ഒ.ബി.സി.
ലിസ്റ്റിലുള്ളവര്‍ക്ക് ജാതി
സര്‍ട്ടിഫിക്കറ്റ്
2758.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാറിന്‍െറ
ഒ.ബി.സി.ലിസ്റ്റിലുള്ള
Vannia Gouder
വിഭാഗത്തിലുള്ളവര്‍ക്ക്
സംസ്ഥാന സർക്കാരിൽ
നിന്നും ജാതി
സര്‍ട്ടിഫിക്കറ്റ്
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
സംസ്ഥാനത്ത്
താമസിക്കുന്ന Vannia
Gouder വിഭാഗത്തിലുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശന പരീക്ഷകളില്‍
റിസര്‍വേഷന്‍
ലഭിക്കാത്തതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
Vannia
Gouder വിഭാഗത്തിലുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
ജാതി സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള
പദ്ധതികള്‍
2759.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി
നിലവില്‍
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ?
മാവേലിക്കരയില്‍ പ്രീ
എക്സാമിനേഷന്
ട്രെയിനിംഗ് സെന്റര്‍
2760.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
ക്ഷേമവകുപ്പിന്റെ
കീഴില്‍ നാല് പ്രീ
എക്സാമിനേഷന്
ട്രെയിനിംഗ്
സെന്ററുകള്‍ മാത്രമാണ്
പ്രവര്‍ത്തിക്കുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മാവേലിക്കരയില്‍
പ്രീ എക്സാമിനേഷന്
ട്രെയിനിംഗ് സെന്റര്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
വിശദാംശം നല്‍കുമോ ?
ഭവന
നിര്‍മ്മാണ പദ്ധതിക്കായി
ചെലവഴിച്ച തുക
2761.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരായ
പട്ടികജാതിക്കാര്‍ക്ക്
ഭവന നിര്‍മ്മാണത്തിന്
ഭൂമി വാങ്ങുന്നതിനു
വേണ്ടി ധനസഹായം
നല്കുന്ന പദ്ധതിക്കായി
2015-16 ബഡ്ജറ്റില്‍
എത്ര തുകയാണ്
വകയിരുത്തിയിരിക്കുന്നതെന്നും
അതില്‍ നിന്നും ഇതുവരെ
എത്ര തുക
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ചെലവഴിച്ച
തുകയുടെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ?
ഭരത
ക്രിസ്ത്യന്‍ വിഭാഗത്തിനു
സംവരണം
T 2762.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരത
ക്രിസ്ത്യന്‍ വിഭാഗത്തെ
സംവരണ വിഭാഗത്തില്‍
ഉള്‍പ്പെടുത്തിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
വിഭാഗത്തെ സംവരണ
വിഭാഗത്തില്‍
ഉള്‍പ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
ഇല്ലെങ്കില്‍ സംവരണ
വിഭാഗത്തില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമേോ;
(ബി)
പ്രസ്തുത
വിഭാഗങ്ങള്‍ക്ക്
പി.എസ്.സി. നിയമനത്തിന്
അര്‍ഹമായ സംവരണം
നല്കാന് നടപടി
സ്വീകരിക്കുമോ ?
സ്വയം
പര്യാപ്ത ഗ്രാമംപദ്ധതി.
2763.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത ഗ്രാമം
പദ്ധതിയില്‍ ഇതുവരെ
എത്ര കോളനികള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
(ബി)
ഉടുമ്പന്‍ചോല
നിയോജക മണ്ഡലത്തിലെ
കൂടുതല്‍
പട്ടികജാതികോളനികളില്‍
കൂടി പ്രസ്തുത പദ്ധതി
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ?
സ്വയം
പര്യാപ്ത ഗ്രാമം പദ്ധതി
2764.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസനവുമായി
ബന്ധപ്പെട്ട സ്വയം
പര്യാപ്ത ഗ്രാമം
പദ്ധതിയില്‍ 2012-13,
2013-14 വര്‍ഷങ്ങളില്‍
തെരഞ്ഞെടുത്ത
കോളനികളിലെ
പ്രവൃത്തികള്‍ ജില്ലാ
തലത്തില്‍ അവലോകനം
ചെയ്യുന്നതിന്
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
2012-13,
2013-14 വര്‍ഷങ്ങളില്‍
പ്രസ്തുത പദ്ധതിയില്‍
കൊണ്ടോട്ടി
മണ്ഡലത്തില്‍നിന്ന്
ഏതെല്ലാം കോളനികളെയാണ്
തിരഞ്ഞെടുത്തത് എന്നും
ഇതിന്റെ പ്രവൃത്തിക്ക്
നേതൃത്വം നല്‍കുന്നത്
ആരാണ് എന്നും എത്ര
ജോലികള്‍ ഇവിടെ
നടന്നിട്ടുണ്ട് എന്നും
വിശദമാക്കുമോ?
പട്ടിക
ജാതി /പിന്നോക്ക സമുദായ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ ഗ്രാന്റുകള്‍
2765.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടിക ജാതി
വിഭാഗത്തിലും,
മറ്റുപിന്നോക്ക സമുദായ
വിഭാഗങ്ങളിലും
ഉള്‍പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കേണ്ട വിദ്യാഭ്യാസ
ഗ്രാന്റുകള്‍, ഹയര്‍
എജ്യൂക്കേഷന്‍
സ്കോളര്‍ഷിപ്പുകള്‍
തുടങ്ങിയവ വിതരണം
ചെയ്യുന്നതില്‍ ഏറെ
കാലതാസമം
നേരിടുന്നുണ്ടോ ;
(ബി)
പ്രസ്തുത
വിഭാഗങ്ങളില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കുള്ള
വിദ്യാഭ്യാസ
ഗ്രാന്റുകള്‍ അതാത്
അദ്ധ്യയനവര്‍ഷങ്ങളില്‍
തന്നെ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ ?
കുംഭാര
സമുദായത്തിന് പട്ടികജാതി
ആനുകൂല്യം
2766.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
കുംഭാര സമുദായത്തിന്
പട്ടികജാതി ആനുകൂല്യം
നഷ്ടമായത് എന്നുമുതലാണ്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സമുദായക്കാരുടെ
പട്ടികജാതി ആനുകൂല്യം
പുന:സ്ഥാപിച്ചു
കിട്ടുന്നത്
സംബന്ധിച്ച് ആരെങ്കിലും
അപേക്ഷ
നല്‍കിയിട്ടുണ്ടോ
എന്നും എങ്കില്‍
ആയതിന്മേല് എന്തെല്ലാം
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
കുംഭാര
സമുദായക്കാരെ
പട്ടികജാതി ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും
നിയമതടസമുണ്ടോ;
എങ്കില്‍ എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പട്ടികജാതി
ആനുകൂല്യം
പുനസ്ഥാപിച്ചു
നല്കുവാന്
ബന്ധപ്പെട്ട സമുദായ
നേതാക്കളെയും
ജനപ്രതിനിധികളെയും
ഉള്‍പ്പെടുത്തി ഒരു
യോഗം വിളിച്ചു
ചേര്‍ക്കാന്‍ നടപടി
സ്വീകരിക്കുമോ?
