പുതിയ നഗരസഭകള്‍
1480.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി രൂപീകരിച്ച
നഗരസഭകള്‍ക്ക് പുതിയ
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച നയം
വ്യക്തമാക്കാമോ; ഈ
നഗരസഭകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം
എന്നറിയിക്കാമോ?
ഗ്ളാസ് നിര്‍മ്മിത
മദ്യക്കുപ്പികള്‍
1481.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍ ഗ്ളാസ്
നിര്‍മ്മിത
മദ്യക്കുപ്പികള്‍
റോഡുവക്കുകളിലും
പൊതുസ്ഥലങ്ങളിലും
നിറഞ്ഞുകിടന്ന് പൊട്ടി
കാല്‍നടക്കാര്‍ക്ക്
അപകടം വരുത്തുന്ന
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ഇവ
ശേഖരിച്ച് മാറ്റാനുള്ള
ഉത്തരവാദിത്തം, നിലവിലെ
നിയമമനുസരിച്ച് അതത്
മദ്യക്കമ്പനികള്ക്കോ,
മദ്യവിതരണ
കമ്പനികള്‍ക്കോ
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ആ നിയമം നടപ്പാക്കുമോ?
പ്ലാസ്റ്റിക് മാലിന്യ
സംസ്കരണം
1482.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഇലക്ട്രിക്കല്‍
ആന്റ് ഇലക്ട്രോണിക്സ്
എന്‍ജിനീയറിംഗ്
അന്താരാഷ്ട്ര തലത്തില്‍
പ്ലാസ്റ്റിക് മാലിന്യ
സംസ്കരണത്തിന് പരിഹാരം
തേടി നടത്തിയ
മത്സരത്തില്‍
സമര്‍പ്പിക്കപ്പെട്ട
പ്രോജക്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒന്നാം
സമ്മാനാര്‍ഹമായ
പ്രോജക്ടില്‍
അവതരിപ്പിക്കപ്പെട്ട
സാങ്കേതിക വിദ്യയുടെ
പ്രായോഗികതയും,
പ്രവര്‍ത്തനച്ചെലവും
സംബന്ധിച്ച കാര്യങ്ങള്‍
പഠന വിധേയമാക്കി,
സംസ്ഥാനത്തെ
പ്ലാസ്റ്റിക് മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിന്
ഉപയുക്തമാണോ എന്ന്
പരിശോധിക്കാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
പരിശോധനാഫലം
ആശാവഹമെങ്കില്‍
പ്രസ്തുത സാങ്കേതിക
വിദ്യ
പ്രായോഗികമാക്കാന്‍
നടപടി സ്വീകരിക്കുമോ?
ചീഫ്
ടൌണ്‍ പ്ളാനറുടെ അനുമതി
1483.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ചീഫ് ടൌണ്‍ പ്ളാനറുടെ
അനുമതി
ആവശ്യപ്പെടുന്നത് എത്ര
സ്ക്വയര്‍ മീറ്ററില്‍
കൂടുതലുള്ള
കെട്ടിടങ്ങള്ക്കാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അനുമതി
ലഭ്യമാക്കുന്നതിന്
നിഷ്കര്‍ഷിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പുതിയ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
1484.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി നിലവില്‍ വന്ന
തദ്ദേശ സ്ഥാപനങ്ങളുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
അടിസ്ഥാന സൗകര്യങ്ങള്‍
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞിട്ടുണ്ടോയെന്നും
അതിനായി എത്ര തുക
ഇതുവരെ ചെലവഴിച്ചു
എന്നും വ്യക്തമാക്കാമോ?
ഉറവിട
മാലിന്യ സംസ്കരണ പരിപാടി
1485.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13 ലെ ബഡ്ജറ്റില്‍
പ്രഖ്യാപിക്കപ്പെട്ട
ഉറവിട മാലിന്യ സംസ്കരണ
പരിപാടി പ്രകാരം
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(ബി)
ഇൗ
പരിപാടിയ്ക്കായി ഓരോ
ബഡ്ജറ്റിലും എന്ത് തുക
വീതം അനുവദിച്ചിരുന്നു
എന്നറിയിക്കാമോ;
(സി)
അനുവദിച്ച
തുകയില്‍ എത്ര വീതം
ചെലവഴിക്കപ്പെട്ടു
എന്നുള്ള വിശദാംശം
ലഭ്യമാക്കുമോ ?
ട്രേഡ്
ലൈസന്‍സ്
1486.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
കടകള്‍ക്ക് ട്രേഡ്
ലൈസന്‍സ് നല്കാന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണന്ന്
അറിയിക്കാമോ ?
വഴിയോര
കച്ചവടക്കാര്‍ക്ക് ലൈസന്‍സ്
1487.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോര്‍പ്പറേഷനുകളിലും
നഗരസഭകളിലും വഴിയോര
കച്ചവടക്കാരെ
സംബന്ധിച്ച അടിസ്ഥാന
വിവരങ്ങള്‍
ശേഖരിക്കുന്നതിന്റെ
ഉത്തരവാദിത്വം
ആര്‍ക്കാണ്;
(ബി)
വഴിയോര
കച്ചവടക്കാര്‍ക്ക്
ലൈസന്‍സ്
അനുവദിച്ചിട്ടണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിക്കാന്‍
തയ്യാറാകുമോ?
ടാക്സി-സ്റ്റാന്‍ഡുകളും
ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളും
1488.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടാക്സി-സ്റ്റാന്‍ഡുകളും
ഓട്ടോറിക്ഷാ
സ്റ്റാന്‍ഡുകളും
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മാനദണ്ഡങ്ങള്‍
പാലിക്കാത്തതും
അംഗീകാരമില്ലാത്തുമായ
ഓട്ടോറിക്ഷാ
സ്റ്റാന്‍ഡുകള്‍
സംസ്ഥാനത്തുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
തിരുവനന്തപുരം
പേട്ട ജംഗ്ഷനില്‍
പുതുതായി പണി തീര്‍ത്ത
പാലത്തിലേയ്ക്ക് ചാക്ക
ബൈപാസില്‍ നിന്നും
വരുന്ന റോഡ് തിരിയുന്ന
ഭാഗത്ത്, അനധികൃതമായി
ഓട്ടോറിക്ഷാ
സ്റ്റാന്‍ഡ്
സ്ഥാപിച്ചിരിക്കുന്നതും
, ടൂ വീലറും
ഓട്ടോറിക്ഷയും
പാര്‍ക്ക് ചെയ്യുന്നതും
മൂലം കാല്‍നട
യാത്രക്കാര്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
തിരക്ക് കുറഞ്ഞ
ഭാഗത്തേയ്ക്ക് വാഹന
പാര്‍ക്കിംഗ് മാറ്റുന്ന
കാര്യം പരിഗണിയ്ക്കുമോ?
