പി.ഇ.ഇ.സി.എസ്.
സെന്റര്‍ ആരംഭിക്കാന്‍ നടപടി
3715.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
എഞ്ചിനീയറിംഗ് പ്രവേശന
പരീക്ഷയ്ക്ക്
വിദ്യാര്‍ത്ഥികളുടെ
അഭിരുചി
വളര്‍ത്തുന്നതിനായി
സംസ്ഥാനത്തെ എല്ലാ
അസംബ്ളി നിയോജക
മണ്ഡലങ്ങളിലും പബ്ളിക്
എന്‍ട്രന്‍സ്
എക്സാമിനേഷന്
കോച്ചിംഗ് സ്കീം
സെന്റര്‍ അനുവദിക്കുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ ;
(ബി)
പബ്ളിക്
എന്‍ട്രന്‍സ്
എക്സാമിനേഷന്
കോച്ചിംഗ് സ്കീം
സെന്റര്‍
ആരംഭിക്കുവാന്‍
എന്തെല്ലാം നിബന്ധനകള്‍
ആണ്
നിഷ്ക്കര്‍ഷിച്ചിരിക്കുന്നത്
;
(സി)
ഒറ്റപ്പാലം
അസംബ്ളി മണ്ഡലത്തില്‍
ഏത് സ്കൂളിനെയാണ്
പി.ഇ.ഇ.സി.എസ്.
സെന്റര്‍ ആയി
തെരഞ്ഞെടുത്തിട്ടുള്ളത്
; വിശദാംശം
ലഭ്യമാക്കാമോ ?
ഹയര്‍
സെക്കന്ററി വകുപ്പില്‍
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്തിരുന്ന
സര്വ്വകലാശാലാജീവനക്കാര്
3716.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി വകുപ്പില്‍
ഓപ്ഷന് ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്തിരുന്ന
സര്വ്വകലാശാലാജീവനക്കാര്,
OP (KAT) 162, 165
നമ്പരുകളായി ബഹു. കേരള
ഹൈക്കോടതിയില്‍ ഫയല്‍
ചെയ്തിരുന്ന അപ്പീല്‍
പെറ്റീഷനുകളിന്മേലുള്ള
കോടതി വിധി
എന്തായിരുന്നു എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോടതി വിധിയുടെ
അടിസ്ഥാനത്തില്‍,
30.05.2015-ല്‍
വിടുതല്‍ ചെയ്യപ്പെട്ട
സര്വ്വകലാശാലാജീവനക്കാരെ
ഹയര്‍ സെക്കന്ററി
വകുപ്പില്‍ തിരികെ
പ്രവേശിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ഇപ്രകാരം
തിരികെ
പ്രവേശിപ്പിക്കപ്പെടാവുന്ന
ജീവനക്കാരുടെ
സീനിയോറിറ്റി കൂടി
സര്‍ക്കാര്‍ ഉത്തരവില്‍
നിഷ്ക്കര്‍ഷിക്കുന്ന
ഇന്റര്‍സേ സീനിയോറിറ്റി
തയ്യാറാക്കുന്ന
പ്രക്രിയയില്‍
പരിഗണിക്കുമോ; പ്രസ്തുത
ഇന്റര്‍സേ സീനിയോറിറ്റി
ലിസ്റ്റില്‍
സര്വ്വകലാശാലാജീവനക്കാര്
ഏത് സീനിയോറിറ്റി
ക്രമത്തില്‍
സ്ഥിരപ്പെടുമെന്ന്
വ്യക്തമാക്കാമോ?
ചോയ്സ്
ബേസ്ഡ് ക്രെഡിറ്റ് ആന്റ്
സെമസ്റ്റര്‍ സിസ്റ്റം
3717.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
യൂണിവേഴ്സിറ്റിയുടെ
കീഴിലെ സര്‍ക്കാര്‍,
എയ്ഡഡ് മേഖലകളിലെ
ആര്‍ട്സ് ആന്റ് സയന്‍സ്
കേളേജുകളില്‍ ചോയ്സ്
ബേസ്ഡ് ക്രെഡിറ്റ്
ആന്റ് സെമസ്റ്റര്‍
സിസ്റ്റത്തിലുളള
(CBCSS) ഡിഗ്രി
കോഴ്സുകളില്‍
"ഇന്‍ഫര്‍മാറ്റിക്സ് "
ഒരു നിര്‍ബന്ധിത
പാഠ്യവിഷയമാണോ;
(ബി)
പ്രസ്തുത
വിഷയത്തിന്റെ
പാഠ്യപദ്ധതിയില്‍
പ്രായോഗിക പരിശീലനം
ഉള്‍പ്പെടുത്തിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
"ഇന്‍ഫര്‍മാറ്റിക്സ്"
പഠിപ്പിക്കുന്നതിനായി
കോളേജ് അധ്യാപകര്‍ക്ക്
നിശ്ചയിച്ചിട്ടുളള
യോഗ്യത എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിശ്ചിത
യോഗ്യതയുളള അധ്യാപകരാണോ
പ്രസ്തുത വിഷയം
പഠിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
അല്ലെങ്കില്‍ അതു
സംബന്ധിച്ച നിലപാട്
വ്യക്തമാക്കുമോ;
(ഇ)
കമ്പ്യൂട്ടറില്‍
പരിജ്ഞാനം നേടുന്നതിന്
സ്കൂളുകളില്‍
സംവിധാനമുളള
സാഹചര്യത്തില്‍ ചോയ്സ്
ബേസ്ഡ് ക്രെഡിറ്റ്
ആന്റ് സെമസ്റ്റര്‍
സിസ്റ്റത്തില്‍ വിവിധ
വിഷയങ്ങളില്‍ പഠനം
നടത്തുന്ന ഡിഗ്രി
വിദ്യാര്‍ത്ഥികള്‍ക്ക്
കമ്പ്യൂട്ടറില്‍
പരിജ്ഞാനം
നല്കുന്നതിനു
മാത്രമായി പ്രായോഗിക
പരിശീലനം നല്‍കാതെയും
യോഗ്യതയുളള
അധ്യാപകരില്ലാതെയും
ഇന്‍ഫര്‍മാറ്റിക്സ്
നിര്‍ബന്ധിത പാഠ്യ
വിഷയമാക്കുന്നത്
ആശാസ്യമാണോ എന്ന്
പരിശോധിക്കുമോ ?
എയ്ഡഡ്
കോളേജ് നിയമനങ്ങളില്‍ എസ്.
സി./എസ്. ടി. വിഭാഗങ്ങള്‍ക്ക്
സംവരണം
3718.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
കോളേജ് നിയമനങ്ങളില്‍
എസ്. സി./എസ്. ടി.
വിഭാഗങ്ങള്‍ക്ക് സംവരണം
ഏര്‍പ്പെടുത്തണമെന്ന
സുപ്രീം കോടതിവിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ആയതിന്മേല് എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ ;
(ബി)
എയ്ഡഡ്
കോളേജ് നിയമനങ്ങളില്‍
എസ് സി / എസ് ടി
വിഭാഗങ്ങള്‍ക്ക് സംവരണം
ഏര്‍പ്പെടുത്താന്‍
നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
യു.ജി.സി സംസ്ഥാന
ഗവണ്മെന്റിന് കത്ത്
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ പ്രസ്തുത
കത്ത് എന്നാണ് ലഭിച്ചത്
; ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ ?
ചേലക്കര
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജ്
3719.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലത്തില്‍
പുതുതായി പ്രവര്‍ത്തനം
ആരംഭിച്ച ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജിന്റെ ഭൗതിക
സൗകര്യങ്ങള്‍
സജ്ജമാക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടി വിശദമാക്കാമോ ;
(ബി)
കോളേജിന്റെ
അടിസ്ഥാന
സൗകര്യവികസനത്തിന്
വകുപ്പിന്റെ പദ്ധതി
തുകയില്‍ നിന്ന്
എന്തെങ്കിലും തുക
അനുവദിച്ചിട്ടുണ്ടോ ;
(സി)
ഇല്ലെങ്കില്‍
ഈ വര്‍ഷത്തെ
പദ്ധതിയില്‍ നിന്നും
കോളേജിനു വേണ്ടി
ആവശ്യമായ തുക
അനുവദിച്ച് അടിസ്ഥാന
സൗകര്യങ്ങള്‍
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
ഓപ്പണ്‍
സര്‍വ്വകലാശാല
3720.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓപ്പണ്‍ സര്‍വ്വകലാശാല
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ബി)
വിദൂരവിദ്യാഭ്യാസ
മേഖല നേരിടുന്ന
വെല്ലുവിളികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഈ
മേഖലയിലെ കോഴ്സുകള്‍
സംബന്ധിച്ച അവ്യക്തത
നീക്കുന്നതിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
ഓപ്ഷന്
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്ന ജീവനക്കാര്‍
3721.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി
ഡയറക്ടറേറ്റിലും മേഖലാ
ഓഫീസുകളിലും ഓപ്ഷന്
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്തു വന്നിരുന്ന എത്ര
സര്‍വ്വകലാശാലാ
ജീവനക്കാരെയാണ്
30.05.2015- ല്‍
വിടുതല്‍ ചെയ്തത്;
(ബി)
പ്രസ്തുത
രീതിയില്‍ വിടുതല്‍
ചെയ്ത ജീവനക്കാര്‍
ഓരോരുത്തരും
ഡയറക്ടറേറ്റിലും മേഖലാ
ഓഫീസിലും ജോലി ചെയ്ത
കാലയളവ് സംബന്ധിച്ച
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
ഉയര്‍ന്ന
തസ്തികയിലേക്കുള്ള
സ്പെഷ്യല്‍ റൂള്‍സും
സംയോജിത സീനിയോറിറ്റി
ലിസ്റ്റും 2015 മേയ് 31
നകം തയ്യാറാക്കണമെന്ന
സര്‍ക്കാര്‍ ഉത്തരവിലെ
നിര്‍ദ്ദേശം
പാലിച്ചിട്ടുണ്ടോ ; ഇതു
സംബന്ധിച്ച് ഇതുവരെ
സ്വീകരിച്ച നടപടികളുടെ
സ്ഥിതിയെന്ത് ;
(ഡി)
പി
& എ ആര് ഡി യുടെ
നിര്‍ദ്ദേശവും
31.05.2015 നകം
ഉയര്‍ന്ന
തസ്തികകളിലേക്കുള്ള
സ്പെഷ്യല്‍ റൂള്‍സും
സംയോജിത സീനിയോറിറ്റി
ലിസ്റ്റും
തയ്യാറാക്കണമെന്ന
ഉത്തരവും ഇനിയും
നടപ്പിലാക്കാത്ത
സാഹചര്യത്തില്‍
സര്‍വ്വകലാശാലാ
ജീവനക്കാരുടെ വിടുതല്‍
മാത്രം ഏക അജണ്ടയായി
പരിഗണിച്ച്
നടപ്പിലാക്കിയതിന്റെ
സാംഗത്യം
വ്യക്തമാക്കാമോ?
ആര്‍ട്സ്
& സയന്‍സ് കോളേജുകള്‍ക്ക്
സ്വയംഭരണ പദവി
3722.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതൊക്കെ
ആര്‍ട്സ് & സയന്‍സ്
കോളേജുകള്‍ക്കാണ്
സ്വയംഭരണ പദവി
അനുവദിച്ചിട്ടുളളതെന്ന്
അറിയിക്കാമോ;
(ബി)
ചില
സ്വകാര്യ സ്വയംഭരണ
കോളേജുകള്‍ യാതൊരു
മാനദണ്ഡവും പാലിക്കാതെ
വിദ്യാര്‍ത്ഥി പ്രവേശനം
നടത്തുന്ന കാര്യം
പരിശോധിച്ചിരുന്നോ;
(സി)
ഇത്തരം
സ്ഥാപനങ്ങളില്‍
വിദ്യാര്‍ത്ഥി
പ്രവേശനത്തിനായുളള
മാനദണ്ഡങ്ങള്‍
പ്രസിദ്ധപ്പെടുത്തുമോ;
അപേക്ഷ നല്കുന്ന
വിദ്യാര്‍ത്ഥികളുടെയും
പ്രവേശനം ലഭിക്കുന്ന
വിദ്യാര്‍ത്ഥികളുടെയും
ലിസ്റ്റ്
പ്രസിദ്ധപ്പെടുത്തുന്നുവെന്ന്
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കാമോ ?
ലക്ചറര്‍
ശ്രീ. പി.വി. ജോര്‍ജിന്
അഡ്വാന്‍സ് ഇന്‍ക്രിമെന്റ്
3723.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാര്‍
ഇവാനിയോസ് കോളേജില്‍
നിന്നും വിരമിച്ച
സെലക്ഷന് ഗ്രേഡ്
ലക്ചറര്‍ ശ്രീ. പി.വി.
ജോര്‍ജിന് അഡ്വാന്‍സ്
ഇന്‍ക്രിമെന്റ്
നല്‍കുന്നത് സംബന്ധിച്ച
ഉന്നത വിദ്യാഭ്യാസ
വകുപ്പിന്റെ
34180/C/2012/ഹയര്‍
എഡ്യുക്കേഷന്‍ എന്ന
ഫയല്‍ ധനകാര്യ വകുപ്പ്
പരിശോധന കഴിഞ്ഞ് ഉന്നത
വിദ്യാഭ്യാസ വകുപ്പിന്
തിരിച്ച്
നല്‍കിയിട്ടുണ്ടോ;
(ബി)
ധനകാര്യ
വകുപ്പിന്റെ അഭിപ്രായ
പ്രകാരം പ്രസ്തുത
ഫയലില്‍ ശ്രീ. പി.വി.
ജോര്‍ജിന്
ഇന്‍ക്രിമെന്റ്
അനുവദിക്കുന്നത്
സംബന്ധിച്ച് തീരുമാനം
തീര്‍പ്പാക്കിയിട്ടുണ്ടോ;
(സി)
തീര്‍പ്പാക്കിയതിന്റെ
വിശദാംശങ്ങളും ഉത്തരവും
എന്താണ്; പ്രസ്തുത
വിശദാംശങ്ങള്‍
അപേക്ഷകന് നല്കാന്
നടപടി സ്വീകരിക്കുമോ?
സ്വാശ്രയ
എഞ്ചിനീയറിംഗ് കോളേജ്
മാനേജ്മെന്റുകളുമായുള്ള
വ്യവസ്ഥകള്‍
3724.
ശ്രീ.ജെയിംസ്
മാത്യു
,,
എം. ഹംസ
ഡോ.കെ.ടി.ജലീല്‍
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അദ്ധ്യയന വര്‍ഷം
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജ്
മാനേജ്മെന്റുകളുമായി
ഒപ്പുവച്ച കരാറിലെ
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
സ്വകാര്യ
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളില്‍ പ്രവേശനം
നേടുന്നതിന്
നേരത്തെയുണ്ടായിരുന്ന
എന്തെല്ലാം
വ്യവസ്ഥകളിലാണ് ഇളവ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
യോഗ്യതാ മാര്‍ക്കില്‍
ഇളവ് നല്‍കിയിട്ടുണ്ടോ
; വിശദമാക്കാമോ ;
(സി)
യോഗ്യതാ
മാര്‍ക്ക് സംബന്ധിച്ച
മുന്‍വര്‍ഷങ്ങളിലെ
വ്യവസ്ഥകള്‍
എന്തായിരുന്നു ;
(ഡി)
പുതിയ
കരാര്‍ പ്രകാരം
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളിലെ പ്രവേശനം
നേടാത്ത മെരിറ്റ്
സീറ്റുകളില്‍
യോഗ്യതയില്‍ ഇളവ്
നല്‍കിയവര്‍ക്ക്
പ്രവേശനം നല്കാന്
വ്യവസ്ഥയുണ്ടോ ;
വിശദമാക്കാമോ ;
(ഇ)
സ്വാശ്രയ
മാനേജ്മെന്റുകളുടെ
എന്തെല്ലാം
ആവശ്യങ്ങളിലാണ്
തീരുമാനം
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളുടെ
നിലവാരത്തകര്‍ച്ച
3725.
ശ്രീ.ജി.സുധാകരന്
,,
പി.ശ്രീരാമകൃഷ്ണന്
,,
ആര്. രാജേഷ്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളുടെ
നിലവാരത്തകര്‍ച്ച
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തുകയുണ്ടായോ ; ഇതു
സംബന്ധിച്ച ഹൈക്കോടതി
നിര്‍ദ്ദേശങ്ങള്‍
പരിഗണിച്ചിട്ടുണ്ടോ ;
(ബി)
നിലവാരത്തകര്‍ച്ച
സംബന്ധിച്ച ഹൈക്കോടതി
പരാമര്‍ശത്തിന്
വിധേയമായ കോളേജുകളുടെ
നിലവിലെ സ്ഥിതി എന്താണ്
; ഇത്തരം കോളേജുകളുടെ
കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(സി)
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളില്‍ പ്രവേശനം
നേടാതെ ഒഴിഞ്ഞു
കിടക്കുന്ന സീറ്റുകളുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; കഴിഞ്ഞ അദ്ധ്യയന
വര്‍ഷം ഇത്
എത്രയായിരുന്നു ;
(ഡി)
ഈ
സാഹചര്യത്തില്‍ പുതിയ
കോളേജുകള്‍
അനുവദിക്കുന്ന
കാര്യത്തില്‍
നിയന്ത്രണം
കൊണ്ടുവരാന്‍ നടപടി
സ്വീകരിക്കുമോ ; ഈ
സര്‍ക്കാര്‍ ഇതുവരെ
എത്ര സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
പുതിയതായി
ആരംഭിക്കുന്ന കോളേജുകള്‍
3726.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
പരിഗണനയിലുണ്ട്;
(ബി)
ബഡ്ജറ്റില്‍
പ്രസ്താവിച്ചതു പ്രകാരം
അടിയന്തിരമായി
ആരംഭിക്കാന്‍
പ്രപ്പോസലുകള്‍ ഉള്ള
കോളേജുകള്‍
ആരംഭിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ വിശദമാക്കാമോ
?
റീജ്യണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ലാംഗ്വേജ് ട്രെയിനിംഗ്
സെന്ററില്‍ സാരി
നിര്‍ബന്ധമാക്കിയ നടപടി
3727.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്തെ
പട്ടം റീജ്യണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ലാംഗ്വേജ്
ട്രെയിനിംഗ് സെന്ററില്‍
അധ്യാപക
പരിശീലനത്തിനായി അപേക്ഷ
സമര്‍പ്പിച്ച
അവസരത്തില്‍, പഠനകാലം
നിര്‍ബന്ധമായും സാരി
ഉടുക്കണം എന്ന
നിര്‍ദ്ദേശം
നല്‍കിയതിനെത്തുടര്‍ന്ന്
വിദ്യാര്‍ത്ഥിനികള്‍
പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ക്കും വനിതാ
കമ്മീഷനും നിവേദനം
നല്കിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അധ്യാപക
പരിശീലന
കേന്ദ്രങ്ങളടക്കമുള്ള
വിദ്യാലയങ്ങളിലെ
അധ്യാപികമാര്‍ക്കും
വിദ്യാര്‍ത്ഥിനികള്‍ക്കും
സാരി, ബ്ലൗസ് കൂടാതെ
ചുരിദാര്‍/സല്‍വാര്‍
കമ്മീസ് തുടങ്ങിയ
വസ്ത്രങ്ങള്‍ കൂടി
അനുവദനീയമാണെന്ന
04.02.2008-ലെ
68725/ജി3/07/പൊ.വി.
സര്‍ക്കുലര്‍
ബാധകമാക്കാത്ത
ബന്ധപ്പെട്ട
ഉദ്യോഗസ്ഥന്റെ പേരില്‍
നടപടി സ്വീകരിക്കുമോ ?
കോഴിക്കോട്
സര്‍വ്വകലാശാല നിയമനങ്ങളിലെ
അഴിമതി
3728.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.കെ.നാരായണന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍വ്വകലാശാലയില്‍
അസിസ്റ്റന്റ്
തസ്തികയിലേയ്ക്കുള്ള
നിയമനത്തിന് കോഴ
ആവശ്യപ്പെട്ടതുമായി
ബന്ധപ്പെട്ട് ഒരു
ചാനല്‍
പുറത്തുകൊണ്ടുവന്ന
തെളിവുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിയമനം
ലഭിക്കുന്നതിന്
ഉദ്യോഗാര്‍ത്ഥിയില്‍
നിന്നും തേഞ്ഞിപ്പാലം
പഞ്ചായത്ത് പ്രസിഡന്റ്
കോഴ ചോദിക്കുന്ന ദൃശ്യം
ചാനല്‍
പുറത്തുവിട്ടതിന്റെ
ഭാഗമായി നടന്ന
പ്രക്ഷോഭത്തിന്റെ
ഫലമായി പഞ്ചായത്ത്
പ്രസിഡന്റിന് സ്ഥാനം
രാജിവെയ്ക്കേണ്ടി വന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സര്‍വ്വകലാശാല
ഗസ്റ്റ് ഹൗസില്‍
പഞ്ചായത്ത്
പ്രസിഡന്റിന് എങ്ങനെ
മുറി ലഭിച്ചുവെന്ന്
പരിശോധിച്ചിട്ടുണ്ടോ:
(ഡി)
പ്രസ്തുത
സംഭവത്തിനു പിന്നില്‍
സര്‍വ്വകലാശാലയുമായി
ബന്ധപ്പെട്ട ഏതെല്ലാം
അധികാരകേന്ദ്രങ്ങളുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഈ
വി ഷ യം സംബന്ധിച്ച്
വിജിലന്‍സ് അന്വേഷണം
നടത്തുന്നതിന്
സര്‍വ്വകലാശാലാ
സിന്‍ഡിക്കേറ്റ്
തീരുമാനമെടുത്തിരുന്നോ;
ഇക്കാര്യം സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
ഏതെങ്കിലും
അന്വേഷണത്തിന്
ഉത്തരവിട്ടിട്ടുണ്ടോ;
അന്വേഷണം
നടക്കുന്നുണ്ടോ;
(എഫ്)
കോഴിക്കോട്
സര്‍വ്വകലാശാല
നിയമനങ്ങളില്‍
നടക്കുന്ന അഴിമതി
സംബന്ധിച്ച് സമഗ്രമായ
അന്വേഷണത്തിന്
സര്‍ക്കാര്‍
തയ്യാറാകുമോ?