പട്ടിക
ജാതിക്കാര്‍ക്കുള്ള ചികിത്സാ
ധനസഹായം
2767.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിക്കാര്‍ക്ക്
അനുവദിക്കുന്ന ചികിത്സാ
ധനസഹായതുക
ലഭിക്കുന്നതിന്
കാലതാമസം
നേരിടുന്നതായുള്ള പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത തുക എത്രയും
വേഗം രോഗികള്‍ക്ക്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എന്കില് എന്തൊക്കെ
നടപടികള്‍;
(ബി)
ചേര്‍ത്തല
താലൂക്കില്‍
പട്ടികജാതിക്കാരായ
അപേക്ഷകര്‍ക്ക്
അനുവദിച്ച ചികിത്സാ
സഹായം ഇനിയും എത്ര
പേര്‍ക്ക് വിതരണം
ചെയ്യാനുണ്ടെന്നും
പ്രസ്തുത തുക
അപേക്ഷകര്‍ക്ക് എന്ന്
ലഭ്യമാക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
അനുവദിച്ച
ചികിത്സാ സഹായം
ലഭിക്കുന്നതിന് പട്ടിക
ജാതിക്കാരായ
അപേക്ഷകര്‍ക്ക് ഒട്ടേറെ
നടപടിക്രമങ്ങള്‍
പാലിക്കേണ്ടിവരുന്നതു
മൂലമുള്ള ബുദ്ധിമുട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എന്കില് ആയത്
ഒഴിവാക്കുന്നതിനും
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
നായാടി
സമുദായത്തില്‍പ്പെട്ടവര്‍ക്ക്
ജാതി സര്‍ട്ടിഫിക്കറ്റ്
2768.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്കില്‍ മൈലം
പഞ്ചായത്തില്‍പ്പെടുന്ന
നായാടി
സമുദായത്തില്‍പ്പെട്ടവര്‍ക്ക്
ഇപ്പോള്‍ ജാതി
സര്‍ട്ടിഫിക്കറ്റ്
നല്‍കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സമുദായക്കാരെ ഇപ്പോള്‍
ഏതു ജാതി വിഭാഗത്തിലാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
ജാതിസര്‍ട്ടിഫിക്കറ്റ്
ലഭിക്കാത്തതുമൂലം
പ്രസ്തുത ജനവിഭാഗം
നേരിടുന്ന പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ശ്രീമതി
അജിതയുടെ അപേക്ഷ
2769.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീമതി
അജിത, വല്യോത്തുകോണം,
താന്നിമൂട് ,നെടുംകണ്ടം
എന്നയാള്‍ ഭര്‍ത്താവ്
ഷോക്കേറ്റ്
മരണപ്പെട്ടതിനാല്‍
ധനസഹായം
അഭ്യര്‍ത്ഥിച്ച് അപേക്ഷ
നല്‍കിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ ;
(സി)
അപേക്ഷകയ്ക്ക്
അര്‍ഹതപ്പെട്ട ധനസഹായം
അടിയന്തരമായി
നല്കുുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
സംസ്ഥാന
പിന്നോക്ക വിഭാഗ വികസന
കോര്‍പ്പറേഷന്‍െറ മൈക്രോ
ക്രെഡിറ്റ് വായ്പ
2770.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പിന്നോക്ക വിഭാഗ വികസന
കോര്പ്പറേഷന്
ഏതെല്ലാം എന്‍.ജി.ഒ.
കള്‍ക്കാണ് മൈക്രോ
ക്രെഡിറ്റ് വായ്പ
അനുവദിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
കോര്പ്പറേഷന് ഓരോ
സംഘടനക്കും നല്കിയ
വായ്പ തുക, തീയതി,
തിരിച്ചടവു കാലാവധി,
പലിശ എന്നിവ
വ്യക്തമാക്കുമോ;
(സി)
ഓരോ
സംഘടനക്കും വായ്പ
അനുവദിക്കുന്നതിന്
യോഗ്യതകള്‍
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
വായ്പ
അടക്കുന്നതിനുള്ള
വ്യവസ്ഥയും, തിരിച്ചടവ്
വ്യവസ്ഥയും
വിശദമാക്കുമോ;
(ഇ)
ഏതെല്ലാം
സംഘടനകളുടെ തിരിച്ചടവ്
കാലാവധിയാണ് കഴിഞ്ഞത്;
ഓരോ സംഘടനക്കും എത്ര
തുകയാണ് തിരിച്ചടവ്
കുടിശ്ശികയുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(എഫ്)
വായ്പ
കുടിശ്ശിക
വരുത്തിയവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ചേര്മല
കോളനിയില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
2771.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സ൪ക്കാ൪ അധികാരത്തില്‍
വന്നതിനുശേഷം
പേരാമ്പ്രയിലെ ചേര്മല
കോളനിയില്‍ പട്ടികജാതി
ക്ഷേമ വകുപ്പ് ഏതെല്ലാം
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയിനത്തില്‍ എത്ര
തുക അനുവദിച്ചുവെന്നും
ഏതെല്ലാം
പ്രവൃത്തികള്‍
പൂര്ത്തീകരിച്ചുവെന്നതിന്റെയും
വിശദാംശം നല്‍കുമോ?
മലപ്പുറം
ജില്ലയിലെ സ്വയം പര്യാപ്ത
ഗ്രാമ പദ്ധതി
2772.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ സ്വയം
പര്യാപ്ത ഗ്രാമ പദ്ധതി
എത്ര പട്ടികജാതി
കോളനികളില്‍
നടപ്പിലാക്കുന്നുണ്ടെന്ന്
പേരു സഹിതം
വ്യക്തമാക്കുമോ;
(ബി)
താനൂര്‍
നിയോജക മണ്ഡലത്തില്‍
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
കോളനികളില്‍ എന്തൊക്കെ
പ്രവൃത്തികളാണ് രൂപ
കല്പന
ചെയ്തിട്ടുളളതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
കോളനികളിലെ പ്രവൃത്തി
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണ് എന്നും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നും
വിശദമാക്കുമോ?
ചടയമംഗലം
മണ്ഡലത്തില്‍ വിതരണം ചെയ്ത
വ്യക്തിഗത ആനുകൂല്യം
2773.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ചടയമംഗലം
മണ്ഡലത്തില്‍
പട്ടികജാതി സമുദായ
ക്ഷേമ വകുപ്പില്‍
നിന്നും വ്യക്തിഗത
ആനുകൂല്യമായി എത്ര തുക
വിതരണം ചെയ്തിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
ഗുണഭോക്താക്കളുടെ
വിലാസവും ലഭിച്ച തുകയും
അറിയിക്കുമോ?
മറ്റൂര്‍,
പുളിയനം കോളനികളിലെ വികസന
പ്രവര്‍ത്തനങ്ങള്‍
2774.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
മറ്റൂര്‍, പുളിയനം
ഹരിജന്‍ കോളനികളില്‍
സ്വയംപര്യാപ്ത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്നതിനായി
നിര്‍ദ്ദേശിച്ചിട്ടുള്ള
വികസന
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
പൗള്‍ട്രി
വികസന കോർപ്പറേഷൻ
-സ്വയംതൊഴില്‍ സംരംഭം
2775.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിക്കാര്‍ക്ക്
സ്വയംതൊഴില്‍
സംരംഭത്തിന് പൗള്‍ട്രി
വികസന കോര്‍പ്പറേഷനും
വകുപ്പും തമ്മില്‍
ആദ്യം കരാര്‍
ഒപ്പിട്ടത് എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കോര്പ്പറേഷന്
ഇതുവരെ എത്ര രൂപ
കൈമാറി;
(സി)
കരാര്‍
ഇതുവരെ നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
പ്രയോജനം എത്ര
പേര്‍ക്ക് ലഭിച്ചു;
വ്യക്തമാക്കുമോ ?
