സൗജന്യ
വൈദ്യുതി പോസ്റ്റുകള്‍
346.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ധന
ജനവിഭാഗങ്ങള്‍ക്ക്
വൈദ്യുതി കണക്ഷനുവേണ്ടി
പോസ്റ്റുകള്‍
സൗജന്യമായി സ്ഥാപിച്ചു
നല്‍കുന്നതിന്
നിലവിലുള്ള പദ്ധതികള്‍
എന്തെല്ലാമാണ് ;
(ബി)
പ്രസ്തുത
പദ്ധതികള്‍ സംബന്ധിച്ച
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്?
വൈദ്യുതി നിരക്ക്
347.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
ഏപ്രില്‍ മാസത്തില്‍
ഓരോ വിഭാഗത്തിനുമുള്ള
വൈദ്യുതി നിരക്ക്
എത്രയായിരുന്നുവെന്നും
2015 ഏപ്രില്‍ മാസത്തെ
നിരക്ക് എത്രയാണെന്നും
വിശദമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍ നാളിതുവരെ
എത്ര തവണ വൈദ്യുതി
നിരക്ക് കൂട്ടിയെന്നും
ഓരോ പ്രാവശ്യം കൂട്ടിയ
തുക എത്ര വീതമാണെന്നും
വ്യക്തമാക്കാമോ ?
വൈദ്യുതി ചാര്‍ജ്ജ്
ഒടുക്കുന്നതിന് ഓണ്‍ലൈന്‍
സംവിധാനം
348.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
ഉപഭോക്താക്കള്‍ക്കും
വൈദ്യുതി ചാര്‍ജ്ജ്
ഒടുക്കുന്നതിന്
ഓണ്‍ലൈന്‍ സംവിധാനം
ലഭ്യമാണോ ;
(ബി)
ഇല്ലെങ്കില്‍
എത്ര സെക്ഷനുകളില്‍
ഓണ്‍ലൈന്‍ സംവിധാനം
ഏര്‍പ്പെടുത്തേണ്ടതായിട്ടുണ്ട്
;
(സി)
എല്ലാ
ഉപഭോക്താക്കള്‍ക്കും
വൈദ്യുതി ചാര്‍ജ്ജ്
ഓണ്‍ലൈനായി
ഒടുക്കുന്നതിന്
സഹായകമായ സംവിധാനം
ഒരുക്കുമോ?
വൈദ്യുതി ഉല്പാദനവും
പ്രസരണനഷ്ടവും
349.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
എത്ര കോടി രൂപയുടെ
വൈദ്യുതി പുതുതായി
ഉല്പാദിപ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
പ്രസരണനഷ്ടം വഴി എത്ര
കോടി രൂപയുടെ
വൈദ്യുതിയാണ് പാഴായി
പോകുന്നതെന്നും
വ്യക്തമാക്കാമോ ?
വെെദ്യുതി ഭേദഗതി ബില്‍
350.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാറിന്റെ
വെെദ്യുതി ഭേദഗതി ബില്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എങ്കില്‍ ബില്ലിലെ
വ്യവസ്ഥകളോട്
യോജിക്കുന്നുണ്ടോ ;
ഇല്ലെങ്കില്‍ അക്കാര്യം
കേന്ദ്ര സര്‍ക്കാറിനെ
അറിയിച്ചിട്ടുണ്ടോ ;
(ബി)
ബില്ലിലെ
ഏതെല്ലാം വ്യവസ്ഥകള്‍
കെ.എസ്സ്.ഇ.ബി- യെ
പ്രതികൂലമായി
ബാധിക്കും; ഈ
പ്രതിസന്ധി തരണം
ചെയ്യാന്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ ?
ഷോക്കേറ്റ് മരണം
351.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിനോദസഞ്ചാര
സംഘം ഷോക്കേറ്റ്
മരണമടഞ്ഞ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പഴകി
ദ്രവിച്ച തടി
തൂണുകളില്‍ ഇലക്ട്രിക്
ലൈന്‍ താഴ്ന്നു
കിടക്കുന്നതിനാലാണ്
ഇത്തരം സംഭവങ്ങള്‍
ഉണ്ടാകുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇപ്രകാരമുള്ള
അപകടങ്ങള്‍
ഇല്ലാതാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പഴക്കം
ചെന്നതും അപകടകരമാംവിധം
നില്ക്കുന്നതുമായ
ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആവശ്യമുള്ള വൈദ്യുതി -
ഉത്പാദനവും കണ്ടെത്തലും
352.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിദിനം എത്ര
യൂണിറ്റ് വൈദ്യുതിയാണ്
ഉത്പാദിപ്പിക്കുന്നതെന്നും
ഇവ ആവശ്യമുള്ള
വൈദ്യുതിയുടെ എത്ര
ശതമാനമാണെന്നും,
കുറവുള്ള വൈദ്യുതി
ഏതൊക്കെ
മാര്‍ഗ്ഗങ്ങളിലൂടെയാണ്
കണ്ടെത്തുന്നതെന്നും
ഇതിനായി എത്ര തുക
ബോര്‍ഡ്
ചെലവഴിക്കുന്നുവെന്നും
വ്യക്തമാക്കുമോ ;
(ബി)
വൈദ്യുതിയുടെ
കുറവ്
പരിഹരിക്കുന്നതിനായി
നിലവില്‍ ഏതെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നുണ്ടോ
; വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(സി)
കൂടുതലായി
വേണ്ടിവരുന്ന
വൈദ്യുതിയ്ക്കായി
യൂണിറ്റിന് പ്രിതിദിനം
എത്ര തുക ബോര്‍ഡ്
ചെലവഴിക്കുന്നുവെന്ന്
വെളിപ്പെടുത്തുമോ;
കെ.എസ്.ഇ.ബി
യില്‍ ആശ്രിത നിയമനം
353.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യില്‍ ആശ്രിത
നിയമനത്തിന് നിലവില്‍
പാലിച്ചു വരുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
ജോലിക്കിടയില്‍
ഗുരുതരമായ അപകടം
സംഭവിച്ചവരുടെ
ആശ്രിതര്‍ക്ക്
നാളിതുവരെയായി
ഏതെങ്കിലും നിയമനം
നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇത്തരം ആളുകളുടെ
ആശ്രിതര്‍ക്ക് നിയമനം
നല്കുന്ന കാര്യം
പരിഗണിക്കുമോ?
കെ.എസ്.ഇ.ബി.
ലൈന്മാന്-മസ്ദൂര്‍
പ്രൊമോഷനും നിയമനവും
354.
ശ്രീ.സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യിലെ
താഴ്ന്ന വിഭാഗം
ജീവനക്കാരുടെ
പ്രൊമോഷനും നിയമനവും
കാര്യക്ഷമമായി
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
വൈദ്യുതി
പ്രസരണ-വിതരണ നഷ്ടം
പരമാവധി
കുറയ്ക്കുന്നതിന്
ലൈന്മാന്-മസ്ദൂര്‍
തസ്തികകള്‍
അടിയന്തരമായി നികത്തി,
ലൈനുകളില്‍ വീണ്
കിടക്കുന്ന
മരച്ചില്ലകള്‍
ഉള്‍പ്പെടെ വെട്ടി
മാറ്റുന്നതിന്
നടപടികള്‍
സ്വീകരിയ്ക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
റൂഫ്
ടോപ്പ് സോളാര്‍ പവര്‍
പ്ലാന്റ് പദ്ധതി
355.
ശ്രീ.ലൂഡി
ലൂയിസ്
,,
ബെന്നി ബെഹനാന്
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റൂഫ് ടോപ്പ് സോളാര്‍
പവര്‍ പ്ലാന്റ്
പദ്ധതിക്ക്
തുടക്കംക്കുറിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ ;
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നോഡല്‍
ഏജന്‍സി ഏതാണ് ;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാനായി
ഏതെല്ലാം കമ്പനികളെയാണ്
തെരഞ്ഞെടുത്തിരിക്കുന്നത്
; വിശദാംശങ്ങള്‍
നല്‍കുമോ ;
(ഡി)
പ്രസ്തുത
പദ്ധതി മുഖേന
എത്രത്തോളം
വൈദ്യുതിയാണ്
ഗുണഭോക്താവിന്
ലഭിക്കുന്നത് ;
വിശദമാക്കുമോ ?
വിവിധ
പദ്ധതികളില്‍ നിന്നുമുളള
വൈദ്യുതി ഉല്പാദനം
356.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ജലവൈദ്യുത
പദ്ധതിയില്‍ നിന്നും
ഇതര പദ്ധതികളില്‍
നിന്നും വൈദ്യുതി
ഉല്പാദനത്തില്
ലക്ഷ്യമിട്ടത്
കൈവരിക്കാന്‍
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ജലവൈദ്യുത
പദ്ധതിയില്‍ നിന്നും
ഇതര വൈദ്യുത
പദ്ധതികളില്‍ നിന്നും
എത്ര വൈദ്യുതി
ഉല്പാദനമാണ്
ലക്ഷ്യമിട്ടിരുന്നതെന്നും
അതില്‍ എത്ര ഉല്പാദനം
സാദ്ധ്യമായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ ;
(സി)
വൈദ്യുതി
ഉല്പാദന മേഖലയില്‍
ലക്ഷ്യം കൈവരിക്കാതെ
പോയതിന് സര്‍ക്കാരിന്റെ
ഉദാസീനത കാരണമായി എന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ ?
