എസ്.ഐ. നിയമനം
239.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയിലെ
എസ്.ഐ.(ജി.ഇ)
തസ്തികയിലേക്ക് 2015
നവംബര്‍ 11 ന്
പി.എസ്.സി. അഡ്വൈസ്
ചെയ്ത 339
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കിയോ എന്ന്
അറിയിക്കാമോ ;
(ബി)
നിയമനം
നല്കിയിട്ടില്ലെങ്കില്
തടസ്സമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവരുടെ
നിയമനം എപ്പോള്‍
ആകുമെന്ന്
വ്യക്തമാക്കുമോ?
സൈബര്‍ കുറ്റകൃത്യങ്ങള്‍
240.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര
വകുപ്പിനു കീഴില്‍
സൈബര്‍
കുറ്റകൃത്യങ്ങള്‍
തടയുവാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്നും
ഇത്തരത്തില്‍ ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
നാളിതുവരെ ലഭിച്ചതും
കണ്ടെത്തിയതുമായ
കേസ്സുകള്‍
എത്രയെണ്ണമെന്നും
ഇതില്‍ എത്ര
കേസ്സുകളില്‍ പ്രതികളെ
പിടികൂടിയെന്നും എത്ര
കേസ്സുകളില്‍ പ്രതികളെ
കണ്ടെത്താനുണ്ട് എന്നും
വ്യക്തമാക്കുക;
(ബി)
ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
നാളിതുവരെ എത്ര
ഓണ്‍ലൈന്‍
പെണ്‍വാണിഭക്കേസുകള്‍
രജിസ്റ്റര്‍ ചെയ്തു;
ഇതില്‍ എത്ര
കേസ്സുകളില്‍ പ്രതികളെ
പിടികൂടി നിയമത്തിന്
കീഴിലെത്തിച്ചു;
വിശദാംശം
വ്യക്തമാക്കുക;
(സി)
ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
നാളിതുവരെ എത്ര
ഹോംസ്റ്റേ
പെണ്വാണിഭകുറ്റകൃത്യങ്ങള്
രജിസ്റ്റര്‍
ചെയ്യുകയുണ്ടായി; എത്ര
കേസ്സുകളില്‍ പ്രതികളെ
പിടികൂടി നിയമത്തിനു
മുന്നില്‍ എത്തിച്ചു;
വിശദാംശം
വ്യക്തമാക്കുക;
(ഡി)
സംസ്ഥാനത്തു
ഓണ്‍ലൈന്‍/ഹോം സ്റ്റേ
പെണ്‍വാണിഭം
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇതു തടയുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
ഇതുമായി ബന്ധപ്പെട്ട്
ആഭ്യന്തര വകുപ്പിനു
കീഴിലും,
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍/പൊതുമേഖലാ
വിഭാഗങ്ങളില്‍ നിന്നും
പ്രതികളായി
കണ്ടെത്തിയവര്‍
ആരെല്ലാം എന്നും
ഇവര്‍ക്കെതിരെ എന്തു
നടപടികള്‍ നാളിതുവരെ
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
കൊലപാതക കേസ്സുകളിലെ
പ്രതികള്‍
241.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂരില്‍
ശ്രീ. ഹനീഫ്, മധു,
ഈച്ചരത്, ലാല്‍ജി
എന്നിവര്‍ കൊല
ചെയ്യപ്പെട്ടതിലെ
പ്രതികള്‍ ആരൊക്കെയാണ്;
ഇവരുടെ രാഷ്ട്രീയബന്ധം
വ്യക്തമാക്കാമോ; കൊല
ചെയ്യപ്പെട്ട മൂന്നു
പേരുടെ വീടുകളില്‍
മരണത്തിനു ശേഷം എത്ര
മന്ത്രിമാര്‍
സന്ദര്‍ശിച്ചു;
വിശദമാക്കാമോ;
(ബി)
നിലമ്പൂര്‍
കോണ്‍ഗ്രസ്സ് ബ്ലോക്ക്
കമ്മിറ്റി ഓഫീസില്‍ രാധ
എന്ന സ്ത്രീ കൊല
ചെയ്യപ്പെട്ടതിലെ
പ്രതികള്‍ ആരൊക്കെയാണ്;
ഇവരുടെ രാഷ്ട്രീയബന്ധം
വ്യക്തമാക്കാമോ;
കൊലചെയ്യപ്പെട്ട
സ്ത്രീയുടെ സഹോദരന്
ഭാസ്കരന് ഈ കൊലപാതകം
C.B.Iയെ കൊണ്ട്
അന്വേഷിപ്പിക്കണം എന്നു
ആവശ്യപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്മേല് എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
വര്‍ഗ്ഗീയത ചെറുക്കാന്‍
നടപടികള്‍
242.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഗ്ഗീയത
ആളിപ്പടര്‍ത്തുന്നതിന്
ചില ശക്തികള്‍
ബോധപൂര്‍വ്വമായ
ശ്രമങ്ങള്‍
നടത്തിവരുന്നതായുള്ള
എത്ര സംഭവങ്ങളാണ് ഈ
സര്‍ക്കാരിന്റെ കാലത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്;
ഇവ ചെറുക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ?
റോഡപകടങ്ങള്‍
243.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡപകടങ്ങള്‍
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
വര്‍ഷം റോഡപകടങ്ങളില്‍
മരിച്ചവരുടെ എണ്ണം
കാല്‍നടയാത്രക്കാര്‍,
ബൈക്ക് യാത്രികര്‍,
മറ്റ് വാഹനങ്ങളിലെ
യാത്രക്കാര്‍
എന്നിങ്ങനെ
തരംതിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
രാത്രി
യാത്രയില്‍ വാഹനങ്ങള്‍
ലൈറ്റ് ഡിം ആക്കാത്തതും
ഹാലജന്‍ ലൈറ്റുകള്‍
ഉപയോഗിക്കുന്നതും
രാത്രി അപകടങ്ങള്‍
വര്‍ദ്ധിക്കുന്നതിന്
കാരണമാകുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
റോഡപകടങ്ങള്‍ക്ക്
കാരണമാകുന്ന ഇത്തരം
പ്രവര്‍ത്തനങ്ങള്‍
തടയുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
നെടുമ്പാശ്ശേരി വിമാനത്താവളം
പോലീസ് സ്റ്റേഷനില്‍
സമര്‍പ്പിച്ച പരാതി
244.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിന്നും വിദേശത്തേക്ക്
സ്ത്രീകളെ ജോലിക്കായി
കൊണ്ടുപോയി
പീഡിപ്പിക്കുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പെരുമ്പാവൂര്‍
നിയോജക മണ്ഡലത്തിലെ
വെങ്ങോല പഞ്ചായത്തില്‍
മഠത്തിപ്പടി ഭാഗത്ത്
പാറയ്ക്കാട്ടുകുടി
വീട്ടില്‍ ബാബു ഭാര്യ
ഓമന എന്നയാളെ
ബഹ്റിനില്‍ വച്ച്
ഭീകരമായി ഉപദ്രവിച്ചത്
സംബന്ധിച്ച്
നെടുമ്പാശ്ശേരി
വിമാനത്താവളം പോലീസ്
സ്റ്റേഷനില്‍
സമര്‍പ്പിച്ച
പരാതിയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രതികള്‍
നാട്ടില്‍ എത്തിയശേഷം
വിദേശത്തേക്ക് കടന്ന്
പോകാനുണ്ടായ കാരണം
വ്യക്തമാക്കാമോ;
(ഡി)
പ്രതികളെ
നാട്ടില്‍ കൊണ്ടുവന്ന്
നിയമ നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ?
ലെെംഗീകാതിക്രമങ്ങള്
245.
ഡോ.കെ.ടി.ജലീല്‍
ശ്രീമതി.കെ.എസ്.സലീഖ
,,
പി. അയിഷാ പോറ്റി
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിദിനം ഒരു
പെണ്‍കുട്ടിയെങ്കിലും
ലൈംഗികാതിക്രമത്തിന്
വിധേയായിക്കൊണ്ടിരിക്കുന്ന
പൊതുസ്ഥിതിവിശേഷം
ഗൗരവമായി
പരിഗണിക്കുമോ;
(ബി)
സ്ത്രീകള്‍
അരക്ഷിതാവസ്ഥയിലായിരിക്കുന്ന
സ്ഥിതിയില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വെളിപ്പെടുത്താമോ;
വനിതകളുടെ സ്വകാര്യതയും
അന്തസ്സും
സംരക്ഷിക്കാനുള്ള
നിയമനിര്‍മ്മാണം
നടത്തുവാനുദ്ദേശിക്കുന്നുണ്ടോ;
(സി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഉണ്ടായ
സ്ത്രീപീഡന കേസുകളുടെ
വിശദാംശം
വെളിപ്പെടുത്താമോ;
(ഡി)
ലൈംഗികാതിക്രമ
കേസുകളില്‍
പ്രതികള്‍ക്കെതിരെ
ശക്തമായ നിയമനടപടികള്‍
സ്വീകരിക്കാന്‍
തയ്യാറാകുമോ?
യു.എ.പി.എ,
കാപ്പ
246.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
റ്റി.വി.രാജേഷ്
,,
പി.ശ്രീരാമകൃഷ്ണന്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.എ.പി.എ.,
കാപ്പ തുടങ്ങിയ
നിയമങ്ങള്‍ രാഷ്ട്രീയ
പ്രതിയോഗികള്‍ക്കെതിരെ
ഉപയോഗിക്കുന്നത്
അവസാനിപ്പിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവിലുള്ള
ഏതെല്ലാം കൊലപാതക
കേസുകളില്‍ യു.എ.പി.എ.
നിയമം
ചുമത്തുകയുണ്ടായിട്ടുണ്ട്;
ഇൗ സര്‍ക്കാരിന്റെ
കാലത്തുണ്ടായ
കൊലപാതകങ്ങള്‍
എത്രയാണ്; ഇതില്‍
രാഷ്ട്രീയ
കൊലപാതകങ്ങളായി
സര്‍ക്കാര്‍ കരുതുന്നവ
എത്രയാണ്; ഇവയില്‍
ഏതെങ്കിലും കേസില്‍
യു.എ.പി.എ.
ചുമത്തിയിട്ടുണ്ടോ;
ഇവയില്‍ ഏതെല്ലാം
കേസുകള്‍ സിബിഎെക്ക്
വിടുകയുണ്ടായിട്ടുണ്ട്;
(സി)
കൊലപാതക
കേസുകള്‍ സിബിഎെക്ക്
വിടുന്നതും, യു.എ.പി.എ.
ചുമത്തുന്നതും
സംബന്ധിച്ച
മാനദണ്ഡങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
യു.എ.പി.എ.,
കാപ്പ തുടങ്ങിയ
നിയമങ്ങള്‍
രാഷ്ട്രീയപ്രേരിതമായി
ദുര്‍വിനിയോഗം
ചെയ്യുന്നതായും
കേന്ദ്ര-സംസ്ഥാന
അന്വേഷണ ഏജന്‍സികളുടെ
മേല്‍ ഇതിനായി
സമ്മര്‍ദ്ദം
ചെലുത്തുന്നതായുമുള്ള
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
ഇൗ
സര്‍ക്കാര്‍ കാപ്പ
നിയമപ്രകാരം
പുറപ്പെടുവിച്ച എത്ര
കരുതല്‍
തടങ്കല്‍/സഞ്ചലന
നിയന്ത്രണ ഉത്തരവുകള്‍
കോടതി റദ്ദു
ചെയ്യുകയുണ്ടായിട്ടുണ്ട്
എന്നറിയിക്കുമോ?
സബ്
ഇന്‍സ്പെക്ടര്‍ നിയമനം
247.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013
-ല്‍ നിലവില്‍ വന്ന സബ്
ഇന്‍സ്പെക്ടര്‍ (ജി.ഇ.)
റാങ്ക് ലിസ്റ്റില്‍
നിന്ന് പി.എസ്.സി.
അഡ്വൈസ് മെമ്മോ അയച്ച
339 പേര്‍ക്ക് നിയമനം
നല്‍കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്തുകൊണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
സബ്
ഇന്‍സ്പെക്ടര്‍ നിയമനം
നടത്തുന്നതില്‍
തടസ്സമില്ലായെന്ന്
കാണിച്ച് ബഹു. മുന്‍
ഡി.ജി.പി കത്ത്
(ഇ.2/5923/2012 തീയതി
16.02.15)
നല്‍കിയതിന്റെ
അടിസ്ഥാനത്തില്‍
ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്ത്
ഒന്നര വര്‍ഷത്തിന് ശേഷം
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അഡ്വൈസ് മെമ്മോ
നല്‍കിയശേഷം
കോടതികളില്‍
സര്‍ക്കാര്‍ അപ്പീല്‍
ഫയല്‍ ചെയ്ത സാഹചര്യം
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
2013
-ല്‍ നിലവില്‍ വന്ന
എസ്.ഐ. റാങ്ക്
പട്ടികയില്‍ നിന്നും
ആദ്യ ബാച്ചിലേക്ക് 292
പേരെ കോടതികളില്‍
കേസ്സ്
നിലനിന്നിരുന്നതിനാല്‍
കണ്ടീഷണല്‍ പോസ്റ്റിംഗ്
(ബോണ്ട് നല്കി) ആയി
നിയമനം നല്കിയ
കീഴ്വഴക്കം പോലെ
അഡ്വൈസ് മെമ്മോ ലഭിച്ച
339 പേര്‍ക്കും നിയമനം
നല്‍കുന്നതിന്
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കാമോ?
എസ്.ഐ
മാരുടെ ബ്യൂറോ ഓഫ്
എമിഗ്രേഷനിലെ ഡെപ്യൂട്ടേഷന്
248.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്എസ്.ഐ
മാരില്‍ നിന്നും ബ്യൂറോ
ഓഫ് എമിഗ്രേഷനിലേയ്ക്ക്
100 സബ്
ഇന്‍സ്പെക്ടര്‍മാരെ
ഡെപ്യൂട്ടേഷനില്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
ഡെപ്യൂട്ടേഷനില്‍ എസ്.ഐ
മാരെ അയയ്ക്കുന്നത്
ജനറല്‍
എക്സിക്യൂട്ടീവില്‍
നിന്നാണോ; ഡിസ്ട്രിക്ട്
ആംഡ് റിസര്‍വ്വില്‍
നിന്നാണോ എന്ന്
വ്യക്തമാക്കുമോ;
(സി)
100
എസ്.ഐ മാര്‍
ഡെപ്യൂട്ടേഷനില്‍
പോകുമ്പോള്‍ പോലീസ്
സേനയില്‍ ഉണ്ടാകുന്ന
കുറവ് എപ്രകാരമാണ്
നികത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
എസ്.ഐ.
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ട വനിതകളുടെ നിയമനം
249.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
26.5.15ന്
നിലവില്‍ വന്ന എസ്.ഐ.
(കാറ്റഗറി നമ്പര്‍
253/14) റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ട
വനിതകള്‍ക്ക് നിയമനം
നല്‍കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
കാറ്റഗറിയില്‍ നിയമനം
നടത്തുന്നതിലേക്ക് എത്ര
ഒഴിവുകള്‍
പി.എസ്.സിയിലേക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ലാവ്
ലിന് കേസിലെ പ്രതികള്‍
250.
ശ്രീ.ബെന്നി
ബെഹനാന്
,,
സി.പി.മുഹമ്മദ്
,,
ജോസഫ് വാഴയ്ക്കൻ
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലാവ്
ലിന് കേസ്
പരിഗണിക്കുന്നത്
വേഗത്തില്‍ ആക്കണമെന്ന്
ആവശ്യപ്പെട്ട്
സര്‍ക്കാര്‍ കോടതിയില്‍
ഹര്‍ജി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(ബി)
ലാവ്
ലിന് കേസിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ലാവ്
ലിന് കേസില്‍
ആരെയൊക്കെയാണ്
പ്രതികളായി
കണ്ടെത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ലാവ്
ലിന് കേസില്‍
ഓരോരുത്തര്‍ക്കുമെതിരെ
ഏതെല്ലാം വകുപ്പുകളാണ്
ചാര്‍ജ്ജ്
ചെയ്യപ്പെട്ടിട്ടുള്ളത്
എന്നറിയിക്കുമോ?