കുടിവെള്ള
പദ്ധതി
2776.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പ് മുഖേന
കുടിവെള്ള പദ്ധതിക്കായി
അനുവദിക്കുന്ന തുക കേരള
വാട്ടര്‍ അതോറിറ്റി
വിനിയോഗിയ്ക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇപ്രകാരം
കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ചുള്ള ഏതെല്ലാം
കുടിവെള്ളപദ്ധതികളാണ്
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തില്‍
വാട്ടര്‍ അതോറിട്ടി
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
നരിക്കുഴി
പട്ടിക ജാതി കോളനിയിലെ
നവീകരണപ്രവര്‍ത്തനങ്ങള്‍
2777.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനാപുരം
നിയോജകമണ്ഡലത്തിലെ
നരിക്കുഴി പട്ടിക ജാതി
കോളനിയുടെ അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
ഒരു കോടി രൂപ
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ അതില്‍ എത്ര
തുക ഇതിനോടകം
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്
;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
എന്തെങ്കിലും
ക്രമക്കേടോ അഴിമതിയോ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച് സ്ഥലം
എം.എല്‍.എ.
യുടേതുള്‍പ്പെടെ
ഏതെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എന്തൊക്കെ നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഉപഭോക്താക്കളുടെ
പരാതികളും ആവലാതികളും
പരിശോധിക്കുന്നതിന്
വകുപ്പില്‍ നിന്നും ഒരു
ഉന്നത ഉദ്യോഗസ്ഥനെ
ചുമതലപ്പെടുത്തുമോ;
നടപടികള്‍
പൂര്‍ത്തിയാക്കി എത്ര
മാസത്തിനകം നിര്‍മ്മാണ
പ്രവൃത്തി
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ധര്‍മ്മടം
നിയോജക മണ്ഡലത്തിലെ ടൂറിസം
പ്രവർത്തികൾ
2778.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിന്റെ കീഴില്‍
ധര്‍മ്മടം നിയോജക
മണ്ഡലത്തില്‍ എന്തൊക്കെ
പ്രവര്‍ത്തികളാണ്
നടത്തിയിട്ടുളളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനിടയില്‍
പൂര്‍ത്തിയാക്കിയ
പ്രവര്‍ത്തികള്‍
ഏതൊക്കെ എന്നും
പൂർത്തിയാക്കാത്തവ
പ്രവര്‍ത്തികള്‍
ഏതൊക്കെ എന്നും
പ്രത്യേകം
വിശദമാക്കാമോ?
പാലക്കാട്
മെഡിക്കല്‍ കോളേജ്
2779.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
മെഡിക്കല്‍ കോളേജില്‍
ഏത് വര്‍ഷം മുതലാണ്
എം.ബി.ബി.എസ്. കോഴ്സ്
ആരംഭിച്ചത്;
(ബി)
ഇവിടെ
എം.ബി.ബി.എസിന് എത്ര
സീറ്റുകളാണുള്ളത് ;
(സി)
എം.ബി.ബി.എസിന്
പുറമേ മറ്റേതൊക്കെ
കോഴ്സുകളാണ് കോളേജില്‍
നടത്തുന്നതെന്നും
ഓരോന്നിലും എത്ര
സീറ്റുകള്‍
വീതമാണുളളതെന്നും
വ്യക്തമാക്കുമോ?
വൈപ്പിന്‍
മണ്ഡലത്തിലെ ഞാറക്കല്‍
സീഷോര്‍ കോളനിയിലെ
പ്രവൃത്തികള്‍
2780.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത പട്ടികജാതി
കോളനി പദ്ധതിയില്‍
വൈപ്പിന്‍ മണ്ഡലത്തിലെ
ഞാറക്കല്‍ സീഷോര്‍
കോളനിയിലെ
പ്രവൃത്തികള്‍ക്ക്
കാലതാമസമുണ്ടായത്
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതി
പുരോഗതി
വിലയിരുത്തുന്നതിന്
കഴിഞ്ഞ ഒരു
വര്‍ഷക്കാലയളവില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
എരിമയൂര്‍,
കുഴല്‍മന്ദം സ്വയംപര്യാപ്ത
ഗ്രാമം പദ്ധതി
2781.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയംപര്യാപ്ത
ഗ്രാമം പദ്ധതിയില്‍
ആലത്തൂര്‍ നിയോജക
മണ്ഡലത്തില്‍ നിന്നും
തെരഞ്ഞെടുത്ത എരിമയൂര്‍
പഞ്ചായത്തിലെ
കുണ്ടുകാട് കോളനി ,
കുഴല്‍മന്ദം
പഞ്ചായത്തിലെ
പെരമ്പിലംകാട് കോളനി
എന്നിവിടങ്ങളിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത നിര്‍മ്മാണ /
വികസന പുരോഗതി
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വികസന
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ്
2782.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പും
ഗ്രാന്റും നല്കാന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പട്ടികജാതി
- പിന്നോക്ക
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം
2783.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
- പിന്നോക്ക
വിഭാഗത്തില്‍പ്പെട്ട
സ്കൂള്‍, കോളേജ്,
പ്രൊഫഷണല്‍ കോളേജ്
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
1.6.2011
മുതല്‍ 30.11.2015 വരെ
ഇതിനായി എത്ര തുക
ചെലവഴിച്ചു; വിശദാംശം
ലഭ്യമാക്കാമോ?
നടുക്കോളനി
എസ്.സി. ശ്മശാനത്തിന്റെ
നവീകരണം
2784.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തില്‍
മലയാറ്റൂര്‍ നീലീശ്വരം
ഗ്രാമപഞ്ചായത്തിലെ
നടുക്കോളനി എസ്.സി.
ശ്മശാനത്തിന്റെ
നവീകരണത്തിന്
കോര്‍പ്പസ് ഫണ്ടില്‍
നിന്നും 7.2.2014-ല്‍
10 ലക്ഷം രൂപ
അനുവദിച്ചിട്ടും
അതിന്റെ പ്രവൃത്തി
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ ;
(ബി)
ഇത്
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്നും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ ?
പട്ടികജാതി
വിഭാഗത്തിനു ചികിത്സാ ധനസഹായം
2785.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗക്കാര്‍ക്കായി
ചികിത്സാ ധനസഹായത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത പദ്ധതി വഴി
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
ഉമ്പര്‍നാട് ഐ.ടി.ഐ
2786.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
ക്ഷേമവകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
മാവേലിക്കര ഉമ്പര്‍നാട്
ഐ.ടി.ഐ.യില്‍ നിലവില്‍
രണ്ട് കോഴ്സുകള്‍
മാത്രമാണ് ഉള്ളതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഐ.ടി.ഐ.യില്‍
ഇലക്ട്രീഷ്യന്,
ഡ്രാഫ്റ്റ്സ്മാന്‍
സിവില്‍, മെക്കാനിക്ക്
(മോട്ടോര്‍
വെഹിക്കിള്‍)
കോഴ്സുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ഐ.ടി.ഐ.കളുടെ
നവീകരണത്തിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
വിജ്ഞാന
വാടികള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ?
പട്ടികജാതി
വിഭാഗത്തിലെ ക്ഷേമ വികസന
പദ്ധതികള്‍
2787.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്കും
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
ആവിഷ്കരിച്ചിട്ടുള്ള
ക്ഷേമ വികസന പദ്ധതികള്‍
എന്തെല്ലാം;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്വ്യക്തമാക്കുമോ
?
