ശ്മശാന
നിര്‍മ്മാണത്തിന് ഫണ്ട്
3406.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15,
2015-16 സാമ്പത്തിക
വര്‍ഷത്തില്‍ കൊല്ലം
ജില്ലയിലെ ഏതെല്ലാം
പഞ്ചായത്തുകള്‍ ശ്മശാന
നിര്‍മ്മാണത്തിന് ഫണ്ട്
അനുവദിക്കുന്നതിന്
പദ്ധതി തയ്യാറാക്കി
നല്‍കിയിരുന്നു എന്ന്
വ്യക്തമാക്കുമോ;
(ബി)
അതിൽ
ഏതെല്ലാം
പഞ്ചായത്തുകള്‍ക്ക് പണം
അനുവദിച്ചു എന്നും
അനുവദിച്ച തുകയുടെ
വിശദാംശങ്ങളും
വെളിപ്പെടുത്തുമോ?
ത്രിതല പഞ്ചായത്തുകളില്‍
ക്ഷേമനിധി ബോര്‍ഡ്
3407.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്തുകളില്‍
അംഗങ്ങളായിരുന്നവര്ക്കുവേണ്ടി
ഒരു ക്ഷേമനിധി ബോര്‍ഡ്
ആരംഭിക്കണമെന്ന
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പരിഗണിക്കുമോ?
മാലിന്യ സംസ്കരണത്തിനായി
അനുവദിച്ച തുക
3408.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പില്‍
ത്രിതലപഞ്ചായത്തുകള്‍ക്ക്
മാലിന്യ
സംസ്കരണത്തിനായി കഴിഞ്ഞ
നാലരവര്‍ഷത്തിനുള്ളില്‍
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചതും
ട്രഷറിയില്‍ നിന്ന്
പിന്‍വലിച്ച്
ചെലവഴിച്ചതുമായ തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
അതില്‍
സര്‍ക്കാര്‍ വിഹിതം
എത്രയെന്നും പഞ്ചായത്ത്
വിഹിതം എത്രയെന്നും
വ്യക്തമാക്കാമോ;
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ
ഒഴിവുകള്‍ നികത്താന്‍ നടപടി
3409.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
സാങ്കേതിക വിഭാഗം
തസ്തികകളില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഇ.എം.എസ്.ഭവന
പദ്ധതി പ്രകാരം ലഭിച്ച
വീടുകള്‍ കൈമാറ്റം
ചെയ്യുന്നത്
3410.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ.എം.എസ്.ഭവന
പദ്ധതി പ്രകാരം ലഭിച്ച
വീടുകള്‍ കൈമാറ്റം
ചെയ്യരുതെന്ന വ്യവസ്ഥ
നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ധനസഹായമായി
ലഭിച്ച തുക പലിശ സഹിതം
സര്‍ക്കാരില്‍
തിരിച്ചടച്ചാല്‍
കൈമാറ്റം
ചെയ്യുന്നതില്‍
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
ആര്‍ക്കെങ്കിലും
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
ജനന
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കുന്നതിന്റെ നടപടി
ക്രമങ്ങള്‍ ലഘൂകരിക്കല്‍
3411.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയം ഭരണ
സ്ഥാപനങ്ങളില്‍ ജനനം
രജിസ്റ്റര്‍
ചെയ്യാത്തവര്‍ക്ക് ജനന
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിന്
സ്വീകരിക്കേണ്ട നടപടി
ക്രമങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആളുകള്‍ക്ക് ജനന
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിന്,
വളരെയെധികം
നടപടിക്രമങ്ങള്‍
പൂര്ത്തീയാക്കേണ്ടതും
കാലത്താമസം
വരുത്തുന്നതുമായ
നിലവിലെ വ്യവസ്ഥകള്‍
ലഘൂകരിക്കണമന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
നിലവിലെ വ്യവസ്ഥകള്‍
ലഘൂകരിച്ച്,
ജനനസര്‍ട്ടിഫിക്കറ്റ്
വേഗത്തില്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേരള
ലോക്കൽ ഗവണ്മെന്റ് സർവീസസ്
ഡെലിവറി പ്രൊജക്റ്റ്
3412.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
,,
എം.പി.വിന്‍സെന്റ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ലോക്കൽ ഗവണ്മെന്റ്
സർവീസസ് ഡെലിവറി
പ്രോജക്ടിന്റെ രണ്ടാം
ഘട്ടം നടപ്പാക്കാന്‍
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാം;
(സി)
പ്രസ്തുത പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കേരള
പഞ്ചായത്ത് ജീവനക്കാരുടെ
പ്രൊവിഡന്റ് ഫണ്ട് ഓഫീസ്
3413.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പഞ്ചായത്ത്
ജീവനക്കാരുടെ
പ്രൊവിഡന്റ് ഫണ്ട്
ഓഫീസിന്റെ പ്രവര്‍ത്തനം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
ഈടാക്കിയ വരി സംഖ്യ
ക്രഡിറ്റ്
ചെയ്യപ്പെടാതെ വന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വിശദമാക്കാമോ;
(സി)
പ്രസ്തുത
തുക കെ.പി.ഇ.പി.എഫ്.
അക്കൗണ്ടില്‍
വകയിരുത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(ഡി)
ഇതിന്റെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
ഇന്‍ഫര്‍മേഷന്‍ കേരള
മിഷന് എന്തെങ്കിലും
സോഫ്റ്റ്വെയര്
വികസിപ്പിച്ചിട്ടുണ്ടോ;എങ്കിൽ
അത് കെ.പി.ഇ.പി.എഫ്.
ഓഫീസില്‍
ലഭ്യമാക്കിയിട്ടുണ്ടോ;
ഈ സോഫ്റ്റ്വെയറിന്റെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഇ)
ഇത്തരം
പരാതികള്‍
പരിഹരിക്കാന്‍
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
വാടക
കെട്ടിടങ്ങൾ ഉപയോഗിക്കുന്ന
ഗുണഭോക്താക്കളുടെ
പ്രശ്നങ്ങള്‍
3414.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാടക
കെട്ടിടങ്ങളില്‍
ചെറുകിട
വ്യാപാരസ്ഥാപനങ്ങള്‍,
വീടുകള്‍
വാടകയ്ക്കെടുത്ത്
താമസിക്കുന്നവര്‍
തുടങ്ങിയ വാടക
ഗുണഭോക്താക്കളുടെ
പ്രശ്നങ്ങള്‍
സംബന്ധിച്ച്
സര്‍ക്കാര്‍ പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
വാടക
കെട്ടിടങ്ങളുടെ
ഉടമസ്ഥര്‍ യാതൊരു
വ്യവസ്ഥയുമില്ലാതെ വാടക
നിരക്ക് ഉയര്‍ത്തുന്നത്
പല ചെറുകിട വ്യവസായ,
വ്യാപാര
സ്ഥാപനങ്ങള്‍ക്കും
പ്രവര്‍ത്തിക്കാന്‍
കഴിയാത്ത സ്ഥിതിവിശേഷം
ഉണ്ടാകുന്നത്
സംബന്ധിച്ച പഠനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
ആസ്തി
വികസന പദ്ധതികള്‍ക്ക് പണം
അനുവദിക്കുന്നതിലെ കാലതാമസം
3415.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പില്‍ നിന്നും
ആവശ്യമായ തുക
പൊതുമരാമത്ത് വകുപ്പിന്
ഡിപ്പോസിറ്റ്
ചെയ്യുന്നതിനായി ആസ്തി
വികസന പദ്ധതി പ്രകാരം
ഭരണാനുമതി ലഭിച്ച
അമ്പലപ്പുഴ മണ്ഡലത്തിലെ
എത്ര പ്രവൃത്തികള്‍
തദ്ദേശസ്വയംഭരണ
വകുപ്പില്‍
ലഭിച്ചുവെന്നും അവയില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക് പണം
അനുവദിച്ചുവെന്നും,
ഏതെല്ലാം
പ്രവൃത്തികള്‍ക്ക് പണം
ഡിപ്പോസിറ്റ്
ചെയ്യാനുണ്ടെന്നും
വിശദമാക്കാമോ?
മങ്കട
പ്രസ്സ് ഫോറത്തിന് റൂം
3416.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
ഗ്രാമ പഞ്ചായത്തിന്റെ
ഉടമസ്ഥതയില്‍ മങ്കട
ടൗണിലുളള ഷോപ്പിംഗ്
കോംപ്ലക്സില്‍ ഒഴിഞ്ഞ്
കിടക്കുന്ന മുറി മങ്കട
പ്രസ്സ് ഫോറത്തിന്
സൗജന്യമായി
വിട്ടുനല്‍കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എല്ലാ നടപടിക്രമങ്ങളും
അനുകൂലമായി
പൂര്‍ത്തിയായിട്ടും
മങ്കട പ്രസ്സ്
ഫോറത്തിന് പ്രസ്തുത
മുറി വിട്ട്
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
ആസ്തി
വികസനഫണ്ട് ഉപയോഗിച്ചുള്ള
തരൂര്‍ മണ്ഡലത്തിലെ
പ്രവൃത്തികൾ
3417.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
യുടെ ആസ്തി വികസനഫണ്ട്
ഉപയോഗിച്ച് തരൂര്‍
മണ്ഡലത്തില്‍
തദ്ദേശസ്വയംഭരണ വകുപ്പ്
മുഖാന്തിരം
നടപ്പാക്കുന്ന
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കുമോ;
(ബി)
2014-15
വര്‍ഷത്തില്‍ ഏതെല്ലാം
പ്രവൃത്തികളാണ്
തദ്ദേശസ്വയംഭരണ
വകുപ്പിനെ ഏല്പിച്ചത്;
ഏതെല്ലാം പ്രവൃത്തികൾ
ഇതിനകം
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
ബാക്കിയുള്ളവ
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ ;
പ്രസ്തുത പ്രവൃത്തികൾ
എന്നത്തേക്ക്
പൂര്‍ത്തിയാക്കാൻ
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)
2015-16
വര്‍ഷത്തെ എല്ലാ
പ്രവൃത്തികള്‍ക്കും
പ്രവര്‍ത്തനാനുമതി
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ധനകാര്യവകുപ്പ്
നിര്‍ദ്ദേശിച്ച രേഖകള്‍
സഹിതം
എസ്റ്റിമേറ്റുകള്‍ ചീഫ്
ഇഞ്ചിനീയര്ക്ക്
നല്‍കിയത് എന്നാണ്;
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ?
കുറ്റി
കാലേത്ത് പാലത്തിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
3418.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
എം.എല്‍.എ. യുടെ മണ്ഡല
ആസ്തി വികസന ഫണ്ട്
വിനിയോഗിച്ച്
നിര്‍മ്മാണം
നടത്തുന്നതിനുവേണ്ടി
ഭരണാനുമതി ലഭിച്ച
ചെട്ടികുളങ്ങര ഗ്രാമ
പഞ്ചായത്തിലെ കുറ്റി
കാലേത്ത് പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
മാസങ്ങള്‍ കഴിഞ്ഞിട്ടും
ആരംഭിക്കാന്‍
കിഴിഞ്ഞിട്ടില്ല
എന്നുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ കാരണം
എന്താണെന്നും
എന്നത്തേക്ക്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍ കഴിയും
എന്നും വിശദമാക്കാമോ?
