ഇ-അബാക്കസ്
കേന്ദ്രീകൃത ബില്ലിംഗ്
2320.
ശ്രീ.എം.എ.
വാഹീദ്
,,
സണ്ണി ജോസഫ്
,,
വര്‍ക്കല കഹാര്‍
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
അതോറിറ്റിയില്‍
ഇ-അബാക്കസ് കേന്ദ്രീകൃത
ബില്ലിംഗ് സംവിധാനം
നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
പ്രസ്തുത
ബില്ലിംഗ് സംവിധാനംവഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ഉപഭോക്താക്കള്‍ക്ക്
പ്രസ്തുത
സംവിധാനത്തിലൂടെ
ലഭിക്കുന്ന സേവനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത ബില്ലിംഗ്
സംവിധാനത്തി നായി
ഭരണതലത്തില്‍
ഒരുക്കിയിട്ടുള്ള
സംവിധാനങ്ങള്‍ എന്തെ
ല്ലാമാണ്?
അണക്കെട്ടുകളുടെ
സുരക്ഷ
2321.
ശ്രീ.സണ്ണി
ജോസഫ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസേചനത്തിനുപയോഗിക്കുന്നഅണക്കെട്ടുകളുടെ
സുരക്ഷ സംബന്ധിച്ച
പരിശോധന
കാലാകാലങ്ങളില്‍
നടത്താറുണ്ടോ ;
എങ്കില്‍ അവസാനം
നടത്തിയ പരിശോധനയുടെ
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
പരിശോധന
നടത്തുന്ന വിദഗ്ദ്ധ
സമിതിയുടെ ഘടന
എപ്രകാരമാണ് ;
(സി)
സുരക്ഷാ
പരിശോധനയില്‍ നവീകരണമോ
ഡി-കമ്മിഷനിങ്ങോ
ആവശ്യമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
(ഡി)
അണക്കെട്ടുകളുടെ
നവീകരണത്തിനും
അറ്റകുറ്റപ്പണികള്‍ക്കും
ലോക ബാങ്ക് എന്തെല്ലാം
സഹായങ്ങളാണ്
നല്‍കുന്നത്;
വിശദാംശങ്ങള്‍ നല്‍കാമോ
?
ജല
സംരക്ഷണവും പരിപാലനവും
2322.
ശ്രീ.എം.പി.വിന്‍സെന്റ്
,,
കെ.മുരളീധരന്
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
സംരക്ഷണവും പരിപാലനവും
ഫലപ്രദമായി
നടപ്പാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
സവിശേഷതകളും
വിശദമാക്കാമോ ;
(സി)
പദ്ധതിയുമായി
സഹകരിക്കുന്നത്
ആരെല്ലാമെന്ന്
വെളിപ്പെടുത്താമോ ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
സ്വീകരിച്ചിട്ടുളള
നടപടികളുടെ വിശദാംശം
നല്‍കുമോ ?
ജല
അതോറിറ്റിയുടെ അദാലത്തുകള്‍
2323.
ശ്രീ.വി.പി.സജീന്ദ്രന്
,,
ബെന്നി ബെഹനാന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
അതോറിറ്റി അദാലത്തുകള്‍
നടത്തിയിട്ടുണ്ടോ ;
(ബി)
ഏതെല്ലാം
തലങ്ങളിലാണ് ജല
അതോറിറ്റി അദാലത്തുകള്‍
നടത്തിയിട്ടുള്ളത് ;
(സി)
പ്രസ്തുത
അദാലത്തുകളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം ;
വിശദമാക്കുമോ ;
(ഡി)
അദാലത്തുകളില്‍
ഏതെല്ലാം തരത്തിലുള്ള
പരാതികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
അവയക്ക് എന്തെല്ലാം
പരിഹാരങ്ങളാണ്
കണ്ടെത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
2324.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി അനുമതി
ലഭിച്ച കാടുകുറ്റി
പഞ്ചായത്തിലെ പതിയം
കുളം സംരക്ഷണം
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പദ്ധതി അടിയന്തരമായി
പൂര്‍ത്തിയാക്കുവാന്‍
ആവശ്യമായ സത്വര
നടപടികള്‍
സ്വീകരിക്കുമോ ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം പദ്ധതി
2325.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
എന്ന പദ്ധതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ആകെ എത്ര പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
ഇതിനായി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
ആകെ എത്ര കുളങ്ങള്‍
ഉണ്ടെന്ന് അറിയിക്കാമോ;
(ഡി)
ഇവ
മുഴുവന്‍ നവീകരിക്കാന്‍
പദ്ധതി തയ്യാറാക്കുമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം പദ്ധതി
2326.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനര്‍
ഇറിഗേഷന്‍ വഴി
നടപ്പിലാക്കുന്ന 'ഒരു
പഞ്ചായത്തില്‍ ഒരു
കുളം' പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഇതുവരെ
എത്ര കുളങ്ങള്‍
നവീകരിച്ചു എന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി
കുളങ്ങളെ
തിരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡം എന്താണെന്നും
ഒരു കുളത്തിന്റെ
നവീകരണത്തിന് പരമാവധി
എത്ര തുക വരെ
ചെലവഴിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
2327.
