ്ഥാനത്ത്
വിറ്റുവരുന്ന വിലയും
എത്രയായിരുന്നു;
ഇപ്പോഴത്തെ ഇവയുടെ ആഗോള
വിലയും, സംസ്ഥാനത്തെ
വിലയും എത്രയായി
കുറഞ്ഞിട്ടുണ്ട്?
ധനകാര്യവകുപ്പില്‍
ഇ-ഫയലിംഗ്
1838.
ശ്രീ.വി.ഡി.സതീശന്
,,
കെ.ശിവദാസന്‍ നായര്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ധനവകുപ്പില്‍ ഇ-ഫയല്‍
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
സംവിധാനം നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
10-ാം
ശമ്പള കമ്മീഷന്
റിപ്പോര്‍ട്ട്
1839.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
10-ാം
ശമ്പള കമ്മീഷന്
റിപ്പോര്‍ട്ട്
എന്തെല്ലാം
ഭേദഗതികളോടെയാണ്
സര്‍ക്കാര്‍
പാസ്സാക്കിയിട്ടുള്ളത്
; കമ്മീഷന് ശിപാര്‍ശ
ചെയ്ത ഏതെങ്കിലും
സ്കെയിലുകള്‍
കുറയ്ക്കുകയോ,
ഏതിലെങ്കിലും
വര്‍ദ്ധനവ് വരുത്തുകയോ
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ശമ്പള
കമ്മീഷന്
റിപ്പോര്‍ട്ടുകളിലെ
അപാകതകള്‍
പരിഹരിക്കുവാന്‍ അനോമലി
കമ്മറ്റി
രൂപീകരിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ ഏതു
രീതിയിലാണ് അപാകതകള്‍
പരിഹരിക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
ശമ്പള
കമ്മീഷന്
റിപ്പോര്‍ട്ട്
നടപ്പാക്കുമ്പോള്‍
എന്നു മുതല്‍ പ്രാബല്യം
കൊടുക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും,
ശമ്പള പരിഷ്കരണ കാലയളവ്
സംബന്ധിച്ച് എന്തു
തീരുമാനമാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
ഇതില്‍ എന്തെങ്കിലും
മാറ്റം വരുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
ബജറ്റ്
2015-2016 -ൽ പ്രഖ്യാപിച്ച
പുതിയ പദ്ധതികള്‍
1840.
ശ്രീ.എ.കെ.ബാലന്
,,
ജി.സുധാകരന്
,,
സി.കൃഷ്ണന്
,,
പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-2016
വര്‍ഷത്തെ ബജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ച പുതിയ
പദ്ധതികള്‍
നടപ്പിലാക്കിയതിന്റെ
നിജസ്ഥിതി
വിശദമാക്കാമോ;
(ബി)
ബജറ്റ്
പ്രസംഗത്തിലെ
പ്രഖ്യാപനങ്ങളുടെ
നടപ്പിലാക്കല്‍ പുരോഗതി
നിരീക്ഷിക്കാറുണ്ടോ;
ഏറ്റവും ഒടുവിലത്തെ
അവലോകനത്തിന്റെയടിസ്ഥാനത്തില്,
പുതുതായി പ്രഖ്യാപിച്ച
പദ്ധതികള്‍ എത്ര;
പൂര്‍ണ്ണമായും
സാക്ഷാത്കരിച്ചവ എത്ര;
പ്രസംഗത്തില്‍
പ്രഖ്യാപിച്ചെങ്കിലും
ആവശ്യമായ തുക
വകയിരുത്തിയിട്ടില്ലാത്തതിനാല്‍
പദ്ധതികള്‍
സാക്ഷാത്കരിക്കാതെ
പോയിട്ടുള്ളവ എത്ര;
(സി)
ബജറ്റില്‍
പ്രഖ്യാപിച്ചെങ്കിലും
ബന്ധപ്പെട്ട ഭരണ
വകുപ്പ് പദ്ധതി
നിര്‍വ്വഹണത്തിന്
മുന്‍കൈ
എടുക്കാതിരുന്നതിനാലും
ധനവകുപ്പ് ഫണ്ടുകള്‍
നല്‍കിയിട്ടില്ലാത്തതിനാലും
നടപ്പിലാക്കാന്‍
കഴിയാതെ ബജറ്റ്
പ്രസംഗത്തില്‍ മാത്രം
നിലകൊള്ളുകയും ചെയ്ത
പദ്ധതികള്‍ ഉണ്ടോ; അവ
എത്ര;
(ഡി)
ആസൂത്രണത്തിലെ
അഭാവത്തെയും
നിര്‍വ്വഹണത്തിലെ
പോരായ്മയുടെയും ഭാഗമായി
പ്രഖ്യാപിത പദ്ധതികള്‍
നടപ്പിലാക്കാന്‍
കഴിയാതെ
പോയിട്ടുള്ളതായി
അറിയാമോ?