നെടുമങ്ങാട്
കോളേജിന് പേര് പുതുക്കി
നല്കല്
3729.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
സര്‍ക്കാര്‍ കോളേജിന്
സ്വാതന്ത്ര്യ സമര
സേനാനിയും മുന്‍ എം.പി
യും ദീര്‍ഘകാലം
നെടുമങ്ങാട്
എം.എല്‍.എ.യും ആയിരുന്ന
ശ്രീ. കെ.വി.
സുരേന്ദ്രനാഥിന്റെ പേര്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
മലപ്പുറത്തെ
കോളേജുകളില്‍ ഡിഗ്രി
തലത്തില്‍ പൊളിറ്റിക്കല്‍
സയന്‍സ് അനുവദിക്കല്‍
3730.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
ഹയര്‍സെക്കന്ററി
തലത്തില്‍
പൊളിറ്റിക്കല്‍ സയന്‍സ്
വിഷയം പഠിച്ച
കുട്ടികള്‍ക്ക്
ഉപരിപഠനത്തിന്
ജില്ലയിലെ കോളേജുകളില്‍
ഇതേ കോഴ്സുകളില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ജില്ലയില്‍
പൊളിറ്റിക്കല്‍ സയന്‍സ്
വിഷയം പഠിപ്പിക്കുന്ന
സര്‍ക്കാര്‍/എയ്ഡഡ്
ഹയര്‍സെക്കന്ററി
സ്കൂളുകളുടെ എണ്ണം, ഈ
വിഷയം പഠിക്കുന്ന
കുട്ടികളുടെ എണ്ണം
എന്നിവ വിശദമാക്കുമോ ;
(സി)
ജില്ലയില്‍
ബി.എ. (പൊളിറ്റിക്കല്‍
സയന്‍സ്), എം.എ.
(പൊളിറ്റിക്കല്‍
സയന്‍സ്) എന്നീ
കോഴ്സുകളുള്ള
സര്‍ക്കാര്‍/എയ്ഡഡ്
കോളേജുകളുടെ എണ്ണം
വ്യക്തമാക്കുമോ ;
(ഡി)
കൊണ്ടോട്ടി,
മലപ്പുറം, മങ്കട,
താനൂര്‍ കോളേജുകളില്‍
ഡിഗ്രി തലത്തില്‍
പൊളിറ്റിക്കല്‍ സയന്‍സ്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
കമ്മ്യൂണിറ്റി
കേളേജുകള്‍
3731.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കമ്മ്യൂണിറ്റി
കോളേജുകള്‍
ആരംഭിക്കാനുള്ള
പദ്ധതിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതുമായി സഹകരിക്കുന്നത്
;
(ഡി)
ഇത്
നടപ്പാക്കാന്‍
ഭരണതലതതില് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
സി.പി. നാരായണന് സ്മാരക
ഗവണ്മെന്റ് ഹയര്‍ സെക്കന്ററി
സ്കൂള്‍ "
3732.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
3-1-2000-ലെ
ജി.ഒ (എം.എസ്)
11/2000/പൊ.വി.വ
ഉത്തരവ് പ്രകാരം
മാതമംഗലം ഗവണ്മെന്റ്
ഹയര്‍ സെക്കന്ററി
സ്കൂളിന്റെ പേര് ''
സി.പി. നാരായണന്
സ്മാരക ഗവണ്മെന്റ്
ഹയര്‍ സെക്കന്ററി
സ്കൂള്‍'' എന്ന് പുനര്‍
നാമകരണം ചെയ്തിട്ടും
പ്രസ്തുത നാമകരണം
ഹൈസ്കൂള്‍ വിഭാഗത്തില്‍
പ്രാബല്യത്തില്‍
വരാത്തതിനാല്‍ സ്കൂള്‍
അധികൃതര്‍
അനുഭവിക്കുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ഉത്തരവായി 15 വര്‍ഷം
കഴിഞ്ഞിട്ടും പൊതു
വിദ്യാഭ്യാസ ഡയറക്ടര്‍
ഇക്കാര്യത്തില്‍ നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് സ്കൂള്‍
ഹെഡ് മാസ്റ്റര്‍
നല്കിയ കത്തിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
ആവശ്യപ്പെട്ട പ്രകാരം
(31-10-2014-ലെ
60710/എം1 /14/പൊ.വി.വ
നമ്പര്‍ കത്ത്
)റിപ്പോര്‍ട്ട്
പൊതുവിദ്യാഭ്യാസ
ഡയറക്ടറില്‍ നിന്നും
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഹൈസ്ക്കൂള്
വിഭാഗത്തിലെ പേര്
മാറ്റം എപ്പോള്‍
പ്രാബല്യത്തില്‍
വരുത്താന്‍ കഴിയുമെന്ന്
അറിയിക്കാമോ?
എസ്.എസ്.എല്‍.സി.
പരീക്ഷാഫലത്തിലെ പിഴവുകള്‍
സംബന്ധിച്ച അന്വേഷണം
3733.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-2015
അദ്ധ്യയന വര്‍ഷത്തെ
എസ്.എസ്.എല്‍.സി.
പരീക്ഷാഫലത്തില്‍
ഉണ്ടായ ഗുരുതരമായ
പിഴവുകള്‍ സംബന്ധിച്ച
അന്വേഷണം ആരെയൊക്കെയാണ്
ഏല്പിച്ചതെന്ന്
വിശദമാക്കാമോ?
സ്കൂള്‍
പി .റ്റി.എ.
തെരഞ്ഞെടുപ്പ്
3734.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
പി .റ്റി.എ
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട ചട്ടം
നിലവിലുണ്ടോ ; എങ്കിൽ
ചട്ടത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
ചട്ടപ്രകാരമാണോ
പി.ടി.എ. തെരഞ്ഞെടുപ്പ്
നടക്കുന്നത് ;
ചട്ടത്തില്‍ ഇളവ്
നല്കാന്
അധികാരമുണ്ടോ;
(സി)
മലപ്പുറം
ജില്ലയിലെ
പുല്ലാന്നൂര്‍
വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി
സ്കൂള്‍ പി.ടി.എ.
പ്രസിഡന്റ്
തെരഞ്ഞെടുപ്പ്
ചട്ടപ്രകാരമാണോ
നടന്നത്; ഇത്
സംബന്ധിച്ച്
സര്‍ക്കാരിന് വല്ല
പരാതിയും
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ എന്നാണ് പരാതി
ലഭിച്ചത് ;
പരാതിയിന്മേല് എന്ത്
നടപടിയാണ് സ്വീകരിച്ചത്
എന്ന് വ്യക്തമാക്കാമോ ;
(ഡി)
ചട്ടമനുസരിച്ച്
ലോക്കല്‍ ഗാര്‍ഡിയന്റെ
നിര്‍വചനമെന്താണ് ;
ലോക്കല്‍ ഗാര്ഡിയന്
പി.ടി.എ. പ്രസിഡന്റ്
ആകാൻ ചട്ടം
അനുശാസിക്കുന്നുണ്ടോ ?
സര്‍വ്വ
ശിക്ഷാ അഭിയാന്
മുഖേനയുള്ള സ്ക്കൂളുകളിലെ
വികസന പ്രവര്‍ത്തനങ്ങള്‍
3735.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വ
ശിക്ഷാ അഭിയാനില്‍
വിവിധ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങ ളിൽ എത്ര തുക
സ്കൂളുകളുടെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
കഴിഞ്ഞ അഞ്ച്
വര്‍ഷക്കാലത്തിനുള്ളില്‍
നിക്ഷേപിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
എസ്.എസ്.എ.
മുഖേന ഓരോ ജില്ലയിലും
നടത്തിയ പ്രവൃത്തികളും
ചെലവഴിച്ച തുകയും
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാം ഏജന്‍സി
മുഖേനയാണ് എസ്.എസ്.എ.
നിര്‍വ്വഹിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഓരോ
ജില്ലയിലും
എസ്.എസ്.എ.ക്ക് കീഴില്‍
നിര്‍മ്മാണ മേഖലയില്‍
സാങ്കേതിക
പരിജ്ഞാനമുള്ള എത്ര
ജീവനക്കാരുണ്ടെന്ന്
അറിയിക്കുമോ;
(ഇ)
പ്രസ്തുത
ജീവനക്കാരുടെ നിയമനം
താല്‍ക്കാലികമാണോ
ഡെപ്യൂട്ടേഷന്
വ്യവസ്ഥയിലാണോ എന്നുള്ള
വിശദാംശങ്ങള്‍
നല്‍കാമോ?
ചേലക്കര
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ
സമഗ്രവിദ്യാഭ്യാസ പദ്ധതി
3736.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ
സമഗ്രവിദ്യാഭ്യാസ
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
പറയാമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയതെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
കുട്ടികളുടെ പഠനനിലവാരം
മെച്ചപ്പെടുത്തുവാനും
പാഠ്യേതര
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുവാനും
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുവാനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ ;
(ഡി)
മണ്ഡലത്തിലെ
സമഗ്ര വിദ്യാഭ്യാസ
പദ്ധതി
നടത്തിപ്പിലേക്കായി
2015-16 അദ്ധ്യയന
വര്‍ഷം എന്തെല്ലാം
പദ്ധതികളാണ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
നടത്തുവാന്‍
ആലോചിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ഇ)
മണ്ഡലത്തില്‍
വര്‍ഷങ്ങളായി
നടത്തിവരുന്ന സമഗ്ര
വിദ്യാഭ്യാസ വികസന
പ്രവര്‍ത്തനങ്ങളുടെയും
ഇപ്പോള്‍ സര്‍ക്കാര്‍
തലത്തില്‍
നടപ്പിലാക്കിയ സമഗ്ര
വിദ്യാഭ്യാസ
പദ്ധതിയുടെയും ഫലമായി
ഉണ്ടായിട്ടുള്ള
നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(എഫ്)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പല്ലശ്ശന വി.ഐ.എം. ഹയര്‍
സെക്കന്ററി സ്കൂളിലെ
അദ്ധ്യാപകരുടെ തസ്തിക
അംഗീകാരം
3737.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
പല്ലശ്ശന വി.ഐ.എം.
ഹയര്‍ സെക്കന്ററി
സ്കൂളില്‍ 2013 മുതല്‍
ഹയര്‍ സെക്കന്ററി
വിഭാഗത്തിലെ
കുട്ടികളെപഠിപ്പിക്കുന്ന
മൂന്ന് അദ്ധ്യാപകരുടെ
തസ്തിക അംഗീകാരം
നാളിതുവരെ
നടത്തിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത അദ്ധ്യാപകരുടെ
തസ്തിക
അംഗീകരിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(സി)
സ്കൂളിന്റെ
സുഗമമായ
പ്രവര്‍ത്തനത്തിന്
പ്രസ്തുത അദ്ധ്യാപകരുടെ
തസ്തിക അംഗീകരിച്ചു
നല്കാന് ആവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമോ?
പാഠപുസ്തക അച്ചടി
3738.
ശ്രീ.കെ.രാധാകൃഷ്ണന്
,,
ബി.ഡി. ദേവസ്സി
,,
പി.ടി.എ. റഹീം
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
അദ്ധ്യയന വര്‍ഷത്തേക്ക്
ആവശ്യമായ മുഴുവന്‍
പാഠപുസ്തകങ്ങളും
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
അച്ചടിക്കുന്നതിന്
നേരത്തെ തന്നെ തീരുമാനം
എടുത്തിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പാഠപുസ്തക
അച്ചടിയ്ക്കായി
ടെണ്ടര്‍ നല്കിയ ഓരോ
സ്വകാര്യ കമ്പനിയും
ക്വോട്ട് ചെയ്ത
നിരക്ക് എത്രയെന്ന്
വ്യക്തമാക്കാമോ ;
(സി)
പിന്നീട്
സ്വകാര്യ സ്ഥാപനങ്ങളെ
അച്ചടിയില്‍ നിന്നും
ഒഴിവാക്കാനുണ്ടായ കാരണം
വ്യക്തമാക്കുമോ ;
(ഡി)
കെ.ബി.പി.
എസിന് അച്ചടി
നടത്തുന്നതിന് ഉത്തരവ്
നല്‍കിയതെന്നാണെന്ന്
വ്യക്തമാക്കാമോ ?
സര്‍ക്കാര്‍ - എയ്ഡഡ്
സ്കൂളുകളിലെ നിയമന
അംഗീകാരം
3739.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ - എയ്ഡഡ്
സ്കൂളുകളില്‍ നിയമനം
അംഗീകരിച്ച് നല്‍കാതെ
കിടക്കുന്ന അപേക്ഷകളുടെ
വിശദവിവരം എ.ഇ.ഒ,
ഡി.ഇ.ഒ തലത്തില്‍
വേര്‍തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
എ.ഇ.ഒ
മുതല്‍ ഡി.പി.ഐ. വരെ
അദ്ധ്യാപകരുടെ വിവിധ
പരാതികളും നിവേദനങ്ങളും
തീര്‍പ്പ്
കല്‍പ്പിക്കാതെ
കിടക്കുന്നത്
പരിഹരിക്കുവാന്‍ എല്ലാ
അദ്ധ്യയന വര്‍ഷവും
അദാലത്ത് നടത്തുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും
നിയമാനുസൃതമായ വിവിധ
ആവശ്യങ്ങള്‍
അംഗീകരിച്ച് നല്‍കാതെ
ബുദ്ധിമുട്ടിക്കുന്ന
ജീവനക്കാര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
സ്കൂളുകളിലെ
ഭിന്നശേഷിയുള്ള
വിദ്യാര്‍ത്ഥികള്‍
3740.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
ഭിന്നശേഷിയുള്ള എത്ര
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്നുണ്ട്;
എയ്ഡഡ്-സര്‍ക്കാര്‍
മേഖല തിരിച്ചുള്ള
കണക്ക് നല്‍കാമോ;
(ബി)
ഭിന്ന
ശേഷിയുള്ള
വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി
സര്‍ക്കാര്‍ നേരിട്ട്
നടത്തുന്ന വിദ്യാഭ്യാസ
സ്ഥാപനങ്ങളുണ്ടോ;
എതെല്ലാം;
(സി)
ഭിന്നശേഷിയുള്ള
കുട്ടികള്‍ക്കായി എത്ര
സ്പെഷ്യല്‍ സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇവയുടെ ആരംഭത്തില്‍
തന്നെ എയ്ഡഡ്
പദവിയുള്ളവയുണ്ടായിരുന്നോ;
ഇതില്‍ എത്ര
സ്കൂളുകള്‍ക്കാണ്
സര്‍ക്കാര്‍ ഇപ്പോള്‍
എയ്ഡഡ് പദവി
നല്‍കിയിട്ടുള്ളത്;
കൂടുതല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ; എയ്ഡഡ്
പദവി നല്‍കുന്നതിന്
മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
എയ്ഡഡ്
പദവി നല്കുന്ന ഇത്തരം
സ്ഥാപനങ്ങളിലെ
അദ്ധ്യാപക നിയമനവും
അദ്ധ്യാപകരേതര
ജീവനക്കാരുടെ നിയമനവും
സംബന്ധിച്ച് വ്യവസ്ഥ
എങ്ങനെയാണെന്ന്
വിശദമാക്കാമോ;
(ഇ)
എയ്ഡഡ്
പദവി നല്‍കിയിട്ടുള്ള
സ്കൂളുകള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ?
ലാസ്റ്റ്ഗ്രേഡ്
ജീവനക്കാര്‍ക്കുള്ള
സംവരണം
3741.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍വ്വീസിലെ ലാസ്റ്റ്
ഗ്രേഡ് ജീവനക്കാര്‍ക്ക്
ക്ലാര്‍ക്ക്
തസ്തികയിലേക്ക് 10%
സംവരണം
അനുവദിച്ച്കൊണ്ടുള്ള
ഉത്തരവ്
പൊതുവിദ്യാഭ്യാസ
വകുപ്പ്
നടപ്പിലാക്കുകയുണ്ടായോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ഡി.പി.ഐ.
സര്‍ക്കുലര്‍
ഇറക്കിയിരുന്നോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
സര്‍ക്കാര്‍
ഉത്തരവിന് വിരുദ്ധമായി
നിബന്ധനകള്‍
ഉള്‍പ്പെടുത്തി ഇറക്കിയ
സര്‍ക്കുലര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഇക്കാര്യം
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ;
(ഇ)
ഹെഡ്ക്വാര്‍ട്ടേഴ്സിലും
എല്ലാ ജില്ലകളിലും
മേല്‍ ഉത്തരവുപ്രകാരം
പ്രൊമോഷന്
അനുവദിക്കുകയുണ്ടായോ;
വിശദാംശം നല്‍കുമോ;
(എഫ്)
പ്രമോഷന്
അനുവദിക്കാത്തിടത്ത്
അടിയന്തരമായി
പ്രൊമോഷന്
നല്‍കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
ഇ-ഗ്രാന്റ്സ്
സ്കോളര്‍ഷിപ്പ്
3742.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നാളിതുവരെ
ഓരോ
അദ്ധ്യയനവര്‍ഷത്തിലും
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ഇ-ഗ്രാന്റ്സ്
സ്കോളര്‍ഷിപ്പ് തുക
നല്‍കിയിട്ടുണ്ടെന്ന്
ജില്ലതിരിച്ചുള്ള
കണക്ക്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുതയിനത്തില്‍
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
എത്ര തുക വീതം എത്ര ഗഡു
സ്കോളര്‍ഷിപ്പ് തുക
കുടിശ്ശികയുണ്ടെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
തുക എന്നത്തേക്ക്
ലഭ്യമാക്കാന്‍
കഴിയുമെന്നും ഇതിനായി
ആകെ എത്ര തുക
ആവശ്യമാണെന്നും
വിശദമാക്കാമോ?
ഒ.ഇ.സി.
വിഭാഗക്കാരുടെ സംവരണം
ആനുകൂല്യം
3743.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒ.ഇ.സി
വിഭാഗക്കാരുടെ
മക്കള്‍ക്ക് മൂന്ന്
ശതമാനം സംവരണം
അനുവദിച്ച് വിദ്യാഭ്യാസ
വകുപ്പ് ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആനുകൂല്യം വിദ്യാഭ്യാസ
വകുപ്പുമായി
ബന്ധപ്പെട്ട ഏതാെക്കെ
കാര്യങ്ങള്‍ക്കാണ്
പരിഗണിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
ആനുകൂല്യം പ്ലസ് വണ്‍
പ്രവേശനത്തിന്
ലഭിക്കുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പരാതി
പരിഹരിയ്ക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ആഭ
ഇന്റര്‍നാഷണല്‍
അക്കാദമിയുടെ
പ്രവര്‍ത്തനം
3744.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഭ
ഇന്റര്‍നാഷണല്‍
അക്കാദമിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
മിഡ്ബ്രെയിന്‍
സ്റ്റിമുലേഷന്‍
പരിപാടിയെക്കറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാശം
നല്‍കാമോ ;
(സി)
ഇതു
പാഠ്യപദ്ധതിയുടെ
ഭാഗമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കെ.ജി.ടി.എ
ടൈപ്പ് റൈറ്റിംഗ്
പരീക്ഷകളില്‍ ബധിര-മൂക
വിദ്യാര്‍ത്ഥികള്‍ക്ക്
ഗ്രേസ് മാര്‍ക്ക്
3745.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതികവിദ്യാഭ്യാസ
വകുപ്പ് നടത്തുന്ന
കെ.ജി.ടി.എ ടൈപ്പ്
റൈറ്റിംഗ് പരീക്ഷകളില്‍
ബധിര-മൂകരായ
വിദ്യാര്‍ത്ഥികള്‍ക്ക്
നിശ്ചിത സമയ
പദ്ധതിയില്‍ കൂടുതല്‍
സമയവും ഗ്രേസ്
മാര്‍ക്കും
അനുവദിക്കുവാന്‍ ചട്ടം
നിലവിലുണ്ടോ;
(ബി)
അല്ലാത്തപക്ഷം
ഇത്തരം
വിദ്യാര്‍ത്ഥികളുടെ
പ്രോത്സാഹനത്തിനും
സഹായത്തിനുമായി ഇതുമായി
ബന്ധപ്പെട്ട
എന്തെങ്കിലും
ചട്ടങ്ങള്‍
രൂപീകരിക്കുവാന്‍
തയ്യാറാകുമോ?
