ഗ്രീന്‍
ബില്‍ഡിംഗ് പോളിസി
*241.
ശ്രീ.എം.എ.
വാഹീദ്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രീന്‍ ബില്‍ഡിംഗ്
പോളിസി
നടപ്പാക്കുന്നതിന്
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡ് വിതരണം
*242.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ചന്ദ്രശേഖരന്
,,
വി.ശശി
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍
ആദിവാസികള്‍ക്കും
റേഷന്‍ കാര്‍ഡ്
നല്കാന്
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇവര്‍ക്ക്
എല്ലാവര്ക്കും റേഷന്‍
കാര്‍ഡ് നല്കാന്
കഴിയാതിരിക്കുന്നതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആദിവാസികളില്‍
ഓരോ വിഭാഗത്തിലുംപെട്ട
എത്ര ശതമാനം പേര്‍ക്ക്
വീതം ഇനി റേഷന്‍
കാര്‍ഡ്
നല്‍കാനുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
റേഷന്‍
കാര്‍ഡില്ലാത്തതു മൂലം
ആനുകൂല്യങ്ങള്‍
നിഷേധിക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കുന്നതെന്ന്
വിശദമാക്കുമോ?
ആന്വല്‍
സ്റ്റാറ്റസ് ഓഫ്
എജ്യൂക്കേഷന്‍ റിപ്പോര്‍ട്ട്
2014
*243.
ശ്രീമതി.കെ.എസ്.സലീഖ
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.ജെയിംസ്
മാത്യു
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരക്ഷരരുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് 2016
ജനുവരി 14 ന്
പുറത്തിറക്കിയ '
ആന്വല്‍ സ്റ്റാറ്റസ്
ഓഫ് എജ്യൂക്കേഷന്‍
റിപ്പോര്‍ട്ട് 2014'
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അതിന്‍പ്രകാരം പ്രാഥമിക
വിദ്യാഭ്യാസ മേഖലയിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
വേണ്ടത്ര അടിസ്ഥാന
അറിവ് ഇല്ലെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
എസ്.സി.ഇ.ആര്.ടി ഇതിനു
മുമ്പ് സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്‍കിയിരുന്നോ;
(ഡി)
ഇതിനെ
തുടര്‍ന്ന്
പ്രാഥമികതലത്തില്‍
അക്ഷര ജ്ഞാനം ഉറപ്പ്
വരുത്തുന്നതിനായി
ജില്ലാ
ഉദ്യോഗസ്ഥന്മാര്ക്ക്
ഡി.പി.ഐ നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
നടപടികളും പുരോഗതിയും
വ്യക്തമാക്കുമോ?
മാവേലി
മെഡിക്കല്‍ സ്റ്റോറുകള്‍
*244.
ശ്രീ.കെ.അച്ചുതന്
,,
ബെന്നി ബെഹനാന്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
മാവേലി മെഡിക്കല്‍
സ്റ്റോറുകള്‍ തുറന്ന്
പ്രവര്‍ത്തിക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആധാരം
രജിസ്ടേഷന്
*245.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റാമ്പ്
ഡ്യൂട്ടി,
രജിസ്ട്രേഷന് ഫീസ്
എന്നിവ ബാങ്ക്
അക്കൗണ്ട് മുഖേന
ട്രഷറിയിലടയ്ക്കുന്ന
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സ്റ്റാമ്പ്
ഡ്യൂട്ടി
ഉയര്‍ത്തിയതും,
മാര്‍ക്കറ്റ് വിലയുമായി
താരതമ്യം ചെയ്യാതെ
ഭുമിയുടെ ന്യായവില
അമ്പതു ശതമാനം
വര്‍ദ്ധിപ്പിച്ചതും
രജിസ്ട്രേഷന്
വരുമാനത്തെ
പ്രതികൂലമായി
ബാധിക്കുന്നുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിശോധിക്കുമോ?