ജലേതര
സ്രോതസ്സുകളില്‍ നിന്നുള്ള
വൈദ്യുതി ഉത്പാദനം
357.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ജലേതര സ്രോതസ്സുകളില്‍
നിന്നും വൈദ്യുതി
ഉത്പാദിപ്പിക്കുന്നതിന്
ഏതെല്ലാം പദ്ധതികളാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
ജില്ല തിരിച്ച്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ നിന്നും
എത്ര മെഗാവാട്ട്
വൈദ്യുതി അധികമായി
ഉത്പാദിപ്പിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടെന്നുള്ള
വിവരം
ജില്ലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ ;
(സി)
പുതിയതായി
ഇത്തരം പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
അറിയിക്കുമോ ?
പുതിയ
വൈദ്യുതോല്‍പ്പാദന പദ്ധതികള്‍
358.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വൈദ്യുതോല്‍പ്പാദനത്തിനായി
പുതിയ പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ
; എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
നിലവിലുണ്ടായിരുന്ന
വൈദ്യുത പദ്ധതികളുടെ
ഉത്പാദനശേഷി
വര്‍ദ്ധിപ്പിക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാവാലം
കെ.എസ്.ഇ.ബി. സബ് ഓഫീസ്
359.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാവാലം
കെ. എസ്. ഇ. ബി. സബ്
ഓഫീസ്
നിലനിര്‍ത്തുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
സൗരഗൃഹ
പദ്ധതി
360.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13
ബജറ്റില്‍ വിഭാവനം
ചെയ്ത സൗരഗൃഹ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
നാളിതുവരെയായി
എത്ര വീടുകള്‍ക്കാണ്
പ്ലാന്റ് സ്ഥാപിക്കാന്‍
കഴിഞ്ഞിട്ടുള്ളത് ;
ഏതെല്ലാം
ഏജന്‍സികളെയാണ്
പ്ലാന്റ് സ്ഥാപിക്കാന്‍
ഏല്‍പ്പിച്ചതെന്ന്
വിശദമാക്കാമോ ;
(സി)
ഇതുവഴി
എത്ര മെഗാവാട്ടിന്റെ
വൈദ്യുതി കെ.എസ്.ഇ.ബി
ക്ക് ലഭിച്ചുവെന്ന്ഓരോ
സാമ്പത്തിക വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ ;
(ഡി)
ഇതിനായി
ഓരോ സാമ്പത്തിക
വര്‍ഷവും വകയിരുത്തിയ
തുകയും ചെലവഴിച്ച
തുകയും വിശദമാക്കാമോ ?
കക്കയം
ഹൈഡ്രോ ഇലക്ട്രിക്
പ്രോജക്ട്ന് അനുബന്ധമായുള്ള
ടെയില്‍ റേസ് നിർമ്മാണം
361.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
കക്കയം ഹൈഡ്രോ
ഇലക്ട്രിക് പ്രോജക്ട്ന്
അനുബന്ധമായുള്ള
ടെയില്‍ റേസ്,
പവ്വര്‍ഹൗസിന് കക്കയം
അങ്ങാടിയില്‍
നിര്‍മ്മിച്ച വലിയകുഴി
സമീപത്തെ റോഡിനും
കെട്ടിടത്തിനും
ഭീഷണിയായി തുടരുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
നിര്‍മ്മാണ
പ്രവൃത്തികള്‍ ഇത്രയും
അപകടകരമായ അവസ്ഥയില്‍
നിര്‍ത്തി
വെക്കേണ്ടിവന്ന
സാഹചര്യം അറിയിക്കാമോ;
(സി)
നിര്‍മ്മാണം
സംബന്ധിച്ച ഇപ്പോഴത്തെ
അവസ്ഥ
മനസ്സിലാക്കുന്നതിനും
തുടര്‍പ്രവൃത്തികള്‍
ത്വരിതപ്പെടുത്തുന്നതിനും
വേണ്ടി പ്രവൃത്തിസ്ഥലം
സന്ദര്‍ശിക്കുന്നതിനും
അവിടെ ഉന്നതതല യോഗം
ചേരുന്നതിനും നടപടി
സ്വീകരിക്കാമോ?
പിറ്റ്
കോക്കില്‍ നിന്നും വൈദ്യൂതി
362.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറ്റ്
കോക്കില്‍ നിന്നും
വൈദ്യൂതി
ഉല്പാദിപ്പിക്കുന്ന
നിലയം സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എത്ര
മെഗാവാട്ട്
വൈദ്യൂതിയാണ് ഇതിലൂടെ
ഉല്പ്പാദിപ്പിക്കുവാന്
ലക്ഷ്യമിട്ടിട്ടുള്ളത്
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
പ്രസ്തുത
നിലയത്തിനുള്ള സ്ഥലവും
ധനവും എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത് ;
വ്യക്തമാക്കുമോ ;
(ഡി)
ഇത്തരത്തിലുള്ള
വൈദ്യുതി ഉല്‍പ്പാദനം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദമാക്കുമോ ?
സൗജന്യ
വെെദ്യുതി കണക്ഷന്
363.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം
ജനവിഭാഗങ്ങള്‍ക്കാണ്
ഇപ്പോള്‍ സൗജന്യ
വെെദ്യുതി കണക്ഷന്
നല്‍കുന്നത് ;
(ബി)
സൗജന്യ
വെെദ്യുതി കണക്ഷന്
നല്‍കുന്നതുമായി
ബന്ധപ്പെട്ടുള്ള
മാര്‍ഗനിര്‍ദ്ദശങ്ങള്‍
വിശദമാക്കുമോ ;
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ?
സൗജന്യ
നിരക്കില്‍ വൈദ്യുതി
364.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി സൗജന്യമായും
സൗജന്യ നിരക്കിലും
ലഭിച്ചുകൊണ്ടിരിക്കുന്നത്
ഏതെല്ലാം വിഭാഗത്തില്‍
ഉള്‍പ്പെട്ട
ഉപഭോക്താക്കള്‍ക്ക്
ആണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍
ഉള്‍പ്പെട്ടവരെ
തിരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഉപഭോക്താക്കളില്‍
അനര്‍ഹര്‍ കടന്നു
കൂടിയിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
കണ്ടെത്തുന്നതിനും
ശിക്ഷണ നടപടികള്‍
സ്വീകരിക്കുന്നതിനുമുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
സോളാര്‍
കണക്ട് പദ്ധതി
365.
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.മുല്ലക്കര
രത്നാകരന്
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ക്ഷാമം
പരിഹരിക്കുന്നതിന്റെ
ഭാഗമായി ചെലവു കുറഞ്ഞ
വൈദ്യുതി ഉല്‍പ്പാദന
മാര്‍ഗ്ഗങ്ങള്‍
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
വീടുകളില്‍
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്ന
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
സോളാര്‍
കണക്ട് എന്ന പദ്ധതിക്ക്
മൊത്തം ചെലവെത്രയാണ്;
ഇതില്‍ കേന്ദ്ര-സംസ്ഥാന
ഗവണ്മെന്റ് സബ്സിഡി
എത്രയാണ്;
(ഡി)
വീടുകളില്‍
ഉല്‍പ്പാദിപ്പിച്ച്
മിച്ചം വരുന്ന വൈദ്യുതി
വൈദ്യുതി ബോര്‍ഡ്
വാങ്ങാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ?
നെന്മാറ
നിയോജക മണ്ഡലത്തിലെ
വോള്‍ട്ടേജ് ക്ഷാമം
366.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
പ്രദേശങ്ങളിലാണ്
വോള്‍ട്ടേജ് ക്ഷാമം
അനുഭവപ്പെടുന്നത് എന്ന്
വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള സര്‍വ്വെ
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിനായി
നിലവില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
ഊര്‍ജ്ജ
സംരക്ഷണ പദ്ധതികൾ
367.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഊര്‍ജ്ജ സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയത്;
ഈയിനത്തില്‍ എത്ര തുക
ചെലവഴിച്ചു ; വിശദാംശം
ലഭ്യമാക്കാമോ ?
കൊല്ലം
ടൗണില്‍ വെെദ്യുതി
വിതരണത്തിന് ആര്. എം. യു.,
എസ്. സി. എ. ഡി. എ.
സംവിധാനങ്ങള്‍
368.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
വിതരണത്തിനായി റിംഗ്
മെയിന്‍ യൂണിറ്റ്
(RMU), സൂപ്പര്‍വൈസറി
കണ്ട്രോള് ആന്റ്
ഡേറ്റാ അക്വസിഷന്‍
(SCADA) എന്നീ
സംവിധാനങ്ങള്‍ കൊല്ലം
ടൗണിന്റെ വികസനത്തിന്
അനിവാര്യമായതിനാല്‍
പ്രസ്തുത സംവിധാനം
കൊല്ലം ടൗണില്‍
അടിയന്തിരമായി
നടപ്പിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
ആയതിനായി സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
കേന്ദ്ര
പൂളില്‍ നിന്നുള്ള
വൈദ്യുതിയുടെ ലഭ്യത
369.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മുതല്‍ 2014 വരെ എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് കേന്ദ്ര
പൂളില്‍ നിന്ന്
സംസ്ഥാനത്തിന്
ലഭിക്കേണ്ടിയിരുന്നതെന്നും
ഇതില്‍ എത്ര വൈദ്യുതി
ലഭ്യമായിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി)
കേന്ദ്ര
പൂളില്‍ നിന്ന്
ലഭിക്കേണ്ട വൈദ്യുതി ഈ
കാലയളവില്‍
വെട്ടിക്കുറച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്
കാരണമായി
പറയുന്നതെന്താണെന്ന്
വെളിപ്പെടുത്താമോ?
കേന്ദ്ര
വൈദ്യുതി നിയമഭേദഗതി
370.