ജി.വി.രാജ
സ്പോര്‍ട്സ് സ്കൂളിന്റെ
പ്രവർത്തനം
മെച്ചപ്പെടുത്താൻ നടപടി
3746.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.വി.രാജ
സ്പോര്‍ട്സ് സ്കൂളിന്റെ
പ്രവര്‍ത്തനം
സ്പോര്‍ട്സ് സയന്‍സില്‍
ഉന്നത യോഗ്യതയുള്ള ഒരു
ഹെഡിന്റെ കീഴില്‍
ഏകോപിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ആവശ്യാനുസരണം
കായിക
പരിശീലകരില്ലാത്തത്
പ്രസ്തുത സ്കൂളിന്റെ
തകര്‍ച്ചയ്ക്ക്
കാരണമായെന്നുള്ള
വിദഗ്ദ്ധ സമിതിയുടെ
റിപ്പോര്‍ട്ട്
കണക്കിലെടുത്ത് കരാര്‍
അടിസ്ഥാനത്തില്‍
അടിയന്തരമായി പരിശീലകരെ
നിയമിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ; ഇതിനെ
സംബന്ധിക്കുന്ന
ഫയലുകളുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണ് എന്ന്
വ്യക്തമാക്കുമോ;
(സി)
സായി
യുടെ സഹായത്താല്‍
സ്കൂളിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
സായി ഡയറക്ടര്‍ ജനറലിന്
നല്കിയ പ്രൊപ്പോസല്‍
പ്രകാരം കൂടുതല്‍ സഹായം
ഉറപ്പാക്കുന്നതിനായി
സര്‍ക്കാർതലത്തില്‍
സായി യെ സമീപിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
2014-15
വര്‍ഷത്തെ ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച 550
ലക്ഷം രൂപയുടെ
വികസനപ്രവർത്തനങ്ങൾ
കുട്ടികളുടെ പഠനത്തിന്
തടസ്സമുണ്ടാകാത്ത
രീതിയില്‍ 2015 മെയ്
മാസത്തിന് മുന്‍പ്
പൂര്ത്തിയാക്കേണ്ടതായിരുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
ജൂണ്‍,
ജൂലായ് മാസങ്ങള്‍
മഴക്കാലമായതിനാലും
മാര്‍ച്ച് മാസം പരീക്ഷ
നടക്കുന്ന
സമയമായതിനാലും
മദ്ധ്യവേനലവധി
ഉള്‍പ്പെടെ
തുടര്‍ച്ചയായി
വിദ്യാര്‍ത്ഥികള്‍ക്ക്
5 മാസം പരിശീലനം
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ഇതിന്
പരിഹാരമായി
മദ്ധ്യവേനലവധിക്കാലം
കായികപരിശീലനത്തിന്
ഉപയോഗിക്കാനും ദിവസം 12
മണിക്കൂര്‍ കായിക പഠന
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഉച്ചയ്ക്കുശേഷം വിശ്രമം
അനുവദിക്കുന്ന
രീതിയില്‍
ക്രമീകരിക്കുവാനും
നടപടി സ്വീകരിക്കുമോ?
വി.എച്ച്.എസ്.ഇ
പാഠ്യപദ്ധതി നവീകരണം
3747.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
ടി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വി.എച്ച്.എസ്.ഇ.
പാഠ്യപദ്ധതി
നവീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പാഠ്യപദ്ധതി വഴി
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍ നല്‍കാമോ
;
(സി)
പ്രസ്തുത
പദ്ധതിക്ക് എന്തെല്ലാം
കേന്ദ്ര സഹായമാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി
എന്തെല്ലാം പ്രാരംഭ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
നല്‍കാമോ?
ഒരു
എയ്ഡഡ് ഹൈസ്കൂളില്‍
നിന്ന് മറ്റൊരു എയ്ഡഡ്
ഹൈസ്കൂളിലേക്കുള്ള നിയമനം
3748.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
എയ്ഡഡ് ഹൈസ്കൂളില്‍
നിന്ന് ഡിവിഷന് ഫാള്‍
മൂലമോ മറ്റുകാരണങ്ങളാലോ
ഒരു അദ്ധ്യാപകനെ
മറ്റൊരു എയ്ഡഡ്
ഹൈസ്കൂളില്‍ പുതുതായി
നിയമിക്കുമ്പോള്‍
അയാളുടെ മുന്‍ ശമ്പളവും
മുന്‍കാല സര്‍വ്വീസും
ആനുകൂല്യങ്ങളും
സംരക്ഷിച്ചു നല്‍കുമോ ;
ഇതു സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(ബി)
ഇത്തരത്തില്‍
നിയമനം ലഭിക്കുന്ന
അദ്ധ്യാപകന്റെ
സീനിയോറിറ്റി
നിശ്ചയിക്കുന്നതിന്റെ
മാനദണ്ഡമെന്താണെന്ന്
വ്യക്തമാക്കുമോ ?
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റുകളിലെ
തിരുത്തലുകള്‍
3749.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റുകളില്‍
തിരുത്തലുകള്‍
വരുത്തുന്നതിനും
ഡ്യൂപ്ലിക്കേറ്റ്
ലഭിക്കുന്നതിനുമായി
പരീക്ഷാഭവനില്‍ എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും
എത്രയെണ്ണത്തില്‍
തീര്‍പ്പു
കല്‍പ്പിച്ചുവെന്നും
വിശദമാക്കാമോ ;
(ബി)
സര്‍ട്ടിഫിക്കറ്റുകളില്‍
തെറ്റുകള്‍ കടന്നു
കൂടുന്നതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ ;
(സി)
ഇത്തരം
തെറ്റുകള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
ലബ്ബ
കമ്മീഷന്റെ ശുപാര്‍ശകള്‍
3750.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്തുന്നതിന് ലബ്ബ
കമ്മീഷന്റെ പ്രധാന
ശുപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
കമ്മീഷന്
ശുപാര്‍ശയില്‍
പ്രിന്‍സിപ്പല്‍മാരുടെ
ജോലിഭാരം
കുറയ്ക്കണമെന്ന
നിര്‍ദ്ദേശം
ഉള്‍പ്പെട്ടിട്ടുണ്ടോ ;
എങ്കില്‍ ഇത്
സംബന്ധിച്ച് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(സി)
ഹയര്‍സെക്കന്ററി
സ്ക്കൂളുകളില്‍ പുതിയ
ക്ലാര്‍ക്ക്, ഓഫീസ്
അസിസ്റ്റന്റ്
തസ്തികകള്‍
അനുവദിക്കുന്നതിനോ,
പുനഃക്രമീകരണത്തിലൂടെ
തസ്തിക
സൃഷ്ടിക്കുന്നതിനോ
നടപടി സ്വീകരിക്കുമോ ?
അധിക
അദ്ധ്യാപകരെ സര്‍വീസില്‍
നിലനിര്‍ത്തുന്നതിന്
നടപടി
3751.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കുളുകളില്
അധിക അദ്ധ്യാപകര്‍
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; അവരെ സര്‍വീസില്‍
നിലനിര്‍ത്തുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ബി)
അദ്ധ്യാപക
പാക്കേജിലെ
നിര്‍ദ്ദേശങ്ങള്‍
വിശദമാക്കാമോ?
ജിജി
ഉള്‍പ്പെടെയുളള
അധ്യാപകരുടെ നിവേദനം
3752.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിലെ L1/6666/2015
ഫയലില്‍ ജിജി തുടങ്ങിയ
അധ്യാപകരുടെ
നിവേദനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം ;
ഫയലിന്റെ സമ്പൂര്‍ണ്ണ
പകര്‍പ്പ് (നോട്ട്
ഫയല്‍,
നടപടിക്രമങ്ങള്‍, ഫയല്‍
തീര്‍പ്പാക്കിയ ഉത്തരവ്
തുടങ്ങി ഫയലിലെ
മുഴുവന്‍ രേഖകളും
ഉള്‍പ്പെടുന്നത്)
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
ഫയലില്‍
സമര്‍പ്പിക്കപ്പെട്ട
പരാതിക്കാരുടെ
വാദപത്രത്തില്
മലപ്പുറം ജില്ലയിലെ
ഏറനാട് മുസ്ലീം
എഡ്യുക്കേഷണല്‍
സൊസൈറ്റിയുടെ കീഴിലുള്ള
വിദ്യാലയത്തില്‍ സമാന
സാഹചര്യത്തില്‍
അധ്യാപകര്‍ക്ക് നിയമന
അംഗീകാരം നല്‍കിയതുമായി
ബന്ധപ്പെട്ട ഫയലിന്റെ
സമ്പൂര്‍ണ്ണ പകര്‍പ്പ്
(നോട്ട് ഫയല്‍,
നടപടിക്രമങ്ങള്‍,
തീര്‍പ്പാക്കിയ ഉത്തരവ്
മുതല്‍ ഫയലിലെ മുഴുവന്‍
രേഖകളുടെയും പകര്‍പ്പ്)
ലഭ്യമാക്കാമോ ;
(സി)
കോഴിക്കോട്
വിദ്യാഭ്യസ
ഉപഡയറക്ടറേറ്റില്‍ ഇത്
സംബന്ധിച്ചുളള ഫയല്‍
നമ്പര്‍ വ്യക്തമാക്കാമോ
; പ്രസ്തുത ഫയലില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍ വിശദമാക്കാമോ
; ഫയലിന്റെ സമ്പൂര്‍ണ്ണ
പകര്‍പ്പ് (നോട്ട്
ഫയല്‍,
നടപടിക്രമങ്ങള്‍,
തീര്‍പ്പാക്കിയ ഉത്തരവ്
തുടങ്ങി മുഴുവന്‍
രേഖകളും) ലഭ്യമാക്കാമോ
; കോഴിക്കോട്
വിദ്യാഭ്യാസ
ഉപഡയറക്ടറാപ്പീസില്
പരിപാലിക്കപ്പെട്ടിട്ടുള്ള
സംരക്ഷിതാധ്യാപകരുടെ
രജിസ്റ്റര്‍/സ്ഥിതിവിവരം
അവലംബമാക്കി 2006-07
മുതല്‍ 2010-2011 വരെ
വിവിധ കാറ്റഗറിയില്‍
ഉള്ള
സംരക്ഷിതാധ്യാപകരുടെ
വര്‍ഷം തിരിച്ചുള്ള
ലിസ്റ്റ് ലഭ്യമാക്കാമോ
?
ഹെഡ്
മാസ്റ്റര്‍മാരുടെയും
ഹയര്‍ സെക്കണ്ടറി
സ്ക്കൂള്
പ്രിന്‍സിപ്പല്‍മാരുടെയും
നിയമനം
3753.
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.രാജു
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈസ്ക്കൂളുകളില്‍
ഹെഡ്
മാസ്റ്റര്‍മാരുടെയും
ഹയര്‍ സെക്കണ്ടറി
സ്ക്കൂളുകളില്‍
പ്രിന്‍സിപ്പല്‍മാരുടെയും
എത്ര ഒഴിവുകള്‍ വീതം
നിലവിലുണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ഹൈസ്ക്കൂള്
അദ്ധ്യാപകരുടെ
സീനിയോറിട്ടി ലിസ്റ്റ്
നിലവിലുണ്ടോ ; ഈ
ലിസ്റ്റില്‍ നിന്നും
ഹെഡ് മാസ്റ്റര്‍മാരുടെ
നിയമനം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ ഹെഡ്
മാസ്റ്റര്‍മാരുടെ
ഒഴിവുകള്‍ എന്നത്തേക്ക്
നികത്താന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രൊമോഷന്
ടെസ്റ്റില്‍
ജയിക്കുന്നവരെ ഹെഡ്
മാസ്റ്റര്‍മാരായി
നിയമിച്ചാല്‍ മതിയെന്ന്
തീരുമാനമുണ്ടോ ;
(ഡി)
സര്‍വ്വീസ്
റൂള്‍ അനുസരിച്ച്
അമ്പത് വയസ്സ്
കഴിഞ്ഞവരെ പ്രമോഷന്
ടെസ്റ്റ് എഴുതുന്നതില്‍
നിന്നും
ഒഴിവാക്കിയിട്ടുണ്ടോ ;
(ഇ)
ഹയര്‍
സെക്കണ്ടറി സ്ക്കൂള്
പ്രിന്‍സിപ്പല്‍മാരുടെ
ഒഴിവുകള്‍ എന്നത്തേക്ക്
നികത്താന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ ?
പ്രീ-പ്രൈമറി
ക്ലാസ്സുകള്‍
നടത്തുന്നതിനുളള അംഗീകാരം
3754.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
പ്രീ-പ്രൈമറി
ക്ലാസ്സുകള്‍
നടത്തുന്നതിന് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
സ്കൂളുകള്‍ക്കാണ്
അംഗീകാരം നല്‍കിയത്;
സർക്കാർ , എയ്ഡഡ് മേഖല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഒറ്റപ്പാലത്തെ
പഴയ ലക്കിടി ജി.എസ്.ബി.
സ്കൂള്‍ പ്രീപ്രൈമറി
ക്ലാസ്സ്
തുടങ്ങുന്നതിനായി
അനുവാദം
ആവശ്യപ്പെട്ടിരുന്നുവോ
; അതിന്മേല് എന്ത്
നടപടി സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കാമോ?
പുതിയ
ഹയര്‍ സെക്കന്ററി
സ്കൂളുകളിലെ
മിനിസ്റ്റീരിയല്‍ വിഭാഗം
ജീവനക്കാരുടെ നിയമനം
3755.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയതായി
അനുവദിച്ച ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍
മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാരെ
നാളിതുവരെയായി
നിയമിച്ചിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാരെ
അടിയന്തരമായി
നിയമിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
ഹയര്‍
സെക്കന്ററി ഡയറക്ടേറ്റിലെ
ജീവനക്കാരുടെ ദൗർലഭ്യം
3756.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
ഡയറക്ടേറ്റില്‍
ആവശ്യത്തിനനുസരിച്ച്
ജീവനക്കാരില്ലാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജീവനക്കാരുടെ
കുറവ്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കാമോ?
പ്ലസ് ടു
താത്കാലിക അധ്യാപകരുടെ
വേതനം
3757.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
പ്ലസ്ടു അനുവദിച്ച
സ്കൂളുകളില്‍
താല്കാലികമായി
പഠിപ്പിക്കുന്ന
അധ്യാപകര്‍ക്ക് വേതനം
ലഭിക്കുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
ജോലിനോക്കുന്ന എത്ര
താല്കാലിക അധ്യാപകരാണ്
സര്‍ക്കാര്‍ എയ്ഡഡ്
മേഖലയിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
സ്കൂളുകളില്‍ പുതിയ
അധ്യാപക തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്
വ്യക്തമാക്കുമോ?
പ്ലസ് ടു
അഡ്മിഷന്
3758.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കൊല്ലം
പ്ലസ് ടു കോഴ്സിന്
നിരവധി
വിദ്യാര്‍ത്ഥികള്‍ക്ക്
അഡ്മിഷന്
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(സി)
കഴിഞ്ഞ
കാലങ്ങളില്‍ പ്ലസ് ടു
കോഴ്സുകള്‍ അനുവദിച്ച്
ആരംഭിക്കാത്ത
സ്കൂളുകളുടെ ബാച്ചുകള്‍
റദ്ദുചെയ്യുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ഡി)
എങ്കില്‍
ഇതിന്റെ വിശദാംശം
വെളിപ്പെടുത്താമോ?
പ്ലസ് ടു
അദ്ധ്യാപകരുടെ ഒഴിവുകള്‍
3759.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളില്‍ പ്ലസ് ടു
തലംവരെ അദ്ധ്യാപകരുടെ
എത്ര ഒഴിവുകള്‍ ഉണ്ട് ;
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമക്കാമോ ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ?
പ്ലസ്
വണ്‍ പ്രവേശനം
3760.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലസ്
വണ്‍ പ്രവേശനത്തിന് ഓരോ
ജില്ലയിലും
വര്‍ദ്ധിപ്പിച്ച
സീറ്റുകള്‍ എത്രയെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
ജില്ലയിലും
പ്രവേശനത്തിനായി എത്ര
അപേക്ഷകരുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
വര്‍ദ്ധിപ്പിച്ച
സീറ്റുകളില്‍ പ്രവേശനം
നടത്തിയാലും അപേക്ഷ
നല്‍കിയിട്ടുള്ള എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
പ്ലസ് വണ്‍ അഡ്മിഷന്
ലഭിക്കില്ല എന്ന്
അറിയിക്കാമോ;
(ഡി)
ഇവരുടെ
ജില്ല തിരിച്ചുള്ള
കണക്ക് വിശദമാക്കാമോ;
(ഇ)
ഏതെങ്കിലും
വിദ്യാലയങ്ങളിലോ,
ജില്ലകളിലോ
അപേക്ഷകരെക്കാള്‍
കൂടുതല്‍ സീറ്റുകള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(എഫ്)
ഇത്തരം
സീറ്റുകള്‍ മറ്റു
ജില്ലകളിലേയ്ക്ക്
പുനര്‍വിന്യസിക്കുന്ന
കാര്യം പരിഗണിക്കുമോ ?
ഹയര്‍
സെക്കന്ററി സ്പെഷ്യല്‍
റൂള്‍ ഭേദഗതി
3761.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി സ്പെഷ്യല്‍
റൂള്‍ ഭേദഗതി ചെയ്യാന്‍
പ്രത്യേക കമ്മിറ്റി
രൂപവല്ക്കരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
സ്പെഷ്യല്‍
റൂള്‍ ഭേദഗതി
കമ്മിറ്റിയിലെ
അംഗങ്ങള്‍
ആരെല്ലാമാണെന്നും
കാലാവധി എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഹയര്‍
സെക്കന്ററി
അദ്ധ്യാപകേതര
ജീവനക്കാരെ
സംബന്ധിക്കുന്ന
ഏതെല്ലാം വിഷയങ്ങളാണ്
പ്രസ്തുത കമ്മിറ്റി
പരിശോധിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
ലാബ്
അസിസ്റ്റന്റുമാരുടെ
നിലവിലുള്ള ലാബ്
അറ്റന്‍ഡേഴ്സ് ടെസ്റ്റ്
എന്ന നിബന്ധന മാറ്റി
അവര്‍ക്ക് തൊഴിലിന്
സഹായകരമാവുന്ന
പ്രായോഗിക പരിശീലന
പരിപാടി (ഇന്‍
സര്‍വ്വീസ് കോഴ്സ്)
ഏര്‍പ്പെടുത്തുവാനുള്ള
ആവശ്യം സ്പെഷ്യല്‍
റൂള്‍ ഭേദഗതി സമിതിയുടെ
പരിഗണനയില്‍
ഉള്‍പ്പെടുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഇ)
ലാബ്
അസിസ്റ്റന്റുമാരുടെ
യോഗ്യതാപരിഷ്കരണം,അധ്യാപക/അനധ്യാപക
പ്രമോഷന് എന്നീ
വീഷയങ്ങള്‍ സ്പെഷ്യല്‍
റൂള്‍ ഭേദഗതിയുടെ
പരിഗണനയിലുണ്ടോ;
(എഫ്)
സ്പെഷ്യല്‍
റൂള്‍ ഭേദഗതി
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
ലഭിക്കുന്ന മുറയ്ക്ക്
പ്രസ്തുത വിഷയങ്ങള്‍
സംബന്ധിച്ച്
നിലപാടുകള്‍
വ്യക്തമാക്കുമോ?
ഹയര്‍
സെക്കന്ററി തുല്യതാ
കോഴ്സ്
3762.
ശ്രീ.എം.എ.
വാഹീദ്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി തുല്യതാ
കോഴ്സിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
കെെവരിക്കാനുദ്ദേശിക്കുന്ന
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നത് ;
(ഡി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ഹയര്‍
സെക്കണ്ടറി വകുപ്പിലെ
പുതിയ അധ്യാപക തസ്തികകള്‍
3763.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി വകുപ്പ്
പുതുതായി എത്ര അധ്യാപക
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏതെല്ലാം
വിഷയങ്ങളിലാണ് പ്രസ്തുത
തസ്തികകള്‍
അനുവദിച്ചിട്ടുള്ളത് ;
അവയുടെ തരംതിരിച്ചുള്ള
കണക്കുകള്‍
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത തസ്തികകളിലെ
ഒഴിവുകള്‍
പി.എസ്.സി.ക്ക്
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ ?
ഹയര്‍
സെക്കണ്ടറി സ്കൂളുകളിലെ
പ്ലസ് ടു സമയക്രമം
3764.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി സ്കൂളുകളിലെ
പ്ലസ് ടു സമയക്രമം 9am
മുതല്‍ 4.45 വരെ
ആക്കിയപ്പോള്‍
മധ്യാഹ്നത്തിലുള്ള
ഇടവേളകള്‍ ഹൈസ്കൂളിനും
ഹയര്‍ സെക്കണ്ടറി
വിഭാഗത്തിനും വ്യത്യസ്ത
സമയത്തിലായി
മാറിയിട്ടുള്ളതു
മൂലമുള്ള അപാകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഹയര്‍
സെക്കണ്ടറി സ്കൂള്‍
പ്രവര്‍ത്തന സമയം
ഹൈസ്കൂളിന് ഇടവേളയായി
മാറുന്നതു
മൂലമുണ്ടാകുന്ന
ശബ്ദദായമാനമായ
അന്തരീക്ഷം മൂലം മിക്ക
സ്കൂളുകളിലും ഹയര്‍
സെക്കണ്ടറി
വിഭാഗത്തിന്റെ
അദ്ധ്യയനം
തടസ്സപ്പെടുന്നതു
ഒഴിവാക്കാൻ വേണ്ട
അടിയന്തര പരിഹാര
നടപടികൾ സ്വീകരിക്കുമോ
;
(സി)
ആയത്
പരിഹരിക്കുന്നത്
സംബന്ധിച്ച് നിലവില്‍
പരിഗണനയിലുള്ള
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ ?