വന്‍കിട
മാലിന്യസംസ്കരണ പദ്ധതികള്‍
1489.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
കോര്പ്പറേഷന്,
മുനിസിപ്പാലിറ്റി
പരിധിയില്‍ വന്‍കിട
മാലിന്യസംസ്ക്കരണ
പദ്ധതികള്‍
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നുവോ;
(ബി)
2012-13
ബഡ്ജറ്റിലെ ഈ
പ്രഖ്യാപനം
നടപ്പാക്കപ്പെട്ടിട്ടുണ്ടോ;
(സി)
ഈ
പദ്ധതികള്‍
നടപ്പാക്കുന്നതിനായി
എത്ര തുകയാണ് ഓരോ
വര്‍ഷത്തെ ബഡ്ജറ്റിലും
വകയിരുത്തിയിരുന്നത്;
(ഡി)
ഇങ്ങനെ
വകയിരുത്തപ്പെട്ട
തുകയില്‍ എത്ര തുക
ചെലവഴിക്കപ്പെട്ടുവെന്നറിയിക്കാമോ?
ക്ലീന്‍
കേരള കമ്പനി
1490.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ലീന്‍
കേരള കമ്പനി
രൂപീകരിച്ചതിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്ലാസ്റ്റിക്,
ഇലക്ട്രോണിക് മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിനായി
പ്രസ്തുത കമ്പനി
എന്തൊക്കെ
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ട്;
(സി)
ഇത്തരം
മാലിന്യങ്ങള്‍
ശേഖരിക്കുന്നതിന്
കളക്ഷന്‍ സെന്ററുകള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച്
വിശദമാക്കുമോ?
ശുചിത്വ
കേരളം പദ്ധതി
T 1491.
ശ്രീ.കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
,,
ലൂഡി ലൂയിസ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
സംരക്ഷണത്തിന് ശുചിത്വ
കേരളം പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആലപ്പുഴ
നഗരസഭാ സ്റ്റേഡിയം
കോംപ്ലക്സിലെ മുറികള്‍
1492.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
നഗരസഭാ സ്റ്റേഡിയം
കോംപ്ലക്സില്‍ മുറികള്‍
ആവശ്യപ്പെട്ട് "തീരം
ടൂറിസം സഹകരണ സംഘം ,
ആലപ്പുഴ " അപേക്ഷ
നല്‍കിയിരുന്നോ;
എങ്കില്‍ അപേക്ഷ
നല്കിയ തീയതി എന്നാണ്;
അപേക്ഷയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷ ഏതു നഗരസഭാ
കൗണ്‍സിലാണ്
പരിഗണിച്ചത്;
കൗണ്‍സില്‍
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
മുറി
അനുവദിച്ചതിന്റെ
അടിസ്ഥാനത്തില്‍ സഹകരണ
സംഘത്തിന് വാടക
അഡ്വാന്‍സ്
അടക്കുന്നതിന് കത്തു
നല്‍കിയിരുന്നോ;
അതനുസരിച്ച് സംഘം തുക
നഗരസഭയില്‍ അടച്ചത്
എന്നാണെന്നും എത്ര
തുകയാണെന്നും
അറിയിക്കുമോ;
(ഡി)
അനുവദിക്കപ്പെട്ട
മുറി ഏതാണ്; ഇതിന്
വൈദ്യുത കണക്ഷന്
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്നുമുതല്‍;
(ഇ)
EMS-
സ്റേറഡിയവുമായി
ബന്ധപ്പെട്ട ബൈലോയിലെ
9-ാം ഖണ്ഡികയില്‍
കരാര്‍ വയ്ക്കുന്നതിന്
മുദ്രപത്രം സംബന്ധിച്ച്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
ഇതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ; മുറിയുടെ
കരാര്‍
വയ്ക്കുന്നതിനായി നഗരസഭ
എത്ര തുകയുടെ പത്രമാണ്
സംഘത്തിനോട്
ആവശ്യപ്പെട്ടത്; ഇത്
എന്ന് കൂടിയ കൗണ്‍സില്‍
തീരുമാനത്തിന്റെ
അടിസ്ഥാനത്തിലാണ്;
പ്രസ്തുത കൗണ്‍സില്‍
തീരുമാനത്തിന്റെ കോപ്പി
ലഭ്യമാക്കുമോ;
(എഫ്)
വാടക
അഡ്വാന്‍സ് അടച്ചവരില്‍
നിന്നും,
വൈദ്യുതിയടക്കമുള്ള
പശ്ചാത്തല സൗകര്യങ്ങള്‍
നല്‍കാതെയും കരാര്‍
വെയ്ക്കുന്നത്
സംബന്ധിച്ച പരാതി
പരിഹരിക്കാതെയും വാടക
ഈടാക്കാന്‍ കൗണ്‍സില്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ആ
തീരുമാനത്തിന്റെ കോപ്പി
ലഭ്യമാക്കുമോ;
(ജി)
കരാര്‍
വെയ്ക്കുന്നത്
സംബന്ധിച്ചുണ്ടായ പരാതി
പരിഹരിക്കണമെന്ന്
കാണിച്ച് പ്രസ്തുത
സംഹകരണ സംഘം നഗരസഭാ
കൗണ്‍സിലിന് പരാതി
നല്‍കിയിട്ടുണ്ടോ;എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ; ;
പ്രസ്തുത
സ്റ്റേഡിയത്തിലെ മുറി
നല്‍കിയതുമായി
ബന്ധപ്പെട്ട അപാകതകള്‍
പരിഹരിച്ച് ഇത്
സംബന്ധിച്ച പരാതികള്‍
അനുഭാവപൂര്‍വ്വം
പരിഗണിച്ചും സുതാര്യമായ
നിലയില്‍ പ്രശ്നം
പരിഹരിക്കുന്നതിനും
സര്‍ക്കാര്‍ നഗരസഭയോട്
ആവശ്യപ്പെടുമോയെന്നറിയിക്കുമോ?
അനധികൃത
കശാപ്പുശാല
1493.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ ജനങ്ങള്‍
കഴിഞ്ഞ മൂന്നു
വര്‍ഷമായി കഴിക്കുന്നത്
അനധികൃതമായി
കശാപ്പുചെയ്യുന്ന
മൃഗങ്ങളുടെ മാംസമാണെന്ന
വിവരം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ആധുനിക
അറവുശാല
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് നഗരസഭ ഈ
മൂന്നു കൊല്ലത്തിനിടെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ; ഈ
ആവശ്യത്തിന് ഏതെങ്കിലും
പദ്ധതിയില്‍പ്പെടുത്തി
പ്രത്യേക ഫണ്ട്
അനുവദിച്ചിരുന്നോ;
എങ്കില്‍ അതു
സംബന്ധിച്ച വിവരം
വെളിപ്പെടുത്തുമോ?