ശ്രീ.എം.എ.ബേബി
,,
എ.കെ.ബാലന്
,,
സാജു പോള്‍
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
വൈദ്യുതി
നിയമഭേദഗതിയിലൂടെ
സംസ്ഥാനത്തെ വൈദ്യുതി
മേഖലയില്‍ എന്തെല്ലാം
പ്രതിബന്ധങ്ങള്‍
ഉണ്ടാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;എങ്കിൽ
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
ഭേദഗതിയിലൂടെ
സംസ്ഥാനത്തുണ്ടാകാനിടയുള്ള
വൈദ്യുതി പ്രതിസന്ധി
മറികടക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(സി)
കേന്ദ്ര
വൈദ്യുതി നിയമഭേദഗതി
സംസ്ഥാനത്തെ
ഉപഭോക്താക്കള്‍ക്ക്
ഉണ്ടാക്കുന്ന
പ്രതിസന്ധികളെകുറിച്ചുള്ള
ആശങ്കകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത് പരിഹരിക്കാന്‍
എന്ത് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കാമോ?
വന്‍കിട
സൗരോര്‍ജ്ജ പദ്ധതികള്‍
371.
ശ്രീ.പി.എ.മാധവന്
,,
ആര് . സെല്‍വരാജ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്‍കിട
സൗരോര്‍ജ്ജ പദ്ധതികള്‍
ആരംഭിക്കുന്നതിന്
കെ.എസ്.ഇ.ബി. പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഘടകങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
പദ്ധതിക്കുള്ള
സാമ്പത്തിക സഹായം
എങ്ങനെയാണ്
കണ്ടെത്തുന്നത്;
വിശദമാക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച് ധാരണാപത്രം
ഒപ്പിട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
ഇടുക്കി
അണക്കെട്ടിലെ ജലനിരപ്പ്
372.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
അണക്കെട്ടിലെ
ഇപ്പോഴത്തെ ജലനിരപ്പ്
എത്ര ; ഇതിന്
മുന്‍വര്‍ഷത്തില്‍
നിന്നുള്ള വ്യത്യാസം
എത്ര ; വിശദമാക്കുമോ ;
(ബി)
ഈ
വര്‍ഷത്തെ വേനല്‍
മഴയില്‍ ജലനിരപ്പില്‍
വന്ന വ്യത്യാസം എത്ര ;
ഇത് മുന്‍
വര്‍ഷത്തേതില്‍ നിന്നും
എത്ര അടി കൂടുതലാണ് ;
വെളിപ്പെടുത്തുമോ ;
(സി)
കഴിഞ്ഞ
നാലു വര്‍ഷത്തിനിടയില്‍
അണക്കെട്ടിന്റെ വൃഷ്ടി
പ്രദേശത്ത് വേനല്‍ മഴ
ഏറ്റവും കൂടുതല്‍
ലഭിച്ചത് ഏതു
വര്‍ഷമാണ്;
വെളിപ്പടുത്തുമോ ?
വൈദ്യുതി
ഉല്പാദനം
373.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്ക്കാരധികാരമേറ്റശേഷം
ഊര്‍ജ്ജ ഉല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാംനടപടി
സ്വീകരിക്കുകയുണ്ടായി;
(ബി)
എങ്കില്‍
ഏതെല്ലാം ബൃഹദ്
പദ്ധതികളാണ്
ആവിഷ്കരിച്ചു
നടപ്പാക്കിയത്;
(സി)
ഇതിലെ
ഓരോ പദ്ധതികളില്‍
നിന്നും പ്രതീക്ഷിച്ച
ഊര്‍ജ്ജ ഉല്പാദനം
എത്രയെന്നും
ലഭിച്ചതെത്രയെന്നും
വിശദമാക്കാമോ?
വൈദ്യുതി
പോസ്റ്റുകളിലൂടെ കേബിള്‍
374.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ
പോസ്റ്റുകളിലൂടെ
കേബിള്‍ വലിക്കാന്‍
അനുമതി നല്‍കാറുണ്ടോ ;
(ബി)
എങ്കില്‍
അതിനുള്ള വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ;
(സി)
ഇപ്രകാരം
വലിച്ചിട്ടുള്ള
കേബിളുകള്‍ താഴ്ന്നും
പൊട്ടിയും കിടന്ന്
യാത്രക്കാര്‍ക്കും
വാഹനങ്ങള്‍ക്കും അപകടം
വരുത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഇത്തരം
അപകടത്തിന്
ഉത്തരവാദിത്തം
ആര്‍ക്കാണെന്ന്
വ്യക്തമാക്കുമോ ;
അപകടാവസ്ഥയിലുള്ള എല്ലാ
കേബിളുകളും
അടിയന്തരമായി നീക്കം
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ ?
ശബരിഗിരി
ജല വൈദ്യുത പദ്ധതി
375.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിഗിരി
ജല വൈദ്യുത പദ്ധതി
പ്രകാരം ഇപ്പോള്‍
വൈദ്യുതി ഉല്പാദനം
നടക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
ജലവൈദ്യുത പദ്ധതിയുടെ
പെന്‍ സ്റ്റോക്ക്
പൈപ്പിന്റെ വാല്‍വില്‍
ഉണ്ടായ വന്‍ചോര്‍ച്ച
പരിഹരിക്കപ്പെട്ടിട്ടുണ്ടോ;
ഏത് കമ്പനിക്കാണ്
നവീകരണ ജോലിയുടെ കരാര്‍
നല്‍കിയിരിക്കുന്നത്;
വിശദമാക്കാമോ;
(സി)
വൈദ്യുത
പദ്ധതി ഇടങ്ങളില്‍
തുടര്‍ച്ചയായി
ഉണ്ടാകുന്ന തകരാറുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവ പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?
കൂടംകുളം
ആണവ നിലയം
376.
ശ്രീ.കെ.മുരളീധരന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടംകുളം
ആണവ നിലയത്തില്‍ നിന്ന്
സംസ്ഥാനത്തിന്
ലഭിക്കേണ്ടത് എത്ര
മെഗാവാട്ട് വൈദ്യുതി
ആണ്;വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച കരാര്‍
ഒപ്പ്
വച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(സി)
കൂടംകുളം
ആണവ വൈദ്യുതി
നിലയത്തില്‍ നിന്ന്
സംസ്ഥാനത്തിന്റെ വിഹിതം
ലഭിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
മൂലമറ്റം
പവര്‍ ഹൗസ്
377.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂലമറ്റം
പവര്‍ ഹൗസില്‍
അടിക്കടിയുണ്ടാകുന്ന
കേടുപാടുകള്‍
ഒഴിവാക്കുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേടുപാടുകള്‍
ത്വരിതഗതിയില്‍
പരിഹരിക്കുന്നതിലേക്ക്
ബന്ധപ്പെട്ട
ഉദ്യാോഗസ്ഥര്ക്ക്
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ;
(സി)
മൂലമറ്റം
പവര്‍ ഹൗസിലെ
ജീവനക്കാരുടെ
സുരക്ഷയ്ക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്കമോ?
വൈദ്യുതി
ക്ഷാമം
378.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി ക്ഷാമം
നിലവിലുണ്ടോ;
(ബി)
വൈദ്യുത
ഉല്പാദനവും ഉപഭോഗവും
തമ്മിലുള്ള അന്തരം
വ്യക്തമാക്കാമോ;
(സി)
നിലവില്‍
പവര്‍ കട്ടോ, ലോഡ്
ഷെഡ്ഡിംഗോ
പ്രഖ്യാപിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ചാര്‍ജ്
വര്‍ദ്ധനവിലൂടെ എത്ര
കോടി രൂപയാണ്
കെ.എസ്.ഇ.ബി.ക്ക്
അധികമായി
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
വിതരണം
379.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വൈദ്യുതി വിതരണ
രംഗത്ത് എത്ര
കണക്ഷനുകള്‍
നല്‍കിയെന്ന് പറയാമോ;
(ബി)
ഈ
കാലയളവില്‍ എത്ര വിതരണ
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ചുവെന്നും,
എത്ര കേടായ മീറ്ററുകള്‍
മാറ്റി
സ്ഥാപിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
ഇക്കാലയളവില്‍
നിര്‍മ്മിച്ച ഹൈ
ടെന്‍ഷന്‍ ലൈനുകളുടെയും
ലോ ടെന്‍ഷന്‍
ലൈനുകളുടെയും നീളം
എത്ര; വിശദമാക്കാമോ;
(ഡി)
2006
മേയ് മുതല്‍ 2011 മേയ്
വരെ മേല്‍പ്പറഞ്ഞ
പ്രവൃത്തികളില്‍
പൂര്‍ത്തീകരിച്ചവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വൈദ്യുതി
തടസ്സം
380.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തിലെ
തിരുമല ഇലക്ട്രിക്കല്‍
സെക്ഷന്റെ
പ്രവര്‍ത്തനപരിധിയിലുള്ള
ഞാലിക്കോണം,
കരിങ്കാളിക്ഷേത്രം
റോഡ്-പ്രദേശങ്ങളില്‍
ദിവസേന ദീ൪ഘനേരം
വൈദ്യുതി വിതരണം
നിലയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത അപാകതയുടെ
കാരണവും അത്
എന്നത്തേക്ക്
പരിഹരിക്കുമെന്നും
വ്യക്തമാക്കുമോ?
വൈദ്യുതി
മുടക്കം
381.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴക്കാലത്ത്
വൈദ്യുതി മുടങ്ങുന്നത്
ഒഴിവാക്കുന്നതിനായി
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതിനു
വേണ്ടി പ്രീ-മണ്‍സൂണ്‍
ഒരുക്കങ്ങള്‍ കൃത്യമായി
നടത്തിയിട്ടുണ്ടെന്ന്
ഉറപ്പ്
വരുത്തിയിട്ടുണ്ടോ ;
(സി)
കാലപ്പഴക്കം
ചെന്ന പോസ്റ്റുകള്‍,
ലൈനുകള്‍ എന്നിവ
മാറ്റുന്ന നടപടി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ ?