ബീഫ്
വില്പന തടഞ്ഞ കേസുകള്‍
251.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബീഫ് വില്പന
തടഞ്ഞുകൊണ്ട് സാമുദായിക
സംഘര്‍ഷം സൃഷ്ടിക്കാന്‍
ശ്രമിച്ച എത്ര
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്;
ബീഫ് വില്പന
തടഞ്ഞവര്‍ക്കെതിരെ
പോലീസ് എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ജില്ലതിരിച്ച്
വിശദമാക്കാമോ?
വീട്
തീയിട്ട് നശിപ്പിച്ച സംഭവം
252.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉദുമ
പഞ്ചായത്തില്‍ ആം ആദ്മി
പാര്‍ട്ടി
സ്ഥാനാര്‍ഥിയായി
പഞ്ചായത്ത്
തിരഞ്ഞെടുപ്പില്‍
മത്സരിച്ച ഉദുമ
മിത്തല്‍ മാങ്ങാട്ടെ
ഇബ്രാഹിമിന്റെ വീട്
തീയിട്ട് നശിപ്പിച്ച
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ആരൊക്കെയാണ് പ്രതികള്‍,
വിശദാംശങ്ങള്‍
അറിയിക്കാമോ;
ആരെയെങ്കിലും ഇതുവരെ
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
(സി)
പ്രതികള്‍ക്ക്
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടികളുമായി
ബന്ധമുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
വീട്
നഷ്ടപ്പെട്ട
ഇബ്രാഹിമിന് വീട്
പുതുക്കി പണിയുന്നതിന്
സാമ്പത്തിക സഹായം
അനുവദിക്കണമെന്ന ആവശ്യം
പരിഗണിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഭൂമി
അനുവദിച്ചത് സംബന്ധിച്ച കേസ്
253.
ശ്രീ.കെ.അച്ചുതന്
,,
വര്‍ക്കല കഹാര്‍
,,
ടി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അന്നത്തെ മുഖ്യമന്ത്രി
തന്റെ ബന്ധുവിന് ഭൂമി
അനുവദിച്ചത് സംബന്ധിച്ച
കേസിന്റെ അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേസില്‍
ആര്‍ക്കെല്ലാമെതിരെയാണ്
കുറ്റപത്രം
സമര്‍പ്പിക്കാനുദ്ദേശിക്കുന്നത്;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കേസിന്മേലുള്ള
അന്തിമ റിപ്പോര്‍ട്ട്
വിജിലന്‍സ് കോടതിയില്‍
സമര്‍പ്പിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;വിശദാംശം
വെളിപ്പെടുത്തുമോ?
ലഹരി
പദാർത്ഥങ്ങളുടെ അനധികൃത
വില്‍പ്പന
254.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍-കോളേജ്
പരിസരം കേന്ദ്രീകരിച്ച്
പുകയില ഉല്പന്നങ്ങള്,
കഞ്ചാവ്, മയക്കുമരുന്ന്
എന്നിവ വ്യാപകമായി
വില്‍ക്കപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
പ്രവര്‍ത്തനങ്ങള്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
കഴിയുന്നതെന്ന്
വ്യക്തമാക്കുമോ;
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആര്.എസ്.എസ്
ബൈഠക്ക്
255.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്.എസ്.എസ്
തലവന്‍ മോഹന്‍ ഭാഗവത്
പങ്കെടുത്തുകൊണ്ട്
നവംബറില്‍ കണ്ണൂരില്‍
ബൈഠക്ക് നടന്നതായുള്ള
വിവരം സംസ്ഥാന
പോലീസിന്റെ
ഇന്റലിജന്‍സ്
വിഭാഗത്തിന്റെ
ശ്രദ്ധയില്‍പ്പെട്ടിരുന്നുവോ;
(ബി)
പ്രസ്തുത ബൈഠക്കില്‍,
പ്രധാന
ക്ഷേത്രപരിസരങ്ങളില്‍
നിന്ന്
ക്രൈസ്തവ-മുസ്ലീം
കച്ചവടക്കാരെ
ഒഴിപ്പിക്കണം,
ഹിന്ദുരക്ഷാ ജാഗ്രതാ
സമിതി രൂപീകരിക്കണം
എന്നിങ്ങനെയുള്ള
തീരുമാനം എടുത്തതായുള്ള
റിപ്പോര്‍ട്ടുകള്‍
ഇന്റലിജന്‍സ് വിഭാഗം
ശ്രദ്ധയില്‍
കൊണ്ടുവന്നിട്ടുണ്ടോ ;
ഇതേ തുടര്‍ന്ന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
വനിതാ
പോലീസ്
256.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര വനിതാ
പോലീസുകാരാണ് നിലവില്‍
ഉള്ളത്;
(ബി)
ഇവരില്‍
അദര്‍ ഡ്യൂട്ടി
നോക്കുന്നവരെത്ര
പേരാണ്;
(സി)
അദര്‍
ഡ്യൂട്ടിയില്‍ കൂടുതല്‍
പേര് ജോലി ചെയ്യുന്ന
ജില്ല ഏതാണ്; വിശദവിവരം
നല്‍കുമോ?
ദേശീയ
പോലീസ് കമ്മീഷന്
റിപ്പോര്‍ട്ട്
257.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്‍പതിനായിരം
ജനങ്ങള്‍ക്ക് ഒരു
പോലീസ് സ്റ്റേഷനും 500
പേര്‍ക്ക് ഒരു പോലീസ്
ഉദ്യോഗസ്ഥനും എന്ന
അനുപാതത്തില്‍
പോലീസിന്റെ അംഗസംഖ്യ
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ദേശീയ
പോലീസ് കമ്മീഷന്
റിപ്പോര്‍ട്ട് പ്രകാരം
ഏകീകൃത പോലീസ് സംവിധാനം
സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പോലീസിന്റെ
ജോലി സമയം 8
മണിക്കൂറായി
നിജപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ഡി)
സംസ്ഥാനത്തെ
നിലവിലുണ്ടായിരുന്ന
എല്ലാ പോലീസ് ഔട്ട്
പോസ്റ്റുകളും പോലീസ്
സ്റ്റേഷനുകളായി
ഉയര്‍ത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
റോഡ്
ഗതാഗതം തടസ്സപ്പെടുത്തിയുള്ള
റാലികളും സമരങ്ങളും
258.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിന്
മുമ്പിലും പരിസരത്തും
നടത്തപ്പെടുന്ന
സമരങ്ങള്‍, റോഡ്
ഗതാഗതം
തടസ്സപ്പെടുത്തിയുള്ള
റാലികള്‍ ഇവ മൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജനങ്ങളെ
ബുദ്ധിമുട്ടിക്കാത്തവിധം
ഇവ ക്രമീകരിക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണുള്ളതെന്ന്
വിശദമാക്കുമോ; ആയതു
നടപ്പാക്കാൻ അടിയന്തര
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വധശ്രമ
കേസ്സുകള്‍
259.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ആറു മാസത്തിനിടെ
കൊയിലാണ്ടി,
പേരാമ്പ്ര, പയ്യോളി,
മേപ്പയ്യൂര്‍ എന്നീ
പോലീസ് സ്റ്റേഷനുളില്‍
എത്ര വധശ്രമ കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
സ്റ്റേഷന് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഓരോ
കേസിലേയും പരാതിക്കാരും
പ്രതികളും
ആരൊക്കെയാണെന്നും,
ഓരോ കേസിന്റെയും
അന്വേഷണ ഉദ്യോഗസ്ഥന്
ആരായിരുന്നു എന്നും
വിശദമാക്കുമോ;
(സി)
ഇതില്‍
എത്ര കേസുകളില്‍
കോടതിയില്‍
എഫ്.ഐ.ആര്.
സമര്‍പ്പിച്ചു എന്നും
എത്ര പേരെ അറസ്റ്റു
ചെയ്തു എന്നും
വ്യക്തമാക്കുമോ;
(ഡി)
നിസ്സാരമായ
വാക്കു തര്‍ക്കങ്ങള്‍
നടന്ന കാര്യത്തില്‍
പോലും രാഷ്ട്രീയ
പക്ഷപാതത്തോടെ
വധശ്രമത്തിനു
കേസെടുത്തു എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
പ്രത്യേക അന്വേഷണത്തിന്
നടപടി സ്വീകരിക്കുമോ?
ബ്ലേഡ്
മാഫിയയുമായി ബന്ധപ്പെട്ട
പോലീസ് റെയ്ഡ്
260.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്ലേഡ്
മാഫിയയുമായി
ബന്ധപ്പെട്ടവരില്‍
പോലീസ് റെയ്ഡുകളിലൂടെ
അറസ്റ്റ്
ചെയ്യപ്പെട്ടവര്‍ എത്ര;
അറസ്റ്റ് ചെയ്തവരില്‍
എത്രപേരെ റിമാന്റ്
ചെയ്യുകയുണ്ടായി;എത്ര
ആളുകളുടെ പേരില്‍
കോടതികളില്‍ കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ട്;
ശിക്ഷിക്കപ്പെട്ടവര്‍
എത്ര;
(ബി)
ബ്ലേഡ്
മാഫിയകള്‍ക്കെതിരെ
പോലീസ് നടത്തിയ
റെയ്ഡുകളില്
കണ്ടെത്തിയ മൊത്തം തുക
എത്ര കോടിയായിരുന്നു
എന്നും ഇതില്‍ എത്ര തുക
തിരികെ നല്കുകയുണ്ടായി
എന്നും അറിയിക്കാമോ ;
(സി)
പോലീസ്
രജിസ്റ്റര്‍ ചെയ്ത
കേസുകളില്‍ നാളിതുവരെ
അറസ്റ്റ് ചെയ്യുവാന്‍
സാധിച്ചിട്ടില്ലാത്തവര്‍
എത്രയാണന്നു
അറിയിക്കാമോ ;
(ഡി)
ബ്ലേഡ്
മാഫിയക്ക് ഒത്താശ
ചെയ്തതിന്റെ പേരില്‍
എത്ര പോലീസ്
ഉദ്യോഗസ്ഥരുടെ പേരില്‍
ശിക്ഷാ നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്?
പോലീസ്
കംപ്ലയിന്റ് അതോറിറ്റിയുടെ
പ്രവര്‍ത്തനം
261.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
കംപ്ലയിന്റ്
അതോറിറ്റികള്‍ക്ക്
എല്ലാമായി നാളിതുവരെ
എന്ത് തുക ചിലവാക്കി;
ഏതെല്ലാം ഇനത്തില്‍;
പട്ടിക തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
അതോറിറ്റി സ്ഥാപിതമായതു
മുതല്‍ എത്ര പരാതികള്‍
പൊതുജനങ്ങളില്‍ നിന്ന്
ലഭിച്ചു; അവയില്‍ എത്ര
എണ്ണത്തിന്
തീര്‍പ്പുണ്ടാക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
പോലീസ്
കംപ്ലയിന്റ് അതോറിറ്റി
നിലവിലുണ്ടെങ്കിലും
അതില്‍ ലഭിക്കുന്ന
പരാതികളില്‍ ഏറിയ
പങ്കും പോലീസുകാര്‍ക്ക്
അനുകൂലമായി
തീര്‍പ്പാക്കുകയോ
പരാതികാരെയും
കുറ്റക്കാരെയും
തമ്മില്‍ സമന്വയം
ഉണ്ടാക്കി
ഒത്തുതീര്‍പ്പാക്കുകയോ
ചെയ്യുന്നതിനാല്‍
പൊതുജനങ്ങള്‍ പോലീസ്
കംപ്ലയിന്റ്
അതോറിട്ടിയെ
സമീപിക്കുന്നതില്‍
വിമുഖത
കാണിക്കുന്നുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന് എന്ത്
പരിഹാരനടപടിയാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
അടൂര്‍
പള്ളിക്കല്‍
ഹിരണ്യനല്ലൂര്‍ ക്ഷേത്രം
262.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടൂര്‍
പള്ളിക്കല്‍
ഹിരണ്യനല്ലൂര്‍
ക്ഷേത്രത്തിലെ അഗ്നിബാധ
സംബന്ധിച്ച് നിലവിലുള്ള
കേസ്സന്വേഷണത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
അനുബന്ധ
അന്വേഷണത്തിന്റെ
ഭാഗമായുള്ള ശാസ്ത്രീയ
പരിശോധന സംബന്ധിച്ച്
നിലനില്‍ക്കുന്ന
കാലവിളംബത്തിന്റെ കാരണം
വിശദമാക്കുമോ;
(സി)
കേസന്വേഷണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?
ഇടുക്കി
നിയോജക മണ്ഡലത്തില്‍ അഗ്നിശമന
വകുപ്പും ആഭ്യന്തരവകുപ്പും
നടത്തിയ വികസന
പ്രവര്‍ത്തനങ്ങള്‍
263.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിനു
ശേഷം അഗ്നിശമന വകുപ്പും
ആഭ്യന്തരവകുപ്പും
ഇടുക്കി നിയോജക
മണ്ഡലത്തില്‍ നാളിതുവരെ
നടത്തിയ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
എത്ര
തുകയുടെ വികസന
പ്രവര്‍ത്തനങ്ങളാണ്
ഇതിനോടകം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
തിരൂര്‍
നിയോജക മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
264.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആഭ്യന്തര വകുപ്പില്‍
നിന്നും തിരൂര്‍ നിയോജക
മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയാണെന്നും, ഓരോ
പദ്ധതിക്കും ഇതേവരെ
എന്തു തുക വീതം
ചെലവഴിച്ചിട്ടുണ്ട്
എന്നതിന്റെയും കണക്ക്
ലഭ്യമാക്കുമോ?
പോലീസ്
മര്‍ദ്ദനം
265.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ.
ബേസില്‍ മത്തായി,
ഇലഞ്ഞിക്കമാലി വീട്,
ആലാട്ടുചിറ പി.ഒ.,
പെരുമ്പാവൂര്‍,
എറണാകുളം എന്നയാളെ
വീട്ടില്‍ നിന്നും
ബലമായി ഇറക്കി സ്വകാര്യ
വാഹനത്തില്‍
കയറ്റിയശേഷം കോതമംഗലം
സബ് ഇന്‍സ്പെക്ടര്‍
സുധീര്‍ മനോഹര്‍, കാലടി
പോലീസ് സ്റ്റേഷനിലെ
ഡ്രൈവര്‍ അനീഷ് റ്റി
.എസ്. തുടങ്ങി ആറ്
പേര് ചേര്‍ന്ന്
ഭീകരമായി മര്‍ദ്ദിച്ചത്
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
മര്‍ദ്ദിച്ച
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
വകുപ്പ് പ്രകാരമെന്ന്
അറിയിക്കുമോ;
(സി)
അനീഷ്
റ്റി .എസ്. ന് എതിരെ
ശ്രീ. ബേസില്‍ മത്തായി
മുന്‍പ് എന്തെങ്കിലും
പരാതി
നല്‍കിയിട്ടുണ്ടോ;
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ഡി)
മര്‍ദ്ദന
ആവശ്യത്തിന് ബേസില്‍
മത്തായിയെ
കയറ്റിക്കൊണ്ടുപോയ
സ്വകാര്യ വാഹനം
തിരിച്ചറിഞ്ഞിട്ടുണ്ടോ;
(ഇ)
ഈ
വാഹനത്തിന്റെ
രജിസ്ട്രേഷന് നമ്പര്‍
എത്രയെന്നും ഉടമ
ആരെന്നും
വ്യക്തമായിട്ടുണ്ടോ?