അനധികൃത
നിര്‍മ്മാണങ്ങളുടെ
ക്രമവത്ക്കരണം
1494.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭാ
പ്രദേശങ്ങളിലെ അനധികൃത
നിര്‍മ്മാണങ്ങള്‍ പിഴ
ഈടാക്കി
ക്രമവത്കരിക്കുവാന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് എന്ന്
വിശദീകരിക്കാമോ;
(ബി)
ഇത്
സംബന്ധിച്ച ഉത്തരവുകള്‍
ഇറക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
എന്തെല്ലാം
നിബന്ധനകള്‍ക്ക്
വിധേയമായാണ് അനധികൃത
നിര്‍മ്മാണങ്ങള്‍
ക്രമവത്കരിക്കാനുദ്ദേശിക്കുന്നത്;
(ഡി)
നഗരങ്ങളില്‍
അനധികൃത
നിര്‍മ്മാണങ്ങള്‍
നടത്താതിരിക്കാന്‍
എന്തെല്ലാം കര്‍ശന
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്?
നഗരങ്ങളെ
മാലിന്യ മുക്തമാക്കുന്നതിന്
കര്‍മ്മ പദ്ധതി
1495.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ആര് . സെല്‍വരാജ്
,,
അന്‍വര്‍ സാദത്ത്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളെ
മാലിന്യ
മുക്തമാക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കണ്ണൂര്‍
കോര്‍പ്പറേഷനില്‍ ചേര്‍ത്ത
പഞ്ചായത്തുകള്‍
1496.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
മുനിസിപ്പാലിറ്റി,
കോര്‍പ്പറേഷനായി
ഉയര്‍ത്തിയതിനെ
തുടര്‍ന്ന് ആകെ എത്ര
പുതിയ തസ്തികകള്‍
സൃഷ്ടിക്കുകയുണ്ടായിട്ടുണ്ട്;
ഏതെല്ലാം ;
(ബി)
കണ്ണൂര്‍
കോര്‍പ്പറേഷനോടുകൂടി
ചേര്‍ത്ത
പഞ്ചായത്തുകളിലെ
പഞ്ചായത്ത് ഓഫീസുകള്‍
കോര്‍പ്പറേഷന്റെ
അനക്സുകളായി
പ്രവര്‍ത്തിക്കുവാനും
ജനങ്ങള്‍ക്ക്
സേവനങ്ങള്‍
ലഭ്യമാക്കുവാനുമുള്ള
സൗകര്യങ്ങള്‍
തുടര്‍ന്നും പ്രദാനം
ചെയ്യുന്നതിനും
എന്തെല്ലാം ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
മുട്ടത്തറ
സ്വീവേജ് പ്ലാന്റ്
1497.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുട്ടത്തറ
സ്വീവേജ് പ്ലാന്റില്‍
ശുദ്ധീകരിച്ചെടുക്കുന്ന
വെള്ളത്തിനും,
വളത്തിനും
ആവശ്യക്കാരില്ലെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വെള്ളം
ഉപയോഗപ്പെടുത്തുന്നതിന്
റയില്‍വേ, വാഹന
സര്‍വ്വീസ്
സ്റ്റേഷനുകള്‍,
നിര്‍മ്മാണ
കോണ്‍ട്രാക്ടര്‍മാര്‍
എന്നിവരുമായി
കരാറുണ്ടാക്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
സംസ്ഥാനത്തെ
കര്‍ഷകസംഘങ്ങള്‍, കൃഷി
വകുപ്പിന്റെ കീഴിലെ
ഫാമുകള്‍, പാടശേഖര
സമിതികള്‍ എന്നിവയുമായി
ബന്ധപ്പെട്ട് വളം
നീക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഈ
ആധുനിക സംരംഭം ഒരു
മാതൃകയായി
മാറ്റിയെടുക്കുന്നതിന്
പ്ലാന്റ് നേരിടുന്ന
പ്രശ്നങ്ങള്‍
അടിയന്തരമായി
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
അയ്യങ്കാളി
തൊഴിലുറപ്പ് പദ്ധതി
1498.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
അയ്യങ്കാളി തൊഴിലുറപ്പ്
പദ്ധതിക്കായി ഓരോ
വര്‍ഷവും എന്ത് തുക
വീതമാണ്
നീക്കിവച്ചിരുന്ന്
എന്ന് അറിയിക്കുമോ ;
(ബി)
നീക്കിവയ്ക്കപ്പെട്ട
തുകയില്‍ എന്ത് തുക
ചെലവഴിക്കപ്പെട്ടുവെന്ന്
വിശദമാക്കാമോ?
അയ്യങ്കാളി
നഗര തൊഴിലുറപ്പ് പദ്ധതി
1499.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
അയ്യങ്കാളി നഗര
തൊഴിലുറപ്പ്
പദ്ധതിയ്ക്കായി
ബഡ്ജറ്റില്‍ എന്തു തുക
അനുവദിച്ചു എന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ എത്ര പേര്
ഇതുവരെ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ ;
(സി)
അയ്യങ്കാളി
നഗര തൊഴിലുറപ്പ്
പദ്ധതിയുടെ
ആസൂത്രണ-നിര്‍വ്വഹണ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമവുമാക്കുന്നതിന്
ബഡ്ജറ്റില്‍ കൂടുതല്‍
തുക അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ ?
നഗരസഭകളിലെ
മാലിന്യ സംസ്കരണം
1500.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യ
നിര്മ്മാര്ജ്ജനസംസ്ക്കരണത്തിനായി
കോര്പ്പറേഷന്,
മുനിസിപ്പാലിറ്റികള്‍
എന്നിവ സ്വീകരിച്ച്
വരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉറവിട
മാലിന്യ സംസ്ക്കരണ
നടപടികള്‍ ഏതെല്ലാം
നഗരങ്ങളില്‍
രൂപീകരിച്ചിട്ടുണ്ട്;
(സി)
ഇവയുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരിത്തിയിട്ടുണ്ടോ;
(ഡി)
മാലിന്യ
സംസ്ക്കരണ പദ്ധതി
നടത്തിപ്പിലെ
ന്യൂനതകള്‍
പരിഹരിക്കുന്നതിനും,
മാലിന്യ
നിര്‍മ്മാര്‍ജ്ജന
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
നടപ്പാക്കുന്നതിനും
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഇ)
മാലിന്യ
സംസ്ക്കരണ പദ്ധതികള്‍
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
നഗരസഭകളുടെ
മാസ്റ്റര്‍ പ്ലാൻ
1501.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകള്‍ക്ക്
മാസ്റ്റര്‍ പ്ലാനുകള്‍
തയ്യാറാക്കാന്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടത്തിപ്പിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കുമോ?