ശ്രീ.സാജു
പോള്‍
,,
സി.കൃഷ്ണന്
,,
കെ. ദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിനും
ജലക്ഷാമം
പരിഹരിക്കാനുമായി
പ്രഖ്യാപിച്ച ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ഇതുവരെ
എത്ര കുളങ്ങള്‍
നവീകരിച്ച്
സംരക്ഷിക്കാന്‍
സാധിച്ചെന്നും അതിനായി
എന്തു തുക
ചെലവഴിച്ചെന്നും
അറിയിക്കാമോ ;
(സി)
ചെറുതും
വലുതുമായ സ്വകാര്യ-പൊതു
കുളങ്ങളും ജലാശയങ്ങളും
സംരക്ഷിക്കാനായി പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
2328.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുട്ടനാട്ടില്‍ നിന്ന്
സമര്‍പ്പിച്ചിരിക്കുന്ന
പ്രൊപ്പോസലില്‍
ഏതെല്ലാം കുളങ്ങളാണ്
ഉള്‍പ്പെട്ടിരിക്കുന്നതെന്ന
ലിസ്റ്റ് ലഭ്യമാക്കാമോ
;
(ബി)
കേന്ദ്ര
സഹായത്തോടെ
നടപ്പിലാക്കുന്ന RRR
(Repair, Renovation
and Restoration of
Pond) പദ്ധതിയില്‍
കുട്ടനാട്ടിലെ ഏതെല്ലാം
കുളങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
2329.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി പ്രകാരം എത്ര
കുളങ്ങളാണ്
പുനരുദ്ധരിക്കുന്നത് ;
(ബി)
ഇതില്‍
കായംകുളം മണ്ഡലത്തിലെ
എത്ര കുളങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
ഇതിന്റെ നിലവിലുള്ള
പുരോഗതി എന്തെന്നും
വിശദമാക്കാമോ ?
കുളം
നവീകരണ പദ്ധതി
2330.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിക്കും
മറ്റ്
പൊതുആവശ്യങ്ങള്‍ക്കും
ഉപയോഗിക്കുന്നതിനായി
ആരംഭിച്ച കുളം നവീകരണ
പദ്ധതിയില്‍ കോങ്ങാട്
മണ്ഡലത്തില്‍ എത്ര
കുളങ്ങളുടെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
അനുമതി നല്കി എന്ന്
വ്യക്തമാക്കുമോ ;
(ബി)
ഒരു
കുളത്തിനു പോലും നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
അനുമതി
നല്കിയിട്ടില്ലെങ്കില്
നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
അനുമതി നല്കുന്ന കാര്യം
പരിഗണിക്കുമോ ?
ദേശീയ
ജലപാതയുടെ നിര്‍മ്മാണം
2331.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ലൂഡി ലൂയിസ്
,,
കെ.മുരളീധരന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ ജലപാത
യാഥാര്‍ത്ഥ്യമാക്കാന്‍
എന്തെല്ലാം
കര്‍മ്മപരിപാടികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ജലപാതയുടെ
തീരത്തുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ ;
(സി)
മിഷന്
676- ല്‍ ഇതിനായി
എന്തെല്ലാം കാര്യങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
കരിമല
അംബേദ്കര്‍ കുടിവെള്ള പദ്ധതി
2332.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
കരിമല അംബേദ്കര്‍
കുടിവെള്ള പദ്ധതിക്ക്
അനുമതി ലഭിച്ചിട്ടും
പണി തുടങ്ങാന്‍
താമസിക്കുന്നതിന്റെ
കാരണം വ്യക്തമാക്കുമോ
(ബി)
കുടിവെള്ള
ലഭ്യത ഇല്ലാത്ത ഈ
പ്രദേശത്ത് പ്രസ്തുത
കുടിവെള്ള പദ്ധതി ഉടനടി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ ;
എന്നത്തേക്ക് ഈ പദ്ധതി
പൂര്ത്തീയാക്കാനാകും
വ്യക്തമാക്കുമോ ?
മീനാട്
ശുദ്ധജലപദ്ധതി
2333.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീനാട്
ശുദ്ധജലപദ്ധതി
(ജപ്പാന് കുടിവെള്ള
പദ്ധതി) പ്രകാരം എത്ര
കിലോമീറ്റര്‍
ദൂരത്തിലാണ് വിതരണ
പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതിനായി
തീരുമാനിച്ചിരുന്നത് ;
(ബി)
പ്രസ്തുത
വിതരണ ലൈന്‍ നിലവില്‍
എത്ര കിലോമീറ്റര്‍ ദൂരം
സ്ഥാപിച്ചു
കഴിഞ്ഞുവെന്ന്
അറിയിക്കുമോ ;
(സി)
ഈ
പദ്ധതി പ്രകാരം ഇനി
പൈപ്പ് ലൈന്‍
സ്ഥാപിക്കുവാനുള്ളത്
ഏതൊക്കെ
പ്രദേശങ്ങളിലാണെന്ന്
അറിയിക്കുമോ ;
(ഡി)
പ്രസ്തുത
പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതിലേക്കായി
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും
എന്നത്തേക്ക് പൈപ്പ്
സ്ഥാപിക്കല്‍
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ ?
ഒഴൂര്‍
ജലനിധി പദ്ധതി
2334.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
നിയോജക മണ്ഡലത്തിലെ
ഒഴൂര്‍ ജലനിധി പദ്ധതി
പ്രവൃത്തി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് ;
(ബി)
പ്രസ്തുത
പദ്ധതിക്കായി
എന്തെല്ലാം പ്രാരംഭ
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇതിനായി
എത്ര തുകയാണ്
വിനിയോഗിക്കുന്നതെന്ന്
വിശദമാക്കാമോ ;
(ഡി)
തടയണ
നിര്‍മ്മിക്കുന്ന
പ്രവൃത്തി ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍ നല്‍കാമോ
?