മുഖ്യ
അടിസ്ഥാനസൗകര്യ വികസന പദ്ധതി
*246.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എളമരം കരീം
,,
കെ.കെ.നാരായണന്
,,
വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യ
അടിസ്ഥാനസൗകര്യ വികസന
പദ്ധതിയില്‍ മരാമത്ത്
വകുപ്പിന്റെ 21 വന്‍കിട
പദ്ധതികള്‍
ഏതവസ്ഥയിലാണ്;
(ബി)
പ്രസ്തുത
പദ്ധതികളുടെ ആകെ ചെലവ്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര; അതിന്
ധനവകുപ്പിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി രേഖ
തയ്യാറാക്കുന്നതിന്
എത്ര തുക
ചെലവഴിച്ചുവെന്നറിയിക്കാമോ;
(ഡി)
പെട്രോള്‍-ഡീസല്‍
നികുതിയില്‍ നിന്ന്
പദ്ധതിക്കായി
പ്രഖ്യാപിച്ചിരുന്ന
വിഹിതം എത്രയെന്നും അത്
ലഭിക്കുകയുണ്ടായോയെന്നും
അറിയിക്കാമോ?
കേരള
സര്‍വ്വകലാശാലയിലെ വിദൂര
വിദ്യാഭ്യാസ കോഴ്സുകള്‍
*247.
ശ്രീ.വി.ശശി
,,
വി.എസ്.സുനില്‍ കുമാര്‍
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍
വിദൂര വിദ്യാഭ്യാസ
കോഴ്സുകള്‍
നടത്തുന്നുണ്ടോ;
ഏതെല്ലാം
സര്‍വ്വകലാശാലകള്‍
വിദൂര വിദ്യാഭ്യാസ
കോഴ്സുകള്‍
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരള
സര്‍വ്വകലാശാല ഏതെല്ലാം
വിഷയങ്ങളിലാണ് വിദൂര
വിദ്യാഭ്യാസ കോഴ്സുകള്‍
നടത്തിയിരുന്നത്;
ഇപ്പോള്‍ ഇത്തരം
കോഴ്സുകള്‍ നടത്താന്‍
കഴിയാതെ വന്നിട്ടുണ്ടോ;
എങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദാമാക്കുമോ;
(സി)
കേരള
സര്‍വ്വകലാശാലയില്‍
വിദൂര വിദ്യാഭ്യാസം
പുനരാരംഭിക്കുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വെളിപ്പെടുത്തുമോ?
ഉത്തരവാദ
പൊതുവിതരണ സമ്പ്രദായം
*248.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പന്ത്രണ്ടാം
പഞ്ചവത്സര പദ്ധതി-സമീപന
രേഖയില്‍ വിഭാവനം
ചെയ്തിട്ടുള്ളതുപോലെ
സുതാര്യവും,
കാര്യക്ഷമവും ,അഴിമതി
കുറഞ്ഞതും
പൊതുജനങ്ങളോട്
ഉത്തരവാദപ്പെട്ടതുമായ
ഒരു പൊതുവിതരണ
സമ്പ്രദായം
ഉറപ്പാക്കുന്നതിന്
ഇതിനോടകം ചെയ്തിട്ടുള്ള
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ലക്ഷ്യം
മുന്‍നിര്‍ത്തിയുള്ള
പൈലറ്റ് ഘട്ടത്തിന്റെ
നടത്തിപ്പ്
വിജയകരമായിരുന്നോയെന്ന്
വ്യക്തമാക്കുമോ?
വിജിലന്‍സ്
കമ്മിറ്റി സംവിധാനം
*249.
ശ്രീ.കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
റ്റി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
സംവിധാനം കാര്യക്ഷമമായി
നടക്കുന്നുണ്ടെന്ന്
ഉറപ്പാക്കാന്‍
വിജിലന്‍സ് കമ്മിറ്റി
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അത്തരം സമിതികളുടെ ഘടന
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
കമ്മിറ്റികള്‍ക്ക്
ഏല്പിച്ചു
നല്‍കിയിട്ടുള്ള
ചുമതലകളും
ഉത്തരവാദിത്തങ്ങളും
എന്തെല്ലാമാണെന്നും
ഇത്തരം കമ്മിറ്റികളുടെ
പ്രവര്‍ത്തനം പൊതുവിതരണ
സംവിധാനത്തിന്
എന്തെല്ലാം സേവനങ്ങള്‍
നല്‍കിയിട്ടുണ്ടെന്നും
വിശദമാക്കുമോ?
