ഐ.എ.
വൈ കേന്ദ്ര-സംസ്ഥാന ഫണ്ട്
അനുപാതം
3203.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ
എ വൈ പ്രകാരമുള്ള വീട്
നിര്‍മ്മാണത്തിന്റെ
കേന്ദ്ര,സംസ്ഥാന ഫണ്ട്
അനുപാതത്തില്‍ മാറ്റം
വരുത്തിയിട്ടുണ്ട;
എങ്കില്‍ നിലവിലുള്ള
അനുപാതം എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
സഹായത്തിന്റെ അനുപാതം
കുറച്ചിട്ടുണ്ടെങ്കില്‍
അതനുസരിച്ച് സംസ്ഥാന
വിഹിതം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
വീട്
നിര്‍മ്മാണത്തിന്റെ
യൂണിറ്റ് കോസ്റ്റ്
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്നും
എങ്കില്‍ എത്ര തുകയായി
വര്‍ദ്ധിപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
ആയതിന് എന്ന് മുതല്‍
പ്രാബല്യം നല്‍കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കുമോ?
വി.ഇ.ഒ
പ്രീസര്‍വ്വീസ് ട്രെയിനിംഗ്
3204.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസനവകുപ്പിലെ
വി.ഇ.ഒ.മാര്‍ക്കു്
പ്രീസര്‍വ്വീസ്
ട്രെയിനിംഗ് സമയത്ത്
ലഭിക്കുന്ന
സ്റ്റൈപ്പന്റ് എത്ര
രുപയാണ് ;
(ബി)
അതാത് സമയത്തെ വി.ഇ.ഒ.
ഗ്രേഡ് II അടിസ്ഥാന
ശമ്പളമായാണോ പ്രത്യേകം
സ്റ്റൈപ്പന്റ് ആയാണോ
പ്രസ്തുത തുക
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രീസര്‍വ്വീസ്
കോഴ്സ്, ഇന്‍സര്‍വ്വീസ്
കോഴ്സാക്കി
അടിസ്ഥാനശമ്പളവും
മറ്റാനുകൂല്യങ്ങളും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ഡി)
മറ്റേതെങ്കിലും
വകുപ്പില്‍
പ്രീസര്‍വ്വീസ് കോഴ്സ്
നിലവിലുണ്ടോ ; എങ്കില്‍
അവര്‍ക്കു നല്കുന്ന
വേതനം എത്രയാണെന്ന്
വിശദമാക്കാമോ ?
പി.എം.ജി.എസ്.വൈ
പദ്ധതി
3205.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010
മെയ് മാസത്തിനു ശേഷം
പേരാമ്പ്ര മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
ചങ്ങരോത്ത്,
ചക്കിട്ടപാറ, കൂത്താളി,
പേരാമ്പ്ര, മേപ്പയൂര്‍,
തുറയൂര്‍, അരിക്കുളം,
ചെറുവണ്ണൂര്‍ എന്നീ
പഞ്ചായത്തുകളിലെ
ഏതെല്ലാം ഗ്രാമീണ
റോഡുകള്‍ നവീകരിക്കാന്‍
പി.എം.ജി.എസ്.വൈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചു എന്നും
പ്രസ്തുത ഓരോ
പ്രവൃത്തിക്കും എന്തു
തുക വീതമാണ്
അനുവദിച്ചതെന്നും അവ
ഓരോന്നിന്റെയും
നിര്‍മ്മാണപ്രവര്‍ത്തനം
ഏത് ഘട്ടത്തിലാണെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പഞ്ചായത്തുകളിലെ
ഏതെല്ലാം റോഡുകളാണ്
പി.എം.ജി.എസ്.വൈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കാന്‍ പുതുതായി
തീരുമാനിച്ചതെന്ന്
വെളിപ്പെടുത്തുമോ?
പി.എം.ജി.എസ്.വൈ
നേരിടുന്ന പ്രതിസന്ധികള്‍
3206.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ
പണികള്‍ക്ക് ഇന്ന്
നേരിടുന്ന
പ്രതിസന്ധികള്‍ തരണം
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
പി.എം.ജി.എസ്.വൈ
പണികള്‍ക്ക് എത്ര
രൂപയുടെ കുടിശ്ശികയാണ്
കരാറുകര്ക്കുള്ളത് ;
ഇതുമൂലം റോഡ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെടുന്നതും
കരാറുകാര്‍ പണി
നിര്‍ത്തിവയ്ക്കുന്നതും
ഒഴിവാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(സി)
പി.എം.ജി.എസ്.വൈ
പണികളുടെ സുഗമമായ
പ്രവര്‍ത്തനത്തിന്
കേന്ദ്രഗവണ്മെന്റില്
സമ്മര്‍ദ്ദം
ചെലുത്തുന്നതിന് നടപടി
സ്വീകരിക്കുമോ ; ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ?
പി.എം.ജി.എസ്.വൈ
പദ്ധതിയിലുള്‍പ്പെടുത്തി
പത്തനംതിട്ട ജില്ലയില്‍
അനുവദിച്ച റോഡുകള്‍
3207.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ
പദ്ധതിയിലുള്‍പ്പെടുത്തി
പത്തനംതിട്ട ജില്ലയില്‍
ഇക്കഴിഞ്ഞ 4
വര്‍ഷങ്ങളില്‍
അനുവദിക്കപ്പെട്ട
റോഡുകളുടെ പേരും
അനുവദിച്ച തുകയും
ബ്ലോക്ക് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡുകളില്‍ നിര്‍മ്മാണം
ഇനിയും
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
ഏതൊക്കെയാണ്; താമസം
നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(സി)
പുതുതായി
പി.എം.ജി.എസ്.വൈ
പദ്ധതിയിലുള്‍പ്പെടുത്താന്‍
പത്തനംതിട്ട ജില്ലയില്‍
നിന്നും നല്കിയിട്ടുളള
പ്രോജക്ടുകള്‍
ഏതെല്ലാമാണെന്ന്
ബ്ലോക്ക് തിരിച്ച്
വ്യക്തമാക്കുമോ?
പി.എം.ജി.എസ്.വൈ.
പദ്ധതി
3208.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുട്ടനാട്ടില്‍
അനുവദിച്ച നിര്‍മ്മാണ
പ്രവൃത്തികള്‍ ഘട്ടം
തിരിച്ച് വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
കരാറുകാര്‍
ഏറ്റെടുക്കാത്ത
നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
കരാറുകാര്‍
ഏറ്റെടുക്കാത്ത
നിര്‍മ്മാണ
പ്രവൃത്തികള്‍
റീടെന്‍ഡര്‍
ചെയ്യുന്നതിനും
അധികരിച്ച നിരക്ക്
അനുവദിക്കുന്നതിനും
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
പി.എം.ജി.എസ്സ്.വൈ
രണ്ടാം ഘട്ടം
3209.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്സ്.വൈരണ്ടാം
ഘട്ടത്തില്‍ എത്ര
കിലോമീറ്റര്‍ റോഡ്
നിര്‍മ്മിക്കാനാണ്
അനുമതി
ലഭിച്ചിട്ടുള്ളത്;
(ബി)
ആയത്
അനുവദിച്ചത്
എന്നാണെന്നും ഇതുവരെ
എത്ര കിലോമീറ്റര്‍ റോഡ്
പൂര്‍ത്തിയായിട്ടുണ്ടെന്നും
ജില്ല തിരിച്ചുള്ള
കണക്ക് വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ ഈ വര്‍ഷം
ആദ്യം എത്ര രൂപയാണ്
കേന്ദ്രസര്‍ക്കാര്‍
തന്നിട്ടുള്ളത്; ഈ തുക
പദ്ധതിയുമായി
മുന്നോട്ടു പോകുന്നതിന്
പര്യാപ്തമാണോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
തുക
വര്‍ദ്ധിപ്പിച്ചു
തരുന്നതിന് സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിരുന്നുവോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ബി.പി.എല്‍.
സര്‍ട്ടിഫിക്കറ്റ്
3210.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബി.പി.എല്‍.
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന് ബ്ലോക്ക്
ഡവലപ്മെന്റ്
ഓഫീസര്‍മാരെ (ബി.ഡി.ഒ.)
ചുമതലപ്പെടുത്തിക്കൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
നടപടിക്രമം
വ്യക്തമാക്കുമോ;
(ബി)
നഗര
പ്രദേശങ്ങളിലെ
അര്‍ഹരായവര്‍ക്ക്
ബി.പി.എല്‍.