ഹയര്‍
സെക്കന്ററി വിദ്യാഭ്യാസ
മേഖലയുടെ പ്രവർത്തനങ്ങൾ
3765.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹയര്‍ സെക്കന്ററി
വിദ്യാഭ്യാസ മേഖലയില്‍
നടപ്പിലാക്കി വരുന്ന
കരിയര്‍ ഗൈഡന്‍സ്
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാം ;
പദ്ധതിയുടെ
വിശദാംശങ്ങള്‍ നല്‍കുമോ
;പദ്ധതി നടത്തിപ്പ്
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് ;
(ബി)
സംസ്ഥാനത്തെ
ഹയര്‍ സെക്കന്ററി
വിദ്യാര്‍ത്ഥികളുടെ
ഭാവി വിദ്യാഭ്യാസ
പരിപാടികള്‍ക്ക്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്കുന്ന ടി
പദ്ധതിയുടെ
നടത്തിപ്പില്‍
ഗുരുതരമായ പാളിച്ചകള്‍
സംഭവിച്ചിട്ടുള്ളതായി
ആഡിറ്റ് പരാമര്‍ശവും
പത്രവാര്‍ത്തകളും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;ഇത് സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;വിശദാംശം
തരാമോ;
(സി)
ഹയര്‍
സെക്കന്ററി
ഡയറക്ടറേറ്റിന്റേയും
മേഖലാ ഓഫീസുകളുടേയും
പ്രവര്‍ത്തനം താളം
തെറ്റിക്കും വിധം
ജീവനക്കാരുടെ ഓപ്ഷന്
ഡെപ്യൂട്ടേഷന് വ്യവസ്ഥ
അവസാനിപ്പിക്കുവാന്‍
എന്തെങ്കിലും
കാരണമുണ്ടോ ;ജീവനക്കാരെ
സര്‍ക്കാര്‍
തീരുമാനപ്രകാരം
വിടുതല്‍
ചെയ്തിട്ടുണ്ടോ
;വിശദാംശം ലഭ്യമാക്കുമോ
;സര്‍ക്കാര്‍ ഉത്തരവിനു
വിരുദ്ധമായി വകുപ്പില്‍
സാധാരണ
ഡെപ്യൂട്ടേഷനില്‍
തുടരുന്നവരുണ്ടോ;
(ഡി)
ഹയര്‍
സെക്കന്ററി വകുപ്പില്‍
സ്പെഷ്യല്‍ റൂള്‍സ്,
സംയോജിത സീനിയോറിറ്റി
ലിസ്റ്റ് എന്നിവ
തയ്യാറാക്കണമെന്ന
ഉദ്യോഗസ്ഥ
ഭരണപരിഷ്ക്കാര
വകുപ്പിന്റെ ശിപാര്‍ശ
നടപ്പില്‍
വരുത്തിയിട്ടുണ്ടോ ;
ഉദ്യോഗസ്ഥ ഭരണ
പരിഷ്ക്കാര വകുപ്പിന്റെ
ശിപാര്‍ശ പ്രകാരം
മിനിസ്റ്റീരിയല്‍
ജീവനക്കാര്‍ക്ക്
ഉയര്‍ന്ന
തസ്തികയിലേയ്ക്ക്
നിശ്ചിത ശതമാനം
തസ്തികകള്‍
നീക്കിവച്ചിട്ടുണ്ടോ ?
ഹയര്‍
സെക്കന്ററി വിഭാഗത്തിലെ
ഒഴിവുകള്‍
3766.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
വിഭാഗത്തില്‍
പ്രിന്‍സിപ്പല്‍,
അദ്ധ്യാപകര്‍, ലാബ്
അസിസ്റ്റന്റുമാര്‍
എന്നിവരുടെ എത്ര
ഒഴിവുകളുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രിന്‍സിപ്പല്‍മാരുടെ
പ്രമോഷന് ലിസ്റ്റ്
നിലവിലുണ്ടോ എന്നും
ഉണ്ടെങ്കില്‍ ഇൗ
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുന്നതിന്
എന്ത് നടപടി
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ;
(സി)
എല്‍.പി,
യു.പി, ഹെെസ്ക്കൂള്‍
എന്നിവിടങ്ങളില്‍
നിന്നും ഹയര്‍
സെക്കണ്ടറി
വിഭാഗത്തിലേയ്ക്കുള്ള
അദ്ധ്യാപകരുടെ
പ്രമാേഷന് ലിസ്റ്റ്
നിലവിലുണ്ടോ; എങ്കില്‍
ഏതൊക്കെ വിഷയങ്ങളിലെ
അദ്ധ്യാപകരുടെ ലിസ്റ്റ്
ആണ് നിലവിലുള്ളതെന്നും
നിയമന നടപടി ഏതുവരെ ആയി
എന്നും വിശദാംശം
ലഭ്യമാക്കുമോ?
ഹയര്‍
സെക്കന്ററി അധ്യാപകരുടെ
സ്ഥലംമാറ്റം സംബന്ധിച്ച
മാനദണ്ഡം
3767.
ശ്രീ.എം.എ.ബേബി
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി അധ്യാപകരുടെ
സ്ഥലംമാറ്റം സംബന്ധിച്ച
മാനദണ്ഡത്തില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
മാനദണ്ഡം മാറ്റുന്നത്
സംബന്ധിച്ച് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട് ;
പരാതികളില്‍
ഉന്നയിച്ചിരിക്കുന്ന
ആവശ്യങ്ങളില്‍ നിലപാട്
വിശദമാക്കാമോ ;
(സി)
2015
ജൂലെെ-ആഗസ്റ്റ്
മാസങ്ങളില്‍ ഹയര്‍
സെക്കന്ററി അധ്യാപകരെ
കൂട്ടത്തോടെ
അന്യജില്ലകളിലേക്ക്
മാറ്റാന്‍ നയപരമായി
തീരുമാനമെടുത്തിട്ടുണ്ടോ
; എങ്കില്‍ സര്‍ക്കാര്‍
വിദ്യാലയങ്ങളിലെ
അക്കാദമിക
അന്തരീക്ഷത്തെ
ബാധിക്കുന്ന പ്രസ്തുത
തീരുമാനത്തിന്‍െറ
അടിസ്ഥാനം വിശദമാക്കാമോ
;
(ഡി)
2015
മേയ് മാസത്തിലെ ഉത്തരവ്
പ്രകാരം മാര്‍ച്ച് മാസം
നടത്തേണ്ട സ്ഥലംമാറ്റം
ജൂലെെ-ആഗസ്റ്റ്
മാസങ്ങളില്‍
നടത്തുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ ;
(ഇ)
പ്രസ്തുത
സ്ഥലംമാറ്റം
സംബന്ധിച്ച്
മനുഷ്യാവകാശ കമ്മീഷന്
ഇടപെട്ടിരുന്നോ ; 2015
മേയ് മാസത്തില്‍
കമ്മീഷന് നല്കിയ
ഉത്തരവ് സംബന്ധിച്ച്
വിശദമാക്കാമോ ;
(എഫ്)
പ്രസ്തുത
ഉത്തരവിന് വിരുദ്ധമാണ്
ഇപ്പോഴത്തെ സ്ഥലംമാറ്റ
ഉത്തരവ് എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതു
സംബന്ധിച്ച നിലപാട്
വിശദമാക്കാമോ ;
(ജി)
ഇതിനകം
നടത്തിയ
സ്ഥലംമാറ്റങ്ങളും
പ്രമോഷനും
സംബന്ധിച്ചുണ്ടായ
പരാതികളില്‍ ഇനിയും
തീര്‍പ്പാക്കാന്‍
അവശേഷിക്കുന്നവയുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
?
ഹയര്‍
സെക്കണ്ടറി കാര്യാലയങ്ങൾ
മുഖാന്തിരം നല്കുന്ന
സേവനങ്ങള്‍
സേവനാവകാശനിയമത്തിന്റെ
പരിധിയില്‍ കൊണ്ടുവരാൻ
നടപടി
3768.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സേവനാവകാശനിയമം
നടപ്പിലാക്കിയപ്പോള്‍
ഹയര്‍ സെക്കണ്ടറി മേഖലാ
കാര്യാലയങ്ങൾ
മുഖാന്തിരം നല്കുന്ന
കേവലം രണ്ടു സേവനങ്ങള്‍
മാത്രമാണ് ഇതിന്റെ
പരിധിയില്‍
കൊണ്ടുവന്നിട്ടുള്ളത്
എന്നതിന്റെ അപാകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
കാര്യാലയങ്ങൾ
മുഖാന്തിരം
നടപ്പിലാക്കുന്ന ഇതര
സേവനങ്ങള്‍,
പൊതുജനങ്ങള്‍ക്ക്
ബന്ധപ്പെട്ടവര്‍
നല്കേണ്ടുന്നതിന്റെ
സമയപരിധിയില്ലായ്മയിലാണോ
ഇത്തരം നടപടി എന്ന്
അറിയിക്കുമോ ;
(സി)
അടിയന്തരമായി
ഈ കാര്യാലയത്തിന്റെ
പരിധിയില്‍പ്പെടുന്ന
എല്ലാ സേവനങ്ങളും
സേവനാവകാശനിയമത്തിന്റെ
പരിധിയില്‍
കൊണ്ടുവരുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ ?
ഹയര്‍
സെക്കന്ററി പാഠപുസ്തകങ്ങളുടെ
അച്ചടി
3769.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
പാഠപുസ്തകങ്ങള്‍
അച്ചടിക്കുന്നതിനുളള
ചുമതല ഏതു പ്രസ്സിനാണ്
നല്‍കിയിരിക്കുന്നത് ;
വിശദാംശം നല്‍കാമോ ;
(ബി)
ടെന്‍ഡര്‍
നടപടികള്‍ പാലിച്ചാണോ
പ്രസ്തുത പ്രസ്സില്‍
പാഠപുസ്തകങ്ങള്‍
അച്ചടിക്കുന്നതിനുളള
ചുമതല
നല്‍കിയിരിക്കുന്നത് ;
ഇല്ലെങ്കില്‍ ടെന്‍ഡര്‍
കൂടാതെ
സ്വകാര്യപ്രസ്സിന്
പാഠപുസ്തകങ്ങള്‍
അച്ചടിക്കുന്നതിനുളള
ചുമതല നല്‍കാനിടയായ
സാഹചര്യം
വിശദീകരിക്കാമോ ;
(സി)
ഹയര്‍
സെക്കന്ററി
പാഠപുസ്തകങ്ങള്‍
അച്ചടിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
വെെകിച്ച് ടെന്‍ഡര്‍
കൂടാതെ സ്വകാര്യ
പ്രസ്സിന് നല്‍കാനിടയായ
സാഹചര്യം
വിശദീകരിക്കാമോ ;
(ഡി)
ഹയര്‍
സെക്കന്ററി
പാഠപുസ്തകങ്ങള്‍
അച്ചടിക്കുന്നതിന്
സ്വകാര്യ പ്രസ്സിന്
എത്ര രൂപയാണ്
നല്‍കേണ്ടിവരുന്നത് ?
ഹയര്‍
സെക്കണ്ടറി
സ്ക്കൂളുകള്‍ക്ക്
അനുവദിച്ച അധിക
ബാച്ചുകള്‍
3770.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
രണ്ടു വര്‍ഷങ്ങളിലായി
എത്ര സര്‍ക്കാര്‍
സ്ക്കൂളുകളിലെ ഹയര്‍
സെക്കണ്ടറി വിഭാഗത്തിന്
അധിക ബാച്ചുകള്‍
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ?
(ബി)
ഇപ്രകാരം
പുതുതായി ബാച്ചുകള്‍
അനുവദിച്ച സര്‍ക്കാര്‍
സ്ക്കൂളുകളില്‍
കൂടുതലായി അധ്യാപകരെ
നിയമിച്ചിട്ടുണ്ടോ
എന്ന് വെളിപ്പെടുത്താമോ
; ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
(സി)
പ്രസ്തുത
അധിക ബാച്ചുകളിലേക്ക്
അധ്യാപകരെ
നിയമിക്കാത്തതുമൂലമുളള
പോരായ്മകള്‍
എപ്രകാരമാണ്
പരിഹരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
പോരായ്മകള്‍
പരിഹരിക്കാന്‍
താല്‍ക്കാലിക അധ്യാപകരെ
നിയമിക്കുന്നതിന് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ
എന്ന് വെളിപ്പെടുത്താമോ
; ഇല്ലെങ്കില്‍
കുട്ടികളുടെ അദ്ധ്യയനം
എപ്രകാരം നടക്കുമെന്ന്
വ്യക്തമാക്കാമോ?
(ഇ)
പ്രസ്തുത
സ്ക്കൂളുകളില്‍
അടിയന്തരമായി അധ്യാപകരെ
നിയമിക്കുന്നതിനോ
അല്ലാത്തപക്ഷം മാന്യമായ
വേതനം നല്കി
താല്‍ക്കാലിക അധ്യാപകരെ
നിയമിക്കുന്നതിനോ
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഹയര്‍
സെക്കണ്ടറി സ്കൂളുകളിലെ
ഭരണപരമായ പൊരുത്തക്കേട്
3771.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി വിഭാഗം ഉള്ള
സ്കൂളുകളില്‍ ഒരേ സമയം
രണ്ട്
അഡ്മിനിസ്ട്രേറ്റീവ്
ആഫീസര്‍മാരായി
പ്രിന്‍സിപ്പലും ഹെഡ്
മാസ്റ്റരും ഒരു
സ്ഥാപനത്തിനുണ്ടാകുന്നതിലെ
ഭരണപരമായ പൊരുത്തക്കേട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
വേണ്ടി നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത വിഷയം
സമയബന്ധിതമായിപരിഹരിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ ?
സമഗ്ര
വിദ്യാഭ്യാസ പദ്ധതിയില്‍
ഉള്‍പ്പെട്ട അസംബ്ലി
മണ്ഡലങ്ങള്‍
3772.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്ര
വിദ്യാഭ്യാസ
പദ്ധതിയില്‍
ഉള്‍പ്പെട്ട ഏതെല്ലാം
അസംബ്ലി
മണ്ഡലങ്ങളാണുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
മണ്ഡലങ്ങളില്‍
നടപ്പിലാക്കിയ പുതിയ
പദ്ധതികള്‍
വിശദമാക്കാമോ ;
(സി)
പ്രസ്തുത
മണ്ഡലങ്ങളിലെ
സ്കൂളുകള്‍ക്ക് അടുക്കള
നവീകരണത്തിനും
ടോയ്ലറ്റ്
നിര്‍മ്മാണത്തിനും
ഫണ്ട് നല്കുന്നുണ്ടോ ;
എങ്കില്‍ ഓരോ
മണ്ഡലത്തിലും ഏതെല്ലാം
സ്ക്കൂളുകള്‍ക്ക് എത്ര
ഫണ്ട് വീതം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
ഹയര്‍
സെക്കന്‍ഡറി
ഡയറക്ടറേറ്റിലെ
ജീവനക്കാര്‍
3773.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഹയര്‍ സെക്കന്‍ഡറി
ഡയറക്ടറേറ്റില്‍
നിലവില്‍ എത്ര
ജീവനക്കാരുണ്ട്;
വിശദമാക്കുമോ;
(ബി)
വിവിധ
യൂണിവേഴ്സിറ്റികളില്‍
നിന്നും എത്ര പേര്
ഡെപ്യൂട്ടേഷനില്‍ ഹയര്‍
സെക്കന്‍ഡറി
ഡയറക്ടറേറ്റില്‍ ജോലി
ചെയ്യുന്നു;
(സി)
ഡെപ്യൂട്ടേഷനില്‍
വിവിധ തസ്തികകളില്‍
ജോലി ചെയ്യുന്ന
ജീവനക്കാരുടെ യഥാര്‍ത്ഥ
ശമ്പള സ്കെയിലും അവര്‍
ഇപ്പോള്‍
വാങ്ങിക്കൊണ്ടിരിക്കുന്ന
സ്കെയിലും
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
ശമ്പളക്കമ്മീഷന്
യൂണിവേഴ്സിറ്റി
ജീവനക്കാരെ തിരികെ
അവരുടെ മാതൃവകുപ്പില്‍
അയക്കണമെന്ന് ശുപാര്‍ശ
ചെയ്തിട്ടും നാളിതുവരെ
അയക്കാത്തതെന്തുകൊണ്ട്;
ഇപ്രകാരം
ഡെപ്യൂട്ടേഷനില്‍
തുടരുന്നവര്‍ മൂലം
ഹയര്‍ സെക്കന്‍ഡറി
ഡയറക്ടറേറ്റിനു കഴിഞ്ഞ
5 വര്‍ഷം എത്ര കോടി രൂപ
ശമ്പളയിനത്തില്‍
അധികച്ചെലവ്
വന്നിട്ടുണ്ട്;
പ്രസ്തുത ജീവനക്കാരെ
തിരികെ
അയക്കുന്നതിനുള്ള നടപടി
സ്വീകരിച്ച് ലോവര്‍
ഡിവിഷന് ക്ലര്‍ക്ക്
ലിസ്റ്റിലുള്ളവരെ
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഏഴോം
ഗവണ്മെന്റ് വെല്‍ഫയര്‍
എല്‍.പി സ്കൂളിന് സ്വന്തമായി
കെട്ടിടം
3774.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഏഴോം
ഗവണ്മെന്റ്
വെല്‍ഫെയര്‍ എല്‍.പി.
സ്കൂളിന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സ്കൂളിന്
സ്വന്തം സ്ഥലത്ത്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
കെട്ടിട വിഭാഗം
തയ്യാറാക്കി
സമര്‍പ്പിച്ച
എസ്റ്റിമേറ്റിന്
ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
എച്ച്.എസ്.എ
യില്‍ നിന്ന്
എച്ച്.എസ്.എസ്.റ്റി(
കോമേഴ്സ്) ആയി പ്രമോഷന്
3775.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്.എസ്.എ.
യില്‍ നിന്ന് എത്ര
പേര്‍ക്ക്
എച്ച്.എസ്.എസ്.റ്റി
(കോമേഴ്സ്)ആയി പ്രമോഷന്
അര്‍ഹതയുണ്ട്;
വിശദമാക്കുമോ;
(ബി)
നിലവില്‍
എത്ര ഒഴിവുകള്‍
ആയതിനായി മാറ്റി
വച്ചിട്ടുണ്ട്;
(സി)
അവരുടെ
അഭാവത്തില്‍ പ്രസ്തുത
ഒഴിവുകളിലേയ്ക്ക്
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്ന്
നിയമനം നടത്തുമോ?
എച്ച്.എസ്.എസ്.റ്റി
സീനിയര്‍
പോസ്റ്റിലേക്കുളള നിയമനം
3776.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്.എസ്.എസ്.റ്റി
സീനിയര്‍ റാങ്ക്
ലിസ്റ്റില്‍
ഒഴിവില്ലാതെ വരുമ്പോള്‍
ജൂനിയര്‍ പോസ്റ്റില്‍
നിയമിച്ചു കഴിഞ്ഞാലും
റാങ്ക് ലിസ്റ്റ്
കാലാവധി തീരുന്നതിനു
മുമ്പെ സീനിയറില്‍
ഒഴിവ് വരുകയാണെങ്കില്‍
പ്രസ്തുത ജൂനിയര്‍
പോസ്റ്റില്‍ ജോയിന്റ്
ചെയ്ത
ഉദ്യോഗാര്‍ത്ഥിക്ക്
സീനിയറിലേക്ക്
മാറുന്നതിന്
തടസ്സമുണ്ടോ ; ഇതു
സംബന്ധിച്ചുളള അവ്യക്തത
മാറ്റാമോ ;
(ബി)
പ്രസ്തുത
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സീനിയര്‍
പോസ്റ്റിലേക്ക് അവസരം
ഒരുക്കുന്നതിന്
നീതിപൂര്‍വ്വമായ നടപടി
വിദ്യാഭ്യാസ വകുപ്പ്
കൈക്കൊള്ളുമോ ; ഇതു
സംബന്ധിച്ച് വ്യക്തമായ
വിശദാംശങ്ങള്‍
അറിയിക്കാമോ ?
സൗജന്യ
യൂണിഫോം പദ്ധതി
അടിയന്തരമായി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
3777.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
നടപ്പിലാക്കാന്‍
തീരുമാനിച്ച
സൗജന്യയൂണിഫോം
പദ്ധതിക്കു എസ് എസ് എ
യില്‍ നിന്നും ലഭിച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സൗജന്യ
യൂണിഫോം പദ്ധതി നടപ്പു
അധ്യയന വര്‍ഷവും
നടപ്പിലാക്കാന്‍
കഴിയാത്തിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
സൗജന്യ
യൂണിഫോം പദ്ധതി
അടിയന്തരമായി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
എത്ര
കുട്ടികള്‍ക്കാണ്
നടപ്പു അധ്യയന വര്‍ഷം
യൂണിഫോം വിതരണം
ചെയ്യേണ്ടത്; ഇതിനായി
വകയിരുത്തിയിരിക്കുന്ന
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
അടച്ചു
പൂട്ടുന്ന എയ്ഡഡ്
സ്കൂളുകള്‍
3778.
ശ്രീ.എളമരം
കരീം
,,
വി.ശിവന്‍കുട്ടി
,,
കെ. ദാസന്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ഷങ്ങളായി
പ്രവര്‍ത്തിക്കുന്ന
എയ്ഡഡ് സ്കൂളുകള്‍
വാണിജ്യ സമുച്ചയങ്ങള്‍
പണിയുന്നതിനായി
അടച്ചുപൂട്ടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
അധ്യയന
വര്‍ഷാരംഭത്തില്‍ എത്ര
മാനേജ് മെന്റ്
സ്കൂളുകളാണ് നോട്ടീസ്
നല്കി പൂട്ടിയത്
എന്നറിയിക്കാമോ ;
(സി)
2011
ലെ കേരള വിദ്യാഭ്യാസ
അവകാശ നിയമം പ്രകാരം ഈ
സ്കൂളുകള്‍
അടച്ചുപൂട്ടാന്‍
സര്‍ക്കാരിന്റെ
മുന്‍കൂര്‍ അനുമതി
ആവശ്യമുണ്ടായിരുന്നോ ;
(ഡി)
സര്‍ക്കാര്‍
തീരുമാനത്തിനായി കോടതി
എത്ര മാസമാണ്
അനുവദിച്ചിരുന്നത് ;
(ഇ)
ഈ
സമയപരിധിക്കുളളില്‍ ഒരു
തീരുമാനമെടുക്കാന്‍
സാധിച്ചിരുന്നോ ;
(എഫ്)
ഈ
അനാസ്ഥ കാരണമാണ്
മാനേജ്മെന്റുുകള്ക്കനുകൂലമായ
കോടതി വിധി
ഉണ്ടായതെന്നു കരുതാമോ ?