തരൂര്‍
മണ്ഡലത്തിലെ പുതിയ കുടിവെളള
പദ്ധതി
2335.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരൂര്‍
മണ്ഡലത്തിലെ തരൂര്‍,
കാവശ്ശേരി, പുതുക്കോട്
പഞ്ചായത്തുകള്‍ക്ക്
വേണ്ടിയുളള പുതിയ
കുടിവെളള പദ്ധതിയുടെ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
അംഗീകാരത്തിനായി
എസ്.എല്‍..എസ്.എസ്.സി
മുമ്പാകെ
സമര്‍പ്പിച്ചിട്ടുണ്ടോ;
പദ്ധതിക്ക് അംഗീകാരം
ലഭിച്ചിട്ടുണ്ടോ; എത്ര
രൂപയുടേതാണ് പദ്ധതി
രൂപരേഖ;
(സി)
പദ്ധതിയുടെ
ഡി.പി.ആര് തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സുനാമി
ദുരന്തമേഖലയിലെ പുലിമുട്ട്
നിര്‍മ്മാണം
T 2336.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുനാമി
ദുരന്തമേഖലയായ
ആലപ്പാട്ടെ
ശ്രായിക്കാട്ടും,
ആലപ്പാട് സെന്ററിലും
പുലിമുട്ട് നിര്‍മ്മാണം
ഏത് ഘട്ടത്തിലാണ് ;
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയും ; വിശദാംശം
അറിയിക്കാമോ?
മാടായി,
മാട്ടൂല്‍ എന്നിവിടങ്ങളിലെ
കടല്‍ഭിത്തി നിര്‍മ്മാണം
2337.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ കല്ല്യാശേരി
മണ്ഡലത്തില്‍,
കടലാക്രമണം രൂക്ഷമായ
മാടായി, മാട്ടൂല്‍
ഗ്രാമ പഞ്ചായത്തുകളില്‍
കടലാക്രമണത്തില്‍
തകര്‍ന്ന കടല്‍ഭിത്തി
പുന:നിര്‍മ്മിക്കുന്നതിനും
പുതുതായി കടല്‍ ഭിത്തി
നിര്‍മ്മിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ഇതില്‍ ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
ഏതെല്ലാമാണ് ;
ഭരണാനുമതി ലഭിച്ചിട്ടും
പ്രവൃത്തി തുടങ്ങാന്‍
ബാക്കിയുളളത്
ഏതെല്ലാമാണ് ; വിശദാംശം
നല്‍കുമോ ?
നൂറനാട്
പാറ്റൂര്‍ കുടിവെള്ള പദ്ധതി
2338.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ നൂറനാട്
പാറ്റൂര്‍ കുടിവെള്ള
പദ്ധതി അടിയന്തിരമായി
കമ്മീഷന്
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
പാറ്റൂര്‍
കുടിവെള്ള പദ്ധതി
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ച്
പൂര്‍ണ്ണമായും
പ്രവര്‍ത്തന സജ്ജമാക്കി
എന്ന് കമ്മീഷന്
ചെയ്യാന്‍ കഴിയുമെന്ന്
വിശദമാക്കുമോ?
ശ്രീമതി
രമാദേവി. എസ്. നല്‍കിയിരുന്ന
ഫാമിലി പെന്ഷന് സംബന്ധിച്ച
അപേക്ഷ.
2339.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസേചന
വകുപ്പില്‍ ജോലിചെയ്യവെ
മരണമടഞ്ഞ വ്യക്തിയുടെ
ഫാമിലി പെന്ഷന്
അവിവാഹിതയായ
പെണ്മക്കള്ക്ക്
കിട്ടണമെന്ന്
ആവശ്യപ്പെട്ട് ശ്രീമതി
രമാദേവി. എസ്.,
മാഞ്ഞൂര്‍
നല്‍കിയിരുന്ന
നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പരാതി
തീര്‍പ്പാകുന്നതിന്
എന്തെങ്കിലും ഭരണപരമായോ
സാങ്കതികമായോ തടസ്സം
ഉണ്ടെങ്കിൽ ആയതു
അറിയിക്കാമോ ; പ്രസ്തുത
നിവേദനം ഇപ്പോള്‍ ആരുടെ
പക്കലാണെന്ന്
അറിയിക്കാമോ ;
നിവേദനത്തിന്റെ ജലവിഭവ
വകുപ്പിലെയും ചീഫ്
എഞ്ചിനീയറുടെ
ഓഫീസിലെയും ഫയല്‍
നമ്പര്‍ അറിയിക്കാമോ ?
ചേലക്കര
മണ്ഢലത്തില്‍ പെെങ്കുനം തടയണ
നിര്‍മ്മാണത്തിന് ഭരണാനുമതി
വൈകൽ
2340.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഢലത്തില്‍ പെെങ്കുനം
തടയണ നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്കിയതെന്നാണെന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
തടയണ
നിര്‍മ്മാണത്തിന്
സാങ്കേതികാനുമതി
നല്‍കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിനുള്ള കാരണങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
തടയണ നിര്‍മ്മാണത്തിന്
ആദ്യം ഭരണാനുമതി
നല്കിയ തുക
എത്രയാണെന്നും രണ്ടാമത്
പുതുക്കിയ ഭരണാനുമതി
തുക എത്രയാണെന്നും
വ്യക്തമാക്കുമോ;
(ഡി)
സാങ്കേതികാനുമതി
നല്കാന് വലിയ
കാലതാമസമെടുത്തതുകാരണം
വീണ്ടും പുതുക്കിയ
നിരക്കില്‍ തുക
വര്‍ദ്ധിപ്പിക്കേണ്ട
സാഹചര്യം
ഉണ്ടാകില്ലേയെന്നതു
സംബന്ധിച്ചു വിശദീകരണം
നല്‍കുമോ;
(ഇ)
ഇപ്രകാരം
അകാരണമായ കാലതാമസം
വരുത്തി പദ്ധതി തുക
വര്‍ദ്ധിപ്പിക്കുന്നതിനും
പദ്ധതി
നിര്‍വ്വഹണത്തിന്
കാലതാമസം
വരുത്തുന്നതിനുമുണ്ടായ
സാഹചര്യം
വിശദമാക്കാമോ?