സിവില്‍
കേസുകളില്‍ പോലീസിന്റെ
നിഷ്ക്രിയത്വം
266.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
സ്വഭാവത്തിലുള്ള
തര്‍ക്കങ്ങള്‍
സംബന്ധിച്ച പരാതികള്‍
പോലീസ് സ്റ്റേഷനുകളില്‍
കൈകാര്യം
ചെയ്യേണ്ടതില്ല എന്ന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇത്തരം
നിര്‍ദ്ദേശം
നല്‍കാനുള്ള സാഹചര്യം
വ്യക്തമാക്കുമോ;
(സി)
സിവില്‍
കേസ്സുകള്‍ മുഴുവന്‍
നേരിട്ടു കോടതിയിലേക്ക്
പോകുന്നത് മൂലം
കോടതികളില്‍ കേസ്സുകള്‍
കുന്നുകൂടുകയും,
സിവില്‍ തര്‍ക്കങ്ങളെ
തുടര്‍ന്നുണ്ടാകുന്ന
അക്രമ സംഭവങ്ങളില്‍
പോലീസ് നിഷ്ക്രിയത്വം
പാലിക്കുകയും
ചെയ്യുന്നതു മൂലം
ഉണ്ടാകാവുന്ന
പ്രശ്നങ്ങളെ
സര്‍ക്കാര്‍ ഗൗരവമായി
കണ്ടിട്ടുണ്ടോ;
(ഡി)
സിവില്‍
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതില്‍
നിന്ന് പോലീസ്
പിന്മാറുമ്പോള്
പ്രശ്നപരിഹാരത്തിന്
ഗുണ്ടകളുടെയോ മറ്റ്
സംഘങ്ങളുടെയോ ഇടപെടല്‍
ഉണ്ടാകാനുള്ള സാധ്യതയും
ഇത് ഉണ്ടാക്കുന്ന മറ്റ്
പ്രശ്നങ്ങളും
സര്‍ക്കാര്‍ ഗൗരവമായി
കാണുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ?
കാണാതായ
കുട്ടികളുടെ എണ്ണം
267.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011,
2012, 2013, 2014, 2015
എന്നീ വര്‍ഷങ്ങളില്‍
കാണാതായ കുട്ടികളുടെ
എണ്ണം ജില്ല തിരിച്ച്
ലഭ്യമാക്കാമോ; ഇതില്‍
പെണ്‍കുട്ടികളുടെയും
ആണ്‍കുട്ടികളുടെയും
എണ്ണം പ്രത്യേകം
നല്‍കാമോ?
സുരക്ഷാ
സംവിധാനമില്ലാത്ത
കെട്ടിടങ്ങള്‍
268.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുരക്ഷാ
സംവിധാനമില്ലാത്തതിന്
തിരുവനന്തപുരം, കൊല്ലം
ജില്ലകളില്‍ എത്ര
വന്‍കിട
കെട്ടിടങ്ങള്‍ക്കാണ്
നോട്ടീസ്
നല്‍കിയിട്ടുള്ളത് ;
ഇതില്‍ ഏതെല്ലാം
സര്‍ക്കാര്‍
സ്ഥാപനങ്ങളാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
അറിയിയ്ക്കുമോ ?
സോളാര്‍
കേസ്
269.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
കേസിലെ പ്രതി സരിതാ
നായരെ പെരുമ്പാവൂര്‍
പോലീസ് കസ്റ്റഡിയില്‍
എടുത്ത ഘട്ടത്തിലും
വീട് പരിശോധന നടത്തിയ
ഘട്ടത്തിലും പോലീസ്
പിടിച്ചെടുത്ത
ലാപ്ടോപ്പ്,
സി.ഡികള്‍, മൊബൈല്‍
ഫോണുകള്‍ തുടങ്ങിയവ
എത്ര വീതമായിരുന്നു;
(ബി)
പിടിച്ചെുത്തവ
പൂര്‍ണ്ണമായും മഹസറില്‍
രേഖപ്പെടുത്തിയിട്ടില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യം അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ;
(സി)
അറസ്റ്റ്
ചെയ്ത സമയം വീട്ടില്‍
നിന്നും പോലീസ്
പിടിച്ചെടുത്തതായി
പറയുന്ന എല്ലാ
ലാപ്ടോപ്പുകളും
മൊബൈല്‍ ഫോണുകളും,
കംപ്യൂട്ടര്‍ ഹാര്‍ഡ്
ഡിസ്കുകളും സോളാര്‍
ബിസിനസ് സംബന്ധമായ
രേഖകളും സോളാര്‍
അന്വേഷണ കമ്മീഷന്
മുമ്പാകെ
ഹാജരാക്കുവാന്‍ നടപടി
സ്വീകരിക്കാമോ?
ടിപ്പര്‍
ലോറി അപകടങ്ങള്‍
270.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുളള ടിപ്പര്‍
ലോറി അപകടങ്ങളുടെ എണ്ണം
വാര്‍ഷികാടിസ്ഥാനത്തില്‍
ജില്ല തിരിച്ച്
അറിയിക്കുമോ;
(ബി)
എത്ര
മരണങ്ങള് ഈ
അപകടങ്ങളുമായി
ബന്ധപ്പെട്ട്
സംഭവിച്ചിട്ടുണ്ടെന്നുള്ള
വിവരം
വാര്‍ഷികാടിസ്ഥാനത്തില്‍
ജില്ല തിരിച്ച്
അറിയിക്കുമോ;
(സി)
ടിപ്പര്‍
ലോറികളുടെ അമിതവേഗത
നിയന്ത്രിച്ച്
അപകടങ്ങള്‍
ഒഴിവാക്കുന്നതിനായി
എന്തെല്ലാം
ക്രമീകരണങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
സോളാര്‍
അന്വേഷണ കമ്മീഷന്റെ സുഗമമായ
പ്രവര്‍ത്തനം
271.
ശ്രീ.എ.കെ.ബാലന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എ. പ്രദീപ്കുമാര്‍
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
അന്വേഷണ കമ്മീഷനുമായി
സഹകരിച്ചുകൊണ്ട്,
കമ്മീഷന്റെ സുഗമമായ
പ്രവര്‍ത്തനം
ഉറപ്പാക്കാമോ ?
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെടുത്തിക്കൊണ്ട്
കമ്മീഷനെ
സമ്മര്‍ദ്ദത്തിലാക്കാന്‍
ചില കേന്ദ്രങ്ങളില്‍
നിന്ന് ശ്രമം
നടക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കമ്മീഷന്
മുമ്പാകെ സ്വതന്ത്രമായി
മൊഴി നല്കാന്
കഴിയാതെ ചിലർ
ഭയപ്പെടുന്നതായുള്ള
റിപ്പോര്ട്ടുകളിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ?
പോലീസ്
ഉദ്യോഗസ്ഥരില്‍
ആരെല്ലാമാണ് കമ്മീഷന്
മുമ്പാകെ മൊഴി
നല്‍കാതെ
വിട്ടുനിന്നിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ ?
കമ്മീഷന് മൊഴി
നല്‍കുന്നതിന് തലേ
ദിവസം ശ്രീമതി സരിതാ
നായരെ
സ്വാധീനിക്കാന്‍, കെ.
പി. സി. സി ജനറല്‍
സെക്രട്ടറി ശ്രീ
തമ്പാനൂര്‍ രവി
ശ്രമിച്ചതായി പുറത്തു
വന്നിട്ടുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
? എങ്കില്‍
ഇദ്ദേഹത്തിനെതിരെ
ക്രിമിനല്‍ നടപടി
നിയമപ്രകാരം
കേസെടുത്തിട്ടുണ്ടോ;
(സി)
ശ്രീമതി
സരിത സത്യം പറയുന്നത്
ഭയപ്പെടുന്നവര്‍ ആരോ,
അവര്‍ ശ്രീമതി സരിതയെ
തടയുന്നതായുള്ള
കമ്മീഷന്റെ തന്നെ
പരാമര്‍ശം സംബന്ധിച്ച്
അന്വേഷിക്കുകയുണ്ടായോ
? അന്വേഷണത്തിന്റെ
ഭാഗമായി ഉന്നത
ഉദ്യോഗസ്ഥന്
ശേഖരിച്ചിരുന്ന
ഫോണ്‍രേഖ, പിന്നീട്
അപ്രത്യക്ഷമാക്കിയ
നടപടിയെക്കുറിച്ച്
പോലീസ്
അന്വേഷിച്ചിരുന്നോ;
(ഡി)
കമ്മീഷന്
സ്വതന്ത്രമായി
പ്രവര്‍ത്തിക്കാന്‍
വിഘാതമായി നില്ക്കുന്ന
ഘടകങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ച്
തിരുത്താമോ;
ആഭ്യന്തര
വകുപ്പ് മന്ത്രിയുടെതായി
മാധ്യമങ്ങള്‍ പ്രസിദ്ധികരിച്ച
കത്തിന്റെ ഉറവിടം സംബന്ധിച്ച
അന്വേഷണം
272.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പ്രതിച്ഛായ
പൂര്‍ണ്ണമായും
തകര്‍ന്നെന്ന് കാണിച്ച്
സംസ്ഥാന ആഭ്യന്തര
വകുപ്പ് മന്ത്രി ശ്രീ.
രമേശ്
ചെന്നിത്തലയുടെതായി
മാധ്യമങ്ങള്‍
പ്രസിദ്ധികരിച്ച
കത്തിന്റെ ഉറവിടം
സംബന്ധിച്ച്
അന്വേഷിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
അപ്രകാരം
കത്തയച്ചിട്ടില്ലെന്ന്
ആഭ്യന്തര വകുപ്പ്
മന്ത്രി
പ്രസ്താവിച്ചിട്ടുള്ള
സാഹചര്യത്തില്‍
കത്തിന്റെ ഉറവിടം
സംബന്ധിച്ച് അന്വേഷണം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇക്കാര്യത്തില്‍
കെ.പി.സി.സി.
പ്രസിഡന്റിന്റെ ആവശ്യം
പരിഗണിച്ചിട്ടുണ്ടോ ?
സ്പെഷല്‍
പബ്ലിക് പ്രോസിക്യൂട്ടര്‍
നിയമനം
273.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ശ്രീധരന്
നായര്‍, ചെറിയാല ഹൗസ്,
മോരിക്കര പി.ഒ, കക്കോടി
എന്നയാള്‍ സ്പെഷല്‍
പബ്ലിക്
പ്രോസിക്യൂട്ടറെ
നിയമിക്കണമെന്ന്
ആവശ്യപ്പെട്ടു
കൊണ്ടുള്ള (File No.
54/397/C/Home 2015)
ഹര്‍ജിയില്‍ എന്ത്
നടപടി സ്വീകരിച്ചെന്ന്
വെളിപ്പെടുത്താമോ;
(ബി)
അപേക്ഷയില്‍
ആവശ്യപ്പെട്ട പ്രകാരം
സ്പെഷല്‍ പബ്ലിക്
പ്രോസിക്യൂട്ടറെ
നിയമിച്ചുകൊണ്ടുള്ള
ഉത്തരവ് എപ്പോള്‍
പുറപ്പെടുവിക്കുമെന്ന്
വ്യക്തമാക്കാമോ?
മെെക്രോ
ഫിനാന്‍സ്
274.
ശ്രീ.എസ്.ശർമ്മ
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൈക്രോ
ഫിനാന്‍സ് ഇടപാടില്‍
സംസ്ഥാനത്ത് നടന്ന
ക്രമക്കേടുകള്‍
സംബന്ധിച്ച അന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
മൈക്രോ
ഫിനാന്‍സിന്റെ മറവില്‍
എന്തെല്ലാം നിലയിലുള്ള
തട്ടിപ്പുകള്‍
നടന്നതായിട്ടാണ്
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ടിട്ടുള്ളത്;
പ്രസ്തുത
തട്ടിപ്പുകളുമായി
ബന്ധപ്പെട്ട എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ഏതെല്ലാം
എന്‍.ജി.ഒ.കളുടെയും
മറ്റ് സംഘടനകളുടേയും
പേരുകളില്‍
കേസ്സെടുക്കുകയുണ്ടായി
;
(സി)
വെള്ളാപ്പള്ളി
നടേശനെതിരെ
സര്‍ക്കാരിന് ലഭിച്ച
പരാതികളില്‍ അന്വേഷണം
നടത്തുന്നത്ഏത്ഏജന്സിയാണ്
; അന്വേഷണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
പിന്നോക്ക വിഭാഗ
കോര്‍പ്പറേഷനില്‍
നിന്നും വായ്പ എടുത്ത്
തട്ടിപ്പ് നടത്തിയവര്‍
ആരൊക്കെയാണ്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
അരിയില്‍
ഷുക്കൂര്‍ കൊലക്കേസ്സ്
275.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരിയില്‍
ഷുക്കൂര്‍
കൊലക്കേസ്സിന്റെ
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസ്സിലെ
പ്രതികളെയെല്ലാം പോലീസ്
അറസ്റ്റ്
ചെയ്തിട്ടുണ്ടോ ; ഇനി
ഏതെല്ലാം പ്രതികളെ
പിടികൂടാനുണ്ട്;
വിശദവിവരം നല്‍കുമോ?
(സി)
പ്രസ്തുത
കേസിന്റെ വാദം
ദ്രുതഗതിയിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ അതിന്റെ
വിശദവിവരം നല്‍കുമോ?
ആഭ്യന്തര
വകുപ്പിന്റെ പുതിയ നടപടികള്‍
276.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര
വകുപ്പിന്റെ പുതിയ
നടപടികള്‍ മൂലം
സംസ്ഥാനത്ത്
കുറ്റകൃത്യങ്ങള്‍
ഗണ്യമായി
കുറയ്ക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
കുറ്റകൃത്യങ്ങള്‍
നിയന്ത്രിക്കുന്നതിനും
വിദ്യാര്‍ത്ഥികളും
യുവാക്കളും
കുറ്റകൃത്യങ്ങളില്‍
നിന്നും അകന്നു
നില്ക്കുന്നതിനുമായി
പോലീസ് സ്റ്റേഷനുകള്‍
കേന്ദ്രീകരിച്ച്
കൗണ്‍സിലിംഗ്
സെന്ററുകളും സ്കൂള്‍
കോളേജ് തലങ്ങളില്‍
ബോധവല്‍ക്കരണ
പരിപാടികളും
സംഘടിപ്പിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
ഉന്നതരായ
ഉദ്യോഗസ്ഥരിലെ ക്രിമിനല്‍
പ്രവര്‍ത്തനങ്ങള്‍
277.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉന്നതരായ ഉദ്യോഗസ്ഥരും,
അവരുടെ ബന്ധുക്കളും
ക്രിമിനല്‍
പ്രവര്‍ത്തനങ്ങളില്‍
പങ്കാളികളാകുന്നുണ്ടോ
(ബി)
കേസ്
രജിസ്റ്റര്‍
ചെയ്യുന്നതിലും, മറ്റു
നിയമ നടപടികള്‍
സ്വീകരിക്കുന്ന
കാര്യത്തിലും ഇവര്‍ക്ക്
വിവേചനപരമായ പരിഗണന
ലഭിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ക്രിമിനല്‍
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുന്നവരുടെ
കാര്യത്തില്‍ വിവേചന
രഹിതമായ നിയമനടപടി
ഉറപ്പാക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ധര്‍മ്മടം
- ഹരിജന്‍ സ്ത്രീയെ
മാനഭംഗപ്പെടുത്തിയത്
സംബന്ധിച്ചു പരാതി
278.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധര്‍മ്മടം
നിയോജക മണ്ഡലത്തിലെ
പടിഞ്ഞിറ്റാമുറി
(മമ്പറം) എന്ന സ്ഥലത്ത്
ഹരിജന്‍ സ്ത്രീയെ
മാനഭംഗപ്പെടുത്തിയത്
സംബന്ധിച്ചു പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിലെ പ്രതിയെ അറസ്റ്റ്
ചെയ്തിട്ടുണ്ടോ ;
(സി)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ് അറസ്റ്റ്
ചെയ്യാഞ്ഞത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പ്രതി മറ്റേതെങ്കിലും
കേസ്സുകളില്‍
പ്രതിയാണോ; വിശദാംശം
വെളിപ്പെടുത്താമോ?