ദേശീയ
സമ്പാദ്യപദ്ധതി
1841.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
സമ്പാദ്യപദ്ധതിയുടെ
ഭാഗമായ മഹിളാ പ്രധാന്
ഏജന്റുമാര്‍ക്ക്
2015-16 വര്‍ഷത്തെ
ലക്ഷ്യം നിശ്ചയിച്ചു
നല്‍കിയിട്ടുണ്ടോ ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
നിശ്ചയിച്ച ലക്ഷ്യം
കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ ;
ഇതുവരെ എത്ര കോടി രൂപ
സമാഹരിച്ചു ;
(സി)
മഹിളാ
പ്രധാന്
ഏജന്റുമാര്‍ക്ക് ഈ
ജോലിക്കു പുറമെ മാലിന്യ
സംസ്ക്കരണം,
ജലസംരക്ഷണം, വൈദ്യുതി
വകുപ്പ് എന്നിവയുമായി
ബന്ധപ്പെട്ട് അധിക ജോലി
നല്‍കിയിട്ടുണ്ടോ ;
ഇതിനു പ്രത്യേക വേതനം
നല്കുന്നുണ്ടോ ;
(ഡി)
ദേശീയ
സമ്പാദ്യ പദ്ധതി വിഭവ
സമാഹരണം
വര്‍ദ്ധിപ്പിക്കുന്നതിന്
കാര്യക്ഷമമായ എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ?
സംയോജിത ചെക്ക് പോസ്റ്റ്
സംവിധാനം
1842.
ശ്രീ.വി.ഡി.സതീശന്
,,
ലൂഡി ലൂയിസ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംയോജിത ചെക്ക്
പോസ്റ്റ് സംവിധാനം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കുമോ ?
വ്യാപാര സ്ഥാപനങ്ങളിലെ
പരിശോധന
1843.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാണിജ്യ
നികുതി വകുപ്പ്
ഉദ്യോഗസ്ഥര്‍ വ്യാപാര
സ്ഥാപനങ്ങളിലെ പരിശോധന
കൃത്യമായി
നടത്താറുണ്ടോ;
(ബി)
പരിശോധനാ
സമയത്ത് വ്യാപാരികള്‍
സഹകരിക്കാതിരിക്കുകയും
പ്രക്ഷോഭ പരിപാടികള്‍
സംഘടിപ്പിക്കുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടുണ്ടോ;
(സി)
കൃത്യമായി
പരിശോധന
നടത്താത്തതിനാല്‍
നികുതി വരുമാനത്തില്‍
ഗണ്യമായ കുറവ്
സംഭവിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നികുതി
പിരിവ്
ഊര്‍ജ്ജിതമാക്കുവാന്‍
വാണിജ്യ നികുതി വകുപ്പ്
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്?
ബീഡി
വില്പന
1844.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2013-14, 2014-15,
2015-16 എന്നീ
വര്‍ഷങ്ങളില്‍ എന്തു
തുകയുടെ ബീഡി വില്പന
നടന്നിട്ടുണ്ടെന്ന്
ഉല്പാദകരുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
01.04.2015
മുതല്‍ ബീഡി
വില്പനയ്ക്ക് 14.5
ശതമാനം നികുതി
ഏര്‍പ്പെടുത്തിയതിന്റെ
ഭാഗമായി വില്പനയില്
കുറവു വന്നിട്ടുണ്ടോ;
വിശദമാക്കാമോ?
നികുതി
കുടിശ്ശിക
1845.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നികുതി
കുടിശ്ശിക ഇനത്തില്‍
എത്ര കോടി രൂപ നിലവില്‍
പിരിഞ്ഞുകിട്ടാനുണ്ട്;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര കോടി
രൂപയുടെ നികുതി
പിരിവിനാണ് സര്‍ക്കാര്‍
തലത്തില്‍ സ്റ്റേ
നല്കിട്ടുള്ളത്;
(സി)
നികുതി
കുടിശ്ശീക
പിരിച്ചെടുത്ത് റവന്യൂ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
വിശദാംശം
വ്യക്തമാക്കുമോ?