കുളക്കട-പവിത്രേശ്വരം
പദ്ധതി
2341.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ വാട്ടര്‍
അതോറിറ്റി പ്രോജക്ട്സ്
ഡിവിഷന് നടപ്പിലാക്കി
വരുന്ന
കുളക്കട-പവിത്രേശ്വരം
പദ്ധതി നിര് മ്മാണം
ആരംഭിച്ചത്
എന്നാണ്;പദ്ധതി
നിര്‍മ്മാണം
പൂര്‍ത്തീകരിക്കേണ്ടത്
എന്നായിരുന്നു;
(ബി)
പദ്ധതി
പ്രകാരം അവശേഷിക്കുന്ന
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
തടയണകളുടെ
നിര്‍മ്മാണം
2342.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തടയണകളുടെ
നിര്‍മ്മാണത്തിന് ഇൗ
സാമ്പത്തിക വര്‍ഷത്തെ
പദ്ധതിയില്‍ തുക
വകയിരുത്തിയിട്ടുണ്ടോ
;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
ചേലക്കര
മണ്ഡലത്തില്‍ ഫണ്ട്
ലഭ്യമല്ല എന്ന
കാരണത്താല്‍
മുടങ്ങിക്കിടക്കുന്ന
ചെറുതുരുത്തി തടയണ
നിര്‍മ്മാണം ജലവിഭവ
വകുപ്പിന്റെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കാസര്‍ഗോഡ്
നഗരത്തിലെ കുടിവെള്ള ക്ഷാമം
2343.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നഗരത്തില്‍ ആഴ്ചയില്‍
ഒന്നോ രണ്ടോ ദിവസം
മാത്രമേ കുടിവെള്ളം
ലഭിക്കാറുള്ളു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ സർക്കാർ
അധികാരത്തില്‍
വന്നതിനുശേഷം പുതിയ
പമ്പുകളും മോട്ടോറുകളും
അനുവദിച്ചിട്ടും
കാസര്‍ഗോഡ് നഗരത്തിലെ
ജനങ്ങള്‍ക്ക് ഇപ്പോഴും
കുടിവെള്ളം
കിട്ടുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍ എന്ത്
അടിയന്തര നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ?
കാഞ്ഞങ്ങാട്
മടിക്കൈ പുളിക്കാല്‍ ക്രോസ്
ബാര്‍ കം ബ്രിഡ്ജ്
അറ്റകുറ്റപണികൾ
2344.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍ മടിക്കൈ
പഞ്ചായത്തിലെ
പുളിക്കാല്‍ ക്രോസ്
ബാര്‍ കം ബ്രിഡ്ജ്
കോണ്‍ക്രീറ്റ് തൂണുകള്‍
തകര്‍ന്ന്
അപകടാവസ്ഥയിലാണെന്ന
കാര്യവും ക്രോസ് ബാര്‍
ചോര്‍ച്ചയുള്ളതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
അടിയന്തിരമായും
നവീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
വടക്കാഞ്ചേരി,
വണ്ടാഴി, കിഴക്കഞ്ചേരി, കണ്ണപ്ര
പഞ്ചായത്തുകള്‍ക്ക് വേണ്ടിയുളള
സമഗ്ര കുടിവെളള പദ്ധതി
2345.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
മണ്ഡലത്തിലെ
വടക്കാഞ്ചേരി, വണ്ടാഴി,
കിഴക്കഞ്ചേരി, കണ്ണപ്ര
പഞ്ചായത്തുകള്‍ക്ക്
വേണ്ടിയുളള സമഗ്ര
കുടിവെളള പദ്ധതിക്ക്
എസ്.എല്‍.എസ്.എസ്.സി.
യുടെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
കോടിയുടേതാണ് പദ്ധതി
രൂപരേഖ;
(ബി)
പദ്ധതിയുടെ
ഡി.പി.ആര്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പദ്ധതിക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുളള
നടപടികള്‍
ഏതുവരെയായെന്ന്
വ്യക്തമാക്കുമോ?
സംരക്ഷണഭിത്തി
നിര്‍മ്മാണം
2346.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തോടുകളുടെയും മറ്റും
സംരക്ഷണഭിത്തി
നിര്‍മ്മിക്കുന്നതിന്
എത്ര തുക മൈന൪ ഇറിഗേഷ൯
ഡിപ്പാ൪ട്ട്മെന്റ്
മുഖാന്തരം
ചെലവഴിച്ചിട്ടുണ്ട്;
ജില്ല തിരിച്ച് തുക
വിവരിക്കുമോ;
(ബി)
മേജ൪
ഇറിഗേഷ൯
ഡിപ്പാ൪ട്ട്മെന്റ്
മുഖാന്തരം സംരക്ഷണ
ഭിത്തി
നിര്‍മ്മിക്കുന്നതിലേക്ക്
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
ഓരോ വര്‍ഷവും തുക
എത്രയെന്ന്
വിവരിക്കുമോ?
ജലസ്രോതസ്സുകളുടെ
സംരക്ഷണം
2347.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിന്
എന്തെല്ലാം പദ്ധതികളാണ്
രൂപീകരിച്ചിട്ടുളളത്;
വിശദമാക്കുമോ ?