നഗരസഭകളിലെ
ജീവനക്കാര്‍
1502.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭയുടെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
നഗരസഭകളിലെ
ജീവനക്കാരെ സര്‍ക്കാര്‍
ജീവനക്കാരായി
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(സി)
ജീവനക്കാരെ
സര്‍ക്കാര്‍
ജീവനക്കാരായി
അംഗീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ഡവലപ്പ്മെന്റ് അതോറിറ്റി
1503.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ഡവലപ്പ്മെന്റ്
അതോറിറ്റി നിലവില്‍
വന്നതും
പിരിച്ചുവിട്ടതും ഏത്
വര്‍ഷങ്ങളിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അതോറിറ്റിയില്‍ നിന്ന്
എത്ര പേര് വായ്പ
എടുത്തിരുന്നു; വായ്പ
എടുത്തവരെല്ലാം
തിരിച്ചടച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എത്ര
പേര് ഇനിയും
തിരിച്ചടക്കാന്‍
ബാക്കിയുണ്ട്;
വായ്പയ്ക്ക് ഇൗടായി
നല്കിയ എത്ര പേരുടെ
പ്രമാണങ്ങളാണ് തിരിച്ചു
നല്കാന് ഇനിയും
ബാക്കിയുള്ളത്; ഇൗ
പ്രമാണങ്ങള്‍ ഇപ്പോള്‍
എവിടെയാണ്
സൂക്ഷിച്ചിട്ടുള്ളത്;
ബന്ധപ്പെട്ട
ഉടമകള്‍ക്ക് അവ
എപ്പോള്‍, എങ്ങനെ
തിരിച്ചു നല്‍കും?
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന പദ്ധതികൾ
1504.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ നഗരകാര്യ
വകുപ്പ് മുഖേന
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ അഞ്ച്
വര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂർത്തീകരിക്കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്നും ആയതിനു
വകയിരുത്തിയ തുക
എത്രയെന്നും
വ്യക്തമാക്കുമോ?
പയ്യന്നൂര്‍
നഗരസഭയില്‍ അധിക തസ്തികകള്‍
1505.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
നഗരസഭയുടെ ഗ്രേഡ്
ഉയര്‍ത്തി
ഉത്തരവായിട്ടും അധിക
തസ്തികകള്‍
അനുവദിക്കാത്തതിനുള്ള
കാരണം വിശദമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകള്‍
അനുവദിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
മെക്കനൈസ്ഡ്
പാര്‍ക്കിംഗ് സിസ്റ്റം
1506.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗരങ്ങളില്‍
'മെക്കനൈസ്ഡ്
പാര്‍ക്കിംഗ്'
സ്ഥാപിക്കുന്നതാണ് എന്ന
2013-14 ലെ ബഡ്ജറ്റ്
പ്രസംഗത്തിലെ
പ്രഖ്യാപനം
നടപ്പാക്കപ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സംവിധാനം
ഒരുക്കുന്നതിനായി
2013-14-ലെ ബഡ്ജറ്റിലും
തുടര്‍ന്നുള്ള
ബഡ്ജറ്റിലും
അനുവദിക്കപ്പെട്ട തുക
എത്രയാണ്;
(സി)
ഇങ്ങനെ
അനുവദിക്കപ്പെട്ട
തുകയില്‍ എത്ര തുക
ചെലവഴിച്ചുവെന്നറിയിക്കാമോ?
കൊട്ടാരക്കര
നഗരസഭ
1507.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നഗരസഭയുടെ പ്രാഥമിക
പ്രവര്‍ത്തനങ്ങള്‍ക്കായി
തുക അനുവദിക്കുമോ; ഇത്
സംബന്ധിച്ച്
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കൊട്ടാരക്കര
നഗരസഭയുടെ കാര്യക്ഷമമായ
പ്രവര്‍ത്തനത്തിന്
അവശ്യം വേണ്ട
ജീവനക്കാരുടെ നിയമനം
സംബന്ധിച്ച
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
മാലിന്യമുക്ത
കേരളം പദ്ധതി
1508.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റയുടനെ
2011-12ലെ ബഡ്ജറ്റില്‍
പ്രഖ്യാപിക്കപ്പെട്ട
മാലിന്യമുക്ത കേരളം
പദ്ധതിയുടെ
നടത്തിപ്പിനെ
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പരിപാടികളാണ് ഈ
പദ്ധതിയുടെ കീഴില്‍
നടപ്പാക്കപ്പെട്ടിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
ഈ
പദ്ധതിയുടെ
നടത്തിപ്പിനായി എന്ത്
തുകയാണ് ഓരോ വര്‍ഷവും
അനുവദിക്കപ്പെട്ടിരുന്നത്
;
(ഡി)
അതില്‍
എന്തു തുക ഓരോ വര്‍ഷവും
ചെലവഴിക്കപ്പെട്ടുവെന്ന്
അറിയിക്കാമോ?
പ്ലാസ്റ്റിക്
ഷ്രഡിംഗ് യൂണിറ്റ്
1509.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ മലബാര്‍
സിമന്റ്സിന്റെ
സഹായത്തോടെ ഒരു വന്‍കിട
പ്ലാസ്റ്റിക് ഷ്രഡിംഗ്
യൂണിറ്റ്
സ്ഥാപിക്കുന്നതാണെന്ന
2012-2013ലെ ബഡ്ജറ്റ്
പ്രഖ്യാപനം
നടപ്പാക്കിയോ;
(ബി)
ഈ
പ്ലാസ്റ്റിക് ഷ്രഡിംഗ്
യൂണിറ്റ് എവിടെയാണ്
സ്ഥാപിക്കപ്പെട്ടിട്ടുള്ളത്;
(സി)
ഇങ്ങനെ
ഷ്രഡ് ചെയ്ത
പ്ലാസ്റ്റിക്കുകൊണ്ട്
റോഡ് ടാറിംഗ് നടത്താന്‍
ആരംഭിച്ചിട്ടുണ്ടോ?