വൈദ്യുതി
മോഷണവും ക്രമക്കേടുകളും
382.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര രൂപയുടെ
വൈദ്യുതി മോഷണവും
ക്രമക്കേടുകളും
കണ്ടെത്തിയിട്ടുണ്ട് ;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കാമോ ;
(ബി)
ഇത്തരം
കേസുകളില്‍ നല്കിയ
ശിക്ഷയുടെയും
പിഴകളുടെയും വിശദാംശം
ലഭ്യമാക്കാമോ?
ഉൗര്‍ജ്ജ
സംരക്ഷണം
383.
ശ്രീ.എം.എ.
വാഹീദ്
,,
ലൂഡി ലൂയിസ്
,,
എ.റ്റി.ജോര്‍ജ്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി. ഉൗര്‍ജ്ജ
സംരക്ഷണ പ്രചരണത്തിന്
എന്തെല്ലാം
പദ്ധതികള്‍ക്കാണ്
തുടക്കമിട്ടിട്ടുളളത് ;
ഇതിനായി എന്തൊക്കെ
നടപടികളാണ് ഇതുവരെ
സ്വീകരിച്ചിട്ടുളളത് ;
വിശദമാക്കാമോ ;
(ബി)
ഉൗര്‍ജ്ജ
സംരക്ഷണത്തിനായി
ഉപഭോക്താക്കളെ
ബോധവല്‍ക്കരിക്കാനും
പ്രോല്‍സാഹിപ്പിക്കാനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്
; വിശദമാക്കാമോ ;
(സി)
പദ്ധതി
നടത്തിപ്പുകള്‍ക്കായി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
കണ്ണൂര്‍
ജില്ലയില്‍ ആര്.ജി.ജി.വി.വൈ
പദ്ധതി പ്രകാരം വൈദ്യുതീകരണം
384.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.ജി.ജി.വി.വൈ
പദ്ധതി പ്രകാരം
വൈദ്യുതീകരണം
നടത്തുന്നതിനുള്ള എത്ര
അപേക്ഷകളാണ് കണ്ണൂര്‍
ജില്ലയില്‍
നിലവിലുള്ളത് ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
പയ്യന്നൂര്‍ നിയോജക
മണ്ഡലത്തില്‍ എത്ര
അപേക്ഷകര്‍ക്ക്
വൈദ്യുതി ലഭിക്കാന്‍
ബാക്കിയുണ്ടെന്ന്
സെക്ഷന്‍
അടിസ്ഥാനത്തില്‍
വിശദമാക്കാമോ ;
(സി)
പ്രസ്തുത
അപേക്ഷകര്‍ക്ക്
എപ്പോള്‍ വൈദ്യുതി
നല്കാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ ?
വൈദ്യുതി
ഉല്പാദനവും ഉപഭോഗവും
385.
ശ്രീ.ഇ.പി.ജയരാജന്
,,
എം.ചന്ദ്രന്
,,
ബാബു എം. പാലിശ്ശേരി
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്ഷാവര്ഷങ്ങളില്
വൈദ്യുതി ഉപഭോഗത്തില്‍
ഉണ്ടാകുന്ന
വര്‍ദ്ധനവിനനുസരിച്ച്
ഉല്പാദന വര്‍ദ്ധനവ്
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉല്പാദനവും
ഉപഭോഗവും തമ്മിലുള്ള
അന്തരം എങ്ങനെ
പരിഹരിക്കാന്‍
സാധിക്കുമെന്നാണ്
കണക്കാക്കുന്നത്;
(സി)
ഉപഭോഗത്തിന്
ആവശ്യമായ ഉല്പാദനം
നടക്കാതെ വരുമ്പോള്‍
മറ്റ് സംസ്ഥാനങ്ങളില്‍
നിന്നും വൈദ്യുതി
ലഭ്യമാക്കാന്‍
സാധിക്കാത്ത സാഹചര്യം
നിലവിലുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(ഡി)
ഇത്
പരിഹരിക്കാന്‍ വേണ്ട
നടപടി
സ്വീകരിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ?
വൈദ്യുതി
ബോര്‍ഡിന്റെ കടവും വരുമാനവും
ചാര്‍ജ്ജ് കുടിശികയും
386.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുതി ബോര്‍ഡിന്റെ
നിലവിലെ കടം
എത്രയാണെന്ന്
വിശദമാക്കുമോ; ഇതില്‍
ഹ്രസ്വകാല-ദീര്‍ഘകാല
വായ്പകള്‍ എന്നിവ ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
വായ്പ
പലിശയിനത്തില്‍ ഓരോ
വര്‍ഷവും
ബോര്ഡിനുണ്ടാവുന്ന
ചെലവ് വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
ബോര്‍ഡ് എത്ര രൂപയുടെ
കടമെടുത്തിട്ടുണ്ട്
എന്നും അത്
എവിടെനിന്നാണെന്നുമുളള
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ചാര്‍ജ്
വര്‍ദ്ധന, സര്‍ചാര്‍ജ്
ഇനത്തില്‍ കഴിഞ്ഞ നാലു
വര്‍ഷം കൊണ്ട്
ബോര്‍ഡിനുണ്ടായ അധിക
വരുമാനം വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
ബോര്‍ഡിന്
കുടിശ്ശിക ഇനത്തില്‍
എത്ര കോടി രൂപ
പിരിഞ്ഞുകിട്ടാനുണ്ട്
എന്ന് വ്യക്തമാക്കുമോ?
വൈദ്യുതി
നിലയങ്ങളുടെ
അറ്റകുറ്റപ്പണികള്‍
387.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പവര്‍കട്ടോ
ലോഡ്ഷെഡ്ഡിങ്ങോ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
; എങ്കില്‍ എന്ന്
മുതലാണെന്നും എത്ര
സമയത്തേക്കാണെന്നും
അതിനുള്ള കാരണം
എന്താണെന്നും
വ്യക്തമാക്കുമോ ;
(ബി)
വൈദ്യുതി
നിലയങ്ങളുടെ
അറ്റകുറ്റപ്പണി
പൂര്‍ത്തിയായിട്ടുണ്ടോ
;
(സി)
അറ്റകുറ്റപ്പണി
ചെയ്യുന്നത് ഏതെല്ലാം
കമ്പനികളാണെന്നും
കരാറിന്റെ
വിശദാംശങ്ങളും
വ്യക്തമാക്കുമോ?
കൂടംകുളം
ആണവനിലയത്തില്‍ നിന്നുള്ള
വൈദ്യുതി
388.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടംകുളം
ആണവനിലയത്തില്‍ നിന്നും
കേരളത്തിന്
അര്‍ഹതപ്പെട്ട വൈദ്യുതി
വിഹിതം ലഭിച്ചു
തുടങ്ങിയിട്ടുണ്ടോ ;
(ബി)
ഇല്ലെങ്കില്‍
എന്താണ് കാരണം എന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
വൈദ്യുതി
കേരളത്തിലേക്ക് കൊണ്ടു
വരുന്നത് ഏത് വഴിയാണ് ;
ഏതെല്ലാം
പ്രദേശത്തിലൂടെയാണ്
എന്ന് വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
ലൈനിന്റെ പ്രവൃത്തികള്‍
ഇനിയും
പൂര്ത്തീകരിക്കുവാനുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
എന്തുകൊണ്ടാണ്
പൂര്‍ത്തീകരിക്കാത്തത്
എന്നും എവിടെയാണ്
പ്രവൃത്തികള്‍
ബാക്കിയുള്ളത് എന്നും
വിശദമാക്കുമോ?
വൈദ്യുതി
ഉപഭോക്താക്കളുടെ പേരും
അഡ്രസ്സും മാറ്റുന്നതിനുള്ള
നടപടിക്രമം
389.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
കണക്ഷന്
എടുത്തിട്ടുള്ള
ഉപഭോക്താക്കളുടെ പേരും
അഡ്രസ്സും
മാറ്റുന്നതിന്
കെ.എസ്.ഇ.ബി. ഇപ്പോള്‍
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഒരു
ഉപഭോക്താവിന്റെ പേര്
തെറ്റായി
രേഖപ്പെടുത്തിയാല്‍ അത്
ശരിയാക്കുന്നതിനുള്ള
നടപടിക്രമം
വ്യക്തമാക്കാമോ; ഇതു
സംബന്ധിച്ച്
സെക്ഷനുകളില്‍ പരാതി
നല്കിയാല്
സ്വീകരിക്കുന്നില്ല
എന്ന പ്രശ്നം
കെ.എസ്.ഇ.ബി.യുടെയും
സര്‍ക്കാരിന്റെയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കാര്‍ഷിക
ആവശ്യങ്ങള്‍ക്കുള്ള
വൈദ്യുതിയുടെ താരിഫ്
390.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുന്ന
വൈദ്യുതിയുടെ നിരക്ക്
വ്യവസായങ്ങള്‍ക്കുള്ള
താരിഫിലേക്ക്
മാറ്റിയതുമൂലം കാര്‍ഷിക
രംഗം നേരിടുന്ന
പ്രതിസന്ധി
ഒഴിവാക്കുന്നതിന്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന നടപടി
വിശദമാക്കാമോ ;
(ബി)
സംസ്ഥാന
റഗുലേറ്ററി കമ്മീഷന്റെ
14.08.14 ലെ ഉത്തരവ്
പുന:പരിശോധിച്ച്
കര്‍ഷകര്‍ക്കുള്ള
വൈദ്യുതി തുടര്‍ന്നും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
ഇക്കാര്യത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ?