തെരുവു
നായ്ക്കളെ നശിപ്പിക്കുന്നതിന്
സംവിധാനം
T 3419.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
മൃഗ പ്രജനന
നിയമപ്രകാരം, അലഞ്ഞു
നടക്കുന്ന നായ്ക്കളെ
നശിപ്പിക്കുന്നതിന്
വിലക്ക് നിലവിലുണ്ടോ;
(ബി)
പേയുള്ളതോ,
ആക്രമണകാരികളോ ആയ
നായ്ക്കളില്‍ നിന്നും
പൊതുജനങ്ങള്‍ക്ക്
സംരക്ഷണം നല്കുന്ന
കാര്യത്തില്‍ പ്രസ്തുത
നിയമത്തിലോ
മറ്റേതെങ്കിലും
നിയമത്തിലോ
എന്തെങ്കിലും വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(സി)
ആക്രമണകാരികളായ
തെരുവുനായ്ക്കളുടെ
എണ്ണം ക്രമാതീതമായി
വര്‍ദ്ധിക്കുകയും,
അവയില്‍ നിന്നുള്ള
ഗുരുതര ആക്രമണങ്ങള്‍
മൂലം മനുഷ്യര്‍ക്കും
മറ്റു വളര്‍ത്തു
ജീവികള്‍ക്കും ജീവഹാനി
ഉള്‍പ്പെടെയുള്ള
കഷ്ടനഷ്ടങ്ങള്‍
ഉണ്ടാകുകയും ചെയ്യുന്ന
അവസ്ഥ നേരിടാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ട്;
(ഡി)
നിലവിലെ
സംവിധാനങ്ങള്‍
ജനങ്ങള്‍ക്കും മറ്റു
വളര്‍ത്തു
ജീവികള്‍ക്കും
തെരുവുനായ്ക്കളില്‍
നിന്നും സംരക്ഷണം
നല്കാന്
അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
എന്തു നടപടിയാണ്
കെെെക്കാള്ളുന്നതെന്ന്
വ്യക്തമാക്കുമോ?
നികുതി
വര്‍ദ്ധനവ്
3420.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളുടെ
നികുതി പിരിവ്
വര്‍ദ്ധിപ്പിക്കുന്നതില്‍
എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
സര്‍ക്കാര്‍
നല്‍കിയിട്ടുള്ളത് ;
(ബി)
വീട്ടുകരം
വര്‍ദ്ധിപ്പിക്കാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ
; ഇതിനായി എന്തൊക്കെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത് ;
വര്‍ദ്ധിച്ച കരം
എന്നുമുതല്‍
ഇൗടാക്കാനാണ്
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളത് ;
(സി)
പഞ്ചായത്തുകളില്‍
നിന്നും നല്കുന്ന
സേവനങ്ങള്‍ക്ക്
ഏതെല്ലാം തരത്തില്‍
ഫീസ് ഏര്‍പ്പെടുത്താന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ട്
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
പഞ്ചായത്തുകളില്‍നിന്നും
നല്കുന്ന
ലെെസന്സുകള്ക്ക് ഫീസ്
വര്‍ദ്ധിപ്പിക്കാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ
; ആയതിന്‍െറ മാനദണ്ഡവും
ഫീസ് ഘടനയും
വിശദമാക്കാമോ ?
ആധുനിക
അറവുശാലകള്‍
3421.
ശ്രീ.കെ.അച്ചുതന്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളില്‍
ആധുനിക അറവുശാലകള്‍
നിര്‍മ്മിക്കാന്‍
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങൾ
എന്തെല്ലാം ;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
തദ്ദേശ
സ്ഥാപനങ്ങളിലെ കരാര്‍ പണികള്‍
3422.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എസ്.രാജേന്ദ്രന്
,,
കെ. ദാസന്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്ഥാപനങ്ങളിലെ കരാര്‍
പണികള്‍
ഏറ്റെടുത്തവര്‍ക്ക്
കുടിശ്ശിക ഇനിയും
നല്കാനുണ്ടോ; എങ്കില്‍
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാണോ;
(ബി)
മുന്‍ഭരണസമിതിയുടെ
കാലത്തുള്ള കുടിശ്ശിക
കൊടുത്തു തീര്‍ക്കാത്ത
സാഹചര്യത്തില്‍
ഇപ്പോള്‍ അധികാരം
ഏറ്റെടുത്ത ഭരണ
സമിതികള്‍ക്ക് പണികള്‍
ടെന്‍ഡര്‍
ചെയ്യുന്നതിന്
ബുദ്ധിമുട്ടുകള്‍
നേരിടേണ്ടിവരുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കുന്നതിനായി
തദ്ദേശസ്ഥാപനങ്ങളിലെ
കരാറുകാരുടെ കുടിശ്ശിക
കൊടുത്തു
തീര്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ആധുനിക
ശ്മശാനങ്ങളുടെ നിര്‍മ്മാണം
3423.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളില്‍
ആധുനിക ശ്മശാനങ്ങളുടെ
നിര്‍മ്മാണത്തിന്
കര്‍മ്മ പദ്ധതി
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ ?
ജില്ലാ,
ബ്ലോക്ക്,
ഗ്രാമപഞ്ചായത്തുകളില്‍
ഡ്രൈവര്‍മാരുടെ നിയമനം
3424.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ,
ബ്ലോക്ക്,ഗ്രാമപഞ്ചായത്തുകളില്‍
ഡ്രൈവര്‍മാരെ
നിയമിക്കുന്നതിന്
സ്വീകരിക്കുന്ന
മാനദണ്ഡം വിശദമാക്കാമോ;
ഇവര്‍ക്ക്
നിശ്ചയിച്ചിരിക്കുന്ന
ശമ്പള ഘടനയെപ്പറ്റിയുളള
വിവരം ലഭ്യമാക്കാമോ;
(ബി)
നിലവില്‍
ജോലി ചെയ്ത് വരുന്ന
ഡ്രൈവര്‍മാരെ
സ്ഥിരപ്പെടുത്തണമെന്ന
ആവശ്യത്തിന്മേല് എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ജില്ലാ,
ബ്ലോക്ക്,ഗ്രാമപഞ്ചായത്തുകളില്‍
കരാറടിസ്ഥാനത്തിലോ
ദിവസവേതനാടിസ്ഥാനത്തിലോ
ആകെ എത്ര പേര്
ഡ്രൈവര്‍മാരായി ജോലി
ചെയ്യുന്നുണ്ടെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ?
ജില്ലാ,ഗ്രാമപഞ്ചായത്തുകളിലെ
ഒഴിവുകള്‍
3425.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാപഞ്ചായത്ത്,ഗ്രാമപഞ്ചായത്തുകളിലായി
നിലവില്‍ എത്ര
ഒഴിവുകളുണ്ട്; ജില്ല
തിരിച്ചുളള
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
ഇല്ലെങ്കില്‍
എന്തുകൊണ്ട്?
സാമൂഹ്യ
ക്ഷേമപെന്‍ഷനുകളുടെ വിതരണം
3426.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
ക്ഷേമപെന്‍ഷനുകള്‍
പോസ്റ്റാഫീസ് അക്കൗണ്ട്
വഴി വിതരണം ചെയ്യുന്നതു
മൂലം
ഗുണഭോക്താക്കള്‍ക്ക്
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മിക്ക
പോസ്റ്റ് ഓഫീസുകളിലും
ഇവ കൈകാര്യം
ചെയ്യുന്നതിന് മതിയായ
ജീവനക്കാരും ഭൗതിക
സാഹചര്യവും ഇല്ല എന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിലവിലുള്ള
പ്രായോഗിക ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
തദ്ദേശസ്വയംഭരണ വകുപ്പിന്
കീഴിലെ പ്രവൃത്തികള്‍
3427.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
മണ്ഡല ആസ്തി വികസന
പദ്ധതി പ്രകാരം
കായംകുളം അസംബ്ലി
മണ്ഡലത്തില്‍ 2013,
2014, 2015
വര്‍ഷങ്ങളില്‍
ഭരണാനുമതി ലഭിച്ചതും
ലഭിക്കാനുള്ളതുമായ
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ കീഴിലെ
പ്രവൃത്തികള്‍
ഏതൊക്കെയെന്നും അവയിൽ
പൂര്‍ത്തീകരിച്ചവ,
നടന്നുകൊണ്ടിരിക്കുന്നവ,
ടെന്‍ഡര്‍ ചെയ്യാനുള്ള
പ്രവൃത്തികള്‍ എന്നിവ
ഏതൊക്കെയെന്നും
വിശദമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ച പല
പ്രവൃത്തികളും
നിര്‍മ്മാണം
ആരംഭിക്കുവാന്‍
കഴിയാത്ത സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ കാരണം
വ്യക്തമാക്കാമോ;
പ്രസ്തുത നിര്‍മ്മാണ
പ്രവൃത്തികൾ
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
അംഗപരിമിത
സെന്‍സസ്
3428.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗപരിമിതരുടെ
സെന്‍സസിനായി എത്ര തുക
വേണ്ടിവരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
സാമൂഹ്യനീതി
വകുപ്പിന്റെ കീഴിലുള്ള
ഏത് സ്ഥാപനത്തെയാണ്
ഇതിന്റെ ചുമതല
ഏല്‍പ്പിച്ചിട്ടുള്ളതെന്നും
ഏതൊക്കെ ജീവനക്കാരെ
കൊണ്ട് എത്ര
ഘട്ടങ്ങളിലായാണ്
പൂര്‍ത്തിയാക്കിയതെന്നും
അറിയിക്കാമോ;
ഖരമാലിന്യ
സംസ്ക്കരണം
3429.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്ത്/ബ്ലോക്ക്
പഞ്ചായത്ത്/ ജില്ലാ
പഞ്ചായത്തുകളിലൂടെ
ഖരമാലിന്യ
സംസ്ക്കരണത്തിനായി
എന്തെങ്കിലും
പദ്ധതികള്‍ സ്ഥായിയായി
നടപ്പിലാക്കാന്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
മാലിന്യ
സംസ്ക്കരണം
ഉള്‍പ്പെടെയുള്ള
പാരിസ്ഥിതിക
പ്രശ്നങ്ങള്‍ക്ക്
മുന്‍ഗണന
നല്‍കിക്കൊണ്ട്
പദ്ധതികള്‍
പരിഷ്ക്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വൈപ്പിന്‍-
കേരള കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ് അതോറിട്ടി
അനുമതി
3430.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാരിന്റെ
കാലത്ത് വൈപ്പിന്‍
മണ്ഡലത്തിലെ
പള്ളിപ്പുറം,
കുഴിപ്പിള്ളി,
എടവനക്കാട്, നായരമ്പലം,
ഞാറയ്ക്കല്‍,
എളക്കുന്നപ്പുഴ,
മുളവുകാട്, കടമക്കുടി
എന്നീ
ഗ്രാമപഞ്ചായത്തുകളില്‍
നിന്നും കേരള
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ് അതോറിട്ടി
മുമ്പാകെ
സമര്‍പ്പിച്ചിരിക്കുന്ന
അപേക്ഷകളില്‍ ഇതുവരെ
തീരുമാനം എടുക്കാത്തവ
എത്രയെണ്ണമുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പഞ്ചായത്തുകളില്‍
നിന്നും കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
പ്രസ്തുത അതോറിട്ടി
മുമ്പാകെ സമര്‍പ്പിച്ച
അപേക്ഷകള്‍ എത്രയെന്ന്
വ്യക്തമാക്കാമോ?