പുരാതന
രേഖകള്‍ കേടു കൂടാതെ
സൂക്ഷിക്കാന്‍ കര്‍മ്മ പദ്ധതി
*250.
ശ്രീ.ഹൈബി
ഈഡന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യു
വകുപ്പിന് കീഴില്‍
പുരാതന രേഖകള്‍ കേടു
കൂടാതെ
സൂക്ഷിക്കുന്നതിനായി
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി മുഖേന
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്താമോ?
ഭിന്നശേഷിക്കാര്‍ക്കായുള്ള
സങ്കലിത വിദ്യാഭ്യാസ പദ്ധതി
*251.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ഡോ.കെ.ടി.ജലീല്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിക്കാര്‍ക്കായുള്ള
സങ്കലിത വിദ്യാഭ്യാസ
പദ്ധതിയിലെ പോരായ്മകള്‍
വിലയിരുത്തിയിട്ടുണ്ടോ;
പദ്ധതിയ്ക്ക്
കേന്ദ്രസഹായം
ലഭിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇൗ
പദ്ധതി പ്രകാരം എത്ര
കുട്ടികള്‍
പഠിക്കുന്നുണ്ട്;
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം എത്രയാണ്;
ഭിന്നശേഷിയുള്ള
കുട്ടികളുടെ എണ്ണത്തിന്
ആനുപാതികമായി അദ്ധ്യാപക
നിയമനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഭിന്നശേഷിയുള്ള
കുട്ടികളുടെ പഠനത്തിനും
മാനസിക വളര്‍ച്ചയ്ക്കും
സഹായകമാകുന്ന ഇൗ
പദ്ധതിക്ക് വേണ്ടത്ര
പ്രോത്സാഹനം
നല്‍കുന്നില്ലെന്ന
വിമര്‍ശനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഭിന്നശേഷിക്കാരായ
കുട്ടികളുടെ
അംഗപരിമിതികള്ക്കും
മാനസിക
വെെകല്യങ്ങള്ക്കും
അനുസൃതമായി അവരെ
പഠിപ്പിക്കുന്നതിന്
പ്രത്യേകം പരിശീലനം
നേടിയ റിസോഴ്സ്
അദ്ധ്യാപകരെ ഇത്തരം
സ്കൂളുകളില്‍
നിയമിക്കാത്തതിനാൽ
കുട്ടികളുടെ പഠനത്തേയും
പരിപാലനത്തേയും സാരമായി
ബാധിച്ചിട്ടുള്ള കാര്യം
അറിവുള്ളതാണോ;
(ഇ)
ആവശ്യത്തിന്
റിസോഴ്സ് അദ്ധ്യാപകരെ
നിയമിക്കുന്നതിനും
അവരുടെ സേവന-വേതന
വ്യവസ്ഥകള്‍ സംബന്ധിച്ച
പരാതികള്‍
പരിഹരിക്കുന്നതിനും
തയ്യാറാകുമോ;
(എഫ്)
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി
നല്‍കുന്നതിലൂടെയുണ്ടാകുന്ന
സാമ്പത്തിക ബാധ്യത
ഏറ്റെടുക്കാന്‍
തയ്യാറായ സര്‍ക്കാര്‍
പൊതുവിദ്യാലയങ്ങളില്‍
പഠിക്കുന്ന
ഭിന്നശേഷിക്കാരായ
കുട്ടികളുടെ പഠനത്തിനു
വേണ്ട സൗകര്യങ്ങള്‍
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സ്ക്കൂളുകളില്‍
അക്കാഡമിക് നിലവാരം
ഉയര്‍ത്താന്‍ കര്‍മ്മപദ്ധതി
*252.
ശ്രീ.വി.ഡി.സതീശന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്ക്കൂളുകളില്‍
അക്കാഡമിക് നിലവാരം
ഉയര്‍ത്താന്‍
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്താമോ?
റോഡുകളില്‍
ആധുനിക രീതിയിലുള്ള
കുഴിയടയ്ക്കല്‍ കര്‍മ്മ
പദ്ധതി
*253.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
അന്‍വര്‍ സാദത്ത്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകളില്‍
ആധുനിക രീതിയിലുള്ള
കുഴിയടയ്ക്കല്‍
രീതിയ്ക്ക് കര്‍മ്മ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്
നടപ്പിലാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
നെല്‍വയല്‍
നികത്തല്‍
*254.