പാരമ്പര്യ
ഊര്‍ജ്ജ പദ്ധതി
391.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യ
ഊര്‍ജ്ജ പദ്ധതി പ്രകാരം
സംസ്ഥാനത്ത് എത്ര
മെഗാവാട്ടിന്റെ
വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ഇപ്പോഴത്തെ വൈദ്യൂതി
ഉല്പാദനം എത്ര മെഗാ
വാട്ടാണെന്നും
വ്യക്തമാക്കുമോ;
വെെദ്യുതി
സ്വയം പര്യാപ്തതയ്ക്കായുള്ള
നടപടികള്‍
392.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
സ്വയം പര്യാപ്തത
കെെവരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
അനുമതിയ്ക്കായി
സമര്‍പ്പിച്ച
പദ്ധതികള്‍
ഏതൊക്കയാണ്;
(സി)
സൗരോര്‍ജ്ജ
വെെദ്യുതി ഉപയോഗം
വ്യാപകമാക്കുന്നതിനായി
നല്കുന്ന സബ്സിഡിയും
ആനുകൂല്യങ്ങളും
കേന്ദ്രസര്‍ക്കാര്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
സൗരോര്‍ജ്ജ
വെെദ്യുതി
ഉപഭാേക്താക്കള്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍
നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ?
വെെദ്യുതി
വാങ്ങിയ ഇനത്തില്‍ അധികം
ചെലവായ തുക
393.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.ശശി
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
ഏപ്രില്‍ മുതല്‍ ജൂണ്‍
വരേയും ജൂലായ് മുതല്‍
ആഗസ്റ്റ് വരേയും
വെെദ്യുതി വാങ്ങിയ
ഇനത്തില്‍ അധികം ചെലവായ
തുക എത്ര ;
(ബി)
ഇൗ
തുക ഉപഭോക്താക്കളില്‍
നിന്നും
ഇൗടാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
; ഇതിന് വെെദ്യുതി
റഗുലേറ്ററി കമ്മീഷന്
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്നു മുതല്‍
ഇൗടാക്കി തുടങ്ങുമെന്ന്
വ്യക്തമാക്കുമോ ;
കടമക്കുടി
കണ്ടനാട് കോരാമ്പാടം
പ്രദേശങ്ങളിലെ വൈദ്യുത
പ്രവർത്തികൾ
394.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രൂക്ഷമായ
വൈദ്യുതി ക്ഷാമം
നേരിടുന്ന കടമക്കുടി
കണ്ടനാട് ഭാഗത്ത് 350
മീറ്റര്‍ സിംഗിള്‍
ഫെയ്സ് ലൈന്‍, ത്രീ
ഫെയ്സ് ലൈന്‍ ആക്കി
മാറ്റുന്ന പ്രവര്‍ത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകും
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തിക്കായി
അനുവദിച്ച തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
കോരാമ്പാടം
കപ്പേളക്ക് സമീപം
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ തുക
എത്രയെന്നും
പ്രവര്‍ത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകും
എന്നും വ്യക്തമാക്കാമോ?
ജലവൈദ്യുത
പദ്ധതികളില്‍ നിന്നും
ഉല്പാദിപ്പിക്കുന്ന വൈദ്യുതി
395.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
വൈദ്യുതിയുടെ എത്ര
ഭാഗമാണ് ജലവൈദ്യുത
പദ്ധതികളില്‍ നിന്നും
ഉല്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഓരോ ജലവൈദ്യുത
പദ്ധതികളുടെയും
ഉല്പാദനവിഹിതം
പ്രത്യേകം
വെളിപ്പെടുത്തുമോ ?
സൗരോര്‍ജ്ജ
നയം
396.
ശ്രീ.സണ്ണി
ജോസഫ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
അന്‍വര്‍ സാദത്ത്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൗരോര്‍ജ്ജ നയത്തിന്
രൂപം നല്‍കിയിട്ടുണ്ടോ
;
(ബി)
പ്രസ്തുത
നയത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
സൗരോര്‍ജ്ജത്തില്‍
നിന്ന് എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്
;
(ഡി)
പ്രസ്തുത
നയം നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
സൗരോര്‍ജ്ജ
വികസന പദ്ധതികള്‍
397.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചു വരുന്ന
ഉര്‍ജ്ജ ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന്
സൗരോര്‍ജ്ജ മേഖലയില്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
വികസന പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്
; വിശദമാക്കാമോ ;
(ബി)
ഗാര്‍ഹിക
വൈദ്യുതി
ഉപഭോക്താക്കള്‍ സ്വന്തം
നിലയില്‍ സൗരോര്‍ജ്ജ
സംവിധാനങ്ങള്‍
വീടുകളില്‍
സ്ഥാപിക്കുമ്പോള്‍
സര്‍ക്കാര്‍ നല്കുന്ന
സഹായങ്ങള്‍ എന്തെല്ലാം
; വിശദമാക്കുമോ ?
സൗരോര്‍ജ്ജ
വൈദ്യുത പദ്ധതികള്‍
398.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജ
പദ്ധതികള്‍
വികസിപ്പിച്ച് 60
മെഗാവാട്ട് വൈദ്യുതി
ലഭ്യമാക്കുന്നതിനായി,
2014-15 സാമ്പത്തിക
വര്‍ഷത്തെ ബജറ്റില്‍ 10
കോടി രൂപ വകയിരുത്തിയത്
വിനിയോഗിച്ചു
നടപ്പിലാക്കിയ
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സൗരോര്‍ജ്ജ
വൈദ്യുതി
399.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൗരോര്‍ജ്ജത്തിലൂടെ
എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്പാദിപ്പിക്കപ്പെടുന്നതായാണ്
കണക്കാക്കിയിട്ടുളളതെന്നും
ഇത് സംസ്ഥാനത്തിന്റെ
ആവശ്യത്തിന്റെ എത്ര
ശതമാനമാണെന്നും
വെളിപ്പെടുത്തുമോ ;
(ബി)
സംസ്ഥാനത്ത്
ഇപ്പോള്‍
ഉല്പാദിപ്പിക്കുന്ന
സൗരോര്‍ജ്ജ
വൈദ്യുതിയില്‍ എത്ര
യൂണിറ്റ് ബോര്‍ഡിലേക്ക്
ലഭിക്കുന്നുണ്ടെന്നുംആയതു
സംസ്ഥാനത്ത്ആകെ
ഉല്പാദിപ്പിക്കുന്ന
സൗരോര്‍ജ്ജ
വൈദ്യുതിയുടെ എത്ര
ശതമാനമാണെന്നും
വെളിപ്പെടുത്തുമോ ;
(സി)
സൗരോര്‍ജ്ജ
വൈദ്യുതിയുടെ
ഉല്പാദനത്തിനു
വേണ്ടിവരുന്ന ഉയര്‍ന്ന
ചെലവ് ലഘൂകരിക്കുവാനും
കൂടുതല്‍ സൗരോര്‍ജ്ജ
ഉല്പാദനം
പ്രോത്സാഹിപ്പിക്കുവാനും
വൈദ്യുതി ബോര്‍ഡ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത് ;
(ഡി)
സൗരോര്‍ജ്ജ
വൈദ്യുതി
ഉല്പാദനത്തില് കേരളം
എത്രാം സ്ഥാനത്താണെന്ന്
വെളിപ്പെടുത്തുമോ ?
കാസര്‍ഗോഡ്
മേഖലയിലെ അണ്ടര്‍ഗ്രൗണ്ട്
കേബിളിംഗ്
400.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
മേഖലയില്‍ ഏതെല്ലാം
സ്ഥലങ്ങളിലാണ്
അണ്ടര്‍ഗ്രൗണ്ട്
കേബിളിംഗ് പ്രവര്‍ത്തനം
നടന്നുവരുന്നത്; എത്ര
കിലോമീറ്റര്‍
ദൂരത്തില്‍ എത്ര രൂപ
ചെലവഴിച്ചാണ് പ്രസ്തുത
പ്രവൃത്തി നടത്തുന്നത്;
(ബി)
കാസര്‍ഗോഡ്
വിദ്യാനഗര്‍
സബ്സ്റ്റേഷനില്‍ നിന്ന്
പുതിയതായി
നിര്‍മ്മിച്ചുവരുന്ന
കാസര്‍ഗോഡ്
മുനിസിപ്പാലിറ്റിയില്‍പ്പെട്ട
കേളുഗുട്ട
സബ്സ്റ്റേഷനില്‍
അണ്ടര്‍ഗ്രൗണ്ട്
കേബിളിംഗ്
നടത്തിവരുന്നുണ്ടോ;
(സി)
എത്ര
കിലോമീറ്റര്‍ ദൂരമാണ്
പ്രസ്തുത പ്രവൃത്തി
ചെയ്യുന്നത്; ഈ രണ്ട്
സബ്സ്റ്റേഷനും
തമ്മിലുള്ള ദൂരം എത്ര ?
കാസ്രഗോഡ്
ജില്ലയിലെ പുതിയ സെക്ഷന്‍
ഓഫീസുകള്‍
401.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കാസ്രഗോഡ്
ജില്ലയില്‍ പുതിയ
സെക്ഷന്‍ ഓഫീസുകള്‍
അനുവദിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
അവ ഏതെല്ലാമാണെന്നു
അറിയിക്കാമോ ; എല്ലാ
ഓഫീസുകളിലും പുതുതായി
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ ;
(സി)
എങ്കില്‍
പുതിയ സെക്ഷന്‍
ഓഫീസുകളില്‍
അനുവദിക്കപ്പെട്ട
തസ്തികകള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ഡി)
കാഞ്ഞങ്ങാട്
മിനി വൈദ്യുതി ഭവന്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ?