സെസ്സ്
ഇനത്തില്‍ സമാഹരിച്ച തുക
1846.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മദ്യവ്യവസായ
തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിന്റെ
ഭാഗമായി
ഏര്‍പ്പെടുത്തിയ സെസ്സ്
ഇനത്തില്‍ വിദേശമദ്യ
വില്പനയിലൂടെ നാളിതുവരെ
സമാഹരിച്ച തുക
എത്രയാണ്;
(ബി)
ഇതില്‍
എത്ര തുക
പുനരധിവാസത്തിനായി
ചെലവഴിച്ചു; വിശദാംശം
വ്യക്തമാക്കുമോ?
ടാക്സ്
എക്സംപ്ഷന്‍
T 1847.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായ
സംരംഭകര്‍ക്ക് കഴിഞ്ഞ
കാലങ്ങളില്‍ ടാക്സ്
എക്സംപ്ഷന്‍
നല്‍കിയിരുന്നോ ;
(ബി)
എങ്കില്‍
ഏത് കാലയളവ് വരെയാണ്
നല്‍കിയിട്ടുള്ളത് ;
(സി)
ഇത്തരം
സംരംഭകരെ
പ്രോല്‍സാഹിപ്പിക്കുന്നതിനായി
ഒരു
വര്‍ഷത്തേക്കെങ്കിലും
ടാക്സ് എക്സംപ്ഷന്‍
നല്കുന്ന കാര്യം
പരിഗണിക്കുമോ?
നികുതി/നികുതിയേതര
ഇന വരുമാനം
1848.
ശ്രീ.ബി.സത്യന്
,,
കെ.സുരേഷ് കുറുപ്പ്
,,
പി.ടി.എ. റഹീം
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നികുതി/നികുതിയേതര
ഇന വരുമാനത്തില്‍
വര്‍ദ്ധനവ്
വരുത്തുന്നതിനായി ഇൗ
സര്‍ക്കാര്‍ ഓരോ
വര്‍ഷവും അധിക വിഭവ
സമാഹരണം
ലക്ഷ്യമിട്ടിട്ടുണ്ടായിരുന്നുവോ;
(ബി)
ബജറ്റിലൂടെയും
അല്ലാതെയും
നികുതി/നികുതിയേതര അധിക
വിഭവ സമാഹരണത്തിലൂടെ
ഓരോ വര്‍ഷവും
ലക്ഷ്യമിട്ട തുകയും
സ്വരൂപിച്ച തുകയും
സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
2011-12
മുതല്‍ 2015-16
വരെയുള്ള ഓരോ
വര്‍ഷവുമുള്ള റവന്യൂ
വരവുകളുടെ ലക്ഷ്യവും
നേട്ടവും
വളര്‍ച്ചാനിരക്കും
വിശദമക്കാമോ;
(ഡി)
കഴിഞ്ഞ
അഞ്ചു വര്‍ഷവും
റവന്യൂ-ധന-പ്രാഥമിക
കമ്മികള്‍
ലക്ഷ്യമിട്ടതിനേക്കാള്‍
വന്‍തോതില്‍
വര്‍ദ്ധിച്ചിട്ടുണ്ടോ;
(ഇ)
റവന്യൂ
വരവും റവന്യൂ ചെലവും
തമ്മിലുള്ള അന്തരം
വന്‍തോതില്‍
വര്‍ദ്ധിച്ചുവോ; റവന്യൂ
ചെലവുകള്‍
നടത്തുന്നതിന് കടം
എടുക്കുകയുണ്ടായോ;
ഇതിനെല്ലാമുള്ള
കാരണങ്ങള്‍
വിശദമാക്കാമോ;
(എഫ്)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഏതെങ്കിലും വര്‍ഷം
മൂലധനച്ചെലവ്
ലക്ഷ്യസ്ഥാനത്ത്
എത്തുകയുണ്ടായോ; കടം
വാങ്ങുന്ന ഫണ്ടുകള്‍
ഏതെങ്കിലും വര്‍ഷം
പൂര്‍ണ്ണമായും വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
ഉപയോഗിക്കാന്‍
സാധിച്ചിട്ടുണ്ടോ;
(ജി)
സാമ്പത്തിക
ഉത്തരവാദിത്വ(ഭേദഗതി)
നിയമപ്രകാരം 2015
മാര്‍ച്ച് അവസാനത്തോടെ
സംസ്ഥാനത്തിന്റെ റവന്യൂ
കമ്മിയും
ജി.എസ്.ഡി.പി.യുമായുള്ള
വ്യത്യാസത്തിന്റെ
ശതമാനം പൂജ്യത്തില്‍
എത്തിക്കുകയുണ്ടായോ;
മേല്‍പ്പറഞ്ഞ
കാര്യങ്ങളിലെല്ലാം
ധവളപത്രം
പുറപ്പെടുവിച്ചിരുന്നുവോ?