ശ്രീ.പി.തിലോത്തമന്
,,
വി.എസ്.സുനില്‍ കുമാര്‍
,,
ജി.എസ്.ജയലാല്‍
,,
ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെല്‍വയല്‍
- തണ്ണീര്‍ത്തട സംരക്ഷണ
നിയമത്തില്‍ നെല്‍വയല്‍
നികത്തലിന് ആവശ്യമായ
എന്തെല്ലാം മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പത്ത്
ഏക്കര്‍ വരെയുള്ള
നെല്‍വയല്‍
നികത്തുന്നത്
നിയമവിധേയമാക്കാനുള്ള
നടപടികളില്‍ പരിസ്ഥിതി
വകുപ്പ് എന്തെങ്കിലും
തടസ്സവാദം
ഉന്നയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
അവശേഷിക്കുന്ന
നെല്‍പ്പാടങ്ങള്‍
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സ്കൂള്‍
കലോത്സവം
*255.
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
വിദ്യാര്‍ത്ഥികള്‍ക്ക്
തങ്ങളുടെ തനത്
കലാരൂപങ്ങള്‍ സ്കൂള്‍
കലോത്സവങ്ങളില്‍
അവതരിപ്പിക്കുന്നതിന്
ഇത്തവണയും അവസരം
ലഭിച്ചില്ലായെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഭാഗത്തിന്‍െറ തനത്
കലാരൂപങ്ങള്‍ സ്കൂള്‍
കലോത്സവത്തില്‍
അവതരിപ്പിക്കുന്നതിന്
നിലവില്‍
തടസ്സങ്ങളുണ്ടോ;
(സി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
കലോത്സവ മാന്വല്‍
പരിഷ്ക്കരിക്കുന്നതിന്
നടപടി കൈക്കൊള്ളുമോ?
ബൈപ്പാസ്
റോഡുകള്‍
*256.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടണങ്ങളോടനുബന്ധിച്ചുള്ള
ബൈപ്പാസ് റോഡുകളുടെ
നിര്‍മ്മാണ പദ്ധതി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
മുടങ്ങിക്കിടന്ന എത്ര
ബൈപ്പാസ് റോഡുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പുനരാരംഭിക്കുകയും
പൂര്‍ത്തിയാക്കുകയും
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
റോഡുകളുടെ
നവീകരണം
*257.
ശ്രീ.റ്റി.യു.
കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകളുടെ
നവീകരണത്തില്‍ സംസ്ഥാനം
സര്‍വ്വകാല റെക്കോര്‍ഡ്
ഭേദിച്ച് നേട്ടങ്ങള്‍
കൈവരിച്ചതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
മുഴുവന്‍ റോഡുകളും ബിഎം
ആന്റ് ബിസി ചെയ്ത്
സഞ്ചാരയോഗ്യമാക്കുന്നതിന്
പ്രത്യേക കര്‍മ്മ
പദ്ധതി നടപ്പാക്കുമോ;
(സി)
സംസ്ഥാനത്തിന്
ആവശ്യമുള്ള പുതിയ
റോഡുകള്‍
യുദ്ധകാലാടിസ്ഥാനത്തില്‍
നിര്‍മ്മിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ?
സ്കൂളുകളില്‍
മലയാളം നിര്‍ബന്ധ ഭാഷ
*258.
ശ്രീ.എം.പി.വിന്‍സെന്റ്
,,
കെ.ശിവദാസന്‍ നായര്‍
,,
പി.സി വിഷ്ണുനാഥ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ മലയാളം
നിര്‍ബന്ധ ഭാഷയായി
പഠിപ്പിക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഇ-രേഖാ
പദ്ധതി
*259.
ശ്രീ.വി.പി.സജീന്ദ്രന്
,,
എം.എ. വാഹീദ്
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-രേഖാ പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതി
നടപ്പാക്കിയിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സ്മാര്‍ട്ട്
വില്ലേജ്
*260.