കോഴിക്കോട്
തലക്കുളത്തൂര്‍ പഞ്ചായത്തിലെ
വൈദ്യുത പദ്ധതികള്‍
402.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
തലക്കുളത്തൂര്‍
പഞ്ചായത്തിലെ
കെ.എസ്.ഇ.ബി. യുടെ
കൈവശമുള്ള സ്ഥലത്ത്
വൈദ്യുതി വകുപ്പിന്റെ
എന്തെങ്കിലും
പദ്ധതികള്‍
ആരംഭിക്കാനുള്ള
നടപടിയുടെ പുരോഗതി
വെളിപ്പെടുത്താമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
തന്നെ പദ്ധതികള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കാസര്‍ഗോഡ്,
ദീനദയാല്‍ ഉപാദ്ധ്യായ
ഗ്രാമീണ്‍ ജ്യോതി യോജന
403.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ പദ്ധതിയായ
ദീനദയാല്‍ ഉപാദ്ധ്യായ
ഗ്രാമീണ്‍ ജ്യോതി യോജന
പ്രകാരം
(ഡി.ഡി.യു.ജി.ജെ.വൈ)
കാസര്‍ഗോഡ് ജില്ലയില്‍
ഏതൊക്കെ വൈദ്യുതി
പ്രവൃത്തികളാണ്
നടപ്പാക്കുന്നത് ;
വിശദമാക്കാമോ ;
(ബി)
ഇതിനുള്ള
പദ്ധതികള്‍
അനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ?
പാപ്പനംകോട്
പുതിയ ഇലക്ട്രിക്കല്‍
സെക്ഷന്‍
404.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തിലെ
പൂജപ്പുര
ഇലക്ട്രിക്കല്‍
സെക്ഷന്‍ വിഭജിച്ച്
പാപ്പനംകോട്
കേന്ദ്രമായി ഒരു പുതിയ
ഇലക്ട്രിക്കല്‍
സെക്ഷന്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് ഏതെങ്കിലും
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ആയതിന്മേല്
സ്വീകരിക്കപ്പെട്ടിട്ടുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്നു
വിശദമാക്കുമോ?
ദീന്‍ദയാല്‍
ഉപാധ്യായ ഗ്രാമ ജ്യോതി യോജന
405.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
കേന്ദ സർക്കാർ
ദീന്‍ദയാല്‍ ഉപാധ്യായ
ഗ്രാമ ജ്യോതി യോജന എന്ന
പേരില്‍ പുതിയ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുതപദ്ധതിയുടെ
പ്രഖ്യാപിത
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് എന്ന്
വിശദമാക്കുമോ ;
(സി)
ഈ
സ്കീമില്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
ചെയ്യേണ്ടത് എന്നും,
ആരെയാണ് പദ്ധതി
നിര്‍വ്വഹണത്തിനായി
ചുമതലപ്പെടുത്തിയിട്ടുള്ളത്
എന്നും വിശദമാക്കുമോ ;
(ഡി)
ഇത്
പുതിയ
പദ്ധതിയാണോയെന്നും പഴയ
ഏതെങ്കിലും പദ്ധതിയുടെ
പേര് മാറ്റി
നടപ്പിലാക്കുന്നതാണോയെന്നും
വ്യക്തമാക്കുമോ ?
കാസര്‍ഗോഡ്
ജില്ലയ്ക്ക് ഒരു വൈദ്യുതി
ഭവനം
406.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കെ. എസ്. ഇ.
ബി ഡിവിഷന് ഓഫീസ്,
സര്‍ക്കിള്‍ ഓഫീസ്
എന്നിവ
പ്രവര്‍ത്തിക്കുന്ന
വാടക കെട്ടിടം
ഒഴിഞ്ഞുനല്കാന്
കെട്ടിട ഉടമസ്ഥന്
ആവശ്യപ്പെട്ടിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
മേല്‍പ്പറഞ്ഞ
ഓഫീസുകള്‍
പ്രവര്‍ത്തിക്കാന്‍
സ്വകാര്യ കെട്ടിട
ഉടമസ്ഥന് കെട്ടിടം
നല്‍കാത്ത
സാഹചര്യത്തില്‍ കെ.
എസ്. ഇ. ബി. ക്ക്
വിദ്യാനഗറില്‍
കലക്ട്രേറ്റിനടുത്തസ്ഥലത്ത്
ഒരു വൈദ്യുതി ഭവനം
നിര്‍മ്മിക്കുന്നതിനുള്ള
തടസ്സം വിശദമാക്കാമോ ;
(സി)
ജില്ലയ്ക്ക്
ഒരു വൈദ്യുതി ഭവനം
എന്നത്
യാഥാര്‍ഥ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍ നല്‍കുമോ
?
ആറ്റിങ്ങല്‍
മണ്ഡലത്തില്‍ ഊര്‍ജ്ജ വകുപ്പ്
നടപ്പില്‍ വരുത്തിയ
പ്രവൃത്തികള്‍
407.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ആറ്റിങ്ങല്‍
മണ്ഡലത്തില്‍ ഊര്‍ജ്ജ
വകുപ്പ് മുഖാന്തിരം
നടപ്പില്‍ വരുത്തിയതും
ഭരണാനുമതി
ലഭിച്ചിട്ടുള്ളതും
പൂര്‍ത്തീകരിച്ചിട്ടില്ലാത്തതും
ആയ പ്രവൃത്തികളുടെ
വിശദവിവരം ലഭ്യമാക്കാമോ
;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ആറ്റിങ്ങല്‍
നിയോജക
മണ്ഡലമുള്‍പ്പെടുന്ന
പ്രദേശത്തുനിന്നും
വൈദ്യുതി കണക്ഷന് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
ഇതില്‍ എത്ര പേര്‍ക്ക്
കണക്ഷന്
ലഭ്യമാക്കിയിട്ടുണ്ടെന്നും
വിശദമാക്കാമോ ?
സമ്പൂര്‍ണ്ണ
വൈദ്യുതവത്കരണം
408.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
അന്‍വര്‍ സാദത്ത്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
സമ്പൂര്‍ണ്ണ
വൈദ്യുതവത്കരിക്കാന്
ഏതെല്ലാം പദ്ധതിക ളാണ്
തയ്യാറാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
എത്ര
പുതിയ സര്‍വ്വീസ്
വൈദ്യുതി കണക്ഷനുകളാണ്
ഇതനുസരിച്ച് നല്കാന്
ലക്ഷ്യമിട്ടിട്ടുള്ളത്
; വിശദാംശങ്ങള്‍
നല്‍കാമോ ;
(സി)
ഏതെല്ലാം
കേന്ദ്ര
പദ്ധതികളനുസരിച്ചാണ് ഈ
ലക്ഷ്യം
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ;
(ഡി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ?
വാതകാധിഷ്ഠിത
വൈദ്യുത പദ്ധതികൾ
409.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാതാകാധിഷ്ഠിത
വൈദ്യുതി ഉല്പാദന
പ്രവര്‍ത്തനങ്ങള്‍ക്കായി
2014 - 15 സാമ്പത്തിക
വര്‍ഷത്തെ ബഡ്ജറ്റില്‍
വകയിരുത്തിയ തുക
വിനിയോഗിച്ചു
നടപ്പിലാക്കിയ
പദ്ധതികളെ
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
നെല്ലിക്കുഴി
ഗ്രാമപഞ്ചായത്തില്‍
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ്
410.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിക്കുഴി
ഗ്രാമപഞ്ചായത്തില്‍
പുതിയ കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസ്
ആവശ്യപ്പെട്ടുകൊണ്ടുള്ള
അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സെക്ഷന്‍ ഓഫീസ്
അനുവദിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സെക്ഷന്‍ ഓഫീസ്
എന്നത്തേക്ക്
പ്രവർത്തനം
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പേരുന്തേനരുവി
ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്
411.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
താലൂക്കില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
പേരുന്തേനരുവി ഹൈഡ്രോ
ഇലക്ട്രിക്
പ്രോജക്ടിന്റെ പണികൾ
ഏതു ഘട്ടംംവരെയായി
എന്നും, എന്ന് പദ്ധതി
കമ്മീഷന്
ചെയ്യാനാകുമെന്നും എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് ഇതിലൂടെ
ഉല്പാദിപ്പിക്കാന്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ ;
(ബി)
പദ്ധതിയുടെ
സിവില്‍ വര്‍ക്കുകളുടെ
ചുമതല ആര്‍ക്കാണ് ;
പ്രസ്തുത
പ്രവൃത്തികളുടെ ഘട്ടം
ഏതുവരെയായി ; ഇനി
എന്തൊക്കെ സിവില്‍
ജോലികളാണ്
നടക്കാനുള്ളത് ;
(സി)
പദ്ധതിയുടെ
മെക്കാനിക്കല്‍
വര്‍ക്കുകള്‍ ആരംഭിച്ചോ
; എന്തൊക്കെ
മെക്കാനിക്കല്‍
ജോലികളാണ് ആരംഭിച്ചത് ;
ഇനി എന്തൊക്കെയാണ്
നടക്കാനുള്ളത് ;
മെക്കാനിക്കല്‍
ജോലികളുടെ കരാര്‍ ആരാണ്
ഏറ്റെടുത്തിരിക്കുന്നത്
;
(ഡി)
പദ്ധതി
കമ്മീഷന്
ചെയ്യുന്നതോടെ
വര്‍ഷത്തില്‍ എല്ലാ
മാസവും ഇവിടെ നിന്നും
വൈദ്യുതോല്പാദനം
സാധ്യമാകുമോ ;
സാധ്യമാകാത്ത മാസങ്ങള്‍
ഏതൊക്കെ ; ഇവിടെ
നിന്നും
ഉല്പാദിപ്പിക്കുന്ന
വൈദ്യുതി എവിടെ/എങ്ങനെ
വിതരണം ചെയ്യാനാണ്
ഉദ്ദേശിക്കുന്നത് ;
(ഇ)
പദ്ധതിക്കായി
നിര്‍മ്മിക്കുന്ന
തടയണയുടെ മുകളിലൂടെ ഇരു
കരകളെയും ബന്ധിപ്പിച്ച്
വാഹനഗതാഗതം
സാധ്യമാക്കുന്ന
എന്തെങ്കിലും പദ്ധതി
വിഭാവനം ചെയ്തിട്ടുണ്ടോ
; വിശദമാക്കാമോ ;
(എഫ്)
പദ്ധതി
നടപ്പാക്കാനുണ്ടായ
കാലതാമസത്തിന് കാരണം
വ്യക്തമാക്കുമോ ;
പ്രശനം പരിഹരിച്ച് പണി
മുന്നോട്ട്
കൊണ്ടുപോകാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത് ;
വ്യക്തമാക്കുമോ?