മുനിസിപ്പല്‍
പ്രദേശങ്ങളിലെ റോഡുകളുടെ
നവീകരണം
1510.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുനിസിപ്പല്‍
പ്രദേശങ്ങളിലെ
ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്ന
റോഡുകളുടെ നവീകരണത്തിന്
നേരിടുന്ന തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
റോഡുകളുടെ
നവീകരണത്തിനായി
ഏതെല്ലാം പദ്ധതികളില്‍
നിന്നും ഏതെല്ലാം
വകുപ്പുകളില്‍ നിന്നും
തുക
അനുവദിക്കുന്നുണ്ടെന്ന്
അറിയിക്കുമോ;
(സി)
മുനിസിപ്പല്‍
പ്രദേശങ്ങളിലെ
ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്ന
റോഡുകളുടെ നവീകരണത്തിന്
എം.എല്‍.എ മാരുടെ
പ്രത്യേക വികസന ഫണ്ടും
ആസ്തി വികസന ഫണ്ടും
വിനിയോഗിക്കുന്നതിനെ
സര്‍ക്കാര്‍
പ്രോത്സാഹിപ്പിക്കുന്നുണ്ടോ
;
(ഡി)
മണ്ഡലം
ആസ്തി വികസന ഫണ്ട്
വിനിയോഗിച്ച്
നഗരസഭകളിലെ റോഡുകളുടെ
നവീകരണത്തിന്
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കപ്പെട്ട്
അനുബന്ധ രേഖകള്‍ സഹിതം
സെക്രട്ടറിയേറ്റിലെ
തദ്ദേശ സ്വയംഭരണ
വകുപ്പിന്റെ
സെക്ഷനിലെത്തിയാല്
പ്രസ്തുത
ഫയലുകളിന്മേല് നടപടി
സ്വീകരിക്കുന്നതിന്
വളരെയധികം കാലതാമസം
വരുന്നതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
പൊതുശൗചാലയങ്ങള്‍
1511.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നശേഷം
നഗരങ്ങളില്‍
നിര്‍മ്മിച്ച
പൊതുശൗചാലയങ്ങളുടെ
കണക്ക് നല്‍കാമോ.
(ബി)
പൊതുജനങ്ങള്‍ക്ക്
അടിസ്ഥാന ആവശ്യം
സൗജന്യമായി
നിര്‍വ്വഹിക്കുന്നതിന്
പാതയോരങ്ങളില്‍
പൊതുശൗചാലയങ്ങള്‍
നിര്‍മ്മിച്ച്
നൽകേണ്ടതല്ലേ;
(സി)
എങ്കില്‍
തലസ്ഥാനമുള്‍പ്പടെയുള്ള
നഗരങ്ങളില്‍
ആവശ്യത്തിനു
പൊതുശൗചാലയങ്ങള്‍
നിര്‍മ്മിക്കുകയും
പൊതുജനങ്ങള്‍ക്ക് അവ
തടസ്സമില്ലാതെ
ഉപയോഗിക്കുകയും
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
നഗരവികസനത്തിനുള്ള
'അമൃത്' പദ്ധതി
1512.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
എം. ഹംസ
,,
കെ. ദാസന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരവികസനത്തിനുള്ള
'അമൃത്' പദ്ധതിയ്ക്ക്
കേന്ദ്ര സഹായം
അനുവദിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(സി)
'അമൃത്'
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
'അമൃത്'
പദ്ധതിക്കായി സംസ്ഥാന
വിഹിതം
ലഭ്യമാക്കുന്നുണ്ടോയെന്ന്
പറയാമോ; എങ്കില്‍
വ്യക്തമാക്കാമോ?
അര്‍ബന്‍
2020 പദ്ധതി
1513.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
അന്‍വര്‍ സാദത്ത്
,,
വി.റ്റി.ബല്‍റാം
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അര്‍ബന്‍ 2020 എന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ?
അമൃത്
പദ്ധതി
1514.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ അമൃത്
പദ്ധതിയിലേക്ക്
തെരെഞ്ഞെടുക്കപ്പെട്ട
നഗരങ്ങള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം
പ്രസ്തുത നഗരങ്ങള്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങളാണ്
കൈവരിക്കുവാന്‍
സാധിക്കുകയെന്നുള്ളത്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിയില്‍
കേന്ദ്ര-സംസ്ഥാന-തദ്ദേശ
സ്ഥാപന വിഹിതം
എത്രയാണെന്നും ഈ
പദ്ധതിക്കായി കേന്ദ്ര
വിഹിതമായി എത്ര തുകയാണ്
ലഭ്യമാകുകയെന്നും
വിശദമാക്കുമോ?
ക്ലീന്‍
കേരള കമ്പിനി
1515.
ശ്രീ.ബെന്നി
ബെഹനാന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ലീന്‍ കേരള കമ്പിനി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
തലസ്ഥാന
നഗരസഭയിലെ ശുചിത്വ
വാര്‍ഡുകള്‍
1516.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരസഭയില്‍ എത്ര
വാര്‍ഡുകളെ ശുചിത്വ
വാര്‍ഡുകളായി
പ്രഖ്യാപിച്ചിട്ടുണ്ട്
;
(ബി)
ഈ
വാര്‍ഡുകളിൽ ശുചിത്വം
ഉറപ്പുവരുത്തുന്നതിന്റെ
ഭാഗമായി സ്ഥിരം
ഒഴിവുകളിലേയ്ക്കല്ലാതെ
എത്ര പേരെ
നിയമിച്ചിട്ടുണ്ട് ;
(സി)
ശുചിത്വ
വാര്‍ഡ്
പ്രഖ്യാപനശേഷവും ആ
വാര്‍ഡുകളില്‍
മാലിന്യക്കൂമ്പാരങ്ങള്‍
കത്തിക്കുന്ന പ്രക്രിയ
തുടരുന്ന കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ ;
(ഡി)
കാര്യക്ഷമമായ
മാലിന്യ
നിര്‍മ്മാര്‍ജ്ജന
സംവിധാനമൊരുക്കാതെ,
ക്യാമറകൾ സ്ഥാപിച്ചു
നഗരവാസികളെ
നിരീക്ഷിക്കുന്നതു
ജനവിരുദ്ധനടപടിയാണെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പരിഹാര നടപടികൾ
അടിയന്തരമായി
കൈക്കൊള്ളുമോ ?
മാലിന്യ
സംസ്ക്കരണ പ്ളാന്റുകള്‍
1517.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം,
എറണാകുളം, കോട്ടയം,
കോഴിക്കോട് എന്നീ
നഗരങ്ങളില്‍ ആധുനിക
സാങ്കേതികവിദ്യയില്‍
അധിഷ്ഠിതമായ വന്‍കിട
മാലിന്യ സംസ്ക്കരണ
പ്ളാന്റുകള്‍ പി.പി.പി.
അടിസ്ഥാനത്തില്‍
സ്ഥാപിക്കുന്നതാണെന്ന
2012-13-ലെ ബഡ്ജറ്റ്
പ്രഖ്യാപനം
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
എന്ത് തുകയാണ്
വകയിരുത്തിയിരുന്നത് ;
(സി)
പ്രസ്തുത
പദ്ധതിക്കായി ഓരോ
വര്‍ഷവും
അനുവദിക്കപ്പെട്ട
തുകയില്‍ എന്തു തുക
വീതം
ചെലവഴിച്ചിട്ടുണ്ടെന്നറിയിക്കുമോ?
കെട്ടിട
നിര്‍മ്മാണ ചട്ടങ്ങൾ
1518.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
ചട്ടപ്രകാരം കെട്ടിട
നിര്‍മ്മാണ
ചട്ടങ്ങളില്‍ ഇളവ്
നല്കാന് സര്‍ക്കാരിന്
അധികാരമുണ്ടോ;
(ബി)
പ്രസ്തുത
അധികാരം എന്ന്
മുതല്ക്കാണ് നിലവില്‍
വന്നത്;
(സി)
ചട്ടം
ഭേദഗതി ചെയ്തുകൊണ്ടുള്ള
ഉത്തരവ് സഭയുടെ
മേശപ്പുറത്ത്
വയ്ക്കുമോ?