ജലസ്രോതസ്സുകളുടെ
സംരക്ഷണം
2348.
ശ്രീ.കെ.അച്ചുതന്
,,
എ.റ്റി.ജോര്‍ജ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസ്രോതസ്സുകളുടെ
സമഗ്രപാരിസ്ഥിതിക
സംരക്ഷണത്തിന്
ജലസേചനവകുപ്പ്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്
;
(ബി)
ഇതിനായി
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ
; എങ്കില്‍ എന്തെല്ലാം
കാര്യങ്ങളെ
അടിസ്ഥാനമാക്കിയാണ്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുള്ളത്
; വിശദമാക്കുമോ ;
(സി)
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിന്
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
; വിശദമാക്കുമോ ?
മുല്ലപ്പെരിയാര്‍
അണക്കെട്ട്
2349.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
അണക്കെട്ടിന്റെ
കാര്യത്തില്‍ കേന്ദ്ര
പരിസ്ഥിതി
മന്ത്രാലയത്തിന്റെ
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
ഉത്തരവ് കേരളത്തിന്
അനുകൂലമാണോ; എങ്കില്‍
വിശദാംശം നല്‍കുമോ ;
(സി)
ആയതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികളാണ്
കേരളം സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് ;
വ്യക്തമാക്കുമോ ?
അച്ചന്‍കോവിലാറ്റിലെ
തടയണ, സംരക്ഷണഭിത്തി
നിര്‍മ്മാണം
2350.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
അച്ചന്‍കോവിലാറ്റില്‍
തടയണ നിര്‍മ്മാണത്തിന്
തുക
അനുവദിച്ചിട്ടുണ്ടോ;
(ബി)
അനുവദിക്കപ്പെട്ട
തുക അച്ചന്
കോവിലാറിന്റെ
തീരസംരക്ഷണഭിത്തി
നിര്‍മ്മിക്കുന്നതിനും
വകമാറ്റുന്നതിനും
വകുപ്പുതല
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
(സി)
അച്ചന്‍കോവിലാറ്റില്‍
കോടത്തോടിന്റെ പതനമുഖം
സംരക്ഷണഭിത്തി
കെട്ടുന്നതിന് തുക
വകമാറ്റി
അനുവദിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കടപ്പുറം
ദ്വീപില്‍ കടല്‍ക്ഷോഭം
2351.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏങ്ങണ്ടിയൂര്‍
പഞ്ചായത്തിലെ കടപ്പുറം
ദ്വീപില്‍ കടല്‍ക്ഷോഭം
മൂലം കടല്‍ഭിത്തി
ഒലിച്ച് പോയത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രദേശവാസികളുടെ
ഭീതിയകറ്റുന്നതിന്
തകര്‍ന്ന കടല്‍ഭിത്തി
അടിയന്തിരമായി
പുനര്‍നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചമ്രവട്ടം
പാലത്തിന്മേലുള്ള തെരുവു
വിളക്കുകള്‍
2352.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ചമ്രവട്ടം
പാലത്തിന്മേലുള്ള
തെരുവു വിളക്കുകള്‍,
പാലത്തിന്റെ
നിര്‍മ്മാണം
കഴിഞ്ഞിട്ടും നാളിതുവരെ
പ്രവ൪ത്തനക്ഷമമായിട്ടില്ല
എന്നുള്ള കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
ഇവ
പ്രവ൪ത്തിപ്പിക്കുന്നതിനായി
,ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്. ഇ.ബി.യില്‍
അടക്കുവാന്‍ ഇറിഗേഷന്‍
വകുപ്പിന് തുക
അനുവദിച്ചിട്ടുണ്ടോ
;എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കാമോ ?
(സി)
ഇല്ലെങ്കില്‍
തുക അനുവദിച്ച് ഈ
വിളക്കുകള്‍
ജനങ്ങള്‍ക്ക്
ഉപകാരപ്രദമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
ഞാറക്കല്‍,
മുരിക്കുംപാടം എന്നിവിടങ്ങളിൽ
ജിഡ ഫണ്ട് ഉപയോഗിച്ചു
ടാങ്കുകളുടെ നിര്‍മ്മാണം
2353.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
ഫണ്ട്
ഉപയോഗപ്പെടുത്തിക്കൊണ്ട്
നിര്‍മ്മാണാനുമതി
നല്കിയ ഞാറക്കല്‍,
മുരിക്കുംപാടം
എന്നിവിടങ്ങളിലെ
ടാങ്കുകളുടെ
നിര്‍മ്മാണം
തടസ്സപ്പെട്ടുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രവര്‍ത്തനം
തടസ്സപ്പെട്ടിട്ട് എ്രത
നാളുകളായി എന്ന്
വ്യക്തമാക്കാമോ;
(സി)
വര്‍ഷങ്ങളായി
അതിരൂക്ഷമായ
ശുദ്ധജലക്ഷാമം
നേരിടുന്ന
വെെപ്പിന്ദ്വീപു
നിവാസികള്‍ക്കായി
തുടങ്ങിവച്ച പ്രസ്തുത
പ്രവൃത്തിയുടെ
പുരോഗതിയില്‍
നേരിടുന്ന ഗുരുതരമായ
അനിശ്ചിതാവസ്ഥ
പരിഹരിക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടിയെന്തെന്ന്
വിശദീകരിക്കാമോ;
(ഡി)
കഴിഞ്ഞ
രണ്ടുവര്ഷക്കാലത്തിനിടയ്ക്ക്
എത്രമാത്രം പുരോഗതി
പ്രസ്തുത
പ്രവൃത്തിയില്‍
ഉണ്ടായെന്ന്
വിശദീകരിക്കാമോ;
(ഇ)
പ്രസ്തുത
പ്രവൃത്തി
പുനരാരംഭിക്കുന്നതു
സംബന്ധിച്ച് വിവിധ
ഉന്നതതല യോഗങ്ങളില്‍
കരാറുകാരന് നല്കിയ
ഉറപ്പുകള്‍
പാലിക്കപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കാമോ;
(എഫ്)
പ്രസ്തുത
പ്രവൃത്തി
എന്നത്തേയ്ക്ക്
പുനരാരംഭിക്കുമെന്നും
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാകുമെന്നും
വ്യക്തമാക്കാമോ?