വള്ളിക്കുന്നം
സെക്ഷന്‍ ആഫിസിന്റെ
പ്രവര്‍ത്തനം
412.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തിലെ
വള്ളിക്കുന്നം സെക്ഷന്‍
ആഫിസിന്റെ പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍
വിശദമാക്കാമോ ;
(ബി)
തടസ്സങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(സി)
വള്ളിക്കുന്നം
സെക്ഷന്‍ ആഫീസിന്റെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട ഫയല്‍
നമ്പര്‍ ലഭ്യമാക്കുമോ ;
(ഡി)
ആലപ്പുഴ
ജില്ലയില്‍ എത്ര
സെക്ഷന്‍ ആഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; ഓരോ സെക്ഷന്‍
ആഫീസുകള്‍ക്ക് കീഴിലും
നിലവിലുള്ള
ഉപഭോക്താക്കളുടെ എണ്ണം
വ്യക്തമാക്കുമോ ?
കര്‍ഷകര്‍ക്ക്
ഏര്‍പ്പെടുത്തിയ
വൈദ്യുതിനിരക്ക്
413.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായികള്‍ക്ക്
നല്കുന്ന താരിഫ്
അനുസരിച്ചുള്ള
വൈദ്യുതിനിരക്ക്
കര്‍ഷകര്‍ക്ക്
ഏര്‍പ്പെടുത്തിയ നടപടി
പിന്‍വലിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ബി)
ഗാര്‍ഹിക
കണക്ഷന് പോസ്റ്റ്
ഒന്നിന് ഇപ്പോള്‍
പതിനയ്യായിരം രൂപ
ഈടാക്കുന്ന നടപടി
പിന്‍വലിക്കുമോ ?
അനെര്‍ട്ടിന്റെ
പുന:സംഘടന
414.
ശ്രീ.സി.മോയിന്‍
കുട്ടി
,,
കെ.എം.ഷാജി
,,
എന്‍. ഷംസുദ്ദീന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏജന്‍സി
ഫോര്‍ നോണ്‍
കണ്വെന്ഷണല് എനര്‍ജി
ആന്റ് റൂറല്‍ ടെക്നോളജി
(അനെര്‍ട്ട്)-യുടെ
പ്രവര്‍ത്തനം
പുന:സംഘടിപ്പിച്ച്
ഊര്‍ജ്ജസ്വലമാക്കുന്നതിനുള്ള
പദ്ധതി ഏതെങ്കിലും
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ഡോ.രവിയെ
സ്പെഷ്യല്‍ ഓഫീസറായി
നിയമിച്ചിട്ടുണ്ടായിരുന്നോ;
എങ്കില്‍
അദ്ദേഹത്തിന്റെ
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
എന്തെല്ലാമെന്നും,
അതിന്മേല് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
പൂക്കൊളത്തൂര്‍
കേന്ദ്രമാക്കി പുതിയ സെക്ഷന്‍
ഓഫീസ്
415.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മഞ്ചേരി
സര്‍ക്കിളിനു കീഴില്‍
പൂക്കൊളത്തൂര്‍
സെക്ഷന്‍ ആഫീസ്
ആരംഭിക്കുന്നത്
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പൂക്കൊളത്തൂര്‍
കേന്ദ്രമാക്കി പുതിയ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ?
പാവപ്പെട്ടവര്‍ക്കും
പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ
വിഭാഗക്കാര്‍ക്കും സൗജന്യ
വൈദ്യുതി കണക്ഷന്
416.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാവപ്പെട്ടവര്‍ക്ക്
സൗജന്യമായി വൈദ്യുതി
കണക്ഷന് നല്‍കുന്നതിന്
കെ.എസ്.ഇ.ബി. പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
സൗജന്യങ്ങളാണ് പദ്ധതി
പ്രകാരം
അനുവദിക്കുന്നത്;
(ബി)
പട്ടിക
ജാതി - പട്ടിക വര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക്
സൗജന്യമായി വൈദ്യുതി
കണക്ഷന് നല്‍കുന്നതിന്
പ്രത്യേകമായ സംവിധാനം
കെ.എസ്.ഇ.ബി.
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ ;
ബന്ധപ്പെട്ട
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
ഉപഭോക്താക്കള്‍ക്കുള്ള
സേവനങ്ങള്‍
417.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ഉപഭോക്താക്കളുടെ
സൗകര്യാര്‍ത്ഥം
പുതുതായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സേവന സൗകര്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
വെെദ്യുതി
ബില്‍ ഒാണ്‍ലെെനായി
അടയ്ക്കുന്നതിന്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
;
(സി)
ഏതെല്ലാം
ഏജന്‍സികള്‍ വഴിയാണ് ഇൗ
സംവിധാനം
ഏര്‍പ്പെടുത്തിയിരിക്കുന്നത്
;
(ഡി)
പ്രസ്തുത
സംവിധാനം
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
കാര്ഷികാവശ്യങ്ങള്ക്കുളള
വൈദ്യുതി സബ്സിഡി
418.
ശ്രീ.പി.തിലോത്തമന്
,,
വി.എസ്.സുനില്‍ കുമാര്‍
,,
ഇ.ചന്ദ്രശേഖരന്
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്ഷികാവശ്യങ്ങള്ക്കുളള
വൈദ്യുതി സബ്സിഡി
നിറുത്തലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
വൈദ്യുതി
സബ്സിഡി നല്കുന്ന പണം
വൈദ്യുതി വകുപ്പിന്
കൃഷി വകുപ്പ്
നല്കുന്നുണ്ടോ; ഇതില്‍
എന്തുമാത്രം
കുടിശ്ശികയുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
കൃഷിയെയും
അനുബന്ധ മേഖലകളെയും ഏത്
നിരക്കിലാണ് വൈദ്യുതി
വകുപ്പ്
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ ?
ബാലുശ്ശേരി
കിനാലൂര്‍ 110 കെ.വി
സബ്സ്റ്റേഷന് നിര്‍മ്മാണം
419.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
നിയമസഭാമണ്ഡലത്തിലെ
കിനാലൂര്‍ 110 കെ.വി
സബ് സ്റ്റേഷന്
സ്ഥാപിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
മൂന്നാം
വാര്‍ഷികത്തിലും സബ്
സ്റ്റേഷന് നിര്‍മ്മാണം
ആരംഭിക്കാന്‍
കഴിഞ്ഞിട്ടില്ലാത്ത
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രണ്ട്
ഏക്കര്‍ ഭൂമിയും സബ്
സ്റ്റേഷന്
നിര്‍മ്മിക്കാന്‍
ആവശ്യമായ തുകയും
കെ.എസ്.ഐ.ഡി.സി.
ലഭ്യമാക്കിയിട്ടും
പ്രവൃത്തി ആരംഭിക്കാന്‍
കഴിയാത്തതിലെ സാങ്കേതിക
തടസ്സം എന്താണെന്ന്
അറിയിക്കാമോ;
(സി)
സബ്
സ്റ്റേഷന്
നിര്‍മ്മാണത്തില്‍
കഴിവും താല്‍പര്യവുമുളള
ഉദ്യോഗസ്ഥരുടെ ഒരു
സ്പെഷ്യല്‍ ടാസ്ക്
ഫോഴ്സ് രൂപീകരിച്ച്
തുടര്‍ പ്രവര്‍ത്തനം
ത്വരിതപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച് ഒരു ഉന്നത
തലയോഗം വിളിക്കുന്ന
കാര്യം പരിഗണിക്കാമോ?
ചെറായി
110KV സബ് സ്റ്റേഷന്
നിര്‍മ്മാണം സംബന്ധിച്ച
തടസ്സങ്ങൾ
420.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തിലെ ചെറായി
110KV സബ് സ്റ്റേഷന്
നിര്‍മ്മാണം സംബന്ധിച്ച
പരാതിയിന്മേല്
നിയമിതനായിരുന്ന
അഡ്വക്കേറ്റ്
കമ്മീഷന്,
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാത്തത്
മൂലം ദീര്‍ഘ നാളുകളായി
പ്രസ്തുത പ്രവൃത്തി
തടസ്സപ്പെട്ട്
കിടക്കുന്ന വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ദീര്‍ഘനാളുകളായി
പ്രവര്‍ത്തി
തടസ്സപ്പെടുന്നതുമൂലം
പൊതുഖജനാവിനുണ്ടാകുന്ന
നഷ്ടം, തീരദേശവാസികൾ
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകൾ എന്നിവ
കണക്കിലെടുത്ത്
പ്രസ്തുത റിപ്പോര്‍ട്ട്
എത്രയും വേഗം
സമര്‍പ്പിക്കുന്നതിന്
ബന്ധപ്പെട്ട കമ്മീഷനോട്
ആവശ്യപ്പെടുവാന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
ഇക്കാര്യത്തില്‍
ഇതുവരെ സ്വീകരിച്ച
നടപടി വ്യക്തമാക്കാമോ ?
