എനര്‍ജി
മാനേജ്മെന്റ് സെന്ററിന്റെ
പ്രവര്‍ത്തനങ്ങള്‍
4583.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.മുരളീധരന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എനര്‍ജി മാനേജ്മെന്റ്
സെന്ററിന് അവാര്‍ഡുകള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
എന്കില് ഏതെല്ലാം
അവാര്‍ഡുകളാണ്
ലഭിച്ചത്;
(സി)
എനര്‍ജി മാനേജ്മെന്റ്
സെന്ററിന്റെ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
അവാര്‍ഡുകള്‍
ലഭിക്കുവാന്‍
കാരണമായതെന്നറിയിക്കുമോ?
മസ്ദൂര്‍,
ലൈന്മാന്, ഓവര്‍സിയര്‍
തസ്തികകളിലെ ഒഴിവുകള്‍
4584.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നംകുളം
മണ്ഡലത്തില്‍ വിവിധ
മേജര്‍ സെക്ഷനുകളിലായി
മസ്ദൂര്‍, ലൈന്മാന്,
ഓവര്‍സിയര്‍ എന്നീ
തസ്തികകളില്‍ എത്ര
ഒഴിവുകള്‍
നികത്തപ്പെടാനുണ്ട്;
(ബി)
പ്രസ്തുത തസ്തികകളിലെ
ഒഴിവുകള്‍
നികത്തുന്നതിന് എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
പുതിയ
ജലവൈദ്യുത പദ്ധതി
4585.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയ ജലവൈദ്യുത പദ്ധതി
ആരംഭിയ്ക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ പദ്ധതികള്‍
എവിടെയൊക്കെ
ആരംഭിയ്ക്കുന്നതിനാണെന്ന്
വിശദമാക്കുമോ;
(സി)
ഇതിനായുള്ള
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിവരിയ്ക്കുമോ;
(ഡി)
നിലവില്‍
ഏതെങ്കിലും ജലവൈദ്യുത
പദ്ധതിയുടെ പണി
നടക്കുന്നുണ്ടോ ;
എങ്കില്‍ എവിടെ; ഏതു
ഘട്ടം വരെയായി ?
വൈദ്യുതി
ബോര്‍ഡ് ജീവനക്കാര്‍
4586.
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുതി ബോര്‍ഡിനെ
സര്‍ക്കാര്‍ ഇതര
കമ്പനിയാക്കുന്നതിനുള്ള
നീക്കങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ ;
എങ്കില്‍ ഇതിന്റെ
ഭാഗമായി
ജീവനക്കാര്‍ക്ക്
നല്‍കിയിരുന്ന
സര്‍ക്കാര്‍ കമ്പനി
ആനുകൂല്യങ്ങള്‍
ഏതെങ്കിലും
റദ്ദാക്കിയിട്ടുണ്ടോ ;
(ബി)
കെ.
എസ്. ഇ .ബി എന്ന പുതിയ
കമ്പനിയില്‍ പബ്ലിക്
സര്‍വ്വീസ് കമ്മീഷനെ
മറികടന്ന് നിയമനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
തസ്തികകളില്‍ എത്ര പേരെ
നിയമിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
വൈദ്യുതി
ചാര്‍ജ്ജ് വര്‍ദ്ധനവ്
4587.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1/7/2011
-ലെ കണക്ക് പ്രകാരം
ഗാര്‍ഹിക വൈദ്യുതി
നിരക്ക് എത്രയായിരുന്നു
;
(ബി)
1/6/2015
ലെ കണക്ക് അനുസരിച്ച്
ഇത് എത്രയായിരുന്നു ;
(സി)
1/7/2011
ലെ കണക്കനുസരിച്ച്
വൈദ്യുതി ബോര്‍ഡിന്
എത്ര രൂപയുടെ കടം
ഉണ്ടായിരുന്നു ;
(ഡി)
1/7/2011
ല്‍ വൈദ്യുതി
ചാര്ജ്ജിനത്തില് എത്ര
രൂപ കുടിശ്ശിക
ലഭിക്കുവാനുണ്ടായിരുന്നു
;
(ഇ)
1/6/2015
ലെ കണക്ക് പ്രകാരം
ബോര്‍ഡിന് എത്ര രൂപ
കടമുണ്ട് ;
(എഫ്)
1/6/2015
ലെ കണക്ക് പ്രകാരം
വൈദ്യുതി
ചാര്ജ്ജിനത്തില് എത്ര
കുടിശ്ശിക പിരിഞ്ഞു
കിട്ടാനുണ്ട് ;
കുടിശ്ശിക
വരുത്തിയിട്ടുള്ള
സ്ഥാപനങ്ങളുടെ പേര്
സഹിതം വിശദാംശം
നല്‍കാമോ ?
വൈദ്യുതി
ഉല്പാദനത്തിന് ആവശ്യമായ കാറ്റാടി
യന്ത്രങ്ങള്‍
4588.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്,
ഇടുക്കി ജില്ലകളില്‍
പൊതുമേഖലയിലും സ്വകാര്യ
മേഖലയിലും വൈദ്യുതി
ഉല്പാദനത്തിനായി
സ്ഥാപിച്ചിട്ടുളള
കാറ്റാടി യന്ത്രങ്ങള്‍
എത്രയെണ്ണമുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്വകാര്യ
മേഖലയിലുള്ള
സ്ഥാപനങ്ങളുടെ
ഉടമസ്ഥാവകാശം
ആര്ക്കെല്ലമാണെന്നു
വ്യക്തമാക്കുമോ;
(സി)
കാറ്റാടി
യന്ത്രങ്ങള്‍
സ്ഥാപിക്കുന്നതിന് ഭൂമി
പാട്ടത്തിനെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
എത്രവീതമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ആദിവാസികളില്‍
നിന്നും
ഭൂമിയെടുത്തിട്ടുങ്കിൽ
അതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
അനെര്‍ട്ട്
നടപ്പിലാക്കുന്ന പദ്ധതികള്‍
4589.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജസംരക്ഷണത്തിനും
പാരമ്പര്യേതര
ഊര്ജ്ജവിനിയോഗത്തിനും
അനെര്‍ട്ട്
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
പറയാമോ?
(ബി)
ഈ
ഉദ്ദേശത്തോടെ
അനെര്‍ട്ടിന്റെ
ചുമതലയില്‍
പുരോഗതിയില്‍
ഇരിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമാണെന്ന്
അറിയിയ്ക്കുമോ; ഇതിനായി
സര്‍ക്കാര്‍
നല്‍കിയിട്ടുള്ള തുക
എത്രയെന്നും ഏതെല്ലാം
ഇനങ്ങളിലെന്നും
വ്യക്തമാക്കുമോ;
(സി)
അനെര്‍ട്ട്
നടപ്പിലാക്കുന്ന
പദ്ധതികളുടെ പ്രയോജനം
അവലോകനം
ചെയ്യുന്നതിനു്സംവിധാനങ്ങളുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ബോണ്ടുകളും
എഗ്രിമെന്റുകളും
വയ്ക്കുന്നതിനുളള ഫീസ്
4590.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യുച്ഛക്തി
വകുപ്പില്‍ വിവിധ
ആവശ്യങ്ങള്‍ക്കായി
ബോണ്ടുകളും
എഗ്രിമെന്റുകളും
വയ്ക്കുന്നതിനുളള ഫീസ്
വര്‍ദ്ധിപ്പിച്ചതുമൂലം
ജനങ്ങള്‍ക്കുണ്ടാകാവുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ബുദ്ധിമുട്ടുകളില്‍
നിന്നും ജനങ്ങളെ
സഹായിക്കുവാന്‍ എന്ത്
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്
എന്ന് പറയാമോ;
(സി)
ഇത്തരം
എഗ്രിമെന്റുകള്‍ക്ക്
ഒരു മിനിമം ഫീസ് മാത്രം
ഈടാക്കി ഒരു നിശ്ചിത
ഫോറത്തില്‍
തയ്യാറാക്കിയാല്‍
ജനങ്ങള്‍ക്ക്
സഹായകരമാകുമെന്ന്
ബോധ്യപ്പെട്ടിട്ടുണ്ടോ;
അതിന് സാധ്യമെങ്കില്‍
അതിനുള്ള നടപടി
സ്വീകരിക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
4591.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര നിയോജക
മണ്ഡലങ്ങളില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടപ്പിലാക്കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ
;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടപ്പിലാക്കാത്ത നിയോജക
മണ്ഡലങ്ങളില്‍ പദ്ധതി
നടപ്പിലാക്കുന്നതിന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സ്വീകരിച്ച
നടപടികളുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ ?
ഡി.ഡി.യു.ജി
.ജെ.വെെ പദ്ധതി
4592.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡി.ഡി.യു.ജി
.ജെ.വെെ.(Deendayal
Upadhyaya Gram Jyoti
Yojana) പ്രകാരം
ചങ്ങനാശ്ശേരി
മണ്ഡലത്തിലെ വിവിധ
കെ.എസ്.ഇ.ബി
സെക്ഷനുകളില്‍
നടപ്പിലാക്കുവാന്‍
തയ്യാറാക്കിയ
പദ്ധതികള്‍
എതൊക്കെയെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ജോലികള്‍ എന്നത്തേക്ക്
തുടങ്ങുവാന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത് ?
കെ.എസ്.ഇ.
ബി. പെന്‍ഷനും ശമ്പളവും
4593.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.