കൈനകരിയിലെ
വെള്ളപ്പൊക്കദുരിതം
2354.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈനകരി
പഞ്ചായത്തില്‍
പ്ലാശ്ശേരി, പട്ടാളം,
ഊരാളശ്ശേരി, അമ്പലം
എന്നീ ദ്വീപുകളെ
വെള്ളപ്പൊക്കത്തില്‍
നിന്ന്
സംരക്ഷിക്കുന്നതിനായി
കല്ലുകെട്ടുന്നതിന്
സമര്‍പ്പിച്ചിരിക്കുന്ന
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
മൈലം-തലവൂര്‍
പദ്ധതി
2355.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ വാട്ടര്‍
അതോറിറ്റി പ്രോജക്ട്
ഡിവിഷന്
നേതൃത്വത്തില്‍
നടപ്പിലാക്കുന്ന
മൈലം-തലവൂര്‍
പദ്ധതിക്ക് അനുമതി
ലഭിച്ചത്
എന്നാണ്;വ്യക്തമാക്കാമോ
;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ കരാര്‍
ഏറ്റെടുത്തിരിക്കുന്നത്
ആരാണ്;നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചത് എന്നാണ്;
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
നാളിതുവരെ നടത്തിയ
പ്രവൃത്തികൾ
എന്തെല്ലാമാണ്;
വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
കമ്മീഷന്
ചെയ്യാനാണ്ഉദ്ദേശിക്കുന്നത്?
മാടായി
ഗ്രാമപഞ്ചായത്തിലെ കുടിവെള്ള
ക്ഷാമം
2356.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്യാശ്ശേരി
നിയമസഭാ മണ്ഡലത്തില്‍
രൂക്ഷമായ കുടിവെള്ള
ക്ഷാമം നേരിടുന്ന
മാടായി
ഗ്രാമപഞ്ചായത്തിലെ
മുഴുവന്‍ ഭാഗങ്ങളിലും
കുടിവെള്ളം
എത്തിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
; വിശദാംശം നല്‍കുമോ ;
(ബി)
പ്രസ്തുത
പദ്ധതിക്ക് എത്രയും
വേഗം ഫണ്ട്
ലഭ്യമാക്കുന്നതിനും
അംഗീകാരം നല്‍കുന്നതിനും
നടപടി സ്വീകരിക്കുമോ ?
ശുദ്ധജല
വിതരണ പദ്ധതി
2357.
ശ്രീ.എസ്.ശർമ്മ
,,
സാജു പോള്‍
,,
ബി.ഡി. ദേവസ്സി
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളത്ത്
ജപ്പാന് അന്താരാഷ്ട്ര
സഹകരണ ഏജന്‍സിയുടെ
സഹായത്തോടെ
നടപ്പാക്കുമെന്ന്
പ്രഖ്യാപിച്ച ആയിരം
കോടി രൂപയുടെ ശുദ്ധജല
വിതരണ പദ്ധതിയുടെ
നിലവിലെ പുരോഗതി
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
യാഥാര്‍ത്ഥ്യമാക്കാനാണ്
ഉദ്ദേശിച്ചിരുന്നത്;
സര്‍ക്കാര്‍ ഈ
പദ്ധതിക്കായി എത്ര തുക
ചെലവഴിച്ചെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ വിശദമായ
രൂപരേഖ അറിയിക്കാമോ;
പ്രസ്തുത പദ്ധതിക്ക്
പുറമെയാണോ ഈ വര്‍ഷത്തെ
നയപ്രഖ്യാപനത്തിലൂടെ
അറിയിച്ച പ്രതിദിനം 10
കോടി ലിറ്റര്‍
ശേഷിയുള്ള കൊച്ചിയിലെ
ജലവിതരണ പദ്ധതിയെന്ന്
വ്യക്തമാക്കുമോ
ജലരക്ഷാ
പദ്ധതി
2358.
ശ്രീ.അന്‍വര്‍
സാദത്ത്
,,
പാലോട് രവി
,,
ഷാഫി പറമ്പില്‍
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്കായി
ജലരക്ഷാ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
കേരളത്തിലെ
എല്ലാ സ്കൂളുകളിലും
പ്രസ്തുത പദ്ധതി
ആരംഭിക്കാന്‍
വ്യവസ്ഥയുണ്ടാക്കുമോയെന്നും
പ്രസ്തുത പദ്ധതിയുടെ
മാനദണ്ഢമെന്താണെന്നും
വിശദമാക്കാമോ;
(സി)
എന്‍.സി.സി,
എന്‍.എസ്.എസ്.
എന്നിവയുമായി ചേര്‍ന്ന്
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നതിന്റെ
സാദ്ധ്യത
പരിശോധിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോയെന്നും
കേന്ദ്ര സഹായം
ലഭ്യമാക്കിയിട്ടുണ്ടേയെന്നും
വിശദമാക്കുമോ?