ഒന്നാം
ക്ലാസ്സില്‍ പ്രവേശനം
നേടിയ കുട്ടികളുടെ എണ്ണം
3779.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുൾ റസാക്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
വര്‍ഷം ഗവണ്മെന്റ്
സ്കൂളുകളില്‍ ഒന്നാം
ക്ലാസ്സില്‍ പ്രവേശനം
നേടിയ കുട്ടികളുടെ
എണ്ണം മുന്‍
വര്‍ഷത്തേതുമായി
താരതമ്യം
ചെയ്തിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
എണ്ണത്തില്‍
വര്ദ്ധനവുണ്ടായിട്ടുണ്ടോയെന്നും
അതിനുളള കാരണവും
പരിശോധിച്ചിട്ടുണ്ടോ
;
(ബി)
ഉയര്‍ന്ന
ക്ലാസ്സുകളില്‍
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍
കുറവുണ്ടായിട്ടുണ്ടോ ;
എങ്കില്‍ സംസ്ഥാന
സിലബസ്സിന് അതിലുള്ള
പങ്ക്
എ്രതത്തോളമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ
?
എയ്ഡഡ്
സ്കൂളുകളിലെ അദ്ധ്യാപക
നിയമനം
3780.
ശ്രീ.റ്റി.യു.
കുരുവിള
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളിലെ അദ്ധ്യാപക
നിയമനങ്ങളില്‍
എന്തെങ്കിലും
നിയന്ത്രണങ്ങള്‍
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
റിട്ടയര്‍മെന്റ്
ഉള്‍പ്പെടെ വരുന്ന
ഒഴിവുകളില്‍ യഥാസമയം
അദ്ധ്യാപകരെ
നിയമിക്കാത്തതിനാല്‍
ഇത്തരം സ്ക്കൂളുകളുടെ
നിലവാരം
മെച്ചപ്പെടുത്താന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയത്
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ ;
(സി)
നിയമനാംഗീകാരത്തിനായി
സമര്‍പ്പിച്ച
അപേക്ഷകളില്‍ എപ്പോൾ
തീരുമാനം എടുക്കുമെന്ന്
വ്യക്തമാക്കുമോ ?
തുടര്‍
വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍
തൊഴില്‍ നൈപുണ്യ വികസനം
3781.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വര്‍ക്കല കഹാര്‍
,,
ടി.എന്‍. പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാക്ഷരതാ തുടര്‍
വിദ്യാഭ്യാസ
കേന്ദ്രങ്ങളില്‍
പ്രത്യേക തൊഴില്‍
നൈപുണ്യ വികസന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതുമായി സഹകരിക്കുന്നത്
;
(ഡി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
സ്കൂള്‍
- കോളേജ് ലൈബ്രറികള്‍
3782.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രമുഖ
രാജ്യതന്ത്രജ്ഞനായിരുന്ന
പനമ്പിള്ളി
ഗോവിന്ദമേനോനെ കുറിച്ച്
കേരള ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ച
'പനമ്പിളളി
ഗോവിന്ദമേനോന്
ചരിത്രവഴിയിലെ
ദീപശിഖ'എന്ന ജീവചരിത്ര
ഗ്രന്ഥം സംസ്ഥാനത്തെ
സ്കൂള്‍ - കോളേജ്
ലൈബ്രറികളില്‍
വാങ്ങണമെന്ന
നിര്‍ദ്ദേശമുണ്ടായിട്ടും
ബഹുഭൂരിപക്ഷവും
വാങ്ങാത്തതിനെക്കുറിച്ചന്വേഷിക്കാമോ
;
(ബി)
സ്കൂള്‍
- കോളേജ് ലൈബ്രറികളുടെ
ചുമതല വഹിക്കുന്നവര്‍
സ്ഥാപനങ്ങളുടെ
ഫണ്ടുപയോഗിച്ച്
,തങ്ങളുടെ
അഭിരുചിക്കനുസരിച്ച്
സ്വകാര്യ പ്രസാധകരുടെ
നിലവാരമില്ലാത്ത
പുസ്തകങ്ങള്‍
വാങ്ങുന്നതിനെക്കുറിച്ചന്വേഷിക്കാമോ
; ഇത് പരിഹരിക്കുവാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കാമോ ?
ചുളിക്ക
ഗവ. എല്‍.പി.എസ്.
അപ്ഗ്രേഡ് ചെയ്യാന്‍
നടപടി
3783.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്പറ്റ
നിയോജകമണ്ഡലത്തിലെ
മേപ്പാടി
ഗ്രാമപഞ്ചായത്തില്‍പ്പെട്ട
ചുളിക്ക ഗവ.
എല്‍.പി.എസ്. അപ്ഗ്രേഡ്
ചെയ്യണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
പി.ടി.എ. സമര്‍പ്പിച്ച
അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
അപേക്ഷയിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
ശ്രീമതി
അനു എല്സാഎബ്രഹാമിന്റെ
നിയമനാംഗീകാരം
3784.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ സി.എം.എസ്
ഹൈസ്കൂള്‍ ,മല്ലപ്പള്ളി
യിൽ 2013 ആഗസ്റ്റ്
മുതല്‍ സെക്കണ്ടറി
സ്കൂള്‍ ടീച്ചര്‍
(ജൂനിയര്‍
കമ്പ്യൂട്ടര്‍
ആപ്ലിക്കേഷന്‍) ആയി
ജോലി ചെയ്യുന്ന ശ്രീമതി
അനു എല്‍സാ എബ്രഹാമിനു
സർക്കാർ അംഗീകാരം
കിട്ടാത്തതിനാല്‍
ശമ്പളം
കിട്ടുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയത്തെ
സംബന്ധിക്കുന്ന
ഫയലിന്റെ അവസ്ഥ
എന്താണെന്ന്
വെളിപ്പെടുത്താമോ; (RDD
Office File No.
TRD/6/9746/HSE/12)
(സി)
സി.എം.എസ്
ഹൈസ്കൂള്‍ മാനേജ്മെന്റ്
നടത്തിയ
ഇന്റര്‍വ്യൂവിന്റെ
റാങ്ക് ലിസ്റ്റ്
കിട്ടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ശ്രീമതി
അനു എല്‍സാ
എബ്രഹാമിന്റെ റാങ്ക്
നമ്പര്‍ എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
ടീച്ചര്‍ക്ക് എത്രയും
പെട്ടെന്ന് അംഗീകാരം
നല്കാന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സ്കൂള്‍
കോളേജ് ജീവനക്കാരുടെ
എണ്ണം
3785.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് സ്കൂളുകളിലും
കോളേജുകളിലുമായി എത്ര
അദ്ധ്യാപക -
അദ്ധ്യാപകേതര
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ട് ;
വ്യക്തമാക്കാമോ ;
(ബി)
ഇവരില്‍
പട്ടികജാതി -
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര പേരുണ്ടെന്ന്
വ്യക്തമാക്കാമോ ?
സ്കൂള്‍
ബാഗിന്റെ അമിത ഭാരം
3786.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രീ പ്രൈമറി, പ്രൈമറി,
ഹൈസ്കൂള്‍
എന്നവിടങ്ങളില്‍ ഓരോ
ക്ലാസിലും
സ്റ്റേറ്റ്/സി.ബി.എസ്.ഇ.
തുടങ്ങി മറ്റു
സിലബസ്സുകളില്‍ എത്ര
കുട്ടികള്‍ പഠിക്കുന്നു
; ജില്ല തിരിച്ചും ഓരോ
വിദ്യാഭ്യാസ സിലബസ്സ്
പ്രകാരവും
സര്‍ക്കാര്‍/സ്വകാര്യ
മേഖല തിരിച്ചും
വിശദാംശം
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
സ്കൂളുകളിലെ പ്രീ
പ്രൈമറി/പ്രൈമറി
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
പുസ്തക സഞ്ചി, പഠന
ഭാരവും ശാരീരിക
പ്രശ്നങ്ങളും
ഉണ്ടാക്കുന്നത് കഴിഞ്ഞ
സര്‍ക്കാരും ഈ
സര്‍ക്കാരും
പരിശോധിച്ചുവോ;
എങ്കില്‍ കഴിഞ്ഞ
സര്‍ക്കാര്‍
ഇതൊഴിവാക്കാന്‍ എന്തു
നടപടി സ്വീകരിച്ചു
എന്നും ഈ സര്‍ക്കാര്‍
നാളിതുവരെ
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ ;
(സി)
സ്കൂള്‍
ബാഗിന്റെ അമിത ഭാരം
കാരണം 10 വയസ്സിനു
താഴെയുള്ള 58%
കുട്ടികളിലും അസ്ഥി
സംബന്ധമായ രോഗമുള്ളതായി
മഹാരാഷ്ട്ര
ഹൈക്കോടതിയുടെ
നിരീക്ഷണം
ശ്രദ്ധയില്‍പ്പെട്ടുവോ
എന്നും കേരള
സര്‍ക്കാര്‍ ഇക്കാര്യം
പരിശോധിച്ചുവോ എന്നും
എങ്കില്‍ വിശദാംശം
എന്ത് എന്നും ഇതു
തടയാന്‍ എന്തു നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ ?
പുഷ്പലത
ടീച്ചറുടെ മരണം
3787.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുഞ്ചിത്തണ്ണി
ഗവഃ ഹൈസ്കൂള്‍ പ്രധാന
അധ്യാപികയായിരുന്ന
പുഷ്പലതടീച്ചറുടെ
മരണവുമായി ബന്ധപ്പെട്ട്
എ.ഡി.പി.ഐ. അന്വേഷണം
നടത്തി റിപ്പോര്‍ട്ട്
നല്കിയിരുന്നുവോ;
റിപ്പോര്‍ട്ടിന്റെ
വിശദാംശം നല്‍കാമോ;
(ബി)
അഡ്മിനിസ്ട്രേറ്റീവ്
അസിസ്റ്റന്റിനും
സീനിയര്‍ സൂപ്രണ്ടിനും
എതിരായി നടപടി
സ്വീകരിക്കണമെന്ന്
ശിപാര്‍ശ ചെയ്ത
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
നടപടി
സ്വീകരിച്ചിട്ടില്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
എ.ഡി.പി.ഐ.
അന്വേഷണം നടത്തി
ഡി.പി.ഐ. യ്ക്ക്
സമര്‍പ്പിച്ച
റിപ്പോര്ട്ടിന്മേല്
നടപടി സ്വീകരിക്കാതെ
പുതിയതായി ഹിയറിംഗ്
നടത്താനിടയായ സാഹചര്യം
വിശദീകരിക്കാമോ;
(ഡി)
വിദ്യാഭ്യാസ
സെക്രട്ടറി ഹിയറിംഗ്
നടത്തി എന്ത് നടപടിയാണ്
സ്വീകരിച്ചത്; വിശദാംശം
നല്‍കാമോ;
(ഇ)
പുഷ്പലത
ടീച്ചര്‍ മരിക്കാനിടയായ
സംഭവത്തില്‍
വിദ്യാഭ്യാസ വകുപ്പ്
ജീവനക്കാര്‍ക്ക് വീഴ്ച
പറ്റിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ജീവനക്കാര്‍ക്ക് എതിരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
നാലുചിറ
ഗവണ്മെന്റ് ഹൈസ്കൂളിലെ
അദ്ധ്യാപക-അനദ്ധ്യാപക
നിയമനം
3788.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാലുചിറ
ഗവണ്മെന്റ്
ഹൈസ്കൂളില്‍, ഹൈസ്കൂള്‍
വിഭാഗത്തില്‍ ആവശ്യമായ
അദ്ധ്യാപകരുടെ എണ്ണം
എത്ര; തസ്തിക തിരിച്ച്
വ്യക്തമാക്കുാമോ; ഓരോ
വിഭാഗത്തിലും എത്ര
അദ്ധ്യാപകര്‍ ജോലി
ചെയ്യുന്നു;
വിശദമാക്കാമോ;
(ബി)
2015-16
അധ്യയന വര്‍ഷം
ഹൈസ്കൂള്‍ വിഭാഗത്തില്‍
ഓരോ ക്ലാസിലും എത്ര
ഡിവിഷനുകളാണുള്ളത്;
വ്യക്തമാക്കാമോ;
(സി)
ഹൈസ്കൂളായി
ഉയര്‍ത്തിയതിനെത്തുടര്‍ന്ന്
ആവശ്യമായ അനധ്യാപകരെ
നിയമിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
അദ്ധ്യാപകരുടെയും
അനദ്ധ്യാപകരുടെയും
കുറവ് പരിഹരിക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
സ്കൂള്‍
ലൈബ്രറികളുടെ പ്രവര്‍ത്തനവും
നവീകരണവും
3789.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍ ലൈബ്രറികളുടെ
നവീകരണത്തിന്
സര്‍ക്കാര്‍
നല്‍കിവരുന്ന ഗ്രാന്റ്
തുക 2011-12 മുതല്‍
2014-15 വരെയുള്ള
കാലയളവില്‍ വിതരണം
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ഇക്കാലയളവില്‍ എത്ര
തുകയാണ്
നീക്കിവച്ചിരുന്നത്;
അതില്‍ എത്ര തുക വിതരണം
ചെയ്തു എന്ന്
വ്യക്തമാക്കാമോ;
(സി)
സ്കൂള്‍
ലൈബ്രേറിയന്മാര്ക്ക്
കുറഞ്ഞ വേതനം
നിശ്ചയിച്ചിട്ടുണ്ടോ;
തുക എത്രയാണ്; അത്
അവര്‍ക്ക്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്ത്
എത്ര സ്കൂള്‍
ലൈബ്രറികള്‍
ലൈബ്രേറിയന്മാരില്ലാതെ
പ്രവര്‍ത്തിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
സ്കൂള്‍
കുട്ടികള്‍ക്കുള്ള
ഉച്ചഭക്ഷണം
3790.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികള്‍ക്കുള്ള
ഉച്ചഭക്ഷണത്തിന്റെ മെനു
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മെനു പ്രകാരമുള്ള
ഉച്ചഭക്ഷണവിതരണം
നടക്കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഉച്ചഭക്ഷണ
വിതരണത്തിന്
വിദ്യാര്‍ത്ഥി ഒന്നിന്
നിലവില്‍
നിശ്ചയിച്ചിട്ടുള്ള തുക
എത്രയാണ്;
(ഡി)
പ്രസ്തുത
തുക കാലോചിതമായി
ഉയര്‍ത്തുന്നതിനും
ഉച്ചഭക്ഷണ വിതരണം
കാര്യക്ഷമമാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
വിശദമാക്കാമോ?
സ്കൂള്‍
കുട്ടികള്‍ക്കായുള്ള
ഉച്ചഭക്ഷണ പദ്ധതി
3791.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികള്‍ക്കായുള്ള
ഉച്ചഭക്ഷണ പദ്ധതിയുടെ
നിലവിലെ അവസ്ഥ എന്താണ്
എന്നും ഇതിനായി ഓരോ
സ്കൂളുകളിലും എത്ര തുക
മറ്റു
ഭക്ഷ്യസാധനങ്ങള്‍ക്കു
നല്കുന്നു എന്നും
ഇതിനായി ഓരോ ജില്ലയിലും
ചിലവാക്കുന്ന തുക എത്ര
എന്നും ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പല
സ്കൂളുകളിലും
ഉച്ചഭക്ഷണം ഫലപ്രദമായി
നല്‍കുന്നില്ല എന്നും
ആയതിന്റെ കാരണം
സര്‍ക്കാര്‍ സഹായം
ലഭിക്കുന്നത്
യഥാസമയമല്ല എന്നതും
പരിശോധിച്ചുവോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഇവ
പരിശോധിക്കാന്‍
നിയോഗിക്കപ്പെട്ട
ഉദ്യോഗസ്ഥര്‍ ആരെല്ലാം
എന്നു ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
അഴിമതിയും
യഥാസമയം
പരിശോധനയില്ലാത്തതും
മൂലം സര്‍ക്കാര്‍
സ്കൂള്‍ കുട്ടികള്‍ക്ക്
പോഷകസമൃദ്ധമായ ആഹാരമോ
അത് യഥാസമയം
ലഭിക്കുന്നതോ
ഉറപ്പാക്കാന്‍ പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്ക്
കഴിയാത്തത്
പരിശോധിക്കാന്‍ എന്തു
നടപടി സ്വീകരിക്കും
എന്നു വ്യക്തമാക്കുമോ;
(ഇ)
പോഷകസമൃദ്ധമായ
ആഹാരത്തിന് സര്‍ക്കാര്‍
അനുവദിച്ച തുക എത്ര;
ഇതിന്നായുള്ള
സര്‍ക്കാര്‍ പാചകക്കൂലി
എത്ര; കയറ്റിറക്കുകൂലി
എത്ര എന്നും
പ്രീപ്രൈമറി തുടങ്ങി
ഓരോ വിഭാഗത്തിനും
സര്‍ക്കാര്‍
നിഷ്കര്‍ഷിച്ച
ആഹാരസാധനങ്ങള്‍
എന്തെല്ലാം എന്നും
ഇതില്‍ നല്‍കിവരുന്നത്
എത്ര എന്നും ഇവ
പ്രസ്തുത
കുട്ടികള്‍ക്ക് ഇന്ന്
സര്‍ക്കാര്‍ നിശ്ചയിച്ച
തുകയില്‍ കൊടുക്കാന്‍
പറ്റുമോ എന്നുള്ള
കാര്യവും
വ്യക്തമാക്കാമോ;
(എഫ്)
എങ്കില്‍
പ്രസ്തുത തുക കൂട്ടി
നിശ്ചയിക്കാന്‍
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
ഫിസിക്സ്
അദ്ധ്യാപക ഒഴിവ്
സംബന്ധിച്ച്
3792.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍ സെക്കന്ററി /
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി ഫിസിക്സ്
അദ്ധ്യാപകരുടെ ഒഴിവുകൾ
എത്രയെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
തസ്തികയിലേക്കുള്ള
പി.എസ്.സി റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ ;
നിലവിലുള്ള ഒഴിവുകൾ
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(സി)
2012-ന്
ശേഷം അനുവദിച്ച പുതിയ
ബാച്ചിന് പോസ്റ്റ്
അപ്രൂവ് ചെയ്തിട്ടുണ്ടോ
; വിശദമാക്കുമോ ;
(ഡി)
ഫിസിക്സ്
വിഷയത്തിന്
അദ്ധ്യാപകരില്ലാത്തതിനാല്‍
വിദ്യാര്‍ത്ഥികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയതു
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടി അറിയിക്കുമോ ?
ഫിസിക്സ്
അദ്ധ്യാപകരുടെ ഒഴിവുകള്‍
3793.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി, വി. എച്ച്.
എസ്. ഇ. വിഭാഗങ്ങളില്‍
ഫിസിക്സ് വിഷയത്തില്‍
സീനിയര്‍, ജൂനിയര്‍
അദ്ധ്യാപകരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്
;
(ബി)
നിലവിലുള്ള
ഫിസിക്സ് റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേരെ നിയമിച്ചു ;
(സി)
വി.
എച്ച്. എസ്. ഇ.
വിഭാഗത്തില്‍
ഡെപ്യൂട്ടേഷനില്‍ മറ്റു
തസ്തികകളില്‍ നിന്നും
അദ്ധ്യാപകരായി ജോലി
ചെയ്യുന്നവര്‍ എത്രയാണ്
;
(ഡി)
ഹയര്‍
സെക്കന്ററി, വി. എച്ച്.
എസ്. ഇ.
വിഭാഗങ്ങളിലുള്ള
ഫിസിക്സ് വിഷയത്തിലെ
ഒഴിവുളള മുഴുവന്‍
തസ്തികകളിലേയ്ക്കും
നിയമനം
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
മലപ്പുറം
ജില്ലയിലെ എല്‍. പി. എസ്.
എ. റാങ്ക് ലിസ്റ്റില്‍
നിന്നുളള നിയമനം
T 3794.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ നിലവിലുളള
എല്‍. പി. എസ്. എ.
റാങ്ക് ലിസ്റ്റില്‍
നിന്നും നാളിതുവരെയായി
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്; എത്ര
ഒഴിവുകള്‍ പി.എസ്. സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
പ്രസ്തുത ലിസ്റ്റില്‍
എത്ര പേര്
അവശേഷിക്കുന്നുണ്ട് ;
(ബി)
പ്രസ്തുത
തസ്തികയില്‍ നിലവിലുളള
ഒഴിവുകള്‍
അടിയന്തിരമായി പി.എസ്.
സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ ?
കാസർഗോഡ്
ജില്ലയിലെ എച്ച്.എസ്.എ മലയാളം
തസ്തികയിലെ ഒഴിവുകള്‍
3795.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസർഗോഡ്
ജില്ലയില്‍
എച്ച്.എസ്.എ. മലയാളം
തസ്തികയില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും
ഏതൊക്കെ സ്കൂളുകളിലാണ്
ഒഴിവുകള്‍ ഉള്ളതെന്നും
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ റിപ്പോര്‍ട്ട്
ചെയ്ത തീയതി
വ്യക്തമാക്കാമോ ;
(സി)
ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
കാരണം വിശദമാക്കാമോ ?
കണ്ണൂര്‍
സ്പോര്‍ട്സ് ഡിവിഷന്
ഹോസ്റ്റലിന്‍െറ
ശോച്യാവസ്ഥ
3796.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
നേരിട്ട് നടത്തുന്ന
കണ്ണൂര്‍ സ്പോര്‍ട്സ്
ഡിവിഷന് ഹോസ്റ്റലിന്റെ
ശോച്യാവസ്ഥ സംബന്ധിച്ച
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍ സ്ഥിരം
ജീവനക്കാര്‍
ഇല്ലാത്തതിനാല്‍
ഉണ്ടാകുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിലവില്‍
നല്കുന്ന ഭക്ഷണ വിഹിതം
അപര്യാപ്തമായതിനാല്‍
അത്
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
കുട്ടികള്‍ക്ക്
ആവശ്യമായ സ്പോര്‍ട്സ്
കിറ്റ്, കളി
ഉപകരണങ്ങള്‍ എന്നിവ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
കോച്ചുമാരുടെ
ഒഴിവുകള്‍ നികത്താന്‍
നടപടി സ്വീകരിക്കുമോ;
(എഫ്)
പുതിയ
കെട്ടിടം പണിയുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ജി)
സ്പോര്‍ട്സ്
ഹോസ്റ്റലിന്റെ അടിസ്ഥാന
സൗകര്യ വികസനത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്?
ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസുകളുടെ
പുനക്രമീകരണം
3797.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഓരോ
ഉപജില്ലാവിദ്യാഭ്യാസ
ഓഫീസുകള്‍ക്ക്
കീഴിലുമുള്ള എല്‍.പി,
യു.പി. വിദ്യാലയങ്ങളുടെ
എണ്ണം പട്ടിക സഹിതം
വ്യക്തമാക്കാമോ ;
(ബി)
ഓരോ
ഉപജില്ലക്ക് കീഴിലും
ഉള്ള
വിദ്യാര്‍ത്ഥികള്‍,
അധ്യാപക അനധ്യാപക
ജീവനക്കാര്‍ എന്നിവരുടെ
എണ്ണം വ്യക്തമാക്കാമോ
;
(സി)
സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍
വിദ്യാലയങ്ങളും
വിദ്യാര്‍ത്ഥികളും ഉള്ള
ഉപജില്ലകള്‍ ഏതെല്ലാം;
(ഡി)
ഏറ്റവും
കുറവ് വിദ്യാലയങ്ങളും
വിദ്യാര്‍ത്ഥികളും ഉള്ള
ഉപജില്ലകള്‍ ഏതെല്ലാം ;
(ഇ)
വിദ്യാലയങ്ങളുടെയും
വിദ്യാര്‍ത്ഥികളുടെയും
എണ്ണം കണക്കാക്കി
ഭരണസൗകര്യത്തിനായി
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസുകള്‍
പുനഃക്രമീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
കാണക്കാരി
ഗവണ്മെന്റ് യു.പി.എസ്-ന്റെ
വഴി യിലൂടെ കോട്ടപ്പുറം
നിവാസികള്‍ക്കു
സഞ്ചാരസ്വാതന്ത്ര്യം
3798.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ
കാണക്കാരി ഗവണ്മെന്റ്
യു.പി.എസ്-ന്റെ വഴി
കോട്ടപ്പുറം
നിവാസികള്‍ക്കുകൂടി
സഞ്ചാരസ്വാതന്ത്ര്യം
അനുവദിക്കണമെന്നു
കാണിച്ച് 17-5-2015,
1445/VIP/2015 നമ്പര്‍
പെറ്റീഷന് വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യം
സംബന്ധിച്ച് ഡി.ഡി.ഇ
ക്ക് അയച്ചതിന്റെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഈ
ഫയലിന് ജി.ഇ.ഡി ഫയല്‍
നമ്പര്‍ ആയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
നമ്പര്‍ ലഭ്യമാക്കാമോ;
(ഡി)
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ
കടപ്പൂര്
ഗവ.എച്ച്.എസ്.എസ് ന്റെ
വഴി
ഉപയോഗിക്കുന്നതുസംബന്ധിച്ച്
1585/VIP(Medn)/ 2013
തീയതി 15-7-2013-ല്‍
നല്കിയ പെറ്റീഷന്റെ
റിപ്പോര്‍ട്ട്
കോട്ടയം ഡി.ഡി.ഇ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ എത്രയും
വേഗം സര്‍ക്കാരിലേക്ക്
റിപ്പോര്‍ട്ട്
നല്‍കുമോ?
പാഠപുസ്തക
അച്ചടി
3799.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാഠപുസ്തക
അച്ചടി നിശ്ചിത സമയത്ത്
പൂര്‍ത്തീകരിക്കാന്‍
കഴിയാതിരുന്നതില്‍
ഉദ്യോഗസ്ഥ തലത്തില്‍
എന്തെങ്കിലും വീഴ്ച
സംഭിവിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
എന്തെന്നും
വെളിപ്പെടുത്തുമോ?
ഉച്ചഭക്ഷണ
പദ്ധതി
3800.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളിലെ
ഉച്ചഭക്ഷണ പദ്ധതി
സ്രക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ഇതിന്
ഓരോ കുട്ടിക്കും ഒരു
ദിവസം ചെലവഴിക്കുന്ന
തുകയെത്രയെന്ന്
അറിയിക്കുമോ ;
(സി)
തുക
അപര്യാപ്തമാണെന്ന്
വിലയിരുതിയിട്ടുണ്ടോ;
എങ്കിൽ
വർദ്ധിപ്പിക്കുവാൻ
നടപടി സ്വീകരിയ്ക്കുമോ
?
(ഡി)
സ്കൂളുകളില്‍
ഉച്ചഭക്ഷണ വിതരണം
നിലച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
കുടിശ്ശിക
ഇനത്തില്‍ എത്ര തുക
കൊടുത്തു
തീര്‍ക്കാനുണ്ട്;
അടിയന്തരമായി അത്
കൊടുത്ത് തീര്‍ക്കുമോ ;
അദ്ധ്യാപക
പാക്കേജ്
3801.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
സി.മമ്മൂട്ടി
,,
സി.മോയിന്‍ കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക
പാക്കേജുമായി
ബന്ധപ്പെട്ട്,
അദ്ധ്യാപക
സംഘടനകളുമായുള്ള
ചര്‍ച്ചയ്ക്കുശേഷം
തീരുമാനങ്ങളെന്തെങ്കിലും
കൈക്കൊണ്ടിട്ടുണ്ടോ ;
(ബി)
എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ ;
(സി)
സംസ്ഥാന
താല്പര്യം
ഇക്കാര്യത്തില്‍
സംരക്ഷിക്കുന്നതോടൊപ്പം,
അദ്ധ്യാപകരുടെ
ആവശ്യങ്ങള്‍ക്ക്
പ്രാമുഖ്യം
നല്‍കിക്കൊണ്ടുള്ള
തീരുമാനം എത്രയും വേഗം
കൈക്കൊള്ളുമോ ?
അദ്ധ്യാപക
പാക്കേജ്
3802.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക
പാക്കേജ്
നടപ്പിലാക്കുന്ന
കാര്യത്തില്‍ ഭരണ
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
പാക്കേജ് എന്ന്
പ്രാബല്യത്തില്‍ വരും;
വിശദാംശം
വെളിപ്പെടുത്താമോ?
അദ്ധ്യാപക
പാക്കേജ്
3803.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അദ്ധ്യാപക പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ഇതുമൂലം
സര്‍ക്കാര്‍ മേഖലയിലെ
എത്ര
അദ്ധ്യാപകര്‍ക്കും,
എയിഡഡ് മേഖലയിലെ എത്ര
അദ്ധ്യാപകര്‍ക്കും
നിലവില്‍ ഇതിന്റെ
ആനുകൂല്യം
ലഭ്യമാകുമെന്ന്
വിശദമാക്കാമോ ?
അനര്‍ഹമായ
പ്രമോഷന്
3804.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എസ്.സി.
വഴി നിയമനം നേടിയ 11
ഹയര്‍ സെക്കന്‍ഡറി
അദ്ധ്യാപകര്‍ക്ക്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേനയുള്ള
താല്‍ക്കാലിക
സര്‍വ്വീസുകൂടി
കണക്കിലെടുത്ത്
സീനിയോറിറ്റി നല്കിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അനര്‍ഹമായ സീനിയോറിറ്റി
പരിഗണനയിലൂടെ പ്രമോഷന്
ലഭിച്ചവര്‍ക്കെതിരെ
എന്തെങ്കിലും
നിയമനടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ?
പാഠപുസ്തക
അച്ചടിയും വിതരണവും
3805.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ക്കൂളുകളില്‍
പാഠപുസ്തകം
പൂര്‍ണ്ണമായി എ്രത
ദിവസത്തിനകം
എത്തിക്കുന്നതിനുള്ള
നടപടി സ്വീകരിക്കും;
നിലവില്‍ പാഠപുസ്തകം
അച്ചടിക്കുന്നത് ഏത്
പ്രസ്സിലാണ്; എ്രത
പാഠപുസ്തകങ്ങളാണ്
നിലവില്‍ പ്രസ്തുത
പ്രസില്‍
അച്ചടിക്കുന്നത്; ഇതിന്
ആവശ്യമായി വരുന്ന തുക
എ്രത; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പാഠപുസ്തക
അച്ചടിക്കായി ടെന്‍ഡര്‍
ക്ഷണിച്ചതാരാണ്; ഏത്
ദിവസമാണ് ടെന്‍ഡര്‍
ക്ഷണിച്ചത്; ഏതൊക്കെ
പ്രസുകള്‍ ടെന്‍ഡറില്‍
പങ്കെടുത്തു; ഇതിന്‍െറ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
ടെന്‍ഡറില്‍ പങ്കെടുത്ത
പ്രസുകള്‍
രേഖപ്പെടുത്തിയ തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തൃശ്ശൂര്‍
ജില്ലയിലെ
വിദ്യാലയങ്ങളിലെ ഒഴിവുള്ള
തസ്തികകൾ
T 3806.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍
അദ്ധ്യാപകര്‍ ,
അദ്ധ്യാപകേതര
ജീവനക്കാര്‍ തുടങ്ങിയ
തസ്തികകളിലെ ഒഴിവുകൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത തസ്തികകളിൽ
നിയമനം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ ?
കേന്ദ്രീയ
വിദ്യാലയങ്ങളില്‍
മലയാളഭാഷാ പഠനം
കാര്യക്ഷമമാക്കാൻ നടപടി
3807.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കേന്ദ്രീയ
വിദ്യാലയങ്ങളില്‍
മലയാളഭാഷ
പഠിപ്പിക്കാന്‍
അദ്ധ്യാപകരെ
അനുവദിച്ചെങ്കിലും
മലയാള പഠനം
കാര്യക്ഷമമായി
നടക്കുന്നുണ്ടോ എന്ന
കാര്യം ഉറപ്പാക്കാന്‍
സംസ്ഥാനസര്‍ക്കാര്‍
മോണിറ്ററിംഗ്
സംവിധാനമെന്തെങ്കിലും
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പഠന നിലവാരം
സംബന്ധിച്ച് ലഭിച്ച
വിവരങ്ങൾ
എന്തൊക്കെയാമെന്ന്
വിശദമാക്കുമോ;
(സി)
സംവിധാനം
നിലവിലില്ലെങ്കില്‍
മാതൃഭാഷയുടെ പ്രധാന്യം
കണക്കിലെടുത്ത്
പൊതുവിദ്യാഭ്യാസ
ഡയറക്ടറുടെ
നേതൃത്വത്തില്‍
അത്തരമൊരു സംവിധാനം
ഏര്‍പ്പെടുത്തുമോ?
കൊണ്ടോട്ടി
ഉപവിദ്യാഭ്യാസ ജില്ലയുടെ
വിഭജനം
3808.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറ
ജില്ലയിലെ കൊണ്ടോട്ടി
ഉപ വിദ്യാഭ്യാസ
ജില്ലയില്‍ നിലവില്‍
എത്ര സ്കൂളുകള്‍ ഉണ്ട്
; അവിടെയുളള
അധ്യാപകരുടേയും
വിദ്യാര്‍ത്ഥികളുടേയും
മറ്റു ജീവനക്കാരുടേയും
എണ്ണം എത്രയാണ് ;
(ബി)
പ്രസ്തുത
ഉപവിദ്യാഭ്യാസജില്ല
വിഭജിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ ;
(സി)
ഇതു
സംബന്ധിച്ച്
1483/N1/14/G.Edn
നമ്പര്‍ ഫയലില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
നെടുങ്കോലം
ഹയര്‍ സെക്കന്ററി
സ്കൂളിന് പുതിയ കെട്ടിടം
3809.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
നെടുങ്കോലം ഹയര്‍
സെക്കന്ററി സ്കൂളിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിരുന്നുവോ;
വിശദാംശം അറിയിക്കുമോ;
(ബി)
പൊതുവിദ്യാഭ്യാസ
(എസ്. സി) വകുപ്പിന്റെ
19.5.15 ലെ
35544/SC3/14 നമ്പര്‍
കത്തില്‍ അറിയിച്ചതു
പ്രകാരം ഈ
ആവശ്യത്തിലേക്ക് തുക
അനുവദിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍ ഹയര്‍
സെക്കന്ററി
സ്കൂളുകള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിലേക്ക്
വിവിധ പദ്ധതികള്‍
പ്രകാരം എത്ര രൂപയാണ്
നീക്കിവച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
അപേക്ഷയിന്മേൽ അനുകൂല
നടപടി സ്വീകരിക്കുമോ?
പാഠപുസ്തകം
അച്ചടി.
3810.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
അധ്യയന വർഷത്തിൽ
പാഠപുസ്തകം
അച്ചടിക്കുന്നതിനു
വേണ്ടി സംസ്ഥാന
സര്‍ക്കാര്‍
ആര്‍ക്കൊക്കെ
ഓര്‍ഡറുകള്‍
കൊടുത്തിട്ടുണ്ടായിരുന്നു
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഓരോ
സ്ഥാപനങ്ങള്‍ക്കും
ഓര്‍ഡറുകള്‍ കൊടുത്ത
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ?
സ്റ്റേറ്റ്
റിസോഴ്സ് സെന്റര്‍
പ്രവര്‍ത്തനം
3811.
ശ്രീ.പാലോട്
രവി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റേറ്റ്
റിസോഴ്സ് സെന്ററിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനങ്ങളും
എന്തൊക്കെയാണ്;
(ബി)
അനൗപചാരിക
വിദ്യാഭ്യാസ രംഗത്ത്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
സെന്റര്‍
കാഴ്ചവച്ചിട്ടുള്ളത്;
(സി)
ഇതുമൂലം
എന്തെല്ലാം അംഗീകാരം
സെന്ററിന്
ലഭിച്ചിട്ടുണ്ട്;
(ഡി)
സെന്ററിന്റെ
പ്രവര്‍ത്തനങ്ങള്‍
വേണ്ടവിധത്തില്‍
നടത്തുന്നതിന് ധനം ഒരു
തടസ്സമാണെന്ന്
കരുതുന്നുണ്ടോ;
(ഇ)
സെന്ററിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തി അടുത്ത
വര്‍ഷത്തെ ബഡ്ജറ്റില്‍
ആവശ്യമായ തുക
വകയിരുത്താന്‍
വിദ്യാഭ്യാസ വകുപ്പ്
ശുപാര്‍ശ
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(എഫ്)
ഈ
വര്‍ഷത്തെ ബഡ്ജറ്റില്‍
സെന്ററിന് വേണ്ടി എന്തു
തുക
വകയിരുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കോഴിക്കോട്
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളിലെ ഒഴിവുകള്‍
3812.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ വിവിധ
സര്‍ക്കാര്‍
എച്ച്.എസ്.എസ്.,
വി.എച്ച്.എസ്.എസ്.,
എച്ച്.എസ്.,
യു.പി.എസ്.,
എല്‍.പി.എസ്.
എന്നിവയില്‍ ഏതെല്ലാം
തസ്തികകളില്‍ ഒഴിവുകള്‍
ഉണ്ട് ; ഒഴിവുള്ള
തസ്തികകള്‍ എന്ന്
മുതല്‍
ഒഴിഞ്ഞുകിടക്കുന്നു ;
എപ്രകാരം വന്ന
ഒഴിവുകളാണെന്നും
ഒഴിവുകള്‍ ഉള്ള
സ്കൂളുകളുടെ പേരും
വിശദമാക്കാമോ ;
(ബി)
ഈ
ഒഴിവുകളില്‍ ഓരോന്നിലും
നിയമനം നടത്താന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കാമോ ?
കുറ്റ്യാടി
മണ്ഡലത്തിലെ സ്കൂളിലെ
അദ്ധ്യാപക ക്ഷാമം
3813.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
മണ്ഡലത്തിലെ കുറ്റ്യാടി
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂള്‍,
പട്ടോളി , പൈങ്ങോട്ടായി
, തിരുവള്ളൂര്‍
ഗവണ്മെന്റ്
യു.പി.സ്കൂള്‍
എന്നിവിടങ്ങളില്‍
ആവശ്യത്തിന്
അദ്ധ്യാപകരെ
നിയമിക്കുവാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
സ്വകാര്യ
സ്കൂളുകളിലെ അധിക
അദ്ധ്യാപകരെ
പുനര്വിന്യസിച്ചോ
വര്‍ക്കിംഗ്
അറേഞ്ച്മെന്റ് നല്‍കിയോ
പ്രസ്തുത സ്കൂളുകളിലെ
അദ്ധ്യാപക ക്ഷാമം
പരിഹരിക്കാന്‍ കഴിയുമോ
എന്ന് വ്യക്തമാക്കുമോ ?
പാലിശ്ശേരി
ഗവണ്മെന്റ് ഹൈസ്കൂളില്‍
അദ്ധ്യാപകരെ നിയമിക്കാന്‍
നടപടി
3814.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരവധി
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന, അങ്കമാലി
നിയോജക മണ്ഡലത്തിലെ
കറുകുറ്റി
പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
പാലിശ്ശേരി ഗവണ്മെന്റ്
ഹൈസ്കൂളില്‍
അദ്ധ്യാപകരെ
നിയമിക്കാത്തതിനാല്‍
വിദ്യാര്‍ത്ഥികള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്ന്
വിശദമാക്കാമോ ?
കാെല്ലത്ത്
സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജ്ആരംഭിക്കുന്നതിനുളള
നടപടി
3815.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാെല്ലം
നിയോജക മണ്ഡലത്തില്‍
സര്‍ക്കാര്‍/എയ്ഡഡ്
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജ് ഇല്ലെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോളേജ്
ഇല്ലാത്ത നിയോജക
മണ്ഡലത്തില്‍
സര്‍ക്കാര്‍ കോളേജ്
ആരംഭിക്കുമെന്ന
നയത്തിന്റെ
അടിസ്ഥാനത്തില്‍
കാെല്ലം നിയോജക
മണ്ഡലത്തില്‍ കോളേജ്
ആരംഭിക്കുന്നതിന്
വേണ്ടി സ്വീകരിച്ച
നടപടി വിശദമാക്കുമോ;
(സി)
കൊല്ലം
നിയോജക മണ്ഡലത്തില്‍
കോളേജ് ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
സ്പെഷ്യല്‍
സ്ക്കൂളുകളിലെ കമ്പ്യൂട്ടര്‍
അധിഷ്ഠിത പാഠ്യപദ്ധതി
3816.
ശ്രീ.ഹൈബി
ഈഡന്
,,
കെ.അച്ചുതന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പെഷ്യല്‍
സ്ക്കൂളുകളില്‍
കമ്പ്യൂട്ടര്‍ അധിഷ്ഠിത
പാഠ്യപദ്ധതിക്ക് രൂപം
നല്‍കാനുദ്ദേശിക്കുന്നുണ്ടോ
; വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പാഠ്യപദ്ധതിയിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(സി)
പ്രസ്തുത
പദ്ധതിക്ക് സാങ്കേതിക
സഹായം ലഭിക്കുന്നത്
എവിടെ നിന്നാണ് ;
വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
പദ്ധതി ഏത് അദ്ധ്യയന
വര്‍ഷം മുതലാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
നല്‍കുമോ?
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി
3817.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി നല്‍കുന്നതിന്
തീരുമാനമായോ ; ആയതിന്റെ
മാനദണ്ഡം എന്താണ് ;
എത്ര സ്കൂളുകള്‍ക്കാണ്
ആദ്യഘട്ടത്തില്‍ എയ്ഡഡ്
പദവി നല്‍കുക;
(ബി)
സ്പെഷ്യല്‍
സ്കൂളുകളെ എയ്ഡഡ്
സ്കൂളായി ഉയര്‍ത്തുക
വഴി അവിടെ
പഠിക്കുന്നകുട്ടികള്‍ക്ക്
എന്തൊക്കെ സൗകര്യങ്ങൾ
ലഭ്യമാക്കാനാണ്
ഉദ്ദേശിക്കുന്നത് ;
(സി)
ഏതൊക്കെ
സ്പെഷ്യല്‍ സ്കൂളുകളാണ്
ആദ്യഘട്ടത്തില്‍ എയ്ഡഡ്
സ്കൂളുകളായി
ഉയര്‍ത്തുന്നത് എന്ന്
പേരുസഹിതം
വിശദീകരിക്കാമോ?
അമ്പലപ്പുഴ
ഹയര്‍സെക്കന്ററി
സ്കൂളുകളിലെ അധ്യാപക
നിയമനം
3818.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
അമ്പലപ്പുഴ മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളില്‍
പുതുതായി പ്ലസ്ടു
ക്ലാസ്സുകള്‍ ആരംഭിച്ചു
; ഓരോ സ്കൂളുകളിലും
ഏതൊക്കെ
കോഴ്സുകള്‍ക്കാണ്
അനുമതി നല്‍കിയത് ;
(ബി)
ഓരോ
പ്ലസ്ടു സ്കൂളിലും
അനുവദിച്ച സ്റ്റാഫ്
പാറ്റേണ്‍
വ്യക്തമാക്കാമോ ; ഓരോ
സ്കൂളിലും നിലവില്‍
എത്ര അധ്യാപകരെയും
അനധ്യാപകരെയും
നിയമിച്ചിട്ടുണ്ട് ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
അമ്പലപ്പുഴ മണ്ഡലത്തിലെ
ഏതെല്ലാം ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍ അഡീഷണല്‍
കോഴ്സുകളും ബാച്ചുകളും
ആരംഭിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(ഡി)
2015-16
അധ്യയനവര്‍ഷം
അമ്പലപ്പുഴ മണ്ഡലത്തിലെ
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍ സ്ഥിരം
അധ്യാപകരില്ലാത്ത
തസ്തികകളില്‍
താല്‍ക്കാലിക അധ്യാപകരെ
നിയമിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ഇ)
നിശ്ചിത
യോഗ്യതയുള്ള
താല്‍ക്കാലിക അധ്യാപകരെ
കണ്ടെത്തി നിയമിക്കാന്‍
കഴിയാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത് പരിഹരിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ ?