ബി. പെന്ഷന്
ഇനത്തില്‍ ഓരോ മാസവും
എത്ര തുക
ചെലവാക്കുന്നുണ്ടെന്ന്
വിശദമാക്കാമോ ;
പെന്ഷന് വാങ്ങുന്ന
ആള്ക്കാര് എത്ര ;
(ബി)
ശമ്പള
ഇനത്തില്‍ കെ.എസ്.ഇ.
ബി. മാസം എത്ര കോടി രൂപ
ചെലവഴിക്കുന്നു ;
വിശദമാക്കുമോ ?
കെ.എസ്.ഇ.ബി
.യുടെ വികസന പ്രവൃത്തികൾ
4594.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
ജൂണ്‍ മാസം മുതല്‍
ചടയമംഗലം നിയോജക
മണ്ഡലത്തിന്റെ
പരിധിയില്‍പ്പെട്ട
പ്രദേശങ്ങളില്‍
കെ.എസ്.ഇ.ബി.
നടപ്പിലാക്കിയ വികസന
പ്രവൃത്തികൾ
വിശദമാക്കാമോ; ഇപ്പോള്‍
നടപ്പിലാക്കിവരുന്നതും
പൂര്‍ത്തീകരിക്കേണ്ടതുമായ
പ്രവൃത്തികൾ
ഏതെല്ലാമെന്ന്
വെളിപ്പെടുത്താമോ?
കെ.എസ്.ഇ.ബി
.കാഷ്യര്‍മാരുടെ ഒഴിവുകള്‍
4595.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യില്‍ കാഷ്യര്‍മാരുടെ
എത്ര ഒഴിവുകളാണ്
നിലവിലുള്ളത് ;
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിന് എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
പല
മേജര്‍ സെക്ഷന്‍
ഓഫീസുകളിലും
ലൈന്മാന്, മസ്ദൂര്‍
എന്നീ തസ്തികകളില്‍
നിന്നും വര്‍ക്ക്
അറേഞ്ച്മെന്റ് പ്രകാരം
കാഷ്യര്‍മാരെ
നിയമിക്കുന്നതുകൊണ്ട്
മസ്ദൂര്‍, ലൈന്മാന്
എന്നിവര്‍ ചെയ്യേണ്ട
ഫീല്‍ഡ് ജോലിക്ക്
മതിയായ ജീവനക്കാര്‍
ഇല്ലാതെ വരുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
കാഷ്യര്‍മാരുടെ
ഒഴിവുകള്‍ പി.എസ്.സി
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തി
നികത്താത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ ?
കെ.എസ്.ഇ.ബി
ക്ക് കീഴിലുള്ള
പോള്‍കാസ്റ്റിംഗ് യൂണിറ്റുകള്‍
4596.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
ക്ക് കീഴില്‍
സംസ്ഥാനത്ത് എത്ര
പോള്‍കാസ്റ്റിംഗ്
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നു;
അവ എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
വയനാട്
ജില്ലയില്‍ എന്നാണ് ഇൗ
യൂണിറ്റ് ആരംഭിച്ചത് ;
യൂണിറ്റ് ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ യൂണിറ്റ്
നിര്‍ത്തലാക്കാനുള്ള
കാരണം വ്യക്തമാക്കുമോ
;
(സി)
വയനാട്ടിലെ
യൂണിറ്റില്‍ എത്ര
ജീവനക്കാരാണ്
ഉണ്ടായിരുന്നത് ;
യൂണിറ്റ്
പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍
ജീവനക്കാര്‍ക്ക് പകരം
നിയമനം
നല്‍കിയിട്ടുണ്ടോ ?
കെ.എസ്.ഇ.ബി.
യിലെ കാഷ്യര്‍ തസ്തികയിലെ
ഒഴിവുകള്‍
4597.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യില്‍ കാഷ്യര്‍
തസ്തികയിലുളള
ഒഴിവുകളെത്രയെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
തസ്തിക
പുനര്നിര്ണ്ണയത്തെക്കുറിച്ചു
പഠനം നടക്കുന്നതിനാല്‍
പ്രസ്തുത തസ്തികയില്‍
നിയമനം നടത്താത്ത
സാഹചര്യമുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസുകളുടെ വിഭജനം
4598.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസുകള്‍
വിഭജിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മാനദണ്ഡങ്ങളില്‍
ഇളവുനല്‍കി ഏതെങ്കിലും
സെക്ഷന്‍ ഓഫീസുകള്‍
വിഭജിച്ചിട്ടുണ്ടോ;
എങ്കില്‍ അവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
കോവൂര്‍
സെക്ഷന്‍
വിഭജിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.ക്ക്
ദേശീയ അവാര്‍ഡ്
4599.
ശ്രീ.ലൂഡി
ലൂയിസ്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.പി.വിന്‍സെന്റ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മികച്ച ഉൗര്‍ജ്ജ
സംരക്ഷണ പ്രചരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
വിതരണ കമ്പനികള്‍ക്ക്
നല്കുന്ന ദേശീയ
അവാര്‍ഡ് ഈ
സര്‍ക്കാരിന്റെ കാലത്ത്
കെ.എസ്.ഇ.ബി.
കരസ്ഥമാക്കിയിട്ടുണ്ടോ;
(ബി)
കെ.എസ്.ഇ.ബി.യുടെ
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഈ
അവാര്‍ഡ്
ലഭിക്കുന്നതിന്
അർഹമാക്കിയതു്;
(സി)
പ്രസ്തുത
അവാര്‍ഡിന്റെ
മാനദണ്ഡള്‍
എന്തായിരുന്നുവെന്ന്
വിശദമാക്കുമോ?
നോ
ലോഡ് ഷെഡിംഗ് കാമ്പയിന്
4600.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നോ ലോഡ് ഷെഡിംഗ്
കാമ്പയിന്
നടത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പരിപാടി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കേരള
ലിഫ്റ്റുകളും എസ്കലേറ്ററുകളും
നിയമം
4601.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വി.റ്റി.ബല്‍റാം
,,
വി.ഡി.സതീശന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കേരള ലിഫ്റ്റുകളും
എസ്കലേറ്ററുകളും നിയമം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് നിയമം
നടപ്പാക്കുന്നത് വഴി
കൈവരിക്കുവാന്‍
ഉദ്ദേശിച്ചത്;
(സി)
എസ്കലേറ്ററുകളുടേയും
ബന്ധപ്പെട്ട
ഉപകരണങ്ങളുടെയും
സുരക്ഷിതമായ
പ്രവര്‍ത്തനം
ക്രമീകരിക്കുന്നതിന് ഈ
നിയമം എത്രമാത്രം
പ്രയോജനപ്പെട്ടിട്ടുണ്ട്;
(ഡി)
ഈ
നിയമം
നടപ്പാക്കുന്നതിന്
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്ടറേറ്റ്
വകുപ്പ് എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്?
ആര്.എ.പി.ഡി.ആര്.പി
.
4602.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എ.പി.ഡി.ആര്.പി
(Restructured
Accelerated Power
Development and
Reforms Programme
)പദ്ധതിയില്‍
പ്രദേശങ്ങളെ
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡം
വ്യക്തമാക്കുമോ ;
(ബി)
പൂര്‍ണ്ണമായും
മുന്‍സിപ്പാലിറ്റികളെ
മാത്രമാണോ പ്രസ്തുത
പദ്ധതിയിൽ
ഉള്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയില്‍ ഏതൊക്കെ
മുന്സിപ്പാലിറ്റികളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളത്
;
(ഡി)
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
കാലാവധി
നിശ്ചയിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഏതു
വര്‍ഷമാണ് പദ്ധതി
അവസാനിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
ദീന്
ദയാല്‍ ഉപാദ്ധ്യായ ഗ്രാമ ജ്യോതി
യോജന പദ്ധതി
4603.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
സഹായത്തോടെ സംസ്ഥാനത്ത്
നടപ്പിലാക്കുന്ന ദീന്
ദയാല്‍ ഉപാദ്ധ്യായ
ഗ്രാമ ജ്യോതി യോജന
പദ്ധതി (DDUGJY) യുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
ഡി.ഡി.യു.ജി.ജെ.വൈ
പദ്ധതി അസംബ്ലി നിയോജക
മണ്ഡല അടിസ്ഥാനത്തിലാണോ
നടപ്പാക്കുന്നതെന്നും
ഇതിനായി സംസ്ഥാനത്തിന്
ആകെ എത്ര കോടി രൂപയാണ്
അനുവദിക്കുന്നതെന്നും
ഓരോ നിയോജക
മണ്ഡലത്തിലും എത്ര തുക
വീതം
ചെലവഴിക്കപ്പെടുമെന്നും
വ്യക്തമാക്കുമോ ;
(സി)
മേല്‍
പ്രസ്താവിച്ച
പദ്ധതിയുടെ കാലാവധിയും
നടത്തിപ്പും സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ഡി)
ഗ്രാമപ്രദേശങ്ങളിലെ
സമ്പൂര്‍ണ
വൈദ്യുതീകരണത്തിനായി
ഡി.ഡി.യു.ജി.ജെ.വൈ
പദ്ധതി പ്രകാരമുള്ള
ഫണ്ട്
വിനിയോഗിക്കുവാന്‍
കഴിയുമോ എന്നും
വ്യക്തമാക്കുമോ?