കുടുംബശ്രീ
മിഷൻ
3431.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
കഴിഞ്ഞ
നാലരവര്ഷത്തിനുളളില്
ബജറ്റില്‍
പ്രഖ്യാപിച്ചതും
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ച്
ചെലവഴിച്ചതുമായ തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
കുടുംബശ്രീ
പ്രവര്‍ത്തകര്‍ക്ക്
ഇന്‍ഷുറന്‍സ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്നും ഉണ്ടെങ്കിൽ
എന്നു മുതല്‍
പ്രാബല്യത്തില്‍ വന്നു
എന്നും വ്യക്തമാക്കുമോ;
(സി)
കുടുംബശ്രീ
പ്രവര്‍ത്തകര്‍ക്ക്
പെന്ഷന്
ഏര്‍പ്പെടുത്തുന്ന
പദ്ധതി ഏതു ഘട്ടം
വരെയായി എന്ന്
വ്യക്തമാക്കുമോ?
കുടുംബശ്രീ
മിഷന് മുഖേന നടപ്പിലാക്കിയ
പദ്ധതികള്‍
3432.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കുടുംബശ്രീ മിഷന്
മുഖേന നടപ്പിലാക്കിയ
വിവിധ പദ്ധതികള്‍
പ്രകാരം എത്ര രൂപ
ചെലവഴിച്ചു;
(ബി)
2011
മുതല്‍ 2015 വരെയുള്ള
കാലയളവില്‍ കുടുംബശ്രീ
മിഷന് വിവിധ
പദ്ധതികള്‍ക്കായി എത്ര
രൂപ ചെലവഴിച്ചു;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
കുടുംബശ്രീകള്‍ക്ക്
നല്‍കാനുള്ള
ഗ്രാന്റുകളും
സബ്സിഡികളും
കുടിശ്ശികയില്ലാതെ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
പഞ്ചായത്ത്
വകുപ്പ് വഴി നടപ്പിലാക്കുന്ന
കേന്ദ്രാവിഷ്ക്കൃത പദ്ധതികള്‍
3433.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15,
2015-16 സാമ്പത്തിക
വര്‍ഷങ്ങളില്‍
പഞ്ചായത്ത് വകുപ്പ് വഴി
നടപ്പിലാക്കുന്ന
കേന്ദ്രാവിഷ്ക്കൃത
പദ്ധതികള്‍
ഏതൊക്കെയാണെന്നും
ഓരോന്നിനും വകയിരുത്തിയ
തുകയും ചെലവഴിച്ച
തുകയും സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കുടുംബശ്രീ
മിഷന്റെ പ്രവര്‍ത്തനങ്ങള്‍
3434.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
മിഷന്റെ
പ്രവര്‍ത്തനങ്ങളെ
വിപുലപ്പെടുത്താന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
മിഷനില്‍
മോണിറ്ററിംഗ് കമ്മിറ്റി
നിലവിലുണ്ടോ;
കമ്മിറ്റിയംഗങ്ങള്‍
ആരൊക്കെയെന്നും
വ്യക്തമാക്കാമോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മിഷന്റെ
പ്രവര്‍ത്തനത്തെ
സംബന്ധിച്ചുള്ള അവലോകന
റിപ്പോര്‍ട്ട്
നല്‍കാമോ;
(സി)
2011
ഏപ്രില്‍ 1 മുതല്‍ 2015
നവംബര്‍ 30 വരെയുള്ള
കാലയളവില്‍ മിഷന്
വേണ്ടി നീക്കിവച്ച തുക
എത്ര; വിനിയോഗിച്ച തുക
എത്ര;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മിഷനില്‍ നിയമിച്ച
താത്കാലിക ജീവനക്കാര്‍
എത്ര; ഇവരെ
സ്ഥിരപ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ?
കുടുംബശ്രീ
അക്കൗണ്ട് ആന്റ് ആഡിറ്റിംഗ്
സര്‍വ്വീസ് സൊസൈറ്റി
3435.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ജില്ലകളില്‍
കുടുംബശ്രീയുടെ
കണക്കെഴുത്ത് പരിശീലനം
നല്‍കുന്നതും,
കണക്കുകള്‍
പരിശോധിക്കുന്നതും ഏത്
ഏജന്‍സിയാണെന്ന്
വ്യകതമാക്കുമോ;
(ബി)
കുടുംബശ്രീ
അക്കൗണ്ട് ആന്റ്
ആഡിറ്റിംഗ് സര്‍വ്വീസ്
സൊസൈറ്റി
(കെ.എ.എസ്.എസ്) എന്ന
ഏജന്‍സി രൂപീകരിച്ചത്
എപ്പോഴാണെന്നും അതിന്റെ
ഉദ്ദേശ്യം എന്താണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സൊസൈറ്റിയ്ക്ക്
കുടുംബശ്രീയുടെ
ഓഡിറ്റിംഗ്
നടത്തുന്നതിന്
തടസ്സങ്ങള്‍
നിലവിലുണ്ടോ എന്നും
ഇല്ലെങ്കില്‍ കുടുബശ്രീ
ഓഡിറ്റിങ്
നടത്തുന്നതിന് പ്രസ്തുത
വിഭാഗത്തെ തുടര്‍ന്നും
ഏല്‍പ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പഞ്ചായത്തു
വകുപ്പിലെ സെക്രട്ടറി,
സീനിയര്‍ സൂപ്രണ്ട് ഒഴിവുകള്‍
3436.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തു
വകുപ്പില്‍
ഗ്രാമപഞ്ചായത്ത്
സെക്രട്ടറി, സീനിയര്‍
സൂപ്രണ്ട് തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ; നിയമനം
നടത്താന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
(ബി)
2015
മാര്‍ച്ച് 31 വരെ
പ്രസ്തുത വകുപ്പില്‍
സെക്രട്ടറി, സീനിയര്‍
സൂപ്രണ്ട് തസ്തികകളില്‍
എത്ര പ്രതീക്ഷിത
ഒഴിവുകള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
വകുപ്പിന്റെ
വരുമാന വര്‍ദ്ധനവും
ഓഡിറ്റിങ്ങും
ശക്തിപ്പെടുത്താന്‍
അസിസ്റ്റന്റ്
ഡയറക്ടര്‍മാരുടെ തസ്തിക
വര്‍ദ്ധിപ്പിച്ച് ചുമതല
വിഭജിച്ച് നല്കാന്
നടപടി സ്വീകരിക്കുമോ;
(ഡി)
ടി
വകുപ്പില്‍ ഏതൊക്കെ
തസ്തികകളിലെ
ജീവനക്കാരെയാണ്
സര്‍ക്കാര്‍
ജീവനക്കാരായി
അംഗീകരിക്കാത്തത്;
കാരണം വിശദമാക്കുമോ?
കുടുംബശ്രീ
ഓഫീസുകളിലെ
അക്കൗണ്ടന്റ്മാരുടെ വേതനം
3437.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
ഓഫീസുകളില്‍
അക്കൗണ്ടന്റ്
തസ്തികയില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
നല്‍കിവരുന്ന വേതനം
എത്രയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇവരുടെ
വേതന വര്‍ദ്ധനവ്
സംബന്ധിച്ച് അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടി വ്യക്തമാക്കാമോ
?
മാവേലിക്കര
മണ്ഡലത്തിലെ മാതൃകാ അംഗനവാടി
3438.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ മാതൃകാ
അംഗനവാടി
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
അംഗനവാടിയുടെ
നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
വിശദമാക്കുമോ ?
കൊയിലാണ്ടി
മണ്ഡലത്തിലെ റോഡുകളുടെ
പുനരുദ്ധാരണം
3439.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളില്‍
റോഡുകളുടെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
2011-12, 2012-13,
2013-14, 2014-15,
2015-16 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര തുക
വീതം ചെലവഴിച്ചു എന്നും
ഏതെല്ലാം
റോഡുകള്‍ക്കാണ്
പ്രസ്തുത തുക
ചെലവഴിച്ചതെന്നും
വര്‍ഷം തിരിച്ച്
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
വിവാഹബന്ധം
വേര്പെടുത്തപ്പെട്ടവരുടെ
കുട്ടികളുടെ പേരു
തിരുത്തുന്നത്
3440.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവാഹബന്ധം
വേര്‍പെടുത്തുകയോ,
വേറിട്ടു താമസിക്കുകയോ
ചെയ്യുന്നവരുടെ
കുട്ടികളുടെ പേരു
തിരുത്തുന്നതു
സംബന്ധിച്ച് നിലവിലുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച നിബന്ധനകള്‍
ഉദാരമാക്കി 2014 -നു
ശേഷം പുറപ്പെടുവിച്ച
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
കുട്ടികളുടെ
പേരു തിരുത്തുന്നതിന്
സോമലത ടി.വി. ,
ലതാഹൗസ്, കരിവെള്ളൂര്‍,
പയ്യന്നൂര്‍
മുന്‍സിപ്പാലിറ്റിയില്‍
അപേക്ഷ
സമര്‍പ്പിച്ചിരുന്നോ;
(ഡി)
പ്രസ്തുത
അപേക്ഷ
നിരസിച്ചുവെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കുമോ;
(ഇ)
അപേക്ഷ
അനുവദിക്കുന്നതിന്
കൂടുതല്‍ എന്തെങ്കിലും
വിവരങ്ങള്‍
ആവശ്യമുണ്ടോ; എങ്കില്‍
അത് രേഖാമൂലം
വ്യക്തമാക്കി
അപേക്ഷകയ്ക്ക് കത്തു
നല്‍കിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
നല്‍കാമോ?
സമ്പൂര്‍ണ്ണ
ശുചിത്വ ഫണ്ട്
3441.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
ശുചിത്വ ഫണ്ട്,
പഞ്ചായത്ത് തലത്തില്‍
ജനങ്ങള്‍ക്ക്
ഉപകാരപ്രദമായ രീതിയിൽ
കൃത്യമായി
വിനിയോഗിക്കാന്‍ പുതിയ
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികകള്‍
സൃഷ്ടിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
മലപ്പുറം
ജില്ലയില്‍ പ്രസ്തുത
തസ്തിക
നിലവിലുണ്ടായിരുന്ന 5
പഞ്ചായത്തുകള്‍
നഗരസഭകളാക്കി
ഉയര്‍ത്തിയ
സാഹചര്യത്തില്‍ മറ്റു
പഞ്ചായത്തുകളിലും
തസ്തിക സൃഷ്ടിക്കുവാന്‍
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതു
സംബന്ധിച്ച പ്രൊ
പ്പോസല്‍
സമര്‍പ്പിക്കുവാന്‍
ബന്ധപ്പട്ട വകുപ്പിന്
നിര്‍ദ്ദേശം നല്‍കുമോ?