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന്
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
റോഡു
വികസന പദ്ധതികള്‍
3211.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പ് റോഡു
വികസനത്തിനായി ഏതെല്ലാം
തരത്തിലുള്ള
പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
പട്ടികജാതി -
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെടുന്നവര്‍
താമസിക്കുന്ന
മേഖലയ്ക്ക് ഊന്നല്‍
നല്കുന്ന പ്രത്യേക
പദ്ധതികളുണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കാമോ; ഇതിന്
സ്വീകരിക്കുന്ന നടപടി
ക്രമങ്ങള്‍
വ്യക്തമാക്കാമോ?
ആര്.ഐ.ഡി.എഫ്
പദ്ധതികള്‍
3212.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നബാര്‍ഡിന്റെ,
ആര്.ഐ.ഡിഎഫ്
ധനസഹായത്തോടെ
നടപ്പാക്കുന്ന
പദ്ധതികള്‍ക്കായി
എം.എല്‍.എ.മാരില്‍
നിന്നും
നിര്‍ദ്ദേശങ്ങള്‍
സ്വീകരിച്ചതിനുശേഷം
അതില്‍ ഒന്ന് പോലും
അനുവദിക്കുകയോ,
നടപ്പാക്കാതിരിക്കുകയോ
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍, അതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ആര്.ഐ.ഡിഎഫ്
ധനസഹായത്തോടെ
പദ്ധതികള്‍
തെരഞ്ഞെടുക്കുന്നതിനും
നടപ്പാക്കുന്നതിനും
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച്
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഈ മാനദണ്ഡങ്ങള്‍
പാലിച്ചാണോ പാലക്കാട്
ജില്ലയില്‍ പദ്ധതികള്‍
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
തരൂര്‍
മണ്ഡലത്തില്‍ അനുവദിച്ച
കുത്തനൂര്‍ -പേഴുംകാട്
തോട് ലിഫ്റ്റ്
ഇറിഗേഷന്‍ പ്രവൃത്തി
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍, കാരണം
വ്യക്തമാക്കുമോ?
മലയോര
വികസന ഏജന്‍സിയുടെ
പ്രവര്‍ത്തനങ്ങള്‍
3213.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മലയോര വികസന ഏജന്‍സി
രൂപീകരിച്ചത് എന്നാണ്;
(ബി)
മലയോര
വികസന ഏജന്‍സിയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(സി)
റോഡുകളുടെ
വികസനത്തില്‍ പ്രസ്തുത
ഏജന്‍സി വഹിക്കുന്ന
പങ്ക് എന്താണെന്ന്
വ്യക്തമാക്കുമോ?
ഹില്‍
ഏരിയാ ഡെവലപ്മെന്റ് ഏജന്‍സി
3214.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹില്‍
ഏരിയാ ഡെവലപ്മെന്റ്
ഏജന്‍സി
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കിൽ പ്രസ്തുത
ഏജൻസിയുടെ പ്രവര്‍ത്തനം
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഏജന്‍സിയുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടപ്പു
സാമ്പത്തികവര്‍ഷം വരെ
എത്ര തുക വീതം
ബഡ്ജറ്റില്‍
വകകൊളളിച്ചെന്നും എത്ര
തുക വീതം
ചെലവഴിച്ചെന്നും വർഷം
തിരിച്ച് വിശദമാക്കുമോ;
(സി)
പ്രസ്തുത
ഏജന്‍സി മുഖാന്തിരം
നടപ്പിലാക്കുന്നതിന്
വാമനപുരം എം.എല്‍.എ
ഏതെങ്കിലും
പ്രവൃത്തികളുടെ
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ ആയത്
നടപ്പിലാക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദീകരിക്കുമോ?
ജില്ലാ
വികസന സമിതി യോഗം
3215.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവന്തപുരം
കളക്ട്രേറ്റില്‍ എല്ലാ
മാസവും നടത്തുന്ന
ജില്ലാ വികസന സമിതി
യോഗത്തില്‍ ഒരോ
നിയമസഭാമണ്ഡലത്തിനും
നിശ്ചിത സമയക്രമം
അനുവദിക്കാന്‍ കഴിയുമോ
എന്ന് വ്യക്തമാക്കുമോ?
ഗ്രാമീണ
വ്യവസായ സംരംഭകര്‍ക്ക്
ധനസഹായം
3216.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
മേഖലയിലെ ചെറുകിട
വ്യവസായ
സംരംഭങ്ങള്‍ക്ക്
സാമ്പത്തിക സഹായം
നല്കാന് വ്യവസായ
വകുപ്പുമായി
ബന്ധപ്പെട്ട് പാക്കേജ്
തയ്യാറാക്കുമോ?
ഗ്രാമീണ
റോഡുകളുടെ
നിര്‍മ്മാണ-പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
3217.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകളുടെ
നിര്‍മ്മാണ-പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാം ഏജന്‍സികള്‍
മുഖേനയാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത പദ്ധതി
പ്രകാരം ഓരോ ജില്ലയിലും
എത്ര കിലോമീറ്റര്‍
റോഡുകള്‍
നിര്‍മ്മിച്ചുവെന്നും
പുനരുദ്ധരിച്ചുവെന്നും
വെളിപ്പെടുത്തുമോ ?
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍ സംയുക്തമായി
നടപ്പാക്കുന്ന പദ്ധതികള്‍
3218.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എ. പ്രദീപ്കുമാര്‍
,,
എം. ഹംസ
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
സംയുക്തമായി
നടപ്പാക്കുന്ന
പദ്ധതികളുടെ അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
2014-15,
2015-16 എന്നീ
വര്‍ഷങ്ങളില്‍ ഇത്തരം
പദ്ധതികളുടെ
നടത്തിപ്പിനായി സംസ്ഥാന
സര്‍ക്കാരിന്റെ
വിഹിതമായ തുക
അനുവദിക്കപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കുമോ;
വകയിരുത്തപ്പെട്ടതിന്റെ
എത്ര ശതമാനം പ്രസ്തുത
വര്‍ഷങ്ങളില്‍
പിന്‍വലിക്കപ്പെട്ടു;
(സി)
ഉത്പാദന-ക്ഷേമ
മേഖലയ്ക്ക്
വന്കുതിപ്പേകുമായിരുന്ന
ഇത്തരം പദ്ധതികള്‍ക്ക്
സംസ്ഥാന വിഹിതം
അനുവദിക്കാത്തതു മൂലം
പ്രതിസന്ധി നേരിടുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതികളുടെ
കാര്യക്ഷമമായ
നടത്തിപ്പിന് നടപടികള്‍
ആവിഷ്ക്കരിക്കുവാന്‍
തയ്യാറാകുമോ?
കോതമംഗലം
ബ്ലോക്കിലെ വില്ലേജ്
എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍
3219.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
ബ്ലോക്കില്‍ ഗ്രാമവികസന
വകുപ്പിന്റെ സ്വന്തം
കെട്ടിടമുള്ള എത്ര
വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസുകള്‍ ഉണ്ട്;
ഇവയില്‍ ഏതെല്ലാം
വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസുകള്‍ സ്വന്തം
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
പല ഒാഫീസുകളും സ്വന്തം
കെട്ടിടത്തില്‍
പ്രവര്ത്തിക്കാത്തതിന്റെകാരണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഓഫീസുകളുടെ അടിസ്ഥാന
സൗകര്യവികസനത്തിനായി
ഗ്രാമവികസന വകുപ്പില്‍
നിന്നും എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
കോതമംഗലം
ബ്ലോക്ക് വിഭജിച്ച്
കോതമംഗലം, കവളങ്ങാട്
എന്നീ രണ്ടു
ബ്ലോക്കുകള്‍
രൂപീകരിക്കുന്നതിനുള്ള
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
കോതമംഗലം
ബ്ലോക്കിലെ മുഴുവന്‍
പഞ്ചായത്തുകളിലും
തൊഴിലുറപ്പ് പദ്ധതിയുടെ
മൊബൈല്‍ മോണിറ്ററിംഗ്
സിസ്റ്റം
നടപ്പിലാക്കുമോ?
ബ്ലോക്ക്
പഞ്ചായത്തുകളുടെ പദ്ധതി
വിഹിതച്ചെലവ്
3220.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്ലോക്ക്
പഞ്ചായത്തുകള്‍ക്ക്
2015-16 ലെ ബഡ്ജറ്റില്‍
എത്ര രൂപയാണ് പദ്ധതി
വിഹിതമായി നീക്കി
വച്ചിരുന്നത്;
(ബി)
2015
നവംബര്‍ 30 വരെ എന്തു
തുകയാണ് ചെലവഴിച്ചത്;
ആകെ തുകയുടെ എത്ര
ശതമാനം;
(സി)
പ്രസ്തുത
തുക പൂര്‍ണ്ണമായി
വിനിയോഗിക്കാനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ബ്ലോക്ക്
പഞ്ചായത്തുകള്‍ക്ക് അനുവദിച്ച
തുക
3221.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്ലോക്ക്
പഞ്ചായത്തുകള്‍ക്ക്
പദ്ധതികള്‍ക്കായി 2011
മുതല്‍ എന്തു തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
ബ്ലോക്ക് പഞ്ചായത്തും
പ്രസ്തുത കാലയളവില്‍
എന്തു തുക
ചെലവഴിച്ചുവെന്നും ആയത്
പദ്ധതി തുകയുടെ എത്ര
ശതമാനമാണെന്നും
വിശദമാക്കുമോ?