കേടായ
വൈദ്യുതി മീറ്ററുകള്‍ മാറ്റി
സ്ഥാപിക്കുവാന്‍ നടപടി
4604.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേടായ
വൈദ്യുതി മീറ്റര്‍
മാറ്റി സ്ഥാപിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
കേടായ
മീറ്റര്‍ മാറ്റി
സ്ഥാപിക്കണമെന്ന്
ആവശ്യപ്പെട്ട് എത്ര
അപേക്ഷകളാണ് എറണാകുളം
ജില്ലയില്‍
ലഭിച്ചിട്ടുള്ളത് ;
ഇതില്‍ എത്ര
മീറ്ററുകള്‍ മാറ്റി
സ്ഥാപിച്ചിട്ടുണ്ട് ;
(സി)
മീറ്ററുകള്‍
മാറ്റി
സ്ഥാപിക്കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ ;
(ഡി)
വൈപ്പിന്‍
മണ്ഡലത്തില്‍ കേടായ
എത്ര മീറ്ററുകള്‍
മാറ്റി
സ്ഥാപിച്ചിട്ടുണ്ടെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ ?
പുതിയ
ശ്രോതസ്സുകള്വഴി വെെദ്യുതി
4605.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതിക്ഷാമം
പരിഹരിക്കാനായി
ഏതെല്ലാം
ശ്രോതസ്സുകളില്‍
നിന്നും എന്തു തുക
യൂണിറ്റിന് നല്കി
വെെദ്യുതി
ലഭ്യമാക്കാനും,
സംസ്ഥാനത്തുനിന്നുള്ള
ഏതെല്ലാം പുതിയ/
വിപുലീകരിച്ച
ശ്രോതസ്സുകള്‍ വഴി
വെെദ്യുതി
ലഭ്യമാക്കാനും
നടപടികള്‍ സ്വീകരിച്ചു
എന്ന് 2011 മുതല്‍ 2015
വരെ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വര്‍ഷം തിരിച്ച്
വിശദമാക്കുമോ ;
(ബി)
ഇതിനായി
2011 മുതല്‍ 2015 വരെ
ഓരോവര്‍ഷവും എത്ര
കേന്ദ്ര സഹായം ലഭിച്ചു
എന്നും എത്ര തുക
സംസ്ഥാന സര്‍ക്കാര്‍
ചെലവാക്കി എന്നും എത്ര
തുക വിവിധ
സ്ഥാപനങ്ങളില്‍ നിന്നും
(സ്ഥാപനം തിരിച്ചും
പലിശ എത്ര എന്നും)
വായ്പയെടുത്തു എന്നും
എന്നുമുതലാണ് പ്രസ്തുത
വായ്പ അടച്ചു
തുടങ്ങേണ്ടത്എന്നും
വ്യക്തമാക്കുമോ ;
(സി)
വെെദ്യുതി
സംസ്ഥാനത്തെത്തിക്കാന്‍
ഉപയോഗിക്കുന്ന അന്തര്‍
സംസ്ഥാന കോറിഡോറിലെ
പ്രശ്നങ്ങള്‍ മൂലം 2011
മുതല്‍ 2015 വരെ
തടസ്സങ്ങള്‍
നേരിട്ടുവോ എന്നും
എങ്കില്‍ അതുമാറ്റി
വെെദ്യുതി ലഭ്യത
ഉറപ്പുവരുത്താന്‍ എന്തു
നടപടി സ്വീകരിച്ചു
എന്നും ചെലവായ
തുകയെത്രയെന്നും
നാളിതുവരെ
പരിഹരിക്കാന്‍ കഴിയാത്ത
പ്രശ്നങ്ങള്‍
എന്തെന്നും
വ്യക്തമാക്കുമോ ?
സൗജന്യ
വൈദ്യുതി കണക്ഷന്
4606.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര സൗജന്യ വൈദ്യുതി
കണക്ഷനുകള്‍
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
അരൂര്‍
മണ്ഡലത്തിലെ സെക്ഷന്‍ ഓഫീസുകള്‍
4607.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തില്‍
നിലവിലുള്ള കെ. എസ്. ഇ.
ബി. സെക്ഷന്‍ ഓഫീസുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
സെക്ഷന്റെയും
പരിധിയില്‍ എത്ര
ഗുണഭോക്താക്കള്‍ ഉണ്ട്;
(സി)
ഓരോ
സെക്ഷനിലും ഉള്ള
സ്റ്റാഫ് പാറ്റേണ്‍
വ്യക്തമാക്കാമോ;
(ഡി)
ആലപ്പുഴ
സര്‍ക്കിളില്‍ ഏറ്റവും
കൂടുതല്‍
ഗുണഭോക്താക്കള്‍ ഉള്ള
സെക്ഷന്‍ ഏതാണ്;
(ഇ)
കുത്തിയതോട്
സെക്ഷന്‍ വിഭജിച്ച് ഒരു
പുതിയ സെക്ഷന്‍
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വയനാട്
ആരംഭിക്കുന്ന മീറ്റര്‍ റീഡിങ്ങ്
ലാബ്
4608.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ വൈദ്യുതി
വകുപ്പിനു കീഴില്‍
മീറ്റര്‍ റീഡിങ്ങ് ലാബ്
അനുവദിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ ആയതിന്‍െറ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(സി)
പ്രസ്തുത
പദ്ധതി ഏത് ഏജന്‍സിയാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
ലാബിന്‍െറ പണി
പൂര്‍ത്തിയാക്കാത്തതിനു
കാരണം വ്യക്തമാക്കുമോ ?
എളനാട്
കേന്ദ്രമാക്കി പുതിയ സെക്ഷന്‍
ഓഫീസ്
4609.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസുകളില്‍
ഉള്‍പ്പെടുത്താവുന്ന
പരമാവധി
ഉപഭോക്താക്കളുടെ എണ്ണം
എത്രയെന്ന് പറയാമോ;
(ബി)
ചേലക്കര
മണ്ഡലത്തിലെ ചേലക്കര,
പഴയന്നൂര്‍ സെക്ഷന്‍
ഓഫീസുകള്‍ക്കു കീഴില്‍
എച്ച്.ടി., എല്‍.ടി.
വിഭാഗങ്ങളില്‍പ്പെട്ട
എത്ര ഉപഭോക്താക്കള്‍
ഉണ്ട്;
(സി)
ചേലക്കര
മണ്ഡലത്തില്‍ പുതുതായി
എളനാട് ഗ്രാമപഞ്ചായത്ത്
രൂപീകരിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഉപഭോക്താക്കളുടെ
സൗകര്യാര്‍ത്ഥം എളനാട്
കേന്ദ്രമാക്കി ഒരു
പുതിയ സെക്ഷന്‍ ഓഫീസ്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ചെറുകിട
ജല വൈദ്യുതി നയം
4610.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട ജല വൈദ്യുതി
നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത നയം മുഖേന
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കുന്നത്;
(സി)
ഈ നയം നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കേന്ദ്ര
വെെദ്യുതി വിഹിതം
4611.
ശ്രീ.പി.തിലോത്തമന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ഇ.ചന്ദ്രശേഖരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
വെെദ്യുതി വിഹിതം
സ്വീകരിയ്ക്കുന്നതിനായി
പുതിയ സബ്സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്നത്തേക്ക് സൗകര്യം
ഒരുക്കണമെന്നാണ്
കേന്ദ്ര
നിര്‍ദ്ദേശമെന്നു
വ്യക്തമാക്കുമോ;
(ബി)
പുതിയ
സബ്സ്റ്റേഷന്റെ
നിര്‍മ്മാണത്തിനായി
എത്ര ഏക്കര്‍ ഭൂമി
ആവശ്യമായിട്ടുണ്ട്;ഇൗ
ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
എത്ര
മെഗാവാട്ട്
വെെദ്യുതിയാണ് കേന്ദ്ര
വിഹിതമായി
അനുവദിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
എനര്‍ജി
സ്മാര്‍ട്ട് സ്കൂള്‍ പ്രോഗ്രാം
4612.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
എം.പി.വിന്‍സെന്റ്
,,
സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എനര്‍ജി സ്മാര്‍ട്ട്
സ്കൂള്‍ പ്രോഗ്രാം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
പരിപാടി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഊര്‍ജ്ജ
സംരക്ഷണത്തിന് എസ്കോ ടീം
4613.
ശ്രീ.സണ്ണി
ജോസഫ്
,,
എം.എ. വാഹീദ്
,,
അന്‍വര്‍ സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജ സംരക്ഷണം
പ്രോത്സാഹിപ്പിക്കാന്‍
എസ്കോ ടീമിന് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
(സി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട് ?
വൈദ്യൂതി
മോഷണം
4614.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാമേറ്റശേഷം
തിരുവനന്തപുരം
ജില്ലയില്‍ വൈദ്യൂതി
മോഷണത്തിന്
പിടിക്കപ്പെട്ട വ്യാപാര
സ്ഥാപനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ആകെ
എത്ര രൂപയുടെ വൈദ്യൂതി
മോഷണമാണ് ഇവര്‍
നടത്തിയത് എന്ന്
വിശദമാക്കാമോ?