മൂന്നിയൂര്‍
പഞ്ചായത്ത് നടപ്പിലാക്കി
വരുന്ന പരിരക്ഷ പദ്ധതി
3442.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ വളളിക്കുന്ന്
നിയോജക മണ്ഡലത്തില്‍
മൂന്നിയൂര്‍ പഞ്ചായത്ത്
നടപ്പിലാക്കി വരുന്ന
കിടപ്പിലായ രോഗികളെ
വീട്ടിലെത്തി
പരിചരിക്കുന്ന 'പരിരക്ഷ
' പദ്ധതി സംസ്ഥാനത്തിന്
തന്നെ മാതൃകയായ
പദ്ധതിയാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി
സംസ്ഥാനത്തൊട്ടാകെ
വ്യാപിപ്പിക്കുന്നത്
വളരെ
പ്രയോജനകരമായിരിക്കും
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിക്ക് ആവശ്യമായ
സഹായങ്ങള്‍ യഥാസമയം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഗ്രാമസഭകളുടെ
നടത്തിപ്പ്
3443.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമസഭകളുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും
പ്രോട്ടോക്കോളുകള്‍
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ?
പുതുവൈപ്പിനിലെ
ഐ ഒ സി പ്ലാന്റിന്റെ
പാരിസ്ഥിതികാനുമതിക്കുള്ള
അപേക്ഷ
3444.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുവൈപ്പിനിലെ
നിര്‍ദ്ദിഷ്ട ഐ ഒ സി
പ്ലാന്റ്
സ്ഥാപിക്കുന്നതിന്
പാരിസ്ഥിതികാനുമതി
ലഭിക്കുന്നതിനുള്ള
അപേക്ഷ എളങ്കുന്നപ്പുഴ
ഗ്രാമപഞ്ചായത്തില്‍
ലഭിച്ചിട്ടുണ്ടോ
;എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഗ്രാമപഞ്ചായത്ത്
പ്രസ്തുത അപേക്ഷ കേരള
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ് അതോറിട്ടി
മുമ്പാകെ
സമര്‍പ്പിച്ചിട്ടുണ്ടോ
; വിശദമാക്കാമോ ?
കുടുംബശ്രീയുടെ
പ്രവര്‍ത്തനം
3445.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
പ്രവര്‍ത്തനത്തെ
സഹായിക്കുന്നതിനും
മെച്ചപ്പെടുത്തുന്നതിനുമായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
കുടുംബശ്രീയ്ക്ക
ഫണ്ട് അനുവദിച്ച്
നല്കുന്നതില് വീഴ്ച
വരുത്തുന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയിലുണ്ടോ; ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കുടുംബശ്രീയ്ക്ക് എത്ര
ഫണ്ട് അനുവദിച്ചു;
വിശദാംശം ലഭ്യമാക്കാമോ;
(സി)
സാമൂഹ്യവികസനം
ലക്ഷ്യം വച്ച്
കുടുംബശ്രീ വഴി
നടപ്പിലാക്കി വരുന്ന
പദ്ധതികളെയും അവയുടെ
പ്രവര്‍ത്തനങ്ങളെയും
സംബന്ധിച്ച് വിശദാംശം
ലഭ്യമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഭരണസമിതി
തീരുമാനങ്ങള്‍
3446.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
അനുമതിയ്ക്കായി
സമര്‍പ്പിക്കുന്ന
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഭരണസമിതി
തീരുമാന സഹിതമുളള
അപേക്ഷകളില്‍ അപേക്ഷ
ലഭിച്ച് ഇത്ര
ദിവസത്തിനകം
തീരുമാനമെടുത്ത്
അറിയിക്കണമെന്ന്
വ്യവസ്ഥയുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച
സര്‍ക്കാര്‍
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
വ്യവസ്ഥ
ചെയ്യപ്പെട്ട
ദിവസത്തിനകം
സര്‍ക്കാരിന്റെ
തീരുമാനം പ്രസ്തുത
സ്ഥാപനങ്ങളെ
അറിയിച്ചില്ലെങ്കില്‍
സര്‍ക്കാര്‍
അനുമതിയില്ലാതെ തന്നെ
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
അവരുടെ തീരുമാനം
നടപ്പിലാക്കാന്‍
കഴിയുമോ;
നടപ്പിലാക്കിയാല്‍
നിയമപരമായ
തടസ്സങ്ങളുണ്ടോ; എന്നീ
കാര്യങ്ങള്‍
വിശദമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ വാര്‍ഷിക
പദ്ധതിയില്‍ ഭേദഗതി
3447.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
പുരുഷന് കടലുണ്ടി
ഡോ.കെ.ടി.ജലീല്‍
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
മുന്‍ഭരണ സമിതി
രൂപവല്‍ക്കരിച്ച
വാര്‍ഷിക പദ്ധതിയില്‍
ഭേദഗതി വരുത്താന്‍
പുതുതായി നിലവില്‍ വന്ന
ഭരണ സമിതികള്‍ക്ക്
അനുവാദം നല്‍കുമോ;
(ബി)
പ്രസ്തുത
വിഷയത്തെ സംബന്ധിച്ച
നിലപാട്
വ്യക്തമാക്കുമോ;
(സി)
പച്ചക്കറി
ഉള്‍പ്പെടെയുള്ള
ഭക്ഷ്യവസ്തുക്കള്‍ക്ക്
വിലക്കയറ്റം നേരിടുന്ന
സാഹചര്യത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതിയില്‍
പ്രാദേശികമായി അവയുടെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
ഉതകുന്ന തരത്തില്‍
പദ്ധതിയുടെ ഭേദഗതിക്ക്
അനുവാദം നല്‍കുന്നത്
ഉചിതമായിരിക്കില്ലേ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ ചെലവഴിച്ച
പദ്ധതി വിഹിതം
3448.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ പദ്ധതി
വിഹിതത്തിന്റെ എത്ര
ശതമാനം ഇതുവരെ
ചെലവഴിച്ചു;
(ബി)
31.03.2016നു
മുമ്പായി മുഴുവന്‍
തുകയും
ചെലവഴിക്കുന്നതിന്
സാധിക്കുമോ;
(സി)
പുതുതായി
ചുമതലയേല്‍ക്കുന്ന ഭരണ
സമിതികള്‍ക്ക് ഇതിന്
ആവശ്യമായ സഹായം
നല്‍കുമോ;
(ഡി)
പദ്ധതി
വിഹിതം
പൂര്‍ത്തീകരിക്കുന്നതിനും
പൂര്‍ണ്ണമായി
ചിലവഴിക്കുന്നതിനും
ഏതെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട
പദ്ധതി വിഹിതം
3449.
ശ്രീ.എ.കെ.ബാലന്
,,
പി.കെ.ഗുരുദാസന്
,,
വി.ശിവന്‍കുട്ടി
,,
കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നല്കേണ്ടുന്ന പദ്ധതി
വിഹിതം സംസ്ഥാന ധനകാര്യ
കമ്മീഷന് നടത്തിയ
ശിപാര്ശകള്ക്കനുസൃതമായിട്ടാണോ
അനുവദിച്ചിട്ടുളളത്
എന്നറിയിക്കുമോ;
(ബി)
കമ്മീഷന്റെ
ശിപാര്‍ശപ്രകാരം എത്ര
ശതമാനം തുകയാണ് 2011-12
മുതലുളള ഓരോ വര്‍ഷവും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നീക്കിവയ്ക്കേണ്ടി
വരുന്നത്; ഓരോ വര്‍ഷവും
അനുവദിച്ചതും
പിന്‍വലിച്ചതുമായ
തുകയുടെ കണക്ക്
ലഭ്യമാണോ;
വിശദമാക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നീക്കിവയ്ക്കുന്ന തുക
കുറയുന്നത്
അധികാരവികേന്ദ്രീകരണത്തെ
ദുര്‍ബലപ്പെടുത്താന്‍
ഇടയാക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
പഞ്ചായത്തുകളുടെ
പ്രവര്‍ത്തന രീതി പരിഷ്ക്കരണം
3450.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളുടെ
പ്രവര്‍ത്തന രീതി
പരിഷ്ക്കരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തീരുമാനം സംബന്ധിച്ച്
മാര്‍ഗ്ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തീരുമാനം ജനങ്ങള്‍ക്ക്
എപ്രകാരം
പ്രയോജനകരമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ ?
മരങ്ങാട്ടുപള്ളി
കമ്മ്യൂണിറ്റി ഹാളിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനം
3451.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എൽ.എ.സി.-എ.ഡി.എസ്.
പ്രകാരം ധനകാര്യ
വകുപ്പ് ക്ലിയർ ചെയ്ത
ഫയൽ നം .
1/ഡി.ബി.2/15/എല്‍.എസ്.ജി.ഡി.,
20929/ എന്‍.സി.ബി.2/
15/ധന. എന്ന ഫയലിന്റെ
ജി.ഒ. എൽ.എസ്.ജി.ഡി-
യില്‍ നിന്നും
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ
ഇതിനുണ്ടാകുന്ന
കാലതാമസം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫയലില്‍
സൂചിപ്പിക്കുന്ന പെരുവ
മാര്‍ക്കറ്റ് എന്ന
വര്‍ക്ക്, ഡബ്ലിംഗ്
ആയതിനാല്‍ പ്രസ്തുത
വര്‍ക്ക് ക്യാന്‍സല്‍
ചെയ്യുന്നതിനും
ഇതിനോടനുബന്ധിച്ചുളള
മരങ്ങാട്ടുപള്ളി
കമ്മ്യൂണിറ്റി ഹാളിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന് എ.
എസ് നല്‍കുന്നതിനുമുളള
ഉത്തരവ്
പുറപ്പെടുവിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിമാരുടെ ഒഴിവുകള്‍
3452.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിമാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കാമോ ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ക്കായുള്ള
ഡി.പി.സി നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍
എന്തുകൊണ്ട് ;
(സി)
പ്രസ്തുത
നടപടികള്‍
പൂര്‍ത്തിയാക്കി
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ ?
പഞ്ചായത്തുകളില്‍
മാലിന്യ സംസ്കരണം
3453.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളില്‍
വാര്‍ഡ്
അടിസ്ഥാനത്തില്‍
വീടുകളില്‍ പൈപ്പുകള്‍
സ്ഥാപിച്ച്
ജൈവമാലിന്യങ്ങള്‍
സംസ്കരിക്കുന്നതിനും
കുടുംബശ്രീകള്‍ വഴി
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
ശേഖരിക്കുന്നതിനുള്ള
പദ്ധതിക്ക് പ്രചാരണം
കൊടുക്കുന്നതിനും
പ്രസ്തുത പദ്ധതി
വ്യാപകമായി
നടപ്പിലാക്കുന്നതിനും
പ്രായോഗിക നടപടി
സ്വീകരിക്കുമോ ?