(സി)
ഏറ്റവും
കൂടുതലും കുറവും
തുകകള്‍ ചെലവഴിച്ച
ബ്ലോക്ക്
പഞ്ചായത്തുകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതി
പ്രവര്‍ത്തനത്തിനായി
അനുവദിച്ച തുക നിശ്ചിത
സമയത്തിനകം
വിനിയോഗിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പ്രൊവിഷന്‍
ഓഫ് അര്‍ബന്‍ അമിനിറ്റീസ് ഇന്‍
റൂറല്‍ ഏരിയാസ് (പുര)
T 3222.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രൊവിഷന്‍
ഓഫ് അര്‍ബന്‍
അമിനിറ്റീസ് ഇന്‍
റൂറല്‍ ഏരിയാസ് (പുര)
പദ്ധതി ഏതെല്ലാം
പഞ്ചായത്തുകളിലാണ്
നടപ്പാക്കുന്നത്;
ഇതിന്റെ നിര്‍വ്വഹണ
ചുമതല ആര്‍ക്കാണ്;
(ബി)
ഏതെല്ലാം
പദ്ധതികളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
ഇവയുടെ ഇപ്പോഴത്തെ
അവസ്ഥ വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയവയുടെ
പരിപാലന ചെലവ് ആരാണ്
നിര്‍വഹിക്കുന്നത്;
ഇവയുടെ യൂസര്‍
ചാര്‍ജ്ജ്
തീരുമാനിക്കുന്നത്
എങ്ങനെയാണെന്ന്
വ്യക്തമാക്കുമോ?
അമ്പലപ്പുഴ
നിയോജക മണ്ഡലത്തിലെ
പി.എം.ജി.എസ്.വൈ.
പ്രവൃത്തികള്‍
3223.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
അമ്പലപ്പുഴ നിയോജക
മണ്ഡലത്തില്‍
പി.എം.ജി.എസ്. വൈ
പദ്ധതി പ്രകാരം
നിര്‍മ്മിച്ച റോഡുകള്‍
ഏതൊക്കെയാണ്; അവയുടെ
അടങ്കല്‍ തുകയും
ചെലവഴിച്ച തുകയും
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തിയായവ
ഏതെല്ലാം;
പൂര്‍ത്തീകരിക്കുവാനുള്ളവ
ഏതെല്ലാം; ഇനിയും
ആരംഭിക്കാത്തവ
ഏതെല്ലാം;
വിശദമാക്കാമോ;
(സി)
പുതുതായി
ഏതൊക്കെ
റോഡുകള്‍ക്കാണ് ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്നും
പ്രസ്തുത റോഡുകളുടെ
പ്രവൃത്തികള്‍ എന്ന്
തുടങ്ങാന്‍
കഴിയുമെന്നും
വിശദമാക്കാമോ?
കേഴിക്കോട്
ദാരിദ്ര നിര്‍മ്മാര്‍ജ്ജന
യൂണിറ്റ് ജില്ലാ ഓഫീസില്‍
ശമ്പളം ലഭിക്കാത്തത്
3224.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ദാരിദ്ര
നിര്‍മ്മാര്‍ജ്ജന
യൂണിറ്റ് ജില്ലാ
ഓഫീസിലെ
ജീവനക്കാര്‍ക്ക്
ഡിസംബര്‍ മാസത്തെ
ശമ്പളം നാളിതുവരെയും
ലഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതു
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
ഓഫീസിലെ
ജീവനക്കാര്‍ക്ക് ശമ്പളം
നല്‍കാത്തതിന് ആരാണ്
ഉത്തരവാദിയെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഇതിന്
ഉത്തരവാദിയായവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ
എന്നു വെളിപ്പെടുത്തുമോ
?
ഗ്രാമവികസന
വകുപ്പിലെ ബി.ഡി.ഒ. തസ്തിക
3225.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പില്‍ ബി.ഡി.ഒ.
തസ്തികയിലേക്കുള്ള
പ്രമോഷന് നിയമനത്തിന്
ഡിഗ്രി
നിര്‍ബന്ധമാക്കിയിട്ടുണ്ടോ
; എങ്കില്‍
എന്നുമുതലാണെന്ന്
വിശദമാക്കുമോ ;
(ബി)
ഡിഗ്രി
ഇല്ലാത്തതുമൂലം
നാളിതുവരെ
ആര്‍ക്കെങ്കിലും
പ്രമോഷന് ലഭിക്കാതെ
പോയിട്ടുണ്ടോ ;
എങ്കില്‍ എത്ര
പേര്‍ക്ക് ;
(സി)
നിലവില്‍
ഡിഗ്രിയില്ലാത്ത 45
വയസ്സിന്
മുകളിലുള്ളവര്‍ക്ക്
ഡിഗ്രി എടുക്കുവാനുളള
പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
സീനിയോറിറ്റി മാത്രം
മാനദണ്ഡമാക്കി
പ്രമോഷന് നടത്താന്‍
നടപടി സ്വീകരിക്കുമോ ?
സാംസ്കാരിക
പ്രവര്‍ത്തക ക്ഷേമനിധി
ബോര്‍ഡിന്റെ പ്രവര്‍ത്തനം
3226.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സാംസ്കാരിക
പ്രവര്‍ത്തക ക്ഷേമനിധി
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
വിലയിരുത്തപ്പെട്ടിട്ടുണ്ടോ
; അംഗത്വം ലഭിച്ച ആകെ
മെമ്പര്‍മാര്‍ എത്ര
;വ്യക്തമാക്കുമോ;
(ബി)
പെന്ഷന്
ആനുകൂല്യം
നല്‍കുന്നതിന് വേണ്ടി
2011 ഏപ്രില്‍ 1 മുതല്‍
2015 മാര്‍ച്ച് 31 വരെ
ബഡ്ജറ്റില്‍
നീക്കിവെച്ച തുക,
ചെലവഴിച്ച തുക, എന്നിവ
ലഭ്യമാക്കാമോ ;
(സി)
ഈ
കാലയളവില്‍ എത്ര
പേര്‍ക്ക് പെന്ഷന്
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്തിട്ടുണ്ട് ;
കുടിശ്ശിക നിലവിലുണ്ടോ
; ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ ?
അമ്പലപ്പുഴ
മണ്ഡലത്തിലെ തൊഴിലുറപ്പു
പദ്ധതി പ്രവര്‍ത്തനങ്ങള്‍
3227.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി പ്രകാരം കഴിഞ്ഞ
നാലര വര്‍ഷങ്ങളായി
അമ്പലപ്പുഴ നിയോജക
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളില്‍ എത്ര
രൂപയുടെ പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ഓരോ
വര്‍ഷവും
സൃഷ്ടിക്കപ്പെട്ട
തൊഴില്‍ ദിനങ്ങള്‍
എത്രയെന്ന് പഞ്ചായത്ത്
തിരിച്ച് പട്ടിക
ലഭ്യമാക്കുമോ;
(സി)
തൊഴിലുറപ്പു
പദ്ധതി പ്രകാരമുള്ള
വേതനം മിനിമം വേജസ്
നിയമം അനുശാസിക്കുന്ന
വിധം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
കോതമംഗലത്ത്
വികസന പരിശീലന കേന്ദ്രം
3228.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലത്ത്
വികസന പരിശീലന കേന്ദ്രം
(ഇ.റ്റി.സി.)
ആരംഭിക്കുന്നതിനുളള
നടപടികള്‍
ഏതുഘട്ടത്തിലാണ്;
അതുമായി ബന്ധപ്പെട്ട
ഫയലുകളുടെ കോപ്പി
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി ഒരു
ഉദ്യോഗസ്ഥന്റെ വസ്തുതാ
വിരുദ്ധമായ നോട്ടിന്റെ
അടിസ്ഥാനത്തില്‍
നടപ്പാക്കാതിരിക്കാനുളള
ശ്രമങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ട്രെയിനിംഗ് സെന്റര്‍
കാലതാമസം കൂടാതെ
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
തൊഴിലുറപ്പ്
പദ്ധതി പ്രകാരമുള്ള തൊഴില്‍
ദിനങ്ങള്‍
3229.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തൊഴിലുറപ്പ്
പദ്ധതികള്‍ക്കായി
പഞ്ചായത്ത്/നഗരസഭകളില്‍
എത്ര തൊഴില്‍ ദിനങ്ങള്‍
സൃഷ്ടിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
വര്‍ഷം ഇതുവരെയായി
എന്തു തുക ഇതിനായി
ചിലവഴിച്ചുവെന്നു്
വ്യക്തമാക്കാമോ?