വെച്ചൂര്‍
പോലീസ് സ്റ്റേഷന്
279.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് എത്ര
പോലീസ് സ്റ്റേഷനുകളാണ്
അനുവദിച്ചിട്ടുള്ളതെന്നും
അവ ഏതൊക്കെയെന്നും
വെളിപ്പെടുത്തുമോ;
(ബി)
കോട്ടയം
ജില്ലയിലെ വെച്ചൂര്‍
പോലീസ് ഔട്ട്
പോസ്റ്റിന് പൂര്‍ണ
പോലീസ് സ്റ്റേഷന് പദവി
നല്‍കണമെന്ന
നിര്‍ദ്ദേശത്തിന്റെ
പുരോഗതി എന്തെന്ന്
വെളിപ്പെടുത്തുമോ;
(സി)
വെച്ചൂര്‍
പോലീസ് ഔട്ട് പോസ്റ്റ്
പോലീസ് സ്റ്റേഷനായി
ഉയര്‍ത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ട്രെെബല്‍
ക്യൂക്ക് റിയാക്ഷന് ടീം
280.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15-ലെ
സംസ്ഥാന ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
ട്രെെബല്‍ ക്യൂക്ക്
റിയാക്ഷന് ടീം എന്ന
സ്പെഷ്യല്‍ ടീം
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് ടീം
രൂപീകരിച്ചിട്ടുള്ളത്;
പ്രസ്തുത ടീമില്‍ എത്ര
അംഗങ്ങള്‍ വീതമുണ്ട്;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ടീമിന്റെ വിവിധ
ജില്ലകളിലെ ഇതുവരെയുള്ള
പ്രവര്‍ത്തനം
സംബന്ധിച്ച്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
ടീമിന്റെ
രൂപീകരണത്തിനായി
2014-15ല്‍ എത്ര തുക
വകയിരുത്തിയിരുന്നു;
എത്ര തുക അനുവദിച്ചു;
അതില്‍ എത്ര തുക
പിന്‍വലിക്കാതെ
ട്രഷറിയില്‍ ബാക്കി
നില്‍പ്പുണ്ടായിരുന്നു;
വ്യക്തമാക്കാമോ?
ലോക്കപ്പ്
മര്‍ദ്ദനം,
281.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ
സംസ്ഥാനത്തെ പോലീസ്
സ്റ്റേഷനുകളില്‍ നടന്ന
ലോക്കപ്പ് മര്‍ദ്ദനം,
ആത്മഹത്യ, കൊലപാതകം ഇവ
ഓരോന്നും എത്ര
വീതമെന്ന് പോലീസ്
സ്റ്റേഷന് തിരിച്ച്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ പോലീസ്
കസ്റ്റഡിയില്‍
(1)വനിതകള്‍
കൊല്ലപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(2) പട്ടികജാതി/പട്ടിക
വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍
കൊല്ലപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍ പോലീസ്
കസ്റ്റഡിയിലെ മരണവും
ലോക്കപ്പ്
മര്‍ദ്ദനവുമായി
ബന്ധപ്പെട്ട് എത്ര
പോലീസുകാര്‍ക്കെതിരെ
കേസ്സെടുത്തിട്ടുണ്ട്;
എത്ര പേര്‍ക്കെതിരെ
ഏതെങ്കിലും തരത്തിലുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പ്രസ്തുത
കാലയളവില്‍ സംസ്ഥാനത്ത്
പോലീസ്
പീഡനത്തെത്തുടര്‍ന്ന്
എത്ര ആത്മഹത്യകള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഇതേ
തുടര്‍ന്ന് ഏതെങ്കിലും
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പേഴ്സണല്‍
സെക്യൂരിറ്റി ഓഫീസര്‍മാരായി
നിയമനം
282.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആഭ്യന്തര വകുപ്പില്‍
നിന്ന് എത്ര
പോലീസുകാരാണ് പേഴ്സണല്‍
സെക്യൂരിറ്റി
ഓഫീസര്‍മാരായി വിവിധ
തലങ്ങളില്‍
നിയമിക്കപ്പെട്ടിട്ടുള്ളതെന്നതിന്റെ
വിവരം അറിയിക്കുമോ;
(ബി)
2011
മുതല്‍ ഈ ജോലിയില്‍
സ്ഥിരമായി തുടരുന്നവര്‍
എത്ര പേര്
ഉണ്ടെന്നതിന്റെ
വിശദാംശം നല്‍കുമോ;
(സി)
പോലീസ്
വകുപ്പില്‍ നിന്ന്
ചിലരെ മാത്രം ഇത്തരം
പോസ്റ്റുകളില്‍
സ്ഥിരമായി
നിലനിര്‍ത്തുന്നത്
മററുള്ളവര്‍ക്ക് അവസരം
നിഷേധിക്കുമെന്നതിനാല്
ഇത്തരം നിയമനങ്ങള്‍ക്ക്
പ്രത്യേക മാനദണ്ഡം
ഉണ്ടാക്കുന്നതിന്
ഉദ്ദേശമുണ്ടോ; എങ്കില്‍
വിശദവിവരം
ലഭ്യമാക്കുമോ?
രാഷ്ട്രീയ
കൊലപാതകങ്ങള്‍
283.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാഷ്ട്രീയ
കൊലപാതകങ്ങളില്‍
പ്രതികളായി
ശിക്ഷിക്കപ്പെട്ട്
സംസ്ഥാനത്തെ
ജയിലുകളില്‍
കഴിഞ്ഞുവരുന്ന
തടവുകാര്‍ എത്രയാണ്;
(ബി)
ഏതെല്ലാം
രാഷ്ട്രീയ
കൊലപാതകങ്ങളില്‍
ശിക്ഷിക്കപ്പെട്ടവര്‍
ഏതെല്ലാം ജയിലുകളില്‍
കഴിയുന്നു;
വിശദമാക്കാമോ?
ഓപ്പറേഷന്
കുബേര
284.
ശ്രീ.ഷാഫി
പറമ്പില്‍
,,
എം.എ. വാഹീദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓപ്പറേഷന് കുബേര
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
മഞ്ജുഷയുടെ
മരണം
285.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിളിമാനൂര്‍
പുല്ലയില്‍
മഞ്ജുളാലയത്തില്
മഞ്ജുഷയുടെ മരണവുമായി
ബന്ധപ്പെട്ട് ക്രൈം
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
മരണം കൊലപാതകമാണെന്ന്
കാണിച്ച് വകുപ്പിന്
നിവേദനം
കിട്ടിയിട്ടുണ്ടോ ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ ?
സബ്സിഡൈസ്ഡ്
പോലീസ് ക്യാന്റീനുകള്‍
286.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പോലീസ്
ഉദ്യോഗസ്ഥന്മാര്ക്ക്
സബ്സിഡൈസ്ഡ്
ഉല്പന്നങ്ങള്
വാങ്ങാന്‍ കഴിയുന്ന
നിലയില്‍ നടപ്പാക്കിയ
ക്യാന്റീനുകള്‍
എത്രയാണ്; അവ ഏതൊക്കെ;
(ബി)
2014-15,
2015-16 സാമ്പത്തിക
വര്‍ഷത്തില്‍ പോലീസ്
ക്യാന്റീനുകളിലൂടെ
നടന്ന മൊത്തം വിപണനം
എത്ര കോടിയുടേതാണ്;
(സി)
മൊത്തം
ടേണ്‍ ഓവറിന്റെ
അടിസ്ഥാനത്തില്‍ നികുതി
ഇനത്തില്‍ ലഭിച്ച
കിഴിവ് എത്ര കോടി
രൂപയുടേതായിരിക്കും
എന്ന് വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
നിലവില്‍ പോലീസ്
സേനയിലുള്ളവര്‍ എത്ര;
അതില്‍ എത്ര പേര്
പോലീസ്
ക്യാന്റീനുകളില്‍
സ്മാര്‍ട്ട് കാർഡ്
എടുത്തിട്ടുണ്ട്;
(ഇ)
പോലീസ്
ക്യാന്റിനിലൂടെ
വില്‍ക്കുന്ന ഏതെങ്കിലും
ഉല്പന്നങ്ങള്ക്ക്
നികുതി
ഈടാക്കുന്നുണ്ടോ;
നികുതി ഒഴിവ്
നല്‍കിയതുവഴി
പ്രതിവര്‍ഷം മൊത്തം
എത്ര കോടി രൂപ
പോലീസുകാര്‍ക്ക്
ലഭിക്കുന്നുണ്ട്?
ഷെഡ്യൂള്‍ഡ്
കാസ്റ്റ്സ് ആന്റ് ഷെഡ്യൂള്‍ഡ്
ട്രൈബ്സ് പ്രിവന്‍ഷന്‍ ഓഫ്
ആട്രോസിറ്റീവ്സ് ആക്ട്
പ്രകാരം രജിസ്റ്റര്‍ ചെയ്ത
കേസ്സുകള്‍
287.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ
ഷെഡ്യൂള്‍ഡ് കാസ്റ്റ്സ്
ആന്റ് ഷെഡ്യൂള്‍ഡ്
ട്രൈബ്സ് പ്രിവന്‍ഷന്‍
ഓഫ് ആട്രോസിറ്റീവ്സ്
ആക്ട് 1989 പ്രകാരം
പോലീസ് രജിസ്റ്റര്‍
ചെയ്ത കേസ്സുകള്‍
എത്രയാണ്; ഇവയുടെ
ജില്ലതിരിച്ചുള്ള
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഈ
നിയമപ്രകാരം
രജിസ്റ്റര്‍
ചെയ്യപ്പെട്ട മൊത്തം
കേസ്സുകളില്‍ ഇപ്പോഴും
കോടതിയില്‍ കുറ്റപത്രം
നല്‍കിയിട്ടില്ലാത്തവ
എത്ര; അന്വേഷണം
പൂര്‍ത്തിയാക്കാത്തവ
എത്ര; അതില്‍ ഒരു
വര്‍ഷവും രണ്ട്
വര്‍ഷവും മൂന്ന്
വര്‍ഷവും നാല് വര്‍ഷവും
പിന്നിട്ട കേസ്സുകള്‍
എത്ര; വ്യക്തമാക്കാമോ;
(സി)
ഈ
കേസ്സുകളിലെല്ലാമായി
ഇനിയും അറസ്റ്റ്
ചെയ്യപ്പെടാന്‍
ഉള്ളവരെത്ര;
(ഡി)
ഇവയില്‍
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും എതിരെ
നടന്ന അതിക്രമങ്ങള്‍,
കൊലപാതകങ്ങള്‍,
പീഡനക്കേസ്സുകള്‍,
ബലാല്‍സംഗക്കേസുകള്‍
എന്നിവ ഓരോന്നും എത്ര
വീതമെന്ന്
വ്യക്തമാക്കാമോ?
പോലീസിന്റെ
മനുഷ്യാവകാശ ലംഘനങ്ങള്‍
288.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസിന്റെ മനുഷ്യാവകാശ
ലംഘനങ്ങള്‍ സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
മനുഷ്യാവകാശ ലംഘനങ്ങളെ
ഗൗരവത്തോടെയാണ്
കാണുന്നതെന്ന ബഹു.
ഹൈക്കോടതിയുടെ
നിരീക്ഷണം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
പോലീസിനു കീഴില്‍
മനുഷ്യാവകാശ ലംഘനങ്ങള്‍
ഉണ്ടാകുന്നില്ലെന്ന്
ഉറപ്പുവരുത്തുന്നതിനും
പൊതുജനങ്ങളോടുള്ള
സമീപനത്തില്‍
കാലോചിതമായ രീതിയില്‍
ആവശ്യമായ മാറ്റങ്ങള്‍
കൊണ്ടുവരുന്നതിനും
സര്‍ക്കാര്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
നിയമവിരുദ്ധ
പ്രവര്‍ത്തനം തടയല്‍ (ഭേദഗതി)
നിയമം
289.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കെ.നാരായണന്
,,
എളമരം കരീം
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമവിരുദ്ധ
പ്രവര്‍ത്തനം തടയല്‍
(ഭേദഗതി) നിയമം
(യു.എ.പി.എ) പ്രകാരം
സംസ്ഥാനത്ത് ദേശവിരുദ്ധ
ഭീകര
പ്രവര്‍ത്തനങ്ങള്‍ക്കെതിരെ
കേസ്സെടുത്തിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍ യു.എ.പി.എ.
വകുപ്പുകള്‍ പ്രകാരം
രജിസ്റ്റര്‍ ചെയ്ത
കേസുകള്‍ ഏതൊക്കെയാണ്;
ഇതില്‍ ഏതെല്ലാം
കേസുകളാണ് പിന്നീട്
സിബിഐയുടെ
അന്വേഷണത്തിന്
വിട്ടുകൊടുത്തിരിക്കുന്നത്;
കേന്ദ്ര
ആഭ്യന്തരമന്ത്രി
കതിരൂര്‍ കൊലപാതക കേസ്
സിബിഐ യെ
ഏല്പിക്കണമെന്ന്
കണ്ണൂരില്‍ വന്ന്
ആവശ്യപ്പെടുകയുണ്ടായോ;
ഇക്കാര്യം ഉന്നയിച്ച്
ആര്.എസ്.എസ്.- ബിജെപി
നേതാക്കള്‍
മുഖ്യമന്ത്രിയേയും
ആഭ്യന്തര മന്ത്രിയേയും
നേരില്‍ കാണുകയോണ്ടായോ;
(സി)
യു.എ.പി.എ
നിയമത്തിന്റെ പ്രധാന
ഉദ്ദേശ്യം എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
യു,എ.പി.എ.
പോലുള്ള നിയമനങ്ങള്‍
സങ്കുചിത രാഷ്ട്രീയ
നേട്ടങ്ങള്‍ക്ക്
വേണ്ടിയും
നിരപരാധികള്‍ക്കെതിരെ
കള്ളക്കേസ്
എടുക്കുന്നതിനും
ഉപയോഗിക്കാതിരിക്കാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നിലപാടുകള്‍
സ്വീകരിച്ചിരുന്നു?
വെള്ളാപള്ളി
നടേശനെതിരെയുള്ള കേസിന്റെ
അന്വേഷണം
290.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
മത നിരപേക്ഷതയും
സാഹോദര്യവും
തകര്‍ക്കുന്ന നിലയില്‍,
2015 നവംബര്‍ 29ന്
ആലുവയില്‍ പ്രസംഗം
നടത്തിയതിനെതിരെ
വെള്ളാപ്പള്ളി
നടേശനെതിരെ പോലീസ്
എടുത്ത കേസിന്റെ
അന്വേഷണം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(ബി)
വിവാദ
പരാമര്‍ശങ്ങള്‍,
ആവര്‍ത്തിച്ച് നടത്തുക
വഴി മതസ്പ്ര്ധ
വളര്‍ത്താന്‍
ബോധപുര്‍വ്വം
ശ്രമിക്കുകയായിരുന്നു
എന്ന കാര്യം പോലീസിന്
ബോദ്ധ്യമായിട്ടുണ്ടോ;
(സി)
ഏതെല്ലാം
വകുപ്പുകള്‍ പ്രകാരമാണ്
കേസ് രജിസ്റ്റര്‍
ചെയ്തിരിക്കുന്നത്;
നടേശന്റെ മുന്‍കൂര്‍
ജാമ്യ ഹര്‍ജിയെ
ഹെെക്കോടതിയില്‍
സര്‍ക്കാര്‍
എതിര്‍ക്കുകയുണ്ടായോ;
പ്രസ്തുത കേസില്‍
ഹെെക്കോടതിയില്‍
സര്‍ക്കാര്‍ നല്കിയ
വിശദീകരണം
എന്തായിരുന്നു?
വ്യക്തിപരമായ
വിരോധം ഉള്ള ഉദ്യാേഗസ്ഥരുടെ
കേസ് അന്വേഷണം
291.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരാളുമായി
വ്യക്തിപരമായോ
നിയമപരമായോ
എതിര്‍കക്ഷിയായ പോലീസ്
ഉദ്യാേഗസ്ഥന്
അയാള്‍ക്കെതിരെയുള്ള
കേസ് അന്വേഷിക്കുന്നത്
തടയുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഡി.വൈ.എസ്.പി.
തസ്തികയില്‍ നേരിട്ടു
നിയമനം നടത്തുന്ന തമിഴ്
നാട് മാതൃകയില്‍
കേരളത്തില്‍ നിയമന
പരിഷ്കാരം
കൊണ്ടുവരുന്നതു
പരിഗണിക്കുമോ?
കുറ്റവാളികളെ
കണ്ടെത്തുന്നതിന് ആധുനിക
കുറ്റാന്വേഷണ രീതികള്‍
292.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റവാളികളെ
കണ്ടെത്തുന്നതിന്
ആധുനികമായ കുറ്റാന്വേഷണ
രീതികള്‍
പരിശീലിപ്പിക്കാനും
യഥാര്‍ത്ഥ കുറ്റവാളികളെ
എളുപ്പം കണ്ടെത്താനും
എന്തെല്ലാം
കാര്യങ്ങളാണ് പോലീസ്
വകുപ്പില്‍ ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയതെന്ന്
പറയാമോ;
(ബി)
ഇത്തരം
പരിശീലനങ്ങള്‍ കൊണ്ട്
കേരളത്തിലെ പോലീസ്
സേനയ്ക്കുണ്ടായ
മാറ്റങ്ങള്‍
എന്തെല്ലാമാണെന്നു
പറയാമോ?