ശ്രീ.ആര്
. സെല്‍വരാജ്
,,
സി.പി.മുഹമ്മദ്
,,
ഷാഫി പറമ്പില്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്മാര്‍ട്ട്
വില്ലേജ് നടപ്പാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതി
നടപ്പാക്കിയിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വെള്ളക്കെട്ടുകളിലെ
മുങ്ങിമരണങ്ങള്‍
*261.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
സി.മമ്മൂട്ടി
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെള്ളക്കെട്ടുകളിലെ
മുങ്ങിമരണങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
കാര്യം ഗൗരവപൂര്‍വ്വം
പരിഗണിക്കുമോ;
(ബി)
ചെറുപ്പക്കാരും
കുട്ടികളുമാണ്
കൂടുതലായി
അപകടങ്ങളില്പ്പെടുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ട
;
(സി)
ഇത്തരം
അപകടങ്ങളെ പ്രകൃതി
ദുരന്തമെന്ന നിലയില്‍
പരിഗണിക്കുകയും
ആവശ്യമായ അടിയന്തര
അപകടനിവാരണ
പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്ത്
നടപ്പാക്കുകയും
ചെയ്യുമോ?
പി.ഡബ്ല്യു.ഡി.
മാന്വല്‍ പരിഷ്ക്കരണം
*262.
ശ്രീ.സണ്ണി
ജോസഫ്
,,
ആര് . സെല്‍വരാജ്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.ഡബ്ല്യു.ഡി.
മാന്വല്‍
പരിഷ്ക്കരണത്തിന്
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
അവശ്യ
സാധനങ്ങളുടെ അളവും
വിലവര്‍ദ്ധനയും
*263.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
എ.കെ.ബാലന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില
നിയന്ത്രണത്തിനായി
സ്വീകരിച്ച നടപടികളുടെ
ഭാഗമായി വിലവര്‍ദ്ധന
നിയന്ത്രിക്കുന്നതിനു
സാധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
ഭക്ഷ്യവസ്തുക്കളുടെ
2011-ലെ വിലയും
നിലവിലുള്ള വിലയും
താരതമ്യം ചെയ്തു
എത്രയെന്ന്
അറിയിക്കാമോ;
(ബി)
അവശ്യവസ്തുക്കളുടെ
വില കുറച്ച്
സര്‍ക്കാര്‍
സംവിധാനങ്ങള്‍ വഴി
വിതരണം ചെയ്യുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ:
വ്യക്തമാക്കുമോ;
(സി)
ജനങ്ങള്‍
കടുത്ത വിലവര്‍ദ്ധന
നേരിടുമ്പോഴും അവശ്യ
സാധനങ്ങളുടെ വില
വര്‍ദ്ധിപ്പിക്കുകയും
അവയുടെ അളവ്
കുറക്കുകയും ചെയ്ത
സാഹചര്യമുണ്ടായോ; 2011
മുതല്‍ പൊതു വിതരണ ശൃഖല
വഴി വിതരണം ചെയ്യുന്ന
ഭക്ഷ്യവസ്തുക്കളുടെ
ഓരോന്നിന്റെയും അളവ്
വര്‍ഷ അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
പൊതുമരാമത്ത്
വകുപ്പിന്റെ പദ്ധതികള്‍
*264.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
,,
എളമരം കരീം
,,
പി.കെ.ഗുരുദാസന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പ്രഖ്യാപനപ്രകാരം
പൊതുമരാമത്ത് വകുപ്പ്
രൂപം നല്കിയ
പദ്ധതികള്‍ ഏതെല്ലാം ;
ഇവ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
വന്‍കിട
മേല്പാലങ്ങള്
ഉള്‍പ്പെടുന്ന ജില്ലാ
റോഡ് പദ്ധതിയില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
പ്രസ്തുത
പ്രവൃത്തികള്‍ക്കുള്ള
ഫണ്ട്
കണ്ടെത്തിയിട്ടുണ്ടോ;
ഫണ്ടിന്റെ സ്രോതസ്സ്
വ്യക്തമാക്കുമോ;
ഇതിനായി കേന്ദ്ര സഹായം
ലഭ്യമാണോ;
(സി)
ഇത്
സംബന്ധിച്ച ഫയല്‍
ധനകാര്യ വകുപ്പിന്
അയച്ചിട്ടുണ്ടോ;
പ്രസ്തുത വകുപ്പിന്റെ
അഭിപ്രായം
വിശദമാക്കാമോ;
(ഡി)
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