തൊഴിലുറപ്പ്
പദ്ധതിയില്‍ രജിസ്റ്റര്‍
ചെയ്ത കുടുംബങ്ങള്‍
3230.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിയില്‍ നാളിതുവരെ
എത്ര കുടുംബങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
അതിന്‍പ്രകാരം ശരാശരി
എത്ര പേര്
പണിയെടുക്കുന്നു;
വിശദമാക്കുമോ;
(ബി)
2015-16
നടപ്പുവര്‍ഷം പ്രസ്തുത
പദ്ധതിക്ക് നാളിതുവരെ
ലഭിച്ച കേന്ദ്ര സഹായം
എത്ര; നാളിതുവരെ എന്തു
തുക സംസ്ഥാന വിഹിതമായി
നല്കി; കേന്ദ്ര
വിഹിതവും സംസ്ഥാന
വിഹിതവും ഉള്‍പ്പെടെ
നടപ്പുവര്‍ഷം നാളിതുവരെ
എത്ര തുക തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക്
നല്കി; വിശദാംശം
വ്യക്തമാക്കുമോ;
(സി)
തൊഴിലുറപ്പ്
പദ്ധതിപ്രകാരം
തൊഴിലെടുത്തവര്‍ക്ക് ഈ
നടപ്പുവര്‍ഷം നാളിതുവരെ
കുടിശ്ശികയിനത്തില്‍
നല്‍കാനുളള തുക എത്ര;
ഏത് മാസം മുതലുളള
കുടിശ്ശികയാണ്
നല്‍കാനുളളത്;
(ഡി)
തൊഴിലുറപ്പ്
ജോലിക്കിടെ നാളിതുവരെ
പല കാരണങ്ങളാല്‍
മരണപ്പെട്ടവര്‍ എത്ര;
ഇപ്രകാരം മരണപ്പെടുന്ന
കുടുംബത്തെ
സഹായിക്കുവാന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
എല്ലാ
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്കും
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
നാളിതുവരെ സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(എഫ്)
തൊഴിലുറപ്പ്
പദ്ധതി പ്രകാരം ജോലി
ചെയ്യുന്ന
തൊഴിലാളികള്‍ക്ക്
ഗുരുതര പരിക്കുകള്‍
പറ്റിയാല്‍ ആ
തൊഴിലാളികളുടെ മുഴുവന്‍
ചികിത്സയും സര്‍ക്കാര്‍
നിലവില്‍
വഹിക്കുന്നുണ്ടോ;
എങ്കില്‍ ഇതുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍
കാലയളവിനുളളില്‍
നാളിതുവരെ സംസ്ഥാനത്ത്
എത്ര പേരുടെ ചികിത്സ
വഹിച്ചുവെന്നും ആയതിന്
ഈ സര്‍ക്കാരിന് ചെലവായ
തുക എത്രയെന്നും
വ്യക്തമാക്കുമോ?
ഉടുമ്പന്‍ചോല
മണ്ഡലത്തിലെ കുടിവെളള ക്ഷാമം
3231.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉടുമ്പന്‍ചോല
നിയോജകമണ്ഡലത്തിലെ
പഞ്ചായത്തുകളിലെ
അതിരൂക്ഷമായ കുടിവെളള
ക്ഷാമം
പരിഹരിക്കുന്നതിന് ഹാഡ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുളങ്ങള്‍, ചെക്ക്
ഡാമുകള്‍ എന്നിവ
നിര്‍മ്മിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(ബി)
കുടിവെള്ള
പ്രശ്നത്തിനു ശാശ്വത
പരിഹാരം കാണുന്നതിന്
ഹാഡ പദ്ധതിയിലൂടെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ്
പദ്ധതി
3232.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഹാത്മാഗാന്ധി ദേശീയ
ഗ്രാമീണ തൊഴില്‍ ഉറപ്പ്
പദ്ധതി അനുസരിച്ച്
ഭൗതിക നേട്ടങ്ങള്‍
കൈവരിക്കാന്‍ കര്‍മ്മ
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
3233.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ്
പദ്ധതിയിലെ കരാര്‍
ജീവനക്കാരുടെ ശമ്പളം
വര്‍ദ്ധിപ്പിക്കുന്ന
വിഷയം പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
ജീവനക്കാരുടെ കരാര്‍
ഒരു വര്‍ഷത്തില്‍
നിന്നും 5 വര്‍ഷമായി
വര്‍ദ്ധിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി തൊഴിലാളികളുടെ
ജോലി സമയം പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ?
പ്രധാനമന്ത്രി
ഗ്രാമീണ്‍ സഡക് യോജന
3234.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ഗ്രാമീണ്‍ സഡക്
യോജനയ്ക്കായി
കേന്ദ്രത്തിൽ നിന്നും
ലഭിക്കേണ്ട സഹായം
ഇനിയും
ലഭിക്കാനുണ്ടെങ്കിൽ
ആയതിന്റെ വിശദാംശങ്ങൾ
വ്യകതമാക്കുമോ?
(ബി)
പ്രസ്തുത
യോജനയുടെ
നടത്തിപ്പിനായി സംസ്ഥാന
സര്‍ക്കാര്‍ ഈ
സാമ്പത്തിക വര്‍ഷം എത്ര
തുക
വകയിരുത്തണമായിരുന്നു;
പ്രസ്തുത തുക
വകയിരുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
പ്രവര്‍ത്തികളുടെ എന്ത്
തുക കുടിശ്ശിക
ആയിട്ടുണ്ട്; ആയതു
വിതരണം ചെയ്യാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കുടുംബശ്രീയുടെ
നേതൃത്വത്തില്‍ ഭക്ഷ്യമേള
3235.
ഡോ.കെ.ടി.ജലീല്‍
ശ്രീമതി.കെ.എസ്.സലീഖ
,,
പി. അയിഷാ പോറ്റി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
നേതൃത്വത്തില്‍ ഗള്‍ഫ്
നാടുകളില്‍ ഭക്ഷ്യമേള
സംഘടിപ്പിച്ചിരുന്നുവോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഭക്ഷ്യമേള
സംഘടിപ്പിച്ചതിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
അത് നേടിയെടുക്കാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
ഭക്ഷ്യമേള
സംഘടിപ്പിച്ചതുമായി
ബന്ധപ്പെട്ട കണക്കുകള്‍
ലഭ്യമാണോ; എങ്കില്‍ അവ
ലഭ്യമാക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
3236.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാനമന്ത്രി
സഡക് യോജന,
മഹാത്മാഗാന്ധി
തൊഴിലുറപ്പ് പദ്ധതി
തുടങ്ങിയ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ വിജയകരമായി
പൂര്‍ത്തീകരിക്കുന്നതിന്
മതിയായ വിഹിതം
സംസ്ഥാനത്ത്
ലഭ്യമായിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ കേന്ദ്രവിഹിതം
നേടിയെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
(സി)
അര്‍ഹമായ
കേന്ദ്രവിഹിതം
നേടിയെടുക്കുന്നതിനും
പ്രസ്തുത പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിനും
ആവശ്യമായ നടപടികള്‍
അടിയന്തിരമായി
സ്വീകരിക്കുമോ ?
കേന്ദ്രപദ്ധതികള്‍
3237.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
മാനദണ്ഡങ്ങള്‍ മൂലം
കേന്ദ്രപദ്ധതികളുടെ
നടത്തിപ്പില്‍
പ്രയാസങ്ങള്‍
നേരിടുന്നുണ്ടോ;
എങ്കില്‍
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ
;
(ബി)
ആവശ്യമായ
സംസ്ഥാനവിഹിതം കൂടി
ഉള്‍പ്പെടുത്തി
കേന്ദ്രപദ്ധതികള്‍
പൂര്‍ണ്ണമായും
പ്രയോജനപ്പെടുത്തുന്നതിന്
പദ്ധതി നടപ്പിലാക്കുമോ
;
(സി)
നിര്‍ത്തലാക്കുന്ന
കേന്ദ്രപദ്ധതികളുടെ
തുടര്‍പ്രവര്‍ത്തനം
സംസ്ഥാന പദ്ധതികളുമായി
യോജിപ്പിച്ച്
നടപ്പിലാക്കുന്ന
കാര്യത്തില്‍ നിലപാട്
വ്യക്തമാക്കുമോ?