മഞ്ചേശ്വരം
ചെക്ക് പോസ്റ്റ് വികസനം
1849.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മഞ്ചേശ്വരം ചെക്ക്
പോസ്റ്റ് വികസനത്തിനായി
എത്ര ഏക്കര്‍ സ്ഥലം
ഏറ്റെടുത്ത്
കൈമാറിയിരുന്നു;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍ ഇതു
സംബന്ധിച്ച്
എന്തെങ്കിലും
തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
എന്‍.എച്ച്-
66 -ല്‍ ചെക്ക്
പോസ്റ്റിനടുത്ത്
വാഹനങ്ങള്‍ നിര്‍ത്തുക
വഴി ഗതാഗത കുരുക്കും
അപകട മരണങ്ങളും
വര്‍ദ്ധിച്ചുവരുന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
നികുതിപിരിവ്
കാര്യക്ഷമമാക്കാന്‍ നടപടി
1850.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതിപിരിവ്
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(ബി)
നികുതിപിരിവ്
സംബന്ധിച്ച നടപടികള്‍
മോണിറ്റര്‍
ചെയ്യുന്നതിനായി സ്ഥിരം
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
വിലനിലവാരം
സംബന്ധിച്ച
വിവരശേഖരണത്തിനായി വില
നിരീക്ഷണ സമിതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
നികുതിപിരിവ്
കാര്യക്ഷമമാക്കുന്നതിനായി
എന്തെങ്കിലും പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
അഞ്ചല്‍
സബ്ട്രഷറി
1851.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഞ്ചല്‍
സബ്ട്രഷറിയുടെ
പ്രവര്‍ത്തനം കൂടുതല്‍
സൗകര്യപ്രദമായി
നടത്തുവാന്‍ കഴിയുന്ന
അഞ്ചല്‍ മിനി സിവില്‍
സ്റ്റേഷനിലേക്ക്
മാറുന്നതിനുള്ള
കാലതാമസത്തിനുള്ള കാരണം
വിശദമാക്കുമോ;
(ബി)
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
കെട്ടിടത്തില്‍
പ്രതിമാസം 25000
ത്തില്‍ അധികം രൂപ വാടക
നല്കി
തുടരുന്നതുമൂലമുള്ള
നഷ്ടത്തിന് ഉത്തരവാദി
ആരാണെന്ന്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
രണ്ട് വര്‍ഷമായി മിനി
സിവില്‍ സ്റ്റേഷനില്‍
ട്രഷറി
പ്രവര്‍ത്തിക്കുന്നതിന്
ആവശ്യമായ സ്ഥലം
ഒഴിച്ചിട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കുമോ?
ചേര്‍ത്തല
സബ് ട്രഷറി ഓഫീസ്
1852.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
സബ് ട്രഷറി ഓഫീസ്
നിലവില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
കെട്ടിടത്തില്‍ നിന്നും
സിവില്‍
സ്റ്റേഷനിലേയ്ക്ക്
മാറ്റുന്നതിനുള്ള
കാലതാമസത്തിനുള്ള കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ ;
(ബി)
നിലവില്‍
സിവില്‍ സ്റ്റേഷനില്‍
സബ്ട്രഷറി
പ്രവര്‍ത്തിപ്പിക്കുവാന്‍
തയ്യാറാക്കിയിട്ടുള്ള
കെട്ടിടത്തിലെ
വൈദ്യുതീകരണത്തിന്
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ
;ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
വൈദ്യുതീകരണത്തിന്
ഫണ്ട് അനുവദിക്കാത്തത്
എന്ന് പറയാമോ ;
(സി)
പ്രസ്തുത
കെട്ടിടത്തിന്റെ
വൈദ്യുതീകരണ ജോലിക്കായി
ഫണ്ട്
അനുവദിക്കുന്നതിനായുള്ള
ഫയല്‍ ട്രഷറി
ഡയറക്ടര്‍ക്ക് അയച്ചത്
എന്നാണ് ; ഇതില്‍
നടപടിയാകാത്തതും പണം
അനുവദിക്കാത്തതും
എന്തുകൊണ്ടാണെന്ന്
പറയാമോ; അടിയന്തിരമായി
തുക അനുവദിച്ച്
സബ്ട്രഷറി ഓഫീസ് ഈ
കെട്ടിടത്തിലേയ്ക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ?