വൈദ്യുതി
മോഷണം
4615.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
വൈദ്യുതി മോഷണത്തിന്
ചുമത്തിയ ഏറ്റവും കൂടിയ
തുക എത്രയെന്നും ഇതിന്
കാരണക്കാരനായ
ഉപഭോക്താവാരെന്നും
വ്യക്തമാക്കുമോ;
(ബി)
വൈദ്യുതി
മോഷണത്തിന് പിഴ ശിക്ഷ
ഏറ്റുവാങ്ങേണ്ടിവന്നവര്‍
നിയമ നടപടികളിലേക്ക്
നീങ്ങിയിട്ടുണ്ടോയെന്നും
എങ്കില്‍ ഇതു
സംബന്ധിച്ച് കഴിഞ്ഞ ഒരു
വര്‍ഷത്തിനിടയില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ടെന്നും
ഏതെങ്കിലും കേസില്‍
വൈദ്യുതി
ബോര്‍ഡിനെതിരായ വിധി
ഉണ്ടായിട്ടുണ്ടോയെന്നും
വെളിപ്പെടുത്താമോ;
(സി)
വൈദ്യുതി
മോഷണം അറിയിക്കുന്ന
വ്യക്തികള്‍ക്ക്
എന്തെങ്കിലും
പാരിതോഷികം
നല്കാറുണ്ടോയെന്നും
എങ്കില്‍ കഴിഞ്ഞ ഒരു
വര്‍ഷത്തിനിടയില്‍ ഈ
രീതിയില്‍ എത്ര തുക
ബോര്‍ഡ്
നല്‍കിയിട്ടുണ്ടെന്നും
വെളിപ്പെടുത്താമോ?
വൈദ്യുതി
ലഭ്യത ഉറപ്പ് വരുത്താ൯
നടപടികള്‍ .
4616.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ജലവൈദ്യുത പദ്ധതികളുടെ
പ്രവര്‍ത്തനം
ഫലപ്രദമാക്കാന്‍
സര്‍ക്കാര്‍ 2011
മുതല്‍ 2015 വരെ എന്തു
നടപടികള്‍ സ്വീകരിച്ചു
;ഇതിനായി പ്രസ്തുത
കാലയളവില്‍ ഓരോ
വര്‍ഷവും ചിലവായ തുക
എത്ര;നാളിതുവരെ
ഫലപ്രദമായ പ്രവര്‍ത്തനം
ഉറപ്പുവരുത്താത്ത
ജലവൈദ്യുത പദ്ധതികള്‍
ഏതെല്ലാം ;
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ശബരിഗിരി
ജനറേറ്ററിംഗ്
സ്റ്റേഷന്റെ
പ്രവര്‍ത്തനം എത്ര
ദിവസം തടസ്സപ്പെട്ടു
എന്നും അതിന്റെ കാരണം
എന്ത് എന്നും ആയതു
പ്രവര്‍ത്തനക്ഷമമാക്കാന്‍
എന്തു നടപടികള്‍
സ്വീകരിച്ചു എന്നും,
ഇതിനായി എത്ര തുക
ചിലവാക്കി എന്നും
ഇതിന്റെ ഭാഗമായി
ശബരിഗിരി, കക്കാട്
വൈദ്യുതി പദ്ധതികളിലെ
ഉല്പാദനത്തില് എത്ര
മെഗാവാട്ട് കുറവുണ്ടായി
എന്നും വ്യക്തമാക്കുമോ;
(സി)
താല്‍ച്ചര്‍,
രാമഗുണ്ടം, കൂടംകുളം
ജനറേറ്ററുകളില്‍
നിന്നും 2011 മുതല്‍
2015 വരെ സംസ്ഥാനത്തിനു
ലഭിക്കേണ്ട വൈദ്യുതി
വിഹിതം എത്ര; എത്ര
ലഭിച്ചു; എത്ര
കുറവുണ്ടായി; കുറവു
പരിഹരിക്കാന്‍ എന്തു
നടപടി സ്വീകരിച്ചു
;വ്യക്തമാക്കുമോ;
(ഡി)
വൈദ്യുതി
പ്രതിസന്ധി
പരിഹരിക്കാനായി 2011
മുതല്‍ 2015 വരെ എത്ര
മെഗാവാട്ട് വൈദ്യുതി
ഏതെല്ലാം വൈദ്യുതി
വ്യാപാരികളില്‍ നിന്നും
വാങ്ങി എന്നും എന്തു
തുക നിരക്കില്‍ എന്നും
ഇതിനായി എത്ര തുക
ചിലവായി എന്നും ആരില്‍
നിന്നെല്ലാം വൈദ്യുതി
വാങ്ങി എന്നും
വ്യക്തമാക്കുമോ;
(ഇ)
വൈദ്യുതി
ഉല്പാദനത്തിനായി ഈ
സര്‍ക്കാര്‍ 2011-2015
കാലയളവില്‍ ഭരണാനുമതി
നല്കിയ
ജലവൈദ്യുത/സോളാര്‍/കാറ്റില്‍
നിന്നുള്ള വൈദ്യുതി
പദ്ധതികള്‍ എന്തെല്ലാം;
ഇവയില്‍ ഏതെല്ലാം
പ്രവര്‍ത്തനം തുടങ്ങി
;ബാക്കിയുള്ളവയുടെ
പ്രവര്‍ത്തനം എപ്പോള്‍
തുടങ്ങാനാവും ;
വ്യക്തമാക്കുമോ;
(എഫ്)
ഇവയുടെ
പ്രവര്‍ത്തന ചിലവിനായി
എത്ര തുക പ്രസ്തുത
കാലയളവില്‍ കേന്ദ്ര
സഹായമായി ലഭിച്ചു; എത്ര
ചിലവാക്കി;സംസ്ഥാന
സഹായം എത്രയാണ്;ഇവയുടെ
പ്രവര്‍ത്തനത്തിനായി
എത്ര ചിലവായി
;വ്യക്തമാക്കുമോ;
(ജി)
ബ്രഹ്മപുരത്തെ
ഡീസല്‍ വൈദ്യുതി
നിലയത്തിലെ ഡീസല്‍
എഞ്ചിന് ജനറേറ്റര്‍
കേടായത് എന്നു്; ഇത്
പരിഹരിക്കാനായി
വാതകാധിഷ്ഠിത
ജനറേറ്റര്‍
സ്ഥാപിക്കുന്ന
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ് ;
ചിലവായ തുക എത്ര
;വ്യക്തമാക്കുമോ?
വൈദ്യുതി
വിതരണ കേന്ദ്രങ്ങളിലെ
കേടുപാടുകള്‍ /
പൊട്ടിത്തെറികള്‍
ഒഴിവാക്കല്‍
4617.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വിതരണ കേന്ദ്രങ്ങളില്‍
കേടുപാടുകള്‍,
പൊട്ടിത്തെറികള്‍
എന്നിവ ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
ഇത്തരത്തില്‍
കേടുപാടുകള്‍,
പൊട്ടിത്തെറികള്‍
എന്നിവ
ഉണ്ടാകുന്നതിനുള്ള
കാരണങ്ങള്‍ എന്താണെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
(സി)
വൈദ്യുതി
വിതരണ കേന്ദ്രങ്ങളില്‍
കേടുപാടുകള്‍,
പൊട്ടിത്തെറികള്‍
എന്നിവ
ഒഴിവാക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കുമോ?
വൈദ്യൂതി
ഉല്പാദന വര്‍ദ്ധനവ്
ലക്ഷ്യമിട്ട് പദ്ധതികള്‍
4618.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വൈദ്യൂതി ഉല്പാദന
വര്‍ദ്ധനവ്
ലക്ഷ്യമിട്ട് പുതുതായി
എന്തെല്ലാം പദ്ധതികള്‍
കെ.എസ്.ഇ.ബി.യുടെ
ആഭിമുഖ്യത്തില്‍
നടപ്പാക്കിയെന്ന്
വിവരിക്കാമോ; ഇതിനായി
ഓരോവര്‍ഷവും നീക്കിവച്ച
തുകയെത്രയെന്നും
അതിലുണ്ടായ
ചെലവെത്രയെന്നും
വിവരിക്കാമോ?
സോളാര്‍
എനര്‍ജി കോര്പ്പറേഷന് ഓഫ്
ഇന്ഡ്യയുമായിച്ചേര്ന്നുളള
പദ്ധതി
4619.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോളാര്‍
എനര്‍ജി
കോര്പ്പറേഷന് ഓഫ്
ഇന്‍ഡ്യ (സെക്കി)
സംസ്ഥാന
ഏജന്സിയുമായിച്ചേര്ന്നുള്ള
സംയുക്തസംരംഭത്തില്‍
പങ്കാളിത്തം വഹിക്കേണ്ട
ഏജന്‍സിയെ
തീരുമാനിച്ചിട്ടുണ്ടോ
; വ്യക്തമാക്കുമോ ;
വൈദ്യുതി
സെക്ഷന്‍ ഓഫീസ്
4620.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
വൈദ്യുതി സെക്ഷന്‍
ഓഫീസുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
കണ്ണൂര്‍
ജില്ലയില്‍ ആരംഭിച്ച
സെക്ഷന്‍ ഓഫീസുകള്‍
എവിടെയൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
കണ്ണൂര്‍
ജില്ലയിലെ പിലാത്തറ
കേന്ദ്രമാക്കി വൈദ്യുതി
സെക്ഷന്‍ ഓഫീസ്
ആരംഭിക്കണമെന്ന്
ആവശ്യപ്പെട്ട്
എം.എല്‍.എ. നല്കിയ
നിവേദനത്തില്‍ അനുകൂല
നടപടി സ്വീകരിക്കുമോ ?