ഹെലിക്യാമറകള്‍
293.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹെലിക്യാമറകള്‍
വ്യാപകമായി
ഉപയോഗിക്കുന്ന കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ഇവ
ഉപയോഗിക്കുന്നതിന്
അനുമതി ആവശ്യമുണ്ടോ;
എങ്കില്‍ അതിനുള്ള
നടപടിക്രമമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
2015-ല്‍
ഇതുപ്രകാരമുള്ള അനുമതി
ആര്‍ക്കെങ്കിലും
നല്‍കിയിട്ടുണ്ടോ;
അനുമതി ആവശ്യപ്പെട്ട്
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ഡി)
ദൃശ്യമാധ്യമങ്ങള്‍ക്ക്
ഹെലിക്യാമറ
ഉപയോഗിക്കാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
മാധ്യമങ്ങള്‍ക്ക് പൊതു
അനുമതിക്ക്
വ്യവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍ ആ സൗകര്യം
ദുരുപയോഗം
ചെയ്യാതിരിക്കാന്‍
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിക്കുമെന്നറിയിക്കുമോ?
കുറ്റാന്വേഷണവും
ക്രമസമാധാനവും
294.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റാന്വേഷണവും
ക്രമസമാധാനവും
വേര്‍തിരിക്കാനുള്ള
ആലോചന
സര്‍ക്കാരിനുണ്ടോ; ഈ
കാര്യത്തില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
പാസ്പോര്‍ട്ട്
വെരിഫിക്കേഷന് പോലീസ്
സ്റ്റേഷനില്‍
ക്രമസമാധാനത്തിന്
നിയോഗിക്കപ്പെട്ട
പോലീസുകാര്‍ തന്നെ
നിര്‍വ്വഹിക്കേണ്ടതിനാല്‍
ഈ കാര്യത്തില്‍
ഉണ്ടാകുന്ന കാലതാമസം
വിദേശരാജ്യങ്ങളിലേയ്ക്കുള്ള
തൊഴില്‍ അന്വേഷകരെ
ബാധിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ പ്രശ്ന പരിഹാരത്തിന്
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
കുറ്റകൃത്യങ്ങള്‍
295.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്ശേഷം ഇതുവരെ
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്യപ്പെട്ട
കവര്‍ച്ചകള്‍,
ഭവനഭേദനങ്ങള്‍,
പൊതുസ്ഥലങ്ങളിലെ
പിടിച്ചുപറിക്കൽ,
കള്ളനോട്ട്
കേസ്സുകള്‍, ചെക്ക്
തട്ടിപ്പ്, മണിചെയിന്‍
തട്ടിപ്പ്, മറ്റ്
ഓണ്‍ലെെന്‍
തട്ടിപ്പ്എന്നിവ
എത്രവീതമെന്ന്
വ്യക്തമാക്കാമോ;
(ബി)
2015-16
വര്‍ഷത്തില്‍ മാത്രം ഇവ
എത്രവീതം
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
കേസ്സുകളിലോരോന്നിലും
പ്രതികളായിട്ടുള്ളവര്‍
എത്ര; ഇതില്‍
ഓരോന്നിലും അറസ്റ്റ്
ചെയ്യപ്പെടാന്‍
ബാക്കിയുള്ളവര്‍ എത്ര;
വ്യക്തമാക്കാമോ?
കേസുകളിന്മേലുള്ള
അന്വേഷണം
296.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതിയുടെ
പേരിലും മറ്റ്
കുറ്റകൃത്യങ്ങളുടെ
പേരിലും വിജിലന്‍സ്
കേസില്പെട്ടിട്ടുള്ള
എത്ര മന്ത്രിമാര്‍ ഈ
മന്ത്രിസഭയില്‍
ഉണ്ടെന്നു പറയാമോ;
(ബി)
ഇവര്‍ക്കെതിരെ
എന്തെല്ലാം
കുറ്റങ്ങളുടെ പേരിലാണ്
കേസ്സുകള്‍
എടുത്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവര്‍ക്കെതിരെയുള്ള
കേസുകളിന്മേലുള്ള
അന്വേഷണവും
നിയമനടപടികളും ഏതു
ഘട്ടത്തിലാണെന്ന്
പറയാമോ?
കുട്ടികള്‍ക്കെതിരെ
വീടുകളിലും വിദ്യാലയങ്ങളിലും
നടക്കുന്ന അതിക്രമങ്ങള്‍
297.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്ത്
കുട്ടികള്‍,
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികള്‍
എന്നിവര്‍ക്കെതിരെ
ലൈഗിംകമോ അല്ലാത്തതോ
ആയ അതിക്രമങ്ങള്‍
എത്രവീതം
നടന്നിട്ടുണ്ടെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇക്കാലയളവില്‍
കുട്ടികള്‍ക്കെതിരെ
വീടുകളിലും
വിദ്യാലയങ്ങളിലും നടന്ന
അതിക്രമങ്ങള്‍ എത്ര
വീതം റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
അതിക്രമങ്ങള്‍ക്ക്
ഇരയായതിനെത്തുടര്‍ന്ന്
ഇക്കാലയളവില്‍
മരണപ്പെട്ട
കുട്ടികളുടെയും,
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികളുടെയും
എണ്ണം
കുറ്റകൃത്യങ്ങളുടെ ഇനം
തിരിച്ച്
ലഭ്യമാക്കാമോ;
(ഡി)
മേല്‍പ്പറഞ്ഞ
ഓരോ ഇനം കേസ്സുകളിലും
അന്വേഷണം പൂര്‍ത്തിയായവ
എത്ര; 1.
പൂര്‍ത്തിയാക്കാത്തവ
എത്ര; 2. കുറ്റപത്രം
സമര്‍പ്പിച്ചവ എത്ര;
സമര്‍പ്പിക്കാത്തവ
എത്ര; 3. വിചാരണ
പൂര്‍ത്തിയായവ എത്ര; 4.
ശിക്ഷിക്കപ്പെട്ട
പ്രതികളെത്ര; 5. ഇനിയും
അറസ്റ്റ്
ചെയ്യപ്പെടാനുള്ള
പ്രതികളെത്ര;വ്യക്തമാക്കുമോ
;
(ഇ)
പ്രസ്തുത
കാലയളവില്‍ സംസ്ഥാനത്ത്
കുട്ടികളെ കാണാതായത്
സംബന്ധിച്ച എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്;
ഇതിന്റെ ജില്ല
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കാമോ;
(എഫ്)
ഇവരില്‍
എത്ര കുട്ടികളെ ഇനിയും
കണ്ടെത്താന്‍
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കാമോ; ജില്ല
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കാമോ?
ട്രാന്‍സ്പോര്‍ട്ട്
ജീവനക്കാരുടെ പണിമുടക്ക്
298.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മദ്യപിച്ചു
എന്നാരോപിച്ച്
ഡ്രെെവറെ ഫോര്‍ട്ട്
പോലീസ്
കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്ന്
തലസ്ഥാനത്ത്
ട്രാന്‍സ്പോര്‍ട്ട്
ജീവനക്കാര്‍
പണിമുടക്കാനിടയായ
സാഹചര്യത്തെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഡ്രെെവറുടെ
രക്തപരിശോധന
നടത്തിയിരുന്നോ;
പരിശോധനയില്‍
ഡ്രെെവര്‍
മദ്യപിച്ചതായി
സ്ഥിരീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആരോപണം
തെറ്റാണെന്ന്
ബോദ്ധ്യപ്പെട്ട ഉടനെ
ഡ്യൂട്ടിയിലായിരുന്ന
ഡ്രെെവറെ
മോചിപ്പിക്കാതിരുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
മദ്യപിച്ചെന്നാരോപിച്ച്
ഫോര്‍ട്ട് പോലീസ്
കസ്റ്റഡിയിലെടുത്തയാളെ
ട്രാഫിക് സ്റ്റേഷന്
കെെമാറിയിരുന്നോ;
എങ്കില്‍
എന്തിനുവേണ്ടിയായിരുന്നു
എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
നിസ്സാര
പ്രശ്നത്തിന്റെ പേരില്‍
തലസ്ഥാന നഗരിയിലെ
നൂറുകണക്കിനു
സ്ത്രീകളും
കുട്ടികളുമുള്‍പ്പെടെയുള്ള
ജനസഞ്ചയം
ദുരിതമനുഭവിക്കാന്‍
ഇടയാക്കിയതിന്
ഉത്തരവാദികള്‍ ആരെന്നു
കണ്ടെത്താന്‍ സമഗ്രമായ
അന്വേഷണം നടത്തുമോ;
(ഇ)
ഉന്നത
പോലീസ് ഉദ്യോഗസ്ഥന്റെ
ക്രിമിനല്‍ കേസ്
പ്രതിയായ മകന്
രക്ഷപ്പെടാന്‍
അവസരമൊരുക്കിയെന്ന്
ആരോപണം നേരിടുന്ന
പോലീസ് സേനയിലെ ഒരു
വിഭാഗം ശ്രദ്ധ
തിരിക്കാനും ജനങ്ങളെ
ദുരിതത്തിലാക്കാനും
സര്‍ക്കാരിനെ
അപമാനിക്കാനും
നടത്തുന്ന ഇത്തരം
ഹീനപ്രവൃത്തികള്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികളുടെ പീഡനം
299.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത്
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികളെ
പീഡിപ്പിച്ചതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍
ഉണ്ടായിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ; 2011,
2012, 2013, 2014, 2015
എന്നീ വര്‍ഷങ്ങളിലെ
കണക്കുകള്‍ പ്രത്യേകം
വെളിപ്പെടുത്താമോ?
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
300.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15,
2015-16 വര്‍ഷത്തില്‍
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
എത്രയാണെന്ന് ജില്ല
തിരിച്ച് അറിയിക്കാമോ?
രാഷ്ട്രീയകക്ഷികളില്‍പ്പെട്ടവര്‍
പ്രതിചേര്‍ക്കപ്പെട്ട
കേസ്സുകള്‍
301.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്ശേഷം ഇതുവരെ
എത്ര രാഷ്ട്രീയ
കൊലപാതകങ്ങള്‍
നടന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കൊല്ലപ്പെട്ടവരുടെ
രാഷ്ട്രീയ ബന്ധവും
പേരുള്‍പ്പടെയുള്ള
വിശദാംശങ്ങളും
ലഭ്യമാക്കാമോ; ഓരോ
കേസിലേയും പ്രതികള്‍
ഏത്
രാഷ്ട്രീയകക്ഷിയില്പ്പെട്ടവരെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കേസ്സുകളില്‍ സി.ബി.എെ.
അന്വേഷണത്തിന് കെെമാറിയ
കേസ്സുകള്‍ ഏതെല്ലാം;
(ഡി)
പ്രതികള്‍ക്കുമേല്‍
യു.എ.പി.എ ചുമത്തിയ
കേസ്സുകള്‍ ഏതെല്ലാം;
(ഇ)
സംസ്ഥാന
പോലീസ് അന്വേഷിച്ച
ഏതെല്ലാം കേസ്സുകളില്‍
കോടതിയില്‍ കുറ്റപത്രം
സമര്‍പ്പിച്ചു;
ഏതെല്ലാം കേസ്സുകളില്‍
ഇനിയും പ്രതികള്‍
അറസ്റ്റ്
ചെയ്യപ്പെടാനുണ്ട്;
(എഫ്)
പ്രസ്തുത
കാലയളവില്‍ എത്ര
രാഷ്ട്രീ്യ
സംഘട്ടനങ്ങള്‍
നടന്നിട്ടുണ്ട്; ഇതില്‍
വിവിധ രാഷ്ട്രീ്യ
കക്ഷികളില്‍പ്പെട്ട
എത്ര പേര്‍ക്ക് വീതം
പരിക്ക്
പറ്റിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ജി)
ഇതേ
കാലയളവില്‍ വിവിധ
സമരങ്ങള്‍ക്കും
പ്രകടനങ്ങള്‍ക്കുമെതിരെ
പോലീസ് നടത്തിയ
ബലപ്രയോഗത്തെ
തുടര്‍ന്ന് വിവിധ
രാഷ്ട്രീയകക്ഷികളില്‍പ്പെട്ട
എത്ര പേര്‍ക്ക് വീതം
പരിക്ക്
പറ്റിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;പ്രകടനങ്ങളിലും
സമരങ്ങളിലും
പങ്കെടുത്തതിനെത്തുടര്‍ന്ന്
വിവിധ രാഷ്ട്രീയ
പാര്‍ട്ടിയില്‍പ്പെട്ട
എത്ര പേര്‍ക്കെതിരെ
വീതം ഇക്കാലയളവില്‍
കേസെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ക്രൈം
668/2015-ാം നമ്പര്‍ കേസ്.
302.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
തോപ്പുംപടി പോലീസ്
സ്റ്റേഷനില്‍ ക്രൈം
668/2015-ാം നമ്പരായി
രജിസ്റ്റര്‍ ചെയ്ത
കേസിന്റെ F.I.R ഏത്
കോടതിയിലാണ് ഫയല്‍
ചെയ്തതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസിലെ പ്രതി
ആരാണെന്നും, പ്രതിയെ
അറസ്റ്റ് ചെയ്ത് തുടര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നും
വെളിപ്പെടുത്തുമോ;
(സി)
ഇതിലെ
പ്രതിസ്ഥാനത്തുള്ള
ആര്‍ക്കെങ്കിലും
മുന്‍കൂര്‍ ജാമ്യം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതു
കോടതിയില്‍ നിന്നാണ്
മുന്‍കൂര്‍ ജാമ്യം
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ?
റമീസ്.A.P.
എന്ന കുട്ടിയെ അകാരണമായി
പോലീസ് മര്‍ദ്ദിച്ച സംഭവം
303.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
മണ്ഡലത്തിലെ നല്ലഇത്ത്
ശ്രീ. എ. പി. മുഹമ്മദ്
ബഷീറിന്റെ മകന്
റമീസ്.A.P. (16 വയസ്സ്)
എന്ന കുട്ടിയെ
അകാരണമായി പോലീസ്
മര്‍ദ്ദിച്ചത്
സംബന്ധിച്ച്
രക്ഷിതാവിന്റെ പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
മര്‍ദ്ദനമേറ്റ
റമീസ്.A.P. എന്ന കുട്ടി
അവശനിലയില്‍
കിടപ്പിലാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കുറ്റക്കാരായ
പോലീസുകാരെ കണ്ടെത്തി
നടപടി സ്വീകരിക്കുമോ;
(ഡി)
മര്‍ദ്ദനത്തിനിരയായി
ചികിത്സയില്‍ കഴിയുന്ന
റമീസ് എന്ന കുട്ടിക്ക്
ചികിത്സാ സഹായം
അനുവദിക്കുമോ?
പരവൂര്‍
ഫയര്‍ സ്റ്റേഷന് കെട്ടിടം
304.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ പരവൂര്‍
ഫയര്‍ സ്റ്റേഷന്
കെട്ടിടം
നിര്‍മ്മിക്കുന്നതിലേക്ക്
പരവൂര്‍ പോലീസ്
സ്റ്റേഷന്
കോമ്പൗണ്ടില്‍ നിന്നും
30 സെന്റ് ഭൂമി
ലഭ്യമാക്കുവാന്‍ ബഹു.
ആഭ്യന്തരമന്ത്രി
നിര്‍ദ്ദേശിച്ചതിന്‍പ്രകാരം
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കയാണ്;
(ബി)
പ്രസ്തുത
ഭൂമി കൈമാറ്റം
ചെയ്യുന്നതിലേക്ക്
തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
എന്താണെന്ന്
അറിയിക്കുമോ; കാലതാമസം
ഒഴിവാക്കി ഭൂമി
എന്നത്തേക്ക് കൈമാറി
ലഭിക്കുമെന്ന്
വ്യക്തമാക്കുമോ?