ചാത്തന്നൂര്‍
സബ്ട്രഷറി കെട്ടിട
നിര്‍മ്മാണം
1853.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂരില്‍
സബ്ട്രഷറി
സ്ഥാപിക്കുന്നതിലേക്കായി
സൗജന്യമായി ഭൂമി ട്രഷറി
വകുപ്പിന്
ലഭിച്ചിരുന്നുവോ;
എങ്കില്‍ എത്ര സെന്റ്
ഭൂമി; എന്നാണ്
ലഭിച്ചതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഭൂമിയില്‍ എത്രയും വേഗം
കെട്ടിടം
നിര്‍മ്മിക്കണമെന്ന്
ആവശ്യപ്പെട്ട് അപേക്ഷ
ലഭിച്ചുവോ; അതിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(സി)
ചാത്തന്നൂരില്‍
പ്രസ്തുത കെട്ടിട
നിര്‍മ്മാണം
നടത്തുന്നതിലേക്ക്
തടസ്സങ്ങള്‍
നിലവിലുണ്ടോ;
ഇല്ലായെങ്കില്‍
എന്നത്തേക്ക് കെട്ടിട
നര്‍മ്മാണം നടത്തുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കാരുണ്യ
ബനവലന്റ് സ്കീം
1854.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ്
സ്കീമില്‍പ്പെടുത്തി
ആലപ്പുഴ ജില്ലയില്‍ ആകെ
നല്കിയ ചികിത്സാ സഹായം
എത്ര രൂപയാണെന്നും
ഏതെല്ലാം
രോഗങ്ങള്ക്കാണെന്നും
താലൂക്ക് തിരിച്ചുള്ള
കണക്ക് തരാമോ?
(ബി)
ചേര്‍ത്തല
താലൂക്കിലെ വിവിധ
മേഖലകളില്‍ പെട്ട
രോഗികളില്‍ നിന്നും
ലോട്ടറി ഓഫീസ് വഴി
സമര്‍പ്പിക്കപ്പെട്ട
കാരുണ്യ ചികിത്സാ
പദ്ധതി പ്രകാരമുള്ള
അപേക്ഷകളില്‍
എത്രയെണ്ണം
നിരസിക്കപ്പെട്ടുവെന്നും
നിലവില്‍ എത്ര കേസുകള്‍
നടപടിയാകാതെയും സഹായം
അനുവദിക്കാതെയും
കിടപ്പുണ്ടെന്നും
പറയാമോ, ഇപ്രകാരം
സംഭവിക്കുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
കോ-
ഇന്‍ഷ്വറന്‍സ് സംവിധാനം
1855.
ശ്രീ.പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
അന്‍വര്‍ സാദത്ത്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സ്റ്റേറ്റ്
ഇന്‍ഷ്വറന്‍സ് വകുപ്പ്
കോ- ഇന്‍ഷ്വറന്‍സ്
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദ്യേശ്യലക്ഷ്യങ്ങളാണ്
ഇതു വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വ്യവഹാര
നയം
1856.
ശ്രീ.സണ്ണി
ജോസഫ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ആര് . സെല്‍വരാജ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് വ്യവഹാര
നയം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കുന്ദമംഗലം
കോടതി കെട്ടിടം
1857.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
ജുഡീഷ്യല്‍
ഫസ്റ്റ്ക്ലാസ്
മജിസ്ട്രേറ്റ്
കോടതിക്ക്
സൗകര്യപ്രദമായ കെട്ടിടം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച
നിര്ദ്ദേശത്തിന്മേല്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
?