കാര്‍ഷിക
വൈദ്യുതി കണക്ഷന്
4621.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
ആവശ്യത്തിനുള്ള
വൈദ്യുതി കണക്ഷന് 35
സെന്റ് ഭൂമിയില്‍
കുറവുളളവര്‍ക്ക്
നല്കാത്തതുമൂലം
ഉണ്ടായിട്ടുളള
വിഷമതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
ചെറുകിട
കൃഷിക്കാര്‍ക്ക്
കാര്‍ഷിക വൈദ്യുതി
കണക്ഷന്
അനുവദിക്കുന്നതിനായി
നടപടി സ്വീകരിക്കുമോ ?
വൈദ്യുതി
കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റി
നല്‍കുന്നതിന് നടപടി
4622.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
കണക്ഷന് ഉള്ള
കുടുംബനാഥന്
മരണപ്പെട്ടാല്‍
അനന്തരാവകാശിക്ക്
വൈദ്യുതി കണക്ഷന്
മാറ്റി
നല്‍കുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തൊക്കെയാണ് ;
(ബി)
മരണപ്പെട്ട
വ്യക്തിയുടെ മരണ
സര്‍ട്ടിഫിക്കറ്റിന്റെ
അടിസ്ഥാനത്തില്‍
അനന്തരാവകാശിയുടെ
അപേക്ഷ പരിഗണിച്ച്
വൈദ്യുതി കണക്ഷന്റെ
ഉടമസ്ഥാവകാശം മാറ്റി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ;
വിശദാംശം
വ്യക്തമാക്കുമോ ?
സ്വകാര്യ
വെെദ്യുതി ഉല്പാദന സ്ഥാപനങ്ങള്‍
4623.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ വെെദ്യുതി
ഉല്പാദന സ്ഥാപനങ്ങള്‍
ഏതെല്ലാമാണ് ; ഓരോ
സ്ഥാപനവും എത്ര
മെഗാവാട്ട്
വെെദ്യുതിയാണ്
ഉല്പാദിപ്പിക്കുന്നത് ;
(ബി)
ഓരോ
സ്ഥാപനത്തില്‍ നിന്നും
കെ.എസ്.ഇ.ബി. യ്ക്ക്
ലഭിക്കുന്ന
വെെദ്യുതിയും ആയതിന്
ഒരു യൂണിറ്റിന്
ഇൗടാക്കുന്ന വിലയും
വ്യക്തമാക്കുമോ ;
(സി)
സ്വകാര്യ
സ്ഥാപനങ്ങളുമായി
കെ.എസ്.ഇ.ബി.
ഉണ്ടാക്കിയിട്ടുള്ള
കരാര്‍ പ്രകാരം
കെ.എസ്.ഇ.ബി. പ്രതിമാസം
എത്ര രൂപയാണ് ഓരോ
സ്ഥാപനത്തിനും ഫിക്സഡ്
കോസ്റ്റായി
നല്‍കേണ്ടതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി. ഒഴികെ
വെെദ്യുതി
ഉല്പാദിപ്പിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏതെല്ലാമാണ് ; ഓരോ
സ്ഥാപനവും എത്ര
മെഗാവാട്ട് വെെദ്യുതി
വീതമാണ്
ഉല്പാദിപ്പിക്കുന്നത് ;
(ഇ)
ഇൗ
സ്ഥാപനങ്ങളില്‍ നിന്നും
കെ.എസ്.ഇ.ബി. യ്ക്ക്
ലഭിക്കുന്ന
വെെദ്യുതിയും ആയതിന്
ഇൗടാക്കുന്ന വിലയും
വ്യക്തമാക്കുമോ ?
വൈദ്യുതി
ബോര്‍ഡിലെ ജീവനക്കാര്‍,
ശമ്പളം, അപകടങ്ങള്‍,സഹായം
4624.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുതി ബോര്‍ഡിന്
കീഴില്‍ എത്ര
സ്ഥിരം/താല്‍ക്കാലിക/കരാര്‍/മറ്റുവിഭാഗം
ജീവനക്കാരുണ്ടെന്നും
ഇവരില്‍ ഓരോ
വിഭാഗത്തിനുമായി
ശമ്പളമുള്‍പ്പടെ
വിവിധയിനങ്ങളില്‍ ഓരോ
മാസവും (2015 ജനുവരി
മുതല്‍ ജൂണ്‍ വരെ)
ചെലവായ തുക
എത്രയെന്നും,
കോണ്‍ട്രാക്ട്
വര്‍ക്കുകള്‍ക്കായി
നിയോഗിക്കപ്പെട്ട
തൊഴിലാളികള്‍
എത്രയെന്നും ഇവര്‍ക്ക്
പ്രസ്തുത തൊഴില്‍
ചെയ്യുന്നതിനായി
എന്തെങ്കിലും
ഐഡന്റിറ്റി
സര്‍ട്ടിഫിക്കറ്റ്
നല്‍കിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ?
(ബി)
ഇവരില്‍
2011 മുതല്‍ 2015
വരെയുളള കാലയളവില്‍
കൃത്യനിര്‍വ്വഹണത്തിനിടെ
അപകട മരണം/ മറ്റു
ശാരീരിക
അസ്വസ്ഥതയുണ്ടായവര്
എത്രയെന്ന് വര്‍ഷം
തിരിച്ചും അവരില്‍
മൃതപ്രായരായി
സര്‍ക്കാര്‍
സഹായമഭ്യര്‍ത്ഥിച്ച്
ജീവിക്കുന്നവര്‍ എത്ര
എന്ന് ഇനം തിരിച്ചും
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇതിൽ
അപകട മരണം
സംഭവിച്ചവരുടെ ആശ്രിതർ
/ശാരീരിക അസ്വസ്തതകള്‍
നേരിടുന്നവര്‍/മറ്റു
തൊഴില്‍ ചെയ്യാനാകാതെ
മൃതപ്രായരായി
കഴിയുന്നവര്‍
എന്നിവര്‍ക്ക് ഓരോ
വര്‍ഷവും നല്കിയ സഹായം
എത്ര; അപകടം
വ്യക്തമാക്കി വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
കാലയളവില്‍ വൈദ്യുതി
ലൈന്‍ പൊട്ടി വീണതു
മൂലവും,
ലൈനുകള്‍ക്കിടയില്‍
ചെന്നു പെട്ടതുമൂലവും
അപകടവും മരണവും
സംഭവിച്ച മനുഷ്യര്‍,
കന്നുകാലികള്‍,
വന്യമൃഗങ്ങള്‍
എത്രയെന്ന് വര്‍ഷം
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
ഇവയില്‍
വൈദ്യുതി ബോര്‍ഡ്
ജീവനക്കാരുടെ അനാസ്ഥ
മൂലമുള്ള സംഭവങ്ങള്‍
എത്ര; അപകടം
അറിഞ്ഞിട്ടും
സഹായത്തിനായി എത്താതെ
ഔദ്യോഗിക
കൃത്യനിര്‍വ്വഹണത്തില്‍
വീഴ്ച വരുത്തിയ
സംഭവങ്ങള്‍ എത്ര;
മരണപ്പെട്ടവരുടെ
ആശ്രിതര്‍/ദുരിത ജീവിതം
അനുഭവിക്കുന്നവര്‍
എന്നിവരില്‍ എത്ര
പേര്‍ക്ക് ഈ കാലയളവില്‍
സഹായം
ലഭ്യമാക്കിയെന്നും
വ്യക്തമാക്കുമോ?
കൂടംകുളം
ആണവോര്‍ജ്ജ നിലയം
4625.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തമിഴ്
നാട്ടിലെ കൂടംകുളം
ആണവോര്‍ജ്ജനിലയം
ഉത്പാദിപ്പിക്കുന്ന
വൈദ്യുതിയില്‍ നിന്നും
സംസ്ഥാന വിഹിതമായി
ലഭിക്കേണ്ട വൈദ്യുതി
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
കേന്ദ്രപൂളില്‍ എത്ര
വൈദ്യുതിയാണുളളത്;
(ബി)
സംസ്ഥാനത്തിന്
ഇതില്‍ അര്‍ഹമായത് എത്ര
മെഗാവാട്ടാണ്; ഏത്
പ്രസരണ ലൈനിലൂടെയാണ് ഈ
വൈദ്യുതി കേരളത്തില്‍
എത്തിക്കുന്നത്;
(സി)
സംസ്ഥാനത്ത്
തിരുവനന്തപുരം, കൊല്ലം,
പത്തനംതിട്ട
ജില്ലകളിലൂടെ നേരത്തേ
വിഭാവനം ചെയ്തിരുന്ന
പവര്‍ഗ്രിഡ്
കോര്‍പ്പറേഷന്റെ 400
കെ.വി. ലൈന്‍ ഇതിനായി
വലിക്കാന്‍
ഉദ്ദേശമുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ഡി)
തൃശ്ശൂരിലെ
മാടക്കത്തറ 400 കെ.വി.