തൊഴിലുറപ്പുപദ്ധതി
3238.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പുപദ്ധതി
നടപ്പാക്കുന്നതിനാവശ്യമായ
സാങ്കേതിക സഹായവും
മേല്‍നോട്ടവും
നല്കുന്നതില് വിവിധ
വകുപ്പുകള്‍
ശ്രദ്ധിക്കുന്നില്ലായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി സംബന്ധിച്ചുള്ള
സോഷ്യല്‍ ഓഡിറ്റ്
റിപ്പോര്‍ട്ടുകളില്‍
എന്തെല്ലാം ന്യൂനതകളാണ്
ചൂണ്ടിക്കാണിച്ചിട്ടുള്ളത്;
അവ പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
തൊഴിലുറപ്പ് നിധി
രൂപീകരിക്കുകയും
ഇതുമായി ബന്ധപ്പെട്ട
നിയമം അനുശാസിക്കുന്ന
ഉദ്ദേശ്യങ്ങള്‍ക്കായി
ആയത് വിനിയോഗിക്കുകയും
ചെയ്യുന്നുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി സംബന്ധിച്ച്
സി.എ.ജി.
നല്‍കിയിട്ടുള്ള
ശിപാര്‍ശകള്‍
നടപ്പാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
പി
.എം.ജി.എസ്. വൈ -2
3239.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി
.എം.ജി.എസ്. വൈ -2
പ്രകാരം സംസ്ഥാനത്തിന്
2013 ല്‍
കേന്ദ്രഗ്രാമവികസന
മന്ത്രാലയം അനുവദിച്ച
570 കി. മീ. റോഡിന്റെ
ഡീറ്റൈൽഡ പ്രോജക്റ്റ്
റിപ്പോർട്ട് (ഡി.പി.ആർ
) കേന്ദ്ര
സര്‍ക്കാരിന്റെ
അംഗീകാരത്തിന്
സമര്‍പ്പിച്ചുവോ;
ഇല്ലെങ്കില്‍ ആയതിനുളള
കാരണം വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
എന്നത്തേക്ക്
സമര്‍പ്പിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)
മറ്റ്
സംസ്ഥാനങ്ങള്‍ ഡി.പി.ആർ
സമര്‍പ്പിച്ച് പി
.എം.ജി.എസ്. വൈ -2
പ്രകാരം ഫണ്ട് വാങ്ങിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
ഇതുവരെയായി
പി .എം.ജി.എസ്. വൈ -2
പ്രകാരം സംസ്ഥാന
സര്‍ക്കാരിന് എത്ര
ഫണ്ട് ലഭിച്ചെന്ന്
വ്യക്തമാക്കാമോ?
മലയോര
വികസന ഏജന്‍സിയുടെ കോഴിക്കോട്
ജില്ലയിലെ പ്രവൃത്തികള്‍
3240.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012-ല്‍
മലയോര വികസന ഏജന്‍സി
രൂപീകരിച്ച ശേഷം ഓരോ
സാമ്പത്തിക വര്‍ഷവും
കോഴിക്കോട് ജില്ലയില്‍
ഏറ്റെടുത്ത
പ്രവൃത്തികളുടെ
വിശദാംശങ്ങളും ഓരോ
പ്രവൃത്തിക്കും
വകയിരുത്തിയ തുക
എത്രയാണെന്നും ഓരോ
പ്രവൃത്തിയും ഏത്
നിയോജക മണ്ഡലത്തിലാണ്
ഉള്‍പ്പെട്ടതെന്നും
വ്യക്തമാക്കുമോ;
(ബി)
ചക്കിട്ടംപാറ
ഗ്രാമപഞ്ചായത്തില്‍
എത്ര
പ്രവൃത്തികള്‍ക്കാണ്
പ്രസ്തുത പദ്ധതി
പ്രകാരം ഭരണാനുമതി
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഇതില്‍
ഭരണാനുമതി റദ്ദാക്കിയ
ഏതെങ്കിലും
പ്രവൃത്തികളുണ്ടോ;
ഏങ്കില്‍ അതിനുള്ള
കാരണം അറിയിക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കി
പ്രവൃത്തി
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സോഷ്യോ
, ഇക്കണോമിക് & കാസ്റ്റ്
സെന്‍സസ്
3241.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സോഷ്യോ , ഇക്കണോമിക്
& കാസ്റ്റ്
സെന്‍സസ്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ ;
(ബി)
സംസ്ഥാനത്ത്
നിലവിലുള്ള ബി.പി.എല്‍.
, എ.പി.എല്‍
കുടുംബങ്ങള്‍
എത്രയെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
സെന്‍സസ് പ്രകാരം
ബി.പി.എല്‍.
വിഭാഗത്തില്‍പ്പെട്ടവരെ
ഉള്‍പ്പെടുത്തി പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
അത്തരം
കുടുംബങ്ങള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
ബജറ്റ്
വിഹിത വിനിയോഗം
3242.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തെ
ബജറ്റ് വിഹിതത്തില്‍
വിവിധ വകുപ്പുകള്‍
വിനിയോഗിച്ച തുക എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
ആസൂത്രണ ബോര്‍ഡ്
പുറത്തുവിട്ട കണക്കു
പ്രകാരം 2014-15
വര്‍ഷത്തെ ബജറ്റ്
വിഹിതം
എത്രയായിരുന്നുവെന്നും
അതില്‍ എത്ര തുക
ചെലവഴിച്ചുവെന്നും
വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ;
(സി)
2015-16
സാമ്പത്തിക വര്‍ഷത്തെ
ബജറ്റ് വിഹിതത്തില്‍
2015 ഒകടോബര് 31 വരെ
വിവിധ വകുപ്പുകള്‍
വിനിയോഗിച്ച തുക എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാന
ആസൂത്രണ ബോര്‍ഡ്
പുറത്തുവിട്ട കണക്കു
പ്രകാരം 2015-16
വര്‍ഷത്തെ ബജറ്റ്
വിഹിതം
എത്രയായിരുന്നുവെന്നും
അതില്‍ വിവിധ
വകുപ്പുകള്‍ 2015
ഒക്ടോബര്‍ 31 വരെ
ചെലവഴിച്ച തുക
എത്രയാണെന്നും വകുപ്പ്
തിരിച്ച്
വ്യക്തമാക്കുമോ;
പ്ലാനിംഗ്
ബോര്‍ഡില്‍ പദ്ധതി നിര്‍വ്വഹണ
നിരീക്ഷണ സംവിധാനം
3243.
ശ്രീ.പി.എ.മാധവന്
,,
ഹൈബി ഈഡന്
,,
ടി.എന്‍. പ്രതാപന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാനിംഗ്
ബോര്‍ഡില്‍ പദ്ധതി
നിര്‍വ്വഹണ നിരീക്ഷണ
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
സ്റ്റാറ്റിസ്റ്റികല്‍
അസിസ്റ്റന്റിന്റെ ഒഴിവുകള്‍
3244.
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കണോമിക്സ്
ആന്റ്
സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പില്‍ പത്തനംതിട്ട
ജില്ലയില്‍
സ്റ്റാറ്റിസ്റ്റികല്‍
അസിസ്റ്റന്റിന്റെ എത്ര
ഒഴിവുകളാണ്
നിലവിലുള്ളത്;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.
-യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
ചെയ്യാതിരുന്നതിന്റെ
കാരണം വിശദമാക്കാമോ ?
സ്റ്റാറ്റിസ്റ്റിക്കല്‍
ഇന്‍വെസ്റ്റിഗേറ്റര്‍/അസിസ്റ്റന്റ്
ഗ്രേഡ്-2 തസ്തിക
3245.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍
ഇക്കണോമിക്സ് &
സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പില്‍
സ്റ്റാറ്റിസ്റ്റിക്കല്‍
ഇന്‍വെസ്റ്റിഗേറ്റര്‍/അസിസ്റ്റന്റ്
ഗ്രേഡ്-2 തസ്തികയില്‍
എത്ര ഒഴിവുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ഒഴിവുകളിലേയ്ക്ക്
നിയമനം നടത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
തദ്ദേശസ്ഥാപനങ്ങളുടെ
2015-16 സാമ്പത്തിക വര്‍ഷത്തെ
പദ്ധതി ചെലവ്
3246.
ശ്രീ.ജി.സുധാകരന്
,,
എളമരം കരീം
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്ഥാപനങ്ങളുടെ 2015-16
സാമ്പത്തിക വര്‍ഷത്തെ
പദ്ധതി നിര്‍വ്വഹണത്തെ
സംബന്ധിച്ച്
വികേന്ദ്രീകൃതാസൂത്രണ
സംസ്ഥാനതല ഏകോപന സമിതി
ഏറ്റവും ഒടുവില്‍
നടത്തിയ അവലോകനത്തിന്റെ
വിവരങ്ങള്‍ നല്‍കാമോ;
(ബി)
പദ്ധതി
വിഹിതത്തിന്‍െറ ചെലവ്
എത്രത്തോളം
തൃപ്തികരമാണ്
(സി)
പുതിയ
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളുടെ രൂപീകരണം
പദ്ധതി
പ്രവര്‍ത്തനങ്ങളെ
ബാധിക്കുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനായുള്ള അധിക ചെലവ്
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
ഇത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കാമോ?