നഗരസഭയുടെ
കെട്ടിടങ്ങള്‍
1519.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭയുടെ
കെട്ടിടങ്ങള്‍
വാടകയ്ക്കു
നല്‍കുന്നതിന്
നിലവിലുള്ള
മാനദണ്ഡമെന്താണ്;
(ബി)
കെട്ടിടം/മുറി
എന്നിവയ്ക്കായുള്ള
അപേക്ഷ അംഗീകരിച്ച്
വാടക അഡ്വാന്‍സ്
അടയ്ക്കുന്നതിന്
രേഖാമൂലം കത്തു
നല്‍കാറുണ്ടോ;
എങ്കില്‍ അഡ്വാന്‍സ്
അടച്ച് എത്ര
ദിവസത്തിനകം വാടക
കരാര്‍ എഴുതേണ്ടതാണ്;
(സി)
മുറി/കെട്ടിടം
അനുവദിച്ച് വാടക
അഡ്വാന്‍സ് അടപ്പിച്ചു
കഴിഞ്ഞ് വ്യവസ്ഥകളില്‍
മാറ്റം വരുത്തുവാന്‍
നഗരസഭയ്ക്ക്
അധികാരമുണ്ടോ;
(ഡി)
ഇത്തരത്തില്‍
വ്യവസ്ഥകളില്‍ നിന്നും
നഗരസഭ പിന്മാറുകയും
വാടകക്കരാര്‍
വെയ്ക്കുന്നതിന് തടസ്സം
നേരിടുകയും ചെയ്താല്‍
അതിന്റെ ഉത്തരവാദിത്വം
ആര്‍ക്കാണ്;
(ഇ)
പ്രസ്തുത
കാലയളവില്‍ ഉപഭോക്താവ്
അടച്ചിട്ടുള്ള വാടക
അഡ്വാന്‍സിന്റെ
നഷപ്ടപരിഹാരം നല്കാന്
നഗരസഭയ്ക്ക്
ബാധ്യതയില്ലേ;
(എഫ്)
വാടക
കരാര്‍ നിലവില്‍ വരാതെ
വാടക പിരിക്കുന്നതിന്
നഗരസഭയ്ക്ക്
അധികാരമുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
നിയമപ്രകാരമാണ്;
വ്യക്തമാക്കാമോ;
(ജി)
വാടക
കരാര്‍ നിലവില്‍
വരാതിരിക്കുകയും വാടക
അഡ്വാന്‍സില്‍ നിന്നും
വാടക ഇൗടാക്കുകയും
ചെയ്യുന്നത്
ഉപഭോക്താക്കളെ
വഞ്ചിക്കുന്ന
നടപടിയല്ലേ;
ഇത്തരത്തില്‍ അനഭിമതമായ
പ്രവര്‍ത്തി ഏതെങ്കിലും
നഗരസഭകളുടെ
ഭാഗത്തുനിന്നുമുണ്ടായാല്‍
ഇടപെടുമോ ?
നഗരങ്ങളിലെ
ഫ്ലാറ്റ് നിര്‍മ്മാണം
1520.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കേരളത്തിലെ
നഗരങ്ങളില്‍ എത്ര
ഫ്ലാറ്റുകളുടെ
നിര്‍മ്മാണത്തിന്
അനുമതി
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
അനുമതിയുടെ
അടിസ്ഥാനത്തില്‍
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുള്ള
ഫ്ലാറ്റുകളുടെ വിശദ
വിവരങ്ങള്‍ ജില്ല
തിരിച്ച് നല്‍കുമോ;
(സി)
നഗര
പ്രദേശങ്ങളില്‍
ഫ്ലാറ്റ്
നിര്‍മ്മാണത്തിന്
നിലവിലുള്ള തടസ്സങ്ങള്‍
എന്തൊക്കെയാണ്;
വിശദവിവരം നല്‍കുമോ?
തലസ്ഥാനത്തെ
മാലിന്യ നിര്‍മ്മാര്‍ജ്ജനം
1521.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാനത്തെ
മാലിന്യപ്രശ്നം
പരിഹരിക്കാന്‍
കോര്പ്പറേഷന് കഴിഞ്ഞ
അഞ്ചു വര്‍ഷത്തിനിടെ
എത്ര മാലിന്യ
നിര്‍മ്മാര്‍ജ്ജന
പ്ലാന്റുകള്‍
നിര്‍മ്മിച്ചിട്ടുണ്ട്
;
(ബി)
മാലിന്യ
നിര്‍മ്മാര്‍ജ്ജന
പ്ലാന്റുകളുടെ
നിര്മ്മാണാവശ്യത്തിനായി
സര്‍ക്കാര്‍ ഈ
കാലയളവില്‍ എന്തു തുക
നല്‍കിയിട്ടുണ്ട് ;
(സി)
നിലവില്‍
നഗരമാലിന്യം മുഴുവന്‍
സംസ്ക്കരിക്കുന്നതിനുള്ള
സൗകര്യം കോര്പ്പറേഷന്
പരിധിയില്‍ ലഭ്യമാണോ
എന്ന് വ്യക്തമാക്കുമോ ?
പയ്യന്നൂര്‍
നഗരസഭയുടെ കുടിവെള്ള പദ്ധതി
1522.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
നഗരസഭയുടെ കുടിവെള്ള
പദ്ധതി
(യു.ഐ.ഡി.എസ്.എസ്.എം.ററി)
പ്രവൃത്തി ചെയ്ത
വകയില്‍ എത്ര തുക
കരാറുകാര്‍ക്ക്
കുടിശ്ശിക
നല്‍കാനുണ്ട്;
(ബി)
പ്രസ്തുത
തുക വിതരണം
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
മെക്കനൈസ്ഡ്
പാര്‍ക്കിംഗ് സെന്റര്‍
1523.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങളുടെ
അനിയന്ത്രിതമായ
പെരുപ്പവും കടുത്ത
ഗതാഗതകുരുക്കും,
പാര്‍ക്കിംഗ്
സൗകര്യങ്ങളുടെ
അപര്യാപ്തതയും
കണക്കിലെടുത്ത്
ആധുനികമായ മെക്കനൈസ്ഡ്
പാര്‍ക്കിംഗ് സെന്റര്‍
ഏര്‍പ്പെടുത്തുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്
ബഡ്ജറ്റിലാണ്
പ്രഖ്യാപനം നടത്തിയത്
നാളിതുവരെയായി ഈ പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
ഈയിനത്തില്‍
ചെലവഴിക്കാതെ
കിടക്കുന്ന തുകയുടെ
കണക്ക് ലഭ്യമാക്കാമോ;
(സി)
2013
ഏപ്രില്‍ 1മുതല്‍ 2015
മാര്‍ച്ച് 31വരെയുള്ള
കാലയളവില്‍ നഗരങ്ങളില്‍
ഏര്‍പ്പെടുത്തിയ
പാര്‍ക്കിംഗ്
കേന്ദ്രങ്ങള്‍
എവിടെയൊക്കെയാണെന്ന്
അറിയിക്കാമോ; ഓരോ
കേന്ദ്രത്തിനും ചെലവായ
തുക ഏത്ര?