കൊയിലാണ്ടി
മണ്ഡലത്തിലെ പട്ടിക ജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ധനസഹായം
2788.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടിക
ജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
മെഡിക്കല്‍ -
എഞ്ചിനീയറിംഗ്
എന്‍ട്രന്‍സ്
പരീക്ഷകള്‍ക്ക്
പരിശീലനം നല്‍കുന്നതിന്
പട്ടിക ജാതി വകുപ്പ്
ധനസഹായം നല്കുന്ന
സ്കീമിനെക്കുറിച്ച്
വിശദമാക്കുമോ
(ബി)
പ്രസ്തുത
പദ്ധതിയില്‍പ്പെടുത്തി
വിദ്യാര്‍ത്ഥികള്‍ക്ക്
പരിശീലനം നല്‍കുന്നതിന്
കോഴിക്കോട് ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍ ഏതെല്ലാം
;
(സി)
കൊയിലാണ്ടി
മണ്ഡലത്തിലെ ഒരു
സ്ഥാപനവും ഈ
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടില്ല
എന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
പ്രസ്തുത മണ്ഡലത്തിലെ
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
അവസരം
നിഷേധിക്കപ്പെടുന്നത്
ഒഴിവാക്കാന്‍
മണ്ഡലത്തില്‍ ഇതിനായി
സ്ഥാപനം തുടങ്ങുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
കോര്‍പ്പസ്
ഫണ്ടിനത്തില്‍ അനുവദിച്ച തുക
2789.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15 സാമ്പത്തിക
വര്‍ഷം കോര്‍പ്പസ്
ഫണ്ടിനത്തില്‍ കൊല്ലം
ജില്ലയ്ക്ക് എത്ര തുക
അനുവദിച്ചിരുന്നു;
(ബി)
ആയതില്‍
എത്ര തുകയ്ക്കും
ഏതെല്ലാം
പ്രവൃത്തികള്‍ക്കും
ഭരണാനുമതി ലഭിച്ചു;
എത്ര പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു;
(സി)
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ
ബില്‍തുക നല്‍കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
കോര്‍പ്പസ്
ഫണ്ടിനത്തില്‍ പട്ടികജാതി
കോളനികളില്‍ നടപ്പാലാക്കിയ
കുടിവെള്ള പദ്ധതികള്‍
2790.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍
കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ച് പട്ടികജാതി
കോളനികളില്‍ എത്ര
കുടിവെള്ള പദ്ധതികള്‍
നടപ്പിലാക്കി;
(ബി)
ഇതിനായി
ആകെ എത്ര കോടി രൂപ
നീക്കിവച്ചു; എത്ര തുക
ചെലവഴിച്ചു ; ആയതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
2014-15
സാമ്പത്തിക വര്‍ഷം
കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ച്
തിരുവനന്തപുരം
ജില്ലയില്‍
എവിടെയെല്ലാമാണ്
കുടിവെള്ള പദ്ധതി
ആരംഭിക്കാന്‍
തീരുമാനിച്ചത്; ഇതിനായി
എത്ര തുക നീക്കിവച്ചു;
ഏതെല്ലാം പദ്ധതികള്‍
ആരംഭിച്ചു; പ്രസ്തുത
ഇനത്തിലെ ചിലവ്
എത്രയാണെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
സങ്കേതങ്ങളില്‍ ഹോമിയോ
ഹെല്‍ത്ത് സെന്ററുകള്‍
2791.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
സങ്കേതങ്ങളില്‍ ഹോമിയോ
ഹെല്‍ത്ത് സെന്ററുകള്‍
ആരംഭിക്കുന്നതിന്
പട്ടികജാതി വികസന
വകുപ്പ് എന്തെല്ലാം
കര്‍മ്മ പദ്ധതികള്‍
ആവിഷ്ക്കിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പട്ടികജാതി
യുവാക്കള്‍ക്ക് കമ്പ്യൂട്ടര്‍
പഠനത്തിലൂടെ തൊഴില്‍ അവസരം
2792.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം 35 വയസ്സിന്
താഴെയുള്ള പട്ടികജാതി
യുവാക്കള്‍ക്ക്
കമ്പ്യൂട്ടര്‍
പഠനത്തിലൂടെ തൊഴില്‍
ലഭ്യമാക്കുന്നതിനു
വേണ്ടി നടത്തിയ
സോഷ്യല്‍ ട്രെയിനിംഗ്
പ്രോഗ്രാമിനായി ഓരോ
വര്‍ഷവും വകയിരുത്തിയ
തുക എത്രയാണെന്നും
ചെലവാക്കിയ
തുകയെത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഓരോ
വര്‍ഷവും പരിശീലനം
നല്‍കുന്നതിനായി
ഏതെല്ലാം
ഏജന്സികള്ക്ക്എത്ര
തുക വീതം നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പരിശീലനം വഴി എത്ര
യുവാക്കള്‍ക്ക് തൊഴില്‍
അവസരമോ സ്ഥിരമായോ
താല്‍ക്കാലികമായോ
ജോലിയോ ലഭിച്ചെുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പട്ടികജാതി
ഉദ്യോഗാര്‍ത്ഥികളുടെ പ്രത്യേക
നിയമനം
2793.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളില്‍
പട്ടികജാതി വിഭാഗത്തിലെ
ഉദ്യോഗാര്‍ത്ഥികളുടെ
പ്രത്യേക നിയമനം
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച
പരിശോധനയ്ക്കായി
സര്‍ക്കാര്‍ ഉന്നതതല
സമിതിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
സമിതി സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് മേശപ്പുറത്തു
വയ്ക്കുമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
വായ്പാ കുടിശ്ശിക തിരിച്ചടവ്
2794.
ശ്രീ.കെ.രാധാകൃഷ്ണന്
,,
കെ.വി.വിജയദാസ്
,,
എസ്.രാജേന്ദ്രന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരെ
വായ്പാ കുടിശ്ശിക
തിരിച്ചടവില്‍
നിന്നൊഴിവാക്കാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരെ
എല്ലാ ധനകാര്യ
സ്ഥാപനങ്ങളിലെയും
വായ്പാ കുടിശ്ശിക
പൂര്‍ണ്ണമായും
തിരിച്ചടയ്ക്കുന്നതില്‍
നിന്നും ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇതു
സംബന്ധിച്ച
എന്തെങ്കിലും നടപടികള്‍
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ആനുകൂല്യം നല്കല്
2795.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
ജീവിത നിലവാരം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഭാഗക്കാര്‍ക്ക്
സ്വാശ്രയ കോളേജുകളില്‍
പി.ജി. കോഴ്സിന്
പഠിക്കാന്‍ വകുപ്പ്
ഏതെങ്കിലും ഫീസിളവോ
ധനസഹായമോ
അനുവദിക്കുന്നുണ്ടോ;
(സി)
സ്വന്തമായി
വീടോ ഭൂമിയോ ഇവ രണ്ടും
തന്നെയോ
ഇല്ലാത്തവര്‍ക്ക്
വകുപ്പ് നല്കുന്ന
ആനുകൂല്യങ്ങള്‍,
ആയതിനുള്ള മാനദണ്ഡം
എന്നിവ സംബന്ധിച്ച
വിശദാംശം നല്‍കുമോ?
ഏഴരക്കുന്ന്
കോളനി-സ്വയംപര്യാപ്ത ഗ്രാമം
2796.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ ചേലക്കര
പഞ്ചായത്തില്‍പ്പെട്ട
ഏഴരക്കുന്ന് കോളനി
2013-14 വര്‍ഷം
സ്വയംപര്യാപ്ത
പട്ടികജാതി
ഗ്രാമങ്ങളുടെ വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും
ഇതേവരെ നടപടികള്‍
ആരംഭിച്ചിട്ടില്ലെന്നുള്ള
വസ്തുത ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി നടപ്പിലാക്കാന്‍
കഴിയാതെ വന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും നടപടി
പിന്നീട്
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഈ
പദ്ധതി
നിര്‍വ്വഹണത്തിന്റെ
ഇപ്പോഴത്തെ
അവസ്ഥയെന്താണെന്ന്
വ്യക്തമാക്കുമോ ?