2015-16-ല്‍
വകുപ്പുകള്‍ക്ക്
പദ്ധതിയിനത്തില്‍ അനുവദിച്ച
തുക
3247.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16-ല്‍
വിവിധ വകുപ്പുകള്‍ക്ക്
പദ്ധതിയിനത്തില്‍
അനുവദിക്കാനുള്ള തുക
എത്രയാണ്; എത്ര ശതമാനം;
ബാക്കി എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ ?
വിഷന്‍
2020 പദ്ധതി
3248.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിഷന്‍
2020 എന്ന പദ്ധതി
സംസ്ഥാനത്ത് ആരംഭിച്ചത്
എന്നാണെന്ന്
അറിയിക്കുമോ; ഇതിന്റെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ;
(ബി)
വിഷന്‍
2020 -ല്‍
ഉള്‍പ്പെടുത്തി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിച്ചിരുന്നതെന്ന്
അറിയിക്കുമോ;
(സി)
ഇവയില്‍
ഏതെല്ലാം
നടപ്പിലാക്കിയെന്നും
,എന്തു തുക
ചെലവാക്കിയെന്നും
പൂര്‍ത്തീകരിക്കാത്ത
പദ്ധതികള്‍
ഏതെല്ലാമാണെന്നും
വിശദമാക്കാമോ?
അടിസ്ഥാന
സൗകര്യ വികസനം 2030
3249.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ആര് . സെല്‍വരാജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യ വികസനം 2030
എന്ന പേരില്‍
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
തീറ്റപ്പുല്‍ വികസന പദ്ധതി
3250.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീറ്റപ്പുല്‍
വികസന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കെെവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇത്
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
അന്യ
സംസ്ഥാനങ്ങളില്‍ നിന്നുള്ള
പാൽ
3251.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നുള്ള വില കുറഞ്ഞ
പാൽ കേരളത്തില്‍
വ്യാപകമായി
വിറ്റഴിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എന്തൊക്കെ പരിഹാര
നടപടികളാണ് കൂടുതലായി
ആരോഗ്യ പ്രശ്നങ്ങള്‍
ഉണ്ടാകുന്ന പ്രസ്തുത
പ്രവര്ത്തിയ്ക്കെതിരായി
സ്വീകരിച്ചിട്ടുള്ളത്?
ക്ഷീര
കര്‍ഷകര്‍
3252.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷീര
കര്‍ഷകര്‍ക്ക്
പെന്ഷന് നല്കുന്ന
കാര്യത്തില്‍ നയം
വ്യക്തമാക്കുമോ;
(ബി)
ക്ഷീര
സംഘങ്ങളുടെ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എം. എല്‍. എ. ഫണ്ടും
എല്‍. എ. സി. - എ. ഡി.
എഫ്.-ഉം നല്കുന്ന
കാര്യത്തില്‍ ഇന്ന്
നിലനില്‍ക്കുന്ന
നിയന്ത്രണങ്ങള്‍
ഒഴിവാക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
ക്ഷീര
കര്‍ഷകര്‍ക്ക് സബ്സിഡി
നിരക്കില്‍
കാലിത്തീറ്റയും
തീറ്റപ്പുല്ലും വിതരണം
ചെയ്യുന്നതിനും പാലിന്
കൂടുതല്‍ വില
നല്‍കുന്നതിനും നടപടി
സ്വീകരിയ്ക്കുമോ?
നാഷണല്‍
ഡയറി പ്ലാന്‍
3253.
ശ്രീ.സണ്ണി
ജോസഫ്
,,
ഹൈബി ഈഡന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാഷണല്‍ ഡയറി പ്ലാന്‍
നടപ്പാക്കാന്‍
കര്‍മ്മപദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പശുക്കളെ
വാങ്ങുന്നതിനും ഷെഡ്ഡുകള്‍
നിര്‍മ്മിക്കുന്നതിനും ഉള്ള
പദ്ധതികള്‍
3254.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പശുവളര്‍ത്തലില്‍
താല്പര്യമുള്ള ക്ഷീര
കര്‍ഷകര്‍ക്ക് പശുക്കളെ
വാങ്ങുന്നതിനും
പശുക്കള്‍ക്ക് ഷെഡ്ഡ്
നിര്‍മ്മിക്കുന്നതിനും
ഈ സര്‍ക്കാര്‍
കാലയളവില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ഇനത്തില്‍ ചേര്‍ത്തല
താലൂക്കില്‍ എത്ര
പേര്‍ക്ക്
ആനുകൂല്യങ്ങള്‍
ലഭിച്ചുവെന്നതിന്റെ
പദ്ധതി ഇനം,
പഞ്ചായത്ത്, അനുവദിച്ച
വര്‍ഷം,
ഗുണഭോക്താവിന്റെ
വിലാസം, എത്ര തുകയുടെ
ലഭിച്ചു എന്നിവ
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
ക്ഷീര
വികസനത്തെ
ലക്ഷ്യമാക്കിയുള്ള ഈ
പദ്ധതികളിലൂടെ
ചേര്‍ത്തല താലൂക്കില്‍
ഈ കാലയളവില്‍ ഉണ്ടായ
പശുക്കളുടെയും
പാലിന്റെയും വര്‍ദ്ധനവ്
എത്രയാണെന്ന്
വിശദമാക്കാമോ?
മില്‍ക്ക്
ഷെഡ് വികസന പദ്ധതി
3255.
ശ്രീ.ഷാഫി
പറമ്പില്‍
,,
ബെന്നി ബെഹനാന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മില്‍ക്ക്
ഷെഡ് വികസന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതു വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
പാലുത്പാദനത്തില്‍
വന്ന വര്‍ദ്ധനവ്/കുറവ്
3256.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിദിനം എത്ര
ലിറ്റര്‍ പാലിന്റെ
ആവശ്യകത ഉണ്ടെന്നും
ഇതില്‍ എത്ര ലിറ്റര്‍
പാല് ഇവിടെ
ഉത്പാദിപ്പിക്കുന്നുവെന്നും
പുറത്തു നിന്ന് എത്ര
ലിറ്റര്‍ പാല്
കൊണ്ടുവരുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ
പാലുത്പാദനത്തില്‍ എത്ര
ശതമാനം
വര്‍ദ്ധനവ്/കുറവ്
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
ഒരു ലിറ്റര്‍ പാലിന്
എത്ര രൂപ
ആയിരുന്നുവെന്നും
നിലവില്‍ എത്ര
രൂപയാണെന്നും എത്ര
പ്രാവശ്യം ഈ
സര്‍ക്കാര്‍ പാല് വില
വര്‍ദ്ധിപ്പിച്ചുവെന്നും
ഓരോ പ്രാവശ്യമുള്ള
വര്‍ദ്ധനവിന്റെ നിരക്ക്
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
ക്ഷീരോല്പാദകരുടെ എണ്ണം
എത്ര; ഇവരെ തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ?
പൈതൃക കെട്ടിടങ്ങളുടെയും
നിര്‍മ്മിതികളുടെയും നവീകരണം
3257.