കുടുംബശ്രീയ്ക്ക്
അനുവദിച്ച തുകയുടെ വിശദാം
ശങ്ങള്‍
3454.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കുടുംബശ്രീയുടെ
നടത്തിപ്പിനായി എത്ര
രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
ഓരോ വര്‍ഷവും
ഇതെത്രയെന്നും
വ്യക്തമാക്കാമോ;
മാച്ചിംഗ് ഗ്രാന്റ്
ഉള്‍പ്പെടെയുളള
തുകയില്‍ എത്ര രൂപയുടെ
കുറവ്
വന്നിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ഹെഡ്ക്ലാര്‍ക്ക്
തസ്തികകള്‍ ജൂനിയര്‍
സൂപ്രണ്ട് തസ്തികയായി
ഉയര്‍ത്തല്‍
3455.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തു
വകുപ്പില്‍ നിലവിലുളള
ഹെഡ്ക്ലാര്‍ക്ക്
തസ്തികകള്‍ ജൂനിയര്‍
സൂപ്രണ്ട് തസ്തികയായി
ഉയര്‍ത്തുന്നതിന്
ഏതെങ്കിലും
ശിപാര്‍ശകള്‍
പരിഗണനയിലുണ്ടോ;
(ബി)
ഇപ്രകാരം
തസ്തിക ഉയര്‍ത്തുന്നത്
മൂലം സര്‍ക്കാരിന്
ഏതെങ്കിലും തരത്തിലുളള
അധിക സാമ്പത്തിക
ബാദ്ധ്യത
ഉണ്ടാകുന്നുണ്ടോ;
(സി)
പ്രസ്തുത
വകുപ്പില്‍ ക്ലറിക്കല്‍
തസ്തികയുടെ
വര്‍ദ്ധനവിന്
ആനുപാതികമായി ജൂനിയര്‍
സൂപ്രണ്ട് തസ്തികകള്‍
സൃഷ്ടിക്കേണ്ടതിന്റെ
ആവശ്യകത
ബോധ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
ഹെഡ്
ക്ലാര്‍ക്ക് തസ്തികകള്‍
ജൂനിയര്‍ സൂപ്രണ്ട്
തസ്തികകളായി
ഉയര്‍ത്തുന്നതു വഴി
അധിക സാമ്പത്തിക
ബാദ്ധ്യത ഉണ്ടാകാത്ത
പക്ഷം പ്രസ്തുത
ശിപാര്‍ശ
അംഗീകരിക്കുന്ന കാര്യം
പരിഗണിയ്ക്കുമോ?
പഞ്ചായത്തുകള്‍ക്ക്
ക്വാറികളില്‍ നിന്നും പണം
ഈടാക്കുന്നതിനുള്ള അനുമതി
3456.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരിങ്കല്‍
ക്വാറികളിലേക്ക്
(പാറമട) വരുന്ന
വാഹനങ്ങള്‍ പഞ്ചായത്തു
റോഡുകള്‍ നിരന്തരം
ഉപയോഗിക്കുന്നതിനാല്‍
പ്രസ്തുത റോഡുകള്‍
സംരക്ഷിക്കുന്നതിന്റെ
ചെലവിന്റെ ഒരംശം
പഞ്ചായത്തുകള്‍
ക്വാറികളില്‍ നിന്നും
ഈടാക്കുന്നതിന് അനുമതി
നല്‍കുന്നതിന്
എന്തെങ്കിലും
നര്‍ദ്ദേശം
നല്‍കിയിരുന്നോ എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
തദ്ദേശ സ്വയംഭരണ
പ്രിന്‍സിപ്പല്‍
സെക്രട്ടറിയില്‍
നിന്നും
നം.9391/ആര്.സി3/2012
തസ്വഭവ തീയതി 20/3/2015
പ്രകാരം ലഭിച്ച
നിര്ദ്ദേശത്തിന്മേല്
പഞ്ചായത്ത് ഡയറക്ടര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
വിഷയത്തില്‍
പഞ്ചായത്തുകള്‍ക്ക്
തീരുമാനം എടുക്കുവാന്‍
കഴിയത്തക്ക
വിധത്തിലുള്ള ഒരു
മാര്‍ഗ്ഗരേഖ
അടിയന്തരമായി നല്‍കുമോ?
തദ്ദേശസ്ഥാപനങ്ങളുടെ
പദ്ധതി നിര്‍വഹണം
3457.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്ഥാപനങ്ങളുടെ
പദ്ധതി
നിര്‍വഹണത്തിനും,
പ്രവര്‍ത്തനത്തിനും
ഏര്‍പ്പെടുത്തിയ പുതിയ
രീതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
വില്ല്യാപ്പള്ളിയിലെ
ടാഗോര്‍ വായനശാല കെട്ടിടം
3458.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡലം ആസ്തി
ഫണ്ടില്പ്പെടുത്തിയിട്ടുള്ള
വില്ല്യാപ്പള്ളി
ഗ്രാമപഞ്ചായത്തിലെ
ടാഗോര്‍ വായനശാല
കെട്ടിട
നിര്‍മ്മാണത്തിനായി
അനുവദിച്ചിട്ടുള്ള
തുകയുടെ പ്രൊപ്പോസലിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പ്രൊപ്പോസലിന്
ഭരണാനുമതി
നല്‍കുന്നതിനായി
തദ്ദേശസ്വയംഭരണ വകുപ്പ്
സെക്രട്ടറി നടത്തിയ
കത്തിടപാടുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
ടി
പ്രൊപ്പോസലിന്
ഭരണാനുമതി നല്‍കാനുള്ള
ഫയല്‍ ധനവകുപ്പിന്
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
ഗ്രാമപഞ്ചായത്തുകളുടെ
ചെലവ്
3459.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-2016
വര്‍ഷത്തിലെ
ബഡ്ജറ്റില്‍
പദ്ധതിവിഹിതമായി
ഗ്രാമപഞ്ചായത്തുകള്‍ക്ക്
എത്ര തുകയാണ് മാറ്റി
വച്ചിരുന്നത്;
(ബി)
നാളിതുവരെ
എത്ര തുക ചെലവഴിച്ചു;
ആകെ തുകയുടെ എത്ര
ശതമാനമാണ്
ചെലവിട്ടതെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
ബഡ്ജറ്റില്‍ വകയിരുത്തിയ തുക
3460.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലാവധി
അവസാനിക്കും മുമ്പ്
തദ്ദേശസ്ഥാപനങ്ങള്‍
ബഡ്ജറ്റില്‍ അനുവദിച്ച
തുകയുടെ എത്ര ശതമാനം
ചെലവഴിച്ചു എന്ന്
പറയാമോ;
(ബി)
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച തുകയില്‍
ഇനി ചെലവഴിക്കാന്‍
ബാക്കി എത്ര തുകയുണ്ട്
എന്ന് വ്യക്തമാക്കുമോ?
ഗ്രാമപഞ്ചായത്തുകള്‍ക്ക്
മാച്ചിംഗ് ഗ്രാന്റ് നൽകൽ
3461.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാര്‍ഷിക
ബജറ്റിന്റെ 15
ശതമാനത്തിലധികം
കാര്‍ഷിക വികസന
പരിപാടികള്‍ക്കായി
ചെലവഴിച്ച എത്ര
ഗ്രാമപഞ്ചായത്തുകള്‍
ഉണ്ട് എന്നു
വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
തുക ചെലവഴിച്ച
ഗ്രാമപഞ്ചായത്തുകള്‍ക്ക്
പതിനഞ്ചു
ശതമാനത്തിലധികമായി
ചെലവഴിക്കുന്ന പദ്ധതി
വിഹിതത്തിനു തുല്യമായ
തുക മാച്ചിംഗ്
ഗ്രാന്റായി
നല്‍കുന്നപദ്ധതി
പ്രകാരം
ഗ്രാമപഞ്ചായത്തുകള്‍ക്ക്
എത്ര തുക
അനുവദിച്ചുവെന്ന്
വിശദമാക്കുമോ?
ഗ്രാമപഞ്ചായത്തുകള്‍ക്ക്
വിട്ടുകിട്ടിയ സ്ഥാപനങ്ങള്‍
3462.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകള്‍ക്ക്
വിട്ടുകിട്ടിയ
ആശുപത്രികള്‍,
സ്കൂളുകള്‍ , കൃഷിഭവന്
മറ്റു സ്ഥാപനങ്ങള്‍
എന്നിവയുടെ ദൈനംദിന
ചെലവുകള്‍ (സ്റ്റേഷനറി
ഉള്‍പ്പെടെ)
വഹിക്കുന്നതിനുള്ള
ഫണ്ട്
അനുവദിക്കുന്നതിന്
തടസ്സമുണ്ടോ; ഇതിനായി
പ്രത്യേക ഉത്തരവ്
ഉണ്ടോ; എങ്കില്‍ കോപ്പി
നല്‍കുമോ;
(ബി)
ഏതെല്ലാം
സ്ഥാപനങ്ങളെയാണ്
പ്രസ്തുത പട്ടികയില്‍
ഉള്‍പ്പെടുത്തിയതെന്നും
ഇവര്‍ക്ക് പരമാവധി
ചെലവഴിക്കാവുന്ന ഫണ്ട്
എത്രയെന്നും
വിശദമാക്കുമോ?
തുറവൂര്‍
ഇന്ത്യന്‍ ബാങ്കില്‍ നിന്നും
നല്കിയ 18 പേരുടെ വായ്പകള്‍
3463.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ തുറവൂര്‍
ഗ്രാമപഞ്ചായത്തില്‍
കുടുംബശ്രീ മുഖാന്തിരം
അനുവദിച്ച ലോണുകളില്‍
തുറവൂര്‍ ഇന്ത്യന്‍
ബാങ്കില്‍ നിന്നും
നല്കിയ 18 പേരുടെ
വായ്പകള്‍ മാത്രം
എഴുതിതള്ളിയിട്ടില്ല
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എന്തുകൊണ്ടാണ് ആ
വായ്പകള്‍
എഴുതിതള്ളാത്തതെന്ന്
വിശദമാക്കാമോ;
(ബി)
അടിയന്തരമായി
പ്രസ്തുത ലോണുകൾ
എഴുതിതള്ളുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
എരമം - കുറ്റൂര്‍ അംഗന്‍വാടി
വര്‍ക്കറുടെ അവധി
3464.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ എരമം -
കുറ്റൂര്‍
ഗ്രാമപഞ്ചായത്തിലെ
അംഗന്‍വാടിയില്‍,
അംഗന്‍വാടി വര്‍ക്കർ
അവധിയില്‍ പ്രവേശിച്ചു
മറ്റൊരു ജോലി
ചെയ്യുന്നതുമായി
ബന്ധപ്പെട്ട്
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് നല്കിയ
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
നിരാലംബരായ
സ്ത്രീകള്‍ക്കായുള്ള
അഭയകേന്ദ്രങ്ങള്‍
3465.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിന്റെ കീഴില്‍
നിരാലംബരായ
സ്ത്രീകള്‍ക്കായുള്ള
അഭയകേന്ദ്രങ്ങള്‍
ജില്ലകള്‍തോറും
നടപ്പിലാക്കുമെന്ന്
ബജറ്റിൽ
പ്രഖ്യാപിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
അതിനായി ബജറ്റില്‍
അനുവദിച്ച തുകയും
ചെലവഴിച്ച തുകയും
എത്രയെന്നും ഏതൊക്കെ
ജില്ലകളില്‍ അപ്രകാരം
അഭയകേന്ദ്രങ്ങള്‍
നിര്‍മ്മിച്ചുവെന്നും
വിശദമാക്കാമോ ;
(സി)
നിര്‍ഭയ
പദ്ധതിയുടെ ഷെല്‍ട്ടര്‍
ഹോം എവിടെയൊക്കെ
സ്ഥാപിച്ചിട്ടുണ്ടെന്നും
പ്രസ്തുത പദ്ധതിക്കായി
കേന്ദ്രഗവണ്മെന്റില്
നിന്നും എത്ര തുക
ലഭിച്ചുവെന്നും അതില്‍
എത്ര തുക ഇതിനകം
ചെലവഴിച്ചുവെന്നും
വിശദമാക്കാമോ ?