ഫ്ലാറ്റുകള്‍ക്ക്
നോട്ടീസ് നല്കല്
1524.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നിലവില്‍ എത്ര
ഫ്ലാറ്റുകകള്ക്ക്,
നിയമലംഘനം നടത്തി എന്ന
നിഗമനത്തില്‍ നോട്ടീസ്
നല്‍കിയിട്ടുണ്ട്;
നോട്ടീസുകള്‍
നല്‍കാനുണ്ടായ കാരണം
വിശദമാക്കുമോ;
(ബി)
നോട്ടീസിലെ
കാരണങ്ങള്‍ ഒഴിവാക്കി
നല്‍കുന്നതിനായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കുമോ?
പാര്‍ട്ട്ണര്‍ഷിപ്പ്
കേരള മിഷന് പദ്ധതി
1525.
ശ്രീ.സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
,,
ഷാഫി പറമ്പില്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാര്‍ട്ട്ണര്‍ഷിപ്പ്
കേരള മിഷന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ക്ലീന്‍
കേരള കമ്പനി
1526.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ലീന്‍
കേരള കമ്പനി
രൂപീകൃതമായത് എന്നാണ്;
(ബി)
പ്രസ്തുത
കമ്പനി
രൂപീകൃതമായതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തായിരുന്നു; അത്
നേടിയെടുക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ എന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
കമ്പനിയ്ക്ക് ഓരോ
വര്‍ഷവും എന്ത് തുക
വീതം ബഡ്ജറ്റില്‍
നീക്കിവച്ചിരുന്നു;
അതില്‍ എന്ത് തുക വീതം
ചെലവഴിച്ചുവെന്നറിയിക്കാമോ?
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
1527.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
മണ്ഡലത്തില്‍
ന്യൂനപക്ഷക്ഷേമ
വകുപ്പില്‍ നിന്ന്
എന്തെല്ലാം
കാര്യങ്ങളാണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഓരോന്നിന്റെയും
ഇപ്പോഴത്തെ സ്ഥിതിയും
അനുവദിച്ച തുകയും
വിശദമാക്കുമോ;
(സി)
കേന്ദ്രസര്‍ക്കാറിന്റെ
ന്യൂനപക്ഷമേഖലകളിലേക്കുള്ള
പദ്ധതികള്‍ പൊന്നാനി
മണ്ഡലത്തിലേക്ക്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എവിടെയെല്ലാം
എന്തു തുക അനുവദിച്ചു;
അതിന്റെ ഇപ്പോഴത്തെ
അവസ്ഥയെന്താണ്
എന്നറിയിക്കുമോ?
മലപ്പുറം
മണ്ഡലത്തിലെ ന്യൂനപക്ഷ ക്ഷേമ
പദ്ധതികള്‍
1528.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ന്യൂനപക്ഷക്ഷേമ
വകുപ്പ് വഴി മലപ്പുറം
മണ്ഡലത്തില്‍
എന്തെല്ലാം പദ്ധതികള്‍
നടപ്പാക്കി
എന്നറിയിക്കുമോ;
(ബി)
ഓരോ
പദ്ധതിക്കും എന്തു തുക
ചെലവഴിച്ചുവെന്നും
പൂര്‍ത്തീകരിച്ചോയെന്നും
വ്യക്തമാക്കാമോ?
ന്യൂനപക്ഷ
ക്ഷേമ ഡയറക്ടര്‍ നിയമനം
1529.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ ഡയറക്ടര്‍
നിയമനത്തിന്
സര്‍ക്കാര്‍
നിശ്ചയിച്ചിരിക്കുന്ന
യോഗ്യതകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകള്‍ നിലവില്‍
നിയമിതനായ സ്വകാര്യ
എയ്ഡഡ് കോളേജ്
അധ്യാപകനായ ശ്രീ. പി.
നസീറിന് ഉണ്ടോ; ഇത്
സര്‍ക്കാര്‍ അംഗീകരിച്ച
സ്ഥിരം നിയമനം ആണോ;
പ്രസ്തുത തസ്തികയിലെ
ശമ്പളവും മറ്റ്
അലവന്‍സുകളും എത്രയാണ്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
പി.
നസീറിന്റെ നിയമനം
സംബന്ധിച്ച് ചീഫ്
സെക്രട്ടറി
നിയമ/ധന/ഉദ്യോഗസ്ഥ-ഭരണ
പരിഷ്കാര വകുപ്പ്
സെക്രട്ടറിമാര്‍ കടുത്ത
എതിര്‍പ്പ്
രേഖപ്പെടുത്തിയിട്ടും,
സ്വകാര്യ എയ്ഡഡ് കോളേജ്
അധ്യാപകൻ എന്ന
പദവിയിലുള്ള പ്രസ്തുത
വ്യക്തിയെ തന്നെ
നിയമിക്കാനുള്ള കാരണം
എന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഗവണ്മെന്റ്
സെക്രട്ടറി പദവിയിലുള്ള
തസ്തികയില്‍ ഇപ്രകാരം
സ്വകാര്യ എയ്ഡഡ് കോളേജ്
അധ്യാപകനെ ഡയറക്ടറാക്കി
നിയമിച്ചത് സര്‍ക്കാര്‍
അംഗീകരിച്ചുവോ;
(ഇ)
എങ്കില്‍
പ്രസ്തുത നിയമവിരുദ്ധ
നിയമനത്തിന് അനുമതി
നല്കാന് കാരണമായ
നിയമോപദേശം ലഭിച്ചത്
എവിടെനിന്നാണ് എന്ന്
വ്യക്തമാക്കുമോ;
(എഫ്)
സ്വകാര്യ
എയ്ഡഡ് കോളേജ്
അധ്യാപകന് 20.01.2016
മുതല്‍ സര്‍ക്കാര്‍
സ്ഥാപനത്തിലെ ഡയറക്ടര്‍
ആയത് തടയുവാന്‍ എന്തു
നടപടി സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ;
(ജി)
സ്വകാര്യ
കോളേജ് അധ്യാപക
തസ്തികയിലൂടെ ന്യൂനപക്ഷ
ഡയറക്ടറായി ഐ.എ.എസ്.