സബ് സ്റ്റേഷനിലേക്ക് ഈ
വൈദ്യുതി
എത്തിക്കുന്നതിന്
ബൈപോള്‍ സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനായി
എത്ര ഭൂമിയാണ്
ആവശ്യമായി വരിക;
ഇതിനുളള ഭൂമി
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ഇ)
400
കെ.വി. സബ് സ്റ്റേഷനു
സമീപം തന്നെ
കെ.എസ്.ഇ.ബി. യുടെ
കയ്യിലുളളതും
സര്‍ക്കാര്‍ വക
പാട്ടക്കാലാവധി
കഴിഞ്ഞതുമായ
ഭൂമിയുളളപ്പോള്
കാര്‍ഷിക
സര്വ്വകാലാശാലയുെടെ
വെളളാനിക്കര കാമ്പസിലെ
45 ഏക്കര്‍ ഭൂമി
കൈമാറേണ്ടതുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(എഫ്)
മറ്റ്
ഭൂമികളുടെ ലഭ്യത കൂടി
പരിശോധിച്ച്
ഇക്കാര്യത്തില്‍
തീരുമാനമെടുക്കാന്‍
നടപടി സ്വീകരിക്കുമോ?
ചടയമംഗലം
മണ്ഡലത്തിലെ കെ.എസ്.ഇ.ബി.
ആഫീസുകള്‍
4626.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011ജൂണ്‍
മുതല്‍ 2015 ജൂണ്‍ വരെ
ചടയമംഗലം മണ്ഡലത്തിലെ
വിവിധ പ്രദേശങ്ങളില്‍
കെ.എസ്.ഇ.ബി. പുതിയ
ആഫീസുകള്‍ ആരംഭിക്കുകയോ
നിലവിലുണ്ടായിരുന്നവ
വികസിപ്പിക്കുകയോ
ചെയ്തിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ ?
വെെദ്യുതി
ചാര്‍ജ്ജ് വര്‍ദ്ധനവ്
4627.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം എത്ര തവണ
വെെദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
(ബി)
ഇത്
എപ്പോഴെല്ലാമാണ് ;
(സി)
ഒാരോ
തവണയിലെയും
വര്‍ദ്ധനവിലൂടെ
കെ.എസ്.ഇ.ബി യ്ക്ക്
ലഭിച്ച വാര്‍ഷിക
അധികവരുമാനം എത്രയാണ്;
വിശദമാക്കാമോ ?
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍ വൈദ്യുതി
സെക്ഷന്‍ ഓഫീസ്
4628.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
വൈദ്യുതി സെക്ഷന്‍
ഓഫീസ്
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഏതാണെന്നു
വ്യക്തമാക്കുമോ ;
(സി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ?
പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
കാലതാമസം
4629.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനെര്‍ട്ടിന്റെ
ചുമതലയില്‍
നടപ്പിലാക്കുന്ന വിവിധ
പദ്ധതികള്‍ക്ക്
കാലതാമസം
നേരിടുന്നുവെന്ന
പരാതികൾ ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
കാലതാമസം വരുത്തുന്ന
വിഷയങ്ങളില്‍
അനെര്ട്ടിന്െ
പ്രവര്‍ത്തനങ്ങളെ
ത്വരിതപ്പെടുത്തുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
പറയാമോ;
(സി)
മണ്ഡലം ആസ്തി വികസന
പദ്ധതിയില്‍പ്പെടുത്തി
അനെര്ട്ടിന്െ
ചുമതലയില്‍ ചേര്‍ത്തല
താലൂക്ക് ആശുപത്രിയില്‍
നടപ്പിലാക്കുന്ന സൗര
വൈദ്യുതീകരണ
പദ്ധതിയ്ക്ക് ഭരണാനുമതി
ലഭിച്ചത് എന്നാണെന്നും
ആയതു് എന്തുകൊണ്ടാണ്
പ്രവര്‍ത്തനം
ആരംഭിക്കാത്തതെന്നും
പറയാമോ?
കാസര്‍കോട്
ജില്ലയില്‍ സോളാര്‍ പാര്‍ക്ക്
4630.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ സോളാര്‍
പാര്‍ക്ക്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സര്‍വ്വേ
നടപടികള്‍
പൂര്‍ത്തീകരിച്ച്
പദ്ധതിക്കുള്ള സ്ഥലം
കൈമാറുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
അടങ്കല്‍ തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിയുടെ
നടത്തിപ്പ് ചുമതല
ആര്‍ക്കാണെന്ന്
വിശദമാക്കാമോ;
(ഡി)
എത്ര
ഏക്കര്‍ ഭൂമിയാണ്
പ്രസ്തുത
പദ്ധതികള്‍ക്കായി
എറ്റെടുക്കുന്നതെന്നും
എവിടൊക്കെയാണെന്നും
വിശദീകരിക്കാമോ;
(ഇ)
ഈ
പദ്ധതിപ്രകാരം ആകെ എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
പറായമോ?
അമ്പലപ്പുഴ
മണ്ഡലത്തിലെ വൈദ്യുത പദ്ധതികള്‍
4631.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2012,
2012-2013, 2013-14,
2014-15 സാമ്പത്തിക
വര്‍ഷങ്ങളില്‍
അമ്പലപ്പുഴ
മണ്ഡലത്തില്‍ അനുമതി
നല്‍കിയിട്ടുള്ള
വൈദ്യുത പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
ഓരോ
പദ്ധതിക്കും
അനുവദിച്ചിട്ടുള്ള തുക
എത്രയാണ് ; ഇവയില്‍
പൂര്‍ത്തീകരിച്ചവ
ഏതൊക്കെയാണ്; ഇവയില്‍
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണ് ;
വ്യക്തമാക്കാമോ?
ബള്‍ബുകള്‍
കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍
സംബന്ധിച്ച പഠനം
4632.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപയോഗിക്കുന്ന
ബള്‍ബുകളില്‍ ഏതെല്ലാം
ബള്‍ബുകള്‍
മനുഷ്യനേത്രങ്ങള്‍ക്ക്
രോഗകാരണമാകുമെന്നും,
ഫ്യൂസായ ബള്‍ബുകള്‍
തുറസ്സായ സ്ഥലത്തും
വീട്ടു
കോമ്പൗണ്ടുകളിലും
ഉപേക്ഷിക്കുന്നതുമൂലമുണ്ടാകുന്ന
രോഗങ്ങള്‍
എന്തൊക്കെയാണെന്നും
ഇതുമൂലം മനുഷ്യ
ജീവനുണ്ടാകുന്ന
പ്രശ്നങ്ങള്‍
എന്താണെന്നും
സംബന്ധിച്ച് വൈദ്യുതി
വകുപ്പ് എന്തെങ്കിലും
പഠനം
നടത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പഠനം
നടത്തിയിട്ടില്ലെങ്കില്‍
ഒരു വിദഗ്ദസംഘത്തിന്റെ
പഠനത്തിന് എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
ബള്‍ബുകളുടെ ഉപയോഗശേഷം
ഇവ നശിപ്പിക്കാതെ
റോഡുകളിലും വീടുകളിലും
നിക്ഷേപിക്കുന്നതു
കൊണ്ടുണ്ടാകുന്ന
പ്രശ്നങ്ങള്‍
സംബന്ധിച്ച് ഏതെങ്കിലും
അന്താരാഷ്ട്ര
സംഘടനകളുടെ
റിപ്പോര്‍ട്ടുകള്‍
വൈദ്യുതി ബോര്‍ഡിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
അത് ബോര്‍ഡ്
പരിശോധിച്ചു നടപടികള്‍
സ്വീകരിച്ചുവോ;
എങ്കില്‍ എന്തെന്ന്
വ്യക്തമാക്കുമോ?
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ ഊര്‍ജ്ജ
പദ്ധതികള്‍
4633.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയതും
ഭരണാനുമതി ലഭിച്ചതുമായ
ഊര്‍ജ്ജ പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റിനായി
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിന്
നടപടി
4634.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നംകുളം
മണ്ഡലത്തിലെ വിവിധ
സെക്ഷനുകള്‍ക്കു
കീഴില്‍ ഏതെല്ലാം
മേഖലയിലാണ് വോള്‍ട്ടേജ്
ക്ഷാമം
അനുഭവപ്പെടുന്നതായിട്ട്
കെ.എസ്.ഇ.ബി.
കണ്ടെത്തിയിട്ടുള്ളത് ;
(ബി)
മണ്ഡലത്തിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എന്തു
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശം
വ്യക്തമാക്കുമോ ?
കൊട്ടാരക്കര
മണ്ഡലത്തിലെ കെ.എസ്.ഇ.ബി.
സെക്ഷന്‍ ആഫീസുകള്‍
4635.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
കെ.എസ്.ഇ.ബി.സെക്ഷന്‍
ആഫീസുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
സെക്ഷന്റേയും
പരിധിയില്‍ എത്ര
ഗുണഭോക്താക്കള്‍ ഉണ്ട്;
(സി)
നിയോജക
മണ്ഡലത്തില്‍ പുതിയ
സെക്ഷന്‍ ആഫീസുകള്‍
ആരംഭിക്കണമെന്ന
ശുപാര്‍ശ പരിഗണനയില്‍
ഉണ്ടോ; വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം നടപ്പാക്കല്‍
4636.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2006 മുതല്‍ 2011 വരെ
നടപ്പിലാക്കിയ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതിയുടെ
ഭാഗമായി ഏറ്റെടുത്ത
പുതിയതും മാറ്റം
വരുത്തിയതുമായ
പ്രവൃത്തികൾ
ഏതൊക്കെയെന്നും അത്
മുഖേന നല്കിയ പുതിയ
വൈദ്യുത കണക്ഷന് എത്ര
എന്നും പദ്ധതിയുടെ
ഭാഗമായി സമ്പൂര്‍ണ്ണ
വൈദ്യുതീകരണം നടപ്പായ
നിയമസഭാ മണ്ഡലങ്ങള്‍,
റവന്യൂ ജില്ലകള്‍
ഏതൊക്കെയെന്നും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ഇതിനായി
കേന്ദ്ര സഹായം എത്ര
ലഭിച്ചുവെന്നും
വൈദ്യുതി വകുപ്പും
സംസ്ഥാന സര്‍ക്കാരും
എത്ര തുക ചെലവാക്കി
എന്നും വ്യക്തമാക്കുമോ;
(സി)
2011
മുതല്‍ 2015 വരെ ഈ
സര്‍ക്കാര്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും
അതുവഴി പ്രസ്തുത പദ്ധതി
കൂടുതലായി നടപ്പാക്കിയ
നിയമസഭാ മണ്ഡലങ്ങള്‍,
റവന്യൂ ജില്ലകള്‍
എന്നിവ ഏതൊക്കെയെന്നും
വിശദമാക്കുമോ ;
(ഡി)
ഇതിനായി
2011 മുതല്‍ 2015 വരെ
സംസ്ഥാനത്തിനു എത്ര തുക
കേന്ദ്ര സഹായം
ലഭിച്ചുവെന്നും എത്ര
തുക ചെലവാക്കി എന്നും
വര്‍ഷം തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടപ്പാക്കാന്‍
ബാക്കിയുള്ള നിയമസഭാ
മണ്ഡലങ്ങള്‍
ഏതെല്ലാമെന്നു ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ?