ഗ്രാമീണ
ശുദ്ധജല വിതരണ പദ്ധതികള്‍
2359.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
വി.റ്റി.ബല്‍റാം
,,
വര്‍ക്കല കഹാര്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
ശുദ്ധജല പദ്ധതിയിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കെെവരിക്കുവാന്‍
ഉദ്ദേശിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഗ്രാമീണ
ശുദ്ധജല വിതരണ
പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
ഇൗ സര്‍ക്കാരിന്റെ
കാലത്ത് എന്തെല്ലാം
നേട്ടങ്ങള്‍
കെെവരിച്ചിട്ടുണ്ട്;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനുളള
മികവ് പരിഗണിച്ച്
കേന്ദ്രത്തില്‍ നിന്ന്
എന്തെങ്കിലും സഹായം
ലഭിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ഗ്രാമീണ
ശുദ്ധജല വിതരണത്തില്‍
മികവ്
കെെവരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ ?
നഗരൂര്‍,
കരവാരം, പുളിമാത്ത് ഗ്രാമ
പഞ്ചായത്തുകളിലെ സമഗ്ര
കുടിവെള്ള പദ്ധതി
2360.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരൂര്‍,
കരവാരം, പുളിമാത്ത്
ഗ്രാമ
പഞ്ചായത്തുകള്‍ക്കായുള്ള
സമഗ്ര കുടിവെള്ള പദ്ധതി
നടപ്പില്‍
വരുത്തുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(ബി)
ഭരണാനുമതി
എന്നത്തേക്ക്
ലഭ്യമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ;
(സി)
ഒരു
സമഗ്ര കുടിവെള്ള പദ്ധതി
പോലുമില്ലാത്ത,
രൂക്ഷമായ
കുടിവെള്ളക്ഷാമം
അനുഭവിക്കുന്ന പ്രസ്തുത
ഗ്രാമപഞ്ചായത്തുകള്‍ക്കായി
ഈ കുടിവെള്ള പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
കായംകുളം
വാട്ടര്‍ അതോറിറ്റി ആഫീസിന്റെ
ജീര്‍ണ്ണാവസ്ഥ
2361.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
വാട്ടര്‍ അതോറിറ്റി
ആഫീസ് കെട്ടിടം
ജീര്‍ണ്ണാവസ്ഥയില്‍
ആണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കുടിവെള്ള
പദ്ധതി
2362.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ബന്തടുക്ക-കരിവേടകം
വില്ലേജുകളില്‍
കുടിവെള്ളം
നല്‍കുന്നതിനുള്ള
പദ്ധതിക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
ഇതിന്റെ
നിര്‍മ്മാണ പുരോഗതി
ഏതുവരെയായെന്ന്
വിശദമാക്കാമോ?
കടമക്കുടി
പഞ്ചായത്തിലെ ശുദ്ധജലവിതരണം
2363.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടമക്കുടി
പഞ്ചായത്തിലെ
ശുദ്ധജലവിതരണത്തിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
മൂപ്പത്തടം
ടാങ്ക് കമ്മീഷന്
ചെയ്തതിന് ശേഷം പഴയ
പൈപ്പ്ലൈനിലൂടെ
എല്ലായിടത്തും
കുടിവെള്ളം
ലഭിക്കുന്നില്ല എന്ന
പരാതി ലഭിച്ചിട്ടുണ്ടോ
; എങ്കില്‍ എന്തുനടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(സി)
പഴയ
പൈപ്പ്ലൈന് മാറ്റി
പുതിയവ
സ്ഥാപിക്കുന്നതിന്
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോ
; എങ്കില്‍ എത്ര
തുകയാണ്
കണക്കാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
പദ്ധതി നടപ്പില്‍
വരുന്നതിന്
അടിയന്തരമായി അനുമതി
നല്‍കുമോ ;
(ഡി)
വരാപ്പുഴ
- കടമക്കുടി ലൈനില്‍
കുറ്റമറ്റ രീതിയില്‍
കുടിവെള്ളം വിതരണം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ ?
അമ്പലപ്പുഴ
നിയോജകമണ്ഡലത്തിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍ നടപടി
2364.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
നിയോജകമണ്ഡലത്തിലെ
ആലപ്പുഴ
മുനിസിപ്പാലിറ്റി,
പുന്നപ്ര തെക്ക്,
അമ്പലപ്പുഴ തെക്ക്,
പുറക്കാട്
എന്നിവിടങ്ങളില്‍
രൂക്ഷമായ
കുടിവെള്ളക്ഷാമം
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കാന്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
അമ്പലപ്പുഴ
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പ് എത്ര കുഴല്‍
കിണറുകളാണ്
നിര്‍മ്മിച്ചിട്ടുള്ളത്;
അവയില്‍
പ്രവര്‍ത്തനക്ഷമമായത്
എത്ര;കേടായവ എത്ര;
വ്യക്തമാക്കാമോ;
(സി)
കേടായവ
മാറ്റി സ്ഥാപിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ഗുരുവായൂര്‍
കുടിവെള്ള പദ്ധതി
2365.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുവന്നൂര്‍
പുഴയില്‍ നിന്നുള്ള ജലം
ഉപയോഗിച്ച്
ഗുരുവായൂരിലേക്കുള്ള
കുടിവെള്ള പദ്ധതി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏതെങ്കിലും
തരത്തിലുള്ള
തടസ്സങ്ങള്‍ പ്രസ്തുത
പദ്ധതിക്ക് തടസ്സം
നില്ക്കുന്നുണ്ടോ ;
(സി)
ഗുരുവായൂര്‍,
ചാവക്കാട്
നഗരസഭകള്‍ക്കും
ഗുരുവായൂര്‍
ദേവസ്വത്തിനും
പങ്കാളിത്തമുള്ള
കുടിവെള്ള പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാനാകും
?