വിദ്യായാത്ര
പദ്ധതി
2797.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യായാത്ര
പദ്ധതിയുടെ ലക്ഷ്യം
എന്തെല്ലാമാണ്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പ്രസ്തുത പദ്ധതിക്കായി
ഓരോ വര്‍ഷവും എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
അതില്‍ എത്ര തുക
ചെലവാക്കിയെന്നും
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
സൈക്കിള്‍ വാങ്ങി
നല്‍കിയെന്നും ഇതിനായി
എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ?
ഗിരിവര്‍ഗ്ഗ
വേടന് സമുദായത്തെ
പട്ടികവര്‍ഗ്ഗത്തിൽ
ഉൾപ്പെടുത്തുവാൻ നടപടി
T 2798.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗിരിവര്‍ഗ്ഗ
വേടന് സമുദായത്തെ
പട്ടികവര്‍ഗ്ഗമായി
കണക്കാക്കുന്നതു
സംബന്ധിച്ച് തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(ബി)
1992
- ലെ സര്‍ക്കാര്‍
ഉത്തരവ് അനുസരിച്ച്
പ്രസ്തുത സമുദായത്തിന്
പട്ടിക വര്‍ഗ്ഗ വിഭാഗ
സര്‍ട്ടിഫിക്കറ്റ്
നല്കുന്ന കാര്യം
പരിഗണിക്കുമോ; പ്രസ്തുത
വിഭാഗത്തിലെ
കുട്ടികള്‍ക്ക് പട്ടിക
വര്‍ഗ്ഗ വിഭാഗത്തിന്
കിട്ടുന്ന ആനുകൂല്യം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ; 1992-
ലെ പ്രസ്തുത
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സമുദായക്കാര്‍
തിങ്ങിപ്പാര്‍ക്കുന്ന
സ്ഥലങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന്
നടപടി സ്വീകരിക്കുമോ ?
സ്വയംപര്യാപ്ത
ഗ്രാമങ്ങള്‍ പദ്ധതി
2799.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'സ്വയംപര്യാപ്ത
ഗ്രാമങ്ങള്‍ പദ്ധതി
'യുടെ ഭാഗമായി ഓരോ
മണ്ഡലത്തിലും അനുവദിച്ച
പദ്ധതികളുടെ വിശദ വിവരം
നല്‍കുമോ;
(ബി)
ഇവയുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തപ്പെടുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
2015-16
വര്‍ഷം പ്രസ്തുത പദ്ധതി
അനുവദിച്ചതിന്റെ
കണക്കും സ്ഥലവും
സംബന്ധിച്ച വിവരം
വിശദമാക്കുമോ?
പെരിങ്ങോട്ടുകുറിശ്ശി
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍
2800.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിങ്ങോട്ടുകുറിശ്ശി
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളില്‍ അടുത്ത
അധ്യയന വര്‍ഷം മുതല്‍
പ്ലസ് വണ്‍ ക്ലാസ്സ്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്ലാസ്സുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം ;
(സി)
ഏതെല്ലാം
ഗ്രൂപ്പുകളാണ്
ആരംഭിക്കാന്‍ ശിപാര്‍ശ
ചെയ്തിട്ടുള്ളതെന്നും
ഓരോ ഗ്രൂപ്പിലും എത്ര
കുട്ടികള്‍ക്ക് വീതം
പ്രവേശനം
ലഭിക്കുമെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ക്ളാസ്സുകള്ക്കാവശ്യമായ
സ്ഥലം, ഹോസ്റ്റല്‍,
ലബോറട്ടറി, അധ്യാപകര്‍
എന്നിവയ്ക്ക് വേണ്ട
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
OEC
വിഭാഗത്തില്‍പെടുന്ന സ്കൂള്‍
കുട്ടികള്‍ക്കുള്ള ലംപ്സം
ഗ്രാന്റ്
2801.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍കാലങ്ങളില്‍
ഒ. ഇ. സി.
വിഭാഗത്തില്‍പെടുന്ന 1
മുതല്‍ 10 വരെയുള്ള
സ്കൂള്‍
കുട്ടികള്‍ക്കുള്ള
ലംപ്സം ഗ്രാന്റ്
നല്‍കിയിരുന്നത് എത്
വകുപ്പ്
മുഖേനയായിരുന്നു;
(ബി)
2015-16
മുതല്‍ ഇതിന് മാറ്റം
വരുത്തിയിട്ടുണ്ടോ ;ഏത്
ഡിപ്പാര്ട്ടുമെന്റ്നെയാണ്
ഇതിന്റെ വിതരണച്ചുമതല
ഏല്‍പ്പിച്ചിട്ടുള്ളത്;
സ്കൂള്‍ തുറന്ന്
മാസങ്ങള്‍ കഴിഞ്ഞിട്ടും
ഈ വിഭാഗത്തിലെ
കുട്ടികള്‍ക്ക്
ഗ്രാന്റ്
ലഭിച്ചിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഈ വിഭാഗത്തിലെ
കുട്ടികള്‍ക്കുള്ള
ഗ്രാന്റ് വിതരണം മുന്‍
വര്‍ഷങ്ങളിലെപ്പോലെ
പട്ടികജാതി വകുപ്പിനെ
തന്നെ ഏല്‍പ്പിക്കാനും
ആയത് അടിയന്തിരമായി
വിതരണം ചെയ്യാനും നടപടി
സ്വീകരിക്കുമോ?
ചരിത്രഭൂമി
വിനോദസഞ്ചാരകേന്ദ്രങ്ങളാക്കുന്ന
പദ്ധതി
2802.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ചരിത്രഭൂമികള്‍
വിനോദസഞ്ചാരികളെ
പരിചയപ്പെടുത്തുവാനും,
അത്തരം സ്ഥലങ്ങള്‍
വിനോദ സഞ്ചാര
കേന്ദ്രങ്ങളാക്കുന്നതിനും
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ;
(ബി)
ഈ സര്‍ക്കാരിന്റെ
കാലയളവില്‍ ആരംഭിച്ച
ഇത്തരം പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(സി)
കേരളത്തിലെ
ചരിത്രഭൂമികളെ
പരിചയപ്പെടുത്തുന്നതിന്
അതാത് മേഖലകളിലെ
പ്രാദേശിക
വിദ്യാലയങ്ങൾ,
ഗ്രാമപഞ്ചായത്തുകൾ
എന്നിവയുമായി ചേര്‍ന്ന്
പദ്ധതികള്‍
തയ്യാറാക്കാ൯
ഉദ്ദേശിക്കുന്നുണ്ടോ
;വിശദമാക്കുമോ?
സീ
പ്ലെയിന്‍ സര്‍വ്വീസ്
2803.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സീ
പ്ലെയിന്‍ സര്‍വ്വീസ്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ജി.കെ.എസ്.എഫ്
2804.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013
- ല്‍ ജി.കെ.എസ്.എഫ്
കടുത്ത
തകര്ച്ചയിലെത്തിയെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എന്കില് ആയത്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
2013
ല്‍ വ്യാപാര മേള
തകര്‍ച്ചയുടെ
വക്കിലായിരുന്നുവെന്ന
ജി.കെ.എസ്.എഫ്
ഡയറ്കടറുടെ പ്രസ്താവന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
വ്യാപാര രംഗത്തെ
ടൂറിസവുമായി
ബന്ധപ്പെടുത്തി നല്ല
നിലയില്‍ പുരോഗതി
കെെവരിച്ചുവന്നിരുന്ന
വ്യാപരമേള രണ്ട് വര്‍ഷം
കൊണ്ട്
തകര്ച്ചയിലായിട്ടുണ്ടോ;എന്കില്
ആയതിന്റെ കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
പരിഹാരമായി
ജി.കെ.എസ്.എഫ്
ഡയറ്കടര്‍ നല്കിയ
ശിപാര്‍ശകള്‍
എന്തെല്ലാമായിരുന്നു;
വിശദമാക്കാമോ;
(ഡി)
ജി.കെ.എസ്.എഫ്.