ഫ്ലാറ്റുകളുടെ
ഫയര്‍ ലൈസന്‍സ് ഫീസ്
305.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫ്ലാറ്റുകള്‍ക്ക്
ഫയര്‍ ലൈസന്‍സ്
എടുക്കേണ്ടുന്ന ചുമതല
ആരുടേതാണ്; അത്
നിര്‍മ്മാണത്തിനു
മുമ്പ് എടുക്കേണ്ടതാണോ;
(ബി)
ഫയര്‍
ലൈസന്‍സ് ഫീസില്‍ കുറവു
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ , എത്രയില്‍
നിന്ന് എത്രയായി
കുറച്ചുവെന്നും അതിന്
ഏത് തീയതി മുതല്‍
പ്രാബല്യം ഉണ്ടെന്നും
ആരുടെ അപേക്ഷയിന്മേലാണ്
ഇപ്രകാരമൊരു തീരുമാനം
എടുത്തിരിക്കുന്നതെന്നും
വ്യക്തമാക്കുമോ:
(സി)
പ്രസ്തുത
തീരുമാനം
പുന:പരിശോധിക്കാന്‍
ആവശ്യം
ഉയര്‍ന്നിട്ടുണ്ടോ; ഇതു
സംബന്ധിച്ച നിലപാട്
വ്യക്തമാക്കാമോ?
ഫയര്സ്റ്റേഷന്
സ്വന്തമായ കെട്ടിടം
306.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
ഫയര്സ്റ്റേഷന്
സ്വന്തമായ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
അനുയോജ്യമായ സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ആ സ്ഥലം എവിടെയാണെന്നും
,ഏതു വകുപ്പിന്റെ
സ്ഥലമാണെന്നും
വ്യക്തമാക്കാമോ;
(സി)
സ്ഥലം
കൈമാറ്റം ചെയ്തു
ലഭിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളെതെന്നു
വ്യക്തമാക്കാമോ?
സബ്ഇന്‍സ്പെക്ടര്‍
ഡിസ്ട്രിക്ട് ആംഡ് റിസര്‍വ്
307.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍
സബ്ഇന്‍സ്പെക്ടര്‍
ഡിസ്ട്രിക്ട് ആംഡ്
റിസര്‍വ്വിന്റെ അംഗീകൃത
അംഗബലം 10.12.2010
തീയതി വരെ
എത്രയായിരുന്നു;
(ബി)
ടി
വകുപ്പില്‍ സബ്
ഇന്‍സ്പെക്ടര്‍
ഡിസ്ട്രിക്ട് ആംഡ്
സര്‍വ്വീസിന്റെ എത്ര
പുതിയ തസ്തികകള്‍
10.12.2010നു ശേഷം
സൃഷ്ടിച്ചിട്ടുണ്ട്;
എത്ര നിയമനങ്ങള്‍ ടി
തീയതിയ്ക്കു ശേഷം
നടത്തിയിട്ടുണ്ട്;
(സി)
പോലീസ്
വകുപ്പിലെ ടി തസ്തിക
നിര്‍ത്തലാക്കി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നു
മുതലാണ്; ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ക്വിക് വെരിഫിക്കേഷന്
308.
ശ്രീ.എ.കെ.ബാലന്
,,
കെ.സുരേഷ് കുറുപ്പ്
,,
രാജു എബ്രഹാം
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
വിജിലന്‍സ് കോടതി
ഉത്തരവു പ്രകാരം
എക്സെെസ്
വകുപ്പുമന്ത്രി
ബാറുടമകളില്‍ നിന്ന്
കെെക്കൂലി വാങ്ങിയെന്ന
ആരോപണത്തില്‍
വിജിലന്‍സ് ക്വിക്
വെരിഫിക്കേഷന്
നടത്തിയിട്ടുണ്ടോ;
എപ്പോള്‍;
(ബി)
ഇക്കാര്യത്തില്‍
വിജിലന്‍സ് ഡയറക്ടര്‍
സ്വീകരിച്ച നടപടികള്‍
വെളിപ്പെടുത്താമോ;
ആരുടെ നേതൃത്വത്തില്‍
ആരെല്ലാം അടങ്ങിയ
സംഘമാണ് അന്വേഷണം
നടത്തിയത്; പ്രാഥമിക
വിവരങ്ങള്‍ കോടതിയെ
അറിയിച്ചത് എപ്പോള്‍ ;
(സി)
എഫ്.എെ.ആര്.
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്താമോ;
(ഡി)
വിജിലന്‍സിന്റെ
പ്രാഥമികാന്വേഷണത്തിന്റെ
അടിസ്ഥാനത്തിലുള്ള
തടസ്സവാദങ്ങള്‍
തള്ളിക്കൊണ്ടാണോ
ക്വിക് വെരിഫിക്കേഷന്
വിജിലന്‍സ് കോടതി
ഉത്തരവിട്ടിരുന്നത്;
കോടതി വിധി
എന്തായിരുന്നു;
വിശദമാക്കാമോ;
(ഇ)
എഫ്.എെ.ആര്.
രജിസ്റ്റര്‍
ചെയ്യണമെന്ന വിജിലന്‍സ്
കോടതി ഉത്തരവ്
നടപ്പിലാക്കാതെ, സ്റ്റേ
ചെയ്യാന്‍
ഹെെക്കോടതിയെ
സര്‍ക്കാര്‍
സമീപിക്കാനിടയായ
സാഹചര്യം
എന്തായിരുന്നു;
ഇക്കാര്യം സര്‍ക്കാര്‍
തീരുമാനിച്ചത് ഏത്
തലത്തിലായിരുന്നു;
ഹര്‍ജിയില്‍ സ്റ്റേ
ലഭിക്കുകയുണ്ടായോ;
(എഫ്)
വിജിലന്‍സ്
കോടതി വിധി പ്രകാരം
എഫ്.എെ.ആര്.
രജിസ്റ്റര്‍
ചെയ്യുന്നതില്‍
വിജിലന്‍സ്
ബോധപൂര്‍വ്വമായ വീഴ്ച
വരുത്തിയിട്ടുണ്ടോ?
എക്സൈസ് വകുപ്പുമന്ത്രിക്ക്
എതിരെയുള്ള അന്വേഷണം
309.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പുമന്ത്രിക്ക്
എതിരെ തൃശൂര്‍
വിജിലന്‍സ് കോടതിയില്‍
വന്ന ഹര്‍ജിയില്‍, വാദം
കേട്ട കോടതി Cr PC
സെക്ഷന്‍ 156(3)
അനുസരിച്ച് 156(1)
പ്രകാരമുള്ള
അന്വേഷണത്തിനുത്തരവിട്ടത്
ഏത് തീയതിയിലായിരുന്നു;
(ബി)
മന്ത്രിക്ക്
കൈക്കൂലി നല്‍കിയത്
സംബന്ധിച്ചുള്ള
തെളിവുകള്‍
മുഖവിലയ്ക്കെടുത്തുകൊണ്ട്
ക്വിക്ക്
വെരിഫിക്കേഷന് കോടതി
ഇട്ട ഉത്തരവ് പ്രകാരം
അന്വേഷണം ആരംഭിച്ചത്
എന്നായിരുന്നു; ആരുടെ
അന്വേഷണത്തില്‍
ആരെല്ലാം അടങ്ങിയ
സംഘമാണ് അന്വേഷിച്ചത്;
(സി)
കോടതി
നിര്‍ദ്ദേശിച്ച
സമയപരിധിക്കുള്ളില്‍
തന്നെ (23.01.16)
അന്വേഷണം നടത്തി
റിപ്പോര്‍ട്ട്
കോടതിക്ക്
സമര്‍പ്പിക്കാതിരുന്നത്
എന്തുകൊണ്ടായിരുന്നു;
(ഡി)
മന്ത്രിക്ക്
എതിരെ കേസെടുക്കാന്‍
പര്യാപ്തമായ തെളിവുകള്‍
വിജിലന്‍സിന്റെ
ഫയലുകളില്‍ തന്നെ
ഉണ്ടായിരുന്നിരിക്കേ,
അദ്ദേഹത്തെ പ്രതി
ചേര്‍ത്ത് ഉടന്‍
എഫ്.ഐ.ആര് രജിസ്റ്റര്‍
ചെയ്യാതിരുന്നത്
വിജിലന്‍സ് കോടതിയുടെ
വിമര്ശനങ്ങള്ക്കിടയാക്കിയിട്ടുണ്ടോ
; കോടതിയുടെ
വിമര്‍ശനങ്ങള്‍
എന്തെല്ലാമായിരുന്നു;
(ഇ)
വിമര്‍ശനങ്ങള്‍
ഉള്‍ക്കൊള്ളാനും കോടതി
നിര്‍ദ്ദേശിച്ച
അന്വേഷണം
ത്വരിതഗതിയില്‍
നടത്താനും വിജിലന്‍സ്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഏത് തീയതിക്കകം
റിപ്പോര്‍ട്ട്
നല്‍കാനാണ് കോടതി
അന്തിമ നിര്‍ദ്ദേശം
നല്‍കിയിരിക്കുന്നത്;
(എഫ്)
കോടതി
നിര്‍ദ്ദേശത്തെത്തുടര്‍ന്ന്
ആരെയെല്ലാം
പ്രതികളാക്കി
എഫ്.ഐ.ആര് രജിസ്റ്റര്‍
ചെയ്യുകയുണ്ടായി;
ആയതിന്റെ ഒരു പകര്‍പ്പ്
ലഭ്യമാക്കാമോ; അന്വേഷണ
റിപ്പോര്‍ട്ട് ഏത്
തീയതിയില്‍ കോടതിയില്‍
സമര്‍പ്പിക്കാന്‍
സാധ്യമാകും എന്ന്
വെളിപ്പെടുത്താമോ?
വിജിലന്‍സ് അന്വേഷണം
310.
ശ്രീ.ബെന്നി
ബെഹനാന്
,,
സി.പി.മുഹമ്മദ്
,,
ജോസഫ് വാഴയ്ക്കൻ
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിപക്ഷ
നേതാവ് വി.എസ്.
അച്ചുതാനന്ദന്റെ മകന്
വി.എ.
അരുണ്‍കുമാറിനെതിരെ
വിജിലന്‍സ് നടത്തുന്ന
വി.ഇ.4/2011/എസ്.ഡി.റ്റി.,
വി.ഇ.20/2011/എസ്.ഐ.യു.11
എന്നീ നമ്പരിലുള്ള
വിജിലന്‍സ്
അന്വേഷണത്തിന്റെ
ഇതുവരെയുള്ള
പൂര്‍ണ്ണവിവരം
വെളിപ്പെടുത്തുമോ;
(ബി)
വി.എ.
അരുണ്‍കുമാറിനെതിരെ
അതീവ ഗുരുതരമായ
പതിമൂന്ന് അഴിമതി
ആരോപണങ്ങള്‍
ഉന്നയിച്ചുകൊണ്ട്
ഇപ്പോഴത്തെ
മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി
പ്രതിപക്ഷ
നേതാവായിരുന്നപ്പോള്‍
01.03.2011-ല്‍
അന്നത്തെ മുഖ്യമന്ത്രി
വി.എസ്. അച്ചുതാനന്ദന്
രേഖാമൂലം പരാതി
നല്‍കിയെങ്കിലും
വിജിലന്‍സ്
അന്വേഷണത്തിന് ശുപാര്‍ശ
ചെയ്യാത്തതിനെ
തുടര്‍ന്ന് 16.06.2011
ല്‍
ജി.ഒ.(എം.എസ്)19/2011/വി.ജി.
നമ്പര്‍ പ്രകാരം
ഉമ്മന്‍ചാണ്ടി
മുഖ്യമന്ത്രി
ആയതിനുശേഷം ഉത്തരവിട്ട
വിജിലന്‍സ്
അന്വേഷണത്തിന്റെ
ഇതുവരെയുള്ള പൂര്‍ണ്ണ
വിവരം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
വിജിലന്‍സ്
അന്വേഷണത്തില്‍
പരാതിക്കാരനായ
മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിയുടെ മൊഴി
അന്വേഷണ ഉദ്യോഗസ്ഥര്‍
രേഖപ്പെടുത്തിയോ എന്ന്
വ്യക്തമാക്കുമോ?
അരുണ്‍കുമാറിനെതിരെയുള്ള
വിജിലന്‍സ് അന്വേഷണം
311.
ശ്രീ.സി.പി.മുഹമ്മദ്
,,
പി.സി വിഷ്ണുനാഥ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്കയര്ഫെഡ്
എം.ഡി ശ്രീ. വി. എ.
അരുണ്‍കുമാറിനെതിരെ
വിജിലന്‍സ് കേസ്
എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ക്രമക്കേടുകളാണ്
വിജിലന്‍സ്
അന്വേഷണത്തിന്റെ
പരിധിയില്‍
വരുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച് പരാതിയില്‍
എഫ്.ഐ.ആര്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
കേസിന്റെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ?
വി.എ.
അരുണ്‍കുമാറിനെതിരെയുള്ള
വിജിലന്‍സ് അന്വേഷണങ്ങള്‍
312.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വി.എ.
അരുണ്‍കുമാറിനെതിരെ
വിജിലന്‍സ് എത്ര
അന്വേഷണങ്ങള്‍
നടത്തിയിട്ടുണ്ട്;
(ബി)
എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്ത് അന്വേഷണം നടത്തി
വരുന്നു; ഓരോ കേസ്സും
രജിസ്റ്റര്‍ ചെയ്ത
തീയതി വ്യക്തമാക്കുമോ;
(സി)
കെ.പി.പി.
നമ്പ്യാരുടെ
വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തില്‍
അരുണ്‍കുമാറിനെതിരെ
അന്വേഷണം
നടത്തിയിട്ടുണ്ടോയെന്നും
കേസ്സ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോയെന്നും
എങ്കില്‍ എന്നായിരുന്നു
എന്നും അറിയിക്കുമോ:
(ഡി)
ഈ
കേസ്സുകളില്‍ അന്വേഷണം
നീണ്ടു പോകുന്നതിന്റെ
കാരണം വിശദമാക്കുമോ?
ബാര്‍
കോഴ
313.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
ധന മന്ത്രി ഒന്നാം
പ്രതിയായിരുന്ന ബാര്‍
കോഴ കേസില്‍,
വിജിലന്‍സ്
റിപ്പോര്‍ട്ട്
തള്ളികളഞ്ഞുകൊണ്ട്,
തിരുവനന്തപുരം
വിജിലന്‍സ് സ്പെഷ്യല്‍
കോടതി നിര്‍ദ്ദേശിച്ചത്
പ്രകാരമുള്ള തുടര്‍
നടപടി അന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
അന്വേഷണത്തിന്റെ
ഭാഗമായി ഇതിനകം ആരില്‍
നിന്നെല്ലാം തെളിവുകള്‍
ശേഖരിക്കുകയുണ്ടായി;
പണം കൈമാറിയവരെയും
ആരോപിക്കപ്പെട്ടയാളിന്റെയും
ആ ദിവസത്തെ, ടെലിഫോണ്‍
സന്ദേശങ്ങളും , ടവര്‍
ലൊക്കേഷനുകളും മറ്റും
സംബന്ധിച്ച്
അന്വേഷിക്കുകയുണ്ടായോ?
ബാര്‍
കോഴ - വിജിലന്‍സ് അന്വേഷണം
314.
ശ്രീ.എം.എ.ബേബി
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.എം.ചന്ദ്രന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴയുമായി ബന്ധപ്പെട്ട
വിജിലന്‍സ്
അന്വേഷണങ്ങളുടെ
നിജസ്ഥിതി
വെളിപ്പെടുത്താമോ;പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട് ഏതെല്ലാം
ആരോപണങ്ങളും
വെളിപ്പെടുത്തലുകളും
പരാതികളും
സംബന്ധിച്ചാണ്
വിജിലന്‍സ്
അന്വേഷണങ്ങള്‍ക്ക്
ഉത്തരവിട്ടിരിക്കുന്നത്;
(ബി)
തൃശ്ശൂര്‍,
തിരുവനന്തപുരം,
വിജിലന്‍സ് കോടതികളില്‍
നിന്നുള്ള ഏതെല്ലാം
ഉത്തരവുകളെ തുടര്‍ന്ന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
തുടര്‍ന്നു വരുന്ന
നടപടികള്‍ എന്തെല്ലാം;
(സി)
ആര്‍ക്കെല്ലാം
എതിരായിട്ടുള്ള
ഏതെല്ലാം പരാതികളില്‍
വിജിലന്‍സ് ഇതിനകം
ആരെയെല്ലാം
പ്രതികളാക്കി; എത്ര
എഫ്. ഐ. ആര്.