കുറത്തികാട്
കുടിവെളളപദ്ധതി
2366.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
തെക്കേക്കര കുറത്തികാട്
കുടിവെളളപദ്ധതി
പൂര്‍ത്തീകരിക്കുന്നതിനുളള
തടസ്സങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തടസ്സങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ?
തിരുവനന്തപുരം
ആറ്റിപ്ര ശ്രീമതി നാഗമ്മയ്ക്ക്
കുടിവെള്ള കണക്ഷന്
2367.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റി അധികൃതരുടെ
കടുത്ത അനാസ്ഥ കാരണം,
തിരുവനന്തപുരം,
ആറ്റിപ്ര വാര്‍ഡ്,
കിഴക്കുംകര വാറുകാട്
വിളയില്‍ വീട്ടില്‍,
73കാരിയായ നാഗമ്മയ്ക്ക്
3വര്‍ഷക്കാലമായി
മീറ്ററും മറ്റും
സ്ഥാപിച്ചിട്ട്
കുടിവെള്ളം നല്‍കാതെ
എല്ലാ മാസവും വാട്ടര്‍
ബില്ല് നല്കി വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇതിനെതിരെ കര്‍ശന നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ;വിശദമാക്കുമോ;
(ബി)
2009-2010
സാമ്പത്തിക വര്‍ഷം,
നഗരസഭയുടെ 'ദുര്‍ബല
ജനവിഭാഗങ്ങള്‍ക്ക്
നല്കുന്ന സൗജന്യ
വാട്ടര്‍ കണക്ഷന്'
പദ്ധതിയില്‍പ്പെടുത്തിയാണ്
(പ്രോജക്ട് നം.560/10c)
നാഗമ്മയ്ക്ക് വാട്ടര്‍
കണക്ഷന് നല്‍കിയതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
73
വയസ്സായ അനാഥയായ
വീട്ടമ്മയ്ക്ക്
കുടിവെള്ള കണക്ഷന്
അടിയന്തരമായി
നല്കുവാന് നടപടി
സ്വീകരിക്കുമോ?
കുടിവെള്ളക്ഷാമം
2368.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടിവെള്ളക്ഷാമം
നേരിടുന്ന പ്രദേശങ്ങള്‍
ഏതെല്ലാം ; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
മഴക്കാലത്തുപോലും
കുടിവെള്ളം ലഭിക്കാത്ത
പ്രദേശങ്ങളും
ജലഅതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങളിലെ
അപാകതമൂലം കുടിവെള്ളം
ലഭിക്കാതെ വരുന്ന
പ്രദേശങ്ങളും
ഏതെല്ലാമാണെന്നും അവ
ഏതു ജല അതോറിറ്റി
ഓഫീസിന്
കീഴിലുള്ളവയാണെന്നും
ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ
;
(സി)
ജൈക്ക
സഹായത്തോടെ കേരള
വാട്ടര്‍ സപ്ലൈ
പ്രോജക്ടുകളില്‍
നടത്തിയ പ്രവൃത്തികള്‍
എന്തെല്ലാം ; എത്ര തുക
ഇതിനായി എവിടെയെല്ലാം
വിനിയോഗിച്ചു ; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ ;
(ഡി)
ജൈക്കയില്‍
നിന്ന് ലഭിച്ച വായ്പ
തുക എത്ര ; എത്ര തുക
ചെലവാക്കി ; എത്ര
ശതമാനം
പ്രവര്‍ത്തനങ്ങള്‍
നടത്തി ; പലിശ അടക്കം
എത്ര തുക
തിരിച്ചടവുണ്ട് ;
വിശദാംശം ലഭ്യമാക്കുമോ
;
(ഇ)
കാളിപ്പാറ പദ്ധതി
എന്നിവയുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
വായ്പ എടുത്ത തുക എത്ര
; ചെലവാക്കിയ തുക എത്ര
; എന്തെല്ലാം
പ്രവൃത്തികള്‍ നടത്തി ;
പലിശയും മുതലും
അടക്കമുള്ള വായ്പ
തിരിച്ചടവ്എന്നു
തുടങ്ങി ; എത്ര അടച്ചു
; പ്രസ്തുത പദ്ധതികള്‍
എന്ന്
പൂര്‍ത്തീകരിക്കും ;
വിശദമാക്കുമോ?
കുടിവെള്ളത്തിലെ
ലവണങ്ങളുടെ അംശം
2369.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പല
ജില്ലകളിലും
ഉപയോഗിക്കുന്ന
കുടിവെള്ളത്തില്‍
ഇരുമ്പിന്റെ അംശം,
ഉപ്പ്, നൈട്രേറ്റ്,
ഫ്ലൂറൈഡ് എന്നിവ
ക്രമാതീതമായി
ഉള്‍പ്പെട്ടതായുള്ള
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്
സംബന്ധിച്ച്
സര്‍ക്കാരിന്റെ
ഏതെങ്കിലും ഏജന്‍സി
പഠനം നടത്തിയിട്ടുണ്ടോ
;
(സി)
എങ്കില്‍
ഏത് ഏജന്‍സിയാണ് പഠനം
നടത്തിയിട്ടുള്ളതെന്നും
ഏതെല്ലാം ജില്ലകളിലെ
കുടിവെള്ളത്തിലാണ്
ഇത്തരം ലവണങ്ങള്‍
കണ്ടെത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ ;
(ഡി)
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് ?
കായംകുളം
കായലിന്റെ ഉപജലപാത .
2370.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്