ന്റെ പണം വ്യക്തിപരമായ
പബ്ലിസിറ്റിയ്കായി
ഏതെന്കിലും
ഉദ്യോഗസ്ഥന്
വിനിയോഗിച്ചിട്ടുണ്ടോ
;എന്കില് പ്രസ്തുത
ഉദ്യോഗസ്ഥനില്‍ നിന്ന്
വിശദീകരണം
ആവശ്യപ്പെടുമോ ?
കെ.റ്റി.ഡി.സി.
യുടെ പ്രവര്‍ത്തനം
2805.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
എസ്.രാജേന്ദ്രന്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.റ്റി.ഡി.സി.
യുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ടൂറിസം
വകുപ്പ്
കെ.റ്റി.ഡി.സിയെ
അവഗണിക്കുന്നതായ
ചെയര്‍മാന്റെ
പ്രസ്താവനക്ക് ആധാരമായ
കാര്യങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
തേക്കടിയില്‍
കെ.റ്റി.ഡി.സിയും
ഒബ്റോയ് ഗ്രൂപ്പും
ചേര്‍ന്നുള്ള ഒബ്റോയ്
കേരള ഹോട്ടല്‍ പദ്ധതി
ഉപേക്ഷിച്ചോ; എങ്കില്‍
കാരണമെന്തെന്ന്
അറിയിക്കുമോ;
(ഡി)
ഒബ്റോയ്
കേരള ഹോട്ടലിന് വേണ്ടി
സ്ഥലം വാങ്ങിയതിന്റെ
വിശദാംശവും അതു
വില്ക്കാന്
ഉദ്ദേശിക്കുന്നുവെങ്കില്‍
സ്ഥലവില വീതിക്കുന്നത്
ഏതു രീതിയിലെന്നും
അറിയിക്കുമോ?
കേരള
ട്രാവല്‍ മാര്‍ട്ട്
2806.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെപ്റ്റംബര്‍
28 മുതല്‍ 30 വരെ
കൊച്ചിയില്‍
സംഘടിപ്പിക്കുന്ന കേരള
ട്രാവല്‍ മാര്‍ട്ടിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്താെക്കെയാണ്;
(ബി)
മേളയുടെ
ഉപഭോക്ത പങ്കാളികളായി
ആരൊക്കെയാണു
പങ്കെടുക്കുന്നത് ; ഇതര
സംസ്ഥാനങ്ങളില്‍
നിന്നും
വിദേശരാജ്യങ്ങളില്‍
നിന്നും
പങ്കാളികളുണ്ടാകുമോ;
മേളയില്‍
പങ്കാളികളാകുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(സി)
കേരള
ട്രാവല്‍ മാര്‍ട്ടിനു
കണക്കാക്കുന്ന ചെലവ്
എത്രയാണ്; ചെലവാക്കുന്ന
തുകയ്ക്കനുസരിച്ച്
നേട്ടം
പ്രതീക്ഷിക്കുന്നുണ്ടോ?
വിനോദ
സഞ്ചാരകേന്ദ്ര വികസന പദ്ധതി
2807.
ശ്രീ.ഇ.പി.ജയരാജന്
,,
ബി.ഡി. ദേവസ്സി
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര കേന്ദ്രങ്ങളുടെ
വിപുലീകരണത്തിനും
വരുമാന വര്‍ദ്ധന
പ്രവര്‍ത്തനങ്ങള്‍ക്കുമായി
2014-15 ല്‍
പ്രഖ്യാപിച്ച 50 കോടി
രൂപയുടെ പദ്ധതികളുടെ
വിശദാംശം നല്‍കാമോ;
(ബി)
ഇവയില്‍
ഓരോ പദ്ധതിയുടെയും
നിലവിലെ സ്ഥിതി
അറിയിക്കാമോ; ഓരോ
പദ്ധതിക്കും എത്ര തുക
വീതം പിന്‍വലിച്ചെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
വിനോദ സഞ്ചാരികളുടെ
സുരക്ഷക്കായി
ഒരുക്കിയിരിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയായാണെന്നും
അടിക്കടിയുണ്ടാകുന്ന
ബോട്ടപകടങ്ങളുടെ
പശ്ചാത്തലത്തില്‍
ഏര്‍പ്പെടുത്തിയിരിക്കുന്ന
സുരക്ഷാക്രമീകരണങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കുമോ ?
കാലടി-
മലയാറ്റൂര്‍-അതിരപ്പള്ളി
ടൂറിസം സര്‍ക്യൂട്ട്
2808.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
24.06.2012
ല്‍ 44 ലക്ഷം രൂപയ്ക്ക്
ഭരണാനുമതി നല്കിയ
കാലടി-
മലയാറ്റൂര്‍-അതിരപ്പിള്ളി
ടൂറിസം
സര്‍ക്യൂട്ടിന്റെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി
വെളിപ്പെടുത്തുമോ ;
(ബി)
പ്രസ്തുത
മാസ്റ്റര്‍ പ്ലാന്‍
എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിക്കായി കേന്ദ്ര
സ൪ക്കാരിന്റെ സഹായം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ടേക്ക്
എ ബ്രേക്ക് പദ്ധതി
2809.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പരിയാരം
മെഡിക്കല്‍ കോളേജിന്
മുന്നിലുള്ള എന്‍.എച്ച്
17-ന്റെ വശത്ത് ടൂറിസം
വകുപ്പിന്റെ ടേക്ക് എ
ബ്രേക്ക് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഡി.റ്റി.പി.സി മുഖേന
സമര്‍പ്പിച്ച
പ്രൊപ്പോസലിന് അംഗീകാരം
നല്കാന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
കണ്ണൂര്‍
ജില്ലയിലെ പട്ടുവം
മംഗലശ്ശേരിയില്‍ ബോട്ട്
റേസ് പവലിയന്
നിര്‍മ്മിക്കുന്നതിന്
ഡി.റ്റി.പി.സി മുഖേന
സമര്‍പ്പിച്ച 50 ലക്ഷം
രൂപയുടെ
എസ്റ്റിമേറ്റിന് ടൂറിസം
വകുപ്പ് ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ?
ടൂറിസം
രംഗത്തെ നേട്ടങ്ങള്‍
2810.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ടൂറിസം
രംഗത്തെ നേട്ടങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ടൂറിസത്തിന്റെ
സാദ്ധ്യതകള്‍
പരിഗണിച്ച് പ്രസ്തുത
മേഖലയില്‍ കൂടുതല്‍
നിക്ഷേപം നടത്തുന്നതിന്
നടപടികള്‍ ഉണ്ടാകുമോ ;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
ഗ്രാമീണ
ടൂറിസം
ശക്തിപ്പെടുത്തുന്നതിന്
കൂടുതല്‍ നടപടികള്‍
ഉണ്ടാകുമോ ;
(ഡി)
പ്രാദേശികമായി
ടൂറിസം സോണുകള്‍
വികസിപ്പിക്കുന്നതിന്
പ്രത്യേക പദ്ധതി
തയ്യാറാക്കുമോ ;
(ഇ)
ടൂറിസം
മേഖല അഭിമുഖീകരിക്കുന്ന
വിവിധ പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
ഏതെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
ടൂറിസം
പ്രോജക്ട്
2811.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-12-ലെ
ബഡ്ജറ്റില്‍ ടൂറിസം
കേന്ദ്രങ്ങളായ
ഇലവീഴാപുഞ്ചിറ,
ഇല്ലിക്കക്കല്ല്,
അയ്യമ്പാറ, മിര്മല
അരുവി, വാഗമണ്‍ എന്നീ
പ്രദേശങ്ങളെ
ബന്ധിപ്പിച്ചുകൊണ്ടുള്ള
ഒരു പുതിയ ടൂറിസം
പ്രോജക്ട്
നടപ്പിലാക്കാന്‍ ഒരു
കോടി രൂപ
വകകൊള്ളിച്ചിട്ടുണ്ടായിരുന്നോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുകയില്‍ നിന്ന്
ഏതൊക്കെ
പ്രവൃത്തികള്‍ക്കായി
സര്‍ക്കാര്‍ എത്ര തുക
ചെലവഴിച്ചുവെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
നിലവിലെ സ്ഥിതി
എന്താണ്; വിശദാംശം
നല്‍കുമോ?