ആവശ്യമായ തുക
വകയിരുത്താതെ
പദ്ധതികള്‍
പ്രഖ്യാപിക്കുന്ന
പ്രവണത പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
സാങ്കേതിക
സര്‍വ്വകലാശാലയിലെ
പരീക്ഷാനടത്തിപ്പ്
*265.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ജി.സുധാകരന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയിലെ
പരീക്ഷാനടത്തിപ്പുമായി
ബന്ധപ്പെട്ട് ഉണ്ടായ
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
പരിശോധന
നടത്തുകയുണ്ടായോ;
വിശദമാക്കാമോ;
(ബി)
പരീക്ഷാ
നടത്തിപ്പില്‍
പരിചയസമ്പന്നരായ
ഉദ്യോഗസ്ഥരുടെ അഭാവമാണ്
ഇതിനിടയാക്കിയതെന്ന
കാര്യം അറിവുള്ളതാണോ;
(സി)
കേന്ദ്ര
സ്ഥാപനങ്ങളായ
എന്‍.ഐ.സി.യും
സി-ഡാക്കും
ഉണ്ടായിരിക്കെ
ബാംഗ്ലൂരിലെ സ്വകാര്യ
സ്ഥാപനവുമായി പരീക്ഷാ
നടത്തിപ്പിന് ധാരണ
ഉണ്ടാക്കാനിടയായ
സാഹചര്യം
വ്യക്തമാക്കാമോ;
ചോദ്യപ്പേപ്പര്‍
ചോരാനിടയായ സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
വില്ലേജ്
അതിര്‍ത്തിക്കുള്ളില്‍
പോക്കുവരവ്
*266.
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വില്ലേജ്
അതിര്‍ത്തിക്കുള്ളില്‍
പോക്കുവരവ്
ചെയ്യുമ്പോള്‍ ഒരു
റീ-സര്‍വ്വേ സബ്
ഡിവിഷനില്‍
അപേക്ഷകര്‍ക്ക്
ഒന്നൊന്നായി ആധാര
പ്രകാരമുള്ള
വിസ്തീര്‍ണ്ണം
പോക്കുവരവ് ചെയ്തതിനു
ശേഷം ആ സബ്-ഡിവിഷനിലെ
അവസാനത്തെ അപേക്ഷകന്
പോക്കുവരവ് ചെയ്തു
നല്കാന് വസ്തു
ഇല്ലാതെ വരുന്ന അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അത് പരിഹരിക്കാന്‍
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
വിദ്യാലയങ്ങള്‍
മികവിന്റെ കേന്ദ്രം
*267.
ശ്രീ.ലൂഡി
ലൂയിസ്
,,
ബെന്നി ബെഹനാന്
,,
എം.എ. വാഹീദ്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കാന്‍
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
നദീതീര
സംരക്ഷണ നിയമം
*268.
ശ്രീ.രാജു
എബ്രഹാം
,,
സി.കൃഷ്ണന്
,,
വി.ചെന്താമരാക്ഷന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നദീതീര
സംരക്ഷണ നിയമം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇൗ നിയമത്തില്‍ വ്യവസ്ഥ
ചെയ്തിട്ടുള്ള ഏതെല്ലാം
കാര്യങ്ങള്‍
നടപ്പിലാക്കിയെന്ന്
വിശദമാക്കാമോ;
(ബി)
നിയമത്തില്‍
വ്യവസ്ഥ
ചെയ്തപ്രകാരമുള്ള
തീരസംരക്ഷണ സേനയ്ക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
ഇതിന്റെ ഘടനയും
പ്രവര്‍ത്തനവും
വിശദമാക്കാമോ; ഏതെല്ലാം
ജില്ലകളില്‍ സേനയുടെ
പ്രവര്‍ത്തനമുണ്ട്
എന്നറിയിക്കാമോ;
(സി)
വിദഗ്ദ്ധ
സംഘങ്ങള്‍ നദികളെ
ആസ്പദമാക്കി നടത്തുന്ന
മണല്‍ ഓഡിറ്റിംഗ്
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഇതിന്റെ ഭാഗമായി
ഏതെല്ലാം നദികളില്‍
നിന്നും മണല്‍
വാരുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
നദികളില്‍
നിന്നുള്ള അനധികൃത
മണലെടുപ്പ് തുടരുന്നത്
സംബന്ധിച്ച്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് തടയുന്നതിന്
ഫലപ്രദമായ നടപടികള്‍
സ്വീകരിക്കാത്തതിനുള്ള
കാരണം വ്യക്തമാക്കുമോ ;
(ഇ)
മണല്‍
മാഫിയകളുടെ അക്രമം
അവസാനിപ്പിക്കുന്നതിനും
നദീതീരസംരക്ഷണ നിയമം
ഫലപ്രദമായി
നടപ്പാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
റവന്യൂ
പുറംമ്പോക്കുകള്‍
*269.