സാമൂഹ്യനീതി വകുപ്പ്
കൊയിലാണ്ടി മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുളള വികസന
പദ്ധതികള്‍
3466.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സാമൂഹ്യനീതി
വകുപ്പ്, കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുളള
വികസന പദ്ധതികള്‍
എന്തെല്ലാം; എത്ര രൂപ
വിവിധ പദ്ധതികളില്‍
ചെലവഴിച്ചു;
വിശദമാക്കാമോ?
മിശ്രവിവാഹിതര്‍ക്ക്
സാമ്പത്തിക-സാമൂഹ്യ ക്ഷേമ
ആനുകൂല്യങ്ങള്‍
3467.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം
മിശ്രവിവാഹിതര്‍ക്ക്
അനുവദിച്ചിട്ടുളള
സാമ്പത്തിക -
സാമൂഹ്യക്ഷേമ
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ; പ്രസ്തുത
ആനുകൂല്യങ്ങള്‍ക്കായി
ഓരോ ബഡ്ജറ്റിലും നീക്കി
വെച്ച തുകയുടെയും
ചെലവഴിച്ച തുകയുടെയും
കണക്കു ലഭ്യമാക്കുമോ ;
(ബി)
മിശ്രവിവാഹിതരായ
സര്‍ക്കാര്‍-അര്‍ദ്ധ
സര്‍ക്കാര്‍
ജീവനക്കാരായ
ദമ്പതികള്‍ക്ക് ഒരേ
സ്റ്റേഷനില്‍ തന്നെ
ജോലി ലഭ്യമാക്കി
നല്‍കണമെന്ന ഉത്തരവ്
പാലിക്കപ്പെടുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
വിഭാഗക്കാര്‍ക്ക്
സര്‍ക്കാര്‍- അര്‍ദ്ധ
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ ജോലി
സുരക്ഷിതത്വം
ഉറപ്പുവരുത്താന്‍
സ്വീകരിച്ച നടപടികള്‍
ഉത്തരവ് സഹിതം
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
വിഭാഗക്കാര്‍ക്ക് ജോലി
സംവരണം
ഉറപ്പുവരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ?
സ്തീ-സമത്വ
ശാക്തീകരണ നയം
3468.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്തീ-സമത്വ ശാക്തീകരണ
നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
നയം നടപ്പില്‍
വരുത്തുന്നതിനായി
സ്വീകരിച്ച നടപടി
വിശദമാക്കുമോ ?
വയോജന
സംരക്ഷണം
3469.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയോജനങ്ങള്‍
നേരിടുന്ന
പ്രശ്നങ്ങളെക്കുറിച്ച്എന്തെങ്കിലും
പഠനം നടന്നിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഒറ്റപ്പെട്ട്
കഴിയുന്ന വയോജനങ്ങളുടെ
സംരക്ഷണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
ഇനി എന്തെല്ലാം നടപടികൾ
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു ;
വിശദമാക്കുമോ ?
ചൈൽഡ്
ഡെവലപ്പ്മെന്റ് പ്രൊജക്റ്റ്
ഓഫീസർ
3470.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോഷ്യല്‍
ജസ്റ്റീസ്
ഡിപ്പാര്‍ട്ട്മെന്റില്‍
സി .ഡി .പി.ഒ.
തസ്തികയിൽ നിന്ന്
കഴിഞ്ഞ 6
മാസത്തിനുള്ളില്‍ എത്ര
പ്രമോഷന്
നടന്നിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രമോഷനെ തുടർന്ന് സി
.ഡി .പി.ഒ. തസ്തികയില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
പ്രമോഷന്
നടന്ന അത്രയും
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കിൽ
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
ഔവര്‍
റെസ്പോണ്സിബിലിറ്റി ടു
ചില്‍ഡ്രന്‍ പദ്ധതി
3471.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗതികളും അശരണരും ആയ
കുട്ടികളുടെ
പുനരധിവാസത്തിനായി
ഔവര്‍
റെസ്പോണ്സിബിലിറ്റി ടു
ചില്‍ഡ്രന്‍ എന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ?
കിഡ്നി
രോഗികള്‍ക്ക് പെന്ഷന്
3472.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഡ്നി
രോഗത്താല്‍ ഡയാലിസിസ്
നടത്തുന്ന രോഗികള്‍ക്ക്
സാമൂഹ്യ സുരക്ഷ
മിഷനില്‍ നിന്നും
പെന്ഷന്
അനുവദിക്കുന്നുണ്ടോ?
(ബി)
എങ്കില്‍
എത്ര രൂപ വീതമാണ്
പെന്ഷന്
അനുവദിക്കുന്നതെന്നും,
അതിന്റെ മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ ?
(സി)
ബി.പി.എല്‍
റേഷന്‍
കാര്‍ഡുളളവര്‍ക്ക്
മാത്രമാണ് പ്രസ്തുത
പെന്ഷന്
അനുവദിക്കുന്നതെങ്കില്‍,
എ.പി.എല്‍, ബി.പി.എല്‍
തരംതിരിവിന്റെ
കാര്യത്തില്‍ വ്യാപകമായ
പരാതിയുളള റേഷന്‍
കാര്‍ഡ്
മാനദണ്ഡമാക്കാതെ
ഡയാലിസിസ് നടത്തുന്ന
മുഴുവന്‍ രോഗികള്‍ക്കും
പെന്ഷന്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
സാമൂഹ്യ
നീതി വകുപ്പിലെ പുതിയ
തസ്തികകളിലെ നിയമനം
3473.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
നീതി വകുപ്പില്‍
പുതുതായി
അനുവദിച്ചിട്ടുള്ള 35
സൂപ്പര്‍വൈസര്‍, 73
ജൂനിയര്‍ സൂപ്രണ്ട്, 22
എല്‍.ഡി. ക്ലാര്‍ക്ക്
എന്നീ തസ്തികകളിലേക്ക്
നിയമനം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
തസ്തികകളില്‍ നിയമനം
നടത്തുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
വ്യക്തമാക്കാമോ;
(സി)
നടപടി
ക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് ഉടന്‍
തന്നെ നിയമനം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
ശ്രീമതി
ഡോളി ജോര്‍ജ്ജിന്റെ അപേക്ഷ
3474.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
14.2.1990
ല്‍ ജോലിയില്‍
പ്രവേശിച്ച് 30.11.2013
സി.ഡി.പി.ഒ. ആയി
റിട്ടയര്‍ ചെയ്ത
ശ്രീമതി ഡോളി. കെ.
ജോര്‍ജിന്
സര്‍വ്വീസിലുള്ള
മൂന്നാമത്തെ ഗ്രേഡ്
ലഭിക്കുന്നതിനായി
22.4.2014 ന്
സമര്‍പ്പിച്ച
അപേക്ഷയില്‍
സാമൂഹ്യനീതി ഡയറക്ടര്‍
എന്ത് നടപടിയാണ്
കൈക്കൊണ്ടിട്ടുള്ളത് ;
(ബി)
നിലവിലുള്ള
ഉത്തരവുകള്‍ പ്രകാരം
പ്രശ്നങ്ങള്‍
പരിഹരിക്കണമെന്ന് എ.ജി.
24.1.2014 ലെ ജി. ഇ.
18/ഇ/എസ്. ഡബ്ല്യു
/2013-14/9951 കത്ത്
മുഖേന സാമൂഹ്യനീതി
ഡയറക്ടര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
എങ്കില്‍ വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ശ്രീമതി
ഡോളി ജോര്‍ജ്ജിന്
അര്‍ഹതപ്പെട്ട
മൂന്നാമത്തെ ഗ്രേഡ്
നല്കുവാന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ ;
(ഡി)
ഇല്ലെങ്കില്‍
പ്രസ്തുത ഗ്രേഡ്
നല്കുവാന് അടിയന്തിര
നടപടി കൈക്കൊള്ളുമോ ?
തന്റേടം
ജെന്‍ഡര്‍ പാര്‍ക്ക്
3475.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്ക്
മാത്രമായുള്ള ഒരു
സുരക്ഷാ കേന്ദ്രമെന്ന
നിലക്ക് തന്റേടം
ജെന്‍ഡര്‍ പാര്‍ക്ക്
സ്ഥാപിക്കുമെന്ന്
2012-13 ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്നോ;
എങ്കില്‍ പദ്ധതി
പ്രസ്തുത കാലയളവില്‍
തന്നെ
പൂര്‍ത്തീകരിക്കാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
തുടര്‍ന്നുള്ള
ബഡ്ജറ്റിലും
പദ്ധതിക്കായി തുക
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അനുവദിച്ചതും
പിന്‍വലിച്ചതുമായ
തുകയുടെ കണക്ക്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ നിലവിലുള്ള
അവസ്ഥ എന്താണെന്ന്
അറിയിക്കാമോ; പാര്‍ക്ക്
എവിടെയാണ്
സ്ഥാപിക്കുന്നത്;
വ്യക്തമാക്കാമോ;
(ഡി)
പാര്‍ക്കിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ?
മലപ്പുറം
ജില്ലയിലെ താലോലം പദ്ധതി
3476.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താലോലം
പദ്ധതിയെ കുറിച്ച്
വിശദമാക്കുമോ ;
(ബി)
മലപ്പുറം
ജില്ലയിലെ ഏതെന്കിലും
ആശുപത്രികളില്‍ താലോലം
പദ്ധതി പ്രകാരം ചികിത്സ
സൗജന്യമാക്കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ശിശു മരണ നിരക്ക്
കൂടുതലുളള മലപ്പുറം
ജില്ലയിലെ പ്രധാന
സര്‍ക്കാര്‍
ആശുപത്രികളില്‍ താലോലം
പദ്ധതി പ്രകാരമുളള
സൗജന്യ ചികിത്സ
ലഭ്യമാക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ ?
വയോമിത്രം
പദ്ധതി
3477.
ശ്രീ.ബെന്നി
ബെഹനാന്
,,
കെ.എസ്.ശബരീനാഥന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയോമിത്രം
പദ്ധതി നടപ്പാക്കാന്‍
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സോറിയാസിസ്
, കുഷ്ഠം എന്നീ
രോഗബാധിതർക്കുള്ള
ആനുകൂല്യങ്ങള്‍
3478.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോറിയാസിസ്
, കുഷ്ഠം എന്നീ
രോഗബാധിതരെ
ഭിന്നശേഷിയുള്ളവരുടെ
ഗണത്തില്‍
ഉള്‍പ്പെടുത്തി
അവര്‍ക്കുള്ള
ആനുകൂല്യങ്ങള്‍
പ്രസ്തുത രോഗികള്‍ക്കും
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
വീടുകളില്‍
ജോലി ചെയ്യുന്ന കുട്ടികള്‍
3479.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
താലൂക്കില്‍ വീടുകളില്‍
ജോലി ചെയ്യുന്ന
അന്യസംസ്ഥാനങ്ങളിലേത്
ഉള്‍പ്പെടെയുളള
കുട്ടികളുടെ എണ്ണം
എത്രയെന്നും ഇതില്‍
പെണ്‍കുട്ടികള്‍/ആണ്‍കുട്ടികള്‍
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ബാലവേല
ചെയ്യിപ്പിക്കുന്ന
വീട്ടുടമകള്‍ക്കെതിരെ
നടപടികള്‍ എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കുട്ടികള്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
സംരക്ഷണം വീട്ടുടമകള്‍
നല്കുന്നുണ്ടോ;
(ഡി)
ഇവര്‍ക്ക്
വിദ്യാഭ്യാസം
ഉള്‍പ്പെടെയുളള
ഭരണഘടനാപരമായ
സൗകര്യങ്ങള്‍
വീട്ടുടമകള്‍
ചെയ്യുന്നുണ്ടോ;
വ്യക്തമാക്കാമോ?