ശ്രീ.എം.പി.വിന്‍സെന്റ്
,,
വര്‍ക്കല കഹാര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൈതൃക
കെട്ടിടങ്ങളുടെയും
നിര്‍മ്മിതികളുടെയും
നവീകരണത്തിന്
കര്‍മ്മപദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കലാകാരന്മാരുടെ ക്ഷേമത്തിന്
കര്‍മ്മ പദ്ധതി
3258.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കലാകാരന്മാരുടെ
ക്ഷേമത്തിന് കര്‍മ്മ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
സംസ്ഥാന
ബാലസാഹിത്യ
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
ഓഫീസ് മാനേജര്‍
3259.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ബാലസാഹിത്യ
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
ഓഫീസ് മാനേജര്‍
തസ്തികയ്ക്ക്
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ബാലസാഹിത്യ
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
ഇപ്പോള്‍ ഓഫീസ്
മാനേജരായി ജോലി
ചെയ്യുന്നയാളിന്
ഡിപ്പാര്‍ട്ട്മെന്റല്‍
പരീക്ഷായോഗ്യത
നേടിയതിനു ശേഷമാണോ
ഒന്നാം ഗ്രേഡ്
അസിസ്റ്റന്റ്
തസ്തികയിലേയ്ക്ക്
പ്രൊമോഷന്
നല്‍കിയത്;വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വ്യക്തി
ഡിപ്പാര്‍ട്ട്മെന്റല്‍
പരീക്ഷായോഗ്യത
നേടിയിട്ടുണ്ടെങ്കില്‍
ഏതെല്ലാം വിഷയങ്ങളാണ്
പ്രസ്തുത പരീക്ഷയില്‍
പാസ്സായിട്ടുള്ളതെന്നും
പരീക്ഷ ജയിച്ച വര്‍ഷം
എന്നാണെന്നും
സര്‍ട്ടിഫിക്കറ്റ്
നമ്പരും
തീയതിയുമുള്പ്പെടെയുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
വിവരങ്ങള്‍ സര്‍വ്വീസ്
പുസ്തുകത്തില്‍
രേഖപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത്
കാലയളവിലാണ് ഇവ
രേഖപ്പെടുത്തിയതെന്നു
പറയാമോ;
(ഇ)
പ്രസ്തുത
വ്യക്തിയുടെ യോഗ്യത
സംബന്ധിച്ച് പി.എസ്.സി
യുമായി ഏതെങ്കിലും
വിധത്തിലുള്ള
കത്തിടപാടുകള്‍
നടത്തിയിട്ടുണ്ടെങ്കില്‍
അവിടെനിന്നും ലഭിച്ച
മറുപടിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(എഫ്)
പ്രസ്തുത
വ്യക്തി
ബിരുദധാരിണിയാണെങ്കില്‍
അത് ഏത്
വിഷയത്തിലാണെന്നും ഏത്
സര്‍വ്വകലാശാലയില്‍
നിന്നും ഏത് വര്‍ഷമാണ്
ബിരുദം നേടിയതെന്നും
അത് പാര്‍ട് ടൈം/ഫുള്‍
ടൈം കോഴ്സ് ആയിരുന്നോ
എന്നും വിശദമാക്കാമോ?
മാതൃഭാഷാ
പഠനത്തിന് കര്‍മ്മപദ്ധതി
3260.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ബെന്നി ബെഹനാന്
,,
പി.എ.മാധവന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകമെമ്പാടുമുളള
മലയാളികള്‍ക്ക്
മാതൃഭാഷാ പഠനത്തിന്
അവസരമൊരുക്കുന്നതിന്
മലയാളം മിഷന്
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആര്‍ട്ട്
ഗ്യാലറികള്‍
3261.
ശ്രീ.വി.ഡി.സതീശന്
,,
ലൂഡി ലൂയിസ്
,,
എം.എ. വാഹീദ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ട്ട്
ഗ്യാലറികള്‍
ആരംഭിക്കാന്‍ കര്‍മ്മ
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ
;പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപിടകള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ ?
പ്രാദേശിക
മ്യൂസിയങ്ങള്‍ സ്ഥാപിക്കാന്‍
നടപടി
3262.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
ജില്ലകളിലും പ്രാദേശിക
മ്യൂസിയങ്ങള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കലാഗ്രാമം
സ്ഥാപിക്കുന്നതിനുള്ള നടപടികൾ
3263.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ കണ്ണപുരം
ഗ്രാമപഞ്ചായത്ത് കേരള
ഫോക്ക് ലോര്‍
അക്കാദമിക്ക് അനുവദിച്ച
സ്ഥലത്ത് കലാഗ്രാമം
സ്ഥാപിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
നിര്‍മ്മിതി
കേന്ദ്രം ഫോക് ലോർ
അക്കാദമിക്ക്
സമര്‍പ്പിച്ചിട്ടുള്ള
പ്രോജക്ടില്‍
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ?
കൊട്ടാരക്കര
തമ്പുരാന് ക്ലാസിക്കല്‍ കലാ
മ്യൂസിയം
3264.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
തമ്പുരാന്
ക്ലാസിക്കല്‍ കലാ
മ്യൂസിയത്തിന്റെ
നവീകരണത്തിനായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മ്യൂസിയം നിലവില്‍
പ്രവര്‍ത്തിച്ചു
കൊണ്ടിരിക്കുന്ന
കെട്ടിടത്തില്‍
വിപുലമായ സൗകര്യങ്ങളോടെ
ആയത്
പ്രവര്‍ത്തിപ്പിക്കുന്നതിന്
സാംസ്ക്കാരിക വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
വിശദമാക്കുമോ;
(സി)
കൊല്ലം
ജില്ലയില്‍
സാംസ്ക്കാരിക
വകുപ്പിന്റെ അധീനതയില്‍
എത്ര മ്യൂസിയങ്ങള്‍
പ്രവര്‍ത്തിക്കുന്നു ;
വിശദാംശം ലഭ്യമാക്കുമോ?
രാജാരവിവര്‍മ്മ
സ്മാരക നിർമ്മാണം
3265.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിളിമാനൂരില്‍
രാജാരവിവര്‍മ്മ സ്മാരക
നിര്‍മ്മാണത്തിന്
ഇതുവരെ എന്തു തുക
അനുവദിച്ചിട്ടുണ്ടെന്നും
നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്നും
ഏതെല്ലാം തരത്തിലുള്ള
നിര്‍മ്മാണ രീതികളാണ്
അവലംബിച്ചിട്ടുള്ളതെന്നും
എന്തെല്ലാമാണ്
ഇതിലുള്പ്പെടുത്തിയിട്ടുള്ളതെന്നും
വിശദമാക്കുമോ;
(ബി)
ഇതിനായി
കേന്ദ്ര ഫണ്ട്
ലഭ്യമാക്കുന്നതിനുള്ള
നടപടിക്രമം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
പുതിയതായി സംസ്ഥാന
ഫണ്ട് അനുവദിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തു
തുകയാണെന്നും ഏത്
പ്രവൃത്തിയ്ക്ക്
വേണ്ടിയാണെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സ്മാരകം കാടുകയറി
നശിക്കാതിരിക്കാന്‍
സ്ഥിരം നടപടി
സ്വീകരിക്കുമോ?
പുരസ്കാരങ്ങള്‍
തിരിച്ചുനല്‍കിയവരുടെ
വിവരങ്ങള്‍
3266.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്ത്
വര്‍ദ്ധിച്ചുവരുന്നതായി
പറയപ്പെടുന്ന
അസഹിഷ്ണുതയയില്
പ്രതിക്ഷേധിച്ച്
സംസ്ഥാനത്ത് നിന്നും
പുരസ്കാരങ്ങള്‍
തിരിച്ചുനല്‍കിയ
കലാകാരന്മാരുടെയും
സാമൂഹ്യപ്രവര്‍ത്തകരുടെയും
പേരു വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;എങ്കില്‍
ആരൊക്കെയാണെന്ന്
വെളിപ്പെടുത്താമോ?
നരേന്ദ്രപ്രസാദ്
സ്മാരക പഠനകേന്ദ്രത്തിന്
ധനസഹായം
3267.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നരേന്ദ്രപ്രസാദ്
സ്മാരക
പഠനകേന്ദ്രത്തിന്റെ
പ്രവര്‍ത്തനത്തിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തുക അനുവദിക്കുന്നതിന്
എം.എല്‍.എ യുടെ കത്ത്
ലഭ്യമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പഠനകേന്ദ്രത്തിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
തുക അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
കലാകാരന്മാര്ക്ക്
പെന്ഷന്
3268.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ട
കലാകാരന്മാര്ക്കാണ്
പെന്ഷന് നല്കി
വരുന്നതെന്നും
പെന്ഷന്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കുമോ;
(ബി)
എത്ര
പേര്‍ക്ക് ഇതിന്റെ
ആനുകൂല്യം
ലഭിക്കുന്നുണ്ടെന്നും
ഇവര്‍ ഏതെല്ലാം
കലകളെയാണ് പ്രതിനിധാനം
ചെയ്യുന്നതെന്നും
വ്യക്തമാക്കുമോ ?
വീഡിയോ
മാളുകള്‍
3269.
ശ്രീ.എം.എ.
വാഹീദ്
,,
സി.പി.മുഹമ്മദ്
,,
വി.പി.സജീന്ദ്രന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
വികസന ക്ഷേമ
പ്രവര്‍ത്തനങ്ങളും
ബോധവല്‍ക്കരണ
സന്ദേശങ്ങളും
ജനങ്ങളില്‍
എത്തിക്കുന്നതിനു
വേണ്ടി വീഡിയോ മാളുകള്‍
സ്ഥാപിക്കുന്നതിന്
കര്‍മ്മപദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
സര്‍ക്കാരിന്റെ
പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍
എത്തിക്കാന്‍ നടപടി
3270.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിന്
ശേഷം വിവിധ
മാധ്യമങ്ങള്‍ വഴി
സര്‍ക്കാരിന്റെ
പ്രവര്‍ത്തനങ്ങള്‍
ജനങ്ങളില്‍
എത്തിക്കാന്‍
എന്തെല്ലാം നടപടികൾ
സീകരിച്ചിട്ടുണ്ട് ;
(ബി)
ഇതിനുവേണ്ടി
ഓരോ മാധ്യമങ്ങള്‍ക്കും
ഇതുവരെ എത്ര തുക
നല്‍കിയിട്ടുണ്ടെന്നും
എത്ര തുക
കുടിശ്ശികയുണ്ടെന്നും
പ്രത്യേകം
വ്യക്തമാക്കുമോ?