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
4637.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ
അധികാരമേറ്റശേഷം
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍ ഊര്‍ജ്ജ
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
മണ്ഡലത്തില്‍
വകുപ്പ് ഏറ്റെടുത്ത്
നടത്താനുദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്നും
അതിനുള്ള മതിപ്പ് ചെലവ്
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
ഏതുഘട്ടത്തിലാണെന്നു
പറയാമോ?
അരയക്കാപ്പ്,വെട്ടുവിട്ടകാട്
ആദിവാസി കോളനികളില്‍
വൈദ്യുതീകരണം
4638.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
പഞ്ചായത്തില്‍
വൈദ്യുതീകരണം നടത്താത്ത
അരയക്കാപ്പ്,വെട്ടുവിട്ടകാട്
ആദിവാസി കോളനികളില്‍
വൈദ്യുതീകരണം
നടത്തുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ;
(സി)
അതിരപ്പിള്ളി
പഞ്ചായത്തിലെ മറ്റു
കോളനികളിലെ വൈദ്യുതീകരണ
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നും
അറിയിക്കാമോ ?
പാരമ്പര്യതേര
ഊര്‍ജ്ജ പദ്ധതി
4639.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാരമ്പര്യതേര ഊര്‍ജ്ജ
പദ്ധതി പ്രകാരം
ഉല്പാദിപ്പിക്കുന്ന
വൈദ്യുതി ആകെയുള്ള
വൈദ്യുതി
ഉല്പാദനത്തിന്റെ എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ?
തോട്ടിയാര്‍
ജലവെെദ്യുത പദ്ധതി
4640.
ശ്രീ.എം.എ.ബേബി
,,
എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടിയാര്‍
ജലവെെദ്യുത പദ്ധതി
നിര്‍മ്മാണത്തിന്റെ
ഇപ്പോഴത്തെ
അവസ്ഥയെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
നിന്നും എത്ര
മെഗാവാട്ട്
വെെദ്യുതിയാണ്
ലക്ഷ്യമിട്ടത് ;
(സി)
പദ്ധതിയുടെ
പണി എന്നാണ് ആരംഭിച്ചത്
; എന്നത്തേയ്ക്ക് പണി
പൂര്‍ത്തിയാക്കാനാണ്
നിശ്ചയിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ ?
അനെര്‍ട്ടിലെ
നിയമനങ്ങള്‍
4641.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
അനെര്‍ട്ട് എന്ന
സ്ഥാപനത്തില്‍ എത്ര
സ്ഥിര നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്;
(ബി)
ഏതൊക്കെ
തസ്തികകളില്‍
ആരെയൊക്കെയാണ്
നിയമിച്ചിരിക്കുന്നതെന്ന്
മേല്‍വിലാസം, എണ്ണം
എന്നിവ ഉള്‍പ്പെടെ
വിശദമാക്കുമോ;
(സി)
ഇവരുടെ
ശമ്പള സ്കെയിലുകള്‍
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ?
പെറ്റ്കോക്ക്
അടിസ്ഥാനമായ വൈദ്യുത നിലയം
4642.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
ലെ ബഡ്ജറ്റ്
പ്രസംഗത്തില്‍
പരാമര്‍ശിച്ചിട്ടുള്ള
എഫ്.എ.സി.റ്റി. -യില്‍
ആരംഭിക്കുന്ന
പെറ്റ്കോക്ക്
അടിസ്ഥാനമായ വൈദ്യുത
നിലയം, വാതകാധിഷ്ഠിത
വൈദ്യുതി പദ്ധതികള്‍
എന്നിവയുടെ പുരോഗതി
അറിയിക്കുമോ ; ഇവ
ഓരോന്നും എന്ന്
കമ്മീഷന്
ചെയ്യാനാകുമെന്നുള്ള
വിശദമായ വിവരം നല്‍കുമോ
?
അതിരപ്പിള്ളി
ജലവെെദ്യുതി പദ്ധതി
4643.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
ജലവെെദ്യുതി പദ്ധതി
നടപ്പിലാക്കണമെന്ന
നിലപാടാണോ
കെ.എസ്.ഇ.ബി. ക്കും
സംസ്ഥാന
സര്‍ക്കാരിനുമുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അനുകൂല
നിലപാടാണ്
ഉള്ളതെങ്കില്‍ പദ്ധതി
നടപ്പാക്കുന്നതിന് ഇൗ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്ക് എതിരായി
നിലവിലുള്ള
സാഹചര്യങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയുടെ
പരിസ്ഥിതികാനുമതിക്കായി
കേന്ദ്രപരിസ്ഥിതി
മന്ത്രാലയത്തെ വീണ്ടും
സമീപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
സമീപിച്ചത്;
എന്തായിരുന്നു
മന്ത്രാലയത്തിന്റെ
പുതിയ നിലപാട്;
(ഇ)
പദ്ധതിക്ക്
എതിരായി ഹരിത
ട്രെെബ്യൂണലില്
നിലവില്‍ കേസ്സുകള്‍
ഉണ്ടോ; ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
നാളേക്കിത്തിരി
ഊര്‍ജ്ജം പദ്ധതി
4644.
ശ്രീ.കെ.മുരളീധരന്
,,
എം.പി.വിന്‍സെന്റ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളേക്കിത്തിരി
ഊര്‍ജ്ജം പരിപാടി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കുന്നത്
എന്നറിയിക്കുമോ;
(സി)
പ്രസ്തുത
പരിപാടി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഇലക്ട്രിസിറ്റി
വര്‍ക്കര്‍/മസ്ദൂര്‍ നിയമനം
4645.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
കെ.എസ്.ഇ.ബി. യില്‍
ഇലക്ട്രിസിറ്റി
വര്‍ക്കര്‍/മസ്ദൂര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്
;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്യുകയുണ്ടായോ ;
എങ്കില്‍ എന്ന്
എന്നറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍
കെെക്കൊണ്ട നടപടികള്‍
വ്യക്തമാക്കുമോ ?
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്
ലഭിച്ച അംഗീകാരങ്ങള്‍
4646.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
അന്‍വര്‍ സാദത്ത്
,,
എം.എ. വാഹീദ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്ടറേറ്റ്
വകുപ്പിന് അംഗീകാരം
ലഭിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
എന്തെല്ലാം
അംഗീകാരങ്ങളാണ്
ലഭിച്ചത് ;
(സി)
പ്രസ്തുത
അംഗീകാരങ്ങള്‍
ലഭിക്കുവാന്‍ വകുപ്പ്
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തതതെന്ന്
വ്യക്തമാക്കുമോ ?
സൗജന്യവെെദ്യുതി
കണക്ഷന്
4647.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നല്‍കിയിട്ടുള്ള സൗജന്യ
വെെദ്യുതി കണക്ഷനുകളുടെ
വിശദാംശം ജില്ല
തിരിച്ച് നല്‍കാമോ ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മാവേലിക്കര നിയോജക
മണ്ഡലത്തില്‍ സൗജന്യ
വെെദ്യുത കണക്ഷന്
ലഭിച്ചവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
നിലവില്‍
എത്ര അപേക്ഷകര്‍ക്ക്
വെെദ്യുതി കണക്ഷന്
കൊടുക്കാനുണ്ട് ?
ചാത്തന്‍കോട്ടുനട
ചെറുകിട ജലവൈദ്യുത പദ്ധതി
4648.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്‍കോട്ടുനട
ചെറുകിട ജലവൈദ്യുത
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
കരാറുകാരുമായി
ഉണ്ടാക്കിയ വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
ഇത്
പ്രകാരം എന്നത്തേയ്ക്ക്
നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കി പദ്ധതി
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ;
(സി)
പദ്ധതി
യഥാസമയത്ത്
പൂര്‍ത്തിയാക്കാത്തതുമൂലം
എത്ര രൂപയുടെ നഷ്ടം
ഉണ്ടായിട്ടുണ്ട് ;
വിശദവിവരം നല്‍കുമോ ?