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ഡി)
ആരോപിതരായിട്ടുള്ള
ആര്‍ക്കെല്ലാമാണ്
ഔദ്യോഗിക
സ്ഥാനത്തുനിന്ന്
ഒടുവില്‍
രാജിവെക്കേണ്ടി
വന്നിട്ടുള്ളത്;
അവശേഷിക്കുന്ന
ആരോപിതര്‍ ആരെല്ലാമാണ്;
(ഇ)
വിജിലന്‍സ്
അന്വേഷണത്തിലെ
വീഴ്ചകള്‍
ചൂണ്ടിക്കാണിച്ചുകൊണ്ട്
എതെല്ലാം കോടതികളില്‍
നിന്ന് എന്തെല്ലാം
നിലയിലുള്ള
വിമര്‍ശനങ്ങള്‍
ഉണ്ടായിട്ടുണ്ട്;
അന്വേഷണത്തിലെ
വീഴ്ചകളും നിയമവിരുദ്ധ
നടപടികളും
ചൂണ്ടിക്കാട്ടി
വിജിലന്‍സ് കോടതികളിലും
ഹൈക്കോടതിയിലും ഫയല്‍
ചെയ്യപ്പെട്ട
ഹര്‍ജികള്‍ എത്ര;
ഏതൊക്കെ;
(എഫ്)
ഏതെല്ലാം
കോടതി
ഉത്തരവുകള്‍ക്കെതിരെ
സര്‍ക്കാര്‍
ഹൈക്കോടതിയില്‍ ഹര്‍ജി
നല്കി; സ്റ്റേ
ലഭിക്കുന്നതിനുവേണ്ടി
കോടതിയില്‍
ആവശ്യപ്പെട്ടത് ഏത്
കേസില്‍
വ്യക്തമാക്കുമോ;
(ജി)
അഴിമതി
നടത്തിയതായി തെളിവ്
സഹിതം
ആരോപിക്കപ്പെട്ടവര്ക്കെതിരായി
ഹര്‍ജി
നല്‍കേണ്ടിയിരുന്ന
വിജിലന്‍സും
സര്‍ക്കാരും
പ്രതികള്‍ക്കനുകൂലമായി
കോടതികളെ
സമീപിച്ചിട്ടുണ്ടോ
;എങ്കില്‍ ഉചിതമായ
നടപടികളായിരുന്നുവോ?
ബാര്‍
കോഴക്കേസ്
315.
ശ്രീ.സി.ദിവാകരന്
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴക്കേസിന്റെ അന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസുമായി ബന്ധപ്പെട്ട്
പ്രോസിക്യൂഷന്
നടപടികളുമായി
മുന്നോട്ടുപോകാന്‍
കഴിയാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
കേസ്സ്
അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്
വിജിലന്‍സ് കോടതിയില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
കേസ്സുമായി
ബന്ധപ്പെട്ട്
വിജിലന്‍സ് എത്ര
റിപ്പോര്‍ട്ടുകള്‍
കോടതിയില്‍
സമര്‍പ്പിച്ചു; ആദ്യം
സമര്‍പ്പിച്ച
വസ്തുതാറിപ്പോര്ട്ടും,
അന്തിമ റിപ്പോര്‍ട്ടും
വിരുദ്ധമാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വൈരുദ്ധ്യം ഉണ്ടാകാന്‍
ഇടയായ സാഹചര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
മുന്‍
ധനമന്ത്രിക്കെതിരായ
വിജിലന്‍സ് അന്വേഷണം
316.
ശ്രീ.എസ്.രാജേന്ദ്രന്
,,
ബി.സത്യന്
,,
സി.കെ സദാശിവന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
ധനമന്ത്രി
പ്രതിയായിരുന്ന ബാര്‍
കോഴക്കേസില്‍
തിരുവനന്തപുരം
വിജിലന്‍സ് സ്പെഷ്യല്‍
കോടതി പുനരന്വേഷണം
നടത്തുവാന്‍
ഉത്തരവിട്ടിരുന്നുവോ;
(ബി)
ഈ
കേസിന്റെ ആദ്യ
വിജിലന്‍സ്
റിപ്പോര്‍ട്ട് കോടതി
അംഗീകരിക്കാതിരുന്നത്
എന്തെല്ലാം കാരണങ്ങള്‍
കൊണ്ടായിരുന്നു;
വിധിയുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(സി)
വിജിലന്‍സ്
കോടതിയുടെ
ഉത്തരവിന്റെയടിസ്ഥാനത്തില്‍
എന്നാണ് പുനരന്വേഷണം
ആരംഭിച്ചത്; ആരുടെ
നേതൃത്വത്തില്‍
ആരെല്ലാം അടങ്ങുന്നതാണ്
അന്വേഷണ സംഘം;
(ഡി)
പുനരന്വേഷണത്തിന്റെ
ഭാഗമായി ആരില്‍
നിന്നെല്ലാം മൊഴി
എടുത്തിട്ടുണ്ട്;
(ഇ)
പുനരന്വേഷണ
റിപ്പോര്‍ട്ട്
കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇതേ തുടര്‍ന്നുള്ള
കോടതി നിര്‍ദ്ദേശം
എന്തായിരുന്നു?
പീച്ചി
വന ഗവേഷണ ഡയറക്ടറുടെ നിയമനം
317.
ശ്രീ.ബെന്നി
ബെഹനാന്
,,
സി.പി.മുഹമ്മദ്
,,
പി.സി വിഷ്ണുനാഥ്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പീച്ചി
വന ഗവേഷണ ഡയറക്ടറുടെ
നിയമനവുമായി
ബന്ധപ്പെട്ട കേസില്‍
മുന്‍ മുഖ്യമന്ത്രി
വി.എസ്. അച്ചുതാനന്ദന്
എതിരെ വിജിലന്‍സ്
അന്വേഷണത്തിന്
ഉത്തരവിട്ടിട്ടുണ്ടോ;
(ബി)
വി.എസ്.
അച്ചുതാനന്ദനെതിരെയുള്ള
എന്തെല്ലാം
ആരോപണങ്ങളാണ്
അന്വേഷിക്കാന്‍
ഉത്തരവിട്ടിട്ടുള്ളത്;
(സി)
ആരെയെല്ലാമാണ്
ഈ കേസില്‍
കുറ്റക്കാരായി
കണ്ടെത്തിയിട്ടുള്ളത്;
(ഡി)
ഈ
കേസില്‍ എന്തെല്ലാം
തുടര്‍ നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്;
(ഇ)
ഈ
കേസുമായി ബന്ധപ്പെട്ട്
എന്തെങ്കിലും
ക്രമക്കേടുകള്‍
വിജിലന്‍സ്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
സിറ്റി
കോര്പ്പറേഷന് ഓഫീസ് -
വിജിലന്‍സ് റെയ്ഡ്
318.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
സിറ്റി കോര്പ്പറേഷന്
ഓഫീസില്‍ കഴിഞ്ഞ
അഞ്ചുവര്‍ഷക്കാലത്തിനിടയില്‍
എത്ര വിജിലന്‍സ്
റെയ്ഡുകള്‍ നടത്തി;
(ബി)
ഈ
റെയ്ഡുകളില് മൊത്തം
ഏതൊക്കെ റാങ്കിലുള്ള
എത്ര ഉദ്യോഗസ്ഥര്‍
പങ്കെടുത്തു;
(സി)
ഈ
റെയ്ഡുകളില്
ഓരോന്നിലും കണ്ടെത്തിയ
ക്രമക്കേടുകള്‍, അതില്‍
ഉള്‍പ്പെട്ട
കോര്പ്പറേഷന്
ഉദ്യോഗസ്ഥര്‍
എന്നിവരുടെ വിവരം
വെളിപ്പെടുത്തുമോ;
(ഡി)
ഓരോ
റെയ്ഡിലും കണ്ടെത്തിയ
ക്രമക്കേടുകളെത്തുടര്‍ന്ന്
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേരെ സസ്പെന്റ്
ചെയ്യാന്‍ ശിപാര്‍ശ
ചെയ്തിട്ടുണ്ട്;
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ ഇപ്പോഴത്തെ
ഇപ്പോഴത്തെ അവസ്ഥ
എന്താണ് വിശദമാക്കുമോ?
വാണിജ്യ
നികുതി, ആര്.ടി.ഒ., എക്സൈസ്
ചെക്ക് പോസ്റ്റുകളിലെ
വിജിലന്‍സ് റെയ്ഡ്
319.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാണിജ്യ നികുതി,
ആര്.ടി.ഒ., എക്സൈസ്
ചെക്ക് പോസ്റ്റുകളില്‍,
ഈ സര്‍ക്കാറിന്റെ
കാലത്ത് വിജിലന്‍സ്
എത്ര തവണ റെയ്ഡ്
നടത്തുകയുണ്ടായിട്ടുണ്ട്;
(ബി)
റെയ്ഡുകളില്
ക്രമക്കേടുകള്ക്കുത്തരവാദികളായി
ഏതെല്ലാം
തസ്തികയില്‍പ്പെട്ട
എത്ര പേരെയാണ്
കണ്ടെത്തിയത്;
(സി)
ഇതിന്റെ
പേരില്‍ സര്‍വ്വീസില്‍
നിന്നും സസ്പെന്റ്
ചെയ്യപ്പെട്ടവര്‍ എത്ര
; എത്ര പേരെ
സര്‍വ്വീസില്‍
തിരിച്ചെടുത്തിട്ടുണ്ട്;
സസ്പെന്ഷന്
അവസാനിപ്പിച്ച് തിരികെ
നേരത്തെ ജോലി
ചെയ്തിരുന്ന സ്ഥലത്ത്
തന്നെ
നിയോഗിക്കപ്പെട്ടവര്‍
ആരൊക്കെ; ചെക്ക്
പോസ്റ്റില്‍ നിന്ന്
കണക്കില്‍പ്പെടാത്ത
എത്ര രൂപ റെയ്ഡില്‍
കണ്ടെത്തുകയുണ്ടായി?
അരുണ്‍കു
മാറിനെതിരായ വിജിലന്‍സ്
അന്വേഷണം
320.
ശ്രീ.ബെന്നി
ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിപക്ഷ
നേതാവ് V.S.
അച്ചുതാനന്ദന്റെ മകന്
V.A. അരുണ്‍കുമാറിന്റെ
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ
വിദേശ യാത്രകളുടെ
വിശദാംശങ്ങളും, സ്വത്ത്
സംബന്ധിച്ച ആരോപണവും
സംബന്ധിച്ച് വിജിലന്‍സ്
നടത്തുന്ന
അന്വേഷണത്തിന്റെ
ഇതുവരെയുള്ള പൂര്‍ണ്ണ
വിവരം വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ഗോള്‍ഫ് ക്ലബിലും,
കോഴിക്കോട്
കോസ്മോപോളിറ്റന്‍
ക്ലബിലും അംഗത്വമുള്ള
V.A. അരുണ്‍കുമാറിന്റെ
സാമ്പത്തിക സ്രോതസ്സ്
സംബന്ധിച്ച ആരോപണത്തെ
കുറിച്ച് വിജിലന്‍സ്
നടത്തുന്ന
അന്വേഷണത്തിന്റെ
ഇതുവരെയുള്ള പൂര്‍ണ്ണ
വിവരം വ്യക്തമാക്കുമോ;
(സി)
ചെറി
എന്റര്‍പ്രൈസസ് എന്ന
സ്ഥാപനവുമായി
V.A.അരുണ്‍കുമാറിന്റെ
ബിസിനസ്സ് ബന്ധങ്ങള്‍
സംബന്ധിച്ച ആരോപണത്തെ
കുറിച്ച് വിജിലന്‍സ്
നടത്തുന്ന
അന്വേഷണത്തിന്റെ
ഇതുവരെയുള്ള പൂര്‍ണ്ണ
വിവരം ലഭ്യമാക്കുമോ;
(ഡി)
V.A.
അരുണ്‍കുമാര്‍, ദീപ്തി
പ്രസേനന്‍ എന്നിവര്‍
ചതുപ്പ് നിലം
നികത്തുവാന്‍ ഒത്താശ
ചെയ്യാമെന്ന് പറഞ്ഞ്
പണം വാങ്ങി ചതിച്ചത്
സംബന്ധിച്ച് സന്തോഷ്
മാധവന് പൂജപ്പുര
ജയില്‍ സൂപ്രണ്ട് മുഖേന
മുഖ്യമന്ത്രി ഉമ്മന്‍
ചാണ്ടിക്ക്
സമര്‍പ്പിച്ച
പരാതിയില്‍ മേല്‍
വിജിലന്‍സ് അന്വേഷണം
നടത്തുന്നതിന്
20.9.2011-ല്‍
7967/ഇ3/2011/വിജി
നമ്പര്‍ സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
വിജിലന്‍സ് നടത്തുന്ന
അന്വേഷണത്തിന്റെ
ഇതുവരെയുള്ള പൂര്‍ണ്ണ
വിവരം ലഭ്യമാക്കുമോ?
പാറ്റൂര്‍
ഫ്ളാറ്റ് ഭൂമി തട്ടിപ്പ്
321.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറ്റൂര്‍
ഫ്ളാറ്റ് ഭൂമി
തട്ടിപ്പ് സംബന്ധിച്ച്
വിജിലന്‍സ് അധികൃതര്‍
ലോകായുക്തയ്ക്ക്
ഏതെല്ലാം തീയതികളിലായി
എത്ര റിപ്പോര്‍ട്ടുകള്‍
നല്കുകയുണ്ടായിട്ടുണ്ട്;
(ബി)
വിജിലന്‍സ്
റിപ്പോര്‍ട്ടുകളുടെ ഓരോ
പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടുകള്‍
മുഖ്യമന്ത്രിയുടെ
പരിഗണനയ്ക്ക്
എപ്പോഴെങ്കിലും
സമര്‍പ്പിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
മുഖ്യമന്ത്രിയെ
സംബന്ധിച്ച പ്രസ്തുത
റിപ്പോര്‍ട്ടുകളിലെ
പരാമര്‍ശങ്ങള്‍
എന്തല്ലാമായിരുന്നു;
വിശദമാക്കാമോ?
ടൈറ്റാനിയം
അഴിമതി കേസ്
322.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൈറ്റാനിയം
അഴിമതി കേസില്‍
ഹൈക്കോടതി നല്‍കിയിരുന്ന
സ്റ്റേ
പിന്‍വലിക്കപ്പെട്ട
സാഹചര്യത്തില്‍,
വിജിലന്‍സ് അന്വേഷണ
റിപ്പോര്ട്ടിന്മേല്,
കേസ് രജിസ്റ്റര്‍
ചെയ്ത് അന്വേഷണം
നടത്താന്‍ 28.8.14-ല്‍
എന്‍ക്വയറി കമ്മീഷന്
ആന്റ് സ്പെഷ്യല്‍ ജഡ്ജ്
പുറപ്പെടുവിച്ച ഉത്തരവ്
നടപ്പില്‍
വരുത്തിയിട്ടുണ്ടോ;
(ബി)
ആരോപിതരായവരെ
പ്രതിയാക്കി, കേസ്
രജിസ്റ്റര്‍
ചെയ്യുന്നതിന്
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(സി)
ആരോപിതരായിട്ടുള്ള
എല്ലാവരെയും
പ്രതിചേര്‍ത്ത് കേസ്
രജിസ്റ്റര്‍ ചെയ്യേണ്ട
ചുമതല ആര്‍ക്കാണ്;
ചുമതല നിയമാനുസൃതം
പാലിക്കപ്പെട്ടിട്ടുണ്ടോ;
(ഡി)
എന്തെല്ലാം
പരാതികളാണ് അന്വേഷണ
വിധേയമാക്കിയിരുന്നത്;
പരാതികളില്‍ ആരോപിതര്‍
ആരൊക്കെയായിരുന്നു;
നിലവില്‍ രജിസ്റ്റര്‍
ചെയ്ത എഫ്.ഐ.ആറില്‍
പ്രതികള്‍ ആരൊക്കെയാണ്;
എഫ്.ഐ.ആര്.ന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
വിജിലന്‍സ്
അന്വഷണം
323.
ശ്രീ.ബെന്നി
ബെഹനാന്
,,
സി.പി.മുഹമ്മദ്
,,
ജോസഫ് വാഴയ്ക്കൻ
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കയര്‍ഫെഡ്
മാനേജിംഗ് ഡയറക്ടര്‍
ആയിരിക്കെ ശ്രീ. വി.എ.