പത്രപ്രവര്‍ത്തകര്‍ക്കുള്ള
പെന്ഷന് വർദ്ധന
3271.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പത്രപ്രവര്‍ത്തകര്‍ക്കുള്ള
പെന്ഷന് എത്ര തവണ
വര്‍ദ്ധിപ്പിച്ചു;
ഇപ്പോള്‍ നല്‍കിവരുന്ന
പെന്ഷന് എത്രയാണ്;
വ്യക്തമാക്കുമോ;
(ബി)
ജീവിതച്ചെലവ്
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
പത്രപ്രവര്‍ത്തകര്‍ക്കുള്ള
മിനിമം പെന്ഷന്
12,000/- രൂപയാക്കി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
നോര്‍ക്ക സാന്ത്വനപദ്ധതി
3272.
ശ്രീ.കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
ലൂഡി ലൂയിസ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
സാന്ത്വനപദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
എന്‍.ആര്.എെ.
കമ്മീഷന്
3273.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികള്‍ക്കായി
ജുഡീഷ്യല്‍
അധികാരത്തോടുകൂടിയ
എന്‍.ആര്.എെ കമ്മീഷന്
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
കമ്മീഷന്‍െറ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ ;
(സി)
കമ്മീഷന്
എന്നുമുതല്‍
നിലവില്‍വരും എന്നും
അതിനുള്ള
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചു കഴിഞ്ഞോ
എന്നു വ്യക്തമാക്കുമോ
?
വിദേശ
രാജ്യങ്ങളില്‍ നിന്നും ജോലി
നഷ്ടപ്പെട്ട്
തിരിച്ചെത്തിയവരുടെ
പ്രശ്നങ്ങള്‍
3274.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളിലുണ്ടായ
ആഭ്യന്തരപ്രശ്നങ്ങള്‍
മൂലം ജോലി
നഷ്ടപ്പെട്ട്
കേരളത്തില്‍
തിരിച്ചെത്തിയ
നേഴ്സുമാരുടെയും
മറ്റുളളവരുടെയും കണക്ക്
സര്‍ക്കാരിന്റെ
പക്കലുണ്ടോ; അങ്ങനെ
വിവിധ രാജ്യങ്ങളില്‍
നിന്നും തിരിച്ചു
വന്നവരുടെ എണ്ണം
രാജ്യവും ഇനവും
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഹതഭാഗ്യരില്‍ പലരും
വിവിധ ബാങ്കുകളുടെ
ജപ്തിഭീഷണിയില്‍
കഴിയുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവര്‍ക്ക്
സര്‍ക്കാര്‍ മുന്‍കെെ
എടുത്ത്
സര്‍ക്കാര്‍/സ്വകാര്യമേഖലയില്‍
ജോലി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്ക്;
വിശദമാക്കാമോ;
(ഡി)
ഇങ്ങനെ
ജോലി നഷ്ടപ്പെട്ടവരുടെ
വായ്പാ
കുടിശ്ശികകള്‍ക്ക്
മൊറട്ടോറിയം
പ്രഖ്യാപിക്കാനും,
മറ്റൊരു തൊഴില്‍
ലഭിക്കുന്നതുവരെ വായ്പ
തിരിച്ചടവില്‍ നിന്നും
ഒഴിവാക്കുന്നതിനും
എന്തെങ്കിലും നടപടി
സര്‍ക്കാര്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പ്രവാസി
ക്ഷേമ പദ്ധതികള്‍
3275.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പല
പ്രവാസി ക്ഷേമ പദ്ധതികൾ
മുടങ്ങിപ്പോയതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണങ്ങള്‍
വ്യക്തമാക്കാമോ ;
(ബി)
പ്രവാസി
ചികിത്സാ സഹായം
സര്‍ക്കാര്‍
അനുവദിച്ചിട്ടും
അപേക്ഷകര്‍ക്ക്
നല്‍കാതിരിക്കുന്നത്
എന്തുകൊണ്ടാണ് ;
(സി)
പ്രവാസി
പുനരധിവാസ പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുന്നതില്‍
ബാങ്കുകള്‍
സഹകരിച്ചില്ലെന്ന
മുഖ്യമന്ത്രിയുടെ
പ്രസ്താവനയെ
തുടര്‍ന്നും ഇക്കാര്യ
ത്ത്തിൽ പുരോഗതിയു
ണ്ടായില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കിൽ വിശദമാക്കുമോ
?
പ്രവാസി
പുനരധിവാസ പദ്ധതി
3276.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിതാഖത്ത്
മൂലം മടങ്ങിവന്ന
പ്രവാസികളുടെ
പുനരധിവാസത്തിനായി
പ്രഖ്യാപിക്കപ്പെട്ട
പുനരധിവാസ പദ്ധതികളുടെ
നാളിതുവരെയുള്ള പുരോഗതി
വ്യക്തമാക്കുമോ?
നിതാഖത്ത്
- തിരിച്ചുവന്നവര്‍ക്ക്
നല്കുന്ന ആനുകൂല്യം
3277.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിതാഖത്ത്
നിയമം മൂലം വിദേശ ജോലി
നഷ്ടപ്പെട്ട് തിരിച്ചു
വന്നവരെ
പുനരധിവസിപ്പിക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
(ബി)
ഇവര്‍ക്കായി
പുതുതായി എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ?
(സി)
എങ്കില്‍
പ്രസ്തുത
പദ്ധതികളെക്കുറിച്ച്
വ്യക്തമാക്കാമോ ?
ഗള്‍ഫില്‍
നിന്നും
തിരിച്ചെത്തിയവര്‍ക്ക് ബാങ്ക്
വായ്പ
T 3278.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിതാഖത്
ഉള്‍പ്പെടെയുള്ള
നടപടികള്‍ മൂലം
ഗള്‍ഫില്‍ നിന്നും
തിരിച്ചെത്തിയവര്‍ക്ക്
സ്വയംതൊഴില്‍
സംരംഭങ്ങള്‍ക്കായി
ബാങ്കുകള്‍ പണം
നല്‍കാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ആയത് പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇത്തരം
ക്ഷേമപ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
ബാങ്കുകളെ
പങ്കെടുപ്പിച്ച്
താലൂക്ക് തലങ്ങളില്‍
അദാലത്ത് നടത്തുന്നതിന്
നടപടികള്‍
സ്വീകരിയ്ക്കുമോ ;
(സി)
എ്രത പേര്‍ക്ക്
ഇത്തരത്തില്‍ ലോണ്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പ്രവാസികളെ
നാട്ടിലെത്തിക്കാനുള്ള സഹായ
പദ്ധതി
3279.
ശ്രീ.എം.ഉമ്മര്‍
,,
പി.ബി. അബ്ദുൾ റസാക്
,,
സി.മോയിന്‍ കുട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
ബുദ്ധിമുട്ടുമൂലം
നാട്ടിലെത്താന്‍
കഴിയാത്ത പ്രവാസികളെ
നാട്ടിലെത്തിക്കാനുള്ള
സഹായ പദ്ധതി ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
വിവിധ
രാജ്യങ്ങളില്‍,
സാമ്പത്തിക
ബുദ്ധിമുട്ടുമൂലം
നാട്ടിലെത്താനാവാന്
കഴിയാത്ത പ്രവാസി
മലയാളികളെ സംബന്ധിച്ച
വിവരശേഖരണം
പൂര്‍ത്തിയായിട്ടുണ്ടോ?
ചെയര്മാന്
ഫണ്ട് പദ്ധതി
3280.
ശ്രീ.വി.പി.സജീന്ദ്രന്
,,
വര്‍ക്കല കഹാര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
വകുപ്പ് ചെയര്മാന്
ഫണ്ട് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇതു
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
പ്രവാസികളുടെ
ക്ഷേമം
3281.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെ
ക്ഷേമത്തിനായുള്ള ഓരോ
പദ്ധതികളുെടയും
മാനദണ്ഡമടക്കമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
പ്രവാസികള്‍ക്കായി
ക്ഷേമനിധി
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ഡിപ്പാര്‍ട്ട്മെന്റ്
പ്രോജക്റ്റ് ഫോര്‍ റിട്ടേണ്‍
എമിഗ്രന്റ്സ്
3282.
ശ്രീ.വി.ഡി.സതീശന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡിപ്പാര്‍ട്ട്മെന്റ്
പ്രോജക്റ്റ് ഫോര്‍
റിട്ടേണ്‍ എമിഗ്രന്റ്സ്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്