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
അഡീഷണല്‍ സ്കില്‍
അക്വിസിഷന്‍ പദ്ധതി
3819.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
ഏതെല്ലാം സ്കൂളുകളിലാണ്
അഡീഷണല്‍ സ്കില്‍
അക്വിസിഷന്‍ പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
അസാപ്
നടപ്പാക്കിയിട്ടുള്ള
സ്കൂളുകളില്‍
എന്തെല്ലാം
സൗകര്യങ്ങള്‍ കൂടുതലായി
അനുവദിച്ചിട്ടുണ്ട്;
(സി)
ഇതിന്റെ
ഭാഗമായി ഏതെല്ലാം
കോഴ്സുകള്‍ നടത്തുന്നു;
(ഡി)
പ്രസ്തുത
കോഴ്സുകള്‍ക്ക് വേണ്ട
അദ്ധ്യാപകരെ
എപ്രകാരമാണ്
നിയമിച്ചിട്ടുള്ളതെന്നും
അവരുടെ വേതന ഘടനയും
വിശദമാക്കുമാക്കുമോ?
മലപ്പുറത്തെ
ശ്രീമതി ഷഹ്ന ആസിഫയുടെ
അപേക്ഷ
3820.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മേല്‍മുറി എ.എം.ഇ.ടി
സ്കൂളിലെ അദ്ധ്യാപികയായ
ശ്രീമതി ഷഹ്ന ആസിഫയുടെ
അപേക്ഷയും
ഹൈക്കോടതിയില്‍ നിന്നും
ഇക്കാര്യത്തിലുള്ള
നിര്‍ദ്ദേശവും
ലഭിച്ചിരുന്നോ ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ചുളള
17757/E2/13/G.Edn
ഫയലില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
സമാനമായ
കേസില്‍ കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
ആര്‍ക്കെല്ലാമാണ്
അംഗീകാരം
നല്‍കിയിട്ടുള്ളത് ;
ഒരേ വിഷയത്തില്‍
ഒരാള്‍ക്ക് കോടതിയുടെ
നിര്‍ദ്ദേശ പ്രകാരം
അനുമതി നല്‍കുകയും
മറ്റൊരാള്‍ക്ക് കോടതി
നിര്‍ദ്ദേശമുണ്ടായിട്ടും
നല്‍കാതിരിക്കുകയും
ചെയ്യുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
വിഷയത്തില്‍ അന്തിമ
തീരുമാനം അടിയന്തിരമായി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
മുന്നിയൂര്‍
ഹയര്‍ സെക്കന്ററി സ്കൂള്‍
അദ്ധ്യാപകന്റെ ഭാര്യക്ക്
ജോലി
3821.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനേജരുടെ
പീഡനവും കള്ളക്കേസും
മൂലം ആത്മഹത്യ ചെയ്ത
മലപ്പുറം ജില്ലയിലെ
മുന്നിയൂര്‍ ഹയര്‍
സെക്കന്ററി സ്കൂള്‍
അദ്ധ്യാപകനെ നേരത്തെ
സര്‍വ്വീസില്‍ നിന്നും
പിരിച്ചു വിട്ട
മാനേജരുടെ നടപടി
ഡി.പി.ഐ
റദ്ദാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ
;
(ബി)
പ്രസ്തുത
അദ്ധ്യാപകന്റെ
ഭാര്യക്ക് സര്‍ക്കാര്‍
സര്‍വ്വീസില്‍ ജോലി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
വൊക്കേഷണ്ല
ഹയര്‍ സെക്കന്ററി
സ്കൂളുകള്‍ക്ക് പുതിയ
ഹയര്‍ സെക്കന്ററി വിഭാഗം
3822.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണ്ല
ഹയര്‍ സെക്കന്ററി
സ്കൂളുകള്‍ക്ക് പുതിയ
ഹയര്‍ സെക്കന്ററി
വിഭാഗം അനുവദിക്കണമെന്ന
ആവശ്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പെരുമ്പാവൂര്‍
മണ്ഡലത്തിലെ വെങ്ങോല
മാര്‍ ബഹനാം സഹദാ
ജാക്കോബൈറ്റ് സിറിയന്‍
വലിയ പള്ളിയുടെ അപേക്ഷ
പ്രകാരം ശാലേം
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി സ്കൂളില്‍
ഹയര്‍ സെക്കന്ററി
സ്കൂള്‍ അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
സ്കൂളുകളിലെ ഓരോ
ഡിവിഷനുകളിലും പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ എണ്ണം
3823.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
മണ്ഡലത്തിലെ കുറ്റ്യാടി
ഗവ:ഹയര്‍ സെക്കണ്ടറി,
വട്ടോളി ഗവ: യു.പി.,
പൈങ്ങോട്ടായി
ഗവ:യു.പി.,
തിരുവള്ളൂര്‍ ഗവ: യു.പി
എന്നിവിടങ്ങളില്‍ ഓരോ
ഡിവിഷനിലും എത്ര
വിദ്യാര്‍ത്ഥികള്‍ വീതം
പഠിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തിന് അനുപാതമായി
ഡിവിഷന്
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
നടപടികള്‍ സ്വീകരിച്ച്
ഡിവിഷന്
സൃഷ്ടിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
കാഞ്ഞങ്ങാട്
ഗവണ്മെന്റ് ഹയര്‍ സെക്കന്ററി
സ്കൂളിനു
സ്വാതന്ത്യസമരസേനാനിയുടെ പേര്
3824.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ
അമ്പലത്തുകര മടിക്കെെ
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളിനു
സ്വാതന്ത്യസമരസേനാനി
മടിക്കെെ
കുഞ്ഞിക്കണ്ണന്റെ പേര്
നല്‍കണം
എന്നാവശ്യപ്പെട്ട്
നല്കിയ നിവേദനത്തില്‍
തീരുമാനം
എടുക്കുന്നതിനുളള
കാലതാമസം എന്താണെന്ന്
വിശദമാക്കാമോ;
(ബി)
16-02-2015ന്
നടന്ന മടിക്കെെ
ഗ്രാമപഞ്ചായത്ത്
യോഗത്തില്‍ 18/15-ാം
നമ്പരായി അനുകൂല
തീരുമാനം കെെക്കൊണ്ട്
കാസര്‍ഗോഡ് ഡി.ഡി.ഇ.
ക്ക് മറുപടി
നല്‍കിയിട്ടും
സര്‍ക്കാര്‍ തീരുമാനം
വെെകുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സ്കൂളുകളുടെ മോഡേണൈസേഷനും
ക്വാളിറ്റി
ഇംപ്രൂവ്മെന്റനുമായി
സമഗ്ര പദ്ധതി
3825.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍ക്കാര്‍
സ്കൂളുകളുടെ
മോേഡണൈസേഷനും
ക്വാളിറ്റി
ഇംപ്രൂവ്മെന്റ് നുമായി
സമഗ്ര പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇക്കാര്യത്തില്‍
സര്‍ക്കാരിന്
എന്തെങ്കിലും
പദ്ധതിയുണ്ടോ; എങ്കില്‍
വിശദവിവരം നല്‍കുമോ;
(ബി)
എല്ലാ
സര്‍ക്കാര്‍
സ്കൂളുകളിലെയും
ലാട്രി൯, നൂണ്-മീല്‍
ഷെഡ് എന്നിവ
നവീകരിച്ചിട്ടുണ്ടെന്ന
സര്‍ക്കാര്‍ പ്രഖ്യാപനം
നാളിതുവരെ
പ്രാബല്യത്തില്‍
വന്നിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ; പ്രസ്തുത
നടപടി എന്നത്തേയ്ക്ക്
ആരംഭിക്കാനാകും?
സര്‍ക്കാര്‍
സ്കൂളുകളുടെ
ആധുനികവല്‍ക്കരണം
3826.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളെ അന്തര്‍
ദേശീയ നിലവാരത്തില്‍
ആധുനിക
വല്ക്കരിക്കുന്നതില്
എത്രകണ്ട് വിജയിച്ചു
എന്ന് വിശദമാക്കാമോ ;
(ബി)
എത്ര സ്കൂളുകളെ
പ്രസ്തുത
നിലവാരത്തിലെത്തിച്ചു
എന്നറിയിക്കാമോ ;
ഇതിനായി എന്ത് തുക
ചെലവഴിച്ചു എന്ന്
അറിയിക്കാമോ ;
(സി)
സര്‍ക്കാര്‍
വിദ്യാലയങ്ങളിലെ
പശ്ചാത്തല സൗകര്യവികസനം
സാധിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ;
(ഡി)
നിലവിലുള്ള
സൗകര്യങ്ങള്‍
നിലനിര്‍ത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
അണ്‍ഫിറ്റായ
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍
3827.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അണ്‍ഫിറ്റായ
കെട്ടിടങ്ങളില്‍ നടപ്പു
അദ്ധ്യയന വര്‍ഷവും
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അണ്‍ഫിറ്റായ
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ എയ്ഡഡ്,
അണ്‍എയ്ഡഡ് സ്കൂളുകളുടെ
വിശദാംശങ്ങള്‍
ജില്ലതിരിച്ച്
ലഭ്യമാക്കുമോ ;
(സി)
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
അണ്‍ഫിറ്റായ
കെട്ടിടങ്ങള്‍ ഉളള
സ്കൂളുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
പ്രസ്തുത
സ്കൂളുകള്‍ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ ?
സ്കൂളുകളില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
3828.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
താല്‍ക്കാലിക
അദ്ധ്യാപക നിയമന രീതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്കൂളുകള്‍
നേരിട്ട് അപേക്ഷ
ക്ഷണിച്ച് ഇന്റര്‍വ്യൂ
നടത്തുന്നതിന് പകരം
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
നടത്താന്‍ സര്‍ക്കാര്‍/
എയ്ഡഡ് സ്കൂളുകള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
കടുത്തുരുത്തി
കടപ്പൂര് ഗവണ്മെന്റ്
സ്കൂളിന്റെ വഴി
3829.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍
കടുത്തുരുത്തി നിയോജക
മണ്ഡലത്തിലെ കടപ്പൂര്
ഗവണ്മെന്റ് സ്കൂളിന്റെ
വഴി നാട്ടുകാര്‍ക്കു
കൂടി ലഭ്യമാക്കണം
എന്നാവശ്യപ്പെട്ട്
ബഹു.വിദ്യാഭ്യാസ
വകുപ്പുമന്ത്രിയ്ക്ക്
11/7/2013 ല്‍
സമര്‍പ്പിച്ചിരുന്ന
1585/VIP/M (Edn)
നമ്പര്‍ നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത പെറ്റീഷന്
കോട്ടയം വിദ്യാഭ്യാസ
ഡെപ്യൂട്ടി
ഡയറക്ടര്‍ക്ക്
അയച്ചിരുന്നതിന്റെ
റിപ്പോര്‍ട്ട്
കിട്ടിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പക൪പ്പ് ലഭ്യമാക്കാമോ ;
(സി)
പ്രസ്തുത
ഫയല്‍ ഇപ്പോള്‍ ആരുടെ
പക്കലാണ് ഉള്ളതെന്ന്
വ്യക്തമാക്കാമോ ;
ബന്ധപ്പെട്ട എം.എല്‍.എ
യ്ക്കോ, റസിഡന്റ്സ്
അസോസിയേഷന്കാര്ക്കോ ഈ
ഫയല്‍ സംബന്ധിച്ച്
എന്തെങ്കിലും അറിയിപ്പ്
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
പെറ്റീഷന്
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ ഫയല്‍
ആരംഭിച്ചിട്ടുണ്ടോ
;എങ്കില്‍ ഫയല്‍
നമ്പര്‍ അറിയിക്കാമോ ?
സ്നേഹപൂര്‍വ്വം
പദ്ധതി
3830.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിതാവോ
മാതാവോ
മരണപ്പെട്ടുപോയിട്ടുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
സാമൂഹ്യനീതി വകുപ്പ്
മുഖേന മാസം തോറും
ധനസഹായം
നല്‍കുന്നതിനുള്ള
സ്നേഹപൂര്‍വ്വം
പദ്ധതിക്കുള്ള
അപേക്ഷകള്‍ ഓണ്‍
ലൈനായി സ്വീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടെങ്കിലും
ബഹുഭൂരിപക്ഷം സ്കൂള്‍
അധികൃതരും
അര്‍ഹരായിട്ടുള്ള
കുട്ടികളെ പ്രസ്തുത
ധനസഹായപദ്ധതിയെപ്പറ്റി
അറിയിക്കാതിരിക്കുകയും
ഓണ്‍ ലൈനായി സ്കൂള്‍
മുഖാന്തരം അപേക്ഷകള്‍
സമ്രപ്പിക്കാന്
വിമുഖത കാട്ടുന്ന
കാര്യവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇടുക്കി
ജില്ലയില്‍ എത്ര
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകള്‍
സര്‍ക്കാര്‍/എയഡഡ്
കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇതില്‍ ഓരോ വിദ്യാഭ്യാസ
സ്ഥാപനവും ഓണ്‍ലൈനായി
എത്ര അപേക്ഷകള്‍
സ്നേഹപൂര്‍വ്വം
പദ്ധതിയില്‍
സമര്‍പ്പിച്ചിട്ടുണ്ട്
എന്നത് സംബന്ധിച്ച
വിശദാംശം നല്‍കാമോ:
(സി)
അര്‍ഹതപ്പെട്ടവര്‍
ഏറെ ഉണ്ടെങ്കിലും
അപേക്ഷകര്‍ കുറയാനിടയായ
സാഹചര്യം
പരിശോധിക്കുമോ;
(ഡി)
സ്നേഹപൂര്‍വ്വം
പദ്ധതിയിലൂടെ ധനസഹായം
ലഭിക്കാന്‍
അര്‍ഹതപ്പെട്ട എല്ലാ
വിദ്യാര്‍ത്ഥികളെയും
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
വിദ്യാഭ്യാസ വകുപ്പ്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
കൂടുതലായി എന്തൊക്കെ
നടപടികള്‍
സ്വീകരിക്കും;
(ഇ)
സ്നേഹപൂര്‍വ്വം
പദ്ധതിയെപ്പറ്റിയും
അപേക്ഷിക്കേണ്ട രീതിയും
സംബന്ധിച്ച എല്ലാ
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും
അറിയിപ്പ്
നല്‍കിയിട്ടുണ്ടോ;
(എഫ്)
എല്ലാ
വിദ്യാഭ്യാസ
സ്ഥാപനങ്ങളും അര്‍ഹരായ
വിദ്യാര്‍ത്ഥികളെയെല്ലാം
സ്നേഹപൂര്‍വ്വം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്
എന്ന് ഉറപ്പാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും; വിശദാംശം
നല്‍കാമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിനു
കീഴിലുള്ള സ്കൂളുകളിലെ
യു.പി.- ഹൈസ്കൂള്‍തല
അദ്ധ്യാപകരുടെ
സീനിയോരിറ്റി ലിസ്റ്റ്
3831.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിനു
കീഴിലുള്ള സ്കൂളുകളിലെ
യു.പി.- ഹൈസ്കൂള്‍തല
അദ്ധ്യാപകരുടെ
സീനിയോരിറ്റി ലിസ്റ്റ്
അവസാനമായി
പ്രസിദ്ധീകരിച്ചത്
എന്നാണ് ; ലിസ്റ്റിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
;
(ബി)
സീനിയോരിറ്റി
ലിസ്റ്റില്‍
ഉള്‍പ്പെടാത്ത
ആര്‍ക്കെങ്കിലും
നിയമനാംഗീകാരം
നല്‍കിയിട്ടുണ്ടോയെന്നും
എങ്കിൽ ഇത്
സീനിയോറിറ്റി
മറികടന്നാണോ
ചെയ്തിട്ടുള്ളത് എന്നും
വെളിപ്പെടുത്തുമോ;
(സി)
പുതിയ
സീനിയോരിറ്റി ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതില്‍
കാലതാമസം
നേരിട്ടിട്ടുണ്ടോ ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി ഹയര്‍
സെക്കണ്ടറി അദ്ധ്യാപകരുടെ
നിയമനം
3832.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി ഹയര്‍
സെക്കണ്ടറി
അദ്ധ്യാപകരായി നിയമനം
ലഭിച്ചവർ വര്‍ഷങ്ങളായി
സര്‍വ്വീസില്‍
തുടരുന്നതായ ക്രമക്കേട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പി.എസ്.സി വഴി ഉദ്യോഗം
ലഭിച്ച ഹയര്‍
സെക്കണ്ടറി
അദ്ധ്യാപകരുടെ
സീനിയോറിറ്റി
ലിസ്റ്റില്‍ നിന്നും
എംപ്ലോയ്മെന്റ്എക്സ്ചേഞ്ച്
വഴി നിയമനം ലഭിച്ചവരെ
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
ജോലി ലഭിച്ച ഹയര്‍
സെക്കണ്ടറി
അദ്ധ്യാപകര്‍ക്ക്
ആര്.ഡി.ഡി പദവി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വിശദമാക്കാമോ?
കൊട്ടാരക്കരയിലെ
സര്‍ക്കാര്‍ സ്കൂളുകളിലെ
ഒഴിവുളള തസ്തികകള്‍
3833.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
വിവിധ സര്‍ക്കാര്‍
ഹയര്‍സെക്കന്ററി,
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി, ഹൈസ്കൂള്‍,
അപ്പര്പ്രൈമറി
സ്കൂള്‍, ലോവര്‍
പ്രൈമറി സ്കൂള്‍
എന്നിവയില്‍ നിലവില്‍
ഏതെല്ലാം തസ്തികകളില്‍
ഒഴിവുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കുമോ
?
പാഠപുസ്തകങ്ങള്‍
അച്ചടിച്ചു വിതരണം
ചെയ്യുന്നതിന് നടപടികൾ
3834.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂൾ
പാഠപുസ്തകങ്ങള്‍
അച്ചടിച്ച്
പൂര്‍ണ്ണമായും വിതരണം
പൂര്‍ത്തിയാക്കി
ഓണപ്പരീക്ഷ എന്നുമുതല്‍
നടത്താനാകുമെന്ന്
അറിയിക്കാമോ ?
വിദ്യാലയങ്ങളില്‍
പ്രവേശനം നേടിയ
കുട്ടികള്‍
3835.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍
പെടുന്ന മുഴുവന്‍
കുട്ടികള്‍ക്കും
വിദ്യാഭ്യാസം
ഉറപ്പാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
2015
ലെ ആറാം പ്രവൃത്തി
ദിനത്തിലെ കണക്ക്
പ്രകാരം സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍
പ്രവേശനം നേടിയ
കുട്ടികള്‍ എത്ര;
ജില്ലാടിസ്ഥാനത്തില്‍
എയ്ഡഡ്/സര്‍ക്കാര്‍
മേഖല തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ;
(സി)
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച്
എയ്ഡഡ്/സര്‍ക്കാര്‍
മേഖലയില്‍ സ്കൂള്‍
വിദ്യാഭ്യാസം
തേടിയെത്തുന്നവരുടെ
എണ്ണം ക്രമാതീതമായി
കുറഞ്ഞു വരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ
ആയതു്തടയുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
പാഠപുസ്തതകങ്ങളുടെ
വിതരണം
3836.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പുവര്‍ഷം
സ്ക്കൂള് 2015 ജൂലായ്
വരെ എത്ര കുട്ടികള്‍
പത്താം ക്ലാസുവരെയുള്ള
ക്ലാസ്സുകളിൽ പ്രവേശനം
നേടിയിരുന്നുവെന്ന്
ജില്ല തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഇവരില്‍
ഓരോ ക്ലാസിലും 2015
ജൂലായ് 7 വരെ എത്ര
കുട്ടികള്‍ക്ക് മൊത്തം
വിഷയങ്ങളുടെ
പാഠപുസ്തതകങ്ങള്
വിതരണം നടത്തി ; ഇനി
എത്ര കുട്ടികള്‍ക്ക്
വിതരണം ചെയ്യുവാനുണ്ട്
: ഇത് എന്നത്തേക്ക്
പൂര്‍ത്തിയാക്കും ;
പുസ്തകം നല്കാന്
കഴിയാത്തിന്റെ കാരണം
സഹിതം വ്യക്തമാക്കുമോ ;
(സി)
പത്താം
ക്ലാസ്സുവരെ ഏതെല്ലാം
ക്ലാസ്സുകളില്‍
ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സൗജന്യമായി പുസ്തകം
നല്‍കും എന്നും ഈ
വിഭാഗത്തില്പ്പെടുുന്ന
കുട്ടികളുടെ എണ്ണം
എത്രയെന്നും ഇവരില്‍
ഉള്‍പ്പെടാത്ത
സ്റ്റേറ്റ്
സിലബസില്പ്പെടുന്ന
കുട്ടികള്‍ക്ക് എത്ര
തുക നിരക്കിലാണ്
പുസ്തകം വിതരണം
ചെയ്യുന്നത് എന്നും
വ്യക്തമാക്കുമോ ;
(ഡി)
പ്ലസ്
വണ്ണില്‍ പുസ്തകം
പരിഷ്കരിച്ചവയുടെ
വിതരണം ഏതു
ഘട്ടത്തിലാണ് ;
പ്രസ്തുത പുസ്തകം
സൗജന്യമായി
ഏതെല്ലാംവിഭാഗത്തിലുള്ള
കുട്ടികള്‍ക്ക്
നല്കുന്നു ; സൗജന്യ
നിരക്കില്‍ പുസ്തകം
ലഭിക്കാത്ത കുട്ടികള്‍
ഏതെല്ലാംവിഭാഗങ്ങളിൽപ്പെടുന്നവരാണെന്നറിയിക്കുമോ;
; പുസ്തകങ്ങളുടെ
പ്രഖ്യാപിക്കപ്പെട്ട
വില ഓരോന്നിനും എത്ര
എന്നും വ്യക്തമാക്കുമോ
?