ആശ്വാസകിരണ
പദ്ധതി
3480.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്വാസകിരണം
പദ്ധതിയിലുള്‍പ്പെടുത്തി
ആറ്റിങ്ങല്‍
മുനിസിപ്പാലിറ്റിയിലും
, നഗരൂര്‍,
കിളിമാനൂര്‍, കരവാരം,
മണമ്പൂര്‍, ഒറ്റൂര്‍,
ചെറുന്നിയൂര്‍, വക്കം,
പുളിമാത്ത്,
പഴയകുന്നൂമ്മേല്
പഞ്ചായത്തുകളിലും
എത്രപേര്‍ക്ക് സഹായം
ലഭിക്കുന്നുണ്ടെന്ന്
പേരും
മേല്‍വിലാസവുമുള്‍പ്പെടെ
പഞ്ചായത്തുകള്‍
തിരിച്ച്
വ്യക്തമാക്കാമോ ;
ഇനിയെത്ര
അപേക്ഷകളില്‍മേല്‍
നടപടി
സ്വീകരിക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ നിന്നും
സഹായം ലഭ്യമാക്കാന്‍
സ്വീകരിക്കുന്ന
മാനദണ്ഡം വിശദമാക്കാമോ
?
മുതിര്‍ന്ന
പൗരന്മാര് നേരിടുന്ന
പ്രശ്നങ്ങള്‍
3481.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുതിര്‍ന്ന
പൗരന്മാര് നേരിടുന്ന
പ്രശ്നങ്ങളെക്കുറിച്ച്
സര്‍ക്കാര്‍ തലത്തില്‍
പഠനം നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ ;
(ബി)
ഇവരുടെ
സംരക്ഷണത്തിനാവശ്യമായ
നിയമ നിര്‍മ്മാണങ്ങള്‍
നിലവിലുണ്ടോ ;
വ്യക്തമാക്കുമോ ;
(സി)
ഇവരുടെ
സംരക്ഷണത്തിനും
ക്ഷേമത്തിനുമായുള്ള
സര്‍ക്കാരിന്റെ നയം
വ്യക്തമാക്കുമോ?
അംഗന്‍വാടി
വര്‍ക്കര്‍മാരുടെയും
ഹെല്‍പ്പര്‍മാരുടെയും
ഒഴിവുകള്‍
3482.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടി
വര്‍ക്കര്‍മാരുടെയും
ഹെല്‍പ്പര്‍മാരുടെയും
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന് ജില്ലാ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
കണ്ണൂര്‍
ജില്ലയിലെ ഒഴിവുകള്‍
പ്രോജക്ട്
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(സി)
ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ?
സാമൂഹ്യനീതി
വകുപ്പിന്റെ ക്ഷേമപെൻഷൻ
പദ്ധതികൾ
3483.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പ്
നടപ്പിലാക്കുന്ന വിവിധ
ക്ഷേമപെൻഷൻ പദ്ധതികളായ
ആശ്വാസകിരണം,
സ്നേഹസ്പർശം ,
പ്രത്യാശ, സമാശ്വാസം,
സ്നേഹപൂർവ്വം ,
ശ്രുതിതരംഗം എന്നീ
പദ്ധതികൾക്ക് ലഭിച്ച
അപേക്ഷകളുടെ എണ്ണവും
വിതണം ചെയ്ത തുകയുടെ
കണക്കും ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
മേൽപ്പറഞ്ഞ
പദ്ധതികൾക്കുള്ള
അപേക്ഷകൾ
തീർപ്പാക്കുന്നതിന്
കാലതാമസം നേരിടുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; എങ്കിൽ ആയത്
പരിഹരിക്കന്നതിന് നടപടി
സ്വീകരിക്കുമോ?
വിലാംഗക്ഷേമ
കോര്പ്പറേഷന് ജീവനക്കാരുടെ
ശമ്പള പരിഷ്ക്കരണം
3484.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വിലാംഗക്ഷേമ
കോര്പ്പറേഷന്
ജീവനക്കാരുടെ ശമ്പള
പരിഷ്ക്കരണം
സംബന്ധിച്ച്
9748/ഡി.2/2013/എസ്.
ഡബ്ല്യൂ.ഡി. നമ്പര്‍
ഫയലില്‍ ഉത്തരവു
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ;
(ബി)
അംഗീകൃത
തസ്തികകളുടെയെല്ലാം
ശമ്പള പരിഷ്ക്കരണത്തിന്
ധനകാര്യ വകുപ്പില്‍
നിന്നും അനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
അനുമതി ലഭിച്ച് ധനകാര്യ
വകുപ്പില്‍ നിന്നും
ഫയല്‍ തിരികെ
ലഭിച്ചതെന്ന്
വിശദമാക്കുമോ;
(സി)
എത്ര
തവണ ഈ ഫയലില്‍
ധനകാര്യവകുപ്പ് അനുമതി
നല്‍കിയിട്ടുണ്ട്; ഇതു
സംബന്ധിച്ച് കൂടുതല്‍
വിവരങ്ങള്‍ ഏതെങ്കിലും
ധനകാര്യ വകുപ്പ്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
വ്യക്തമാക്കുമോ;
(ഡി)
ശമ്പള
പരിഷ്ക്കരണ പ്രകാരമുള്ള
ആനുകൂല്യങ്ങള്‍
ജീവനക്കാര്‍ക്ക്
ലഭ്യമാക്കുന്നതിനായി
ധനകാര്യവകുപ്പ് അനുമതി
നല്കിയ പ്രകാരം
ഉത്തരവാക്കാനും
കൂടുതല്‍ പേര്‍ക്ക്
ആനുകൂല്യം
കിട്ടേണ്ടതുണ്ടെങ്കില്
അക്കാര്യം പ്രത്യകം
പരിശോധിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
വര്‍ദ്ധിച്ചു
വരുന്ന അനാവശ്യ ധൂര്‍ത്തും
ആഡംബര വിവാഹങ്ങളും
3485.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചു വരുന്ന
ആഡംബര വിവാഹങ്ങളും
അനാവശ്യ ധൂര്‍ത്തും
ഇല്ലാതാക്കുന്നതിന്
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുണ്ടോ; എങ്കിൽ
ഇത്തരം വിഷയങ്ങള്‍
നിയന്ത്രിക്കുന്നതിന്
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ കേരള വനിതാ
കമ്മീഷന്റെെയോ, ദേശീയ
വനിതാ കമ്മീഷന്റെയോ
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാര്‍
പരിഗണിച്ചിട്ടുണ്ടോ;
എങ്കിൽ ആയവ
വിശദമാക്കാമോ;
(സി)
പ്രസ്തുത
വിഷയത്തില്‍
സംസ്ഥാനത്തെ പ്രമുഖരായ
രാഷ്ട്രീയ-സാമുദായിക-സാംസ്കാരിക
സംഘടനകളുമായി
സര്‍ക്കാര്‍ കൂടിയാലോചന
നടത്തിയിരുന്നോ;
കൂടിയാലോചനയില്‍
ഉരുത്തിരിഞ്ഞുവന്ന
നിര്‍ദ്ദേശങ്ങള്‍
അറിയിക്കാമോ; ഏതൊക്കെ
സംഘടനകളാണ്
പങ്കെടുത്തതെന്ന്
വ്യക്തമാക്കുമോ?
രോഗികള്‍ക്ക്
സൗജന്യഭക്ഷണം
3486.
ശ്രീ.സണ്ണി
ജോസഫ്
,,
എം.പി.വിന്‍സെന്റ്
,,
സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശുപത്രികളില്‍
രോഗികള്‍ക്ക്
സൗജന്യഭക്ഷണം നല്കാന്
സാമൂഹ്യ നീതി വകുപ്പ്
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വയോജനങ്ങളുടെ
ക്ഷേമം.
3487.
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയോജനങ്ങളുടെ
ക്ഷേമത്തിനായി ഇൗ
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ എന്തെല്ലാം
; വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
പ്രവര്‍ത്തന അവലോകനം
നടത്താറുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഭാഗത്തിലുള്ളവരുടെ
പരാതികള്‍
കാര്യക്ഷമമായി
കെെകാര്യം
ചെയ്യുന്നതിന്
കാലാനുസൃതമായ
പരിഷ്കാരങ്ങള്‍
ഏര്‍പ്പെടുത്തുമോ?
വികലാംഗര്‍ക്ക്
നിയമനം
3488.