കുറ്റപത്രം
ലഭിച്ച മന്ത്രിമാര്‍
1858.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ക്രിമിനല്‍
കോടതിയലക്ഷ്യത്തിന്
കുറ്റപത്രം ലഭിച്ച
മന്ത്രിമാര്‍, വിവിധ
കേസ്സുകളില്‍
ഹൈക്കോടതിയിലും
സുപ്രീംകോടതിയിലും
മറ്റു കോടതികളിലും
വിചാരണ നേരിടുന്ന
മന്ത്രിമാര്‍,
എന്നിവയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കേസ്സുകളില്‍
മന്ത്രിമാര്‍ക്കെതിരെ
കേസ് ഫയല്‍ ചെയ്തവര്‍
ആരെല്ലാം; സ്വമേധയാ
കോടതികള്‍ സ്വീകരിച്ച
കേസ്സുകള്‍ ഏതെല്ലാം;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
വിവിധ
കോടതികളില്‍
രജിസ്റ്റര്‍ ചെയ്തതും
അല്ലാത്തതുമായ
കേസുകളുടെ പേരില്‍
രാജിവച്ച മന്ത്രിമാര്‍
ആരെല്ലാം;
രാജിവയ്ക്കാനുള്ള കാരണം
എന്തെന്നും ഇവരില്‍
ആരുടെയെല്ലാം രാജി
മുഖ്യമന്ത്രി ബഹു.
ഗവര്‍ണ്ണര്‍ക്കു നല്കി
എന്നും ആരുടെയെല്ലാം
രാജി ബഹു.
ഗവര്‍ണ്ണര്‍ക്ക്
മുഖ്യമന്ത്രി
സമര്‍പ്പിച്ചില്ല
എന്നും ആയതിന്റെ കാരണം
എന്ത് എന്നും
വ്യക്തമാക്കുമോ;
ഭവന
നിര്‍മ്മാണ വകുപ്പ്
നടപ്പാക്കിയ പദ്ധതികള്‍
1859.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഭവന നിര്‍മ്മാണ
വകുപ്പ് തിരൂര്‍ നിയോജക
മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയാണെന്നും,
ഓരോപദ്ധതിയ്കും ഇതേവരെ
എന്തു തുക
ചെലവഴിച്ചിട്ടുണ്ട്
എന്നതിന്റെ കണക്കും
ലഭ്യമാക്കുമോ?
ചാലക്കുടി
ടൗണിലെ പുതിയ വര്‍ക്കിംഗ്
വിമന്‍സ് ഹോസ്റ്റല്‍
1860.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
ടൗണില്‍ ഹൗസിംഗ്
ബോര്‍ഡു വക സ്ഥലത്ത്
അനുവദിച്ച് നിര്‍മ്മാണം
ആരംഭിച്ചിട്ടുള്ള
വര്‍ക്കിംഗ് വിമന്‍സ്
ഹോസ്റ്റല്‍ നിര്‍മ്മാണം
ഏത് ഘട്ടത്തിലാണ് എന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഹോസ്റ്റല്‍ നിര്‍മ്മാണ
ചെലവ് സംബന്ധിച്ച വിശദ
വിവരങ്ങളും,
ഹോസ്റ്റലില്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്ന
സൗകര്യങ്ങളും
വിശദമാക്കാമോ?
റബ്ബറിന്റെ
വിലതകര്ച്ച
1861.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റബ്ബറിന്റെ
വിലതകര്‍ച്ചമൂലം
കേരളത്തിനുണ്ടായ നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
ഇതിനായി സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്?
ഭീഷണിപ്പെടുത്തി
പണം അടപ്പിക്കുന്നതിനെതിരെ
സ്വീകരിച്ച നടപടി
1862.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റേറ്റ്
ബാങ്ക് ഓഫ്
ട്രാവന്‍കൂറില്‍
നിന്നും വിദ്യാഭ്യാസ
വായ്പ എടുത്തവരില്‍
നിന്നും വായ്പ തുക
തിരിച്ചു പിടിയ്ക്കാന്‍
റിലയന്‍സ് പോലുള്ള
പ്രൈവറ്റ് കമ്പനികളെ
ചുമതലപ്പെടുത്തിയിട്ടുള്ളതും
ഇവര്‍ വായ്പക്കാരെ
ഭീഷണിപ്പെടുത്തുന്നതുമായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
പ്രൈവറ്റ് ഏജന്‍സികള്‍
മുഖേന, വായ്പ
എടുത്തിരിക്കുന്ന
സാധാരണക്കാരെ
ഭീഷണിപ്പെടുത്തി പണം
അടപ്പിക്കുന്നതിനെതിരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?