അരുണ്‍ കുമാറിനെതിരെ
ഉയര്‍ന്ന അഴിമതി ആരോപണം
സംബന്ധിച്ചുള്ള
വിജിലന്‍സ്
അന്വേഷണത്തിന്റെയും ;
ഐ. എച്ച് . ആർ. ഡി
അഡീഷണല്‍ ഡയറക്ടര്‍
ആയുള്ള നിയമനത്തിന്
യോഗ്യതയില്ലാത്ത ശ്രീ
വി.എ. അരുണ്‍കുമാറിനെ
നിയമിച്ചതായ ആരോപണം
സംബന്ധിച്ച വിജിലന്‍സ്
അന്വേഷണത്തിന്റെയും
ഇതുവരെയുള്ള പൂര്‍ണ്ണ
വിവരം
വെളിപ്പെടുത്തുമോ;
(ബി)
ശ്രീ.
വി.എ. അരുണ്‍ കുമാറിനെ
കുറിച്ച്
ഉയര്‍ന്നിട്ടുള്ള മേല്‍
പറഞ്ഞ മുഴുവന്‍
ആരോപണങ്ങളെ കുറിച്ചും
വിജിലന്‍സ് നടത്തുന്ന
അന്വേഷണത്തില്‍ അന്വേഷണ
ഉദ്യോഗസ്ഥര്‍
പ്രതിപക്ഷനേതാവ് ശ്രീ
വി.എസ്. അച്ചുതാനന്ദനെ
ചോദ്യം ചെയ്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ശ്രീ.
വി.എ. അരുണ്‍
കുമാറിനെതിരെയുള്ള
വിജിലന്‍സ്
അന്വേഷണത്തോടനുബന്ധിച്ച്
ഇദ്ദേഹത്തെ എത്ര
പ്രാവശ്യം അന്വേഷണ
ഉദ്യോഗസ്ഥര്‍ ചോദ്യം
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
വിശദാംശം ലഭ്യമാക്കുമോ?
വിജിലന്‍സ്
കേസ്സുകള്‍
324.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇതുവരെ സംസ്ഥാന
സര്‍ക്കാര്‍
വിജിലന്‍സിന് വിട്ട
കേസ്സുകള്‍ എത്ര;
കോടതികള്‍ വിജിലന്‍സിന്
വിട്ട കേസ്സുകള്‍ എത്ര;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍
പിന്‍വലിക്കുന്നതിന്
ഗവണ്മെന്റ് ഉത്തരവ്
നല്കിയ വിജിലന്‍സ്
കേസ്സുകള്‍ എത്ര; അവ
ഏതെല്ലാം;
വ്യക്തമാക്കാമോ;
(സി)
നിലവില്‍
വിജിലന്‍സില്‍
തീര്‍പ്പാക്കാത്ത എത്ര
കേസ്സുകള്‍ ഉണ്ട്;
ഇവയില്‍ എത്ര വര്‍ഷം
വരെ പഴക്കം
ചെന്നവയുണ്ട്;
വ്യക്തമാക്കാമോ;
(ഡി)
ഇക്കാലയളവില്‍
ടോള്‍ഫ്രീ നമ്പര്‍ വഴി
വിജിലന്‍സിന് ലഭിച്ച
പരാതികള്‍ എത്ര;
വ്യക്തമാക്കാമോ;
ഇവയില്‍
തുടരന്വേഷണത്തിന്
ഉത്തരവിട്ട കേസ്സുകള്‍
എത്ര; അവ ഏതെല്ലാം;
വ്യക്തമാക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇതുവരെയുള്ള
കാലയളവില്‍ എത്ര
കേസ്സുകള്‍ സി.ബി.ഐ.
അന്വേഷണത്തിന്
കൈമാറിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; അവ
ഏതെല്ലാം;
വിശദമാക്കാമോ;
(എഫ്)
ഇവയില്‍
സി.ബി.ഐ. അന്വേഷണത്തിന്
വിജ്ഞാപനം
പുറപ്പെടുവിച്ച
കേസ്സുകള്‍ ഏതെല്ലാം;
വിജ്ഞാപനം
പുറപ്പെടുവിക്കാത്തവ
ഏതെല്ലാം;
വ്യക്തമാക്കാമോ;
(ജി)
ഈ
സര്‍ക്കാരിലെ ഏതെല്ലാം
മന്ത്രിമാര്‍ക്കെതിരെ
ഏതെല്ലാം തരത്തിലുള്ള
അന്വേഷണമാണ് നിലവില്‍
നടക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഈ
സര്‍ക്കാര്‍ ഇതുവരെ
സംസ്ഥാനത്തെ എത്ര
കേസ്സുകള്‍
പിന്‍വലിക്കുന്നതിന്
പ്രോസിക്യൂഷന് ഉത്തരവ്
നല്‍കിയിട്ടുണ്ട്;
ഇപ്രകാരം
പിന്‍വലിക്കപ്പെട്ട
കേസ്സുകള്‍ ഏതെല്ലാം;
ഇവ ഏതെല്ലാം സെക്ഷന്‍സ്
ഉള്പ്പെടുത്തിയിരുന്നവയും
ഏതെല്ലാം കോടതിയില്‍
ഉള്ളവയും ആയിരുന്നു;
വ്യക്തമാക്കാമോ?
വിജിലന്‍സ്
ഡയറക്ടറുടെ സേവനകാലം
325.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വിജിലന്‍സ് ഡയറക്ടറായി
ആരെയെല്ലാമാണ്
നിയമിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
ഓരോരുത്തരുടേയും
സേവനകാലം
വെളിപ്പെടുത്താമോ?
ഹാന്റക്സിലെ
വിജിലന്‍സ് അന്വേഷണം
326.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹാന്റക്സില്‍
നിലവില്‍ ആരുടെയെല്ലാം
പേരില്‍ വിജിലന്‍സ്
അന്വേഷണം നിലവിലുണ്ട്:
വിശദാംശം
വെളിപ്പെടുത്തുമോ?
ഗവണ്മെന്റ്
ഉദ്യോഗസ്ഥര്‍ക്കെതിരെയുളള
വിജിലന്‍സ് അന്വേഷണം
327.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്ത്
ഗവണ്മെന്റ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എത്ര വിജിലന്‍സ്
അന്വേഷണങ്ങള്‍
നടന്നിട്ടുണ്ട്; എത്ര
കേസ്സുകളില്‍ അന്വേഷണം
പൂര്‍ത്തിയായി;
വ്യക്തമാക്കാമോ;
(ബി)
ഈ
അന്വേഷണങ്ങളില്‍
കുറ്റക്കാരെന്ന്
കണ്ടെത്തിയ
ഉദ്യോഗസ്ഥര്‍ ആരെല്ലാം;
ഇവരില്‍
ആര്‍ക്കെല്ലാമെതിരെ
നടപടികള്‍ സ്വീകരിച്ചു;
വ്യക്തമാക്കാമോ;
(സി)
ശേഷിക്കുന്നവര്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
ഈ
കാലയളവില്‍ അഴിമതി,
കൈക്കൂലി, വിവിധ തരം
തട്ടിപ്പുകള്‍,
ഓപ്പറേഷന് കുബേര
തുടങ്ങിയവയുമായി
ബന്ധപ്പെട്ട
കേസ്സുകളില്‍
പ്രതികളായിട്ടുള്ള
ഗവണ്മെന്റ്
ഉദ്യോഗസ്ഥരുടെ എണ്ണം
വ്യക്തമാക്കാമോ;
(ഇ)
ഇതില്‍
എത്ര ജീവനക്കാരുടെ
പേരില്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വകുപ്പ് തിരിച്ച്
വ്യക്തമാക്കാമോ;
(എഫ്)
ഇത്തരം
കേസ്സുകളുമായി
ബന്ധപ്പെട്ട് മുന്‍
സ്രക്കാര്‍ ശിക്ഷണ
നടപടി സ്വീകരിച്ച
ഏതെല്ലാം ജീവനക്കാരെ ഈ
സര്‍ക്കാര്‍ ശിക്ഷണ
നടപടികളില്‍ നിന്നും
ഒഴിവാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ജി)
സംസ്ഥാനത്തെ
ഏതെല്ലാം വകുപ്പുകളില്‍
വിജിലന്‍സ് വിഭാഗം
രൂപീകരിച്ചിട്ടുണ്ട്; ഈ
വകുപ്പുകളിലെല്ലാം
വിജിലന്‍സിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമായി
നടക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
നിലവില്‍ വിജിലന്‍സ്
വിഭാഗം
രൂപീകരിച്ചിട്ടില്ലാത്ത
വകുപ്പുകളില്‍
വിജിലന്‍സ് വിഭാഗം
രൂപീകരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ട്രാവന്‍കൂര്‍
ടൈറ്റാനിയം കമ്പനിയിലെ അഴിമതി
സംബന്ധിച്ച വിജിലന്‍സ്
അന്വേഷണം
328.
ശ്രീ.ഇ.പി.ജയരാജന്
,,
വി.ശിവന്‍കുട്ടി
,,
ബി.സത്യന്
,,
പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ
ട്രാവന്‍കൂര്‍
ടൈറ്റാനിയം കമ്പനിയില്‍
മലിനീകരണ നിയന്ത്രണ
പ്ലാന്റ് സ്ഥാപിക്കാന്‍
258 കോടി രൂപയുടെ
കരാര്‍ നല്‍കിയതിലെ
അഴിമതി ആരോപണത്തെ
കുറിച്ച് വിജിലന്‍സ്
അന്വേഷണം നടത്താനുള്ള
വിജിലന്‍സ് കോടതിയുടെ
ഉത്തരവ്
താല്‍ക്കാലികമായി
തടഞ്ഞുകൊണ്ടുള്ള
ബഹു.ഹൈക്കോടതി ഉത്തരവ്
പിന്‍വലിച്ചിട്ടുണ്ടോ;
ഇതേ തുടര്‍ന്ന്
വിജിലന്‍സ് സ്വീകരിച്ച
തുടര്‍ നടപടികള്‍
വിശദമാക്കാമോ;
ഹൈക്കോടതിയുടെ വിധി
പ്രസ്താവം
എന്തായിരുന്നു;
(ബി)
ഈ
വിഷയത്തില്‍
തിരുവനന്തപുരത്തെ
വിജിലന്‍സ് പ്രത്യേക
കോടതി ഏറ്റവും ഒടുവില്‍
പുറപ്പെടുവിച്ച വിധി
പ്രസ്താവം
എന്തായിരുന്നു ?
വിശദമാക്കാമോ;വിജിലന്‍സ്
സമര്‍പ്പിച്ചിരുന്ന
പ്രാഥമിക അന്വേഷണ
റിപ്പോര്‍ട്ട്
വിജിലന്‍സ് കോടതി
തള്ളിയതിന്റെ കാരണം
വിശദമാക്കുമോ ;
(സി)
വിജിലന്‍സ്
അന്വേഷണ
റിപ്പോര്ട്ടിന്മേല്
കേസ് രജിസ്റ്റര്‍
ചെയ്തു തുടര്‍ അന്വേഷണം
നടത്താനുള്ള 28 /8/
2014 -ലെ എന്‍ക്വയറി
കമ്മീഷണര്‍ ആന്റ്
സ്പെഷ്യല്‍ ജഡ്ജിയുടെ
(തിരുവനന്തപുരം)
ഉത്തരവ്
നടപ്പാക്കുന്നത്
തടയണമെന്നാവശ്യപ്പെട്ടുകൊണ്ട്
ഹൈക്കോടതിയില്‍ ഹര്‍ജി
നല്കിയ ആളിന്
അനുകൂലമായി
അഡ്വക്കേറ്റ് ജനറല്‍
നിലപാട് സ്വീകരിച്ചതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
(ഡി)
ഹൈക്കോടതി
വിധിയില്‍ സ്റ്റേ
നീക്കിയ സാഹചര്യത്തില്‍
തുടര്‍ അന്വേഷണത്തിന്
ആരുടെ നേതൃത്വത്തില്‍
ആരെല്ലാം അടങ്ങിയ
സംഘത്തെയാണ് വിജിലന്‍സ്
നിയോഗിച്ചിട്ടുള്ളത്?
എഫ്.ഐ.ആര്.
രജിസ്റ്റര്‍ ചെയ്തു
അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ?
ടൈറ്റാനിയംഅഴിമതി
329.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.സാജു
പോള്‍
,,
വി.ചെന്താമരാക്ഷന്
,,
വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയം കമ്പനിയില്‍
256 കോടി രൂപയുടെ
മലിനീകരണ നിവാരണ പദ്ധതി
നടപ്പാക്കുന്നതിലെ,
മുഖ്യമന്ത്രി
ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായുള്ള
അഴിമതി ആരോപണം
സംബന്ധിച്ച വിജിലന്‍സ്
അന്വേഷണം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
സി.എം.പി.
നമ്പര്‍ 802/2011 എന്ന
കേസില്‍ തിരുവനന്തപുരം
എന്‍ക്വയറി കമ്മീഷന്
ആന്റ് സ്പെഷ്യല്‍ ജഡ്ജ്
28.08.14-നു
പുറപ്പെടുവിച്ച
വിധിയില്‍
പ്രതികള്‍ക്കെതിരെ
എഫ്.ഐ.ആര്.
രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം നടത്തണമെന്ന്
ഉത്തരവുണ്ടായിരുന്നുവോ;
(സി)
പ്രസ്തുത
ഉത്തരവ്
നടപ്പാക്കുന്നത്
തടഞ്ഞുകൊണ്ടുള്ള
ഹൈക്കോടതിയുടെ
താത്കാലിക ഉത്തരവ്
പിന്നീട്
പിന്‍വലിക്കുകയും,
ഇതിനാധാരമായ ഹര്‍ജി
തള്ളുകയും
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എപ്പോള്‍;
(ഡി)
ആയതിന്റെ
അടിസ്ഥാനത്തില്‍
പ്രതികള്‍ക്കെതിരെ കേസ്
രജിസ്റ്റര്‍
ചെയ്യുകയുണ്ടായോ;
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്താമോ;
(ഇ)
ആരോപണവുമായി
ബന്ധപ്പെട്ട്
ആരുടെയെല്ലാം
പരാതികളായിരുന്നു
അന്വേഷണ
വിധേയമാക്കിയിട്ടുണ്ടായിരുന്നത്;
പരാതികളില്‍
ആരോപണവിധേയരായിട്ടുള്ളവര്‍
ആരൊക്കെയായിരുന്നു
വിശദാംശം
വ്യക്തമാക്കുമോ?
ജയില്‍
പുള്ളികള്‍ക്ക് അനര്‍ഹമായ
സൗകര്യങ്ങള്‍
330.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയില്‍
പുള്ളികളില്‍ ഒരു
വിഭാഗത്തിന് അനര്‍ഹവും
അന്യായവുമായ
സൗകര്യങ്ങളും
സേവനങ്ങളും
ലഭ്യമാകുന്നതായുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരത്തിലുള്ള
പ്രവണതകള്‍
ഒഴിവാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ജില്ലാ
ജയിലിന് കെട്ടിടം
331.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ജില്ലാ
ജയിലിന് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
പെരിയയിലെ പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ സ്ഥലം
ഏറ്റെടുക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ നടപടികള്‍
ഏതുവരെയായിയെന്ന്
വിശദമാക്കുമോ;
(ബി)
സ്ഥലം
വിട്ടു നല്‍കുന്നതിന്
പ്ലാന്റേഷന്
കോര്പ്പറേഷന്
പ്രായോഗിക
ബുദ്ധിമുട്ടുകളുണ്ടെങ്കില്‍
ഏറ്റെടുക്കുന്ന
സ്ഥലത്തിനു പകരം ചീമേനി
തുറന്ന ജയിലില്‍
നിന്നും ഭൂമി വിട്ടു
നല്‍കുന്നത്
പരിഗണിക്കുമോ;
(സി)
സ്ഥലം
ഏറ്റെടുക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
ഇടപെടല്‍ നടത്തി
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ജില്ലാ
ജയിലിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ദ്രുദഗതിയില്‍
നടത്തുവാന്‍ പ്രത്യേക
ഉദ്യോഗസ്ഥനെ
ചുമതലപ്പെടുത്തുന്നത്
പരിഗണയിലുണ്ടോ;
(ഇ)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന്
ആരംഭിക്കാനാകുമെന്ന്
അറിയിക്കുമോ?