വയനാട്
ജില്ലയിലെ വിനോദസഞ്ചാര
സാധ്യതകള്‍
2812.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാരമേഖലയില്‍
ട്രിവാഗോ എന്ന സ്ഥാപനം
നടത്തിയ പഠനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മേഖലയില്‍ കുറഞ്ഞ
ചെലവില്‍ മികച്ച സേവനം
നല്കുന്ന സ്ഥലമായി
വയനാടിനെ
തെരഞ്ഞെടുത്തിട്ടുണ്ടോ
; വിശദമാക്കുമോ;
(സി)
വയനാട്ടിലെ
വിനോദസഞ്ചാര സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
ഹുണാര്‍
സെ-റോസ്ഗാര്‍ തക് പദ്ധതി
2813.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
ടി.എന്‍. പ്രതാപന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
രംഗത്ത് ഹുണാര്‍
സെ-റോസ്ഗാര്‍ തക്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആലപ്പുഴ
ടൂറിസം സര്‍ക്യൂട്ട് പദ്ധതി
2814.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ടൂറിസം സര്‍ക്യൂട്ട്
പദ്ധതിയില്‍
ഉള്‍പ്പെട്ട
വട്ടക്കായലിലെ ഹൗസ്
ബോട്ട് ടെര്‍മിനല്‍
നിര്‍മ്മാണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
ആലപ്പുഴ
ടൂറിസം പദ്ധതിയില്‍
പൂര്‍ത്തീകരിച്ചതും
നടപ്പിലാക്കാനുള്ളതുമായ
പദ്ധതികളും
ഏതെല്ലാമെന്ന്
വിശദമാക്കുമോ?
ആലപ്പുഴ
ജില്ലയില്‍ ജില്ലാ ടൂറിസം
പ്രമോഷന് കൗണ്‍സിലിന്റെ
പ്രവര്‍ത്തനം
2815.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ജില്ലാ ടൂറിസം
പ്രമോഷന് കൗണ്‍സില്‍
ആലപ്പുഴ ജില്ലയില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കി വരുന്നത്
; വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ഏതൊക്കെ
പൂര്‍ത്തീകരിച്ചുവെന്നും
പൂര്ത്തീകരിക്കുവാനുളളവ
ഏതൊക്കെയെന്നും
വ്യക്തമാക്കാമോ?
ചുനക്കര
വെട്ടിക്കോട്ട്ചാല്
വിനോദസഞ്ചാര
കേന്ദ്രമാക്കുന്നതിന് പദ്ധതി
2816.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ ചുനക്കര
വെട്ടിക്കോട്ട്ചാല്
നവീകരിച്ച്
വിനോദസഞ്ചാര
കേന്ദ്രമാക്കുന്നതിന്
ഡി.റ്റി.പി.സി.
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി
തയ്യാറാക്കിയ
പ്രൊജക്ട്
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രൊജക്ട്
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
ടേക്ക്
എ ബ്രേക്ക് പദ്ധതിയില്‍
പ്രസ്തുത സ്ഥലം
ഉള്‍പ്പെടുത്തുന്നതിനുളള
നടപടി സ്വീകരിക്കുമോ?
ഗ്രാന്റ്
കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍
2817.
ശ്രീ.എളമരം
കരീം
,,
കെ. ദാസന്
,,
സി.കൃഷ്ണന്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാന്റ്
കേരള ഷോപ്പിംഗ്
ഫെസ്റ്റിവലിന്റെ
നിക്ഷേപ പ്രയോജനം
വിശകലനം
ചെയ്തിരുന്നുവോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി ഇതുവരെ
എത്ര തുക
ചെലവഴിച്ചെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ ഓരോ
വര്‍ഷവും പദ്ധതി
നടത്തിപ്പിന് ഏതെല്ലാം
ക്രമീകരണങ്ങളാണ്
ചെയ്തിരുന്നത്;
പ്രസ്തുത വിഷയം
സംബന്ധിച്ച
പരാതികളുടെയും ആയത്
പരിഹരിക്കുവാന്‍
സ്വീകരിച്ച
നടപടികളുടെയും വിശദാംശം
നല്‍കുമോ?
ഗ്രാന്റ്
കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍
ഡിജിറ്റലൈസേഷന്
2818.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാന്റ്
കേരള ഷോപ്പിംഗ്
ഫെസ്റ്റിവല്‍ സീസണ്
ഒന്‍പത് ഡിജിറ്റലൈസ്
ചെയ്യാന്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ ഇതിനായി ഏത്
തലത്തിലാണ് അനുമതി
നല്‍കിയിരിക്കുന്നത്;
ഇതിനുളള ബജറ്റ്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്തു തുക
ചെലവ്
പ്രതീക്ഷിക്കുന്നു;
വിശദമാക്കാമോ ;
(ബി)
ഡിജിറ്റലൈസേഷന്
നടത്തുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
പ്രസ്തുത ഏജന്‍സിയുമായി
സര്‍ക്കാര്‍ കരാറില്‍
ഏര്പ്പെടുകയുണ്ടായോ;
എങ്കില്‍ കരാറിന്റെ ഒരു
പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കാമോ;
(സി)
ഇതിനായുളള
ടെണ്ടറില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍
പങ്കെടുത്തുവെന്നും
അവയില്‍ ഏതെല്ലാം
ക്വാളിഫൈ ചെയ്തവെന്നും
വ്യക്തമാക്കാമോ ; ഓരോ
സ്ഥാപനവും ക്വാട്ട്
ചെയ്ത തുക എത്ര വീതം?
മലപ്പുറം
കോട്ടക്കുന്നിൽ കെ.ടി.ഡി.സി
യുടെ കീഴിൽ റിസോർട്ട്
2819.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോൾ കെ .ടി ഡി .സി
ഹോട്ടൽ ആന്റ്
റിസോർട്ടുകൾ
എവിടെയെല്ലാമാണ്
പ്രവർത്തിക്കുന്നത്; ഈ
സർക്കാർ അധികാരത്തിൽ
വന്നതിനു ശേഷം പുതിയ
ഹോട്ടലുകൾ
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
എവിടെയെല്ലാമാണ്;
(ബി)
മലപ്പുറം
കോട്ടക്കുന്നിൽ
കെ.ടി.ഡി.സി യുടെ കീഴിൽ
ഒരു പുതിയ ഹോട്ടൽ ആന്റ്
റിസോർട്ട് ആരംഭിക്കുന്ന
കാര്യം പരിഗണിക്കുമോ?
ധര്‍മ്മടം
തുരുത്ത്
2820.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധര്‍മ്മടം
തുരുത്തിന് സമീപത്ത്
നിര്‍മ്മിക്കുന്ന
കിസ്റ്റസിന്റെ
കെട്ടിടത്തിന്റെ
പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
കെട്ടിടത്തിന്റെ
പ്രവൃത്തി മുന്നോട്ടു
കൊണ്ടുപോകുന്നതിന്
എന്തെങ്കിലും തടസ്സം
നേരിട്ടിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
തടസ്സങ്ങള്‍
മാറ്റുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം
വെളിപ്പെടുത്തുമോ ?