ക്ലാസ്സ്റൂമുകളില്
നവീന സാങ്കേതിക വിദ്യകള്‍
3837.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ലാസ്സ്റൂമുകളില്
നവീന സാങ്കേതിക
വിദ്യകളെത്തിക്കാന്
ആവിഷ്കരിച്ച പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ബ്ലാക്ക്
ബോര്‍ഡുകളും
പാഠപുസ്തകങ്ങളും
ഒഴിവാക്കി
പൂര്‍ണ്ണമായും
കംപ്യൂട്ടര്‍വത്ക്കരിച്ച
ക്ലാസ്സ് മുറികള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശമുണ്ടോ ;
എങ്കില്‍ ഏതെല്ലാം
വിദ്യാലയങ്ങളിലാണ് ഇത്
നടപ്പിലാക്കുക ;
ഇതിന്റെ ചെലവ് എത്രയാണ്
എന്ന്
കണക്കാക്കിയിട്ടുണ്ടോ ?
ഒാര്ഫനേജുകള്ക്കും
പളളി ദര്‍സുകള്‍ക്കും
ഖുര്‍ആന്‍
കോളേജുകള്ക്കുമെതിരെയുള്ള
നടപടികൾ
T 3838.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒാര്ഫനേജുകള്ക്കും
പളളി ദര്‍സുകള്‍ക്കും
ഖുര്‍ആന്‍
കോളേജുകള്‍ക്കുമെതിരെ
സര്‍ക്കാര്‍
സംവിധാനങ്ങള്‍ ശത്രുതാ
മനോഭാവത്തോടെയാണ്
പെരുമാറി വരുന്നതെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മണ്ണാര്‍ക്കാട്
ദാവുല് ഫുര്‍ഖാന്‍
കോളേജ്
അടച്ചുപൂട്ടിയിട്ടുണ്ടോയെന്നു
വിശദമാക്കാമോ;
(സി)
ദര്സുകള്ക്കോ
ഖുര്‍ആന്‍ മന:പാഠ
സ്ഥാപനങ്ങള്‍ക്കോ
അനുമതി നല്‍കുന്നതിന്
അധികാരസ്ഥാപനം
നിശ്ചയിച്ചിട്ടുണ്ടോയെന്നു
വെളിപ്പെടുത്തുമോ;
(ഡി)
വിദ്യാഭ്യാസ
അവകാശ നിയമത്തിന്റെ
പേരില്‍ ഖുര്‍ആന്‍
മന:പാഠ സ്ഥാപനങ്ങളില്‍
അന്വേഷണം നടത്തി
പ്രയാസങ്ങള്‍
സൃഷ്ടിക്കുന്ന
വിദ്യാഭ്യാസവകുപ്പിന്റെയും
സാമൂഹ്യനീതി
വകുപ്പിന്റെയും
നടപടികള്‍
അവസാനിപ്പിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
ഐെ.എച്ച്.ആര്.ഡി
യുടെ ടെക്നിക്കല്‍
സ്കൂളിലെ അധ്യാപകർ
3839.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐെ.എച്ച്.ആര്.ഡി
യുടെ ടെക്നിക്കല്‍
സ്കൂളിലും, അപ്ലൈയ്ഡ്
സയന്‍സ് കോളേജുകളിലും
എത്ര സ്ഥിരം
അധ്യാപകരുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇവര്‍
ഏതെല്ലാം സ്ഥലങ്ങളില്‍
എത്ര വര്‍ഷമായി
തുടരുന്നുവെന്ന്
വിശദമാക്കുമോ ;
(സി)
ഇവ൪ക്ക്
സമയബന്ധിതമായ
സ്ഥലംമാറ്റം
നടത്താറുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(ഡി)
മലബാര്‍
മേഖലയിലെ ഈ
സ്ഥാപനങ്ങളില്‍ സ്ഥിരം
അധ്യാപകരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
കൊച്ചി
ശാസ്ത്ര സാങ്കേതിക
സര്‍വ്വകലാശാല അസി.പ്രൊഫസര്‍
നിയമനം
3840.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
ശാസ്ത്ര സാങ്കേതിക
സര്‍വ്വകലാശാല
അസി.പ്രൊഫസര്‍
നിയമനത്തിന് യു.ജി.സി
റഗുലേഷന് വിരുദ്ധമായി
സ്ക്രീനിംഗ് ടെസ്റ്റ്
നടത്തിയ സാഹചര്യം
എന്തായിരുന്നു ;
സ്ക്രീനിംഗ് ടെസ്റ്റ്
പാസായ എത്ര
ഉദ്യോഗാര്‍ത്ഥികള്‍
ഇന്റര്‍വ്യൂവില്‍
പങ്കെടുത്തു ;
ഇന്റര്‍വ്യൂ ബോര്‍ഡ്
തയ്യാറാക്കിയ സെലക്ഷന്
ലിസ്റ്റ്
സിന്‍ഡിക്കേറ്റ്
അംഗീകരിച്ചിട്ടുണ്ടോ ;
(ബി)
സിന്‍ഡിക്കേറ്റ്
അംഗീകരിച്ച റാങ്ക്
ലിസ്റ്റില്‍ നെറ്റ്
പാസാകാത്ത എത്രപേര്‍
ഉള്‍പ്പെട്ടിട്ടുണ്ട് ;
വ്യക്തമാക്കാമോ ?
സയന്‍സ്
സിറ്റി സ്ഥാപനം
3841.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എം.എ. വാഹീദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സയന്‍സ് സിറ്റി
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ
; വിശദമാക്കുമോ ;
(ബി)
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(സി)
ഇതിനുള്ള
ധനം എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത് ;
വ്യക്തമാക്കാമോ ;
(ഡി)
ഇതിനായി
എന്തെല്ലാം പ്രാരംഭ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കൊരട്ടി
പോളിടെക്നിക് കോളേജില്‍
മെക്കാനിക്കല്‍, സിവില്‍
ബ്രാഞ്ചുകള്‍
അനുവദിയ്ക്കുന്നതിന്
നടപടി
3842.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
ഗവണ്മെന്റ്
പോളിടെക്നിക് കോളേജില്‍
മെക്കാനിക്കല്‍,
സിവില്‍ ബ്രാഞ്ചുകള്‍
അനുവദിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പുതുതായി
നിര്‍മ്മിച്ച്,
ഉദ്ഘാടനം നിര്‍വ്വഹിച്ച
കൊരട്ടി പോളിടെക്നിക്
കോളേജിലെ വനിതാ
ഹോസ്റ്റലിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനാവശ്യമായ
സ്റ്റാഫിനെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഇന്റര്‍പോളി
കലോല്‍സവം
3843.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
തൃപ്രയാറില്‍ ഈ വര്‍ഷം
നടന്ന ഇന്റര്‍പോളി
കലോല്‍സവത്തില്‍
ആറ്റിങ്ങല്‍
പോളിടെക്നിക് കോളേജില്‍
നിന്നും എത്ര
വിദ്യാര്‍ത്ഥികള്‍
പങ്കെടുത്തിരുന്നുവെന്നും
വിദ്യാര്‍ത്ഥികളുടെ
മേല്‍നോട്ടത്തിനായി
എത്ര അദ്ധ്യാപകരെ
നിയോഗിച്ചിരുന്നുവെന്നും
വ്യക്തമാക്കാമോ ;
വിദ്യാര്‍ത്ഥികളുടെയും
അദ്ധ്യാപകരുടെയും
പേരുവിവരം ലഭ്യമാക്കാമോ
;
(ബി)
ഇവരുടെ
ചെലവിനായി എന്തു തുക
അനുവദിച്ചിരുന്നുവെന്നും
താമസസൗകര്യവും ഭക്ഷണവും
എവിടെയാണ്
ഏര്‍പ്പെടുത്തിയിരുന്നതെന്നും
വ്യക്തമാക്കാമോ ;
(സി)
ഈ
ടീമില്‍ ഉള്‍പ്പെട്ട
ഒരു വിദ്യാര്‍ത്ഥി
ക്ഷേത്രക്കുളത്തില്‍
മുങ്ങി
മരണപ്പെട്ടതുമായി
ബന്ധപ്പെട്ട് അന്വേഷണം
നടക്കുന്നുണ്ടോ ;
(ഡി)
മരണപ്പെട്ട
വിദ്യാര്‍ത്ഥിയുടെ
കുടുംബത്തിന് ഏതൊക്കെ
തരത്തിലുളള
സാമ്പത്തികസഹായങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
വിദൂര
വിദ്യാഭ്യാസ രീതിയില്‍
എല്‍ എല്‍ എം കോഴ്സ്
3844.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതൊക്കെ
സര്‍വ്വകലാശാലകളാണ്
വിദൂര വിദ്യാഭ്യാസ
രീതിയില്‍ (
ഡിസ്റ്റന്‍സ്
എജ്യുക്കേഷന്‍)
എല്‍എല്‍.എം. കോഴ്സ്
നടത്തുന്നതെന്നും
അവയില്‍ ഏതൊക്കെ
സര്‍വ്വകലാശാലകള്‍
നടത്തുന്ന എല്‍എല്‍.എം.
കോഴ്സ് കേരള
സര്‍വ്വകലാശാല
അംഗീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ?
എം. ബി.
ബി.എസ്. -റാങ്ക് വിവരം
3845.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
യൂണിവേഴ്സിറ്റി 2014
ജൂണ്‍ മാസത്തില്‍
നടത്തിയ എം. ബി. ബി.
എസ് അവസാനവര്‍ഷ
പരീക്ഷയുടെ റാങ്ക്
വിവരം
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആദ്യത്തെ
അഞ്ച് റാങ്കുകള്‍
ആര്‍ക്കെല്ലാമാണ്
ലഭിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
എം.
ബി. ബി. എസ്.
പരീക്ഷയുടെ റാങ്ക്
നിര്‍ണ്ണയിക്കുന്നതിന്
ഹൗസ് സര്‍ജന്‍സിയും
മാനദണ്ഡമായി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
2014
ജൂണ്‍ മാസത്തില്‍ കേരള
യൂണിവേഴ്സിറ്റി നടത്തിയ
എം. ബി. ബി. എസ്.
അവസാനവര്‍ഷ പരീക്ഷയുടെ
ഒന്നാം റാങ്കു് മാത്രം
പ്രസിദ്ധപ്പെടുത്തിയതിന്റെ
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ?
പോലീസ്
ഐ.ജി. കോപ്പിയടിച്ച സംഭവം
3846.
ശ്രീ.പി.കെ.ഗുരുദാസന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
എസ്.രാജേന്ദ്രന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
സര്‍വ്വകലാശാല
എല്‍.എല്‍.എം.
പരീക്ഷയില്‍ കോപ്പിയടി
നടത്തിയതിന് ഒരു പോലീസ്
ഐ.ജി. യെ
ഇന്‍വിജിലേറ്റര്‍
പിടികൂടുകയുണ്ടായിട്ടുണ്ടോ;
ഇദ്ദേഹം ഈ
സര്‍വ്വകലാശാലയില്‍
വിജിലന്‍സ്
വിഭാഗത്തില്‍
മുമ്പ്സേവനം
അനുഷ്ഠിച്ചിരുന്നോ;
വ്യക്തമാക്കാമോ;
(ബി)
കോപ്പിയടി
പിടിക്കപ്പെട്ടാല്‍
സര്‍വ്വകലാശാല
തലത്തില്‍ എന്തെല്ലാം
നടപടിക്രമങ്ങളാണ്
പാലിക്കാറുള്ളത്;
ഇക്കാര്യത്തില്‍ അവ
പാലിക്കപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച് പോലീസ്
വകുപ്പിന് വിവരം
നല്‍കിയിരുന്നോ;
(ഡി)
സര്‍വ്വകലാശാലാ
സിന്‍ഡിക്കേറ്റ്
ഇതുമായി ബന്ധപ്പെട്ട്
അന്വേഷണം
നടത്തുന്നുണ്ടോ;
സാധാരണയായി ഇത്തരം
അന്വേഷണങ്ങള്‍
നടത്താറുള്ളതാണോ; ഇതു
സംബന്ധിച്ചുള്ള
കണ്ടെത്തുലുകള്‍
എന്തായിരുന്നു;
ശിക്ഷാനടപടികള്‍
എന്താണ്?
അറബിക്
സര്‍വ്വകലാശാല
3847.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അറബിക്
സര്‍വ്വകലാശാലയുടെ
ഇപ്പോഴത്തെ സ്ഥിതി
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വകലാശാലയുടെ
ആസ്ഥാനം എവിടെയാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഭാഷാപരമായും
സാസ്ക്കാരികമായും ഏറെ
പ്രയോജനം ഉണ്ടാകാവുന്ന
പ്രസ്തുത സര്‍വ്വകലാശാല
പ്രഖ്യാപനമായി
നാളേറെയായിട്ടും
നടപ്പില്‍
വരുത്തുന്നതില്‍
പുരോഗതി
ഉണ്ടാകാത്തതിന്റെ
കാരണങ്ങള്‍ എന്തെല്ലാം;
ഇത്
നടപ്പിലാക്കുന്നതിന്
ഏറെ തടസ്സം എവിടെ
നിന്നെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
അടിയന്തര പ്രാധാന്യം
നല്കി നടപടികള്‍
സ്വീകരിക്കുമോ?
സ്കൂള്‍
ഓഫ് മെഡിക്കല്‍
എഡ്യൂക്കേഷന്റെ അങ്കമാലി
റീജ്യണല്‍ സെന്റര്‍
അടച്ചുപൂട്ടല്‍
3848.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലിയിലെയും
സമീപ ജില്ലകളിലെയും
സാധാരണക്കാരായ
വിദ്യാര്‍ത്ഥികള്‍
മെഡിക്കല്‍
വിദ്യാഭ്യാസത്തിനായി
ആശ്രയിക്കുന്ന സ്കൂള്‍
ഓഫ് മെഡിക്കല്‍
എഡ്യൂക്കേഷന്റെ
അങ്കമാലി റീജ്യണല്‍
സെന്റര്‍
അടച്ചുപൂട്ടുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ഇതിനുള്ള കാരണം
വ്യക്തമാക്കാമോ ; ഇത്
സംബന്ധിച്ച്
ഇറക്കിയിട്ടുള്ള
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ?
സ്വകാര്യ
സര്‍വ്വകലാശാലകള്‍
ആരംഭിക്കുന്നതിന് നടപടി
3849.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ
സര്‍വ്വകലാശാലകള്‍
ആരംഭിക്കുന്നതു
സംബന്ധിച്ച് നയം
വ്യക്തമാക്കുമോ ;
(ബി)
ഇതു
സംബന്ധിച്ച് പഠനം
നടത്തുന്നതിനായി
ഏതെങ്കിലും സമിതിയെ
നിയോഗിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(സി)
സമിതി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
; വിശദമാക്കുമോ ?
കോഴിക്കോട്
സര്‍വ്വകലാശാല
വൈസ്-ചാന്‍സലര്‍ ,പ്രോ-വൈസ്
ചാന്‍സലര്‍
എന്നിവര്‍ക്കെതിരായ
വിജിലന്‍സ് കേസ്
3850.
ശ്രീ.എ.കെ.ബാലന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
ഡോ.കെ.ടി.ജലീല്‍
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍വ്വകലാശാല
വൈസ്-ചാന്‍സലര്‍
,പ്രോ-വൈസ് ചാന്‍സലര്‍
എന്നിവര്‍ക്കെതിരെ
വിജിലന്‍സ് കേസ്
എടുക്കുന്നതിന്
തൃശ്ശൂര്‍ വിജിലന്‍സ്
കോടതി
ഉത്തരവിട്ടിട്ടുണ്ടോ ;
(ബി)
ഇതിന്റെ
ഭാഗമായി എഫ്.ഐ.ആര്
രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം
ആരംഭിച്ചിട്ടുണ്ടോയെന്നും
അന്വേഷണ ഉദ്യോഗസ്ഥര്‍
ആരാണെന്നും അറിയുമോ;
വിശദമാക്കുമോ;
(സി)
വിജിലന്‍സ്
അന്വേഷണത്തിന് ആധാരമായി
കോടതിയുടെ നിരീക്ഷണം
എന്തായിരുന്നു;
കോഴിക്കോട്
സര്‍വ്വകലാശാലയിലെ ഡിഗ്രി
സര്‍ട്ടിഫിക്കറ്റില്‍
ക്രമക്കേട്
3851.
ശ്രീ.വി.ചെന്താമരാക്ഷന്
,,
പി.ടി.എ. റഹീം
,,
ജെയിംസ് മാത്യു
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍വ്വകലാശാല നല്കിയ
ഡിഗ്രി
സര്‍ട്ടിഫിക്കറ്റില്‍
ക്രമക്കേട് നടന്നതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
(ബി)
ബി.
എസ്. സി. നഴ്സിംഗ്
പാസ്സായ കുട്ടികള്‍ക്ക്
എം. ബി. ബി. എസ്.
സര്‍ട്ടിഫിക്കറ്റ്
നല്കുകയുണ്ടായോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
ക്രമക്കേട് നടന്ന എത്ര
സര്‍ട്ടിഫിക്കറ്റുകള്‍
സര്‍വ്വകലാശാല വിതരണം
ചെയ്തിട്ടുണ്ട് ;
(ഡി)
വ്യാജ
സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കാനിടയായ സാഹചര്യം
വിശദമാക്കാമോ ;
സര്‍ട്ടിഫിക്കറ്റുകള്‍
തയ്യാറാക്കുന്നതിന്
മുമ്പ് സൂക്ഷ്മപരിശോധന
നടത്താറുണ്ടോ എന്ന്
വ്യക്തമാക്കുമോ ;
(ഇ)
ഡിഗ്രി
സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കുന്നതിന്റെ നടപടി
ക്രമം എന്തായിരുന്നു ;
ഇതില്‍ മാറ്റം
വരുത്തുകയുണ്ടായോ ;
മാറ്റിയതനുസരിച്ച്
ഇപ്പോള്‍
സര്‍ട്ടിഫിക്കറ്റ്
നല്കുന്ന രീതി
വിശദമാക്കാമോ ;
(എഫ്)
സര്‍ട്ടിഫിക്കറ്റ്
നല്കുന്ന
നടപടിക്രമത്തില്‍
മാറ്റം
വരുത്തിയതാരാണെന്ന്
വ്യക്തമാക്കുമോ ; ഇതിനു
കാരണമെന്തായിരുന്നു ;
(ജി)
സര്‍വ്വകലാശാലയുടെ
വിശ്വാസ്യതയെ തന്നെ
ബാധിക്കുന്ന പ്രസ്തുത
ക്രമക്കേട് സംബന്ധിച്ച്
സമഗ്ര അന്വേഷണത്തിന്
തയ്യാറാകുമോ ?
മഹാത്മാഗാന്ധി
യൂണിവേഴ്സിറ്റിയുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന ഓഫ്
കാമ്പസ് സെന്ററുകള്‍
3852.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
യൂണിവേഴ്സിറ്റിയുടെ
കീഴില്‍
പ്രവര്‍ത്തിച്ചിരുന്ന
ഓഫ് കാമ്പസ്
സെന്ററുകള്‍
നിര്‍ത്തലാക്കിയ
സാഹചര്യത്തില്‍,
പ്രസ്തുത സെന്ററുകളില്‍
പഠനം നടത്തിവന്നിരുന്ന
വിദ്യാര്‍ത്ഥികളുടെ
തുടര്‍പഠനത്തിനായി
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
/എം.ജി.യൂണിവേഴ്സിറ്റി
സ്വീകരിച്ചത് ;
വിശദമാക്കുമോ ?
സര്‍വ്വകലാശാലകള്‍ക്ക്
യു.ജി.സി വകയിരുത്തിയ തുക
3853.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
12-ാം
പദ്ധതിയില്‍ ആദ്യ രണ്ട്
വര്‍ഷങ്ങളിലായി
(2012-13, 2013-14)
കേരളത്തിലെ ഏതൊക്കെ
സര്‍വ്വകലാശാലകളില്‍
എത്ര തുക വീതം യു.ജി.സി
വകയിരുത്തിയിരുന്നു;
വ്യക്തമാക്കുമോ ;
(ബി)
അതില്‍
ഓരോ സര്‍വ്വകലാശാലയും
പ്രസ്തുത വര്‍ഷങ്ങളില്‍
എത്ര തുക വീതം
വിനിയോഗിച്ചു; എത്ര തുക
വീതം ലാപ്സാക്കി;
വിശദാംശം
വ്യക്തമാക്കുമോ ;
(സി)
ആയതില്‍
ഏതൊക്കെ
സര്‍വ്വകലാശാലകള്‍
യു.ജി.സി യ്ക്ക്
വിനിയോഗ
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കി; പ്രസ്തുത
വര്‍ഷങ്ങളിലെ വിനിയോഗ
സര്‍ട്ടിഫിക്കറ്റ്
ഹാജരാകാത്ത
സര്‍വ്വകലാശാലകള്‍
ഏതെല്ലാം എന്നും
അതിനുള്ള കാരണം
എന്തെന്നും
വ്യക്തമാക്കുമോ ;
(ഡി)
2014-15
സാമ്പത്തിക വര്‍ഷം
കേരളത്തിലെ
സര്‍വ്വകലാശാലകള്‍ക്കായി
യു.ജി.സി എത്ര തുക
അനുവദിച്ചു ; തരം
തിരിച്ച്
വ്യക്തമാക്കുമോ ?
പബ്ലിക്
ലൈബ്രറികള്‍ക്കുളള
സര്‍ക്കാര്‍ ഗ്രാന്റ്
T 3854.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പബ്ലിക്
ലൈബ്രറികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അറിയിക്കാമോ ;
(ബി)
സര്‍ക്കാര്‍
ഗ്രാന്റ് ലഭിക്കുന്ന
എത്ര
ലൈബ്രറികളുണ്ടെന്ന്
വിശദമാക്കാമോ ;
(സി)
പ്രസ്തുത
ലൈബ്രറി ഗ്രാന്റ്
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
ലൈബ്രറികള്‍ക്ക് ഗ്രേഡ്
അടിസ്ഥാനത്തില്‍
ഗ്രാന്റായി
അനുവദിക്കുന്ന തുക
എത്രയാണെന്നും
വ്യക്തമാക്കുമോ?