പദവിയിലെത്തുന്ന ഇത്തരം
ഉദ്യോഗസ്ഥരെ
തല്‍സ്ഥാനത്ത് നിന്നും
മാറ്റി നിറുത്തി
നിയമനത്തിലെ
തട്ടിപ്പുകള്‍
സംബന്ധിച്ച് ഒരു
ഉന്നതതല അന്വേഷണം
നടത്താന്‍ തയ്യാറാകുമോ;
വിശദാംശം
വ്യക്തമാക്കുമോ?
ന്യൂനപക്ഷ
വികസന കോര്പ്പറേഷന്
വഴിയുള്ള വിദ്യാഭ്യാസ വായ്പ
1530.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
വികസന കോര്പ്പറേഷന്
വഴി വിദ്യാഭ്യാസ വായ്പാ
വിതരണം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
വിദ്യാഭ്യാസ
വായ്പയ്ക്ക്
സര്‍ക്കാര്‍ ഗ്യാരന്റി
നല്കുന്നുണ്ടോ;
(സി)
വിദ്യാഭ്യാസ
വായ്പയ്ക്കുള്ള എത്ര
അപേക്ഷകളാണ്
കോര്‍പ്പറേഷനില്‍
ലഭിച്ചിട്ടുള്ളത്;
ഇനിയും
തീര്‍പ്പാക്കാനുള്ള
അപേക്ഷകള്‍
എത്രയാണെന്നറിയിക്കാമോ?
ന്യൂനപക്ഷ
ക്ഷേമ പ്രവര്‍ത്തനങ്ങള്‍
1531.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
ലെ ബഡ്ജറ്റില്‍
ന്യൂനപക്ഷ ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി
നീക്കിവച്ചിരുന്ന 55
കോടി രൂപ വിനിയോഗിച്ചു
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ള്
ലഭ്യമാക്കുമോ?
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്കുള്ള
വിദ്യാഭ്യാസ വായ്പ
1532.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്കുള്ള
വിദ്യാഭ്യാസ
വായ്പയ്ക്കായി
അനുവദിച്ച തുക;
ചെലവഴിക്കാതെ
ട്രഷറിയില്‍ ബാക്കി
നില്ക്കുന്ന തുക
എന്നിവ സംബന്ധിച്ച
വിവരങ്ങൾ ലഭ്യമാക്കാമോ;
(ബി)
ന്യൂനപക്ഷ
വിഭാഗകാര്‍ക്കുള്ള
വിദ്യാഭ്യാസ
വായ്പയ്ക്ക് സംസ്ഥാന
സര്‍ക്കാര്‍ ഗ്യാരന്റി
നല്‍കണമെന്ന വ്യവസ്ഥ
പാലിക്കപ്പെടുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍ ഗ്യാരന്റി
നല്‍കാത്തതിന്റെ
പേരില്‍ എത്ര
അപേക്ഷകര്‍ക്ക് നീതി
നിഷേധിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ന്യൂനപക്ഷക്ഷേമ
വകുപ്പിലെ നിയമനങ്ങള്‍
1533.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമ
വകുപ്പിലെ നിയമനങ്ങള്‍
സംബന്ധിച്ച് സ്പെഷ്യല്‍
റൂള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
നടപടികള്‍
ഏതുവരെയായെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്പെഷ്യല്‍
റൂള്‍
നിലവിലില്ലെങ്കില്‍
ആയതിനു പകരമുള്ള
എക്സിക്യൂട്ടീവ്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കുമോ;
(സി)
ന്യൂനപക്ഷക്ഷേമ
വകുപ്പിന് ഇതുവരെ
അനുവദിച്ചിട്ടുള്ള
തസ്തികകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത തസ്തികകളുടെ
യോഗ്യത
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
തസ്തികകളില്‍
ഡെപ്യൂട്ടേഷന് വഴി
നടത്തിയ നിയമനങ്ങളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ; ഇവരിൽ
ആരെയെങ്കിലും വകുപ്പ്
അബ്സോര്‍ബ്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
തസ്തികകളില്‍
നേരിട്ടുള്ള നിയമനം വഴി
നടത്തിയ നിയമനങ്ങളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ; നിയമനം
ലഭിച്ച തസ്തിക, യോഗ്യത,
ശമ്പളം, നിയമനം നടത്തിയ
രീതി എന്നിവ
വിശദമാക്കുമോ;
(എഫ്)
മന്ത്രിസഭ
നേരിട്ടു നിയമനം
നടത്തിയ തസ്തികകള്‍
ഉണ്ടോ; എങ്കില്‍ നിയമനം
നടത്തിയ തസ്തിക,
യോഗ്യത, ശമ്പളം, നിയമന
രീതി ,നിയമനം
നല്‍കിയവരുടെ പേരും
വിവരങ്ങളും എന്നിവ
വ്യക്തമാക്കുമോ?
ന്യൂനപക്ഷക്ഷേമ
വകുപ്പില്‍ ഡെപ്യൂട്ടേഷന്
1534.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമ
വകുപ്പില്‍
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ എത്ര
ജീവനക്കാര്‍ ജോലി
നോക്കുന്നുണ്ട് എന്ന്
പറയാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
നോക്കിയ എത്ര
ഉദ്യോഗസ്ഥരെ
സ്ഥിരപ്പെടുത്തിയെന്നും;
ഏതൊക്കെ തസ്തികകയിലാണ്
നിയമിച്ചതെന്നും
പറയാമോ;
(സി)
ഇത്തരത്തില്‍
സ്ഥിര നിയമനം നല്കിയ
ഡയറക്ടര്‍
ഉള്‍പ്പെടെയുള്ള
ഉദ്യോഗസ്ഥര്‍ക്ക്
പി.എസ്.സി.
നിഷ്കര്‍ഷിക്കുന്ന
വിദ്യാഭ്യാസ യോഗ്യത
ഉണ്ടെന്ന് ഉറപ്പു
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ചട്ടങ്ങള്‍ക്ക്
വിരുദ്ധമായി ജീവനക്കാരെ
സ്ഥിരപ്പെടുത്തിയെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സ്ഥിരപ്പെടുത്തിയ
ഉദ്യോഗസ്ഥരുടെ
വിദ്യാഭ്യാസ യോഗ്യത
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
സര്‍ക്കാര്‍
സര്‍വ്വീസില്‍
ഡയറക്ടര്‍ പദവിയില്‍
നിയമിക്കുന്നതിന്
നിശ്ചിത യോഗ്യത ഉള്ള
ഉദ്യോഗസ്ഥര്‍
ഇല്ലാതിരുന്നിട്ടാണോ,
സ്വകാര്യ കോളേജ്
അധ്യാപകനെ പ്രസ്തുത
വകുപ്പില്‍ ഡയറക്ടറായി
നിയമിച്ചത് എന്ന്
വ്യക്തമാക്കാമോ?