കഠിനംകുളം
-കടലുകാണി ടൂറിസം പദ്ധതികള്‍
2821.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ ടൂറിസം
വകുപ്പ് നടപ്പിലാക്കിയ
കഠിനംകുളം ബാക്ക്
വാട്ടര്‍ സര്‍ക്യൂട്ട്,
കടലുകാണി എന്നീ ടൂറിസം
പദ്ധതികള്‍
പരിപാലനമില്ലാതെ
നശിച്ച്പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതികളുടെ പരിപാലനം
ഏത് ഏജന്‍സിയെയാണ്
ഏല്‍പ്പിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതികള്‍ സംരക്ഷിച്ച്
നിലനിര്‍ത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
പുതിയതായി
ആരംഭിച്ച ടൂറിസം പദ്ധതികള്‍
2822.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആരംഭിച്ച
ടൂറിസം പദ്ധതികള്‍
ഏതെല്ലാമാണെന്നും
ഇവയ്ക്ക് ഓരോന്നിനും
എത്ര രൂപ വീതം
ചെലവാക്കിയിട്ടുണ്ടെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ നിന്നും
പ്രതിമാസം ശരാശരി എത്ര
രൂപ വീതം
ലഭിക്കുന്നുണ്ട്;
വിശദമായ പട്ടിക
നല്‍കുമോ?
പൊന്മുടി
വിനോദസഞ്ചാര കേന്ദ്രത്തിന്റെ
നവീകരണം
2823.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വാമനപുരം നിയോജക
മണ്ഡലത്തിലെ പൊന്മുടി
വിനോദസഞ്ചാര
കേന്ദ്രത്തിന്റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക ചെലവഴിച്ചു;
ഇനം തിരിച്ച്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ്
പൊന്മുടിയില്
പുതുതായി
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
വിനോദസഞ്ചാരികള്‍ക്കായി
ഏതെല്ലാം സൗകര്യങ്ങളാണ്
പൊന്മുടിയില്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
പൊന്മുടി
ടൂറിസ്റ്റ്
കേന്ദ്രത്തിന്റെ
വികസനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ഇതിന്റെ നടപടികള്‍
ഏതുഘട്ടം വരെയായി
എന്നും വ്യക്തമാക്കുമോ?
അഡ്വഞ്ചര്‍
ടൂറിസം
2824.
ശ്രീ.കെ.അച്ചുതന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.മുരളീധരന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഡ്വഞ്ചര്‍
ടൂറിസം
നടപ്പാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കോഴിക്കോട്
ജില്ലാ ടൂറിസം പ്രൊമോഷന്
കൗണ്‍സിലിന്‍െറ പ്രോജക്ടുകള്‍
2825.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കോഴിക്കോട് ജില്ലാ
ടൂറിസം പ്രൊമോഷന്
കൗണ്‍സിലിന്‍െറ
ആഭിമുഖ്യത്തില്‍
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ചിട്ടുള്ള
പ്രോജക്ടുകള്‍ ഏതെല്ലാം
; പ്രോജക്ടുകളുടെ
പക൪പ്പ് സഹിതം വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ കോഴിക്കോട്
ജില്ലയില്‍ നിന്നും
സമര്‍പ്പിച്ചിട്ടുള്ള
പ്രോജക്ടുകളില്‍
ഏതൊക്കെയാെണ്
സ്റ്റേറ്റ് ലെവല്‍
വര്‍ക്കിംഗ്
ഗ്രൂപ്പില്‍
വന്നിട്ടുള്ളതെന്നും
അവയില്‍ ഏതെല്ലാമാണ്
അംഗീകരിച്ചതെന്നും
വിശദമാക്കുമോ ;
(സി)
കൊയിലാണ്ടി
മണ്ഡലത്തിലെ പ്രശസ്തമായ
ഇരിങ്ങല്‍ ക്രാഫ്റ്റ്
വില്ലേജില്‍
മ്യൂസിക്കല്‍ ഫൗണ്ടന്
നിര്‍മ്മിക്കുന്നതിനായി
സമര്‍പ്പിച്ച
പദ്ധതിയിന്മേല്
സ്വീകരിച്ച തുടര്‍
നടപടികള്‍ എന്തെല്ലാം ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
നടപടി സ്വീകരിക്കുമോ ?
സര്‍ക്കാര്‍
അതിഥിമന്ദിരങ്ങളുടെ നവീകരണം
2826.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഒാരോ സര്‍ക്കാര്‍
അതിഥിമന്ദിരങ്ങളിലുമുള്ള
മുറികളുടെ എണ്ണം ജില്ല
തിരിച്ചു
വ്യക്തമാക്കുമോ;
(ബി)
കാസര്‍കോട്
സര്‍ക്കാര്‍
അതിഥിമന്ദിരത്തില്‍
മുറികളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
അഡീഷണല്‍ കെട്ടിടം
പണിയുന്നതിന്
ആലോചനയുണ്ടോ; പ്രസ്തുത
ആവശ്യം ഉന്നയിച്ചു
കത്തുകള്‍ നല്കിയ
വ്യക്തികളുടെയും
സംഘടനകളുടെയും പേരുകള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
അഡീഷണല്‍ ബ്ലോക്ക്
നിര്‍മ്മാണത്തിന് ഫണ്ട്
നീക്കിവച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
തുകയാണെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ തുക
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
അതിരപ്പിള്ളി
'ടെയ്ക്ക് -എ -ബ്രേക്ക്
പദ്ധതി'
2827.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വിനോദസഞ്ചാര വകുപ്പ്
നടപ്പാക്കുന്ന
'ടെയ്ക്ക്- എ
-ബ്രേക്ക്' പദ്ധതി
പ്രകാരം ചാലക്കുടി
മണ്ഡലത്തിലെ കൊരട്ടി
പഞ്ചായത്ത് വക ദേശീയ
പാതയോട് ചേര്‍ന്ന
സ്ഥലത്ത് ആധുനിക
ടോയ്ലെറ്റ്
സൗകര്യങ്ങളോടുകൂടിയ
വിശ്രമകേന്ദ്രം
പണിയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കുമോ ;
(ബി)
അതിരപ്പിള്ളിയിലെ
മലക്കപ്പാറയില്‍
പഞ്ചായത്ത്
നിര്‍ദ്ദേശിച്ചിട്ടുള്ള
സ്ഥലത്ത് 'ടെയ്ക്ക് എ
ബ്രേക്ക് പദ്ധതി'
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
ചാലക്കുടി
മണ്ഡലത്തിലെ ഏതെല്ലാം
സ്ഥലത്താണ് പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
അപേക്ഷ
ലഭിച്ചിട്ടുള്ളത്
എന്നും എവിടെയെല്ലാമാണ്
പദ്ധതി
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുള്ളത്
എന്നും അറിയിക്കാമോ ?
മുഴുപ്പിലങ്ങാട്
ബീച്ചിലെ കെ.ടി.ഡി.സി ഹോട്ടൽ
നിർമ്മാണം
2828.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഴുപ്പിലങ്ങാട്
ബീച്ചില്‍ കെ.ടി.ഡി.സി
നിര്‍മ്മിക്കുന്ന
ഹോട്ടലിന്റെ നിർമ്മാണം
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കെട്ടിടം
പണി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെങ്കിലും തടസ്സം
നേരിട്ടിട്ടുണ്ടോ;എന്കില്
വിശദാംശം നല്കുുമോ ;
(സി)
പ്രസ്തുത
തടസ്സങ്ങള്‍
നീക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?