ഊര്ജ്ജോല്പാദനവും
ഉപഭോഗവും
4649.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
ദിവസത്തെ
ഉപഭോഗത്തിനാവശ്യമായ
ഊര്‍ജ്ജം എത്രയെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
എല്ലാത്തരം
ഉപഭോക്താക്കള്‍ക്കുമായി
എത്ര വൈദ്യുതി വേണ്ടി
വരുമെന്ന്
വ്യക്തമാക്കാമോ ;
(ബി)
1/6/2015
ലെ കണക്കു പ്രകാരം
കേന്ദ്രവിഹിതം
ഉള്‍പ്പെടെയുള്ള
വിവിധതരം പദ്ധതികളില്‍
നിന്നുമായി എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ ;
സൗരോര്‍ജ്ജത്തില്‍
നിന്നുള്ള വൈദ്യുതോല്‍പ്പാദനം
4650.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
ആഭിമുഖ്യത്തില്‍
സൗരോര്‍ജ്ജത്തില്‍
നിന്ന്എത്ര മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്‍പാദിപ്പിച്ചുവരുന്നത്
; പ്രസ്തുത പദ്ധതി
വിപുലീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നു
വ്യക്തമാക്കുമോ ?
വെെദ്യുതാഘാതമേറ്റ്
മരണപ്പടുന്നവര്ക്കും
പരിക്കേല്‍ക്കുന്നവര്‍ക്കും
ധനസഹായം
4651.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതാഘാതമേറ്റ്
മരണപ്പടുന്നവര്ക്കും
പരിക്കേല്‍ക്കുന്നവര്‍ക്കും
കെ.എസ്.ഇ.ബി .നല്കുന്ന
ധനസഹായത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
ഇത്
സംബന്ധിച്ച
ഉത്തരവുകളുടേയും
സര്‍ക്കുലറുകളുടേയും
പകര്‍പ്പ്
ലഭ്യമാക്കാമോ?
പിരിഞ്ഞുകിട്ടാനുള്ള
വൈദ്യുതി ബില്‍ കുടിശ്ശിക
4652.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിരിഞ്ഞുകിട്ടാനുള്ള
വൈദ്യുതി ബില്‍
കുടിശ്ശികയില്‍
ഗാര്‍ഹിക
ഉപഭോക്താക്കളുടെ ബില്‍
കുടിശ്ശിക എത്ര;
കോമേഴ്സല്‍
ആള്‍ക്കാരുടെ കുടിശ്ശിക
എത്ര; വന്‍കിട
വ്യവസായികളുടെ
കുടിശ്ശിക എത്ര; ഇവകള്‍
പ്രത്യേകമായി
വിവരിയ്ക്കുമോ ;
(ബി)
ഏറ്റവും
കൂടുതല്‍ ബില്‍
കിടിശ്ശികയായുളള
പ്രൈവറ്റ് സ്ഥാപനം
ഏതാണ്;
(സി)
ഇവര്‍ക്കെതിരെ
വൈദ്യുതി വിഛേദിച്ച്
നടപടി സ്വീകരിക്കാന്‍
തയ്യാറാകുമോ ?
കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള
വൈദ്യുതബന്ധത്തിന്റെ വിനിയോഗം
T 4653.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള
വൈദ്യുതി കണക്ഷന്
ലഭിച്ചിട്ടുള്ള
കര്‍ഷകര്‍, ഈ
സര്‍ക്കാര്‍
കാലയളവില്‍, വൈദ്യുതി
ചാര്‍ജ്ജ് ഇനത്തില്‍
എത്ര തുക
നല്‍കിയിട്ടുണ്ടെന്നു
അറിയിക്കാമോ ;
(ബി)
പ്രസ്തുത
ഇനത്തില്‍ ചേര്‍ത്തല
താലൂക്കിലുള്ള വൈദ്യുതി
കണക്ഷനുകള്‍ എത്രയെന്ന്
അറിയിക്കാമോ ; വൈദ്യുതി
കണക്ഷന് ലഭിച്ചവര്‍
കാലാകാലങ്ങളായി കൃഷി
ചെയ്യുന്നവരാണോ എന്നും
ഉല്പാദനം
നടത്തുന്നുണ്ടോ എന്നും
പരിശോധിക്കുന്നതിനും
വൈദ്യുതി വകുപ്പിനുള്ള
സംവിധാനം എന്താണെന്ന്
അറിയിക്കാമോ ;
(സി)
ഇവരില്‍
കൃഷി അവസാനിപ്പിച്ചു
എന്ന്
ബോധ്യപ്പെട്ടതുമൂലവും
വൈദ്യുതി
മറ്റാവശ്യങ്ങള്‍ക്ക്
വിനിയോഗിക്കുന്നു എന്ന്
കണ്ടെത്തിയതുമൂലവും
കണക്ഷന്
വിച്ഛേദിച്ചതും പിഴ
ഈടാക്കിയതുമായ എത്ര
കേസുകള്‍
സംസ്ഥാനത്താകമാനം
ഉണ്ടെന്ന് അറിയിക്കാമോ?
ശബരി
റെയില്‍പാത
4654.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ജി.എസ്.ജയലാല്‍
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെയില്‍
പദ്ധതികളുടെ പകുതി
ചെലവ് സംസ്ഥാന സർക്കാർ
വഹിക്കണമെന്ന
റെയില്‍വേയുടെ
നിര്‍ദ്ദേശം
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശം
അംഗീകരിക്കാത്തത്തിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
ശബരി
പാത പ്രഖ്യാപിച്ചത്
എന്നാണ്; എത്ര കോടിയുടെ
പദ്ധതിയാണ്
പ്രഖ്യാപിച്ചത്;
ഇതിനായി റെയില്‍വേ
ഇതിനകം എത്ര കോടി
ചെലവഴിച്ചു; ഈ
പദ്ധതിക്കായി സംസ്ഥാന
സർക്കാർ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
ശബരി
പാത എന്നത്തേക്ക്
യാഥാര്‍ത്ഥ്യമാക്കാന്‍
കഴിയുമെന്നു
വിശദമാക്കുമോ?
ശബരി
റെയില്‍പ്പാത
4655.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.സി.കൃഷ്ണന്
,,
പി.ടി.എ. റഹീം
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരി
റെയില്‍പ്പാതയ്ക്കായി
എത്ര ഏക്കര്‍ ഭൂമി
അക്വയര്‍
ചെയ്തിട്ടുണ്ട് ;
(ബി)
പ്രസ്തുത
പാതയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
ആദ്യസര്‍വ്വേ നടത്തുന്ന
സമയത്ത് പദ്ധതിയുടെ
നിര്‍മ്മാണ ചെലവ് എത്ര
യെന്നാണ്
കണക്കാക്കിയിരുന്നത്;
(സി)
ഇപ്പോഴത്തെ
സാഹചര്യത്തില്‍ ഇത്
എത്രയാകുമെന്നാണ്
കരുതുന്നത്?
റെയില്‍വേ
മന്ത്രാലയം കാട്ടുന്ന അവഗണന
4656.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുകൂടി
സര്‍വ്വീസ് നടത്തുന്ന
ട്രെയിനുകളുടെ ബോഗികള്‍
റിപ്പയറിംഗിനയച്ചാല്
പലപ്പോഴും
അയച്ചതിനേക്കാള്‍ പഴയതോ
ഗുണനിലവാരമില്ലാത്തതോ
ആയ ബോഗികളാണ്
തിരിച്ചെത്തിക്കുന്നതെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇതു സംബന്ധിച്ച്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
റിപ്പയറിംഗിനയച്ച
മെമു വണ്ടി
മുഴുവനായിത്തന്നെ
മാറ്റിയതായും ഇതിനുപകരം
പാസഞ്ചറായി
ഓടിക്കൊണ്ടിരുന്ന
ട്രെയിന്‍, സര്‍വ്വീസ്
നടത്തുന്നതായ വസ്തുത
കണക്കിലെടുത്തിട്ടുണ്ടോ;
(സി)
റെയില്‍വേ
മന്ത്രാലയം കേരളത്തോട്
കാട്ടുന്ന ഈ
അവഗണനക്കെതിരെ എന്തു
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കേരളത്തിലെ
തീവണ്ടിപ്പാത വികസനത്തിനായി
ഭൂമി ഏറ്റെടുക്കൽ
4657.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് ഏതൊക്കെ
പുതിയ തീവണ്ടി
പാതകള്‍ക്ക് സ്ഥലം
ഏറ്റെടുത്ത്
നല്‍കാമെന്നാണ്
അറിയിച്ചിരുന്നത് എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ആയതിന്റെ
തുടര്‍ നടപടികള്‍ ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോയെന്നത്
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇക്കഴിഞ്ഞ
കേന്ദ്ര റെയില്‍വേ
ബജറ്റില്‍ കേരളത്തിലെ
ഏതൊക്കെ പുതിയ
പാതകള്‍ക്കാണ് തുക
നീക്കിവച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ആയത്
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി ഭൂമി
ഏറ്റെടുത്ത്
നല്‍കുന്നതിന് എത്ര തുക
നീക്കിവെച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
കാഞ്ഞങ്ങാട്
- പാണത്തൂര്‍ -
കണിയൂര്‍ പാത
യാഥാര്‍ത്ഥ്യമാക്കുന്നതിന്
സ്ഥലം ഏറ്റെടുത്ത്
നല്‍കണമെന്ന കാസര്‍ഗോഡ്
എം.പി.
ശ്രീ.പി.കരുണാകരന്റെ
ഹര്‍ജിയില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?