2014
- 15 ബഡ്ജറ്റിലെ വൈദ്യുത
പദ്ധതികള്‍
421.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
- 15 സംസ്ഥാന
ബഡ്ജറ്റില്‍, പുതിയ സബ്
സ്റ്റേഷനുകളും ലൈനുകളും
സ്ഥാപിക്കാനായി
വകയിരുത്തിയ 240 കോടി
രൂപ വിനിയോഗിച്ചു
നടപ്പിലാക്കിയ
പദ്ധതികളെ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പേരാമ്പ്ര
33കെ.വി സബ് സ്റ്റേഷന്
422.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരാമ്പ്രയില്‍
33 കെ.വി. സബ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിനുവേണ്ടി
രജിസ്ട്രേഷന്
വകുപ്പിന്റെ ഭൂമി
ഏറ്റെടുത്തത്
എപ്പോഴാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സബ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിനായി
ഇതുവരെ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
എന്നും എത്ര രൂപ
ചെലവഴിച്ചു എന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സബ് സ്റ്റേഷന്
സ്ഥാപിക്കുന്നതിനുളള
നടപടികള്‍
നീണ്ടുപോകുന്നതിനുളള
കാരണം വ്യക്തമാക്കുമോ;
(ഡി)
സബ്
സ്റ്റേഷന് പണി
എപ്പോള്‍
പൂര്‍ത്തിയാക്കും എന്ന്
വ്യക്തമാക്കുമോ?
ഒറ്റപ്പാലം
നിയമസഭാമണ്ഡലത്തിലെ 33KV
സബ്ബ്സ്റ്റേഷന്
423.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയമസഭാമണ്ഡലത്തിലെ
കടമ്പഴിപ്പുറത്ത് 33KV
സബ്ബ്സ്റ്റേഷന്
ആരംഭിക്കുന്നതിനുളള
നടപടിയുടെ പുരോഗതി
അറിയിക്കുമോ;
(ബി)
ലക്കിടിയിൽ
പുതിയ സെക്ഷന്‍ ഓഫീസ്
നിര്‍മ്മിക്കുന്നതിനായുള്ള
പ്രൊപ്പോസൽ
ലഭ്യമായിട്ടുണ്ടോ;
അതിന്റെ പുരോഗതി
വ്യക്തമാക്കാമോ;
(സി)
ഒറ്റപ്പാലത്ത്
110 KV സബ്ബ്സ്റ്റേഷന്
സ്ഥലത്ത് സെക്ഷന്‍
ഓഫീസിന് സ്വന്തമായി
കെട്ടിടം
പണിയുന്നതിനുളള
പ്രൊപ്പോസൽ
ലഭ്യമായിട്ടുണ്ടോ;
പുരോഗതി
വ്യക്തമാക്കാമോ?
മങ്കടയില്‍
66KV സബ്സ്റ്റേഷന്
424.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കടയില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
സബ്സ്റ്റേഷന്റെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
66KV
സബ്സ്റ്റേഷന് എന്ന്
കമ്മീഷന് ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കൊച്ചി
മെട്രോ
425.
ശ്രീ.ബെന്നി
ബെഹനാന്
,,
അന്‍വര്‍ സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
മെട്രോ റെയില്‍ പദ്ധതി
യാഥാര്‍ത്ഥ്യമാക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
പദ്ധതിയുടെ
പുരോഗതി വിലയിരുത്താൻ
എന്തെല്ലാം
മോണിറ്ററിംഗ്
സംവിധാനമാണ്
ഒരുക്കിയിട്ടുള്ളത് ;
(സി)
പദ്ധതിക്കാവശ്യമായ
തുക എങ്ങനെ
കണ്ടെത്താനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്
;
(ഡി)
പദ്ധതി
എന്ന് കമ്മീഷന്
ചെയ്യാനാകുമെന്ന്
വെളിപ്പെടുത്തുമോ ?
റെയില്‍വേ
വികസന പദ്ധതികള്‍
426.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍വേ വികസന
പദ്ധതികള്‍ക്ക്
മുന്‍ഗണന നിശ്ചയിച്ച്
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്താന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനത്തു
നിന്നും ആരംഭിക്കുന്ന
പല ട്രെയിനുകളും
അന്യസംസ്ഥാനങ്ങളിലേക്ക്
മാറ്റിക്കൊണ്ടു പോകാന്‍
നടക്കുന്ന ശ്രമങ്ങള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
ചെയ്യാനാവുമെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
(സി)
ട്രെയിന്‍
സര്‍വ്വീസ്
ആരംഭിക്കുന്ന
സ്റ്റേഷനുകളിലെ
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തതകൊണ്ട്
സംസ്ഥാനത്തിന്
നിലവിലുള്ള
ട്രെയിനുകള്‍
നഷ്ടപ്പെടാനും പുതിയവ
കിട്ടാതിരിക്കാനും
ഇടയാക്കുന്ന സാഹചര്യം
ഒഴിവാക്കാന്‍ അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ?
സബര്‍ബന്‍
ട്രെയിന്‍
427.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സബര്‍ബന്‍ ട്രെയിന്‍
ആരംഭിക്കുന്ന കാര്യം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
രാജ്യറാണി
എക്സ്പ്രസ്സില്‍ അധികമായി
ബോഗികള്‍
428.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
- തിരുവനന്തപുരം
റൂട്ടില്‍ സര്‍വ്വീസ്
നടത്തുന്ന രാജ്യറാണി
എക്സ്പ്രസ്സില്‍
അധികമായി ബോഗികള്‍
സ്ഥാപിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഒരു സ്ലീപ്പര്‍
കോച്ചും, ഒരു ഏ.സി
കോച്ചും കൂടി പ്രസ്തുത
തീവണ്ടിയില്‍
അനുവദിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ;
(സി)
സാങ്കേതികമായി
അധിക ബോഗി
അനുവദിക്കുന്നതിന്
പ്രയാസമുണ്ടെങ്കില്‍,
വളരെയധികം യാത്രക്കാര്‍
ആശ്രയിക്കുന്ന
രാജ്യറാണി എക്സ്പ്രസ്സ്
സ്വതന്ത്ര ട്രെയിനാക്കി
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ?
തീവണ്ടികളിലെ
പഴക്കം ചെന്ന ബോഗികള്‍
429.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലൂടെ
ഓടുന്ന തീവണ്ടികളിലെ
ബോഗികള്‍ മിക്കവയും
പഴക്കം ചെന്നതാണെന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
ഇത്
പരിഹരിക്കുന്നതിന്
കൈകൊണ്ടിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ ?
കേരളത്തിലൂടെ
സര്‍വ്വീസ് നടത്തുന്ന
ട്രെയിനുകളിലെ ബോഗികളുടെ
ഗുണനിലവാരം
430.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലൂടെ
സര്‍വ്വീസ് നടത്തുന്ന
ട്രെയിനുകളിലെ
ബോഗികളുടെ ഗുണനിലവാരം
ഉറപ്പ് വരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ ;
(ബി)
കേരളത്തിന്
പുതിയ ബോഗികള്‍
അനുവദിക്കുന്നതിനും 15
വര്‍ഷം കഴിഞ്ഞ ബോഗികള്‍
മാറ്റുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നുണ്ടെന്നു
വ്യക്തമാക്കുമോ ;
(സി)
ബോഗികള്‍
കൃത്യമായി
ശുചീകരിക്കുന്നതിനും
എലി, പാറ്റ എന്നിവയുടെ
ശല്യം നീക്കുന്നതിനും
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ ?
കേന്ദ്ര
നയത്തിന്റെ ഫലമായുള്ള തപാല്‍
മേഖലയിലെ പ്രശ്നങ്ങള്‍
431.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തപാല്‍
വകുപ്പ് ഡൗണ്‍സൈസ്
ചെയ്യുക എന്ന കേന്ദ്ര
നയത്തിന്റെ ഭാഗമായി
സംസ്ഥാനത്ത്
എവിടെയെങ്കിലും
തപാലാഫീസുകള്
അടച്ചുപൂട്ടാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അത്
എവിടെയെല്ലാം;
(ബി)
തപാല്‍
മേഖലയില്‍ വരാന്‍
പോകുന്ന ഈ
പ്രശ്നത്തില്‍
സര്‍ക്കാര്‍ നിലപാട്
വിശദമാക്കാമോ?
മലിനീകരണ
നിയന്ത്രണ സംവിധാനം
432.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
വന്‍കിട വ്യവസായ
സ്ഥാപനങ്ങളില്‍
മലിനീകരണ നിയന്ത്രണ
സംവിധാനങ്ങള്‍
കാര്യക്ഷമമായി
നടപ്പിലാക്കാത്ത എത്ര
സ്ഥാപനങ്ങളാണുളളത്;
(ബി)
ഇവയ്ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
കാപ്പിത്തോട്
മാലിന്യമുക്തമാക്കാന്‍ നടപടി
433.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴയിലെ
കാപ്പിത്തോട് മാലിന്യം
നിറഞ്ഞ് ജനജീവിതം
ദുസ്സഹമായിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കാപ്പിത്തോട്
മാലിന്യമുക്തമാക്കാന്‍
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?