ശ്രീ.വി.റ്റി.ബല്‍റാം
,,
വര്‍ക്കല കഹാര്‍
,,
ആര് . സെല്‍വരാജ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വികലാംഗര്‍ക്ക് നിയമനം
നല്കാന് കര്‍മ്മ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
മാതാപിതാക്കള്‍
മരിച്ചുപോയ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സ്കോളര്‍ഷിപ്പ്
3489.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാതാപിതാക്കളില്‍
ആരെങ്കിലും ഒരാളോ,
രണ്ടുപേരുമോ മരണമടഞ്ഞ
കേസുകളില്‍ അവരുടെ
വിദ്യാര്‍ത്ഥികളായ
മക്കള്‍ക്ക്
സര്‍ക്കാര്‍ നല്കുന്ന
ആനുകൂല്യം
എന്തെല്ലാമാണെന്നു
അറിയിക്കുമോ; ഈ
ഇനത്തില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കുന്ന
സ്കോളര്‍ഷിപ്പിന്റെ
വിവരങ്ങള്‍
വിശദമാക്കുമോ;
(ബി)
മേല്‍
പറഞ്ഞ കേസുകളില്‍
ചേര്‍ത്തല മണ്ഡലത്തിലെ
വിവിധ സ്കൂളുകളില്‍
നിന്നും എത്ര
കുട്ടികള്‍
സ്കോളര്‍ഷിപ്പിനും
മറ്റ്
ആനുകൂല്യങ്ങള്‍ക്കും
അര്ഹരായവരായുണ്ടെന്ന്
അറിയിക്കുമോ; ഇവര്‍ക്ക്
ഏതു വര്‍ഷം വരെയുള്ള
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്തെന്നു
അറിയിക്കുമോ;
(സി)
ഇത്തരത്തില്‍
ആനുകൂല്യത്തിന്
അര്‍ഹരായ കുട്ടികളെ
എപ്രകാരമാണ്
കണ്ടെത്തുന്നത് എന്ന്
വിശദമാക്കുമോ;
സ്കൂളുകളുകള്‍ക്ക് ഇതു
സംബന്ധിച്ച പ്രത്യേക
നിര്‍ദ്ദേശങ്ങള്‍
നല്‍കാറുണ്ടോ; ഇത്തരം
നിര്‍ദ്ദേശങ്ങള്‍
പാലിക്കാതെ കുട്ടികളുടെ
ആനുകൂല്യം
നഷ്ടപ്പെടുത്തുന്ന
സ്കൂളുകള്‍ക്കും
പ്രധാനാദ്ധ്യാപകര്‍ക്കും
എതിരെ നടപടി
എടുക്കാറുണ്ടോ;
(ഡി)
ഇത്തരം
കേസുകളില്‍ ചേര്‍ത്തല
മണ്ഡലത്തിലെ വിവിധ
സ്കൂളുകളില്‍ നിന്നും
സ്കോളര്‍ഷിപ്പിനും
മറ്റ്
ആനുകൂല്യങ്ങള്‍ക്കും
അര്‍ഹരായ
കുട്ടികള്‍ക്കുള്ള തുക
മറ്റ് മണ്ഡലങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
വിതരണം ചെയ്ത
സമയത്തുതന്നെ വിതരണം
ചെയ്തിരുന്നുവോ എന്ന്
അറിയിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ; ഇതില്‍
വീഴ്ചവരുത്തിയവര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
അനാഥാലയങ്ങളുടെ
പ്രവര്‍ത്തനം
3490.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
അനാഥാലയങ്ങള്‍ ഏതെല്ലാം
മാനേജ്മെന്റുകളുടെ
കീഴിലാണെന്നും അവ
സ്വകാര്യ വ്യക്തികളാണോ
ചാരിറ്റബിള്‍
സ്ഥാപനങ്ങളാണോയെന്നും
വിശദമാക്കാമോ ;
(ബി)
സര്‍ക്കാരിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഇത്തരം
സ്ഥാപനങ്ങള്‍ക്ക്
സുഗമമായി
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
ധനസഹായം
ലഭ്യമാക്കുന്നതില്‍
കാലതാമസം വരുത്തുകയോ
വീഴ്ച വരുത്തുകയോ
ചെയ്ത് സ്വകാര്യ -
ചാരിറ്റബിള്‍
സ്ഥാപനങ്ങള്‍ക്ക് വന്‍
തുക ധനസഹായം
അനുവദിക്കുന്നതായിട്ടുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഓരോ വര്‍ഷവും
ഏതെല്ലാം ചാരിറ്റബിള്‍
സ്ഥാപനങ്ങള്‍ക്ക്
ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
തുകയുടെ വിശദാംശം
ഉള്‍പ്പെടെ
വെളിപ്പെടുത്താമോ ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങള്‍ തുക
വിനിയോഗിക്കുന്നതിലും
അവയുടെ ദൈനംദിന
പ്രവര്‍ത്തനങ്ങളിലും
സത്യസന്ധത
പുലര്‍ത്തുന്നുണ്ടെന്ന്
ഉറപ്പുവരുത്തുവാന്‍
നടപടി സ്വീകരിയ്ക്കുമോ
?
നാടോടികള്‍ക്ക്
സുരക്ഷിത താമസ സൗകര്യം
3491.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാടോടികള്‍ക്ക്
സുരക്ഷിത താമസ സൗകര്യം
ഒരുക്കുന്നതിന്
കര്‍മ്മപദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
അംഗന്‍വാടികളുടെ
ശോച്യാവസ്ഥ
3492.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടികളുടെ
ശോച്യാവസ്ഥ
പരിഹരിക്കുന്നതിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
അനുവദിച്ചതും
ചെലവഴിച്ചതുമായ തുകയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(ബി)
കഴിഞ്ഞ
നാലരവര്‍ഷത്തിനുള്ളില്‍
എത്ര പുതിയ അംഗന്‍വാടി
കെട്ടിടങ്ങളുടെ പണി
പൂര്‍ത്തിയാക്കി
നല്‍കിയെന്ന് പറയാമോ ;
(സി)
പണിപൂര്‍ത്തിയാക്കാത്ത
കെട്ടിടങ്ങള്‍
എത്രയെന്ന്
വ്യക്തമാക്കാമോ ;
(ഡി)
സുരക്ഷിതമല്ലാത്ത
വാടകകെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
അംഗന്‍വാടികള്‍
എത്രയെന്ന് പറയാമോ ?
അനാഥാലയങ്ങൾക്ക്
ലഭിക്കേണ്ട ഗ്രാന്റ്
3493.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഗവണ്മെന്റിന്റെ
അംഗീകാരത്തോടുകൂടി
പ്രവര്‍ത്തിക്കുന്ന
അനാഥാലയങ്ങൾക്ക്
ലഭിക്കേണ്ട ഗ്രാന്റ്
വിതരണത്തില്‍ കുടിശ്ശിക
വന്നിട്ടുണ്ടോ;
പ്രസ്തുത ഗ്രാന്റുകള്‍
ഏതു വര്‍ഷം വരെ വിതരണം
ചെയ്തു; 2013-14,
2014-15 വര്‍ഷങ്ങളിലെ
കുടിശ്ശിക അടിയന്തരമായി
വിതരണം ചെയ്യുന്നതിനു
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക് റേഷൻ
പെർമിറ്റ് വഴി
ലഭിക്കേണ്ട അരി,
ഗോതമ്പ് എന്നിവ
ഭാഗികമായും, പഞ്ചസാര
പൂര്‍ണ്ണമായും
ലഭിക്കാത്ത
സാഹചര്യത്തില്‍ ഇവ
യഥാസമയം വിതരണം
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ?
അംഗപരിമിതര്‍ക്ക്
മുച്ചക്ര വാഹനങ്ങള്‍ /സൈഡ്
വീല്‍ ഘടിപ്പിച്ച സ്കൂട്ടര്‍
എന്നിവ നല്കുന്ന പദ്ധതി
3494.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗപരിമിതര്‍ക്ക്
മുച്ചക്ര വാഹനങ്ങള്‍
/സൈഡ് വീല്‍ ഘടിപ്പിച്ച
സ്കൂട്ടര്‍ എന്നിവ
നല്‍കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
സാമൂഹ്യ നീതി വകുപ്പ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര പേര്‍ക്ക്
പ്രസ്തുത പദ്ധതി
പ്രകാരം ആനുകൂല്യങ്ങള്‍
ലഭ്യമാക്കി
നല്‍കിയെന്നും ഏതൊക്കെ
ഏജന്‍സികള്‍ മുഖേനയാണ്
അവ വിതരണം
നടത്തിയതെന്നും
വ്യക്തമാക്കുമോ ?
അനാഥാലയങ്ങള്‍ക്ക്
ഗ്രാന്റ്
3495.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനാഥാലയങ്ങള്‍ക്ക്
നല്കുന്ന
ഗ്രാന്റുകളുടെ തുക
ഇപ്പോള്‍
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
അനാഥാലയങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഇവര്‍ക്ക് ഈ
സർക്കാരിന്റെ കാലത്ത്
എന്തൊക്കെ സഹായങ്ങളാണ്
ലഭിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
അനാഥാലയങ്ങളിലെ
പശ്ചാത്തല സൗകര്യങ്ങള്‍
ഉള്‍പ്പെടെയുള്ള
കാര്യങ്ങള്‍
സാമൂഹ്യനീതി വകുപ്പ്
പരിശോധിച്ച്
ബോധ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
അനാഥാലയങ്ങളിലെ
കുട്ടികള്‍/സ്ത്രീകള്‍/വൃദ്ധന്മാര്
എന്നിവരുടെ എണ്ണം
വ്യക്തമാക്കുമോ?
ക്ഷേമപെന്‍ഷനുകളുടെ
തപാല്‍വകുപ്പ് വഴിയുള്ള
വിതരണം
3496.
ശ്രീ.ലൂഡി
ലൂയിസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തപാല്‍വകുപ്പ്
വഴി ക്ഷേമ പെന്‍ഷനുകള്‍
വിതരണം ചെയ്യുന്നതില്‍
വീഴ്ച
വരുത്തിയിട്ടുണ്ടെങ്കില്‍
വീഴ്ച
വരുത്തിയവര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിന്
തപാല്‍ വകുപ്പിനോട്
ആവശ്യപ്പെടുമോ;
(ബി)
ഭാവിയില്‍
ക്ഷേമപെന്‍ഷനുകള്‍
തപാല്‍ വഴി വിതരണം
ചെയ്യുന്നത്
കാര്യക്ഷമമാക്കുവാന്‍
എന്തെല്ലാം നടപടികൾ
വ്യക്തമാക്കാമോ ?
ജനസംഖ്യാടിസ്ഥാനത്തിൽ
അംഗൻവാടികളുടെ പുനർനിർണയം
3497.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗൻവാടികളുടെ
എണ്ണം
നിർണയിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
മാനദന്ധങ്ങൾ എന്തെല്ലാം
;
(ബി)
അശാസ്ത്രീയമായ
പരിധിനിർണയം മൂലം
അംഗൻവാടി വഴി വിതരണം
ചെയ്യുന്ന
ആനുകൂല്യങ്ങൾക്ക്
ദൂരെയുള്ള കേന്ദ്രങ്ങളെ
ആശ്രയിക്കേണ്ടി
വരുന്നത് മൂലമുള്ള
പ്രയാസങ്ങൾ
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
ഭൂമിശാസ്ത്രപരമായ
ഘടകങ്ങൾ കൂടി
കണക്കിലെടുത്ത്
ജനസംഖ്യാടിസ്ഥാനത്തിൽ
ശാസ്ത്രീയമായി
അംഗൻവാടികളുടെ പരിധി
പുനർനിർണയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കുട്ടികള്‍ക്കുനേരെയുളള
അതിക്രമങ്ങൾ
3498.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികള്‍ക്കു
നേരെയുളള
ലൈംഗികാതിക്രമങ്ങള്‍,
ബാലവേല, കുട്ടികളെ
കടത്തല്‍, ശൈശവ വിവാഹം
എന്നിവ
വര്‍ദ്ധിയ്ക്കുന്നത്
നമ്മുടെ സാമൂഹിക
പരിതസ്ഥിതിയെ
പ്രതികൂലമായി
ബാധിക്കുന്നുണ്ടെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കുട്ടികളുടെ
അവകാശ സംരക്ഷണത്തില്‍
കാര്യമായ നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത്
രീതിയിലാണ് ഇത്
കൈവരിക്കാന്‍ കഴിഞ്ഞത്;
(സി)
കുട്ടികളുടെ
അവകാശ സംരക്ഷണത്തിനും
അവര്ക്കുനേരെയുളള
അതിക്രമങ്ങള്‍
തടയുന്നതിനും
പൊതുസമൂഹത്തിന്റെയും
സന്നദ്ധസംഘടനകളുടെയും
സഹകരണം
ഉറപ്പുവരുത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
അംഗന്‍വാടി വര്‍ക്കര്‍മാരുടെ
ഓണറേറിയം
3499.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടികളിലെ
വര്‍ക്കര്‍മാരുടെ
ഓണറേറിയം 2016 ജനുവരി
മുതല്‍ 10000
(പതിനായിരം) രൂപയായി
വര്‍ദ്ധിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
;വിശദമാക്കുമോ ;
(ബി)
ഇതിനായുള്ള
നടപടി ഏതു വരെ ആയി
എന്ന് വ്യക്തമാക്കുമോ?