ശ്രീ.സി.മോയിന്‍
കുട്ടി
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുൾ റസാക്
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്,
പാലം, ഓഫീസ്
കെട്ടിടങ്ങള്‍
എന്നിയ്ക്കായി റവന്യൂ
വകുപ്പ് ഏറ്റെടുക്കുന്ന
സ്ഥലം യഥാസമയം
ഉപയോഗപ്പെടുത്താത്തത്
കൈയ്യേറ്റങ്ങള്‍ക്ക്
വഴിയൊരുക്കുന്ന കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
റോഡ്
പുറമ്പോക്കുകള്‍ പൊതു
ആവശ്യങ്ങള്‍ക്ക്
ഉപയോഗപ്പെടുത്താത്തതിനാല്‍
അടുത്ത വസ്തു ഉടമകളും,
കച്ചവടക്കാരും
കൈവശപ്പെടുത്തി
വികസനത്തിനു
തടസ്സമുണ്ടാക്കുന്നതു
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പൊതുമരാമത്തു
വകുപ്പില്‍
ഉപയോഗപ്പെടുത്താതെയുള്ള
പുറമ്പോക്കുകള്‍
വേലികെട്ടി
സംരക്ഷിക്കാന്‍ നടപടി
സ്വീകരിക്കുമോ?
സപ്ലൈകോയുടെ
നെല്ല് സംഭരണം
*270.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എം.ചന്ദ്രന്
,,
കെ.വി.വിജയദാസ്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയുടെ
നെല്ല് സംഭരണം
കാര്യക്ഷമമല്ലാത്തതു
മൂലം
കര്ഷകര്ക്കുണ്ടായിട്ടുള്ളതായി
പറയപ്പെടുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നെല്ല്
സംഭരണം വൈകുന്നതിനാലും
സംഭരിച്ച നെല്ലിന്റെ
വില യഥാസമയം
നല്‍കാത്തതിനാലും
കര്‍ഷകര്‍ക്ക്
ഉണ്ടാകുന്ന നഷ്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
ഇതു കാരണം അടുത്ത
വിളയിറക്കാന്‍ കഴിയാത്ത
സ്ഥിതിയുണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നിലവില്‍ കര്‍ഷകര്‍ക്ക്
കുടിശ്ശിക
നല്കാനുണ്ടോ; എങ്കില്‍
എത്ര;
(സി)
നെല്ല്
സംഭരണം നടക്കുമ്പോള്‍
തന്നെ കര്‍ഷകര്‍ക്ക്
വില
ലഭ്യമാക്കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
2013-14-ലെ ബജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ചിരുന്നത്;
അവ നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
സംഭരിച്ച
നെല്ല് അരിയാക്കി
വിപണനം ചെയ്യുന്നതിന്
അരിമില്ലുകള്‍
സ്ഥാപിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നുവോ;
എങ്കില്‍ എവിടെയൊക്കെ
സ്ഥാപിക്കുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത്;
ഇത്
നടപ്പിലാക്കാനായിട്ടുണ്ടോ;
ഇതിന് പ്രസ്തുത
ബജറ്റില്‍ തുക
വകയിരുത്തിയിരുന്നോ;
ഇതില്‍ നിന്നും
നാളിതുവരെ എത്ര തുക
പിന്‍വലിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?